Thursday, December 11, 2008
അല്പം കുടുംബ വിശേഷം
വധൂവരന്മാരോടൊപ്പം മന്ത്രി പാലോളി വിവാഹവേദിയില്‍
മക്കളുടെ വിവാഹം സംബന്ധിച്ച്
ഭാര്യയും രണ്ടു മക്കളും ചേര്‍ന്നതാണ് എന്റെ കുടുംബം. സ്വതന്ത്രരായാണു ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്. ഞങ്ങളുടെ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് അവരുടെ വഴി സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ജീവിത പങ്കാളികളെ അവര്‍ തന്നെയാണു കണ്ടെത്തിയത്.
പൊന്നാനിയിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയാണ് മകന്റെ കൂട്ടുകാരി. മലപ്പുറത്തെ ഒരു ഹിന്ദു മുസ്ലിം മിശ്ര ദമ്പതികളുടെ മകന് മകളുടെ കൂട്ടുകാരനും.
മതപരമായ ആചാരങ്ങളൊന്നുമില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് മലപ്പുറം സബ് റജിസ്ട്രാര്‍ ആഫീസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മലപ്പുറം ടൌണ്‍ ഹാളില്‍ വെച്ച് ഒരു സ്വീകരണച്ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി.
ഞങ്ങളുടെ കുടുംബത്തിലെ കാരണവര്‍ എന്നു കണക്കാക്കപ്പെടുന്ന സഖാവ് ആര് ആര് സി (ആര് രാമചന്ദ്രന് ) വധൂവരന്മാരെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് അവര്‍ പരസ്പരം പൂമാല ചാര്‍ത്തി. അത്രയുമായിരുന്നു ‘ചടങ്ങ്’.
പെണ്‍കുട്ടികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും അണിയാതെ വിവാഹവേദിയില്‍ നിന്നത് എല്ലാവര്ക്കും കൌതുകകരമായി തോന്നി!
പര്‍ദ്ദയും മക്കനയും ധരിച്ചവരും നെറ്റിയില്‍ ചന്ദനവും സിന്ദൂരവും അണിഞ്ഞവരും ബന്ധുക്കളായി ഒരേ കല്യാണവേദിയില്‍ അണി നിരന്നതും മലപ്പുറത്തുകാര്‍ക്ക് വിസ്മയകരമായ കാഴ്ച്ച യായി.
മൂന്നു കുടുംബങ്ങളിലെയും പ്രധാന അംഗങ്ങളെല്ലാം വേദിയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ സദസ്സിലും. കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തവും സഹകരണവും ഞങ്ങള്‍ക്ക് ഏറെ സന്തോഷകരവും അഭിമാനകരവുമായി. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട ആയിരക്കണക്കിനാളുകള്‍ ഈ വിവാഹച്ചടങ്ങില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി. നേരില്‍ വരാന്‍ കഴിയാത്തവര്‍ ആശംസകള്‍ അറിയിക്കുകയും മറ്റു വിധത്തില്‍ സഹകരിക്കുകയും ചെയ്തു.
മന്ത്രി പാലോളി വളരെ നേരത്തെ തന്നെ വന്നു മക്കളോടൊപ്പം വേദിയിലിരുന്നു. ടി കെ ഹംസ (എം പി), മഞ്ഞളാംകുഴി അലി (എം എല്‍ എ), വി ശശികുമര്‍ (എം എല്‍ എ), ഭാര്യ ബദറുന്നിസ, കെ സെയ്താലിക്കുട്ടി, പി കെ സൈനബ, മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് യാക്കൂബ്, ചന്ദ്രിക പത്രാധിപര്‍ സി പി സെയ്തലവി, പി എ പൌരന് , ഗീത, പവിത്രന് , ആര് കെ മലയത്ത്, ജോണ്സണ് അയിരൂര്‍ , യു കലാനാഥന് , ശ്രീനി പട്ടത്താനം, ഏ വി ജോസ്, യുക്തിവാദി സുഹൃത്തുക്കള്‍ ,സാംസ്കാരികപ്രവര്‍ത്തകര്‍ , എന്നിങ്ങനെ നിരവധി പ്രമുഖര്‍ വേദിയില്‍ വന്നു മക്കളെ ആശംസിക്കുകയുണ്ടായി.
ബ്ലോഗ് സുഹൃത്തുക്കളായ ചിത്രകാരന് , റഫീഖ് തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരോടും മനം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
ഒരു ബഹുമതസമൂഹത്തില് വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.
69 comments:
വധൂവരന്മാര്ക്ക് ആശംസകള്‍... :-)
--
Jabbar mashe
You are the real Human in this century
All the best and good luck for new couples.
മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു നന്ദി..
All the best and good luck for new couples :)
വധൂവരന്മാര്ക്ക് ആശംസകള്‍!
നിലപാടുകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് ഉദാഹരണം തീര്‍ക്കുന്നതിന് മാഷ്ക്ക് നന്ദി.
"be the change you wish to see in the world" -Gandhiji
അഭിനന്ദനം മാഷേ..
നവ വധുവരന്മാര്ക്ക് എല്ലാ ആശംസകളും!!
ഹിന്ദുവും മുസ്ലിമും ആവാതെ മനുഷ്യരായി ജീവിക്കുന്ന ഒരു തലമുറ ഇവിടെയുണ്ടാകട്ടെ..
ജബ്ബാര്‍ മാഷേ,
മക്കള്‍ക്ക് എല്ലാ വിധ വിവാഹ ആശംസകളും നേരുന്നു.
പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നവരെ കാണുമ്പോള്‍ സന്തോഷമുണ്ട്.
Congratulations and
Best wishes to your family. :-)
നേരിൽ കാണാനും ആശംസകൾ അർപ്പിക്കാൻ കഴിയാഞ്ഞതിലും അല്പം വിഷമമുണ്ട്, “വധുവർന്മാർക്ക് ആശംസകൾ“ വൈകിയാണെങ്കിലും മാഷിന്റെ സന്തോഷത്തിൽ ഞാനും പങ്കാളി ആകുന്നു...... ജീവിക്കാം മനുഷ്യനായി., ആദർശങ്ങൾ പറയാനുള്ളതല്ല..., പ്രവർത്തിയിലൂടെ അത് തെളിയിച്ച മാഷിന് ആയിരം അഭിവാദ്യങ്ങൾ,
സ്നേഹപൂർവ്വം
പരാതിക്കാരൻ
ആശംസകള്‍..
ഇങ്ങിനെയൊരു കല്യാണം നടന്നു എന്നറിയുന്നതു തന്നെ ഒരു സന്തോഷം..
എന്നാലും കല്യാണത്തിനു വിളിക്കാഞ്ഞതു മോശമായിപ്പോയി..
വധൂവരന്മാര്‍ക്കു് എല്ലാവിധ മംഗളാശംസകളും!
നവ ദമ്പതികള്‍ക്ക് എല്ലാ വിധ ആശംസകളും.
Wishes...
:-)
Upasana
thanks........!
"ഭാര്യയും രണ്ടു മക്കളും ചേര്‍ന്നതാണ് എന്റെ കുടുംബം. സ്വതന്ത്രരായാണു ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്. ഞങ്ങളുടെ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് അവരുടെ വഴി സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ജീവിത പങ്കാളികളെ അവര്‍ തന്നെയാണു കണ്ടെത്തിയത്.
പൊന്നാനിയിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയാണ് മകന്റെ കൂട്ടുകാരി. മലപ്പുറത്തെ ഒരു ഹിന്ദു മുസ്ലിം മിശ്ര ദമ്പതികളുടെ മകന് മകളുടെ കൂട്ടുകാരനും.
മതപരമായ ആചാരങ്ങളൊന്നുമില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് മലപ്പുറം സബ് റജിസ്ട്രാര്‍ ആഫീസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മലപ്പുറം ടൌണ്‍ ഹാളില്‍ വെച്ച് ഒരു സ്വീകരണച്ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി."
ഇതു ജബ്ബാര്‍ മാഷ്ടെ മക്കളുടെ "വിവാഹ വിശേഷം"
ഇതും ഇസ്ലാമിലെ വിവാഹ രീതിയും തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിഞ്ഞില്ല.
പുരുഷനും, സ്ത്രീയും ഇഷ്ടപെട്ടാല്‍ മാത്രമെ ഇസ്ലാമില്‍ വിവാഹം നടക്കുകയുള്ളൂ,
പെണ്‍കുട്ടിയുടെ പിതാവ് വരന്റെ കൈപിടിച്ചു ഹൃദയത്തിന്റെ ഭാഷയില്‍ തന്റെ മകളെ ഏല്‍പ്പിക്കുന്നു. (മഹര്‍ എന്നത് സ്ത്രീ യെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി, അവകാശമായി ഇസ്ലാം നിശ്ചയിച്ചു, വരന് അതിന് കഴിവില്ലെന്കില് വധുവിന്റെ ഇഷ്ടമാണ് മാനദണ്ഡം), പിന്നെ രെജിസ്ട്രേഷന്, അഫീസിനു പകരം മഹല്ല്. സ്പെഷ്യല്‍ മാര്യേജ് ആക്ട് ഗ്രന്ഥത്തില്‍ നിന്നുമുള്ള വചനങ്ങള്‍ വായിച്ചു ഒപ്പിട്ടു. ഗുഡ് !
സദ്യക്കും, ടീ പാര്‍ട്ടിക്കും പകരം സീകരണ ചടങ്ങ്, എല്ലാ മത വിഭാഗത്തില്‍ ഉള്ളവരും പങ്കെടുത്തു (ഇതല്ലെന്കിലും പന്കെടുക്കുന്നുണ്ട് )
(ഇവിടെ മാഷ് എന്താണാവോ വ്യത്യാസം കാണുന്നത്.
വിവാഹം എന്നതിന് പകരം വേറെ വാക്ക് കിട്ടിയില്ല, ഭാര്യക്ക് പകരം കൂട്ടുകാരി, കൂട്ടുകാരന് എന്ന് പ്രയോഗിച്ചു സംതൃപ്തിയടഞ്ഞു. മാലയിട്ടു. .....
ജബ്ബാര്‍ മാഷ്,
മക്കളുടെ "വിവാഹം" ഒരു പിതാവെന്ന നിലയിലുള്ള താങ്കളുടെ ഉത്തരവാദിത്വം നിറവേറ്റി യതിലുള്ള ചരിതാര്ത്ത്തിലും സന്തോഷത്തിലും ഞാനും പങ്കു ചേരുന്നു.
അവര്‍ക്കു എല്ലാ വിധ നന്മകളും നേരുകയും ചെയ്യുന്നു. സാമൂഹിക തിന്മകള്ക്കെതിരെ സമൂഹത്തിനു മാതൃകയാകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന നിയതമായ ഒരു ജീവിത ലക്ഷ്യത്തിനു നിലകൊള്ളുവാന്‍ സര്‍വ ശക്തന് അവരെ അനുഗ്രഹിക്കയും ചെയ്യട്ടെ. (വെറുതെ വാക്കുകളില്‍ ആശംസ ചൊറിയുക എന്നത് അര്‍ത്ഥ രഹിതമാണ്. ഒരു സൃഷ്ടാവില്‍ വിശ്വസിക്കുന്ന എനിക്ക് ചെയ്യാന്‍ കഴിയില്ല !)
നന്നായിരിക്കുന്നു മാഷെ!
ഞാന്‍ ഒരു പോസ്റ്റിടാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു.
മതത്തിന്റെ അംഗീകാര പത്രമില്ലാതെയും മനുഷ്യക്കുട്ടികള്ക്ക്
വളരാനും സമൂഹത്തിന്റെ ആദരവും,
അനുഗ്രഹവും നേടാനും കഴിയും എന്ന
ഇത്തരം മാതൃകകള്‍
വിശ്വാസ അടിമത്വം കൊണ്ടു വീര്‍പ്പുമുട്ടുന്ന
നമ്മുടെ സമൂഹത്തിനു കാണിച്ചുകൊടുക്കുന്നു
ഇത്.
അതിനാല്‍ തന്നെ കാലിക പ്രസക്തിയുള്ളതാണ്
ഈ കുടുംബ വിശേഷം.
ചിത്രകാരന്റെ അഭിവാദ്യങ്ങളും,ആശംസകളും.
മാഷേ,
മാഷിന്റേയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കാളിയാകുന്നു. കുട്ടികളെ മനുഷ്യരാക്കി വളര്‍ത്തിയതില്‍ അഭിനനന്ദനങ്ങള്‍ .
നാജ്.. ആശംസകള്‍ക്കു നന്ദി. സന്തോഷം
എന്റെ മക്കളുടെ വിവാഹവും ഇസ്ലാമിലെ വിവാഹവും ഒരുപോലെയാണെന്നു സ്ഥാപിക്കാനുള്ള ശ്രമം കൊണ്ട് എന്താണു താങ്കള്‍ ഉദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല. ഇസ്ലാമിന്റെ കാര്യം ഞാന്‍ ഇവിടെ പരാമര്‍ശിച്ചിരുന്നുമില്ല.
നാജ് എഴുതി;-
ഇതും ഇസ്ലാമിലെ വിവാഹ രീതിയും തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിഞ്ഞില്ല.
