നിത്യസാക്ഷി said...
ചോദ്യത്തിനുത്തരം തരാതെ പണ്ടത്തെ കമന്റുകള്‍ കോപ്പീസ്റ്റ് അടിക്കാതെ മാഷെ.. .പറയൂ...
'വികസിച്ചു' വന്നപ്പോള്‍ പിന്നിലെ ബുദ്ധി എവിടെ നിന്നു വന്നു?
ക്രമമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍ 'ബുദ്ധി' വരുന്നതെങ്ങിനെ? മനുഷ്യന് പരിണമിച്ചുവെങ്കില്‍, വികസിച്ചുവെങ്കില്‍, അവനു വസ്തുക്കള്‍ പിടിക്കാന്‍ പാകത്തിനു വിരലുകള്‍ ഉണ്ടാകണമെന്ന് ഏതു 'ബുദ്ധി'യാണു തീരുമാനിച്ചത്.എത്ര വികലാംഗര്‍ പിറന്നാലും എത്ര സ്ര്യഷ്ടികള്‍ ഘടന തെറ്റിച്ചാലും ഇക്കാണുന്ന മഹാ പ്രപഞ്ചത്തില്‍ ഒരു 'യുക്തി' ഏതു പൊട്ടനും തെളിഞ്ഞു കാണാം.
ഈ 'യുക്തി'യും 'ശാസ്ത്രീയത'യും പരിണമിച്ചുണ്ടാകുമ്പോള്‍ എവിടെ നിന്നു വരുന്നു എന്നാണു ചോദ്യം.'യുക്തി'യും പരിണമിച്ചുണ്ടാകുമോ ആവോ? 'ബുദ്ധി' പൊട്ടിത്തെറിച്ചുണ്ടാകുമോ?
'ശാസ്ത്രീയ ഘടന' സ്വയം ഭൂവായുണ്ടാകുമോ? ഇതിനൊന്നും പിന്നില്‍ ഒരു മഹാബുദ്ധി ആവശ്യമില്ലേ? സ്വയം പരുവപ്പെട്ടു വന്നുകൊള്ളുമോ കണ്ണിന്റെ റെറ്റിന? സ്വയം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുസ്ര്യതമായി ഡിസൈന്‍ ചെയ്യപ്പെടാന്‍ പല്ലുകള്‍ക്ക് കഴിഞ്ഞതെങ്ങിനെ? കാല്‍പ്പാദം നടക്കാന്‍ പാകത്തിനു സ്വയം പരുവപ്പെട്ടതെങ്ങിനെ? ഇതിന്റെ പിന്നിലൊന്നും ഒരു ലോജിക്കും വര്‍ക്ക് ചെയ്യുന്നില്ല?!!?
ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയണം. കൊത്തരം കൊണ്ട് ഓട്ടയടക്കരുത്.
ബുദ്ധി,യുക്തി എന്നിവയാണു പ്രപഞ്ചത്തിലെ ഏറ്റവും വിശിഷ്ടമായ സംഭവം എന്ന ധാരണതന്നെ എവിടെനിന്നു വന്നു? മനുഷ്യനെ സംബന്ധിച്ച് അതായിരിക്കും ഏറ്റവും വിശേഷപ്പെട്ടത്. അതു കൊണ്ട് ദൈവമുള്‍പ്പെടെ മറ്റല്ലാറ്റിനും ഇപ്പറഞ്ഞ ബുദ്ധിയും യുക്തിയും ഉണ്ടാകണം എന്ന ചിന്ത മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?
എന്താണു ബുദ്ധി?
ഞാന്‍ മനസ്സിലാക്കിയതു പറയാം. ഉയര്‍ന്ന തരം ജന്തുക്കളില്‍ വികസിച്ച തലച്ചോറും നാഡീവ്യൂഹവും ഉണ്ട്. അവയുടെ പ്രവര്‍ത്തനം മാത്രമാണു ബുദ്ധിയും യുക്തിയുമൊക്കെ. ശാസ്ത്രം ഈ മേഖലയില്‍ വളരെയേറെ പഠനങ്ങള്‍ നടത്തി വരുന്ന ഒരു കാലമാണിത്. തലച്ചോറില്‍ കോടിക്കണക്കിനു ന്യൂറോണ്‍ കോശങ്ങളുണ്ട്. അവയുടെ തന്തുക്കള്‍ തമ്മിലുള്ള യോജിപ്പുകളില്‍ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് വൈദ്യുതപ്രവാഹം പോലുള്ള ജൈവ രാസപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ കാണപ്പെടുന്നു. ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രവഹിക്കുന്നു. സങ്കീര്‍ണ്ണമായ ഇത്തരം ലക്ഷക്കനക്കിനു പ്രവാഹങ്ങള്‍ തലച്ചോറില്‍ ഓരോ നിമിഷവും നടക്കുന്നു. ഈ പ്രവാഹങ്ങളുടെ ആകെത്തുകയാണു നമ്മുടെ ചിന്തയും ഓര്‍മ്മയും ബുദ്ധിയുമൊക്കെയായി മാറുന്നത്.
തലച്ചോറ് എന്ന ഹാര്‍ഡ് വെയറില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളാണു ബുദ്ധിയെന്നു വേണമെങ്കില്‍ പറയാം. നമുക്കും മറ്റു ജീവികള്‍ക്കും നാം ജീവിക്കുന്ന ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള പരിമിതമായ കഴിവു മാത്രമേ ഈ ബുദ്ധിയിലുള്ളു. അതു മനസ്സിലാക്കാത്തതുകൊണ്ടാണു ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും കാര്യം വലിയ ആനക്കാര്യമായി ചിലര്‍ ഉന്നയിക്കുന്നത്.
ദൈവത്തിനു ബുദ്ധിയുണ്ടെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ നാം ദൈവത്തെ പിന്നെയും കൊച്ചാക്കുകയാണു ചെയ്യുന്നത്. അതു വിശദീകരിക്കാം. ദൈവത്തിനു “കാഴ്ച്ച”യുണ്ട്; “കേള്‍വി”യുണ്ട്; കാലുണ്ട് ; തലയുണ്ട് എന്നൊക്കെ പറയുന്നതും ; ബുദ്ധിയുണ്ട്, യുക്തിയുണ്ട് എന്നൊക്കെ പറയുന്നതും , ദൈവം ഒരു ജന്തുവാണ് എന്ന അബദ്ധധാരണയില്‍നിന്നാണ്. ജന്തുക്കളില്‍ വികസിച്ചും പരിണമിച്ചും ഉണ്ടായ പരിമിതമായ ചില ശേഷികളാണു മേല്‍പ്പറഞ്ഞവയൊക്കെ. അതൊക്കെത്തന്നെയേ ദൈവത്തിനും ഉള്ളു എന്നതു നമ്മുടെ പരിമിത ബുദ്ധികൊണ്ടു മാത്രം ദൈവത്തെ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചതു കൊണ്ടുണ്ടായ വികലധാരാണ മാത്രമാണ്.
എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? . ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ? ആരു പറഞ്ഞു ദൈവത്തിനു നമ്മുടെ ബുദ്ധിക്കു സമാനമായ വിശേഷഗുണം മാത്രമേയുള്ളുവെന്ന്? തലച്ചോറ് എന്ന ഭൌതിക പദാര്‍ത്ഥത്തിന്റെ , കേവലം രാസപ്രവര്‍ത്തനമാണു നമ്മുടെ ബുദ്ധിയെങ്കില്‍ അതു ദൈവത്തില്‍ ആരോപിക്കുന്നതും ദൈവത്തെ ചെറുതാക്കലല്ലേ? ദൈവത്തിനു കയ്യും കാലും തലയും തലച്ചോറുമൊക്കെയുണ്ടോ? ദൈവം ഒരു ഇമ്മിണി ബല്യ ജന്തുവാണോ? തലയില്‍ തലച്ചോറുള്ള ജന്തുക്കളുടെ വളരെ പരിമിതമായ സംവേദനശേഷിയാണല്ലൊ ബുദ്ധി. അതെങ്ങനെ ദൈവത്തിനുണ്ടാകും? ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്.
മതങ്ങള്‍ ദൈവത്തെ മനുഷ്യനോളം ; ചിലപ്പോള്‍ മനുഷ്യനെക്കാള്‍ തരം താണ നിലവാരത്തില്‍ വ്യാഖ്യാനിക്കുകയും നിര്‍വ്വചിക്കുകയും ചെയ്ത കാര്യമാണു നാം ഇതിനു മുമ്പു ചര്‍ച്ച ചെയ്തത്. മനുഷ്യന് ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും , അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ദേഷ്യം വരുമെന്നും , നമ്മെ പിടിച്ച് ശിക്ഷിക്കുമെന്നുമൊക്കെയുള്ള അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്.
അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതിനു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സമചിത്തത വീണ്ടെടുത്ത് സ്വസ്ഥമായി ചിന്തിച്ചു നോക്കുക. ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്.
പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്. അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.
ബുദ്ധിയും യുക്തിയുമൊക്കെ പദാര്‍ത്ഥങ്ങള്‍ പരിണമിച്ചുണ്ടായതു തന്നെയാണ്. തലച്ചോറിന്റെ ഘടനയില്‍ നേരിയ വ്യതിയാനം സൃഷ്ടിച്ചാല്‍ മതി നമ്മുടെ യുക്തിയും ബുദ്ധിയുമൊക്കെ അവതാളത്തിലാകും.
143 comments:
ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്.
അടിമവ്യവസ്ഥയുടെയും രാജഭരണത്തിന്റെയും സ്വേച്ഛാധികാരത്തിന്റെയും കാലഘട്ടങ്ങളില്‍ ജീവിച്ച മനുഷ്യര്‍ക്ക് അവരുടെ ദൈവങ്ങളെയും ഏകാധിപത്യ സ്വഭാവമുള്ള ക്രൂരയജമാനന്മാരായി മാത്രമേ സങ്കല്പ്പിക്കാന് കഴിയുമായിരുന്നുള്ളു.
കാളകള്ക്കൊരു ദൈവമുണ്ടായിരുന്നെങ്കില്‍ ആ ദൈവത്തിനു ഉഗ്രന്‍ രണ്ടു കൊമ്പുകള്‍ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.!
മാഷെ,
ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു.
അപ്പോള്‍ മനുഷ്യാതീതമായ ഒരു ശക്തി പ്രപഞ്ച ചലനങ്ങളെ നിയന്ത്രിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല, അല്ലെ?
ഓഫ്ഫ്:
ഇവിടെ എന്താ കഥാപ്രസംഗമാണോ മുകളിലെ കമന്റുകളില്‍?
മനുഷ്യബുദ്ധിക്ക് കണ്ടെത്താനാകാത്ത പ്രപഞ്ചരഹസ്യങ്ങള്‍ നിരവധി നിരവധിയുണ്ട്.
അതേകുറിച്ചൊന്നും ആധികാരികസ്വരത്തില്‍ എന്തെങ്കിലും പറയാന്‍ മുതിരുന്നതേ അല്‍പ്പത്തമാണ്.
ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുക മാത്രമേ നമുക്ക് കരണീയമായിട്ടുള്ളു.
പ്രപഞ്ചം തന്നെ എന്താണെന്നറിയാത്ത നമ്മള് അതിനുമപ്പുറത്തെ കാര്യങ്ങളെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്നതെങ്ങനെ?
അറിയില്ല എന്നു പറയുന്നതാണു വിവേകപൂര്വ്വകവും വിനയപൂര്വ്വകവുമായ നിലപാട്.
ബുദ്ധി,യുക്തി എന്നിവയാണു പ്രപഞ്ചത്തിലെ ഏറ്റവും വിശിഷ്ടമായ സംഭവം എന്ന ധാരണതന്നെ എവിടെനിന്നു വന്നു മാഷെ? മാഷെ സംബന്ധിച്ച് അതായിരിക്കും ഏറ്റവും വിശേഷപ്പെട്ടത്. അതു കൊണ്ടല്ലേ മാഷ് എപ്പോഴും ഈ ദൈവത്തിനു സദാചാരമില്ലേ , ബുദ്ധി തീരെ ഇല്ലേ എന്നു പോസ്റ്റുകളിടുന്നത്?
എത്രയെത്ര പോസ്റ്റുകളില്‍ മാഷ് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ദൈവത്തിനു സദാചാര നിലവാരമില്ലെന്നും മൂന്നാം ക്ലാസുകാരന്റെ ബുദ്ധിയില്ലെന്നുമൊക്കെ? ദൈവമുള്‍പ്പെടെ എല്ലാറ്റിനും മാഷിന്റെ പുരോഗമന ജനാധിപത്യ കാലത്തെ മഹാ ബുദ്ധിയും യുക്തിയും സദാചാരവും ഉണ്ടാകണം എന്ന ചിന്ത മാഷിന്റെ മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?
മേത്തരം സദാചാരം ഹദീസിലും ഖുറാനിലും കാണുന്നില്ല എന്നു പെരുമ്പറയടിക്കാന്‍ ഗാലന് കണക്കിനു പേജ് ചിലവാക്കിയ മാഷ് മനസ്സിലാക്കണം മനുഷ്യ ബുദ്ധി കൊണ്ടും യുക്തി കൊണ്ടും അളന്നും സമീകരിച്ചും ഇവിടെ ദൈവത്തെയും വേദത്തെയുമൊക്കെ എന്നും അപമാനിച്ചിട്ടുളളത് മാഷാണു . മതമല്ല. മതവാദികളുമല്ല.
മതങ്ങള്‍ ദൈവത്തിന്റെ ബുദ്ധിക്ക് പരിമിതി വെച്ചിട്ടുണ്ട് എന്നു വാദിക്കുന്നത് മാഷിനു മതം ചുക്കോ ചുണ്ണാമ്പോ ദൈവത്തെക്കുറിച്ച് പറയുന്നത് എന്ന അറിവില്ലാഞ്ഞിട്ട് മാത്രം.
അനിൽ ജബ്ബർ മഷാണൊ കഥാ പ്രസംഗം നടത്തുന്നത്
വളരെ നല്ല പോസ്റ്റ്.
ഈയുള്ളവന്റെ അഭിപ്രായത്തില്‍ ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല എന്നത്രേ ഈയുള്ളവന്റെ വിശ്വാസം. ഈശ്വരന് ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്...
"ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
അപ്പോള്‍ താങ്കളും ഒരു ദൈവവിശ്വാസിയാണെന്ന് ഈയുള്ളവന് മനസ്സിലാക്കുന്നു. താങ്കള്‍ നിരീശ്വര വാദിയല്ല, മറിച്ച് യുക്തിഭദ്രമായി ചിന്തിക്കുന്ന ഒരു ഈശ്വരവാദിയാണ് എന്നുതോന്നുന്നു.
"അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്."
എന്തുകൊണ്ടാണ് ഈ രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ദൈവം അല്ലെങ്കില്‍ ഒരു ദൈവപുത്രനെയെങ്കിലും എല്ലാ മതത്തിലും ആരാധിക്കാറുണ്ട്. അതെല്ലാം ഒരു സാധാരണ മനുഷ്യന്റെ സങ്കല്‍പശക്തിക്ക് വേണ്ടിമാത്രമാണ്. ഈ ലോകത്ത് എല്ലാവര്ക്കും ഉയര്‍ന്ന ചിന്താഗതി സാധ്യമല്ലല്ലോ. അതിനാല്‍ മനുഷ്യരാശിക്ക് വളരെ ദോഷമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ക്കാം, പരിഹസിക്കാം. പക്ഷെ, സാധാരണ ജനങ്ങളുടെ മാനസിക വിശ്വാസത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദൈവ രൂപങ്ങളെ/അവതാരങ്ങളെ/പുത്രന്മാരെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നുതോന്നുന്നു.
എത്രയെത്ര പോസ്റ്റുകളില്‍ മാഷ് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ദൈവത്തിനു സദാചാര നിലവാരമില്ലെന്നും മൂന്നാം ക്ലാസുകാരന്റെ ബുദ്ധിയില്ലെന്നുമൊക്കെ? ദൈവമുള്‍പ്പെടെ എല്ലാറ്റിനും മാഷിന്റെ പുരോഗമന ജനാധിപത്യ കാലത്തെ മഹാ ബുദ്ധിയും യുക്തിയും സദാചാരവും ഉണ്ടാകണം എന്ന ചിന്ത മാഷിന്റെ മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?
അത് “അല്ലാഹു” എന്ന കുട്ടിദൈവത്തെപ്പറ്റിയല്ലേ സുഹൃത്തേ!
അത് “അല്ലാഹു” എന്ന കുട്ടിദൈവത്തെപ്പറ്റിയല്ലേ സുഹൃത്തേ!
അതൊന്നുമായിരുന്നില്ല മാഷെ.. അപാര ബുദ്ധിയുള്ള, അപാര ദയയുള്ള , അപാര കാരുണ്യമുള്ള ശക്തിയില്‍ വിശ്വസിക്കുന്നത് നല്ല കാര്യം തന്നെ.ഇപ്പോള്‍ മതങ്ങള്‍ പറയുന്ന ദൈവത്തിനു ക്വാളിറ്റി പോരെന്ന് പറയുന്ന മാഷ് പലപ്പോഴും 'പരമകാരുണിക'നായ മത ദൈവത്തിനു കാരുണ്യമില്ലെന്നും, ദയാലുവായ മത ദൈവത്തിനു ദയയില്ലെന്നും , ബുദ്ധിയുള്ള മത ദൈവത്തിനു ബുദ്ധിയില്ലെന്നുമായിരുന്നു സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്.. മാഷിന്റെ പുതിയ പോസ്റ്റ് പ്രകാരം ബുദ്ധി, ദയ, കാരുണ്യം എന്നിവയൊക്കെ മനുഷ്യവികാരങ്ങള്‍..എങ്കില്‍,
1) മാഷെന്തിനാണെപ്പോഴും മതങ്ങളിലെ ദൈവത്തിനു ബുദ്ധി പോരെന്ന് വാദിച്ചത്?
2)മാഷെന്തിനാണു ദൈവം മഹാ കാരുണികനല്ലെന്ന് സമര്‍ത്ഥിച്ചത്?
ഇതൊക്കെ മനുഷ്യന്റെ തലത്തിലുള്ള കാര്യങ്ങളല്ലേ? ആധുനിക മനുഷ്യന്റെ സദാചാരം വെച്ച് അള്ളാഹുവിനു സദാചാരം പോരെന്ന് മാഷ് തന്നെയല്ലേ വാദിച്ചത്? ഇത് മാഷിന്റെ തന്നെ പരിമിതിയല്ലേ?
"ഉയര്‍ന്ന തരം ജന്തുക്കളില്‍ വികസിച്ച തലച്ചോറും നാഡീവ്യൂഹവും ഉണ്ട്." (ഇവ സ്വയം ഉണ്ടായതാണോ? വെറുതെ നാഡീ വ്യൂഹം ഉണ്ടായോ? അതിനു പിന്നില്‍ ഒരു സെന്‍സ് പ്രവര്ത്തിക്കണ്ടേ? ആ സെന്‍സ് പ്രവര്‍ത്തിക്കാതെ ഇതൊക്കെ, ഇത്രയും വികസിക്കും പരിണമിക്കും എന്നൊക്കെ പറയുന്നത് ഞ്ഞാ മിഞ്ഞ വര്‍ത്തമാനമല്ലേ?)
" അവയുടെ പ്രവര്‍ത്തനം മാത്രമാണു ബുദ്ധിയും യുക്തിയുമൊക്കെ."( ഈ 'മാത്രമാണു' എന്നിടത്താണു നിങ്ങളുടെ പരിമിതി. പിന്നിലൊരു ചാലകശക്തിയുണ്ടാകണം. അത് അപാര ബുദ്ധിയും ആസൂത്രണ ശേഷിയും ഒക്കെയുള്ള നിര് വചിക്കാന്‍ കഴിയാത്ത ഒരു ശക്തിയായിരിക്കുകയും വേണം.) ശാസ്ത്രം ഈ മേഖലയില്‍ വളരെയേറെ പഠനങ്ങള്‍ നടത്തി വരുന്ന ഒരു കാലമാണിത്. (അത് നല്ല കാര്യം തന്നെ. പഠനം നടക്കണം. പക്ഷേ പഠിച്ച് അഹങ്കരിച്ച് അവസാനം ഞാന്‍ ആരാണു എന്ന ചോദ്യത്തിനു പോലും ഉള്‍ട്ട ഉത്തരം പറയുന്ന അവസ്ഥയില്‍ എത്തരുത്)
തലച്ചോറില്‍ കോടിക്കണക്കിനു ന്യൂറോണ്‍ കോശങ്ങളുണ്ട്. അവയുടെ തന്തുക്കള്‍ തമ്മിലുള്ള യോജിപ്പുകളില്‍ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് വൈദ്യുതപ്രവാഹം പോലുള്ള ജൈവ രാസപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ കാണപ്പെടുന്നു. ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രവഹിക്കുന്നു. സങ്കീര്‍ണ്ണമായ ഇത്തരം ലക്ഷക്കനക്കിനു പ്രവാഹങ്ങള്‍ തലച്ചോറില്‍ ഓരോ നിമിഷവും നടക്കുന്നു. ഈ പ്രവാഹങ്ങളുടെ ആകെത്തുകയാണു നമ്മുടെ ചിന്തയും ഓര്‍മ്മയും ബുദ്ധിയുമൊക്കെയായി മാറുന്നത്. (അതൊക്കെ ശരി. പക്ഷേ ഇതെല്ലാം ഒരു നാഥനില്ലാക്കളരിയാണോ? ബ്ലോഗിനെക്കുറിച്ച് ഒരാള്‍ക്ക് ഇങ്ങിനെയൊക്കെ പറയാം. ഇതെങ്ങിനെ വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് പറയാം. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്ങ് ഇതിനെങ്ങിനെ ഉപകാരപ്പെടുന്നു എന്ന് പറയാം. ഐ.പി. അഡ്രസുകളെക്കുറിച്ച് പറയാം. എങ്ങിനെ ബ്ലോഗെഴുത്തിന്റെ സാങ്കേതികത പ്രവര്‍ത്തിക്കുന്നു വെന്ന് പറയാം. പക്ഷേ ബ്ലോഗിനു പിന്നില്‍ ആരുടെ ബുദ്ധിയും ഇല്ലെന്നും ഇതൊക്കെ സ്വയം പിന്നില്‍ ഒരു ബുദ്ധിയും പ്രവര്‍ത്തിക്കാതെ പരുവപ്പെട്ടതാണെന്നും പണ്ടേ ഇതൊക്കെ ഇവിടെ ഇങ്ങിനെ തന്നെ ഉണ്ടായിരുന്നുവെന്നും മറ്റും വാദിക്കുന്നത് സ്വരാജ് പണ്ട് പറഞ്ഞത് പോലെ 'പിത്ര്യശൂന്യ' വാദമായിപ്പോകില്ലേ?
"തലച്ചോറ് എന്ന ഹാര്‍ഡ് വെയറില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളാണു ബുദ്ധിയെന്നു വേണമെങ്കില്‍ പറയാം." (പറഞ്ഞോളൂ)
നമുക്കും മറ്റു ജീവികള്‍ക്കും നാം ജീവിക്കുന്ന ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള പരിമിതമായ കഴിവു മാത്രമേ ഈ ബുദ്ധിയിലുള്ളു.(ശരി)
അതു മനസ്സിലാക്കാത്തതുകൊണ്ടാണു ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും കാര്യം വലിയ ആനക്കാര്യമായി ചിലര്‍ ഉന്നയിക്കുന്നത്.(മനസ്സിലായിട്ടു തന്നെയാണു. ആനക്കാര്യം മാഷ് പറയുന്നതല്ലേ? ഒരു മഹാശക്തിയുടെയും ഒരു മഹാ ബുദ്ധിയുടെയും പിന്‍ബലമില്ലാതെ ഒരു ഹാര്‍ഡ് വെയറിലും പഞ്ചേന്ദ്രിയങ്ങള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യില്ല)
"ദൈവത്തിനു ബുദ്ധിയുണ്ടെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ നാം ദൈവത്തെ പിന്നെയും കൊച്ചാക്കുകയാണു ചെയ്യുന്നത്." (ദൈവത്തെ ഒരിക്കലും നമ്മള് കൊച്ചാക്കരുത്. മാഷ് പറഞ്ഞത് ശരി തന്നെ) " ദൈവത്തിനു “കാഴ്ച്ച”യുണ്ട്; “കേള്‍വി”യുണ്ട്; കാലുണ്ട് ; തലയുണ്ട് എന്നൊക്കെ പറയുന്നതും ; ബുദ്ധിയുണ്ട്, യുക്തിയുണ്ട് എന്നൊക്കെ പറയുന്നതും , ദൈവം ഒരു ജന്തുവാണ് എന്ന അബദ്ധധാരണയില്‍നിന്നാണ്."(ഒരിക്കലുമല്ല. ആ അബദ്ധ ധാരണ തിരുത്തേണ്ടതുണ്ട്. ദൈവം ഒരു ജന്തുവാണെന്ന് വാദമില്ല)" ജന്തുക്കളില്‍ വികസിച്ചും പരിണമിച്ചും ഉണ്ടായ പരിമിതമായ ചില ശേഷികളാണു മേല്‍പ്പറഞ്ഞവയൊക്കെ. അതൊക്കെത്തന്നെയേ ദൈവത്തിനും ഉള്ളു എന്നതു നമ്മുടെ പരിമിത ബുദ്ധികൊണ്ടു മാത്രം ദൈവത്തെ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചതു കൊണ്ടുണ്ടായ വികലധാരാണ മാത്രമാണ്."(അങ്ങിനെയൊരു വികല ധാരണയില്ല മാഷെ.. ഉണ്ടെങ്കിലല്ലേ തിരുത്തേണ്ടതുള്ളൂ? ദൈവത്തിന്റെ ബുദ്ധിയെക്കുറിച്ചോ, കഴിവുകളെക്കുറിച്ചോ നിര് വചീക്കാന് പറ്റൂന്ന ഒരു സങ്കല്‍പ്പവും ഇസ് ലാം നല്‍കുന്നില്ല. )
"എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? ".(തീര്‍ച്ചയായും മഹത്വമേറിയതായി നമ്മള് കാണണം ദൈവത്തെ)
"ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ?"( ആരു പറഞ്ഞു ഉണ്ടായിക്കൂടെന്ന് ?)
"തലച്ചോറ് എന്ന ഭൌതിക പദാര്‍ത്ഥത്തിന്റെ , കേവലം രാസപ്രവര്‍ത്തനമാണു നമ്മുടെ ബുദ്ധിയെങ്കില്‍ അതു ദൈവത്തില്‍ ആരോപിക്കുന്നതും ദൈവത്തെ ചെറുതാക്കലല്ലേ?"(തീര്‍ച്ചയായും മനുഷ്യബുദ്ധി മാത്രമാണു ദൈവത്തിനുള്ളതെന്ന് ആരും വാദിച്ചിട്ടില്ല ഇവിടെ. മാഷ് തന്നെയാണു ചോദിക്കാറുള്ളത് ദൈവം എന്തേ ഇങ്ങിനെ ചെയ്തു? എന്തു കൊണ്ട് ശബരിമലയില്‍ രക്ഷിച്ചില്ല? എന്തു കൊണ്ട് കണ്ണു പൊട്ടനെ സ്ര്യഷ്ടിച്ചു എന്നൊക്കെ. ഇതൊക്കെ മാഷിന്റെ തന്നെ പരിമിതിയല്ലേ? മാഷ് തന്നെ മനസ്സിലാക്കണം , ആവര്‍ത്തിച്ചു വായിക്കണം മാഷിന്റെ പുതിയ പോസ്റ്റ്. എന്നിട്ട് ദയ, കാരുണ്യം, എന്നിവയൊക്കെ മനുഷ്യതലത്തില്‍ മനസ്സിലാക്കുകയും ദൈവത്തെ അത് വെച്ചളക്കുകയും ചെയ്യുന്ന മാഷിന്റെ സ്ഥിരം പരിപാടി നിര്‍ത്തണം.)
"ദൈവത്തിനു കയ്യും കാലും തലയും തലച്ചോറുമൊക്കെയുണ്ടോ? ദൈവം ഒരു ഇമ്മിണി ബല്യ ജന്തുവാണോ?("ഇതെല്ലാം മാഷ് മാഷോട് തന്നെ ചോദിക്കണം. ഞങ്ങളാരും പറഞ്ഞിട്ടില്ല ദൈവം മനുഷ്യന്റെ തലയും കയ്യും കാലുമൊക്കെ വെച്ച് ജീവിക്കുന്നു എന്ന്. ദൈവത്തിന്റെ രൂപം ഒരൊറ്റ മുസ്ലിമിനും അറിയില്ല. സങ്കല്പമില്ല. ദൈവമുണ്ട് എന്നു മാത്രം അറിയാം. ദൈവത്തിന്റെ മുഖം എന്ന് ഖുര്‍ ആനിലുണ്ട്.അത് ജബ്ബാര്‍ മാഷിനുള്ളത് പോലെ ഒരു മുഖമാണെന്ന് ഒരു വിശ്വാസിയും വിചാരിച്ചിട്ടില്ല. ദൈവത്തെ വരക്കാന്‍ പറഞ്ഞാല്‍ ഒരു വിശ്വാസിയും വരക്കില്ല. വിശ്വാസികള്‍ പറയാത്ത കാര്യം വിശ്വാസികളുടെ മേല്‍ അടിച്ചേല്പിക്കരുതെ മാഷെ.)
" തലയില്‍ തലച്ചോറുള്ള ജന്തുക്കളുടെ വളരെ പരിമിതമായ സംവേദനശേഷിയാണല്ലൊ ബുദ്ധി. അതെങ്ങനെ ദൈവത്തിനുണ്ടാകും?(ആരു പറഞ്ഞു മനുഷ്യ ബുദ്ധിയാണു ദൈവത്തിന്റെത് എന്ന്"?) ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. (താങ്ക് യൂ ജബ്ബാര്‍ മാസ്റ്റര്‍. താങ്കള്‍ വിശ്വസിക്കുന്നതേ ഞങ്ങളും വിശ്വസിക്കുന്നുള്ളൂ. ഞങ്ങളാരും ദൈവത്തിന്റെ തലയോ ഉടലോ കൈ യോ കാലോ ബുദ്ധിയോ ദയയോ സങ്കല്പിച്ചല്ല വിശ്വസിക്കുന്നത്. )
"ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
യുക്തിവാദി വരട്ടുവാദക്കാര്‍ സംഘത്തില്‍ നിന്നു പുറത്താക്കിക്കളയുമോ? മറ്റൊരബ്ദുള്ളക്കുട്ടി?!!
" അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്. "(അപ്പോള്‍ മതത്തോടാണു കലാപം. ദൈവത്തോടല്ല. എങ്കില്‍ അപരിമേയമായ , മതങ്ങള്‍ നല്കുന്നതിനേക്കാള് സൂപ്പര്‍ ക്വാളിറ്റിയൂള്ള ദൈവത്തിന്റെ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഒരു പുതിയ മതം പ്രതീക്ഷിക്കാമോ മാഷിന്റെ നേത്ര്യത്വത്തില്‍?)
"മനുഷ്യന് ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും , അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ദേഷ്യം വരുമെന്നും , നമ്മെ പിടിച്ച് ശിക്ഷിക്കുമെന്നുമൊക്കെയുള്ള അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്".
(ചൊറി മാന്താത്ത, അസംബന്ധമില്ലാത്ത ഒരു പുതിയ 'ക്വാളിറ്റീ' ദൈവത്തിന്റെ(ISO 2009) 'ക്വാളിറ്റീ' മതം എന്നു പ്രഖ്യാപിക്കപ്പെടും മാഷെ?)
"അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. "
__________________________________
(ആ സിദ്ധിയെ നമുക്കാരാധിച്ചു കൂടെ?.. ഈ വിശേഷ സിദ്ധികളെ നമുക്ക് സ്നേഹിച്ചു കൂടെ?
അവയോട് പ്രാര്‍ത്ഥിച്ചു കൂടെ?ഇത്രയും 'വിശേഷ സിദ്ധികള്‍ക്ക് നമ്മുടെ ഏതാവശ്യവും നിറവേറ്റിത്തരാന്‍ കഴിയുമല്ലോ. നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഈ വിശേഷ സിദ്ധിയോട് പറയുന്നതില്‍ മാഷിനെന്തെങ്കിലും വിരോധമുണ്ടോ?)
"ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും ." (ശരിയാണത്. ദൈവത്തെ നാം നിര് വചിക്കേണ്ടതില്ല. )
"അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ." (അതെ. ദൈവത്തെ ദൈവവും നിര് വചിക്കരുത് എന്ന് മാഷ് പറയരുത്. സ്വയം നിര് വചിക്കാനുള്ള അവകാശമെങ്കിലും ദൈവത്തിനു വകവെച്ചു കൊടുത്തുകൂടെ? നമ്മള് നിര് വചിക്കാനൊന്നും പോകണ്ട. )
"ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്."
___________________________________
(അപ്പോള്‍ മതം ഒഴിച്ചു നിര്‍ത്തി ദൈവത്തില്‍ വിശ്വസിക്കാം. അല്ലേ മാഷെ? മതങ്ങളില്‍ വിശദീകരിക്കപ്പെടാത്ത ഒരു മഹാശക്തിയെ ആരാധിക്കാം..സ്നേഹിക്കാം. പ്രാര്‍ത്ഥിക്കാം. അല്ലേ? ഇതിനെന്തെങ്കിലും വിരോധമുണ്ടോ? )
"ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്."
___________________________________
(ഇച്ചിരിയല്ല..ഈ മതങ്ങള്‍ പറയുന്നതിലുമൊക്കെ അപ്പുറത്ത് ഇച്ചിരിയേക്കാളുമപ്പുറത്ത് ഒരുപാടപ്പുറത്ത് ഒരു പാട് ബുദ്ധിയുള്ള ഒരു പാട് കഴിവുകളുള്ള ഒരു ദൈവത്തെ നമുക്കാരാധിക്കാം. നോ പ്രോബ്ലം?
"പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്. അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.)
___________________________________
"തൊക്കെ പോട്ടെ മാഷെ. പരിണാമം പോയി പണി നോക്കട്ടെ. ബാലിശമായ വാദങ്ങളും പോട്ടെ.. നമ്മുടെ പുതിയ ശക്തിമത്തായ ദൈവത്തെ ഞാന്‍ ആരാധിച്ചു തുടങ്ങട്ടെ? പ്രാര്‍ത്ഥിച്ചോട്ടെ? മാഷ്ക്ക് വിരോധമുണ്ടോ എന്ന് മാത്രം അറിയാനാഗ്രഹം. യുക്തിവാദിസംഘത്തിനും വിരോധല്യാച്ചാ തുടങ്ങിക്കോട്ടേ?"
അനിലേ.. കഥാ പ്രസംഗത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ...
ഞങ്ങള്‍ എത്ര കാലമായി ഈ ഓട്ടന്‍ തുള്ളല്‍ (മതങ്ങളുടെ നെഞ്ചത്ത്) സഹിക്കുന്നു.
എത്ര കാലമായി ഇവിടെ പ്രവാചകവധം തുടങ്ങിയിട്ട്?
എത്ര കാലമായി വേദങ്ങളുടെ നടുപ്പേജ് കീറിക്കളിക്കല് തുടങ്ങിയിട്ട്?
വിശ്വാസികളുടെ കഥാപ്രസംഗവും പ്ലീസ് താങ്കള്‍ക്ക് സഹിക്കില്ലേ?!
മതങ്ങള്ക്കല്ലേ സഹിഷ്ണുതയില്ലാത്തത്? നമുക്ക് അതൊക്കെ വേണ്ടതല്ലേ?
ജബ്ബാര്‍ മാഷേ,
താങ്കളുടെ ബ്ലോഗുകളില്‍ കൂടുതല്‍ ക്ലാരിറ്റി വന്നതായി തോന്നുന്നു. keep going
ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു.
==========
അല്ല മാഷേ വല്ലാത്ത കണ്ഫ്യൂഷന്. മാഷ് ശരിക്കും ആരാണ്. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ ?.
ദൈവത്തിന്റെ ഗുണ വിശേഷങ്ങള്‍ ഒക്കെ അവിടെ നില്കട്ടെ, മാഷ് ദൈവത്തില്‍ വിശ്വസിക്കുണ്ടോ ?. ഉണ്ടെന്കില് ആ ദൈവത്തിന്റെ നിര്‍വചനം എന്താണ്?. വിശേഷണങ്ങള്‍ എന്താണ് ?. അങ്ങനെ ഒരു ദൈവം ഉണ്ട് എന്നതിന്റെ തെളിവ് എന്താണ്?
ഇനി ദൈവം ഇല്ല എന്നാണ് വിശ്വസിക്കുന്നത് എങ്കില്‍, മുകളില്‍ എഴുതിയത് തിരുത്തുക.
മാഷ് ഇനി നിര്‍ഗുണ ബ്രഹ്മത്തില്‍ എങ്ങാനും ആണോ വിശ്വസിക്കുന്നത് ?. ഒന്നു തുറന്നു പറയൂ പ്ലീസ്...
ശരിയാണ്, ഈയുള്ളവന്റെ ചോദ്യവും മാഷ് നൈസായിട്ട് വിട്ടുകളഞ്ഞു! സുഹൈര്‍ എന്തായാലും ഓര്മ്മിപ്പിച്ചല്ലോ. മാഷ് മറുപടി പറയും എന്ന് വിശ്വസിക്കുന്നു. ഈയുള്ളവനും അങ്ങനെയൊരു വിശ്വാസിയാണേയ്!
കണ്ഫ്യൂഷന് നമുക്ക് മാത്രമല്ല സുബൈറേ...
വായനക്കാര്‍ക്ക് മൊത്തം കണ്ഫ്യൂഷന് ഉണ്ട്.
ഇസ്ലാമിക വിരുദ്ധത മാത്രമേ സത്യത്തിലുള്ളൂ ജബ്ബാര്‍ മാഷ്ക്ക്.
ദൈവ വിരുദ്ധതയൊന്നുമില്ല.
അതൊരു നല്ല കാര്യമല്ലേ?
ഇസ്ലാമിനോട് സ്നേഹം വേണമെന്നൊന്നുമില്ല എല്ലാവര്ക്കും.
പക്ഷേ ദൈവമുണ്ടെന്നംഗീകരിച്ചല്ലോ.അത് മതി.
ഒരു ശക്തി.. അതുണ്ടല്ലോ..
മേലെ നിന്നിറ്റു വീണതെന്നൊന്നും പറഞ്ഞില്ലല്ലോ.
പൊട്ടിത്തെറിച്ചത് മാത്രമാണിതെല്ലാം എന്നു പറഞ്ഞില്ലല്ലോ മാഷ്.
മാഷിനെ സംഘം പുറത്താക്കുമോ എന്നറിയില്ല.
എന്തായാലും കെ.ഇ. എന്‍ പു.ക.സയില്‍ നേരിട്ടത്
മാഷ് യുക്തിവാദിസംഘത്തിലും നേരിടാന്‍ പോവുകയാണു സുബൈറെ..
ഒരു ഗമണ്ടന്‍ യുക്തിവാദി ഇങ്ങിനെ ദൈവത്തില്‍ ചെന്നലിയാന് പാടുണ്ടോ എന്നായിരിക്കും അവരുടെ ചോദ്യം.
എന്തായാലും ജബ്ബാര്‍ മാഷിന്റെ മാറ്റത്തില്‍ നമുക്കഭിമാനിക്കാം.
ഉള്‍ട്ടയില്‍ നിന്ന് ഉ വില്‍ എത്തിയല്ലോ.
പ്രിയപ്പെട്ട ശ്രീ @ ശ്രേയസ്,
നാം വിശ്വാസികള്‍ കാത്തിരിക്കുക.. മാഷിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
യുക്തിയുടെ രൂപ പരിണാമങ്ങള്‍ കൗതുകകരം തന്നെ. അല്ലേ?
"അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
********************************
"അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
((((((((((((((((((((((((((((((((
"അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
))))))))))))))))))))))))))))))))
"അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു."
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
"മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ ################################
പോലും കഴിയാത്തത്ര വലുതുമായ ഒരു
*************************
മഹാശക്തിയായി
***********
ഞാന്‍ ദൈവത്തെ കാണുന്നു..."
!?!?!?!?!?!??!?!?!??!@#@!$?
ഇതാരുടെ വാക്കുകള്‍ ? ലോകമേ കണ്ണു തുറന്ന് വായിക്കൂ. ചെവികള്‍ തുറന്ന് പിടിക്കൂ..
മഹാശക്തി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതും യുക്തിവാദിസംഘത്തിന്റെ ഉത്തരവാദപ്പെട്ട സീറ്റിലിരിക്കുന്ന ഒരാളില്‍ നിന്ന്!
അഭിനന്ദനങ്ങള്‍.. മാഷിനഭിനന്ദനങ്ങള്.
സംഘത്തിന്റെയും സാംഘാംഗികളുടെയും വരണ്ട ദൈവനിഷേധത്തടവില് നിന്ന് പുറത്ത് കടന്നല്ലോ...
അവരൊക്കെ എന്തു വേണേല്‍ വിശ്വസിക്കട്ടെ. മാഷിന്നു മുതല്‍ ഒരു പക്കാ ദൈവ വിരുദ്ധനല്ല. മത വിരുദ്ധന്‍ മാത്രം. മതങ്ങളിലെ ദൈവത്തിനു ക്വാളിറ്റീ പോര. മതങ്ങള്‍ പഠിപ്പിച്ച കുട്ടിദൈവങ്ങളെയല്ല അതിലും കഴിവുള്ള ഒരു മഹാശക്തിയെ മാഷ് അംഗീകരിക്കുന്നു.
ഭേഷ്... നന്ദി മാഷെ നന്ദി...
ഇത് 2009 ലെ ഏറ്റവും വലിയ വിശേഷം.
(ആ സിദ്ധിയെ നമുക്കാരാധിച്ചു കൂടെ?.. ഈ വിശേഷ സിദ്ധികളെ നമുക്ക് സ്നേഹിച്ചു കൂടെ?
അവയോട് പ്രാര്‍ത്ഥിച്ചു കൂടെ?ഇത്രയും 'വിശേഷ സിദ്ധികള്‍ക്ക് നമ്മുടെ ഏതാവശ്യവും നിറവേറ്റിത്തരാന്‍ കഴിയുമല്ലോ. നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഈ വിശേഷ സിദ്ധിയോട് പറയുന്നതില്‍ മാഷിനെന്തെങ്കിലും വിരോധമുണ്ടോ?)
ആരാധന?
എന്താണത്? എന്തിനാണത്? ഈ മനോഭാവം തന്നെ എവിടെനിന്നു വന്നു?
ഇതു വല്ലതും ആലോചിച്ചിട്ടുണ്ടോ?
ഞാന്‍ മനസ്സിലാക്കിയതു പറയാം. വിധേയത്വം, യജമാനഭക്തി, വ്യക്തി പൂജ, ആരാധനാമനോഭാവം എന്നിവയെല്ലാം പഴയ അടിമ ഉടമാ വ്യവസ്ഥയുടെ ജീര്‍ണ്ണ സംസ്കാരത്തില്‍ നിന്നു വന്നതാണ്.
രാജാവിനെയും ഉടമയായ യജമാനനെയും വിനയപുരസ്സരം പുകഴ്ത്തുകയും ഭക്തിയോടെ പൂജിക്കുകയുമൊക്കെ ചെയ്യുക എന്നതു പഴയ കാലത്തെ അടിമത്വത്തില്‍ നിന്നുണ്ടായതാണ്. ആ കാലത്തു ജീവിച്ച മനുഷ്യര്‍ ദൈവത്തെയും ഇമ്മിണീ വല്യ ഒരു രാജാവായും ഉടമയായും സങ്കല്പ്പിച്ചു മനുഷ്യരൊക്കെ ആ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നും സങ്കല്പ്പിച്ചു. അങ്ങനെയായിരിക്കാം ദൈവങ്ങളൊക്കെ അരാധനകിട്ടാന് സ്വന്തം സൃഷ്ടികളുടെ പിന്നാലെ ഭീഷണിയും പ്രലോഭനങ്ങളുമായി പരക്കം പായാനിടയായത്.
ഇതൊക്കെ പണ്ടുള്ളവര്‍ അവരുടെ പ്രതിച്ഛായയില്‍ ദൈവത്തെ സൃഷ്ടിച്ചതുകൊണ്ടു വന്നു ചേര്‍ന്ന വൈകൃതങ്ങളാണ്.
ഞാന്‍ ആരുടെയു അടിമയാകാനോ ആരെയും അടിമയാക്കി യജമാനന് ചമയാനോ ഇഷ്ടപ്പെടുന്ന ആളല്ല. കാരണം ഞാന്‍ ഉള്‍ക്കൊള്ളുന്നത് ഒരു ഡമോക്രസിയുടെ നീതിബോധവും സംസ്കാരവുമാണ്.
ഒരു സുഹൃത്ത് ദൈവത്തെ നമുക്കു സ്നേഹിച്ചുകൂഊടേ? എന്നൊരു ചോദ്യം ചോദിച്ചതായും കാണുന്നു. അത് എനിക്ക് ഇഷ്ടപ്പെട്ടു. വാസ്തവത്തില്‍ മതം ദൈവത്തെ സ്നേഹിക്കാന്‍ പറയുന്നുണ്ടോ എന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു. എനിക്ക് അനുഭവവേദ്യമാകുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും സഹജീവികളായ മനുഷ്യരെയുമൊക്കെ സ്നേഹിക്കുക എന്നതു തന്നെയാണ് എന്റെ ദൈവസ്നേഹം. അതല്ലാതെ “നീ വലിയവനാണേ“. “നിന്നെക്കാള്‍ വലിയവന്‍ വേറെയില്ലേ,“ നിനക്കാണു സ്തുതി,“ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരിക്കലാണു ദെവസ്നേഹം എന്നു ഞാന്‍ കരുതുന്നില്ല. ദൈവത്തിന് ആരാധനയും സ്തുതിയുമൊന്നും ആവശ്യമില്ല. അതൊക്കെ മനുഷ്യന്റെ ദൌര്‍ബ്ബല്യങ്ങളില്‍ പെട്ടതാണ്. അതൊക്കെ ദൈവത്തില്‍ ആരോപിച്ചത് വിവരമില്ലാത്ത പ്രാകൃത മനുഷ്യരാണ്.
ഞാന്‍ ഇപ്പോള്‍ ദൈവവിശ്വാസിയായി മാറി എന്നും മുമ്പ് നിരീശ്വരനായിരുന്നുവെന്നുമൊക്കെ ചിലര്‍ ധരിച്ചു വശായിട്ടുണ്ട്. അവര്‍ ഞാന്‍ ഈ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് ദൈവത്തെ കുറിച്ചെഴുതിയ കുറിപ്പുകള്‍ ഒന്നു കൂടി വായിക്കുക. എനിക്കൊരു ദൈവ സങ്കല്പ്പമുണ്ടെന്നു ഞാന്‍ അതില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ എന്താണ് എന്റെ ദൈവം എന്നു ചോദിക്കാന്‍ പോലും ആര്‍ക്കും ക്ഷമയോ സഹിഷ്ണുതയോ ഉണ്ടായിരുന്നില്ല എന്നതാണു കാര്യം.
നാം വിശ്വാസികള്‍ കാത്തിരിക്കുക.. മാഷിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
യുക്തിയുടെ രൂപ പരിണാമങ്ങള്‍ കൗതുകകരം തന്നെ. അല്ലേ?
ഒരു പരിണാമവും ഉണ്ടായിട്ടില്ല. ഈ വിഷയം മുമ്പ് ഇതു പോലെ ചര്‍ച്ച ചെയ്തിരുന്നില്ല എന്നേയുള്ളു.
പിന്നെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞതു പിന്നെയും ദൈവത്തെ കൊച്ചാക്കലാണെന്നു പറയേണ്ടി വരുന്നു. എന്തിനു പ്രാര്‍ത്ഥിക്കണം? എന്തു പ്രാര്‍ത്ഥിക്കണം? ദൈവത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാനോ? അപേക്ഷ നല്കി ദൈവത്തിന്റെ ശ്രദ്ധ ക്ഷണിക്കാനോ? മൂപ്പര് മുന്‍ കൂട്ടി തയ്യാറാക്കിയ പരിപാടിയിലും തീരുമാനത്തിലും മാറ്റം വരുത്താനോ? അതോ ഒരു കാരയ്വുമില്ലാത്ത ഒരു പാഴ്വേല യായിട്ടോ?
നിങ്ങള്‍ പ്രാര്‍ത്ഥിച്ചും അപേക്ഷ നല്‍കിയും ശ്രദ്ധ ക്ഷണിച്ചെങ്കിലേ ദൈവത്തിന് എന്റെ കാരയത്തില് താല്പ്പര്യമുണ്ടാവൂ എന്നാണോ നിങ്ങള്‍ കരുതുന്നത്? അപ്പഴും ദൈവം മനുഷ്യസഹജമായ പരിമിതികളുള്ള “ഒരാള്‍“ ആയി മാറുകയല്ലേ ചെയ്യുന്നത്?
-------------------
തോമസ്സ്പൈന് എന്ന വിശ്വപ്രസിധ്ദ്ധ യുക്തിവാദിയെ കുറിച്ചു കേട്ടിട്ടുണ്ടോ?
ക്രിസ്തു മതത്തിലെ മിത്തുകളെയും ബൈബിളിനെയും ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത് അദ്ദേഃഹവും ഇംഗര്സോളുമാണ്. അദ്ദേഹം ദൈവവിശ്വാസിയായിരുന്നു. !
താങ്കള്‍ എഴുതി:
"ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. "
"എനിക്കൊരു ദൈവ സങ്കല്പ്പമുണ്ടെന്നു ഞാന്‍ അതില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ എന്താണ് എന്റെ ദൈവം എന്നു ചോദിക്കാന്‍ പോലും ആര്‍ക്കും ക്ഷമയോ സഹിഷ്ണുതയോ ഉണ്ടായിരുന്നില്ല എന്നതാണു കാര്യം. "
ഈ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ താങ്കളുടെ ദൈവസങ്കല്പം ഒന്നുകൂടി വ്യക്തമാക്കാമോ?
ഈയുള്ളവനും യുക്തിഭദ്രമായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഈശ്വരവിശ്വാസിയാണ്. കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ട്.
- ശ്രീകണ്ഠകുമാര്‍ പിള്ള
അല്ല മാഷേ വല്ലാത്ത കണ്ഫ്യൂഷന്. മാഷ് ശരിക്കും ആരാണ്. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ ?.
ദൈവത്തിന്റെ ഗുണ വിശേഷങ്ങള്‍ ഒക്കെ അവിടെ നില്കട്ടെ, മാഷ് ദൈവത്തില്‍ വിശ്വസിക്കുണ്ടോ ?. ഉണ്ടെന്കില് ആ ദൈവത്തിന്റെ നിര്‍വചനം എന്താണ്?. വിശേഷണങ്ങള്‍ എന്താണ് ?. അങ്ങനെ ഒരു ദൈവം ഉണ്ട് എന്നതിന്റെ തെളിവ് എന്താണ്?
ഇനി ദൈവം ഇല്ല എന്നാണ് വിശ്വസിക്കുന്നത് എങ്കില്‍, മുകളില്‍ എഴുതിയത് തിരുത്തുക.
ദൈവം ഉണ്ട് എന്നും ഇല്ല എന്നും ഞാന്‍ “വിശ്വസിക്കു”ന്നില്ല.
വിശ്വാസം എന്ന ഒരേര്പ്പാടുതന്നെ വേണ്ടതില്ല എന്നാണെന്റെ നിലപാട്. ഞാന്‍ ഉണ്ട് എന്നു പോലും ഞാന്‍ “വിശ്വസിക്കു”ന്നില്ല. കാരണം അതിന്റെ ആവശ്യമില്ല. അത് അനുഭവമാണ്. അറിവാണ്. അറിയാത്തതും അനുഭവിക്കാത്തതും ബോധ്യപ്പെടാത്തതുമായ കാര്യങ്ങളിലാണല്ലോ അന്ധമായ “വിശ്വാസം” വേണ്ടി വരുന്നത്.
അതില്ലാതെയും ജീവിക്കാന്‍ കഴിയും എന്നാണെന്റെ അനുഭവം.
ഈ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ താങ്കളുടെ ദൈവസങ്കല്പം ഒന്നുകൂടി വ്യക്തമാക്കാമോ?
ക്ഷമയോടെ കാത്തിരിക്കുക. എന്റെ സങ്കല്‍പ്പത്തില്‍ ദൈവം എന്തല്ല എന്നു പറഞ്ഞു തീര്‍ന്നില്ല. അതു കഴിഞ്ഞു ഞാന്‍ പറയാം എന്താണ് എന്ന്.
ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ദൈവം എത്രത്തോളം ചെറുതാണെന്നു വ്യക്തമാക്കാന്‍ ഞാന്‍ ഒരു അധ്യായം പൂര്‍ണ്ണമായി പോസ്റ്റു മോറ്ട്ടം ചെയ്യുന്നു;
യുക്തിവാദം ബ്ലോഗില്‍.
ഇതാണു മാപ്ലാരെ ഇക്കാര്യത്തില്‍ വിശ്വസിക്കരുതെന്ന് പറയുന്നത്.
ജബ്ബാര്‍ മാഷ് ജമാഅത്തെ ഇസ്ലാമിയുടെ ചാരനാണോ എന്നൊരു സംശയം.
യുക്തിവാദിസംഘത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ജമാഅത്തോ മറ്റോ നിശ്ചയിച്ചതായിരിക്കുമോ ഈ ഉള്ളില്‍ വിശ്വാസം പുലര്‍ത്തുന്ന മാഷിനെ?
ഒരു സംശയമാണേ...
ഈയുള്ളവനെ സംബന്ധിച്ചു ഖുറാനോ മറ്റു പുസ്തകങ്ങളിലെ ഈശ്വരന്റെ വ്യാഖ്യാനമോ പുരാണപാണ്ഡിത്യമോ അല്ല പ്രാധാന്യം; മറിച്ച് സ്വന്തന്ത്രമായ ചിന്തയാണ് പ്രധാനം. അതിനാല്‍ ഖുരാന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഒട്ടും താല്പര്യമില്ല.
ഈയുള്ളവന്റെ എളിയ അറിവുപ്രകാരം ദൈവം എന്തല്ല എന്ന് പറയാന്‍ തുടങ്ങിയാല്‍ ഒരിക്കലും തീരില്ല ശ്രീ ജബ്ബാര്‍. അതിന് ഒരു ബ്ലോഗ് തീര്‍ച്ചയായും മതിയാവില്ല.
അദ്വൈതത്തില്‍ "നേതി നേതി" (ഇതല്ല ഇതല്ല) എന്നൊരു പ്രയോഗമുണ്ട്, അങ്ങനെ ഇക്കാണുന്നതൊന്നും ഞാന്‍ (ദൈവം) അല്ല എന്ന് മനസ്സിലാക്കി അവസാനം എവിടെ ചെന്നുനില്ക്കുന്നുവോ അതാണ് ദൈവം എന്ന് പറയപ്പെടുന്നു. അതാണ് ഈയുള്ളവന്റെയും വിശ്വാസം. താങ്കളുടെ യുക്തിവാദം താങ്കളെ അങ്ങനെ ഈശ്വരനെ കണ്ടെത്താന്‍ സഹായിക്കട്ടെ!
താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു.
ഇപ്പോള്‍ മാഷില്‍ നിന്ന് എനിക്കെന്തു മനസ്സിലായി?
മാഷിന്റെ അഭിപ്രായത്തില്‍ ഒരു വിശേഷ സിദ്ധിയുണ്ട് ഈ ലോകത്തിലെ അല്‍ഭുത പ്രപഞ്ചത്തിനു പിന്നില്‍.
അപാരമായ കഴിവുകളുള്ള ശക്തി വിശേഷം.
മതങ്ങള്‍ പറയുമ്പോലെയൊന്നുമല്ല; അതിലുമൊരുപാട് വലിയ ശക്തിയായാണു മാഷിതിനെ വിലയിരുത്തുന്നത്.
മതങ്ങളൊക്കെ സത്യത്തില്‍ ദൈവത്തെ കൊച്ചാക്കുകയാണു. ഈ മഹാ ശക്തിയാണു ചുരുളഴിയപ്പെടാത്ത അല്‍ഭുതങ്ങള്‍ക്ക് പിന്നില്‍.
പക്ഷേ........
മാഷിന്റെ അഭിപ്രായത്തില്‍ അതിനോട് പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ല.
അതുണ്ടെന്ന് വിശ്വസിക്കേണ്ട കാര്യവുമില്ല.
ദൈവം ഉണ്ട് എന്നും ഇല്ല എന്നും “വിശ്വസിക്കണമെന്നില്ല എന്നാണു മാഷ് പറയുന്നത്.
മാഷ് ഉണ്ട് എന്നു പോലും മാഷ് വിശ്വസിക്കുന്നില്ല.
വിശ്വസിക്കാതെയും മാഷിനും മറ്റു മനുഷ്യര്‍ക്കും ജീവിക്കാന്‍ കഴിയും.
അറിയാത്ത, അനുഭവിക്കാത്ത കാര്യങ്ങളില്‍ മാത്രമേ വിശ്വസിക്കേണ്ടതുള്ളൂ.
ഈ മഹാശക്തിയുടെ കാര്യത്തില്‍ നമ്മള് അറിയുന്നു. അനുഭവിക്കുന്നു .ഈ ശക്തി വിശേഷം.
പിന്നെയെന്തിനു വിശ്വസിക്കണം?
മാഷ് ഡമോക്രസിയുടെ നീതി ബോധത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് ദൈവത്തെ ആരാധനയോടെ കാണുന്നില്ല.
ഡമോക്രസി മനുഷ്യന് വികസിപ്പിച്ചെടുത്തതാണെന്നും അതിന്റെ തലത്തില്‍ ദൈവത്തെ വിലയിരുത്തരുതെന്നും ദൈവത്തോടുള്ള സമീപനങ്ങളില്‍ അത് സ്വാധീനം വഹിക്കാന്‍ പാടില്ലെന്നുമൊന്നും ആരും വാദിക്കരുത്.
മാഷ് ദൈവത്തെ സ്നേഹിക്കുന്നു. ("ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു. ")
മാഷ് സ്നേഹിക്കുന്ന ദൈവം ഇതു വരെ മിണ്ടിയിട്ടില്ല. മനുഷ്യനുമായി ഒരു ബന്ധവുമില്ല.
ഇത് തന്നെയാണോ യുക്തിവാദി സംഘത്തിന്റെയും വിശ്വാസം?
അവര്‍ക്കും മഹാശക്തിയില്‍ വിശ്വാസമുണ്ടോ?
ആ കലാനാഥന് മാഷിന്റെ വിലാസം ആരാണൊന്നു സംഘടിപ്പിച്ചു തരിക?
അടുത്ത യുക്തിവാദി സംഘം മീറ്റിംങ്ങില്‍ മാഷിനു സ്ഥാനമുണ്ടാകുമോ?
ഇത് ദൈവ വാദമല്ലേ? ദൈവ വിശ്വാസികള്‍ യുക്തിവാദി സംഘത്തില്‍ എങ്ങിനെ കയറീക്കൂടി?
അബ്ദുല്ലക്കുട്ടിയുണ്ടാക്കിയ ഞെട്ടല്‍ കൈരളിക്ക് മാറീയിട്ടീല്ല.
യുക്തിവാദിയായ ദൈവവിശ്വാസി!!!. അതും 16 കാരറ്റ്.
ഇനിയെന്തൊക്കെ കണ്ടിട്ട് വിശ്വാസികളുടെ കണ്ണടയും?
മാഷിന്റെ അഭിപ്രായത്തില്‍ ഒരു വിശേഷ സിദ്ധിയുണ്ട് ഈ ലോകത്തിലെ അല്‍ഭുത പ്രപഞ്ചത്തിനു പിന്നില്‍.
ഒരു ചെറിയ തിരുത്ത്. പ്രപഞ്ചത്തിനു “പിന്നില്‍” എന്നു ഞാന്‍ പറഞ്ഞില്ല.
പ്രപഞ്ചത്തിനു പിന്നും മുന്നുമൊക്കെയുണ്ടോ?
അതിന്റെ വ്യാപ്തി പോലും അറിഞ്ഞേടത്തോളം നമുക്കപ്രാപ്യമാംവിധം അനന്തമാണ്. പിന്നെയെങ്ങനെയാ നാം അതിനു പിന്നിലെ കാര്യം പറയുക?
പ്രപഞ്ചത്തെ നാം നമ്മുടെ പരിമിത യുക്തി കൊണ്ടു വേലി കെട്ടുകയാണ്. എന്നിട്ട് ആ വേലിക്കപ്പുറത്ത് നാം ഒരു “ആള്‍ദൈവത്തെ” കസേരയിട്ടിരുത്താന് ശ്രമിക്കുന്നു.സ്രഷ്ടാവായി.
എന്റെ അഭിപ്രായത്തില്‍ [നിഗമനം] പ്രപഞ്ചത്തിനു തന്നെ അതിരുകളോ വേലിയോ കണ്ടെത്താനാവുകയില്ല. വ്യാപ്തിയില്‍ അതനന്തമാണ്. അതുകൊണ്ടു തന്നെ അതിനു പിന്നും മുന്നും നടുവുമൊന്നും നിശ്ചയിക്കാനാവില്ല. അതിനൊരു തുടക്കമുണ്ടെന്നും കരുതാന്‍ പ്രയാസമാണ്. വലുപ്പം തന്നെ അനന്തമാണെങ്കില്‍ അതിന് ആരംഭവും അനന്തമായേ കരുതാനൊക്കൂ.
എന്നും ഉള്ള ഒന്നിന് ഉണ്ടാകേണ്ട കാര്യമില്ല. അതു കൊണ്ടു തന്നെ എങ്ങനെയുണ്ടായി? എപ്പോള്‍ ഉണ്ടായി? ആരുണ്ടാക്കി? തുടങ്ങിയ ചോദ്യങ്ങള്‍ക്കു സാംഗത്യമില്ല. എന്റെ ദൈവം ഒരു “ആശാരി”യല്ല കെട്ടോ!
ഡമോക്രസി മനുഷ്യന് വികസിപ്പിച്ചെടുത്തതാണെന്നും അതിന്റെ തലത്തില്‍ ദൈവത്തെ വിലയിരുത്തരുതെന്നും ദൈവത്തോടുള്ള സമീപനങ്ങളില്‍ അത് സ്വാധീനം വഹിക്കാന്‍ പാടില്ലെന്നുമൊന്നും ആരും വാദിക്കരുത്.
ഞാന്‍ അടിമത്ത കാലത്താണു ജീവിച്ചിരുന്നതെങ്കില്‍ ആരാധന നടത്തുമായിരുന്നു. പക്ഷെ ഇക്കാലത്തു ജീവിക്കുന്നതിനാല്‍ ദൈവത്തെ ആരാധിക്കേണ്ട കാര്യമില്ല എന്നു ചിന്തിക്കുന്നു. നമുക്ക് നമ്മുടെ യുക്തിക്കനുസരിച്ചു തന്നെയേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു. മനുഷ്യനുണ്ടായ ചിന്താപരവും ജ്ഞാനപരവുമായ വളര്‍ച്ചക്കനുസരിച്ച് മതങ്ങളും വിശ്വാസ സംഹിതകളും വളര്‍ച്ച നേടാത്തതിന്റെ വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രാകൃത ഗോത്രകാല സങ്കല്പ്പങ്ങളില് മനുഷ്യര്‍ അള്ളിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാണിന്നും വിശ്വാസങ്ങള്‍ പ്രതിലോമപരവും അകമപ്രേരിതവുമൊക്കെയാകുന്നത്. മനുഷ്യസ്നേഹത്തിന്റെ മുമ്പില്‍ മതം ഒരു തടസ്സമാകുന്നതിന്റെ ഹേതുവും മറ്റൊന്നല്ല. മനസ്സും വിശ്വാസവുമൊക്കെ കുറേകൂടി വിശാലമാകുമ്പോള്‍ മാത്രമേ നാം നല്ല മനുഷ്യരാകൂ.
അതിനു പറ്റിയ ദൈവങ്ങളെ നാം പുനസൃഷ്ടിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ ദൈവനിഷേധിയല്ല എന്നറിയുന്നതില്‍ നമ്മുടെ വിശ്വാസി സുഹൃത്തുക്കളൊക്കെ ഒരുപാട് ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അതു കാണുമ്പോള്‍ എനിക്കും ആശ്വാസവും സന്തോഷവും അനുഭവപ്പെടുന്നു.
