Sunday, June 22, 2008

ഫാസിസ്റ്റ് ദര്‍ശനം തന്നെ!

‘മതരാഷ്ട്രവാദം’ എന്ന പേരില്‍ ശ്രീ. എം എ കാരപ്പഞ്ചേരി എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇരുപതോളം ലേഖനങ്ങളില്‍ ഒന്നാണു നാലു ഭാഗങ്ങളായി ഞാനിവിടെ പോസ്റ്റു ചെയ്തത്. വായിക്കുന്നവരുടെയും റ്റൈപ്പു ചെയ്യുന്ന എന്റെയും സൌകര്യം മാനിച്ചാണ് അതു നാലു ഭാഗങ്ങളായി കൊടുത്തത്. ഇടയ്ക്കു വന്ന ചര്‍ച്ച അവഗണിച്ചത് ബോധപൂര്‍വ്വമായിരുന്നു എന്നര്‍ത്ഥം.

ജമാ അത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലെങ്കിലും പങ്കെടുത്തതിനു തെളിവുണ്ടോ എന്നാണല്ലോ പ്രധാന ചോദ്യം. ഇതേ ചോദ്യം ആര്‍ എസ്സ് എസ്സുകാരും ചോദിക്കാറുണ്ട്. പേരില്‍ പോലും ഹിന്ദുത്വത്തിന്റെ സൂചനയില്ലാത്ത [രാഷ്ട്രീയ സ്വ്യം സേവക...]രും ജമാ അത്ത് പോലെ പുറത്തു പുഞ്ചിരിയും ഉള്ളില്‍ വിഷവും പേറുന്നു എന്നെല്ലാവര്‍ക്കുമറിയാവുന്നതാണ്. ഭൂകമ്പം കൊടും കാറ്റ് സുനാമി എന്നിത്യാദി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യം സേവനസന്നദ്ധരായി ഓടിയെത്തുന്നതും ഇതേ സംഘടനക്കാരായിരിക്കും. അത്തരം പ്രവര്‍ത്തനങ്ങളിലേറ്പ്പെടുമ്പോള്‍ സ്വന്തം കൊടിയും ബാനറുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ഇത്തരക്കാരാരും തന്നെ അവരുടെ യഥാര്‍ത്ഥ അജണ്ടയിലെ കര്‍മ്മപരിപാടിക്കിറങ്ങുമ്പോള്‍ കൊടി പിടിക്കുകയോ ബാനര്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാറില്ല. അതിനാല്‍ അവര്‍ക്കതില്‍ പങ്കുണ്ട് എന്നതിനു തെളിവെവിടേ എന്നവര്‍ക്കു ചോദിക്കാനാവും.

ഇപ്പോള്‍ എന്‍ ഡി എഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ‘മനുഷ്യാവകാശ സംഘടന’ യും ഇതേ ചോദ്യം ഇടക്കിടെ ചോദിക്കാറുണ്ട്. തെളിവെവിടേ?
എന്‍ ഡി എഫിന്റെ വേരന്യേഷിച്ചു പോയാല്‍ നമുക്ക് മൌദൂദിയിലെത്താന്‍ പ്രയാസമുണ്ടാകില്ല. സിമി യാണല്ലോ ഇവിടെ എന്‍ ഡി എഫായി രൂപാന്തരം പ്രാപിച്ചത്. സിമി ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം തങ്ങളുടെ അജണ്ടയില്‍ ഒളിയും തെളിയും ചേര്‍ത്തു കപടനാടകം കളിക്കാമെന്നു ജമാ അത്തു തീരുമാനിച്ചതോടെയാണു സിമി ജമാ അത്തില്‍നിന്നകന്നത്. അലാഹുവിന്റെ ദീന്‍ സ്ഥാപിക്കാനുള്ള ജിഹാദില്‍ കാപട്യം വേണ്ടതില്ല എന്ന നിലപാടില്‍ സിമി ഉറച്ചു നിന്നു.
എന്‍ ഡി എഫിനു നേതൃത്വം കൊടുക്കുന്ന മഹാന്മാരെല്ലാം തന്നെ ജമാ അത്തുകാരുടെ മതപാഠശാലകളില്‍നിന്നും ‘ദീന്‍ ’ നുകര്‍ന്നവരാണെന്നതും യാദൃഛികമല്ല.
ഇന്ത്യയില്‍ കപട തന്ത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന പ്രായോഗിക ബുദ്ധിയാണു ജമാ അത്തിനെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. കാപട്യത്തിന്റെ തോതു വര്‍ദ്ധിപ്പിക്കണമെന്നു തോന്നിയപ്പോള്‍ കേരളത്തില്‍ ഒരു സോളീഡാരിറ്റിയും തട്ടിപ്പടച്ചു.

ഞാന്‍ ജമാ അത്തിനെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഗൂഢ സംഘം എന്നു വിശേഷിപ്പിച്ചത് വേണ്ടുവോളം തെളിവുകള്‍ മുന്നില്‍ ഉള്ളതുകൊണ്ടു തന്നെയാണ്.
സോളിഡാരിറ്റിക്കാരുടെ തെരുവുനാടകങ്ങള്‍ വീക്ഷിച്ചല്ല ഞാന്‍ ജമാ അത്ത് എന്താണെന്നു മനസ്സിലാക്കിയത്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലമായി ആ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ പ്രചരിപ്പിച്ചു പോന്ന ആശയങ്ങളെയും സമഗ്രമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണു അഭിപ്രായം പറഞ്ഞത്.

ജമാ അത്ത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല. ഇന്ത്യന്‍ ജമാ അത്തിനു തന്നെ കാശ്മീരില്‍ സംസ്ഥാന ഘടകമില്ല. കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായാണു ജമാ അത്ത് കാണുന്നത്. അവരുടെ കാശ്മീര്‍ ഘടകത്തിന്റെ ഒഫീസ് പാകിസ്ഥാനിലാണു പ്രവര്‍ത്തിക്കുന്നത്. ആ ഓഫീസില്‍ കെട്ടിയിരിക്കുന്നത് പാക് പതാകയാണ്. സ്വതന്ത്രകാശ്മീരിനായി ജിഹാദ് വിളിക്കുന്ന ഏതാനും ഭീകരര്‍ ഒഴിച്ചാല്‍ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഭീകര സൈനിക സംഘങ്ങളും ജമാ അത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. കമ്മുണിസ്റ്റു കാരെ വകവരുത്താന്‍ മാത്രമായി ഒരു സൈനിക വിഭാഗം പോലും ജമാ അത്തിനു കാശ്മീരിലുണ്ടത്രേ!