പുരുഷനും, സ്ത്രീയും ഇഷ്ടപെട്ടാല്‍ മാത്രമെ ഇസ്ലാമില്‍ വിവാഹം നടക്കുകയുള്ളൂ,
പെണ്‍കുട്ടിയുടെ പിതാവ് വരന്റെ കൈപിടിച്ചു ഹൃദയത്തിന്റെ ഭാഷയില്‍ തന്റെ മകളെ ഏല്‍പ്പിക്കുന്നു. (മഹര്‍ എന്നത് സ്ത്രീ യെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി, അവകാശമായി ഇസ്ലാം നിശ്ചയിച്ചു, വരന് അതിന് കഴിവില്ലെന്കില് വധുവിന്റെ ഇഷ്ടമാണ് മാനദണ്ഡം),
ഇസ്ലാം ഇത്രക്കൊക്കെ പുരോഗതി കൈവരിച്ച കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല!. കിതാബുകളില്‍ പഠിച്ച ഇസ്ലാം നാജ് പറയുന്നതുപോലെയൊന്നുമല്ല.
ഇസ്ലാമിലെ വിവാഹച്ചടങ്ങില്‍ വധു വെറുമൊരു വില്പ്പനച്ചരക്കു മാത്രമാണ്. ഒട്ടകത്തിനെ വില പറഞ്ഞു വില്‍ക്കും പോലെ രണ്ടു പുരുഷന്മാര് കൈ പിടിച്ചു നടത്തുന്ന വില്‍പ്പന. “എന്റെ മകളെ ------ദ്രവ്യത്തിനു പകരം നിനക്ക് തന്നു” എന്നും “നിങ്ങളുടെ മകളെ അത്ര ദ്രവ്യത്തിനു പകരം ഞാന്‍ സ്വീകരിച്ചു” എന്നും വരനും അമ്മായപ്പനും പരസ്പരം മൊഴിയുന്നതാണ് ഇസ്ലാമില്‍ ഞാന്‍ കണ്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമായ വിവാഹച്ചടങ്ങ്. ഈ ചടങ്ങില്‍ വില്‍ക്കപ്പെടുന്ന ഉരു വിനു യാതൊരു പങ്കാളിത്തവും ഇല്ല. തന്റെ വിവാഹം നടക്കുന്ന പന്തലില്‍ വന്ന് ഇരിക്കാന്‍ പോലും വധുവിന് അനുവാദമില്ല എന്നതാണു സത്യം. ഗള്‍ഫില്‍ നിന്നു ബാപ്പയുടെ കത്ത് വരുമ്പോള്‍ മാത്രം തന്റെ വിവാഹം കഴിഞ്ഞ കാര്യം അറിഞ്ഞ വധുക്കളെ എനിക്കറിയാം . ഇന്ന് ആശയവിനിമയം കുറെക്കൂടി വേഗത്തിലായതിനാല്‍ വിവരം അന്നു തന്നെ അറിയും.
ഒരു ഒട്ടകച്ചന്തയില് വില്‍പ്പനക്കായി കെട്ടിയിട്ടിരിക്കുന്ന ഉരുവിന് അതിന്റെ വില്പ്പനച്ചടങ്ങില് എന്തു പങ്കാണു വഹിക്കാനുള്ളത്? അതിലപ്പുറം പെണ്ണിനു തന്റെ വിവാഹത്തില്‍ ഒരു പങ്കുമില്ല. രണ്ടു പുരുഷന്മാര് തമ്മില്‍ ഇടപാടുറപ്പിക്കുന്ന വിവാഹരീതി ഇസ്ലാമിലല്ലാതെ മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല.
പിന്നെ മഹര്‍ പെണ്ണിനെ ബഹുമാനിക്കാനുള്ളതാണ് എന്ന വ്യാഖ്യാനമൊന്നും ഇസ്ലാമിന്റെതല്ല. ആധുനിക ഇസ്ലാമിസ്റ്റുകള്‍ ഗവേഷണം നടത്തി കണ്ടു പിടിച്ച ഓരോ ന്യായങ്ങള്‍ മാത്രമാണ്. പെണ്ണിന്റെ ലൈംഗികാവയവങ്ങള്ക്കുള്ള വില എന്നാണ് മഹറിനു ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നല്കുന്ന നിര്‍വ്വചനം.
ആറു വയസ്സുള്ള ബാലികയെ അറുപതു വയസ്സുള്ള കിഴവനു കെട്ടാം എന്നു വ്യവസ്ഥയുള്ള മതത്തില്‍ വിവാഹത്തിനു വധുവിന്റെ ഇഷ്ടം നിര്‍ബ്ബന്ധമാണെന്നു പറയുന്നതില്‍ എത്രത്തോളം യുക്തിയുണ്ടെന്ന് ഊഹിക്കാവുന്നതാണ്.
പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ പരസ്പരം ഇഷ്ടപ്പെട്ട് നിയമപ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതും , പെണ്ണിന്റെ ബാപ്പ മകള്‍ക്കു വില പറഞ്ഞ് മറ്റൊരു പുരുഷനു വില്‍ക്കുന്നതും ഒരുപോലെയാണോ?
വധൂവരന്മാര്ക്ക് ആശംസകള്‍!
Thanks for sharing the information. Great to see some human beings around!
ജബ്ബാർ മാഷെ
താങ്കളുടെ പ്രിയ മക്കൾക്ക് ഹൃദ്യമായ വിവാഹ മംഗളാശംസകൾ!
ഒപ്പം നവ വധൂ വരന്മാർക്ക് ശോഭനമായ ഒരു ഭാവി ദാമ്പത്യ ജീവിതവും ആശംസിക്കുന്നു.
വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നത് അപൂര്‍വമായ ഇക്കാലത്ത്, മാതൃക കാണിച്ചതിനു നന്ദിയും അഭിനന്ദനങ്ങളും. മക്കള്‍ക്ക് ആശംസകള്‍ നേരുന്നു.
ജബ്ബാര്‍ മാഷ്,
മാഷേ പോലെ വിദ്യ സമ്പന്നരും, വിവേകമുല്ലാവരും, കാര്യങ്ങളെ യഥാവിധി മനസ്സിലാക്കന്‍ കഴിവുല്ലവരുമായ ഒരുപാട് പേര് നമ്മുടെ സമൂഹത്തില്‍ ഇസ്ലാം ജീവിത ദര്‍ശനമായി സീകരിച്ചു ജീവിക്കുന്നവരുണ്ട്. അവരൊന്നും മാഷ് മനസ്സിലാക്കിയ പോലെയല്ല ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങിനെ മാഷ് ചിന്തിക്കുന്നുവേന്കില് അതാണ് ഏറ്റവും വലിയ വന്കതരം. ഞാന്‍ വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി പറഞ്ഞതല്ല. തങ്ങളുടെ പെണ്മക്കളെ വെറും വില്പന ചരക്കാക്കി വിവാഹം കഴിച്ചയക്കുന്ന ഒരു പിതാവും ഉണ്ടാവുകയില്ല. ഇനി മാഷ് മക്കളോട് കാണിക്കുന്ന സ്നേഹം ഈ മാതാ പിതാക്കള്‍ക്ക് ഇല്ലെന്നു മാഷ് ഗവേഷണം ചെയ്താല്‍ പോലും കാണാന്‍ കഴിയില്ല. ഒറ്റപെട്ട സംഭവങ്ങള്‍ ചൂണ്ടി കാണിച്ചു അതിനെ പര് വതീകരിച്ചും, സമന്യവല്ക്കരിച്ചും മാഷ് കാണുന്നു വെന്കില് അതെ പറ്റി
ചര്‍ച്ച ചെയ്യുന്നത് തന്നെ ബുദ്ധി ശൂന്യമായിരിക്കും. ഒരു പക്ഷെ ഞാനെഴുതിയ കമന്റ് വായിച്ചപ്പോള്‍ മാഷ് എന്താണോ നിരീക്ഷിച്ചത് അങ്ങിനെ ഇസ്ലാമിനെ പറ്റി യഥാവിധി മനസ്സിലാക്കിയ ഒരു പാടു പേരില്‍ ഒരാളാണ് ഞാനും. മാഷ് മുന്‍വിധിയോടു കൂടിയും, നിരീശ്വര വാദത്തില്‍ അധിഷ്ടിതമായ യുക്തിവാദത്തിന്റെ റൂട്ടില്‍ നിന്നു കൊണ്ടു വിമര്‍ശിക്കാന്‍ വേണ്ടിയുള്ള പ്രയാണത്തില്‍ കാണുന്നതും, ഇസ്ലാമിനെ വയിക്കുന്നതുമൊക്കെ തല തിരിഞ്ഞു തോന്നുന്നുവെന്കില്‍ ഇസ്ലാം എന്താണോ ലക്ഷ്യമാക്കുന്നതും, ആവശ്യപെടുന്നതും ആ രീതിയില്‍ നിഷ്പക്ഷമായി വായിക്കുകയും, ചിന്തിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന എന്നെ പോലെയുള്ളവര്‍ക്ക് അതെ പറ്റി
കൂടുതല്‍ പറയാനില്ല.
താങ്കളുടെ ചുറ്റുപാടും, അവരുടെ അന്ജതയും, അവരുടെ ഇടയില്‍ വിധ്യസംപന്നരുടെ അഭാവത്തില്‍ ആ സ്ഥാനത്തിരിക്കുന്ന മുല്ലമാരും പറയുന്നതും, ചെയ്യുന്നതുമാണ് ഇസ്ലാം എന്ന് വിദ്യ സമ്പന്നനായ താങ്കള്‍ കരുതിയെന്കില്‍, അത് മനസ്സിലാക്കാനുള്ള വിവേകം പോലും താങ്കളുടെ വിഞ്ഞനവും, ഉള്‍കാഴ്ചയും നല്‍കിയില്ല എന്ന് വേണം കരുതാന്‍.
കുര് അനിനെയും അതിന്റെ ഭാഷയേയും, അതിന്റെ അധ്യപനങ്ങളെയും, മലയാളത്തില്‍ ഭാഷാന്തരം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന കുര് അന്റെ സൌന്ദര്യവും, ഭാഷ സംഭാവന ചെയ്യുന്ന പദങ്ങളില്‍ അറബിക്ക് സമാനമായ മലയാള വാക്കുകളുടെ ദൌര് ലബ്യത മൂലം പകരം വക്കാവുന്ന വാക്കുകളുടെ പ്രയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ്
മാഷ്ടെ വിമര്‍ശനത്തിനു ഹേതു വകുന്നുവേന്നതിനു മാഷ്ടെ പോസ്റ്റുകള്‍ തന്നെ സാക്ഷിയാണ്.
പക്ഷെ മലയാള ഭാഷയുടെ വക്കുകകളുടെ ഇത്തരം ന്യൂനതകള്‍ മനസ്സിലാക്കുന്ന ആളിനെ സംബധിച്ച് കുര് ആനിനെ യഥാവിധി മനസ്സിലാക്കുന്നതിനു അവനുള്ള ഉള്‍കാഴ്ചയും, വിവേകവും മാത്രം മതി.
മലയാളത്തില്‍ ഭര്‍ത്താവെന്നും, ഭാര്യയെന്നും പറഞ്ഞു രണ്ടു തട്ടില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുമ്പോള്‍ പോലും, കുര് ആന്‍ അവരെ വിളിക്കുന്നത് " സൌജ് " എന്നാണ്. ഇണ എന്നര്‍ത്ഥം. അത്രയ്ക്ക് പോലും നീതി കാണിക്കുന്ന പ്രയോഗം മാഷ് ഉപയോഗിച്ച "കൂട്ടുകാരന്" കൂട്ടുകാരി" പ്രയോങതെക്കള് എത്രയോ ഉന്നതമാണ്. അതെന്തുമാകട്ടെ.
പിന്നെ താങ്കള്‍ സമൂഹത്തില്‍ "കുറച്ചു ബുദ്ധിജീവി" യകുവാന് വേണ്ടി ഇസ്ലാമിനെ തെറ്റായി അവതരിപിച്ചു കയ്യടി നെടുന്നുവേന്കില്, അങ്ങിനെയൊരു സുഖവും, അന്ഗീകാരവും കിട്ടുന്നുവേന്കില് അതിനും ഞാന്‍ ആശംസ നേരുന്നു.
ഇസ്ലാമിനെ പറ്റി യഥാ വിധി ചിന്തിക്കുന്നവരും, പഠിക്കുന്നവരും, സമൂഹത്തില്‍ താങ്കള്‍ കാണുമ്പൊള്‍ അവരെ "ഇസ്ലാമിസ്റ്റ്" എന്ന് പറഞ്ഞും, പുരോഗമന ചിന്തക്കാര് എന്ന് പ്രയോഗിച്ചും കൈ കഴുകുന്നതില് പോലും വിമര്‍ശനത്തിന്റെ കൂരമ്പ് മാത്രമാണുള്ളത്. അത് പോലും മാഷ്ക്ക് സഹിക്കുന്നില്ല. മുസ്ലീങ്ങള്‍ ചിന്തിക്കാനും, വിദ്യ നേടാനും, ഇസ്ലാമിന്റെ വിമര്‍ശകരോട് യുക്തി പൂര്‍വ്വം മറുപടി പറയാനുള്ള വിജ്ഞാനം അര്ജിക്കുവാനും മാഷേ പോലെയുള്ളവര്‍ക്ക് സഹിക്കുന്നില്ല എന്ന് മാഷ്ടെ കമന്റ്സില്‍ പ്രതിഫലിക്കുന്നുണ്ട്.
