Friday, August 29, 2008

തീറ്റമഹോത്സവം ആരംഭിക്കുകയായി !

റംസാന്‍ ആരംഭിക്കുകയായി.

മലപ്പുറം “തീറ്റമഹോത്സവ”ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.! മാര്‍ക്കറ്റുകളില്‍ വില കൂടിയ ആഹാരവസ്തുക്കള്‍ നിറഞ്ഞു. പഴങ്ങളും പച്ചക്കറികളും പിന്നെ ലോഡ് കണക്കിനു കോഴികളും ആടുകളും പോത്തുകളും വന്നെത്തി. അറേബ്യന്‍ നാടുകളില്‍ നിന്നും ടണ്‍ കണക്കിനു കാരക്കയും ഇറക്കിക്കഴിഞ്ഞു. ഇനി ‘മാസം’ കാണുകയേ വേണ്ടൂ! ഉത്സവം ആരംഭിക്കാന്‍ .

ചില മതസംഘടനകള്‍ കഴിഞ്ഞ നോമ്പിന്റെ തുടക്കത്തില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് നോമ്പു പ്രമാണിച്ച് പാചകവാതകത്തിന്റെ സബ്സിഡിയും കോട്ടയും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. ടി വി ചാനലുകള്‍ ഇക്കാലമായാല്‍ പ്രധാനസ്പെഷ്യല്‍ പരിപാടിയായി കോഴി പൊരിക്കലും മീന്‍ വറുക്കലും ബിരിയാണി വെക്കലുമൊക്കെ കാണിക്കാന്‍ തുടങ്ങും.

പത്രങ്ങളിലും വിഭവങ്ങളുടെ വൈവിധ്യവും പുതുമയുമൊക്കെ വാര്‍ത്തയാകും.

ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ നോംബിന്റെ ശാസ്ത്രീയതയുമായി രംഗത്തു വരും.

അര്‍ദ്ധരാത്രി പോലും മനുഷ്യരെ കിടത്തിയുറക്കാതെ ഉച്ചഭാഷിണി വെച്ചു മതപ്രസംഗവും ഖുര്‍ ആന്‍ ഓത്തും കൊണ്‍ടു ശബ്ദമുഖരിതമാക്കും . ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും. ..
അങ്ങനെ പറയാനൊരുപാടുണ്ട് ഇവിടെത്തെ നോമ്പു വിശേഷങ്ങള്‍ !

കഴിഞ്ഞ സീസണില്‍ ബ്ലോഗിലിട്ട ഒരു പോസ്റ്റ് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി വായിക്കാം:----

നോമ്പിന്റെ ശാസ്ത്രീയത

6 comments:

പാര്‍ത്ഥന്‍ said...

അനീസ് സൂരജ് said...
ശ്രീമാന്‍ ജബ്ബാര്‍,

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചുരുങ്ങിയത് ആരോടെങ്കിലും ചോദിച്ചറിയുന്നത്, അബദ്ധങ്ങള്‍ എഴുതാതിരിക്കാന്‍ കാരണമാകും. മുസ്ലിംകളുടെ വൃതം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പട്ടിണി സഹനമാണെന്ന് ധരിച്ചു വശായിട്ടുള്ള താങ്കളും അതിനനുസൃതമായി അഭിപ്രായം പറഞ്ഞിട്ടുള്ളവരും ഒരേതൂവല്‍ പക്ഷികള്‍ മാത്രമാണ്.


മുകളില്‍ കൊടുത്തത്‌ താങ്കളുടെ പോയ വര്‍ഷത്തെ 'നോമ്പിന്റെ ശാസ്ത്രീയത' യില്‍ എഴുതിയിരുന്ന ഒരു കമന്റാണ്‌. നോമ്പ്‌ എടുക്കുന്ന ഇന്നത്തെ രീതി ശരീരത്തിനു യോചിച്ചതല്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷെ നോമ്പ്‌ എന്തിന്‌ എന്ന്‌ അറിയാതെയാണോ താങ്കളും ഈ വിഷയം കൈകാര്യം ചെയ്യുന്നത്‌ എന്ന് മുകളിലത്തെ കമന്റ്‌ കാണുമ്പോള്‍ ചിലര്‍ക്ക്‌ തോന്നും. അപ്പോള്‍ നോമ്പ്‌ എന്തിനുവേണ്ടിയാണ്‌. അത്‌ ശരീരത്തിനോ മനസ്സിനോ സമൂഹത്തിനോ എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യം ഉണ്ട്‌.

Unknown said...

ജബ്ബാര്‍ മാഷേ,
മുറിമൊല്ല ദീന്‍ പൊളിക്കും എന്നു കേട്ടിട്ടുണ്ടൊ,അതാണെനിക്കു ഓര്‍മ്മ വരുന്നത്. മലപ്പുറത്തെ മുസ്ലീങ്ങള്ക്കിടയില്‍ ഇരുട്ടാണെന്നു പറഞാല്‍ ഇതു വരേക്കും ഞാന്‍ എതിര്‍ക്കുമായിരുന്നു.ഇപ്പൊ എനിക്കു മനസ്സിലായി ഇരുട്ടുണ്ട്,മുസ്ലീം നാമധാരികള്‍ക്കിടയിലാണെന്നതാണു സത്യം.....

