Friday, February 27, 2009

മദ്രസാധ്യാപകര്‍ക്കു പെന്‍ഷന്‍ കൊടുക്കേണ്ടതാര്?

രാഷ്ട്രീയക്കാരുടെ മതപ്രീണനം നാടിനാപത്ത്.

ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനി വാഴ്ച്ച നിലനിര്‍ത്തുന്നതിനായി പ്രയോഗിച്ച ഹീനതന്ത്രമായിരുന്നു മത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പ്രജകളെ ഭിന്നിപ്പിക്കുക എന്നത്. സ്വാതന്ത്ര്യാനന്തര ജനാധിപത്യഭരണകൂടങ്ങളും അധികാരത്തിലേക്കുള്ള കുറുക്കു വഴിയായും, അധികാരം സംരക്ഷിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ സൃഗാലസൂത്രം തന്നെയാണ്. ജനങ്ങളുടെ മത ജാതി വികാരങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂല വോട്ടാക്കി മാറ്റാന്‍ എന്തു നെറികെട്ട പ്രവൃത്തിയും ചെയ്യാമെന്ന നിലയിലേക്കു നമ്മുടെ രാഷ്ട്രീയ സദാചാരം അധപ്പതിച്ചിട്ടുണ്ട്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാന്‍ പരസ്പരം മത്സരിക്കുകയാണിന്നു മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍. അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയഭ്രാന്തിനും ജാതിസ്പര്‍ധകള്‍ക്കും കാരണം രാഷ്ട്രീയത്തിന്റെ ഈ മൂല്യാപജയമല്ലാതെ മറ്റൊന്നുമല്ല. അരിവിലയെക്കാള്‍ അരവണവിതരണവും, കുടിവെള്ളത്തെക്കാള്‍ സംസംവെള്ളവും ഇന്നു പ്രധാന ജീവിതപ്രശ്നമാകുന്നതിന്റെ രാഷ്ട്രീയം ലളിതമാണ്!.

മനുഷ്യന്റെ പ്രശ്നങ്ങളെ ഉള്ളവന്റെയും ഇല്ലാത്തവന്റെയും പ്രശ്നമായി കണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കൊടി പിടിച്ചു വളര്‍ന്ന പ്രസ്ഥാനങ്ങള്‍ പോലും ഇന്ന് വര്‍ഗ്ഗീയപ്രീണനമാണു വോട്ടു കച്ചവടത്തില്‍ ലാഭകരമെന്നു കണ്ടെത്തുകയും അതു ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ പ്രയോഗദൃഷ്ടാന്തമാണ് മദ്രസാ മുസ്ലിയാന്മാര്‍ക്കുള്ള പുതിയ “ക്ഷേമപദ്ധതി”കള്‍.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സമുദായക്ഷേമ പദ്ധതികള്‍ എത്രത്തോളം പ്രസ്തുത സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
ഏതൊരു പ്രശ്നവും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോള്‍ മാത്രമേ ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരമാകുന്നുള്ളു.

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ധാര്‍മ്മികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പരിഹരിക്കാന്‍ പ്രത്യേകം പരിഗണന നല്‍കുന്നതിലും തെറ്റില്ല. പക്ഷെ നടപ്പിലാക്കുന്ന പദ്ധതികള്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതായിരിക്കണം. മദ്രസയിലെ മുസ്ലിയാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതു മൂലം സമുദായത്തിന്റെ ഏതു പിന്നാക്കാവസ്ഥയാണു പരിഹരിക്കപ്പെടുക? മദ്രസാ മുസ്ലിയാര്‍ക്കു ശംബളം നലകാന്‍ പണമില്ലാത്തതാണോ മുസ്ലിം സമുദായത്തിന്റെ പ്രശ്നം? ആവശ്യത്തിലേറെ പണം സ്വദേശത്തുനിന്നും വിദേശത്തു നിന്നും, മതത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സമാഹരിക്കപ്പെടുന്നുണ്ട്. അതൊന്നും സമുദായത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ വേണ്ടിയല്ല ചെലവഴിക്കപ്പെടുന്നത്. അനാവശ്യമായി പള്ളികളും മിനാരങ്ങളും കെട്ടിപ്പൊക്കുന്നതിനും, വന്‍ തോതിലുള്ള മതപ്രചാരണങ്ങള്‍ക്കും പലതരം സംഘടനകളും സ്ഥാപനങ്ങളും ഭീകരപ്രസ്ഥാനങ്ങളും രൂപീകരിച്ചുള്ള വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഈ ധനം മുഴുവന്‍ ദുര്‍വ്യയം ചെയ്യപ്പെടുകയാണു ചെയ്യുന്നത്. ഇപ്രകാരം കണക്കും നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്ന ധനം സമുദായത്തിലെ ദാരിദ്ര്യ‌വും തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ പരിഹരിക്കുന്നതിനുതകും വിധം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സമുദായം എന്നേ നന്നായിപ്പോയേനേ!

തൊഴില്‍ രംഗത്തും അധികാരകേന്ദ്രങ്ങളിലും മറ്റും മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു പോകാന്‍ കാരണമെന്ത് എന്നാണ് ആദ്യം കമ്മീഷനെ വെച്ച് അന്യേഷിക്കേണ്ടത്. അത്തരം ഒരന്യേഷണം ഇതു വരെ ആരും നടത്തിയതായി അറിവില്ല. സാമുദായികമായി വേര്‍തിരിച്ചുള്ള ചില സ്ഥിതിവിവരണക്കണക്കുകള്‍ അവതരിപ്പിക്കുക മാത്രമേ സച്ചാര്‍ കമ്മിഷനും മറ്റ് അന്യേഷണ ഏജന്‍സികളും ചെയ്തിട്ടുള്ളു. എന്തുകൊണ്ട് പ്രാതിനിധ്യം കുറഞ്ഞു പോകുന്നു എന്ന് കണ്ടെത്തുമ്പോള്‍ മാത്രമേ പ്രശ്നത്തിനുള്ള യഥാര്‍ത്ഥ പരിഹാരം നിര്‍ദ്ദേശിക്കാന്‍‍ കഴിയൂ. ഉപരിപ്ലവമായ ‘ലേപന ചികിത്സ’ കൊണ്ടു രോഗം ഭേദമാകില്ല. രോഗ കാരണമായ വസ്തുതകള്‍ക്കാണു പരിഹാരം കാണേണ്ടത്.

ഇവിടെ രോഗകാരണമായ രോഗാണുക്കള്‍ക്കു തന്നെ പോഷണം നല്‍കാനാണു നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതാണു അവരുടെ സമസ്ഥ പിന്നാക്കാവസ്ഥയുടെയും അടിസ്ഥാന‍ കാരണം. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു പ്രധാന തടസ്സം മത പഠനവും മതപരമായ വിലക്കുകളുമാണ്. ഭൌതിക വിദ്യാഭ്യാസവും ഭൌതിക ജീവിതം തന്നെയും അപ്രധാനമാണെന്നും മതപരമായ അറിവു മാത്രമേ വേണ്ടതുള്ളുഎന്നുമുള്ള അന്ധവിശ്വാസമാണ് അടുത്ത കാലം വരെയും സമുദായം പുലര്‍ത്തിപ്പോന്നിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇന്നും ആ നില മാറിയിട്ടുമില്ല. കൌമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുകയും അവരുടെ വിദ്യാഭ്യാസ സാധ്യതകളെ മുളയിലേ നുള്ളിക്കളയുകയുമാണു ചെയ്യുന്നത്. ഇതു പെണ്‍കുട്ടികളുടെ മാത്രമല്ല; അവരാല്‍ ജന്മം നല്‍കപ്പെടുന്ന ആണ്‍കുട്ടികളുടെയും വിദ്യാഭ്യാസപുരോഗതിയെ വലിയ തോതില്‍ ബാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മമാരുടെ അറിവും അനുഭവങ്ങളും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കൌമാരത്തില്‍ അമ്മമാരാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ മക്കള്‍ക്കു ശരിയായ ശിക്ഷണം നല്‍കാനോ പഠനത്തില്‍ സഹായിക്കാനോ കഴിയാതെവരുന്നു. ഇതൊക്കെയാണു മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍.

