യഥാര്‍ത്ഥ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനമെന്തെന്ന് ഫത് ഹുല്‍ മുഈനില്‍ നാം കണ്ടു. ഇനി ആധുനികവല്ക്കരിക്കപ്പെട്ട ഇസ്ലാമില്‍ എന്താണു സ്ത്രീയുടെ സ്ഥാനം എന്നു നോക്കാം .ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സംസ്കാരത്തെ അതി നിശിതമായും കര്‍ക്കശമായും നിരീക്ഷിച്ച ശേഷം അതിനു പകരം വെക്കാവുന്ന വിധം ഇസ്ലാമിനെ ആധുനികവല്‍ക്കരിച്ച മഹാപണ്ഡിതനാണു മൌദൂദി. 500 കൊല്ലം മുമ്പ് സെയ്നുദ്ദീന്‍ മഖ്ദൂം എഴുതിയ കാര്യങ്ങളില്‍നിന്നും എത്ര വ്യത്യാസമുണ്ട് 50 കൊല്ലം മുമ്പ് മൌദൂദി എഴുതിയതിനെന്നു നോക്കാം: അദ്ദേഹത്തിന്റെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തില്‍നിന്ന് :-
“ഇസ്ലാമിക നിയമത്തില്‍ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരിക്കുകയാണ്. സമ്പാദനത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും. ഈ കാശുകൊണ്ട് വീട് നിയന്ത്രിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. “സ്ത്രീ ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച് അവള് അന്ത്യനാളില്‍ ചോദിക്കപ്പെടുകയും ചെയ്യും. “(ബുഖാരി) . പുറം ലോകത്തെ പ്രവര്‍ത്തനങ്ങളുമായി ബധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നമസ്കാരം നിര്‍ബ്ബന്ധമില്ല.”(അബൂദാവൂദ്). യുദ്ധവും നിര്‍ബ്ബന്ധമില്ല. മരണസംബന്ധമായ കാര്യങ്ങളില്‍ ഇവള്‍ക്കു പങ്കു കൊള്ളേണ്ടതില്ല .എന്നല്ല, അതില്‍നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി) .
“സ്ത്രീക്കു ജമാ അത്തു നമസ്കാരമോ പള്ളിയില്‍ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ് വൃത്തകളായ സ്ത്രീകളോടൊപ്പം മസ്ജിദില്‍ പോകാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉറ്റ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുമില്ല.”(തിര്‍മിദി)
ചുരുക്കത്തില്‍ ഒരു വിധേനയും സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം ഇത് ഇഷ്ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കല്‍പ്പിക്കുന്നത് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരിക്കട്ടെ” (ഖുര്‍ ആന്‍ )
സ്ത്രീകള്‍ വീട്ടില്‍ അടങ്ങ്യൊതുങ്ങിയിരിക്കട്ടെ എന്ന ആയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇതു തന്നെ. എങ്കിലും വളരെ അത്യാവശ്യഘട്ടത്തില്‍ വീട്ടില്‍നിന്നിറങ്ങേണ്ടി വരുമെന്നതിനാല്‍ അധികം കര്‍ക്കശമാക്കിയിട്ടില്ല. [വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമെന്നുറപ്പായ ഘട്ടത്തില്‍ അവള്‍ക്കു പുറത്തിറങ്ങി നില്ക്കുന്നതില് വിരോധമില്ല എന്നാണു ഫത് ഹുല്‍ മുഈനിലുള്ളത്. അതിലും പുരോഗമനമുള്ള നിലപാടു തന്നെയാണിവിടെ മൌദൂദി അവതരിപ്പിക്കുന്നത്.]
ചില സ്ത്രീകള്‍ക്കു സംരക്ഷകനായി ആരുമില്ലാതിരിക്കുക, ഉറ്റ ബന്ധുവിന്റെ മരണം , കൊടിയ ദാരിദ്ര്യം, രോഗം ഇതുപോലത്തെ മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളില്‍ നിയമം വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: “തീര്‍ച്ചയായും അല്ലാഹു അത്യാവശ്യങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തിറങ്ങാന്‍ സമ്മതം നല്‍കിയിട്ടുണ്ട്” (ബുഖാരി)
[ഇത് പ്രവാചകപത്നി സൌദ മലവിസര്‍ജ്ജനത്തിനു പുറത്തു പോകാനൊരുങ്ങിയപ്പോള്‍ ഉമറ് അതു തടയാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍ ജിബ്രീലിനെ വിളിച്ച് അഭിപ്രായം ചോദിച്ച ശേഷം നബി പറഞ്ഞതാണ്.]
പക്ഷെ അനുമതി നിര്‍ബ്ബന്ധിതഘട്ടത്തില്‍ മാത്രമാണു നല്‍കുന്നത്. ഇസ്ലാമിലെ കൂട്ടുജീവിതത്തിന്റെ നിയമമായ സ്ത്രീകളുടെ പ്രവര്‍ത്തനപരിധി അവളുടെ വീടാണ്. അവിടെത്തന്നെയാണ് അവള് കഴിയേണ്ടത് എന്നതില്‍ യാതൊരു മാറ്റവുമില്ല.
പ്രായപൂര്‍ത്തിയായ സ്ത്രീക്കു തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായപൂര്‍ത്തിയായ പുരുഷനു നല്കുന്നത്ര സ്വാതന്ത്ര്യം ഇവള്‍ക്കു നല്‍കുന്നില്ല. ഉദാഹരണമായി പുരുഷനു സ്വാഭിപ്രായം എവിടെയും യാത്ര ചെയ്യാം. പക്ഷെ, സ്ത്രീ അവള് കന്യകയാവട്ടെ,വിവാഹിതയാവട്ടെ, വിധവയാകട്ടെ ആരായാലും തനിച്ചു യാത്ര ചെയ്യാന്‍ പാടില്ല. കൂടെ വിവാഹം ഹറാമായ ഒരാള്‍ ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്.
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ,മൂന്നോ അതിലധികമോ ദിവസത്തെ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യല്‍ , വാപ്പ,സഹോദരന് , ഭര്‍ത്താവ്, മകന് , കെട്ടു ബന്ധം ഹറാമായ മറ്റു വല്ലവരും കൂടെയില്ലാത്ത നിലയില്‍ ,അനുവദനീയമല്ല. ”
നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായവര്‍ കൂടെയില്ലാതെ ഒരു ദിവസത്തെ വഴിദൂരമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(തിര്‍മിദി)
വീണ്ടും നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായ പുരുഷന് കൂടെയില്ലാതെ ,ഒരു രാത്രിയുടെ ദൈര്‍ഘ്യമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(അബൂദാവൂദ്)
ഈ റിപ്പോര്‍ട്ടുകളിലെല്ലാം യാത്രയുടെ നീളത്തിലാണു വ്യത്യാസമുള്ളത്. യാത്ര ഒരു ദിവസമായാലും രണ്ടു ദിവസമായലുമെല്ലാം നിയമം ഒരുപോലെത്തന്നെയാണ്.
പുരുഷനു തന്റെ വിവാഹക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മുസ്ലിം സ്ത്രീയെയോ യഹൂദസ്ത്രീയെയോ ക്രിസ്ത്യന്‍ സ്ത്രീയെയോ നികാഹു ചെയ്യാനുള്ള അധികാരമുണ്ട്. അടിമസ്ത്രീയെയും ലൈംഗികാവശ്യത്തിനുപയോഗിക്കാം. എന്നാല്‍ സ്ത്രീകള്‍ക്കിതില്‍ യാതൊരു കൈകടത്തലുമില്ല. അവള്‍ക്കൊരിക്കലും അമുസ്ലിമിനെ വേളി കഴിക്കാനാവില്ല. “മുസ്ലിംസ്ത്രീകള്‍ അവര്‍ക്കു(അമുസ്ലിംങ്ങള്‍ക്കു)യോജിച്ചവരല്ല, അവര്‍ മുസ്ലിം സ്ത്രീകള്‍ക്കും” (ഖുര്‍ ആന്‍ )
സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്താന്‍ പാടില്ല ഖുര്‍ ആനില്‍ പുരുഷന്മാര്ക്ക് അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു....”(പര്‍ദ്ദ , അബുല്‍ അ അലാ മൌദൂദി. പേജ് 172..)
[മൌദൂദിയുടെ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് സുന്നികളാണ്.[ ഇര്‍ഷാദ് ബുക്സ്.] സ്ത്രീകളുടെ പള്ളി പ്രവേശനകാര്യത്തിലും മറ്റും ഇപ്പോള്‍ പുരോഗമന മുഖമൂടിയണിയാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം വെളിച്ചത്താക്കാനാണ് സുന്നികള്‍ ഇതു പ്രസിദ്ധീകരിച്ചത്. ജമാ അത്തു കാരുടെ IPH ഇതു പോലെ മൌദൂദി സാഹിത്യം പലതും പൂഴ്ത്തി വെച്ചിട്ടുണ്ട്.]
ഇനി 50 കൊല്ലം മുമ്പത്തെ മൌദൂദിയില്‍നിന്നും ആധുനിക ജമാ അത്തു ബുദ്ധി ജീവികള്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നേറിയെന്നറിയാന്‍ അവരുടെ ചില ഉദ്ധരണികള്‍ കൂടി കാണുക:
“ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന് , യുക്തിവാദികളും ഇസ്ലാമും )
“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്ക്കു തൊഴില്‍ നല്കുകയാണെങ്കില് ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന് പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന് കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്പള്ളിക്കൂടങ്ങള് അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്കുകയുമാകാം.(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)
ഈ വിഷയത്തില്‍ ചര്‍ച്ച തുടരും....
35 comments:
ഈ കുറിപ്പുകള്‍ വായിച്ച് യുക്തിവാദിയുടെ സദാചാരം അവിടെ ചര്‍ച്ച ചെയ്യുക. ഇവിടെ ഇസ്ലാമിലെ സദാചാരവും ചര്‍ച്ച ചെയ്യാം:-----
വിശ്വാസവും സന്മാര്ഗ്ഗവും
മതത്തിന്റെ ധാര്‍മ്മികത
മതം ഉപേക്ഷിക്കൂ
സദാചാരം സംരക്ഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ പറ്റുക.. എന്നിട്ടും ഇസ്ലാം മോശമാണത്രെ. (നാണമില്ലെ താടിക്കാര)... ഇത്തരം കമന്റുകൾ മാഷിന് പ്രതീക്ഷിക്കാം... ഞാനൊന്ന് കറങ്ങിയിട്ട് വരാം....
“ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന് , യുക്തിവാദികളും ഇസ്ലാമും )
യുക്തിവാദികള്‍ സ്ത്രീകളുടെ മുഖ്യ ചുമതലയായി കാണുന്നതെന്താണാവോ? ചുമതലകളും ഉദ്യോഗങ്ങളുമൊക്കെയാകാം. ഇസ്ലാം ഒന്നിനും എതിരല്ല. പക്ഷേ മുഖ്യചുമതല ഒ.അബ്ദുല്‍ റഹ്മാന് പറഞ്ഞത് തന്നെ.