ബംഗ്ലാ ദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ അതിക്രൂരമായി വംശനാശം വരുത്തിയത് ഈ ഭീകര വര്‍ഗ്ഗീയക്കോമരങ്ങളുടെ നേതൃത്വത്തിലാണെന്ന് ആ നാട്ടിലെ മതേതരവാദികളായ നല്ല മനുഷ്യര്‍ പറയുന്നു. തസ്ലീമ നസ്രീന്റെ ‘ലജ്ജ’ ഈ കഥയാണു പറയുന്നത്. തസ്ലീമയോട് ജമാ അത്തിനുള്ള പകയ്ക്കും കാരണം ഇതു തന്നെ.

പാകിസ്ഥാന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും നിന്ദ്യമായ മനുഷ്യക്കുരുതി ഈ സംഘത്തിന്റെ ആചാര്യന്‍ നേരിട്ടു നേതൃത്വം നല്‍കിയ അഹമ്മദിയ്യാ വിരുദ്ധ വര്‍ഗ്ഗീയ കലാപമായിരുന്നു. 1953ല്‍ അഹമ്മദിയ്യാ മുസ്ലിം വിഭാഗത്തെ വംശനാശം വരുത്താനുദ്ദേശിച്ചുകൊണ്ടും ഇതരമുസ്ലിം യാഥാസ്ഥികരുടെ പിന്തുണ നേടുന്നതിനുമായി മൌദൂദി നേരിട്ടു നടത്തിയ നരനായാട്ടിന്റെ ചിത്രം ആ സംഭവമന്യേഷിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. മുനീര്‍ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൌദൂദിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭരണ അട്ടിമറിയെ തുടര്‍ന്നു രക്ഷപ്പെടുകയാണു ചെയ്തത്. സോളിഡാരിറ്റി നാടകങ്ങള്‍ മാത്രം കണ്ട് ജമാ അത്തിനെ തിരിച്ചറിഞ്ഞ ശുദ്ധാത്മാക്കള്‍ക്കീ ചരിത്രമൊന്നും അറിയണമെന്നില്ല.

ഇന്ന് ലോകമെമ്പാടും നടമാടുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെയും അക്രമങ്ങളുടെയും പ്രചോദക പ്രത്യയശാസ്ത്രം അന്യേഷിച്ചു നാം ഒരു പഠനം നടത്തിയാല്‍ നമുക്കു മൌദൂദിയില്‍ എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല. ഇതെഴുതുമ്പോള്‍ , മൌദൂദിയുടെ പഴയ പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഖുതുബാത്തി’ന്റെ യും അദ്ദേഹത്തിന്റെ ഖുര്‍ ആന്‍ വ്യാഖ്യാനമായ ‘തഫ്ഹീമുല്‍ ഖുര്‍ ആനി’ന്റെയും സമാനാശയക്കാരായ യൂസുഫുല്‍ ഖര്‍ളാവി തുടങ്ങിയവരുടെ ഫത്വാ സമാഹാരങ്ങളുടെയും നിരവധി വാള്യങ്ങള്‍ ഉള്‍പ്പെടെ മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം എന്റെ മുമ്പില്‍ ഉണ്ട്. ജമാ അത്തെ ഇസ്ലാമി ഒരു ഫാസിസ്റ്റ് ഭീകരപ്രസ്ഥാനമാണെന്നതിനുള്ള തെളിവുകള്‍ ഈ ഗ്രന്ഥങ്ങളില്‍നിന്നും ഞാന്‍ തുടര്‍ന്നും അവതരിപ്പിക്കാം . കാത്തിരിക്കുക.

23 comments:

Anonymous said...

ഒന്നാ‍ം ലോക മഹായുദ്ധം രണ്ടലോക മഹായുദ്ധം, സ്റ്റാലിന്‍ നരഹത്യ, ഇറാഖ് കൂട്ട കശാപ്പ്, അഫ്ഗാന്‍ കൂട്ടക്കശാപ്പ എന്ന് വേണ്ട് ലോകത്ത് നടന്ന അറിയപ്പെടുന്ന കൂട്ടകശാപ്പുകാ‍രൂം ഭീകരന്‍ മാരുമെല്ലാം നമ്മുടെ മാഷ് വിശ്വസിക്കുന്ന ഭൌതികവാദത്തിന്റെ വക്താക്കളും അതിന് ഊര്‍ജ്ജം നല്‍കിയത് ഡാര്‍വിനിസവുമായിരൂന്നു എന്നത് തെളിവുള്ള സത്യങ്ങളാണ്. അല്ലാതെ മൌദൂതിയുടെ ഗ്രന്ധങ്ങളായിരുന്നില്ല. മൌദൂതിതിയുടെ ഗ്രന്ധങ്ങള്‍ വായിച്ച് അദ്ധേഹത്തിന്റെ യഥാര്‍ത്ഥ അനുയായികളാരും ഭീകരവാദികളായില്ല. അത് വായിച്ച് മറ്റൊരു പാട് പേര്‍ ഭീകരവാദികളായി എന്ന് പറയുന്ന നമമുടെ മാഷിന് എവിടെയോ കുഴപ്പ്മുണ്ട്. മൌദൂദി മാത്രമല്ല, ഇസ്ലാം തന്നെ ഭീകരതയാണെന്നു പറയുന്ന ഇയാള്‍ മൌദൂതിയെ മാത്രം വിമര്‍ശിക്കുന്നതില്‍ പ്രത്യേകിച്ച് അല്‍ഭുതം കൂ‍റാനെന്തിരിക്കുന്നു. മന്ദബുദ്ധികളും,പടുവിഡ്ഡികളും അല്ലാത്തവര്‍ യുക്തിയുപയോഗിച്ചും ചിന്തിച്ചും കാര്യങ്ങള്‍ ഗ്രഹിക്കുക.