സമുദായത്തിന്റെ പുരോഗതിയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ സമഗ്രമായ പദ്ധതിയാവിഷ്കരിച്ചു നടപ്പിലാക്കാനാണു ശ്രമിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി പ്രോത്സാഹനം നല്‍കണം. അതിനായുള്ള നിരന്തര ബോധവല്‍ക്കരണത്തിനും സര്‍ക്കാര്‍ പദ്ധതികളുണ്ടാകണം. കൌമാരവിവാഹങ്ങള്‍ ഫലപ്രദമായി തടയണം. മദ്രസാ അധ്യാപകര്‍ക്കു തന്നെ ഈ വക കാര്യങ്ങളില്‍ ബോധവല്‍ക്കരണക്ലാസ്സുകളും പരിശീലനങ്ങളും നല്‍കണം.
മദ്രസകളില്‍ എന്തൊക്കെയാണു പഠിപ്പിക്കുന്നത് എന്ന കാര്യവും ഗൌരവമായി പരിശോധിക്കപ്പെടണം. സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥയ്ക്കു വഴി വെക്കുന്നതരത്തിലുള്ള പാഠ്യപദ്ധതികള്‍ തന്നെയാണ് ഇന്നും മദ്രസകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പഠനരീതിയും പാഠ്യപദ്ധതിയും കാലാനുസൃതം പരിഷ്കരിക്കാന്‍ വേണ്ട ശ്രമങ്ങളുണ്ടാകണം. കുട്ടികളില്‍ സംകുചിതമായ ചിന്തയും വര്‍ഗ്ഗീയമനോഭാവവും വളര്‍ത്തുന്ന തരത്തിലുള്ള പാഠങ്ങള്‍ മദ്രസാപുസ്തകങ്ങളില്‍ ഉണ്ട്. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു അടിസ്ഥാനപരമായി നല്‍കേണ്ട ധാര്‍മ്മിക പാഠങ്ങളൊന്നും ഈ മദ്രസാ സിലബസ്സില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം.

അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാനുദ്ദേശിക്കുന്നില്ലെങ്കിലും ഒന്നു രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
മദ്രസകളിലെ ധാര്‍മ്മിക പാഠങ്ങളില്‍, മുസ്ലിംങ്ങള്‍ പരസ്പരം പാലിക്കേണ്ട മര്യാദകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും അന്യ മതസ്ഥരെയും മനുഷ്യരായി പരിഗണിക്കാന്‍ നിര്‍ദേശിക്കുന്നതായി കാണുന്നില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സ്വന്തം സഹോദരനായി കാണണമെന്നും , മുസ്ലിങ്ങള്‍ പരസ്പരം ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നപോലെയും, ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്ന പോലെയും വര്‍ത്തിക്കേണ്ടതാണെന്നും പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി വഴക്കുണ്ടാക്കരുതെന്നും പിണങ്ങരുതെന്നും ഉപദേശിക്കുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി കലഹമുണ്ടാക്കി അതിലൊരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടു പേരും നരകത്തിലായിരിക്കുമെന്നു താക്കീതു നല്‍കുന്നു. ഏഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്ന് ഒരു മുസ്ലിമിനെ കൊല ചെയ്യലാണെന്നു പഠിപ്പിക്കുന്നു.

ഇതെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സില്‍ തെറ്റായ അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായുള്ള ഒരു ബഹു സമൂഹത്തില്‍ സ്വന്തം കുട്ടികള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുമ്പോള്‍ മുസ്ലിംങ്ങള്‍ പരസ്പരം പെരുമാറുന്ന കാര്യം മാത്രം പഠിപ്പിക്കുന്നത് ഉചിതമാണോ എന്ന് സമുദായത്തിലെ നേതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും ചിന്തിക്കേണ്ടതല്ലേ?

വിശാലമായ മാനവികതയും മതേതരമായ നീതിബോധവും ഉയര്‍ന്ന ജനാധിപത്യബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായകമായ ധാര്‍മ്മിക ബോധനം മത പാഠശാലകളില്‍ നിന്നു കുട്ടികള്‍ക്കു ലഭിക്കുന്നില്ല .
ഇതും സമുദായത്തിന്റെ പൊതു ധാര്‍മ്മിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നു.
മത പഠനത്തെയും മതപാഠശാലകളെയും പ്രോത്സാഹിപ്പിക്കാന്‍ ‘ക്ഷേമ പദ്ധതികള്‍’ നടപ്പിലാക്കുന്ന സര്‍ക്കാരിന് ഈ വക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമാണോ?

മതപഠനം തന്നെയാണു മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമെന്നിരിക്കെ, അതിനെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത് ആ സമുദായത്തിന്റെ ഉന്നതി കാംസ്ക്ഷിക്കുന്നതുകൊണ്ടാണെന്നു കരുതാമോ? . തല്‍ക്കാലം അടുത്ത തെരഞ്ഞെടുപ്പില്‍ ആ വിഭാഗത്തിന്റെ വോട്ടു നേടുക എന്നതിലപ്പുറം ഒരു സമുദായസംരക്ഷണ താല്‍പ്പര്യവും ഇതിനു പിന്നിലില്ല.
ഭരണകൂടം മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണു മതേതരത്വത്തിന്റെ കാതല്‍. മതം വ്യക്തികളുടെ സ്വകാര്യ പ്രശ്നമായി മാത്രം പരിമിതപ്പെടുത്തണം. മതം ഭരണത്തിലോ രാഷ്ട്രീയത്തിലോ നിയമകാരങ്ങളിലോ ഇടപെടുന്നതും അനുവദിച്ചുകൂടാ. മതവിശ്വാസികളായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലും അവരുടെ മതേതരമായ ഭൌതികാവശ്യങ്ങളിലുമൊക്കെ സര്‍ക്കാരിന് ഇടപെടാം. പക്ഷെ മതവിശ്വാസവും ആചാരവും ഗവണ്മെന്റിന്റെ ചുമതലയില്‍ പെട്ടതായിരിക്കരുത്.

മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു ജീവിക്കാന്‍ ആവശ്യമായ വേതനം നല്‍കേണ്ട ചുമതലയും പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയുമൊക്കെ അതാതു മത സ്ഥാപനങ്ങളും അതിന്റെ നടത്തിപ്പുകാരും തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
ജീവിതകാലം മുഴുവനും നാടിനും നാട്ടുകാര്‍ക്കും വേണ്ടി നടുവൊടിയെ പണി ചെയ്ത കര്‍ഷകത്തൊഴിലാളിക്കു 60 വയസ്സു കഴിഞ്ഞാല്‍ പ്രതിമാസം കിട്ടുന്നത് 200 രൂപ പെന്‍ഷനാണ്. അതും വല്ലപ്പോഴും മാത്രം. ദിവസം രാവിലെ വെറും രണ്ടു മണിക്കൂര്‍ മാത്രം “സേവനം” ചെയ്ത് പിന്നെ വേറെ ജോലിക്കു പോകുന്ന മദ്രസാ ഉസ്താദിനു മാസം 4000 രൂപ പെന്‍ഷന്‍,[അതിന്റെ പകുതി സര്‍ക്കരിന്റെ പൊതു ഖജനാവില്‍നിന്നു ] കൊടുക്കുന്നതു മതപ്രീണനമല്ലാതെ മറ്റെന്താണ്?
ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്തതും ഭരണഘടനയുടെ സത്തക്കു യോജിക്കാത്തതുമായ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയുകയാണു വേണ്ടത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നേയില്ല എന്നതാണു വസ്തുത. അത്തരമൊരു സാഹചര്യം പരിഗണിച്ചാണ് പശ്ചിമബംഗാളിലും മറ്റും മദ്രസകളില്‍ എത്തുന്ന കുട്ടികളെ അവിടെ വെച്ച് ഭാഷയും ഗണിതവും ശാസ്ത്രവുമൊക്കെ പഠിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ള ധനസഹായം നല്‍കാന്‍ ഗവര്‍ണ്മെന്റു മുന്നോട്ടു വന്നത്. കേരളത്തില്‍ പക്ഷെ അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടെ നടപ്പിലാക്കേണ്ടത് ഇവിടെയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ്.

