പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത് ശരിയാണോ ?
[ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടി]
ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്തിനാണ് ഇവരൊക്കെക്കൂടി ഇസ്ലാം നല്ലതാണ് നല്ലതാണ് എന്നു പറഞ്ഞ് പുതിയ മുഖമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മനുഷ്യത്വമാണ് വേണ്ടതെന്ന് എന്നു പഠിക്കുമോ ആവോ? പ്രിയപ്പെട്ട മനുഷ്യാ .. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ? അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ? ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ? മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക് കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?
അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില് പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ് ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക് തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?
ഇതൊക്കെ സാങ്കല്പിക ചോദ്യമാണെന്ന് തോന്നരുത് ..കേരളത്തിലടക്കം പല സ്ഥലത്തും നടക്കുകയും നടക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ എല്ലായിടത്തും ഉള്ളതുമാണ് .. ഇതിനുത്തരം തരേണ്ടത് താങ്കളല്ല എന്ന് താങ്കള്‍ പറയരുത് .. ഇത്തരം വിഷയങ്ങള്‍ പോസ്ടുന്ന ആളെന്ന നിലക്കും ഒരു ചിന്തകന്‍ എന്ന നിലക്കും താങ്കളുടെ ഉത്തരം പ്രതീക്ഷിക്കുന്നു ..
മറ്റു മനുഷ്യവാദികളും ഉത്തരം പറയണം .. ഒരു ആണിനും പെണ്ണിനും ഇഷ്ടം പോലെ ജീവിച്ചാല്‍ നിങ്ങള്‍ അത് തെറ്റാണെന്ന് പറയുമോ ? അതോ ശരിയോ? metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത് ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു? ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ? ഈ ഖുറാന് ചര്‍ച്ചയില്‍ ഞാന്‍ തീര്‍ച്ചയായും മുഴുവനായും (ദൈവം -പ്രകൃതി- എനിക്ക് oxygenനും മറ്റും തന്നു ജീവന് നിലനിര്‍ത്തിയാല്‍) പങ്കെടുക്കാം പക്ഷെ സ്ഥിരമായി ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറാതെ വളരെ serious ആയി ഇതിനുത്തരം തരണേ ...
-------------------------------------------------------------------------------------------------------------------
ഇടക്കെട്ടു വിവാദത്തില്‍ ഇടപെട്ടുകൊണ്ട് വിഷയത്തിന്റെ മര്‍മ്മത്തില്‍നിന്നും ശ്രദ്ധ തിരിക്കാനായി നമ്മുടെ സുഹൃത്ത് ഫൈസല്‍ കൊണ്ടോട്ടി പോസ്റ്റിയ കമന്റില്‍നിന്നുള്ള ഭാഗങ്ങളാണിത്. ഈ ചോദ്യങ്ങള്‍ ഞാന്‍ യുക്തിവാദ ചിന്തകള്‍ പങ്കു വെക്കാന്‍ തുടങ്ങിയ കാലം തട്ടേ കേള്‍ക്കുന്ന ഏറ്റവും പ്രധാന ചോദ്യങ്ങളാണ്. ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ തന്നെ ആദ്യം പ്രത്യക്ഷപ്പെട്ട കമന്റുകളിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. അതിനാല്‍ മുങ്കൂറായിത്തന്നെ ഇതിനുള്ള ഒരു ‘യുക്തിവാദി’യുടെ മറുപടിയും വിശദീകരണവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നു. അതിന്റെ ലിങ്ക് എന്റെ എല്ലാ പേജിലും സൈഡ് ഡിസ്പ്ലേ ആയി നല്‍കിയിട്ടുമുണ്ട്.
വിശ്വാസവും സന്മാര്ഗ്ഗവും.
മതവും ധാര്‍മ്മികതയും.
പക്ഷെ നമ്മുടെ ഫൈസലിനെപ്പോലുള്ള ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മറുപടി കേള്‍ക്കാനോ കാര്യങ്ങള്‍ നിഷ്പക്ഷമായി മനസ്സിലാക്കാനോ ഉദ്ദേശിച്ചല്ല. അതിനാല്‍ അവര്‍ അതൊന്നും വായിച്ചു നോക്കുകയുമില്ല. ആയിരം തവണ മറുപടി പറഞ്ഞാലും ഒരേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അത്തരക്കാര്‍ക്കു വേണ്ടി മറുപടി പറയുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും മറ്റു വായനക്കാര്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ കൂടി പറയാമെന്നു വിചാരിക്കുന്നു.
ഒറ്റാവാക്യങ്ങളില് ലളിതമായി മറുപടി പറയാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ വികാസവും ചരിത്രവും പരിണാമവുമൊക്കെയായി ബന്ധപ്പെടുത്തി ഒട്ടേറെ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടു മാത്രമേ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പറയാനൊക്കൂ. ധാര്‍മ്മികതയുടെ അടിസ്ഥാനം മതവിശ്വാസമാണെന്നും അതിന്റെ ഉപജ്ഞാതാവ് ദൈവമാണെന്നും സമര്ത്ഥിക്കാനുദ്ദേശിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈ വക ചോദ്യം ഉന്നയിക്കുന്നത്.
ഫൈസല്‍ ഇതേ കമന്റ് സി കെ ബാബുവിന്റെ ബ്ലോഗിലും ഇട്ടിരുന്നു. അദ്ദേഹം നല്കിയ മറുപടി ഇവിടെ:- യുണ്ട്. എനിക്കു പറയാനുള്ളതും ഏതാണ്ട് അതേ കാര്യങ്ങള്‍ തന്നെയാണ്.
ചോദ്യങ്ങള്‍ക്ക് ഓരോന്നിനുമുള്ള മറുപടി ഇനി പറയാം:
1. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ?
* ജന്മസിദ്ധമായി മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള, കുറെ നല്ല വികാരങ്ങളും ഭാവങ്ങളുമുണ്ട്.- സഹജീവിസ്നേഹം സഹാനുഭൂതി, കരുണ , ദയ, സഹകരണ മനോഭാവം, ഇതരജീവികളോടു പോലും തോന്നുന്ന ആര്‍ദ്രത തുടങ്ങിയവ ഉദാഹരണം- ഇതോടൊപ്പം സാമൂഹ്യജീവിതത്തിലെ അനുഭവങ്ങളും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അറിവുകളുമെല്ലാം അടിസ്ഥാനമാക്കി നാം ഓരോരുത്തരും ആര്‍ജ്ജിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധവും കൂടി ഉള്‍ക്കൊള്ളുന്ന സദ്ഭാവമാണു മനുഷ്യത്വം. അവനവനു തോന്നുത് ചെയ്യലല്ല, മറ്റുള്ളവരുടെ സുഖവും സന്തോഷവും നന്മയും കൂടി പരിഗണിച്ചു കൊണ്ടു ശരിയെന്നു തോന്നുന്നത് ചെയ്യലാണു മനുഷ്യത്വം. താനുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ പൊതു നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടു മാത്രം പ്രവര്‍ത്തിക്കുവാനുള്ള മനോഭാവമാണു മനുഷ്യത്വം.
2. അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ?
* നമ്മുടെ നാടിന്റെ ഭരണഘടനയും ലോകം പൊതുവില്‍ അംഗീകരിക്കുന്ന മനുഷ്യാവകാശതത്വങ്ങളുമൊക്കെ മാര്‍ഗ്ഗരേഖയായി സ്വീകരിക്കാവുന്നതാണ്.
3.ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ?
*അഞ്ചാറു മക്കളുള്ള 50 വയസ്സിനു മേല്‍ പ്രായമുള്ള കാടാമ്പുഴയിലെ അബൂബക്കറ് എന്ന മനുഷ്യന് തനിക്ക് മാനസികമായ അസ്വാസ്ഥ്യം തോന്നിയ ഒരു ദുര്‍ബലനിമിഷത്തില്‍ ഭാര്യയെ മൊഴി ചൊല്ലുന്നു. [മൂന്നു വട്ടം ഒന്നിച്ചു തുപ്പിയോ, വേറെ വേറെ തുപ്പിയോ എന്നതിന്റെ സാങ്കേതികത്വം എന്തോ ആകട്ടെ] അയാള്‍ നാട്ടില്‍ വന്ന് ഭാര്യയുടെയും മക്കളുടെയും കൂടെ താമസിക്കാന്‍ തുടങ്ങുന്നു. പള്ളിക്കമ്മിറ്റിക്കാര് അയാളെ നാടു കടത്തുന്നു. അവരുടെ ആവശ്യം അയാള്‍ ഭാര്യയെ വീണ്ടും നിക്കാഹ് ചെയ്യണം എന്നാണ്. അതിനയാള്‍ തയ്യാറുമാണ്. പക്ഷെ കുര് ആന്‍ അതിനു തടസ്സം നില്ക്കുന്നു. അയാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ആ പാവം സ്ത്രീ മറ്റൊരാളെ കെട്ടി ബന്ധപട്ട് കാര്യം തീര്‍ത്ത് ഇദ്ദയിരുന്ന് കുര് ആന്‍ പറഞ്ഞ തടസ്സം മാറ്റണം. ഇതിന്റെ നീതിയും യുക്തിയുമാണു ഞാന്‍ ചോദ്യം ചെയ്യുന്നത്. തലാഖ് മൂന്നു പ്രാവശ്യമായേ ചെയ്യാവൂ എന്ന വാദം ഇവിടെ പ്രസക്തമല്ല. ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്തിനു പള്ളിക്കാര് അവരുടെ സ്വകാര്യതയില്‍ ഇടപെടണം? അവരുടെ 6 മക്കള്‍ക്കും ഈ അഛനമ്മമാരുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊന്നും അര്‍ഹതയില്ലേ? ഇമ്മാതിരി ഏടാകൂടങ്ങളൊക്കെ ഒരു ദൈവം എഴുതി വെക്കുമോ? എന്തിന് ഇങ്ങനെയൊരു യുക്തിഹീനവും അപ്രായോഗികവും അപ്രസക്തവുമായ വ്യവസ്ഥ വെച്ചു? ഇതുകൊണ്ട് ഇങ്ങനെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകുമെന്നും തന്റെ മതവും നിയമവും പരിഹസിക്കപ്പെടുമെന്നും ഈ ദൈവം എന്തുകൊണ്ട് മുന്‍ കൂട്ടി മനസ്സിലാക്കിയില്ല? ഇതൊക്കെയാണു ഞാന്‍ ഈ വിമര്‍ശനത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.
4. മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക് കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?
* ഭാര്യയും ഭര്‍ത്താവും സാമ്പത്തികസ്വയം പര്യാപ്തതയും തുല്യമായ സാമൂഹ്യാസ്തിത്വവുമൊക്കെയുള്ള രണ്ടു സ്വതന്ത്ര വ്യക്തികള്‍ ആണെങ്കില്‍ [ഒരു പരിഷ്കൃത സമൂഹത്തിലെ അവസ്ഥ] രണ്ടു പേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ക്കു ഉഭയകഷി സമ്മതത്തോടെ പിരിയാം. അതിനെ ആരും എതിര്‍ക്കേണ്ടതില്ല. അവരോ അവരുടെ മക്കളോ മറ്റുള്ളവര്‍ക്കു ഭാരമാകാതെയും മറ്റു തരത്തില്‍ പീഡിപ്പിക്കപ്പെടാതെയും ഇരിക്കുമെന്ന് അവര്‍ തന്നെ ഉറപ്പു വരുത്തുകയും വേണം. സ്ത്രീക്കു ആഹാരത്തിനു പോലും പുരുഷനെ ആശ്രയിക്കേണ്ടി വരുന്ന ഒരു അപരിഷ്കൃത സമൂഹത്തിലാണെങ്കില്‍ [ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങളിലും ഇസ്ലാം പോലുള്ള പ്രാകൃത താലിബാന് മതത്തിന്റെ നീരാളിപ്പിടിയില്‍ കഴിയുന്ന സമൂഹങ്ങളിലുമൊക്കെ] പുരുഷന് ഏകപക്ഷീയമായി വിവാഹമോചനം ചെയ്യുന്നത് ആ സ്ത്രീയെ തെരുവിലിറക്കലാണെന്നതു കൊണ്ടാണു ജീവനാംശവും മറ്റും വേണമെന്നു പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടേ ഇത്തരം കാര്യങ്ങളിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കാനാവൂ.
ഒരിക്കല്‍ പിരിഞ്ഞു പോയവര്‍ക്ക് പിന്നീട് ഒന്നിക്കണമെന്നുണ്ടെങ്കില് അവര്‍ ഒന്നിച്ചോട്ടെ. അതിലൊക്കെ ഒരു ദൈവം വെറുതെ ഇടങ്കോലിട്ടു ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?
5.അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില് പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ് ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക് തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?
* അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ അങ്ങനെയും ആവാം. ഫൈസലിന്റെ ചോദ്യം കേട്ടാല്‍ എന്തോ കുഴപ്പം വരാനുണ്ടെന്ന ഒരു ധ്വനിയുണ്ടല്ലോ? . ഉണ്ടോ? കുഴപ്പം വല്ലതും? ഉണ്ടെങ്കില്‍ ആ കാരണം കൊണ്ടു തന്നെ അതു തെറ്റാണ് എന്നും പറയാം.
6.metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത് ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു?
*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം. അതല്ലാതെ താലിബാന് കാരെപ്പോലെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലും സ്വകാര്യതയിലും പോയി തലയിടുന്നതല്ലേ തെറ്റ്? ഭാര്യാഭര്ത്താക്കന്മാര് അവരുടെ കിടപ്പറയി അവര്‍ക്കിഷ്ടമുള്ളതു ചെയ്തോട്ടെ ഫൈസലേ. അതു മറ്റാരെയും ബാധിക്കാത്ത കാര്യമാണെങ്കില്‍ നിങ്ങള്‍ എന്തിനാ വെറുതേ അതൊക്കെ തെറ്റാണെന്നും പറഞ്ഞു വായിട്ടലക്കുന്നേ? ഇനി സമൂഹത്തെ ദോഷകരമായി ബാധിക്കുമെങ്കില്‍ അതു തെറ്റാണെന്നു ത്ന്നെയാണു യുക്തിവാദികളുടെയും അഭിപ്രായം. ഒരു പ്രവൃത്തി തെറ്റോ ശരിയോ എന്നു കണക്കാക്കാന്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ പരിഗണിക്കേണ്ടി വരും. ശരി തെറ്റുകള്‍ കേവലമല്ല, ആപേക്ഷികമാണ് എന്നു ചുരുക്കം.
