Sunday, August 16, 2009

എന്റെ മതം മാത്രം ശരി....
എം എം അക്ബര്‍

മറ്റു മതക്കാരൊക്കെ നരകത്തില്‍ !

ശൈഖ് മുഹമ്മദ് കാരക്കുന്

18 comments:

ea jabbar said...

മതസംവാദങ്ങള്‍ നടത്തുന്നത് മതങ്ങളെക്കുറിച്ച് പരസ്പരം അറിവു പങ്കിടാനോ മതങ്ങളെ സമന്വയിപ്പിക്കാനോ അല്ലെന്നും ഇസ്ലാം മതം മാത്രമാണു ശരിയെന്നും മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പതിക്കുമെന്നും അന്യമതക്കാരെ ബോധ്യപ്പെടുത്താന്‍ തന്നെയാണെന്നും രണ്ടു സ്നേഹസംവാദ നായകന്മാര്‍ തുറന്നടിക്കുന്നതു കാണുക- ഈ ലക്കം ‘പ്രബോധനം ‘ വാരികയില്‍.

ea jabbar said...

ഞാന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ പോലും എനിക്കുള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ഒരു സംഗതിയാണിത്.
ലോകത്ത് 600 കോടിയില്‍ പരം മനുഷ്യരുണ്ട്. എത്രയോ കോടി മനുഷ്യര്‍ ജീവിച്ചു മരിച്ചു പോയി.
അതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ മുസ്ലിം എന്ന വിഭാഗത്തില്‍ പെടൂ. ബാക്കിയുള്ള കോടാനു കോടി മനുഷ്യരും -അവരില്‍ എത്രയോ നല്ല മനുഷ്യരുണ്ട്- നരകത്തില്‍ കിടന്നു കരിയേണ്ടി വരും എന്നൊക്കെ വിശ്വസിക്കാന്‍ ആര്‍ക്കാണു കഴിയുക?
മഹാത്മാഗാന്ധിയും മദര്‍ തെരേസയും നാരായണഗുരുവുമൊക്കെ.....നരകത്തിലോ?
മനസ്സാക്ഷി മരവിച്ച മൂഡന്മാര്‍ക്കു മാത്രമേ ഇത്രയും സങ്കുചിതമായ വിശ്വാസങ്ങളും പേറി ജീവിക്കാന്‍ കഴിയൂ.

vrajesh said...

എന്റെ മതം മാത്രം ശരി എന്നാണ്‌ മതം എന്നതിന്റെ അര്‍‌ഥം.കാണിച്ചു തന്ന ലേഖനത്തില്‍ അവര്‍ അക്കാര്യം ഒളിച്ചു വെക്കുന്നില്ല.നന്ദി.

ea jabbar said...

മക്കയിലെ ഒരു കരിങ്കല്ലിനു നേരെ തിരിഞ്ഞു നിന്ന് അറബിയില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം പ്രീതിപ്പെടുന്ന മറ്റെല്ലാറ്റിനും നേരെ പുറം തിരിഞ്ഞിരിക്കുന്ന , ഇടുങ്ങിയ മനസ്സിനുടമയായ, ഒരു ‘കുട്ടിത്തേവാങ്ക്‘ മാത്രമാണിവരുടെ ദൈവം!!

പറയാതെ വയ്യ. said...

സൗജന്യമായി തന്നാലും സ്വര്‍ഗ്ഗം വേണ്ട, നരകം മാത്രം മതി, അതില്‍ കിടന്ന് 'ബ്രോസ്റ്റഡ്' കോഴിയായല്‍ മതി എന്നു തീരുമാനിച്ച എന്നെപ്പോലുള്ളവരെന്തായാലും ഈ 'സത്യമാര്‍ഗ്ഗം' സ്വീകരിക്കേണ്ടതില്ലല്ലോ അല്ലെ മാഷെ?

ea jabbar said...

“വാദിക്കാനും ജയിക്കാനും തര്‍ക്കിക്കാനും തോല്‍പ്പിക്കാനുമാകരുത് സംവാദങ്ങള്‍ .അറിയിക്കാനും പഠിക്കാന്‍ പ്രേരിപ്പിക്കാനുമാകണം. മറിച്ചായാല്‍ വാക് സാമര്ത്ഥ്യമുള്ളവരായിരിക്കും മികച്ചു നില്‍ക്കുക. ആയിരങ്ങള്‍ പങ്കെടുത്ത ഒരു സംവാദത്തില്‍ ഇസ്ലാമികപക്ഷ്ത്തു നിന്നും പങ്കെടുത്ത വ്യക്തിയെക്കാള്‍ മറുഭാഗത്തിന് മികവ് ലഭിക്കാനും അങ്ങനെ പ്രത്യക്ഷത്തില്‍ ഇസ്ലാം പരാജയപ്പെട്ടു എന്ന ധാരണ പരക്കാനും ഇടവന്ന ദുഖകരമായ അനുഭവം വിസ്മരിക്കാവതല്ല. ഇതു സൃഷ്ടിച്ച ക്ഷീണത്തില്‍ നിന്നും അവിടത്തെ മുസ്ലിംങ്ങള്‍ ഇപ്പോഴും മോചിതരായിട്ടുണ്ടോ എന്നു സംശയമാണ്...”.