നാണമില്ലേ മനുഷ്യാ ...... said...

ഇവിടെ വരുന്നവര്‍ ഇയാളുടെ മുന്‍ലേഖനങ്ങള്‍ക്ക് ലഭിച്ച ചില അഭിപ്രായങ്ങള്‍ കൂടി നോക്കുക.ഈ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ പുതിയ
പൊട്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് വായനക്കാരെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുകയാണിയാള്‍.കഴിഞ്ഞ ലേഖനത്തിന് ലഭിച്ച ചില അഭിപ്രായങ്ങള്‍ :

അടയാളം said...
-------------

ഈ പോസ്റ്റില്‍ പലയിടത്തായി വര്‍ഗീയ-ഫാസിസ്റ്റ്-ഭീകര-തീവ്രവാദ എന്നു തുടങ്ങിയ ചില കടിച്ചാല്‍ പൊട്ടാത്ത വിശേഷണങ്ങള് ജമാ‍അത്തിനു മേല്‍ ചാര്‍ത്തിവെക്കാന്‍ താങ്കള്‍ വല്ലാതെ വെമ്പല്‍ കൊള്ളുന്നതായി കാണാനാകും. വെറുതെ വാചകമടിക്കാനും ആരോപണമുന്നയിക്കാനും എല്ലാര്‍ക്കും പറ്റും.
പക്ഷെ, ആരോപണമുന്നയിക്കുമ്പോള്‍ അത് തെളിവുസഹിതം വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കാനുള്ള “യുക്തി”യെങ്കിലും കാണിക്കണം. ഇന്ത്യാ മഹാരാജ്യത്ത് ഇന്നേവരെ അരങ്ങേറിയ എണ്ണിയാലൊടുങ്ങാത്ത വര്‍ഗീയ-സാമുദായിക-ജാതീയ-വംശീയ കലാപങ്ങളിലേതെങ്കിലുമൊന്നില്‍ ജമാ‍അത്തിന് പങ്കുള്ളതായോ എതെങ്കിലും ജമാ‍അത്ത് പ്രവര്‍ത്തകന്‍ ഏതെങ്കിലുമൊരു കലാപത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായോ ചൂണ്ടിക്കാണിക്കാനും അത് ലോകത്തോട് തെളിവ് സഹിതം വിളിച്ചുപറയാനും ഞാന്‍ താങ്കളെ വെല്ലുവിളിക്കുകയാണ്.അത് വ്യകതമാക്കാന്‍ കഴിയില്ലെങ്കില്‍ മാഷ് ഈ ബ്ലോഗും പൂട്ടിക്കെട്ടി ഒന്നാം ക്ലാസ്സു മുതല്‍ ജമാ‍അത്തിനെക്കുറിച്ച് പഠിച്ചു വരണം.എന്നിട്ട് മതി കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിക്കല്‍.

*********************************


അജ്ഞാതന്‍ said...
--------------

താന്‍ മനസിലാകിയത് മാത്രം ശരിയെന്നും ലോകത്തുള്ള സകല ഇസ്ലാം വിശ്വാസികള്‍ വിഡ്ഢികള്‍ ആണെന്നുമാണ് മാഷിന്റെ വിചാരം ... ബ്ലോഗില്‍ ഇടുന്ന പോസ്റ്റിനെ ചോദിയം ചെയ്യുന്ന ആളുകളെ അനോണി ആയി വന്നു കളിയാക്കിയും വല്ലതും ചോതിച്ചാല്‍ മറുപടി പറയാതെ ഉരുണ്ടു കളിക്കുകയും ചെയ്യുന്ന മാഷ് സ്വയം യുക്തിവാദി എന്ന് വിളിച്ചു യുക്തിവാദികള്‍ക്ക് തന്നെ അപമാനമാവുകയാണ്. എല്ലാ ബ്ലോഗുകളുടെയും അവസാനം സംവാദം എന്നാണ് ...എന്നാല്‍ ഈ നാല് ബ്ലോഗുകളും പരിശോധിച്ചാല്‍ വിക്തമായി കാണാം ,ഇവിടെ സംവാദം ഒന്നും അല്ല നടകുന്നത് ...തന്റെ അഭിപ്രായങ്ങള്‍ എഴുതുക ..അതിനെ വല്ലവരും ചോദിയം ചെയ്‌താല്‍ അതിന് മറുപടി പറയാതെ അടുത്ത പോസ്റ്റ് ഇടുക .... കടുത്ത ഇസ്ലാം വിരോതിയായ ഈ മനുഷ്യന്‍ മറ്റു മതസ്ടര്‍ക്ക് മുന്‍പില്‍ ഇസ്ലാമിനെ അപകീര്‍ത്തിപെടുതുകയാണ് .

***********************************

അടയാളം said...
--------------

ജബ്ബാര്‍ മാഷോട്:

മാഷെന്താ ഗീബത്സിന് പഠിക്കുകയാണൊ? നുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബത്സിയന്‍ സിദ്ധാന്തമാണൊ മാഷിന്റെ തത്വശാസ്ത്രം?
ഭീകരവാദത്തിന്റെ താഴ്വേര് എന്ന ടൈറ്റിലില്‍ താങ്കളീ പറഞ്ഞ കാര്യങ്ങലെല്ലാം തന്നെ താങ്കളുടെ മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തന്നെയല്ലെ?അതെടുത്ത് ഇവിടെ വീണ്ടും ചര്‍ദ്ധിക്കുക എന്നല്ലാതെ പുതിയതൊന്നും പറയാനില്ലെ?

ഞാനെന്റെ മുമ്പത്തെ കമന്റില്‍ മാഷോട് ഒരു വെല്ലുവിളീ നടത്തിയിട്ടുണ്ട്. ആ വെല്ലുവിളീ സ്വീകരിക്കാതെ , അതിന് മറുപടി പറയാതെ വിഷയം മാറ്റി അവിടെം ഇവിടെം തൊടാതെ സംസാരിക്കുന്നത് മാന്യമായ രീതിയില്‍ പറഞ്ഞാല്‍ ഭീരുത്വമാണ്.ആത്മാഭിമാനമെന്ന് പറയുന്ന സാധനം ഒരിത്തിരിയെങ്കിലും തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയുകയാണ് മാഷ് ആദ്യം വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും പഴകിപ്പുളിച്ച ആരോപണങ്ങളുന്നയിക്കലല്ല. എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയാത്തിടത്തോളം കാലം മാഷിന്റെ പുതിയ ആരോപണങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത എനിക്കില്ല എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.പഴകിപ്പുളിച്ച ആരോപണങ്ങളല്ലാ, ജീവിക്കുന്ന തെളിവുകളാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇസ്ലാമിനെക്കുറിച്ചും ജമാ‍അത്തെ ഇസ്ലാമിയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ സംവിധാനങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത്, വിമര്‍ശകരില്‍ നിന്നല്ല, നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.

