Tuesday, June 2, 2009

കമല സുരയ്യയുടെ ഖബറടക്കം ; മതേതര മലയാളം മാതൃക കാട്ടി.

കമലാ സുരയ്യയുടെ മരണവാര്‍ത്തയറിഞ്ഞയുടന്‍ തന്നെ സാംസ്കാരികവകുപ്പു മന്ത്രി എം എ ബേബി പൂനയിലെക്കു പോവുകയും അവരുടെ മക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്കാരം കേരളത്തില്‍ തന്നെ നടത്താനുള്ള ആഗ്രഹം മന്ത്രി അറിയിച്ചപ്പോള്‍ “അമ്മയുടെ അവസാനത്തെ വിശ്വാസമനുസരിച്ചു തന്നെ ആചാരങ്ങള്‍ നടത്തണം.” എന്ന നിലപാടായിരുന്നു മക്കള്‍ സ്വീകരിച്ചത്. ഇത് അവരുടെ വലിയ മനസ്സിനെയാണു പ്രതിഫലിപ്പിക്കുന്നത്. തികച്ചും മാതൃകാപരമായ നിലപാട്.

തിരുവനന്തപുരത്തു നടന്ന ഖബറടക്ക ച്ചടങ്ങുകളിലും മലയാള മനസ്സിന്റെ നന്മയും ആര്‍ദ്രതയും ദൃശ്യമായി. ഒരു മുസ്ലിം പള്ളി യുടെ ശവപ്പറമ്പില്‍ നാനാ ജാതി മതസ്ഥരും മതേതരരും സ്ത്രീകളും ഒരുമിച്ചു ചേര്‍ന്ന് ഒരു സ്ത്രീയുടെ സംസ്കാരം നടത്തുന്ന കാഴ്ച്ച അത്യപൂര്‍വ്വവും ഹൃദ്യവുമായിരുന്നു. കമലയുടെ മക്കളും ബന്ധുക്കളും ആ ഖബറിലേയ്ക്കു മണ്ണിടുന്ന രംഗം കണ്ടപ്പോള്‍ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു. പള്ളിപ്പറമ്പില്‍ സാധാരണ സ്ത്രീകള്‍ ശവസംസ്കാരച്ചടങ്ങുകളില്‍ ഒരു തരത്തിലും പങ്കു ചേരുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇസ്ലാം അതനുവദിക്കുന്നുമില്ല.
മതം തീര്‍ത്തു വെച്ച വേലിക്കെട്ടുകള്‍ തകരുകയും പകരം വിശാലമായ മാനവികതയുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നത് തീര്‍ത്തും സന്തോഷകരമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും മുസ്ലിം സമൂഹത്തിനു ചില ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉണ്ടായി എന്നു തോന്നുന്നു.
കമലാ സുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമന‍സ്കതയും മനുഷ്യത്വവും തിരിച്ചു മുസ്ലിംങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ?
ഒരു സുരയ്യ , കമലയായി അങ്ങോട്ടാണു മതം മാറുന്നതെങ്കില്‍ ഈ നല്ല മാതൃക മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നോ?
മുസ്ലിം സുഹൃത്തുക്കളുടെ ആലോചനയ്ക്ക് മാത്രം ചോദിച്ചതാണ്?

ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :-
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23)

19 comments:

ea jabbar said...

കമലാ സുരയ്യയുടെ മരണവാര്‍ത്തയറിഞ്ഞയുടന്‍ തന്നെ സാംസ്കാരികവകുപ്പു മന്ത്രി എം എ ബേബി പൂനയിലെക്കു പോവുകയും അവരുടെ മക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്കാരം കേരളത്തില്‍ തന്നെ നടത്താനുള്ള ആഗ്രഹം മന്ത്രി അറിയിച്ചപ്പോള്‍ “അമ്മയുടെ അവസാനത്തെ വിശ്വാസമനുസരിച്ചു തന്നെ ആചാരങ്ങള്‍ നടത്തണം.” എന്ന നിലപാടായിരുന്നു മക്കള്‍ സ്വീകരിച്ചത്. ഇത് അവരുടെ വലിയ മനസ്സിനെയാണു പ്രതിഫലിപ്പിക്കുന്നത്. തികച്ചും മാതൃകാപരമായ നിലപാട്.....

poor-me/പാവം-ഞാന്‍ said...