22 comments:

ചാണക്യന്‍ said...

ശരിയായ ചിന്തകള്‍ മാഷെ..അഭിവാദ്യങ്ങള്‍....

ന്യൂനപക്ഷ പ്രീണനം ഫാഷനായ ഈ സംസ്ഥാനത്തില്‍ ആരും കുറയ്ക്കണ്ട....നടക്കട്ടെ..

മത്തായി said...

ഈ വിഷയത്തില്‍ നല്ല ഒരു പ്രതികരണം പോലുമെന്തുകൊണ്ടൂണ്ടാവുന്നില്ല എന്നതിന്റെ ഉത്തരം ഒന്നാമത്തെ കമന്റിലുണ്ട്. സച്ചാര്‍ തൊട്ട് പാലോളി വരെ ന്യൂനപക്ഷം എന്ന വാക്കേ മിണ്ടിയിട്ടില്ല, ചിലരുടെ കണക്കില്‍ ഇതും ‘ന്യൂനപക്ഷപ്രീ‍ണനം’. മലപ്പുറത്ത് ഒരു സര്‍ക്കാരാപ്പിസിനു പെയ്ന്റ്റടിച്ചാലോ ആന്റണി കേന്ദ്രമന്ത്രിയായാലോ പോലും ‘ന്യൂനപക്ഷപ്രീണനം’ ആരോപിച്ചു നടന്ന അണ്ണന്‍മാര്‍ക്കൊക്കെ മിണ്ടാട്ടം മുട്ടി എന്നു തോന്നുന്നു. വേറൊരാരോപണമുന്നയിക്കാനുമറിയില്ല ആ വാക്കു വെറും പഴങ്കഞ്ഞിയാവുകയും ചെയ്യൂതു. ഇനിയെങ്കിലും കാര്യങ്ങളോട് അതര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ നമുക്കു കഴിഞ്ഞെങ്കില്‍. മുസ്ലീങ്ങള്‍ക്കു സംവരണം കിട്ടുന്നതിനോ അവരുടെ ക്ഷേമത്തിനായി കമ്മിറ്റികളും പദ്ധതികളും രൂപീകരിക്കപ്പെടുന്നതിനോ ഒന്നും ‘ന്യൂനപക്ഷം’ എന്ന ലേബല്‍ ബാധകമേ അല്ല എന്നു ചാണക്യന്‍ മനസിലാക്കിയാലും. അതിനെക്കാള്‍ ന്യൂനമായിട്ടും ഇതൊന്നും കിട്ടാത്ത സമുദായങ്ങളുണ്ട്, എണ്ണം കൊ‍ണ്ടു മുസ്ലീങ്ങളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്ന സമുദായങ്ങള്‍ക്കും ഇതെല്ലാം കിട്ടുന്നുമുണ്ട്.

സംഗതിമൊത്തത്തില്‍ എനിക്കിഷ്ടമായി. അടുത്ത സര്‍ക്കാര്‍ ഇതു 10000 ആക്കിഉയര്‍ത്തട്ടെ.

ചിത്രകാരന്‍chithrakaran said...

മത ഭീകരതയുടെ വിത്തിട്ട് മുളപ്പിച്ച് ഊട്ടിപ്പോറ്റി വളര്‍ത്തുന്നത് സമൂഹത്തിലെ തിന്മയെ പ്രതിനിധീകരിക്കുന്ന അധികാര രാഷ്ട്രീയം തന്നെയാണ്. ഹജ്ജ് പോകുന്നവര്‍ക്കായാലും,മുക്രികള്‍ക്കായാലും,സാംബത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ ഏര്‍പ്പാട് താല്‍ക്കാലികമായി വോട്ടു നേടാനുള്ള അടിമക്കുള്ള ഔദാര്യകൂലി കൊടുപ്പും, അങ്ങിനെ കൂലികൊടുക്കുന്നതിലൂടെ
ആ സമൂഹത്തെ ധാര്‍മ്മികമായി തകര്‍ക്കലും തന്നെയാണ്. സമൂഹത്തിലെ മനുഷ്യന്‍ എന്ന്
സമൂഹത്തെ ഭിക്ഷവാങ്ങുന്ന വിവിധ മത-ജാതി
വിഭാഗങ്ങളായി അധപ്പതിപ്പിക്കുന്നതിലൂടെ
താല്‍ക്കാലിക സാംബത്തിക നേട്ടമുണ്ടെന്നതല്ലാതെ നല്ലൊരു സമൂഹത്തെ നിര്‍മ്മിക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള നന്മയെ നശിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തിന്
ഉറുബു പൊടിയിട്ട് കൊല്ലാനുള്ള വര്‍ഗ്ഗീയവാനരപ്പടയെ സൃഷ്ടിക്കുന്ന കര്‍മ്മമാകുകയും ചെയ്യുന്നു ഈ പിച്ചക്കാശു വിതരണം.

പണം വെറുതെ ലഭിക്കുന്ന ഏതു സമൂഹവും നശിക്കുകയല്ലാതെ ശാശ്വതമായി നന്നാകുമെന്ന്
ആരും പ്രതീക്ഷിക്കാതിരിക്കുക.മനസ്സിന്റെ ജീര്‍ണ്ണത അടിമകളെയല്ലാതെ അറിവിന്റെ ഉടമകളെ സൃഷ്ടിക്കുന്നില്ല.

മതങ്ങളുടെ മയക്കുമരുന്നില്‍ ഭ്രമിച്ചിരിക്കുന്ന
മലയാളികളെ രക്ഷിക്കാന്‍ പ്രബുദ്ധരായവര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

സി. കെ. ബാബു said...

പറഞ്ഞതൊക്കെ ശരി. പക്ഷേ ആരാണിതു് കേള്‍ക്കേണ്ടതു്? ഭരണപക്ഷമോ? പ്രതിപക്ഷമോ? സാംസ്കാരികനായകരോ? ആത്മീയപിതാക്കളോ? മതപണ്ഡിതരോ? രാഷ്ട്രീയമോ സാമൂഹികമോ ആയ ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി എന്തെങ്കിലും പറയാന്‍ മനുഷ്യന്‍ ലജ്ജിക്കേണ്ടുന്ന അവസ്ഥയില്‍ കേരളത്തെ കൊണ്ടെത്തിച്ചവര്‍ക്കു് ഇതൊന്നും അറിയില്ലെന്നാണോ? അതാണു് ഏറ്റവും വലിയ തെറ്റു്. എന്താണു് ചെയ്യുന്നതെന്നും എന്തിനാണു് ചെയ്യുന്നതെന്നും കൃത്യമായി അവര്‍ക്കറിയാം. ജനങ്ങളെ ‍പട്ടികള്‍ക്കു് തുല്യമാക്കി മാറ്റിയ അവര്‍ക്കറിയാം കേരളത്തിലെ ജനശുനകര്‍ക്കു് കടിച്ചുകളിക്കാന്‍ വേണ്ടതു് ചില എല്ലുകള്‍ മാത്രമാണെന്നു്. അതു് അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും അന്വേഷണങ്ങളുടെയും തെറിവിളികളുടെയും മറ്റെത്രയോ നാറിത്തരങ്ങളുടെയും രൂപത്തില്‍ അവര്‍ മുടങ്ങാതെ ജനത്തിനു് നല്‍കുന്നുമുണ്ടു്. ഇതറിയാന്‍ ഏതെങ്കിലും ഒരു മലയാളദിനപ്പത്രത്തിന്റെ ഏതെങ്കിലും ഒരു ദിവസത്തെ ഒരു കോപ്പിയിലൂടെ ഒന്നു് കണ്ണോടിച്ചാല്‍ മതി.

