Wednesday, June 3, 2009

മതം മാറിയാല്‍ വധശിക്ഷ!

മതം മാറിയാല്‍ വധശിക്ഷ!
ഇസ്ലാമിന്റെ തനിനിറം


ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നു കളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു പ്രാകൃത ഗോത്രനീതി. മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതപുരോഹിതരെയും പ്രകോപിതരാക്കുക സ്വാഭാവികം!. ശിക്ഷ പരലോകത്തേക്കു മാറ്റിവെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ എങ്ങനെ കയ്കാര്യം ചെയ്തു എന്ന് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]


ഇസ്ലാം മതത്തെക്കാള്‍ ആകര്‍ഷകമായ നവീന ദര്‍ശനങ്ങളാരെങ്കിലും അവതരിപ്പിച്ചാല്‍ അവരെ എന്തു ചെയ്യണമെന്നും നബിതിരുമേനി ഉപദേശിച്ചു തന്നിട്ടുണ്ട്.

“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]

ഇസ്ലാമികഭീകരവാദത്തിന്റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ[മതപരിത്യാഗി] കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ്.!

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാ‍ളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)

മൌദൂദിയുടെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിയാണ്. അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു വാതിലില്ല.
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. :

‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത്.’ (അതേ പുസ്തകം)

മൌദൂതിയുടെ സംഘടനയില്‍ അംഗമായവര്‍ക്കും പിന്നെ പുറത്തു പോകാന്‍ അവകാശമില്ല:
“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്‍ത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്‍ക്ക് മരണഭയം നല്‍കിക്കൊണ്ട് കപടത സ്വായത്തമാക്കാന്‍ നിര്‍ബ്ബന്ധിക്കുക എന്നാണ് ഇതിനര്‍ത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള്‍ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില്‍ വരാന്‍ അവര്‍ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)

മനുഷ്യാവകാശങ്ങള്‍ സ്വന്തം മതക്കാര്‍ക്കു മാത്രമായുള്ളതായി പരിമിതപ്പെടുത്തുന്നു മൌദൂദി.-

“മതപരിത്യാഗത്തിനു വധശിക്ഷയാണെന്നു തീരുമാനിക്കപ്പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാന്‍ നാം അനുവദിക്കുന്നതല്ല. എന്നു വരുമ്പോള്‍ നമ്മുടെ അധികാരപരിധിയില്‍ അന്യമതസ്ഥര്‍ക്കു പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉല്‍ഭവിക്കുന്നില്ല. നാം ഒരിക്കലും അതു സഹിക്കുകയില്ല. ...അത്തരം വ്യാജമതങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകര്‍ക്ക് അതു ലോകത്തു പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകര്‍ഷിക്കാനും അനുവാദം കൊടുക്കാമോ? അവര്‍ സ്വയം തന്നെ അഗ്നിയിലേക്കു പാഞ്ഞടുക്കുകയാണ്. ” (അതേ പുസ്തകം)

ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും മറ്റും വ്യക്തിയുടെ മൌലികാവകാശത്തിലുള്‍പ്പെടുന്നുവെന്നാണു പരിഷ്കൃത സമൂഹത്തിന്റെ നിലപാട്. .ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ വിശ്വാസം. അന്ധമായി അനുകരിക്കപ്പെടുന്നതോ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആയ വിശ്വാസങ്ങള്‍ സ്വതന്ത്രവും യുക്തിപരവുമായ പരിശോധനകള്‍ കൂടാതെയാണ് ഓരോരുത്തരും സ്വായത്തമാക്കുന്നത്. തെളിവുകളില്ലാത്ത സങ്കല്‍പ്പകഥകളാണ് മതങ്ങളുടെ അടിസ്ഥാനം. ഒരു വിശ്വാസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നു തെളിയിക്കാനോ ബോധ്യപ്പെടുത്താനോ ആര്‍ക്കും സാധ്യവുമല്ല. അതിനാല്‍ ഒന്നു പുണ്യവും മറ്റൊന്നു പാപവുമാണെന്നു വിധിക്കുന്നതും അയുക്തികമാണ്.

ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കാന്‍ ഒരാള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അയാളെ കുറ്റവാളിയെന്നു മുദ്രകുത്തി മരണശിക്ഷക്കു വിധേയമാക്കുന്നതില്പരം ക്രൂരമായ അനീതി മറ്റെന്തുണ്ട്? തന്റെ അന്ധമായവിശ്വാസങ്ങള്‍ തെറ്റാണെന്നൊരാള്‍ക്കു ബോധ്യം വന്നാല്‍ അതുപേക്ഷിച്ച് മറ്റൊരാശയം സ്വീകരിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?