ജമാ അത്തു കാരുടെ “ബുദ്ധിജീവി”യായി സ്വയം ചമയുന്ന ശൈഖ് മുഹമ്മദിന്റെ ഈ വാക്കുകള്‍ അദ്ദേഹം എം എം അക്ബറിനു നേരെ തൊടുത്ത ഒളിയമ്പാണ്. മഞ്ചേരിയില്‍ അക്ബറും സ്വാമി ചിദാനന്ദപുരിയും തമ്മില്‍ നടന്ന സംവാദമാണെന്നു തോന്നുന്നു പരാമര്‍ശ വിഷയം. അക്ഷരാര്‍ത്ഥത്തില്‍ “വെള്ളം കുടിച്ചു മൂക്കു കുത്തി വീണ” ഈ ദുരനുഭവത്തിനു ശേഷമാണു അക്ബറും കൂട്ടരും സംവാദം കണ്ണാടിയോടാക്കി മാറ്റിയത്. സ്വയം തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഡമ്മികളെ വെച്ചു ചോദിക്കുകയും ‘വായടപ്പന്‍ ’ മറുപടി പറഞ്ഞ് മത്സരം വിജയിക്കുകയുമാണിപ്പോള്‍ പതിവ്!
എന്നാല്‍ ഇവിടെ കുറ്റം പറയുന്ന ശൈഖ് മുഹമ്മദും കൂട്ടരുമാണീ ഏര്‍പ്പാടിനു കേരളത്തില്‍ തുടക്കമിട്ടത്. മുഖാമുഖം, സംവാദം എന്നൊക്കെ പേരിട്ട് അന്യ മതക്കാരെ വിളിച്ചു വരുത്തി “നിങ്ങളുടെ മതം തല്ലിപ്പൊളി; ഞങ്ങടെ മതം പരമസത്യം” എന്ന മട്ടില്‍ കാളപ്പോരുകള്‍ നടത്തുന്നതിനെതിരെ പതിറ്റാണ്ടുകള്‍ മുമ്പേ ഞങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇപ്പോള്‍ അതേ വാചകങ്ങളില്‍ ഇവര്‍ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നു. അന്നു ഞങ്ങള്‍ പത്രങ്ങളില്‍ എഴുതിയ അതേ വാചകങ്ങള്‍ ഇപ്പോഴും ഇവര്‍ ഓര്‍ക്കുന്നു എന്നത് ഞങ്ങളുടെ ശ്രമം വിഫലമായില്ല എന്നതിനു തെളിവാണ്.

ഒരു ബഹുമത സമൂഹത്തില്‍ ഇത്തരം മത്സരങ്ങള്‍ മര്യാദ കെട്ടതാണെന്ന് വളരെ വൈകൈയാണെങ്കിലും ഇവര്‍ തിരിച്ചറിഞ്ഞെങ്കില്‍ അതു നല്ലതു തന്നെ . പക്ഷേ.....!

sanchari said...

ഡിയര്‍ ജബ്ബാര്‍
താങ്കള്‍ പറഞ്ഞ മഞ്ചേരി സംവാദത്തിനു ശേഷമാണല്ലോ താങ്കള്‍ കൂടി പങ്കെടുത്ത പന്തരങ്ങാടി സംവാദം നടന്നത് അതില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ചോദ്യോത്തര പരിപാടിയില്‍ ആളുകളെ തിരഞ്ഞെടുതതിന്നും താങ്കളുടെ പല സഹപ്രവര്‍ത്തകരും ചോദ്യങ്ങള്‍ ചോദിച്ചിരുന്നതിന്നും താങ്കള്‍ തന്നെ സാക്ഷിയുമാണല്ലോ ഇനിയും ആ പരിപാടി ഒരിക്കല്‍ കൂടി കാണണം എങ്കില്‍ താങ്കള്‍ക്ക് യുക്തി വാദി സംസ്ഥാന പ്രസിഡണ്ട്‌ കലാനതനുമായി ബന്ധപ്പെടാം.
ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രസക്തമാവുന്നു
ഒന്ന്. മഞ്ചേരി സംവാദത്തിനു ശേഷവും അക്ബര്‍ സംവാദം നടത്തുന്നുണ്ട്
രണ്ടു യുക്തിവാദികളും അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നില്ല (ക്ഷമിക്കുക താങ്കള്‍ യുക്തിവാദി അല്ലല്ലോ താങ്കള്‍ ദൈവം ഉണ്ടില്ല വാദിയാണല്ലൊ) ഏതായാലും പ്രബോധനം ലിനക് താങ്കളുടെ ബ്ലോഗില്‍ കൊടുത്തതിനു നന്തി

ea jabbar said...