അങ്ങിനെയാകുമ്പോള്‍ പിന്നെ ഈ കസര്തുകള്ക്ക് എങ്ങിനെ നിലനില്‍പ്പുണ്ടാകും, അത് കൊണ്ടു താന്‍ നിലകൊള്ളുന്ന സമൂഹം പഴയ പോലെ നില കൊല്ലെണ്ടാതുണ്ട് എന്ന് വിചാരിക്കുന്നതില്‍ മാഷേ കുറ്റം പറയാന്‍ കഴിയില്ല.
എല്ലാ നന്മയും നേരുന്നു.
വധൂ വരന്മാര്ക്ക് അഭിനന്ദനങള്‍. ഇതൊക്കെ കണ്ട് ഹാലിളകിയ ഇസ്ലാമിസ്റ്റുകള്‍ അവരുടെ തനി സ്വഭാവം വെളിപ്പെടുത്തി തുടങി...
ഡാ ..naj,
'വിദ്യ സമ്പന്നര്‍' തെറ്റു്, 'വിദ്യാസമ്പന്നര്‍' ശരി.
'വിവേകമുല്ലാവരും' തെറ്റു്, വിവേകമുള്ളവരും ശരി.
'മനസ്സിലാക്കന്‍' തെറ്റു്, 'മനസ്സിലാക്കാന്‍' ശരി.
'കഴിവുല്ലവരുമായ' തെറ്റു്, 'കഴിവുള്ളവരുമായ' ശരി.
'അധിഷ്ടിതമായ' തെറ്റു്, 'അധിഷ്ഠിതമായ' ശരി.
'ദൌര് ലബ്യത' ഇല്ല, 'ദൌര്‍ല്ലഭ്യം' ഉണ്ടു്.
'ചിന്തിക്കുന്നുവേന്കില്' തെറ്റു്, 'ചിന്തിക്കുന്നുവെങ്കില്‍' ശരി.
'ഹേതു വകുന്നുവേന്നതിനു' തെറ്റു്, 'ഹേതുവാകുന്നതിനു്' ശരി.
വേണമെങ്കില്‍ ഇനിയുമുണ്ടു് ഒരു ചാക്കു് നിറയെ!
ആദ്യം എഴുത്തും വായനയും പഠിക്കു്. അതുകഴിഞ്ഞു് മറ്റുള്ളവരെ വിമര്ശിക്കു്. വഴിയെ പോകുന്നവരെ തുണിപൊക്കിക്കാണിക്കാന് ഒരു തോര്‍ത്തുമുണ്ടെങ്കിലും ഉടുത്താലല്ലേ പറ്റൂ! ഒന്നും ഉടുക്കാത്തവനു് തുണിപൊക്കാന്‍ ആവില്ലെടാ കൊച്ചനേ!
ഉറങ്ങാന്‍ കിടക്കുന്നതിനു് മുന്‍പു് മൂത്രമൊഴിക്കാന്‍ മറക്കണ്ട. അല്ലെങ്കില്‍ രാത്രിയില്‍ കിടന്നുമുള്ളും.
തങ്ങളുടെ പെണ്മക്കളെ വെറും വില്പന ചരക്കാക്കി വിവാഹം കഴിച്ചയക്കുന്ന ഒരു പിതാവും ഉണ്ടാവുകയില്ല. ഇനി മാഷ് മക്കളോട് കാണിക്കുന്ന സ്നേഹം ഈ മാതാ പിതാക്കള്‍ക്ക് ഇല്ലെന്നു മാഷ് ഗവേഷണം ചെയ്താല്‍ പോലും കാണാന്‍ കഴിയില്ല. ഒറ്റപെട്ട സംഭവങ്ങള്‍ ചൂണ്ടി കാണിച്ചു അതിനെ പര് വതീകരിച്ചും, സമന്യവല്ക്കരിച്ചും മാഷ് കാണുന്നു വെന്കില് അതെ പറ്റി
ചര്‍ച്ച ചെയ്യുന്നത് തന്നെ ബുദ്ധി ശൂന്യമായിരിക്കും
ഇന്നത്തെ നമ്മുടെ നാട്ടിലെ മുസ്ലിം കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്. ഇസ്ലാം മത പ്രമാണങ്ങളിലുള്ള കാര്യങ്ങളെയാണ്. അത് ആറാം നൂറ്റാണ്ടിലെ നാടോടി അറബികളുടെ ഗോത്രാചാരങ്ങളും സമ്പ്രദായങ്ങളുമാണ്. കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം. ഇസ്ലാമില്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിവാഹം തന്നെയില്ല. എല്ലാ സ്ത്രീകളും ലൈംഗികത്തൊഴിലാളികളാണെന്ന കാഴ്ച്ചപ്പാടാണ് ഇസ്ലാമിനുള്ളത്! പിന്നീട് വിവരിക്കാം .തെളിവുകളോടെ!!
പ്രിയ നാജ്
ഒരു സംവാദം നടത്താന്‍ യോഗ്യതയും മാന്യതയും പുലര്‍ത്തുന്നവരോട് മാത്രമേ അതിലേര്പെടാവൂ. അന്ധമായ വിരോധവും മുന്‍ വിധിയും വെച്ച് പുലര്‍ത്തുന്നവരോട് ഒരിക്കലും ഒരു സംവാദം നടത്താന്‍ കഴിയില്ല എന്ന സത്യം താങ്കള്‍ മനസ്സിലാക്കുക. അത് ഏറിയാല്‍ ഒരു വാദ പ്രതിവാദമേ ആകാന്‍ തരമുള്ളൂ. അതിനാല്‍ ദയവായി ജബ്ബാര്‍ മഷെ അദ്ദേഹത്തിന്റെ വഴിക്ക് വിട്ടേര്. അദ്ദേഹത്തിനാവുന്നത് അദ്ദേഹം ചെയ്യട്ടെ. ആരെങ്കിലും പഠിക്കാനും സത്യം മനസ്സിലാക്കാനും ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും സന്മാര്ഗ്ഗം പ്രാപിക്കാതിരിക്കില്ല.
‘ആയിരം പണ്ഡിതന്മാരോട് സംവദിച്ചോളൂ. സ്വയം വിവേകിയെന്ന് പ്രശംസിക്കുന്ന ഒരു മന്ദ ബുദ്ധിയോട് തര്‍ക്കിച്ചാല്‍ സ്വയം മന്ദ ബുദ്ധിയേവുകയേ ഉള്ളൂ’
ഇപ്പോള്‍ ഒരു മനുഷ്യന് എന്ന നിലക്ക് ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ മക്കളുടെ വിവാഹം നടന്ന ഏറ്റവും സന്തോഷകരമായ ഒരു സന്ദര്‍ഭത്തിലാണ്. ഈ ഒരു സന്ദര്‍ഭത്തില്‍, ഒരു സഹ ജീവി എന്ന നിലക്ക് നമുക്ക് അദ്ദേഹത്തിന്റെ മക്കള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേരാം.
മാഷിന്റെ മക്കള്‍ക്ക് ആശംസകള്‍ നേരുന്നു.
ആശംസകൾ...
ജാതിമതങ്ങൾ നോക്കിയല്ലാത്ത പ്രണയവിവാഹങ്ങൾ എന്നും പോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
താങ്കളുടെ മഹാമനസ്കത എല്ലാവര്ക്കും ഉണ്ടായിരുനങ്ങില്.
അനോണിമസ്
താങ്കളുടെ തിരുത്തല്‍ കണ്ടു, ഭേഷ്!
സെന്‍സ് കുറച്ചു കമ്മിയാണെന്നു മനസ്സിലായി, ഇത്തരത്തിലുള്ള ലോ സെന്‍സ് ആളുകളാണ് ഇതില്‍ കിടന്നുരുളുന്നതെന്ന് അറിഞ്ഞില്ല.
മംഗ്ലീഷ് ഉപയോഗിച്ചു എഡിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണെന്ന് അറിയാനുള്ള വിവേകം പോലും ഇല്ലാതെ പോയല്ലോ ഈ നഴ്സറി കുട്ടിക്ക്.
എന്തായാലും ഗ്രാമ്മരും, തെറ്റുകളും നോക്കി തിരുതിയിരിക്ക്,
ആശംസകള്‍.
പ്രിയമിത്രം നാജ്, ഈ പോസ്റ്റിൽ ഇത്തരം ഒരു അഭിപ്രായം വേണ്ടായിരുന്നു. താങ്കളുടെ ഇഷ്ടം, പിന്നെ അനോണി ചേട്ടാ,നാജിന് എഴുതാൻ അറിയാഞ്ഞിട്ടല്ല ആവേശത്തിൽ വരുന്ന ടൈപ്പിംഗ് പിഴവുകളാണ്, വിട്ടുകള.
നവവധൂവരന്മാര്ക്ക് ആശംസകള്‍
ജബ്ബാര്‍ മാഷിനു പ്രണാമങ്ങളും
മതേതരത്വം എന്താണ്?
"ഇന്നത്തെ നമ്മുടെ നാട്ടിലെ മുസ്ലിം കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്. "
"ഇസ്ലാം മത പ്രമാണങ്ങളിലുള്ള കാര്യങ്ങളെയാണ്."
"അത് ആറാം നൂറ്റാണ്ടിലെ നാടോടി അറബികളുടെ ഗോത്രാചാരങ്ങളും സമ്പ്രദായങ്ങളുമാണ്." കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം.
"ഇസ്ലാമില്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിവാഹം തന്നെയില്ല. "
"എല്ലാ സ്ത്രീകളും ലൈംഗികത്തൊഴിലാളികളാണെന്ന കാഴ്ച്ചപ്പാടാണ് ഇസ്ലാമിനുള്ളത്!
പിന്നീട് വിവരിക്കാം .തെളിവുകളോടെ!!
മേല്‍ പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ യുക്തിവാദത്തെ കുളിരണി യിപിക്കുന്ന
ഇസ്ലാമിനോടുള്ള അടങ്ങാത്ത വിദ്വേഷത്തില്‍ ഉയരുന്ന പ്രസ്താവങ്ങള്‍.
ഇന്നത്തെ മുസ്ലീം കുടുമ്പങ്ങളുടെ കാര്യമല്ല .
പിന്നെ എന്തിനാണ് ഈ പാടു പെടുന്നത്
ആറാം നൂറ്റാണ്ട് കഴിഞ്ഞു പോയീട്ടും മാഷ് എന്തിനാണ് കുഴി മാന്തുന്നത്.
ഇന്നത്തെ മുസ്ലീങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ അനുസരിച്ച് തന്നെയാണ് ജീവിക്കുന്നത്.
മാഷേ സംബധിച്ച് പ്രവാചകന് വരുമ്പോഴുണ്ടായിരുന്ന
ജാഹിലിയ്യ കാലത്തെ അറബികള്‍ (അവരില്‍ ബിംബരാധകാരും, നിരീശ്വര വാദികളും, അഗ്നി ആരാധകരും, അന്ധ വിശ്വസികലുമായ, സമ്പത്ത് ചൂഷണം ചെയ്യുന്ന, മനുഷ്യരെ അടിമകലാക്കുന്ന, വര്‍ണ്ണ, വര്‍ഗ വിവേചനം കാണിക്കുന്ന
സ്ത്രീകളെ വില്പന ചരക്കക്കുകയും, പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്ന സമൂഹം) ഒരു പരിവര്‍ത്തനവും ഇല്ലാതെ അതെ പടി തുടര്‍ന്ന് വന്നിരുന്നെന്കില് ഒരു പ്രശ്നവുമില്ലായിരുന്നു. ഗുഡ് !
എന്തായാലും ലോക മുസ്ലീങ്ങള്‍, ഞാനടക്കം ജാതിയുടെയോ, വര്‍ണ്ണ, വര്ഗതിന്റെയോ, വിവേച്ചനതിന്റെയോ, അവഗനയില്ലാതെ, സമൂഹത്തില്‍, മസ്ജിടുകളില്‍, തോളോട് തോളുരുമി, എത്രത്തോളം അപരിചിതരുമായി പരിചയ പെടാന്‍ കഴിയുമോ, അത്രത്തോളം സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇസ്ലാമിന്റെ ഈ മാനവികത സഹായിചീട്ടുന്ടെന്കില് അത് മാഷ് വിചാരിക്കുന്ന പോലെ ഈ ലോകത്ത് ചെറിയൊരു വിപ്ലവമല്ല. ലോകത്തിന്റെ എല്ലാ
ഭാഗങ്ങളിലും
ഗള്‍ഫ് നാടുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരും, ധനികനും, ദരിദ്രനും, മുതലാളിയും, തൊഴിലാളിയും, ബംഗ്ലാദേശിയും, അഫ്രിക്കകാരനും, നീഗ്രോയും. വെള്ളക്കാരനും, എല്ലാവരും തോളോട് തോള് ചേര്‍ന്നു അവരെ
മസ്ജിദുകള്‍ ഒരുമിപ്പിക്കുന്നത് ഒരു ആദര്‍ശത്തിന്റെ ശക്തി മാത്രമാണ്. അതില്ലാത്ത ഒരു ലോക ക്രമത്തെ കുറിച്ചു മാഷ്, കേരളത്തിന്റെ അല്ലെങ്കില്‍ മറ്റുള്ള സംസ്ഥാനങ്ങളിലെ വര്‍ണ്ണ, വര്‍ഗ, ജാതി വേര്‍തിരിവുകളെ വെച്ചു ഒന്നു തുലനം ചെയ്യുക, ഈ പറയുന്ന മാഷ് ഏത് ഗണ
ത്തില്‍ പെടുമായിരുന്നു എന്ന് വെറുതെ ഭാവനയെന്കിലും ചെയ്യുക.