ഇല്ലാത്ത ദൈവങ്ങളുടെ പേരില്‍ മതസ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന നിയമസംഹിതകളെ നിരുപാധികം അനുസരിക്കുക എന്നതിനപ്പുറം മനുഷ്യര്‍ക്കു മറ്റൊരു അവകാശവും അംഗീകരിച്ചു കൊടുക്കുവാന്‍ ഇസ്ലാം എന്ന പ്രാകൃതസിദ്ധാന്തം തയ്യാറല്ല. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ തന്റെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം വഹിക്കാനോ കെല്‍പ്പുള്ള ഒരു സ്വതന്ത്ര വ്യക്തിയായി മനുഷ്യനെ ഈ മതം അംഗീകരിക്കുന്നില്ല.
മനുഷ്യാവകാശങ്ങളും മാനവികമൂല്യങ്ങളും ആദരിക്കപ്പെടുന്ന ഒരു സമൂഹം സാധ്യമാകണമെങ്കില്‍ മതമൂഢവിശ്വാസങ്ങളെ യുക്തിചിന്തയാകുന്ന ഇരുമ്പു ഗദ കൊണ്ട് അടിച്ചു തകര്‍ക്കുകതന്നെ വേണം.

14 comments:

ea jabbar said...

ഇസ്ലാം മതത്തില്‍നിന്നും ആരെങ്കിലും പുറത്തു പോയാല്‍ അവര്‍ വധിക്കപ്പെടണം എന്നതു മതത്തിന്റെ സുവ്യക്തമായ നിലപാടാണ്. ലോകമെമ്പാടും മുസ്ലിം രാജ്യങ്ങള്‍ ഇന്നു വരെയും തുടര്‍ന്നു പോന്നിട്ടുള്ള നയം ഇതു തന്നെയാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ മാത്രമല്ല , മതം മാറി കല്യാണം കഴിക്കുന്നവര്‍ പോലും ക്രൂരമായ പീഡനങ്ങള്‍ക്കും പലപ്പോഴും ജീവനാശത്തിനു തന്നെയും വിധേയമാകുന്നു. ലക്ഷക്കണക്കിനു ദൃഷ്ടാന്തങ്ങള്‍ നമുക്കുമുന്നിലുണ്ടായിട്ടും നമ്മുടെ മുസ്ലിം സുഹൃത്തുക്കള്‍ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നു..

സുശീല്‍ കുമാര്‍ പി പി said...

സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമഞ്ഞു നടക്കുന്ന അഭിനവ താലിബാനിസ്റ്റുകള്‍ കേരലത്തിലുമുണ്ട് എന്നത് ഒരു പുതിയ അറിവൊന്നുമല്ല. കമല സുരയ്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ജബ്ബാര്‍ മാസ്റ്റര്‍ നടത്തിയ പരമര്‍ശങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവര്‍ അതില്‍ നിന്ന്‌ വ്യത്യസ്തരാകുന്നില്ല. പച്ചയായ സത്യത്തെ അംഗീകരിക്കുവാന്‍ വിഷമിച്ചിട്ട് കാര്യമില്ല. മരിച്ച ശേഷം അമ്മയുടെ മൃതദേഹം തങ്ങള്‍ക്കിഷ്ടമുള്ള വിധം സംസ്കരിക്കുവാന്‍ അവരുടെ മക്കള്‍ക്കുകഴിയുമായിരുന്നു. എന്നാല്‍ അവരുടെ പ്രവൃത്തിയും മനസ്സിന്റെ വലമ്പ്പവും എത്ര പറഞ്ഞാലും അധികമാവില്ല. അങ്ങനെ ഒരു കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ്‌ "ക്ഷീരമുള്ള അകിട്ടിലെ ചോര കുടിക്കാന്‍" വരുന്നത്. ഹോളി ബുക്കുകള്‍ തന്നെയാണ്‌ മാനവികബോധത്തിനു തടസ്സമാകുന്നത് എന്നു സമ്മതിക്കാന്‍ എത്ര വിഷമിച്ചാലും അതു തന്നെയാണ്‌ സത്യം. "പൊന്‍പാത്രം കൊണ്ട് മൂടപ്പെടുന്നു സത്യമതില്‍ മുഖം; തുറക്കുകതു നീ സത്യകര്‍മങ്ങള്‍ കാണുവാന്‍" എന്ന് പറഞ്ഞത് നാരായണഗുരുവാണെന്നു തോന്നുന്നു.
എന്നാല്‍ പി. പരമേശ്വരാദികള്‍ കമലയുടെ സംസ്കാരവുമായി ബന്ധപ്പെട്ടു നടത്തിയതായി പത്രങ്ങളില്‍ കണ്ട വാര്‍ത്തകളും ഇതുമായി കൂട്ടിവയിക്കാവുന്നതാണെന്നു തോന്നുന്നു.

ദീപക് രാജ്|Deepak Raj said...

