Thursday, May 14, 2009

ഇടക്കെട്ടിന്റെ ദൈവീകത!

ഇടക്കെട്ടിന്റെ ദൈവീകത!

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് ശ്രീമതി വി പി സുഹറയും അജിതയും മറ്റും ചേര്‍ന്ന് ഒരു പ്രക്ഷോഭധര്‍ണ നടത്തിയിരുന്നു. പുതുപ്പാടിയിലെ ജമീല എന്ന സ്ത്രീക്കും കുടുംബത്തിനുമെതിരെ മഹല്ലു കമ്മിറ്റിക്കാര്‍ നാലു വര്‍ഷത്തോളമായി ഊരു വിലക്കി പീഡിപക്കുന്നതുമായി ബന്ധപ്പെട്ടാണു ധര്‍ണ സംഘടിപ്പിച്ചത്. അതിന്റെ മുന്നോടിയായി ആ സ്ത്രീയെയും കൂട്ടി സുഹറ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോറ്ട്ടും ചാനലുകളിലും പത്രങ്ങളിലും കണ്ടിരുന്നു. എന്റെ സുഹൃത്തുക്കളായ അജിത, സുഹറ,ഹമീദ് ചേന്നമംഗലൂര്‍, ഡോ.ഖദീജ മുംതാസ്, അഡ്വ.സീനത്ത്, ശംസാദ് ഹുസൈന്‍, ഏ പി കുഞ്ഞാമു, അഡ്വ.പി എ പൌരന്‍, ഷിലു ജാസ് എന്നിങ്ങനെ കുറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നെ വിളിച്ചെങ്കിലും ഞാന്‍ പങ്കെടുത്തില്ല.

പങ്കെടുത്തവരെല്ലാം പള്ളിക്കമ്മിറ്റിയെയും, യാഥാസ്ഥിതികരായ മതനേതാക്കളെയും നിശിധമായി വിമര്‍ശിച്ചതായും, അതേ സമയം ഇത്തരം കാടത്തങ്ങള്‍ക്കൊന്നും ഇസ്ലാമുമായി ബന്ധമില്ല എന്ന പതിവു പല്ലവി ആവര്‍ത്തിച്ചതായും പരിപാടി വീക്ഷിച്ച സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ പോകാതിരുന്നത് നന്നായി എന്നപ്പോള്‍ തോന്നുകയും ചെയ്തു.
എന്താണു ഊരുവിലക്കുമായി ബന്ധപ്പെട്ട മതപ്രശ്നം? അതിനു മതം ഉത്തരവാദിയല്ല എന്ന വാദത്തില്‍ കഴമ്പുണ്ടോ?
ജമീലയുടെ ഭര്‍ത്താവ് കുറച്ചുകാലം മുമ്പ് അവരെ ത്വലാക് ചൊല്ലി ഉപേക്ഷിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വസ്ഥിതിയില്‍ തുടരുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണു പള്ളിക്കാര്‍ ഇടപെട്ടത്. ജമീല മറ്റൊരു പുരുഷനുമായി “ഇടക്കെട്ട്” ബന്ധത്തിലേര്‍പ്പെട്ട് അവര്‍ ത്വലാക് ചൊല്ലിപ്പിരിഞ്ഞ് 3 മാസം ‘ഇദ്ദ’യും കഴിഞ്ഞ ശേഷം വീണ്ടും നികാഹ് ചെയ്തല്ലാതെ അവര്‍ ഒരുമിച്ചു ജീവിക്കുന്നത് ഇസ്ലാമില്‍ എറിഞ്ഞു കൊല്ലല്‍ അര്‍ഹിക്കുന്ന കുറ്റമാണ്. മഹല്ലുകാരുടെ ആവശ്യപ്രകാരം ഇങ്ങനെയൊരു ഇടക്കെട്ടിനു തയ്യാറാകതിരുന്നതാണ് ജമീലക്കും കുടുംബത്തിനുമെതിരെ ഊരുവിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഇതേ കാരണത്താല്‍ ഊരുവിലക്കപ്പെട്ട വേറെയും കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
വാസ്തവത്തില്‍ പാവം പള്ളിക്കാര്‍ അവരെ ഊരുവിലക്കുകയല്ലേ ചെയ്തുള്ളു. എറിഞ്ഞു കൊന്നില്ലല്ലോ എന്ന സമാധാനമാണെനിക്കുള്ളത്. !!