ഈ അവസ്ഥയില്‍ നിന്നും ഒരു മോചനം ഒരു പുതിയ തലമുറ വഴിയേ സാദ്ധ്യമാവൂ. പക്ഷേ എന്താണു് പുതിയ തലമുറ പഠിക്കേണ്ടതു്? ആരാണു് അവരെ പഠിപ്പിക്കേണ്ടതു്? സമൂഹത്തെ കഴിയുന്നത്ര പുറകോട്ടു്, ശിലായുഗത്തിലേക്കു്, കാട്ടാളസംസ്കാരത്തിലേക്കു് തിരിച്ചുവിടാന്‍ ആഗ്രഹിക്കുന്നവരോ? അവരാവണോ അദ്ധ്യാപകര്‍? കുറെ വിഡ്ഢിക്കോമരങ്ങളുടെ അജ്ഞതയാണോ യുവതലമുറയെ നയിക്കേണ്ടതു്? സമൂഹം പൂര്‍ണ്ണമായും അവരുടെ പിടിയില്‍ ആയിരുന്നെങ്കില്‍ ഭാരതത്തിനു് ഇന്നത്തെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നോ എന്നൊന്നു് ചിന്തിച്ചുനോക്കൂ.

കേരളത്തില്‍ ഇന്നു് വോട്ടു് ചെയ്യുന്നതു് പൌരനല്ല, സമുദായങ്ങളാണു്. അതുകൊണ്ടുതന്നെ സമുദായങ്ങളെ പാര്‍ട്ടികള്‍ക്കു് പ്രീണിപ്പിക്കേണ്ടിവരുന്നു. ഏതു് പാര്‍ട്ടി ആയാലും ആശയങ്ങളും ആദര്‍ശങ്ങളുമൊക്കെ ബാനറുകളിലേ ഉള്ളു. നേതാക്കളുടെ യഥാര്‍ത്ഥ ആദര്‍ശം ഒന്നുമാത്രം. ഏതുവിധേനയും, ആരെ പ്രീണിപ്പിച്ചിട്ടാണെങ്കിലും വോട്ടുനേടി അധികാരത്തിലെത്തുക. അഴിമതിയും ചൂഷണവും മോഷണവും തുടരുക. നേതാക്കളുടെ ഏതു് നീചത്വവും പിന്‍‌നിരയില്‍നിന്നു് മുടങ്ങാതെ കുരച്ചു് ന്യായീകരിക്കുന്ന അനുയായിവര്‍ഗ്ഗമാണവരുടെ ശക്തി! നമുക്കു് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്നു് കേരളത്തില്‍ നിലവിലിരിക്കുന്ന നഗ്നമായ യാഥാര്‍ത്ഥ്യം ഇതാണു്. രാഷ്ട്രീയവും മതവും മാറിമാറി വ്യഭിചരിച്ചു് ചോരയും നീരും ഊറ്റിയ ഒരു ജനവിഭാഗം! അതാണു് കേരളം!

സമൂഹത്തിലെ പ്രശ്നങ്ങള്‍ പഠിക്കേണ്ടപോലെ പഠിച്ചു് അതിനു് പരിഹാരം കാണണമെങ്കില്‍ ആദ്യം വിവിധ മേഖലകളില്‍ അനുയോജ്യമായ വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം പുതിയ തലമുറക്കെങ്കിലും ലഭിച്ചിരിക്കണം. സാമൂഹികനവീകരണം ഒരു One Man Show-യോ പ്രാര്‍ത്ഥനായജ്ഞമോ മഹാസമ്മേളനങ്ങളോ വഴി നേടാനാവുകയില്ല. പക്ഷേ മന്ത്രിപ്പിതാവില്‍ നിന്നു് മകനും മകനില്‍ നിന്നു് കൊച്ചുമകനും ഭരണാധികാരം ഏറ്റെടുക്കുന്ന രാഷ്ട്രീയസ്വയം‌പരാഗണസംവിധാനം ‍നിലവിലിരിക്കുന്ന ഉമ്മിണി വല്യ “ജനാധിപത്യത്തില്‍” ഇതൊന്നും അത്ര എളുപ്പം മനസ്സിലാക്കപ്പെടുകയില്ല. പല്ലവി പഴയതുതന്നെ: “ഏതൊരു സമൂഹത്തിനും അതര്‍ഹിക്കുന്ന ഭരണമേ ലഭിക്കൂ!”

..naj said...

ശരിയാണ്.
മദ്രസയുടെയും, athile adhyapakarudeyum കാര്യങ്ങള്‍ അതിന്റെ vakthakkalkku vidukayaanu വേണ്ടത്.
ഇത് പ്രീണനം തന്നെ , സംശയം വേണ്ട !
ഇത് വേണ്ടെന്നു പറയാനുള്ള ആര്‍ജവം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെന്കില്‍ എന്നാഗ്രഹിക്കുന്നു.
വെച്ച് നീട്ടുന്നതിന്റെ പിറകിലെ ഉദ്ദേശം മനസ്സിലാക്കിയാലും ഏതു സമുദായവും ഇത്തരം കാര്യങ്ങള്‍ രണ്ടു കയ്യും നീട്ടി സീകരിക്കുന്നു.
മനുഷ്യനെ ജതീയമാക്കി മനുഷ്യന്‍ തിരിച്ചതിന്റെ ഫലം അനുഭവിച്ച പട്ടിക ജാതിയും,
ഈഴവനും, നായരും, നമ്പൂരിയും, ഹരിജനും, ഗിരിജനും, ദളിതും, അങ്ങിനെ പല പേരില്‍ മനുഷ്യനെ തളച്ചിട്ടു, വോട്ടു ബാങ്കിന്‌ വേണ്ടി ഗജനാവില്‍ നിന്നും തുട്ടുകള്‍ കൊടുത്തു പ്രീനിപിച്ചും
ന്യൂന പക്ഷമെന്ന ലേബലില്‍ ഉള്ള സമുധയങ്ങള്‍ അതിന്റെ പേരിലും
അങ്ങിനെ പലവിധ സംവരണങ്ങള്‍ സൃഷ്ടിച്ചു നില നില്‍പ്പ്, ചൂഷണ രാഷ്ട്രീയം കളിക്കുന്ന
വര്‍ത്തമാന കാല രാഷ്ട്രീയത്തെ തിരിച്ചറിയുന്നവര്‍ എത്ര പേരുണ്ടാകും.
ഇതൊന്നും മനുഷ്യന്റെ ക്ഷേമതിനല്ല,
മറിച്ച് രാഷ്ട്രീയത്തിന്റെ വള കൂറുള്ള മണ്ണ് അറിഞ്ഞു കൃഷി ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വക്താക്കള്‍
അധികാരത്തിനു വേണ്ടി
എറിയുന്ന തുട്ടുകള്‍
ചാടി പിടിക്കാന്‍ സമുധായങ്ങളുടെ നേതൃത്വത്തെ പരിശീലിപ്പിക്കുയാണ്.
അതിനായി സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കുന്നതും അവര്‍ തന്നെ.
ജനാധി പത്യത്തെ വെറും പ്രീനനമാക്കിയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അവരെ പടിക്ക് പുറത്തു നിര്‍ത്താന്‍ എന്നാണ് ജനങ്ങള്‍ക്ക്‌ കഴിയുക.
അവരെ നയിക്കുന്ന നേതാക്കള്‍ക്കും !

മുക്കുവന്‍ said...

ക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മമാരുടെ അറിവും അനുഭവങ്ങളും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കൌമാരത്തില്‍ അമ്മമാരാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ മക്കള്‍ക്കു ശരിയായ ശിക്ഷണം നല്‍കാനോ പഠനത്തില്‍ സഹായിക്കാനോ കഴിയാതെവരുന്നു. ഇതൊക്കെയാണു മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍.


മാഷെ..അഭിവാദ്യങ്ങള്‍....


ഇതൊക്കെ ആരു കേൾക്കാൻ?

കിടങ്ങൂരാൻ said...

ജബ്ബാർ മാഷിന്റെ എല്ലാ പോസ്റ്റിലും കമന്റുന്ന കൂതറകളെ ഇവിടെ കാണാനില്ലല്ലാ....അങ്കത്തിനു വരുന്ന അണ്ണന്മാരുടെ അഡ്രസ്സില്ലാതെ പോയല്ലോ..കഷ്ടം...ആരുമില്ലേടെയ്‌??