ഇസ്ലാമിന്റെ സൌന്ദര്യം അറിയണ മേന്കില് താങ്കളെ പോലെ (പേരു കൊണ്ടു മനസ്സിലാക്കിയതാണ്, അല്ലെങ്കില്‍ ക്ഷമിക്കുക)
പാരമ്പര്യ മുസ്ലിം കുടുംബങ്ങളില്‍ വളര്‍ന്നു എന്നതിനാല്‍ കഴിയണമെന്നില്ല. അത് മറ്റുള്ളവരാണ് കൂടുതല്‍ അറിയുക. അത് കൊണ്ടാണല്ലോ ഒരു വാര്‍ത്ത വിനിമയവും, വാഹനങ്ങളും, വിമാനവും, ഇന്റര്‍നെറ്റും, ഈ ബ്ലോഗ് സൌകര്യവും, ഇല്ലാതിരുന്നീട്ടും ലോകം മുഴുവന്‍ പ്രവാചകനെയും, (" ആ
ആറാം നൂറ്റാണ്ടിലെ നാടോടി അറബികളുടെ ഗോത്രാചാരങ്ങളും സമ്പ്രദായങ്ങളു")
ഇസ്ലാമിനെയും അറിഞ്ഞതും, അശ്ലെഷിച്ചതും. ഇപ്പോഴും ബുദ്ധി ജീവികള്‍ സ്വീകരിക്കുന്നതും.
മാഷ് എന്ത് മനധന്ടവും അറിവും വെച്ചാണ് ഇസ്ലാമിനെ പഠിക്കുന്നത് എന്നറിയില്ല.
അല്ലെങ്കില്‍ ഒരു മുസ്ലിം പേരു വെച്ചു ഇസ്ലാമിനെ വിമര്‍ശിക്കുന്നതിന്റെ ചേതോ വികാരം എന്താണ് എന്നറിയില്ല.
ഇനിയും എഴുതാം, മാഷും, മറ്റുള്ള സുഹൃത്തുക്കളും ഇമോഷണല്‍ ആകാതെ കമന്റ് ചെയ്യുമല്ലോ.
ഓള് ദ ബെസ്റ്റ്
ഇസ്ലാമില്‍ വധുവിനു വരന് കൊടുക്കുന്ന ധനത്തെ മഹര്‍ എന്ന് പറയും,
അതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം, വിമര്‍ശകര്‍ക്ക് അതിന് ഇഷ്ടം പോലെ വാക്കുകളുടെ അകമ്പടി കിട്ടും. എന്തായാലും അതൊന്നും വിവാഹം കഴിച്ചു ജീവിക്കുന്ന ഒരു മുസ്ലിംങ്ങള്‍ക്കും ബാധകമല്ല. സ്വയം എന്തെങ്കിലും പറഞ്ഞു നിര്‍വൃതി അടയാമെന്നല്ലാതെ. ! ഇസ്ലാമില്‍
സ്ത്രീയുടെ
സുരക്ഷിതമാണ് പ്രധാനം,
പ്രവാചകന്റെ ഒരു വചനം " നിങ്ങളില്‍ ഏറ്റവും ഉത്തമന് നിങ്ങളുടെ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്."
ശ്വാനന്മാര് കുരച്ചുകൊണ്ടേയിരിക്കും, വര്‍ത്തകസംഘം മുന്നോട്ടു തന്നെ.
തിരുത്ത്-
"നിങ്ങളില്‍ ഏറ്റവും ഉത്തമന് നിങ്ങളുടെ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്."
ഇത് ഭാര്യമാരോട് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.- എന്ന് സ്വന്തം മതമൗലികവാദി.
"ലോകത്തിന്റെ എല്ലാഭാഗങ്ങളിലുംഗള്ഫ് നാടുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരും, ധനികനും, ദരിദ്രനും, മുതലാളിയും, തൊഴിലാളിയും, ബംഗ്ലാദേശിയും, അഫ്രിക്കകാരനും, നീഗ്രോയും. വെള്ളക്കാരനും, എല്ലാവരും തോളോട് തോള് ചേര്‍ന്നു അവരെ
മസ്ജിദുകള്‍ ഒരുമിപ്പിക്കുന്നത് ഒരു ആദര്‍ശത്തിന്റെ ശക്തി മാത്രമാണ്. "
Naj ക്രിസ്ത്യാനിയും, ഹിന്ദുവും എന്ന് കൂടി എഴുതിയിരുന്നെന്കില് എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ഞാന്‍ സൌദിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ കുറെ ക്രിസ്ത്യന്‍് സുഹൃത്തുക്കള്‍ അവരുടെ താമസസ്ഥലത്ത് ഒത്തുകൂടി ഒരു പ്രാര്‍ത്ഥന നടത്തി. സൌദിയിലെ മത പോലീസ് മുത്തവ ഇവരെ പിടികൂടുകയും മേലില്‍ സൌദിയിലേക്ക് വന്നുകൂടാ എന്ന തക്കീതോടെ കേരളത്തിലേക്ക് കയറ്റിവിടുകയും ചെയ്തു. താല മുണ്ഡനം ചെയ്യ്തു എന്നാണ് എന്റെ ഓര്മ. നാട്ടിലുണ്ടായിരുന്ന വസ്തു വകകള്‍ പണയപ്പെടുത്തി വന്നവരും അതില്‍ ഉണ്ടായിരുന്നു. അവരുടെ വേദന എനിക്ക് നേരില്‍ കാണുവാന്‍ ഇടവന്നു. ഇസ്ലാമിന്റെ മനവികതെയെ താങ്കള്‍ വഴ്ത്ത്തിയതുകൊണ്ട് എഴുതിയതാണ്.
പക്ഷെ അവിടെയുള്ള അമേരിക്കന്‍ പട്ടാളക്കാരോട് തികച്ചും വ്യത്യസ്ഥമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. പട്ടാളക്കാര്‍ക്ക് പ്രര്തിക്കുന്നതിണോ പള്ളിയുണ്ടാക്കുന്നതിണോ തടസമില്ല.
Naj ക്രിസ്ത്യാനിയും, ഹിന്ദുവും എന്ന് കൂടി എഴുതിയിരുന്നെന്കില് എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ഞാന്‍ സൌദിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ കുറെ ക്രിസ്ത്യന്‍് സുഹൃത്തുക്കള്‍ അവരുടെ താമസസ്ഥലത്ത് ഒത്തുകൂടി ഒരു പ്രാര്‍ത്ഥന നടത്തി. സൌദിയിലെ മത പോലീസ് മുത്തവ ഇവരെ പിടികൂടുകയും മേലില്‍ സൌദിയിലേക്ക് വന്നുകൂടാ എന്ന തക്കീതോടെ കേരളത്തിലേക്ക് കയറ്റിവിടുകയും ചെയ്തു. താല മുണ്ഡനം ചെയ്യ്തു എന്നാണ് എന്റെ ഓര്മ. നാട്ടിലുണ്ടായിരുന്ന വസ്തു വകകള്‍ പണയപ്പെടുത്തി വന്നവരും അതില്‍ ഉണ്ടായിരുന്നു. അവരുടെ വേദന എനിക്ക് നേരില്‍ കാണുവാന്‍ ഇടവന്നു. ഇസ്ലാമിന്റെ മനവികതെയെ താങ്കള്‍ വഴ്ത്ത്തിയതുകൊണ്ട് എഴുതിയതാണ്.
സഹോദരന് വി ബി രാജന്,
താങ്കള്‍ എഴുതിയ വരികള്‍ വായിച്ചു,
ഞാന്‍ എഴുതിയത് താങ്കള്‍ക്ക് പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.
ഞാന്‍ പറഞ്ഞല്ലോ, ഇസ്ലാമിലേക്ക് ആകൃഷ്ട രായവരായ മറ്റു മത ജാതി വിഭാഗങ്ങളില്‍ പെട്ട വിവേചനം അനുഭവിച്ച എന്റെയും, ഇന്നത്തെ ഭൂരിഭാഗം വരുന്ന മുസ്ലീങ്ങളുടെയും മുന്‍ തലമുറകള്‍ ഇസ്ലാം ജീവിത ദര്‍ശനമായി സീകരിച്ചതിന്റെ ആനന്ദമാണ് ഇന്നു എനിക്ക് ഇപ്രകാരം എഴുതാന്‍ പ്രചോദനം നല്‍കിയത്. ഇപ്രകാരം നാന ജാതി മത വിഭാ ഗങ്ങ ലിലായിരുന്ന ഒരു ജനതയാണ് ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ എന്ന പേരില്‍ താങ്കള്‍ കാണുന്നത്. അധ ക്രിതനും, അവര്‍ണനും, ശൂദ്രനും, പറയനും, പുലയനും, കണക്കനും, അങ്ങിനെ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ അവഗനനിക്കപ്പെട്ട ഒരു വിഭാഗവും ഇന്നു മുസ്ലീങ്ങള്‍ ആയി അറിയപെടുന്നവരില് മനുഷ്യരായി ജീവിക്കുന്നത് താങ്കള്‍ക്ക് കാണാം. അതല്ലാതെ ഈ കാണുന്ന മുസ്ലീങ്ങള്‍ മാനത്ത് നിന്നോ, ഭൂമിയില്‍ നിന്നോ മുളച്ചു ഒരു സുപ്രഭാതത്തില്‍ മുളച്ചു പൊങ്ങിയതല്ല.
താങ്കള്‍ക്ക് ഞാന്‍ പറഞ്ഞതു മനസ്സിലായി കാണുമെന്നു കരുതുന്നു.
ഇനി സൌദിയിലേക്ക് കടക്കാം, താങ്കളുടെ അനുഭവത്തില്‍ എനിക്ക് വേദനയുണ്ട്.
അത് എന്ത് കൊണ്ടു സംഭവിക്കുന്നു എന്ന് താങ്കള്‍ മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു.
സൌദി ഒരു ഇസ്ലാമിക ജനത ഉള്ള രാഷ്ട്രമാണ്. അവിടത്തെ ഇന്നത്തെ മുസ്ലീം സമൂഹത്തിന്റെ പൂര്‍വികര്‍ എന്ന് പറയുന്നതു ഒരു കാലത്ത്
താങ്കള്‍ പറഞ്ഞ ഗണ ത്തില്‍ പെട്ടവരും, വിഗ്രഹ ആരാധകരും, യഹൂദരും ഒക്കെയായിരുന്നു. അന്നത്തെ ആ സമൂഹം ഇസ്ലാമിനെ അശ്ലെഷിച്ചവരുടെ തലമുറയാണ് ഇന്നുള്ളത്, ആ മാനവികതയില്‍ ഒരു സമൂഹമായി മാരിയവരാന് അവര്‍. വീണ്ടും ആ പഴയ പൌരോഹിത്യ, മതങ്ങള്‍ അവര്‍ നിലകൊള്ളുന്ന, സ്വീകരിച്ചിരിക്കുന്ന ദര്‍ശനത്തിനു വിരുധമാകുംപോള് തീര്‍ച്ചയായും ഒരു രാഷ്ട്രമെന്ന നിലയില്‍ അവിടത്തെ നിയമമനുസരിച്ച് നടപടിയുണ്ടാകും, ആ നിയമത്തെ അറിഞ്ഞു ജീവിക്കുകയാനെന്കില് ഒരു പ്രശ്നവും ഇല്ല. സൗദി അടക്കമുള്ള എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും അനേകം മതസ്ഥര്‍ ജോലിയെടുത്ത് ജീവിക്കുന്നുണ്ട്. (ഒരു പക്ഷെ സഹിഷ്ണുത ഉണ്ടെന്നു പറയുന്ന
ഇന്ത്യയില്‍ മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്ത്യ ക്കാരന് ആണെന്കില് പോലും
ഈ സമാധാന, സഹിഷ്ണുത കാണാന്‍ കഴിയുമോ എന്ന് താങ്കള്‍ ഒന്നു പഠിച്ചാല്‍ മനസ്സിലാകും, ഈ അടുത്ത മറാത്ത വാദ പ്രശ്നം എന്താണെന്നു താങ്കള്‍ ക്ക് അറിയാമല്ലോ )
നമ്മുടെ നാട്ടിലെ ധ്യാന കേന്ദ്രങ്ങളും, ആശ്രമങ്ങളും, എപ്രകാരം മനുഷ്യന്റെ വിശ്വാസത്തെ മുതലെടുത്ത് സാമ്പത്തിക ചൂഷണ കേന്ദ്രങ്ങലാകുന്നു എന്നതിന്റെ അടിസ്ഥാന കാരണത്തെ സൌദി ഭരണ കേന്ദ്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും അറിയുന്നത് കൊണ്ടാണ് ഇപ്രകാരമുള്ള നടപടികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. അതല്ലാതെ മനുഷ്യനെ ദ്രോഹി ഹിക്കുക എന്നത് അവരുടെ നയമല്ല. ആരാധനകളും, പ്രാര്‍ത്ഥനകളും യഥാര്‍ത്ഥ വിമോചനമാണ് ആകേണ്ടത്. അതല്ലാതെ എന്തെങ്കിലും വിശ്വസിച്ചു പൌരോഹിത്യത്തിന്റെ പിന്നാലെ പോകുന്നതല്ല. അതുകൊണ്ട് തന്നെയാണ് പുരോഹിതരും, ആരാധനാ കേന്ദ്രങ്ങളും സാമ്പത്തിക കേന്ദ്രങ്ങലാകുന്നത്. താങ്കള്‍ പഠിക്കുക. നാല്പതു ലക്ഷത്തില്‍ പരം ആളുകള്‍ ഹജ്ജിന്റെ സമയത്തു മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മക്കയില്‍ ഒരുമിക്കുന്നത് മാനവികത ഇസ്ലാമിന്റെ അടിസ്ഥാനമായത് കൊണ്ടാണ്. ഒരു പൈസ പോലും അതിന്റെ പേരില്‍ നേര്ച്ചയയോ, ബന് ടാര പെട്ടി വെച്ചോ മതത്തിന്റെ, ആരാധനയുടെ പേരില്‍ കളക്റ്റ് ചെയ്യുന്നത് ആര്‍ക്കും കാണാന്‍ കഴിയില്ല. മരിച്ചു ഈ ലക്ഷങ്ങള്‍ക്ക് വേണ്ടി അവിടെ ഒരുക്കുന്ന സൌകര്യങ്ങള്‍ എന്താണെന്ന് താങ്കള്‍ക്ക് കാണാന്‍ കഴിയും.