ഈ നിയമം കാന്തപുരം മുസ്ല്യാരെപ്പോലുള്ള ചില യാഥാസ്ഥിതിക മതവിഭാഗക്കാരുടെ മാത്രം പീറക്കിതാബുകളില്‍ ഉള്ളതാണെന്നും ഇതൊന്നും ഇസ്ലാമിലോ ഖുര്‍ ആനിലോ ഇല്ലെന്നുമൊക്കെയാണ് ധര്‍ണയില്‍ പ്രസംഗിച്ചവരൊക്കെ പറഞ്ഞത്. അങ്ങനെ കരുതുന്ന ധാരാളം ശുദ്ധഗതിക്കാര്‍ ഇവിടെയുണ്ട്.
എന്നാല്‍ ഇതു പീറക്കിതാബുകളിലല്ല സാക്ഷാല്‍ കുര്‍ ആന്‍ എന്ന പടച്ചോന്റെ കിതാബില്‍ തന്നെയുള്ളതാണെന്ന കാര്യം എത്ര പേര്‍ക്കറിയാം .

ഇതാ വെളിപാട്:-

فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنْكِحَ زَوْجاً غَيْرَهُ فَإِن طَلَّقَهَا فَلاَ جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
If he, the husband, divorces her, after the two utterances [of divorce]; she shall not be lawful to him after that, after the third [utterance of] divorce, until she marries another husband, who has sexual intercourse with her, as reported by the two Shaykhs [Bukhārī and Muslim]. If he, the second husband, divorces her, then neither of them would be at fault, that is, the woman and her first husband, to return to each other, in wedlock, after the completion of the waiting period, if they think that they will maintain God’s bounds. Those, matters mentioned, are God’s bounds, which He makes clear to a people who have knowledge, [a people who] reflect.[ജലാലൈന്‍]

Allah then went back to His saying: (Divorce must be pronounced twice) saying: (And if he hath divorced her) i.e. the third time, (then she is not lawful unto him thereafter) after the third divorce (until she hath wedded another husband) and the marriage must be consummated. (Then if he (the other husband) divorce her) this was revealed about 'Abd al-Rahman Ibn al-Zubayr, (it is no sin for both of them) the first husband and the woman (that they come together again) with a new dowry and marriage contract (if they consider) if they know (that they are able to observe the limits of Allah) the rulings of Allah regulating the relationship between husband and wife. (These are the limits of Allah) these are Allah's rulings and obligations. (He manifesteth them for people who have knowledge) they are from Allah and believe them to be so.[ഇബ്നു അബ്ബാസ്]

“മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ ഇനി മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതു വരെ അവളെ അവനു വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ അവന്‍ അവളെ തലാഖ് ചെയ്തു കഴിഞ്ഞാല്‍, അല്ലാഹുവിന്റെ നിയമം പാലിക്കുമെന്നവര്‍ക്കുറപ്പുണ്ടെങ്കില്‍ അന്യോന്യം മടങ്ങുതില്‍ അവര്‍ക്കു കുറ്റമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്.” (2:230)



അപരിഷ്കൃതരായ നാടോടി ഗോത്രക്കരുടെ ഇടയില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന പ്രാകൃത ഗോത്ര സദാചാരമാണിതൊക്കെ. അതെല്ലാം വാരിവലിച്ചു ക്രോഡീകരിക്കുകയാണ് മുഹമ്മദിന്റെ ഗോത്രദൈവമയിരുന്ന അല്ലാഹു ചെയ്തത്. അതിന്റെ ദുരിതവും പ്രതിസന്ധിയുമാണിന്നും ഈ പാവം മനുഷ്യര്‍‍ അനുഭവിക്കുന്നത്. ഈ കാര്യം തുറന്നു പറഞ്ഞ് ഈ അന്ധവിശ്വാസിക്കൂട്ടത്തെ ആ ഇരുട്ടില്‍നിന്നും മോചിപ്പിക്കുന്നതിനു പകരം എല്ലാം പാവം മുസ്ല്യാക്കന്മാരുടെ തലയില്‍ കേറ്റി വെച്ച് ഈ അല്ലാഹുവിനെയും മതത്തെയും എന്തിനു നാം വെള്ള പൂശണം? ഈ മതപ്രമാണങ്ങളെയും ഗോത്രദൈവങ്ങളെയും കാലത്തിന്റെ കമ്പോസ്റ്റ് കുഴികളില്‍ നിക്ഷേപിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു.