7.ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ?
* നല്ല ചോദ്യം. മനുഷ്യന് ഒരു സമൂഹജീവിയാണ് എന്നേടത്താണു ഫൈസലേ നടപടിക്രമവും നിയമവ്യവസ്ഥയുമൊക്കെ പ്രസക്തമാകുന്നത്. ഒരാള്‍ ഒറ്റയ്ക്ക് ഒരു ദ്വീപില്‍ മറ്റൊരാളുമായും ഒരു ബന്ധവുമില്ലാതെ ആരെയും ഒരു കാര്യത്തിലും ആശ്രയിക്കാതെ ജീവിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. [അതു സാധ്യമല്ലെന്ന കാര്യം തല്ക്കാലം മറക്കാം] ആ ദ്വീപില്‍ അയാള്‍ക്കു ഒരു സദാചാരവ്യവസ്ഥയും നിയമവും ആവശ്യമില്ല. അയാള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. ആര്‍ക്കും പരാതിയുമില്ലല്ലൊ. പക്ഷെ അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെങ്കില്‍ അയാളുടെ സ്വാതന്ത്ര്യത്തിനു പരിമിതികള്‍ വേണ്ടി വരും. അത് അയാള്‍ക്കും മറ്റേയാള്‍ക്കും ആവശ്യമായതുകൊണ്ടണ്. രണ്ടു പേര്‍ക്കും പരസ്പരം ആശ്രയിക്കേണ്ടി വരുംപോള്‍ അതു നിര്‍ബ്ബന്ധമായും വേണ്ടി വരും. ഒരാളുടെ ഇഷ്ടം മറ്റൊരാള്‍ക്കു പ്രയാസമുണ്ടാക്കുന്ന വിധത്തിലാകാതെ നോക്കാന്‍ രണ്ടു പേരും ബാധ്യസ്ഥരാകും. കുറേ പേര് ഒരുമിച്ചാണു ജീവിക്കുന്നതെങ്കില്‍ ഈ പരിമിതികള്‍ പിന്നെയും വര്‍ധിക്കുന്നു. ഒരു വലിയ ഗോത്രമാകുമ്പോള് കൂടുതല്‍ സങ്കീര്‍ണമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ അനിവാര്യമാകും. ഇതൊന്നും ദൈവത്തിന്റെ ആവശ്യമല്ല ,മനുഷന്റെ നിലനില്‍പ്പിനും സ്വാസ്ഥ്യത്തിനും അനിവാര്യമാണെന്ന് മനുഷ്യര്‍ തന്നെ ജീവിതാനുഭവങ്ങളുടെ നൈരന്തര്യങ്ങളില്നിന്നും സ്വയം മനസ്സിലാക്കിയെടുത്തതാണ്. ഇന്നു ലോകമെമ്പാടുമുള്ള പരശതം കോടി മനുഷ്യരും ഒരൊറ്റ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ നമുക്ക് വളരെയേറെ സങ്കീര്‍ണമായ സാമൂഹ്യ നിയമങ്ങളും വ്യവസ്ഥകളും ആവശ്യമയി വരുന്നു. പക്ഷെ പല രാജ്യങ്ങളിലും പല നിയമവ്യവസ്ഥകളും സംസ്കാരങ്ങളും നിലനില്ക്കുകയും അവതമ്മില്‍ സഘട്ടനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിന്റെ പ്രതിസന്ധിയും ഉണ്ട്.
സാമൂഹികതയാണു ധാര്‍മ്മികതയുടെ-സദാചാരത്തിന്റെ-അടിസ്ഥാനം എന്നു ചുരുക്കം. ദൈവമോ മതമോ അല്ല. സദാചാരനിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യനാണ്. ദൈവമല്ല. അതുകൊണ്ടാണ് അതു കാലദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതും. അനേകം ഗോത്രങ്ങളായി പരസ്പരം ഗോത്രാന്തര ബന്ധങ്ങളില്ലാതെ ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ അവര്‍ക്കു വേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുകയായിരുന്നു. മതങ്ങളെയും മനുഷ്യരാണുണ്ടാക്കിയത്. അതുണ്ടായകാലത്തെ ഗോത്ര വഴക്കങ്ങളെയും നിയമസംഹിതകളെയും ക്രോഡീകരിക്കുക മാത്രമേ മതങ്ങള്‍ ചെയ്തിട്ടുള്ളു. അതുകൊണ്ടാണ് അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും അവളെ ഉടമസ്ഥനു ഭോഗിക്കാം എന്ന് കുര് ആനില്‍ എഴുതിവെക്കാനിടയായത്. നേരും നെറിയുമുള്ള ഒരു ദൈവം അങ്ങനെയൊരു സദാചാരമുണ്ടാക്കി മനുഷ്യര്‍ക്ക് ആകാശത്തുനിന്നും കയറില്‍ കെട്ടി ഇറക്കിക്കൊടുക്കുമോ?
പ്രകൃതിയും കാലവും ലോകവും മനുഷ്യനും ജീവിതവും എല്ലാം എല്ലാം മാറ്റത്തിനു വിധേയമാകുന്നു. അതനുസരിച്ച് മനുഷ്യരുണ്ടാക്കിയ ഈ ധാര്‍മ്മികവ്യവസ്ഥകളും മാറുന്നു. മാറ്റമില്ലാത്ത നിയമങ്ങള്‍ ജീര്‍ണ്ണതയുണ്ടാക്കും. അതാണു മതം ഇന്നു ലോകത്തു വലിയ പ്രശ്നമാകാന്‍ കാരണം.
ഇന്നത്തെ മൂല്യങ്ങളും പ്രാകൃതകാലത്തെ മൂല്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണു പ്രശ്നകാരണമാകുന്നത്.
ജനാധിപത്യം, സെകുലറിസം, മനുഷ്യാവകാശങ്ങള്‍ , ലിംഗനീതി തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം സ്വതന്ത്ര ചിന്തയുടെ ഫലമായി ആധുനിക ലോകത്തു വികസിച്ചു വന്ന നവ മൂല്യസങ്കല്‍പ്പങ്ങളാണ്. ഇതൊന്നും ദൈവങ്ങളോ പ്രവാചകന്മാരോ ഇറക്കിത്തന്നതല്ല. മതങ്ങള്‍ ഈ നല്ല മൂല്യങ്ങളെ നിരാകരിക്കുന്നു. ഏകാധിപത്യത്തിനും അടിമവ്യവസ്ഥയ്ക്കും. പുരുഷാധിപത്യത്തിനും കൊടി പിടിക്കുന്ന മതമൂല്യങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്റെ വൈരുദ്ധ്യവും പ്രതിസന്ധിയുമാണിന്നു മതം നേരിടുന്നത്. ....തുടരാം!
47 comments:
good anwer, please add follower gadjet in this blog also
6.metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത് ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു?*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം. അതല്ലാതെ താലിബാന് കാരെപ്പോലെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലും സ്വകാര്യതയിലും പോയി തലയിടുന്നതല്ലേ തെറ്റ്? ഭാര്യാഭര്ത്താക്കന്മാര് അവരുടെ കിടപ്പറയി അവര്‍ക്കിഷ്ടമുള്ളതു ചെയ്തോട്ടെ ഫൈസലേ. അതു മറ്റാരെയും ബാധിക്കാത്ത കാര്യമാണെങ്കില്‍ നിങ്ങള്‍ എന്തിനാ വെറുതേ അതൊക്കെ തെറ്റാണെന്നും പറഞ്ഞു വായിട്ടലക്കുന്നേ?
മാഷേ,
പൂര്‍ണ്ണമായി യോജിക്കുന്നു..
ഇടക്കെട്ടു വിവാദത്തില്‍ ഇടപെട്ടുകൊണ്ട് വിഷയത്തിന്റെ മര്‍മ്മത്തില്‍നിന്നും ശ്രദ്ധ തിരിക്കാനായി നമ്മുടെ സുഹൃത്ത് ഫൈസല്‍ കൊണ്ടോട്ടി പോസ്റ്റിയ കമന്റില്‍നിന്നുള്ള ഭാഗങ്ങളാണിത്. എന്റെ ജബ്ബാര്‍ മാഷെ , താങ്കള്‍ എന്തിനാണ് ഇത്രയും ക്രൂരനാകുന്നത് ?താങ്കള്‍ പലരുടെയും പോസ്റ്റില്‍ കയറി താങ്കളുടെ ചര്‍ച്ചയിലേക്ക് ലിങ്ക് വഴി ക്ഷണിക്കും .. അത് കണ്ടു വന്നു താങ്കളെ പൊക്കി പറഞ്ഞാ വല്ല സന്തോഷം .. വല്ല സംശയവും ചോദിച്ചാല്‍ പിന്നെ ആകെ പൊല്ലാപ്പായി , അത് പല്ലി വാലായി, പശുവായി..ചാണകമായി.., എന്റെ മാഷെ ഇതൊക്കെ ദൈവം( സോറി ദൈവം എന്ന പേര് പാടില്ലല്ലോ അല്ലെ , അതിനാല്‍ താങ്കള്‍ മുമ്പ് സമ്മതിച്ച ആ പ്രപഞ്ച ശക്തി ) കാണുന്നുണ്ട് കേട്ടോ ... ഏതായാലും എന്റെ സംശയങ്ങള്‍ താങ്കള്‍ക്ക് പുതിയ പോസ്റ്റിനുള്ള ത്രെഡ് ആയല്ലോ .. അതിനുള്ള നന്ദിയെങ്കിലും വേണേ ..
താങ്കള്‍ എന്നോട് എന്തിനാണ് എത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? മുമ്പ് ഒരു പോസ്റ്റില്‍ താങ്കളുടെ ശാസ്ത്രീയ വിവരം പുറത്തു കൊണ്ട് വന്നതിനോ ?എന്റെ മാഷെ , താങ്കള്‍ തന്നെ അവിടെ തുറന്നു പറഞ്ഞതല്ലേ താങ്കള്‍ 35 വര്‍ഷമായിട്ട് ശാസ്ത്രീയ മായി ഒന്നും പഠിച്ചിട്ടില്ല എന്ന് . എന്റെ ജബ്ബാര്‍ മാഷെ .. ഒരു പാട് ശാസ്ത്രിക്കുന്ന താങ്കളുടെ ശാസ്ത്രീയ updates അനുവാചകരോട് തുറന്നു പറയാന്‍ (confession) നടത്താന്‍ ഒരു അവസരം തന്നു എന്ന നിലയില്‍ എങ്കിലും എന്നോട് ഒരു താങ്ക്സ് താങ്കള്‍ക്ക് പറയാവുന്നതാണ്.
*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം. ഇത് തന്നെ താങ്കള്‍ക്കും ബാധകമല്ലേ ..? താങ്കള്‍ മുസ്ലിംകളുടെ സ്വകാര്യതയില്‍ ഒരു പാട് ഒളിഞ്ഞു നോക്കുന്നുണ്ട് , വിവാഹ മോചനം മുതല്‍ ഇടക്കെട്ട് വരെ . അതിലേക്ക് ഞാന്‍ വരുന്നുണ്ട് , മാഷെ സാമൂഹികമായി ജീവിക്കുമ്പോള്‍ ഇത്തരം ധാരാളം സാമൂഹിക പ്രശ്നങ്ങള്‍ക്ക് തീര്‍ച്ചയായും മനുഷ്യന് ഉത്തരം കണ്ടെത്തേണ്ടി വരും . മതങ്ങള്‍ അവ ( പ്രത്യേകിച്ചും ഇസ്ലാം ) കൃത്യമായ ഒരു മാര്‍ഗ നിര്‍ദേശം ഉണ്ടാക്കി എന്ന് മാത്രം . ഇങ്ങിനെ ഉണ്ടാക്കെന്ടത്തിന്റെ ആവശ്യകത താഴെ പറയുന്ന ഉദാഹരണങ്ങളില്‍ നിന്ന് താങ്കള്‍ക്കു വ്യക്തമാവും .
താങ്കള്‍ പറഞ്ഞു വന്നത് "ചുരുക്കത്തില്‍ ശരി തെറ്റുകള്‍ കേവലമല്ല, ആപേക്ഷികമാണ് " എന്നാണ് . മാഷെ ഈ ആപേക്ഷികത തന്നെ വലിയൊരു പ്രശ്നമായി വരും . എല്ലാവരും അവനവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കും .
ചെറിയ ഉദാഹരണം പറയാം
കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ച് തന്നെ കശാപ് ചെയ്യുന്നതില്‍ നമ്മള് മലയാളികള്‍ മുന്പന്മാരാണല്ലോ.. മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ട് പോയി ഒഴിവാക്കുന്നതിലും മലയാളികള്‍ മുന്നേറ്റം തുടങ്ങിയിരിക്കുന്നു . ഇത്തരം ആളുകളെ ഇതില്‍ നിന്നെല്ലാം എങ്ങിനെയാണ് വിലക്കുക ? മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ട് ആക്കുന്നതിനു പലര്‍ക്കും തക്കതായ കാരണം ഏറിയും കുറഞ്ഞും (ആപേക്ഷികമായി) ഉണ്ടാവും. ജോലി , ചെറിയ ഫ്ലാറ്റ് , ഭാര്യക്ക് താല്പര്യമില്ലായ്മ . etc.. ഇതിനെതിരെ ഫല പ്രദമായി എന്ത് ചെയ്യാന്‍ കഴിയും , ( ജബ്ബാര്‍ മാഷ് പറഞ്ഞേക്കും അവരുടെ ഇഷ്ടം പോലെ ചെയ്തോട്ടെ ..നമ്മള് എന്തിനാ തല ഇടുന്നത് എന്ന് ,)
പക്ഷെ ഖുറാന് ശക്തമായി പറയുന്നു ..
