ഉത്സവങ്ങളുടെ പേരില്‍ ആനകളെയും മറ്റു ജീവികളെയും പീഡിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതുമൊക്കെ പരിഷ്കൃത മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എങ്കിലും പാരമ്പര്യത്തിന്റെയും മറ്റും കാര്യം പറഞ്ഞ് ഗജപീഡനത്തെ ന്യായീകരിക്കുകയാണു പലരും. മനുഷ്യന് തന്റെ വിനോദത്തിനും പൊങ്ങച്ചപ്രകടനത്തിനും വേണ്ടി അന്യ ജീവികളെ ശല്യപ്പെടുത്തുന്നത് നിരോധിക്കുകതന്നെ വേണം. ഈയിടെയായി ഉത്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ട് മനുഷ്യരെ കൊല്ലുന്നത് പതിവായിരിക്കുകയാണല്ലോ. വിയര്‍പ്പുഗ്രന്ധിയില്ലാത്ത ജന്തുവാണ് ആന. കാട്ടില്‍ മണ്ണു വാരിയിട്ടും വെള്ളം ഒഴിച്ചും ശരീരോഷ്മാവ് കുറയ്ക്കാനും ചൂടു കുറഞ്ഞ ഭാഗത്തേക്കു മാറി സഞ്ചരിക്കാനും അതിനു കഴിയും. എന്നാല്‍ മനുഷ്യന്റെ നിയന്ത്രണത്തിലാകുമ്പോള്‍ അതിനു ചൂടു സഹിക്കുകയല്ലാതെ നിവൃത്തിയില്ല. ഉത്സവപ്പറമ്പുകളില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം ഒരേ നില്‍പ്പും കൂടാതെ ‘ആരാധകരുടെ’ സ്നേഹപ്രകടനവുമെല്ലാം അസഹ്യമാകുന്നതോടെ ആ ജീവി നിലവിട്ടു പെരുമാറാന്‍ നിര്‍ബ്ബന്ധിതമാവുകയാണു ചെയ്യുന്നത്.
ആനകളെ മാത്രമല്ല കാള, പോത്ത് തുടങ്ങിയ ജീവികളെയും മനുഷ്യര്‍ വിനോദത്തിനായി പീഡിപ്പിക്കാറുണ്ട്. മൃഗങ്ങളെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കാറുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ആ രംഗങ്ങളില്‍നിന്നെല്ലാം മൃഗങ്ങളെ മാറ്റി പകരം കൂടുതല്‍ ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. തടി പിടിക്കുന്നതിന് ഇന്നു ക്രെയിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. അതിനാല്‍ വന്യമൃഗങ്ങളെ പിടിച്ചു മെരുക്കുന്ന ഏറ്പ്പാടു തന്നെ നിരോധിക്കുകയായിരിക്കും ഉചിതം.
ഉത്സവങ്ങളുടെ പേരില്‍ തെരുവുകളും ഹയ്വേകളുമൊക്കെ ഉപരോധിച്ച് യാത്രക്കാരെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയണം.
രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും രോഡുപരോധിച്ചു നടത്തുന്ന റാലികളും മേളകളുമെല്ലാം മനുഷ്യര്‍ക്കുപദ്രവമില്ലാത്ത രീതിയില്‍ പുന ക്രമീകരിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കേടതുണ്ട് എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. പാരമ്പര്യ ശീലങ്ങളില്‍ കാലോചിതവും മനുഷ്യത്വപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ നാം സ്വതന്ത്രമായി ചിന്തിക്കുകയും ഉറച്ച നടപടികള്‍ കൈക്കൊള്ളുകയും വേണം.