തോന്നും പോലെ ഭാര്യമാരെ മൊഴി ചൊല്ലുന്നവര്‍ക്കുള്ള ഒരു ശിക്ഷയെന്ന മട്ടിലാണത്രെ ഇങ്ങനെയൊക്കെ വ്യവസ്ഥ വെച്ചത്!
ശരിയാണപ്പറഞ്ഞത്. അവനവന്റെ സാധനം മര്യാദയ്ക്കു സൂക്ഷിക്കാത്തവര്‍ക്ക് അതു മറ്റൊരാള്‍ കൊണ്ടു പോയി കുറച്ചു കാലം ഉപയോഗിച്ച് കേടാക്കി തിരിച്ചു കൊടുക്കുക എന്നത് ഒരു ശിക്ഷതന്നെയാണ്. സാധനം വല്ല കാറോ, ഫ്രിഡ്ജ്ജോ ടീവിയോ ഒക്കെയാണെങ്കില്‍ ഈ ലോജിക് കൊള്ളാം. പക്ഷെ സ്ത്രീയും ആത്മാഭിമാനമുള്ള ഒരു മനുഷ്യവ്യക്തിയാണങ്കില്‍ ഈ ശിക്ഷ ആരാണഭുവിക്കുന്നത്? തെറ്റു ചെയ്ത പുയ്യാപ്ലയോ അതോ ഇക്കാര്യത്തില്‍ നിരപരാധിയായ ആ പാവം സ്ത്രീയോ?

തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്‍കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി വെച്ച ഈ ദൈവം തമ്പുരാന്റെ യുക്തിയും നീതിയും അപാരം തന്നെ!!

21 comments:

കൊട്ടുകാരന്‍ said...

ബീമാപ്പള്ളിയുടെ ബ്ലോഗ് കാണാന്‍ മനോഹരം തന്നെ.
പക്ഷെ വിഭവങ്ങള്‍ക്ക് ഒരു 40 കൊല്ലത്തെയെങ്കിലും പഴക്കം കാണും.
ഇതൊക്കെ എത്രയോ വട്ടം കണ്ടതും കേട്ടതുമല്ലേ? ഗാന്ധിജിയും ബര്‍ണാഡ്ഷായും ആനിബസന്റും അങ്ങനെ കുറെ മഹാന്മാര്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും പറഞ്ഞ ഏതാനും വാചകങ്ങള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതാണോ ഇസ്ലാമിനെതിരെ ജബ്ബാര്‍മാഷെപ്പോളുള്ള യുക്തിവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍?
ആ മഹാന്മാരൊക്കെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചാണോ അങ്ങനെ പറഞ്ഞത്? എങ്കില്‍ അവരൊക്കെത്തന്നെയല്ലേ ഏറ്റവും കടുത്ത നരകശിക്ഷക്ക് അര്‍ഹര്‍? എല്ലാം മനസ്സിലാക്കിയിട്ടും ദീനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ നബിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്ത് തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവര്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? അതില്‍ തന്നെ പലരും നിരീശ്വരവാദികളുമായിരുന്നു !
ഒരു ജന്മം തന്നെ ഇസ്ലാം പഠിക്കാനും വിമര്‍ശിക്കാനും ഉഴിഞ്ഞു വെച്ച ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ കിറുകൃത്യമായ റഫറന്‍സോടെ നംബറിട്ട ഉദ്ധരണികളോടെയാണ് കാര്യങ്ങള്‍ പറയുന്നത്. മറുപടി പറയുന്നവര്‍ ഇത്ര കൃത്യത പാലിക്കുന്നതായി കാണുന്നുമില്ല. ഇസ്ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് വീമ്പു പറയുന്നതില്‍ അര്‍ഥമില്ല. ഇവിടെ കേരളത്തില്‍ ഒരു സാധാരണ മുക്കുവസ്ത്രീക്ക് , ലോകമെമ്പാടും ലക്ഷക്കണക്കിന്‍ ആരാധകരുള്ള മനുഷ്യദേവിയായി വിലസാന്‍ പറ്റുന്നത് -അതും ഈ സാക്ഷര കേരളത്തില്‍ ശാസ്ത്രയുഗത്തില്‍-നാം കാണുന്നു. ആളുകളുടെ വിശ്വാസ ശീലമാണതിനു കാരണം. അല്ലാതെ ആ സ്ത്രീയുടെ ദിവ്യത്വമല്ല. ഇക്കാര്യം മുസ്ലിം സുഹൃത്തുക്കളും സമ്മതിക്കുമല്ലോ. അപ്പോള്‍ ആള്‍ബലമല്ല കാര്യം . മറ്റു മതങ്ങളിലും ആളു കുറവൊന്നുമല്ലല്ലോ. എന്നിട്ടും ബൈബിളിലെ തെറ്റും വൈരുദ്ധ്യവും പറഞ്ഞു ക്രിസ്തുമതത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ തുനിയുന്നു,. കോടിക്കണക്കിനു ക്രിസ്തുമതവിശ്വാസികളും , ക്രിസ്തുവിനെ പുകഴ്ത്തിയ ആയിരക്കണക്കിനു ബുദ്ധിജീവികളും മഹാന്മാരൂമൊക്കെ നിങ്ങളുടെ കണക്കില്‍ വെറും വിഡ്ഡികളോ?