മഞ്ചേരി സംവാദം അതിനു മുമ്പല്ലേ?

ea jabbar said...

ചിതാനന്ദപുരിയുമായി പിന്നെയെന്തേ സംവാദം നടത്താഞ്ഞേ? ‘കുഫു‘ ഒക്കാത്തവരുമായി മാത്രം സംവാദം തുടരുന്നതിന്റെ ഗുട്ടന്‍സെന്താ?

ea jabbar said...

പെരിന്തല്‍മണ്ണ ചോദ്യം ചോദിച്ച ഹാരിസ് അപ്പറഞ്ഞ അബ്ദുല്ലാ ഹാരിസ് അല്ലല്ലോ? അതു മഞ്ചേരിക്കാരന്‍ ഹാരിസ് ആയിരുന്നു. അദ്ദേഹം നിച്ചോഫ് ട്രൂത്തിന്റെ സംഘാടകനൊന്നും ആയിട്ടുമില്ല. “യുക്തിവാദി നേതാവായ മായിങ്കുട്ടിമേത്തര്‍ക്കു സ്വാഗതം“ പറഞ്ഞവര്‍ പിന്നെയും നുണ പറയുന്നു?...(:

ea jabbar said...

പെരിന്തല്‍മണ്ണ സംവാദത്തിന്റെ കഥ അറിയില്ലെങ്കില്‍ തിരൂര്‍ക്കാട്ടെ റഫീക് മാഷോടു ചോദിച്ചാല്‍ മതി. ആ സംവാദം എങ്ങനെ ഹിന്ദു ക്രിസ്ത്യന്‍ വ്യാജയുക്തിവാദി സംവാദമായി പരിണമിച്ചതെന്ന് അദ്ദേഹം പറഞ്ഞു തരും. അവിടെയും ഞാനുണ്ടായിരുന്നു. എന്നെയാണു സംവാദത്തിനാദ്യം വെല്ലു വിളിച്ചത്. പിന്നെ എന്തേ എനിക്കു പകരം മേത്തറ് യുക്തിവാദി വേഷം കെട്ടി വന്നതെന്നൊക്കെ, എല്ലാറ്റിനും കാരണക്കാരനായ റഫീക് മാഷിനറിയും.അക്ബര്‍ സാഹിന്ബിനും അറിയും.

sanchari said...

പെരിന്തല്‍മണ്ണ ചോദ്യം ചോദിച്ച ഹാരിസ് അപ്പറഞ്ഞ അബ്ദുല്ലാ ഹാരിസ് അല്ലല്ലോ? അതു മഞ്ചേരിക്കാരന്‍ ഹാരിസ് ആയിരുന്നു. അദ്ദേഹം നിച്ചോഫ് ട്രൂത്തിന്റെ സംഘാടകനൊന്നും ആയിട്ടുമില്ല. “യുക്തിവാദി നേതാവായ മായിങ്കുട്ടിമേത്തര്‍ക്കു സ്വാഗതം“ പറഞ്ഞവര്‍ പിന്നെയും നുണ പറയുന്നു?...(:

August 31, 2009 11:04 PM

ഡിയര്‍ ജബ്ബാര്‍ ഇപ്പറഞ്ഞതൊന്നും മനസ്സിലായില്ല ഞാന്‍ സൂചിപ്പിച്ചത്‌ താങ്കളും ഞാനും ഒരു പോലെ പങ്കെടുത്ത പന്തരങ്ങാടി സംവാദത്തെ കുറിച്ചാണ്
പിന്നെ പെരിന്തല്‍മണ്ണ സംവാദത്തെ കുറിച്ച് ഇതിന്റെ മുമ്പ്‌ കൊട്ടുകരെന്റെ ബ്ലോഗില്‍ കുറെ ചര്‍ച്ച നടന്നിട്ടുണ്ട് അത് താങ്കള്‍ വായിക്കണം. അതില്‍ നിന്ന് തന്നെ ആണ് താങ്കള്‍ ദൈവം ഉണ്ടില്ല വാദി ആണെന്ന് മനസ്സിലായത്‌. (അതില്‍ താങ്കളുടെ ഒരു പ്രഭാഷണത്തിന്റെ ഓഡിയോ ഉണ്ട്‌ അതില്‍ നിന്ന്.)
പെരിന്തല്‍മന്ന സംവാദത്തില്‍ നമ്മുടെ മഞ്ചേരി നാസര്‍ വര്‍ഗീയ വികാരം ഇളക്കാന്‍ പറ്റിയ രീതിയില്‍ ചോദ്യം ചോതിച്ചത് സൌഹര്‍ദ്ധം ഉണ്ടാക്കണോ അതോ മറ്റെന്തിനുമോ.
അത് പോലെ പെരിന്തല്‍മണ്ണ പരിപാടിയില്‍ അക്ബര്‍ പോലും നിച്ച് പ്രവര്‍ത്തകന്‍ എന്ന രീതിയിലല്ല പങ്കെടുത്തത് പകരം ആ രീതിയില്‍ പങ്കെടുത്തത് മേത്തര്‍ മാത്രമായിരുന്നു.
മേതരെ ആ പരിപാടിയില്‍ യുക്തിവാദി ആയി പരിച്ചയപ്പെടുതുന്നില്ല.