ഏതെങ്കിലും മതത്തിലോ ഇനി മതവിശ്വാസം ഇല്ലാതെയോ ആര്‍ക്കും ജീവിക്കാം എന്നുള്ളത് ഓരോരുത്തരുടെയും ജന്മാധികാരമാണ്. ലോകത്തിലെ പല അംഗസംഖ്യ കുറവുള്ള മതത്തെക്കളും അംഗങ്ങള്‍ നിരീശ്വരവാദികള്‍ ആയി തന്നെയുണ്ട്. ഒരു മതത്തില്‍ നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ തടയേണ്ട കാര്യമുണ്ടോ. തുമ്മുമ്പോള്‍ തെറിക്കേണ്ട മൂക്കാണെങ്കില്‍ അങ്ങ് പോകട്ടെ.

shankara said...

ജബ്ബാറിനെ സമ്മതിച്ചിരിക്കുന്നു. ഇതാദ്യമായാണ് ഇസ്ലാം മതത്തില്‍ ജനിച്ച ഒരാള്‍ ഇത്ര പച്ചയായി ഇക്കാര്യങ്ങള്‍ എഴുതുന്നത്.

അഭിനന്ദനങ്ങള്‍.

ea jabbar said...

എന്തുകൊണ്ടിത്ര രൂക്ഷമായി വിമർശിക്കുന്നു?; അൽ‌പ്പം മയപ്പെടുത്തിയാൽ കൂടുതൽ ഫലപ്രദമാകില്ലേ?

പലരും ഇങ്ങനെ ചോദിക്കാറുണ്ട്.