ആനകളെ മാത്രമല്ല കാള, പോത്ത് തുടങ്ങിയ ജീവികളെയും മനുഷ്യര്‍ വിനോദത്തിനായി പീഡിപ്പിക്കാറുണ്ട്. മൃഗങ്ങളെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കാറുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ആ രംഗങ്ങളില്‍നിന്നെല്ലാം മൃഗങ്ങളെ മാറ്റി പകരം കൂടുതല്‍ ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. തടി പിടിക്കുന്നതിന് ഇന്നു ക്രെയിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. അതിനാല്‍ വന്യമൃഗങ്ങളെ പിടിച്ചു മെരുക്കുന്ന ഏറ്പ്പാടു തന്നെ നിരോധിക്കുകയായിരിക്കും ഉചിതം.
ഉത്സവങ്ങളുടെ പേരില്‍ തെരുവുകളും ഹയ്വേകളുമൊക്കെ ഉപരോധിച്ച് യാത്രക്കാരെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയണം.
രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും രോഡുപരോധിച്ചു നടത്തുന്ന റാലികളും മേളകളുമെല്ലാം മനുഷ്യര്‍ക്കുപദ്രവമില്ലാത്ത രീതിയില്‍ പുന ക്രമീകരിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കേടതുണ്ട് എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. പാരമ്പര്യ ശീലങ്ങളില്‍ കാലോചിതവും മനുഷ്യത്വപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ നാം സ്വതന്ത്രമായി ചിന്തിക്കുകയും ഉറച്ച നടപടികള്‍ കൈക്കൊള്ളുകയും വേണം.
20 comments:
ഇതേ വിഷയത്തില്‍ അനോണി ആന്റണിയുടെ പോസ്റ്റ്.
അനോണി ആന്റണിയുടെ ലേഖനം ഞാന്‍ കണ്ടിരുന്നില്ല. അതു വളരെ വിജ്ഞാനപ്രദമായ കുറിപ്പു തന്നെ. ഈ വിഷയത്തില്‍ മിക്ക ബ്ലോഗര്‍മാരും ഏകാഭിപ്രായക്കാരാണെന്നറിയുന്നത് സന്തോഷകരമാണ്. ഇക്കാര്യങ്ങളൊക്കെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലാണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പക്ഷെ രാഷ്ട്രീയക്കാര്‍ക്കു വോട്ടെന്ന പോലെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വേണ്ടതു ഭൂരിപക്ഷവിപണിയാണ്. ഞാന്‍ ഈ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ചില പത്രങ്ങളിലേക്കും എഴുതി അയച്ചിരുന്നു .അവരാരും പ്രസിദ്ധീകരിച്ചു കാണാത്തതുകൊണ്ടാണ് ബ്ലോഗില്‍ കൊടുത്തത്.
ഈ വിഷയത്തില്‍ മൂര്‍ത്തിയും, കുറിഞ്ഞി ഓണ്‍ലൈനും ഓരോ പോസ്റ്റുകള്‍ ഇട്ടിരുന്നു. എന്റെ വകയും ഉണ്ടു് പഴയതും പുതിയതുമായ രണ്ടു് കുറിപ്പുകള്‍, ഇതും, ഇതും.
പൊങ്ങച്ചത്തിനുമുകളില് ജീവിക്കുന്ന നമ്മള് പെട്ടെന്നൊന്നും താഴെ ഇറങ്ങുമെന്നു തോന്നുന്നില്ല.മന്ത്രിമാര്‍ എസ്കോര്‍ട്ടും,പരിവാരങ്ങളുമായി രാജകീയ പ്രൌഢികാണിക്കാനുള്ള മത്സരം നടത്തുംബോള്,ഉത്സവക്കാര്‍ തങ്ങളുടെ ദേശത്തിന്റെ ദൈവം ഇമ്മിണിവല്യേതാണെന്ന് ബോധ്യപ്പെടുത്താന്‍ ആനകളെ നിരത്തുന്നു. ദിനോസറുകള്‍ ഇല്ലാതായതു ഭാഗ്യം അല്ലെങ്കില്‍ തൃശൂര്‍ പൂരത്തിനെങ്കിലും പത്തു ദിനോസറിനെ ഒന്നിച്ചു കാണേണ്ടി വരുമായിരുന്നു.