Every thing was fine till you qoute from the holy book

ea jabbar said...

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗത്വമെടുക്കും പോലെ ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കുക; ഒരേ വീട്ടില്‍ ഒരേ കുടുംബത്തില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും യുക്തിവാദിയുമൊക്കെയുണ്ടാവുക, അവര്‍ പരസ്പരം സ്നേഹത്തോടെ ഈ വിശ്വാസങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ചു ജീവിക്കുക, ജാതിയും മതവും പരിഗണിക്കാതെ മനുഷ്യര്‍ തമ്മില്‍ വിവാഹം കഴിക്കുക, മരണാ‍നന്തര കര്‍മ്മങ്ങളും മറ്റും മതനിരപേക്ഷമായി മനുഷ്യരെല്ലാവരും ചേര്‍ന്നു നടത്തുക, ഒരേ ആരാധനാലയത്തില്‍ എല്ലാ മതക്കാരും അവരവര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ ആരാധന നടത്തുക ..അങ്ങനെയൊരു ലോകമാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിനു തടസ്സമാകുന്നത് കുര്‍ ആന്‍ പോലുള്ള സങ്കുചിത ദര്‍ശനങ്ങള്‍ തന്നെയാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അഭിപ്രായം എന്റേതു മാത്രം. യോജിക്കാം. വിയോജിക്കാം.

ഇ.എ.സജിം തട്ടത്തുമല said...

കമലാ സുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമന‍സ്കതയും മനുഷ്യത്വവും തിരിച്ചു മുസ്ലിംങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ? ഈ ചോദ്യം പ്രസക്തം. ബന്ധപ്പെട്ടവർ ആരും മറുപടി പറയാൻ പോകുന്നില്ലെന്നു മാത്രം!

പിന്നെ മറ്റൊന്ന്‌, ഞങ്ങളുടെ നാട്ടിലൊക്കെ പള്ളിയിൽ ഖബറടക്കം നടക്കുമ്പോൾ നാനാ ജാതി മതസ്ഥരും പള്ളിപ്പറമ്പിൽ വന്ന് ഖബറടക്കം കഴിയുന്നതുവരെ നിൽക്കാറുണ്ട്‌. അതിന് ഒരു വിലക്കും ഇല്ല. എല്ലായിടത്തും അങ്ങനെയാണോ എന്നറിയില്ല. അതുപോലെ ഹിന്ദുക്കളുടെ സംസ്കാരകർമ്മത്തിലും മുസ്ലിങ്ങൾ അടക്കം എല്ലാവരും നിൽക്കാറുണ്ട്‌.
ദഹനമാണെങ്കിൽ പലപ്പോഴും തൊണ്ടടുക്കുന്നതിനും മറ്റും മുസ്ലിങ്ങളും സഹായിക്കാറുണ്ട്‌. അതും പള്ളിയിലെ ഭാരവാഹികൾ പോലും.

പിന്നെ ചില മൌലവിമാർ ചില പ്രസംഗങ്ങൾ ഒക്കെ നടത്താറുണ്ട്‌. അവ അപ്പാടെ ആരും സ്വീകരിയ്ക്കാറില്ല.ഈയിടെ കഴിഞ്ഞവർഷം ഓണത്തിന് മുസ്ലീങ്ങൾ അത്തമിട്ടാൽ മതം പോകുമെന്ന്‌ഒരു മൌലവി പ്രസംഗിയ്ക്കുന്നതു കേട്ടു. ഈയുള്ളവന് അതൊരു പുതിയ അറിവായിരുന്നു.എന്നാൽ ആ പള്ളിയിലെ പ്രധാന പ്രമാണിമാരുടെ വീട്ടിൽ പോലും കഴിഞ്ഞ ഓണത്തിന് അത്തമിട്ടിരിയ്ക്കുന്നതു കണ്ടു. അത്തപ്പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും മുസ്ലീം കുടുംബം!

ea jabbar said...

ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ചിലര്‍ ഇട്ട കമന്റുകള്‍ ഞാന്‍ റിജക്റ്റ് ചെയ്യുന്നു.
കമലാദാസ് മതം മാറിയതിനെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഈ പോസ്റ്റിട്ടത്. ഞാന്‍ അവരുടെ ഒരു ആരാധകനാണ്. അന്നും ഇന്നും. അവരുടെ കൃതികള്‍ എന്റെ വായനയുടെ വസന്തകാലത്തെ പ്രധാന വിഭവമായിരുന്നു. എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുമുണ്ട്. ഗൃഹാതുരതയുടെ നൊമ്പരമായി ആ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ പച്ച പിടിച്ചു കിടക്കുകയും ചെയ്യും.
ഞാന്‍ എന്റെ മുസ്ലിം സുഹൃത്തുക്കളോട് ഒരു ചോദ്യം ഉന്നയിക്കാനാണീ കുറിപ്പെഴുതിയത്.
നാലപ്പാട്ടെ ആ കുടുംബം -മക്കളും ബന്ധുക്കളും- അമ്മയുടെ സംസ്കാരച്ചടങ്ങിലെ ഉപചാരങ്ങളില്‍ പോലും യാതൊരു സങ്കോചവുമില്ലാതെ പങ്കു ചേരുന്നതു നാം കണ്ടു. അതു പോലെ , ഒരു മുസ്ലിം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയി മതം മാറിയാല്‍ അവരുടെ ബന്ധുക്കള്‍ക്കു സഹകരിക്കാന്‍ കഴിയുമോ? അങ്ങനെ സഹകരിക്കാന്‍ മനസ്സില്‍ ആഗ്രഹമുണ്ടായാല്‍ തന്നെ അതിനവരുടെ ഇടുങ്ങിയ മതം സമ്മതിക്കുമോ? ഈ ചോദ്യം വളരെ പ്രകോപനപരമായ ഒന്നാണെന്നറിഞ്ഞുകൊണ്ടു തന്നെ ചോദിച്ചതാണ്. മതം ഉപേക്ഷിച്ച് പോവുക മാത്രം ചെയതവരോടും [മതത്തെ വിമര്‍ശിക്കാനും മറ്റും മെനക്കെടാത്തവരുടെ കാര്യത്തില്‍ പോലും]അസഹിഷ്ണുതയോടെ പെരുമാറിയതിന്റെ നൂറുകണക്കിന് അനുഭവങ്ങളുടെ വെളിച്ചത്തിലാണിതു ചോദിക്കുന്നത്.
ഇന്നത്തെ മാധ്യമത്തില്‍ മൊയ്തു വാണിമേലിന്റെ ഒരു കുറിപ്പുണ്ട്. അതില്‍ അദ്ദേഹം മാധവിക്കുട്ടിയുയ്ടെ കുടുംബത്തെ സഹകരിപ്പിച്ചതിന്റെ പോരിശ പറയുന്നു. തിരിച്ചായിരുന്നു മതം മാറ്റമെങ്കില്‍ ഇവരുടെയൊക്കെ നിലപാടെന്താകുമായിരുന്നു?
മതം മാറിപ്പോകുന്നവരെ കൊല്ലണമെന്നാണിന്നും ആ മതത്തിന്റെ നിലപാട്. പിന്നെയല്ലേ സഹകരണം!

ea jabbar said...

ഒരു ബഹുമതസമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം എന്ന എന്റെ അഭിപ്രായത്തെ “സംഘപരിവാറിന്റെ ഭാഷ്യം” എന്നു വിശേഷിപ്പിക്കുന്ന കമന്റു കണ്ടു ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍.
ഇവരോടു സഹതപിക്കുകയേ നിവൃത്തിയുള്ളു!

ea jabbar said...

മൊയ്തു വാണിമേലിന്റെ ലേഖനം

Faizal Kondotty said...