മൃദുഭാഷയിൽ വിമർശിക്കാൻ പറ്റിയ ഒന്നല്ല ഇസ്ലാം എന്ന് കഴിഞ്ഞ ഒരു മൂന്നു പതിറ്റാണ്ടു കാലമായുള്ള എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാൺ . ഞാൻ ആദ്യമൊക്കെ വളരെ ലഘുവായ വിമർശനങ്ങൽ മാത്രമേ നടത്തിയിരുന്നുള്ളു. എന്നാൽ ആ കാലത്താൺ ഏറ്റവും രൂക്ഷമായ പ്രതികരണങ്ങളെ നേരിടേണ്ടി വന്നിട്ടുള്ളത്. വിമർശനം കട്ടി കൂട്ടാൻ നിർബ്ബന്ധിതനാവുകയായിരുന്നു പിന്നീട്. ഡോസ് കൂടിയ വിമർശനങ്ങളോടാൺ അൽ‌പ്പമെങ്കിലും മൃദുവായ പ്രതികരണങ്ങൾ കണ്ടു തുടങ്ങിയത്.
ഇസ്ലാമിനെ സോഫ്റ്റായി വിമർശിച്ചാൽ മൂർഖൻ പാമ്പിനെ വാലിൽ തല്ലുന്ന അനുഭവമായിരിക്കും. മർമ്മം നോക്കി ആഞ്ഞു തല്ലിയാൽ പിന്നെ കാര്യം എളുപ്പവുമായിരിക്കും. ഇത് അനുഭവങ്ങളിലൂടെ ഞാൻ പഠിച്ച പാഠമാൺ. ബ്ലോഗിലും ഇപ്പറഞ്ഞതിനു ദൃഷ്ടാന്തങ്ങൾ കാണിച്ചു തരാം. ഞാൻ തുടങ്ങിയ കാലത്ത് എന്റെ ബ്ലോഗിൽ എനിക്കെതിരെയും എന്നെ പിന്തുണക്കുന്ന മറ്റുള്ളവർക്കെതിരെയും വന്നുകൊണ്ടിരുന്ന കമന്റുകൾ നോക്കുക. നമ്മുടെ ആത്മധൈര്യം കെടുത്താനും പിന്തിരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന തെറിയും ആട്ടും പുലഭ്യവർഷവും എത്രയായിരുന്നു. ? എന്നാൽ അതൊന്നും ഗൌനിക്കാതെ വിമർശനം കട്ടി കൂട്ടുകയാണു ഞാൻ ചെയ്തത്. അതോടെ അവരിൽ പലരും പിന്തിരിഞ്ഞു പോയി. എന്നാൽ ആദ്യ കാലത്ത് എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചു വന്ന പലരും ഈ പുലഭ്യം മടുത്തു പിന്മാറിപ്പോയി. അതു തന്നെയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യവും.
ഇനി ഇസ്ലാം മതത്തെ നേരിട്ടോ പരോക്ഷമായോ പോലും വിമർശിക്കാതെ മുസ്ലിംങ്ങൾക്കിടയിലെ ചില അനാചാരങ്ങളെ മാത്രം പരാമർശിച്ചുകൊണ്ട് മറ്റു ചിലർ ബ്ലോഗിൽ ചില അഭിമുഖങ്ങളും ലേഖനങ്ങളും എഴുതിയതും അതിനോടു നമ്മുടെ ഇസ്ലാം സംരക്ഷകരായ ബ്ലോഗരിൽ ചിലർ പ്രതികരിച്ചതും ശ്രദ്ധിച്ചിരിക്കുമല്ലോ. മൈന ഉമയ്ബാൻ എന്ന പെൺകുട്ടി ഒരിക്കൽ ഡോ.ഖദീജ മുംതാസിന്റെ ബർസ എന്ന നോവലിനെക്കുറിച്ചും നോവലിസ്റ്റിനെ കുറിച്ചും അവരുടെ ബ്ലോഗിൽ ഏതാനും വരികൾ കുറിച്ചിട്ടപ്പോൾ അവർക്കെതിരെ വന്ന പുലഭ്യപ്പാട്ടുകൾ നാം കണ്ടതാ‍ൺ. അതേ ആളുകൾ തന്നെ മയ്നയുടെ മറ്റു വിഷയങ്ങളോട് വളരെ മാന്യമായി പ്രതികരിക്കുന്നതും അനുകൂലിക്കുന്നതും തുടർന്നു കാണുകയുണ്ടായി.
ഇസ്ലാമിനെ പരോക്ഷമായി പോലും പരാമർശിച്ചാൽ ഞങ്ങൾ തെറി വിളിച്ച് ഓടിക്കും. വേറെ എന്തു വേണമെങ്കിലും എഴുതിക്കോ. ഞങ്ങളും പ്രോത്സാഹിപ്പിക്കും .ഇതാണു നിലപാട്.
ഒരു വിധം ആത്മധൈര്യമില്ലാത്തവരൊക്കെ ഇത്തരം പ്രതികരണങ്ങൾക്കു മുന്നിൽ പതറുകയും ഉദ്യമത്തിൽ നിന്നും പിന്തിരിയുകയും ചെയ്യും.
അവരുടെ ലക്ഷ്യവും അതു തന്നെയാൺ.
അതുകൊണ്ടാൺ ഇസ്ലാം വിമർശനത്തിനൊരുങ്ങുന്നവർ ഇച്ചിരി കട്ടി കൂടുതൽ പ്രയോഗിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്.
മർമ്മസ്ഥാനം നോക്കി കൊടുത്താൽ കൊള്ളേണ്ടതു പോലെ കൊള്ളേണ്ടിടത്തു കൊള്ളും . അതിനു ഫലവും കാണും. വാലിൽ തോണ്ടി നോവിച്ചാൽ തിരിഞ്ഞു കൊത്തും. അതാൺ ഇസ്ലാമിന്റെ കൾച്ചറ്. അതു മരുഭൂമിയിലെ കരിമ്പാറക്കെട്ടാൺ. ചുടുവെള്ളത്തിലൊന്നും അലിയുകയില്ല. ഇരുമ്പു ചുറ്റിക കൊണ്ട് ആഞ്ഞു തല്ലിയാൽ തെല്ലു പൊട്ടും. പിന്നെ സാവധാനം തല്ലിപ്പൊട്ടിക്കാം.
ഇസ്ലാമിനെ അടുത്തറിയാത്ത ശുദ്ധാത്മാക്കൾക്കിതു മനസ്സിലാകില്ല.

biju chandran said...

വളരെ പ്രസക്തമായ ഒരു ലേഖനം. ഇവിടെ ഒരു കമന്റ്‌ പോലും ഇടാന്‍ ഇസ്ലാമിന്റെ വക്താക്കള്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? ഇതില്‍ ജബ്ബാര്‍ മാഷുന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പരിണാമ വാദത്തിന്റെ വിടവുകളില്‍ ദൈവത്തിനെ തിരുകി വെയ്ക്കാന്‍ നടക്കുന്ന സഹോദരനെപ്പോലും കാണുന്നില്ലല്ലോ! ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇസ്ലാമിന്റെ credibility തന്നെ എടങ്ങേരിലാക്കുന്ന എത്രയെത്ര ആരോപണങ്ങള്‍! അപ്പോഴാണ് മറ്റൊരു വശത്ത് ജബ്ബാര്‍ മാഷിനെ തോല്‍പ്പിചൂന്നും പറഞ്ഞു ആഘോഷങ്ങള്‍നടക്കുന്നത്!
ഹ ഹ ഹ !

ea jabbar said...