അവരോടെനിക്കു പറയാനുള്ളത് സമചിത്തത കൈവെടിയാതെ കാര്യങ്ങളെ പരസ്പരം ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ശ്രമിക്കണം എന്നാണ്. നമുക്കൊക്കെ ഭാഷാപരമായ പരിമിതികളുമുണ്ട്. മനസ്സിലെ ചിന്തകളെയും ആശയങ്ങളെയും മറ്റുള്ളവര്‍ക്ക് അതേ റൈഞ്ചില്‍ പകര്‍ന്നു കൊടുക്കാന്‍ പലപ്പോഴും നമുക്കു സാധ്യമാകാറില്ല. അതു പല തെറ്റിദ്ധാരണകള്‍ക്കും കാരണമാകുന്നു. മുന്‍ വിധികളോടെ കാര്യങ്ങളെ വിലയിരുത്താതിരിക്കുക. തെറ്റുകള്‍ പറ്റും ക്ഷമിക്കാനും സഹിക്കാനും നാം ശീലിക്കണം. വൈകാരികമാകാതെ കാര്യങ്ങളെ തുറന്നമനസ്സോടെ ചര്‍ച്ച ചെയ്യാം.
എല്ലാവര്ക്കും നന്ദി....!
ശ്രീ ജബ്ബാര്‍,
താങ്കള്‍ എല്ലാവരെയും അടച്ചാക്ഷേപിച്ചു നന്ദി പറഞ്ഞു പോകുന്നതിനോട് ഈയുള്ളവന് യോജിപ്പില്ല.
ഈയുള്ളവന്റെ അഭിപ്രായങ്ങളൊന്നും വികാരപ്രകടനങ്ങള്‍ അല്ല എന്നറിയാമല്ലോ. അഭിപ്രായങ്ങള്‍ക്ക് യുക്തിഭദ്രമായൊരു മറുപടി പ്രതീക്ഷിക്കുന്നു. ആവശ്യമില്ലാത്ത പോയിന്റുകളെ തേടിപ്പിടിച്ചു ചര്‍ച്ച ചെയ്യാതെ, നമുക്ക് എന്താണ് നമ്മുടെ ദൈവസങ്കല്പം എന്ന് ചര്‍ച്ച ചെയ്യാം. താങ്കള്‍ എന്ത് പറയുന്നു?
മാഷേ, ഒരു കാര്യം കൂടി.
ഭാഷയുടെ പരിമിതിയാണ് പ്രശ്നമെങ്കില്‍ ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതാതിരിക്കുന്നതല്ലേ ബുദ്ധി/യുക്തി? നെഗറ്റീവ് എഴുതാന്‍ ഭാഷയ്ക്ക് കുഴപ്പമില്ല, എന്നാല്‍ ഗൌരവമായ ചര്‍ച്ചയ്ക്ക് മാത്രം ഭാഷ വശപ്പെടുന്നില്ല എന്നാണോ?
ജബ്ബാര്‍ മാഷേ,
ക്രിസ്തുവിനെ ദൈവപുത്രനാക്കാനും മുഹമ്മദ്ദിനെ അവന്റെ ദൈവ പ്രവചക്കാനും മാത്രം ചെറിയതല്ല ദൈവം എന്നു താങ്കള്‍ വിശ്വസിക്കുന്നു. സോറി; അങ്ങിനെ കരുതുന്നു.
പക്ഷേ മഹാനായ ഒരു സൃഷ്ടാവ് , ഒരു മഹാശക്തി ഉണ്ടെന്നു താങ്കള്‍ വിശ്വസിക്കുന്നു... സോറി അങ്ങിനെ കരുതുന്നു. അല്ലെങ്കില്‍ അങ്ങിനെ ഒരു പ്രസന്‍സ് ഫീല്‍ ചെയ്യുന്നു.
താങ്കളുടെ ദൈവ കാഴ്ചപ്പാട് അറിയാന്‍ കാത്തിരിക്കുന്നു.
ദൈവം ഉണ്ട് എന്നും ഇല്ല എന്നും ഞാന്‍ “വിശ്വസിക്കു”ന്നില്ല.
വിശ്വാസം എന്ന ഒരേര്പ്പാടുതന്നെ വേണ്ടതില്ല എന്നാണെന്റെ നിലപാട്. ഞാന്‍ ഉണ്ട് എന്നു പോലും ഞാന്‍ “വിശ്വസിക്കു”ന്നില്ല. കാരണം അതിന്റെ ആവശ്യമില്ല. അത് അനുഭവമാണ്. അറിവാണ്. അറിയാത്തതും അനുഭവിക്കാത്തതും ബോധ്യപ്പെടാത്തതുമായ കാര്യങ്ങളിലാണല്ലോ അന്ധമായ “വിശ്വാസം” വേണ്ടി വരുന്നത്.
അതില്ലാതെയും ജീവിക്കാന്‍ കഴിയും എന്നാണെന്റെ അനുഭവം
മാഷ് തെന്നെയെല്ലേ, താഴെ പറയുന്നതും എഴുതിയത്?
"ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു"
ഉണ്ട് എന്നും ഇല്ല എന്നും വിശ്വസിക്കാത്ത സംഗതി എങ്ങെനെ യാണ് ബുധിയെക്കള് അനേകം മടങ്ങ് സന്കീര്ണമാനെന്നു വിശ്വസിക്കുന്നത് ...എന്റെ പൊന്നു മാഷേ എന്റെ കണ്ഫ്യൂഷന് കൂട്ടല്ലേ...പ്ലീസ്
ഈ യുക്തിവാദം എന്ന് പറയുന്നതു നെയ്യപ്പം എന്നൊക്കെ പറയുന്നമാതിരി ഒരു സാധനം ആണല്ലേ ..യുക്തി അല്പം പോലും ഇല്ലാത്ത ഒന്നു.
പിന്നെ മാഷിന്റെ വ്യെക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാന്‍ എനിക്ക് വല്യ താത്പര്യമാന്നും ഇല്ല. Objective ആയിട്ടു എന്തെങ്ങിലും ഉണ്ടാങ്ങില് പോസ്റ്റുക. അതെ ചര്‍ച്ച ചെയ്യാന്‍ പറ്റൂ.
ഞാന്‍ ഉണ്ട് എന്നു പോലും ഞാന്‍ “വിശ്വസിക്കു”ന്നില്ല.
=====
:-)
no comments.
അതു പല തെറ്റിദ്ധാരണകള്‍ക്കും കാരണമാകുന്നു. മുന്‍ വിധികളോടെ കാര്യങ്ങളെ വിലയിരുത്താതിരിക്കുക. തെറ്റുകള്‍ പറ്റും ക്ഷമിക്കാനും സഹിക്കാനും നാം ശീലിക്കണം. വൈകാരികമാകാതെ കാര്യങ്ങളെ തുറന്നമനസ്സോടെ ചര്‍ച്ച ചെയ്യാം.
എല്ലാവര്ക്കും നന്ദി....!
======
പുതിയ വല്ല cult-ഉം തുടങ്ങാന്‍ പോകുകയാണോ? മതരതിത ആത്മീയ cult. ഒരു ശ്രീ ശ്രീ ടച്ച് ഫീല്‍ ചെയ്യുന്നു.
അതോ ഇനി യേശു ക്രിസ്തു വിനെ പോലെ വല്ല ഗിരി പ്രസങ്ങവും നടത്താന്‍ പോകുകയാണോ?
അല്ല മാഷേ ഞാന്‍ ചോതിക്കാന് മറന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഒരു അനുഭവം ആണെങ്ങില്‍, ദൈവം ഉണ്ട് എന്ന് അനുഭവിക്കുന്നു എന്ന് അവകാശ പെടുന്നവരെ മാഷ് വിമര്‍ശിക്കുമോ?
ഭാഷയുടെ പരിമിതിയാണ് പ്രശ്നമെങ്കില്‍ ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതാതിരിക്കുന്നതല്ലേ ബുദ്ധി/യുക്തി? നെഗറ്റീവ് എഴുതാന്‍ ഭാഷയ്ക്ക് കുഴപ്പമില്ല, എന്നാല്‍ ഗൌരവമായ ചര്‍ച്ചയ്ക്ക് മാത്രം ഭാഷ വശപ്പെടുന്നില്ല എന്നാണോ?
ശ്രീ ശ്രേയസ്
താങ്കളിങ്ങനെ ചോദ്യം ചോദിച്ച് മാഷിനെ ബുദ്ധിമുട്ടിക്കല്ലെ. മാഷൊന്ന് ഇരുന്നോട്ടെ :)
ജബ്ബാർ ഉരുളുന്നു ...
പ്രപഞ്ചത്തിനു പിന്നും മുന്നുമൊക്കെയുണ്ടോ? അതിന്റെ വ്യാപ്തി പോലും അറിഞ്ഞേടത്തോളം വ്യാപ്തിയില്‍ അതനന്തമാണ്. അതുകൊണ്ടു തന്നെ അതിനു പിന്നും ..മുന്നും നടുവുമൊന്നും നിശ്ചയിക്കാനാവില്ല. അതിനൊരു തുടക്കമുണ്ടെന്നും കരുതാന്‍ പ്രയാസമാണ്.
=========
അതൊക്കെ പണ്ടു. steady state thoery ഒക്കെ കലഹരണ പെട്ടിട്ട് കുറെ കാലമായി. ഇപ്പൊ bing bang തിയറി ആണ് എല്ലാവരും അംഗീകരിക്കുന്നത്. മാഷ് പുതുതായി ഒന്നും വായിക്കാറില്ലേ?.
ഞാന്‍ അടിമത്ത കാലത്താണു ജീവിച്ചിരുന്നതെങ്കില്‍ ആരാധന നടത്തുമായിരുന്നു. പക്ഷെ ഇക്കാലത്തു ജീവിക്കുന്നതിനാല്‍ ദൈവത്തെ ആരാധിക്കേണ്ട കാര്യമില്ല എന്നു ചിന്തിക്കുന്നു
========
മാഷേ അവസാനമായി ഒരു serious comment.
ഇസ്ലാമില്‍ ആരാധനാ എന്ന് പറഞ്ഞാല്‍ മാഷ് കരുതുന്ന പോലെ ഏതാനും അനുഷ്ടാനങ്ങള്‍ അല്ല. പുഞ്ചിരിക്കുന്നത് മുതല്‍, ഭാര്യ സംസര്‍ഗം വരെ ഇസ്ലാം-ഇല് ആരാധനാ ആണ്. ദൈവത്തിന്റെ guidance അനുസ്വരിച്ചു ജീവിക്കുക എന്നെ ഇസ്ലാമി-ല ഇബാദത്ത് എന്നതിനു അര്‍ത്ഥം ഉള്ളു. അനുഷ്ടാനങ്ങള്‍ അതിന് മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു. എന്നല്ല പല പ്രതാനപ്പെട്ടെ ആരാധനകളും സാമൂഹിക പ്രധാനം ആണ് താനും. Zakat ഉദാഹരണം.
അതൊക്കെ പണ്ടു. steady state thoery ഒക്കെ കലഹരണ പെട്ടിട്ട് കുറെ കാലമായി. ഇപ്പൊ bing bang തിയറി ആണ് എല്ലാവരും അംഗീകരിക്കുന്നത്. മാഷ് പുതുതായി ഒന്നും വായിക്കാറില്ലേ?.
ഖുര്‍ ആന്‍ വായിക്കാറുണ്ട്...
ഏതായാലും
ഇതല്ലല്ലോ ബിഗ് ബാങ് തിയറി?
എന്നല്ല പല പ്രതാനപ്പെട്ടെ ആരാധനകളും സാമൂഹിക പ്രധാനം ആണ് താനും.
എങ്കില്‍ സദുദ്ദേശ്യത്തോടെ ഞാന്‍ നടത്തുന്ന ആശയപ്രചാരണവും നന്മയാകുന്ന ദൈവം ആരാധനയുടെ കൂട്ടത്തില്‍ വരവു വെക്കാതിരിക്കില്ല.
മുഖസ്തുതി പറഞ്ഞു കൊച്ചാക്കുന്നതിനെക്കാള് ദൈവത്തിന് “ഇഷ്ടം” മനുഷ്യര്‍ അവരുടെ നൈസര്‍ഗ്ഗിക സിദ്ധികള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തി സുഖമായും സന്തോഷമായും ജീവിക്കുന്നതായിരിക്കില്ലേ?
പിന്നെ മാഷിന്റെ വ്യെക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാന്‍ എനിക്ക് വല്യ താത്പര്യമാന്നും ഇല്ല.
----------------------
സുബൈറ് ഇത്ര എടങ്ങേറായി അതറിയണമെന്ന് എനിക്കും താല്‍പ്പര്യമൊന്നുമില്ല. ഇവിടെ ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിക്കാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലാതെ കമന്റിനു മേല്‍ കമന്റുമായി വരുന്നവരുണ്ടല്ലോ.
താലിബാന് അക്രമങ്ങളായിരുന്നു എന്റെ പോസ്റ്റിലെ വിഷയം. അവിടെ വന്നാണ് ദൈവമുണ്ടോ? അതു പറയണം താലിബാനൊക്കെ പിന്നെ മതി എന്നൊക്കെ പറഞ്ഞു പല്ലിവാലിട്ടത് .
ശ്രീ ജബ്ബാര്‍, താങ്കളില്‍ നിന്നും ആരോഗ്യകരമായ ഒരു ചര്‍ച്ച പ്രതീക്ഷിക്കട്ടെ? താലിബാനെയും ഗൌളിശാസ്ത്രത്തെയും തല്ക്കാലം നമുക്കു വെറുതെ വിടാം, ദൈവത്തെയും വിശ്വാസത്തെയും ചര്‍ച്ച ചെയ്യാം.
After all, യുക്തിവാദം is all about the so called "God" and "Belief", right? Please don't beat around the bush. Let us come to the point and stick on to it. What do you say?
"ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു"
hahaha
ഇതു വായിച്ചിട്ട് മാഷ് ദൈവവിശ്വാസിയായി എന്ന് ധരിക്കുന്നവരൊക്കെ ബുദ്ധി പണയം വച്ചിട്ടാണോ ഇവിടെ വന്നിരിക്കുന്നത്??
ഒന്ന് കൂടി ശരിക്ക് വായിച്ച് നോക്കിയേ...മാഷ് ഒരു ബുദ്ദിരാക്ഷസൻ തന്നെ!!
മനുഷ്യന്റെ ബുദ്ദി കൊണ്ട് ആലോചിക്കാനും സങ്കല്പിക്കാനും പറ്റാത്ത ഒരു ദൈവത്തെ കുറിച്ച് മാഷ് എങ്ങിനെ ചർച്ച ചെയ്യും? ആ ദൈവത്തെ പറ്റി വിശദീകരിക്കണമെങ്കിൽ മാഷിന് മനുഷ്യബുദ്ധി പോരല്ലോ?
അത് കൊണ്ട് തന്നെ മാഷിന്റെ ദൈവം ഇപ്പൊ പുറത്ത് വരും എന്ന് വിചാരിച്ച് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നവരോട്, നിങ്ങൾ സ്വയം കുഴി തോണ്ടുന്നു.. :)
എല്ലാർക്കും ഭാവുകങ്ങൾ..
മാഷേ, മാപ്പാക്കണേ.... മിണ്ടാതിരുന്ന് കാണാം എന്ന് വിജാരിച്ചതാ, പക്ഷേ എനിക്ക് പിടിച്ച് നിക്കാനായില്ല!
After all, യുക്തിവാദം is all about the so called "God" and "Belief", right? ---
----------------
യുക്തിവാദം അതല്ല.
അന്ധമായ അനുകരണങ്ങളും വിശ്വാസങ്ങളും മാറ്റി വെച്ച് സ്വതന്ത്രവും ശാസ്ത്രീയവും യുക്തിപരവുമായ അന്യേഷണങ്ങളിലൂടെ, കാര്യകാരണ ബന്ധങ്ങള്‍ കണ്ടെത്തി നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന ഒരു സമീപനരീതിയാണു യുക്തിവാദം.
ദൈവം യുക്തിവാദികള്ക്കൊരു വിഷയമേയല്ല. വിശ്വാസികളാണ് പലപ്പോഴും പ്രശ്നങ്ങളെ വഴി തിരിക്കാന്‍ ദൈവങ്ങളെയും താങ്ങിക്കൊണ്ടു വരുന്നത്.
എനിക്കു ദൈവത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ല. നമ്മുടെ സാമൂഹ്യ ജീവിതത്തെ, നമ്മുടെ സമാധാനത്തെ, നമ്മുടെ സ്വൈരജീവിതത്തെ, ബാധിക്കുന്ന തരത്തില്‍ അന്ധവിശ്വാസങ്ങള്‍ ഇവിടെ സംഹാരനൃത്തം ചെയ്യുന്നു. അതാണു ഞങ്ങള്‍ ഗൌരവമുള്ള വിഷയമായി കാണുന്നത്.
അതു കൊണ്ട് മനുഷ്യന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം.
നമ്മുടെ യുക്തിക്കും ചിന്തക്കും വഴങ്ങാത്ത കാര്യങ്ങളെ വെറുതെ വിടാം.
അറിവില്ലാത്ത കാര്യങ്ങളെകുറിച്ച് ഇമ്മിണി വല്യ വാചകക്കസര്‍ത്തു നടത്തുന്നതില്‍ കാര്യമില്ല.
ശരി ശ്രീ ജബ്ബാര്‍.
അതിനാല്‍ ഇനി മുതല്‍ നമുക്ക് ഒരുമിച്ചു അന്ധവിശ്വാസങ്ങളെ എതിര്‍ക്കാം. ശ്രേയസ് ബ്ലോഗ്ഗില്‍ ഈയുള്ളവനും മാന്യമായ രീതിയില്‍ കുറേശ്ശെ അത് ചെയ്യുന്നുണ്ട്.
താങ്കള്‍ക്ക് ഒട്ടുംതന്നെ അറിയാത്ത വിഷയങ്ങളായ ദൈവം, വിശ്വാസം എന്നീ വിഷയങ്ങള്‍ ഇനി വെറുതെ ഉപയോഗിച്ചു കണ്ഫ്യൂഷന് ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ? ഇനി യുക്തിപരമായ സ്നേഹസംവാദം മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട, അല്ലേ?
അഥവാ, ഇനി എന്നെങ്കിലും ദൈവത്തെകുറിച്ചോ വിശ്വാസത്തെകുറിച്ചോ ചര്‍ച്ച ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കുക.
പിന്നെ, താങ്കള്‍ വെറുതെ ഖുറാനെയും മറ്റും അറുത്തുമുറിച്ചു നോക്കുന്നതിനുപകരം മറ്റെന്തെല്ലാം ജീവിതപ്രശ്നങ്ങളെകുറിച്ച് എഴുതാമല്ലോ! അതല്ലേ കൂടുതല്‍ സാമൂഹികമാറ്റം ഉണ്ടാക്കുക? സഹസ്രാബ്ദങ്ങള്ക്കുമുന്പ് എഴുതി വച്ച പുഷ്തകങ്ങളില് ചുഴിഞ്ഞുനോക്കി സമയംകളയാതെ നമുക്ക് നാളേയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാം.
കമന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ദയവായി ഡിലീറ്റ് ചെയ്തു കളയുക; ഇതൊരു സ്നേഹസംവാദം മാത്രമാണ്.
പിന്നെ, താങ്കള്‍ വെറുതെ ഖുറാനെയും മറ്റും അറുത്തുമുറിച്ചു നോക്കുന്നതിനുപകരം മറ്റെന്തെല്ലാം ജീവിതപ്രശ്നങ്ങളെകുറിച്ച് എഴുതാമല്ലോ! അതല്ലേ കൂടുതല്‍ സാമൂഹികമാറ്റം ഉണ്ടാക്കുക?
---------------------------
ഞാന്‍ ഖുര്‍ ആനെ കീറി മുറിക്കുന്നതിനുള്ള കാരണം മുമ്പു പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം സമൂഹം ഏതെല്ലാം മേഖലയില്‍ പിന്നാക്കം നില്ക്കുന്നുവോ, അതിനെല്ലാം അടിസ്ഥാനകാരണം ഖുര്‍ ആനിലെ അക്ഷരങ്ങളും വാക്കുകളും വരെ ദൈവം നേരിട്ടു പറഞ്ഞതാണെന്നുള്ള വിശ്വാസമാണ്. ആ വിശ്വാസമാണ് താലിബാനിസത്തിന്റെയും ആഗോള ഭീകരതയുടെയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെയുമൊക്കെ കാരണം. അതിനാല്‍ മുസ്ലിം സമൂഹം കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ചു മുന്നോട്ടു ഗമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഈ വിശ്വാസത്തിന്റെ അയുക്തികത തുറന്നു കാട്ടുകയാണെന്നു ഞാന്‍ കരുതുന്നു.
താലിബാനെ ഉണ്ടാക്കിയവര്‍ ഇസ്ലാമും ഖുര്‍ ആനുനുമാണെന്ന് പറയുന്ന് ശ്രീ ജബ്ബാര്‍ ചരിത്രത്തെ നോക്കി പല്ലിളിക്കുകയാണ്. സാമ്രാജ്യത്വ ശക്തികള്‍ അവര്‍ക്ക് വേണ്ടി തുള്ളാന്‍ ഉണ്ടാക്കിയേടുത്ത കുറേ വിവരമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത കുറേ പാവങ്ങള്‍. ആദ്യം റക്ഷ്യും പിന്നെ അമേരിക്കയും ഒരു ജനതയെ ഇങ്ങനെയാക്കിയതില്‍ ആര്‍ക്കും ഒരു പരാതിയില്ല. ഇതൊക്കെയാ ജബ്ബാറിനെ പോലുള്ളവരുടെ യുക്തി. രോഗത്തിന്റെ കാരണമറിയാതെ/അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുകയോ ചെയ്ത്, രോഗത്തിന്റെ കാരണം ഡോക്റ്ററുടെ മേല്‍ കെട്ടിവെച്ച്, രോഗിയെ നോക്കി പല്ലിളിക്കുകയും യഥാര്‍ഥ കുറ്റവാളികളെ വെള്ള പൂശാന്‍ ഷ്നേഹ സംവാദം നടത്തുകയും ചെയ്യുന്ന ജബ്ബാറിനെ പോലെ അന്തയുക്തി ബാധിച്ച കുറേ അന്തം കമ്മി പുരോഗമന വാദികളാണ് സമൂഹത്തെ ഇന്ന് ഗ്രസിച്ചിരിക്കന്നതില് വെച്ച് ഏറ്റവും വലിയ രോഗം.
'മുസ്ലിം സമൂഹം ഏതെല്ലാം മേഖലയില്‍ പിന്നാക്കം നില്ക്കുന്നുവോ, അതിനെല്ലാം അടിസ്ഥാനകാരണം ഖുര്‍ ആനിലെ അക്ഷരങ്ങളും വാക്കുകളും വരെ ദൈവം നേരിട്ടു പറഞ്ഞതാണെന്നുള്ള വിശ്വാസമാണ്."
__________________________________
പ്രിയ സഹോദരാ, എന്തിനാണു താങ്കള്‍ ഇങ്ങിനെ എഴുതാപ്പുറം വായിക്കുകയോ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നത് ? മുസ്ലിം സമൂഹത്തിലെ പിന്നോക്കാവസ്ഥ എന്നത് തന്നെ പ്രാദേശികമാണു ലോകത്ത്. മലപ്പുറം മാത്രമല്ല
ലോകം സുഹ്ര്യത്തെ..കേരളമോ ബംഗാളോ മാത്രമല്ല പ്രപഞ്ചം. മുസ്ലിം സമൂഹം ലോകാടിസ്ഥാനത്തില്‍ തന്നെ
പിന്നോക്കമാണെന്ന് താങ്കള്‍ക്ക് വാദമുണ്ടോ? ഉണ്ടെങ്കില്‍ മലപ്പുറം വിട്ട് എവിടെയും പോവാത്തതിന്റെ കുഴപ്പമാ
വാനേ തരമുള്ളൂ. കുറ്റപ്പെടുത്തുകയല്ല. സമൂഹത്തില്‍ മുസ്ലിം സമുദായം പിന്നോക്കമായിട്ടുണ്ടെങ്കില് അതിനു കാരണം
ഖുര്‍ ആനാണെന്നത് താങ്കളുടെ തെറ്റായ വായന മാത്രമാണെന്നെഴുതിയാല് അങ്ങെന്നോട് ക്ഷമിക്കുക. കാരണം അമേരിക്കന്‍
മുസ്ലിമിനും യൂറോപ്യന്‍ മുസ്ലിമിനും മലപ്പുറത്തെ പിന്നോക്കാവസ്ഥയില്ല.ഈ പിന്നോക്കാവസ്ഥ എന്നത് തന്നെ പരിശോധിക്കപ്പെടേണ്ടതാണു. ഏതൊക്കെ തലങ്ങളിലാണു പിന്നോക്കം എന്നു പറഞ്ഞു തരുമോ?
ചരിത്രപരവും പ്രാദേശികവുമായ കാരണങ്ങളാലാണു കേരളത്തിലെ മുസ്ലിം സമുദായം പിന്നോക്കമായത്. ഖുര്‍ ആനില്‍ എന്താണെഴുതിയതെന്ന് പോലും സാധാരണക്കാരനായ പഴയ തലമുറയിലെ മുസ്ലിം മനസ്സിലാക്കിയിരുന്നില്ല. ഭാ ഷാപരിമിതി കൊണ്ട്. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിട്ടൂണ്ടെങ്കിലും.
സുഹ്ര്യത്തെ, ചില കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ പൊതുബോധം കയ്യടിച്ചു തരും. അത് സമൂഹമധ്യേ ഉല്പാദിപ്പിക്കപ്പെടുന്ന ഇമേജറിയുടെ കുഴപ്പം തന്നെ . അതിനു സത്യവുമായി ബന്ധം വേണമെന്നില്ല.
ഖുര്‍ ആനാണു 'പിന്നോക്കാവസ്ഥ'ക്ക് കാരണമെങ്കില്‍ ലോകം മുഴുവന്‍ അങ്ങിനെയാകണമായിരുന്നു. മാത്രവുമല്ല ഇബ്നുസീനയുടെയും ഇബ്നുഖല്ദൂന്റെയും കാലത്ത് ഖുര്‍ ആന്‍ അംഗീകരിക്കപ്പെട്ടിരുന്നു. അന്നത്തെ നാഗരിക വളര്‍ച്ചയെക്കുറിച്ച് ചരിത്രം നിഷ്പക്ഷമായി പഠിച്ചാല്‍ മനസ്സിലാകും.
പൗരോഹിത്യം സമൂഹത്തില്‍ മതത്തെ ഇടുങ്ങിയ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ശരി. പക്ഷേ ഖുര്‍ ആന്‍ ഒരു പിന്നോക്കസാഹിത്യമല്ല. അത് എവിടെയും ഒരു സമൂഹത്തെ പിന്നോട്ട് വലിച്ചിട്ടില്ല.
അതിലെ അക്ഷരങ്ങള്‍ നന്മയുടെ പ്രകാശം പരത്തുകയേ ചെയ്തിട്ടുള്ളൂ. ക്ഷീരമുള്ള അകിട്ടില്‍ നിന്ന് കൊതുകിനു ചോര വേണമെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും? താങ്കള്‍ എഴുതി വെക്കുന്ന ഓരോ വാക്കും പൊതുവെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മതത്തെ നല്ലവരായ ഒരു ജനതക്ക് മുമ്പില്‍ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. താങ്കളുടെ ലക്ഷ്യം അതായിരിക്കാം. പക്ഷേ ഇതില്‍ തരിമ്പും വേദനിക്കുന്നില്ല. കാരണം ഈ മതം നൂറ്റാണ്ടുകളായി പ്രയാണം തുടങ്ങിയിട്ട്.
ശ്രീ ജബ്ബാര്‍
തെങ്ങിന് ചുവട്ടില്‍ നിന്നപ്പോള്‍ ഒരാളുടെ തലയില്‍ തേങ്ങ വീണാല്‍ അത് പാവം ന്യൂട്ടണ്‍ ന്റെ കുറ്റമാണെന്നാരെങ്കിലും പറയുമോ?
നന്മ പരത്തുന്ന വേദഗ്രന്ഥങ്ങളുടെ പ്രകാശം പോലും ഊതിക്കെടുത്തി സമൂഹത്തിലെ അരാജകത്വത്തിനു താങ്കള്‍ ഏതു ചൂട്ടു കൊണ്ടാണു വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്നത്?
സമൂഹത്തില്‍ 'മുന്നോക്ക'മാകണമെങ്കില്‍ മുസ്ലിം സമുദായം ഇനി എന്തൊക്കെ ചെയ്യണം? മലപ്പുറത്ത് തന്നെ സങ്കോചിച്ച് മലപ്പുറത്തിനപ്പുറം വളരാന്‍ കഴിയാതെ താങ്കളുടെ വീക്ഷണം തവളകള്‍ പൊട്ടക്കിണറുകളില്‍ നിന്നു പോലും ഉപേക്ഷിച്ച് കഴിഞ്ഞു.
കേരളത്തില്‍ തന്നെ മുസ്ലിം സമുദായം മുന്നോക്കം നില്ക്കുന്ന കഥ പറഞ്ഞു തരാം. ഇത് വര്‍ഗ്ഗീയത പറയുകയല്ല. പെരുമ നടിക്കുകയുമല്ല. ഒരു മതത്തെയും സമൂഹത്തെയും വേദത്തെയും പരസ്യമായി അപമാനിക്കുമ്പോള്‍ ഒട്ടും ദുഖമില്ലാതെ സ്നേഹത്തില്‍ തന്നെ സം വദിക്കുക മാത്രമാണു ചെയ്യുന്നത്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടുതല്‍ . വളരെക്കൂടുതല്‍. മുസ്ലിം സമുദായം സമുദായാടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ വളരെ പിന്നില്‍. ഇത് മുന്നോക്കാവസ്ഥയാണോ? താങ്കള്‍ പിന്നോക്കം/മുന്നോക്കം നിര് വചിക്കുന്നത് ഏത് സ്കെയില്‍ വെച്ചളന്ന്?
ധാര്‍മ്മികതയുടെയോ ക്രൈമിന്റെയോ കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ കണക്കുകള്‍ മുമ്പ് താങ്കള്‍ അവതരിപ്പിഛിട്ടുള്ളതൊക്കെ ശരിയായ സ്റ്റാറ്റിസ്റ്റിക്സിന്റെ പിന് ബലമില്ലാതെയാണു.
ലോകത്ത് തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണു എന്ന് പറയുമ്പോലെയുള്ള ഒരു സാമാന്യവല്ക്കരണം മാത്രമാണത്.
മനുഷ്യനെ മനുഷ്യനായിക്കാണണം.
മനുഷ്യന് മുസ്ലിമാകുന്നതോട് കൂടി അവനു ക്രൈം കൂടുന്നു; മുസ്ലിം പെണ്ണ് പര്‍ദ ധരിക്കുന്നതോടെ അവള്‍ക്ക് പിന്നോക്കാവസ്ഥ വരുന്നു; മുസ്ലിം വം ശജന്‍ കള്ളു കുടിക്കുന്നതോടെ ഇസ്ലാം ഇടിഞ്ഞു പൊളിഞ്ഞ് അധാര്മ്മികക്കളത്തിലേക്ക് വീഴുന്നു എന്നൊക്കേയുള്ള ജനറലൈസേഷനും മാര്ജിനലൈസെഷനും താങ്കളുടെ മാത്രം പരിമിതിയല്ല.
അത് സകല മത വിരുദ്ധ ജാടകളും സാധാരണ യായി എഴുന്നള്ളീക്കാറുള്ളത് തന്നെ .
പക്ഷേ അത്തരം വാദഗതികള്ക്കുള്ളീല് നിന്നും പലപ്പോഴും വമിക്കുന്നത് ഉദ്ദേശ ശുദ്ധിയല്ല മറിച്ച് വര്‍ഗ്ഗീയതയുടെ അടക്കിപ്പിടിച്ച മുരളല്‍ മാത്രം.
