സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല എന്ന ദില്ലി ഹൈക്കോടതിവിധിയും അതു സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തുമെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും സ്വാഗതാർഹമാണ്. മനുഷ്യാവകാശപ്രവർത്തകരും പരിഷ്കൃതസമൂഹം പൊതുവിലും ഈ നിലപാടിനൊപ്പമാണെന്ന കാര്യവും ആശ്വാസകരമാണ്. പാരംബര്യ സദാചാരവാദികളായ മതപുരോഹിതരും ചിന്താശേഷി മരവിച്ച യാഥാസ്ഥിതികരുമൊക്കെ എതിർപ്പുമായി രംഗത്തു വന്നതും സ്വാഭാവികമാണ്.
മനുഷ്യരും മറ്റു ജന്തുക്കളും പൊതുവിൽ രണ്ടു ലിംഗത്തിലായാണു പിറക്കുന്നത്. സ്ത്രീയും പുരുഷനും. എന്നാൽ അപൂർവ്വം ചിലരെങ്കിലും ലിംഗനിർണയം അസാധ്യമാകും വിധത്തിലും ജനിക്കുന്നുണ്ട്. ചിലർ പുരുഷന്റെ ശരീരഘടനയോടെയാണെങ്കിലും സ്ത്രീയുടെ പ്രകൃതത്തോടെ പിറക്കുന്നു. മറിച്ചു വേറെ ചിലർ സ്ത്രീ ശരീരവും പുരുഷപ്രകൃതവുമായും പിറക്കുന്നു. ഹോർമോൺ തകരാറുകൾ ജനിതകവൈകല്യങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനുള്ളതായി പറയപ്പെടുന്നു. സ്ത്രൈണ പ്രകൃതവും പുരുഷശരീരവുമായി ജനിച്ചവർക്ക് പുരുഷനോടായിരിക്കും ലൈംഗികാകർഷണം തോന്നുക. മറ്റേ കൂട്ടർക്കു തിരിച്ചും. സ്വവർഗ്ഗരതിയുടെ അടിസ്ഥാന പ്രശ്നം ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത് ഇവിടെയാണ്.
നമുക്കിടയിൽ വലങ്കയ്യന്മാരായിരിക്കും കൂടുതൽ എന്നാൽ ന്യൂനപക്ഷം ഇടങ്കയ്യന്മാരുമുണ്ട്. ഈ ഇടങ്കയ്യരൊക്കെ സമൂഹം നിശ്ചയിച്ച പൊതു സദാചാരമനുസരിച്ച് വലങ്കയ്യുകൊണ്ടേ പ്രവൃത്തികളൊക്കെ ചെയ്യാവൂ എന്നു വാശി പിടിക്കുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. അതേ പോലെ സ്ത്രീയോട് ലൈംഗികാകർഷനം തോന്നത്ത പുരുഷനെ ഒരു പുരുഷനോടൊപ്പം ഒരു വീട്ടിൽ ജീവിക്കാനോ ഒരു മുറിയിൽ കിടന്നുറങ്ങാനോ അനുവദിക്കില്ല എന്നു പറയുന്നതും ക്രൂരതയാണ്. അവർ അവരുടെ സ്വകാര്യമുറിയിൽ വെച്ച് ലൈംഗിക സംതൃപ്തിക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് സമൂഹം അന്യേഷിക്കേണ്ടതില്ല. അതിന്റെ സദാചാരം അവർക്കു വിട്ടുകൊടുക്കുന്നതാണു മനുഷ്യത്വം. അതേ പോലെ ഒരു സ്ത്രീക്കു തന്റെ കൂട്ടുകാരിയോടൊപ്പം കഴിയാനാണിഷ്ടമെങ്കിൽ അതാ കൂട്ടുകാരിക്കും ഇഷ്ടമാണെങ്കിൽ അവരുടെ സ്വകാര്യതയിൽ മറ്റുള്ളവരോ നിയമമോ ഭരണകൂടമോ ഇടപെടാൻ പാടില്ല.
ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ഇക്കാര്യത്തിൽ സദാചാരവും പറഞ്ഞു വരുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഈ പ്രശ്നത്തിൽ യഥാർത്ഥ കുറ്റവാളി നിങ്ങളുടെ ഈ ദൈവം എന്നു പറയുന്ന ചങ്ങാതി തന്നെയല്ലേ? അയാൾ എന്തിനാണ് പുരുഷന്റെ പ്രകൃതവുമായി സ്ത്രീയെയും സ്ത്രീയുടെ ഹോർമോണുമായി പുരുഷനേയും സൃഷ്ടിച്ച് ഇമ്മാതിരി പൊല്ലാപ്പൊക്കെ ഉണ്ടാക്കാൻ പോയത്? സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമാണെങ്കിൽ അതിനു പ്രേരകമായ വൈകല്യം സൃഷ്ടിച്ച ഈ പെരും കുറ്റവാളിക്കു ശിക്ഷ കിട്ടേണ്ടതല്ലേ? ആരുണ്ട് ഈ ക്രൂരവിനോദക്കാരനെ ശിക്ഷിക്കാൻ?
പ്രാകൃതകാലത്ത് വൈകല്യമുള്ളവരെ ജനിച്ചയുടനെ കൊന്നു കളയുമായിരുന്നു. മനോരോഗികളെയും അപസ്മാരരോഗികളെയുമൊക്കെ പിശാചുബാധയും ദുർമന്ത്രവാദവും ആരോപിച്ചാണു കൊന്നിരുന്നത്. പിന്നീട് അത്തരക്കാരെ ഒറ്റപ്പെടുത്തിയും മാറ്റി നിർത്തിയും അവഗണിച്ചു.എന്നാൽ പരിഷ്കൃതമനുഷ്യർ അവരെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു.വൈകല്യങ്ങൾ പരിഹരിക്കൻ പ്രത്യേക പരിഗണനയും നൽകുന്നു.
മതം എന്നും പ്രാകൃതത്വത്തെ താങ്ങി നിന്നു. സ്വതന്ത്രയുക്തിചിന്തയാണു മനുഷ്യാവകാശങളെക്കുറിച്ചുള്ള ആധുനിക കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയത്. അന്ധവിശ്വാസികൾ പഴയ പല്ലവികൾ പാടിക്കൊണ്ടേയിരിക്കും . അവരെ അവഗണിച്ചു മുന്നൊട്ടു പോകാൻ പരിഷ്കൃതസമൂഹത്തിനു കഴിയണം.
28 comments:
സ്വവർഗ്ഗരതി കുറ്റമാണെങ്കിൽ ശിക്ഷിക്കേണ്ടതു ദൈവത്തെയാണ്.
നന്നായി ജബ്ബാര്‍ മാഷേ.. മതം എന്നും മാറ്റങ്ങള്‍ക്ക് എതിരാണ്. അവര്‍ ഒരിക്കലും പൊതുനന്മ ആഗ്രഹിക്കുന്നവരല്ല. മറിച്ച് വേദപുസ്തകങ്ങളുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്.
മനുഷ്യനെ കാണാന്‍ വേണ്ടത് മനുഷ്യത്വത്തിന്റെ കണ്ണാണ് അല്ലാതെ വേലിക്കകത്തിരിക്കുന്ന മതത്തിന്റെ കണ്ണല്ല..
ആ മനുഷ്യത്വമാണ് ഈ ഒറ്റപ്പെടുന്നവരെ ഇപ്പോഴെങ്കിലും മനസ്സിലാക്കിയത്...
നല്ല ചിന്തകള്‍. മനുഷ്യത്വപരമായി ചിന്തിച്ചതിന് കോടതിക്ക് അഭിവാദ്യങ്ങള്‍.
ഹോമോസെക്ഷ്വാലിറ്റി എന്നാല്‍ വെറും സെക്സ്, രതി എന്നൊക്കെയാണ് പലരുടേയും വിചാരം. ഉവ്വ്, ലൈംഗികതയും അതിന്റെ ഭാഗമാണ്, എന്നാല്‍ ഒരു പാര്‍ട്ടണറുടെ കൈയ്യില്‍ നിന്ന് വേണ്ട സുരക്ഷിതത്വം, കൂട്ട്, സപ്പോര്‍ട്ട് , ഒരു സാധാരണ ഭാര്യാ-ഭര്‍തൃ ബന്ധം പോലെ തന്നെ ഇതിലും പല ഡയമന്‍ഷന്‍സ് ഉണ്ട്.
സ്വവര്‍ഗ്ഗസ്നേഹികളുടെ വിവാഹം അംഗീകരിച്ച ഒരു നാട്ടില്‍ നിന്നായത് കൊണ്ട് പറയുകയാണ്. എന്റെ ക്ലാസ്സിലും കൂട്ടുകാരിലും മറ്റും ഇവര്‍ ഉണ്ട് താനും. ഒരിക്കലും ആശാസ്യമല്ലാത്ത ഒരു പെരുമാറ്റം എനിക്കുണ്ടയിട്ടില്ല.
പെര്വേര്ട്ട്സുകളേയും ഇവരേയും ഒരേ തട്ടില്‍ കാണുന്നതാണ് ദോഷം. ഞരമ്പു രോഗികളെ ഇവരുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. ജോലിയിലും മറ്റും ശരിക്കും മികച്ചു നില്‍ക്കുന്നവരാണ് പലരും - നമ്മളെ പോലെ തന്നെ മനുഷ്യര്‍.