" --- മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു ,അവരില്‍ (മാതാപിതാക്കളില്‍ )ഒരാളോ അവര്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വച്ച് വാര്‍ദ്ധ്യക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടെ നീ ഛെ എന്ന് പറയുകയോ അവരോടെ കയര്‍ക്കുകയോ അരുത് , അവരോടെ നീ മാന്യമായ വാക്ക് പറയുക . കാരുണ്യത്തോടെ കൂടി എളിമയുടെ ചിറകു നീ ഇരുവര്‍ക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക .. "(വി.ഖു 17:23,24) "
അടുത്ത ഒരു പ്രശ്നം കൂടെ പറയട്ടെ , കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ച് തന്നെ കശാപ് ചെയ്യുന്നതില്‍ നമ്മള് മലയാളികള്‍ മുന്പന്മാരാണല്ലോ.. മുമ്പ് ഇന്റര്‍നെറ്റ് ല്‍ കണ്ട ഒരു വോട്ടിങ്ങ് ഫലം ഉദ്ധരിക്കട്ടെ ...
ഭ്രൂണ ഹത്യ പാടുണ്ടോ എന്നായിരുന്നു ചോദ്യം അഞ്ചു ഉത്തരങ്ങളില്‍ കൂടുതല്‍ പേര് വോട്ട് ചെയ്തത് .. ഭ്രൂണം ഒരു parasite ആയതിനാല്‍ അതിനെ കൊല്ലാം എന്നായിരുന്നു . . ഒരു കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ മനുഷ്യന് ബോധവാനാകുന്നത് അവന്റെ താല്കാലികമായ സുഖവും താല്കാലികമായ ബുദ്ധിമുട്ടുകളെ ക്കുറിച്ചുള്ള ആശങ്കകളുമാണ് ( ആപേക്ഷികം )
പക്ഷെ ഖുറാന് അതെ അധ്യായത്തില്‍ ശക്തമായി പറയുന്നു .
" ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത് , നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത് , അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു "(വി.ഖു 17:31)
മാഷെ തീരുമാനിക്കാനുള്ള അവകാശം അപേഷികമായത് കൊണ്ടാണ് വൃദ്ധ സദനങ്ങള്‍ ഏറി വരുന്നത് , ഭ്രൂണ ഹത്യ കൂടുന്നത് .എങ്ങിനെ പല കാര്യങ്ങള്‍ക്കും ആത്മീയമായ പരിഹാരം വേണ്ടതാണ് .. അല്ലെ ?
മാഷെ ...ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം , ഇതിനൊരു പരിഹാരം എന്താണ് ? അവശേഷിക്കുന്ന നന്മയുടെ കേന്ദ്രങ്ങളായ വേദ ഗ്രന്ഥങ്ങളെ ഇടിച്ചു കാണിക്കലോ..?
മത വിശ്വാസം എന്നത് ഒരു വൈറസ് ബാധയാണ്.
സ്വതന്ത്ര ചിന്ത നശിപ്പിക്കുന്ന വൈറസ് ബാധ !!!
അന്ധമായ നിരീശ്വര വാദം ഒരു വൈറസ് ബാധയാണ്
സ്വന്തത്തെ തന്നെ നശിപ്പിക്കുന്ന വൈറസ് ബാധ .
ആ വൈറസിന്റെ വാഹകരാണ് യുക്തിവാദികള്‍
അവര്‍ സ്വയം നശിക്കുന്നു , കൂടെ സമൂഹത്തെയും .
ചിത്രകാരന്റെ കമന്റുകളോട് യോജിക്കുന്നു. Samseerp, താങ്കള്‍ സമകാലീന ലോകത്തിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി ഏത് എന്തിനെയാണ് നശിപ്പിക്കുന്നതെന്ന് കാണാം.
ഉദാഹരണം പാക്കിസ്ഥാനിലെ സ്വാത്! അവിടെയതാ താലിബാന് യുക്തിവാദികള്‍ ഒരു സമൂഹത്തെ കൊന്നൊടുക്കുന്നു!
ഭാര്യാഭര്ത്താക്കന്മാര് അവരുടെ കിടപ്പുമുറിയില്‍ ചെയ്യുന്നതൊക്കെ തെറ്റോ ശരിയോ എന്നു ചര്‍ച്ച ചെയ്യുന്നതും ഒരു കുടുംബത്തെ സംഘടിത മതം ജീവിക്കാനനുവദിക്കാതെ ആട്ടിയോടിക്കുന്നതും ഒരു പോലെയുള്ള സ്വകാര്യതയുടെ പ്രശ്നമായല്ല സുഹൃത്തേ ഞാന്‍ കാണുന്നത്. രണ്ടാമത്തേത് ഗുരുതരമായ ഒരു മനുഷ്യാവകാശപ്രശ്നമായാണു ഞാന്‍ കാണുന്നത്.
ഭ്രൂണഹത്യ നാലാം മാസം കുട്ടിക്കു ജീവന് ഊതും മുമ്പാണെങ്കില്‍ തെറ്റല്ല എന്നാണു ജമാ അത്തെ ഇസ്ലാമി പ്രബോധനം ഫത് വ !
ഉദാഹരണം പാക്കിസ്ഥാനിലെ സ്വാത്! അവിടെയതാ താലിബാന് യുക്തിവാദികള്‍ ഒരു സമൂഹത്തെ കൊന്നൊടുക്കുന്നു!
----------------
സുഹൃത്തേ , സ്വാതില്‍ താലിബാന് നടത്തുന്ന ക്രൂരതകളില്‍ ദുഃഖിക്കുന്നു , പക്ഷെ കാര്യങ്ങളെ ഒരു കണ്ണില്‍ മാത്രം കാണരുത്, ഇറാക്കില്‍ സഖ്യ കക്ഷി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ലക്ഷ ക്കണക്കിന് സാധാരണ മനുഷ്യരെ ബിജു മറക്കരുത് . ഫലസ്തീനില്‍ കുരുതി ചെയ്യപ്പെട്ട ആയിരക്കണക്കിന് പിഞ്ചു ബാല്യങ്ങള്‍ !. അവരുടെ രക്തത്തിനും ചുവപ്പ് നിറമായിരുന്നു ബിജു .. .
ക്രിമിനലുകള്‍ക്ക് മതമില്ല ബിജു , അവര്‍ എന്തും ആയുധമാക്കി മാറ്റും. ഒരു പോസ്റ്റില്‍ ഫൈസല്‍ കൊണ്ടോട്ടി ചൂണ്ടി കാണിച്ച പോലെ സമാനതകളില്ലാത്ത ദുരന്തം വിതച്ച ആറ്റം ബോംബ് വര്‍ഷിച്ചവര്‍ , അവരെ ആരും ശാസ്ത്രീയ ക്രിമിനലുകള്‍ എന്ന് വിളിക്കില്ലല്ലോ , തലയോട്ടികള്‍ കൊണ്ട് അമ്മാനമാടിയ ഹിറ്റ്ലര്‍ ഒരു മതത്തിന്റെയും വക്താവല്ലല്ലോ ..ആണോ?
.
ഏതു ക്രൂരത ചെയ്തവനും , ദൈവത്തിന്റെ കോടതിയില്‍ വിചാരണക്ക് വിധേയമാകും ബിജു ... ഈ ഭൂമിയില്‍ എങ്ങിനെ ന്യായീകരിച്ചാലും , നീതി പീഠങ്ങള്‍ വിലക്ക് വാങ്ങിയാലും , ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കും , അനുഭവിക്കണം ബിജു ..
മതവിശ്വാസികളാണോ മതേതരവാദികളാണോ ലോകത്ത് ഏറ്റവും നാശം വിതച്ചത് ഉത്തരം എളുപ്പത്തില്‍ കണ്ടെത്താം . അധികം പുറകോട്ടൊന്നും പോകേണ്ട. 90% മതേതരാണെന്നത് ആധുനിക ചരിത്രം തന്നെ സാക്ഷി. ഏറ്റവും കൂടുതല്‍ അസഹിഷ്ണുക്കളും മനുഷ്യ സ്നേഹത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ഈ ‘പരിണാമ‘ ജന്തു വര്‍ഗ്ഗം തന്നെ! സംശയമേ വേണ്ട :)
എന്തിന് സ്വാതില്‍ പോകുന്ന് ബൈജുവേ ബീമാപള്ളിയിലും കണ്ണൂരിലും പോയാ പോരെ :(
jabbar said
ഭാര്യാഭര്ത്താക്കന്മാര് അവരുടെ കിടപ്പുമുറിയില്‍ ചെയ്യുന്നതൊക്കെ തെറ്റോ ശരിയോ എന്നു ചര്‍ച്ച ചെയ്യുന്നതും.....രണ്ടാമത്തേത് ഗുരുതരമായ ഒരു മനുഷ്യാവകാശപ്രശ്നമായാണു ഞാന്‍ കാണുന്നത്...
-------------
മാഷുടെ പല പോസ്റ്റിലും കിടപ്പറയിലേക്ക് ഒളിഞ്ഞു നോട്ടം ഉണ്ടായിരുന്നു , ഇടക്കെട്ടിന്റെ ദൈവികതയില്‍ തന്നെ അവസാനം പറയുന്നത്
" തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി .." ഇതും താങ്കള്‍ പറഞ്ഞതാണ് ..
അതുപോട്ടെ , മറ്റൊരു മനുഷ്യാവകാശ പ്രശ്നമായ , ഇന്നത്തെ ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നമായ , വൃദ്ധസദനങ്ങളെ ഇവിടെ ആരോ കമന്റ് ഇട്ടതു കണ്ടു . താങ്കള്‍ക്ക് വല്ല അഭിപ്രായവും ഉണ്ടോ ആവോ ? മാഷുടെ ആപേക്ഷിക സിദ്ധാന്തം വല്ലാതെ മക്കളെ പഠിപ്പിക്കേണ്ട , താങ്കളുടെ മക്കള്‍ താങ്കളെ വല്ല സദനത്തിലും കൊണ്ട് പോയി തട്ടും , പിന്നെ അതിനൊരു യുക്തിയും കണ്ടെത്തും .. ,
പക്ഷെ ...ഖുറാന് പഠിപ്പിച്ചാല്‍ മക്കള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല . അത്രത്തോളം പറഞ്ഞിട്ടുണ്ട് ഖുറാനില്‍ മാതാപിതാക്കളെ കാരുണ്യത്തോടെ സംരക്ഷിക്കുന്നതിനെ പറ്റി.
സ്വന്തം മാതാവിന്റെ കാല് ക്കീഴില് ആണ് സ്വര്‍ഗം എന്ന് പഠിപ്പിച്ച ഒരു പ്രവാചകനെ ചെളി വാരി എറിയുന്ന താങ്കള്‍ ആരെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ? നന്മകളെ കണ്ടില്ലെന്നു നടിക്കാം പക്ഷെ ഇങ്ങിനെ താറടിച്ചു കാണിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ? ഇതാണോ യുക്തിവാദം ?
ഫൈസല്‍ പറഞ്ഞത് :
ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത് , നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത് , അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു "(വി.ഖു 17:31)
ഫൈസലേ ഈ കുറാന് വാചകം എങ്ങനെയാണ് ‘ഭ്രൂണ’ത്തെ കൊല്ലരുത് എന്നാവുന്നത് ? കുഞ്ഞുങ്ങളെക്കൊല്ലരുതെന്നല്ലേ ?
കുഞ്ഞുങ്ങളെക്കൊല്ലാമെന്നല്ലല്ലോ ഫൈസലുദ്ധരിച്ച ഇന്റര്‍നെറ്റ് പോളിന്റെ വിഷയം. ഗര്ഭനിരോധവുമായി ബന്ധപ്പെട്ട ഭ്രൂണനാശത്തെപ്പറ്റിയായിരുന്നില്ലേ ?
ഭ്രൂണം ഏത് അവസ്ഥയിലാണ് കുഞ്ഞാകുന്നത് എന്ന് കുറാന് പറയുന്നുണ്ടോ ? അതിലേക്ക് അള്ളവിന്റെ മാലാഖ വന്ന് ഊതുമ്പോളേ അതിനു ജീവന് വയ്ക്കൂ എന്നാണല്ലോ ഇസ്ലാമിക വിശ്വാസം. ആ ഊത്തിന് മുന്‍പും അത് കുഞ്ഞുതന്നെയാവുമോ ? അതിനു മുന്‍പ് അത് ചത്തതാണോ ?
ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ കൂടി:
പിറക്കാന്‍ പോകുന്ന കുഞ്ഞിന് കടുത്ത രോഗങ്ങളോ വൈകല്യങ്ങളൊ ഉണ്ടാവുമെന്ന് മുങ്കൂട്ടി അറിയുമ്പോള്‍ ഡോക്റ്ററന്മാര്‍ ഗര്ഭനാശത്തിന് ഉപദേശിക്കുമല്ലോ, അതും പാടില്ലെന്നാണോ ഫൈസല്‍ പറഞ്ഞുവരുന്നത്?
കോഴിമുട്ട ഭ്രൂണമല്ലേ ? അതിനെ പുഴുങ്ങിയും ഒമ്ലെറ്റാക്കിയും തിന്നുന്നത് ഭ്രൂണഹത്യയല്ലേ ? ആടിന്റെയും പശുവിന്റെയും ഒക്കെ കുഞ്ഞുങ്ങളെ നമ്മള് കൊന്ന് തിന്നുന്നില്ലേ ? അത് “കുഞ്ഞുങ്ങളെ കൊല്ലുന്ന“ അപരാധമാവുമോ ?