ജബ്ബാർ മാഷ് ഇസ്ലാമിലെ ഏതെങ്കിലും അന്ധവിശ്വാസങ്ങളെ മാത്രമല്ല വിമർശിക്കുന്നത്. ആ മതത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുകയാണു ചെയ്യുന്നത്. അതിനാൽ മാഷിനെ അനുകൂലിക്കുന്നവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇസ്ലാമിന്റെ ശത്രുക്കൾ വർഗ്ഗീയവാദികളാണ്. അവർ മുസ്ലിം ശത്രുക്കളുമാണ്. അതിനാൽ മാഷിന്റെ വ്യാജപ്രൊഫൈലും ബ്ലോഗും നിർമ്മിച്ചവരെ ക്രിമിനലുകൾ എന്നു വിളിക്കുന്നവർ മുസ്ലിം വിരോധികളായ വർഗ്ഗീയവാദികളാണ്.


ബ്ലോഗിൽ ഇസ്ലാം സംരക്ഷകരായ ഏതാനും പേർ സംഘടിതമായി ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു ഫോർമുലയുടെ രൂപമാണിത്. ബ്ലോഗിന്റെ ലോകത്ത് എന്നെ തീർത്തും ഒറ്റപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരുടെ ഒരു കുതന്ത്രം.
ഇസ്ലാമിന്റെ വക്താക്കൾ ലോകത്തെല്ലായിടത്തും പയറ്റുന്ന തന്ത്രമാണിത്. ഇസ്ലാമിനെ കുറിച്ച് അഹിതകരമായ ഒരഭിപ്രായം ആരെങ്കിലും പറഞ്ഞാൽ മുസ്ലിം സമൂഹം ആദ്യമേ അയാളെ ബഹിഷ്കരിക്കുകയും, ചെയ്യാവുന്ന ഉപദ്രവങ്ങളെല്ലാം ചെയ്യുകയും ചെയ്യും. എന്നാലും ഇതര സമൂഹങ്ങളുടെ പിന്തുണയോടെ അത്തരക്കാർക്കു പിന്നെയും പിടിച്ചു നിൽക്കാൻ കഴിയുന്നു എന്ന യാഥാർത്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. അതിനു കണ്ടു പിടിക്കുന്ന ഒരു അടവാണ് ഇത്തരം ഒരു സമവാക്യം രൂപപ്പെടുത്തി മറ്റുള്ളവരെയും വർഗ്ഗീയവാദികളായി ചിത്രീകരിക്കുക എന്നത്. ശുദ്ധഗതിക്കാരായ പലരും ഈ തന്ത്രത്തിൽ വീഴാറുമുണ്ട്. ഒരു വർഗ്ഗീയവാദി ആയി മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടായാൽ നല്ല മനസ്സുള്ളവർ അതിൽനിന്നും പിന്തിരിയും. അതവരുടെ നന്മകൊണ്ടാണ്. ഈ നന്മയെ മുതലെടുത്ത് തങ്ങളുടെ സങ്കുചിത താൽപ്പര്യം നടപ്പിലാക്കാം എന്നിവർ കണക്കു കൂട്ടുന്നു. തസ്ലീമ നസ്രീൻ ബംഗാളിൽനിന്നു പോലും നിഷ്കാസിതയായ അനുഭവം ഇതിനുദാഹരണമാണ്. അവരെ , മനുഷ്യാവകാശത്തിന്റെ പേരിൽ അനുകൂലിക്കുന്നവരെപ്പോലും ഇസ്ലാം വിരുദ്ധരും മുസ്ലിം വിരുദ്ധരുമായി ചിത്രീകരിച്ചുകൊണ്ട് പിന്തിരിപ്പിക്കാനാണു ഇക്കൂട്ടർ ശ്രമിക്കുന്നത്.

ഞാൻ ഇസ്ലാമിനെ മൊത്തമായി അടച്ചാക്ഷേപിക്കുകയാണെന്നും അന്ധവിശ്വാസങ്ങളെ എതിർക്കുകയല്ല ചെയ്യുന്നതെന്നും പറയുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം:

എന്താണു അന്ധവിശ്വാസം? അന്ധമല്ലാത്ത വിശ്വാസം ഉണ്ടോ? ഇതു രണ്ടും വേർതിരിച്ചറിയാൻ എന്താണു മാനദണ്ഡം?

ഞാൻ എന്റെ വിമർശനങ്ങളിൽ ഊന്നുന്ന കാര്യം വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
കുർ ആൻ എന്ന വേദപുസ്തകം ദൈവം ആകാശത്തുനിന്നിറക്കിയതല്ല; അതു മുഹമ്മദിന്റെ മനസ്സിൽ രൂപപ്പെട്ടതും അദ്ദേഹത്തിന്റെ നാവിലൂടെ പുറത്തു വന്നതുമായ വചനങ്ങളാണ്. അതിനാൽ ആ ഗ്രന്ഥത്തിലുള്ള ,കാലഹരണപ്പെട്ട സംഗതികൾ മുസ്ലിംങ്ങൾ ഉപേക്ഷിക്കണം. ഇസ്ലാമിൽ നല്ല കാര്യങ്ങൾ തീരെയില്ല എന്ന അഭിപ്രായം എനിക്കില്ല. അത്തരം നല്ല കാര്യങ്ങൾ ഇസ്ലാമിൽ മാത്രമല്ല ; മറ്റു മതങ്ങളിലും മതേതര ദർശനങ്ങളിലുമൊക്കെയുണ്ട്. നന്മ എവിടെ കണ്ടാലും സ്വീകരിക്കണം. തിന്മ “ദൈവം” പറഞ്ഞതായാലും തിരസകരിക്കണം. ഇതാണെന്റെ മതം.