സുശീല്‍ കുമാര്‍ പി പി said...

കേരളത്തില്‍ കര്‍ഷകത്തൊഴിലാളിക്കും, നിര്‍മാണത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കുമൊക്കെ പെന്‍ഷനുണ്ട്‌. അതൊക്കെ നേടിയെടുത്തത്‌ എത്രയോ കാലങ്ങളായി നടത്തിയ നിരന്തര പോരാട്ടങ്ങളിലൂടെയാണ്‌. ഇവിടെ ഏതെങ്കിലും മദ്രസ്സാ അധ്യാപകന്‍ സമരം ചെയ്യുന്നത്‌ പോയിട്ട്‌ തങ്ങള്‍ അവശതയനുഭവിക്കുന്ന വിഭാഗമാണെന്ന്‌ ചിന്തിക്കുക പോലും ചെയ്തതായി അറിവില്ല. (മദ്രസ്സാ അധ്യാപകര്‍ അവശത അനുഭവിക്കുന്നവരാണെന്നതും അവര്‍ക്കു ജീവിക്കാനുള്ള വരുമാനം വേണമെന്നതും ന്യായമാണ്‌, എന്നാല്‍ അതു നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടത് അതിന്റെ നടത്തിപ്പുകാര്‍ തന്നെയാണ്‌) എന്നിട്ടും ആരും ചോദിക്കുക പോലും ചെയ്യതെ അവര്‍ക്ക്‌ പെന്‍ഷന്‍. അതും നാലായിരം രൂപ മാസത്തില്‍!
മദ്രസ്സകള്‍ പൊതു സ്ഥാപനങ്ങളല്ല; മത സ്ഥാപനങ്ങളാണ്‌. ഒരു മതേതര രാജ്യത്ത് പൊതു ഫണ്ട് ഉപയോഗിച്ച് മത സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക്‌ ആനുകൂല്യം നല്‍കാന്‍ തുടങ്ങയാല്‍ അത് എവിടെചെന്ന്‌ എത്തും? നാട്ടില്‍ സംഘ പരിവാറുകാര്‍ നടത്തുന്ന സരസ്വതീ വിദ്യാലയങ്ങളിലെയും കൃസ്ത്യാനികളുടെ സണ്‍ഡേ സ്കൂളുകളിലെയുമൊക്കെ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ അത് അന്യായമെന്ന് പറയാന്‍ കഴിയമോ? അംഗനവാടികളില്‍ കൊച്ചുകുട്ടികളെ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് പഠിപ്പിക്കുന്ന റ്റീച്ചര്‍ക്കും ആയക്കും കിട്ടുന്നത് മാസത്തില്‍ ആയിരത്തഞ്ഞൂറില്‍ താഴെ ഉലുവ! ഒരു സര്‍ക്കാര്‍ ജോലി പോലും സ്വപ്നമായി കഴിയുന്ന എത്രയോ പാരലല്‍ കോളേജ് അധ്യാപകരുണ്ടിവിടെ. അവര്‍ വോട്ട് ബാങ്കല്ലല്ലോ. ഇതൊക്കെ ചെയ്യുന്നത് വോട്ടില്‍ കണ്ണ് നട്ടാണെങ്കില്‍ ഒന്നോര്‍ത്താല്‍ നന്ന്‌. കാലങ്ങളായി തങ്ങള്‍ക്കു പിന്നിലുള്ള മറ്റൊരു വോട്ട് ബാങ്കിനെ, ഇതിന്റെ പേരില്‍ വര്‍ഗീയത ഊതി വീര്‍പിച്ച് മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മറ്റേ മൂരാച്ചികള്‍ കൊണ്ടുപോകും. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന പരുവത്തിലാകുമെന്ന് ചിലരൊക്കെ ഓര്‍ത്താല്‍ നന്ന്.

Subair said...

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ധാര്‍മ്മികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല
=======


ആണോ മാഷെ ?. മാഷ് മലപ്പുരത്താണല്ലോ ജീവിക്കുന്നത്? അവിടെയുള്ള മുസ്ലിംകള്‍ എല്ലാം മറ്റുള്ള സമുദായക്കാരെ അപേക്ഷിച്ച് ധാര്‍മികമായി അധപ്തിച്ചവരാണോ?. ധാര്‍മികതയുടെ statistics മാഷിന് എവിടെ നിന്നാണാവോ കിട്ടിയത്. അതോ ഏതെങ്ങിലും മുസ്ലിം കക്കുന്നതും കള്ളു കുടിക്കുന്നതും എല്ലാം അവരുടെ മതം കാരണം ആണ് എന്നാണോ ? hitelr അങ്ങനെയയിരിന്നു. ജര്‍മ്മനി യിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ജൂതന്മാരനെന്നായിരുന്നു അദ്ധേഹത്തിന്റെ പക്ഷം. വംശീയതെയും വര്‍ഗീയതെയും യുക്തി വാതം എന്ന് വിളിക്കരുത് എന്ന് ഞാന്‍ മുമ്പ് ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചിരുന്നു

മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതാണു അവരുടെ സമസ്ഥ പിന്നാക്കാവസ്ഥയുടെയും അടിസ്ഥാന‍ കാരണം. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു പ്രധാന തടസ്സം മത പഠനവും മതപരമായ വിലക്കുകളുമാണ്. ഭൌതിക വിദ്യാഭ്യാസവും ഭൌതിക ജീവിതം തന്നെയും അപ്രധാനമാണെന്നും മതപരമായ അറിവു മാത്രമേ വേണ്ടതുള്ളുഎന്നുമുള്ള അന്ധവിശ്വാസമാണ് അടുത്ത കാലം വരെയും സമുദായം പുലര്‍ത്തിപ്പോന്നിരുന്നത്.
========


കേരളത്തിലെ യും ഇന്ത്യ യിലെയും മുസ്ലിംകള്‍ വിദ്യാഭസപരമായും സാമൂഹികമായും പിന്നോക്കമാനെന്നതില്‍ തര്‍ക്കമില്ല. മത യഥാസ്തികത അതിനു ഒരു കാരണവും ആയിരിന്നു. പക്ഷെ കേരളത്തെ സംബതിചിടത്തോളം, ഒരു 50 വര്‍ഷം മുമ്പ് ഉള്ളതിനേക്കാള്‍ മുസ്ലിംകള്‍ ഒരു പാട് മുന്നോട്ട് പോയിട്ടുണ്ട്. ഇന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളമായി കോളേജ് കളിലും മറ്റും പോകുന്നുണ്ട്.
ജബ്ബാര്‍ മാഷ് വിചാരിക്കുന്ന്ടോ, ഈ മാറ്റം എവിടെ ഉണ്ടായതു ഇടമര്കും പവനനും പുസ്തകം എഴുതിയതുകൊണ്ടാനെന്നു?

കേരളിതിലെ മുസ്ലിംകളുക്ക്, വിദ്യാഭ്യാസം നല്‍കിയത് ഇവിടെത്തെ പുരോഗമന മത പ്രസ്ഥനംങള്‍ ആണ്. വക്കം മൌലവിയും, കേയം മൌലവിയും, മൊയ്തു മൌലവിയും, സീതി സാഹിബും പോലുള്ള മത നേതാക്കള്‍ ആണ്. അത് കൊണ്ട് തെന്നെ ഇന്ന് കേരളത്തില്‍ പര്ധ ധാരിണികളായ ഉദ്യോഗസ്തകളെയും, അധ്യപികമാരെയും, ഡോക്ടര്‍ മാരെയും എമ്പാടും കാണാം. ഈ അടുത്ത കാലത്താണ് ഞാന്‍ വായിച്ചതു കൊഴോകോട്ടു സൌന്ദര്യ മത്സര, സ്ത്രീ ശരീര പ്രദര്‍ശന വില്പനക്കതിരെ കോഴിക്കോട് ഒരു കൂട്ടം മുസ്ലിം പെണ്ണുങ്ങള്‍ മാര്‍ച്ച് നടത്തിയത്.