..................................
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!

ബീമാപള്ളി / Beemapally said...
This comment has been removed by the author.
ബീമാപള്ളി / Beemapally said...

കൊട്ടുകാരന്‍ said...
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!

Dear, കൊട്ടുകാരന്‍

താങ്കള്‍ ജനങ്ങളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു. താങ്കളുടെ ഇതേ Comments ബീമാപള്ളി ബ്ലോഗില്‍ ഉണ്ടല്ലോ...ഇവിടെ നോക്കൂ ഇസ്ലാമിന്റെ വളര്‍ച്ചയും ജബ്ബാര്‍മാരുടെ നിലവിളിയും!! ...

ഈ സമയം ശ്രദ്ധിക്കു.....May 12, 2009 10:22 AM .........ആ സമയം മുതല്‍ താങ്കളുടെ commant അവിടയുണ്ട്... സാധാരണ ജനങ്ങള്‍ക്കിടയില്‍ വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കണ്ട...

ആശംസകളോടെ...

കൊട്ടുകാരന്‍ said...

ബീമാപ്പള്ളി, ക്ഷമിക്കുക. ഞാന്‍ ഒന്നുരണ്ടു തവണ നോക്കിയപ്പോഴും കണ്ടില്ല. അതു കൊണ്ടാ.
താങ്കളുടെ വിശാലമനസ്കത അഭിനന്ദനാര്‍ഹം തന്നെ. പ്രത്യേകിച്ച് താങ്കള്‍ ഒരു പോസ്റ്റിനു മ്കളില്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലേക്കു ലിങ്ക് നല്‍കിയതു കണ്ടു. പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണത്. ഒരിക്കല്‍ കൂടി മാപ്പ്.!

കൊട്ടുകാരന്‍ said...

ഇസ്ലാമിക രീതിയിൽ ചെയ്ത ത്വലാക്ക് ഒരു സ്ത്രീയും പുരുഷനും കൂടി ഒരുമിച്ച് എടുക്കുന്ന തീരുമാനമാനമാണ്.കൊട്ടുകാരന് ഇതൊരു പുതിയ അറിവാണേ...!
യുക്തിവാദികളുടെ “ത്വലാഖ്” അങ്ങനെയാണെന്നു കേട്ടും കണ്ടും മനസ്സിലാക്കിയിരുന്നു. ഇസ്ലാം ഇത്ര പുരോഗമിച്ച മതമാണല്ലേ. !!!
കാക്കത്തൊള്ളായിരം മൊയിചൊല്ലല്‍ കൊട്ടുകാരന്‍ ചുറ്റും കണ്ടിട്ടുണ്ട്. ഇപ്പറഞ്ഞ ഇസ്ലാം എവടേം കണ്ടില്ല. അതോണ്ടൂ ചോദിക്കുവാന്നേ.

കൊട്ടുകാരന്‍ said...

പുയാപ്ലയും പുത്യണ്ണും ഒപ്പം യുഗ്മത്തലാഖ് ചെല്ലണം ന്നു പറയണ ആ ഇസ്ലാം . അതിന്റെ ആയ്ത്തും ഹദീസും ഏതാ അസീസേ?
നാട്ടു നടപ്പിനെയല്ലല്ലോ ജബ്ബാര്‍മാഷിതുവരെ വിമര്‍ശിച്ചത്. എല്ലാം ആയത്തും ഹദീസും കോട്ടിക്കൊണ്ടല്ലേ? അതൊന്നു ദ്ധര്‍ക്ക് . മനസ്സിലാക്കാലോ?

കൊട്ടുകാരന്‍ said...

ഏതെങ്കിലും നാട്ടു മോല്യാരെ കുതുബയല്ല കുര്‍ ആന്‍ ഉദ്ധരിക്ക്?

കൊട്ടുകാരന്‍ said...

ഇവടെ തലാക് എങ്ങനെ ചൊല്ലണം എത്ര വട്ടം ചെല്ലണം ഒപ്പമോ വേറെയോ ചെല്ലേണ്ടത് എന്നതൊന്നുമല്ല പോസ്റ്റിലെ വിഷയം. മൊഴി ചൊല്ലിപ്പോയ ശേഷം ആ ദമ്പതികള്‍ക്ക് പിന്നീട് ഒരുമിക്കണം എന്നു തോന്നിയാല്‍ എടക്കെട്ട് വേണം എന്നു പറയുന്ന വിചിത്രവും അന്തസ്സു കെട്ട‍തുമായ കുര്‍ ആന്‍ വ്യവസ്ഥയാണു വിഷയം . അതേപ്പറ്റി പറയിന്‍.