കുർ ആൻ ദൈവീകഗ്രന്ഥമാണെന്ന വിശ്വാസം ഉപേക്ഷിക്കാൻ ഒരു മതമൌലികവാദിക്കു സാധ്യമല്ല എന്നറിയാം. പക്ഷെ ആ അന്ധവിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഇസ്ലാമിലെ ഒരു അനാചാരത്തെയും അന്ധവിശ്വാസത്തെയും ആർക്കും എതിർക്കാനാവില്ല. മറ്റെല്ലാ അന്ധവിശ്വാസങ്ങളും പൊട്ടിവിരിയുന്നത് ഈ വലിയ അന്ധവിശ്വാസത്തിന്റെ അടിവേരിൽനിന്നാണ്.

ഇത് എന്റെ ഒരു നിലപാടാണ്. വേണമെങ്കിൽ കുർ ആനിന്റെ ദൈവീകതയെ സ്പർശിക്കാതെ അനാചാരങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ ചെറിയ തോതിൽ വിമർശിക്കാം. പക്ഷെ അത്തരം വിമർശനങ്ങൾക്കു മൌലികവിശ്വാസികൾക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ശക്തി ലഭിക്കില്ല എന്നതാണനുഭവം. ദുർബ്ബലമായ ഈ സമീപനം സ്വീകരിക്കുന്ന പലരും നമുക്കിടയിലുണ്ട്. ഹമീദ് ചേന്നമംഗലൂർ, കാരശ്ശേരി തുടങ്ങിയവർ സ്വീകരിക്കുന്ന നിലപടിതിനുദാഹരണമാണ്. അവരോടുള്ള മുസ്ലിം സമീപനം എന്താണെന്നു നിരീക്ഷിച്ചാൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടും.
ഇസ്ലാമിന്റെ ശത്രുക്കൾ, സംഘപരിവാറിന്റെ ഏജന്റുമാർ, ദീനിൽ വിശ്വാസമില്ലാത്ത മുനാഫിഖുകൾ എന്നിങ്ങനെ പല വിശേഷണങ്ങളും അവരുടെയും നെറ്റിയിൽ ഇവർ ചാപ്പ കുത്തിയിട്ടുണ്ട്. അതോടെ അവർക്കൊന്നും ഒരു മറുപടിയും പറയേണ്ടതില്ലല്ലോ.

അത്തരം ഒരു മുനാഫിഖൻ നിലപാടു സ്വീകരിക്കാൻ എനിക്കാവുന്നില്ല. അത് ബുദ്ധിപരമായ സത്യസന്ധതയുടെ പ്രശനമായി ഞാൻ കാണുന്നു. ബോധ്യപ്പെട്ട സത്യം മറച്ചു വെച്ച് മറ്റൊന്നു പുറത്തു പറയാൻ എന്തുകൊണ്ടോ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ഞാൻ പറയുന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ. അല്ലാത്തവർക്ക് എന്നെ വായിക്കാതിരിക്കാം. മറുപടിയുണ്ടെങ്കിൽ മാന്യമായ ഭാഷയിൽ പ്രതികരിക്കട്ടെ. ഞാനും പ്രതികരിക്കാം.

വ്യക്തിപരമായ ആക്ഷേപങ്ങളെ ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. ആരെയും ഭയപ്പെടുന്നുമില്ല. എനിക്കു പറയാനുള്ളതു ഞാൻ പറയും അതിനാവും കാലം വരെ.!

ea jabbar said...