***********************************

മലയാളി said...
-------------

അടയാളത്തിന്റെ വെല്ലുവിളി എറ്റെടുക്കാന്‍ ഇ.എ.ജബ്ബാര്‍ മാഷ് തയ്യാറാകണം.അല്ലാതെ പുതിയ ആരോപണങ്ങളുമായി രംഗത്തു വന്ന്വീണിടത്തുകിടന്നുരുളാന്‍ ശ്രമിക്കുകയല്ലാ വേണ്ടത്. വെല്ലുവിളീ ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് അബദ്ധം പറ്റിയതില്‍ ക്ഷമ ചോദിക്കാനുള്ള ധാര്‍മ്മിക മര്യാദയെങ്കിലും കാണിക്കണം.അല്ലാത്തപക്ഷം മാഷ് ഈ പറയുന്നതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാന്‍ കഴിയില്ല.തെളിവില്ലാത്ത ആരോപണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഡികളല്ല വായനക്കാര്‍.

***********************************

Anonymous said...
-----------------

ജാബ്ബാര്‍ മാഷിന്റെ സ്വാഭാവം വെച്ച് ഒരു ചോദ്യത്തിനും മറുപടി പ്രതീക്ഷിക്കരുത്. ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ യുക്തിവാദത്തിന്റെ പേരില്‍ ചര്‍ദ്ദിച്ചവ തന്നെയാണ് മിക്കാവാറും ഈ ബ്ലോഗില്‍. അതിലെ ഓരോ ആരോപണങ്ങളും മറുപടി ലഭിച്ചതുമാണ്. ഒരിടത്ത് പരാജയപ്പെടുമ്പോള്‍ മറ്റൊരിടത്തേക്ക് മാറും. പിന്നെ മൊത്തത്തില്‍ ഇസ് ലാം വിമര്‍ഷനത്തിന് നല്ല സപ്പോര്‍ട്ടും കിട്ടും.

അടയാളത്തിന്റെ വെല്ലുവിളിയോടൊപ്പം ഒരു അനോണിയുടെ വെല്ലുവിളി. ഇസ് ലാമിനെ കുറിച്ച് മിനിമം അറിയാനെങ്കിലും മാഷ് ശ്രമിച്ചിട്ടുണ്ടോ (യുക്തിവാദികള്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് അപ്പുറം. (അത് ഏത് ഭാഷയിലാണെങ്കിലും). ഖുര്‍ ആന്‍ വിമര്‍ഷിക്കാന്‍ ബ്ലൊഗ് നടത്തുന്ന മാഷേ അറബിഭാഷയില്‍ ഒരു വാചകമെങ്കിലും കൃത്യമയി പറയാന്‍ അറിയുമോ. ഇതും വെല്ലുവിളിയാണ്. നട്ടെല്ല് ഉണ്ടെങ്കില്‍ , ലജ്ജയില്ലങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.


നിങ്ങള്‍ക്ക് ആ മതത്തെ പറ്റിയല്ല. യുക്തിവാദത്തെ കുറിച്ച് പോലും അറിവ് വട്ടപ്പൂജ്യമാണെന്ന് ഈ ബ്ലോഗ് നിക്ഷപക്ഷമായി വിലയിരുത്തുന്ന വിവരമുള്ളവര്‍ പറയും. നല്ലൊരു ശതമാനം വിവരമില്ലാത്തത് കൊണ്ടാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന സത്യം അവരും മനസ്സിലാക്കണം. ദൈവ വിശ്വാസം ആയാലും ജമാ അത്ത് ആയാലും നോമ്പിന്റെ ശാസ്ത്രീയത ആയാലും മണ്ടത്തരങ്ങള്‍ മാത്രം പറയാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പഠിച്ച് കൊണ്ട് വിമര്‍ഷിച്ച് കൂടെ മാഷേ

***********************************

June 20, 2008 6:43 AM
അജ്ഞാതന്‍ said...
i have a request ...please give answers to ppl asking doubts on ur posts..otherwise please close this comment section and write wat u like.we ppl are writing comments on ur post to get a answer from u.ur putting another post without completing earlier topics....


so please if u want to have a

debate with belivers show ur guts and give replies for the ppl who ask in earlier posts...
then post new topics..

പട്ടാമ്പിക്കാരന്‍ said...

ഇന്ന് ലോകമെമ്പാടും നടമാടുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെയും അക്രമങ്ങളുടെയും പ്രചോദക പ്രത്യയശാസ്ത്രം അന്യേഷിച്ചു നാം ഒരു പഠനം നടത്തിയാല്‍ നമുക്കു മൌദൂദിയില്‍ എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല

മാഷ് പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു പഠനം നടത്തിനോക്കി. എന്റെ പഠനത്തില്‍ നിന്ന് മനസ്സിലായത് :

# ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കി വംശീയ ശുദ്ധീകരണം നടത്തിയത് ഹിറ്റ്ലറല്ലാ, മൌദൂദിയാണ്.

# ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍‍ക്ക് കാരണം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും അധീശത്വമോഹങ്ങളൊ ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും ജപ്പാന്റെയും കച്ചവട താല്പര്യങ്ങളൊ ഒന്നുമല്ലാ, മൌദൂദിയന്‍ ദര്‍ശനമാണ്.

# ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷം നടത്തിയത് മൌദൂദിയുടെ പുസ്തകം വായിച്ച് ആവേശം പൂണ്ട കുറ്റ്യാടിയിലെ ജമാ അത്ത് പ്രവര്‍ത്തകര്‍.

# അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനമിടിച്ചു കയറ്റിയത് തെരുവുനാടകം കഴിഞ്ഞ് മടങ്ങുകയായിരുന്ന സോളീഡാരിറ്റിക്കാര്‍.

# ബാബരി മസ്ജിദ് തകര്‍ത്തതും ബോംബെയിലും ഗുജറാത്തിലും സ്ഫോടന-കൂട്ടക്കൊലകള്‍ നടത്തിയതും മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ കോഴിക്കോട്ട് ബഹുജന
കണ്‍വെന്‍ഷന്‍ നടത്തി വിഷയം സമൂഹ മധ്യത്തിലേക്കെത്തിച്ച എസ്സൈഓ കുട്ടികള്‍.

# അഫ്ഗാന്‍ മലമടക്കുകളില്‍ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേള്‍ക്കുന്ന ബില്‍നാദന് ഓപ്പറേഷന്‍ തന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കുന്നത് അഫ്ഗാനിസ്ഥാനില്‍ ഒരു യൂണിറ്റ് പോലുമില്ലാത്ത
ജമാ‍അത്തിന്റെ സ്ഥലം അമീര്‍.

# ഇന്ത്യെയെയും പാക്കിസ്ഥാനെയും എക്കാലത്തും തമ്മിലടിപ്പിക്കാനുള്ള ഗൂഡ തന്ത്രം മെനഞ്ഞെത് ഡെല്‍ഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് വെച്ച് മൌദൂദിയും മൌണ്ട്ബാറ്റണ്‍ സായിപ്പും തമ്മില്‍ .

(ഇതേക്കുറിച്ച് കുറച്ചുകൂടി “ആഴത്തിലുള്ള പഠനം“ നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടി വെളിവായി.മൌദൂദി കേവല‍മൊരു പത്രപ്രവര്‍ത്തകനോ പ്രഭാഷകനോ ഗ്രന്ഥകാരനോ ആയിരുന്നില്ല, മറിച്ച് ഒന്നാന്തരമൊരു ആയുധക്കച്ചവടക്കാരനായിരുന്നു)

# ഇസ്രായേലും ഫലസ്തീനും ഇറാക്കും ഇറാനുമെല്ലാം അടങ്ങുന്ന മിഡിലീസ്റ്റില്‍ എന്നും കുഴപ്പങ്ങള്‍ ഉണ്ടാക്കി ആയുധക്കച്ചവടം നടത്തി എണ്ണയൂറ്റി വില്‍ക്കുന്നത് ഇവിടങ്ങളിലെ ജമാ‍അത്ത് കമ്മിറ്റികള്‍.

(കൂടുതല്‍ “ആഴത്തിലുള്ള പഠനം“ നടത്തിയപ്പോള്‍ അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ജമാ‍അത്തെ ഇസ്ലാമിക്കാര്‍ക്ക് ഏഴ് ആയുധ നിര്‍മ്മാണ കമ്പനികളും പന്ത്രണ്ടോളം പെട്രോള്‍-ഡീസല്‍ പ്ലാന്റുകളും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.)

എന്റെ പഠനത്തില്‍ ഇത്രയൊക്കെയേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ.സമയക്കുറവ് കാരണം കൂടുതല്‍ ആഴത്തിലുള്ള പഠനത്തിന് പറ്റിയില്ല.ഒരുപക്ഷെ, നല്ലൊരു പഠനം നടത്തിയിരുന്നെങ്കില്‍ ഇന്തോനേഷ്യയിലെ സുമാത്രാ ദീപില്‍ നിന്ന് സുനാമിത്തിരമാലകളെ കയറൂരി വിട്ടതും ലാത്തൂരില്‍ ഇടക്കിടെ ഭൂകമ്പങ്ങളുണ്ടാക്കി കളിക്കുന്നതും
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കങ്ങളുമൊക്കെയുണ്ടാക്കി രസിക്കുന്നതും എന്തിനേറേ നമ്മുടെ മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ
അണ്ണാച്ചിക്ക് വില്‍ക്കുന്നതുമെല്ലാം ഈ ജമാ‍അത്തുകാര്‍ തന്നെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞേനെ.

അജ്ഞാതന്‍ said...

wow!! i salute u ppl for making such a great study......mashe anything to say...wen u posting new post?caz here also u have to many comments against u.so do the same..try to keep new post b4 more readers come here

ea jabbar said...

അഹമ്മദിയ്യാവിരുദ്ധ കലാപത്തെപ്പറ്റി അന്യേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് മുനീര്‍ കമ്മിഷന്‍ മുമ്പാകെ മൌദൂദി വെളിപ്പെടുത്തിയ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ മതഭ്രാന്തും ഭാവനാ വൈകൃതവും പുറത്തു കൊണ്ടു വരുകയുണ്ടായി. .ഉദാഹരണത്തിനു കമ്മിഷന്റെ രണ്ടു ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ കാണുക:
ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്ലാമിക ഗവര്‍മെന്റാണു പാകിസ്താനിലുള്ളതെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണകൂടം നിലവില്‍ വരാന്‍ താങ്കള്‍ അനുവദിക്കുമോ?
ഉത്തരം: തീര്‍ച്ചയായും. ഇന്ത്യയിലെ മുസ്ലിംങ്ങളോട് ഹീനജാതിക്കാരോടും ശൂദ്രരോടും പെരുമാറുന്ന രീതിയില്‍ പെരുമാറിയാല്‍ പോലും എനിക്കതില്‍ യാതൊരു പരാതിയുമില്ല. ഗവര്‍മെന്റില്‍ അവരുടെ പങ്കാളിത്തം ഇല്ലാതായാലും അവരുടെ പൌരാവകാശങ്ങള്‍ ഇല്ലാതായാലും ശരി എനിക്കതില്‍ പരാതിയില്ല. വാസ്തവത്തില്‍ അത്തരമൊരവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടല്ലോ.
ചോദ്യം: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയിലെ മുസ്ലിംങ്ങളുടെ കടമയെന്താണ്?
ഉത്തരം: അവരുടെ കടമ വളരെ വ്യക്തമാണ്. നമ്മോടൊപ്പം ചേരുക. ലിന്ത്യയുടെ ഭാഗത്തു നിന്ന് നമുക്കെതിരെ യുദ്ധം ചെയ്യാതിരിക്കുക.
(Report of the court of enquiry constituted under punjab act 11 of 1954 to enqire in to the panjab disturbances of 1953,p.228-229)

ea jabbar said...

