Thursday, June 19, 2008

ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായ!

കേരളത്തിലെ മുസ്ലിം ജനസമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം കൈപ്പിടിയിലൊതുക്കുക എന്നതാണു ജമാ അത്തുകാര്‍ ഏറെക്കാലമായി സ്വപ്നം കാണുന്ന മറ്റൊരു ലക്ഷ്യം. മുസ്ലിം ലീഗിന്റെ ജീര്‍ണ്ണതയില്‍നിന്നു വളമൂറ്റിയെടുത്ത് ധൃതഗതിയില്‍ ലക്ഷ്യം നേടാമെന്നു പകല്‍ക്കിനാവു കണ്ടവര്‍ക്കു പക്ഷേ നിരാശപ്പെടേണ്ടി വന്നു. ലീഗിന്റെ തകര്‍ച്ചയില്‍നിന്നു മുതലെടുക്കാന്‍ ഇടതു രാഷ്ട്രീയക്കാര്‍ക്കേ കഴിയൂ എന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ തെളിയിക്കപ്പെട്ടതോടെ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടതും ജമാ അത്തുകാര്‍ക്കായിരുന്നു. (അവര്‍ ഈ മണ്ഡലത്തില്‍ വോട്ടു ചെയ്തിട്ടുമില്ല.)

ജമാ അത്തുകാരുടെ രാഷ്ട്രീയമോഹങ്ങള്‍ക്കു പഴക്കമേറെയുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ആറെസ്സെസ്സിനോടൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തിന് , നേതാക്കള്‍ ജയിലിലടക്കപ്പെട്ടതോടെയാണ് , തങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്താണെന്ന തിരിച്ചറിവുണ്ടായത്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ജിഹാദ് വിളിച്ചു നടന്നവര്‍ക്ക് ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുമൊക്കെ സ്വീകാര്യമായത് അന്നു തൊട്ടാണ്.
മതരാഷ്ട്രവാദവും ഭീകരവ്യാഖ്യാനവുമെല്ലാം സംഘടനയുടെ കോര്‍ കേഡര്‍ ഗ്രൂപ്പിലേക്കു പരിമിതപ്പെടുത്തുകയും ,ഒളിയജണ്ടയ്ക്കു പുകമറയൊരുക്കാന്‍ മതേതരവും ദുന്യവിയുമായ പ്രശ്നങ്ങള്‍ തെളിയജണ്ടയില്‍ ഉള്‍പ്പെടുത്തി നാടകം കളിക്കുകയും ചെയ്യുന്ന കേരള ജമാ അത്തിന് പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കു ചേക്കേറാന്‍ പൂതിയുദിച്ചിട്ടു കാലമേറെയായെങ്കിലും അനുകൂല കാലാവസ്ഥയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്. തങ്ങളുടെ മുന്‍ കാല ചെയ്തികളും തങ്ങള്‍ പ്രചരിപ്പിച്ച മൌദൂദിയന്‍ സാഹിത്യങ്ങളും തന്നെയാണ് ജന സാമാന്യത്തെ ഈ പ്രസ്ഥാനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ബാബറി സംഭവത്തിന്റെ പശ്ചാതലത്തില്‍ ലീഗിനെ പിളര്‍ത്തി മുതലെടുക്കാന്‍ ജമാ അത്തു നടത്തിയ പ്രയത്നങ്ങള്‍ വൃഥാവിലാവുകയാണുണ്ടായത്. അബ്ദുന്നാസര്‍ മ അദനിയുടെ തീ പറപ്പന്‍ തീവ്ര വാദവും ഐ എസ് എസ് എന്ന ഭീകരസംഘത്തിന്റെ പിറവിയും വളര്‍ച്ചയും ജമാ അത്തിനെ തെല്ലൊന്നംബരപ്പിക്കാതിരുന്നില്ല. അര നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ക്കു സാധ്യമാകാത്ത കാര്യം മ അദനിക്കു ഞൊടിയിട കൊണ്ടു സാധ്യമായതിന്റെ രാഷ്ട്രീയ കാലാവസ്ഥയും ജമാ അത്തിനു പ്രയോജനപ്പെടുത്താനായില്ല. അസംതൃപ്തരായ മുസ്ലിം യുവത്വത്തെ വൈകാരികമായി ഉത്തേജിപ്പിച്ചുകൊണ്ടുള്ള മഅദനിയുടെ രംഗപ്രവേശം തെക്കന്‍ കേരളത്തില്‍ മാത്രമല്ല, ലീഗിന്റെ തട്ടകമായ മലബാറിലും ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ ,സ്വന്തം നിലയില്‍ അവസരം മുതലാക്കാന്‍ കഴിയാതെ ഇച്ഛാഭംഗത്തില്‍ കഴിയുകയായിരുന്ന മൌദൂദുസ്റ്റുകള്‍ മഅദനിക്കു പിന്തുണയുമായി രംഗത്തു വന്നു. ഐ എസ് എസ്സിന്റെ തീവ്രവാദം നാടിനും സമുദായത്തിനും ആപത്താണെന്നു ലീഗുകാര്‍ പറയാന്‍ തുടങ്ങിയതോടെ മഅദനിക്കു പ്രതിരോധം തീര്‍ത്തുകൊണ്ട് ജമാ അത്തു പത്രവും പ്രസിദ്ധീകരണങ്ങളും തീവ്രവാദത്തെ ന്യായീകരിക്കാന്‍ അച്ചു നിരത്തി. എന്നാല്‍ ജമാ അത്തിനെ മുഖവിലയ്ക്കെടുക്കാന്‍ മഅദനി തയ്യാറല്ലായിരുന്നു.