പിന്നെ നിയമപരമായി അംഗീകരിച്ചെങ്കിലും ഇവിടെയും ഇത്തരക്കാര്‍ ഇപ്പോഴും പരിഹാസ പാത്രങ്ങള്‍ തന്നെ.
നിയമപരമാകുമ്പോള്‍ പെര്വേട്ട്സിനേയും പീഡോഫീല്സിനേയും തിരിച്ചറിയാന്‍ എളുപ്പമാകും എന്നതും മറക്കരുത്.
ലൈംഗിക ന്യുനപക്ഷം എന്ന് വിളിക്കാവുന്ന നപുംസകലിംഗക്കാരെ മനുഷ്യരായി അമ്ഗീകരിക്കാനും പരിഷ്ക്ര്ത സമുഹം തയ്യാറാകണം ."ദൈവത്തിന്റെ" സ്ര്ഷ്ടിപ്പിലെ ന്യുനതയുടെ ഇരകളായ ഈ വിഭാഗത്തെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാന്‍ ദൈവത്തിന്റെ അപ്പോസ്തലന്മാര്ക്ക് യാതൊരു മനസ്സക്ഷിക്കുത്ത്മില്ല. അവരുടെ അവകാശങ്ങളെ കുറിച്ച് മത പ്രമാണ്ങ്ങള് ഒന്നും പറയുന്നില്ല. ഇസ്ലാമില്‍ സ്ത്രികള്‍ക്ക് പുരുഷന്റെ പകുതിയാണല്ലോ അവകാശങള്‍! നപുംസകങ്ങള്‍ക്ക് എത്രയാ സ്വത്തില്‍ വിഹിതം? അവരുടെ കോടതി സാക്ഷ്യത്തിന് എന്ങനെ മുല്യം ? പകുതിയോ, മുഴുവനോ? അതോ ...?പൂജ്യമോ ? സ്വതന്ത്ര ചിന്തകരായ യുക്തിവാദികള്‍ക്ക് ഈ കാര്യത്തിലൊന്നും ഒരു ആശയക്കുഴപ്പവും ഇല്ല. എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശം . ദൈവത്തിന്റെ കിതാബ് നോക്കി വിധി കല്പ്പിക്കുന്നവര്ക്ക് സര്‍വ്വത്ര ആശയക്കുഴപ്പം .
മനസ്സിൽ ഒന്നും പറയുന്നതു മറ്റൊന്നും; അങ്ങനെയുള്ളവരാണു കപട സദാചാര വാദികൾ! ഇത്തരം കാര്യാങ്ങളെ തുറന്ന് അനുകൂലിച്ചാൽ മോശക്കാരനായിപ്പോകുമെന്നു കരുതി എതിർപ്പു പ്രകടിപ്പിയ്ക്കുന്ന മറ്റുചിലർ! താങ്കൾ ആ കോടതിവിധി വന്ന് ഒട്ടും വൈകാതെ തന്നെ അതിനെ തുറന്നു അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനു അഭിനദനങ്ങൾ!അതാണു ധൈര്യം എന്നൊക്കെ പറയുന്നത്.
ദൈവം ഒരു പ്യൂരിട്ടാനിസ്റ്റ് ആയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ലൈംഗികചോദന എതിര്‍ലിംഗത്തോട് മാത്രമായിത്തീര്‍ന്നേനെ.തികച്ചും അസ്വഭാവികമായി സംഭവിക്കുന്ന വികാര വ്യാപാരങ്ങളുടെ ഉത്തരവാദിത്ത്വം ദൈവം എട്ടെടുക്കുന്നില്ലെങ്കില് അത് അദ്ദേഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിനുള്ള മറ്റൊരു കാരണം കൂടിയായിത്തീരുന്നു.
മനുഷ്യന്റെ പ്രകൃതി ചോദനയായ ലൈംഗികതയെ മഹാപാപമായി മുദ്ര കുത്തി അതിനെ അമിതമയി അടിച്ചമർത്തുന്ന നമ്മുടെ വികലവും കപടവുമായ “സദാചാര”സങ്കൽപ്പം സാധാരണ മനുഷ്യരെയും രതി വൈക്ര്തങ്ങളിലേക്കു തള്ളിവിടുന്നു. അനേകം പേർ മനോരോഗികളും ക്രിമിനലുകളുമായിത്തീരുന്നതിനും ഈ കപടസദാചാരം കാരണമാകുന്നുണ്ട്.
"മനുഷ്യരും മറ്റു ജന്തുക്കളും പൊതുവിൽ രണ്ടു ലിംഗത്തിലായാണു പിറക്കുന്നത്. സ്ത്രീയും പുരുഷനും. അവരിൽ ഇഷ്ടപ്പെട്ടവരോടൊന്നിച്ച് ഇഷ്ടമുള്ള രൂപത്തിൽ ജീവിക്കുന്നതിലും അവരുടെ സ്വകാര്യതകളിലും മറ്റുള്ളവരോ നിയമമോ ഭരണകുടമോ ഇടപെടാൻ പാടില്ല."
ജബ്ബാർ മാഷോട് വിനീതമായി ചോദിക്കട്ടെ.
മനുഷ്യന് മറ്റു ജന്തുക്കളിൽ നിന്നു വല്ല വ്യതിരിക്തതയുമുണ്ടോ?
പ്രകൃതിയിലെ കോടാനു കോടി ജീവജാലങ്ങളിൽ ഒന്നു മാത്രമാണല്ലോ മനുഷ്യനും. എങ്കിൽ പിന്നെ, മനുഷ്യർക്കിടയിൽ മാത്രമെന്തിനാണ് കുറെ നിയമങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നത്. താങ്കളെപ്പോലുള്ളവരുടെ ഉപദേശ നിർദ്ദേശങ്ങൾ കേട്ട് ഒരാൾ മതത്തെയും ദൈവത്തെയുമൊക്കെ വലിച്ചെറിഞ്ഞ് പ്രകൃതിയിലെ മറ്റേതെങ്കിലും ഒരു ജീവിക്ക് സമാനമായി ജീവിതം നയിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാതികൾക്കിടയിൽ യാതൊരു വിധ സദാചാര മൂല്യങ്ങളും പാലിക്കപ്പെടാറില്ല. അവിടെയാരും അതിന്റെ പേരിൽ നിയമങ്ങളും മറ്റു വിധി വിലക്കുകളോ ഉണ്ടാക്കാറുമില്ല. അവിടെ സദാചാരം കപടമെന്നൊന്നും നിഷ്കപടമെന്നൊന്നും ഇല്ലാത്തതിനാൽ വിശന്നാൽ മുന്നിൽ കാണുന്നത് ഭക്ഷിക്കുന്നതു പോലെ തനിക്ക് ഇണ ചേരണമെന്ന് തോന്നിയാൽ അത് തന്റെ മാതാവാണെന്നോ സഹോദരിയാണെന്നോ ഒന്നും നോക്കാറുമില്ല. കപട സദാചാരത്തിന്റെ പേരിലിലോ പാപമായി മുദ്ര കുത്തിയോ പ്രകൃതി ചോദനയായ ലൈംഗികതയെ അടിച്ചമർത്തുന്ന ഒരു പ്രശ്നവുമില്ല. ഇതുവരെ ആരും മനുഷ്യരല്ലാത്ത മറ്റ് ജീവികൾക്കിടയിൽ വികലവും കപടവുമായ ഒരു സദാചാര സങ്കൽപ്പം കാരണം അവയെ രതിവൈകൃതങ്ങളിലേക്ക് തള്ളിവിടുന്നതിനെക്കുറിച്ചും മനോരോഗികളും ക്രിമിനലുകളുമാകുന്നതിനെക്കുറിച്ചുമൊന്നും ആശങ്കപ്പെടുന്നതായി കേട്ടിട്ടുമില്ല.
എന്റെ ചോദ്യമിതാണ്. ഇതര ജീവികളിൽ നിന്ന് മനുഷ്യൻ മാത്രമെന്തിനാണ് ചില ചട്ടക്കൂടുകൾക്കിടയിൽ ജീവിക്കുന്നത്? ദൈവത്തെയും മതത്തെയുമൊക്കെ ഇല്ലാതാക്കാൻ വിലപ്പെട്ട സമയം ചെലവഴിച്ച് "ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ സദാചാരം പറഞ്ഞ് വരുന്നവരോട് ചിലതൊക്കെ ചോദിക്കുന്ന" താങ്കളെപ്പോലുള്ളവർക്ക് ഈ സമൂഹത്തിനു നൽകാനുള്ള സന്ദേശമെന്താണ്?
മുകളിൽ പറഞ്ഞ പോലെ ഈ ചട്ടക്കൂടുകളൊന്നും പാലിക്കാതെ നിങ്ങളൊക്കെ വികാരം വന്നാൽ വികാര ശമനത്തിന്സ്വന്തം മാതാവിനെയും സഹോദരിയെയും അതുമല്ലെങ്കിൽ സ്വവർഗ്ഗത്തിൽ പെട്ട സ്വപുത്രനെയോ ഒക്കെ പ്രാപിക്കാൻ തയ്യാറാകുമോ? അല്ല, നിങ്ങളൊക്കെ അത്തരത്തിൽ നിങ്ങളുടെ കാര്യസാധ്യത നടത്തുന്നവരാണോ?