ഈ പെണ്ണുങ്ങള്‍ ഒക്കെ വിദ്യാഭ്യാസം നേടിയത് മതം വേലിചെരിഞ്ഞു കൊണ്ടല്ല. അന്നുള്ളതിനെക്കാള്‍ ഏറെ മത ബോധം ഇന്നത്തെ പെന്നുങല്‍ക്കുണ്ട് - അത് കൊണ്ടാണല്ലോ പര്ധ ഒരു സമകാലീന പ്രധിഭാസം ആയതു. അല്പം കൂടി സംസ്കാരം ഉള്ള പോസ്റ്റുകള്‍ ആയിരിന്നു വെന്കില്‍ ജബ്ബാര്‍ മാഷിനോട് സംവദിക്കാന്‍ തെയ്യ്രുള്ള ഒരു പാട് മുസ്ലിം പെണ്‍ ബ്ലോഗര്‍ മാര്‍ കൂടി ഈ ബൂലോഗത്ത് ഉണ്ട് എന്ന് ഒര്മിപ്പിക്കെട്ടെ. അപ്പോള്‍ പറഞ്ഞു വന്നത് മുസ്ലിം കള്‍ക്ക് ശെരിയായ മത ബോതം ഉണ്ടാക്കി കൊടുത്ത മത നവീകരണ പ്രസ്ഥാനങ്ങള്‍ തെന്നെ ആണ് അവര്‍ക്ക് വിധ്യഭ്യസവും നല്‍കിയതും നല്കികൊണ്ടിരിക്കുന്നതും ennathanu. ഇവിടെ മദ്രസ്സ പ്രസ്ഥാനം ആരംഭിച്ചതും ഈ കൂട്ടര്‍ തെന്നെയാണ്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി പ്രോത്സാഹനം നല്‍കണ. അതിനായുള്ള നിരന്തര ബോധവല്‍ക്കരണത്തിനും സര്‍ക്കാര്‍ പദ്ധതികളുണ്ടാകണം.
====


മുസ്ലിം പെണ്‍കുട്ടികള്‍ക്ക് scholarship നല്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് വായിച്ചു. മാഷ് support ചെയ്യുമായിരിക്കും.

ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു അടിസ്ഥാനപരമായി നല്‍കേണ്ട ധാര്‍മ്മിക പാഠങ്ങളൊന്നും ഈ മദ്രസാ സിലബസ്സില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം


ഞാന്‍ മദ്രസ്സയില്‍ പഠിച്ചപ്പോള്‍ ഉണ്ടായിരിന്നു. അയല്‍ക്കാരെ സ്നേഹിക്കണം, പവപെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം, മൂത്തവരെ ബഹുമാനിക്കണം, മാതാപിതാക്കളെ സ്നേഹിക്കണം, പ്രായമായാല്‍ അവരെ സംരക്ഷിക്കണം etc ഇതിലൊന്നും മുസ്ലിം അമുസ്ലിം വേര്തിരുവ് ഞാന്‍ പഠിച്ചിട്ടില്ല.

രു മുസ്ലിം മറ്റൊരു മുസ്ലിമിനെ സ്വന്തം സഹോദരനായി കാണണമെന്നും , മുസ്ലിങ്ങള്‍ പരസ്പരം ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നപോലെയും, ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്ന പോലെയും വര്‍ത്തിക്കേണ്ടതാണെന്നും പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി വഴക്കുണ്ടാക്കരുതെന്നും പിണങ്ങരുതെന്നും ഉപദേശിക്കുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി കലഹമുണ്ടാക്കി അതിലൊരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടു പേരും നരകത്തിലായിരിക്കുമെന്നു താക്കീതു നല്‍കുന്നു. ഏഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്ന് ഒരു മുസ്ലിമിനെ കൊല ചെയ്യലാണെന്നു പഠിപ്പിക്കുന്നു
=======


മുസ്ലിംകള്‍ ആദര്ശ സഹോദരംകള്‍ ആണ്, യുക്തിവതികള്‍ പരസ്പരം ആണെന്നത് പോലെ. അതിനര്‍ത്ഥം മറ്റുള്ളവരെയല്ലാം വെറുക്കണം എന്നല്ല. മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണ് എന്നും kuran തെന്നെ യാണ് പറഞ്ഞത്. പരമത വിദ്വേഷം ജനിപ്പിക്കുന്ന ഒന്നും ഞാന്‍ ഇത് വരെ മദ്രസ്സ പുസ്തകങ്ങളില്‍ കണ്ടിട്ടില്ല. മാഷ് വെറുതെ ഇല്ലാത്തതു പറഞ്ഞു വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കരുത്.

Subair said...

coming to the original issue:

തീര്‍ച്ചയായിട്ടും മുസ്ലിംകളുടെ ക്ഷേമത്തിനായി goverment പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ മദ്രസ്സ അധ്യാപക പെന്‍ഷന്‍ അടക്കം ഫലപ്രതം ആണോ എന്ന് ചര്‍ച്ച ചെയ്യാവുന്നതാണ്, അതില്‍ വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകവുന്നതും ആണ്.

പക്ഷെ ഈ പോസ്റ്റ്-നു അത്തരം ഒരു ഉദ്യേശ ശുദ്ധിയില്ല. ഇതല്ല വേറെ പദ്ധതി നടപ്പാക്കിയാലും മുസ്ലിം പ്രീണനം അരോപിക്കമല്ലോ. മാഷിന്റെ യും കുട്ടികളുടെയും പ്രശ്നം ബഹു മത സമൂഹത്തില്‍ മദ്രസ്സ അദ്യപകര്‍ക്ക് എന്ങേന്യനു പെന്‍ഷന്‍ കൊടുക്കുന്നത് നീതികരിക്കാന്‍ ആവുക എന്നതാണ്.

ആദ്യമായി പറയട്ടെ, ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല, പക്ഷെ ഞാന്‍ ഊഹിക്കുന്നത് ഒരു നിശ്ചിത തുക മാസം തോറും ഇവര്‍ നിക്ഷേപിക്കുകയും അവസാനം കുറെ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ പെന്‍ഷന്‍ കൊടുക്കകയും ആയിരിക്കും എന്നാണ്. ഇതിന്റെ ഒരു ഭാഗം goverment എടുക്കുമായിരിക്കും, പക്ഷെ ഇത് അത്ര വലിയ സൌജ്ന്യമോന്നും അല്ല. LIC പോലുള്ള കമ്പനി കല്‍ ഇത്തരം പെന്‍ഷന്‍ scheme നടത്തുന്നുണ്ട്.

ഇനി, ദെവസോം എംപ്ലോയീസ്-നും അവരുടെ കുടുംബത്തിനും പെന്‍ഷന്‍ കൊടുക്കതിനെ കുരിചെന്താ മാഷ് ബ്ലോഗ് ഒന്നും എഴുതാതെ. (It is true that the the board is getting crores from Sabarimala and Guruvayoor, and some Hindu radical oraganizations have demanded that the should not interfere in the governance of the temple (then who should, is a question).

thiruvananthapuram: the malabar hindu religious and charitable institutions and endowments bill, 2001, presented in the assembly on monday was aimed at ensuring better governance of temples in north kerala by constituting a malabar devaswom board, devaswom minister g karthikeyan said on monday. replying to a debate on the bill in the house, he said it would ensure uniform distribution of benefits to the employees of all the temples in the malabar region. though a sum of rs 33 crore had been set aside for providing pension to temple employees, only rs 18 crore could be distributed last year. the scheme could be effectively implemented once the employees' share in the welfare fund was fully collected.

http://timesofindia.indiatimes.com/articleshow/1838353090.cms

Devaswom Minister G Sudhakaran said a fund of Rs 5.8 crore would be set up under Malabar Devaswom to look after the amenities of around 1,300 temples in the region.

The bill is being introduced in place of the Madras Hindu Religion Charitable Endowment Act of 1951. Earlier, the Board was asked to produce a report for reviewing the wage scale of employees within three months, he said.

K C Venugopal from Congress said only 15 temples out of the 1,300 were cash-rich in the Malabar region and wanted the government to create a corpus fund from these temples to help maintain the other temples.