പ്രിയ കുഞ്ഞമ്മദ്
കേരത്തിലെ ആശുപത്രികളില്‍ ഒരു ദിവസം 1000 ത്തിനു പുറത്തു ഭ്രൂണ ഹത്യകള്‍ എങ്കിലും നടക്കുന്നു വന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു . ഇത് സാമൂഹ്യ പ്രശ്നമായയാണ് മിക്ക ആളുകളും കണക്കാക്കുന്നത് . പിറക്കാന്‍ പോകുന്ന കുഞ്ഞിന് കടുത്ത രോഗങ്ങളോ വൈകല്യങ്ങളൊ ഉണ്ടാവുമെന്ന് മുങ്കൂട്ടി അറിയുമ്പോള്‍ ഗര്‍ഭചിദ്രം ചെയ്യുന്നത് ഒരു സാമൂഹ്യ പ്രശ്നമായി ആരെങ്കിലും കാണുന്നുണ്ടോ ? അതിനാല്‍ തന്നെ ചര്‍ച്ച അത്തരം കാര്യങ്ങളെക്കുറിചല്ല എന്ന് വ്യക്തം
കോഴിമുട്ട ഭ്രൂണമല്ലേ ? അതിനെ പുഴുങ്ങിയും ഒമ്ലെറ്റാക്കിയും തിന്നുന്നത് ഭ്രൂണഹത്യയല്ലേ ? ആടിന്റെയും പശുവിന്റെയും ഒക്കെ കുഞ്ഞുങ്ങളെ നമ്മള് കൊന്ന് തിന്നുന്നില്ലേ ? അത് “കുഞ്ഞുങ്ങളെ കൊല്ലുന്ന“ അപരാധമാവുമോ ?
ഒരു കോഴിമുട്ട പുഴുങ്ങുന്ന ലാഘവത്തോടെ യാണ് ഗര്‍ഭാശയത്തില്‍ നിന്ന് കുഞ്ഞിനെ നീക്കം ചെയ്യുന്നത് എന്നത് തന്നെയാണ് ഈ സാമൂഹ്യ പ്രശ്നത്തിന്റെ കാരണവും . ഇത്തരം ആപേക്ഷിക യുക്തിവാദം മനുഷ്യനെ എവിടെ കൊണ്ട് എത്തിക്കുമോ ആവോ ? മാതാ പിതാക്കള്‍ വയസ്സാകുമ്പോള്‍ mercy killing നടത്താം എന്ന് അന്നന്നത്തെ സാഹചര്യം നോക്കി മാത്രം ചിന്തിക്കുന്ന യുക്തിവാദികള്‍ തീരുമാനിക്കുന്നത് എന്നാണാവോ ?
Samseerp, കാലമേ;
കാലത്തിന്റെ ഭാഷയില്‍ ഈ ലോകത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം യുക്തിവാദികള്‍ തന്നെ!
എന്തിനു വെളിയിലേക്ക് നോക്കുന്നു? 1947 ലെ വിഭജനം, ഒരു ദശലക്ഷത്തിനടുത്തു മരണം. കാരണം യുക്തിവാദികള്‍. (ജിന്ന അണ്ണന് ഒരു മതേതര/യുക്തിവാദി ആയിരുന്നു)
ബാബറി മസ്ജിദ് തകര്‍ച്ചയും അത് മൂലമുണ്ടായ കൂടകുരുതിയും കലാപങ്ങളും. (യുക്തി വാദി സംഘം ആസൂത്രണം ചെയ്തത്)
സമീപകാല താജ് , പാര്‍ലമന്റ് ആക്രമണങ്ങള്‍.
സ്വതന്ത്ര ഇന്ത്യ അതിന്റെ ജനനം മുതല്‍ കശ്മീരില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണികള്‍...(പാക് പിന്തുണയുള്ള കാശ്മീര്‍ യുക്തിവാദി സംഘം)
ഇത്തരം കാര്യങ്ങള്‍ക്കൊക്കെ ബീമാപ്പള്ളിയിലും കണ്ണൂരിലും നടന്നതുമായി എന്ത് comparison ആണുള്ളത്?
"ഫലസ്തീനില്‍ കുരുതി ചെയ്യപ്പെട്ട ആയിരക്കണക്കിന് പിഞ്ചു ബാല്യങ്ങള്‍ !. അവരുടെ രക്തത്തിനും ചുവപ്പ് നിറമായിരുന്നു ബിജു"- ഫലസ്തീനിലെ പ്രശ്നത്തില്‍ അന്തര്‍ലീനമായിട്ടുള്ളത് മതമാല്ലാതെമറ്റെന്താണ്?
ഇതെല്ലം കണ്ടും കേട്ടും, ഇനിയും നമ്മള് വിശ്വസിക്കണോ ഭീകരതയ്ക്ക് മതമില്ലെന്ന(മതങ്ങള്‍) പതിവ് പല്ലവി?
nb: Jabbar mash, sorry for off topic
പിറക്കാന്‍ പോകുന്ന കുഞ്ഞിന് കടുത്ത രോഗങ്ങളോ വൈകല്യങ്ങളൊ ഉണ്ടാവുമെന്ന് മുങ്കൂട്ടി അറിയുമ്പോള്‍ ഗര്‍ഭചിദ്രം ചെയ്യുന്നത് ഒരു സാമൂഹ്യ പ്രശ്നമായി ആരെങ്കിലും കാണുന്നുണ്ടോ ? അതിനാല്‍ തന്നെ ചര്‍ച്ച അത്തരം കാര്യങ്ങളെക്കുറിചല്ല എന്ന് വ്യക്തം-------------------------------
പിറക്കാന്‍ പോകുന്ന കുഞ്ഞിനു വൈകല്യമുണ്ടെങ്കില്‍ കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ കൊല്ലാം എന്നു ഫൈസല്‍ സമ്മതിക്കുന്നു. ഇതു തന്നെയാണു പ്രബോധനക്കാരും ഒരു സ്ത്രീയ്ക്കു ഫത് വ നല്‍കിയത്. എന്നാല്‍ കുര് ആനിലോ ഹദീസിലോ പരതിയാല്‍ ഇങ്ങനെയൊരു വിധി കണ്ടെത്താന്‍ കഴിയുമോ? പിന്നെ എവിടെനിന്നു കിട്ടി ഈ ന്യായം?
സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതൊരു പ്രവൃത്തിയും ശരിയോ തെറ്റോ എന്നു നിര്‍ണയിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ യുക്തി കൊണ്ടു പരിശോധിക്കണം ; തെറ്റും ശരിയുമൊക്കെ ആപേക്ഷികമാണ് എന്ന്. ഇതു പറഞ്ഞതിന് എന്നെ പരിഹസിച്ചതെന്തിനായിരുന്നു ഫൈസലേ?
-----------------------------
ഇനി വൃദ്ധസദനം ഹറാമോ ഹലാലോ എന്നതെടുക്കാം. ഇക്കാര്യത്തില്‍ ഒരു തീരുമാനം പറയും മുമ്പ് ഇതേക്കുറിച്ചും കുര് ആനില്‍ എന്തു പറയുന്നു എന്നു നോക്കണ്ടേ? മാതാപിതാക്കളോടു നീതി ചെയ്യണം എന്നു കുര് ആനിലുണ്ട്. അതൊരു ആനക്കാര്യമൊന്നുമല്ല. എല്ലാ മതങ്ങളിലും മതമല്ലാത്ത ദര്ശനങ്ങളിലുമൊക്കെ ഇത്തരം പൊതു ധാര്മ്മികപ്രശനങ്ങളും നല്ല ഉപദേശങ്ങളുമൊക്കെയുണ്ട്. ഇവിടെയും മാതാ പിതാക്കളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നീതി അവരെ സുരക്ഷിതമായ ഒരു ഷെല്‍ട്ടറില്‍ ഏല്പ്പിക്കലാണെന്നു വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം. ഒഴിച്ചുകൂടാനാവാത്ത അത്തരം ഒരു സാഹചര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും ഉചിതമായ കാര്യം അതാണെന്ന് ആ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ബോധ്യമാണെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റുണ്ടോ? കുര് ആന്‍ എല്ലാ സാഹചര്യങ്ങള്‍ക്കും പ്രതിവിധി പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുണ്ടോ? നീതി ചെയ്യണം എന്നു കാടടച്ചു പറയുകയല്ലേ ചെയ്തിട്ടുള്ളു. വൃദ്ധസദനങ്ങള്‍ തന്നെ ഏറ്റവും നല്ല കുടുംബാന്തരീക്ഷമുള്ളതും മക്കളുടെ കൂടെ പോകുന്നതിനെക്കാള്‍ അവര്‍ക്കു തൃപ്തികരവുമാണെങ്കില്‍ എന്തു ചെയ്യാനാണു കുര് ആനും ഹദീസും പറഞ്ഞിട്ടുള്ളത്? ഇവിടെയൊക്കെ നമ്മുടെ യുക്തിക്കും മനുഷ്യത്വത്തിനുമൊക്ക അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുക എന്നതേ നിവൃത്തിയുള്ളു. അച്ഛനമ്മമാര്‍ വെറും വേസ്റ്റാണെന്നു ചിന്തിക്കുന്നവര്‍ ഉണ്ടാകാം. അത്തരക്കാരെ മതവിശ്വാസികള്‍ക്കിടയില്‍ തന്നെ ധാരാളം കാണാം. വിശ്വാസമല്ല മനുഷ്യത്വമാണ് പ്രധാനം.
---------------------------------
ജബ്ബാര്‍മാഷ് കുര് ആനിലെ നല്ല കാര്യങ്ങളെല്ലാം മറച്ചു വെച്ച് one side ആയി വിമര്‍ശിക്കുന്നു എന്നതാണ് ഫൈസലിന്റെ ഒരാക്ഷേപം. ശരിയാണപ്പറഞ്ഞത്. വിമര്‍ശനത്തിന് രണ്ടു സൈഡ് ഇല്ല. നല്ലതും ചീത്തയും പറഞ്ഞുകൊണ്ടുള്ള നിരൂപണം ഞാനുദ്ദേശിക്കുന്നില്ല. കാരണം കുര് ആനിലെ മേന്മകളും നന്മകളും എന്തൊക്കെയെന്നറിയാനായി ആരും എന്റെ ബ്ലോഗില്‍ വന്ന് നോക്കാന്‍ സാധ്യതയില്ല. അതറിയാന്‍ ഇസ്ലാമിസ്റ്റുകളുടെ കാക്കത്തൊള്ളായിരം സൈറ്റുകളും ബ്ലോഗുകളും മറ്റു പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ. ഇവിടെ ആളുകള്‍ വരുന്നത് കുര് ആനിലെ കുറ്റങ്ങളും കുറവുകളും വൈരുദ്ധ്യങ്ങളും എന്തൊക്കെയാണെന്നറിയാനാണ്. അതുകൊണ്ടു തന്നെ ഫൈസലും കൂട്ടരും ഇവിടെ വന്ന് കുര് ആനില്നിന്നുള്ള കുറെ മഹദ്വചനങ്ങള്‍ അക്കമിട്ടു നിരത്തി വെക്കുന്നത് പാഴ്വേലയുമാണ്. കുര് ആന്‍ സംവാദം എന്നതിനു പകരം കുര് ആന്‍ വിമര്‍ശനം എന്നു പുതിയ ബ്ലോഗിനു ഞാന്‍ പേരു നല്‍കാനും കാരണം അതാണ്.
‘ഇംഗ്ലീഷ് മരുന്നുഷാപ്പ്’ എന്നു ബോര്‍ഡ് വെച്ച ഒരു കടയില്‍ ചെന്ന് ആരും ഇവിടെ എന്താ ഉണക്കമീന്‍ വില്‍ക്കാത്തത് എന്നു ചോദിക്കാറില്ല. തൊട്ടപ്പുറത്തു തന്നെ മീന്‍ മാര്‍ക്കറ്റുണ്ടാകും . അവിടെ എല്ലാ തരം മീനും കിട്ടുകയും ചെയ്യും. കുര് ആന്‍ വിമര്‍ശനം ബ്ലോഗില്‍ വന്ന് ഇവിടെ എന്താ കുര് ആന്റെ മഹത്വം ഘോഷിക്കുന്ന പോസ്റ്റുകളൊന്നും ഇല്ലാത്തത്? എന്നു ചോദിക്കുന്നവരോടും അതേ പറയാനുള്ളു. തൊട്ടപ്പുറത്ത് അതിന്റെ വലിയ മാര്‍ക്കറ്റുണ്ട്. അവിടെ പോയാല്‍ മതി. ഒരുപകാരം വേണമെങ്കില്‍ ചെയ്യാം. മീന്‍ മാര്‍ക്കറ്റിലേക്കു വഴി കാണിക്കാന്‍ ഒരു ചൂണ്ടിപ്പലക മഡിക്കല്‍ സ്റ്റോറിന്റെ മൂലയില്‍ സ്ഥാപിക്കാം. മലയാളത്തിലുള്ള ഇസ്ലാം സൈറ്റുകള്‍ ഏതൊക്കെയെന്നു കണ്ടു പിടിച്ച് ഒരു ലിങ്ക് ലിസ്റ്റ് കൊടുക്കാം എന്നര്‍ഥം. ഇസ്ലാം മാര്‍ക്കറ്റില്‍ എവിടെയും ഇന്നോളം ഇസ്ലാമിന്റെ ചീത്ത വശങ്ങള് ഇന്നതാണെന്നു സൂചിപ്പിക്കുന്ന ഒരു ലഘു ലേഖ പോലും ഞാന്‍ കണ്ടിട്ടില്ല.!
ആളുകള്‍ രണ്ടു വശവും മനസ്സിലാക്കട്ടെ. എന്നിട്ടു സ്വയം തീരുമാനിക്കട്ടെ . അതല്ലേ അതിന്റെ ഒരു ശരി?
-----------
.മൂന്ന് ത്വലാഖിനു ശേഷം ഒരു കാണവശാലും വീണ്ടും തിരിച്ചെടുക്കാന്‍ വേണ്ടി മറ്റൊരു വിവാഹം ചെയ്യല്‍ കടുത്ത പാപമാണെന്ന് ഖുര്‍ ആന്റെ നിര്‍ദ്ദേശം ഞാനൊരു കമാന്റായി ഇട്ടിരിന്നത് അബ്ദുല്‍ ജബ്ബാര്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.അത്തരക്കാരെ നബി ഉപമിച്ചത് വിത്തുകാളയോടാണ്---------
‘വിത്തുകാളകള്‍’ ക്കു മാത്രം പ്രയോജനപ്പെടുന്ന ഒരു വ്യവസ്ഥ എന്തിനീ പടച്ചോന് എഴുതി വെച്ചു? അതല്ലേ പൊല്ലാപ്പൊക്കെ സൃഷ്ടിക്കുന്നത്?