ഇപ്രകാരം എല്ലാ കാര്യങ്ങളിലും ഇസ്ലാമിന്റെ ദര്‍ശനങ്ങളെ മനസ്സിലാക്കിയാല്‍ താങ്കള്‍ക്ക് ഈ അനുഭവത്തിന് നീതികരനമുണ്ടാകും.
പ്രാര്‍ത്ഥനകളും, ആരാധനകളും, ചൂശനങ്ങലാകുന്നതാണ് വര്‍ത്തമാന കേരളീയ, ഇന്ത്യന്‍ സാഹചര്യം തുറന്നു കാണിക്കുന്നത്. താങ്കള്‍ നിരീക്ഷിക്കുന്നുന്ടെന്നു കരുതട്ടെ.
ദൈവത്തിന്റെഎന്ന് പറഞ്ഞു
വികലമാക്കിയ രൂപങ്ങള്‍ (വിശ്വാസത്തിന്റെ ഭാഗം !)
ലോക്കട്ടുകളായി ധരിച്ചാല്‍ എല്ലാ അസുഖവും പമ്പ കടക്കുമെന്നും, സാമ്പത്തിക വൃദ്ധി ഉണ്ടാകുമെന്നും പറഞ്ഞു ടെലി ബ്രാന്‍ഡ് ഷോയും, പൌരോഹിത്യ രൂപത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷ പെട്ട് വില്‍ക്കുന്നത് താങ്കള്‍ ടി വി യില്‍ കാണുന്നുണ്ടാകും, അതും വിശ്വാസ സ്വതന്ത്ര്യമാനല്ലോ അല്ലെ, അതും പ്രചരിപ്പിക്കാന്‍ അനുവാദം വേണമെന്നു പറയുന്നിടത്തും താങ്കള്‍ പറഞ്ഞ പ്രാര്‍ത്ഥന സ്വാതന്ത്ര്യം വരും. എല്ലാം വിശ്വാസത്തിന്റെ പേരിലാണ്.
ഇവിടെയാണ് ഇസ്ലാം വ്യതിരിക്ത മാകുന്നതും, അത്തരത്തിലുള്ള ചൂഷണത്തിനെതിരെ അത് തിരിയുന്നതും. ദൈവത്തിന്റെ അത്ഭുത കഥകളും, പുരാണങ്ങളും ടി വി സീരിയലുകാലായി വ്യാപാര വല്‍ക്കരിച്ച് സമൂഹത്തില്‍ വിളമ്പി ബിസിനസ് നടത്തുന്ന ഒരു കാലത്താണ് നാമുള്ളത്.
ഇസ്ലാം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ട് അത് മനുഷ്യന് യഥാര്‍ത്ഥ ധര്ശനമാകുന്നത്. സീകര്യമാകുന്നത്.
മറ്റുള്ളത് വിവേകത്തിനു സീകരിക്കാന്‍ കഴിയാത്തതും.
ക്രിസ്ത്യാനിയും, ഹിന്ദുവും എന്ന് കൂടി എഴുതിയിരുന്നെന്കില് എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. "
ഈ ക്രിസ്ത്യാനിയും ഹിന്ദുവും ഒക്കെ പള്ളികളില്‍, മക്കയില്‍, കാബയില്‍ താങ്കള്‍ കാണാം. പക്ഷെ അവരുടെ വിശ്വാസം വെചീട്ടല്ല. (ഞാനറിയുന്ന എത്രയോ പേര് അവരിലുണ്ട്)
മനുഷ്യര്‍ എല്ലാം ഒന്നാണെന്ന് പറയുന്ന ഒരു ദര്‍ശനത്തില്‍ വിശ്വസിച്ചു, ഒന്നായി കാണുന്ന അവര്‍ ഒരു സൃഷ്ടാവില്‍ ജീവിതത്തെ സമര്‍പിച്ചു.
ഈ പറയുന്ന ഞാനും മുസ്ലീങ്ങള്‍ എന്ന് പറയുന്ന മറ്റുള്ളവരും ഇസ്ലാമിലല്ലെന്കില് ഇന്നത്തെ ഏതെങ്കിലും മത, ജാതികളില്‍ ഒരു വിഭാഗത്തിന്റെ അവഗണന ഏറ്റു വാങ്ങുന്ന അല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കരനെന്കില് മറ്റുള്ളവരെ അധക്രിതരായി കാണുന്ന വിഭാഗമായി ജീവിക്കുമായിരുന്നു. താങ്കളെ പോലെ ഞാനും ഒന്നുമറിയാതെ വിമര്‍ശിക്കുകയും
എഴുതുകയും ചെയ്യുമായിരുന്നു.
"ദൈവത്തിന്റെഎന്ന് പറഞ്ഞു
വികലമാക്കിയ രൂപങ്ങള്‍ (വിശ്വാസത്തിന്റെ ഭാഗം !)
ലോക്കട്ടുകളായി ധരിച്ചാല്‍ എല്ലാ അസുഖവും പമ്പ കടക്കുമെന്നും, സാമ്പത്തിക വൃദ്ധി ഉണ്ടാകുമെന്നും പറഞ്ഞു.... "
സാത്താന്റെ എന്ന് പറഞ്ഞ് ഒരു രൂപത്തിനു(വിശ്വാസത്തിന്റെ ഭാഗം !) നേരെ കല്ലെറിയുന്ന ഒരു പരിപാടിയുണ്ടല്ലോ ഹജ്ജിൽ... അതും വിശ്വാസ സ്വാതന്ത്ര്യം!!
ഹജ്ജിന് പോയി കഅബക്ക് ചുറ്റും പ്രദിക്ഷണം വെക്കുകയും, സാത്തനെ കല്ലെറിയുകയും ഒക്കെ ചെയ്താൽ പാപമോചനം കിട്ടുമെങ്കിൽ പിന്നെ ലോക്കറ്റ് കൊണ്ട് ആരോഗ്യം/സാമ്പത്തിക അഭിവൃദ്ധി കിട്ടിക്കൂടെ?
എടോ ജബ്ബരേ, തനിക്കൊന്നും വേറെ പനിയില്ലടോ , ഒരു കാര്യവുമില്ലാതെ ഇസ്ലാമിനെ കരിവാരിതീക്കാന് ഇറങ്ങിയിരിക്കുന്നു.. , നിന്റെ അടുത്താണ് എല്ലാം ശരി എന്ന് ധരിക്കല്ലേ പൊട്ടാ, ..... ഒന്നു കിട്ടിയിരുന്നെകില്‍ പൊട്ടിക്കണം എന്നുണ്ട് .. വിവര ദോഷി
വിവാഹത്തിന് ആശംസകള്‍ , നന്നായി വരും, ബാപ്പാന്റെ വയേ നടന്നാല്‍ മതി ,
ധീര്ഘയുസ്സും നേരുന്നു ... (ബാപ്പക്കില്ല)
മക്കള്‍ ജീവിതം കുളം തോന്ടാതിരിക്കട്ടെ, ല്ലേ !
ശ്രീ ബുദ്ധിമാൻ,
വളരെ നല്ല ഉദാഹരണം, മരണാനന്തര ജീവിതത്തെകുറിച്ചും, നരകത്തിലെ ജീവിത്തെക്കുറിച്ചും പറയുന്നത് വായിക്കുക, മറ്റുമതങ്ങളിൽ ഇതൊക്കെ പറഞ്ഞാൽ അത് അന്ധവിശ്വാസം ഇസ്ലാമിൽ പറഞ്ഞാൽ അത് ഏകദൈവത്തിന്റെ ആവിഷ്ക്കാരം ഇത്തരക്കാരായ ഇസ്ലാം പ്രചാരകർ ആണ് വർഗ്ഗീയ സ്പർദ്ദ വളർത്തുന്നത് ഇത് കാണുക
“ദൈവത്തിന്റെഎന്ന് പറഞ്ഞു
വികലമാക്കിയ രൂപങ്ങള്‍ (വിശ്വാസത്തിന്റെ ഭാഗം !)
ലോക്കട്ടുകളായി ധരിച്ചാല്‍ എല്ലാ അസുഖവും പമ്പ കടക്കുമെന്നും, സാമ്പത്തിക വൃദ്ധി ഉണ്ടാകുമെന്നും പറഞ്ഞു ടെലി ബ്രാന്‍ഡ് ഷോയും, പൌരോഹിത്യ രൂപത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷ പെട്ട് വില്‍ക്കുന്നത് താങ്കള്‍ ടി വി യില്‍ കാണുന്നുണ്ടാകും, അതും വിശ്വാസ സ്വതന്ത്ര്യമാനല്ലോ അല്ലെ, അതും പ്രചരിപ്പിക്കാന്‍ അനുവാദം വേണമെന്നു പറയുന്നിടത്തും താങ്കള്‍ പറഞ്ഞ പ്രാര്‍ത്ഥന സ്വാതന്ത്ര്യം വരും. എല്ലാം വിശ്വാസത്തിന്റെ പേരിലാണ്.
ഇവിടെയാണ് ഇസ്ലാം വ്യതിരിക്ത മാകുന്നതും, അത്തരത്തിലുള്ള ചൂഷണത്തിനെതിരെ അത് തിരിയുന്നതും. ദൈവത്തിന്റെ അത്ഭുത കഥകളും, പുരാണങ്ങളും ടി വി സീരിയലുകാലായി വ്യാപാര വല്‍ക്കരിച്ച് സമൂഹത്തില്‍ വിളമ്പി ബിസിനസ് നടത്തുന്ന ഒരു കാലത്താണ് നാമുള്ളത്.
ഇസ്ലാം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.“ !!!!! ? മറ്റ് മതങ്ങളിൽ പൌരോഹിത്യ മേധാവിത്യ മാണെങ്കിൽ എന്താണ് ഇസ്ലാമിൽ ? മൌലവിമാർക്ക് എന്ത് റോൾ ആണ് ഇസ്ലാമിൽ, കേരളത്തിലെ മുസ്ലീമുകളിൽ കാന്തപുരം മുസ്ലിയാർക്കും, പാണക്കാട് ശിഹബ് തങ്ങൾക്കും എന്ത് സ്വാധീനമാണുള്ളത് ? മുള്ള ഒമർ, ബിൻലാദൻ എന്നിവർ എന്ത് കർമ്മമാണ് ചെയ്യുന്നത്. ????? മതങ്ങൾ എന്നും ചില വ്യക്തികളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു, ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും.....