ഈ ചര്‍ച്ചയില്‍ പന്കെടുക്കുന്നതിന്റെ പ്രാരംഭം എന്നാ നിലയില്‍ പോസ്റ്റിലെ ചില പരാമര്ശങ്ങളോടുള്ള എന്റെ പ്രതികരണം
ദാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ..

വിഷയത്തില്‍ നിന്ന് അകന്നു പോകും എന്നതിനാല്‍ ഈ ബ്ലോഗില്‍ ചില കമന്റ്സ് അനുവദിക്കാത്തതില്‍ പരാതിയില്ല .മോഡറേറ്റര്‍ കൂടി എന്ന നിലയില്‍ താങ്കള്‍ക്കു ചര്‍ച്ചയെ നിയന്ത്രിക്കാവുന്നതാണ് .. ഈ ചര്‍ച്ചയില്‍ വിഷയത്തില്‍ നിന്ന് കൊണ്ട് തന്നെ നല്ല രീതിയില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട് .മറ്റു കാര്യങ്ങള്‍ നമുക്ക്‌ മുകളില്‍ കൊടുത്ത ലിങ്കില്‍ ചര്‍ച്ച ചെയ്യാം താല്പര്യമുണ്ടെങ്കില്‍ .. താങ്കള്‍ ഇവിടെ തരുന്ന , വിയോജിക്കാനുള്ള പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രത്തെ ഞാന്‍ മാനിക്കുന്നു . താങ്കളുടെ ഈ വിശാല മനസ്കതയെ ഞാന്‍ അഭിനന്ദിക്കുന്നു .എല്ലായിടത്തും ഞാനത് തുറന്നു പറഞ്ഞിടുമുണ്ട് .എന്റെ ഭാഗത്ത് നിന്ന് മാന്യമായി വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതില്‍ അപ്പുറം ഈ സ്വാതന്ത്രം ദുരുപയോഗം ചെയ്യില്ലെന്ന് അറിയിച്ചു കൊള്ളട്ടെ ..

എന്റെ ആദ്യ പ്രതികരണം ദാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം .
സ്നേഹത്തോടെ ..

ബഷീർ said...

ക്ഷീ‍രമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ ജബ്ബാർ മാഷിനു കൌതുകം :(

Subair said...

first, when you quote verses please make sure that you give the correct translation. That verse doesnt have the meaning that you gave. Most of the English translators translated 'Avliaa' here as protectors or ally. In context, this verse refers taking those who are hostile to muslims as allys. Otherwise Quran has clearly mentioned there is nothing wrong in taking non-msulims, who don't have enmity against Muslims, as friends.

second, it is common knowledge that the close relatives of many companions of prophets were non muslims. And yet they behaved to them very well. Quran, doesn't allow Muslims to marry other faith people, but till that rule is established (after Hijra), prophet's own dughter, Zainab, was married to a non-muslim. And their relationship continued for many years. And even after their separation, she had no problem in giving protection to him when he came to Makka. Prophet did not prevent that.

Third Where does it says women cannot participate in Janaza rituals?

Fourth, you appreciated, those the relatives of Kamala Surayya, who came to Masjid, but your prejudice did not allow you to appreciate the mosque authority and other Muslims who allowed the access.

Subair said...

ഒരു സുരയ്യ , കമലയായി അങ്ങോട്ടാണു മതം മാറുന്നതെങ്കില്‍ ഈ നല്ല മാതൃക മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നോ?
മുസ്ലിം സുഹൃത്തുക്കളുടെ ആലോചനയ്ക്ക് മാത്രം ചോദിച്ചതാണ്
==========


Dont you know the 'generosity', the people of kerala have shown to her when she converted ?.
People here reacted strongly, many people called her names, ridiculed, threatened and abused, finally she had to shift to Pune!.And these people were not muslims.

Similarly if a Surayya became Kamala a few people may react like imotionally, but I think to this extend. After all, nothing happened when E A Jabbar converted from Islam and started abusing muslims in worst posiible and non academic mannaer, right ? (Notice Surya did not abuse others as you did, her language was poetic). There was another guy who convrted to Hinduism and worked for Sangh ( I dont recollect his name), but I have never read him telling that he faced problem from muslim community. Even Hameed Chendamagallor, though desperately wanted to be like Salman Rushdie, only managed a get some anomyous threatening letters (as per his artcle in Mathrubhumi).

ea jabbar said...