ഹമീദ് ചേന്നമംഗലൂര്‍ എഴുതിയതു കൂടി കാണുക.

Anonymous said...

മൌദൂതി ഒരു ഭയങ്കരന്‍ തന്നെ അല്ലെ മാഷെ!!!

വല്യൊരു കദിനാ വെടിയാണെന്നു പറഞ്ഞ് ആളെ ക്കുട്ടിയിട്ട് ഇത് വെറും തൂറ്റിപോയ ഒരു ഓല പടക്കം പോലെയായല്ലോ എന്റെ മാഷെ. ഹമീദിനെ കൂടെ കൂട്ടി ഒരേറു പടക്കം സങ്കടിപിക്കാനുള്ള ശ്രമത്തിലാ നമ്മുടെ മാഷ്!! മാഷിന്റെ ആവനാഴിയിലെ അമ്പുകളൊക്കെ ലഷ്യം പ്രാപിക്കുന്നില്ലെന്നാലോചിക്കുമ്പോള്‍ ഒരു സങ്കടം!

Anonymous said...

മനുഷ്യന്റെ സഹിഷ്ണുത ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് മതങ്ങളാണ് എന്നാണ് ല്ലോ ഇ എ ജബ്ബാറിന്റെ വാദം. പക്ഷേ ഇദ്ദേഹത്തിന്റെ ഈ ബ്ലോഗ് വായിച്ചപ്പോള്‍ മനസ്സിലായത് അതിന്റെ ക്രഡിറ്റ് യുക്തിവാദികള്‍ക്ക് (എല്ലാ യുക്തിവാദികളും ഇദ്ദേഹത്തെ പോലെയാണെങ്കില്‍) കൊടുക്കണം. ഇത്രയും അസഹിഷ്ണുതയോടെ സംസാരിക്കുന്ന ഒരു മതവിശ്വാസിയും ഉണ്ടാവും എന്ന് തോന്നുന്നില്ല. അപ്പോ ചുരുക്കത്തില്‍ ഈ യുക്തിവാദവും ഒരു മതമാണ് അല്ലേ മഷേ.

നിഷേധി said...

ബ്ലോഗിന്റെ പേര് “സ്നേഹ സംവാദം“.

പോസ്റ്റുകളുടെ പേര് ആടിന്‍ തോലണിഞ്ഞ ചെന്നായ,ആടിന്‍ തോലിനുള്ളിലെ ഭീകരത,വീമ്പു പറച്ചില്‍,പുരോഗമന നാട്യം,കാപട്യത്തിന്റെ കുത്തക സംഘടന..ഇങ്ങനെ പോകുന്നു.

പോസ്റ്റുകളിലുടനീളം പറഞ്ഞുപോകുന്നത് അന്ധമായ
അസഹിഷ്ണുതാ വാദങ്ങളും.

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ പ്രൈസിന്
പരിഗണിക്കപ്പെടാനുള്ള കോപ്പുണ്ട്.

ഒരഭ്യര്‍ഥനയുണ്ട്, ഈ സ്നേഹസംവാദം എന്ന
പേര് മാറ്റി വല്ല വിദ്വേഷ സംവാദം എന്നോ മറ്റൊ ആക്കിക്കൂടെ?

ea jabbar said...

ഞാന്‍ വിമര്‍ശിക്കുന്നത് ഒരു പ്രസ്ഥാനത്തെയാണ്.ഏതെങ്കിലും വ്യക്തികളെയല്ല.
ലോകത്താകെ അശാന്തി പടര്‍ത്തുകയും ഒരു മതം ലോകത്താകെ വാളും തോക്കും കൊണ്ട് സ്ഥാപിക്കലാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഭീകരതയുടെ വിഷബീജം വിതറുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും സ്നേഹിക്കാന്‍ ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍ എനിക്കാവുന്നില്ല!

Anonymous said...

നമ്മുടെ ജബ്ബാര്‍ മാഷ് ഗീബത്സില്‍സിനെ പോലും നാണിപ്പിക്കുന്ന മനുഷ്യ സ്നേഹി തന്നെ !!! ജമാ അത്തെ ഇസ് ലായെ കുറിച്ച് അവര്‍ക്കു പോലും ഇല്ലാത്ത അറിവുകളാ ഈ മനുഷ്യ സ്നേഹി എന്ന സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്. മനുഷ്യ സ്നേഹത്തിന് ഇങ്ങനെയുമുണ്ടോ നിര്‍വ്വചനങ്ങള്‍!

തന്റെ ഗുണങ്ങള്‍ പൊതു സമൂഹമാണ് സമ്മതിച്ചു തരേണ്ടത്. അല്ലാതെ അവനവന്‍ താന്നെയല്ലാ എന്ന സാമാന്യ യുക്തിപോലുറിയാത്ത ഒരു യുക്തിവാദിയായിപ്പോയല്ലോ എന്റെ മഷെ താങ്കള്‍!!

Anonymous said...

മനുഷ്യസ്നേഹി ആയത് കൊണ്ടാണൊ മാഷ് വിമര്‍ശനത്തില്‍ ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്. ഞാന്‍ ഉറപ്പിച്ച് പറയാം. ഒരിക്കലും വിമര്‍ശനത്തെ ഇഷ്ടപെടത്തവര്‍ ബുദ്ധിജീവികളും താങ്കളെ പോലെയുള്ള ഭൌതിക വാദികളും ആണ്. ബ്ലോഗില്‍ തന്നെ മതവിശ്വാസികളുടെ പോസ്റ്റുകളില്‍ അനവധി ഭൌതികവാദികള്‍ വിമര്‍ശിച്ചപ്പോഴും ആ കമന്റുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇ എ ജബ്ബാറിന്റെ പോസ്റ്റില്‍ നിന്ന് ദിവസവും കമന്റ് കുറയുന്നു. വിമര്‍ശനം താങ്കള്‍ക്ക് പിടിക്കില്ല അല്ലേ. ഇത്രയും അസഹിഷ്ണുത കൊണ്ട് നടക്കുന്ന നിങ്ങളാണൊ മനവിക ഐക്യത്തെ കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നത്. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ പോസ്റ്റും പുസ്തകങ്ങളും വായിച്ച് ലജ്ജിക്കൂ . സ്റ്റാലിനും മവോയും മനുഷ്യനെ കൊന്നത് മതവിശ്വാസം കൊണ്ടല്ലെന്ന് മനസ്സിലാക്കാന്‍ പോലും യുക്തി ഉപയോഗിക്കാത്ത നിങ്ങളെന്ത് യുക്തിവാദിയാണ് മാഷേ.