ഇതൊക്കെ പറഞ്ഞും പരത്തിയും പ്രചരിപ്പിച്ചുമാണു പലയിടങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയത്. എം. എന്‍ വിജയന് മാഷ് എഴുതി വെച്ചിട്ടുണ്ട്. ഒരു കലാപസ്ഥലത്ത് രാവിലെ ഒരു വാര്‍ത്ത പരത്തിയത്. മാപ്ലാരൊക്കെ അങ്ങീനെയാണെന്നും ഇങ്ങിനെയാണെന്നും കമ്പാര്‍ട്ട്മെന്റ് വല്ക്കരിച്ചാല് വര്‍ഗ്ഗീയവാദികളുടെ റോള്‍ പൂര്‍ത്തിയായി. അത് ഒരു തരം നമ്പറിട്ട് വെക്കല്‍ മാത്രം. കൊല്ലാനും കത്തിക്കാനും. മുസ്ലിം വംശത്തില്‍ പിറന്ന വിവരദോഷികളായ തീവ്രവാദികള്‍ തിരിച്ചും ഇതര മതങ്ങളെക്കുറീച്ചും മതവിശ്വാസികളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടാകാം.പക്ഷേ ഇതിനൊക്കെയകത്ത് എന്താണു സത്യത്തിന്റെ നാമ്പുള്ളത് മാഷെ?? ഏത് സ്റ്റാറ്റീസ്റ്റിക്സിന്റെ പിന്‍ബലമാണു ഈ വാദങ്ങള്‍ക്കൊക്കെ ഉള്ളത്
താങ്കളുടെ ഉദ്ദേശ ശുദ്ധിയെ സം ശയിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഞങ്ങളുടെ ഉദ്ദേശ ശുദ്ധി കൊണ്ടാണു.
മുസ്ലിം സമുദായത്തില്‍ നൂറു കണക്കിനു അനാചാരങ്ങളുണ്ട്. അവയൊന്നിനെപ്പോലും താങ്കള്‍ വിമര്‍ശിക്കില്ല. കാരണം ആ അനാചാരങ്ങളല്ല മറിച്ച് മതത്തെ തന്നെ പൊളിച്ച് താഴെയിടാമെന്ന വ്യാമോഹമാണു താങ്കളുടെ ബ്ലോഗില്‍ നുരയുകയും പതയുകയും ചെയ്യുന്നത്. വ്യാമോഹം മാത്രമാണതെങ്കിലും താങ്കള്‍ക്ക് ഉദ്ദേശ ശുദ്ധിയുണ്ടെങ്കില്‍ സ്ത്രീധനം പോലുള്ള മതസമൂഹത്തിനകത്തെ ദുരാചാരങ്ങളെപ്പറ്റീ താങ്കള്ക്കെഴുതിക്കൂടെ?
ഇല്ല ..താങ്കള്‍ക്ക് താല്പര്യം മഹറിലാണു. പെണ്ണിനു കല്യാണത്തിനു മുസ്ലിം പുരുഷന് ഒരു താലിമാല സ്മഹര് നല്കിയാല് താങ്കള്‍ക്കത് നൂറു പേജ് ബ്ലോഗാനുള്ള വിഷയമാകും. പക്ഷേ വ്ര്യത്തികെട്ട രീതിയില്‍ നാലും അഞ്ചും ലക്ഷം പെണ്‍പണമായി സ്ത്രീധനം വാങ്ങുന്ന ദുരാചാരത്തെ താങ്കള്‍ വെറൂതെ വിടും. താങ്കള്‍ എല്ലാ കാര്യങ്ങളെയും വിമര്ങ്ക്കാന് ബാധ്യതപ്പെട്ടയാളാണു എന്നൊന്നും വാദമില്ല. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ഇതാണു. സത്യത്തില്‍ നിങ്ങളുടെ വാക്കുകളില്‍ പുരട്ടിവെച്ചിട്ടുള്ള മിനുമിനുപ്പൊന്നും ഉദ്ദേശത്തിനില്ല. മതവിരുദ്ധ/ദൈവ വിരുദ്ധ പ്രചാരണത്തിലാണു താങ്കളുടെ ഫോക്കസിംഗ്.
പിന്നെ അഫ്ഗാനിലെ ഭാര്യാമര്ദ്ദനത്തിന്റെ ഫോട്ടോ. സോമാലിയന്‍ കാട്ടീലെ പെണ് സുന്നത്ത് കല്യാണത്തിന്റെ ചിത്രം..ഇതൊക്കെയാണു മുസ്ലിം വിമര്‍ശനത്തിന്റെ ഇക്കിളികളെന്ന് താങ്കള്‍ തിരിച്ചറിഞ്ഞു എന്നത് ഒരു വലിയ സംഭവമല്ല. കാരണം നടുപ്പേജ് കിട്ടാനും മാധ്യമശ്രദ്ധ കിട്ടാനും ചില കോര്‍ണറുകളില്‍ മാത്രം ശ്രദ്ധിക്കുന്ന 'മുസ്ലിം' ചിന്തകരുടെ(?) ഇടം തന്നെയാണു മറ്റൂ പലരുടെയുമെന്ന പോലെ താങ്കളുടെയും നോട്ടം.
അതിനു വേണ്ടി പര്‍ദയും ബഹുഭാര്യാത്വവും ഭാര്യാമര്ദ്ദനവുമൊക്കെ സ്ഥിരം ടൂളുകളും ക്ലീഷെകളുമാക്കി മാറ്റിയിട്ടൂണ്ട് ആനുകാലികങ്ങള്‍ക്ക്.
പൊതുബോധത്തെ സമര്‍ത്ഥമായി ഉപയോഗിക്കാനും ഈ വിഷയങ്ങളില്‍ സ്ഥിരമായി പേനയുന്തുന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. താങ്കളുടെ ബ്ലോഗുകളില്‍ കാണുന്നതും മറ്റൊന്നല്ല എന്നു പറഞ്ഞാല്‍ കോപിക്കരുത്. വെറുക്കരുത്. സ്നേഹത്തോടെ മാത്രമാണിതു പറയുന്നത്.
മുസ്ലിം സമുദായം ഒരു വിശുദ്ധ പശുവല്ല. ആരും വിമര്‍ശിക്കരുത് എന്നും വാദമില്ല. എല്ലാവരും വിമര്‍ശിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടണം. സമുദായത്തെ വിട്ട് ഇസ്ലാമിന്റെ നെഞ്ചത്ത് കയറാനാണു മാഷിന്റെ താല്പര്യം. അതിനു പിന്നിലെ യുക്തിവാദി അജണ്ടയെ ക്ര്യത്യമായി തിരിച്ചറീയാന്‍ 'അപരിഷ്ക്ര്യത'നിന്ന് ശേഷിയുണ്ട്.
അത് കൊണ്ടാണു മറുപടീ കമന്റുകള്‍ വരുന്നത്. അല്ലാതെ ഇതൊക്കെ കണ്ട് ഇസ്ലാം ഇടീഞ്ഞു പൊളിഞ്ഞ് വീഴും എന്ന ഭയം കൊണ്ടല്ല. സ്നേഹ സം വാദമല്ലേ..അത് കൊണ്ടെഴുതി എന്നു മാത്രം
" വിശ്വാസമാണ് താലിബാനിസത്തിന്റെയും ആഗോള ഭീകരതയുടെയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെയുമൊക്കെ കാരണം."
__________________________________പ്രിയ സഹോദരാ,
ഇസ്ലാമിക വിശ്വാസമാണു താലിബാനിസത്തിന്റെ കാരണമെങ്കില്‍,
കാറല്‍ മാര്‍ക്സിന്റെ മാര്ക്സിസമല്ലേ നക്സല്‍ മാവോ തീവ്രവാദത്തിനു കാരണം?
അവര്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് മാര്‍ക്സാണോ കാരണം.
ഒരാദര്‍ശത്തെ നിങ്ങള്‍ക്ക് വായിക്കാം. തെറ്റീ വായിക്കാം. തെറ്റിദ്ധരിക്കാം. തെറ്റീദ്ധരിപ്പിക്കാം. ഇതിനെല്ലാം ആ ആദര്‍ശം തന്നെയാണു കാരണമെന്ന് പറയരുത്.
നമ്മുടെ നാട്ടിലൊക്കെ ആയിരക്കണക്കിനു മുസ്ലിമീങ്ങള്‍ ജീവിച്ച് മരിച്ചു പോയി. അവരൊന്നും താലിബാനികളായിരുന്നില്ല. ഇസ്ലാമിനെ തെറ്റായി വായിച്ച് വഴി തെറ്റീയത് ഇസ്ലാമില്‍ മാത്രം നടന്ന കാര്യമല്ല.
മാര്‍ക്സിസത്തെ തെറ്റായി വായിച്ചാണു മൂന്നാം ലോക വാദമുണ്ടായത്. റിവിഷനിസമുണ്ടായത്. ഗോര്‍ബച്ചേവ് ഉണ്ടായത്. സ്റ്റാലിന് കൊന്നൊടുക്കിയതും ടിയാനന്മെന് സ്ക്വയര്‍ ഉണ്ടായതുമൊക്കെ മാര്‍ക്സിന്റെ കുഴപ്പമല്ല.
ഇസങ്ങള്‍ തെറ്റായി വായിക്കപ്പെടാത്ത ഇടമേതാണു ? ഭാരതത്തിലെ ഹൈന്ദവ ദര്‍ശനത്തിന്റെ കുഴപ്പമാണു ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറിയ രാക്ഷസിയതക്ക് പിന്നിലെന്ന് തലയില്‍ ചകിരിച്ചോറല്ലെങ്കില് ആരെങ്കിലും പറയുമോ?
അവിടെ ഉപദ്രവിക്കപ്പെട്ടതും സ്ത്രീ തന്നെയായിരുന്നു.
അത് മുസ്ലിം സമുദായത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് വാദമുണ്ടോ ? ചിലപ്പോള്‍ താങ്കള്‍ അങ്ങിനെയും വാദിച്ചേക്കാം. അപ്പോള്‍ ഒറീസയില്‍ നടന്നതെന്തായിരുന്നു? അത് ദര്‍ശനത്തിന്റെ കുഴപ്പം കൊണ്ടായിരുന്നോ?
ഏത് ഖുറാനോതിയാണു അവിടെ കന്യാ'സ്ത്രീ'കളെ കാട്ടിലേക്കോടീച്ചത്? ഖുറാന്റെ ഏത് വചനത്തിന്റ് എകുഴപ്പം കൊണ്ടാണത്? ഗീതയുടെ കുഴപ്പം കൊണ്ടാണത് എന്നു വിവരമുള്ളവന് വാദിക്കുമോ? ഞാന്‍ പറഞ്ഞില്ലേ ?
പൊതു ബോധത്തിന്റെ കയ്യടീ കിട്ടാന്‍ സെന്‍സില്ലാതെ എന്തുമെഴുതിവെക്കുമ്പോള് താങ്കള്‍ യാതൊരു ജനാധിപത്യബോധവും പ്രദര്‍ശിപ്പിക്കാറില്ല.
താങ്കളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് 'വ്യക്തിഹത്യ'യായി; 'സമചിത്തതക്കുറ വാ'യി.!!
പ്രവാചകനും ഒരു വ്യക്തി തന്നെ. അദ്ദേഹത്തിനുമുണ്ട് സ്വാതന്ത്ര്യം . അഭിമാനം. അതൊക്കെ പിച്ചിച്ചീന്തുമ്പോള്‍ താങ്കള്‍ക്ക് താലിബാനികളുടെ അത്ര പോലും ഔചിത്യം കാണാറില്ല.
താങ്കളുടെ ബ്ലോഗില്‍ സ്ഥിര മായി കൈയ്യടിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് ഒരു തരം ആത്മരതിയാണിത്.
ഇസ്ലാമോഫോബിയയുടെ കാലമല്ലേ? സ്വാഭാവികം. പക്ഷേ അവര്‍ നന്മയുള്ളവരാണു തീര്‍ച്ച. അവരുടെയൊക്കെ ഉള്ളീല് താങ്കളെന്തിനാണീ മതത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? സത്യം പറഞ്ഞോളൂ. എഴുതിക്കോളൂ. ഈ മതം കൊണ്ട് ഇവിടെ എന്താണു കുഴപ്പം ? കോടികള്‍ വിശ്വസിക്കുന്ന ഒരു ദര്‍ശനം ഇനിയിപ്പോ തുടച്ചുനീക്കാന്‍ പ്രിയ സഹോദരന്
പാടുപെടേണ്ടതുണ്ടോ?
മുസ്ലിം സമുദായത്തില്‍ ഒരു പാട് അനാചാരങ്ങളുണ്ട്. സമുദായം കാലത്തിന്റെ ചുവരെഴ്ത്തു വായിച്ച് മുന്നോട്ട് ഗമിക്കാനാണു താങ്കളുടെ താല്പര്യമെന്ന് പറയുന്നു? താങ്കളുടെ ഗ്രാമത്തിലെ സമൂഹത്തില്‍ താങ്കള്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ സമുദായോദ്ധാരണത്തിനു?
ഖുറാന് മുഴുവന്‍ തീയിട്ടൂ കത്തിച്ചാല്‍ മുസ്ലിം സമുദായം മുഴുവന്‍ മാലാഖമാരാകുമോ?
മലപ്പുറം കത്തിയും പച്ച ബെല്‍റ്റും വ്യാകരണത്തെറ്റൂള്ള മലയാളവും വിവരക്കേട് നാവിന് തുമ്പത്തുമായിരുന്നു മുസ്ലിം എന്നാല്‍ നാടകങ്ങളിലും രചനകളിലുമൊക്കെ.
ശുദ്ധിയോടെ എഴുതാനും പത്രം നടത്താനും സാഹിത്യരചന നടത്താനുമൊക്കെ സമുദായത്തെ പ്രാപ്തമാക്കുന്ന പണി ചെയ്തു കൊണ്ടിരിക്കുന്ന ഒരു പാടാളുകളും പ്രസ്ഥാനങ്ങളുമുണ്ട് സമുദായത്തില്‍. അവയുടെ ഭാഗമാണു താങ്കള്‍ക്ക് ഈ കിട്ടിക്കൊണ്ടിരിക്കുന്ന മറുപടികളും.
ലക്കും ലഗാനുമില്ലാതെ എന്തുമെഴുതിപ്പിടിപ്പിച്ചാല് സ്ഥിരമായി കിട്ടൂന്ന കൈയ്യടി കിട്ടിക്കൊണ്ടിരിക്കുമെന്നല്ലാതെ പഴയ ഏകപക്ഷീയ വിജയം ഇനി പ്രതീക്ഷിക്കണ്ട. ഞങ്ങളൊക്കെ ഇവിടെയുണ്ട്.
കാക്കാമാര് എന്നാണു താങ്കളുടെ ഒരു സ്ഥിരം കയ്യടിക്കാരന് ഈയിടെ കമന്റിയത്.
അത് ചോദിച്ചപ്പോള്‍ ഞാന്‍ സ്നേഹത്തോടെ വിളിക്കുന്നതാണത് എന്നായിരുന്നു മറുപടി.
ഇതൊക്കെ തന്നെയാണു കുഴപ്പം. മനസ് നന്നാക്കുകയല്ലാതെ രക്ഷയില്ല. മനസ് നന്നായാല്‍ പോസ്റ്റുകള്‍ ഒരു പാട് കുറയും.
മതരഹിതനും മതമുള്ളവനും മതവിരുദ്ധനുമൊക്കെ ജീവിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ നമ്മളായിട്ട് തെറ്റീദ്ധാരണ പരത്തി ഈ സാമൂഹികാന്തരീക്ഷത്തെ കലുഷമാക്കണോ എന്നു ചോദിക്കുന്നതും സ്നേഹ സം വാദത്തിന്റെ സ്പിരിറ്റ് ഉള്ക്കൊണ്ടിട്ടൂ തന്നെയാണ്.
ഞങ്ങള്‍ക്കാര്‍ക്കും മാഷോട് തരിമ്പും വിദ്വേഷമീല്ല.
ഭാഷക്ക് കട്ടീ കൂടിയാല്‍ ക്ഷമിക്കുമല്ലോ.
മലയാളത്തില്‍ എത്ര ബ്ലോഗുകളണ്ട്?
ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതസമൂഹത്തെയും വേട്ടയാടാനും കീറി മുറിക്കാനും മാത്രമായി ഇങ്ങിനെ ഏതെങ്കിലും ബ്ലോഗുകളുണ്ടോ ബൂലോഗത്ത്?
മാഷെ, യുക്തിവാദവും ദൈവവുമൊക്കെ ചര്‍ച്ച ചെയ്തോളൂ താങ്കള്‍.
പ്രവാചകനെയും അദ്ദേഹത്തിന്റെ സദാചാരത്തെയും ഖുര്‍ ആനെയുമൊക്കെ ദയവ് ചെയ്ത് വെറുതെ വിടുക.
യുക്തിവാദ പുഷ്റ്റകങ്ങളും ഇടമുറുകും പവനനും അവരുടെ സ്വകാര്യ ജീവിതവുമൊക്കെ സത്യത്തിന്റെ ചേരുവയില്ലാതെ പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് വിളമ്പുന്ന മൂന്ന് ബ്ലോഗുകള്‍ ഏതെങ്കിലും വിവരദോഷി തുടങ്ങിയാല്‍ അതിനും കിട്ടൂം കയ്യടി.
പക്ഷേ നമ്മള് ഒരു പാട് പുരോഗമിച്ചവരല്ലേ? ഓരോരുത്തരുടെയും സ്നേഹ പാത്രങ്ങളെയും വിശ്വാസങ്ങളെയും അവമതിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിച്ചു കൂടെ?
ശ്രീ നിത്യസാക്ഷി,
താങ്കള്‍ ഇങ്ങനെ പെരുമഴപോലെ കമന്റ് ഇട്ടാല്‍ ഒരു ചര്‍ച്ച എങ്ങനെ നടക്കും?
അതൊക്കെ പണ്ടു. steady state thoery ഒക്കെ കലഹരണ പെട്ടിട്ട് കുറെ കാലമായി. ഇപ്പൊ bing bang തിയറി ആണ് എല്ലാവരും അംഗീകരിക്കുന്നത്. മാഷ് പുതുതായി ഒന്നും വായിക്കാറില്ലേ?.
ഖുര്‍ ആന്‍ വായിക്കാറുണ്ട്...
ഏതായാലും
ഇതല്ലല്ലോ ബിഗ് ബാങ് തിയറി?
==============
Please dont jump from one topic to another. I had already replied to one of your post regarding universe in Quran, in that blog. You hadn’t commented on it yet. If I get time I will reply to those allegations also.
But here you made a comment that our universe doesn’t have a beginning. It is unscientific. The present universe (including time) has indeed a beginning with the big bang. And arguing that that the temporal world can come from timelessness(where there is no eventns) with out any cause is illogical.
എങ്കില്‍ സദുദ്ദേശ്യത്തോടെ ഞാന്‍ നടത്തുന്ന ആശയപ്രചാരണവും നന്മയാകുന്ന ദൈവം ആരാധനയുടെ കൂട്ടത്തില്‍ വരവു വെക്കാതിരിക്കില്ല.
മുഖസ്തുതി പറഞ്ഞു കൊച്ചാക്കുന്നതിനെക്കാള് ദൈവത്തിന് “ഇഷ്ടം” മനുഷ്യര്‍ അവരുടെ നൈസര്‍ഗ്ഗിക സിദ്ധികള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തി സുഖമായും സന്തോഷമായും ജീവിക്കുന്നതായിരിക്കില്ലേ?
========
Yes definitely. If that is what your intention and you do it according to his intstructions.
As I already told we are not praising God, for God’s sake, it is for us to become God conscious and thus to lead a righteousness and peaceful life that we worship God. As Quran stated God doesn’t need our worship or praise, it is we who require it.
സുബൈറ് ഇത്ര എടങ്ങേറായി അതറിയണമെന്ന് എനിക്കും താല്‍പ്പര്യമൊന്നുമില്ല. ഇവിടെ ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിക്കാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലാതെ കമന്റിനു മേല്‍ കമന്റുമായി വരുന്നവരുണ്ടല്ലോ.
True, we are not interested in knowing your personal whims and wishes.
When we ask whether you believe in God, what we actually expect is the objective reasons why you, as an atheist/reationslist, believe/disbelieve in God. Not an answer like I believe God because I like it, or I experience it etc. They are subjective. We are asking 'you' because you represent atheism/rationalism here.
In the same way if you ask me, why do I believe in God, and if I answer I believe God because I experience him, then we cannot precede with that discussion. Because my experience is something that has no affect on you. Unless you can break open my heart and see what I experience.
താലിബാന് അക്രമങ്ങളായിരുന്നു എന്റെ പോസ്റ്റിലെ വിഷയം. അവിടെ വന്നാണ് ദൈവമുണ്ടോ? അതു പറയണം താലിബാനൊക്കെ പിന്നെ മതി എന്നൊക്കെ പറഞ്ഞു പല്ലിവാലിട്ടത് .
======
Yea, you should have asked that question to those who support Taliban, instead you generalized that and accused and tarnished a religion and billions of its followers. Thus we reached here.
Please read the above comments as follows.
എങ്കില്‍ സദുദ്ദേശ്യത്തോടെ ഞാന്‍ നടത്തുന്ന ആശയപ്രചാരണവും നന്മയാകുന്ന ദൈവം ആരാധനയുടെ കൂട്ടത്തില്‍ വരവു വെക്കാതിരിക്കില്ല.
Yes definitely. If that is what your intention and you do it according to his intstructions.
മുഖസ്തുതി പറഞ്ഞു കൊച്ചാക്കുന്നതിനെക്കാള് ദൈവത്തിന് “ഇഷ്ടം” മനുഷ്യര്‍ അവരുടെ നൈസര്‍ഗ്ഗിക സിദ്ധികള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തി സുഖമായും സന്തോഷമായും ജീവിക്കുന്നതായിരിക്കില്ലേ?
========
As I already told we are not praising God, for God’s sake, it is for us to become God conscious and thus to lead a righteousness and peaceful life that we worship God. As Quran stated God doesn’t need our worship or praise, it is we who require it.
it is for us to become God conscious and thus to lead a righteousness and peaceful life that we worship God.
-------------
നമ്മള് പ്രാര്‍ത്ഥിക്കുന്നത് ദൈവത്തിനു വേണ്ടിയല്ല, നമുക്കു വേണ്ടി ത്തന്നെയാണ് എന്ന വാദം ഞാനും അംഗീക്രിക്കുന്നു. അതു തന്നെയാണു ഞാനും ഇതു വരെ പറഞ്ഞുകൊണ്ടിരുന്നതിന്റെ ആകെത്തുക. നമ്മള് പ്രാര്ത്ഥിക്കുന്നതു മാത്രമല്ല; നമ്മള് നമ്മുടെ പ്രതിച്ഛായയുള്ള ദൈവങ്ങളെ സങ്കല്പ്പിച്ചുണ്ടാക്കിയതും നമുക്ക് ആവശ്യമുള്ളതു കൊണ്ടാണ്. നാം നമ്മുടെ ഭാഗത്തുനിന്ന് മാത്രമേ ചിന്തിക്കുന്നുള്ളു. ദൈവത്തിന്റെ വലിപ്പത്തെക്കുറിച്ചോ മഹത്വത്തെകുറിച്ചോ നാം ചിന്തിക്കുന്നില്ല. അതു കൊണ്ടാണു ദൈവത്തെ കൊച്ചാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തുന്നത്.
ഉദാഹരണത്തിന് ഈ കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം പറയാം. ഞങ്ങള്‍ ഏതാനും അധ്യാപകര്‍ 80 കുട്ടികളെയും കൊണ്ട് ഒരു പഠനയാത്രക്കു പുറപ്പെടുകയാണ്. രക്ഷിതാക്കള്‍ ഞങ്ങളെ യാത്രയാക്കാന്‍ വന്നിരുന്നു. കൂട്ടത്തിലൊരു രക്ഷിതാവ് ഒരു ടീച്ചറോടു വന്നിങ്ങനെ പറഞ്ഞു. “ ടീച്ചറേ! എന്റെ മോളെ നല്ലോണം നോക്കണേ.” അതു ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്ല, ടീച്ചര്‍ അയാളോടു ദേഷ്യപ്പെട്ടു സംസാരിക്കുമെന്നു തോന്നിയ ഉടനെ ഞാന്‍ ടീച്ചറെ അടുത്തു വിളിച്ച് സമാധാനിപ്പിച്ചു . പ്രശ്നം തീര്‍ത്തു.
കുട്ടികളെയും കൊണ്ട് പഠനയാത്ര പോകുന്നത് അധ്യാപകര്‍ക്ക് വളരെ റിസ്കുള്ള സംഗതിയാണ്. അവരെ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിക്കും വരെ നെഞ്ചില്‍ തീയാണ്. 80 കുട്ടികളെയും കൊണ്ടു പോകുന്ന ഉത്തരവാദിത്തബോധവും ആത്മാര്‍ത്ഥതയുമുള്ള അധ്യാപകരുടെ പ്രയാസങ്ങളൊന്നും സ്വന്തം കുട്ടിയെ കുറിച്ചു മാത്രം ഉല്‍ക്കണ്ഠയുള്ള സാധാരണ രക്ഷിതാവിന് ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതു കൊണ്ടയാള്‍ ഔചിത്യബോധമില്ലാതെ അങ്ങനെ പറഞ്ഞത് അയാളുടെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ തെറ്റില്ല. പക്ഷെ ഞങ്ങള്‍ അധ്യാപകരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാള്‍ ആ രക്ഷിതാവിന്റെ വാക്കുകള്‍ വളരെ അനുചിതമാണെന്നതില്‍ സംശയമില്ല.
ആ രക്ഷിതാവ് യാത്ര തീരുന്നതിനിടയ്ക്ക പത്തു പതിനഞ്ചു തവണ ഫോണില്‍ എന്നെ വിളിച്ച് “എന്റെ കുട്ടി”യുടെ കാര്യം അന്യേഷിച്ചുകൊണ്ടിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും അയാളോടു ദേഷ്യപ്പെട്ടില്ല. ദേഷ്യം വരാത്തതു കൊണ്ടല്ല. അതു പ്രകടിപ്പിക്കാതിരിക്കാനുള്ള തിരിച്ചറിവുള്ളതുകൊണ്ട്.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുമ്പോഴും നമ്മള് ഇതു പോലെയാണ്. നമ്മള് നമ്മുടേ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളു. ദൈവത്തിന്റെ ഭാഗത്തുനിന്നു ചിന്തിക്കാറില്ല. അങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ചാല്‍ നമ്മള് പിന്നെ പ്രാര്ത്ഥിക്കില്ല.
പല വീടുകളിലും ചെന്നാല്‍ ഉമ്മറത്ത് ഒരു കൂട്ടില്‍ പട്ടിയെ വളര്‍ത്തുന്നത് കാണാം. വീട്ടിനകത്ത് വളരെ അപ്രധാനമായ ഒരു മൂലയില്‍ ഒരു ചെറിയ ഷോ കെയ്സിന്റെ വലിപ്പത്തിലുള്ള ഒരു അറ തയ്യാറാക്കി അതില്‍ കുറെ ദൈവങ്ങളെ വെച്ച് തിരിയും മറ്റും കത്തിച്ചു വെച്ചതും കാണാം.
പുറത്തെ കൂട്ടില്‍ പട്ടിയെ വളര്‍ത്തുന്നത് നമ്മുടെ വീടു കാക്കാന്‍. അപരിചിതര്‍ വന്നാല്‍ കുരയ്ക്കാന്‍, രാത്രി കള്ളന്മാരെ തുരത്താന്‍,
അകത്തെ കൂട്ടില്‍ ദൈവത്തെ പാര്‍പ്പിച്ചിരിക്കുന്നത് നമ്മുടെ മറ്റു കാര്യങ്ങളൊക്കെ വേണ്ട വിധം കാത്തു സംരക്ഷിക്കാന്‍!
നിത്യവും തിരി കത്തിച്ചു നാം ആ ദൈവങ്ങളോടു പ്രാര്‍ത്ഥിക്കുന്നത് എന്തൊക്കെയാണ്?
“ദൈവമേ എന്റെ മക്കള്‍ പരീക്ഷ പാസാകണേ..!
ദൈവമേ എന്റെ അമ്മയുടെ രോഗം മാറണേ..!
ദൈവമേ എന്റെ ഭാര്യയുടെ പ്രസവം ബുദ്ധിമുട്ടില്ലാതെ നടക്കണേ..!
ദൈവമേ എന്റെ..... !”
ലോകത്തെല്ലാവര്‍ക്കും നന്മ വരുത്തണേ ദൈവമേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? വല്ല പൊതു ചടങ്ങിലും അങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ തന്നെ അതാരും ഗൌരവമായി എടുക്കാറുമില്ല.
ഇവിടെ നാം ദൈവത്തിന്റെ ഭാഗത്തു നിന്നൊന്നു ചിന്തിക്കാന്‍ ശ്രമിച്ചു നോക്കുക.
നമ്മുടെ ഭൂമി ഈ പ്രപഞ്ചത്തില്‍ ഒരു നിസ്സാരമായ ധൂളി മാത്രമാണ്. ഭൂമിയുടെ പതിമൂന്നു ലക്ഷത്തില്‍ പരം മടങ്ങു വലുതാണ് സൂര്യന്. സൂര്യ്നെക്കാളും അത്രയും വലിപ്പമുള്ള പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ മാതൃ ഗ്യാലക്സിയില്‍ മാത്രമുണ്ട്. പതിനായിരം കോടിയില്‍ പരം ഗ്യാലക്സികള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഗ്യാലക്സിയുടെ കൂട്ടങ്ങളും കൂട്ടങ്ങളുടെ കൂട്ടങ്ങളുമൊക്കെയായി ഈ മഹാ പ്രപഞ്ചം അങ്ങനെ അനന്തവിസ്മയമായി നില കൊള്ളുന്നു.
ഇതിന്റെയാകെ സംവിധായകനും നിയന്താവുമൊക്കെയായിരിക്കുമല്ലോ ഈ ദൈവം.
80 കുട്ടികളെയും കൊണ്ടു പോകുന്ന ടീച്ചറോട് “എന്റെ കുട്ടിയെ നോക്കണേ” എന്നു പറയുന്ന രക്ഷിതാവിന്റെ ഔചിത്യമില്ലായ്മ നമുക്കു മനസ്സിലാകും . ഈ മഹാപ്രപഞ്ചത്തിന്റെ മുഴുവന്‍ നിയന്ത്രണം ഏറ്റെടുത്ത ഒരു ദൈവത്തെ കോണിക്കൂട്ടിലെ ഒരു പെട്ടിക്കുള്ളില്‍ പാര്‍പ്പിച്ച് എന്റെ കാര്യം നോക്കണേ എന്നു പറയുന്ന [പ്രാര്‍ത്ഥനയുടെ] അനൌചിത്യം നമുക്കു മനസ്സിലാകണമെങ്കില്‍ നാം ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും സ്വതന്ത്രമായി ആലോചിക്കണം.
പ്രാര്‍ത്ഥിക്കുക മാത്രമല്ല നമ്മള് ചെയ്യുന്നത്. വാഴക്കുലയോ സ്വര്ണ്ണക്കട്ടിയോ ഒക്കെ കൊടുത്ത് ദൈവത്തെ പാട്ടിലാക്കി കാര്യം സാധിക്കാനും ശ്രമിക്കുന്നു. കൈക്കൂലി കിട്ടിയാല്‍ കാര്യം സാധിച്ചു തരുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ നിലവാരത്തില്‍ നാം ദൈവത്തെ കാണുന്നു.
എന്റെ സ്കൂളിലെ ആ രക്ഷിതാവ് യാത്ര പോകാന്‍ നേരത്ത് എന്റെ കയ്യില്‍ 5 രൂപ തന്നിട്ട് ഇങ്ങനെ പറഞ്ഞുവെന്നു സങ്കല്‍പ്പിക്കുക: “ മാഷേ , മാഷ് ആ ടീച്ചറെപ്പോലെയല്ല. നല്ല മനുഷ്യനാണ്, മാഷ് എന്റെ കുട്ടിയെ നല്ലോന്ണം നോക്കുമെന്ന് എനിക്കുറപ്പുണ്ടെ , മാഷ് ഈ പൈസ കൊണ്ട് ഒരു ചായ കുടിച്ചോളൂ”
എങ്കില്‍ ചിലപ്പോള്‍ എനിക്കും സമനില തെറ്റുമായിരുന്നു.