സുബൈറേ! കണ്ണടച്ചാല്‍ അടക്കുന്നവര്‍ക്കു മാത്രമേ ഇരുട്ടാകൂ. ലോകമെമ്പാടും ഇക്കാര്യത്തില്‍ എന്തു നടക്കുന്നു എന്നു കാണാനും കേള്‍ക്കാനും കഴിയുന്നവരാണു മലോകര്‍ എന്നറിയുക. കേരളത്തില്‍ എന്തുകൊണ്ട് ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന് ഓ അബ്ദുറഹിമാന്‍ പണ്ടു മറുപടി പറഞ്ഞിട്ടുണ്ട്.“രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍”എന്നാണദ്ദേഹം ഞങ്ങളെ വിശേഷിപ്പിച്ചത്.
കൂടുതല്‍ വിശദമായി ഒരു പോസ്റ്റ് ഇടുന്നു. ഇസ്ലാമിന്റെ തനിനിറം അവിടെ കാണാം.

ea jabbar said...

മതം മാറിയാല്‍ വധശിക്ഷ- ഇസ്ലാമിന്റെ തനിനിറം പുതിയ പോസ്റ്റ്.
ചര്‍ച്ച അവിടെയാകട്ടെ..!

chithragupthan said...

ലോകത്ത് നിരപരാധികളായ മുസ്ലീങ്ങൾ കൊല്ലപ്പെടുമ്പോൾ സർവശക്തനായ അള്ളാഹു ഒന്നും ചെയ്യാതിരിക്കുന്നതെന്തേ? അള്ളാഹു കാക്കുന്നതു ഒസാമ, സവാഹിരി തുടങ്ങ്യ നേതാക്കളെ മാത്രമോ?
കേരള പോലിസുപോലെ അള്ളാഹുവും നേതാക്കളെ മാത്രമോ രക്ഷിക്കുക?

chithragupthan said...