നമുക്ക് ചുറ്റുമുള്ള ജീവികൾ ഇണ ചേരുമ്പോൾ അത് തങ്ങളുടെ മക്കൾക്കിടയിൽ നിന്നോ മാതാ-പിതാ- സഹോദരങ്ങൾ തുടങ്ങി മറ്റുള്ളവരിൽ നിന്ന് മറച്ചു വെച്ചാണ് അത് നിർവ്വഹിക്കാറ്. എന്നാൽ നിങ്ങൾ ഇതൊന്നും പാലിക്കാറില്ലേ?
ഇനി, നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം ഉപദേശം കേട്ട് ആരെങ്കിലും മതത്തെയും ദൈവത്തെയുമൊക്കെ വലിച്ചെറിഞ്ഞ് അങ്ങനെയൊക്കെ ചെയ്യാൻ തുടങ്ങിയാൽ അതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?
അതവന്റെ സ്വാതന്ത്ര്യമാണെന്നും അത് തടയുന്നത് ക്രൂരതയാണെന്നുമായിരിക്കുമോ?
അവനെ നിങ്ങൾ പഴകി ദ്രവിച്ച മതവിശ്വാസചാരങ്ങളിൽ നിന്നും രക്ഷെപ്പെട്ട നിങ്ങളെപ്പോലുള്ള ബുദ്ധിജീവിയായും പരിഷ്കൃതനുമായിട്ടാണോ വിലയിരുത്തുക?
മാന്യമായ നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.
സ്കാൻ.കെ.വി.കെ.
ജബ്ബാര്‍ മാഷെ... ബ്ളോഗ് വായിക്കാറുണ്ട്,പ്രഭാഷണം കേട്ടു...മാഷിണ്റ്റെ ഈ അധ്വാനം ഒരു നേരമ്പോക്കല്ല എന്നു മനസ്സിലായി, കുറചു കാര്യങ്ങള്‍ ചോദിചോട്ടെ., ധാര്‍മിക ബോധവും സദാചാരബോധവും ഒരു മനുഷ്യനില്‍ ഉണ്ടാകേണ്ടതിണ്റ്റെ ആവശ്യകത എന്താണ്? ശാസ്ത്രത്തില്‍ (രസതന്ത്രം) ബിരുദമെടുത്ത ഒരു യുവാവാണെങ്കിലും എണ്റ്റെ യുക്തിക്ക് നന്മയും ധാര്‍മികതയും യോജിക്കുന്നില്ലെങ്കില്‍ ഞാന്‍ അതുചെയ്യെണ്ടതുണ്ടൊ? മാഷ് അധ്വാനിക്കുന്നതു കാണുമ്പോള്‍ അസൂയതോന്നുന്നു! ഒരു മനുഷ്യനെന്ന നിലക്ക് ഇത്രയേറെ ധര്‍മബോധം കാത്തുസൂക്ഷിക്കുന്നതിണ്റ്റെ ആവശ്യകത എന്താണ്? മതത്തെ(പ്രത്യേകിച്' ഇസ്ളാമിനെ) എതിര്‍ക്കാന്‍ മാത്രമാണൊ ഈ സാമൂഹിക പ്രതിഭദ്ധത? അതോ നമ്മള് സമൂഹത്തോടോ,ശാസ്ത്രത്തിനോടോ,ഗവര്മെണ്റ്റിനോടോ (കടപ്പാടുള്ളതിനാല്... ) കണക്കുബോധിപ്പിക്കാനാണോ? ഈ പണിയൊന്നും ചെയ്ത് തലപുണ്ണാക്കാതെ പരമാവധി അടിചുപൊളിച് സുഖിച് ജീവിക്കണം എന്ന എണ്റ്റെ യുവത്വത്തിണ്റ്റെ ചിന്തയോട്` മാഷ് എങ്ങീനെ പ്രതികരിക്കുന്നു? വല്ല ഉപദേശവും തരാനുണ്ടോ??
തികച്ചും ജീവശാസ്ത്രപരമായകാരണങ്ങളാല് മൂന്നാം ലിം ഗത്തില്‍ പിറന്നു പോയകാരണത്താല് എല്ലാമനുഷ്യാവകാശങ്ങളില്നിന്നും ആട്ടിയിറക്കപെട്ട
മനുഷ്യജീവികള്‍ക്ക് വൈകിവന്ന നിയമാങ്ങികാരത്തെ അഭിനന്ദിക്കുന്നു.ഒപ്പം ക്രിത്യമായൊരു നിലപാടെടുത്ത മാഷെയും .
ഇന്ത്യാക്കാരുടെ പരിഹാസപാത്രങ്ങളായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇവരെ മതങ്ങള്‍ വിത്യസ്തമായാണ്-അടയാളപെടുത്തിയിട്ടുള്ളത്.സെമിറ്റിക് മതങ്ങള്‍
പൂര്‍ണ്ണമായും ഒഴിവാക്കുമ്പോള്‍,ഹൈന്ദവര്‍ പതിവുപോലെ ദേവീദേവന്മാരുടെ അവതാരകണക്കിലാണ്.ബുദ്ധമതം മാത്രമായിരിക്കും ഒരുപക്ഷെ സമൂഹത്തിന്റെ ഭാഗമായികണ്ട ഒരേഒരു മതം .കാരണം സ്രിഷ്ടി/സ്ഥിതി/സം ഹാരത്തില്‍ വിശ്വസിക്കാത്ത മതമാണല്ലോ.വിഭവാധികാരത്തില്‍ നിന്നും ആരെയൊക്കെ
പുറന്തള്ളാമെന്ന്,പുരുഷാധികാര കേന്ദ്രങ്ങളായ മതസ്ഥാപനങ്ങള്‍ ചിന്തിച്ചത് സ്വാഭാവികം .
"മനുഷ്യരും മറ്റു ജന്തുക്കളും പൊതുവില്‍ രണ്ടു ലിംഗത്തിലായാണു പിറക്കുന്നത്. സ്ത്രീയും പുരുഷനും. അവരില്‍ ഇഷ്ടപ്പെട്ടവരോടൊന്നിച്ച് ഇഷ്ടമുള്ള രൂപത്തില്‍ ജീവിക്കുന്നതിലും അവരുടെ സ്വകാര്യതകളിലും മറ്റുള്ളവരോ നിയമമോ ഭരണകുടമോ ഇടപെടാന്‍ പാടില്ല."
സ്വതന്ത്രനായ മനുഷ്യന് തോന്നിയതു പോലെയൊക്കെ ജീവിക്കട്ടെ എന്നര്‍ത്ഥം.
അല്ല മാഷേ...
ഈ 'മനുഷ്യന്' മറ്റു ജന്തുക്കളില്‍ നിന്നു വല്ല വ്യതിരിക്തതയുമുണ്ടോ?....മാന്യമായ നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.
-----------------------------------------
ഈ ചോദ്യങ്ങള്‍ക്കുള്ള മാന്യമായ മറുപടികള്‍ ഇതിനു മുമ്പ് പലതവണ തന്നിട്ടുണ്ട്.
ഞാന്‍ ഒരു മതനിഷേധിയായ കാലം തോട്ട് ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളില്‍ ഒന്നാണിത്. ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ മുന്‍ കൂറായി ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി [ഒരു യുക്തിവാദിക്കു പറയാനാവുന്നത്] ഞാന്‍ പോസ്റ്റായി ഇട്ടിരുന്നു. അതിന്റെ ലിങ്ക് എന്റെ എല്ലാ ബ്ലോഗിലും ഇപ്പോഴും ഉണ്ട്. അതില്‍ കൂടുതലായി ഒന്നും പറയാനില്ല.
ലോകപ്രശസ്തരായ നിരവധി യുക്തി ചിന്തകരും ഈ വാദത്തിനു മറുപടി നല്‍കിയിട്ടുണ്ട്.
സദാചാരവും ധാര്‍മ്മികതയും മതത്തില്‍ നിന്നോ ദൈവത്തില്‍ നിന്നോ വന്നതല്ല. അതു സാമൂഹികതയുടെ ഉല്‍പ്പന്നമായി വികസിച്ചു വന്നതാണ്.
വോള്ടയര് പറഞ്ഞു: “ഒരാള്‍ക്കു തന്റെ കൈ വീശാന്‍ സ്വാതന്ത്ര്യമുണ്ട്; പക്ഷെ ആ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന് തുഞ്ചത്തു വെച്ച് അവസാനിക്കുന്നു.”
മനുഷ്യന് കൂട്ടമായി മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു ജന്തുവാണ്. യുക്തിപരമായി ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവി കൂടിയാണു മനുഷ്യന് . ഈ രണ്ടു സവിശേഷതകളാണു നമ്മെ ഇതര ജീവികളില്‍ നിന്നും വ്യതിരിക്തരാക്കുന്നത്. ജന്തുപരമായ ശീലങ്ങളില്‍നിന്നും വ്യത്യസ്തമായി ചില നിയന്ത്രണങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടി വരുന്നത് സാമൂഹ്യജീവിതം സുഖകരവും സന്തോഷപ്രദവുമാക്കാന്‍ അതത്യാവശ്യമാണെന്നു നമ്മള് അനുഭവങ്ങളിലൂടെ മനസ്സിലാക്കിയതുകൊണ്ടാണ്.