ഇവിടെ ദൈവത്തിനു വഴിപാടും മുഖസ്തുതിയും കൊടുത്ത് തന് കാര്യം നേടാന്‍ ശ്രമിക്കുന്ന ഭക്തനും ദൈവത്തെ ഇതേ പോലെ കൊച്ചാക്കുകയല്ലേ ചെയ്യുന്നത്?
മനുഷ്യന് അവന്റെ ആവശ്യങ്ങള്‍ സാധിച്ചു കിട്ടാന്‍ അവനെ സഹായിക്കുന്ന ഒരു മേലാളനായി ദൈവത്തെ സൃഷ്ടിക്കുകയാണു ചെയ്തത്. ആ ദൈവം അവനെപ്പോലെ അല്പ്പനും വിവരം കെട്ടവനുമാണെന്ന് അവന് ധരിക്കുകയും ചെയ്തു.
മാഷ് വളരെ മനോഹരമായിതന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
അതായത് എനിക്കൊരു ബുദ്ധിമുട്ട് വന്നാല്‍ ഞാന്‍ ദൈവത്തെ പ്രാര്‍ത്ഥിച്ച് ദൈവത്തിന് ഒരു ബുദ്ധിമുട്ടുണ്ടാക്കരത്. ദൈവം അധ്യാപികയെ പോലെ ഇറിറ്റേറ്റഡ് ആവാന്‍ സാധ്യതയുണ്ട്. ഈ മഹാ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ എല്ലാ വസ്തുക്കളും നോക്കേണ്ട ദൈവത്തിന് നിങ്ങളെ പ്രാര്‍ത്ഥന കേക്കാനൊന്നു നേരമുണ്ടാവില്ല.ദൈവം ജബ്ബാര്‍ മാഷ മാതിരി ആയത് കൊണ്ട് ചിലപ്പോള്‍ തിരിച്ച് ചൂടായെന്ന് വരില്ല.
ദേ ദൈവം നമ്മുടെ ഭാവനാതീതനും ബുദ്ധിയില്ലാത്തവനും മനുഷ്യബുദ്ധിക്കതീതനാണെന്നും ഒക്കെ പറഞ്ഞിട്ട് ദൈവത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുന്നു. :) എന്തൊരു മഹായുക്തിയാണീ യുക്തിവാദികള്‍ക്ക്? സമ്മതിച്ചിരിക്കുന്നു. ജബ്ബാര്‍ മാഷിന് ദൈവം പ്രത്യേകമായി അറിയിച്ച് കൊടുത്തതാണ് ദൈവത്തിന്റെ ഈ പ്രയാസങ്ങള്‍ കെട്ടോ? ദൈവത്തിന് തല്ക്കാലം ബുദ്ധിമുട്ടായത് ജബ്ബാര്‍ മാഷോട് പറഞ്ഞാല്‍ മതി മൂപരായിക്കോളും കാര്യങ്ങള്‍. ദൈവത്തെ കൊച്ചാക്കേണ്ടല്ലോ :)
ദൈവം ടീച്ചറെപ്പോലെ ഇറിറ്റേറ്റഡ് ആകും എന്നല്ല പറഞ്ഞത്.. ദൈവത്തിനു നിങ്ങള്‍ കാര്യമൊക്കെ പറഞ്ഞും കൈക്കൂലി കൊടുത്തും ബോധ്യപ്പെടുത്താതെത്തന്നെ എല്ലാവരുടെയും കാര്യങ്ങള്‍ സ്വയം കണ്ടറിയാനുള്ള വിവേകവും അറിവും ഉണ്ടെന്നു നമ്മള് മനസ്സിലാക്കാത്തതുകൊണ്ടാണു പ്രാര്‍ത്തിച്ചും ശ്രദ്ധ ക്ഷണിച്ചും ദൈവത്തെ അല്പ്പനാക്കുന്നത് എന്നാണു പറഞ്ഞത്. 80 കുട്ടികളുടെ കാര്യവും വേണ്ടവിധം നോക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ടീച്ചറോട് എന്റെ കുട്ടിയെ നോക്കണം എന്നു പറയുന്നത് വിവരക്കേടാണ് എന്നായിരുന്നു ഉദ്ദേശിച്ചത്. ഇനിയും ഒരു “വിശദീകരണയോഗം“ തന്നെ വേണ്ടി വരുമോ ആവോ!
ദൈവമേ ഈ കൂട്ടര്‍ക്കൊക്കെ ഇച്ചിരി iq കൂട്ടിക്കൊടുക്കണേ!!
ഇറിറ്റേറ്റഡ് ആയി തെറി വിളിക്കുന്ന ദൈവങ്ങളെ നമ്മള് ഖുര്‍ ആനിലും മറ്റും കണ്ടതല്ലേ!
അപ്പൊ അങ്ങനെയായാലും പറഞ്ഞതില്‍ തെറ്റില്ലല്ലോ
ദൈവത്തിനു നിങ്ങള്‍ കാര്യമൊക്കെ പറഞ്ഞും കൈക്കൂലി കൊടുത്തും ബോധ്യപ്പെടുത്താതെത്തന്നെ എല്ലാവരുടെയും കാര്യങ്ങള്‍ സ്വയം കണ്ടറിയാനുള്ള വിവേകവും അറിവും ഉണ്ടെന്നു നമ്മള് മനസ്സിലാക്കാത്തതുകൊണ്ടാണു പ്രാര്‍ത്തിച്ചും ശ്രദ്ധ ക്ഷണിച്ചും ദൈവത്തെ അല്പ്പനാക്കുന്നത് എന്നാണു പറഞ്ഞത്.
ഇങ്ങനെയൊക്കെ ദൈവത്തിന് കണ്ടറിയാനുള്ള കഴിവുണ്ടെന്ന് മാഷക്കെങ്ങനാ മാഷേ മനസിലായത്? ദൈവം മാഷോട് പറഞ്ഞോ? എന്റെ സൃഷ്ടികളൊന്നും എന്നോ ഇനിമുതല്‍ പ്രാര്‍ത്ഥിക്കേണ്ട. കാര്യങ്ങളൊക്കെ ഞാന്‍ മനസിലാക്കിക്കോളാം എന്ന്. :)
അല്ലെങ്കില്‍ മാഷിന്റെ ഐക്യുവില്‍ മാത്രമേ കിട്ടുള്ളൂ എന്നാണോ?
ഇറിറ്റേറ്റഡ് ആയി തെറി വിളിക്കുന്ന ദൈവങ്ങളെ നമ്മള് ഖുര്‍ ആനിലും മറ്റും കണ്ടതല്ലേ!
ഖുര്‍ ആനില്‍ ഇത്രയധികം ദൈവങ്ങളുണ്ടോ? ഈ മറ്റും എവിടെയാ സാറെ ?
മാഷിന്റെ ഐ ക്യു അതിഭയങ്കരം തന്നെ! :-)
കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടുതല്‍ . വളരെക്കൂടുതല്‍. മുസ്ലിം സമുദായം സമുദായാടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ വളരെ പിന്നില്‍. ഇത് മുന്നോക്കാവസ്ഥയാണോ? താങ്കള്‍ പിന്നോക്കം/മുന്നോക്കം നിര് വചിക്കുന്നത് ഏത് സ്കെയില്‍ വെച്ചളന്ന്?
------------------------
ആത്മഹത്യ ഏറ്റവും കുറവ് മൃഗങ്ങളില്‍! രണ്ടാം സ്ഥാനം മുസ്ലിംങ്ങളില്‍!!
മൂന്നാം സ്ഥാനം ആദിവാസി , ചേരിനിവാസി വിഭാഗങ്ങളില്‍.!!
ഇങ്ങനെയൊക്കെ ദൈവത്തിന് കണ്ടറിയാനുള്ള കഴിവുണ്ടെന്ന് മാഷക്കെങ്ങനാ മാഷേ മനസിലായത്?
-----------
സര്‍വ്വജ്ഞാനിയായ ദൈവം!
അതാണല്ലോ ദൈവത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി!! അപ്പൊ ആ ദൈവത്തോട് “ ദേ ഇങ്ങട്ടൊന്നു നോക്ക്യേ ഞാനിതാ വാഴക്കുല കൊണ്ടോന്നിര്ക്കുണു. താ ഈ കാര്യത്തിലേക്കൊന്ന് ശ്രദ്ധിക്ക്യേ.. ഇതൊന്നു ശര്യാക്കിത്തായേ!” ന്നൊക്കെ അങ്ങേരോടു പറയേണ്ടതുണ്ടോ?
പ്രവാചകനും ഒരു വ്യക്തി തന്നെ. അദ്ദേഹത്തിനുമുണ്ട് സ്വാതന്ത്ര്യം . അഭിമാനം. അതൊക്കെ പിച്ചിച്ചീന്തുമ്പോള്‍ താങ്കള്‍ക്ക് താലിബാനികളുടെ അത്ര പോലും ഔചിത്യം കാണാറില്ല.
-------------------------------
പ്രവാചകന് ഒരു വെറും വ്യക്തിയല്ല. ദൈവം “ഉത്തമ മാതൃക”യായി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച അവസാനദൂതനാണ്. അദ്ദേഹം എങ്ങനെ തുപ്പിയോ അങ്ങനെ തുപ്പണം; അദ്ദേഃഹം എങ്ങനെ തലപ്പാവു കെട്ടിയോ അങ്ങനെ കെട്ടണം, അദ്ദേഹം എന്തൊക്കെ ചെയ്തോ അതൊക്കെ അതേ പടി എല്ലാവരും ലോകാവസാനം വരെ ചെയ്തോളണം
... അതാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. അദ്ദേഹം ദൈവത്തിന്റെ ദൂതനാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ എല്ലാവരും അനുകരിക്കാന്‍ ബാധ്യസ്ഥരുമാണ്. അദ്ദേഹം ദൈവദൂതനല്ലെങ്കിലോ? എത്ര കോടി മനുഷ്യരെ ആറാം നൂറ്റാണ്ടിന്റെ ഗോത്ര സംസ്കാരത്തില്‍ ഈ മതം തളച്ചിട്ടു വെറും ഒരന്ധവിശ്വാസത്തിന്റെ പേരില്‍!
ഇനിയും ഈ ദുരന്തം തുടരണമോ?
സ്വതന്ത്ര ചിന്തകനായ ഒരു മനുഷ്യസ്നേഹിക്ക് ഈ മഹാ ദുരന്തത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയുമോ? ഇല്ല. ഞാന്‍ ഈ ദൌത്യം തുടരുക തന്നെ ചെയ്യും വരും തലമുറകളെങ്കിലും ഈ ചതിക്കെണിയില്‍ നിന്നു രക്ഷപ്പെടട്ടെ!!
ശാന്തിയും സമാധാനവും പുലരുന്ന ഒരു ലോകം സാധ്യമാകണമെങ്കില്‍ ഇത്തരം സങ്കുചിതമായ വിശ്വാസപ്രമാണങ്ങള്‍ തകര്‍ന്നു മണ്ണടിയുക തന്നെ വേണം! മതമല്ല മനുഷ്യനാണു പ്രധാനം!!
സമുദായത്തെ വിട്ട് ഇസ്ലാമിന്റെ നെഞ്ചത്ത് കയറാനാണു മാഷിന്റെ താല്പര്യം.
----------------------
തീര്‍ച്ചയായും അതെ!
സമുദായത്തെ ഞാനും സ്നേഹിക്കുന്നു. അതെന്റെയും സമുദായമാണ് . മനുഷ്യരല്ല ഇവിടെ കുറ്റക്കാര്‍ അവരില്‍ അനാവശ്യമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന മൂഡവിശ്വാസങ്ങളാണ്. അതിനെത്തന്നെയാണു ഞാന്‍ എതിര്‍ക്കുന്നത്. സമുദായത്തിന്റെ നെഞ്ചത്തു കയറണം എന്ന അജണ്ട സംഘപരിവാറിന്റെയാണ്. അവര്‍ക്ക് ഈ സമുദായ്ത്തെ വംശനാശം വരുത്തണമെന്നതാണാഗ്രഹം. ഞാന്‍ ഈ സമുദായത്തെ മനുഷ്യരാക്കണമെന്നാണാഗ്രഹിക്കുന്നത്.
ഞാന്‍ ഇസ്ലാമിനെ വിട്ട് സമുദായത്തിന്റെ നെഞ്ചില്‍ കയറണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു നടപ്പില്ല എന്നേ പറയാനുള്ളു.
എന്റെ ബന്ധുക്കളും മിത്രങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ ഈ സമുദായത്തില്‍ പെട്ടവരാണ്. അവരെയൊന്നും വെറുക്കാനോ മാറ്റി നിര്‍ത്താനോ എനിക്കാവില്ല. അവരൊക്കെ എന്നെ സ്നേഹിക്കുന്നു. ഞാന്‍ അവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് അവരുടെ ശരീരത്തിനും മനസ്സിനും രോഗം ബാധിച്ചാല്‍ ആ രോഗത്തെ സ്നേഹിക്കേണ്ടതില്ലല്ലോ. അതു മാറാനല്ലേ പരിശ്രമിക്കേണ്ടത്?
അമേരിക്കന്‍
മുസ്ലിമിനും യൂറോപ്യന്‍ മുസ്ലിമിനും മലപ്പുറത്തെ പിന്നോക്കാവസ്ഥയില്ല.
---------------
അതമേരിക്കയുടെയും യൂറോപ്പിന്റെയും പുരോഗതി.
ഇസ്ലാമിന്റെ നാടുകള്‍ അതല്ലല്ലോ. അഫ്ഗാനിലും ബംഗ്ലാദേശിലും [കിഴക്കന്‍ ബംഗാള്‍] പാകിസ്ഥാനിലും ഗള്‍ഫ് നാടുകളിലും, ഇസ്ലാമിന്റെ ഈറ്റില്ലമായ സൌദിയിലുമൊക്കെ യുള്ള മുസ്ലിംങ്ങളെക്കാള്‍ ഭേദം മലപ്പുറത്തെ മുസ്ലിങ്ങള്‍ തന്നെ!
മൌദൂദിയും ബന്നയും ലാദനും മലപ്പുറത്തുകാരല്ലല്ലോ.
ഇസ്ലാമിനെ ഭീകരതയായി വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊക്കെ ആയുധം ലഭിച്ചതു ഖുര്‍ ആനില്നിന്നല്ലാതെ മറ്റെവിടെനിന്നാണ്?
ഓരോരുത്തരുടെയും സ്നേഹ പാത്രങ്ങളെയും വിശ്വാസങ്ങളെയും അവമതിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിച്ചു കൂടെ?
---------------------------------
മറുപടി മുമ്പു പറഞ്ഞിട്ടുണ്ട്
സര്‍വ്വജ്ഞാനിയായ ദൈവം!
അതാണല്ലോ ദൈവത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി!!
ദൈവം സര്‍വ്വ ജ്ഞാനിയാന്ന് മാഷുടെ യുക്തിങ്ങനാ പിടികിട്ടിയത് എന്നാ മാഷെ ചോദിച്ചത് ? അതായിരുന്നല്ലോ കുട്ടിയുടെ പിതാവ് ടീച്ചറോട് കുട്ടിയെ നോക്കണം എന്ന് പറഞ്ഞ അതി സീരിയസായ കഥയിലൂടെ മാഷ് മനസിലാകിക്കിത്തരാന് ശ്രമിച്ചത് :)
ഉത്തരം മുട്ടീലോ ന്റീശ്വരാ!
"കാക്കാമാര് എന്നാണു താങ്കളുടെ ഒരു സ്ഥിരം കയ്യടിക്കാരന് ഈയിടെ കമന്റിയത്.
അത് ചോദിച്ചപ്പോള്‍ ഞാന്‍ സ്നേഹത്തോടെ വിളിക്കുന്നതാണത് എന്നായിരുന്നു മറുപടി.
ഇതൊക്കെ തന്നെയാണു കുഴപ്പം. മനസ് നന്നാക്കുകയല്ലാതെ രക്ഷയില്ല. മനസ് നന്നായാല്‍ പോസ്റ്റുകള്‍ ഒരു പാട് കുറയും."
പ്രവാചകന്റേയും, ദൈവത്തിന്റെയും കൈയടിക്കാരന്റെ മനസ്സു നന്നായിട്ടില്ലന്നു തോന്നുന്നു. പോസ്റ്റുകളുടെ എണ്ണം കുറയുന്നില്ലല്ലോ.
ആത്മഹത്യ ഏറ്റവും കുറവ് മൃഗങ്ങളില്‍! രണ്ടാം സ്ഥാനം മുസ്ലിംങ്ങളില്‍!!
മൂന്നാം സ്ഥാനം ആദിവാസി , ചേരിനിവാസി വിഭാഗങ്ങളില്‍.!!
ഓന്റെ മാഷേ, ന്നാലും സ്വന്തം സമുദായത്തെ മൃഗതുല്യരാക്കിക്കളഞ്ഞത് ത്തിരി കടന്ന കയ്യായിട്ടോ!
നിത്യസാക്ഷീ...!
വടി കൊടുത്ത് അടി വാങ്ങുക ന്ന് കേട്ടിട്ടുണ്ട്.
ഇത് ഒലക്ക കൊടുത്ത് ഇടി വാങ്ങിയ പോലായല്ലോ!
നിത്യസാക്ഷി said...
മലയാളത്തില്‍ എത്ര ബ്ലോഗുകളണ്ട്?
ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതസമൂഹത്തെയും വേട്ടയാടാനും കീറി മുറിക്കാനും മാത്രമായി ഇങ്ങിനെ ഏതെങ്കിലും ബ്ലോഗുകളുണ്ടോ ബൂലോഗത്ത്?
മാഷെ, യുക്തിവാദവും ദൈവവുമൊക്കെ ചര്‍ച്ച ചെയ്തോളൂ താങ്കള്‍.
പ്രവാചകനെയും അദ്ദേഹത്തിന്റെ സദാചാരത്തെയും ഖുര്‍ ആനെയുമൊക്കെ ദയവ് ചെയ്ത് വെറുതെ വിടുക.
--------------------------
പല്ലിയെ വെറുതെ വിടൂ മാഷേ, പല്ലിവാലില് പിടിച്ചു കടിച്ചോളൂ !....
ഇല്ല സുഹൃത്തേ;
ദൈവത്തെ ഞാന്‍ വെറുതെ വിട്ടോളാം.
അങ്ങേര് അവിടെ എഴാം ആകാശത്ത് തന്റെ കസേരയില്‍ ഇരുന്നോട്ടേ.
പക്ഷേ പ്രവാചകനേയും അദ്ദേഹത്തിന്റെ “വെളിപാടു”കളേയും വെറുതെ വിടാന്‍ കഴിയില്ല.
കാരണം വെറും ദൈവങ്ങളല്ല, മറിച്ച് ഇടുങ്ങിയ മതാന്ധതയും വര്ഗ്ഗീയതയുമൊക്കെയാണു നമ്മുടെ ജീവിതത്തെ മലീമസമാക്കുന്നത്.
ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചക്കിടുമ്പോള്‍ , നിങ്ങള്‍ പെട്ടെന്നു ദൈവത്തിന്റെ കാര്യവും പറഞ്ഞു വരുന്നതിന്റെ മനശ്ശാസ്ത്രം നന്നായി അറിയാം.
ഇസ്ലാമില്‍ ദൈവം ഒരു നിസ്സാര ജീവി മാത്രമാണെന്നും ദൂതനും വെളിപാടും വളരെ ഗൌരവമുള്ള കാര്യമാണെന്നും ഞാന്‍ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.
മുഹമ്മദ് സ്വയം ആകാശത്തോളം പൊന്തുകയും അല്ലാഹുവിനെ പാതാളത്തോളം താഴ്തുകയും ചെയ്തതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഞാന്‍ യുക്തിവാദം ബ്ലോഗില്‍ ഇപ്പോള്‍ ചര്ച്ചക്കിട്ട ‘അഹ്സാബ്’ എന്ന ഖുര്‍ ആന്‍ അധ്യായം.
-------
‘മുഹമ്മദന്‍’ വെളിപാടുകള്‍
--------------------
പ്രവാചകന് സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.[ 33:6]
ഇസ്ലാം ഒരു ‘മുഹമ്മദന്‍ കള്‍ട്ടാ’യി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമാണിത്. മക്കയില്‍ അല്ലാഹുവിന്റെ മഹത്വമായിരുന്നു വിഷയം. പക്ഷെ മദീനയില്‍ മുഹമ്മദ് അധികാരവും രാജപദവിയുമുള്ള പ്രവാചകനായതോടെ ദൈവം ഒരു പാടു ചെറുതാവുകയും നബി ദൈവത്തെക്കാള്‍ വലുതാവുകയും ചെയ്തു. യുദ്ധവേളകളില്‍ അനുയായികള്‍ സ്വന്തം ദേഹത്തെക്കാള്‍ നേതാവിന്റെ ദേഹത്തിനു പ്രാധാന്യം നല്‍കണം എന്നാണിവിടെ അതേ നേതാവിന്റെ നാക്കു വാടകയ്ക്കെടുത്തുകൊണ്ട് “ദൈവം” പറയുന്നത്. ഇതിന്റെ പ്രതിഫലനം ഇക്കാലത്തും മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രകടമായിക്കാണാം. അല്ലാഹു അവര്‍ക്കു നിസ്സാരനായ ഒരു ദൈവം മാത്രമാണ്. അല്ലാഹുവിനെ വിമര്‍ശിച്ചാലും അവര്‍ പരിധി വിട്ടു പ്രകോപിതരാകാറില്ല. എന്നാല്‍ നബിയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ചാവേറുകളുടെ സ്വഭാവം പൂണ്ട് അക്രമാസക്തരാകും. അതീവ തന്ത്രശാലിയായിരുന്നു പ്രവാചകന് .എത്ര സമര്‍ത്ഥമായാണ് അദ്ദേഹം തന്റെ വ്യക്തി താല്‍പ്പര്യങ്ങളെ ദൈവിക പരിവേഷം നല്കി സംരക്ഷിച്ചതെന്ന് ഈവാക്യവും ഇതേ അധ്യായത്തിലെ ഇതര വാക്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ വ്യക്തമാകും.
ഈ ഖുര്‍ ആന്‍ സൂക്തത്തിനനുബന്ധമായി വന്ന ഏതാനും ഹദീസുകള്‍ കൂടി കാണുക:
നബി പറയുന്നു: “എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന് തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ ദേഹത്തെക്കാളും അവന്റെ സ്വത്തിനെക്കാളും ,സന്താനത്തെക്കാളും ,എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന് ഞാന്‍ ആയിത്തീരുന്നതുവരെ അവന് സത്യവിശ്വാസിയായിത്തീരുന്നതല്ല.”
ഉമര്‍ ഒരിക്കല്‍ തിരുമേനിയോടു പറഞ്ഞു: “എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവന്‍ താങ്കളാകുന്നു. “ തിരുമേനി പറഞ്ഞു. ‘ഇല്ല ഉമറേ ; തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന് ഞാനായിരിക്കാതെ പറ്റില്ല.” അദ്ദേഹത്തിനു കാര്യത്തിന്റെ ഗൌരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ ദൈവദൂതരേ , അല്ലാഹുവാണ നിശ്ചയമായും താങ്കള്‍ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാകുന്നു; എന്റെ സ്വന്തം ദേഹത്തെക്കാള്‍ പോലും !” നബി പറഞ്ഞു: “ഇപ്പോള്‍ ശരിയാണ് ഉമറേ!”
നബി ഇപ്രകാരം പ്രസ്താവിച്ചതായി അബൂ ഹുറൈറ പറയുന്നു: “ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും , ഞാനവനോട് ഏറ്റവും ബന്ധപ്പെട്ടവനായി അല്ലാതില്ല; വേണമെങ്കില്‍ തെളിവായി ഈ വചനം [33:6]ഓതിക്കൊള്ളുക”
[ബുഖാരി, മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.]
പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന് പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന് സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!
ഓന്റെ മാഷേ, ന്നാലും സ്വന്തം സമുദായത്തെ മൃഗതുല്യരാക്കിക്കളഞ്ഞത് ത്തിരി കടന്ന കയ്യായിട്ടോ!
അതെ q, shape ബുദ്ധി... മൃഗങ്ങളെക്കാള്‍ ബുദ്ധിയും യുക്തിയും ഇല്ലാത്ത ജബ്ബാറിനെ പോലുള്ള വിവര ദോഷികളുടെ യുക്തിയില്‍ മാത്രമേ ഇങ്ങനെയൊക്കെയായുള്ള മഹാ കാര്യങ്ങള്‍ പിറക്കുകയുള്ളൂ.:---) ഇതാണ് ജാബ്ബാര്‍ വ്യാക്യാനങ്ങളുടേ ഒരു സ്റ്റൈല്‍ :)
ആത്മഹത്യാ നിരക്ക് സംബന്ധിച്ച കണക്കുകള്‍ നല്കുന്ന സൂചനയാണു ഞാന്‍ പറഞ്ഞത്. ലോകത്തെവിടെയും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് സാക്ഷരതയിലും ജീവിതനിലവാരത്തിലും ഉയര്‍ന്നു നില്ക്കുന്ന നഗരപ്രദേശങ്ങളിലാണ്. ഇന്‍ഡ്യയില്‍ കേരളമാണു മുന്നില്‍. സാക്ഷരതയും ജീവിതനിലവാരവും കേരളം മിന്നിട്ടു നില്ക്കുന്നു എന്നതറിയാമല്ലോ.
ആത്മഹത്യ കുറവ് പൊതുവെ വളരെ പിന്നാക്കം നില്ക്കുന്ന മേഖലകളിലാണ്. ആത്മഹത്യ ചെയ്യാന്‍ പോലും അറിവില്ലാത്ത മനുഷ്യര്‍, ഏതാണ്ടു മൃഗതുല്യരായി ജീവിക്കുന്നവര്‍.
ഇപ്പറഞ്ഞതിന്, ആത്മഹത്യയാണു പുരോഗതിയുടെ സൂചകം എന്നു വ്യാഖ്യാനിക്കേണ്ടതില്ല. കണക്കുകള്‍ അതാണെന്നു പറഞ്ഞുവെന്നേയുള്ളു.
പറഞ്ഞ് പോയ അബദ്ധം ഇനിയും ന്യായീകരിച്ച് കുളമാക്കേണ്ടതില്ല മാഷെ!
ശ്രീ @ ശ്രേയസ് പറഞ്ഞു...
:-)
ഈശ്വരന് ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന് ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.
ചിന്തകന്‍ പറഞ്ഞു...
ദൈവം എന്നാല്‍-
സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
3)അവന് ഏകനാണ്. അവന് സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ അവനെ എല്ലാവരും ആശ്രയിക്കുന്നു.അവന് അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
4)അവന് ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
5) അവനെ പോലെ അവനല്ലാതെ മറ്റൊന്നുമില്ല തന്നെ.
-- ഇതേതാണ്ട് കുരുടന് ആനയെ കണ്ടതുപോലുണ്ട്. ക്ഷമിക്കണം, കുരുടന് ആനയെ വിലയിരുത്തുമ്പോള്‍ അവിടെ ഒരു ഉണ്ടായിരുന്നു. ഇവിടെ ആനയില്ലാതിരുന്നിട്ടും എന്റെ അപ്പൂപ്പനെ വകേലൊരു പെങ്ങളുടെ മോള്‍ടെ കെട്ട്യോനെ പരിചയപ്പെടുത്തുന്നതുപോലെയാണ് രണ്ടാളും ദൈവത്തെ പരിചയപ്പെടുന്നത്. (മോശമായ അര്‍ത്ഥത്തില്‍ പറഞ്ഞതല്ല കെട്ടോ.)
"ഈശ്വരന് ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്"
അതാണ്, ഇതാണ് എന്നെല്ലാം പറയുകയല്ലാതെ അത് എന്താണ് എന്നെല്ലാം പറയുകയല്ലാതെ എന്താണ് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള വിവേകം ഇവര്‍ക്കൊക്കെ എന്നാണ് ഉണ്ടാവുക.
സിറിയക്കാരന് ഒരു കവി ഇങനെ എഴുതി:
ഒരു ദിവസം ഒരു തപാല്‍ ശിപായി നിശ്ചയിച്ചു, മനുഷ്യരുടെ മുഴുവന്‍ ദുഖങ്ങള്‍ കാണിച്ചു ദൈവത്തിനു ഒരു പരാതി കൊടുക്കുക. പരാതി തയ്യാറാക്കി. ദൈവത്തിന്റെ വിലാസം എഴുതി. അപ്പോള്‍ തപാല്‍ ശിപായി “അയ്യടാ“ എന്നായി. കാരണം, അയാള്‍ പെട്ടെന്നു ഓര്‍ത്തുപോയി: ദൈവത്തിനു വായിക്കാന്‍ അറിയില്ല്ല്ലല്ലോ.
അടിമത്തം തെറ്റാകുന്നതെങ്ങനെ?
പ്രവാചകന്മാരില് നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്. ) നിന്റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്റെ മകന് ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്. (33:7)
അവന് സത്യവാന്മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്. സത്യനിഷേധികള്‍ക്ക് അവന് വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (33:8)
മറ്റു പ്രവാചകന്മാരൊക്കെ കാലഹരണപ്പെട്ടവരാണെന്നും അവര്‍ക്കൊന്നും തന്റെയത്ര വിശുദ്ധിയും ശ്രേഷ്ഠതയും ഇല്ലെന്നും സ്ഥാപിക്കാന്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്.
മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ “നിന്നില്‍ നിന്നും” എന്ന് ആദ്യം പറഞ്ഞതു തന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന് എന്നു സ്താപിക്കാന് മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.
ഏതാനും സാമ്പിളുകള്‍ ഇതാ:
“അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു :“അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍ അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന് എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍ നിന്നും ഏറ്റവും ആദ്യം പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)
“അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്.” (തുര്‍മുദി)
അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. അത് നബിക്ക് വളരെ ഇഷ്ട്പ്പെട്ട വിഭവമായിരുന്നു. നബി തന്റെ തിരു കരം കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും . വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന് വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം .”ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദം നബിയുടെ അടുക്കല്‍ ചെന്നു പറയും . “ ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”
ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന് വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന് ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. നഫ്സീ...നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”
പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും....അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന് വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക...”
പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും... അദ്ദേഹം പറയും.. എന്റെ നാഥന് ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ...”
പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും ... അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി...നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”
തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും. “എന്റെ നാഥന് മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ...നഫ്സീ..നഫ്സീ. ...”
പിന്നീടവര്‍ എന്റെ അടുത്തു വന്ന് ഇങ്ങനെ ബോധിപ്പിക്കും. “ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതരാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്താലും. ..”
അങ്ങനെ ഞാന്‍ അവിടെ നിന്നു പുറപ്പെടും . അര്ശിന്റെ താഴെ ചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക. അത് അംഗീകരിക്കപ്പെടുന്നതാണ്. ”
അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെ മേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും : “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍ പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക...”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്.)
“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍” . ഖുര്‍ ആന്‍ (33:56)
അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തു വെച്ച് എന്നെകുറിച്ചു പരാമര്ശിക്കപ്പെടുമ്പോള് അവന് എന്റെ മേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്.”(തുര്‍മുദി)
ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു. നബി പറഞ്ഞു: “ജനങ്ങളില്‍ വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന് അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)
അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)
തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി.
ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. ഞാന്‍ ഉദ്ധരിക്കാറുള്ള തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര് എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. . മലപ്പുറത്ത് എന്റെ വീട്ടിനു തൊട്ടരികിലാണു ‘സ്വലാത്ത് നഗര്‍’. ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന് തന്നെ!.
അബൂ സുഫ് യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന് ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു:
“ അവന് [മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?...!”
Can you tell me what is the meaning of that Swalat.
Please !