ജബ്ബാര്‍ മാഷ്,
ഓഫ്ഫ് ടൊപ്പിക്കാണോ: അയല്‍ വാസിയായ ഒരു വലിയമ്മ മരിച്ചു . ഞാന്‍ പെട്ടന്നു തന്നെ ഞാന്‍ ഓടിച്ചെന്നപ്പോള്‍ എന്റെ സുഹൃത്തു പറഞ്ഞു, “ഡാ അത്യാവശ്യമാണെങ്കില്‍ കാണാനുള്ള സൌകര്യം ചെയ്തു തരാം, അല്ലാതെ മറ്റുള്ളവരെ (പുരുഷന്മാരെ) കാണിക്കില്ല“ എന്നു. ഒറ്റപ്പെട്ട സംഭവമാണെന്നു തോന്നിയില്ല.
ഒരനുഭവം പറഞ്ഞു എന്ന് മാത്രം, ചര്‍ച്ച നടക്കട്ടെ.
അന്യ പുരുഷനു കാണാനുള്ളതല്ല സ്ത്രീ; ജീവനുള്ളപ്പോഴും മരിച്ചാലും . യഥാര്‍ത്ഥ ഇസ്ലാം അങ്ങനെയൊക്കെയാ...!
ദൈവത്തിന്റെ സ്വന്തം നിയമങ്ങൾ
കോടതിയും ദൈവത്തിന്റേത്....
നിങ്ങൾ തീരുമാനിക്കുക
കാലഘട്ടത്തിന് നിരക്കാത്ത ഇത്തരം കാര്യങള് ഇസ്ലാമിലുണ്ട് എന്ന് തുറന്ന് പറയാന്‍ 500 കൊല്ലം മുന്‍പ് സയ്നുദ്ദീന്‍ മഖ്തൂമിനും, 50 കൊല്ലം മുന്‍പ് മൌദൂദിയ്ക്കും കഴിഞ്ഞെങ്കിലും , കേരളത്തിലെ പുതു തലമുറ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇത് തുറന്ന് പറയുന്നത് അപമാനകരമായി തോന്നുന്നു എന്നത് പക്ഷെ ഒരു നല്ല മാറ്റമായാണ് തോന്നുന്നത്. IPH കാര്‍ ഇത് മാത്രമല്ല മൌദൂദിയുടെ മറ്റ് പലതും പൂഴ്ത്തി വയ്ക്കുന്നത് ഇത് കൊണ്ടാണ്. മാഷ് പല പോസ്റ്റുകളായി ഇക്കാര്യങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ബ്ലോഗ് ഇസ്ലാമിസ്റ്റുകള്‍ ആരും തന്നെ അതിനെ ന്യായീകരിക്കാനോ എതിര്‍ക്കാനോ നില്‍ക്കാതെ കളവ് പറയുന്നത് ശരിയാണോ? വ്യഭിചാരം ശരിയാണോ, തെറ്റാണോ? എന്നിങനെ വളരെ നിഷ്കളങ്കമായ ചോദ്യങള്‍ ചോദിച്ച് വിഷയം മാറ്റാനാണ് ശ്രമിക്കാറുള്ളത്.
ഒരു കുടുമ്പത്തില്‍ അവരുടെ മകളെ, ഭാര്യയെ ജോലിക്ക് പറഞ്ഞയക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കുന്നതിനുള്ള അവകാശം, യുക്തിവാധികല്ക്കാന് എന്ന് ഇപ്പോഴാണ് മനസ്സിലായത്.
ഞാന്‍ മനസ്സിലാക്കിയത് മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതും, അവരെ ജോലിക്ക് വിടണോ, ഭാര്യയെ ജോലിക്കയക്കണോ, അതോ ഭര്‍ത്താവിന്റെ വരുമാനം കൊണ്ടു അവരെ സംരക്ഷിക്കാനോ എന്ന ഉത്തരവാദിത്വം കുടുമ്പത്തില്‍ ഭര്‍ത്താവുമായോ, പിതാവുമായോ ബന്ധപ്പെട്ടത് ആണെന്നാണ്.
പക്ഷെ യുക്തിവാദികള്‍ മൊത്തം കരാരെടുതിരിക്കുന്നു.
ഞാന്‍ എന്റെ കുടുമ്പത്തിന്റെ, അവര്‍ക്കെത്രത്തോളം വിദ്യഭ്യാസം കൊടുക്കാന്‍ എനിക്ക് കഴിയുമെന്നും, ആരൊക്കെ ജോലിക്ക് പോയാലാണ് കുടുമ്പം പുലര്‍ത്താന്‍ കഴിയുമെന്നതിനും അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. ഓരോ കുട്മ്പതിലും അങ്ങിനെ തന്നെയാണ് കാര്യങ്ങള്‍. ഗൃഹഭരണം വേണോ, കുട്ടികളെ കയര്‍ ചെയ്യണോ എന്നൊക്കെ കുടുംപതിലുല്ലവരല്ലേ മാഷേ തീരുമാനിക്കുന്നത്. സന്ഘടനകള്ക്കും, മതത്തിനും അതില്‍ കാര്യമൊന്നുമല്ല മാഷേ. എന്തെങ്കിലും വിഡ്ഢിത്തങ്ങള്‍ എഴുന്നുള്ളിക്കുന്നതിനു മുമ്പു കുറച്ചു ആലോചിച്ചു കൂടെ.
പക്ഷെ ഈ കുയുക്തിവാധികള്ക്ക് എന്താണ് പറ്റിയത്. അതും മതത്തില്‍ ആരോപിച്ചു.
..naj said...
Jabbar master
"""നേരില്‍ പരിചയപ്പെടാന്‍ ഏറെ സന്തോഷമേയുള്ളു. അങ്ങനെയുള്ള നൂറുകണക്കിനു നല്ല വിശ്വാസി സുഹൃത്തുക്കള്‍ എനിക്കുണ്ട്. ""
പക്ഷെ മാഷ്ടെ തീ തുപ്പുന്ന വിമര്‍ശന ശൈലി വായിക്കുമ്പോള്‍ ""അങ്ങനെയുള്ള നൂറുകണക്കിനു നല്ല വിശ്വാസി സുഹൃത്തുക്കള്‍ "" ക്കളുടെ ലിസ്റ്റില്‍ പെടുന്ന ഞങ്ങളെ പോലും അകറ്റുന്ന സാഹചര്യമാണ് മാഷ് സൃഷ്ടിക്കുന്നത്.
മാഷ് വിമര്‍ശിച്ചോളൂ. പക്ഷെ വിമര്‍ശനത്തിനും ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കുമെന്കില് സംവാദം ആരോഗ്യകരവും, വിജ്ഞാന പ്രദവും ആകും.
..naj said...
എന്തെങ്കിലും വിഡ്ഢിത്തങ്ങള്‍ എഴുന്നുള്ളിക്കുന്നതിനു മുമ്പു കുറച്ചു ആലോചിച്ചു കൂടെ.
പക്ഷെ ഈ കുയുക്തിവാധികള്ക്ക് എന്താണ് പറ്റിയത്.
നല്ല പ്രതിപച്ച ബഹുമാനം!
Anonimous
It deserves only to those who do the same. What to do, you allow not even we are open to do so.
The new topic also serves nonsense !
For me Better to leave this place forever.
പിതാ രക്ഷതി കൗമാരേ, ഭര്തോ രക്ഷതി യൗവനേ,
പുത്രോ രക്ഷതി വാര്ധക്യേ, ന സ്ത്രീ സ്വാതന്ത്ര്യ മര്ഹതി.
As to get a response
ജബ്ബാര്‍ മാഷ്, പ്ലീസ്
ഉത്തരം പറയാന്‍ കഴിയാതതൊക്കെ ഡിലീറ്റ് ചെയ്യുക എന്ന യുക്തി വല്ലാത് യുക്തിയാണ്.
ഞാന്‍ ചോദിച്ച ചോദ്യം ഇതാണ്, അല്ലെങ്കില്‍ ചൊദിപ്പിചതു.
ഇസ്ലാമില്‍ മഹര്‍ വധുവിനു വരന് കൊടുത്തു, പിതാവ് തന്റെ മകളെ വരാന്‍ ഏല്പിച്ചു കൊടുക്കുന്നു. കുടുമ്പമായി, കുട്ടികളായി സംരക്ഷണം ഏറ്റെടുത്ത് കൊണ്ടു ഒരുമിച്ചു ജീവിക്കുന്നു. ഇനി യുക്തിവാദികള്‍ ഒന്നും കൊടുക്കാതെ കൂട്ടുകാരന് കൂട്ടുകാരിയെ "വിവാഹം" ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. (മകളുടെ, അല്ലെങ്കില്‍ മകളുടെ തീരുമാനത്തില്‍, കാഴ്ചപാടില്‍ എന്തെങ്കിലും പിഴവ് രണ്ടിലൊരാളെ കുറിച്ചു വന്നാല്‍, പിന്നീട് സംഭവിക്കുന്നതെല്ലാം തതൈവ. അതെന്തു മാകട്ടെ.
മഹര്‍ കൊടുത്തു കഴിച്ചാലും, കൊടുക്കാതെ കഴിച്ചു വീര വധം പറഞ്ഞാലും വിവാഹത്തിന് ശേഷം നടക്കുന്നതെല്ലാം ഒന്നു തന്നെ. യുക്തി വാദത്തിന് പ്രത്യേകത
എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. മഹാരിനെ പറ്റി സഭ്യമായ ഒരു ഭാഷ മാഷ് പ്രയോഗിച്ചു. ഇനി പിതാവ് തന്റെ മകളെ
വിവാഹം ചെയ്തയക്കുംപോള് സ്ത്രീധനമായി വിലപേശി കൊടുക്കുന്ന ഒരു സര്‍വ സാധാരണ രീതിയുണ്ട്. അത് എന്തിന്റെ വിലായാനെന്നു കൂടി യുക്തിയില്‍ വിശദീകച്ചാല് നന്നായിരിക്കും. അതിനും മാഷ്ടെ ദിക്ഷനരിയില് നല്ലൊരു ഭാഷയുണ്ടാകും. ഇനി ആ "സാധനം "ഇല്ലാത്ത ആരെങ്കിലും ആ ധനം വാങ്ങി
വിവാഹം കഴിച്ചാല്‍ അത് നീണ്ടു നില്ക്കാന് സാധ്യതയും കുറവാണ്. അപ്പോള്‍ പിന്നെ....
എന്തായാലും മാഷ് തന്നെ ഈ വാചക കസര്‍ത്ത് വിശദീകരിക്കുക.
കേള്‍ക്കാന്‍ എനിക്ക് മാത്രമല്ല, മാഷ്ക്കും, മറ്റുള്ളവര്‍ക്കും താല്പര്യമുണ്ടാകും.
മാഷ് വാക്കുകളില്‍ പിടിച്ചാണല്ലോ കസര്‍ത്ത് കളിക്കുന്നത്.
ജബ്ബാര്‍ മാഷ് കമന്റ് ഡിലീറ്റുക പതിവില്ല.
“This post has been removed by the author.“
ഇങ്ങനെ കാണുക സാധാരണ ഗതിയില്‍ കമന്റിട്ട ആള് തന്നെ ഡിലീറ്റിയാലാണ്.