ഒരാള്‍ പ്രകൃതിയിലെ മറ്റു മൃഗങ്ങളെപ്പോലെ ജീവിക്കുന്നതില്‍ എനിക്ക് എതിരഭിപ്രായമൊന്നുമില്ല. പക്ഷെ അയാളുടെ ആ ജീവിതം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ഉപദ്രവകരമാകരുത് എന്നഭിപ്രായമുണ്ട്. ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഒരാള്‍ മറ്റാരെയും ഒരു തരത്തിലും ആശ്രയിക്കാതെ സ്വയം പര്യാപ്തനായി ജീവിക്കുന്നുവെങ്കില്‍ അയാള്‍ക്കിഷ്ടമുള്ള പോലെ ജീവിച്ചോട്ടെ. അവിടെ ഒരു സദാചാരവും മൂല്യവും വേണ്ടതില്ല. അവിടെ ഒരു റോഡും അയാള്‍ക്ക് ഒരു വാഹനവും ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ആ റോഡില്‍ മറ്റൊരു വാഹനവും വരാനുമില്ല. എങ്കില്‍ അവിടെ ഒരു ട്രാഫിക് നിയമവും അയാള്ക്കനുസരിക്കേണ്ടതില്ല. എന്നാല്‍ മറ്റൊരാളും ഒരു വണ്ടിയും കൂടി ആദ്വീപിലുണ്ടെങ്കില് അവര്‍ തമ്മില്‍ ചില പരസ്പരധാരണകള്‍ ഒക്കെ ആവശ്യമായി വരും. 600 കോടിയില്‍ പരം മനുഷ്യര്‍ ഒരു ഗോളത്തില്‍ പരസ്പരം പല കാര്യത്തിലും ബന്ധപ്പെട്ടു കഴിയുമ്പോള്‍ സങ്കീര്‍ണ്ണമായ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും വേണ്ടി വരും. പല പ്രശ്നങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ ഉണ്ടാകും . കൂടുതല്‍ ആളുകള്‍ക്കു സ്വീകാര്യമായ പൊതു നിയമങ്ങള്‍ വികസിച്ചു വരുകയും ചെയ്യും. അതാണു ലോകത്തിന്നു നടക്കുന്നതും. ഏറ്റവും യുക്തിസഹമായ നിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയാണു സ്വതന്ത്ര ചിന്തകര്‍ പരിശ്രമിക്കുന്നത്.
.
നിങ്ങളൊക്കെ വികാരം വന്നാല്‍ വികാര ശമനത്തിന്സ്വന്തം മാതാവിനെയും സഹോദരിയെയും അതുമല്ലെങ്കില്‍ സ്വവര്‍ഗ്ഗത്തില്‍ പെട്ട സ്വപുത്രനെയോ ഒക്കെ പ്രാപിക്കാന്‍ തയ്യാറാകുമോ? അല്ല, നിങ്ങളൊക്കെ അത്തരത്തില്‍ നിങ്ങളുടെ കാര്യസാധ്യത നടത്തുന്നവരാണോ?
മാന്യമായ മറുപടി ലഭിക്കാനായി ഉന്നയിച്ച ഈ ചോദ്യം ചോദ്യകര്‍ത്താവിന്റെ “മാന്യത”യുടെ ഒരു ഏകദേശരൂപം പ്രതിഫലിപ്പിക്കുന്നുണ്ട്!
മറുപടി പറയാം. പക്ഷെ അതെത്രത്തോളം മാന്യമാകും എന്ന കാര്യത്തില്‍ എനിക്കു തന്നെ ആശങ്കയുണ്ട്.
ഈ ചോദ്യമുന്നയിച്ച സുഹൃത്തും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റു സുഹൃത്തുക്കളുമൊക്കെ സ്വന്തം അമ്മയെയും സഹോദരിയേയും കാണുമ്പോഴേക്കും “വികാരം” വരുന്നവരും, അതു സഹിക്കാനാവാതെ കഷ്ടപ്പെടുന്നവരും, ദൈവവിശ്വാസമെന്ന ഇരുമ്പു മറകൊണ്ട് വളരെ പണിപ്പെട്ട് “വികാരം” അടക്കി നിര്ത്തുന്നവരുമൊക്കെയാണെന്നു വുശ്വസിക്കാന്‍ പ്രയാസമുണ്ട്. അങ്ങനെയാണെങ്കില്‍ അവരുടെയൊന്നും വിശ്വാസം തകര്ക്കാതിരിക്കുന്നതാകും നല്ലതെന്നു തോന്നുന്നു. കാരണം വിശ്വാസം ഇല്ലാതാകുന്ന നിമിഷം തന്നെ ഇക്കൂട്ടര്‍ സ്വന്തം ഉമ്മാന്റെയും പെങ്ങളുടെയും നെഞ്ചത്തേക്കു ചാടി വീഴും. !
എനിക്ക് വിശ്വാസിയായിരുന്ന കാലത്തും [17 വയസ്സു വരെ ] പിന്നീട് അവിശ്വാസിയായ ശേഷവും അമ്മായോടോ പെങ്ങളോടോ മകളോടോ പ്രണയവികാരമൊന്നും തോന്നിയിട്ടില്ല. എന്റെ ഉമ്മാക്കോ സഹോദരിമാര്‍ക്കോ മകള്‍ക്കോ എന്നോടും അങ്ങനെ തോന്നുന്നതായും, ദൈവവിശ്വാസം കൊണ്ടു മാത്രം അവരൊക്കെ അതടക്കിപ്പിടിക്കുന്നതായും തോന്നിയിട്ടില്ല. എന്നാല്‍ എനിക്കു ചുറ്റുമുള്ള സമൂഹത്തില്‍ അത്യപൂര്‍വ്വമായി അത്തരം ചില സംഭവങ്ങള്‍ നടക്കുന്നതായി വാര്‍ത്തയുണ്ടാകാറുണ്ട്. ഈ അടുത്ത ദിവസം മഞേരി കോടതിയില്‍ നിന്നും ഒരു ബാപ്പാക്ക് മകളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയതിന് കഠിന തടവു ശിക്ഷ കിട്ടി. മലപ്പുറത്തുതന്നെ മറ്റൊരു ബാപ്പ ഏഴാംക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഗര്‍ഭിണിയാക്കിയതിന്റെ കേസു നടക്കുന്നു. ഈ രണ്ടു ബാപ്പമാരും ദൈവമില്ലാത്തവരാണെന്നു തോന്നുന്നില്ല. .
ഇനി ഞാന്‍ മതനിഷേധിയാകാനുള്ള കാരണം കൂടി പറയാം. ദൈവം മനുഷ്യര്‍ക്കു മാതൃക കാണിക്കാനായി പറഞ്ഞയച്ച പ്രവാചകന്മാരുടെ ചരിത്രവും ദൈവത്തിന്റെ തന്നെ സദാചാര നിര്‍ദ്ദേശങ്ങളുമൊക്കെ വായിച്ച് ഓക്കാനം വന്നപ്പോഴാണു ഞാന്‍ ദൈവത്തെ കുറിച്ചും വെളിപാടിനെ കുറിച്ചും മതസദാചാരത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചുമൊക്കെ മുന്‍ വിധിയില്ലാതെ ചിന്തിച്ചു മനസ്സിലാക്കിയത്. എന്റെ സദാചാരവും ദൈവത്തിന്റെ സദാചാരവും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതോടെയാണു ഞാന്‍ മതത്തോടും ദൈവത്തോടും സലാം പറഞ്ഞത്.
മനുഷ്യവര്‍ഗ്ഗത്തിനും പ്രവാചക പരംബരക്കു തന്നെയും തുടക്കം കുറിക്കാന്‍ ദൈവം മണ്ണു കുഴച്ചുണ്ടാക്കിയ ആദം നബിയുടെ സന്താനങ്ങള്‍ അടുത്ത തലമുറയ്ക്കു ജന്മം നല്‍കാനായി ചെയ്തതെന്താണ്? അമ്മയും മകനും തമ്മില്‍ ഇണ ചേര്‍ന്നു? അതോ സഹോദരിയും സഹോദരനും തമ്മില്‍ ? എന്തേ ഈ സദാചാരക്കാരനായ ദൈവം കുറച്ചു മണ്ണു കൂടി കുഴച്ച് മറ്റൊരു ജോഡി കൂടി ഉണ്ടാക്കി സദാചാരവും സാഹോദര്യത്തിന്റെ പവിത്രതയും നിലനിര്‍ത്തിയില്ല? അങ്ങേര്‍ക്കു തന്നെ അതൊന്നും അത്ര ഗൌരവമുള്ള കാര്യമായി തോന്നിയില്ല അല്ലേ? ഇനി എണ്ണം പറഞ്ഞ മറ്റൊരു നബിയായിരുന്നല്ലോ ലൂത്ത്. അങ്ങേരെന്തു പണിയാ ചെയ്തത്? ബൈബിള്‍ പറയുന്നതനുസരിച്ച് മൂപ്പര് സ്വന്തം മക്കളെ ഗര്‍ഭിണികളാക്കി. കുര് ആന്‍ ഈ കഥയൊന്നും നിഷേധിച്ചു കാണുന്നുമില്ല. മാത്രമല്ല. ആ നാട്ടിലെ ആയിരക്കണക്കായ കാമഭ്രാന്തരുടെ മുന്നിലേക്ക് “ഇന്നാ പിടിച്ചോ; ഇഷ്ടമുള്ളതു കാട്ടിക്കോ” എന്നും പറഞ്ഞ് സ്വന്തം പുത്രിമാരെ ഇദ്ദേഹം തള്ളിക്കൊടുക്കുന്നതായി കുര് ആനും പറയുന്നു. ആ നാട്ടിലെ മുഴുവന്‍ പുരുഷന്മാരെയു സ്വവര്‍ഗ്ഗരതിക്കാരായി സൃഷ്ടിച്ച ശേഷം ദൈവം കളിച്ച നാടകം!