പ്രിയ നാജ്,
"ഈ ക്രിസ്ത്യാനിയും ഹിന്ദുവും ഒക്കെ പള്ളികളില്‍, മക്കയില്‍, കാബയില്‍ താങ്കള്‍ കാണാം. പക്ഷെ അവരുടെ വിശ്വാസം വെചീട്ടല്ല. (ഞാനറിയുന്ന എത്രയോ പേര് അവരിലുണ്ട്)"
മക്കയില്‍ മുസ്ലിം അല്ലാത്തവക്ക് പ്രവേശനം ഇല്ലാന്നുള്ള കാര്യം താങ്കള്‍ക്ക് അറിയാമോ. സൌദിയിലുള്ള മുസ്ലിം അല്ലാത്ത വിദേശിക്ക് പ്രത്യേക നിറത്തിലുള്ള പാസ്സും (ഇക്കാമ) മുസ്ലിമുകള്ക്ക് പച്ച നിറത്തിലുള്ള പാസ്സുമാണ് കൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കുക. കാബ മോചിപ്പിക്കുവാന്‍ മുസ്ലിം അല്ലാത്ത വിദേശ പട്ടാളക്കാരെ പ്രവേശിപ്പിചച്തിനു ശേഷമുള്ള പോല്ലപ്പുകളൊക്കെ പഠിക്കുക.
സൗദി സമൂഹം ഇപ്പോഴും പുരോഹിതന്മാരാല് നിയന്ത്രിതമാണ്. അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ആരാധനാ സ്വാതന്ത്ര്യം സാധാരണ തൊഴിലാളിക്കില്ല എന്ന വൈരുധ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
താങ്കള്‍ സ്വപ്നം കാണുന്ന വിശ്വ മനവികതയോന്നും ഇസ്ലാമിലില്ല എന്ന് ചൂണ്ടി കാണിക്കുവാനാണ് ഞാന്‍ ഇത്രയും എഴുതിയത്.
ഒരു മുസ്ലിം രാജ്യത്ത് മുസ്ലിം അനുഭവിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍ അവര്‍ക്കുണ്ട്. അതിന് നാം നന്ദി പറയേണ്ടത് നമ്മുടെ ഭരണഘടന സൃഷ്ടാക്കളോടാണു .
"മക്കയില്‍ മുസ്ലിം അല്ലാത്തവക്ക് പ്രവേശനം ഇല്ലാന്നുള്ള കാര്യം താങ്കള്‍ക്ക് അറിയാമോ. സൌദിയിലുള്ള മുസ്ലിം അല്ലാത്ത വിദേശിക്ക് പ്രത്യേക നിറത്തിലുള്ള പാസ്സും (ഇക്കാമ) മുസ്ലിമുകള്ക്ക് പച്ച നിറത്തിലുള്ള പാസ്സുമാണ് കൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കുക. "
"സൗദി സമൂഹം ഇപ്പോഴും പുരോഹിതന്മാരാല് നിയന്ത്രിതമാണ്. അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ആരാധനാ സ്വാതന്ത്ര്യം സാധാരണ തൊഴിലാളിക്കില്ല എന്ന വൈരുധ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. "
സഹോദരന് രാജന്, അനോണിമസ്, ബുദ്ധിമാന്,
കുറച്ചു കൂടി വിശദമാക്കാം,
രാജന് എഴുതിയതിനു,
മക്കയില്‍ മുസ്ലീം അല്ലാത്തവര്‍ക്ക് എന്താണ് കാര്യം എന്നറിയില്ല.
ചാതുര്വര്യപ്രകാരം വിശ്വസിക്കുന്ന (നെറ്റിയില്‍ നിന്നു ബ്രാഹ്മണനും, നാഭിയില്‍ നിന്നു....കാലിനടിയില്‍ നിന്നു ശൂദ്രനും എന്ന് വിശ്വസിച്ച്, ജാതിയായി മനുഷ്യനെ വിഭജിച്ചു വരുന്ന വിശ്വാസമാണ് ഹിന്ദു ഇസം, ശിവനും, ഭാര്യ പാര്‍വതിയും, മറ്റൊരു ദൈവമായ വിഷ്ണുവും, ഭാര്യ ലക്ഷ്മിയും, ഇങ്ങനോയൊക്കെ പലവിധ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയുള്ളവര്‍, പിന്നെ ക്രിസ്തു മതം, ദൈവവും, ദൈവത്തിനു ഒരു സ്ത്രീയില്‍ ഉണ്ടായ പുത്രനും, പാപ മോചനത്തിന് ദൈവം മനുഷ്യനെ കൊണ്ടു ദൈവത്തിനെ
തന്നെ കുരിശില്‍ കയറ്റി വധിച്ചു എന്ന് വിശ്വസിക്കുന്നവര്‍, അതിനെ ചുറ്റി പറ്റിയുള്ള പലവിധ ആചാരങ്ങളും പാലിക്കുന്നവര്‍) ഇസ്ലാമിന്റെ മാനവിക, ധര്ശനതിനും, വിശ്വാസത്തിനും വിരുദ്ധമായി ചിന്തിക്കുന്നവര്‍ക്ക് മക്കയില്‍ എന്താണ് കാര്യം എന്ന് സ്വയം ചിന്തിക്കുക,
ഇനി ഞങ്ങള്‍ക്ക് അത്തരത്തിലുള്ള ജാതി ചിന്തയോ, വിശ്വാസമോ ഒന്നും ഇല്ല, ഞങള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് കരുതുന്നുവേന്കില്, അത് പ്രഖ്യാപിക്കുക.
എന്ന് വരുമ്പോള്‍ അവര്‍ ഇസ്ലാമാകുന്നു. അതല്ലാതെ ഞങള്‍ ഇങ്ങനെയൊക്കെ ഞങളുടെ വിശ്വാസം പുലര്‍ത്തി ജീവിക്കും, ഞങ്ങളെ എന്തേ മക്കയില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ചോദിക്കുന്നത് തന്നെ അസംബധമാണ്.
മറുപടി അര്‍ഹിക്കുന്നില്ല. ആ ചോദ്യത്തിന് തന്നെ കുഴപ്പമുണ്ട് എന്ന് താങ്കള്‍ ചിന്തിച്ചാല്‍ മനസ്സിലാകും. താങ്കള്‍ അത്തരം ജാതി ചിന്തയും, ചതുര് വര്ന്യ വിശ്വാസവും ഒന്നും ഇല്ലെങ്കില്‍ അത് സമൂഹത്തോട് പറയേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് കപടതയാണ്. വിശ്വസിക്കാത്ത ഒരു ദര്‍ശനത്തില്‍ നിന്നു കൊണ്ടു പലതും വിളിച്ചു പറഞ്ഞതു കൊണ്ടു കാര്യമില്ല.
പിന്നെ ഇക്കാമയുടെ കാര്യം,
അമുസ്ലീങ്ങളുടെ നന്മക്കു വേണ്ടി അവര്‍ ചെയ്ത ഒരുകാര്യം,
അതിന്റെ പേരില്‍ യാതൊരു പീഡനവും ഇല്ല. മുസ്ലീം എന്നാല്‍ വിശ്വാസ പ്രകാരം നമസ്കരിക്കുക എന്നത് നിര്ബണ്ടാമാണ്. സമയമാകുമ്പോള്‍ നമസ്കരിതവരെ അത് ചെയ്യിക്കവാനുള്ള നിയമം അവിടെയുണ്ട്. അമുസ്ലീങ്ങളെ ആ സമയത്തു കാനുകയനെന്കില് അവരുടെ ഇക്കാമ നോക്കിയാണ് തിരിച്ചറിയുന്നത്. അല്ലെങ്കില്‍ മുസ്ലീങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടി അവര്‍ക്കു നേരെ പ്രയോഗിക്കും, അത് താങ്കള്‍ ഇഷ്ടപെടുമോ എന്ന് എനിക്കറിയില്ല. അല്ലാതെ കളര്‍
ഐ ഡി കയ്യില്‍ വെച്ചത് കൊണ്ടു ഒന്നും ഫീല്‍ ചെയ്യേണ്ടതില്ല. ഇന്നേവരെ അതിന്റെ പേരില്‍ ആരും അവിടെ പോകതിരുന്നീട്ടില്ല. ഇനി ആരെങ്കിലും
"അവിടെ കളര്‍ ഐ ഡി യാണ് ഞാന്‍ അവിടെ പോകുന്നില്ല എന്ന് തീരുമാനിച്ചാലും പ്രശ്നം തീര്‍ന്നു."
കാര്യങ്ങളെ ഇമോഷണല്‍ ആയി എടുക്കാതെ വിവേക പൂര്‍വ്വം ചിന്തിക്കുക.
"""""ഒരു മുസ്ലിം രാജ്യത്ത് മുസ്ലിം അനുഭവിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍ അവര്‍ക്കുണ്ട്"""""
എന്താണ് താങ്കള്‍ ഉദേശിച്ചത് എന്നറിയില്ല. ആര്‍ക്കുണ്ട് എന്നാണ് പറഞ്ഞതു.
ഒരു അറബി ഇന്ത്യയില്‍ വന്നീട്ട് ഒരു ദിവസം വിസ എക്സ്പയറി ആയാല്‍ ഉള്ള "സ്വാതന്ത്ര്യം" താങ്കള്‍ക്ക് അറിയുമോ എന്നറിയില്ല.
""""മറ്റ് മതങ്ങളിൽ പൌരോഹിത്യ മേധാവിത്യ മാണെങ്കിൽ എന്താണ് ഇസ്ലാമിൽ ? മൌലവിമാർക്ക് എന്ത് റോൾ ആണ് ഇസ്ലാമിൽ, കേരളത്തിലെ മുസ്ലീമുകളിൽ കാന്തപുരം മുസ്ലിയാർക്കും, പാണക്കാട് ശിഹബ് തങ്ങൾക്കും എന്ത് സ്വാധീനമാണുള്ളത് ? മുള്ള ഒമർ, ബിൻലാദൻ എന്നിവർ എന്ത് കർമ്മമാണ് ചെയ്യുന്നത്. ????? മതങ്ങൾ എന്നും ചില വ്യക്തികളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു, ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും....."""
അനോണിമസ്
ഇസ്ലാം കന്തപുരമാനെന്നും, ശിഹാബ് തങ്ങളാണെന്നും, അങ്ങിനെ ചില വ്യക്തികള്‍ പറയുന്ന, ചെയ്യുന്ന കാര്യമാണെന്നും കരുതുന്ന തങ്ങളോട് എനിക്ക് ഒന്നും പറയാനില്ല, താകള്‍ ആ കിണറ്റില്‍ തന്നെ ക്രോം ക്രോം എന്ന് തന്നെ നോക്കി ജീവിക്കുക. സമയം കിട്ടുമ്പോള്‍ ഇസ്ലാമിനെ കുറിച്ചു അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിച്ചു സ്വയം പഠിക്കുക
സുഹൃത്തിനോട് കൂടുതല്‍ ഒന്നും പറയാനില്ല. പറഞ്ഞാല്‍ തന്നെ ഈ കണ്ടീഷനില്‍ ഉള്കൊല്ലനും ആവില്ല.
രാജന്,
താങ്കള്‍ക്ക് പൌരോഹിത്യം എന്താണ് എന്നതിനെ കുറിച്ചു വ്യക്തമായ ഐഡിയ ഇല്ല.
അത് കൊണ്ടാണ് സൌദിയിലെ കാര്യങ്ങളെ കുറിച്ചു താങ്കള്‍ പറഞ്ഞതു
പൌരോഹിത്യം എന്താണെന്നു, ഹൈന്ദവതയിലെയും, ക്രിസ്ത്യാനി റ്റി യിലെയും, ബുദ്ധ മതത്തിലെയും, ജൈനിസതിലെയും നോക്കി, പിന്നീട് അതാണോ ഇസ്ലാമിലും എന്ന് താരതമ്യം ചെയ്യുക,
രാജന്,
എന്റെ കമന്റ് അപൂര്‍ണമാണ് എങ്കിലും, കുറച്ചു കൂടി,
ഞാന്‍ എന്റെ അമുസ്ലീം സുഹൃത്തുക്കളെ പള്ളിയിലേക്ക് ക്ഷണിക്കാറുണ്ട്. ചിലര്‍ വരാറുമുണ്ട്. കാരണം ഇസ്ലാം സീകരിച്ച എനിക്ക് അവര്‍ക്കിടയില്‍ വിവേചനം കല്പ്പിക്കാന് കഴിയില്ല. എല്ലാവരും ഒരു സൃഷ്ടാവിന്റെ സൃഷ്ടികലാനെന്നും, എല്ലാവരും തുല്ല്യരാനെന്നും , ഉദ്ഖോഷിക്കുന്ന കുറ ആന്‍ മനുഷ്യരോട് അതാണ് ആവശ്യപെടുന്നതും.
അമുസ്ലീങ്ങള്‍ (സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഉദ്ദേശം ആയിരിക്കുമല്ലോ ) പള്ളിയില്‍ പ്രവേശിക്കുന്നത് കൊണ്ടു പുണ്യാഹം തെളിച്ചു ശുദ്ടിയക്കുന്ന പൌരോതിത്യമോന്നും അവിടെയില്ല. പിന്നെ ചിലര്‍ ചോദിച്ച പോലെ ഒരു ഹാള്‍ അല്ലാതെ അതിനകത്ത് കാണാന്‍ ഒന്നുമില്ലല്ലോ.
അതെ, കാണാനും തൊടാനും പള്ളിക്കകത്ത് ഒന്നുമില്ല.