നേരെ മറിച്ച് ബ്ലോഗ്ഗ് ഉടമ കമന്റ് ഡിലീറ്റിയാല്‍,
“This post has been removed by a blog administrator. ”എന്നാണ് കാണുക.
ബോധപൂര്‍വ്വം ആണോ ഡിലീറ്റല്‍ വിവാദം?
മാഷ് മറുപടി പറയും എന്നു കരുതുന്നു.
I am sorry to keep this comment here. I found all the post which Master posted here with criticising Quran and Hadeeths as because he taken those which interepreted by scholars who were not much educated both with information and language.
So i think my below comments will clarify such mis-understanding.
മനുഷ്യന്റെ ശാസ്ത്ര ഭാഷ വെച്ചു പലതും പറയാം. അത് മനുഷ്യന്റെ നിര്‍വ്വചനങ്ങള്‍ മാത്രം. സൃഷ്ടാവ് വെള്ളം സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍, അങ്ങിനെയല്ല, ഹൈദ്രജനും ഓക്സിജനും കൂടിയതാണ് എന്ന് മനുഷ്യന് നിര്വജിച്ചു ശാസ്ത്ര ഭാഷ പറയും. അത് പോലും മനസ്സിലാക്കാനുള്ള സാമാന്ന്യ ബോധമെന്കിലും ഉണ്ടെങ്കില്‍ ഈ കണ്ഫൂഷ്യന് ഒന്നും ഉണ്ടാകില്ല.
കോമന്‍സെന്‍സ് തന്നു സൃഷ്ടിച്ച ദൈവം ഇനി എല്ലാം കുട്ടികളെ പടിപിക്കുന്ന പോലെ പറഞ്ഞു തരണമെന്ന് കോമന്‍സെന്‍സ് ഉള്ള മനുഷ്യന് പറയുമെന്ന് തോന്നുന്നില്ല. അങ്ങിനെയനെന്കില് പിന്നെ ഇങ്ങനെയൊരു സൃഷ്ടിയുടെ ആവശ്യം ഉണ്ട് എന്ന് യുക്തി വരെ സമ്മതിക്കില്ല.
....
നിരീശ്വര വധം തലയ്ക്കു പിടിച്ചാല്‍ ധര്മികതക്കും , സധചാരത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും എന്തിന് സ്ഥാനം കൊടുക്കണം. ആരോടും ബോധിപ്പിക്കെണ്ടല്ലോ. ഇനി ഒരു വാദത്തിന് വേണ്ടി അതൊക്കെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആര്‍ക്കു വേണ്ടി, എന്തിന് വേണ്ടി എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. ഒരു തരത്തില്‍ ശുദ്ധ മണ്ടത്തരമെന്നു പറയേണ്ടി വരും. ഓരോരുത്തരുടെ സൌകര്യത്തിനനുസരിച്ചു ഇഷ്ടമുള്ളത് ചെയ്യാം. കുറ്റ
ബോധത്തിന്റെ ആവശ്യം വരുന്നില്ല. മൃഗങ്ങളെ പോലെയകാം.
വിവാഹവും, കുടുംബ ബന്ധവും ഒന്നും നോക്കേണ്ടതില്ല. ബന്ധങ്ങള്‍ക്കപ്പുറത്ത്
സ്വന്തം സുഖ സൌകര്യങ്ങള്‍ നോക്കിയാല്‍ മതി. വിവാഹമെന്ന ചട്ടകൂട് തന്നെ അപ്പ്രസക്തമെന്കില് മറ്റുള്ളതിന്നു എന്ത് സ്ഥാനം.
നിരീശ്വര വാദത്തിനു എന്ത് ചെയ്യാനും അതിര്വരംബുകലുണ്ടാവില്ലല്ലോ. ഇനി ആരെങ്കിലും
ചെയ്യുന്നുന്ടെകില് അത് തന്നെ മതത്തിന്റെ സ്വാധീനം കൊണ്ടു കിട്ടിയതയിരിക്കും. കുടുംബ ബന്ധങ്ങളും, ഭാര്യ-ഭര്‍തൃ പുത്രാ ബന്ധത്തിന്റെ ധാര്‍മിക ചട്ടക്കൂടുമൊക്കെ അങ്ങിനെയുണ്ടായതാണ്. തരം കിട്ടിയാല്‍ സൌകര്യം മാത്രം നോക്കിയാല്‍ മതി, ബന്ധങ്ങളൊന്നും നോക്കേണ്ടതില്ല. നോക്കുന്നുന്ടെന്കില് നിരീശ്വര വാദത്തിന്റെ കാഴ്ചപാടില്‍ അതിനും പ്രസക്തിയില്ല. ധന സാംബാ ധനത്തിന് എന്ത് വഴിയും നോക്കാം
മദ്യം വില്ക്കുകയോ, പലിശ വാങ്ങിച്ചു ജീവിക്കുകയോ, സ്വന്തം സുഖങ്ങള്‍ തേടുകയോ, മറ്റുള്ളവരെ ട്രാപ്പിലാക്കുകയോ എന്തുമാവാം. അള്‍ട്ടിമേറ്റ് ,സ്വന്തം സുഖം.
സ്വന്തം ധനം ദരിദ്രനും, പട്ടിണി അനുഭവിക്കുന്നതിനും എന്തിന് ദാനം ചെയ്യണം. മനുഷ്യത്വം എന്ന് പറയുന്നതു തന്നെ മതത്തിന്റെ സംഭാവനയാണ്.
അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ആഹാരം കഴിക്കുന്നവന് മുസ്ലിം അല്ലെന്നും, പലിശ വാങ്ങിക്കുന്നവന് സ്വന്തം സഹോദരന്റെ പച്ചമാംസം തിന്നുന്നതിന്
സമമാനെന്നും, വ്യഭിച്ചരിക്കുവാന് പാടില്ലെന്നും, വ്യഭിച്ചരിക്കുന്നവന്റെ മാതാവിനെ, ഭാര്യയെ, സഹോദരിയെ, പെണ്മക്കളെ മറ്റുള്ളവര്‍ വശീകരിച്ചു വ്യഭിച്ചരിക്കുന്നത് ഇഷ്ട പെടുമോ എന്നും യുക്തിപൂര്‍വ്വം സമൂഹത്തെ ബോധ്യ പ്പെടുത്തുകയും, ദരിദ്രന്റെ അവകാശമായി സക്കാത്ത് വ്യവസ്ഥ സ്ഥാപിക്കുകയും, നീതി ക്ക് വേണ്ടി നിലകൊള്ളുകയും
മനുഷ്യര്‍ എല്ലാവരും തുല്ല്യരാനെന്നും, (എന്തായാലും ഇസ്ലാമില്‍ ജാതീയതക്ക് സ്ഥാനമില്ല ) വഴിയില്‍ നിന്നു തടസ്സം നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും മനുഷ്യനില്‍ ഉന്നതന്നന്മയില് മുന്നേറി യവരെന്നും പഠിപ്പിച്ച ഒരു ആദര്‍ശം ഇന്നത്തെ ബൌധിക പ്രമത്ത ത ബാധിച്ച ഏതൊരു സമൂഹം അവഗണി ചീട്ടുന്ടെന്കില് അതിന് ഇസ്ലാമിനെയോ ഖുര്‍ ആനെയോ അല്ല വിമര്ശീക്കേണ്ടത്, മനുഷ്യനെന്ന നിലയില്‍ നമ്മളോരോരുത്തരും ജീവിതത്തെ അപ്രകാരം മാറ്റുകയാണ് ചെയ്യേണ്ടത്. ഇനി ആരെങ്കിലും മേല്‍ പറഞ്ഞ പ്രകാരം നന്മകള് ചെയ്യുന്നില്ലെന്കില് അവര്‍ മുസ്ലിം നാമധാരികളായ കപട വിശ്വസികലെന്നു ഖുര്‍ ആന്‍ തന്നെ അവരെ പറ്റിപറയുന്നുണ്ട്. അവര്‍ ആരാണെന്നു നമ്മള്‍ക്ക് ബുദ്ധി കൊണ്ടു മനസിലാക്കാവുന്നതേയുള്ളൂ. അതല്ലാതെ മുസ്ലിം പേരു മാതാപിതാക്കള്‍ കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ ഇട്ടുവെന്നതിനാല് ആരും യഥാര്‍ഥത്തില്‍ ഇസ്ലാം ആകുന്നില്ല.
......
മനുഷ്യ യുക്തിയോട് സംവദിച്ചു സൃഷ്ടാവിന്റെ സാന്നിദ്ധ്യം പ്രപഞ്ച സൃഷ്ടിക്കു പിറകിലുണ്ട് എന്നത് നിഷേദിക്കാന്‍ കഴിയാത്ത വിധം നമ്മെ ബോധ്യപെടുതുന്നുണ്ട്. മത വിശ്വാസങ്ങള്‍ അവതരിപിക്കുന്ന കഥകള്‍ക്ക് പുല ബന്ധം പോലുമുണ്ടാവില്ലെങ്കിലും ആ മാസ്റ്റര്‍ മൈന്റിനെ നിഷേദിക്കുക എന്നത് യുക്തിയാരിക്കുകയില്ല. അപ്പ്രകാരം തന്നെ ആത്മാവ് എന്ന മലയാളം വാക്ക് ഉള്‍കൊള്ളുന്ന ഒരു അര്‍ത്ഥതലത്തില്‍ നിന്നു കൊണ്ടു വ്യാഖ്യാനിക്കുമ്പോള്‍ വരുന്ന പിശകുകളാണ് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കു കാരണമാകുന്നത്. ഇതെല്ലാം ഓരോരുത്തരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തങ്ങളുടെ പെര്സപ്ശന് (ഉള്‍കാഴ്ച) ഓരോന്നിനെയും അപഗ്രതിച്ചു ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതല്ലാതെ തങ്ങള്‍ വായിച്ചും കണ്ടും മനസ്സിലാക്കിയതാണ് മറ്റുള്ളവരും മനസ്സിലക്കിയതെന്ന ചെറിയ ചിന്തയില്‍ നിന്നാണ് ഇത്തരം വലിയ അബദ്ധങ്ങള്‍ വരുന്നതെന്ന് മനസ്സിലാക്കിയാല്‍ ഈ വാദങ്ങളൊന്നും ഉണ്ടാകില്ല. മനുഷ്യന് എന്തും നിര്‍മിക്കാന്‍ കഴിയുമെന്ന് പറയുന്ന യുക്തിവാദം അപ്പോഴും ഒരു നിര്‍മാതാവിനെ അംഗീകരിക്കാന്‍ തയ്യരാകുന്നുണ്ട്. അപ്പോള്‍ പിന്നെ
എല്ലാം സ്വയം ഉണ്ടായതാണെന്ന് പറയുന്നവരെ കുറിച്ചു ' അവര്‍ അന്ധരാനെന്നു' നിങ്ങള്‍ തന്നെ പറയും. ഒന്നു ഞാന്‍ പറയട്ടെ, നമ്മുടെ ഭാഷ പരിമിതിയില്‍ നിന്നു മനസ്സിലാക്കുന്നതിനു അപ്പുറം കുറച്ചു കൂടി വിശാലമായി വാക്കുകള്‍ മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല. വാക്കുകളെ മടീരിയലൈസ് ചെയ്തു മനസ്സിലാക്കുമ്പോഴാണ് ആത്മാവും , ദൈവവും ഒക്കെ താങ്കളെ പോലുള്ളവര്‍ക്ക് പ്രശ്നമാകുന്നത്. ഞാന്‍ പറഞ്ഞതു ഉള്‍കൊള്ളാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് നന്മകള് മാത്രമെ ചെയ്യാന്‍ കഴിയൂ. അല്ലാത്തവര്‍ മതത്തെ തങ്ങളുടെ സ്വാര്തതകള്‍ക്ക് വേണ്ടി മറയാക്കുന്നവര്‍ ആണ് . അവര്‍ മതത്തിന്റെ ബാനറില്‍ ഉള്ളവരായാലും, ഇല്ലതവരായാലും രണ്ടും സമമാണ്. ദൈവമില്ലെന്നും മറ്റൊരു ലോകമില്ലെന്നും പറയുന്നവര്‍ക്ക് ഭൂമിയില്‍ ഇന്ഫ്ലൂ വെന്‍സും , പണവും, പവറും ഉണ്ടെങ്കില്‍ എന്ത് ചെയ്യാനും എന്താണ് തടസ്സം.