വേലക്കാരിയില്‍ സന്താനം ജനിപ്പിച്ച് അവരെ ഉപേക്ഷിച്ച ഇബ്രാഹീം ആണു മറ്റൊരു മാതൃകാപുരുഷന്‍ . ദാവീദിന്റെ കഥ അതിലും വിശേഷം. 99 ഭാര്യമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെ പട്ടാളത്തലവന്റെ സുന്ദരിയായ ഭാര്യ കണ്ണില്‍ പെട്ടതോടെ അപസ്മാരം തുടങ്ങി. ആ പട്ടാളക്കാരന്റെ വിധി അതോടെ പരിതാപകരാമായി. ചതിയില്‍ അയാളെ കൊന്ന് ആ പെണ്ണിനെ നൂറാം ഭാര്യയക്കിയത്രേ ഈ പുണ്യപ്രവാചകന് ![ അംബിയാ മുര്‍സലുകളുടെ കിസ്സയില്‍ കണ്ടതാണ്.]
സോളമന് രാജാവും ഇസ്ലാമില്‍ നബി തന്നെ അങ്ങേര്‍ക്കു വെപ്പാട്ടികളും ഭാര്യമാരും കൂടി മൊത്തം 1000 പെണ്ണുങ്ങളാണുണ്ടായിരുന്നത്. ഈ ചരിത്രമൊക്കെ വായിച്ചാണു ഞാന്‍ ഈ മതം ശരിയല്ലെന്നു തീരുമാനിച്ചത്!
പിന്നെ അവസാനത്തെ “ഉത്തമ മാതൃക” യായി അവതരിക്കപ്പെട്ട അന്ത്യപ്രവാചകന്റെ സദാചാരം വായിച്ചാണു ഞാന്‍ ആകെ അന്തം വിട്ടു പോയത്. ഡസന്‍ കണക്കിനു ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിട്ടും, “തന്റെ ഇഷ്ടദൂതനു മനസ്സിനും ശരീരത്തിനും ഒരു വിഷമവും ഉണ്ടാകാതിരിക്കാന്‍“ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവനും ഒരു പ്രത്യേക ഉത്തരവിലൂടെ(33:50) അദ്ദേഹത്തിന് ഹലാലാക്കിക്കൊടുക്കുകയായിരുന്നു മുഹമ്മദിന്റെ സ്വന്തം ദൈവമായ അല്ലാഹു.! [അല്‍ അഹ്സാബ് അധ്യായത്തിന്റെ വ്യാഖ്യാനം നോക്കുമല്ലോ]
ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചന്മാരെ അയച്ചതില്‍ ഏറ്റവും പ്രധാനികളായ ചിലരുടെ “മാതൃക”യാണീ കണ്ടെതെങ്കില്‍ ദൈവങ്ങളും സദാചാരവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് അന്യേഷിക്കാന് വേറെ തെളിവും ദൃഷ്ടാന്തവും തേടി ബുദ്ധിമുട്ടണോ?
മതം അതുണ്ടായ കാലഘട്ടത്തിലെ ഗോത്ര സദാചാരം മാത്രമേ അവതരിപ്പിക്കുന്നുള്ളു എന്നു തിരിച്ചറിഞ്ഞതോടെയാണു ഞാന്‍ മതത്തിന്റെ സദാചാരം ഉപേക്ഷിച്ചത്.
പണിയൊന്നും ചെയ്ത് തലപുണ്ണാക്കാതെ പരമാവധി അടിചുപൊളിച് സുഖിച് ജീവിക്കണം എന്ന എണ്റ്റെ യുവത്വത്തിണ്റ്റെ ചിന്തയോട്` മാഷ് എങ്ങീനെ പ്രതികരിക്കുന്നു? വല്ല ഉപദേശവും തരാനുണ്ടോ??
-------
അടിച്ചു പൊളിച്ചു ജീവിച്ചോളൂ. അതു മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ആകരുതെന്നു മാത്രം.!
മറ്റുള്ളവര്‍ തല അടിച്ചു പൊളിക്കും വിധത്തില്‍ ആകരുത് എന്നു ചുരുക്കം!
ഉമ്മാന്റെ നെഞ്ഞത്താണു അടിച്ചു പൊളിക്കാനുദ്ദേശിക്കുന്നതെങ്കില് ബാപ്പ വന്ന് അടിച്ചു പൊളിക്കുന്നതു സൂക്ഷിക്കണം. ബാപ്പാക്കും ഉമ്മാക്കും പരാതിയില്ലെങ്കില്‍ എനിക്കും പരാതിയില്ലകെട്ടോ! നിങ്ങളായി. നിങ്ങളെ പാടായി. അത്രേയുള്ളു.!
അങ്ങനെയങ്ങ് ഒഴിഞ്ഞുമാറി കൊട്ടക്കണക്കിനുള്ള ഉത്തരം പറയാതെ ജബ്ബാര്‍ മാഷേ.. ഇതിനൊക്കെ മറുപടി മുമ്പ് പല തവന പറഞ്ഞിട്ടുണ്ട് എന്ന് താങ്കളും പിന്നെ അതിനു താഴെ താങ്കള്‍ എഴുതിക്കൂട്ടിയതിനൊക്കെ മത-ദൈവ വിശ്വാസികള്‍ മറുപടി പറഞ്ഞിട്ടുണ്ട് എന്നു് ഈയുള്ളവനും പറഞ്ഞാല്‍ പിന്നെ, ഇനിയും ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ലാതാവും.
എതായാലും എത്ര എഴുതിയിട്ടും എന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഒരു മറുപടിയാവുന്നില്ല എന്ന് താങ്കള്‍ക്കും തോന്നുന്നുണ്ട് അല്ലേ...
"സദാചാരവും ധാര്‍മ്മികതയും മതത്തില്‍ നിന്നോ ദൈവത്തില്‍ നിന്നോ വന്നതല്ല. അത് സാമൂഹികതയുടെ ഉല്പന്നമായി വികസിച്ചു വന്നതാണ്".
എന്തേ ജബ്ബാര്‍ മാഷേ, പ്രകൃതിയില്‍ ഒട്ടേറെ ജീവജാലങ്ങളുണ്ടായിട്ടും ഈ മനുഷ്യനില്‍ മാത്രം സാമൂഹികതയുടെ ഉല്പന്നം വികസിച്ചു?
കിടക്കുന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന ഒരു ജീവിക്കും ഇന്ന് വരെ അതിനൊരു മാറ്റം വേണം എന്ന് തോന്നിയിട്ടില്ല. അതുപോലെ തന്നെ തനിക്ക് ജന്മം നല്കിയ മാതാവുമായോ അല്ലെങ്കില്‍ തന്റെ സഹോദരിയുമായോ ഇണചേരുന്നതിലും ഒരു പിശക് തോന്നിയതായി അറിയില്ല. അവര്‍ക്കിടയില്‍ സദാചാരവും ധാര്‍മ്മികതയും എന്തിന്റെയെങ്കിലും ഒരു ഉല്പന്നമായി വികസിക്കുന്നുമില്ല.
കൂട്ടമായി ജീവിക്കുകയും യുക്തിപരമായി ചിന്തിക്കാന്‍ ക്ഴിയുകയും ചെയ്യുക എന്ന രണ്ട് സവിശേഷതകളാണ് ഇതര ജീവികളില്‍ നിന്ന് നമ്മെ വേര്‍തിരിക്കുന്നത് എന്ന് താങ്കള്‍ പറയുന്നു. എന്തേ ഈ കാര്യങ്ങളൊക്കെ മനുഷ്യന് എന്ന ജീവിയില്‍ മാത്രം ഒതുങ്ങുന്നു. ഈ പ്രപഞ്ചവും അതിലെ വ്യവസ്ഥകളുമൊക്കെ നിങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍ എന്തേ ഇത്തരം പ്രത്യേകതകളൊക്കെ ഈ മനുഷ്യനില്‍ മാത്രം ഒതുങ്ങുകയും മറ്റ് ജീവികളില്‍ കാണാതിരിക്കുകയും ചെയ്യുന്നു.
ഇതിനാണ് നിരീശ്വരവാദികള്‍ തൃപ്തികരമായി ഒരു മറുപടി തരേണ്ടത്.
"ജന്തുപരമായ ശീലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ചില നിയന്ത്രണങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി വരുന്നത് സാമൂഹ്യ ജീവിതം സുഖകരവും സന്ന്തോഷപ്രദവുമാക്കാന് അതത്യവശ്യവുമാണെന്ന് നമ്മള് അനുഭവങ്ങളിലൂടെ മനസ്സിലാക്കിയതുകൊണ്ടാണ്." എന്ന് താങ്കള്‍ എഴുതുന്നു.