കേരളത്തിലെ സംസ്കാരിക-പുരോഗമന അപ്പോസ്തലന്മാ‍രേ
മാധവിക്കുട്ടി(കമ്ല സുറയ്യ)യുടെ മക്കളെ പുകഴ്ത്തുന്ന നിങ്ങൾ മറ്റൊരു മഹാവിപ്ലവകാരിയായ ബാലചന്ദ്രൻ ചുള്ളിക്കാടിനെ എന്തുവിളിക്കും? അയാളുടെ അമ്മ മരിക്കും മുൻപെ കവി, പിന്തിരിപ്പൻ ഹിന്ദുമതം വിട്ട് ബുദ്ധമതത്തിൽ ചേർന്നിരുന്നു.പിന്നീടാ പാവം അമ്മ മരിച്ചപ്പോൾ, ബുദ്ധമതത്തിൽ ഹിന്ദുക്കൾ ചെയ്യുമ്പോലെ ശവസംസ്കാരമില്ലെന്നുകണ്ട്, കവി താനില്ല അപ്പരിപാടിക്കെന്നു പറഞ്ഞു മാറിനിന്നു.
ഭാഗ്യം! ഇവരെയൊക്കെ മുങ്കൂട്ടിക്കണ്ടിട്ടാണു ശവസംസ്കാരം എന്നതു മുനിസിപ്പാലിറ്റി(ലോക്കൽ ഗവേണിങ് ബോഡി)യുടെ ഒബ്ലിഗേറ്ററി റെസ്പ്പൊൺസിബിലിറ്റ്യായി ഇന്ത്യൻ നിയമത്തിൽ വന്നത്.(എന്റെ നാട്ടിൽ ഒരു നമ്പൂതിരി, ദാരിദ്ര്യംകൊണ്ടാണെങ്കിലും , മകന്റെ ശവം മെഡിക്കൽകോളെജ്ജിനു വിറ്റത് ഞാനറിയും.അയാളുടെ ഭാര്യയുടെ കുടുംബക്കാറ് പിന്നാലെ പോയി ലഹളയാക്കി പണംകൊടുത്ത് ശവംതിരിച്ചുവാങ്ങി ദഹിപ്പിച്ചതും ഓർമ്മവന്നു, കമലസുരയ്യയുടെ ശവസംസ്കാരവിവാദം കേട്ടപ്പോൾ. കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി , മരണത്തിനു മതമില്ല എന്ന മട്ടിൽ ഒരൊഴുക്കൻ പോസ്റ്റിട്ടപ്പോൾ, ദാരിദ്ര്യത്തിനു മതമില്ല എന്നതാണു എനിക്കോർമ്മ വന്നത്.നമ്മുടെ ഗവർമെണ്ട് ദരിദ്രരിൽ ചിലമതക്കാർക്കു മാത്രമെ സ്കോളർഷിപ്പു കൊടുക്കുന്നുള്ളുവെങ്കിലും.
മുസ്ലീം പെൺകുട്ടികൾക്കു സ്കോലർഷിപ്പു കൊടുക്കുന്നതു അവരെ സ്കൂലിൽ വരുത്താനാണത്രെ. അവർ സ്കൂലിൽ വന്നില്ലെങ്കിൽ പെട്ടെന്നു കെട്ടിമാറി ജനസംഖ്യ കൂടുമത്രെ!
രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ രാഷ്ട്രത്തിന്റെ വിഭവങ്ങളുടെ ആദ്യത്തെ അവകാശി മതന്യൂനപക്ഷങ്ങളാണെന്നു പറയുമ്പോൾ, ജബ്ബാർമാഷേ, താങ്കളുടെ ഒരു ബ്ലോഗുകൊണ്ടൊന്നും, മതംതിന്ന്കിറുങ്ങിയിരിക്കുന്ന ഈ സമൂഹത്തെ ബോധവൽക്കരിക്കുകപോയിട്ട് ഒരിത്തിരീ മോരുവെള്ളം കുടിപ്പിക്കാൻപോലുമാകുമെന്നു തോന്നുന്നില്ല. എന്തായാലും താങ്കളുടെ ശുഭാപ്തിവിശ്വാസത്തിനു ‘നല്ല നമസ്കാരം‘!

ea jabbar said...

Post said...

മതം മടുത്തു എന്ന് കമല പറഞ്ഞതും അറിഞ്ഞിരിക്കുമല്ലോ അല്ലെ? 2005 ജനുവരി 16 ഞായറാഴ്ച മാത്രുഭൂമി വാരാന്തപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ മാധവിക്കുട്ടി പറയുന്നതിങ്ങനെ:

"മതമെന്ന് പറയണത് പുരോഹിത പ്രമുഖന്മാര്‍ക്ക് ജീവിക്കാനുള്ള വഴിയാണ്..റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നൊക്കെ പറയില്ലെ, അത്രയേയുള്ളൂ മതം. എല്ലാവരും കൂടി മതത്തിന്റെ പേരില്‍ ദൈവത്തെ ചെറുതാക്കുകയാ..."

മതം മാറിയതിനെക്കുറിച്ച് കമല അതേ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:

"..അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍‍ തയ്യാറാവില്ലെ?"

മതം മാറിയതിനു ശേഷം സ്വീകരിച്ച ഇസ്ലാമിക വേഷത്തെക്കുറിച്ച് കമല പറയുന്നതു നോക്കു:

"..പ്രേമമൊക്കെ മങ്ങി. ഇനി ഈ വേഷം മാത്രമുണ്ട് ബാക്കി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാന്ന് തൊന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തു കാണില്ലല്ലോ".

ഇസ്ലാമില്‍ തുടരുന്നതനെപറ്റി കമല പറയുന്നതു കേള്‍ക്കൂ:

"മതമൊക്കെ മടുത്തു. ഇപ്പൊ ഒരു മതത്തിലും എനികു വിസ്വസില്ല. പ്രേമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത് ഒരു മതവും എനിക്കു വേണ്ട... ഏതായലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലിങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കണേ? സുരയ്യ ഞങ്ങളെ വിട്ടൂന്ന് പറയില്ലെ? പാവല്ലേ...?"