പ്രവേശിക്കുന്ന ആളുടെ മനസ്സും, ഏകാഗ്രത തയുമാല്ലാതെ അവിടെ കാണാന്‍ ഒന്നുമില്ല. പിന്നെ എന്തിനാണ് അവിടെ, അല്ലെങ്കില്‍ മക്കയില്‍ പ്രവേശിപ്പിക്കാത്തത് എന്നതിന് ഉത്തരം,
നിങ്ങള്‍ കൊണ്ടു നടക്കുന്ന നിങ്ങളുടെ ചിന്തയും, മനസ്സും, മറ്റുന്നില്ലെങ്കില് അവിടെ കയറിയത് കൊണ്ടു നിങ്ങള്‍ക്ക് ഒരു കാര്യവുമില്ല.
മക്കയടക്കമുള്ള മസ്ജിദുകള്‍ അതാണ് ആവശ്യപെടുന്നതും.
മറ്റൊന്നും അത് ആവശ്യപെടുന്നില്ല. ഒരു അടയാളവും നെറ്റിയിലോ, കഴുത്തിലോ അണിയാന്‍ ആവശ്യപെടുന്നില്ല.
സാത്താന്റെ എന്ന് പറഞ്ഞ് ഒരു രൂപത്തിനു(വിശ്വാസത്തിന്റെ ഭാഗം !) നേരെ കല്ലെറിയുന്ന ഒരു പരിപാടിയുണ്ടല്ലോ ഹജ്ജിൽ... അതും വിശ്വാസ സ്വാതന്ത്ര്യം!!
ഹജ്ജിന് പോയി കഅബക്ക് ചുറ്റും പ്രദിക്ഷണം വെക്കുകയും, സാത്തനെ കല്ലെറിയുകയും ഒക്കെ ചെയ്താൽ പാപമോചനം കിട്ടുമെങ്കിൽ പിന്നെ ലോക്കറ്റ് കൊണ്ട് ആരോഗ്യം/സാമ്പത്തിക അഭിവൃദ്ധി കിട്ടിക്കൂടെ?
സാത്താന്റെ എന്ന് പറഞ്ഞ് ഒരു രൂപത്തിനു(വിശ്വാസത്തിന്റെ ഭാഗം !) നേരെ കല്ലെറിയുന്ന ഒരു പരിപാടിയുണ്ടല്ലോ ഹജ്ജിൽ... അതും വിശ്വാസ സ്വാതന്ത്ര്യം!!
ഹജ്ജിന് പോയി കഅബക്ക് ചുറ്റും പ്രദിക്ഷണം വെക്കുകയും, സാത്തനെ കല്ലെറിയുകയും ഒക്കെ ചെയ്താൽ പാപമോചനം കിട്ടുമെങ്കിൽ പിന്നെ ലോക്കറ്റ് കൊണ്ട് ആരോഗ്യം/സാമ്പത്തിക അഭിവൃദ്ധി കിട്ടിക്കൂടെ?
ബുദ്ധിമാന്
താങ്കള്‍ വെറുതെ എന്തെകിലും വിളിച്ചു പറഞ്ഞു അതിന് മറു പടി പ്രതീക്ഷിക്കുന്നുവേന്കില് ഞാന്‍ കുറച്ചു എഴുതാം,
ഒന്നു താങ്കളുടെ താരതമ്യം ഒരുതരത്തിലും യോജിക്കുന്നില്ല.
സാത്താന്റെ പ്രതീകത്തില്‍ കല്ലെറിയുന്നത് കൊണ്ടും, കാബക്ക് ചുറ്റും വലം വെക്കുന്നത് കൊണ്ടും പാപ മോചനം കിട്ടുമെന്ന് ഇസ്ലാമില്‍ ആരും വിശ്വസിക്കുന്നില്ല, ഈ ഞാനും.
പിന്നെ താങ്കള്‍ക്ക് എവിടുന്നു കിട്ടി ഇതു, ഓ വിമര്‍ശിക്കുന്നതിനു. ഓ കെ.
ഇനി പറയാം.
ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നു വരുന്ന കരുതവനും, വെളുത്തവനും, ധനികനും ദരിദ്രനും, നീഗ്രൂയും, വെള്ളക്കാരനും, ഭരണ അധികാരികളും, ജനങ്ങളും എല്ലാവരും ത്യല്ല്യരനെന്നു പറയുകയും, ഒന്നിക്കുകയും ചെയ്യുന്ന ഈ സ്ഥലം ലോകത്തിനു മാതൃകയാണ്.
എന്താണ് അത് ആവശ്യപെടുന്നതെന്ന് താങ്കള്‍ പഠിക്കുക.
ഹെന്റെ മക്കടെ കല്യാണം പോയ പോക്കേയ്.....!
പല്ലികളെക്കൊണ്ട് തോറ്റു.!
സാജൻ മാഷെ ഈ കാര്യം ( ഈ പോസ്റ്റിൽ എങ്കിലും ഇത് (പ്രചാരണം) ഒഴിവാക്കരുതോ എന്ന് ഞാൻ ചോദിച്ചതാണ്.....കാരണം അല്പം കുടുംബകാര്യം എന്നുപറഞ്ഞാണ് ജബ്ബാർ മാഷ് ഈ പോസ്റ്റിട്ടത്...., ഇട്ടത് ജബ്ബാറല്ലെ പെന്നെ പോയി നാലെണ്ണം എഴുതാം എന്ന മട്ടിലാണ് കുട്ടിവിശ്വാസികൾ എത്തിയത്, ആരോട് എപ്പോൾ എന്തുപറയണം എന്ന് അറിയാൻ മേലേൽ എന്തു ചെയ്യും ? ഇസ്ലാം ഭായി ഉടുപ്പ് മാറി നാജ് ആയതാണോ എന്ന് ഒരു സംശയം പരാതിക്കാരന്റെ വെറും സംശയം ആണേ.... അനന്തമായ ഈ വിഷയം നമുക്ക് മറ്റൊരു സ്ഥലത്ത് സംവാദിക്കാം, പരാതിക്കാരൻ ഒരു പോസ്റ്റുമായിവരാം, തള്ളെ പയ്യൻസ് പുലികള്‍ തന്നെ.....
സാജന്
താങ്കള്‍ക്കും, താങ്കളെ പോലെ വൈകാരികമായി ചിന്തിക്കുന്നവര്‍ക്കും മനസ്സിലാകുന്ന രൂപത്തില്‍ എനിക്ക് എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിന്റെ പ്രതിഫലനം താങ്കളില്‍ നിന്നും കെട്ട്. അയാം സോറി. ഞാന്‍ താങ്കളെ പോലെ ചിന്തിക്കുന്നവരെ വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാന്‍ ശ്രമിചീട്ടില്ല. മുമ്പു എഴുതിയ കമന്റ്സിന് മറുപടി പറഞ്ഞുവെന്നു മാത്രം.
ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടിത്തറ ഞാന്‍ പറഞ്ഞതില്‍ നിന്നും വിത്യസ്ഥമല്ല, അത് കൊണ്ടാണ് ആ സത്യത്തെ മനസ്സിലാക്കുന്നതിനു വേണ്ടി പറഞ്ഞത്. എന്ത് കൊണ്ടു മക്കയില്‍ മറ്റു വിശ്വസക്കാര്ക്ക് പ്രവേശനമില്ല എന്നതിന്റെ കാരണമായി പറഞ്ഞത് ആണ്.
വെറുതെ പ്രവേശിക്കുന്നത് കൊണ്ടു ഒരു കാര്യവുമില്ല. ഒരു ശില്പമോ, ബിംബമോ, ഒന്നുമില്ലാത്ത സ്ഥലം, ഭാഷ, ദേശ, വര്‍ണ്ണ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു കെട്ടിടം, എല്ലാവരും ഒന്നായി ലോകത്തിനു മുമ്പില്‍ നില്ക്കുന്നു. അതിനപ്പുറം അതിനകത്ത് ഒന്നുമില്ല. ഈ പറയുന്ന എന്നെ പോലെയും
താങ്കളെ പോലെയുമുള്ള ആളുകളെ ഒരു വേള മാറി ചിന്തിക്കാന്‍ പ്രേരകമാക്കിയ ഒരു പ്രായോഗിക മാനവിക ക്രമം അത്തരം ഒരു ജന സഞ്ചയത്തെ രൂപ പെടുത്തി.
അത് താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു എന്നത് വേറെ കാര്യം. താങ്കള്‍ നിലകൊള്ളുന്ന മത വിശ്വാസത്തിന്റെ അളവ് കോല് അനുസരിച്ച് താങ്കള്‍ക്ക് അതിനെ വിമര്‍ശിക്കാം. എന്തായാലും സത്യം അന്ഗീകരിക്കുന്നവരെ അത് ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും.
സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ താങ്കള്‍ക്കും, മറ്റുള്ളവര്‍ക്കും ഇസ്ലാമിന്റെ ദര്‍ശന സൌന്ദര്യത്തെ, മാനവികതയെ അവഗണിക്കാന്‍ കഴിയില്ല. "പി ഗോവിന്ദപിള്ള ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞ പോലെ, സീകരിക്കുമെങ്കില് ഏത് മതം, ഇസ്ലാം എന്ന് മറുപടി, ഏറ്റവും യുക്തി ഭദ്രമായ ഗ്രന്ഥം, കുര് ആന്‍ എന്നും, പറഞ്ജീട്ടുന്ടെകില് അവരെ പോലെയുള്ള ചിന്തിക്കുന്നവരെ ആണ് അത് ലക്ഷ്യമാക്കുന്നത്. അതല്ലാതെ, ചിന്തിക്കാതെ വെറുതെ എന്തും വിശ്വസിക്കുന്നവര്‍ ഉള്ളതും, ഇല്ലാത്തതും സമമാണ്.
വെറുതെ വിശ്വസിക്കുന്നതില്‍ എന്ത് കാര്യം. !
വിശ്വാസവും, അപ്രകാരമുള്ള ദര്‍ശനവും സാമൂഹിക ജീവിതത്തില്‍ പ്രകടമായ നന്മകള് ചെയ്യുവാന്‍ പ്രേരണ ഉള്ളതായിരിക്കണം. ഇസ്ലാം അതാണ് ആവശ്യപെടുന്നത്.
സൃഷ്ടാവ് പറയുന്നു. "മനുഷ്യനോടു കരുണ കാണി ക്കാതവനോട് സൃഷ്ടാവും കരുണ കാണിക്കയില്ല" കുര് ആന്‍ അതാണ് ആവശ്യപെടുന്നത്.
ഒരു മനുഷ്യനെ വധിച്ചാല്‍ മനുഷ്യ സമൂഹത്തെ ഒന്നാകെ വധിച്ചതിനു തുല്യമാണെന്ന് പറയുന്ന കുര് ആണ്, ഒരു മനുഷ്യനെ രക്ഷിച്ചാല്‍ മുഴുവന്‍ സമൂഹത്തെ രക്ഷിച്ചതിന് തുല്യമാണെന്ന് പറയുമ്പോള്‍ സുഹൃത്തേ , എവിടെയാണ് താങ്കള്‍ക്ക് തെറ്റിയത്. എങ്ങിനെയാണ് മുറിയന്‍ വാക്കുകളെടുത്ത് ഇസ്ലാമിനെ ആക്രമിക്കുന്നത്. വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയുന്നതിന് മുമ്പു ഒരു വട്ടമെന്കിലും കുര് ആന്‍ വായിക്കുക, കാര്യാ കരണ സഹിതം വിമര്ഷിക്കനെന്കിലും.
കാഫിര്‍ എന്നാല്‍ താങ്കള്‍ മനസ്സിലാക്കിയ പോലെ ഒരു മുസ്ലിമും മനസ്സിലാക്കിയിട്ടില്ല. അങ്ങിനെ വരുമ്പോള്‍ ഇരുപത്തി അഞ്ചു ലക്ഷത്തില്‍ പരം വിദേശികള്‍ ഗള്‍ഫിലും മറ്റുള്ള സ്ഥലത്തും സമാധാന പരമായി ജോലിയെടുക്കാന്‍ വേണ്ടി അവിടെ വരികയില്ലല്ലോ. (ഇന്ത്യയില്‍ ഒറീസ്സ യും, സമാനമായതെല്ലാം തന്നെ കണ്ണ് കൊണ്ടു വായിക്കുക !)
എന്നാല്‍ കാര്യങ്ങള്‍ മറിച്ചാണ്. ഒരു യഥാര്‍ത്ഥ ദൈവ വിശ്വാസി അവന്റെ സൃഷ്ടികളെ സ്നേഹിക്കുക യല്ലാതെ ദ്രൊഹിക്കുകയില്ല. അതാണ് ഇസ്ലാം ആവശ്യപെടുന്നത്.
താങ്കള്‍ എല്ലാം തല തിരിഞ്ഞു കാണുന്നു.
സ്വയം ചികില്സിക്കുക.
എന്തെകിലും വേദനി പ്പിചിട്ടുന്ടെന്കില് ക്ഷമിക്കുക.