അതിനടുത്ത ഖണ്ഡികയില്‍ "ഒരാള്‍ പ്രകൃതിയിലെ മറ്റു മൃഗങ്ങളെപ്പോലെ ജീവിക്കുന്നതില്‍ എനിക്ക് എതിരഭിപ്രായമൊന്നുമില്ല. പക്ഷെ, അയാളുടെ ആ ജീവിതം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ഉപദ്രവകരമാകരുത് എന്നഭിപ്രായമുണ്ട്" എന്നും എഴുതിക്കാണുന്നു.
ജന്തു പരമായ ശീലങ്ങളില്‍ നിന്നും എന്തു കൊണ്ട് മനുഷ്യന് വ്യത്യസ്ഥനാകണം. ഒരാള്‍ക്ക് തനിക്ക് തോന്നിയ പോലെയും തന്റെ സുഖജീവിതത്തിനനുസൃതമായും ജീവിക്കേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ഉപദ്രവകരമാകരുത് എന്ന് ജബ്ബാര്‍ മാഷ് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുക. എന്തിനാണ് അവിടെ ഒരു അരുതായ്മ...
പിന്നെ താങ്കള്‍ എഴുതുന്നു. "600 കോടിയില്‍ പരം മനുഷ്യന് ഒരു ഗോളത്തില്‍ താമസിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ ഒട്ടേറേ നിയമങ്ങളും ചട്ടങ്ങളും വേണ്ടി വരും...
ഏറ്റവും യുക്തിസഹമായ നിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയാണ് സ്വതന്ത്ര ചിന്തകര്‍ പരിശ്രമിക്കുന്നത്."
അവിടെയൊക്കെ മാഷേ ചില ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.. തനിക്കു തോന്നിയ പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യന് തന്റെ സുഖം മാത്രം ലക്ഷ്യവെച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ ആ നിയമങ്ങള്‍ അനുസരിക്കണമെന്ന് എന്താണ് നിര്‍ബന്ധം.
എന്തിനാണ് ഈ സ്വതന്ത്ര ചിന്തകര്‍ തങ്ങളുടെ വിലപ്പെട്ട സമയം മെനക്കെടുത്തി ഏറ്റവും യുക്തിസഹമായ നിയമങ്ങളും മൂല്യങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുന്നത്...?
മനുഷ്യന് ഇതര ജിവികളില്‍ നിന്നും ഒരു വ്യതിരിക്തതയും ഇല്ലെങ്കില്‍, ദൈവവും മതവും മരണാനന്തര ജീവിതവും നന്മ ചെയ്യുന്നവര്‍ക്ക് അതിനുള്ള പ്രതിഫലവും തിന്മ ചെയ്യുന്നവര്‍ക്ക് അതിനുള്ള ശിക്ഷയുമൊന്നും ഇല്ലെങ്കില്‍ എന്തിന് ഈ വെറും പണികളൊക്കെ? അവനവന്റെ ജീവിതം പരമാവധി അടിച്ചുപൊളിച്ചു തോന്നിയ പോലെ ജീവിച്ചാല്‍ പോരേ?
പ്രകൃതിയിലെ മറ്റു ജീവികളെ നോക്കൂ... അവ കുളിക്കാറില്ല, പല്ലു തേക്കാറില്ല, നഖം മുറിക്കാറില്ല. വിദ്യ അഭ്യസിക്കുന്നില്ല, അങ്ങനെയുള്ള യാതൊരു പൊല്ലാപ്പുകളും ഇല്ലാതെ അവരെപ്പോലെ ജീവിച്ചാല്‍ പോരേ നമുക്കും..
"ഒരാള്‍ പ്രകൃതിയിലെ മറ്റു മൃഗങ്ങളെപ്പോലെ ജീവിക്കുന്നതില്‍ എനിക്ക് എതിരഭിപ്രായമൊന്നുമില്ല." എന്ന് പറഞ്ഞുവെക്കുന്ന താങ്കള്‍ പിന്നെ ചിലതൊക്കെ പറയാന്‍ ശ്രമിക്കുന്നത് എന്തിനാണ്.. "കുറെ ആളുകള്‍ ഒരുമിച്ച് ജീവിക്കുന്നിടത്ത് സദാചാരമൂല്യങ്ങളും സങ്കീര്‍ണ്ണമായ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും വേണ്ടി വരും"എന്ന് പറയുന്നതിലൂടെ നിങ്ങള്‍ തന്നെ നിങ്ങക്ക് ഖണ്ഡനമെഴുതുകയല്ലേ ചെയ്യുന്നത്.
"മാന്യമായ മറുപടി ലഭിക്കാനായി ഉന്നയിച്ച ഈ ചോദ്യം ചോദ്യകര്‍ത്താവിന്റെ “മാന്യത”യുടെ ഒരു ഏകദേശരൂപം പ്രതിഫലിപ്പിക്കുന്നുണ്ട്!
മറുപടി പറയാം. പക്ഷെ അതെത്രത്തോളം മാന്യമാകും എന്ന കാര്യത്തില്‍ എനിക്കു തന്നെ ആശങ്കയുണ്ട്."
cool down ജബ്ബാര്‍ മാഷേ cool down
ഒരു ചര്‍ച്ചയുടെ സ്വാഭാവികതയനുസരിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്കും താങ്കളിങ്ങനെ വികാരം കൊണ്ടാലോ?
അല്ല, ഒന്നു ചോദിച്ചോട്ടെ...
തൊട്ടുമുകളില്‍ പ്രകൃതിയിലെ മറ്റു ജീവികളെപ്പോലെ ജീവിക്കുന്നതില്‍ യാതൊരു പിശകും കാണാത്ത താങ്കള്‍ എന്തിനാണ് ഒരു ചര്‍ച്ചയില്‍ സ്വഭാവികമായ നിലക്കുള്ള എന്റെ വെറും ഒരു ചോദ്യത്തിന് അതില്‍ മാന്യത, മാന്യതയില്ലായ്മ എന്നൊക്കെ വേര്‍തിരിച്ച് ഇങ്ങനെ വികാരം കൊണ്ടത്..
പിന്നെ, ജബ്ബാര്‍ മാഷേ.. ഇവിടെ ഒരു നിങ്ങളും ഞാനും മാത്രമല്ലല്ലോ ഉള്ളത്..
ആരാന്റെ മക്കള്‍ക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞ പോലെയാണെല്ലേ നിങ്ങളുടെയൊക്കെ കാര്യം. സ്വവര്‍ഗ്ഗ രതിയെയും മറ്റുമൊക്കെ മാന്യവല്ക്കരിച്ചുകൊണ്ടും മറ്റും താങ്കള്‍ എഴുതിയ ഒരു പോസ്റ്റിന്റെ താഴെയാണല്ലോ നമ്മുടെ ഈ പ്രതികരണങ്ങള്‍.. അവനവനുമായി ബന്ധപ്പെടുത്തി ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ പോലും നിങ്ങള്‍ സഭ്യതയും മാന്യതയുമൊക്കെ പറഞ്ഞ് വികാരം കൊള്ളുന്നു.
നമ്മില്‍ ചിലര്‍ക്ക് അവരവരുടെ വേണ്ടപ്പെട്ടവരെ കാണുമ്പോഴേക്ക് വികാരം വരുന്നുണ്ടോ ഇല്ലേ എന്നുള്ളതല്ലല്ലോ വിഷയം. താങ്കള്‍ ഇങ്ങനെ തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുത്.
രണ്ട് ബാപ്പമാരുടെ ഉദാഹരണങ്ങള്‍ നിങ്ങള്‍ തന്നെ സൂചിപ്പിച്ചു. ഈ അടുത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സ്വന്തം മകളെ തന്റെ ആവശ്യ പൂര്ത്തീകരണത്തിനുപയോഗിക്കുക മാത്രമല്ല "മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ച് 'പരോപകാരം ചെയ്യാന്‍ കൂടി' മാനസിക വിശാലത കാണിച്ച" ഒരു പിതാവിനെക്കുറിച്ചും നാം മനസ്സിലാക്കിയതാണല്ലോ.
അവരൊക്കെ യഥാര്‍ത്ഥ രൂപത്തില്‍ ദൈവത്തെയും മതത്തെയും മരണാനന്തര ജീവിതത്തെയും മനസ്സിലാക്കി ഉള്‍ക്കൊള്ളാത്തതിന്റെ ഫലമാണ് അത് എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഇതിലൊക്കെ മുകളില്‍ താങ്കള്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്ക്കോ എന്താണ് പറയാനുള്ളത് എന്നും ഭൗതികാസക്തിക്കടിപ്പെടുന്ന സമൂഹം നാള്‍ക്കുനാള്‍ മൂല്യച്യുതിയിലേക്കും സര്‍വ്വ നാശത്തിലേക്കുമുള്ള കൂപ്പുകുത്തലിനു് ആക്കം കൂട്ടുമ്പോള്‍ ദൈവ നിഷേധത്തിനും മതനിരാസത്തിനും വിലപ്പെട്ട സമയം ചിലവഴിച്ച് പഠിപ്പിച്ചിട്ട് താങ്കളെപ്പോലുള്ളവര്‍ക്ക് ഈ സമൂഹത്തിന് വഴികാണിക്കാന്‍ പകരം വെക്കാനുള്ളത് എന്താദര്ശവും സന്ദേശവും ആണെന്നായിരുന്നു എന്റെ ചോദ്യത്തിലെ പ്രധാന വിഷയം.