......
നിരീശ്വര വാദത്തിന്റെ കണ്ണാടിയില്‍ കൂടി മാത്രം എന്തും കാണാന്‍ ശ്രമിക്കുന്നവരോട് സംവധിക്കുന്നതില്‍ അര്‍ത്ഥമില്ല. ഹിന്ദുവിന്റെ ദൈവമെന്നും, ക്രിസ്ത്യാനിയുടെ ദൈവമെന്നും, മുസ്ലിമിന്റെ ദൈവമെന്നും മനസ്സിലാക്കുന്ന ഒരാളോട് സഹതപിക്കാനേ കഴിയുകയുള്ളൂ. സൃഷ്ടാവ് ഒന്നാണെന്ന് ഇസ്ലാം വ്യക്തമായി പറയുന്നു. മറ്റുള്ളവര്‍ എന്തൊക്കെ വിളിച്ചാലും , ചെയ്താലും അത് യഥാര്ത്യത്തെ ഇല്ലാതാക്കുന്നില്ല.
ഓരോരുത്തരും തങ്ങളുടെ മതമെന്ന് ശരിയെന്നു പറയുമ്പോള്‍ , അതാണ് എന്ന് ഉറപ്പിക്കാന്‍ മനുഷ്യന് കിട്ടിയിട്ടുള്ള അറിവിനെയും, വിവേകത്തെയും ആശ്രയിക്കെണ്ടാതുണ്ട്. ആ വിവേകത്തെ നിശ്ചലമാക്കുന്ന, നിഷേധിക്കുന്ന എന്ത് വിശ്വാസവും ദൈവികമല്ല എന്ന് തിരിച്ചരിയുന്നിടതാണ് മനുഷ്യന്റെ അറിവ് പൂര്‍ണമാകുന്നത്. അതല്ലാതെ ഉറുംബിനെ രക്ഷിക്കാന്‍ കഴിയാത്ത ദൈവം എന്നല്ല മനസ്സിലാക്കേണ്ടത്, പകരം ഉറുമ്പെന്ന ഒരു ജീവിയെ
സൃഷ്ടിക്കുകയും അതിന് അതിന്റേതായ ദിസൈഗ്നിംഗ് നല്‍കുകയും ചെയ്ത കാരുണ്യത്തെ താങ്കള്‍ അറിയാതെ പോകുകയാണ്. അതിന് എന്ത് സംഭവിക്കുന്നു എന്നതിനപ്പുറം അതിനെ അപ്പ്രകാരം സൃഷ്ടിക്കുന്നതിനും ഒരു ലൈഫ് കൊടുക്കുന്നതിനുമുള്ള സൃഷ്ടാവിന്റെ കാരുന്ന്യതെയാണ് കാണേണ്ടത്. ഓരോ ജീവിയേയും എടുത്തു തന്റെ അറിവിന് വിധേയമാക്കിയാല്‍ സ്വയം അത്ഭുതപ്പെടുന്ന ഒരു അവസ്ഥയില്‍ മനുഷ്യന് എത്തിച്ചേരും.
അതാണ് ഖുര്‍ ആന്‍ പറയുന്നതു. അപ്പോള്‍ മനുഷ്യന് സ്വയം പറയും, എന്റെ സൃഷ്ടാവേ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല എന്ന്. ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് ദൃഷ്ട്ടാന്തം കണ് മുന്നിലുണ്ട് എന്ന് ഖുര്‍ ആന്‍ പറയുന്നതു വെറുതെയല്ല.
പിന്നെ മരണത്തിനു ശേഷം സംഭിവിക്കുന്ന കാര്യങ്ങളെ കുറിച്ചു താങ്കളുടെ സംശയം കണ്ടു. നേരിട്ടു കണ്ടാലെ എന്തും വിശ്വ സിക്കുക യുള്ളൂ എന്നതിന്റെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. ഒരു പ്രപഞ്ചം ഇവിടെ കണ്മുന്നില് അത്ബുധമായി നിലനില്‍ക്കെ അതിനൊരു സൃഷ്ടവില്ലെന്നു പറയുന്ന ബുദ്ധി കൂര്മതക്ക് എന്ത് പേരാണാവോ പറയേണ്ടത്.
.....
കുര് ആന്‍ ഇറങ്ങിയ പശ്ചാത്തലവും, അന്നത്തെ ആ സമൂഹത്തിനും ഉള്കൊല്ലവുന്ന രീതിയിലുമാണ് അതിന്റെ ഘടന, മത്രവ് മല്ല വിധ്യബ്യാസവും, വിഞ്ഞനവും, കൂടുന്നതോടോപ്പവും, ശാസ്ത്രത്തിന്റെ വിശദീകരങ്ങള്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്റെ വികാസവും അനുസരിച്ച് വിശദീകരണം നല്കാവുന്ന വാചക ഘടനയും കുര് ആനിന്റെ മാത്രം സവിശേഷതയാണ്. അന്ജതയില്‍ ഉള്ള സമൂഹത്തോട് താങ്കള്‍ ഇന്നു മനസ്സിലാക്കുന്ന അറിവിന്റെ അഭാവത്തില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയാണ് അവര്‍ക്കു അതുല്കൊല്ലാന് കഴിയുക. ആദിവാസി സമൂഹത്തോട് ശാസ്ത്രീയ കാര്യങ്ങള്‍ പറഞ്ഞാല്‍ ആ വിധ്യഭ്യാസമില്ലാത്ത ആളുകള്‍ എന്താണ് മനസ്സിലാക്കുക. അത് എന്തോ പൊട്ടത്തരം അന്ന് മാത്രമെ അവര്‍ കാണൂ. അത് കൊണ്ടു ഒരു മലയാള വിശദീകരനതിനപ്പുരം താങ്കള്‍ അറബി വാക്കിന്റെ ഇന്നു കിട്ടാവുന്ന വാക്കുകള്‍ വെച്ചു ട്രന്സ്ലെത്റ്റ് ചെയ്തു മനസ്സിലാക്കണം. ഒരു കാര്യം കൂടി, അറബി വാക്കിനു സമാനമായ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകള്‍ മലയാളത്തില്‍ ഇല്ല എന്നതാണ് വസ്തുത. നമ്മള് മലയാത്തില്‍ തന്നെ എത്ര ഇംഗ്ലീഷ്, വാക്കുകളാണ് ഉപയോഗിക്കുന്നത്. കാരണം മലയാളം വാക്കു ഇല്ലാത്തത് കൊണ്ടു.
ഇനി ശാസ്ത്രീയത. ശാസ്ത്രം എന്നത് അടുത്ത കാലത്തു വികസിച്ചു വന്ന ഒരു ശാഖയാണ്. അതിലെ വാക്കുകള്‍ പോലും അങ്ങിനെയാണ്. ആയിരത്തി നാനൂറു വര്‍ഷം മുമ്പു, ദൈവമില്ലെന്നും, അല്ലെങ്കില്‍ ദൈവ സങ്കല്‍പ്പത്തെ കുറിച്ചു വികലമായ സന്കല്പ്പവും, ചൂഷണങ്ങളും, ആചാരങ്ങളും നിലനിന്ന ഒരു അന്ജരായ സമൂഹത്തെ യഥാര്‍ത്ഥ ദൈവിക സരനിയിലേക്ക് നയിക്കാന്‍ കുര് ആന്‍ അവതരിച്ചപ്പോള്‍, തീര്‍ച്ചയായും ആ ജനതയ്ക്ക് മനസ്സിലാകുന്ന വാചക ഘടന കൂടി അതുനുണ്ട്. അത് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു.
അതല്ലാതെ, ശാസ്ത്രം ദൈവത്തിനു എതിരല്ല. മരിച്ചു മനുഷ്യന്റെ വിശകലനവും, പഠനവും ഒരു ഭാഷ വികസിപ്പിച്ചുവേന്നെയുള്ളൂ. ഉദാ ഹരണത്തിന്, ദൈവം, വെള്ളം സൃഷ്ടിചെന്നു പറയുമ്പോള്‍, ദൈവത്തിനെ സന്പതിച്ചു, ഹൈദ്രജനും ഓക്സിജനും കൂട്ടി സംയോജിപ്പിചീട്ടന് അതുണ്ടായത് എന്ന് പറയേണ്ടതില്ല. അത് മനുഷ്യന്റെ അതിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന ഗവേഷണത്തില്‍ വരുന്ന വിശദീകരണം മാത്രമാണ്. എല്ലാത്തിനും അതിന്റെ ശാസ്ത്രീയ വിശദീകരണങ്ങള്‍ ഉണ്ടാകും, അറിവിന്റെയും, ഗവേഷണത്തിന്റെയും വികസമാനുസരിച്ചു. അല്ലാത്ത സമയത്തോളം അത് വെള്ളം വെള്ളമായും, തീ തീയായും മനുഷ്യന് അറിയും.
അത് കൊണ്ടു, കുര് അന്റെ വിശദീകരണങ്ങള്‍ ഒരിക്കലും ശാസ്ത്രത്തിനു എതിരല്ല. താങ്കള്‍ സന്ദര്‍ഭത്തില്‍ നിന്നും യുക്തി വാധക്കാരെ പോലെ അടര്‍ത്തിയെടുത്ത് പ്രയോഗിക്കരുത്.
ഇനിയും താന്കള് ഗവേഷണം നടത്തുക. എങ്ങിനെ ശാസ്ത്രാം വാക്കുകള്‍ എടുത്ത് പ്രയോഗിച്ചാലും കുര് അന്റെ വാചക ഘടനക്ക് അതില്‍ നിന്നും യാതൊരു വ്യത്യാസവും വരില്ല.
