ഉസാമ ബിന് ലാദന് അമേരിക്കയെ ഇസ്ലാമിലേക്കു ക്ഷണിച്ചിരിക്കുന്നു!
ഇസ്ലാം സ്വീകരിച്ചാല് പിന്നെ ആരെയും അദ്ദേഹം ഉപദ്രവിക്കുകയില്ലത്രേ!
ലാദന്റെ പ്രസ്താവനയില് പുതുമയൊന്നുമില്ല. എന്നാല് മുസ്ലിം ലോകം ഇതിനോടു പ്രതികരിച്ചത് എപ്രകാരമാണെന്ന് ആരെങ്കിലും ശ്രദ്ധിച്ചുവോ?
ലോകത്തുള്ള എല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കാന് ആരാണ് ഈ ഭീകരനെ
ചുമതലപ്പെടുത്തിയത്? ആയിരക്കണക്കിനു നിരപരാധികളെ ലോകത്തിന്റെ പല ഭാഗത്തുമായി ചാവേര്‍ബോംബ് പൊട്ടിച്ചു കൊലപ്പെടുത്തിയ ഈ ഭീകരന് ഇസ്ലാമിന്റെ മൊത്തക്കച്ചവടം ഏല്പിച്ചു കൊടുത്തതാര്? സമാധാനത്തിന്റെ മതമാണ് ഇസ്ലാം എന്നും അക്രമത്തിനും ബലപ്രയോഗത്തിനും മതത്തില് സ്ഥാനമില്ല എന്നും നാഴികക്കു നാല്പ്തു വട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന കാക്കത്തൊള്ളായിരം മതസംഘടനകളുണ്ട് നമ്മുടെ നാട്ടില്. മഹാപണ്ഡിതന്മാരായ നേതാക്കള്‍ക്കും പഞ്ഞമില്ല. പക്ഷെ അവരാരും ലാദനെതിരായി ഒന്നും ഉരിയാടിക്കാണുന്നില്ല.
ഇസ്ലാമിനെക്കുറിച്ചു സംസാരിക്കാനോ ഇസ്ലാമിലേക്ക് ആളെ ക്ഷണിക്കാനോ ഭീകരവാദികള്‍ക്കവകാശമില്ല എന്നും മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാം മതത്തിന്റെയും പ്രതിച്ഛായ കളങ്കപെടുത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണു വേണ്ടതെന്നും ആഹ്വാനം ചെയ്യാന് ലോക മതനേത്ര്ത്വം
മുന്നോട്ടു വരേണ്ടതല്ലേ? അതൊന്നും എവിടെയും കാണുന്നില്ലെങ്കില് നാം എന്താണു മനസ്സിലാക്കേണ്ടത്?
തസ്ലീമ നസ്രീനെ ഹൈദരബാദില് ആക്രമിച്ചപ്പോഴും മുസ്ലിം സമൂഹം മൌനമവലംബിച്ചു. മാധ്യമങ്ങള് അഭിപായം ആരാഞ്ഞപ്പോള് ചില മുസ്ലിം ബുദ്ധിജീവികള് ആ എഴുത്തുകാരിയെയും അവരെ കൊണ്ടുവന്നവരെയും കുറ്റപ്പെടുത്താനാണു ശ്രമിച്ചത്. ഒ അബ്ദുള്ളയെപ്പോലുള്ളവര് അവരുടെ കിടപ്പറക്കാര്യങ്ങള് വിളംപി വ്യക്തിഹത്യ നടത്താനും മറന്നില്ല.
മുമ്പ് ചേകനൂര് മൌലവിയെ കൊല ചെയ്ത സന്ദറ്ഭത്തിലും നാമിതു തന്നെയാണു കണ്ടത്. വാചാലമായ മൌനം കൊണ്ട് ആ കൊലയാളികള്‍ക്ക് അനുമോദനമര്‍പ്പിക്കുകയായിരുന്നു സമുദായം!
ഈ പറഞ്ഞതിന്റെ അറ്ഥം മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളും ഭീകരരുമാണ് എന്നല്ല. വിവേകവും പക്വതയും അറിവുമുള്ള ധാരാളം നല്ല മനുഷ്യര് മുസ്ലിം സമുദായത്തിലുണ്ട്. പക്ഷെ സ്വന്തം മാളങ്ങളില് നിസ്സംഗത നടിച്ചിരിക്കുകയും അവിവേകികളായ മന്ദ ബുദ്ധികളുടെ കയ്യിലേക്കു മതത്തിന്റെയും സമുദായത്തിന്റെയും നിയന്ത്രണം പൂര്‍ണമായും വിട്ടു കൊടുക്കുകയും ചെയ്തു കൊണ്ട് ഈ വിഭാഗം മാറി നില്‍ക്കുകയാണു ചെയ്യുന്നത്. സ്വന്തം സമുദായത്തിലെ വിവരദോഷികള് മതത്തിനും സമൂഹത്തിനും പേരുദോഷം സ്റ്ഷ്ടിക്കുമ്പോള് പ്രതികരിക്കാതിരിക്കുകയും മറ്റു സമുദായങ്ങളിലെ തീവ്രവാദത്തെയും വറ്ഗ്ഗീയതയെയും തീവ്രമായി വിമര്ശിക്കുകയും ചെയ്യുന്നത് ഉചിതമാണോ എന്നു മുസ്ലിം സമുദായത്തിലെ വി വരമുള്ളവരെങ്കിലും ആലോചിച്ചിരുന്നെങ്കില് എന്നാലോചിചുപോകുകയാണ്.