ഐ എസ് എസ് പിരിച്ചു വിടുകയും മഅദനീ പ്രതിഭാസം കെട്ടടങ്ങുകയും ചെയ്തതോടെ സുലൈമാന്‍ സേഠുവിനെ കരുവാക്കി മറ്റൊരു രാഷ്ട്രീയക്കളിക്കും ജമാ അത്തുകാര്‍ കരുക്കള്‍ നീക്കി. മൌദൂദിസത്തിന്റെ ചൂരും മണവും തിരിച്ചറിഞ്ഞിരുന്നതിനാല്‍ സേഠുവും ഇക്കൂട്ടരെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല. സേഠു രാഷ്ട്രീയവും ക്ലച്ചു പിടിക്കാതെ പോയി.

എല്ലാ അടവും പൊളിഞ്ഞ് ഒടുവിലിതാ പത്തൊമ്പതാമത്തെ അടവെന്നോണം കൂത്തും കൂടിയാട്ടവുമൊക്കെയായി സോളിഡാരിറ്റിപ്പടയെ തെരുവിലിറക്കിയിരിക്കുന്നു. കാത്തിരുന്നു കാണുക.

ഹുകൂമത്തും ഇഖാമത്തും തൌഹീദും ശിര്‍ക്കുമൊക്കെ മാറ്റിവെച്ച് പ്ലാച്ചിമടയും കൊക്കൊക്കോലയും എക്സ്പ്രസ് വേയുമൊക്കെ മുഖ്യ വിഭവങ്ങളാക്കി ഒരു പൂഴിക്കടകന്‍ കൂടി പയറ്റി നോക്കുകയാണ് ഈ വര്‍ഗ്ഗീയ മൌലികവാദികള്‍ .തീവ്ര ഇടതു ബുദ്ധിജീവികളെ വേദികളിലും ജിഹ്വകളിലും അണി നിരത്തി മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുമുണ്ട് കൂടെയെന്ന് ബോധ്യപ്പെടുത്തിയാല്‍ നിന്നു പൊറുക്കാന്‍ ഇടം കിട്ടുമെന്ന ഇക്കൂട്ടരുടെ വ്യാമോഹവും കേരളത്തില്‍ കതിരണിയാന്‍ പോകുന്നില്ല.
മുസ്ലിം വികാരം പ്രതിഫലിക്കുന്ന ഒരു പത്രം കയ്യിലുണ്ട് എന്നതു മാത്രമാണ് ജമാ അത്തിനു നേട്ടമായി പറയാനുള്ളത്. സ്വാധീനമുള്ള ഒരു പത്രം കയ്യിലുണ്ടായിട്ടും നാലാളുടെ പിന്തുണയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമായി മാറാന്‍ ജമാ അത്തെ ഇസ്ലാമിക്കു കഴിഞ്ഞിട്ടില്ല. അവരുടെ മുന്‍ കര്‍മ്മങ്ങള്‍ തന്നെ കാരണം. മൌദൂദിയുടെ പ്രേതാത്മാവ് ജമാ അത്തു ശരീരം വിട്ടു പോകാത്തേടത്തോളം കാലം കേരളത്തില്‍ അവരുടെ പൂതി പുലരാന്‍ പോകുന്നില്ല.