ഇതാണ് കമലാ സുരയ്യ. വയസാം കാലത്ത് അവര്‍ക്കു വെളിപാടുണ്ടായി മതം മാറിയതാണെന്നൊന്നും പറഞ്ഞേക്കല്ലെ കൂട്ടരേ. അതിനെല്ലാമുള്ള മറുപടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ നല്‍കിയിട്ടുണ്ട്.

-------
മറ്റൊരു ബ്ലോഗിൽ ഈ വിഷയം ചർച്ചചെയ്യുന്നതിനിടെ വന്ന ഒരു കമന്റാണിത്

Faizal Kondotty said...

മാതൃ ഭൂമി പോലൊരു പത്രം കമലയെ ഇന്റര്‍വ്യൂ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ ഏതു ദിശയില്‍ ഉള്ളതാകും എന്ന് ഏവര്ക്കുമ് മനസ്സിലാകും (മാതൃഭൂമിയുടെ ഇസ്ലാം വിരോധതിനെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് )..എന്റെ മാഷെ ബ്രിട്ടാസ്‌ (കൈരളി TV) കമല സുരയ്യയുമായി പുനയില്‍ വച്ച് അവസാനം നടത്തിയ ഇന്റര്‍വ്യൂ മാഷ് കണ്ടിരുന്നോ ? ഇല്ലെങ്കില്‍ ഒന്ന് കാണണം .. അത് വീഡിയോ ആണ് ചോദ്യവും ഉത്തരവും കാണാം .. അല്ലാതെ VS അച്ചുതാനന്തന്‍ ഓടു ഒരു പത്ര ലേഖകന്‍ പട്ടാളക്കാരന്റെ അച്ഛന്‍ ഒരു പട്ടിയും ഇവിടെ വരേണ്ട എന്ന് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ , പട്ടാളക്കാരന്റെ വീട് അല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും വരില്ല എന്ന് മറുപടി പറഞ്ഞത് ചോദ്യം കൊടുക്കാതെ VS ന്റെ ഉത്തരം മാത്രം കൊടുത്തത്‌ കണ്ടു നമ്മളൊക്കെ VS നെ എത്ര തെറ്റിദ്ധരിച്ചു ,, പിന്നീടല്ലേ സത്യം പുറത്തു വന്നത് .. ഇങ്ങിനത്തെ അഭിമുഖം , സൂരജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ----(മഞ്ഞ) പത്ര പ്രവര്‍ത്തനം , കമല സുരയ്യയുടെ മതം മാറ്റം പോലുള്ള sensitive ഇഷ്യൂ സില്‍ എത്ര മാത്രം വളച്ചൊടിച്ചു ചോദ്യവും ഉത്തരവും ഉണ്ടാക്കുമെന്ന് നമുക്ക്‌ എല്ലാവര്‍ക്കു അറിയാം