അടയാളം said...

റമദാന്‍ എന്നാല്‍ തീറ്റമഹോത്സവമല്ലാ,
നോമ്പ് എന്നാല്‍ പകല്‍ മുഴുവന്‍ അന്നപാനീയങ്ങളുപേക്ഷിക്കലും രാത്രി മുക്കറ്റം
തട്ടിവിടലുമല്ലാ.വ്രതം അതനുശാസിക്കുന്ന ക്രമത്തില്‍
ആചരിക്കുന്നവര്‍ക്ക് അത് മാനസികമായും ശാരീരികവുമായ ഗുണങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളൂ.

ഏതൊരു കാര്യവും സമര്‍ഥിക്കേണ്ടത്
അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കണം.
വ്രതത്തിന്റെ ശാസ്ത്രീയത അതനുഷ്ഠിക്കുന്നവര്‍ക്കേ
ബോധ്യപ്പെടൂ.ഒരിക്കല്‍ പോലും പാടാന്‍ ശ്രമിക്കാത്തവന്‍ ശാസ്ത്രീയ സംഗീതത്തിന്റെ
ഗുണ-ദോഷങ്ങളെക്കുറിച്ച് വേവലാതി കൊള്ളേണ്ടതില്ല.

നോമ്പ് ആരോഗ്യദായകമാണെങ്കിലും പകലന്തിയോളം
പട്ടിണികിടക്കുകയും രാത്രിയില്‍ മൂക്കറ്റം ഭക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് വ്രതംകൊണ്ടുള്ള
ആരോഗ്യനേട്ടങ്ങള്‍ ലഭിക്കണമെന്നില്ല.അത്തരക്കാരെ
നോക്കിയല്ല,വ്രതം എന്ന ഈയൊരു അനുഷ്ഠാനത്തെ
നോക്കിക്കാണേണ്ടതും.

റമദാനിലും അല്ലാത്തപ്പോഴും ഇസ്ലാം ഭക്ഷണക്രമത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

അന്ത്യപ്രവാചകന്‍ പറഞ്ഞു:
“ഒരു മനുഷ്യന് തന്റെ നട്ടെല്ല് നിവര്‍ത്താന്‍
ഏതാനും ചെറിയ ഉരുളകള്‍ മതി.ഇനി കൂടാതെ
കഴിയില്ലെങ്കില്‍ അവന്റെ ആമാശയത്തിന്റെ
മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനും ആയിരിക്കട്ടെ.”

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക;
എന്നാല്‍, അമിതമാകരുത്.”

നോമ്പ് എടുക്കുന്നവര്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി
പാലിക്കുമ്പോള്‍ മാത്രമേ, വ്രതത്തിലൂടെ അവന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ആത്മീയതയും പ്രവാചക വചനം വഴികാണിക്കുന്ന ആരോഗ്യവും ആര്‍ജ്ജിക്കാനാവുകയുള്ളൂ.

റമദാന്‍ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും
നോമ്പ് എന്നത് എന്തിനാണെന്നും അറിയാന്‍
താല്പര്യമുള്ളവര്‍ക്ക്
ഇവിടെ
നിന്ന് മനസ്സിലാക്കാം

പ്രദീപ്കുമാര്‍ said...

നോമ്പു നല്ലതുതന്നെ. എന്നാല്‍ അതു ശരീരത്തെ പീഡീപ്പിക്കുന്നതാവരുത് . പിന്നെ ആത്മനിയന്ത്രണം , സഹിഷ്ണത പൊതുവെ കുറവായ മതവിശ്വസികളില്‍ (എല്ലാ മതക്കാരും ) എത്ര കാലം നോമ്പു നോറ്റാലും അതു ഉണ്ടാകും എന്നു കരുതാന്‍ വയ്യ, അല്ലെങ്കില്‍ അങ്ങനെ ഒന്നു ഉണ്ടായിട്ടില്ല ഇതു വരെ.

Anonymous said...

പ്രദീപെ സഹിഷ്ണുത ഏറ്റവും കുറവ് മതവിശ്വാസികള്‍ക്കിടയിലാണെങ്കില്‍ ഇ എ ജബ്ബാര്‍ സഹിഷ്ണുതയുടെ അപ്പോസ്തലനാവുമായിരുന്നു. പക്ഷേ അദ്ദേഹത്തെ പോലെ സഹിഷ്ണുതയില്ലാത്തവര്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ ചുരുക്കമാ. പഴയ പോസ്റ്റുകളും കമന്റുകളും നോക്കിയാല്‍ മതി.

Manzur Parayil said...

It's very unfortunate to comment about Ramzan Fasting like this.. Ramadan Fasting have great intentions to make one perfect in his attitude, thoughts and actions.. it not at all a temporary respite from eating..

The enemies of Islam will not dare to make such comments about fasting.. they all know their well intentions.. considering these facts.. Jabbar have some hidden agenda..while making comments like this.. At least try to understand matters well before making wild comments..

Islam is not allowing anyone to make one hunger or thirster by attacking the shops open in Ramadan, But Islam is the religion with a broad vision to uphold the rights of other communities.

Make use of your blogs for some fruitful things..

Prayers..

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.