മൌദൂദിയന്‍ ദര്‍ശനം എത്രമാത്രം മനുഷ്യത്വ വിരുദ്ധവും ജനാധിപത്യനിഷേധപരവുമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ തുടര്‍ന്നും വായിക്കാം.

കേരളത്തില്‍ അവര്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ട് മാത്രം ജമാ അത്തെ ഇസ്ലാമി എന്ന ‘ആഗോള’ഇസ്ലാമികപ്രസ്ഥാനം വര്‍ഗ്ഗീയതയും മതാ‍ന്ധതയും ഇല്ലാത്ത പുരോഗമന പ്രസ്ഥാനമാണെന്നു പറയാനാകുമോ? പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീര്‍ സംസ്ഥാനത്തും ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ഇവര്‍ എന്താണു ചെയ്യുന്നത് എന്നു കൂടി പരിശോധിക്കുമ്പോഴാണ് ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായയെ നമുക്കു തിരിച്ചറിയാനാവുക.

12 comments:

Anonymous said...

Mr. JAbbar.

useless posts.

GO HELL MAN

Anonymous said...

GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL

Anonymous said...

GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL GO HELL

Anonymous said...

മാഷേ താങ്കളുടെ എഴുത്ത് ഫലപ്രദമാകുന്നു എന്നതിന്റെ തെളിവാണ് മുകളില്‍ കാണുന്ന അനൊണി കമന്റുകള്‍.
മൌദൂദ് ആരാണെന്നും എന്തൊക്കെ അദ്ദേഹം ചെയ്തു എന്നും അറിയാന്‍ ആഗ്രഹിക്കുന്നു.
കൂടുതല്‍ എഴുതുക.

Anonymous said...

മുസ്ലിം ലീഗ്‌ ജീർണ്ണിക്കണമെന്ന് ജമാഅത്ത്‌ ആഗ്രഹിച്ചുവെന്നു പറഞ്ഞത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. സമുദായത്തിനു വേണ്ടി ശബ്ദിക്കാൻ വേണ്ടി രൂപപ്പെട്ട ഒരു സംഘടന ലക്ഷ്യങ്ങളിൽ നിന്ന് തെന്നിപ്പോവുന്നതു കണ്ട്‌ പ്രതിരോധം തീർക്കാനാഗ്രഹിച്ച്‌ ജമാഅത്തിനെ കുറിച്ച്‌ ജബ്ബാർ മാഷ്‌ പഠിച്ചതു മുഴുവൻ ഉപരിപ്ലവം മാത്രമായിരുന്നുവെന്നു വേണം കരുതാൻ.
പിന്നെ കേരളത്തെ മാത്രമല്ല, ലോകത്തെ മുഴുവനും നേർവ്വഴിയിലേക്കു നയിക്കാൻ ഭൗതിക സംഘടനകൾക്കൊന്നും സാധ്യമല്ലെന്ന പരമാർത്ഥം നില നിൽക്കെ, ദൈവിക നിയമങ്ങൾക്കു മാത്രമേ മനുഷ്യ സമൂഹത്തിനു നീതിയും നന്മയും പകരാൻ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കാൻ മുൻവിധിയോടെ ചിന്തിച്ചാൽ മനസ്സിലാവില്ല ജബ്ബാർ മാഷേ.
മനുഷ്യ സമത്വവും നീതിയും സാർത്ഥകമാക്കാൻ വേണ്ടി നിലവിൽ വന്ന ഏതു പ്രസ്ഥാനമാൺ സാർവ്വ കാലികമായിട്ടുള്ളത്‌ ?
"മതങ്ങൾ" പറയാത്ത എന്തു നന്മയാൺ നിരീശ്വരവാദത്തിനു പറയാനുള്ളത്‌?
മരിക്കാൻ വേണ്ടി മാത്രമാണോ മനുഷ്യ ജീവിതം..?
തോന്നിവാസികൾക്കും തെമ്മാടികൾക്കും എന്തും ചെയ്യാമെങ്കിൽ അതിൻ എന്താണു പ്രതിവിധി ?
നിരപരാധികളെ കൂട്ടക്കൊല ചെയ്ത്‌ ഞെളിഞ്ഞു നിൽക്കുന്നവന്ന് എന്ത്‌ ശിക്ഷയാണു നൽകാൻ സാധിക്കുക ?
ആർ നൽകും ?
മാഷിനെ ഒരാൾ തെറി പറഞ്ഞാൽ അതിനവന്നു ശിക്ഷ ലഭിക്കില്ലേ ?
അത്‌ ആർ കൊടുക്കും ?