എന്തെങ്കിലുമൊക്കെ പറയാതെ അതിനു വ്യക്തമായ വല്ല മറുപടിയുണ്ടെങ്കില്‍ അത് എഴുതൂ ജബ്ബാര്‍ മാഷേ.
ഈ വിഷയത്തില്‍ ശാസ്ത്രീയമായ അറിവു പകരുന്ന ലേഖനംഡോ.സൂരജിന്റെ ബ്ലോഗില്‍ .
1.എതായാലും എത്ര എഴുതിയിട്ടും എന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഒരു മറുപടിയാവുന്നില്ല എന്ന് താങ്കള്‍ക്കും തോന്നുന്നുണ്ട് അല്ലേ...
---------
തൃപ്തികരമായ മറുപടി പറയാന്‍ കഴിയാത്ത ആയിരമായിരം ചോദ്യങ്ങള്‍ ആര്‍ക്കും ചോദിക്കാനാവും. അങ്ങോട്ടും കുറേയധികം ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടല്ലോ. ഏതെങ്കിലും ഒന്നിനു “തൃപ്തികരമായ” മറുപടി പറയാന്‍ മതവക്താക്കള്ക്കാവുന്നുണ്ടോ?
2.എന്തേ ജബ്ബാര്‍ മാഷേ, പ്രകൃതിയില്‍ ഒട്ടേറെ ജീവജാലങ്ങളുണ്ടായിട്ടും ഈ മനുഷ്യനില്‍ മാത്രം സാമൂഹികതയുടെ ഉല്പന്നം വികസിച്ചു?
--------
മനുഷ്യന് ജീവി പരിണാമത്തിലെ ഏറ്റവും വികസിച്ച തലച്ചോറും സംവേദനസംവിധാനങ്ങളും ഉള്ള ജീവിയായി. അതുകൊണ്ട് മറ്റു ജീവികളെക്കാള്‍ സവിശേഷ സിദ്ധികള്‍ കിട്ടി; അത്രതന്നെ.
3.ഈ പ്രപഞ്ചവും അതിലെ വ്യവസ്ഥകളുമൊക്കെ നിങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍ എന്തേ ഇത്തരം പ്രത്യേകതകളൊക്കെ ഈ മനുഷ്യനില്‍ മാത്രം ഒതുങ്ങുകയും മറ്റ് ജീവികളില്‍ കാണാതിരിക്കുകയും ചെയ്യുന്നു.
ഇതിനാണ് നിരീശ്വരവാദികള്‍ തൃപ്തികരമായി ഒരു മറുപടി തരേണ്ടത്.
---------
മറ്റു ജീവികള്‍ക്കും അവയുടെ ഘടനക്കും പ്രകൃതത്തിനും അനുസരിച്ച് വ്യത്യസ്തമായ പല സവിശേഷതകളും ഉണ്ട്. സാമൂഹ്യ ജീവിതവും അതിനു യോജിച്ച സ്വഭാവസവിശേഷതകളുമൊക്കെ കുറഞ്ഞതോതില്‍ ഉണ്ട്. ഉദാഹരണം കാക്ക യുടെ കൂടു പൊളിച്ചാല്‍ കാക്കത്തൊള്ളായിരം കാക്കകള്‍ ഒത്തു കൂടി പൊളിച്ചവന്റെ തല കൊത്തിപ്പൊളിക്കും. ആന കൂട്ടത്തില്‍ ഒരാനക്കു വല്ല ആപത്തും വന്നാല്‍ കഴിയും വിധം സഹായിക്കും. കൂട്ടത്തില്‍ ഒരാള്‍ ചത്താല്‍ ശവം നോക്കി കണ്ണീര് പൊഴിക്കും. ... അങ്ങനെ പലതും.
മറ്റു മൃഗങ്ങളെ കൊന്നു തിന്നുന്ന മൃഗം സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെയോ സ്വന്തം കുഞ്ഞിനെയോ തിന്നുന്നില്ല. [അപവാദങ്ങള്‍ ഉണ്ട്]
ഇനി നിങ്ങള്‍ പറയുമ്പോലെ മനുഷ്യന് മാത്രം ഒരു പ്രത്യേക സൃഷ്ടിയാണെങ്കില്‍ മറ്റു മൃഗങ്ങളെപ്പോലെ സ്വന്തം അമ്മയുമായോ മകളുമായോ ഒക്കെ ഇണ ചേരാന്‍ ചിലര്‍ക്കെങ്കിലും തോന്നുന്നതെന്തുകൊണ്ട്? അങ്ങനെ ഇണ ചേര്‍ന്നാലും ഗര്‍ഭധാരണം നടക്കുന്നതെന്തുകൊണ്ട്. സദാചാരവിരുദ്ധമായ ഇത്തരം ബന്ധങ്ങളെ പ്രകൃതി തന്നെ എന്തുകൊണ്ടു തടയുയുന്നില്ല?
ഇതൊക്കെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണെങ്കില്‍ അതൊക്കെ ദൈവത്തിനു തന്നെ തടയാമായിരുന്നല്ലോ.
ആദം നബിയുടെ മക്കള്‍ക്കു മക്കളുണ്ടായതെങ്ങനെ എന്നു ഞാന്‍ ചോദിച്ചിരുന്നു.
4.ഒരാള്‍ക്ക് തനിക്ക് തോന്നിയ പോലെയും തന്റെ സുഖജീവിതത്തിനനുസൃതമായും ജീവിക്കേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ഉപദ്രവകരമാകരുത് എന്ന് ജബ്ബാര്‍ മാഷ് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുക. എന്തിനാണ് അവിടെ ഒരു അരുതായ്മ...
-----------
എല്ലാവര്ക്കും സുഖമായി ജീവിക്കാന്‍ അതാവശ്യമാണ്.
കൂട്ടു ജീവിതത്തിന്റെ സുഖം എല്ലാവരുടെയും സുഖം തന്നെയാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്തവരാണു സാമൂഹ്യവിരുദ്ധരാകുന്നത്. മനുഷ്യര്‍ നല്ലപോലെ ജീവിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു സ്രഷ്ടാവുണ്ടായിരുന്നെങ്കില് ആരും തെറ്റുകള്‍ ചെയ്യാത്തവിധം അവരെ സൃഷ്ടിക്കാമായിരുന്നല്ലോ/ എന്തേ അതിനു തടസ്സം?
“തൃപ്തികരമായ” മറുപടിയുണ്ടോ?
5.ദൈവവും മതവും മരണാനന്തര ജീവിതവും നന്മ ചെയ്യുന്നവര്‍ക്ക് അതിനുള്ള പ്രതിഫലവും തിന്മ ചെയ്യുന്നവര്‍ക്ക് അതിനുള്ള ശിക്ഷയുമൊന്നും ഇല്ലെങ്കില്‍ എന്തിന് ഈ വെറും പണികളൊക്കെ? അവനവന്റെ ജീവിതം പരമാവധി അടിച്ചുപൊളിച്ചു തോന്നിയ പോലെ ജീവിച്ചാല്‍ പോരേ?
---------
എന്നെ സംബന്ധിച്ചിടത്തോളം ഇതു തന്നെയാണ് “അടിച്ചുപൊളി”! വരും തലമുറകള്‍ക്കെങ്കിലും പ്രയോജനപ്പെടുന്ന ഈ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി . അതിലപ്പുറം ഒരു “കൂലി”യും ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല. കൂലിക്കു വേണ്ടി മാത്രം പണയെടുക്കുന്നവര് വെറും സ്വാര്ഥരല്ലേ? അവര്‍ ചെയ്യുന്നതെങ്ങനെ പുണ്യമാകും? കൂലിയായി കിട്ടാനുള്ളതും കള്ളും പെണ്ണും ഭോഗങ്ങളുമാണെന്നു പറയുന്നു. അതൊക്കെ യാണു കൂലിയെങ്കില്‍ ഇവിടെയും അതൊക്കെയായി അങ്ങു അടിച്ചു പൊളിച്ചാല്‍ അതെങ്ങനെ പാപമാകും? മനുഷ്യര്‍ അവരുടെ പ്രകൃതമനുസരിച്ച് അടിച്ചു പൊളിച്ചു ജീവിക്കുന്നതിനെ നിങ്ങളുടെ ദൈവങ്ങള്‍ എന്തിനാ എതിര്‍ക്കുന്നേ? അതുകൊണ്ട് ദെവങ്ങള്ക്കെന്താ ചേതം?
മനുഷ്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണു പ്രശ്നമെങ്കില്‍ അതു തന്നെയാണു ഞങ്ങളും സദാചാരത്തിന്റെ മാനദണ്ഡമായി കാണുന്നത്. അതിനു ദൈവവും പരലോകവും വേണ്ടതില്ല.
6.സ്വവര്‍ഗ്ഗ രതിയെയും മറ്റുമൊക്കെ മാന്യവല്ക്കരിച്ചുകൊണ്ടും മറ്റും താങ്കള്‍ എഴുതിയ ഒരു പോസ്റ്റിന്റെ താഴെയാണല്ലോ നമ്മുടെ ഈ പ്രതികരണങ്ങള്‍..
---------------
അതേകുറിച്ചുള്ള പ്രതികരണങ്ങളാണു ഞാന്‍ കാത്തിരിക്കുന്നത്.