കുര് ആനില്‍ " വല്‍ അസര്‍" എന്ന ചെറിയ ഒരു അദ്ധ്യായം ഉണ്ട് അത് വായിച്ചാല്‍ എങ്ങിനെ സര്‍ഗ്ഗം ഒരാള്‍ക്ക് പ്രാപ്തമാകും എന്ന് പറയുന്നുണ്ട്. വായിക്കുക (എല്ലാം അതില്‍ ഉള്‍കൊള്ളുന്നു. ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക് )
ജബ്ബാര്‍ മാസ്റ്റരുടെ മക്കളുടെ കല്യാണത്തിന് കുടുംബസമേതമാണ് പോയത്. വളര്‍ന്നു വരുന്ന എന്റെ മക്കള്‍ക്കു ജാതി-മതങ്ങളുടെ വേലിക്കെട്ടുകളെക്കുരിച്ചു വേണ്ടത്ര മനസ്സിലാകാറായിട്ടില്ലെങ്കിലും അവര്‍ ഈ വിവാഹം കാണണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ജീവിത്തിലെ അവിസ്മരണീയമായ മുഹുര്ത്തമാണത്. നാജ് പറഞ്ഞതുപോലെ എല്ലാ മതക്കാരും പങ്കെടുക്കുന്ന വിവാഹങ്ങള്‍ ഉണ്ടാകാമെങ്കിലും, മാഷ് പറാഞ്ഞതുപോലെ എല്ലാ മതക്കാരും ബന്ധുക്കാളായി പങ്കെടുക്കുന്ന വിവാഹങ്ങള്‍ വിരളമാണ്, പ്രത്യേകിച്ചും നമ്മുടെ നാട്ടീല്. ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും മനുഷ്യനെ സ്രുഷ്ടിച്ചു എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്നവര്‍, തന്റെ മതത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ഇതര മതത്തില്‍ പെട്ട ഒരാണുമായി വിവാഹത്തിനു തയ്യാറായാല്‍ അവരുടെ തനി നിറം കാണിക്കുന്നതു നമ്മുടെ ചുറ്റിലും കാണുന്നതാണ്. നാജ് വിവാഹിതനാണോ എന്ന് എനിക്കറിയില്ല; മാഷുടെ മക്കളുടെ വിവാഹത്തില്‍ വിശേഷിച്ച് ഒന്നുമില്ല എന്നു പരഞ്ഞ് താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന നാജിന് ഒരു ഇതര മതവിശ്വാസിയായ പെണ്ണീനെ മതം മാറ്റാതെ വിവാഹം കഴിക്കുന്നതു പോയിട്ട് അതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുമോ? പിന്നെ ഒരാള്‍ക്ക് ഒരു മതത്തെ വിമര്‍ശിക്കാന്‍ ആ മതക്കാറ്ക്കിടുന്ന പേരു മാറ്റണമെന്നു പറയുന്നതു കുറച്ചു കടന്ന കയ്യാണ്. പ്രത്യേകിച്ചും ഒരാള്‍ക്ക് പേരിടുന്നതില്‍ അയാള്‍ക്കു പ്രത്യേകിച്ചു പങ്കൊന്നുമില്ലാത്ത സ്ഥിതിക്ക്. പിന്നെ ചെയ്യാവുന്നത് മതാക്കാരുടെ സ്വന്തം പേരു മക്കള്ക്കിടാതിരിക്കുകയാണ്. അക്കാര്യത്തിലും മാഷ് മാത്രുക തന്നെയാണു. നിന്റെ സ്വര്‍ഗത്തിന്റെ കൂടെ നിന്റെ പേരും നീയെടുത്തോ നാജേ.
മതമൗലികവാദത്തില്‍ നിന്നും തീവ്രവാദത്തിലേക്കും അവിടെനിന്നും ഭീകരവാദത്തിലേക്കുമുള്ള ദൂരം വളരെ കുരവാണ് എന്നു മറക്കണ്ട. ബിന്‍ ലാദന്റെ നേരിയ ഒരു മണം വരുന്നുണ്ടോ എന്നു ഒരു സംശയം; പേടിക്കണ്ട സംശയം മാത്രമാണ്.
നാജ് എഴുതിയതിനൊക്കെ വ്യക്തമായ മറുപടിയുണ്ട്. പലതിനും മറുപടി മുന്‍ പോസ്റ്റുകളിലും ചര്‍ച്ചകളിലും നല്‍കിയതുമാണ്. അദ്ദേഹം അതൊന്നും വായിച്ചിട്ടുണ്ടാകില്ല. ഇവിടെ വിഷയം അതല്ലാത്തതുകൊണ്ടു പ്രതികരിക്കുന്നില്ല. അടുത്ത പോസ്റ്റിട്ടു കഴിഞ്ഞു. നാജ് മഹറിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ അതെന്താണെന്നു നമുക്കു നോക്കാം !
എല്ലാവര്ക്കും നന്ദി !
എന്നാലും നാജേ, തങ്കളൊരു വാല്ലാത്ത യുക്തിവാദി തന്നെ; താങ്കളുടെ മതത്തിന്റെ കാര്യത്തിലൊഴിച്ച്; എത്ര സുന്ദരമായിട്ടാണ് മറ്റു മതക്കാരുടെ ദൈവങ്ങളെ നിഷേധിക്കുന്നത്; തന്റെ വിശ്വാസം മാത്രം ശരിയെന്നും മറ്റുള്ളവരുടെ വിശ്വാസം മുഴുവന്‍ തെറ്റെന്നും വാദിക്കുന്നതിനല്ലേ ഈ മതമൗലികവാദമെന്നു പറയുന്നത്?
അതെ താങ്കളെ പോലെയുള്ളവര്‍ക്ക് ആ രോഗം മാത്രമെ ഉണ്ടാകാനെ തരമുള്ളൂ.
അത് എല്ലാ കാര്യത്തിനും പ്രശ്നം തന്നെ. !
കാരണം ആശ്രയിക്കാന്‍ ഒന്നുമില്ലല്ലോ.
താങ്കളുടെ മറ്റു വിടു വയിത്വതിനു മറുപടി അര്‍ഹിക്കുന്നില്ല.
മതം മാറി കല്യാണം കഴിച്ചാല്‍ എല്ലാം ഓക്കേ ആണെന്ന് കരുതുന്നു ചെറിയ ചിന്തയോട് സംവദിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യം.
ഈ കാണുന്ന ആളുകള്‍ തങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതിന്റെ പേരില്‍ ഉണ്ടാകുന്ന ധാര്‍മിക നിലവാരം "ഒരു വല്ലാത്ത പ്രശ്നമാണ്. "
മതം മാറി കല്യാണം കഴിച്ചാല്‍ പ്രശ്നങ്ങള്‍ തീര്‍ന്നു.
മാഷ്ടെ പോലെ.
അല്ലെ...
ജീവിതം എന്നത് ഒരു ദിവസമോ, ഒരു മാസമോ അല്ല, കുമാര്‍
അത് പരസ്പരമുള്ള ആശയ, സ്നേഹ, വിശ്വാസ ബന്ധിതമായ, പവിത്രമായ ഒരു ബന്ധം,
അതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല.
സഹോദരന് ജബ്ബാര്‍ മാഷ്,
മക്കളുടെ വിവാഹം ബ്ലോഗിലൂടെ താങ്കള്‍ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യമേ ആശംസ പ്രാര്‍ത്ഥനയോടെ താങ്കള്‍ക്ക് നേര്‍ന്നിരുന്നു.
വിവാഹത്തെ
കുറിച്ചു ചര്‍ച്ച ചെയ്തതല്ല, താങ്കളുടെ ബ്ലോഗ് ഒരു സംവാദം എന്ന നിലയില്‍ പരാമര്‍ശിച്ചു എന്നതെയുള്ളൂ.
ഇസ്ലാമിക കാഴ്ചപാടില്‍ ഞാനതിനെ വീക്ഷിചെന്നെയുള്ളൂ. തീര്‍ച്ചയായും വിവാഹമെന്നത്
ഒരു പവിത്രമായ ചടങ്ങ് തന്നെയാണ്. അത് കൊണ്ടു തന്നെയാണ് ഒരു പിതാവ് എന്ന നിലയില്‍ തന്കള്ക്കുള്ള സന്തോഷവും.
ഇസ്ലാമിക വിദ്വേഷത്തില്‍ താങ്കള്‍ എല്ലാത്തിനെയും വിമര്ഷിച്ചതിനാല് ഞാന്‍ സൂചിപിചെന്നെയുള്ളൂ.
താങ്കളെ വിഷമിപിച്ചുവേന്കില്, റിയലി സോറി
താങ്കളുടെ സുഹൃത്തുക്കള്‍ യുക്തിവാദതിലെ
മൌലിക വാദികളായി മാറിയതാണ് ചര്‍ച്ച അങ്ങിനെ നീളാന്‍ കാരണം
നാജ് സോറി പറയാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. കല്യാണം ഹജ്ജിലേക്കും ചെകുത്താനേറിലേക്കുമൊക്കെ കാടു കയറിപ്പോകുന്നതു കണ്ടപ്പോള്‍ പറഞ്ഞതാണ് . ചര്‍ച്ച പുതിയ പോസ്റ്റുയ്കളില് നടക്കട്ടെ.
ഈ വധൂവരന്മാര്ക്ക് നേരിട്ട് ആശംസ അറീയിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം, അന്ന് ജബ്ബാര്‍ മാഷിനെ കാണാന്‍ കഴിഞ്ഞതിലും .
ഒരിക്കല്‍ കൂടി ഇവര്‍ക്ക് ആശംസകള്‍ നേരുന്നു ഒപ്പം മാഷിനും കുടുംബാംഗങ്ങള്‍ക്കും.
----------------
മി. നാജ്
താങ്കള്‍ അനവസരത്തിലാണ് വര്‍ഗ്ഗീയ വിഷം ചുരത്തുന്ന കമന്റുകള്‍ പാസ്സാക്കുന്നത്, ഇതുമൂലം താങ്കളുടെ ഇസ്ലാം ഒട്ടും സഹിഷ്ണതയില്ലാത്ത മതമാണന്ന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്നു.
---------------
ജബ്ബാര്‍ മാഷ്
നാജിന്റെ കമന്റിനെ അര്‍ഹിക്കുന്ന അവഗണനയോടെ ചവറ്റ് കുട്ടയില്‍ തള്ളേണ്ട സ്ഥാനത്ത്,താങ്കളതിനെ ശ്രദ്ധിച്ചു, ഇനിയെങ്കിലും ഈ ജാതി അവലാതി കമന്റുകള്‍ ശ്രദ്ധിക്കാരിതിക്കുക
ജബ്ബാർ മാഷ് ചെയ്തത് ശരിതന്നെ, ഒരാൾ കമന്റിയാൽ അതിന് മറുപടി കൊടുക്കണം, അല്ലങ്കൽ താൻ പറഞ്ഞതാണ് ശരി എന്ന് നിനച്ച് സമൂഹത്തിന്റെമേൽ വീണ്ടും ഛർദ്ദിക്കും.
ജബ്ബാർ മാഷ് ചെയ്തത് ശരിതന്നെ, ഒരാൾ കമന്റിയാൽ അതിന് മറുപടി കൊടുക്കണം, അല്ലങ്കൽ താൻ പറഞ്ഞതാണ് ശരി എന്ന് നിനച്ച് സമൂഹത്തിന്റെമേൽ വീണ്ടും ഛർദ്ദിക്കും.
ജബ്ബാറു മാഷേ
അങ്കിളിന്റെ പോസ്റ്റിലെ സജി തോമസിന്റെ (ഞാനും എന്റെ ലോകവും) ഒരു കമന്റില്‍ നിന്നാണ്് ഞാന്‍ ഇവിടെ വന്നതു മാഷേ. എന്റെ വൈകിയ വിവാഹ മംഗളാശസകള്‍ അറിയിക്കട്ടെ.
മതത്തിന്റയായാലും സംസ്കാരത്തിന്റയായാലും ഇടപെടലുകള്‍ വ്യക്തിസ്വാതന്ത്യത്തിനു വിഘാതമാകരുത്. വിഘാതമായാല്‍ അതിന്റെ പുറകില്‍ നിന്നു പ്രതിഷേധിക്കരുത്. സമാന്തരമായ വഴികല് വെട്ടി അതിനു മുന്നില്‍ കയറിയാണ്് അതിനു പ്രതിവിധികാണേണ്ടത്. മാഷിന്റെ ഈ പുതിയ വഴിയില്‍ അഭിനന്ദനങ്ങള്‍.
വളരെ വൈകിയാണീ പോസ്റ്റു കണ്ടത്. ആശംസകള്‍ അറിയിക്കുന്നു.
ഒരു ഹിന്ദു വിവാഹം കഴിഞ്ഞുനില്ക്കുന്ന പ്രതീതി. ആഭരണം ഇല്ല എന്നതുമാത്രമാണു വ്യത്യാസം.
ആയിരമായിരം ആശംസകള്‍.. മാഷിന്റെ മക്കളുടെ വിവാഹം പോലും ഒട്ടും പിടിക്കാത്തവരുടെ കമ്മന്റുകള്‍ ഇവിടെ പ്രോല്സാഹിപ്പിക്കരുതായിരുന്നു. വിവാഹ വേഷം കേരളീയ വേഷമായി കാണാതെയുള്ള കമ്മന്റും വേദനാജനകം തന്നെ. ഇന്നല്ലെങ്കില്‍ നാളെ മതങ്ങള്‍ തകര്‍ന്നടിയും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എല്ലാ വിധ ഭാവുകങ്ങളും.
Post a Comment