പൊങ്ങച്ചവും,പണവും ആണ് നമുക്ക് ആദരവുണ്ടാക്കുന്ന ഘടകങ്ങള്‍!
"സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി."
നന്മ വരട്ടെ.
അതിനെന്താ? ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ മന്ത്രി ബിനോയ് വിശ്വം എത്തിയിരുന്നു. ആനകളെ പരിചരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പാപ്പന്മാരേയും ക്ഷേത്ര ഭാരവാഹികളേയും ആദ്ധേഹം പറഞ്ഞ് ബോധവാന്മാരാക്കി എന്ന ന്യൂസും കണ്ടു അതു പോരെ?
പോരാ എന്നാണെന്റെ അഭിപ്രായം, കാരണം ആനകളെക്കൂടി കുറച്ച് ഉപദേശിക്കേണ്ടിയിരിക്കുന്നു 'നാലാള് കൂടുന്നിടത്ത് കയ്യും കാലും വീശി നടക്കരുതെന്ന്'
ഇക്കാര്യത്തില്‍ കൂടുതല്‍ ചിന്തകള്‍ ഉണ്ടാകുന്നു എന്നതും ചിന്തകള്‍ക്ക് ഏകസ്വരമാകുന്നു എന്നതും ഈ വിഷയത്തിറ്റെ പ്രാധാന്യം തന്നെയാണ് എടുത്തു കാണിക്കപ്പെടുന്നത്. തക്കതായ ഒരു നിയമനിര്‍മ്മാണം ഉണ്ടാകുന്നതു വരെ ഈ മൂറവിളികള് ഉച്ചത്തിലായെങ്കില്. അതു കേള്‍ക്കേണ്ടവരുടെ കാതുകളില്‍ എത്തിയെകില്
പൂര്‍ണ്ണമായും യോജിയ്ക്കുന്നു. നിഷേധിയിലും ആന വിഷയത്തില്‍ ഒരു പോസ്റ്റുണ്ട്.
ആനകളെ പീഡിപ്പിക്കുന്നതിനെപ്പറ്റി കൂടുതല്‍ പൊസ്റ്റുകള്‍ വരുന്നത് നല്ലതു തന്നെ. ഈയുള്ളവനും ‘ആനപ്പേടി’ എന്ന പേരില്‍ ഒരു പോസ്റ്റ് കുറച്ചു നാള് മുമ്പ് ഇട്ടിരുന്നു.
http://thooneeram.blogspot.com
പറയുന്നത്ര എളുപ്പമല്ല വളരെയേറെ കാലപ്പഴക്കമുള്ള ആചാരങ്ങള്‍ മാറ്റിയെടുക്കുക എന്നത് എന്നറിയാം. എന്നിരുന്നാലും പറയേണ്ടത് പറയാതെ വയ്യാ
പൊരിവെയിലത്തീ പാവം ബൂദ്ധികെട്ട (സ്വന്തം ബലമറിയാതെ ഇതൊക്കെ
സഹിയ്ക്കുന്നതുകൊണ്ട്പറഞ്ഞതാണ്)
ജീവികളെ നിറ്ത്തിപ്പൊരിയ്ക്കുന്നതു കാണുമ്പോള്‍ ഇതൊക്കെ ഓറ്ക്കാറുണ്ട്.
നന്നായി ജബ്ബാറ്മാഷെ.
---------------------------------------------------------------------
അയ്യെയ്യെ...
എന്താ..ഈ.പറണേ...
ഉത്സവങ്ങളീന്ന് ആനയെഒഴിവാക്കെ..
ശിവശിവ.