എന്തിനു ദൈവം മനുഷ്യരെ “പ്രകൃതിവിരുദ്ധരായി” സൃഷ്ടിച്ചു? എന്നിട്ടവരോട് അവരുടെ പ്രകൃതിക്കു വിരുദ്ധമായി ജീവിക്കാന്‍ എന്തിനു നിര്‍ബന്ധിക്കുന്നു? ഈ ചോദ്യത്തിനാണു മറുപടി വേണ്ടത്.
"താങ്കള്‍ ഇങ്ങനെ തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുത്.
രണ്ട് ബാപ്പമാരുടെ ഉദാഹരണങ്ങള്‍ നിങ്ങള്‍ തന്നെ സൂചിപ്പിച്ചു. ഈ അടുത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സ്വന്തം മകളെ തന്റെ ആവശ്യ പൂര്ത്തീകരണത്തിനുപയോഗിക്കുക മാത്രമല്ല "മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ച് 'പരോപകാരം ചെയ്യാന്‍ കൂടി' മാനസിക വിശാലത കാണിച്ച" ഒരു പിതാവിനെക്കുറിച്ചും നാം മനസ്സിലാക്കിയതാണല്ലോ.
അവരൊക്കെ യഥാര്‍ത്ഥ രൂപത്തില്‍ ദൈവത്തെയും മതത്തെയും മരണാനന്തര ജീവിതത്തെയും മനസ്സിലാക്കി ഉള്‍ക്കൊള്ളാത്തതിന്റെ ഫലമാണ് അത് എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഇതിലൊക്കെ മുകളില്‍ താങ്കള്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്ക്കോ എന്താണ് പറയാനുള്ളത് എന്നും ഭൗതികാസക്തിക്കടിപ്പെടുന്ന സമൂഹം നാള്‍ക്കുനാള്‍ മൂല്യച്യുതിയിലേക്കും സര്‍വ്വ നാശത്തിലേക്കുമുള്ള കൂപ്പുകുത്തലിനു് ആക്കം കൂട്ടുമ്പോള്‍ ദൈവ നിഷേധത്തിനും മതനിരാസത്തിനും വിലപ്പെട്ട സമയം ചിലവഴിച്ച് പഠിപ്പിച്ചിട്ട് താങ്കളെപ്പോലുള്ളവര്‍ക്ക് ഈ സമൂഹത്തിന് വഴികാണിക്കാന്‍ പകരം വെക്കാനുള്ളത് എന്താദര്ശവും സന്ദേശവും ആണെന്നായിരുന്നു എന്റെ ചോദ്യത്തിലെ പ്രധാന വിഷയം.
എന്തെങ്കിലുമൊക്കെ പറയാതെ അതിനു വ്യക്തമായ വല്ല മറുപടിയുണ്ടെങ്കില്‍ അത് എഴുതൂ ജബ്ബാര്‍ മാഷേ"
അവരൊക്കെ യഥാര്‍ത്ഥ രൂപത്തില്‍ ദൈവത്തെയും മതത്തെയും മരണാനന്തര ജീവിതത്തെയും മനസ്സിലാക്കി ഉള്‍ക്കൊള്ളാത്തതിന്റെ ഫലമാണ് അത് എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് പറയാനുള്ളത്.
--------------
സമൂഹത്തില്‍ ഇതിന്റെയൊക്കെ പേരില്‍ തങ്ങള്‍ അപഹാസ്യരായിത്തീരുമെന്നും അതു തങ്ങളുടെ തുടര്‍ന്നുള്ള സ്വൈരജീവിതത്തിനു തടസ്സമാകുമെന്നും, തങ്ങള്‍ എല്ലാവരാലും വെറുക്കപ്പെടുമെന്നും, അപ്പോള്‍ ഉള്ള സുഖവും നഷ്ടമാകുമെന്നുമൊക്കെ മുന്‍ കൂട്ടി മനസ്സിലാക്കാന്‍ കഴിയായ്കയാലും, കുറേകൂടി പരിഷ്കൃതവും സംസ്കൃതവുമായ ജീവിതം നയിക്കാനുള്ള അറിവോ സാമൂഹ്യബോധമോ ഇല്ലായ്കയാലുമാണ് ആളുകള്‍ ഇതുപോലുള്ള ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നത്. ജന്മനായുള്ള ക്രിമിനല്‍ പ്രകൃതവും സാഹചര്യങ്ങളുടെ സ്വാധീനവുമൊക്കെ കാരണമാകുന്നു. ദൈവം ഉള്ളതുകൊണ്ടു മാത്രം ഈ പ്രശ്നങ്ങള്‍ ഇല്ലാതാകുമായിരുന്നെങ്കില് 99%ദൈവവിശ്വാസികളുള്ള നമ്മുടെ സമൂഹം ക്രിമിനല്‍ മുകതമാകേണ്ടതായിരുന്നു. ഇനി ദൈവ നിഷേധികളായ ന്യൂനപക്ഷമാണോ ഇത്തരം കുറ്റകൃത്യങ്ങളില്‍ അഭിരമിക്കുന്നത് എന്ന് ഒരു പഠനം നടത്തി നോക്കിയാല്‍ മതിയല്ലോ. കുറ്റവാളികള്‍ 100% വും മതവിശ്വാസികളും ദൈവവിശ്വാസികളുമാണെന്നു കാണാം. മുസ്ലിം സമുദായം താരതമ്യേന ഇക്കാര്യത്തില്‍ വളരെ വളരെ മുന്നിലാണെന്നതും വസ്തുതയാണ്. ഇത്രയും ശക്തമായി മതം അടിച്ചേല്പ്പിക്കപ്പെട്ടിട്ടും മതാനുയായികളായ ബഹുഭൂരിപക്ഷവും എന്തുകൊണ്ട് അധാര്‍മ്മികമായി ജീവിക്കുന്നു? മതത്തിനും ദൈവത്തിനും മനുഷ്യരെ നന്നാക്കാനുള്ള കഴിവില്ല എന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്?
ഇവിടെ എന്റെ വിഷയം ഇതൊന്നുമായിരുന്നില്ല. സ്വവര്‍ഗ്ഗരതി എന്ന സംഗതിയെകുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാനും പ്രകൃത്യാ അത്തരം അവസ്ഥയില്‍ എത്തിപ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശപ്രശ്നം എന്ന നിലയില്‍ കോടതിയും നമ്മുടെ ഭരണകൂടവും ആ പ്രശ്നത്തെ കാണാന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യാനുമാണു ഞാന്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനമൊന്നും ഞാന്‍ നടത്തിയിട്ടില്ല. എങ്കിലും ഇതൊരു മനുഷ്യാവകാശപ്രശ്നമായി കാണാന്‍ പ്രയാസമില്ല. സൂരജിന്റെ ലേഖനവും ബ്ലോഗര്‍ കൊഷോര് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനവും ഈ വിഷയത്തില്‍ വെളിച്ചം നല്കുന്നവയാണ്.
ദൈവം സര്വ്വശക്തനാണെന്നാണല്ലോ വെയ്പ്പ്. നീതിനാനുമാണ് മൂപ്പരെങ്കില് മനുഷ്യര്‍ അവരുടേതല്ലാത്ത കാരണത്താല്‍ എത്തിപ്പെടുന്ന ഇത്തരം അവസ്ഥകളുടെ പേരില്‍ മനുഷ്യരെ കുറ്റവാളിയായി ചിത്രീകരിക്കാനും ശിക്ഷിക്കാനും അയാള്‍ക്കെന്തു ധാര്‍മികാവകാശമാണുള്ളത്? അയാള്‍ തന്നെയല്ലേ യഥാര്‍ത്ഥ കുറ്റവാളി? അയാളെ ശിക്ഷിക്കാന്‍ ആരുണ്ടീ ബ്രഹ്മാണ്ഡത്തില്‍ ?
സ്വവർഗ്ഗ രതി സംബധിച്ച് മാഷ് എഴുതിയ ഒരു പ്രതികരണത്തിന് ഞാൻ ഒരു കമന്റ് എഴുതിയിരുന്നു.അതു കണ്ടിട്ടാകണം മാഷിന്റെ പേരും ഇൻഷ്യലുമായി സാമ്യമുള്ള ഒരാൾ-അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേരും മാഷിന്റെ ഒരു ബ്ലോഗിന്റെ അതേ പേരാണ്-എന്റെ ഒരു ബ്ലോഗ് പോസ്റ്റിൽ വന്ന് സ്വവർഗ്ഗ രതി സംബന്ധിച്ച് ഒരു ചോദ്യം ഉന്നയിച്ചിട്ടു പോയി. അതുവഴി അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്ക് എന്റെ ശ്രദ്ധയെ ക്ഷണിച്ചതാകാം. എന്തായാലും അത് ഞാൻ ഒരു പോസ്റ്റ് എഴുതാൻ കാരണമായി. അത് ഇവിടെ
ചര്ച്ചെ ചെയ്യുന്ന വിഷയം തന്നെ മാറ്റികളയുന്ന വിരുതന്മാരെയാണ് വിശ്വാസത്തിന്റെ സദാചാരത്തിന്റെയും പാഠം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്.ഇത്ര നീണ്ടകറുപടിയും ബോധ്യമാകത്തവനോട് പ്രതികരിക്കലേ മാഷേ.
ഇതും വായിക്കാം
സി കെ ബാബുവിന്റെ അടിപൊളി ലേഖനംകൂടി വായിക്കുക
Post a Comment