ഒന്നു :
* തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രങ്ങള്‍ കൊണ്ടു മോടി പിടിപ്പിച്ചിരിക്കുന്നു. (ഖുര്‍ ആന്‍-36-6)
മനുഷ്യന് കാഴ്ചയില്‍ ദൃശ്യമാകുന്ന ആകാശത്തെ കുറിച്ചാണ് കുര് ആന്‍ ഇവിടെ പറയുന്നതു. നമ്മുടെ ചെറിയ കണ്ണ് കൊണ്ടു ഇത്ര ദൂരമുള്ള ഒരു ദൃശ്യ പ്രപഞ്ഞതെ ചൂണ്ടി കാണിക്കുന്നു. നക്ഷത്രങ്ങള്‍ എത്രയായാലും ഒരു തിളക്കമാറന്ന മുത്തുകള്‍ വിതറിയ പോലെ നമ്മുടെ കണ്ണുകള്‍ക്ക് മനോഹരമ്മായി ദൃശ്യ ഗോചരമാണ്. (അതിന്റെ പിറകിലെ ശക്തിയെന്തെന്ന് ചിന്തിക്കുക, അവര്‍ക്കു ദൃഷ്ടാന്തമുണ്ട് എന്ന്) ശാസ്ത്രീയ വിശദീകരങ്ങള്‍ കാലം പുരോഗമിക്കുന്തോറും ഉണ്ടാകും.
ആ വാകില്‍ തന്നെ അതിനപ്പുറം ഒരു പ്രപന്ച്ചമുണ്ട് എന്ന സത്യം ഒളിഞ്ഞിരിക്കുന്നു. (ഞാന്‍ ഒരു ശാസ്ത്ര ഗവേഷണ പുസ്ടകം വായിച്ചപ്പോള്‍ അല്ബുത്ത പെട്ടീട്ടുണ്ട്. വണ്ണ് ബില്ല്യനില്‍ അധികം വരുന്നൂ ഗാലക്സികള്‍ എന്നും, ഒരു ഗാലക്സിയില്‍ നൂറു മില്ല്യണില്‍ അധികം ഗ്രഹങ്ങള്‍ ഉണ്ട് എന്നും, നമ്മുടെ മില്കി വേ ഗാലക്സിയില്‍ ഉള്ള ഒരു ഗ്രഹത്തില്‍ മഴ എന്നത് സല് ഫൂരിക്ക് ആസിഡ് ആണെന്നും അറിഞ്ഞു. ഈ ഭൂമിയില്‍ മനുഷ്യന് ജീവിക്കാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടായതിനു പിന്നില്‍ ശക്തിയില്ല എന്ന് വെറുതെ വിശ്വസിക്കാം.! ഭൂമി ആയിരത്തി നാനൂറു കി മീ സ്പീഡില്‍ കറങ്ങി പ്രപന്ചത്തില് സന്ച്ചരിക്കുംപോള്, നമ്മള് ഒട്ടി ചേര്‍ന്നു സമുദ്രവും, നദിയും ഒക്കെ തൂവി പോകാതെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും അടിയിലും മേലെയും എന്ന് നമ്മള്‍ക്ക് തോന്നുന്ന ഭാഗത്ത് ഒഴുകി കൊണ്ടിരിക്കുന്നു വന്നത് അത്ഭുത മല്ലെന്നും, അതങ്ങിനെ സംഭവിച്ചു പോയതാണ് എന്ന് വെറുതെ പറയാം. (ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്ത മുണ്ടെന്നു കുര് ആന്‍) ഒരു സൂര്യനും, രാത്രിയായാല്‍ ഒരു ചന്ദ്രനും സൂര്യന്റെ പ്രകാശം തട്ടി റിഫ്ലക്റ്റ് ചെയ്യന്നത്, ചന്ദ്രന് എന്ന് നമ്മള് പറയുന്ന ഗ്രഹമെങ്ങാനും സൂര്യന്റെ പോലെ പ്രകാശിച്ചിരുന്നു വെന്കില് ഉണ്ടാകുന്ന വ്യത്യാസം അറിയുക, എന്തായാലും പ്രകൃതി എന്ന പൊട്ടന് സാധനം അങ്ങിനെ യാദൃശ്ചികമായി ഉണ്ടാക്കിയാതാണ് എന്ന് പറഞ്ഞു തലയൂരം. എല്ലാത്തിനും യുക്തിയുണ്ട്. പക്ഷെ ആ യുക്തി ക്ക് അപ്പുറം ഇതിന്റെ പിന്നില്‍ ഉള്ള അല്ബുതവും മനുഷ്യന് നല്‍കുന്നുണ്ട്.
* അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവന് ഏഴ് ആകാശങ്ങളാക്കി തീര്‍ത്തു. സമീപത്തുള്ള ആകാശത്തെ അവന് വിളക്കുകള്‍ കൊണ്ടു അലങ്കരിക്കുകയും സമ്രക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.(ഖുര്‍ ആന്‍- 41-12)
രണ്ടു ദിവസം: ഏഴ് ആകാശങ്ങള്‍ തീര്‍ത്തു.
ദിവസം എന്ന് ഉള്ള നമ്മുടെ കണ്‍സപ്റ്റ് , സൂര്യന്റെയും ഭൂമിക്കു ചുറ്റുമുള്ള ഭ്രമണം ത്തില്‍ ആണ്. സൂര്യന് എന്ന ഗ്രഹം ഇല്ല എന്ന് ഇമാജ് ചെയ്യുക. ദിവസം നമ്മള് ക്ക് അനുഭവപെടുകയില്ല. ഒരു സ്റ്റില്‍ നെസ് അല്ലാതെ വേറെയൊന്നും ഇല്ല.
നോ ടൈം.
നമ്മള്‍ക്ക് ഊഹിക്കാന്‍ കഴിയില്ല.
ഞാന്‍ പറഞ്ഞു വരുന്നതു, മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി സൃഷ്ടാവ് സൂചിപ്പിക്കുന്ന വാചകങ്ങള്‍ മാത്രം ആണ് അത്. (ശാസ്ത്ര വിശദീകരണം പിന്നീട് എന്തൊക്കെ ആയാലും )
ദിവസം എന്നത് ദിപെന്റ്സ് ഓണ്‍ രോടശന് ഓഫ് സണ്‍. അല്ലെങ്കില്‍ നോ ടൈം.
ഇതിനെ പറ്റി വിഷധീകരിക്കാന്‍ ഒരു പാടുണ്ട്, താങ്കള്‍ക്ക് അതുല്‍ കൊള്ളാന്‍ കഴിയുമോ എന്നറിയില്ല. പിന്നെ എഡിറ്റു ചെയാനുള്ള എന്റെ പരിമിതി.
നോ പ്രോബ്ലം. ഞാന്‍ കുര് ആന്‍ ശാസ്ത്രീയമായി ഒരു പാഡ് വിശകലനം ചെയ് തു പഠിച്ചതില്‍ നിന്നും ഖിട്ടിയത്ത്തില് നിന്നുമാണ് ഞാന്‍ എഴുതിയത്.
ഞാന്‍ ഒരു അന്ധ വിശ്വാസിയല്ല.
നമ്പര്‍ വണ്‍ യുക്തി വാദിയാണ്.
യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ദൈവ വിശ്വാസം, എന്ന് മാത്രം.
ഇതു വീണ്ടും കമന്റുന്നത് ഒരു റീ-കാളിന് വേണ്ടി മാത്രം.
നാജ്കമന്റ്=ctrl+c,ctrl+v പറഞ്ഞതൊക്കെ തന്നെ പിന്നെയും പോസ്റ്റുന്നു... കമന്റിന്റെ മേൽ കമന്റ് എന്നല്ലാതെ സബ്ജക്റ്റുമായി ബന്ധപ്പെട്ട് ഒന്നും പറയുന്നില്ല.
parathikkaran,
I always comments related to the posts, but no reply. and it jumps to another.
The purpose of the re-comment is because to bring some lights on your thoughts where you all derailed.
naj said...ഭൂമി ആയിരത്തി നാനൂറു കി മീ സ്പീഡില്‍ കറങ്ങി പ്രപന്ചത്തില് സന്ച്ചരിക്കുംപോള്, നമ്മള് ഒട്ടി ചേര്‍ന്നു സമുദ്രവും, നദിയും ഒക്കെ തൂവി പോകാതെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും അടിയിലും മേലെയും എന്ന് നമ്മള്‍ക്ക് തോന്നുന്ന ഭാഗത്ത് ഒഴുകി കൊണ്ടിരിക്കുന്നു വന്നത് അത്ഭുത മല്ലെന്നും, അതങ്ങിനെ സംഭവിച്ചു പോയതാണ് എന്ന് വെറുതെ പറയാം.
ബോധപൂര്‍വ്വം ആണോ ഡിലീറ്റല്‍ വിവാദം?
മാഷ് മറുപടി പറയും എന്നു കരുതുന്നു.
ഞാന്‍ ഇതുവരെ ആരുടെയും ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. ഞാനിടുന്ന കമന്റില്‍ അക്ഷരത്തെറ്റു വന്നാല്‍ അതു മാറ്റിയിടാറുണ്ട് അതും അപൂര്‍വ്വം.
നാജിന്റെ കമന്റുകള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിനതു വിഷമമാകും.
എല്ലാ കാലത്തും പ്രസക്തമായ നല്ല ധാര്‍മ്മികോപദേശങ്ങള്‍ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. ഖുര്‍ ആനിലും കാണും അങ്ങനെ ചിലത്. മതങ്ങള്‍ ഉണ്ടായ കാലഘട്ടത്തിലെ ധാര്‍മ്മിക സങ്കല്‍പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നതും പിന്നീട് കാലഹരണപ്പെട്ടതുമായ കാര്യങ്ങളും എല്ലാ മതപ്രമാണങ്ങളിലുമുണ്ട്. വിവരമുള്ള ഹൈന്ദവപണ്ഡിതന്മാര്‍ ഇക്കാര്യം ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കാലഹരണപ്പെട്ടവ [സ്മൃതികള്‍] തള്ളപ്പെടേണ്ടതാണ്. സര്വ്വകാലപ്രസക്തമായവ[ശ്രുതികള്‍] നിലനിര്‍ത്തേണ്ടതും. ഇതാണവരുടെ നിലപാട്. മുസ്ലിം നേതാക്കളും ഈ നിലപാടിലേക്കു വന്നാല്‍ സമുദായത്തില്‍ പരിഷ്കരണം സാധ്യമാകും. പക്ഷെ അവര്‍ തങ്ങളുടെ മതത്തില്‍ എല്ലാം ഭദ്രം എന്നു വാശി പിടിക്കുന്നു. ഖുര്‍ ആനിലെ വള്ളിയും പുള്ളിയും കുത്തും കോമയും വരെ ദൈവീകമാണെന്നും ഒന്നും മാറ്റാന്‍ സമ്മതിക്കില്ലെന്നുമാണവരുടെ ശാഠ്യം. അവരെക്കൊണ്ടു തന്നെ ഖുര്‍ ആനില്‍ കാലഹരണപ്പെട്ട സദാചാരമുണ്ടെന്ന് സമ്മതിപ്പിക്കാനാണ് എന്റെ എളിയ ശ്രമം.
Jabbar Mash and others brothers,
No problem I don't expect any answers from you. Because you never talks sensibily. All you bring is to just make mis-conception and contraversy. What your sense translates to yourself you think is right. But we takes all in its sense. So I am happy to have your response as ignoring. No problem this is what you can do at last.
continue your somersault. I am here to laugh at you and to encourage at my level best.