എന്റെ മാഷെ താങ്കള്‍ ഈ പറഞ്ഞ മാതൃഭൂമിയും കമലയുടെ മകന്‍ എം .ഡി നളപ്പാടും തമ്മിലെ ബന്ധം മാഷിന് അറിയാമല്ലോ .. മാത്രുഭൂമിയോടെ അങ്ങിനെ ഒക്കെ പറഞ്ഞ അമ്മ സ്വന്തം മക്കളോട് ഞാന്‍ ഇസ്ലാമില്‍ വളരെ സന്തോഷവതി ആണെന്നും, എന്നെ ഇസ്ലാം മത പ്രകാരം ശവ സംകാരം നടത്താം മെന്നും പറയുമോ ? ഇത്ര ബുദ്ധിയില്ലാതെ ഏതോ ഒരു കമന്റും കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് എങ്ങിനെ തോന്നി .. മാതൃഭൂമി കമലയുടെ മതം മാറ്റത്തെ ആദ്യം മുതലേ എങ്ങിനെയാണ് ചിത്രീകരിച്ചത് എന്നും ശരീഅത്തും ഏക സിവില്‍ കോഡും അടക്കം എന്തിനു ഭീകരവാദം തുടങ്ങി എത്രയോ കാര്യങ്ങളില്‍ മാതൃഭൂമിയുടെ വ്യക്തമായ ഇസ്ലാം വിരോധം നമ്മള്‍ എത്ര കണ്ടതാണ് .. കേരളത്തില്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രത്തിന്റെ പേര്‍ പറയാന്‍ സാധിക്കുമോ മാഷിന് ? എന്നാല്‍ ഞാന്‍ മാഷ് പറയുന്നത് സമ്മതിച്ചു കൊള്ളാം
കമല സുരയ്യയുടെ മകന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഒന്ന് കൂടി കൊടുക്കാം , അമ്മയെ മകനെക്കാള്‍ നന്നായി മാഷിന് അറിയില്ലല്ലോ .. മാത്രമല്ല അമ്മമാര്‍ മക്കളോട് ഉള്ളു തുറന്നു പറയും കാര്യങ്ങള്‍ . അല്ലാതെ ഒരു ഇന്റര്‍വ്യൂ ക്കാരന്‍ വളച്ചൊടിച്ച ചോദ്യോത്തരങ്ങള്‍ അല്ല .

Faizal Kondotty said...

കമല സുരയ്യയുടെ ഖബറടക്കത്തിനു ശേഷം പാളയം രക്ത സാക്ഷി മണ്ടപത്തിനു സമീപം ചേര്‍ന്ന അനുശോചന യോഗത്തില്‍ കമല സുരയ്യയുടെ മകന്‍ എം. ഡി നാലപ്പാട്ട് പറഞ്ഞ വാക്കുകള്‍ താഴെ

" ഇസ്ലാം സ്വീകരിച്ച അമ്മ അവസാനം വരെ അങ്ങിനെ ജീവിക്കണം എന്നാണ് ആഗ്രഹിച്ചത്‌ .ആ ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞു .."

കമല സുരയ്യയുടെ ഖബറടക്കത്തിന് ശേഷം എം .ഡി നാലപ്പാടിന്റെ വാക്കുകള്‍

"അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നു കമല സുരയ്യുടെ മൂത്ത മകന്‍ എം .ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും പറഞ്ഞു

മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക , അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക . ഈ രണ്ടു വാക്കും ഞങ്ങള്‍ പാലിച്ചു .

പള്ളിയില്‍ അടക്കരുത് , കേരളത്തില്‍ വേണ്ട, വിവാദങ്ങള്‍ ഉണ്ടാവും വിമര്‍ശങ്ങള്‍ വരും എന്നൊക്ക മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു . എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിര് നില്ക്കാന്‍ ആവില്ല എന്ന ഉറച്ച നില പാടില്‍ നിന്ന് പിന്മാറിയില്ല . അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു .എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല ഫോണ്‍ വിളിച്ചവരുമില്ല

മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു , അമ്മയെ ഒടുവില്‍ അമര്ക്ക് വിട്ടു കൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത് .ചൊവ്വാഴ്ച രാവിലെ പാളയം ജുമാ മസ്ജിദില്‍ കയറി അഞ്ചു മിനിട്ടനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു . അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്

ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു .

പാളയം പള്ളി മത മൌലികവാദികളുടെ കേന്ദ്രം ആണെന്ന് വരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു . മുസ്ലിംകളില്‍ തന്നെയുണ്ട്‌ ഇത്തരം ലേബലുകള്‍ ഉണ്ടാക്കുന്നവര്‍ . ഇതെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ നേരിട്ട് അറിഞ്ഞു . ലേബലുകളിളല്ല വിശ്വസിക്കേണ്ടത് .

എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയും ഉണ്ട് .ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ് . മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല . തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തി എന്ന് വരെ പറഞ്ഞു . അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു

സന്ദേഹി-cinic said...

മാധവിക്കുട്ടിയും ജമാ-അത്തെ ഇസ്ലാമിയും
http://maudoodism.blogspot.com/2009/08/blog-post_05.html

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.