മാഷേ, സമ്മതിച്ചിരിക്കുന്നു.. മാഷിന്റെ സ്ഥാനത്ത് ഞാന്‍ വല്ലോ ആരുന്നെങ്ങീ.. വട്ടു വന്നു ആശൂത്രീ കേടക്കേണ്ടി വന്നേനെ..
മാഷെ , താങ്കള്‍ എന്തിനാണ് ഇത്രയും ക്രൂരനാകുന്നത് ?താങ്കള്‍ പലരുടെയും പോസ്റ്റില്‍ കയറി താങ്കളുടെ ചര്‍ച്ചയിലേക്ക് ലിങ്ക് വഴി ക്ഷണിക്കും .. അത് കണ്ടു വന്നു താങ്കളെ പൊക്കി പറഞ്ഞാ വല്ല സന്തോഷം .. വല്ല സംശയവും ചോദിച്ചാല്‍ പിന്നെ ആകെ പൊല്ലാപ്പായി , അത് പല്ലി വാലായി, പശുവായി..ചാണകമായി..,----------
എന്റെ പോസ്റ്റുകളില്‍ വന്ന് പലരും ലിങ്ക് ഇടാറുണ്ട്. അതു പോലെ ഞാനും ചെയ്യാറുണ്ട്. അതില്‍ അതൃപ്തി പ്രകടിപ്പിച്ചവരെ പിന്നീട് ഞാന്‍ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കു പരാതിയുമില്ല. ഫൈസല്‍ വന്നതിലോ കമന്റ് ഇട്ടതിലോ ഞാന്‍ പരാതി പറഞ്ഞില്ലല്ലൊ. പിന്നെ ‘പല്ലിവാലും പശുവും’ വന്ന സന്ദര്‍ഭം എന്തായിരുന്നു?
പ്രപഞ്ച ഘടനയും സൃഷ്ടിയും കുര് ആനില്‍ എന്ന പോസ്റ്റില്‍ ഞാന്‍ ആകാശഭൂമികളുടെ ഘടനയെക്കുറിച്ചും അതിന്റെ സൃഷ്ടിയെക്കുറിച്ചും കുര് ആനിലുള്ള കാര്യങ്ങള്‍ ശാസ്ത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല എന്നാണു വിശദീകരിച്ചത്. അതില്‍ ഒരിടത്തും ജീവികളുടെ സൃഷ്ടിയോ പരിണാമമോ പരോക്ഷമായിപ്പോലും പരാമര്‍ശിച്ചിരുന്നില്ല. ആ പോസ്റ്റില്‍ വന്ന് വിഷയവുമായി പുലബന്ധമില്ലാത്ത മ്യൂട്ടേഷനും പരിണാമവും ചര്ച്ചക്കിട്ടതിനെയാണു പല്ലിസൂത്രം എന്നു വിശേഷിപ്പിച്ചത്. അത് അസഹിഷ്ണുതകൊണ്ടല്ല. ഉദ്ദേശ്യം ചര്‍ച്ച വഴി തെറ്റിക്കുക എന്നതായിരുന്നു എന്നു വ്യക്തമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതിനോടു ഫൈസല്‍ പ്രതികരിച്ചത് അതിലും വിചിത്രമായ ഒരു ന്യായവുമായാണ്. തലക്കെട്ടില്‍ സൃഷ്ടി എന്നുള്ളതുകൊണ്ടാണ് പരിണാമം ചര്‍ച്ചയാക്കിയത് എന്നായിരുന്നു ആ ന്യായം. തലക്കെട്ടിലെ ‘സൃഷ്ടി’ ആകാശഭൂമികളുടെ സൃഷ്ടിയാണെന്ന് ആ പോസ്റ്റു വായിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ഒന്നുകില്‍ ഫൈസല്‍ ആ പോസ്റ്റു വായിച്ചിട്ടില്ല. അല്ലെങ്കില്‍ ബോധപൂര്‍വ്വം ഉരുണ്ടു. ഈ സന്ദര്‍ഭത്തിലാണ് പശുവിനെ തെങ്ങില്‍ കെട്ടിയ കഥ വന്നത്. അതും ക്രൂരതയോ അസഹിഷ്ണുതയോ കൊണ്ടല്ല. ഫൈസലിനെപ്പോലുള്ളവരുടെ ഉദ്ദേശ്യം കൃത്യമായി അറിയുന്നതുകൊണ്ടു തന്നെയാണ്. പിന്നെ പരിഹാസം ഇങ്ങോട്ടാവാമെങ്കില് കുറച്ച് അങ്ങോട്ടും ആയിക്കൂടേ? സാമൂഹ്യ വിമര്‍ശനങ്ങളില്‍ ആക്ഷേപഹാസ്യം കടന്നു വരുക സ്വാഭാവികമാണ്. മലയാളത്തിന്റെ പാരമ്പര്യവും അതാണല്ലോ. [കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ ചെമ്മനം വരെയുള്ള സാമൂഹ്യവിമര്‍ശകരെ ഓര്‍ത്തുകൊണ്ട്..പറഞ്ഞതാണ്.]
ക്രിമിനലുകള്‍ക്ക് മതമില്ല ബിജു ,---------
മതഗ്രന്ഥങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് മതത്തിനും ദൈവത്തിനും വേണ്ടി അക്രമത്തിനു പോകുന്ന ക്രിമിനലുകള്‍ക്കു മതമുണ്ട് എന്നു മാത്രമാല്ല അവരുടെ മതം തന്നെയാണവരെ ക്രിലാക്കുന്നതും. മതത്തെ ക്രിമിനലിസമായി വ്യാഖ്യാനിച്ച മൌദൂദിമാര് തന്നെയാണീ ക്രിമിനലുകളുടെ സ്രഷ്ടാക്കള്‍!
സുഹൃത്ത് ബൈജു ചന്ദ്രാ.
കഥയാറിയാതെ ആട്ടം കാണരുത്. ഞാന്‍ യുക്തിവാദികളാണുത്തരാവാദികളെന്ന് എവിടെയും പറഞ്ഞിട്ടില്ല. ‘മതേതരര്‍‘ എന്ന പദമാണ് ഞാനുപയോഗിച്ചത്. അല്ലാതെ കാല്‍കാശിന്റെ നിലയും വിലയമില്ലാത്ത യുക്തിവാദികള്‍ എന്നവകാശപ്പെടുന്ന കള്ളവാദികളെ കുറിച്ചല്ല.
വിഭജനത്തിന് കാരണക്കാരിലൊരാളായ മുഹമ്മദാലി ജിന്ന മത വാദിയാണെന്ന് താങ്കളോട് ആരാപറഞ്ഞത്. എന്റെ അറിവില്‍ പെട്ടേടത്തോളാളം അയാള്‍ ഒരു ശുദ്ധ മതേതര വാദിയായിരുന്നു. ഏതാണ്ട് 700-800വര്‍ഷത്തോളം മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ മുസ്ലീങ്ങള്‍ ഇവിടെ വെറും 2% ശതമാനം മാത്രമുള്ള ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നു. ആ സമയത്ത് ഒരു വര്‍ഗ്ഗീയ കലാപങ്ങളും ഇവിടെ നടന്നിട്ടില്ല.
സാമ്രാജ്യത്വ ശക്തികളുടെ കുടിലതയുടെ ഫലമായാണ്
ഇന്ത്യ വര്‍ഗ്ഗീയ കലാപങ്ങളുടെ ഭൂമിയായി മാറിയതെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യങ്ങളിലൊന്നാണ്. യിക്തി ആവശ്യമാണ് ബൈജൂ. എന്നാല്‍ ജബ്ബാറിനെ പോലുള്ളവരുടെ അന്ധ യുക്തി സാമൂഹിക വിപത്താണ്. വിദ്വേഷമാണ് അത് മൂലം ഉണ്ടാക്കപ്പെടുന്നത്.
സ്നേഹ സംവാദം എന്ന പേരില്‍ വിദ്വേഷ സംവാദമാണ് ജബ്ബാര്‍ നടത്തുന്നത്. അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ച് ജബ്ബാര്‍ എന്ന ഗീബല്‍സ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ഒരു വിഭാഗത്തെ കുറിച്ച് സമൂഹത്തില്‍ സംശയവും ഭീതിയും ജനിപ്പിക്കുന്നു. അതിന് എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച്, ജബ്ബാര്‍ തന്റെ വാദങ്ങള്‍ക്ക് പിന്ബലമേകാന് ശ്രമിച്ച് സമൂഹത്തില്‍ അശാന്തി വളര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ താങ്കളെ പോലുള്ള നിഷ്കളങ്കര്‍ക്ക് ഇത് മനസ്സിലായെന്ന് വരില്ല.
ലോക മഹാ (മഹാ എന്നുപയോഗിച്ചത് ഏറ്റവും വലിയ തെറ്റാണ്. സത്യത്തില്‍ ലോക കൊടുംഭീകര യുദ്ധം എന്നായിരുന്നു പേരു വരേണ്ടിയിരുന്നത്.) യുദ്ധങ്ങള്‍, സ്റ്റാലിന്റെയും, ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും നര നായാട്ടുകള്‍ ഇവക്കൊന്നും കാരണം മതങ്ങളായിരുന്നില്ല.
ഇന്ത്യയില്‍ തന്നെ , നന്ദി ഗ്രാം, ബോഡോ കലാപം, നക്സലിസം ശ്രീലങ്കയിലെ പുലി ഭീകരതയും അതിന്റെ പ്രതിഭീകരതയും, ഇതൊന്നും നടക്കുന്നത് മതങ്ങളുടെ പേരിലല്ല. പാക്കിസ്ഥാനിലെ പ്രശ്നം ഒരു മത പ്രശ്നം എന്നതിലുപരി ഒരു രാഷ്ട്രീയ പ്രശ്നമാണ്.
അത് കൊണ്ടാണ് ഞാന്‍ പറാഞ്ഞത് ലോകത്ത് ഇന്ന് നടക്കുന്ന 90% ത്തിലധികം വരുന്ന കലാപങ്ങളും മതേതര കലാപങ്ങളും യുദ്ധങ്ങളുമാണെന്ന്. വെറും 10% ത്തില്‍ താഴെ മാത്രമേ മതങ്ങളുടെ പേരില്‍ നടക്കുന്നുള്ളൂ. എന്നാല്‍ വാര്‍ത്താ പ്രാധാന്യത്തിന്റെ കാര്യത്തില്‍ 90% ത്തിലധികം കവറേജ്, പേരിനെങ്കിലും മുസ്ലീങ്ങള്‍ ഉള്‍പെട്ട കലാപങ്ങള്‍ക്കാണ് ലഭിക്കുന്നത്. ജബ്ബാറുമാര്‍ മുതലെടുക്കുന്നതും ഈ ഒരു അവസ്ഥ തന്നെ. ആടുകളെ കുത്തു കൂടിച്ച് രക്തം ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായയെ പോലെ.
ബൈജു കാര്യങ്ങളെ വെറും ഉപരിപ്ലവമായി കാണാതെ യഥാര്‍ഥ യുക്തി ഉപയോഗിച്ച് കാര്യങ്ങള്‍ യാഥാര്‍ഥ്യ ബൊധത്തോടു കൂടി കാണാന്‍ ശ്രമിക്കുക.
ആശാന്റെ ഉമ്മയുടെ, പെങ്ങളുടെ, മകളുടെ മൊബൈല്‍ നമ്പര്‍ ഒക്കെ ഒന്നു ഇവിടെ പേസ്റ്റിയാല്‍ കൊള്ളാമായിരിന്നു.ഞങ്ങള്‍ക്ക് അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആവട്ടെ. പിന്നെ എനിക്കല്ല കെട്ടോ.ഇവിടെ ഒരു ഡ്രൈവര്‍ കുമാരേട്ടന് ഉണ്ട്. മൂപ്പര്‍ക്കാണ്. മൂപ്പര് ദിവസവും ഫിലിപ്പൈന്‍സ് മടുത്തു എന്ന് പറയുന്നു. ഇനി മാമ ആണെന്നും തെറ്റിദ്ധരിക്കണ്ട അങ്ങനെ ബിസിനസ് ലെവലില്‍ മാഷ് ചിന്തിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആളെ ആക്കിത്തരാം. സമൂഹത്തിന്നു എന്ത് ദോശം വരാന്‍ റ്റുഡെ മൂഡ്......
മുകളില്‍ അനോണി എഴുതിയ കമന്റ് ജബ്ബാര്‍ മാഷ് ഡിലീറ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു. കൂടെ ഇതുകൂടി ഡിലീറ്റ് ചെയ്യണേ.... എഴുതാന്‍ കാരണം ഇതെഴുതിയ അനോണിയോട് ഒരു വാക്ക് പറയണം എന്ന് തോന്നിയതിനാലാണ്.
സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.
സ്വന്തം ഊരും പേരും അറിയപ്പെടില്ല എന്ന വിശ്വാസത്തില്‍ താങ്കള്‍ ഈ എഴുതിയതിനു എന്ത് വിളിക്കണം? ഇത്തരം കാര്യങ്ങളാണോ വര്‍ഷങ്ങളായി ഖുറാന് വായിച്ചിട്ടും താങ്കള്‍ മനസിലാക്കിയത്?താങ്കളുടെ കുമാരേട്ടനെ താങ്കള്‍ക്കു തന്നെ സഹായിക്കാവുന്നതെ ഉള്ളു, പക്ഷെ പുള്ളിക്ക് കൂടി താല്പര്യം വേണം. അപ്പോള്‍ താങ്കളെ ആരും മാമ ആയി "തെറ്റി"ധരിക്കില്ല, വേറെ വല്ലതും ആയി ശരിയായി തന്നെ മനസിലാക്കും.