As yuo said that now Quran is taken by Westerns. Yes, it is. So it is true that Quran says, If you are not implementing the laws, will bring anothers community who will bear it. It is because the people like and you and the socalled mullas corrupted its principles and conceived wrongly.
ഞാന്‍ കുര് ആന്‍ ശാസ്ത്രീയമായി ഒരു പാഡ് വിശകലനം ചെയ് തു പഠിച്ചതില്‍ നിന്നും ഖിട്ടിയത്ത്തില് നിന്നുമാണ് ഞാന്‍ എഴുതിയത്.
ഞാന്‍ ഒരു അന്ധ വിശ്വാസിയല്ല.
നമ്പര്‍ വണ്‍ യുക്തി വാദിയാണ്.
യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ദൈവ വിശ്വാസം, എന്ന് മാത്രം.
ജബ്ബാർ മാഷെ,
ഇസ്ലാം വിചാരവും നാജുമൊക്കെ പറയുന്ന ഒരുകാര്യമുണ്ട്, ഇസ്ലാമിന്റെ മൂല്ല്യവിചാരം ആപേക്ഷികമല്ല... (തോന്നുമ്പോൾ മനുഷ്യന് മാനുപ്പുലേറ്റ് ചെയ്യാവുന്ന ഒന്നല്ല ഇസ്ലാം എന്ന് ) ഇപ്പോൾ മാഷിന്റെ പോസ്റ്റും, കമന്റും, ഇസ്ലാം വിചാരക്കാരുടെ പ്രതിരോധവും കാണുമ്പോൾ (ഖുറാൻ തർജ്ജിമകൾ) നവപ്രചാരകർ ഖുറാന് പുത്തൻ മുഖം നൽകുന്നു എന്ന് കരുതേണ്ടിവരും,അല്ലങ്കിൽ ജബ്ബാർ മാഷ് പറയുന്ന ഖുറാൻ ജബ്ബാർ മാഷിന്റെ തന്നെ സൃഷ്ടി ആവും. ആരോ (ആരൊക്കയോ) കള്ളംപറയുന്നു....ശരി പരാതിക്കാരനും സ്വന്തം വഴിയെ ഒന്നു തിരഞ്ഞു നോക്കാം എന്തെങ്കിലും കിട്ടാതിരിക്കില്ല....
പരാതിക്കാരാ, മലയാളം പരിഭാഷകളില്‍ പല കൃത്രിമങ്ങളും നടക്കുന്നുണ്ട്. കിട്ടുന്ന എല്ലാ പരിഭാഷയും വെച്ച് താരതമ്യം ചെയ്യണം. ഇംഗ്ലീഷില്‍ താഴെ പറയുന്നവ് നെറ്റില്‍ കിട്ടും.
altafsir
എന്ന വെബ് സൈറ്റില്‍ മൂന്നു വ്യാഖ്യാനകൃതികള്‍ ലഭിക്കുന്നു.
1.ഇബ് നുഅബ്ബാസ്,
2.ജലാലൈന്‍,
3.വാഖിദി.
ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമുണ്ട്. അറബിയില്‍ മറ്റു തഫ്സീറുകളും ലഭ്യമാണ്.
പ്രിയ മിത്രം നാജ്,
താങ്കൾ ഇട്ട കമന്റിലെ ഒരു ഭാഗം ഇവിടെ പെസ്റ്റുന്നു.
ഇനി പിതാവ് തന്റെ മകളെ വിവാഹം ചെയ്തയക്കുംപോള് സ്ത്രീധനമായി വിലപേശി കൊടുക്കുന്ന ഒരു സര്‍വ സാധാരണ രീതിയുണ്ട്. അത് എന്തിന്റെ വിലായാനെന്നു കൂടി യുക്തിയില്‍ വിശദീകച്ചാല് നന്നായിരിക്കും
ഇതിന് മറുപടി പറയേണ്ടത് ജബ്ബാർ മാഷല്ല, അത് വാങ്ങിയിട്ടുള്ള നിങ്ങളും(കേരളത്തിലെ മുസ്ലീം സമൂഹത്തിലെ 95% ), അത് കൊടുത്തിട്ടുള്ള ഹൈന്ദവ, കൃസ്ത്യൻ സമൂഹവുമാണ്, മഹർ എന്ന ദുരാചാരത്തെ അതിനോടുള്ള മാഷിന്റെ കാഴ്ച്ചപ്പാട് വളരെ വ്യക്തമായി പറഞ്ഞിരുന്നു. അത് ഉയർത്തിയ ചോദ്യങ്ങളെ ഇങ്ങനെ ഒരു മറുചോദ്യം എന്ന റിവറ്റ് വച്ച് തല ഊരാം എന്നാണ് കരുതിയതെങ്കിൽ അത് ശരിയാണോ എന്ന് ആലോചിക്കുക. ജബ്ബാർ മാഷ് പറഞ്ഞതും നിങ്ങൾ വ്യാഖ്യാനിച്ചതും വച്ച് നോക്കുമ്പോൾ ഇസ്ലാം മതം സ്വീകരിക്കുക എന്നാൽ വളരെ ഏറെ കാര്യങ്ങൾ ആലോജിക്കണമല്ലോ ? ഖുറാന് പുതിയ മാനം നൽകുന്നവരുടെ കൂടെ കൂടുക എന്നാൽ ഖുറാനിൽ നിന്നുതന്നെ അകലുന്നതിന് തുല്ല്യമല്ലെ ?
Parathikaran,
I am only expecting your or Jabbar Master explanation on dowry system as your jabbar master interpreted on Mahar. Don't skit it. I am not talking about who does it. I AM TALKING ABOUT WHAT YOU SAY ABOUT IT. You are silent about it.
"""നാജിന്റെ കമന്റുകള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിനതു വിഷമമാകും."
ജബ്ബാര്‍ മാഷ്,
മാഷ് എന്ത് പറഞ്ഞാലും എനിക്കെന്നല്ല
, ഇവിടെ ആര്‍ക്കും വിഷമമുണ്ടാവുകയില്ല. കാരണം മാഷ്ടെ ഭാഷയും, സമീപനവും എങ്ങിനെയെന്ന് മാഷ്ടെ ബ്ലോഗ് പറയുന്നുണ്ട്.
സൊ, മാഷ് പറഞ്ഞോളൂ. എല്ലാവരും വായിക്കട്ടെ. എഴുതിയതും, പറഞ്ഞതുമൊക്കെ മാക്സിമം കഴിഞ്ഞു പോയീട്ടുണ്ട്. ഇനി അതിര് വരമ്പുകള്‍ ഞാന്‍ എന്നല്ല, ആരും പ്രതീക്ഷിക്കുന്നില്ല.
""മാഷ് മഹറിനെ കുറിച്ചു വിശദീകരിച്ചപ്പോള്‍, ഞാന്‍ സ്ത്രീധനമെന്ന സര്‍വ സാധാരണ രീതി പുരുഷന് കൊടുക്കുന്നതിന്റെ മാഷ് കാണുന്ന അല്ലെങ്കില്‍ വിളിക്കുന്ന, മാഷ്ടെ ഡിക്ഷനറി പറയുന്ന അര്‍ത്ഥം എന്താണെന്നെ ചോദിച്ചുള്ളൂ.
"""ജബ്ബാർ മാഷ് പറഞ്ഞതും നിങ്ങൾ വ്യാഖ്യാനിച്ചതും വച്ച് നോക്കുമ്പോൾ ഇസ്ലാം മതം സ്വീകരിക്കുക എന്നാൽ വളരെ ഏറെ കാര്യങ്ങൾ ആലോജിക്കണമല്ലോ ? ഖുറാന് പുതിയ മാനം നൽകുന്നവരുടെ കൂടെ കൂടുക എന്നാൽ ഖുറാനിൽ നിന്നുതന്നെ അകലുന്നതിന് തുല്ല്യമല്ലെ ?"""
Parathikkaran,
Juar read the below, if you could imbibe what i said.
കുര് ആന്‍ ഇറങ്ങിയ പശ്ചാത്തലവും, അന്നത്തെ ആ സമൂഹത്തിനും ഉള്കൊല്ലവുന്ന രീതിയിലുമാണ് അതിന്റെ ഘടന, മത്രവ് മല്ല വിധ്യബ്യാസവും, വിഞ്ഞനവും, കൂടുന്നതോടോപ്പവും, ശാസ്ത്രത്തിന്റെ വിശദീകരങ്ങള്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്റെ വികാസവും അനുസരിച്ച് വിശദീകരണം നല്കാവുന്ന വാചക ഘടനയും കുര് ആനിന്റെ മാത്രം സവിശേഷതയാണ്. അന്ജതയില്‍ ഉള്ള സമൂഹത്തോട് താങ്കള്‍ ഇന്നു മനസ്സിലാക്കുന്ന അറിവിന്റെ അഭാവത്തില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയാണ് അവര്‍ക്കു അതുല്കൊല്ലാന് കഴിയുക. ആദിവാസി സമൂഹത്തോട് ശാസ്ത്രീയ കാര്യങ്ങള്‍ പറഞ്ഞാല്‍ ആ വിധ്യഭ്യാസമില്ലാത്ത ആളുകള്‍ എന്താണ് മനസ്സിലാക്കുക. അത് എന്തോ പൊട്ടത്തരം അന്ന് മാത്രമെ അവര്‍ കാണൂ. അത് കൊണ്ടു ഒരു മലയാള വിശദീകരനതിനപ്പുരം താങ്കള്‍ അറബി വാക്കിന്റെ ഇന്നു കിട്ടാവുന്ന വാക്കുകള്‍ വെച്ചു ട്രന്സ്ലെത്റ്റ് ചെയ്തു മനസ്സിലാക്കണം. ഒരു കാര്യം കൂടി, അറബി വാക്കിനു സമാനമായ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകള്‍ മലയാളത്തില്‍ ഇല്ല എന്നതാണ് വസ്തുത. നമ്മള് മലയാത്തില്‍ തന്നെ എത്ര ഇംഗ്ലീഷ്, വാക്കുകളാണ് ഉപയോഗിക്കുന്നത്. കാരണം മലയാളം വാക്കു ഇല്ലാത്തത് കൊണ്ടു.
ഇനി ശാസ്ത്രീയത. ശാസ്ത്രം എന്നത് അടുത്ത കാലത്തു വികസിച്ചു വന്ന ഒരു ശാഖയാണ്. അതിലെ വാക്കുകള്‍ പോലും അങ്ങിനെയാണ്. ആയിരത്തി നാനൂറു വര്‍ഷം മുമ്പു, ദൈവമില്ലെന്നും, അല്ലെങ്കില്‍ ദൈവ സങ്കല്‍പ്പത്തെ കുറിച്ചു വികലമായ സന്കല്പ്പവും, ചൂഷണങ്ങളും, ആചാരങ്ങളും നിലനിന്ന ഒരു അന്ജരായ സമൂഹത്തെ യഥാര്‍ത്ഥ ദൈവിക സരനിയിലേക്ക് നയിക്കാന്‍ കുര് ആന്‍ അവതരിച്ചപ്പോള്‍, തീര്‍ച്ചയായും ആ ജനതയ്ക്ക് മനസ്സിലാകുന്ന വാചക ഘടന കൂടി അതുനുണ്ട്. അത് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു.