മനുഷ്യന്‍ said...

മാഷേ, ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നു തോന്നിയിരുന്നു. പക്ഷേ,ഒരു സുഹൃത്തു വന്നതുകൊണ്ട്‌ ഇക്കാര്യം മറന്നുപോയി. ഏതായാലും നന്നായി എന്നു തോന്നുന്നു പോസ്‌റ്റു കണ്ടപ്പോള്‍. നമ്മുടെ സമൂഹം നന്നാവില്ല മാഷേ...ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്തിനാണ്‌ ഇവരൊക്കെക്കൂടി ഇസ്ലാം നല്ലതാണ്‌ നല്ലതാണ്‌ എന്നു പറഞ്ഞ്‌ പുതിയ മുഖമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. മനുഷ്യത്വമാണ്‌ വേണ്ടതെന്ന്‌ എന്നു പഠിക്കുമോ ആവോ?

Anonymous said...

ഭാര്യയുമായി സ്പർശനം-സംയോഗം-നടക്കുന്നതിനുമുമ്പ്‌ അവളെ ഭർത്താവ്‌ വിവാഹമോചനം ചെയ്തു. അവളുടെ മഹ്ര് എത്രയാണെന്ന്‌ നേരത്തെ നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ട​‍്‌. എങ്കിൽ, ആ നിശ്ചയിച്ച മഹ്‌റിന്റെ പകുതി കൊടുക്കൽ നിർബ്ബന്ധമാകുന്നു. 'മുത്‌അത്തി'ന്റെ നിർബന്ധം ഇവിടെയില്ല. ഇനി, സ്ത്രീ അവളുടെ സ്വന്തം മനസ്സാലെ അതിൽ ഏതാനും ഭാഗമോ മുഴുവനുമോ ഒഴിവാക്കി കൊടുക്കുന്നപക്ഷം, ഭർത്താവ്‌ പിന്നെ അത്‌ കൊടുത്തുതീർക്കണമെന്നില്ല. ഭർത്താവ്‌ അവന്റെ ഔദാര്യമെന്ന നിലക്ക്‌ പകുതിയിലധികമോ മുഴുവൻ ഭാഗമോ അങ്ങ്‌ കൊടുക്കുകയാണെങ്കിൽ അത്‌ സ്വീകരിക്കുന്നതിന്‌ അവൾക്കും വിരോധമില്ല. തനി കച്ചോടം!!
വിവാഹം പോലെ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മത്തിന് പണവുമായി ബന്ധപ്പെടുത്തി ഇത്തരം കച്ചവട നിബന്ധനകള്‍ എഴുന്നള്ളിച്ച സര്‍വശക്തനോട് അറപ്പും പുഛവും തോന്നിപ്പോയി! പടച്ചോനേ പൊറുക്കണേ...

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്തിനാണ്‌ ഇവരൊക്കെക്കൂടി ഇസ്ലാം നല്ലതാണ്‌ നല്ലതാണ്‌ എന്നു പറഞ്ഞ്‌ പുതിയ മുഖമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. മനുഷ്യത്വമാണ്‌ വേണ്ടതെന്ന്‌ എന്നു പഠിക്കുമോ ആവോ? പ്രിയപ്പെട്ട മനുഷ്യാ .. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ? അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ? ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ? മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?


അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?


ഇതൊക്കെ സാങ്കല്പിക ചോദ്യമാണെന്ന് തോന്നരുത്‌ ..കേരളത്തിലടക്കം പല സ്ഥലത്തും നടക്കുകയും നടക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ എല്ലായിടത്തും ഉള്ളതുമാണ് .. ഇതിനുത്തരം തരേണ്ടത്‌ താങ്കളല്ല എന്ന് താങ്കള്‍ പറയരുത് .. ഇത്തരം വിഷയങ്ങള്‍ പോസ്ടുന്ന ആളെന്ന നിലക്കും ഒരു ചിന്തകന്‍ എന്ന നിലക്കും താങ്കളുടെ ഉത്തരം പ്രതീക്ഷിക്കുന്നു ..