ഇത്തരം ഒരു വിഷം എന്റെ ബ്ലോഗില്‍ വന്നു വൃത്തികേടാക്കാതിരിക്കാന്‍ ഞാനും തല്ക്കാലം അനോണിയാവട്ടെ.
സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.
സ്വന്തം ഊരും പേരും അറിയപ്പെടില്ല എന്ന വിശ്വാസത്തില്‍ താങ്കള്‍ ഈ എഴുതിയതിനു എന്ത് വിളിക്കണം? ഇത്തരം കാര്യങ്ങളാണോ വര്‍ഷങ്ങളായി ഖുറാന് വായിച്ചിട്ടും താങ്കള്‍ മനസിലാക്കിയത്?താങ്കളുടെ കുമാരേട്ടനെ താങ്കള്‍ക്കു തന്നെ സഹായിക്കാവുന്നതെ ഉള്ളു, പക്ഷെ പുള്ളിക്ക് കൂടി താല്പര്യം വേണം. അപ്പോള്‍ താങ്കളെ ആരും മാമ ആയി "തെറ്റി"ധരിക്കില്ല, വേറെ വല്ലതും ആയി ശരിയായി തന്നെ മനസിലാക്കുംഇത് എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ ശരിയാവും? മുഹമ്മദ് ആരാണ്? താങ്കളുടെ സുഹൃത്താണോ? ഞാന്‍ യുക്തിവാദി എന്റെ യുക്തിക്ക് സമൂഹത്തില്‍ ഇത് കൊണ്ട് യാതൊരു ദോശവും ഇല്ല. പകരം ആശാന്റെ സഹോദരി ആശാന് തന്നെ സുഖം എടുക്കുന്നുണ്ടെങ്കില്‍ അതിനു അവള്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ എനിക്കും ചോദിച്ചൂടെ? എന്നെ സുഖിപ്പിക്കണ്ട അവള് യുക്തി വാദി ആണെങ്കില്‍ അവള്‍ക്ക് സുഖമുണ്ടാവുമല്ലോ? മാമ ആയി തെറ്റി ദ്ധരിക്കുന്നത് എന്തിനാ അതിത്ര മോശപ്പെട്ട സംഭവമാണോ? മാമയുടെ യുക്തിയില്‍ അത് ശരിയായി തോന്നിയാല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചാലും അയാള്‍ക്ക് എന്താ? ഊരു പേരും അറിയിക്കണ്ട എന്നാണ് എന്റെ യുക്തിയില്‍ എനിക്ക് തോന്നുന്നത്. അത് കൊണ്ട് ഞാന്‍ അത് ചെയ്തു. ഇതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ സത്യവിശ്വാസി ആണ്. കാരണം എനിക്ക് തോന്നുന്ന യുക്തിയില്‍ എനിക്ക് വിശ്വാസമുണ്ട്. സത്യമായ വിശ്വാസം.
ആശാന്റെ വാക്ക് എടുത്ത് കൊടുത്തത് കൊണ്ട് ഇത് ഒരു ഘണ്ഡനം ആയി കരുതരുത്
Jabbariney polotha parama viddikalkk marupadi nalkunna maha viddikaley ningalkk verey pani yilley?
munpu oru blogil kuraan kaattarabikalkk erangiyathaanu yennum athu kaalaharana pettu yennum paranha Jabbaarinod oru chodhyam kandu athinu adheham marupadi nalkiyo yennariyilla
chodhyam yekadesham enganey yaayirunnu: :" Abdul Jabbaar yenna kaattarabikal upayogichirunna Arabi naamam jabbar upekshikkaaan thayyaarundo? Abdul Jabbarintey meaning ?
eni mattoru chodhyam: thaanakaludey swantham wife ney oru naalu divasathinu mattoraalkk nalkaaan thayyaarundo?
സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം. പ്രിയ anonymous 2,
താങ്കള്‍ എന്തിനാണ് anonymous 1 പ്രവാചകന്റെ അനുയായി ആണ് എന്ന നിഗമനത്തില്‍ എത്തുന്നത് ..., ഒരു പൊതു ചര്‍ച്ചയില്‍ പലരും പങ്കെടുക്കില്ലേ ? മാത്രമല്ല ഇത്തരം ചീത്ത വാക്കുകള്‍ പറയുന്നവര്‍ ഒരിക്കലും ഖുറാന്റെ ആളുകളല്ല . ഇസ്ലാം അറബി പ്പേര് കൊണ്ടോ മറ്റോ കിട്ടുന്നതല്ല , ഒരു ജീവിത ദര്‍ശനം ആണ് . ഖുറാന് പറയുന്നത് ശ്രദ്ധിക്കൂ ..
ചീത്ത വാക്ക് പരസ്യമാക്കുന്നത് അള്ളാഹു ഇഷ്ടപ്പെടുകയില്ല (4.148)
യുക്തി യോടും നല്ല ഉദ്ദേശത്തോട് കൂടിയും സംവാദത്തില്‍ ഏര്‍പ്പെടുക ennum , ഏറ്റവും നല്ലത് കൊണ്ട് തിന്മയെ നേരിടുക , അപ്പോള്‍ ശത്രു മിത്ര മാകും എന്നുമാണ് ഖുറാന്റെ വ്യക്തമായ നിലപാട് , അത് അനുസരിക്കാത്തവര്‍ ഖുറാന്റെ ആളുകളല്ല , അവര്‍ എത്ര വലിയ അറബി പ്പേര് കാരാണെന്കിലും .
dear anonymous 1,anonymous 2 and babu manjeri
അല്പം കൂടി സംസ്കാരം പാലിക്കൂ ... പ്ലീസ് ഈ ബ്ലോഗ് വൃത്തി കേടാക്കതിരിക്കൂ
സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതൊരു പ്രവൃത്തിയും ശരിയോ തെറ്റോ എന്നു നിര്‍ണയിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ യുക്തി കൊണ്ടു പരിശോധിക്കണം ... ഇതു പറഞ്ഞതിന് എന്നെ പരിഹസിച്ചതെന്തിനായിരുന്നു ഫൈസലേ? --------------
ആദ്യമായി ഞാന്‍ മാഷെ പരിഹസിച്ചോ ? ഏതു വാചകത്തില്‍ ?മാഷ് സൂചിപ്പിച്ച പോലെയുള്ള satire നപ്പുറം അറിയാതെ വല്ല പരിഹാസവും വന്നു പോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു ...
വിഷയത്തിലേക്ക് വരട്ടെ , കുറെ കിതാബ് വായിച്ച ആള് എന്ന നിലയില്‍ ഇസ്ലാമിലെ യുക്തിയുടെ ക്രമം താങ്കള്‍ക്കു അറിയാതിരിക്കില്ലല്ലോ .. ഒരു കാര്യം വന്നാല്‍ ആദ്യം ഖുറാനില്‍ എന്ത് പറയുന്നു എന്ന് നോക്കും, പിന്നീട് നബി ചര്യയില്‍ , അത് കൊണ്ടും വ്യക്തമായില്ലെങ്കില്‍ ഖുറാനും നബി ചര്യയും വിശകലനം ചെയ്തു പണ്ഡിതന്മാര് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ , അതിലും ഒരു പരിഹാരം കണ്ടില്ലെങ്കില്‍ അവസാനം സ്വന്തം മനസാക്ഷി യെ മുന്‍ നിര്‍ത്തി യുള്ള യുക്തമായ തീരുമാനം .അങ്ങിനെ തീരുമാനമെടുക്കുമ്പോഴും സൃഷ്ടാവിന്റെ സദാ നിരീക്ഷണത്തിലാണ് താനെന്നും , ആ തീരുമാനം തെറ്റായാല്‍ ദൈവത്തിന്റെ കോടതിയില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ഉത്തമ ബോധ്യം . ഈ തരത്തിലുള്ള യുക്തമായ ,പോസിറ്റീവ് ആയ തീരുമാന മെടുക്കാനുള്ള സ്വതന്ത്രം മനുഷ്യന് ഇസ്ലാം കൊടുത്തിടുണ്ട്. ഇസ്ലാമിലെ ഈ ക്രമത്തിന്റെ കാര്യം മാഷിനറിയാമല്ലൊ.
നിരുപാധികം ഉള്ള യുക്തി ഇസ്ലാം അനുവദിക്കുന്നില്ല . മോഷണത്തിന് ഇറങ്ങുന്ന ഒരാള്‍ എങ്ങിനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് യുക്തി പ്രയോഗിക്കുക . പക്ഷെ ദൈവം കാണുന്നുണ്ട് എന്ന ചിന്ത യുണ്ടായാല്‍ അതില്‍ നിന്ന് പിന് വാങ്ങലാണ് യുക്തി ഭദ്രം എന്നയാള്‍ക്ക് തോന്നും . തന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഏതു കൂരിരുട്ടിലും തന്നെ കാണും എന്നും ഓരോ പ്രവര്‍ത്തനത്തിനും ശിക്ഷയും നന്മയും ഉണ്ടെന്നും വിശ്വസിക്കുന്നവന് എടുക്കുന്ന തീരുമാനം കൂടുതല്‍ യുക്തിയുള്ളതായിരിക്കും . അത് കേവല യുക്തിക്കു എതിരാണെങ്കില്‍ പോലും ....താല്കാലിക സുഖത്തിന്റെ പേരില്‍ വയസ്സായ മാതാപിതാക്കളെ പുറം തള്ളാന്‍ ഒരുത്തന്റെ കേവല യുക്തി അവനെ പ്രേരിപ്പിച്ചേക്കാം . പക്ഷെ ഖുറാനിലേക്കും പിന്നീട് നബി ചര്യയിലെക്കും , അവസാനം ദൈവം അത് ചോദ്യം ചെയ്യപ്പെടും എന്ന ചിന്തയോടെ യുള്ള യുക്തമായ തിരഞ്ഞെടുപ്പിലെക്കും അവനെ നയിക്കുന്നു കൂടുതല്‍ കാരുണ്യത്തോടെ അവന് തന്റെ മാതാ പിതാക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും .
ചുരുക്കത്തില്‍ ഇസ്ലാം തീരുമാനമെടുക്കുന്നതില്‍ യുക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതിനാല്‍ ഖുറാനില്‍ വ്യക്തമായി പറയാത്ത കാര്യത്തിലും ഈ ക്രമത്തില്‍ അയാള്‍ക്ക് തീരുമാനമെടുക്കാം .ദൈവ ഭയമാണ് അതിന്റെ അടിസ്ഥാനം . അത് യുക്തിവാദികള്‍ പറയുന്ന പോലെ യുള്ള നിരുപാധിക യുക്തി അല്ല എന്ന് മാത്രം , കേവല യുക്തി ദൂര വ്യാപകമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും, ആറ്റം ബോംബ് പോലെ ,ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ ആളുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കും ...
ഞാന്‍ മുന്‍പ് മുന്‍പ് സൂചിപ്പിച്ച പോലെ , ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ..
""""dear anonymous 1,anonymous 2 and babu manjeri
അല്പം കൂടി സംസ്കാരം പാലിക്കൂ ... പ്ലീസ് ഈ ബ്ലോഗ് വൃത്തി കേടാക്കതിരിക്കൂ""""
എന്റെ യുക്തിക്കനുസരിച്ചുള്ള നല്ലസംസ്കാരം ഇതാണ്.
വിശ്വാസം കൊണ്ടല്ല മനുഷ്യര്‍ നന്മ ചെയ്യുന്നത്.ദൈവഭയം കൊണ്ടാണു മനുഷ്യര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും നന്മകള് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്ന വാദം ഒറ്റനോട്ടത്തില്‍ ശരിയാണെന്നു തോന്നാം. പക്ഷെ സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ നിഗമനം തെറ്റാണെന്നു മാത്രമല്ല കാര്യങ്ങള്‍ നേര് വിപരീതമാണെന്നു മനസ്സിലാക്കാം. സാമൂഹ്യ ബോധവും വിശ്വാസവും തമ്മില്‍ ഒരു തരം വിപരീതാനുപാത ബന്ധമാണുള്ളതെന്ന് മനസ്സിലാക്കാന്‍ പത്രങ്ങളില്‍ വരുന്ന ക്രിമിനല്‍ വാര്‍ത്തകള്‍ അവലംബിച്ച് ഒരു സര്‍വ്വേ നടത്തിയാല്‍ മതിയാകും. ഇക്കാര്യം പലതവണ മുമ്പു ചര്‍ച്ച ചെയ്തതാണ്.
സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കു ചേരുന്നവരില്‍ മഹാഭൂരിപക്ഷവും, ദൈവ ഭയവും നരക സ്വര്‍ഗ്ഗ വിശ്വാസവുമൊക്കെ ഏറ്റവും കൂടിയ അളവില്‍ ഉല്‍ബോധനം ചെയ്യപ്പെടുന്ന സമുദായങ്ങളിലെ വിശ്വാസികള്‍ തന്നെയാണ്. ഈ ഗണത്തില്‍ താരതമ്യേന പ്രാതിനിധ്യം കുറഞ്ഞു കാണുന്നത് മതവും ദൈവവും നരകവും സ്വര്ഗ്ഗവുമൊന്നും കാര്യമായി അടിച്ചേപ്പിക്കപ്പെടാത്ത ഇവിടത്തെ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുമാണ്. ഈ വസ്തുത മുസ്ലിം ബുദ്ധി ജീവികള്‍ തന്നെ അംഗീകരിക്കുന്നുമുണ്ട്. മാധ്യമത്തിലും മറ്റും ജമാ അത്തു നേതാക്കള്‍ തന്നെ എഴുതിയ നിരവധി ലേഖനങ്ങളില്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്.