ദൈവകോപണ്ടാവും മാഷേ..തീര്‍ച്ച;
---------------------------------------------------------------------
ഈ ബ്ലോഗ് റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാന്‍ പറ്റുന്നില്ല. നോ ഫീഡ്സ് അവൈലബിള്‍ എന്നു പറയുന്നു. സെറ്റിങ്ങ്സില്‍ അതൊന്നു ശരിയാക്കുമോ വിരോധമില്ലെങ്കില്‍...
qw-er_ty
ആനകളോടുള്ള ജനങ്ങളുടെ പെരുമാറ്റവും അസഹ്യം തന്നെയാണ്. തൃശ്ശൂരില്‍ കുറച്ചുകാലം മുന്‍പുണ്ടായ ഒരു ആന പ്രശ്നത്തില്‍ ജനക്കൂട്ടം വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല.
കുറച്ചുകാലമായി പര്സ്യങ്ങള്ക്കും ആനകളെ ഉപയോഗിക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.
എല്ലാവരുടെയും ആനക്കാര്യങ്ങള്‍ വായിച്ചു. പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ട്. അനോണി ആന്റണിയുടെ പോസ്റ്റും കുറുമാന്റെ കമന്റ് (കെ.സി.ബാബുവിന്റെ പോസ്റ്റിന്) വളരെ ഇഷ്ടമായി. ആനകളെ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ് എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ ചെയ്യാവുന്നത് ആനകളെ സംരക്ഷിക്കുകയും സ്നേഹിക്കുകയുമാണ്. പുതിയ ആനകളെ ഇറക്കുമതി ചെയ്യാതെയാവുമ്പോള് അടുത്ത തലമുറയോടുകൂടി ഇത് സാവകാശം ഇല്ലാതെയവും. അതുവരെ ഇപ്പോഴുള്ള ആനകള്‍ക്ക് നല്ല സംരക്ഷണം നല്കാന് ശ്രമിക്കുകയാണ് ഉചിതം. ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം കുറയ്ക്കുവാന്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കുക. ആനകളെ കൂടുതല്‍ സമയം എഴുന്നള്ളിച്ചു നിറുത്താതിരിക്കുക. തൃശൂര്‍ പൂരത്തിന് ചെയ്തതുപോലുള്ള മുന്‍കരുതലുകള്‍ എടുക്കുക. ഇത്രയൊക്കെയായിട്ടും ആന ഒരു ദുഷ്ടമൃഗമാണെന്ന് ആരും പറയാതിരുന്നതില്‍ നിന്ന് ആനയെ ആരും വെറുക്കുന്നില്ല എന്ന് മനസ്സിലാവുന്നു.
ആന ആളെ കൊല്ലുന്നു എന്നതിന്റെ പേരില്‍ അതിനെ നിരോധിക്കണമോ? സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയാല്‍ പോരേ?
മദ്യം/പുകവലി വളരെയധികം പേരെ കൊല്ലുന്നുണ്ട്`... പക്ഷേ ഇതു വരെ നിരോധിക്കപ്പെട്ടിട്ടില്ല.
ദിവസ്സം എത്രയെത്ര വാഹനാപകടം!!! എന്നിട്ടും വാഹനങ്ങളൊന്നും നിരോധിക്കപ്പെട്ടിട്ടില്ല.
എതിര്‍ക്കാന്‍ വേണ്ടി എഴുതിയതല്ല; മറ്റൊരു വശം കൂടി തോന്നിയപ്പോള്‍ എഴുതി എന്നു മാത്രം.
അക്ഷയത്രിതീയ
പാപ്പുട്ടി മാഷിന്റെ ലേഖനം ദേശാഭിമാനിയില്‍.
ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും
പുതിയ ലേഖനം ഖുര്‍ ആന്‍ ബ്ലോഗില്‍
ആന ഒരു വന്യമൃഗമാണ്. (..)
യുക്തിവദിയയ മാഷെ
അല്‍പ്പം യുക്തിവേണം മാഷെ
കുരച്ചു ബുദ്ദിവേണം
ഇതു രണ്ടും ഇല്ലത മാഷെ
സലാം
Post a Comment