മറ്റു മനുഷ്യവാദികളും ഉത്തരം പറയണം .. ഒരു ആണിനും പെണ്ണിനും ഇഷ്ടം പോലെ ജീവിച്ചാല്‍ നിങ്ങള്‍ അത് തെറ്റാണെന്ന് പറയുമോ ? അതോ ശരിയോ? metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു? ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ? ഈ ഖുറാന്‍ ചര്‍ച്ചയില്‍ ഞാന്‍ തീര്‍ച്ചയായും മുഴുവനായും (ദൈവം -പ്രകൃതി- എനിക്ക് oxygenനും മറ്റും തന്നു ജീവന്‍ നിലനിര്‍ത്തിയാല്‍) പങ്കെടുക്കാം പക്ഷെ സ്ഥിരമായി ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറാതെ വളരെ serious ആയി ഇതിനുത്തരം തരണേ ...

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

സ്വന്തമായി ഒരു സ്റ്റാന്റ് ( നിലപാട്‌ ) ഇല്ലാതെ , വേദഗ്രന്ഥങ്ങളെ തെറി പറയുന്ന ഇദ്ദേഹത്തിന്റെ ഈ അങ്ങും ഇങ്ങും തൊടാതെയുള്ള ഈ ആണും പെണ്ണും കെട്ട പരിപാടി ഒന്ന് പോളിച്ചടുക്കിയിട്ടെ ഈ പുള്ള സ്റ്റാന്റ് വിടൂ ... അല്ലേല്‍ പറയിന്‍ മാഷെ ഒരു സ്ത്രീയും പുരുഷനും ഇഷ്ട പെട്ടാ ഒരുമിച്ചു ജീവിച്ചു കൂടെ ? ഇഷ്ടം തീര്‍ന്നാല്‍ രണ്ടാള്‍ക്കും പിരിഞ്ഞു കൂടെ ? വീണ്ടും ഒരുമിച്ചു കൂടെ ? അല്ലേലും ഈ കല്യാണം , പാതിവൃത്യം , എന്നൊക്കെ പറഞ്ഞ് എന്തിനാണ് ഈ സമയം കളയുന്നത് ജീവിതം അടിച്ചു പൊളിക്കിന്‍ കൂട്ടരേ ...പരിണമിച്ചു ഉണ്ടായത നമ്മള്‍ പിന്നെ എന്തിനാ ജന്തുകളുടെ ശീലങ്ങള്‍ വിട്ടു സദാചാരം എന്നൊക്കെ പറഞ്ഞ് ടൈം കളയുന്നത് , അതൊക്കെ മതങ്ങള്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടല്ലേ ..
എന്തിനാണ് ... ജീവനാംശം എന്നൊക്കെ പറഞ്ഞ് " പവിത്ര മായ ലൈംഗിക ബന്ധത്തില്‍ " മായം ചേര്‍ക്കുന്നത് ,ഈതെന്കിലും ജന്തു തന്റെ ഇനക്ക് ജീവനാംശം കൊടുക്കുന്നുണ്ടോ ?
ഞാന്‍ മുകളിലത്തെ കമന്റില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചിടുണ്ടേ .. അതിനൊരു ഉത്തരം തന്നു ഒക്കെ ഒന്ന് ക്ലിയര്‍ ആക്കിയാല്‍ ഈ പാവം സ്റ്റാന്റ് വിട്ടോളം .

Anonymous said...

മുംബെയില്‍ ഒരു പട്ടി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ച ഫോട്ടോ കണ്ടില്ലെ? അത് ഇതിനോട് ചേര്‍ത്ത് വായിക്കൂ..
http://forgetomori.com/2007/criptozoology/dog-born-with-human-like-face/

..naj said...

Anonymous said...
"""മുംബെയില്‍ ഒരു പട്ടി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ച ഫോട്ടോ കണ്ടില്ലെ? അത് ഇതിനോട് ചേര്‍ത്ത് വായിക്കൂ.."""

reply..

പറയാതെ വയ്യ, anonymous..
(താങ്കളുടെ കമന്റ് കള്‍ വായിച്ചീട്ട് തോന്നിയത് യാഥാര്ത്യമാല്ലെന്നു വിശ്വസിക്കാതിരിക്കാന്‍ ന്യായമൊന്നും കാണുന്നില്ല) !
താങ്കളെ പോലുള്ള ആളുകള്‍ ഈ ലോകത്ത് ഒന്നല്ല കുറെ ഉണ്ട് എന്നതിന് താങ്കള്‍ മേല്‍ പറഞ്ഞ കാര്യത്തിനു തെളിവാകും, അത് അന്വേഷിച്ചു പോകുന്നതിനും കാരണം അതല്ലാതെ...