ea jabbar said...

മേത്തറെ യുക്തിവാദിയായി പരിചയപ്പെടുത്തിക്കൊണ്ടുള്ള ഉമ്മര്‍ മൌലവിയുടെ സ്വാഗതപ്രസംഗം [അച്ചടിച്ചു വിതരണം ചെയ്തത് ] എന്റെ കയ്യില്‍ ഉണ്ട്.

ea jabbar said...

ഡിയര്‍ ജബ്ബാര്‍ ഇപ്പറഞ്ഞതൊന്നും മനസ്സിലായില്ല
****
അക്ബറിന്റെ പ്രബോധനം ലേഖനത്തോടൊപ്പമുള്ള അനുബന്ധം നോക്കൂ.

sanchari said...

ഡിയര്‍ ജബ്ബാര്‍
താങ്കളും കൊട്ടുകാരനും പറയുന്ന പെരിന്തല്‍മണ്ണ സംവാദത്തിന്റെ വീഡിയോ ഏതാനും മാസങ്ങസ്ല്‍ മുമ്പ്‌ പരിപൂര്‍ണമായും സുക്ഷ്മമായും (കൊട്ടുകാരന്റെ പോസ്ടിങ്ങിനു ശേഷം) ഞാന്‍ കണ്ടതാണ്
അതില്‍ എവിടെയും മേതരെ യുക്തിവാദി എന്ന് വിളിച്ചു സ്വാഗതം പറയുന്നില്ല. പിന്നെ തങ്കളുടെ കയ്യില്‍ എന്താനുള്ളതെന്നു മനസ്സിലാവുന്നുമില്ല.
പെരിന്തല്‍മണ്ണ സംവാദത്തിന്റെ പക്ഷതലം എന്താണെന്നു പഠിക്കേണ്ട കാര്യവും ഇപ്പോഴില്ല. മുസ്ലിംകളുടെ ചിലവില്‍ നിങ്ങള്ക്ക് ആശയപ്രചരണം നടത്തണമെന്ന് പറഞ്ഞാല്‍ അത അല്പം.........................അല്ലെ.
പന്തരങ്ങാടി പരിപാടിക്ക്‌ ശേഷം നന്ദി പറഞ്ഞ ആള്‍ യുക്തിവടികളോട് ഇത്തരം പരിപടിസംഗടിപ്പിക്കാനും ഇസ്ലാമിനെ വിമര്‍ശിക്കുന്ന ലേഘനങ്ങള്‍ സ്നേഹസംവാദം മാസികയിലേക്ക്‌ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞതും (സെഇദു മുഹമെദ്‌ അനക്കയവും പന്യന്‍ രവീന്ദ്രനും ലേഘനം എഴുതിയ ഉധതാരണ സഹിതം) ഇപ്പോഴും ഓര്‍ക്കുന്നു.
അതിനു ശേഷം ഇതുവരെ (അഞ്ചു കൊല്ലമായി) യുക്തിവാദികള്‍ ഇത്തരം ഒരു പരിപാടിയും സംഘടിപ്പ്ച്ചതായി അറിഞ്ഞിട്ടുമില്ല.
പിന്നെ നുണ പറയുന്നു എന്ന വിളിച്ചു പറയുന്നത് നുനയ്ണോ അറിയില്ല.

ea jabbar said...

ആടു തിന്ന വെളിപാട്

K.T.HAFIS said...

dear jabar sir
bahuswara samoohika savidanthil mathangalkk ipprakaram parayanum vishwasikkanumulla idam anuvadichu koduthu kooode?
sathyathil yukthivadam aa swadandrathe/idathe nishedikkunnath enthinu?

Ranjith Nair said...

I agree with you Jabbar Master on this topic.

I have a belief and you too have, even if it's contradictory.

But the problem of Mr.Akbar and party is, his/their attitude towards other's believes.

You have to have a look at this page in a web site which is published by this guy and his team. :)

http://www.sthreeonline.info/test/?page_id=78

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.