സി. കെ. ബാബു said...

ജമാ അത്തെ ഇസ്ലാമിയെ മറ്റൊരു കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാന്‍ അവസരം നല്‍കുന്നതിനു് നന്ദി.

Anonymous said...

ഇവിടെ വരുന്നവര്‍ ഇയാളുടെ മുന്‍ലേഖനങ്ങള്‍ക്ക് ലഭിച്ച ചില അഭിപ്രായങ്ങള്‍ കൂടി നോക്കുക.ഈ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ പുതിയ
പൊട്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് വായനക്കാരെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുകയാണിയാള്‍.കഴിഞ്ഞ ലേഖനത്തിന് ലഭിച്ച ചില അഭിപ്രായങ്ങള്‍ :

അടയാളം said...
-------------

ഈ പോസ്റ്റില്‍ പലയിടത്തായി വര്‍ഗീയ-ഫാസിസ്റ്റ്-ഭീകര-തീവ്രവാദ എന്നു തുടങ്ങിയ ചില കടിച്ചാല്‍ പൊട്ടാത്ത വിശേഷണങ്ങള് ജമാ‍അത്തിനു മേല്‍ ചാര്‍ത്തിവെക്കാന്‍ താങ്കള്‍ വല്ലാതെ വെമ്പല്‍ കൊള്ളുന്നതായി കാണാനാകും. വെറുതെ വാചകമടിക്കാനും ആരോപണമുന്നയിക്കാനും എല്ലാര്‍ക്കും പറ്റും.
പക്ഷെ, ആരോപണമുന്നയിക്കുമ്പോള്‍ അത് തെളിവുസഹിതം വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കാനുള്ള “യുക്തി”യെങ്കിലും കാണിക്കണം. ഇന്ത്യാ മഹാരാജ്യത്ത് ഇന്നേവരെ അരങ്ങേറിയ എണ്ണിയാലൊടുങ്ങാത്ത വര്‍ഗീയ-സാമുദായിക-ജാതീയ-വംശീയ കലാപങ്ങളിലേതെങ്കിലുമൊന്നില്‍ ജമാ‍അത്തിന് പങ്കുള്ളതായോ എതെങ്കിലും ജമാ‍അത്ത് പ്രവര്‍ത്തകന്‍ ഏതെങ്കിലുമൊരു കലാപത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായോ ചൂണ്ടിക്കാണിക്കാനും അത് ലോകത്തോട് തെളിവ് സഹിതം വിളിച്ചുപറയാനും ഞാന്‍ താങ്കളെ വെല്ലുവിളിക്കുകയാണ്.അത് വ്യകതമാക്കാന്‍ കഴിയില്ലെങ്കില്‍ മാഷ് ഈ ബ്ലോഗും പൂട്ടിക്കെട്ടി ഒന്നാം ക്ലാസ്സു മുതല്‍ ജമാ‍അത്തിനെക്കുറിച്ച് പഠിച്ചു വരണം.എന്നിട്ട് മതി കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിക്കല്‍.

*********************************


അജ്ഞാതന്‍ said...
--------------

താന്‍ മനസിലാകിയത് മാത്രം ശരിയെന്നും ലോകത്തുള്ള സകല ഇസ്ലാം വിശ്വാസികള്‍ വിഡ്ഢികള്‍ ആണെന്നുമാണ് മാഷിന്റെ വിചാരം ... ബ്ലോഗില്‍ ഇടുന്ന പോസ്റ്റിനെ ചോദിയം ചെയ്യുന്ന ആളുകളെ അനോണി ആയി വന്നു കളിയാക്കിയും വല്ലതും ചോതിച്ചാല്‍ മറുപടി പറയാതെ ഉരുണ്ടു കളിക്കുകയും ചെയ്യുന്ന മാഷ് സ്വയം യുക്തിവാദി എന്ന് വിളിച്ചു യുക്തിവാദികള്‍ക്ക് തന്നെ അപമാനമാവുകയാണ്. എല്ലാ ബ്ലോഗുകളുടെയും അവസാനം സംവാദം എന്നാണ് ...എന്നാല്‍ ഈ നാല് ബ്ലോഗുകളും പരിശോധിച്ചാല്‍ വിക്തമായി കാണാം ,ഇവിടെ സംവാദം ഒന്നും അല്ല നടകുന്നത് ...തന്റെ അഭിപ്രായങ്ങള്‍ എഴുതുക ..അതിനെ വല്ലവരും ചോദിയം ചെയ്‌താല്‍ അതിന് മറുപടി പറയാതെ അടുത്ത പോസ്റ്റ് ഇടുക .... കടുത്ത ഇസ്ലാം വിരോതിയായ ഈ മനുഷ്യന്‍ മറ്റു മതസ്ടര്‍ക്ക് മുന്‍പില്‍ ഇസ്ലാമിനെ അപകീര്‍ത്തിപെടുതുകയാണ് .