ദൈവം, പരലോകം, നരകം തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യനെ ദൈവത്തോടടുപ്പിക്കും. പക്ഷെ അവര്‍ മനുഷ്യരില്നിന്നകലുകയും ചെയ്യും. ദൈവത്തിനെ സ്തുതിക്കാനും നിസ്കരിക്കാനും ഹജ്ജു ചെയ്ത് പാപം കഴുകിക്കളയാനുമൊക്കെയായിരിക്കും അത്തരക്കാര്‍ കൂടുതല്‍ താല്പര്യം കാണിക്കുക. എന്നാല്‍ ദൈവ കാര്യങ്ങളില്‍ വലിയ വിശ്വാസമില്ലാത്തവര്‍ ഈ ലോകത്ത് ഏറ്റവും വില മതിക്കുന്നത് സഹജീവികളായ മനുഷ്യരുടെ സ്നേഹവും ആദരവും ലഭിക്കാന്‍ വേണ്ട കാര്യങ്ങളിലായിരിക്കും. സാമൂഹ്യ ബോധം വളരെ ഉയര്‍ന്നു കാണപ്പെടുന്നവര്‍ വിശ്വാസങ്ങളോടു വലിയ താല്പ്പര്യമുള്ളവരായിരിക്കണമെന്നില്ല.
കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി മോഷ്ടിച്ചതിന് ഒരു ഹാജിയാര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഫോട്ടൊ പത്രത്തില്‍ വന്ന ദിവസം തന്നെയാണ് ഒരു യുക്തിവാദി നേതാവ് ഏറ്റവും നല്ല പഞ്ചായത്തു പ്രസിഡന്റിനുള്ള അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റു വാങ്ങുന്ന ചിത്രവും വന്നത്. അദ്ദേഹം മുഴുവന്‍ സമയവും തന്റെ പഞ്ചായത്തിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചു വാങ്ങി. ദൈവം മരണാനന്തരം തരാന്‍ പോകുന്ന സ്വര്‍ഗ്ഗവും മദ്യമദിരാക്ഷിയുമൊന്നുമല്ല അദ്ദേഹത്തെ നന്മ ചെയ്യാന്‍ പ്രേരപ്പിച്ചത്. ഉയര്‍ന്ന സാമൂഹ്യബോധമാണ്. മറ്റേയാള്‍ 40 വട്ടം ഹജ്ജു ചെയ്തിട്ടുള്ള ആളായിരുന്നു. കാരണം ഓറോ ഹജ്ജു ചെയ്യുമ്പോഴും താന്‍ ഒരു കൊല്ലം ചെയ്ത പാപമെല്ലാം ദൈവം പൊറുത്തോളും എന്ന വിശ്വാസം അയാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു.
പണ്ടു കാലത്ത് ഭരണാധികാരികള്‍ക്കും മറ്റും പ്രജകളെ നിയന്ത്രിക്കാനും അവരെക്കൊണ്ടു നിയമങ്ങള്‍ അനുസരിപ്പിക്കാനും അവരെ ഭയപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു പറ്റിയ വിശ്വാസങ്ങള്‍ അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. എന്നാല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ധാര്‍മ്മികത നില നില്‍ക്കുന്നത് അതിന്റെ ആവശ്യകത സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മനുഷ്യര്‍ പക്വത നേടുന്നതുകൊണ്ടാണ്.
ഒരു കൊച്ചു കുട്ടിയെ മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ തരാം മിഠായി തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കും. അല്ലെങ്കില്‍ “കോത്താമ്പി” വരും പേക്കാച്ചി കൊണ്ടോകും എന്നൊക്കെ പറഞ്ഞു പേടിപ്പികുകയും ചെയ്യും.
പക്ഷെ ആ കുട്ടി ഒരു യുവാവായി വളര്‍ന്ന ശേഷം ഈ “കോത്താമ്പി”പ്രയോഗം വേണ്ടി വരില്ല. മരുന്നു കുടിക്കുന്നതെന്തിനാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയും. അതു പോലെയാണു സമൂഹത്തിന്റെയും കാര്യം. തീരെ അപരിഷ്കൃതമായ ഒരു സമൂഹത്തെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ നരകവും മലക്കിന്റെ ഉരുട്ടലും സ്വര്‍ഗ്ഗത്തിലെ കള്ളും പെണ്ണും ഒക്കെ വേണ്ടീ വരും. പക്ഷെ നമുക്കൊന്നും ഈ സമൂഹത്തില്‍ നല്ല നിലയില്‍ പെരുമാറാന്‍ ഇത്തരം വിഡ്ഡികഥകളുടെയൊന്നും ആവശ്യമില്ല. നന്മ ചെയ്താല്‍ അതു നമുക്കു തന്നെ ഗുണകരമാണെന്നും തിന്മകള് ചെയ്താല്‍ ഈ സമൂഹത്തില്‍ നാം വെറുക്കപ്പെട്ടവരാകുമെന്നും അതു നമ്മുടെ തന്നെ സുഖജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും തിരിച്ചറിഞ്ഞ് ശരിയായി പെരുമാറാന്‍ കഴിയും.
മതം മനുഷ്യരെക്കൊണ്ട് ഒരു പാടു തിന്മകള് ചെയ്യിക്കുന്നുണ്ട്. ജിഹാദിന്റെ പേരിലുള്ള അക്രമങ്ങള്‍ ഒരു ഉദാഹരണം മാത്രം.
മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്. മറ്റുള്ളവര്‍ അറിയുന്നതില്‍ വിഷമം ഉള്ളതുകൊണ്ടാണ് അവര്‍ “അനോണി” യായി വരുന്നത്. ദൈവം കാണുന്നു എന്ന വിശ്വാസം ഇതിനവരെ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്. ദൈവത്തെ രക്ഷിക്കാനാണല്ലോ അവരുടെ ഈ തെറിപ്രയോഗങ്ങളും!
“മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്.“ ഇത് ആശാന്റെ യുക്തി- “മറ്റുള്ളവര്‍ അറിയുന്നതില്‍ വിഷമം ഉള്ളതുകൊണ്ടാണ് അവര്‍ “അനോണി” യായി വരുന്നത്.“ -വിശമം ഉണ്ടായിട്ടല്ല ആശാനെ എന്റെ യുക്തിക്ക് തോന്നുന്നത് അനോണിമി ആവാനാണ്. “ദൈവം കാണുന്നു എന്ന വിശ്വാസം ഇതിനവരെ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.“ ഛെ “ദൈവത്തെ രക്ഷിക്കാനാണല്ലോ അവരുടെ ഈ തെറിപ്രയോഗങ്ങളും!“എന്റെ യുക്തിയിൽ ദൈവമില്ല. എന്റെ യുക്തിയിൽ മാഷ് സഹോദരിയുമായി കീടപ്പറപങ്കിടുന്നതിൽ തെറ്റില്ല. എന്റെ യുക്തിയിൽ ഇതൊന്നും തെറിയല്ല.
അനോണിയെ പിടി കിട്ടി!
May 26, 2009 8:09 PM
May 26, 2009 8:12 PM
May 26, 2009 8:19 PM
കേരളത്തിലെ മുസ്ലിം സമൂഹം 100% ഇസ്ലാമികമായി അല്ല ജീവിക്കുന്നത്.--------------------
നരകക്കോത്താമ്പിയൊന്നും വിശ്വാസികളില്‍ പോലും തീരെ ഏശുന്നില്ല എന്നര്‍ത്ഥം.
-------------------
25 കൊല്ലത്തേക്ക് ഈ മദ്രസകളും ഉല്ബോധനകേന്ദ്രങ്ങളും പൂട്ടിയിട്ട് ഒരു പരീക്ഷണം നടത്തി നോക്ക് മുസ്ലിംങ്ങളുടെ ധാര്‍മ്മിക നിലവാരം ഉയരാതിരിക്കില്ല.!!
പോ
മുകളില്‍ കാണുന്ന കമന്റ് എന്റേതല്ല. എന്റെ ഫോട്ടൊ വെച്ചുണ്ടാക്കിയ ആ പ്രൊഫൈലും എന്റേതല്ല. ഈ ചെറ്റത്തരം ചെയ്തവനും ദൈവവിശ്വാസിയല്ലേ?
http://www.blogger.com/profile/05335443664047402540
എന്റെ ഫോട്ടൊയും പേരും വെച്ച് മറ്റൊരാള്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണിത്. അതുപയോഗിച്ച് എന്റെ പേരില്‍ അയാള്‍ വ്യാജ കമന്റുകള്‍ ഇട്ട് എന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. ഈ ക്രിമനലിനെ തിരിച്ചറിയുക!
സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.
കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി മോഷ്ടിച്ചതിന് ഒരു ഹാജിയാര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഫോട്ടൊ പത്രത്തില്‍ വന്ന ദിവസം തന്നെയാണ് ഒരു യുക്തിവാദി നേതാവ് ഏറ്റവും നല്ല പഞ്ചായത്തു പ്രസിഡന്റിനുള്ള അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റു വാങ്ങുന്ന ചിത്രവും വന്നത്..
എന്റെ മാഷെ താങ്കള്‍ ഈ പറഞ്ഞ യുക്തിവാദി പഞ്ചായത്ത് പ്രസിഡന്റിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് 375 കോടി രൂപ കേരള സര്‍ക്കാരിനു നഷ്ടമായ കേസില്‍ ഒന്നിലധികം ഏജന്‍സി കള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കാര്യമോ ? അയാള്‍ എതിന്കിലും മതത്തിന്റെ വക്താവാണോ ? താങ്കള്‍ ഈ പറഞ്ഞ പഞ്ചായ്ടത് പ്രസിഡന്റ് അടക്കം പല യുക്തിവാദികളും ആ നേതാവിനെ വെള്ള പൂശാനായി ഇറങ്ങിയിടുണ്ടാവും .താങ്കളുടെ ചിന്തയില്‍ യുക്തി വാദികള്‍ ആകുന്നതോടെ എല്ലാവരും നന്നാവുന്നു എന്നാണു ..
തിന്മ ചെയ്താല്‍ ഈ സമൂഹത്തില്‍ വെറുക്കപ്പെട്ടവരാകും അതിനാല്‍ ആളുകള്‍ നന്മ ചെയ്യാന്‍ ശ്രമിക്കും എന്നാണ് ജബ്ബാര്‍ മാഷിന്റെ ധാരണ . അപ്പൊ ഈ അമേരിക്കന്‍ ഭരണാധികാരികളുടെ കാര്യമോ ? ഇറാക്കിലെയും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ വരെ ബോംബിടു കൊന്നപ്പോള്‍ അവര്‍ക്ക് തോന്നിയില്ലല്ലോ തങ്ങള്‍ വെറുക്കപ്പെടും അതിനാല്‍ വേണ്ട എന്ന് . നേരത്ത പറഞ്ഞ ആ പാര്‍ട്ടി നേതാവിനും തോന്നിയില്ല .
എന്റെ മാഷെ താങ്കള്‍ ഈ ആധുനിക യുഗത്തില്‍ തന്നെയല്ലേ ജീവിക്കുന്നത് . തിന്മ ചെയ്യുന്നവര്‍ക്കും ഇപ്പോ സമൂഹത്തില്‍ നല്ല മാര്‍ക്കറ്റ് ആണ് . അന്നന്നത്തെ മാര്‍ക്കറ്റ് നോക്കി നന്മ തിന്മകള് ചെയ്യാ തുടങ്ങിയാലുണ്ടല്ലോ .. ഗുരുതരമായ സാമൂഹ്യ പ്രശ്നമായി അത് മാറും . അതാ ഞാന്‍ മുന്‍പ് പറഞ്ഞത് ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ...
മാര്‍ക്കറ്റ് നോക്കി നന്മ തിന്മ നിശ്ചയിക്കലാണെന്ന മാഷെ ഉത്തരം ഇതിനൊരു അടിക്കുറിപ്പായി ..
ഇനി യതീം ഖാന മോഷണം , മാഷെ അനാഥകളുടെ സംരക്ഷണത്തെ ക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞ ഒരു ഗ്രന്ഥം ഒരു പക്ഷെ ഖുറാന് ആയിരിക്കും . അപ്പൊ അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെയാ ഇസ്ലാം ആകുക . അറബി പ്പേര് ഉള്ളത് കൊണ്ടോ ? ജബ്ബാര്‍ മാഷ് ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ആളാണല്ലോ .. അപ്പൊ താങ്കള്‍ ചെയ്യുന്നതിന് ഒക്കെ ഇസ്ലാം ഉത്തരവാദി ആകുമോ? ഇസ്ലാം ഒരു ആദര്‍ശവും ജീവിത പദ്ധതിയും ആണെന്ന് പാളക്കിതാബില്‍ കെട്ടി മറിഞ്ഞിട്ടും ഇയാള്‍ക്ക് ഇനിയും മനസ്സിലായില്ലേ ? അറബി പ്പേര് ഉള്ള ഒരാള്‍ മദ്യപിച്ചാല്‍ അത് ഖുറാന്റെ കുറ്റമാണോ ? അത്രയും ശക്തമായി പറഞ്ഞിടില്ലേ അത് ഉപയോഗിക്കരുതെന്ന് . അപ്പൊ ഖുറാനിലെക്ക് മടങ്ങാത്തതാണ് കുഴപ്പം .
വി. ഖുറാന് , മതത്തെ വ്യാജമാക്കുന്നവരെപ്പറ്റി പറയുന്നത് ശ്രദ്ധിക്കൂ ഖുറാന് പറയുന്നു ,
.
"മതത്തെ വ്യാജമാക്കുന്നവന് ആരെന്നു നീ കണ്ടുവോ ? അനാഥക്കുട്ടിയെ തള്ളികളയുന്നവനത്ര അത് ,
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന് .
തങ്ങളുടെ നമസ്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരും , ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും , പരോപകാര വസ്തുക്കള്‍ തടയുന്നവരുമായ നമസ്ക്കാരക്കാര്‍്ക്ക് ആകുന്നു നാശം ". (വി.ഖു 107).
"അവനു നാം രണ്ടു കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തില്ലേ ,ഒരു നാവും രണ്ടു ചുണ്ടുകളും .
തെളിഞ്ഞു നില്ക്കുന്ന രണ്ടു പാതകള്‍ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
എന്നിട്ടും ആ മലമ്പാതയില്‍ അവന് തള്ളിക്കടന്നില്ല
ആ മലമ്പാത എന്തെന്ന് നിനക്കറിയാമോ ?
ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
കുടുംബ ബന്ധമുള്ള അനാഥക്ക് ,അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യം ഉള്ള സാധുവിന്
പുറമേ , വിശ്വസിക്കുകയും , ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും , പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന് ആയിത്തീരുകയും ചെയ്യുക ". (വി.ഖു 90:7-18)ഇനി പറയൂ ആരെങ്കിലും യതീം ഖാന മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ അവന് ഇസ്ലാമിന്റെ ആളാകുന്നത് എങ്ങിനെ? അറബി പ്പേര് ഉള്ളത് കൊണ്ട് ജബ്ബാര്‍ മാഷ് മുസ്ലിം ആകുമോ ? ജബ്ബാര്‍ മാഷെ ചെയ്തികള്‍ക്ക് ഇസ്ലാം ഉത്തരവാദിയാകുമോ ?
ഫൈസല്‍ കൊണ്ടോട്ടീ
എന്റെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ യുക്തിപൂര്‍ണമായ മറുപടി തന്നിട്ടില്ല. 'ഇതൊന്നും മനുഷ്യഭ്രൂണഹത്യയെ ന്യായീകരിക്കുന്നില്ല' എന്ന് വാദിക്കാനാണെങ്കില്‍ ബുദ്ധിമുട്ടണമെന്നില്ല. മനുഷ്യഭ്രൂണഹത്യയുടെയും അബോര്ഷന്റെയുമൊക്കെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടല്ലാതെ ഖുറാനെയോ നബിചര്യകളെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ അടിസ്ഥാനമാക്കി ഈ ചോദ്യങ്ങള്‍ക്ക് മറുപടിതരാനുണ്ടെങ്കില് തരാം. ഇവ ഖുറാനെക്കുറിച്ചുള്ള എന്റെ പല സംശയങ്ങളില്‍ ചിലതുകൂടിയാണ്.
1-ഭ്രൂണം ഏത് അവസ്ഥയിലാണ് കുഞ്ഞാകുന്നത് എന്ന് കുറാന് പറയുന്നുണ്ടോ ?
2-അതിലേക്ക് അള്ളാവിന്റെ മാലാഖ വന്ന് ഊതുമ്പോളേ അതിനു ജീവന് വയ്ക്കൂ എന്നാണ് ഇസ്ലാമിക വിശ്വാസം എന്നാണ് എന്നെപഠിപ്പിച്ചിരിക്കുന്നത്. ആ ഊത്തിന് മുന്‍പും അത് കുഞ്ഞുതന്നെയാവുമോ ?
3-മലക്കിന്റെ ആ ഊത്തിനു മുന്‍പ് കുഞ്ഞിനെ ജീവനില്ലാത്തതായി കണക്കാക്കാമോ ?
4-കോഴിമുട്ട ഭ്രൂണമല്ലേ ? അതിനെ പുഴുങ്ങിയും ഓമ്ലെറ്റാക്കിയും തിന്നുന്നത് ഭ്രൂണഹത്യയായി കണക്കാക്കാമോ ?
6-ആടിന്റെയും പശുവിന്റെയും ഒക്കെ കുഞ്ഞുങ്ങളെ നമ്മള് കൊന്ന് തിന്നുന്നില്ലേ, അത് “കുഞ്ഞുങ്ങളെ കൊല്ലുന്ന“ അപരാധമാവുമോ ?
7-ജന്തുക്കളെ കൊല്ലുമ്പോള്‍ അവ നിലവിളിച്ചു പിടയ്ക്കുന്നു. അവയ്ക്ക് ആത്മാവും ജീവനില്‍ കൊതിയുമൊക്കെയുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആഹാരത്തിനായി മനുഷ്യനു വേറേ പലതുമുള്ളപ്പോള്‍ അന്യജീവികളെ കൊന്നു തിന്നുന്നത് കൊലപാതകത്തിനു തുല്യമല്ലേ ?
ചങ്ങാതീ ഫൈസല്‍...
നല്ലതും ചീത്തയും ചെയ്യുന്നത് ഒരാളുടെ വിശ്വാസത്തിന്റെ അളവനുസരിച്ചല്ല അതിന്റെ മാനം വേറെയാണ് എല്ലാ കൂട്ടത്തിലും നല്ലവരും തെമ്മാടികളുമുണ്ട്. ഇതിനുദാഹരണമായാണ് 42 വട്ടം ഹജ്ജ് ചെയ്ത -നെറ്റി നറച്ചും നിസ്കാരത്തഴമ്പുള്ള ആ ഹാജിയാരെ കാര്യ്വും യുക്തിവാദിയുടെ കാര്യവും മാഷ് ഉദാഹരണമായി പറഞ്ഞത്.
സമുഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ആ സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ അയാള്‍ നല്ലവനോ ചീത്തയോ എന്നു നമ്മള് നിശ്ചയിക്കുന്നത്. മതം ഒരാളുടെ നിസ്കാരത്തിന്റെയും ഹജ്ജിന്റെയും അളവാണു കണക്കാക്കുന്നത്. അതുകൊണ്ട് ആ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ പലപ്പോഴും മനുഷ്യന്റെ കാര്യം അവഗണിക്കും. ഇതാണു മാഷ് പറഞ്ഞത്.
നിങ്ങള്‍ സ്താപിക്കുന്നത് അവരാരും മതവിശ്വാസികളല്ല എന്നാണ്. എങ്കില്‍ അവരൊക്കെ മരിക്കുമ്പോള്‍ നിങ്ങള്‍ പള്ളിയില്‍ കൊണ്ടു പോയി മയ്യത്ത നിസ്കരിക്കുന്നില്ലേ? ഒരു മതനിഷേധി എത്ര നല്ലവനായി ജീവിച്ചാലും നിങ്ങള്‍ ഇക്കാര്യത്തില്‍ മറ്റൊരു സമീപനം സ്വീകരിക്കുന്നു. ജീവിതകാലം മുഴുവന്‍ ക്രിമിനലായി കഴിഞ്ഞാലും ഒരു ഊരുവിലക്കും ഇല്ല. മതത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഊരുവിലക്കായി. ആട്ടിപ്പിടുത്തമായി. കൊല്ലലായി. വ്യാജബ്ലോഗായി തെറിവിളിയായി...!
മനുഷ്യനു മനുഷ്യത്വമാണു വേണ്ടത്. അതിനു മതം വേണ്ട.
ബുഷ് ഇറാക്കില്‍ യുദ്ധത്തിനു വന്നത് ദൈവത്തിന്റെ പേരും കുരിശും പറഞ്ഞായിരുന്നു. അമേരിക്കയിലും ബ്രിട്ടണിലും ഇസ്രായേലിലും ലോകത്താകെയും ആ യുദ്ധത്തിനെതിരെ ദശലക്ഷക്കണക്കിനു മനുഷ്യര്‍ പ്രതിഷേധിച്ചതു കണ്ടില്ലേ? ഏതെങ്കിലും ഇസ്ലാമികരാജ്യത്തു നാലാളുടെ ഒരു ജാഥ നടന്നോ? അവരെല്ലാം ഈ ബുഷിന്റെ ചെരുപ്പു നക്കി ഇന്നും നക്കുന്നു. എവടെ ഫൈസലേ നിങ്ങളീ പറയുന്ന ഇസ്ലാമും നന്മയും ദൈവവും?
ബ്ലോഗില്‍ ഇപ്പോള്‍ നിങ്ങളുടെ മതസംരക്ഷകര്‍ ചെയ്ത ഈ തെമ്മാടിത്തം കണ്ടല്ലോ. എത്ര മുസ്ലിംങ്ങള്‍ വന്നു ആത്മാര്‍ത്ഥമായി പ്രതിഷേധിക്കാന്‍ !
കൊട്ടുകാരന് ഇതിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. നല്ലവരായ നിരവധി പേര് മാഷിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മുന്നോട്ടു വന്നു കാണുന്നു. അവര്‍ക്കൊക്കെ ദൈവം സ്വര്‍ഗ്ഗം കൊടുക്കും എന്നു വിചാരിച്ചല്ല. അതാണു മനുഷ്യത്വം . അതു നല്ല മനുഷ്യരിലേ കാണൂ. കൊട്ടു കാരന് ശക്തമായി പ്രതിഷേധിക്കുന്നു. ജബ്ബാര്‍മാഷിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ലോകത്തെവിടെ ഇസ്ലാമിന്റെ പേരില്‍ അക്രമമോ മറ്റു തെമ്മാടിത്തങ്ങളോ നടന്നാലും മുസ്ലിം ലോകം അത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനു പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി ന്യായീകരിക്കാനേ ശ്രമിക്കാറുള്ളു. അതു കാരണം ലോകമാകെ മുസ്ലിം സമൂഹം കൂടുതല്‍ വെറുക്കപ്പെട്ടവരായി മാറിക്കുണ്ടിരിക്കുന്നു അനുദിനം. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല എന്നവര്‍ പപറയും. വിമര്ശിച്ചനരെ തെറി വിളിക്കുകയും ചെയ്യും. ഈ വൈരുദ്ധ്യം സാമാന്യബുദ്ധിയുള്ളവരൊക്കെ മനസ്സിലാക്കുന്നുണ്ട്.
ഇവിടെ മാഷിന്റെ പേരില്‍ വ്യാജ ബ്ലോഗ്ഗുണ്ടാക്കിയ തെമ്മാടികള്‍ അതു തങ്ങളുടെ മതത്തിന്റെ വിജയമായി ആഘോഷിക്കുകയാണ്. എല്ലാ മുസ്ലിം സുഹൃത്തുക്കളും ആ ആഘോഷത്തില്‍ മനസ്സുകൊണ്ട് പങ്കു ചേരുകയും ചെയ്യുന്നു. മുഖം രക്ഷിക്കാന്‍ മാത്രം ചിലര്‍ അപലപിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നു. ഇതാണു സത്യം.
ഇത്തരം പ്രവൃത്തികള്‍ തങ്ങളുടെ സമുദായത്തിനും മതത്തിനും ഗുണകരമാകില്ല എന്നു ചിന്തിക്കാനുള്ള ബുദ്ധി പോലും ഈ കഴുതകള്‍ക്കില്ല.
അന്ധമായ വാദം ഒരു വൈറസ് ബാധയാണ്
സ്വന്തത്തെ തന്നെ നശിപ്പിക്കുന്ന വൈറസ് ബാധ .
ദൈവമാണ് ഖുര്‍ ആന്‍ ഇറക്കിക്കൊടുത്തത് എങ്കില്‍ ആ ഗ്രന്ഥത്തില്‍ അബദ്ധങ്ങള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ? കാരണം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം സര്വജ്ഞന് ആണ്. പക്ഷെ ഫൈസല്‍ തന്നെ പറയുന്നു കുര് ആനിലോ നബി ചര്യയിലോ വ്യക്തമാവാത്ത കാര്യങ്ങള്‍ വരുമ്പോള്‍ ചിന്തിച്ചു യുക്തമായ തീരുമാനമെടിക്കാം എന്ന്. അപ്പോള്‍ ഒരു ചോദ്യം. സര്വജ്ഞന് ആയ ദൈവം തന്റെ വിശ്വാസിക്ക് മനസ്സിലാകുന്ന ഭാഷയില്‍ എന്തുകൊണ്ട് കുര് ആന്‍ ഇറക്കിക്കൊടുത്തില്ല? എന്തുകൊണ്ട് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവിധ പ്രവാചകന്മാര് മുഖേന കുര് ആന്‍ ഇറക്കിക്കൊടുത്തില്ല? എന്തുകൊണ്ട് പല അബദ്ധങ്ങളും ഈ ഗ്രന്ഥത്തില്‍ ഉണ്ടായി? അതിനു ഒരു ഉത്തരമേയുള്ളൂ. കുര് ആന്‍ ഉണ്ടായത് നബിയുടെ ചിന്തകളില്‍ നിന്നാണ്. അല്ലാതെ ഇല്ലാത്ത ദൈവത്തില്‍ നിന്നല്ല എന്ന്. അക്കാലത്തു നിലവിലുണ്ടായിരുന്ന അറിവുവേച്ചേ മുഹമ്മദു നബിക്ക് എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്നുള്ളൂ. ഈ യാഥാര്‍ത്ഥ്യബോധം ഉണ്ടാവുകയാണെങ്കില്‍ ഒരുപാടു തര്‍ക്കങ്ങളും രക്തച്ചൊരിച്ചിലുകള്‍ പോലും ഒഴിവാക്കുവാന്‍ കഴിയും. മതഗ്രന്ഥങ്ങളില്‍ പറഞ്ഞപോലെയോന്നുമാവില്ല കാര്യങ്ങള്‍ നടക്കുക. ഏതു മതത്തിന്റെ കാര്യമായാലും. നമുക്കുചിന്തിക്കുവാന് പോലും കഴിയാത്തവിധം അതിവേഗത്തിലാണ് എല്ലാ രംഗത്തുമുള്ള മാറ്റങ്ങള്‍ നടക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ എന്തുപറഞ്ഞു എന്ന് നോക്കി ഇന്ന് ആര്‍കും ഒരു ഭരണമോ, ജീവിതമോ, സാമൂഹിക വ്യവസ്ഥയോ ഊട്ടിയുറപ്പിക്കാന്‍ കഴിയില്ല. മതപരമായ പിടിവാശി യാണ് തീവ്രവാദത്തിലെക്കും ലെക്കും ഭീകരവാദത്തിലേക്കും നയിക്കുന്നത്. എന്തുകൊണ്ട് ഇറാക്കിലെ തന്റെ വിശ്വാസികളെ ബുഷിന്റെ ഉരുക്കുമുഷ്ടികളില്നിന്നും രക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തിനു കഴിഞ്ഞില്ല എന്ന ചോദ്യം മതവിശ്വാസികളെ കുഴക്കുകതന്നെ ചെയ്യും.
ഫൈസല്‍
"ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക"
അപ്പൊ ,അടിമകളെ വെക്കുന്നത് എങ്ങനെയാ ന്യായീകരിക്കുന്നത്? ഒരു അടിമയെ..അപ്പൊ എത്രവരെ ഉണ്ടാകും ..
സുഹൃത്തേ ,അറിവില്ലായ്മ ഒരു കുറ്റമല്ല ...നിങ്ങള്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്...
Post a Comment