താങ്കളുടെ "യുക്തി ഭാഷ" കുറച്ചു കൂടി മനുഷ്യരെ പോലെ സംസാരിക്കുന്നതയാല്‍ ഈ ബ്ലോഗ്‌ വൃത്തി കേടാകില്ല. മാഷ്‌ ഉപദേശിച്ചാല്‍ മാഷ്ടെ ഈ കുട്ടികളൊക്കെ കുറച്ചൊക്കെ മാന്നെഴ്സ് കാണിക്കുമായിരിക്കും. പക്ഷെ മാഷ്ടെ പോസ്റ്റുകള്‍ കണ്ടാല്‍ അതിനും സാധ്യത കുറവാണ്. !

എന്റെ മേല്‍ പറഞ്ഞ കമന്റ്സിന് മറുപടി കിട്ടിയില്ല.

സുശീല്‍ കുമാര്‍ said...

അപ്പോ ഒരു സംശയം; ഈ മഹല്ല് കമ്മിറ്റിക്കാര്‍ ഏത് കിതാബ് വായിച്ചിട്ടാണ്‌ ഊര്‌ വിലക്കിയത്? അവര്‍ക്ക് ശരിയായ കിതാബ് പഠിപ്പിച്ചുകൊടുക്കാന്‍ ആരുമില്ലേ? അവര്‍ ചെയ്യുന്നത് അനിസ്ലാമികമാണെന്ന്‌ സമ്മതിക്കുമോ? അല്ലെങ്കില്‍ "അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക"യുണ്ടാക്കുന്ന ഏര്‍പ്പാടാണോ കൂട്ടരേ ഈ ന്യായവാദങ്ങള്‍?

Faizal Kondotty said...

ജബ്ബാര്‍ മാഷ് ആക്രമിക്കുന്ന ഖുറാനില്‍ മനുഷ്യ നന്മക്കു ഉതകുന്ന എത്രയോ സു‌ക്തങ്ങള്‍ ഉണ്ടെന്നു കൂടി കണക്കിലെടുക്കാതെ വെറും one side വിമര്‍ശനം നടത്തി അടച്ചാക്ഷേപിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ?
ഉദാഹരണത്തിന് ഖുറാന്‍ 17 th അദ്ധ്യായത്തിലെ രണ്ടു വചനങ്ങള്‍ ഉദ്ധരിക്കട്ടെ ..
31-ം വചനം

" ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത് , നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌ , അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു "(വി.ഖു 17:31)
23,24 -ം വചനം
" --- മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു ,അവരില്‍ (മാതാപിതാക്കളില്‍ )ഒരാളോ അവര്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വച്ച് വാര്‍ദ്ധ്യക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടെ നീ ഛെ എന്ന് പറയുകയോ അവരോടെ കയര്‍ക്കുകയോ അരുത് , അവരോടെ നീ മാന്യമായ വാക്ക് പറയുക . കാരുണ്യത്തോടെ കൂടി എളിമയുടെ ചിറകു നീ ഇരുവര്‍ക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക .. "(വി.ഖു 17:23,24)
മാഷെ .. കുഞ്ഞുങ്ങളെ കൊല്ലരുതെന്നും വയസ്സായാല്‍ മാതാ പിതാക്കളെ നോക്കണമെന്നും പറയുന്ന ഒരു വേദ ഗ്രന്ഥത്തിലെ നന്മകള്‍ കാണാതെ മുഴുവനായും അടച്ചാക്ഷേപിക്കുന്നത് എത്ര മാത്രം ശരിയാണ് ..

കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ച് തന്നെ കശാപ് ചെയ്യുന്നതില്‍ നമ്മള്‍ മലയാളികള്‍ മുന്പന്മാരാണല്ലോ.. മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ട് പോയി ഒഴിവാക്കുന്നതിലും മലയാളികള്‍ മുന്നേറ്റം തുടങ്ങിയിരിക്കുന്നു . ഇത്തരം ആളുകളെ ഇതില്‍ നിന്നെല്ലാം എങ്ങിനെയാണ് വിലക്കുക മാഷെ ?മാതാ പിതാക്കളെ ഒരു പരിഗണയും നല്‍കാതെ വൃദ്ധ സദനത്തില്‍ കൊണ്ട് പോയി തട്ടുന്നവരെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്ന് താങ്കളിലെ നല്ല മനസ്സ്‌ പറയുന്നില്ലേ ? അത് എവിടെ വച്ച് സാധ്യമാകും ?

ഞാന്‍ പറഞ്ഞു വന്നത് ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ താരതമ്യേന കു‌ടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മു‌ല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം , ഇതിനൊരു പരിഹാരം എന്താണ് ? അവശേഷിക്കുന്ന നന്മയുടെ കേന്ദ്രങ്ങളായ വേദ ഗ്രന്ഥങ്ങളെ ഇടിച്ചു കാണിക്കലോ..?