മറ്റുപലരെയും പോലെ ഞാനും ചര്‍ച്ച കണ്ടു നില്‍ക്കുകയായിരുന്നു. മാഷുടെ ഭാഗത്ത് നിന്നും ചില വ്യതിയാനങ്ങള്‍ വരുന്നത് കാണുമ്പോള്‍ ഇടപെടുകയാണ്. പല കമന്റുകളും വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നതിനാല്‍ 3 ചോദ്യങ്ങള്‍ അക്കമിട്ട് ഉന്നയിക്കുന്നു. ഉത്തരങ്ങളും അക്കമിട്ടെഴുതിയാല്‍ എല്ലാവര്ക്കും ഇപ്പോഴുള്ള ചില കണ്‍ഫ്യുഷനുകള്‍ മാറുമെന്നു തോന്നുന്നു. പല ചോദ്യങ്ങളും പലരും ഉന്നയിച്ചതാണെങ്കിലും പലതിനും വ്യക്തമായ ഉത്തരം പറയാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്നതിനാലാണ് വീണ്ടും ഉന്നയിക്കുന്നത്. (തെളിവുകള്‍ക്കായുള്ള ഉദ്ധരണികള്‍ സ്ഥല ലാഭത്തിനു വേണ്ടി ഒഴിവാക്കുന്നു. ആവശ്യപ്പെട്ടാല്‍ പിന്നീട് നല്‍കാം)
1) മനുഷ്യചിന്തകള്‍ക്ക് അതീതമായ ദൈവം 'ഇങ്ങനെ ഒക്കെ ആണ്' എന്ന് പറയുന്നത് അല്പത്തമാണ് എന്നാണല്ലോ അങ്ങയുടെ നിലപാട്. കാരണം അതിന് ശാസ്ത്രീയമായ അടിത്തറ ഇല്ല. എങ്കില്‍, ദൈവം 'ഇങ്ങനെ ഒന്നും ആവില്ല' എന്ന് പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?
2) മനുഷ്യചിന്തകള്‍ക്ക് അതീതമായ ദൈവത്തിന്റെ 'മാനസികാവസ്ഥ' വിശദീകരിക്കാന്‍ ടീച്ചറുടെയും കുട്ടികളുടെയും കഥ ഉദ്ധരിക്കേണ്ടി വന്നത്, ദൈവത്തെ ലഘൂകരിച്ച് കാണുന്ന താങ്കളുടെ 'മനുഷ്യ ബുദ്ധി' പ്രവര്‍ത്തിച്ചത് കൊണ്ടല്ലേ? ഇങ്ങനെ ആയിരിക്കും ദൈവം ചിന്തിക്കുന്നത് എന്ന താങ്കളുടെ 'വെളിപാടിന്റെ' ശാസ്ത്രീയ അടിത്തറ എന്താണ്?
3) സര്‍വലോക-ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നത് കൊണ്ടാണല്ലോ അജ്ഞാത ശക്തി 'ദൈവം' ആയത്. എങ്കില്‍, ആ ദൈവം സര്വജ്ഞന് ആയിരിക്കില്ല എന്ന് പറയാനുള്ള ശാസ്ത്രീയ തെളിവുകള്‍ എന്തൊക്കെയാണ്?
ചോദ്യങ്ങളില്‍ ശാസ്ത്രീയ അടിത്തറ ആവര്‍ത്തിച്ചു ചോദിച്ചതിന്റെ യുക്തി മനസ്സിലായി കാണുമല്ലോ? അങ്ങയുടെ ബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ക്കപ്പുറം 'തെളിവുകള്‍' ആണല്ലോ നമുക്ക് ആവശ്യം. മേല്‍ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ച ശേഷം മറ്റു സംശയങ്ങളിലെക്ക് കടക്കാം.
ശ്രീ സുശീല്‍ കുമാര്‍,
താങ്കള്‍ സമയം കിട്ടുമ്പോള്‍ ഈയുള്ളവന്റെ ബ്ലോഗ് തുറന്ന മനസ്സോടെ കൂടുതല്‍ വായിക്കുക. വാദിക്കാനും ജയിക്കാനും മുട്ടുന്യായങ്ങള്‍ക്ക് മറുപടി പറയാനും ഈയുള്ളവന് സമയമില്ല, എന്നാല്‍ ചര്‍ച്ച ചെയ്യാനും അന്യോന്യം കൂടുതല്‍ മനസ്സിലാക്കാനും വളരെ സന്തോഷം, ബ്ലോഗിലേക്ക് വരിക.
ശ്രീ ജബ്ബാര്‍ ,
അന്ധവിശ്വാസങ്ങളോട് പോരാടുന്നതിനോട്, തുറന്നുകാട്ടുന്നതിനോട് നൂറുശതമാനം പിന്തുണ രേഖപ്പെടുത്തുന്നു.
അതേസമയം, എന്താണ് താങ്കളുടെ ദൈവവിശ്വാസം എന്ന് ഒരു തുറന്ന പോസ്റ്റ് എഴുതുന്നത് നല്ലതായിരിക്കും. ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് താങ്കള്‍ക്ക് കൂടുതല്‍ കരുത്തോടെ അന്ധവിശ്വാസങ്ങളോട് പോരാടാം.
ശ്രീ,
താങ്കള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. ദൈവത്തെക്കുറിച്ചുള്ള വ്യത്യസ്ഥ അഭിപ്രായങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ദൈവത്തിന് ബുദ്ധിയില്ലെന്ന് താങ്കള്‍ പറയുമ്പോള്‍ അത് സര്വജ്ഞാനിയാണെന്നു മറ്റൊരാള്‍ പറയുന്നു. ഈശ്വരന് വികാരമില്ലെന്ന് പറയുമ്പോള്‍ മനുഷ്യരെപ്പോലെ ദേഷ്യവും, പ്രതികാരബുദ്ധിയുമുള്ളതായി മറ്റൊരാള്‍ അവതരിപ്പിക്കുന്നു. വാദിക്കാനും ജയിക്കാനുമുള്ള മുട്ടുന്യായമായി താങ്കള്‍ അതിനെ കണ്ടതില്‍ ഖേദിക്കുന്നു. താങ്കളുടെ വാദഗതികളെ മുന്‍വിധികളില്ലാതെ തുറന്ന മനസ്സോടെ സമീപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
"മനുഷ്യരാശിക്ക് വളരെ ദോഷമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെ നമുക്ക് എതിര്‍ക്കാം, നോവിക്കാതെ പരിഹസിക്കാം. പക്ഷെ, സാധാരണ ജനങ്ങളുടെ മാനസികആശ്വാസത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദൈവ രൂപങ്ങളെ/അവതാരങ്ങളെ/പുത്രന്മാരെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല."
ഇതില്‍ ഒന്നാമത്തെ കാര്യത്തോട് നൂറ് ശതമാനം യോജിക്കുന്നു. രണ്ടാമതായി, ഒരു മനുഷ്യന് ഏത് മതവിശ്വാസിയായാലും അവന്റെ മനസ്സിന് ആശ്വാസം ലഭിക്കുന്നുവെങ്കില്‍ അവന്റെ ദൈവം അവനോടുകൂടെയിരിക്കട്ടെ, അത് തട്ടിക്കളയേണ്ടതില്ല എന്ന അഭിപ്രായക്കാരനാണു ഞാനും. എന്നാല്‍ മാനസികാശ്വാസത്തിനുവേണ്ടി എന്ന ന്യായം നിരത്തി താങ്കള്‍ മനുഷ്യനെ ചൂഷണം ചയ്യുന്ന ആചാരങ്ങളെയും കണ്ക്കെട്ടുവിദ്യക്കാരായ അവതാരങ്ങളെയും മനുഷ്യദൈവങ്ങളെയും ന്യായീകരിക്കുകയാണോ എന്ന് ഒരു എളിയ സംശയം. അത് ദൂരീകരിക്കുമല്ലോ. വിഗ്രഹാരാധാനയെ താങ്കള്‍ എതിര്‍ക്കുന്നതായി കാണുന്നു. സന്തോഷമുണ്ട്.
"ഈശ്വരന് ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന് ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്."
ഈ വാക്യത്തില്‍ തന്നെ വൈരുദ്ധ്യങ്ങളില്ലേ എന്ന് സംശയം. ഉദാഹരണത്തിനു ബുദ്ധിയും ഗുണവുമില്ലാത്തത് എങ്ങനെയാണ് പൂര്‍ണമാകുന്നത്? ബുദ്ധിയില്ലാത്തതിന് എങ്ങനെയാണ് ജ്ഞാനമുണ്ടാവുക?
ആത്യന്തമായ പ്രകൃതിയെത്തന്നെയാണോ താങ്കള്‍ ഈശ്വരനെന്ന് വിളിക്കുന്നത്? എങ്കില്‍ ആ ഈശ്വരനെ നമ്മള് പ്രത്യേകമായി വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ? ഓരോരുത്തരും പ്രത്യേകമായി വിളിച്ച് അപേക്ഷിക്കേണ്ടതുമില്ല. എങ്കില്‍ പ്രര്ത്ഥനതന്നെ നിരര്‍ത്ഥകമാകുന്നു. എങ്കില്‍ പിന്നെ താങ്കള്‍ പറയുന്ന 108 നാമങ്ങളുടെ പ്രസക്തിയെന്താണ്?
അന്ധവിശ്വാസങ്ങളെ എതിക്കുന്ന താങ്കള്‍ ജ്യോതിഷത്തിനും എതിരായിരിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ?
1) മനുഷ്യചിന്തകള്‍ക്ക് അതീതമായ ദൈവം 'ഇങ്ങനെ ഒക്കെ ആണ്' എന്ന് പറയുന്നത് അല്പത്തമാണ് എന്നാണല്ലോ അങ്ങയുടെ നിലപാട്. കാരണം അതിന് ശാസ്ത്രീയമായ അടിത്തറ ഇല്ല. എങ്കില്‍, ദൈവം 'ഇങ്ങനെ ഒന്നും ആവില്ല' എന്ന് പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?
2) മനുഷ്യചിന്തകള്‍ക്ക് അതീതമായ ദൈവത്തിന്റെ 'മാനസികാവസ്ഥ' വിശദീകരിക്കാന്‍ ടീച്ചറുടെയും കുട്ടികളുടെയും കഥ ഉദ്ധരിക്കേണ്ടി വന്നത്, ദൈവത്തെ ലഘൂകരിച്ച് കാണുന്ന താങ്കളുടെ 'മനുഷ്യ ബുദ്ധി' പ്രവര്‍ത്തിച്ചത് കൊണ്ടല്ലേ? ഇങ്ങനെ ആയിരിക്കും ദൈവം ചിന്തിക്കുന്നത് എന്ന താങ്കളുടെ 'വെളിപാടിന്റെ' ശാസ്ത്രീയ അടിത്തറ എന്താണ്?
3) സര്‍വലോക-ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നത് കൊണ്ടാണല്ലോ അജ്ഞാത ശക്തി 'ദൈവം' ആയത്. എങ്കില്‍, ആ ദൈവം സര്വജ്ഞന് ആയിരിക്കില്ല എന്ന് പറയാനുള്ള ശാസ്ത്രീയ തെളിവുകള്‍ എന്തൊക്കെയാണ്?
---------------------------
മറുപടി പറയാന്‍ പ്രയാസമുള്ള , നല്ല ചോദ്യങ്ങള്‍! എന്റെ പരിമിത യുക്തി കൊണ്ടു പറയാന്‍ ശ്രമിക്കാം.
1. ദൈവം എന്നത് മനുഷ്യന്റെ ഭാവനയില്‍ മാത്രം ജന്മമെടുത്തതാണ്. ഓരോ കാലഘട്ടത്തിലും ഓരോ പ്രദേശങ്ങളിലും ഈ സങ്കല്പ്പത്തിനു വൈവിധ്യമുള്ള നിര്‍വ്വചനങ്ങളും, വിശദീകരണങ്ങളും കാണപ്പെടുന്നു എന്നതാണു അതു മനുഷ്യഭാവനയാണെന്നതിനു ഒരു തെളിവ്. ഓരോ ദൈവ സങ്കല്‍പ്പവും ഉടലെടുത്ത കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതവും സംസ്കാരവും മൂല്യസങ്കല്പ്പങ്ങളുമെല്ലാം ഈ ദൈവങ്ങളുടെ സ്വഭാവഗുണങ്ങളില്‍ പ്രതിഫലിക്കുന്നു എന്നതാണു മറ്റൊരു തെളിവ്. മനുഷ്യന്റെ യുക്തിപരമായ പരിമിതികളും ദൈവങ്ങളുടെ വിശേഷണങ്ങളില്‍ പ്രതിഫലിക്കുന്നു.
ഇതെല്ലാം പരിഗണിച്ചുകൊണ്ട് ദൈവത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യരുടെ നിസ്സഹായാവസ്ഥ, അജ്ഞത, അപൂര്‍ണ്ണത, ആഗ്രഹങ്ങള്‍, അതിജീവനോല്ക്കണ്ഠകള് തുടങ്ങി പലതും മനുഷ്യനെ ഇങ്ങനെയൊരു സങ്കല്‍പ്പത്തിലേക്കു നയിച്ചു. കൂടുതല്‍ വിശദീകരിക്കുന്നില്ല.
ദൈവം ഈ പറയുന്നതുപോലെയൊന്നും ആവില്ല എന്നു പറഞ്ഞത് ഈ പറഞ്ഞ വിശേഷണങ്ങളില്‍ തന്നെ അടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ്. വിശേഷണങ്ങള്‍ ഒന്നും മനുഷ്യ യുക്തി കൊണ്ട് പരിശോധിക്കാനാവില്ല എന്നാണല്ലോ ഇപ്പോള്‍ വാദം. എങ്കില്‍ മനുഷ്യരോട് യുക്തി പൂര്‍വ്വം ചിന്തിക്കാന്‍ പറയുകയും ,യുക്തിക്കു ബോധ്യമാകാന്‍ തക്കതെന്നവകാശപ്പെട്ടുകൊണ്ട് യുക്തിക്കു നിരക്കാത്ത തെളിവുകളും വിശേഷണങ്ങളും നിരത്തുകയും ചെയ്യുന്നത് നിരര്‍ത്ഥകമല്ലേ?
ഇങ്ങനെയൊന്നും ആവില്ല എന്നു ഞാന്‍ പറയുന്നത് എന്റെ യുക്തിയും അറിവും വെച്ച് പഴയ ദൈവസങ്കല്പ്പത്തെ എങ്ങിനെ നവീകരിക്കാം എന്ന ഒരാലോചനയുടെ ഭാഗം മാത്രം. അതു ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യന്റെ സ്വൈരജീവിതത്തിനും സമാധാനത്തിനും ആവശ്യമാണെന്ന തിരിച്ചറിവാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവിടെ യുക്തിക്കു നിരക്കാത്ത ഒരു വിശ്വാസം അത്ര തന്നെ യുക്തിക്കു നിരക്കാത്ത മറ്റൊരു വിശ്വാസത്തെ യുക്തി കൊണ്ടു ചോദ്യം ചെയ്യുന്നതും പരിഹസിക്കുന്നതും ഞാന്‍ നിത്യവും കാണുന്നു. യുക്തിക്കു നിരക്കാത്ത എല്ലാ വിശ്വാസങ്ങളും അന്ധ വിശ്വാസമാണ്. അതിലൊന്ന് മറ്റൊന്നിനെക്കാള്‍ മികച്ചതാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണു വര്‍ഗ്ഗീയതയ്ക്കും സംഘര്‍ഷങ്ങള്‍ക്കും പലപ്പോഴും വഴി വെക്കുന്നത്.
. യുക്തി കൊണ്ട് ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാനും തുടര്‍ന്നു അവനവന്റെ മതങ്ങളെ ന്യായീകരിക്കാനുമുള്ള വിശ്വാസികളുടെ നിരന്തര പരിശ്രമത്തോടുള്ള പ്രതികരണമായിരുന്നു എന്റെ ഈ യുക്തിയും.
മുമ്പു നടന്ന ഈ ചര്‍ച്ച വായിച്ചിരിക്കുമല്ലോ.
2. തീര്‍ച്ചയായും അതെ. നമുക്കു നമ്മുടെ പരിമിത ബുദ്ധി കൊണ്ടു മാത്രമേ ഇത്തരം വിഷയങ്ങളെ വിശകലനം ചെയ്യാന്‍ കഴിയൂ. മതങ്ങളും ആ കാലഘട്ടത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ടാണു കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ മനുഷ്യാതീതമോ ഇന്ദ്രിയാതീതമോ ആയ ഒരു ഉറവിടവും അതിനില്ല. ഖുര്‍ ആന്‍ ദൈവത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുള്ളത് ആ കാലത്തെ അറബികളുടെ അറിവും അനുഭവങ്ങളും ഉദാഹരിച്ചുകൊണ്ടു മാത്രമാണ്. മനുഷ്യര്‍ക്കറിയാത്ത ഒരു കാര്യവും ദൈവിക വെളിപാടെന്നു പറയപ്പെടുന്ന ഖുര്‍ ആനില്‍ ഇല്ല. അതു കൊണ്ടു തന്നെ അതു മനുഷ്യന്റെ സൃ ഷ്ടിയുമാണ്.
ഇങ്ങനെയായിരിക്കും ദൈവം ചിന്തിക്കുന്നത് എന്നല്ല ആ ഉദാഹരണം കൊണ്ടു ഞാന്‍ പറയാന്‍ ശ്രമിച്ചത്. എല്ലാം അറിയുന്ന, ഒരില വീഴുന്നതു പോലും രേഖപ്പെടുത്തി വെച്ച ഒരു ദൈവത്തോടു നമ്മള് നമ്മുടെ നിസ്സാര കാര്യങ്ങളില്‍ പോലും ശ്രദ്ധ ക്ഷണിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥനയും കൈക്കൂലിയും സമര്‍പ്പിക്കുന്നതില്‍ യുക്തിപരമായ വൈരുദ്ധ്യമുണ്ട് എന്നു പറയാനാണു ശ്രമിച്ചത്. അടിമ സംസ്കാരത്തിന്റെ പ്രതിഫലനമാണത്തരം വൈരുദ്ധ്യങ്ങള്‍.
3. അറിയുക എന്നത് നമ്മുടെ ഒരു വിശേഷ സിദ്ധിയല്ലേ? നമ്മുടെ ബുദ്ധിയും തലച്ചോറും പ്രവര്‍ത്തിക്കുമ്പോള്‍ അല്ലെ നമുക്ക് അറിവ് ഉണ്ടാകുന്നത്. ആ സിദ്ധിയെങ്ങനെ പ്രപഞ്ച ചരാചരങ്ങളുടെ ചൈതന്യ വിശേഷമായ പരബ്രഹ്മത്തിനുണ്ടാകുന്നത്? സൃഷ്ടിച്ചു പരിപാലിക്കുന്ന “ആള്” ദൈവം സെമിറ്റിക് മതങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. ആള് ആകുമ്പോള്‍ മനുഷ്യന്റെ ഗുണങ്ങളൊക്കെ വരും . അതു ദൈവസ്രഷ്ടാവായ മനുഷ്യന്റെ യുക്തി പരിമിതിയാണ്.
ഈശ്വരന് നിര്‍ഗ്ഗുണവും നിരാകാരവുമായ ബ്രഹ്മം ആകുന്നു. ആത്മാവ്, ബ്രഹ്മം, ഈശ്വരന് എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ്. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാണോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല. യോഗിമാര്‍ സമാധിയില്‍ (മരണം എന്ന അര്‍ത്ഥത്തിലല്ല) അത് അനുഭവിക്കാം എന്ന് പറയപ്പെടുന്നു. ബ്രഹ്മാനുഭൂതിയുണ്ടാകുമ്പോള് യുക്തിവാദങ്ങളും വിവരണങ്ങളും എല്ലാം നിലയ്ക്കുന്നു.
[ശ്രേയസ്സിന്റെ കുറിപ്പില്‍നിന്ന്]
-----------------------
ഏറെക്കുറെ യോജിക്കാന്‍ കഴിയുന്ന വിശേഷണങ്ങളും നിര്വ്വചനങ്ങളുമാണിത്. യോഗിമാര്‍ക്ക് സമാധിയില്‍ അനുഭവിക്കാന്‍ കഴിയുന്നു എന്നു പറഞ്ഞതിലാണ് അല്‍പ്പം കണ്ഫ്യൂഷന് ഉള്ളത്. നമുക്കൊക്കെ നമ്മുടെ സാധാരണ അവസ്ഥകളിലും ഈ ചൈതന്യത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.
ദൈവത്തെ മനുഷ്യനെപ്പോലെ ഒരു വ്യക്തിയായിക്കാണുകയും വളരെ മൂര്‍ത്തമായ വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുമ്പോളാണ് ദൈവം ഒരു അയുക്തിക സങ്കല്പ്പമായി മാറുന്നത്.
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താങ്കള്‍ 'പ്രയാസപ്പെട്ടു' എന്നറിയിച്ചതില് സന്തോഷിക്കുന്നു. 'പരിമിത യുക്തി' ഉപയോഗിച്ച് പറഞ്ഞ മറുപടി വായിച്ചപ്പോള്‍ തോന്നിയ ഉപചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. a) അങ്ങ് 'മനുഷ്യചിന്തക്ക് അതീതനായ ദൈവത്തെ അനുഭവിക്കുന്നതായി' മുമ്പ് പറഞ്ഞിരുന്നു. ആ വാദത്തില്‍ നിന്നും താങ്കള്‍ പിന്നോട്ട് പോയോ?
b)
---------------------------"ഇങ്ങനെയൊന്നും ആവില്ല എന്നു ഞാന്‍ പറയുന്നത് എന്റെ യുക്തിയും അറിവും വെച്ച് പഴയ ദൈവസങ്കല്പ്പത്തെ എങ്ങിനെ നവീകരിക്കാം എന്ന ഒരാലോചനയുടെ ഭാഗം മാത്രം."
---------------------------
ദൈവം മനുഷ്യഭാവന മാത്രമാണെങ്കില്‍ പിന്നെന്തിനു താങ്കള്‍ ആ സങ്കല്‍പ്പത്തെ നവീകരിക്കണം?
c)
---------------------------
"അതു ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യന്റെ സ്വൈരജീവിതത്തിനും സമാധാനത്തിനും ആവശ്യമാണെന്ന തിരിച്ചറിവാണതിനെന്നെ പ്രേരിപ്പിക്കുന്നത്."
---------------------------
മനുഷ്യന്റെ സ്വൈര്യജീവിതത്തിന് ഭംഗമുണ്ടാക്കുന്നത് 'ഇല്ലാത്ത' ദൈവമാണെങ്കില്‍ പുതിയ ഒരു സങ്കല്‍പ്പം കൂടി അവതരിപ്പിച്ച് ഒരു പുതിയ ചേരി കൂടി സൃഷ്ടിക്കണോ? അതിലും എളുപ്പമല്ലേ ദൈവം എന്ന 'സംഗതിയെ' ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു നിലവിലുള്ള നാസ്തിക ചേരിയില്‍ തുടരുന്നത്?
2
---------------------------
"തീര്‍ച്ചയായും അതെ. നമുക്കു നമ്മുടെ പരിമിത ബുദ്ധി കൊണ്ടു മാത്രമേ ഇത്തരം വിഷയങ്ങളെ വിശകലനം ചെയ്യാന്‍ കഴിയൂ. "
---------------------------
മതഗ്രന്ഥങ്ങളെ നിരാകരിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. എന്നാല്‍, മതങ്ങളൊന്നും പറയാത്ത രീതിയില്‍ ദൈവത്തെ അവതരിപ്പിക്കാന്‍ 'ടീച്ചര്‍-കുട്ടികള്‍' കഥയിലൂടെ സ്വന്തം പരിമിത ബുദ്ധി ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നത് വൈരുധ്യമല്ലേ? താങ്കള്‍ എന്തേ മുമ്പ് പറഞ്ഞത് വേഗം മറന്നു പോവുന്നത്?
അതിങ്ങനെ ആയിരുന്നില്ലേ?
------------------------
"പ്രപഞ്ചം തന്നെ എന്താണെന്നറിയാത്ത നമ്മള് അതിനുമപ്പുറത്തെ കാര്യങ്ങളെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്നതെങ്ങനെ?
അറിയില്ല എന്നു പറയുന്നതാണു വിവേകപൂര്വ്വകവും വിനയപൂര്വ്വകവുമായ നിലപാട്."
---------------------------
3. എന്റെ ചോദ്യത്തിനല്ല മറുപടി ലഭിച്ചിരിക്കുന്നത്. ദൈവം 'ജ്ഞാനി' ആയിരിക്കില്ലേ എന്നായിരുന്നില്ല എന്റെ ചോദ്യം. 'സര്‍വജ്ഞാനി' ആയിരിക്കില്ലേ എന്നായിരുന്നു. വാക്കുകളുടെ അര്‍ത്ഥവ്യത്യാസം താങ്കള്‍ക്ക് അറിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 'സര്‍വജ്ഞാനി' എന്ന പദത്തിന് 'അറിവുള്ളവന്' എന്ന അര്‍ത്ഥം നല്‍കിയത് ചോദ്യം ലേശം 'പ്രയാസം' ഉണ്ടാക്കിയത് കൊണ്ടല്ലേ? 'സര്‍വജ്ഞാനി' എന്ന ഗുണം താങ്കള്‍ മനുഷ്യരില്‍ കാണുന്നുണ്ടോ? എങ്കില്‍ 'സര്‍വജ്ഞാനി' ആയ മനുഷ്യന് ആരാണ്?
ഖുര്‍ആന്‍-നെ കുറിച്ചും 'യുക്തിക്കു നിരക്കാത്ത എല്ലാ വിശ്വാസങ്ങളും അന്ധ വിശ്വാസമാണ്' തുടങ്ങിയ മറ്റു കാര്യങ്ങളെ കുറിച്ചും പിന്നീട് ചര്‍ച്ച ചെയ്യാം. ചര്‍ച്ച വഴിമാറിപോവാതിരിക്കാന് അവ മനപൂര്‍വ്വം ഒഴിവാക്കുന്നു.
1. ഇല്ല. അനുഭവിക്കുന്നു, പക്ഷെ അതു വിശദീകരിക്കാനാവില്ല.
“ദൈവ”ത്തെ ഇടുങ്ങിയ മാളത്തില്‍ നിന്നു മോചിപ്പിക്കുന്നത് മനുഷ്യന്റെ മനസ്സു വിശാലമായിക്കാണാന്‍ ആഗ്രഹിക്കുന്നതിനാല്‍. ദൈവമല്ല കുഴപ്പക്കാരന്‍. മതങ്ങള്‍ ഉണ്ടാക്കി വെച്ച കുട്ടിദൈവങ്ങളാണ്.
2. വൈരുധ്യങ്ങള്‍ ഒരുപാടുണ്ടാകും. അമൂര്‍ത്തവും യുക്തിക്കു വഴങ്ങാത്തതുമായ സങ്കല്‍പ്പങ്ങളെ വിവിധ കോണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമത്തില്‍ വൈരുധ്യങ്ങള്‍ സ്വാഭാവികമാണ്.
അറിയില്ല എന്നതു തന്നെയാണു നിലപാട്. എങ്കിലും ആകാവുന്നേടത്തോളം എത്തി നോക്കുക. നമ്മുടെ ചിന്തയുടെ പരിധി എത്തും വരെ.
3.ജ്ഞാനം പൂര്ണമായതാണല്ലോ സര്‍വ്വജ്ഞാനം. മനുഷ്യന്റെ എല്ലാ ക്വാളിറ്റിക്കും പൂര്‍ണത നല്‍കിയാണു മനുഷ്യന് ദൈവത്തിനു ക്വാളിറ്റി നിര്‍ണയിച്ചത്. പക്ഷെ അതെല്ലാം വൈരുധ്യങ്ങളായി കലാശിച്ചുവെന്നു മാത്രം.
ഈശ്വരന് സര്‍വ്വജ്ഞാനി യാകുമ്പോള്‍ അതൊരു വ്യക്തിയാകുന്ന പോലെ. ഈ ശ്വരന് ജ്ഞാനമാണ്. എന്നു പറയുന്നതിനു കുറെകൂടി ഡപ്തു തോന്നുന്നു.
ശ്രീ സുശീല്‍,
മറ്റൊരാളുടെ സങ്കല്പത്തിന് ഈയുള്ളവന് ഉത്തരവാദിയല്ല. അതിനാല്‍ ശ്രീ ചിന്തകന്റെ അഭിപ്രായവുമായി കൂട്ടിക്കുഴഞ്ഞു ദയവായി ബുദ്ധിമുട്ടരുത്. വിശദമായ മറുപടി ശ്രേയസ് ബ്ലോഗ്ഗിലെ കമന്റില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
സുശീല്‍ പറഞ്ഞു:
"അതാണ്, ഇതാണ് എന്നെല്ലാം പറയുകയല്ലാതെ അത് എന്താണ് എന്നെല്ലാം പറയുകയല്ലാതെ എന്താണ് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള വിവേകം ഇവര്‍ക്കൊക്കെ എന്നാണ് ഉണ്ടാവുക."
എന്താണ് ഈശ്വരന് എന്ന് യുക്തിവാദികളും പറഞ്ഞിട്ടില്ല. ശ്രീ ജബ്ബാര്‍ മാഷും അതിന് മുതിരുന്നില്ല! ഈശ്വരന് എന്ന സങ്കല്പം അവര്‍ക്കില്ല എന്നാണെങ്കില്‍ നിരീശ്വരവാദികള്‍ എന്ന് അവര്‍ സമ്മതിക്കട്ടെ. അറിയാത്തതിനെ ഇല്ല എന്നും പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അറിയാന്‍ ശ്രമിച്ച് നോക്കിയിട്ട് ബോധ്യപ്പെടുക - ഉണ്ടോ ഇല്ലയോ എന്നത്. അതല്ലേ അതിന്റെ ശരി?
ശ്രീ ജബ്ബാര്‍ പറഞ്ഞു:
"യോഗിമാര്‍ക്ക് സമാധിയില്‍ അനുഭവിക്കാന്‍ കഴിയുന്നു എന്നു പറഞ്ഞതിലാണ് അല്‍പ്പം കണ്ഫ്യൂഷന് ഉള്ളത്. നമുക്കൊക്കെ നമ്മുടെ സാധാരണ അവസ്ഥകളിലും ഈ ചൈതന്യത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം."
താങ്കള്‍ പറഞ്ഞതിനോട് കുറെയേറെ യോജിക്കുന്നു. സത്യവും ധര്‍മ്മവും മുന്‍നിര്‍ത്തി, കാമക്രോധദ്വേഷാദി വികാരങ്ങള്‍ക്ക് അടിമപ്പെടാതെയാണ് ജീവിക്കുന്നതെങ്കില്‍ നമുക്കും ആ ചൈതന്യത്തിന്റെ ഒരംശം അനുഭവിക്കാന്‍ കഴിയും. അങ്ങനെയുള്ളവര്‍ ദൈവത്തെപ്പോലും ഭയക്കരുത്, ഒരിക്കലും. ഈയുള്ളവന്റെ ബ്ലോഗ് പോസ്റ്റില്‍ ഉദ്ദേശിച്ചത് അതിനേക്കാള്‍ ഉയര്‍ന്ന ഒരു അവസ്ഥയെക്കുറിച്ചാണ്.
"കാമക്രോധദ്വേഷാദി വികാരങ്ങള്‍ക്ക് അടിമപ്പെടാതെ" എന്നുദ്ദേശിച്ചത് ഭാര്യയെയോ ഭര്‍ത്താവിനെയോ സ്നേഹിക്കേണ്ട എന്നോ, ആരോടും ഒരിക്കലും മുഖം കറുപ്പിക്കേണ്ട എന്നോ ഒന്നുമല്ല. നാം ഇതിനൊന്നും അടിമപ്പെടരുത് എന്നുമാത്രം. കൂടുതല്‍ എഴുതുന്നില്ല, തല്ക്കാലം തെറ്റിധാരണ ഒഴിവാക്കാന്‍വേണ്ടി ഇത്രയും എഴുതിയതാണ്. :-)
Jabbar Mash, All friends,
മനുഷ്യന് എന്ന പരിമിധിയില്‍, അവര്‍ക്കു കാണാനും, അറിയാനുമുള്ള അളവില്‍ നിന്നു മാത്രമെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയൂ.
അതിനപ്പുരതുള്ളത് നമ്മുടെ ചിന്തക്ക് പുറത്താണ്. എത്ര ചിന്തിച്ചാലും പിടികിട്ടാത്ത രഹസ്യങ്ങള്‍ അങ്ങിനെ നില നില്ക്കും.