***********************************

പ്രിയ സുഹൃതതുക്കള്‍
അടയാളം & ഷിബു.‍ said...
-----------------------

അന്ത യുക്തി ബാധിച്ചവര്‍ക്ക് ഒന്നും മനസ്സിലാവില്ല. അവര്‍ പഠിച്ചതേ പാടൂ. മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് എന്തു പറഞ്ഞാലും അവര്‍ അംഗീകരിക്കില്ല. അസത്യങ്ങള്‍ ആവര്‍ത്തിക്കലല്ലാതെ.

ഒരാദര്‍ശത്തെ പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ നേരിട്ട് പഠിക്കലാണ് സാമാന്യ യുക്തിക്ക് നിര‍ക്കുന്നത് എന്ന് വിനയപൂര്‍വ്വം അറിയിയിക്കട്ടെ!!

***********************************

അടയാളം said...
--------------

ജബ്ബാര്‍ മാഷോട്:

മാഷെന്താ ഗീബത്സിന് പഠിക്കുകയാണൊ? നുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബത്സിയന്‍ സിദ്ധാന്തമാണൊ മാഷിന്റെ തത്വശാസ്ത്രം?
ഭീകരവാദത്തിന്റെ താഴ്വേര് എന്ന ടൈറ്റിലില്‍ താങ്കളീ പറഞ്ഞ കാര്യങ്ങലെല്ലാം തന്നെ താങ്കളുടെ മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തന്നെയല്ലെ?അതെടുത്ത് ഇവിടെ വീണ്ടും ചര്‍ദ്ധിക്കുക എന്നല്ലാതെ പുതിയതൊന്നും പറയാനില്ലെ?

ഞാനെന്റെ മുമ്പത്തെ കമന്റില്‍ മാഷോട് ഒരു വെല്ലുവിളീ നടത്തിയിട്ടുണ്ട്. ആ വെല്ലുവിളീ സ്വീകരിക്കാതെ , അതിന് മറുപടി പറയാതെ വിഷയം മാറ്റി അവിടെം ഇവിടെം തൊടാതെ സംസാരിക്കുന്നത് മാന്യമായ രീതിയില്‍ പറഞ്ഞാല്‍ ഭീരുത്വമാണ്.ആത്മാഭിമാനമെന്ന് പറയുന്ന സാധനം ഒരിത്തിരിയെങ്കിലും തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയുകയാണ് മാഷ് ആദ്യം വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും പഴകിപ്പുളിച്ച ആരോപണങ്ങളുന്നയിക്കലല്ല. എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയാത്തിടത്തോളം കാലം മാഷിന്റെ പുതിയ ആരോപണങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത എനിക്കില്ല എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.പഴകിപ്പുളിച്ച ആരോപണങ്ങളല്ലാ, ജീവിക്കുന്ന തെളിവുകളാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇസ്ലാമിനെക്കുറിച്ചും ജമാ‍അത്തെ ഇസ്ലാമിയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ സംവിധാനങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത്, വിമര്‍ശകരില്‍ നിന്നല്ല, നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.

***********************************

മലയാളി said...
-------------

അടയാളത്തിന്റെ വെല്ലുവിളി എറ്റെടുക്കാന്‍ ഇ.എ.ജബ്ബാര്‍ മാഷ് തയ്യാറാകണം.അല്ലാതെ പുതിയ ആരോപണങ്ങളുമായി രംഗത്തു വന്ന്വീണിടത്തുകിടന്നുരുളാന്‍ ശ്രമിക്കുകയല്ലാ വേണ്ടത്. വെല്ലുവിളീ ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് അബദ്ധം പറ്റിയതില്‍ ക്ഷമ ചോദിക്കാനുള്ള ധാര്‍മ്മിക മര്യാദയെങ്കിലും കാണിക്കണം.അല്ലാത്തപക്ഷം മാഷ് ഈ പറയുന്നതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാന്‍ കഴിയില്ല.തെളിവില്ലാത്ത ആരോപണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഡികളല്ല വായനക്കാര്‍.