വര്‍ദ്ധിച്ചു വരുന്ന ഭ്രൂണഹത്യയും , വൃദ്ധസദനങ്ങളും കുറക്കാന്‍ യുക്തിവാദികളുടെ കയ്യില്‍ എന്ത് പരിഹാര ഫോര്‍മുല ആണ് ഉള്ളത്‌ ? .

നിസ്സഹായന്‍ said...

ഫൈസല്‍ കൊണ്ടോട്ടി,
‘ഇടക്കെട്ടു കെട്ടി വേറൊരുത്തന്റെ കൂടെ കഴിഞ്ഞാലെ ആദ്യഭര്‍ത്താവിന്റെ കൂടെ ചേരാനാകു’
എന്ന മതവ്യവസ്ഥ എത്ര മനുഷ്യത്തഹീനമാണെന്ന് വാദിക്കുമ്പോള്‍ മറുചോദ്യങ്ങളുന്നയിച്ച്
ബഹളമുണ്ടാക്കുന്നതാണോ മര്യാദ , ?

മുക്കുവന്‍ said...

nissahaayan paranjathu nyaam...

good one Master!

Way4gud said...

മിസ്റ്റർ ജബ്ബാര് ..
ഈ ഖുർആൻ ആയത് പ്രകാരവും അതിന്റെ മുന്നേയുള്ള ആയതു പ്രകാരവും ഇസ്ലാമിലെ ത്വലാഖ് എങ്ങനെയാണ് ?

ഒരാൾ തന്റെ ഭാര്യയെ ഏതെങ്കിലും കാരണത്താൽ മൊഴി ചൊല്ലിയാൽ മൂന്നു മാസത്തിനു ശേഷം തിരിച്ചെടുക്കാം .. വീണ്ടും ത്വലാഖ് ചൊല്ലിയാൽ പിന്നെയും മൂന്നു മാസത്തിനു ശേഷം തിരിച്ചെടുക്കാം .. ഇതാണ് ആ ആയതിൽ പറഞ്ഞ "അത്വലാഖു മർറതാനി " എന്നത് . ഇനി മൂന്നാമതും ത്വലാഖ് ചൊല്ലിയാൽ അവർ തമ്മിൽ ഇനി ഒരുമിച്ചു ജീവിക്കാൻ വകുപ്പില്ല . അനുവദിച്ച എല്ലാ പരിധികളും തീര്ന്നു പോയി . തങ്ങള്ക്കുള്ള എല്ലാ അവസരങ്ങളും കളഞ്ഞു കുളിച്ച അവര്ക്ക് ശിക്ഷയായിട്ടാണ് അള്ളാഹു ഇനി അവര്ക്ക് ഒരുമിച്ചു ജീവിതം വേണം എന്നുണ്ടെങ്കിൽ ഈ ഭാര്യയെ മറ്റൊരാൾ വിവാഹ മോചനം ചെയ്തു നേരത്തെ പറഞ്ഞ പോലെയുള്ള മൂന്നു പ്രോസസ് കംപ്ലീറ്റ്‌ ആയതിനു ശേഷമേ നടക്കൂ . അനഗ്നെ നടകക്ൻ വിദൂര ചാൻസ് മാത്രമേ ഉള്ളൂ . ചുരുക്കിപ്പറഞ്ഞാൽ തങ്ങൾക്കു നല്കപ്പെട്ട അവസരം കളഞ്ഞു കുളിച്ചാൽ അവര്ക്ക് പിന്നെ ഒരുമിച്ചു ജീവിതമില്ല .അല്ലാതെ ഇത് ജബ്ബാര് വാദിക്കുന്ന പോലെ ഒരു ഇടക്കെട്ടെ അല്ല .

ഇവിടെ സുഹ്രയുടെ കാര്യത്തിൽ സംഭവിച്ചത് ഈ മൂന്നു പ്രോസസ് കമ്പ്ലീറ്റ് ചെയ്യാതെ ഒറ്റ തലാഖിൽ എല്ലാം തീർത്ത്‌ എന്നതാണ് . അത് കൊണ്ട് ഇവിടെ ഒരു തലാഖ് മാത്രമയെ കൂട്ടൂ .

ഭാര്യയുടെ പേരില് ഗുരുതരമായ വ്യഭിചാരം പോലുള്ള സ്വാഭാവ ദൂശ്യങ്ങളും മറ്റും ഉണ്ടാകുമ്പോഴാണ് ഒറ്റ തലാഖിന്റെ ആവശ്യം ഉള്ളൂ . ബാകിയുള്ള എല്ലാ ത്വലാഖിലും ഈ ഈ മൂന്നു പ്രോസസ് കമ്പ്ലീറ്റ് ചെയ്യണം .

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.