ഈ കമന്റും ഡലീറ്റ് ചെയ്യണം. ഇതിന്റെ കോപ്പി ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്. ഒന്നുകില്‍ കമന്റ് എഴുതാനുള്ള ഒപ്ഷന്‍ വേണ്ടന്ന് വെക്കുക. അല്ലങ്കില്‍ കമന്റുകള്‍ സഹിക്കുക. വരുന്നത് ഡലീറ്റ് ചെയ്യുന്നതും ആണത്തമല്ല മാഷേ. യുക്തിവാദം മതം തന്നെ. അതും ഒരു മതം തന്നെ. അതിനും ആചാരങ്ങള്‍ ഉണ്ട്. അനുഷ്ഠാനങ്ങള്‍ ഉണ്ട്. മാറ്റാനാവാത്ത ചിന്താഗതി ഉണ്ട്. യുക്തിവാദവും ഭൌതിക വാദവും മതമാണ് എന്നും അതിലെ ഒന്നാം തരം മൌലികവാദിയാണ് ജബ്ബാര്‍ എന്നും തെളിയിക്കുന്നതാണ് നിങ്ങളുടെ ബ്ലോഗുകളും പുസ്തകങ്ങളും.

ea jabbar said...

ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഇന്നു വരെ ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. എല്ലാം എല്ലാവരും വായിക്കട്ടെ .ആരാണു സത്യം പറയുന്നതെന്നും ആര്‍ക്കാണു സഹിഷ്ണുതയില്ലാത്തതെന്നും ആരാണു അനോണിയായി മുണ്ടിടുന്നതെന്നുമൊക്കെ വായനക്കാര്‍ സ്വയം കണ്ടെത്തിക്കൊള്ളും. എന്റെ വിമര്‍ശനങ്ങള്‍ കടുത്ത ഭാഷയിലാണെന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു. അതിനുള്ള ന്യായീകരണവും എനിക്കുണ്ട്. വിട്ടുവീഴ്ച്ചയില്ലാത്ത മതനിരപേക്ഷത .അതാണെന്റെ ആദര്‍ശം.

ea jabbar said...

ഞാന്‍ മനുഷ്യനെ സ്നേഹിക്കുന്നു. മനുഷ്യനെ ബാധിച്ച രോഗത്തെ സ്നേഹിക്കാന്‍ എനിക്കാവില്ല. അതിനാല്‍ മതത്തെയും മറ്റു മൂഡവിശ്വാസങ്ങളെയും ഞാന്‍ വെറുക്കുന്നു.

ea jabbar said...

ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !

ea jabbar said...

ഇസ്ലാമിക ജനിതകശാസ്ത്രം

Sakthi said...

Misravivaham is all about marriages between Hindu- Muslim or Hindu- Christain! Muslim-Christain Misravivham is unheard in Kerala though their population nearly 50 percent of the total population!. Nealy 90 percent of Misravivham cases , end up with Hindu partner embracing semetic religion! The childrens are brought up as either Muslims or christains as the case may be. There is no case of conversion to Hinduism or childrens brought up as Hindus?

It is crystal clear that Hindus need not a lesson in this case.
My question is Why this example of Laxmi Devi and Anwar Rashid? Why not Antony and Ameena?
The Kerala communists know all this ground realities. But when they feel itching at anus , they used to scratch head!

Commie idiots know the consequences
Even anti-national, anti-Hindu commies know that Ameena will make sure that part of Anthony is first mutilated & make him into an AbuBucker before she will marry him almost like a Buckreed festival.

ea jabbar said...

ഖുര്‍ ആനിലെ പ്രപഞ്ച ഘടനയും അല്ലാഹുവിന്റെ വിവരക്കേടുംവ്യക്തമാക്കുന്ന ഏതാനും കുറിപ്പുകള്‍ തുടര്‍ന്നു വായിക്കാം.

കൊട്ടുകാരന്‍ said...

അക്രമത്തില്‍ പ്രതിഷേധം

കോഴിക്കോട്: പറമ്പില്‍ ബസാറില്‍ നടന്ന പാഠപുസ്തകസംവാദത്തില്‍ പങ്കെടുത്ത ഇ എ ജബ്ബാറിനെ മുസ്ളിംലീഗുകാര്‍ അക്രമിച്ചതില്‍ യുക്തിവാദിസംഘം പ്രതിഷേധിച്ചു. നഗരത്തില്‍ പ്രകടനവും പൊതുയോഗവുംചേര്‍ന്നു. ടി കെ രവീന്ദ്രനാഥ്, എം രാമദാസ് എന്നിവര്‍ സംസാരിച്ചു.

കൊട്ടുകാരന്‍ said...