The bill was referred to subject committee after discussions. Another bill was presented by Home Minister Kodiyeri Balakrishnan to raise the pension age of clerks at the High Court. Kerala High Court Services (determination of retirement age) bill was also presented in the House.
http://www.indopia.in/India-usa-uk-news/latest-news/437282/National/1/20/1

Subair said...

മറ്റൊരു പ്രശ്നം ഹജ്ജ് സബ്സിഡി ആണ്. ഇതും ഒരു സൌജന്യം അല്ല എന്നതാണ് സത്യം.
ariline-l ട്രാവല്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ അറിയാം, bulk booking ചെയ്താല്‍ വലിയൊരു തുക discount കിട്ടും എന്ന്. കഴിഞ്ഞ ആഴ്ച ഞാനും എന്റെ സുഹൃത്തും ടിക്കറ്റ് ബുക്ക് ചെയ്തു, രണ്ടു ദിവസത്തെ ഇടവേളകളില്‍. രണ്ടു പേരുടേയും ടിക്കറ്റ് കുളുടെ rate-l 20,000 രൂപെയുടെ വിത്യസമാണ് ഉണ്ടായത്.

so goverment -നു ചെയ്യാവുന്നത് ഹജ്ജ് ബോര്‍ഡ്-നു international tender വിളിക്കാന്‍ അനുവതിക്കുകയാണ്. മുസ്ലിം കള്‍ക്ക് ഇപ്പോള്‍ Air India -yil പോകുന്നതിനെക്കളും ചീപ്പ് ആയും, സൌകര്യംയും പോകുകയും ചെയ്യാം, സൌജന്യം വാങ്ങിക്കുന്നു എന്നെ പേര് ദോഷം മാറ്റുകയും ചെയ്യാം. 100000 ത്തോളം പേരാണു air India വഴി പോകുന്നത് എന്നോര്‍ക്കുക.

പിന്നെ amarnathu യാത്രക്കും മറ്റും goverment സഹായം നല്‍കുന്നുണ്ട് - അത് ഇഷ്യൂ ആവാത്തത് christins -um മുസ്ലിംസ്-ഉം വല്ലാതെ വര്‍ഗീയവല്കരിക്ക പെട്ടിട്ടില്ല എന്നതുകൊണ്ട്‌ മാത്രമാണ്, കൊടുക്കാത്തത് കൊണ്ടല്ല.

Anonymous said...

അവസാനത്തെ ഖണ്ഡിക വളരെ പ്രസക്തം.അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുസ്ലീമുകളുടെ സ്ഥിതി വളരെയധികം വ്യത്യസ്തമാണ്.മതമൌലികവാദം കാരണം മലപ്പുറം കുറച്ചു പിന്നോക്കമായിരുന്നെങ്കിലും എന്നു സ്ഥിതി മാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമാണ് ഈ മാറ്റത്തിനു കാരണം. വീണ്ടും മദ്രസാവിദ്യാഭ്യാസത്തെ അതിരുകടന്ന് പ്രോത്സാഹിപ്പിക്കുന്നത് മതമൌലികവാദത്തിന് വളമാകും.

Vinod Nair said...

DEAR FRIEND,
I AM NOT HERE TO SAY YOU ARE 100% CORRECT, BUT I AM VERY VERY HAPPY TO SEE THAT THERE IS ATLEAST FEW PEOPLE STILL REMAINING IN THE SOCIETY WHO THINKS NEUTRAL OR WHO THINKS RELIGION OR CAST IS SECOND ONLY YO JUSTICE AND HONESTY
KEEP UP YOUR GOOD WORK
REGARDS,
VINOD

ea jabbar said...

ആണോ മാഷെ ?. മാഷ് മലപ്പുരത്താണല്ലോ ജീവിക്കുന്നത്? അവിടെയുള്ള മുസ്ലിംകള്‍ എല്ലാം മറ്റുള്ള സമുദായക്കാരെ അപേക്ഷിച്ച് ധാര്‍മികമായി അധപ്തിച്ചവരാണോ?. ധാര്‍മികതയുടെ statistics മാഷിന് എവിടെ നിന്നാണാവോ കിട്ടിയത്.

സുബൈര്‍!
ഞെളിയന്‍പറമ്പില്‍ താമസിക്കുന്നവരോട് അവിടെ ദുര്‍ഗന്ധമുണ്ടെന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ല. കടപ്പുറത്തു പോയി മീനിന്റെ ദുര്‍ഗന്ധത്തെ കുറിച്ചു പറഞ്ഞാലും ഇതു തന്നെയായിരിക്കും ഫലം. അവിടെത്തന്നെ ജനിച്ചു വളര്‍ന്നവര്‍ക്ക് അവിടെ അസഹ്യമായിട്ടൊന്നും ഉള്ളതായി അനുഭവപ്പെടുകയില്ല. അതു മനുഷ്യന്റെ പ്രകൃതമാണ്.
മഹാതമാഗാന്ധിക്കു പോലും സ്വന്തം സമുദായത്തിലെ ‘അപ്പാര്‍ത്തീഡ്’ വേണ്ട വിധം കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആഫ്രിക്കയില്‍ പോയി വര്‍ണ്ണവിവേചനത്തിനെതിരെ സമരം ചെയ്തു. ഇവിടെ സ്വന്തം മൂക്കിനു താഴെ ആഫ്രിക്കയിലെ വിവേചനത്തിന്റെ നൂറു മടങ്ങു വിവേചനവും അനീതിയും ഉള്ളപ്പോള്‍ അതിനെതിരെ സമരം നടത്തിയില്ലെന്നു മാത്രമല്ല വര്‍ണവ്യവസ്ഥയ്ക്കു ന്യായീകരണം നിരത്താന്‍ പോലും അദ്ദേഹം ആദ്യകാലത്തു മടി കാണിച്ചിരുന്നില്ല. ഇതൊക്കെ ചരിത്രം. ഇതൊക്കെ പറയുന്നത് സുബൈറിനെപ്പോലുള്ളവരുടെ ന്യായവാദങ്ങളുടെ മനശ്ശാസ്ത്രം എന്താണെന്നു സൂചിപ്പിക്കാനാണ്.
മുസ്ലിം സമുദായം ധാര്‍മ്മികമായി പിന്നാക്കമാണെന്നു ഞാന്‍ പറയുന്നത് എന്റെ അര നൂറ്റാണ്ടു നീണ്ട ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. കാല്‍ നൂറ്റാണ്ടു കാലത്തെ അധ്യാപക ജീവിതത്തിലെ നേരിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലുമാണ്. അതൊക്കെ പല തവണ മുമ്പു സൂചിപ്പിച്ചതുമാണ്. ചര്‍ച്ച വഴി തിരിച്ചു വിടാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് തല്‍ക്കാലം അതൊന്നും ആവര്‍ത്തിക്കുന്നില്ല.

ea jabbar said...

ഒരു മുസ്ലിമിനെ കൊല്ലുന്നതു വന്‍ പാപമാണ് എന്നാണു മദ്രസയിലെ പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത്. ഇവിടെ മുസ്ലിം അല്ലാത്ത മനുഷ്യര്‍ ആണു ഭൂരിപക്ഷവും. മനുഷ്യനെ കൊല്ലുന്നതു പാപമാണ് എന്നു പഠിപ്പിക്കാനുള്ള ധാര്‍മ്മികബോധം ഈ സമുദായത്തിന്റെ ആത്മീയ നേതൃത്വത്തിന് ഇനിയും ഉണ്ടായിട്ടില്ലല്ലോ ? അതു തന്നെ മതി സമുദായത്തിന്റെ ധാര്‍ന്മ്മിക നിലവാരം എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍!

അതൊന്നും സുബൈറിനെപ്പോലുള്ളവര്‍ക്കു മനസ്സിലാകണമെന്നില്ല. ഞെളിയന്‍ പറമ്പിനു പുറത്തു നിന്നും അതു വഴി യാത്ര ചെയ്യുന്നവ്ര്ക്ക് അവിടെ എത്തിയാല്‍ മൂക്കു പൊത്തേണ്ടി വരുന്നു. അവിടത്തുകാര്‍ അതൊന്നും അറിയുന്നേയില്ല!