മനുഷ്യന് അവന് അനുഭവേധ്യമായ ഗുനങ്ങളിലൂടെയും, അതിനെ സൂചിപ്പിക്കുന്ന വാക്കുകളിലൂടെയും മാത്രമെ അറിയാന്‍ കഴിയുകയുള്ളൂ. അവനറിയാത്ത ഗുണങ്ങളെ വിവരിക്കാന്‍ വാക്കുകള്‍ ഉണ്ടാകില്ല. ഇനി അഥവാ ഒരു വാക്കു ഉണ്ടാക്കിയാല്‍ തന്നെ അതിനെ അനുഭവിക്കാനുള്ള ഒരു ഘടന രൂപപെടുത്താന്‍ കഴിയില്ല. എന്താണോ മനുഷ്യന് കാണാന്‍ കഴിയുന്നത്, അറിയാന്‍ കഴിയുന്നത് അതിനെ സൂജിപ്പിക്കാനുള്ള വാക്കുകളെ നമ്മള്‍ക്കുള്ളൂ. അനുഭവേധ്യമല്ലാത്ത കാര്യങ്ങളെ സൂചിപ്പിക്കുന്ന വാക്കുകള്‍ വെറും അക്ഷരങ്ങളും, ശബ്ദങ്ങളും മാത്രമായിരിക്കും. കുറ അനില്‍ സൃഷ്ടാവിനെ സൂചിപ്പിക്കുന്ന, ഗുണ വൈഷിഷ്ടങ്ങളെ സൂചിപ്പിക്കുന്ന നൂറു നാമങ്ങളുണ്ട്. അത് മനുഷ്യന് അനുഭവേദ്യമാകുന്നത് കൊണ്ടു അവയെ സൂജിപ്പിചീട്ടുണ്ട്,
ഞാന്‍ പറഞ്ഞതു മനസ്സിലായി കാണും എന്ന് കരുതുന്നു.
ആരാധന ഇസ്ലാമില്‍ എന്താണ് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു
താങ്കളുടെ മുമ്പത്തെ ഒരു പോസ്റ്റ് ഓര്മ വരുന്നു.
മതമില്ലതവരുടെ (യുക്തിവാദി കുടുമ്പങ്ങളുടെ) ഒരു കൂട്ടായ്മ സന്കടിപ്പിച്ചുവെന്നു
എന്തിന് ? ഒന്നു കൂടാന്‍, പരസ്പരം സംസാരിക്കാന്‍, ഷയര്‍ ചെയ്യാന്‍ അങ്ങിനെ പോകും അതിന്റെ വിശദീകരണങ്ങള്‍. അപ്പോള്‍, മനുഷ്യനായാല്‍ കൂടണം, പരസ്പരം ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും പങ്കു വെക്കണം, സാദിക്കുമെങ്കില്‍ പാവപെട്ടവരെ സഹായിക്കണം
(ഇതൊക്കെയാണ് ഇസ്ലാമില്‍ മനുഷ്യര്‍ കൂടുക (ജമാഅത്ത് എന്ന് അറബിയില്‍), മസ്ജിധുകളില്, തുല്യതയോടെ, പ്രയാസങ്ങള്‍ പരസ്പരം അറിയണം, ഒരു മനുഷ്യന് അസുഖം വന്നാല്‍ സമൂഹത്തിനു മുഴുവന്‍ വന്നത് പോലെയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്, രോഗികളെ സന്ദര്‍ശിക്കുക എന്നത് വരെ പുണ്യമാണ്. ഇതൊക്കെയാണ് ഇസ്ലാം.
ഞങ്ങള്‍ കൂടുന്നു, അത് ചെയ്യുന്നു ഇതു ചെയ്യുന്നു എന്നൊക്കെ തട്ടിവിടുമ്പോള്‍ അത് (ഏറിയും , കുറഞ്ഞും വ്യക്തികള്‍ക്കുള്ള ധാര്‍മിക നിലവാരത്തില്‍ നിന്നു ഓരോരുത്തര് അവര്‍ ചെയ്യുന്നതിനെ ന്യായീകരിച്ചു ) ദൈവത്തെ നിരാകരിക്കുന്ന ഒരു മതമെന്നല്ലാതെ വേറെ എന്താ പറയുക.
ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരുന്നുണ്ടല്ലോ മാഷേ
1. മതാനുയായികളില്‍ ചിലരുടെ ബഹുദൈവ വിശ്വാസവും (ഞാന്‍ കരുതുന്നത് എല്ലാ മതങ്ങളും ഏകദൈവ വിശ്വാസാധിഷ്ടിതമാണ് എന്നാണ്. ഇതും മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാം) അവര്‍ ദൈവത്തില്‍ ആരോപിക്കുന്ന മാനുഷിക ഗുണങ്ങളുമാണ് താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത്.
എന്നാല്‍ ജബ്ബാര്‍ മാസ്റ്റര്‍ 'വിശദീകരിക്കാന്‍ (ഭാഷയ്ക്ക് ഒതുങ്ങാത്ത) കഴിയാത്ത വിധം അമാനുഷികനായ 'ഏകദൈവ' സാന്നിദ്ധ്യം അനുഭവിക്കുന്നു' എന്ന വെളിപ്പെടുത്തല്‍ എന്നെ പോലെ മറ്റനേകം പേരെയും 'സന്തോഷവാന്മാര്' (തുള്ളിച്ചാടുന്നില്ല) ആക്കിയിരിക്കുന്നു എന്നറിയിക്കുന്നു.
2.
---------------------------
"വൈരുധ്യങ്ങള്‍ ഒരുപാടുണ്ടാകും. അമൂര്‍ത്തവും യുക്തിക്കു വഴങ്ങാത്തതുമായ സങ്കല്‍പ്പങ്ങളെ വിവിധ കോണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമത്തില്‍ വൈരുധ്യങ്ങള്‍ സ്വാഭാവികമാണ്.
അറിയില്ല എന്നതു തന്നെയാണു നിലപാട്..."
---------------------------
ഈ പറഞ്ഞതിന്റെ പച്ച മലയാളം ഇങ്ങിനെയല്ലേ!! : 'ഞാന്‍ എനിക്ക് തോന്നുന്നത് പറയും. ചിലപ്പോള്‍ ആദ്യം പറഞ്ഞത് വിഴുങ്ങും, വേണമെങ്കില്‍ വീണ്ടും ചര്‍ദ്ദിക്കും. കാരണം എന്റെ (മനുഷ്യന്റെ) യുക്തിക്കു അപ്പുറമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ എനിക്ക് തോന്നുന്നത് പറയുന്നത്."
ഇത്ര വേഗം മാസ്റ്റര്‍ കീഴടങ്ങുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 'മറുപടി പറയാന്‍ പ്രയാസമുള്ള, നല്ല ചോദ്യങ്ങള്‍' ആയതുകൊണ്ടാവാം ഈ 'എളുപ്പമുള്ള' മറുപടി പറഞ്ഞത് അല്ലെ മാഷേ?
നിലനില്‍ക്കുന്ന 'ദൈവവിശ്വാസങ്ങളില്‍' എല്ലാം 'വൈരുധ്യം' കണ്ടിട്ടാണ് മാഷ് ഒരു പുതിയ 'മത' ('ദൈവവിശ്വാസത്തിന്റെ പുതിയൊരു ചേരി' എന്ന അര്‍ത്ഥത്തില്‍) സൃഷ്ടിപ്പിനു ഒരുങ്ങി ഇറങ്ങിയത്. ഒടുവില്‍, ദാ കിടക്കുന്നു സ്വയം നിര്‍മിത കുഴിയില്‍..!! മാഷ് പറയുന്നതിലും ഒരുപാടു വൈരുദ്ധ്യങ്ങള്‍ കാണുമത്രേ..!!! കിടിലന്‍ തന്നെ മാഷേ. ഇതാണ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാതം അല്ലെ..??!!
വൈരുധ്യം ദാ, അടുത്ത മറുപടിയിലും വരുന്നു.
3.
---------------------------
"ജ്ഞാനം പൂര്ണമായതാണല്ലോ സര്‍വ്വജ്ഞാനം. മനുഷ്യന്റെ എല്ലാ ക്വാളിറ്റിക്കും പൂര്‍ണത നല്‍കിയാണു മനുഷ്യന് ദൈവത്തിനു ക്വാളിറ്റി നിര്‍ണയിച്ചത്. പക്ഷെ അതെല്ലാം വൈരുധ്യങ്ങളായി കലാശിച്ചുവെന്നു മാത്രം.
ഈശ്വരന് സര്‍വ്വജ്ഞാനി യാകുമ്പോള്‍ അതൊരു വ്യക്തിയാകുന്ന പോലെ. ഈ ശ്വരന് ജ്ഞാനമാണ്. എന്നു പറയുന്നതിനു കുറെകൂടി ഡപ്തു തോന്നുന്നു."
---------------------------
ഇവിടെ രണ്ടാമത്തെ വാചകം എഴുതി നാലാമാത്തതില് എത്തിയപ്പോള്‍ തന്നെ ആദ്യത്തേത് വിഴുങ്ങി. കഴിഞ്ഞ പ്രാവശ്യം എന്റെ ചോദ്യത്തിലെ 'സര്‍വജ്ഞാനി' എന്ന വാക്കിനെ 'അറിവ്' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ച് ഉരുണ്ടു കളിച്ചതിനാലാണ് ചോദ്യം ആവര്‍ത്തിച്ചത്. ഇപ്പോള്‍ 'ജ്ഞാനം പൂര്ണമായതാണല്ലോ സര്‍വ്വജ്ഞാനം' എന്നും, അതിനാല്‍ മനുഷ്യന് 'സര്‍വജ്ഞാനി' അല്ല എന്നും സമ്മതിക്കുന്നു. 'മനുഷ്യന്റെ ക്വാളിറ്റിക്ക് (ജ്ഞാനം) പൂര്‍ണത നല്‍കിയാണു മനുഷ്യന് ദൈവത്തിനു (സര്‍വജ്ഞാനം) ക്വാളിറ്റി നിര്‍ണയിച്ചത്' എന്ന മാഷുടെ കണ്ടെത്തലും നിരത്തുന്നു. അടുത്ത വാചകങ്ങള്‍ ശ്രദ്ധിക്കുക:
"പക്ഷെ അതെല്ലാം വൈരുധ്യങ്ങളായി കലാശിച്ചുവെന്നു മാത്രം.
ഈശ്വരന് സര്‍വ്വജ്ഞാനി യാകുമ്പോള്‍ അതൊരു വ്യക്തിയാകുന്ന പോലെ."
എങ്ങിനെയുണ്ട്..? വ്യക്തിക്ക് സര്‍വജ്ഞാനി ആവാന്‍ കഴിയില്ലെന്ന് തൊട്ടു മുമ്പ് സമ്മതിച്ച മാസ്റ്റര്‍ക്ക് 'ഈശ്വരന് സര്‍വജ്ഞാനി എന്ന വിശേഷണം നല്കുമ്പോള് അത് വ്യക്തി ആക്കലല്ലേ എന്ന 'സംശയം' വരുന്നു...!!! എങ്കിലും ഈശ്വരന് 'ജ്ഞാനം' ആണെന്ന് തുറന്നു പറയാന്‍ മാഷ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഇനിയും ഈശ്വരന് സര്‍വജ്ഞാനി ആണെന്ന് പറയാന്‍ താങ്കള്‍ക്കു ജാള്യം എന്തിനാണ്?
'വിശദീകരിക്കാന്‍ പറ്റാത്തവിധം ജീവിതത്തില്‍ അനുഭവേദ്യമാവുന്ന സര്‍വജ്ഞനാണ് ദൈവം' എന്ന് കൂടി മാസ്റ്റര്‍ തുറന്നു പറഞ്ഞാല്‍ നമുക്കു ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്ന് തോന്നുന്നു.
ആത്മഹത്യ ഏറ്റവും കുറവ് മൃഗങ്ങളില്‍! രണ്ടാം സ്ഥാനം മുസ്ലിംങ്ങളില്‍!!
മൂന്നാം സ്ഥാനം ആദിവാസി , ചേരിനിവാസി വിഭാഗങ്ങളില്‍.!!
കുറച്ചു ദിവസമായി ഈ ബ്ലോഗ് സന്ദര്‍ശിച്ചിട്ട്. മാഷ് അല്പം decent-um മാന്യവും ആയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഠിച്ചു എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്, കഴിഞ്ഞ ഏതാനും post-kal കണ്ടപ്പോള്‍. അങ്ങനെ യല്ല എന്ന് ഇപ്പോള്‍ മനസ്സിലായി.
വളരെ സംസ്കാര ശൂന്യവും വെറുപ്പും വംശീയ വിദ്വേഷവും നിറഞ്ഞതുമായ ഒരു മനസ്സില്‍ നിന്നെ ഇത്ര അസംഭന്ദങ്ങള് നിര്‍ഗളിക്കുകയുള്ളൂ.
മാഷ് എന്താണ് ഉദേശിച്ചത് ?. മലപ്പുറത്ത് ആത്മഹത്യ കുറയാന്‍ കാരണം മൃഗ തുല്യരും വിദ്യഭാസമില്ലതവരും അയ ആദിവാസികളുടെയും, ചേരി നിവാസികളുടെയും ആത്മഹത്യയെ കുറിച്ച അന്ജത കാരണമാനെന്നോ ?!. ഏത് സാമുഹിക ശാസ്ത്രഞ്ഞനാണ് മാഷേ അത് പറഞ്ഞതു?
ആത്മഹത്യാ നിരക്ക് സംബന്ധിച്ച കണക്കുകള്‍ നല്കുന്ന സൂചനയാണു ഞാന്‍ പറഞ്ഞത്. ലോകത്തെവിടെയും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് സാക്ഷരതയിലും ജീവിതനിലവാരത്തിലും ഉയര്‍ന്നു നില്ക്കുന്ന നഗരപ്രദേശങ്ങളിലാണ്...
ഇപ്പറഞ്ഞതിന്, ആത്മഹത്യയാണു പുരോഗതിയുടെ സൂചകം എന്നു വ്യാഖ്യാനിക്കേണ്ടതില്ല. കണക്കുകള്‍ അതാണെന്നു പറഞ്ഞുവെന്നേയുള്ളു.
==========
ആണോ മാഷേ ?.
എവിടെ നിന്നാണ് മാഷിന്നു ആ statstics കിട്ടിയത്?. ഇങ്ങനെയാണോ മാഷിന്റെ എല്ലാ പഠനങ്ങളും ?.
മാഷിന്റെ അറിവിലേക്കായി WHO യുടെ statistics താഴെ കൊടുക്കാം.
Lithuania 38.6
Belarus 35.1
Russia 32.2
Slovenia 26.3
Hungary 26
.....
Japan 23.7
Sri Lanka 21.6
Belgium 21.1
Estonia 20.3
Finland 20.1
Croatia 19.7
Serbia and Montenegro 19.5
Hong Kong[2] 17.4
Moldova 17.8
France 17.6
Switzerland 17.5
Poland 15.8
Austria 15.6
Czech Republic 15.3
Uruguay 15.1
People's Republic of China[3] 13.9
Denmark 13.6
Seychelles 13.2
New Zealand[4] 13.2
Sweden 13.2
Bulgaria 13
Germany 13
Trinidad and Tobago 12.8
Slovakia 12.6
Romania 12.5
Cuba 12.4
Suriname 12.1
Bosnia and Herzegovina 11.8
Norway 11.5
Canada 11.3
Iceland 11.2
Portugal 11
United States 11
ശെരി മാഷേ. ഇനി ആ കനൊക്കൊന്നു നോക്കിക്കേ. ശ്രിലങ്ക-യില്‍ 22, അമേരിക്ക-യില്‍ 11, wow ശ്രിലങ്ക യില്‍ ഉള്ളതിനേക്കാള്‍ ചേരി നിവാസികളും ആദിവാസികളും മൃഗ തുല്യരും അമേരിക്ക-യില്‍ ഉള്ളത് കൊണ്ടാണോ മാഷേ ഇതു ?. കേരള ത്തിലെ അവസ്ഥ അറിയുമോ?.
10000 നു 32. അമേരിക്ക യെക്കാള്‍ 3 ഇരട്ടി പുരോഗതി!!!. കണക്കു പറയുന്നത് (വ്യാഖനിക്കാതെ) അങ്ങനെയാണോ മാഷേ ??
കേരളത്തില്‍ തെന്നെ ആത്മഹത്യ ചെയ്യുന്നത് ഒരു പാടു വിദ്യാഭാസവും അറിവും ഉള്ള ഉപരിവര്ഗമാണോ മാഷേ ?. അതോ എല്ലാ സുഖംങളും ഈ ലോകത്ത് തെന്നെ അനുഭവിച്ചു തീര്‍ക്കാന്‍ ലോകത്ത് തെന്നെ അനുഭവിച്ചു തീര്‍ക്കാന്‍ വേണ്ടി പലിശക്ക് പണം എടുത്തു മുടിഞ്ഞ മധ്യ വര്‍ഗമോ?
ആത്മഹത്യില് 0 ഓട അടുത്ത് നില്ക്കുന്ന ഏതാനും രാജ്യങ്ങളുടെ പേരു കൂടി ഇവിടെ കൊടുത്തു ഞാന്‍ ഇതു നിര്‍ത്തുന്നു.
Kuwait 2
Armenia 1.8
Dominican Republic 1.8
Azerbaijan 1.1
Peru 0.9
São Tomé and Príncipe 0.9
Barbados 0.7
Iran 0.2
Jamaica 0.1
Syria 0.1
Egypt 0
Antigua and Barbuda 0
Haiti 0
Honduras 0
Jordan 0
Saint Kitts and Nevis 0
ഒരു അപേക്ഷേ യോണ്ട്, മാഷുടെ വംശീയ വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ ഇത്തരം പോസ്റ്റുകള്‍ കൊണ്ടു ബൂലോഗം മലീമാസമാക്കരുത്.
I didnt get time to read your all other posts that you made, if get time and this if this blog is not too crowded I will try to reply.
Only a few comment now.
You are rejecting concept of Islamic God saying that God is so great and it cannot be like this, then you are giving your own concept of God, thus you are effectively acting as just another 'cult guru'.
So I have the equal right tot ask you what the basis of your 'revelation' about God. You say it is your personal experience, I ask why should I trust your personal experience.
You have claimed that Islamic concept of God is self-contradictory and quoted a lot of point to support that, but in fact all of them are straw man. If you want we can discuss one by one, if you can start with your favorite one.
jabbar mash said
""" മനുഷ്യന് ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു """കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും""
, അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ""ദേഷ്യം"" വരുമെന്നും ,
നമ്മെ പിടിച്ച് ""ശിക്ഷിക്കുമെന്നുമൊക്കെയുള്ള"" അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്.
>>>>>>>>>>
Dear Jabbar Master and friends.
ദൈവത്തിനു മുഖ സ്തുതി (ജബ്ബാര്‍ മാഷ് മനസ്സിലാക്കിയ ദൈവത്തിനു എന്ന് പ്രത്യേകം വായിക്കണം) ..
കുര് ആന്‍ പറയുന്നു നിങ്ങള്‍ ദൈവം എല്ലാം കാണുന്നുണ്ട് എന്ന വ്യക്തമായ വിശ്വാസമാണ് മനുഷ്യനെ തെറ്റില്‍ നിന്നും തടയുന്നത് (ഒരു മനുഷ്യനോടു കളവു വരെ പറയാന്‍ പാടില്ല, ഒരു മനുഷ്യന്റെ അഭാവത്തില്‍ അയാളെ കുറിച്ചു ബാക്ക് ബൈറ്റ് ചെയ്യുന്ന വിധത്തില്‍ സംസാരിക്കാന്‍ പോലും വിശ്വാസി തയ്യാറാകില്ല, കാരണം സൃഷ്ടാവ് പറയുന്നു മൂന്നാമന് ആയി ഞാന്‍ നിങ്ങള്‍ കിടയില്‍ ഞാന്‍ ഉണ്ട്. അപ്പോള്‍ അതാണ് ദൈവ സ്മരണ, മനസ്സില്‍ ഉണ്ടാകുക എന്നതാണ് ഈ തെറ്റുകളില്‍ നിന്നു മനുഷ്യനെ (ഞങ്ങളെ പോലെയുള്ള വിശ്വാസികളെ തടയുന്നത്) ഇതൊന്നുമില്ലെന്കില് ജബ്ബാര്‍ മാഷിന്റെ വിശ്വാസം ആണെന്കില് നുണ പറയാനും, ചതിക്കാനും സ്വന്തം സൌകര്യം നോക്കിയാല്‍ മതി. (രാഷ്ട്രീയകരെ പോലെ).
ഈ ഭൂമിയില്‍ മനുഷ്യരെ ദ്രൊഹിക്കുന്നവര്ക്കു അര്‍ഹമായ ശിക്ഷ ഇവിടെ കിട്ടുന്നില്ല. ഇരകള്‍ ജീവിതം മുഴുവനും വേദനിക്കുകയല്ലാതെ. തിളിവിന്റെ അഭാവത്തില്‍, സ്വാധീനത്തില്‍, അധികാരത്തിന്റെ മറവില്‍, നീതിപീടതിന്റെ തെറ്റായ നിഗമനങ്ങളില്‍
ഇങ്ങനെ രക്ഷപെടുന്ന ഒരുപാട് ക്രിമിനലുകള്‍. അവര്‍ക്കു ശിക്ഷ ലഭിക്കുന്നില്ല എങ്കില്‍ ഈ ലോകം വെറും ചവറാണ്. ദൈവമില്ല എന്ന് വിശ്വസിക്കുന്നവരും, ഇല്ല എന്ന് വിശ്വസിച്ചു വിശ്വാസികള്‍ക്കിടയില്‍ അങ്ങിനെ നടിച്ചു ജീവിക്കുന്നവരും (കപട വിശ്വാസികള്‍), അധികാരത്തിനും , സ്വര്തതക്ക് വേണ്ടി വിശ്വാസികളായി ചമയുന്നവര്‍, ഇവരൊക്കെയാണ് സമൂഹത്തിലെ പ്രശനങ്ങള്‍ക്ക് കാരണം.
ഒരു യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് മനുഷ്യരെ ദ്രോഹിക്കാന്‍ കഴിയില്ല. കാരണം മരണ ശേഷം തന്റെ ജീവിതത്തെ ദൈവിക നീതിക്ക് സമര്‍പ്പിക്കേണ്ടത് വിശ്വാസിയെ സംബധിച്ച് വളരെ പ്രധനപെട്ടതാണ്. അതല്ലാത്തവര്‍ സ്വന്തം ജീവിതത്തില്‍ കുറ്റ കൃത്യങ്ങള്‍ ചെയ്തു ദൈവത്തെ നിഷേടിക്കുന്നു. ചിലര്‍ തുറന്നു പറയുന്നു,
രണ്ടും ഒന്നു തന്നെ .
ദൈവത്തിന്റെ കോപം എന്ന് പറയുന്നതു ജബ്ബാര്‍ മാഷിന്റെ കൊപമായിട്ടല്ല മനസ്സിലാക്കേണ്ടത്.
മനുഷ്യരെ ദ്രോഹിക്കുന്ന ക്രിമിനലുകള്‍, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍,
മതത്തിന്റെ പേരില്‍ നേരത്തെ പറഞ്ഞ കപടന്മാര് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ , ഇവരുടെ നേരെ ദൈവത്തിന്റെ "കോപം" (സൂചിപ്പിക്കാന്‍ വേറെ വാക്കില്ല) . അത് മറ്റുള്ള ഇരകലോടുള്ള മനുഷ്യരോടുള്ള കാരുണ്യമാണ് (അതാണ് സൃഷ്ടാവിന്റെ നീതി). അല്ലെങ്കില്‍ ക്രിമിനലുകളെ സ്നേഹിക്കുന്ന ദൈവം എന്ന് പറയേണ്ടി വരും. ( അതും പറഞ്ഞാല്‍ ജബ്ബാര്‍ മാഷിന് അടുത്ത പോസ്റ്റിനുള്ള വകയായി) എന്ത് പറഞ്ഞാലും, മാന്തി കൊണ്ടിരിക്കും.
മാഷ് കാലും കയ്യും സങ്കല്പിച്ചു, അതിനെ തിരുമ്മി കൊടുക്കുന്നുന്ടെകില് അത് മൊത്തം മുസ്ലീങ്ങളുടെ തലയില്‍ വെച്ചു കെട്ടല്ലെ, (മാഷ് സ്വയം മാഷേ അപമാനിക്കുകയാണ്, ചെറുതാവുകയാണ്, സ്വന്തം വ്യക്തിത്വത്തെ ഹനിക്കുകയാണ്) . ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
"""ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും"""
മനുഷ്യര്‍ മനുഷ്യര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ചു മനസ്സിലാക്കിയാല്‍ മതി.
അത് മാഷ് തന്നെ സമ്മതിക്കുന്നുണ്ട് ആ പരിമിതി. പിന്നെ എന്താണ് പ്രശ്നം.
ദൈവം നമ്മെ പോലെ ആയി തീരുമെന്ന് മാഷ്ടെ സങ്കല്‍പ്പമാണ്. മാഷ് ചിന്തിക്കുന്ന പോലെയാണ് എല്ലാവരും ചിന്തിക്കുന്നത് എന്ന മണ്ടന്‍ സന്കല്പമാണ് മാഷേ ഇതു പറയിപ്പിക്കുന്നത്. എങ്ങിനെ ചിന്തിച്ചാലും നിഷ്കളങ്ങമായ ചിന്തകള്‍ സൃഷ്ടാവിന് അറിയാം. അത് കൊണ്ടാണ് കാരുണ്യവാന്, എന്ന് പറയുന്നതു.
ദൈവം മാഷ് കോപിക്കുന്ന പോലെ കോപിക്കില്ല.
. ""ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ""
സ്വന്തം വിഡ്ഢിത്തങ്ങള്‍ വ്യക്യനമായി എഴുതുന്നത് ഇസ്ലാമില്‍ ആരോപിക്കുന്ന മാഷോട് സഹതാപമുണ്ട്. മാഷ് കൊണ്ട്രാക്റ്റ് എടുത്തു ബുദ്ധി മുട്ടി ചൂണ്ടി കാണിച്ചു സമയം കളയണ്ട. പാവങ്ങള്‍ അവര്‍ മനസ്സിലാക്കിയ രീതിയില്‍, നന്മകള് ചെയ്തു ജീവിക്കട്ടെ. ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുമ്പോള്‍ തിന്മ അത്രത്തോളം സമൂഹത്തില്‍ കുറയും. (അതിനും സമ്മതിക്കില്ലേ ഈ നിരീശ്വര വാദം, വല്ലാത്ത സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ?)
""പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്."" അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.""
""ബുദ്ധിയും യുക്തിയുമൊക്കെ പദാര്‍ത്ഥങ്ങള്‍ ""പരിണമിച്ചുണ്ടായതു"" തന്നെയാണ്.
ഹ ഹ
ഇനി പരിണാമം
കുരങ്ങു, കുരങ്ങില്‍ ഒരു സുപ്രബധത്തില് ക്രോമോസോമന് തീരുമാനിച്ചു,
ഇനി മതി, ഇവന്റെ വാല് മുറിക്കാം,
പിന്നെ രോമങ്ങള്‍ ഇതൊക്കെ മാറ്റം,
പ്രവര്‍ത്തനം തുടങ്ങി
കൊഴിഞ്ഞു പോയി, വാല് മുറിഞ്ഞു
പിന്നെ ക്രോമോസമന്
ചിന്തിച്ചു,
ഇനി മാന്യമായി ചിന്തിക്കാന്‍ തുടങ്ങണം, ഈ മരത്തില്‍ കയറ്റമൊക്കെ നിറുത്തി അടങ്ങി ഒതുങ്ങി ബ്ലോഗുമായി ഇരിക്കണം
അങ്ങനെ ക്രോമോസോമന് ബുദ്ധി പരമായി ചിന്തിച്ചു മാറി
കുരങ്ങു മാറി മനുഷ്യനായി, പെന്‍ കുരങ്ങും മാറി , നല്ല ശേപില് പെണ്ണായി
അങ്ങിനെ അവര്‍ കുടുമ്പമായി
കുട്ടികളായി
ക്രോമോസമന് ചിന്തി ചു കൊണ്ടിരിക്കുകയാണ്
ഇനി അടുത്തത്
എനിക്ക് ഇനിയും പരിനമിക്കണം, വാല് വേണോ,
ആവാം, (അങ്ങിനെ ചിന്തിക്കല്ലേ ക്രോമോസോമാ......)
ഞങ്ങള്‍ യുക്തിവാദികള്‍ മാന്യമായി ജീവിക്കട്ടെ
പ്രിയ മിത്രം നാജ്,
താങ്കള്‍ രാജീവ് അഞ്ചലിന്റെ ഗുരു എന്ന സിനിമ ഒരിക്കല്‍ കാണാന്‍ താത്പര്യപ്പെടുന്നു.ഒപ്പം ശ്രദ്ധേയന്‍ എന്ന ബ്ലോഗര്‍ എങ്ങനെ മാഷുമായി സംവാദത്തില്‍ എര്പ്പെടുന്നു എന്ന് ശ്രദ്ധിക്കുക, സംവാദം തുടരട്ടെ...
Subair said...
കുറച്ചു ദിവസമായി ഈ ബ്ലോഗ് സന്ദര്‍ശിച്ചിട്ട്. മാഷ് അല്പം decent-um മാന്യവും ആയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഠിച്ചു എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്, കഴിഞ്ഞ ഏതാനും post-kal കണ്ടപ്പോള്‍. അങ്ങനെ യല്ല എന്ന് ഇപ്പോള്‍ മനസ്സിലായി.
വളരെ സംസ്കാര ശൂന്യവും വെറുപ്പും വംശീയ വിദ്വേഷവും നിറഞ്ഞതുമായ ഒരു മനസ്സില്‍ നിന്നെ ഇത്ര അസംഭന്ദങ്ങള് നിര്‍ഗളിക്കുകയുള്ളൂ.
No comments
Anonimous,
shraddeyan is in the beginning stage. I have been so patient in commenting and responding to the post and Jabbar Mash. But by his post and comments he proves that he is never diserved to be respected.
Shraddeyan will also be in a state where I am. Quiet natural.
So don't compare with a person who just started .
അജ്ഞാതന്‍, ഒരു ചര്‍ച്ചയില്‍ എര്പെടുമ്പോള് അജ്ഞാതന്‍ ആയിരിക്കാതെ സ്വൊന്തം പേരു വെളിപ്പെടുത്തുക എന്നുള്ളത് സാമാന്യ മര്യാദയാണ്.
ഗുരു എനന സിനിമ ഞാന്‍ കണ്ടിട്ടില്ല. അതില്‍ എന്താണ് ഉള്ളത് എന്ന് പറഞ്ഞാല്‍ നന്നായിരിക്കും.
any way...
ശ്രദ്ധേയന്ന്റെ കമന്റ്സ് വായിച്ചു. വളരെ ഭംഗിയായി അദ്ദേഹം കാര്യങ്ങള്‍ അവതരിപിചിര്ക്കുന്നു.
എന്നാല്‍ ജബ്ബാര്‍ മാസ്റ്റര്‍ 'വിശദീകരിക്കാന്‍ (ഭാഷയ്ക്ക് ഒതുങ്ങാത്ത) കഴിയാത്ത വിധം അമാനുഷികനായ 'ഏകദൈവ' സാന്നിദ്ധ്യം അനുഭവിക്കുന്നു' എന്ന വെളിപ്പെടുത്തല്‍ എന്നെ പോലെ മറ്റനേകം പേരെയും 'സന്തോഷവാന്മാര്' (തുള്ളിച്ചാടുന്നില്ല) ആക്കിയിരിക്കുന്നു എന്നറിയിക്കുന്നു.
അമാനുഷികന്‍, സര്‍വ്വജ്ഞാനി, ഏകന്‍, എന്നീ പ്രയോഗങ്ങളൊന്നും ഞാന്‍ എവിടെയും എന്റെ ദൈവസങ്കല്പ്പത്തെകുറിച്ചു പറഞ്ഞിട്ടില്ല. ഇതിലൊക്കെ ദെവം ഒരു വ്യക്തിയാണ് എന്ന ധ്വനിയാണുള്ളത്. അതും അയാള്‍ പുരുഷനാണ് എന്ന മട്ടിലുമാണു ഭാഷ പ്രയോഗിച്ചിട്ടുള്ളത്. എന്റെ ദൈവം ഏകന്‍ അല്ല, സര്‍വ്വജ്ഞാനി അല്ല, അമാനുഷികന്‍ അല്ല.