ബലാല്‍സംഗം: 10വയസ്സുകാരി അപകടനിലയില്‍; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍
കുണ്ടംകുഴി(കാസര്‍കോട്) : മദ്രസയില്‍ ക്ളാസിനെത്തിയ പത്തു വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെകുട്ടി പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ബേഡകം മൂന്നാംകടവ് ഖിലര്‍ ജുമാമസ്ജിദ് മദ്രസ അധ്യാപകന്‍ മലപ്പുറം കുളത്തൂര്‍ വല്ലക്കോട് തൊട്ടിയിലെ കുഞ്ഞാലന്റെ മകന്‍ വി ടി അയൂബിനെ (28) പൊലീസ് അറസ്റ് ചെയ്തു. മദ്രസയില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന പെകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് ക്ളാസ് കഴിഞ്ഞ ശേഷം അഞ്ചരയോടെ പെകുട്ടിയെ അധ്യാപകന്‍ മദ്രസയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. മുറിയടച്ച് കടന്നുപിടിച്ചതോടെ ഭയന്നുവിറച്ച പെകുട്ടി കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം പെകുട്ടി അവശ നിലയില്‍ വീട്ടിലെത്തി. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം ആരോടും പറഞ്ഞില്ല. രാത്രിയോടെ കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരതരമായതിനാല്‍ രാത്രി ഒന്നോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മദ്രസയില്‍ വളരെ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. പെകുട്ടികളുടെ എണ്ണം നാമമാത്രം. മൂന്നു വര്‍ഷം മുമ്പാണ് അയൂബ് ഇവിടെ അധ്യാപകനായി എത്തിയത്. നോട്ടുപുസ്തകം പരിശോധിക്കാനെന്ന് പറഞ്ഞ് കുട്ടികളെ അധ്യാപകന്റെ താമസസ്ഥലത്ത് കൊണ്ടുപോകുന്നത് പതിവാണ്. പീഡനത്തിനിരയായ കുട്ടിയെ കുറച്ചുദിവസം മുമ്പും മുറിയിലേക്ക് വിളിപ്പിച്ച് ശല്യം ചെയ്തിരുന്നു. മറ്റ് ചില കുട്ടികളെയും പീഡിപ്പിച്ചതായി അയൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദൂര്‍ സിഐ ടി പി രഞ്ജിത്ത്, ബേഡകം എസ്ഐ ടി പി സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

മകള്‍ ജീവനെടുക്കിയത് പീഡനം മൂലമെന്ന് സിസ്റ്റന്‍ അനുപം മേരിയുടെ പിതാവ്

കൊല്ലം: സിസ്റ്റര്‍ അനുപം മേരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കോവെന്റിലുണ്ടായ പീഡനം മൂലമാണെന്ന് പിതാവ് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ജൂഡ് വില്ലയില്‍ പാപ്പച്ചന്‍ പറഞ്ഞു. ഇതുപോലെ വേറെ ഒരു കന്യാസ്ത്രിക്കും ഇനി പീഡനം അനുഭവിക്കേണ്ട വരരുതെന്നും അദ്ദേഹം പറഞ്ഞു. മരണവിവരം അറിഞ്ഞ് കോവെന്റില്‍ എത്തിയ തന്നെ ഒരു നോക്കു കാണാന്‍ മാത്രമേ അനുവദിച്ചുള്ളു. തന്നെ മറ്റൊരു മുറിയില്‍ ഇരുത്തിയശേഷം മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാപ്പച്ചന്‍ പറഞ്ഞു. ഏറെ നാളായി തന്റെ മകള്‍ പലവിധ പീഡനങ്ങളും അനുഭവിക്കുകയായിരുന്നു. ഇക്കാര്യങ്ങളൊന്നും മകള്‍ വീട്ടിലെത്തുമ്പോള്‍ പറയാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നിന് സഹോദരന്‍ ഗള്‍ഫില്‍ പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ മകള്‍ കോവെന്റില്‍ നടക്കുന്ന പല പീഡന കാര്യങ്ങളെക്കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. ഇനി അങ്ങോട്ട് പോകുന്നില്ലെന്നും സഭാ വസ്ത്രംപോലും അഴിക്കാന്‍ പോലും മകള്‍ മുതിര്‍ന്നതായി സിസ്റ്ററുടെ പിതാവ് പറഞ്ഞു. സിസ്റ്റര്‍ അല്‍ഫിയയാണ് പീഡിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നതെന്ന് അനുപം മേരി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പള്ളിയില്‍ അടക്കണമെങ്കില്‍ ബിഷപ്പിന്റെ അനുവാദം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം സ്ഥലത്ത് സംസ്കാരം നടത്തിക്കൊള്ളാമെന്ന് പാപ്പച്ചന്‍ പറഞ്ഞു. വനിതാ കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, ഡി ദേവി എന്നിവര്‍ സന്ദര്‍ശിച്ചു.

ദേശാഭിമാനി. 12-8-08
ധാര്‍മ്മികതയുടെ കാവല്‍ക്കാര്‍ !!!

Anonymous said...

എന്റെ പ്രിയപെട്ട ജബ്ബാര്‍ മാഷേ,

ആര്‍ക്ക് വേണ്ടിയാണ്.എന്തിന് വേണ്ടിയാണ്,
നിങ്ങള്‍ സ്വസ്ഥമായി ആലോചിച്ച് നോക്കൂ.പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന്. ഈ പ്ലസ് വണ്‍ കാരന് ഒരു സംശയം ഈ നുണ പറയാണുള്ള കഴിവ് ജന്മനാ കിട്ടിയതാണോ.അതോ യുക്തിവാദി സംഘം അതിന് കോഴ്സ് എടുക്കുന്നുണ്ടോ?
ഞാന്‍ ചെറുപ്പം മുതല്‍ക്ക് ജമാഅത്തിനേയും പ്രവര്‍ത്തകരേയും കണ്ട് വളര്‍ന്നവനാണ്. കല്ല് വെച്ചാല്‍ പൊട്ടാത്ത നുണ്ണയാണ് നിങ്ങള്‍ പറയുന്നതെന്ന് നിങ്ങള്‍ ക്ക് തന്നെ അറിയാം

Naj said...

Islam is spread by Sword ! Yes spread by sword of knowledge and understanding. not by my comment, thousands of people embrassing Islam from west is the good example one can give to this false allegation. US priest Yusuf Estes, Taliban Captive Chief British JOurnalist Yuvonne Ridly, Pope Singer, Cat Stevens (Yousuf Islam), Jeffrey Lang (An aethist and mathematics professor in US University), all these from many are not by swords by their intellectual capacity accepted Islam. Even i agree by sword, I love this religion more than other. No muslim will convert to other faith unless they have something wrong. Just open your heart and eyes and see the beauty of the Islam how it prevails over others. If you can do something to betterment of the people who are abused in the name of Castes, help them to get considered as human. Just walk on villages and districts and states in India, you will see how they are treated with upper castes. How can you waste time with some baseless allegation while there many people are abused by discrimination...Don't you open you eyes and ears !

Naj

ea jabbar said...

മൌദൂദിസം ബംഗ്ലാദേശില്‍

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.