..naj said...
This comment has been removed by the author.
..naj said...

ഞാനും മദ്രസയില്‍ പടിചീട്ടുണ്ട്, അതിലൊന്നും മാഷ് പറയുന്നതല്ല
പടിപിക്കുന്നത്. മറിച്ച്‌ മനുഷ്യരെ സ്നേഹി ക്കാനാണ്.
ഇല്ലാത്തതു പറഞ്ഞു
മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്നത്
ആരാണെന്നു ഇപ്പോള്‍ മനസ്സിലായി.
മനുഷ്യരെ സ്നേഹിച്ചു കൊല്ലുന്ന
യുക്തിവാദം !

Scratching on OTHERS NOSE

njanum ente lokavum said...

UPA സര്‍ക്കാര്‍ അഭിമാനത്തോടെ ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഹജ്ജ് സബ്സിഡി ഇരുന്നൂറ്റി അമ്പതു കോടിയില്‍ നിന്നും അഞ്ഞൂറ് കോടിയില്‍ അധികമാക്കി എന്ന് .ഒരുമിച്ചു ടിക്കറ്റ് ബുക്ക് ചെയ്താല്‍ കിട്ടുന്ന കാര്യമാണെങ്കില്‍ പിന്നെ അങ്ങിനെ ചെയ്യൂ സുഹൃത്തെ പിന്നെ സര്‍ക്കാറിന്റെ സൌജന്യം വാങ്ങി എന്ന പേര് ദോഷം മാത്രമല്ല പുണ്യവും കൂടുതല്‍ കിട്ടും കാരണം സൌജന്യം വാങ്ങി പോയാല്‍ ഹജ്ജിനു പുണ്യം കിട്ടില്ല എന്ന് കേട്ടിട്ടുണ്ട് .ആ കാശെടുത്ത് സാമ്പത്തിക മാന്ദ്യം മൂലം തിരിച്ചു വരുന്ന ആളുകള്‍ക്ക് ടിക്കറ്റ് എടുത്തു കൊടുക്കാമല്ലോ .ഇന്നത്തെ വോട്ടു രാഷ്ട്രീയ സാഹചര്യത്തില്‍ വ്യക്തിയുടെ വോട്ടുകളേക്കാള്‍ മതങ്ങളുടെയും സമുദായങ്ങളുടെയും വോട്ടു തേടി പോകുന്ന രാഷ്ട്രീയക്കാര്‍ ഇതും ഇതിലപ്പുറവും ചെയ്യും .

Paramba said...

Dear Mash,

On the issue of Madrasa pension, everyone commented are not realized the real picture. Before making the comment, if they had gone thru the requirements to become eligible for pension, they will realize that this is not an appeasement but a harassmant. By paying premium to LIC after many years the payer getting some divident, that's called pension.

Along with BJP, people like Jabbar master also agitated without knowing anything. This is the naked reality behind Muslim appeasements.

Subair said...

ഒരുമിച്ചു ടിക്കറ്റ് ബുക്ക് ചെയ്താല്‍ കിട്ടുന്ന കാര്യമാണെങ്കില്‍ പിന്നെ അങ്ങിനെ ചെയ്യൂ സുഹൃത്തെ പിന്നെ സര്‍ക്കാറിന്റെ സൌജന്യം വാങ്ങി എന്ന പേര് ദോഷം മാത്രമല്ല പുണ്യവും കൂടുതല്‍ കിട്ടും കാരണം സൌജന്യം വാങ്ങി പോയാല്‍ ഹജ്ജിനു പുണ്യം കിട്ടില്ല എന്ന് കേട്ടിട്ടുണ്ട്
=======


സര്‍ക്കാര്‍ അനുവദിക്കെണ്ടേ സുഹ്ര്‍ത്തെ ?

Subair said...

മുസ്ലിം സമുദായം ധാര്‍മ്മികമായി പിന്നാക്കമാണെന്നു ഞാന്‍ പറയുന്നത് എന്റെ അര നൂറ്റാണ്ടു നീണ്ട ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. കാല്‍ നൂറ്റാണ്ടു കാലത്തെ അധ്യാപക ജീവിതത്തിലെ നേരിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലുമാണ്
========


മാഷെ ഞെളിയന്‍പറമ്പില്‍ അപ്പുറത്തും ഒരു ലോകമുണ്ട്. അവിടെയും മുസ്ലിംകള്‍ ഉണ്ട്.

ഒരു മുസ്ലിമിനെ കൊല്ലുന്നതു വന്‍ പാപമാണ് എന്നാണു മദ്രസയിലെ പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത്. ഇവിടെ മുസ്ലിം അല്ലാത്ത മനുഷ്യര്‍ ആണു ഭൂരിപക്ഷവും. മനുഷ്യനെ കൊല്ലുന്നതു പാപമാണ് എന്നു പഠിപ്പിക്കാനുള്ള ധാര്‍മ്മികബോധം ഈ സമുദായത്തിന്റെ ആത്മീയ നേതൃത്വത്തിന് ഇനിയും ഉണ്ടായിട്ടില്ലല്ലോ ? അതു തന്നെ മതി സമുദായത്തിന്റെ ധാര്‍ന്മ്മിക നിലവാരം എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍
========


മാഷെ മനുഷ്യനെ കൊല്ലുത് പാപമാണെന്ന് തെന്നെ യാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മുസ്ലിം-മിന്റെ രക്തം ചിന്തുന്നതും തീര്‍ച്ചയായും തെറ്റുതെന്നെയാണ്. ഇന്നത്തെ ആളുകള്‍ അത് മനസ്സിലാക്കിയിരുന്നങ്കില്‍, അറ്റ്ലീസ്റ്റ് പാകിസ്തനിലന്കിലും കുറച്ചു സ്ഫോടനങ്ങള്‍ കുറഞ്ഞെനെ.
ആദര്‍ശ പരമായ സാഹോദര്യം പഠിപ്പിക്കുക അന്നുള്ളത്, എല്ലാ ആദര്‍ശ കൂട്ടായ്മകളും ചെയ്യു‌ന്നതാണ്. കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം സഹായിക്കണം, സഖാക്കളാണ് എന്നല്ലാം പറഞ്ഞാല്‍ മറ്റുള്ളവെരെയെല്ലാം വെറുക്കണം എന്നര്‍ത്ഥമില്ല. ഇതിനയെല്ലാം നെഗറ്റീവ് അര്‍ത്ഥത്തില്‍ എടുക്കുന്നത് മാഷിന്റെ വര്‍ഗീയ മനസ്ഥിതി കൊണ്ടാണ്.

മനുഷ്യരെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പാട് നല്ല കാര്യങ്ങള്‍ ഞാന്‍ മദ്രസ്സയില്‍ നിന്ന് പടിച്ചുട്ടുണ്ട്.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ന്ന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല നബി പറഞ്ഞതും, നബി, തെന്നെ എന്നും വഴിയില്‍ കാത്തു നിന്ന് ചപ് ചവറുകള്‍ എറിഞ്ഞിരുന്ന ജൂത സ്ത്രീയെ ഒരു ദിവസം കാണാതിരുന്നപ്പോള്‍, എവിടെ എന്റെ സഹോദരി എന്ന് അന്സ്വേഷിച്ചതും, സുഖമില്ലാതെ കിടക്കുകയന്‍ എന്ന് അറിഞ്ഞപ്പോള്‍ സന്ദര്‍ശിച്ചതും എല്ലാം ഞാന്‍ മദ്രസ്സയില്‍ നിന്ന് തെന്നെയാണ് പഠിച്ചത്.

Subair said...

ഇന്നത്തെ വോട്ടു രാഷ്ട്രീയ സാഹചര്യത്തില്‍ വ്യക്തിയുടെ വോട്ടുകളേക്കാള്‍ മതങ്ങളുടെയും സമുദായങ്ങളുടെയും വോട്ടു തേടി പോകുന്ന രാഷ്ട്രീയക്കാര്‍ ഇതും
=====


ഓ മതവും സമുദായവും ഒക്കെ, മരംകൊണ്ടു ഉണ്ടാക്കിയ സാദനങ്ങള്‍ ആണല്ലോ.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.