. മതാനുയായികളില്‍ ചിലരുടെ ബഹുദൈവ വിശ്വാസവും (ഞാന്‍ കരുതുന്നത് എല്ലാ മതങ്ങളും ഏകദൈവ വിശ്വാസാധിഷ്ടിതമാണ് എന്നാണ്. ഇതും മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാം) അവര്‍ ദൈവത്തില്‍ ആരോപിക്കുന്ന മാനുഷിക ഗുണങ്ങളുമാണ് താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത്.
-------------------
എണ്ണാന്‍ പറ്റുന്ന ഒരു വസ്തു വാണോ ദൈവം?
ഏകന്‍ എന്ന വിശേഷണം കൊണ്ട് ദൈവത്തിനു മഹത്വം വര്‍ദ്ധിക്കുമോ? അനേകം, അനന്തം എന്നും പറഞ്ഞു കൂടേ?
'സംവാദം വെറുതെ തര്‍ക്കിക്കാനും ജയിക്കാനും അല്ല, അറിവുകള്‍ പങ്കുവെക്കാനുള്ളതാണ്' എന്ന പൊതുതത്വം കണക്കിലെടുത്ത് മാഷുടെ പുതിയ വാദമുഖങ്ങളെ ഞാന്‍ 'പോസ്റ്റ്'മോര്‍ട്ടം ചെയ്യുന്നില്ല.
'ദൈവം' എന്ന ഏകവചനവും 'ഈശ്വരന്' എന്ന പുല്ലിംഗ ഏകവചനവും (ഭാഷയില്‍ മാത്രം- ഈശ്വരന് എന്ന് പറയുന്നതു കൊണ്ട് മാത്രം ദൈവം പുരുഷനാണെന്നു ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അത് ജബ്ബാര്‍ മാസ്റ്റര്‍ക്ക് മാത്രമെ കാണൂ. ഇനി ലിംഗഭേദം ഇല്ലാത്ത 'ദൈവം' എന്ന പദമോ വേണമെങ്കില്‍ 'അല്ലാഹു' എന്ന പദം തന്നെയോ പ്രയൊഗിക്കാവുന്നതെ ഉള്ളൂ.) ജബ്ബാര്‍ മാസ്റ്റര്‍ ഞങ്ങളുടെ ഈ ചര്‍ച്ചയില്‍ മാത്രം എത്ര പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട് എന്ന് മാന്യവായനക്കാര്‍ പരിശോധിക്കുക.
"ദൈവത്തിനു മതങ്ങള്‍ മാനുഷിക ഗുണങ്ങള്‍ നല്കി" എന്ന് മാഷ് പറയുമ്പോള്‍, അമാനുഷിനായ സോറി, അമാനുഷിക'മായ' ശക്തിയിലാണ് വിശ്വസിക്കുന്നത് എന്നല്ലേ മനസ്സിലാക്കേണ്ടത്?
പിന്നെ 'സര്‍വജ്ഞാനി' വിവാദം എന്തായിരുന്നുവെന്നു പഴയ കമന്റുകളില്‍ നിന്നും വ്യക്തമാവും. അതെപറ്റി ഇപ്പോള്‍ 'ക മ' മിണ്ടാതെ -സര്‍വജ്ഞ'വും', അമാനുഷിക'വും', ഏക'വു'മാണ് 'എന്റെ ദൈവം' - എന്ന് തുറന്നു സമ്മതിക്കുക കൂടി ചെയ്യുമ്പോള്‍ ആ വിഷയം അവസാനിച്ചതായി തോന്നുന്നു.
-------------------------
എണ്ണാന്‍ പറ്റുന്ന ഒരു വസ്തു വാണോ ദൈവം?
ഏകന്‍ എന്ന വിശേഷണം കൊണ്ട് ദൈവത്തിനു മഹത്വം വര്‍ദ്ധിക്കുമോ? അനേകം, അനന്തം എന്നും പറഞ്ഞു കൂടേ?
-------------------------
'അനേകം' എന്ന പദം 'വസ്തുവിശേഷണം' അല്ലെ? 'അനന്ത'സാഗരം എന്ന് പ്രയോഗിക്കാറില്ലേ? ഭാഷയുടെ സാങ്കേതികതയിലും പരിമിതിയിലും കടിച്ചു തൂങ്ങി ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമല്ലേ സാര്‍ താങ്കള്‍ നടത്തിയത്?
'ദൈവമെന്ന ശക്തിയില്‍ വിശ്വസിക്കുന്നു' എന്ന് പറയാന്‍ പോലും 'അഭിമാനം' സമ്മതിക്കാതെ 'ദൈവത്തെ ഞാന്‍ അനുഭവിക്കുന്നു' എന്ന് താങ്കള്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. അതിന് അങ്ങ് പറഞ്ഞ ന്യായം "ബോധ്യപ്പെടാത്ത കാര്യങ്ങളിലാണല്ലോ അന്ധമായ 'വിശ്വാസം' വേണ്ടി വരുന്നത്" എന്നായിരുന്നു. (ഉദ്ധരണി മറ്റൊരു ബ്ലോഗര്‍ക്കുള്ള മറുപടിയില്‍ നിന്ന്)
ഈ ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തിലെ എന്റെ അവസാനത്തെ ചോദ്യം അതെക്കുറിച്ചാണ്.
ബോധ്യപ്പെടാത്ത കാര്യങ്ങളെ കുറിച്ച് മാത്രമെ സാധാരണ ഭാഷയില്‍ 'വിശ്വാസം' എന്ന് പ്രയോഗിക്കാറുള്ളൂ?
ഞാന്‍ മനസ്സിലാക്കിയത്, അനുഭവത്തിലൂടെയോ അല്ലാതെയോ വ്യക്തമായി ബോധ്യമുള്ള എന്തിനെ കുറിച്ചും 'വിശ്വാസം' എന്ന് പ്രയോഗിക്കാം എന്നാണ്. 'നിഗമനം' എന്ന അര്‍ത്ഥം പ്രസ്തുത വാക്കിനു വരുന്നത് വാക്യത്തിലെ ആശയത്തെയും ഭാവത്തെയും അടിസ്ഥാനമാക്കിയായിരിക്കും.
ഇതു പെട്ടെന്ന് മാസ്റ്റര്‍ 'മനസ്സിലായതായി' സമ്മതിച്ച് തരില്ല എന്ന ഉത്തമ ബോധ്യം ഉള്ളതിനാല്‍ സഭ്യതയുടെ അളവുകോല്‍ മാറ്റിവെച്ച് മാഷോട് ഒരു ചോദ്യം ചോദിക്കേണ്ടി വന്നിരിക്കുന്നതില്‍ മാന്യവായനക്കാര്‍ ക്ഷമിക്കുക.
ആശയവ്യക്തതക്ക് വേണ്ടി മാത്രം അങ്ങയോടുള്ള എല്ലാ ബഹുമാനാദരങ്ങളും നിലനിര്‍ത്തി കൊണ്ട് ചോദിക്കട്ടെ,
'താങ്കളുടെ ഭാര്യയുടെ സദാചാരത്തില്‍ താങ്കള്‍ക്ക് വിശ്വാസമില്ലേ?'
ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. അത് ഭാര്യയുടെ സദാചാരം ബോധ്യപ്പെടാത്തത് കൊണ്ടാണോ?
===========================
ചര്‍ച്ചയുടെ ഒന്നാം ഘട്ടം ഇവിടെ നിര്‍ത്താമെന്ന് ഞാന്‍ കരുതുന്നു. മാസ്റ്റര്‍ ഉത്തരങ്ങള്‍ക്ക് നമ്പര്‍ നല്‍കണം എന്ന എന്റെ അഭ്യര്‍ത്ഥന മനപൂര്‍വ്വം അവഗണിച്ചിരിക്കുന്നു. എന്നാലല്ലേ എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റൂ..!!
ഈ ചര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട കമന്റുകളും ഒരു പുതിയ പോസ്റ്റായി പബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. ലിങ്ക് പിന്നീട് അറിയിക്കും. പരസ്യത്തിന് വേണ്ടി അല്ല, ആളുകള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ വേണ്ടി മാത്രം.
രണ്ടാം ഘട്ടത്തിലെ 'പ്രയാസമുള്ള' ചോദ്യങ്ങളുമായി ഉടനെ വരാം, ദൈവം തുണച്ചാല്‍.
ശ്രദ്ധേയന്‍,
താങ്കളുടെ ക്ഷമ നില നിര്‍ത്തി കൊണ്ടുള്ള കമന്റുകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
മാഷും അതെ ക്ഷമയും, ഭാഷയും ഇനിയെന്കിലും തിരിച്ചു നല്‍കും എന്ന് കരുതട്ടെ.
'താങ്കളുടെ ഭാര്യയുടെ സദാചാരത്തില്‍ താങ്കള്‍ക്ക് വിശ്വാസമില്ലേ?'
ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. അത് ഭാര്യയുടെ സദാചാരം ബോധ്യപ്പെടാത്തത് കൊണ്ടാണോ?
------------
faith and trust are different. മലയാളത്തില്‍ രണ്ടും വിശ്വാസം ആണ്. അതു നമ്മുടെ ഭാഷയുടെ പരിമിതി.
ഞാന്‍ പറഞ്ഞ പല കാര്യങ്ങളും സുഹൃത്തിനു മനസ്സിലായിട്ടില്ല. കാരണം മനസ്സില്‍ ഉള്ള ദൈവം ഒരു വ്യക്തിയായതുകൊണ്ടു തന്നെ അങ്ങനെയല്ലാത്ത ഒരു ദൈവം സങ്കല്പ്പിക്കാന് കഴിയുന്നില്ല. ഭാഷയില്‍ പ്രയോഗിക്കുന്ന കാര്യം മാത്രമല്ല ഞാന്‍ പറഞ്ഞത്. നിങ്ങള്‍ ദൈവത്തെ കുറിച്ചു പറയുന്നത്, അവന് സര്‍വ്വജ്ഞാനിയാകുന്നു, അവന് സര്‍വ്വശക്തനാകുന്നു, അവന് നീതിമാനാകുന്നു, അവന് കാരുണ്യവാനാകുന്നു എന്നൊക്കെയാണല്ലോ, അവനു കോപവും അസൂയയും സന്തോഷവും മറ്റും മറ്റും ഉള്ളതായും പറയുന്നു.
ഇനി മറ്റൊരു തല്ത്തില് നിന്നുകൊണ്ടു ദൈവത്തെകുറിച്ചൊന്നു ചിന്തിച്ചു നോക്കുക: ഇന്നു ക്രിസ്തീയ ദാര്‍ശനികര്‍ ദൈവത്തിനു നല്കുന്ന നിര്‍വ്വചനം “ദൈവം സ്നേഹമാകുന്നു” എന്നാണല്ലോ, ഗാന്ധി സത്യം ദൈവമാകുന്നു എന്നു പറഞ്ഞു.
സ്നേഹം ഏകനാണ്, സ്നേഹം സര്‍വ്വശക്തനാണ്, .. എന്നൊക്കെ പറയുംപ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. സ്നേഹം എന്നത് അമൂര്‍ത്തമായ ആശയമാണ്. ദൈവത്തെ ആ തലത്തില്‍ നിര്‍വ്വചിക്കുമ്പോള്‍ വ്യക്തി ദൈവത്തില്‍ ഊന്നി നില്ക്കുക്കുന്നവര്ക്കു മനസ്സിലാക്കാന്‍ പ്രയാസം തോന്നും.
'ദൈവമെന്ന ശക്തിയില്‍ വിശ്വസിക്കുന്നു'എന്നു പറയാന്‍ അഭിമാനം സമ്മതിക്കാത്തതല്ല പ്രശ്നം. അങ്ങനെ പറഞ്ഞാല്‍ ഇന്നു നിലനില്‍ക്കുന്ന സാംപ്രദായിക ദൈവം തന്നെയായി അതു നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറയാത്തത്. മതം -വിശേഷിച്ച് ഇസ്ലാം മതം- പരിചയപ്പെടുത്തുന്നത് ഇപ്പോള്‍ നിങ്ങള്‍ വ്യാഖ്യാനിച്ചു പെയ്ന്റടിക്കാന്‍ നോക്കുന്ന ആ ദൈവമൊന്നുമല്ല. അതു നമുക്കു ഖുര്‍ ആന്‍ ചര്‍ച്ചയില്‍ വിശദമായി വിശകലനം ചെയ്യാവുന്നതാണ്.
ആ ദൈവം മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ദൌര്ബ്ബല്യങ്ങളും ഉള്ള ലക്ഷണമൊത്ത ഒരു ആള്‍ദൈവം തന്നെയാണ്. അതാണു ദൈവമെങ്കില്‍ എനിക്ക് ഒരു കണ്‍ഫ്യൂഷനും ഇല്ല. ഞാന്‍ ഒരു ദൈവനിഷേധി തന്നെ. പക്ഷെ യുക്തിപൂര്‍വ്വം തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ മനോഹരമായി ചായം മിനുക്കിയ ഒരു ദൈവത്തെ പൊക്കിയാണു വരുക. ആ ദൈവത്തെ നിഷേധിക്കാന്‍ പ്രയാസം തോന്നും. ഉദാഹരണത്തിന് , ദൈവം സ്നേഹമാകുന്നു എന്നാണു നിര്‍വ്വചനമെങ്കില്‍ എനിക്കെങ്ങനെ അതു നിഷേധിക്കാനാവും? സ്നേഹം ഞാന്‍ അനുഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമല്ലേ?
ഞാന്‍ അനുഭവിക്കുന്ന ദൈവ സാന്നിധ്യം അതൊക്കെയാണ്. അല്ലാതെ നിങ്ങള്‍ പറയുന്ന; പ്രപഞ്ചമുണ്ടാക്കി അതു നിയന്ത്രിച്ചുകൊണ്ടും മനുഷ്യരുടെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ടൂം അവരുടെ കൈക്കൂലിയും മുഖസ്തുതിയും കേട്ടു തന്റെ തീരുമാനങ്ങളില്‍ അപ്പപ്പോള്‍ മാറ്റം വരുത്തുകയും ഒക്കെചെയ്യുന്ന ഒരു ആള് ദൈവം അല്ല.
വാസ്തവത്തില്‍ “മനുഷ്യഷ്യബുദ്ധിയാണു പരമകേമം” എന്ന ധാരണയില്നിന്നല്ലേ ദൈവം തന്നെ ഉണ്ടായത്? ദൈവം തന്റെ രൂപത്തില്‍ മനുഷ്യനെ ഉണ്ടാക്കി എന്നുപറയുന്നതിനേക്കാള് ശരി മനുഷ്യന് തന്റെ രൂപത്തിലും തന്റെ ഭ്രമകല്പനകളില് തെളിഞ്ഞ രീതികളിലും ദൈവത്തെ ഉണ്ടാക്കി എന്നു പറയുന്നതാവും ശരി. മനുഷ്യന്റെ ബുദ്ധിയില്‍ മാത്രമേ ദൈവം വിരിഞ്ഞുള്ളു എന്നും ഓര്‍ക്കണം. കുരങ്ങനോ കാട്ടാനയോ കരിമ്പാറക്കൂട്ടമോ ദൈവത്തെപ്പറ്റി ആലോചിക്കുന്നില്ല. പാവം ദൈവം, ധിക്കാരിയായ മനുഷ്യന്റെ കരുണയില്‍ കഴിഞ്ഞുകൂടുന്നു.
സത്യം, സ്നേഹം ,നന്മ; ഇതൊക്കെയാണു ഞാന്‍ അനുഭവിക്കുന്ന ദൈവ സാന്നിധ്യം.
എത്ര കൈപ്പുള്ളതാണെങ്കിലും എനിക്കു ബോധ്യപ്പെട്ട സത്യം ഞാന്‍ തുറന്നു പറയുന്നത്, ഈ ദിവ്യ പ്രചോദനം കൊണ്ടാണ്.
ഈ പ്രകൃതിയേയും എന്റെ സഹജീവികളെയും ഞാന്‍ സ്നേഹിക്കുന്നതും , മറ്റുള്ളവര്‍ക്കായി നന്മകള് പ്രവര്‍ത്തിക്കുന്നതും എന്നില്‍ തന്നെ കുടി കൊള്ളുന്ന ഈ ദൈവ സാന്നിധ്യം കൊണ്ടാണ്. ഒരു കൂലിയും മോഹിച്ചല്ല ഞാന്‍ എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത്. ആരുടെയും ശിക്ഷ ഭയപ്പെട്ടുകൊണ്ടുമല്ല. നന്മ ചെയ്യാനും സത്യം പറയാനും അന്യരെയും ജീവജാലങ്ങളെയും പ്രകൃതിയേയും സ്നേഹിക്കാനുമൊക്കെയുള്ള ഒരു ആന്തരിക ചോദന ജന്മസിദ്ധമായിത്തന്നെ നമ്മളിലൊക്കെയുണ്ടെന്നാണു അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്കു ബോധ്യപ്പെട്ടിട്ടുള്ളത്. ആ ചോദനയെ ഞാന്‍ എന്റെ ദൈവമായി കരുതുന്നു. ഇനി ആ ദൈവത്തിനു നിങ്ങളുടെ അല്ലാഹുവിനു കൊടുക്കുന്ന വിശേഷണങ്ങളൊക്കെ കൊടുത്തു നോക്കൂ. അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടിയേക്കും.
സത്യമാണ് ദൈവം, ധര്‍മ്മമാണ് ദൈവം, സ്നേഹമാണ് ദൈവം എന്നൊക്കെ പറയുന്നതിനേക്കാള്‍ കൂടുതല്‍ യോജിക്കുക മാഷ് പറഞ്ഞതാണ് എന്ന് ഈയുള്ളവനും തോന്നുന്നു.
അതായത് സത്യം, ധര്‍മ്മം, സ്നേഹം ഇവയൊക്കെയാണ് ദൈവസാന്നിധ്യം. എത്രത്തോളം നാം ഇവ പരിപാലിക്കുന്നുവോ അത്ത്രത്തോളം നാം ആ സാന്നിധ്യത്തോട്, ആ ഉണ്മയോട് അടുക്കുന്നു, കൂടുതല്‍ അറിയുന്നു എന്ന് സാരം.
ഭാഷയുടെ പരിമിതികളില്‍ കൂടി ചര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോയാല്‍ കാതല്‍ നഷ്ടപ്പെടും. ഈശ്വരന്റെ സ്ത്രീലിംഗവും പുല്ലിംഗവും ഒക്കെ പിന്നെ നോക്കാം. (ശിവലിംഗമാണ് ഹിന്ദുക്കള്‍ ആരാധിക്കുന്നതും)
അല്ലാതെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതോ സംതരിക്കുന്നതോ ഒക്കെ ആയ ഒരു മഹാബാഹുവാണ് ഈശ്വരന് എന്നൊക്കെ ധരിച്ചാല്‍ ആ ഈശ്വരന് എങ്ങനെയുണ്ടായി എന്ന് പറയേണ്ടിവരും. വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെയെടുത്ത് വേറെ എവിടെയെങ്കിലും വക്കണോ, അല്ലേ?
ഈശ്വരന്റെ (ആത്മാവിന്റെ / ഉണ്മയുടെ ) ആ പ്രപഞ്ച സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ നടക്കുന്നത് ഓരോ ശരീരങ്ങളിലാണ് എന്നാണ് ഈയുള്ളവന് മനസ്സിലാക്കുന്നത്.
Dear Jabbar Mash
""സത്യം, സ്നേഹം ,നന്മ; ഇതൊക്കെയാണു ഞാന്‍ അനുഭവിക്കുന്ന ദൈവ സാന്നിധ്യം.
എത്ര കൈപ്പുള്ളതാണെങ്കിലും എനിക്കു ബോധ്യപ്പെട്ട സത്യം ഞാന്‍ തുറന്നു പറയുന്നത്, ഈ ദിവ്യ പ്രചോദനം കൊണ്ടാണ്.
ഈ പ്രകൃതിയേയും എന്റെ സഹജീവികളെയും ഞാന്‍ സ്നേഹിക്കുന്നതും , മറ്റുള്ളവര്‍ക്കായി നന്മകള് പ്രവര്‍ത്തിക്കുന്നതും എന്നില്‍ തന്നെ കുടി കൊള്ളുന്ന ഈ ദൈവ സാന്നിധ്യം കൊണ്ടാണ്. ഒരു കൂലിയും മോഹിച്ചല്ല ഞാന്‍ എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത്. ആരുടെയും ശിക്ഷ ഭയപ്പെട്ടുകൊണ്ടുമല്ല. നന്മ ചെയ്യാനും സത്യം പറയാനും അന്യരെയും ജീവജാലങ്ങളെയും പ്രകൃതിയേയും സ്നേഹിക്കാനുമൊക്കെയുള്ള ഒരു ആന്തരിക ചോദന ജന്മസിദ്ധമായിത്തന്നെ നമ്മളിലൊക്കെയുണ്ടെന്നാണു അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്കു ബോധ്യപ്പെട്ടിട്ടുള്ളത്. ആ ചോദനയെ ഞാന്‍ എന്റെ ദൈവമായി കരുതുന്നു. ഇനി ആ ദൈവത്തിനു നിങ്ങളുടെ അല്ലാഹുവിനു കൊടുക്കുന്ന വിശേഷണങ്ങളൊക്കെ കൊടുത്തു നോക്കൂ. അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടിയേക്കും.""
""faith and trust are different. മലയാളത്തില്‍ രണ്ടും വിശ്വാസം ആണ്. അതു നമ്മുടെ ഭാഷയുടെ പരിമിതി.""
ജബ്ബാര്‍ മാഷ്
"സത്യം, സ്നേഹം ,നന്മ; ഇതൊക്കെയാണു ഞാന്‍ അനുഭവിക്കുന്ന ദൈവ സാന്നിധ്യം."
തീര്‍ച്ചയായും. അത് തന്നെയാണ്.
താന്കള് അത് അറിയുന്നുവേന്കില് അതാണ് ഏറ്റവും വലിയ സത്യം.
"നമ്മുടെ ഭാഷയുടെ പരിമിതി. പല വ്യക്യനങ്ങളെയും വികലമാക്കിയിട്ടുണ്ട്.
ഇതേ കുറിച്ചു ഞാന്‍ മുമ്പ് ബന്ധപെട്ട
കമന്റുകളില്‍ എഴുതീയിട്ടുണ്ട്.
കാല ദേശ ഭാഷ
വിജ്ഞാന വിത്യാസങ്ങല്ക്കനുസരിച്ചു വ്യക്യനങ്ങളില് വിത്യാസം സംഭവിക്കുക സ്വാഭാവികം.
ഏറിയും കുറഞ്ഞും ഉള്ള മനുഷ്യന്റെ അറിവില്‍ നിന്നു കൊണ്ടു അതിനെ
ക്രിടിസിസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല
അറിയുക എന്നതാവണം ലക്ഷ്യം.
ഒരു ആള് നല്കിയ വ്യക്യനത്തെ അംഗീകരിച്ചു, അതിനെ വിമര്‍ശിക്കുന്നതാണ്
പ്രശ്നം.
അതിനെ അമ്ഗീകരിക്കാതിരുന്നാല് പ്രശ്നം തീര്‍ന്നു.
എല്ലാം വാക്കുകളില്‍ ഉള്ള സന്ഘേതിക പ്രശ്നങ്ങളാണ്.
"ലോകത്തെല്ലാവര്‍ക്കും നന്മ വരുത്തണേ ദൈവമേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ?"
മാഷേ,
യാഗക്കാരാരും ഇതു കണ്ടില്ലന്ന് തോന്നുന്നു. ലോക സമാധാനത്തിനു വേണ്ടിയാണല്ലോ അവര്‍ ഈ കണ്ട സാധനങ്ങളെല്ലാം തീയിലിട്ടു കരിച്ചു പുകയ്ക്കുന്നത്. അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സായി ബാബാ തുടങ്ങിയ മഹാന്മാരും ഇപ്പോള്‍ ലോക സമാധാനമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
അവരൊക്കെ മനുഷ്യസ്നേഹത്തിന്റെ മൊത്ത വിതരണക്കാരല്ലേ?
ഞാന്‍ പറഞ്ഞത് സ്വന്തം വീട്ടിലെ കൂട്ടിലാക്കപ്പെട്ട ദൈവങ്ങളോട് സ്വകാര്യമായി പ്രാത്ഥിക്കുന്നവരുടെ കാര്യം!
ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്?
""ഇസ്ലാം മതം- പരിചയപ്പെടുത്തുന്നത് ഇപ്പോള്‍ """നിങ്ങള്‍ വ്യാഖ്യാനിച്ചു പെയ്ന്റടിക്കാന്‍ നോക്കുന്ന ആ ദൈവമൊന്നുമല്ല."""
...ആ ദൈവം മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ദൌര്ബ്ബല്യങ്ങളും ഉള്ള ലക്ഷണമൊത്ത ഒരു ആള്‍ദൈവം തന്നെയാണ്. അതാണു ദൈവമെങ്കില്‍ എനിക്ക് ഒരു കണ്‍ഫ്യൂഷനും ഇല്ല. ഞാന്‍ ഒരു ദൈവനിഷേധി തന്നെ""
Jabbar Mash,
You says we paints a God which is not what Quran portrays ?
What a contradictory !
What is the matter for us to portray something different than what Quran says.
What you understand is absolutely not related to what a human supposed to understand from Quran.
That is solely your problem.
It is a matter of perception and understanding.
So we are helpless and this way you are innocent if you are sincere.
""ജബ്ബാര്‍ മാഷ് പറഞ്ഞു,
""ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു.""..
.......
അതിനാല്‍ ""പ്രപഞ്ചപരിണാമത്തിന്റെ ''
ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്.
''''ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . ''''
അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ.
ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതിനു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സമചിത്തത വീണ്ടെടുത്ത് സ്വസ്ഥമായി ചിന്തിച്ചു നോക്കുക.
'''ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്.''
ഈ ചെറിയ പാര ഗ്രാഫില്‍ തന്നെ എത്ര വൈരുധ്യങ്ങലാണ്.
മാഷ് പറയുന്നത് ഒന്ന് കൂടി വായിക്കുക
''''ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . ''''
അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ""
മനുഷ്യന് അവന്റെ അറിവും ഭാഷയും വെച്ച് സൃഷ്ടാവിനെ മനസ്സിലാക്കുന്നതില്‍ , വിവരിക്കുന്നതില്‍ ...
ദൈവത്തിനു മഹത്വം കുറഞ്ഞു പോകുമെന്ന് ചിന്തിക്കുന്ന മാഷ് .
അത്തരമൊരു കോമ്പ്ലെക്സ് മാഷ് കാണുന്ന ദൈവത്തിനു ഉള്ള ത്തിന്റെ പേരില്‍
മാഷ് അങ്ങിനെ പറയാന്‍ തയ്യാറല്ല.
നിരീശ്വര വാദത്തിനും " വാതമോ " !
ഓരോ പോസ്റ്റിലും വൈരുധ്യങ്ങള്‍ ഒരുപാടുണ്ട്,...
മാഷെ, ഒരു സംശയം..മുകളിലെ comments പ്രകാരം.. എന്തിനും ഏതിനും ഒരു സ്രഷ്ടാവു വേണമെന്നിരിക്കെ, ഏതു intelligent designനു പിന്നിലും ഒരു designer വേണമെന്നിരിക്കെ, തീര്‍ച്ചയായും അതു ദൈവതിന്റെ തലയില്‍ വെക്കാം. പക്ഷെ ഇത്രയൊക്കെ കാണിച്ചു കൂട്ടിയ ഈ ദൈവത്തെ സ്രിഷ്ടിച്ചതു ആരായിരിക്കും?..ദൈവത്തെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചതു ആരായിരിക്കും..ദൈവത്തെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചതു ആരായിരിക്കും ....ഇതെവിടെ ചെന്നെത്തുമോ..അവോ!!! ...
മാഷെ, ഒരു സംശയം..മുകളിലെ comments പ്രകാരം.. എന്തിനും ഏതിനും ഒരു സ്രഷ്ടാവു വേണമെന്നിരിക്കെ, ഏതു intelligent designനു പിന്നിലും ഒരു designer വേണമെന്നിരിക്കെ, തീര്‍ച്ചയായും അതു ദൈവതിന്റെ തലയില്‍ വെക്കാം. പക്ഷെ ഇത്രയൊക്കെ കാണിച്ചു കൂട്ടിയ ഈ ദൈവത്തെ സ്രിഷ്ടിച്ചതു ആരായിരിക്കും?..ദൈവത്തെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചതു ആരായിരിക്കും..ദൈവത്തെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചതു ആരായിരിക്കും ....ഇതെവിടെ ചെന്നെത്തുമോ..അവോ!!! ...
എവിടെയും ചെന്നിത്തില്ല. അങ്ങനെ ചെന്നെത്തണം, ചെന്നെത്തും, എന്നൊക്കെയുള്ള വിചാരം തന്നെ തീരെ ഇടുങ്ങിയ ഒരു ചിന്തയല്ലേ? എത്തുമെന്ന ധാരണ പുറപ്പെടുമെന്ന തീര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒടുക്കം തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ. എത്തലും പുറപ്പാടും, ഒടുക്കവും തുടക്കവും ഉണ്ടാകുന്നത് എല്ലാറ്റിനേയും മനുഷ്യന്റെ കാല-സ്ഥലഗണനയില് ഒതുക്കിക്കൂട്ടാനുള്ള തത്രപ്പാടുകൊണ്ടാണ്. അതൊഴിവാക്കിയാല്‍ സമാചാനമാകും. ഓ എന്‍ വിയുടെ പഴയ ഒരു കവിതയില്ലേ, നന്ദി, എല്ലാട്ടിനും നന്ദി പറഞ്ഞുകൊണ്ട്? അതവസാനിക്കുന്നത് “പിന്നെയീ ദിവാസ്വപ്നം പൊലിയുമ്പൊഴെന്നുള്ളില് തിളങ്ങുന്ന ദു:ഖത്തിനും” നന്ദി പറഞ്ഞുകൊണ്ടാണ്. അത് ദു:ഖം തന്നെ ആയിരിക്കണമെന്നില്ലെന്നു മാത്രം.
KK
""ദൈവത്തെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചവനെ സ്രിഷ്ടിച്ചതു ""
The Word, "Creator" is itself answer to your qustion.
The one who creates, he is called Creator. so the question of creator of creator is non-sense.
an extention..
The one who was created, he ""cannot be creator""
you got it !
അങ്ങനെയെങ്കില്‍ ദൈവമെന്ന concept തന്നെ ഇടുങ്ങിയതാവുകയല്ലെ, എല്ലാം നേതി നേതിയില്‍ അവസാനിപ്പിക്കുക തന്നെ ബുദ്ധി..
മാഷെ സമ്മതിക്കണം ......... മാഷിന്റെ ക്ഷമ അപാരം തന്നെ ..... ഈ കമന്റ് കള്‍ വായിച് എനിക്ക് തന്നെ ഇത്ര ദേഷ്യം വരണമെങ്കില്‍ ഇതിനൊക്കെ മറുപടി പറയുന്ന മാഷിന്റെ പക്വതയും വിവേകവും അപാരം തന്നെ ........ മാഷിന്റെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയാത്തത് അവര്‍ മാഷെ ശത്രു ആയി കാണുന്നത്കൊണ്ടാണ്.. അവര്‍ മതത്തിന്റെയോ അവരുടെ സ്വാര്‍ത്ഥ വിസ്വസങ്ങളിലോ ഭ്രമിച്ചു പോയത് കൊണ്ടാണ് .. സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും യുക്തി വാദത്തെ തീര്‍ച്ചയായും മനസിലാക്കാന്‍ സാധിക്കും .....
വിശ്വാസികളുടെ ശ്രദ്ദയ്ക്ക്...
നിങ്ങള്‍ മതത്തിന്റെയോ മറ്റു ദൈവ വിശ്വാസത്തിന്റെയോ ഒന്നും പിന്‍ബലമില്ലാതെ സ്വതന്ത്രമായി ചിന്തിക്കുക, ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള മാനസിക വ്യാപാരങ്ങളില്‍ ഏര്‍പെടുക .. അങ്ങനെ യുള്ളവര്‍ക്ക് തീര്‍ച്ചയായും മാഷിന്റെ ആശയങ്ങള്‍ ഉപകാരപ്പെടും .. അല്ലാതെ ഒന്നും പരസ്പരം മനസിലാക്കാതെ തര്കിച്ചുകൊണ്ടിരുന്നാല് വാക്ക് ചാതുര്യമുള്ള ആള് ജയിക്കും എന്നെ ഉള്ളു ......
Post a Comment