***********************************

Anonymous said...
-----------------

ജാബ്ബാര്‍ മാഷിന്റെ സ്വാഭാവം വെച്ച് ഒരു ചോദ്യത്തിനും മറുപടി പ്രതീക്ഷിക്കരുത്. ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ യുക്തിവാദത്തിന്റെ പേരില്‍ ചര്‍ദ്ദിച്ചവ തന്നെയാണ് മിക്കാവാറും ഈ ബ്ലോഗില്‍. അതിലെ ഓരോ ആരോപണങ്ങളും മറുപടി ലഭിച്ചതുമാണ്. ഒരിടത്ത് പരാജയപ്പെടുമ്പോള്‍ മറ്റൊരിടത്തേക്ക് മാറും. പിന്നെ മൊത്തത്തില്‍ ഇസ് ലാം വിമര്‍ഷനത്തിന് നല്ല സപ്പോര്‍ട്ടും കിട്ടും.

അടയാളത്തിന്റെ വെല്ലുവിളിയോടൊപ്പം ഒരു അനോണിയുടെ വെല്ലുവിളി. ഇസ് ലാമിനെ കുറിച്ച് മിനിമം അറിയാനെങ്കിലും മാഷ് ശ്രമിച്ചിട്ടുണ്ടോ (യുക്തിവാദികള്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് അപ്പുറം. (അത് ഏത് ഭാഷയിലാണെങ്കിലും). ഖുര്‍ ആന്‍ വിമര്‍ഷിക്കാന്‍ ബ്ലൊഗ് നടത്തുന്ന മാഷേ അറബിഭാഷയില്‍ ഒരു വാചകമെങ്കിലും കൃത്യമയി പറയാന്‍ അറിയുമോ. ഇതും വെല്ലുവിളിയാണ്. നട്ടെല്ല് ഉണ്ടെങ്കില്‍ , ലജ്ജയില്ലങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.


നിങ്ങള്‍ക്ക് ആ മതത്തെ പറ്റിയല്ല. യുക്തിവാദത്തെ കുറിച്ച് പോലും അറിവ് വട്ടപ്പൂജ്യമാണെന്ന് ഈ ബ്ലോഗ് നിക്ഷപക്ഷമായി വിലയിരുത്തുന്ന വിവരമുള്ളവര്‍ പറയും. നല്ലൊരു ശതമാനം വിവരമില്ലാത്തത് കൊണ്ടാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന സത്യം അവരും മനസ്സിലാക്കണം. ദൈവ വിശ്വാസം ആയാലും ജമാ അത്ത് ആയാലും നോമ്പിന്റെ ശാസ്ത്രീയത ആയാലും മണ്ടത്തരങ്ങള്‍ മാത്രം പറയാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പഠിച്ച് കൊണ്ട് വിമര്‍ഷിച്ച് കൂടെ മാഷേ

***********************************

അജ്ഞാതന്‍ said...

i have a request ...please give answers to ppl asking doubts on ur posts..otherwise please close this comment section and write wat u like.we ppl are writing comments on ur post to get a answer from u.ur putting another post without completing earlier topics....


so please if u want to have a

debate with belivers show ur guts and give replies for the ppl who ask in earlier posts...
then post new topics..

Anonymous said...

ഈ മാഷ്ക്ക്‌ ജമാ അത്തിനെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല... പാവം ഒരു പൊട്ടന്‍ മാഷ്‌.....

അബൂ അഹ്‌മദ് said...

താങ്കളിങ്ങനെ എഴുതിയെഴുതി പത്തുപേർ ഖുർ‌ആൻ വായിക്കുന്നുണ്ട്. നന്ദി! വളരെ നന്ദി!

ea jabbar said...

ഡോ. എന്‍ എം മുഹമ്മദലി ജമാ അത്തിനെ കുറിച്ച് എഴുതുന്നു

paltalk said...

Mashe
Good. Iniyum Ezhuthanam. Thankalku ente Salutes

V

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.