ഇസ്ലാം എന്ന ദർശനം അടിസ്ഥാനപരമായി തെറ്റായ ഒരു വിശ്വാസത്തിൽനിന്നും രൂപപ്പെട്ടതാണെന്നാണു ഞാൻ പറയുന്നത്. അത് മുസ്ലിം സമുദായത്തെയോ ആ സമുദായത്തിലെ വ്യക്തികളെയോ അധിക്ഷേപിക്കാനുദ്ദേശിച്ചുകൊണ്ടല്ല.
കേരളത്തിൽ കുറെയാളുകൾ കമ്യുണിസ്റ്റുകാരാണ്. അതല്ലാത്തവരും നിരവധിയുണ്ട്. ഒരേ കുടുംബത്തിൽ തന്നെയുണ്ട്.
കാൾ മാർക്സ് എഴുതി വെച്ച സിദ്ധാന്തം പ്രായോഗികമല്ലാത്ത, കാലഹരണപ്പെട്ട ഒരു ദർശനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഇവിടെയുള്ള ക്മ്യൂണിസ്റ്റ് പാർട്ടിക്കാരെ മുഴുവൻ അധിക്ഷേപിക്കലാണതെന്നു പറയാമോ? കമൂണിസ്റ്റുകാരായ നിരവധി സുഹൃത്തുക്കൾ എനിക്കുണ്ട്. അവരോടു പലപ്പോഴും ഞാൻ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അവരാരും എന്നെ ശത്രുവായിക്കാണുകയോ എന്നോടു വെറുപ്പു പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. സൌഹൃദം നിലനിർത്തിക്കൊണ്ടു തന്നെ എന്റെ വാദത്തെ എതിർക്കാൻ ശ്രമിച്ചിട്ടുണ്ട്.
എന്റെ ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളും അതേപോലെ ഒരു സിദ്ധാന്തത്തിനെതിരായുള്ളതുമാത്രമാണ്. അതിനെ ഒരു ശത്രുതയുടെ പ്രശ്നമായി അവതരിപ്പിക്കുന്നവരോടും എനിക്കു വെറുപ്പൊന്നുമില്ല. അവരുടെ വിവരദോഷം എന്നേ ഞാൻ കരുതുന്നുള്ളു.

ea jabbar said...

പ്രവാചകനെ കളിയാക്കിയ ഒരു സ്ത്രീയുടെ അനുഭവം ഇതാ:-

Book 38, Number 4348:

Narrated Abdullah Ibn Abbas:

A blind man had a slave-mother who used to abuse the Prophet (peace_be_upon_him) and disparage him. He forbade her but she did not stop. He rebuked her but she did not give up her habit. One night she began to slander the Prophet (peace_be_upon_him) and abuse him. So he took a dagger, placed it on her belly, pressed it, and killed her. A child who came between her legs was smeared with the blood that was there. When the morning came, the Prophet (peace_be_upon_him) was informed about it.

He assembled the people and said: I adjure by Allah the man who has done this action and I adjure him by my right to him that he should stand up. Jumping over the necks of the people and trembling the man stood up.

He sat before the Prophet (peace_be_upon_him) and said: Apostle of Allah! I am her master; she used to abuse you and disparage you. I forbade her, but she did not stop, and I rebuked her, but she did not abandon her habit. I have two sons like pearls from her, and she was my companion. Last night she began to abuse and disparage you. So I took a dagger, put it on her belly and pressed it till I killed her.

Thereupon the Prophet (peace_be_upon_him) said: Oh be witness, no retaliation is payable for her blood.
[ഹദീസ്- മുവത്ത -മാലിക്]

ea jabbar said...

പ്രവാചകന്റെ ഒട്ടകങ്ങളെ മോഷ്ടിച്ചാൽ.....!

Book 38, Number 4357:

Narrated AbuzZinad:

When the Apostle of Allah (peace_be_upon_him) cut off (the hands and feet of) those who had stolen his camels and he had their eyes put out by fire (heated nails), Allah reprimanded him on that (action), and Allah, the Exalted, revealed: "The punishment of those who wage war against Allah and His Apostle and strive with might and main for mischief through the land is execution or crucifixion."
[മുവത്ത]

ea jabbar said...

മുർതദ്ദിനെ കൊല്ലണം!

Book 39, Number 4487:

Narrated Uthman ibn Affan:

AbuUmamah ibn Sahl said: We were with Uthman when he was besieged in the house. There was an entrance to the house. He who entered it heard the speech of those who were in the Bilat. Uthman then entered it. He came out to us, looking pale.

He said: They are threatening to kill me now. We said: Allah will be sufficient for you against them, Commander of the Faithful! He asked: Why kill me? I heard the Apostle of Allah (peace_be_upon_him) say: It is not lawful to kill a man who is a Muslim except for one of the three reasons: Kufr (disbelief) after accepting Islam, fornication after marriage, or wrongfully killing someone, for which he may be killed.

I swear by Allah, I have not committed fornication before or after the coming of Islam, nor did I ever want another religion for me instead of my religion since Allah gave guidance to me, nor have I killed anyone. So for what reason do you want to kill me?

അഫ്‌സൽ എം എൻ said...

ഞാൻ എന്റെ വിമർശനങ്ങളിൽ ഊന്നുന്ന കാര്യം.............