ആ കാലത്ത് മാഷ് ആണ് അവരുടെ സ്ഥനാത് ഉണ്ടായെന്കില്‍, ഇതേ പോലെ പരിഭാഷ പെടുതുമായിരുന്നുവേന്കില് ഞാനും ഉണ്ടാകും അതിനെ തള്ളി കളയാന്‍. വ്യക്തികള്‍ പരിഭാഷപെടുതുംപോള് അവരുടെ ന്യൂനതകള്‍ അതിനെ ഭാധിക്കും. അത് മാഷയാലും, ആരായാലും ഉണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം വിദ്യ സമ്പന്നര്‍ ക്ക് ഉണ്ടായം മതി. അത് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് കിട്ടിയിട്ടുണ്ട്, മാഷ്ക്ക് ഇല്ലെങ്കിലും. അത് കൊണ്ടു ആ പരിഭാഷ പെടുത്തിയ മനുഷ്യരെ കുറ്റം പറഞ്ഞു കുര് ആനെ അടച്ചു ആക്ഷേപിച്ചു "യുക്തി പുത്തി " ഉപയോഗിക്കുന്നത് മണ്ട താരമാണെന്ന് എന്നെ പോലെ കുര് ആന്‍ മനസ്സിലാക്കിയവര്‍ പറയും.
ജബ്ബാര്‍ മാഷ്, അനോണിമസ് , സുഹൃത്തുക്കള്‍,
""""ഭൂമി ആയിരത്തി നാനൂറു കി മീ സ്പീഡില്‍ കറങ്ങി പ്രപന്ചത്തില് സന്ച്ചരിക്കുംപോള്, നമ്മള് ഒട്ടി ചേര്‍ന്നു സമുദ്രവും, നദിയും ഒക്കെ തൂവി പോകാതെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും അടിയിലും മേലെയും എന്ന് നമ്മള്‍ക്ക് തോന്നുന്ന ഭാഗത്ത് ഒഴുകി കൊണ്ടിരിക്കുന്നു വന്നത് അത്ഭുത മല്ലെന്നും, അതങ്ങിനെ സംഭവിച്ചു പോയതാണ് എന്ന് വെറുതെ പറയാം.""
അനോണിമസ്,
താങ്കളുടെ സംശയം എന്താണെന്ന് കണ്ടില്ല,
ഞാന്‍ ഊഹിക്കുന്നു. ഇതു ഒരു പക്ഷെ താങ്കളുടെ പുതിയ അറിവായിരിക്കും.
" അതിന് യുക്തി വദകാരുടെ ഉത്തരം.
ഇങ്ങനെ ആയിരിക്കും.
രാവും, പകലും മാറി മാറി ഇരുപത്തി നാല് മണിക്കൂര്‍ ഇടവിട്ട് (യുക്തി വാദി നേതാവ് സെറ്റ് ചെയ്തീട്ടുണ്ട്) സംഭവിക്കും. ഭൂമി ഉരുണ്ടത് കറക്ടായി സൂര്യന്റെ പ്രകാശം കുറഞ്ഞു കുറഞ്ഞു അസ്തമിക്കുന്നതിനായി (യുക്തി വാദി നേതാവ് സെറ്റ് ചെയ്തീട്ടുണ്ട്) സംഭവിക്കാനാണ്. അതെങ്ങാന്‍ പരന്നു പോയെന്കില് കട്ട പോക.!
സൂര്യന് നമ്മുടെ ഭൂമിക്കു മേലെ തന്നെ വരുന്ന വിധം (വേറെ എവിടെയും വഴി തെറ്റി സന്ച്ചരിക്കാതെ) സന്ച്ചരിപ്പിക്കുന്നത് ആരാ ! യുക്തി വാദി നേതാവ്.
വണ്ണ് ബില്ല്യനില്‍ അധികം വരുന്നൂ ഗാലക്സികള്‍ എന്നും, ഓരോ ഗാലക്സിയില്‍ നൂറു മില്ല്യണില്‍ അധികം ഗ്രഹങ്ങള്‍ ഉണ്ട് എന്നും, നമ്മുടെ മില്കി വേ ഗാലക്സിയില്‍ ഉള്ള ഒരു ഗ്രഹത്തില്‍ മഴ എന്നത് സല് ഫൂരിക്ക് ആസിഡ് ആണെന്നും അറിഞ്ഞു. ഈ ഭൂമിയില്‍ മനുഷ്യന് ജീവിക്കാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടായതിനു പിന്നില്‍ ശക്തിയില്ല എന്ന് വെറുതെ വിശ്വസിക്കാം.!
ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രന്റെ അവിടെ എത്തി പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജബ്ബാര്‍ മശടക്കം അറുന്നൂറു കോടിയോളം മനുഷ്യര്‍ അവരിലെ ചില ബുദ്ധിമാന് മാര്‍
തലച്ചോറ് വെച്ചു കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നെയുള്ളൂ. ഓരോ
ഗലക്സിയിലും ഉള്ള
ഗ്രഹങ്ങളുടെ എണ്ണം മില്യനിലധികം, ഗാലക്സികളുടെ എണ്ണം നൂറു ബില്ല്യനിലധികം (ഒരു ബില്ല്യന്‍ = നൂറു കോടി)
അപ്പോള്‍ മാഷ് ബുദ്ധി ഉപയോഗിച്ചു എല്ലവിടതും എത്തും !
മാഷ്ടെ ബുദ്ധി ഉപയോഗിച്ചു ശാസ്ത്ര കണ്ടുപിടുത്തം എന്തൊക്കെ നടത്തി എന്നറിഞ്ഞാല്‍ കൊള്ളാം. കാരണം ഇസ്ലാം ശാസ്ത്ര വിരുധമാനെന്നല്ലേ മാഷ്ടെ കണ്ടു പിടുത്തം. മാഷ് എന്തായാലും ആ സമൂഹത്തില്‍ ഇല്ല. എന്റെ അറിവില്‍ ഒരു നോബല്‍ പ്രയ്സു ലിസ്റ്റിലും അങ്ങിനെയൊരു പേരു കണ്ടീട്ടില്ല. എന്താണ് തടസ്സം ഉണ്ടായത് എന്നറിയില്ല. ആകെ കണ്ടു പിടിച്ചു പറയുന്നതാകട്ടെ കുര് അങിനെ വളചോടിച്ചുള്ള പരാമര്‍ശങ്ങള്‍. ആ നേരം ശാസ്ത്ര ഗവേഷണം നടത്തി എന്തെങ്കിലും കണ്ടു പിടിച്ചു, """ഇതാ ഞാന്‍ ഇസ്ലാമില്‍ നിന്നും വിട്ടു പോന്നതിനാല്‍ എനിക്ക് ഇതു കണ്ടു പിടിക്കാന്‍ കഴിഞ്ഞു " എന്ന് പറഞ്ഞിരുന്നെന്കില് മാഷ്ടെ പേരു ചരിത്രം പറയുമായിരുന്നു.
പക്ഷെ .........!
ഈ കൃമി യാണ് ജബ്ബാര്‍ മാഷ്ടെ ബുദ്ധിയില്‍ ഏറ്റവും വലിയ ബുദ്ധിമാന്.
മാഷ്ടെ പോസ്റ്റ് വായിച്ചതിന്റെ പേരില്‍ വന്നതാണ് ഈ സംശയങ്ങളൊക്കെ.
വിസിറ്റ് ചെയ്യുന്നവര്‍ക്കും ഈ സംശയം ഉണ്ടാകാതിരിക്കാന്‍ ന്യായമില്ല.
ഒരു കാര്യം നമ്മള് തിരിച്ചറിയുക,
ഒരു യഥാര്‍ത്ഥ മത വിശ്വാസി ഒരിക്കലും തിന്മ ചെയ്യുകയില്ല.
ഹിന്ദുവായാലും, ക്രിസ്ത്യാനി ആയാലും, മുസ്ലിം ആയാലും. കാരണം എല്ലാവരെയും സൃഷ്ടിച്ചത് ഒരു സൃഷ്ടാവ് എന്നതാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. അത് കൊണ്ടു അവര്‍ക്കു സ്നെഹിക്കനെ കഴിയൂ. ഈ യുക്തി വാദം മതത്തിന്റെ പേരില്‍
തല്പര കക്ഷികള്‍ നടത്തുന്ന അക്രമങ്ങളും, മത വര്ഘീയതയും തിരിച്ചറിഞ്ഞു അതിനെതിരെ നില കൊണ്ടിരുന്നെന്കില് എത്ര വലിയ കര്യമാകുമായിരുന്നു. പക്ഷെ അത് പോലും തിരിച്ചര്യാനുള്ള വിവേകം അവര്‍ക്കുണ്ടായില്ല എന്നാണ് ഈ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
ദൈവ വിശ്വാസി ഒരിക്കലും സഹജീവിയെ എന്നല്ല പ്രകൃതിയെ പോലും ഉപദ്രവിക്കില്ല.
കാരണം അതെല്ലാം തന്റെ ജീവിതത്തിനു ശേഷം തനിക്ക് അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്ന വിശ്വാസവും, ബോധവും.
അപ്പോള്‍ ചോദ്യം എങ്കില്‍ പിന്നെ ആരാണ് ഈ പ്രശ്നങ്ങളുടെ പിന്നില്‍.
ഉത്തരം വ്യക്തം. അതിലൊന്നും വിശ്വാസമില്ലാത്തവര്‍, അല്ലെങ്കില്‍ വിശ്വാസമുണ്ടെന്ന് അഭിനയിച്ചു മതത്തിന്റെ സംരക്ഷകരെന്ന് പറഞ്ഞു
പ്രശ്നങ്ങള്‍ ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നവര്‍. അവര്‍ മാത്രമായിരിക്കും. അത് തിരിച്ചറിഞ്ഞു അതിനെതിരെ നിലകൊള്ളുന്നതാണ് യഥാര്‍ത്ഥ വിവേകം.
naj പറഞ്ഞ ഈ വാചകങ്ങള്‍ ഇന്നാണ് ശ്രദ്ധിച്ചത്.
"ആ കാലത്ത് മാഷ് ആണ് അവരുടെ സ്ഥനാത് ഉണ്ടായെന്കില്‍, ഇതേ പോലെ പരിഭാഷ പെടുതുമായിരുന്നുവേന്കില് ഞാനും ഉണ്ടാകും അതിനെ തള്ളി കളയാന്‍. വ്യക്തികള്‍ പരിഭാഷപെടുതുംപോള് അവരുടെ ന്യൂനതകള്‍ അതിനെ ഭാധിക്കും. അത് മാഷയാലും, ആരായാലും ഉണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം വിദ്യ സമ്പന്നര്‍ ക്ക് ഉണ്ടായം മതി. അത് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് കിട്ടിയിട്ടുണ്ട്, മാഷ്ക്ക് ഇല്ലെങ്കിലും. അത് കൊണ്ടു ആ പരിഭാഷ പെടുത്തിയ മനുഷ്യരെ കുറ്റം പറഞ്ഞു കുര് ആനെ അടച്ചു ആക്ഷേപിച്ചു "യുക്തി പുത്തി " ഉപയോഗിക്കുന്നത് മണ്ട താരമാണെന്ന് എന്നെ പോലെ കുര് ആന്‍ മനസ്സിലാക്കിയവര്‍ പറയും. "
ഒറ്റ സംശയം.