വിശുദ്ധ ഖുര്‍ആന്‌ ഒരു പ്രത്യാകത ഉണ്ട്‌ .ഖുര്‍ആനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ വളരെവ്യക്തമായി ഖുര്‍ആന്‍ തന്നെ മറുപടി പറയുന്നു എന്ന പ്രത്യേകത . ഏതൊരുവനും തന്റെ നിഷേധ സ്വഭാവം അല്‍പ്പമൊന്നു
മാറ്റിവച്ചാല്‍ മനസ്സിലാകിയെടുക്കാവുന്നതേ ഉള്ളൂ ഖുറാനിലെ സത്യങ്ങള്‍ .

ea jabbar said...

ഒരു ആധുനിക ഫത് വ നോക്കൂ!


Why should a person who disbelieves after becoming Muslim be executed?
The punishment for the apostate is execution. Why such harshness?.Praise be to Allaah.

The punishment for apostasy from the religion of Islam is execution. Allaah says (interpretation of the meaning):

“And whosoever of you turns back from his religion and dies as a disbeliever, then his deeds will be lost in this life and in the Hereafter, and they will be the dwellers of the Fire. They will abide therein forever”

[al-Baqarah 2:217]

And it was proven that the Prophet (peace and blessings of Allaah be upon him) said: “Whoever changes his religion, execute him.” Narrated by al-Bukhaari in his Saheeh. What this hadeeth means is that whoever leaves Islam and changes to another religion and persists in that and does not repent, is to be executed. It was also proven that the Prophet (peace and blessings of Allaah be upon him) said: “It is not permissible to shed the blood of a person who bears witness that there is no god but Allaah and that I am the Messenger of Allaah except in three cases: a life for a life, a previously-married person who commits adultery, and one who leaves Islam and forsakes the jamaa’ah.” Narrated by al-Bukhaari and Muslim.

This harsh punishment is for a number of reasons:

1 – This punishment is a deterrent to anyone who wants to enter Islam just to follow the crowd or for hypocritical purposes. This will motivate him to examine the matter thoroughly and not to proceed unless he understands the consequences of that in this world and in the Hereafter. The one who announces his Islam has agreed to adhere to all the rulings of Islam of his own free will and consent, one of which rulings is that he is to be executed if he apostatizes from the faith.

2 – The one who announces his Islam has joined the jamaa’ah (main body) of the Muslims, and whoever joins the main body of the Muslims is required to be completely loyal and to support it and protect it against anything that may lead to fitnah or destroy it or cause division. Apostasy from Islam means forsaking the jamaa’ah and its divine order, and has a harmful effect on it. Execution is the greatest deterrent that will prevent people from committing such a crime.

3 – Those Muslims who are weak in faith and others who are against Islam may think that the apostate has only left Islam because of what he has found out about its real nature, because if it were the truth then he would never have turned away from it. So they learn from him all the doubts, lies and fabrications which are aimed at extinguishing the light of Islam and putting people off from it. In this case executing the apostate is obligatory, in order to protect the true religion from the defamation of the liars and to protect the faith of its adherents and remove obstacles from the path of those who are entering the faith.

4 – We also say that the death penalty exists in the modern laws of man to protect the system from disorder in some situation and to protect society against certain crimes which may cause its disintegration, such as drugs etc. If execution can serve as a deterrent to protect man-made systems, then it is more appropriate that the true religion of Allaah, which Falsehood cannot come to it from before it or behind it [cf. Fussilat 41:42], and which is all goodness, happiness and tranquility in this world and in the Hereafter should punish those who commit acts of aggression against it and seek to extinguish its light and defame its image, and who fabricate lies against it to justify their apostasy and deviation.

Fataawa al-Lajnah al-Daa’imah, 21/234-231.

മുക്കുവന്‍ said...

ഞാന്‍ സ്വമധേയ തീരുമാനിച്ചെടുത്തതാണെങ്കില്‍ വേണേല്‍ ഇതിനു എന്തെങ്കിലും വിധത്തില്‍ സപ്പോര്‍ട്ടാമായിരുന്നു. എന്റെ ഉപ്പ മുസല്‍മാ‍നായതു കൊണ്ട് ഞാന്‍ മുസല്‍മാനായാല്‍ എനിക്ക് ഈ ഊരാക്കുടുക്കില്‍ നിന്ന് മാറാന്‍ ഒരവസരമെങ്കിലും തരണമെന്നേ എനിക്ക് പറയാനുള്ളൂ! മാഷെ സ്വന്തം കൂട്ടത്തിലെ മാടുകളുടെ എണ്ണം കുറയാതിരിക്കാന്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ കയര്‍.. അല്ലേ! പത്ത് കെട്ടി നൂറുകണക്കിനു പെറ്റുകൂട്ടാന്‍ പറയുന്നതും നബി തന്നെയല്ലേ? കൊന്ന് വിറപ്പിച്ച് ജയ് വിളിക്ക് എണ്ണം കൂട്ടുന്ന ഒരു ദൈവം.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.