പരിഭാഷ വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും,
അറബി വായിക്കാന്‍ അറിയുകയുമില്ല ?
അപ്പോള്‍ മലയാളിയായ ഒരു മുസല്മാന് എന്താണ് ഖുറാനില്‍ പരാമര്‍ശിക്കുന്നതെന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലെ?
അനില്‍ ബ്ലോഗ്
""""""......അവരുടെ ന്യൂനതകള്‍ അതിനെ ഭാധിക്കും. അത് മാഷയാലും, ആരായാലും ഉണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം വിദ്യ സമ്പന്നര്‍ ക്ക് ഉണ്ടായം മതി. """അത് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് കിട്ടിയിട്ടുണ്ട്, മാഷ്ക്ക് ഇല്ലെങ്കിലും.""
അനില്‍ പറഞ്ഞു """""പരിഭാഷ വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും,
അറബി വായിക്കാന്‍ അറിയുകയുമില്ല ?''
പരിഭാഷ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പറയേണ്ടതില്ല,
ഞാന്‍ പറഞ്ഞല്ലോ, പരിഭാഷ പെടുത്തുമ്പോള്‍ ചിലതു ആ വാചകതിനോട് നീതി പുലര്‍ത്തിയെന്നു വരില്ല. " അത് മനസ്സിലാക്കാനുള്ള സെന്‍സ് ഉണ്ടായാല്‍ മതി, നമ്മുടെ ഉള്‍കാഴ്ച അതിനോട് കൂടി ഉപയോഗിച്ചാല്‍ കാര്യം വ്യക്തമാകും. കുറ ആന്‍ എന്തിന്നു വേണ്ടി നിലകൊള്ളുന്നു എന്ന് ആര്‍ക്കും അത് വായിച്ചാല്‍ മനസ്സിലാകും. ആ പ്ലാറ്റ് ഫോമില്‍ നിന്നു വേണം അതിനെ ഗ്രഹിക്കാന്‍.
ആദ്യത്തെ വാചകം ആരംഭിക്കുന്നത് ഇങ്ങനെ " ദാലിക്കല്‍ കിതാബ് ലാ രയ്ബ ഫീതിന് ഹുഥന് ലില്‍ മുതകീന്" അര്‍ത്ഥം, തീര്‍ച്ചയായും ഈ ഗ്രന്ഥം "ദൈവ ഭക്തിയുള്ളവര്‍ക്ക് സന്മാര്ഗ ദര്‍ശനം നല്കുന്നു". അപ്പോള്‍ കാര്യം വ്യക്തമാണ്. ദൈവ വിശ്വാസമാണ് അടിസ്ഥാനമായി വേണ്ടത്, എന്കിലാണ് അത് സന്മാര്‍ഗതിലേക്ക് നയിക്കുന്നത്. അല്ലാത്തവര്‍ അതിനെ വളച്ച്, ഒടിച്ചു പലതും പറയും, മാഷേ പോലെ !
അതല്ലതവര്ക്ക് എന്തായാലെന്താ. അവര്‍ക്കു വിമര്ഷിക്കനല്ലാതെ വേറെ പണി വേണ്ടേ.
ഇങ്ങേനെയൊന്നും പുലമ്പി കൊണ്ടിരിക്കനില്ലെന്കില്, അവര്‍ എന്ത് ചെയ്യും.
മാഷ്ക്ക് അങ്ങിന്യൊരു സങ്കതി ഇല്ല. മാഷ് ആ വാചകത്തിന്റെ ഉപരിതലത്തില്‍ കൂടി കാര്യങ്ങള്‍ അറിയുന്നു, കൊച്ചു കുട്ടികളെ പോലെ, അതിനപ്പുരതെക്ക് ചിന്ത പോകുന്നില്ല. അതുകൊണ്ടാണ് വാക്കുകള്‍ പിടിച്ചു കസര്‍ത്ത് കളിക്കുന്നത്.
""""
അപ്പോള്‍ മലയാളിയായ ഒരു മുസല്മാന് എന്താണ് ഖുറാനില്‍ പരാമര്‍ശിക്കുന്നതെന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലെ?"""
മലയാളിയായ ഒരു മുസല്മാന് ആണ് ഞാനും, എന്നെ പോലെയുള്ള ഞാനറിയുന്ന ഒരു പാടു പേരും, ഞങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള, ബുദ്ധിയും വിവേകവും, വിജ്ഞാനവും ഉപയോഗിച്ചിട്ടാണ് മനസ്സിലാക്കുന്നത്. അതില്ലതവര്ക്ക് നിര്‍ബന്ധമില്ല.
അവരുടെ കഴിവിനനുസരിച്ച് മനസ്സിലാക്കിയാല്‍ മതി. ഓള് ആ നോട് ഈക്വല്‍, സം ഹാവ് സം ദിസാബിലിട്ടി. വാട്ട് ടൂ ഡു.
പിന്നെ എല്‍ കെ ജി കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ ഈസിയായി പഠിക്കുന്നു. അത് പോലെ
പഠിക്കുന്നത് പോലെ അറബി ഭാഷ യും പഠിക്കാം.
വേണം എന്ന് നിര്ബണ്ടാമാനെന്കില് പഠിക്കാം, നോ പ്രോബ്ലം.
സംവാദത്തില്‍ എര്പെടുന്നതിനു മിനിമം യോഗ്യത പോലും പ്രതീക്ഷിചീട്ടു കാണുന്നില്ല.
തര്‍ക്കിക്കാന്‍ വേണ്ടി മാത്രം കുതര്‍ക്കങ്ങള്‍ എഴുനുള്ളിച്ചു പോസ്റ്റുകയും, ഒന്നും കിട്ടാനില്ലെന്കില് ശിയായിസമുള്ള ഇറാനിലേക്ക് വണ്ടി കയറുകയും, അതല്ലെന്കില് ഉഗാണ്ടയിലെക്കും, ആമസോണ്‍ വനാന്തരങ്ങളിലെക്കും വണ്ടി കയരിയെന്കിലും എന്തെങ്കിലും കണ്ടെത്തി അത് ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുന്ന മണ്ടത്തരത്തിന് മറുപടി പറയാന്‍ സമയം ചിലവഴിക്കുന്നത് തന്നെ മണ്ടതരമാനെന്ന തിരിച്ചറിയുന്നു. നിങ്ങള്‍ക്ക് നിങ്ങളെ പോലുള്ള വരെ യോജിക്കൂ.
ഇസ്ലാമിലേക്ക് മറ്റു മതസ്ഥരുടെ ഒഴുക്ക് തടയുന്നതിന് വേണ്ടി ഇസ്ലാമിനെതിരെ ഹിന്ദുത്വ വാദികളും,
മിഷനറികള് ഗവേഷണം ചെയ്തു, യുക്തി വാദികളുടെ ലേബലില്‍
ആസ്ത്രേലിയയിലും, യു എസ്സിലും, മറ്റുമിരുന്നു സൈറ്റുകളില്‍ പോസ്റ്റുന്ന കുതര്‍ക്കങ്ങള്‍ അങ്ങിനെ തന്നെ "തന്റെ പുത്തി" യില്‍ വരവ് വെച്ചു എഴുതി വിടുന്നത് ഇസ്ലാമിനെതിരെ ജയ് വിളിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാര്ക്കും, അവര്‍ക്കു ഓശാന പടുന്നവര്ക്കും "ഇച്ചി" ഇഷ്ടാവും. മാഷ്ക്ക് വേണമെന്കില് അവരുടെ "മുഴുവന്‍ സൈറ്റ് അഡ്രസ്സും" ഒരുപാടുണ്ട് , മാഷേ പോലെ ഇതിനായിട്ടു തന്നെ ഇരിക്കുന്നവര്‍, പെയ്ഡ് വര്കര്മാര്. iഅയച്ചു തരാം. കൂടുതല്‍ എരിവും, പുളിയും ഇനിയും ചേര്‍ക്കാം.
(ഇതൊക്കെ പണ്ടേ തുടങ്ങിയതാനവര്, മാഷ് ഇപ്പഴേ ഇതൊക്കെ കണ്ടു തുടങ്ങിയീട്ടുള്ളൂ.പക്ഷെ ഇതൊന്നും അവിടങ്ങളില്‍ ചിലവാകുന്നില്ല മാഷേ, ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ ആശ്ലെഷിക്കുന്നത് അവിടെ നിന്നാണ്, പിന്നെ യഥാര്‍ത്ഥ യുക്തിവാദികളും (ബുധിശൂന്യരല്ല) ഫോര്‍ എക്സ്. മിസ്ടര്‍ ജെഫ്രി ലങഗ്.)
ജബ്ബാര്‍ മാഷ് എഴുത്ത് തുടരട്ടെ, ബുദ്ധിയുള്ളവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങളുടെ (മാഷ് മാഷേ ഉള്പെടുത്തിയ കപടന്മാരുടെ സമൂഹമല്ല !) ജീവിതവും, ഇസ്ലാമിന്റെ യഥാര്‍ത്ഥ അധ്യപനങ്ങളും കണ്ടു ഇസ്ലാമിനെ പഠിക്കട്ടെ, വാണിദാസ് എലയാവൂരിനെ പോലെയും, സൈമണ്‍ മാഷേ പോലെയുമുള്ള വിവേകമുള്ള അനേകര്‍ ഇസ്ലാം ആശ്ലേഷിച്ച പോലെ വിവേകം അവശേഷിക്കുന്നവരും ഇസ്ലാമിനെ സീകരിക്കട്ടെ. അല്ലാത്തവര്‍ മാഷ്ടെ പിന്നാലെ പോകട്ടെ.
ഈ ആശംസ ഞാന്‍ ഇസ്ലാമിന്റെ ശത്രു സഹോദരന്മാര്ക്ക് നേര്‍ന്നു കൊണ്ടു എന്റെ ഈ ബ്ലോഗുകളില്‍ ചിലവഴിക്കുന്ന സമയം
വിജ്ഞാനം നല്കുന്ന മറ്റു
സൈടുകളിലെക്കായി മാറ്റിവക്കുന്നു.
നന്മകള് നേര്‍ന്നു കൊള്ളുന്നു.
ഒരു മുസ്ലീം എന്ന നിലയില്‍ എനിക്ക് നിങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ തിരിച്ചു ഉപയോഗിക്കാന്‍ കഴിയില്ല.
എന്റെ വാക്കുകളില്‍ അനിഷ്ടകരമായ എന്തെങ്കിലും വന്നു പോയിട്ടുണ്ടാകും,
അത് തികച്ചും നിങ്ങളില്‍ നിന്നും വന്നതിന്റെ പ്രതികരണം മാത്രമാണ്. ക്ഷമിക്കുക
Post a Comment