11 comments:
തീര്‍ച്ചയായും, താങ്കളോട് യോജിക്കുന്നു. എവിടെ നോക്കിയാലും, ഇസ്ലാം എന്നാല്‍ “സമാധാനം” എന്നാണ് അര്‍ഥം എന്നും, മുസ്ലീമുകള്‍ എല്ലാവരും തീവ്രവദികള്‍ അല്ലാ എന്ന് പറയുകയും, അത് പറയുമ്പോള്‍ തന്നെ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന അക്രമങള്‍ക്കെതിരെ കുറ്റകരമായ നിശബ്തത പാലിക്കുകയോ, അല്ലെങ്കില്‍ ഈ അക്രമങള്‍ ചൂണ്ടി കാണിക്കുന്നവര്‍ “ഇസ്ലാമൊ-ഫോബിയ” പിടിപെട്ടവരാണ് എന്ന് കുറ്റപ്പെടുത്തുകയും ചെയുന്ന “സമുദായ നേതാക്കള്‍ / ബുദ്ധിജീവികള്‍” ആണ് ഭൂരിപക്ഷം. മിതവാദികളായ മുസ്ലീമുകള്‍ ഇല്ലാ എന്നാണ് ഇത് ഇതര സമുദായങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്ന് തിരിച്ചറിഞ്ഞ്, തങ്കളുടെ അഭിപ്രായങള്‍ തുറന്ന് പറയാന്‍ മുസ്ലീം സമുദായത്തിലെ , ജനാധിപത്യത്തിലും, മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ തയ്യാറാകേണ്ടത്, കാലഘട്ടത്തിന്റെ ആവശ്യമാണ്
മുസ്ലിം സുഹ്ര്ത്തുകളുടെ പ്രതികരണം കാത്തിരിക്കാം
Anonymous said...
ഇസ്ലാമിന്റെ മൊത്തക്കച്ചവടം ലാദനെ ഏല്‍പ്പിച്ചോ എന്നു ചോദിച്ചവനോട് ഇസ്ലാമിനെക്കുറിച്ച് ഒന്നുമറിയാത്ത താങ്കളെയാരാണു ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ചസംഘഡിപ്പിക്കാന്‍ ക്ഷണിച്ചത് ഫലസ്തീനിലും അഫ്ഘാനിസ്താനിലും ഇറാക്കിലും മെല്ലാം ദിവസേനെ എത്രമാത്രം മുസ്ലിം സഹോദരണ്‍ഗളെയാണുകൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്
ലാദന്റെ എല്ലാചെയ്തികളെയും ന്യായീകരിക്കുകയല്ല ഇറാക്കെന്ന വീട്ടില്‍ കയറികുടുമ്പനാധനെ കൊന്നു ആ കുടുമ്പംചിന്നഭിന്നമാക്കിയത് താങ്കള്‍ കാണുന്നില്ലേ അങ്ങിനെ ലോകമ്മുഴുവന്‍ വെട്ടിപ്പിടിച്ച് താണ്ടവന്ര്ത്തമാടുന്നവനോട് ഇനിയെങ്കിലും ഒന്നുനിര്‍ത്തൂ എന്നുപറഞ്ഞതാണോ താങ്കള്‍ തെറ്റായിക്കാണുന്നത്
ഇതിനെതിരെ നിങ്ങളുടെ തൂലിക ചലിക്കാത്തതെന്തെ ഏതെങ്കിലുമൊരു ഇസ്ലാമിനെ ക്കുറിച്ചറിയാത്ത ഒരുവനെന്തെങ്കിലും അനീതി കാട്ടിയെന്നു പറഞ്ഞു ഒരുസമൂഹത്തെ മുഴുവനായി കരിവാരിത്തേക്കുവാന്‍ ഒരുമ്പെടുകയാണോ വേണ്ടത്
പെരുന്നാള്‍ദിവസം തനിക്ക്ഭക്ഷിക്കാനുള്ളത് കഴിച്ച്ബാക്കിവരുന്ന ഭക്ഷണം അടുത്തവേട്ടുകാരന്‍ മുസ്ലിമോ മുസ്ലിമല്ലാത്തവനോായാല്‍പ്പോലും അവനു നല്‍കേണമെന്നു നിര്‍ബ്ബന്ധിക്കുന്നമതമാണോ
അന്യനെ
അകാരണമായി ഉപദ്രവിക്കരുത് അന്യന്റെ മുതല്‍ അപഹരിക്കാന്‍ പാടില്ല അന്യമതസ്തരെ ബഹുമാനിക്കണം റ്റെറ്റായ കാര്യങ്ങളില്‍നിന്നുമാറി നാല്ലൂരു സമൂഹം വാര്‍ത്തെടുക്കണം ഇതെല്ലാമാണു മദ്രസ്സയില്‍ മതപടനമായി പടിപ്പിക്കുന്നത്
സ്വന്തം പള്ളിയുടെ ഒരുഭാഗം മറ്റുമതസ്തര്‍ക്കു പ്രാര്‍ത്തിക്കാന്‍ വേണ്ടി ഒഴിഞ്ഞുകൊടുത്ത നബി തിരുമേനിയുടെ മാത്ര്കയാണോ താങ്കള്‍ക്കും യുക്തിവദികള്‍ക്കും അപഹാസ്യമായി ത്തോന്നുന്നത് താങ്കള്‍പരിഹസിക്കുന്ന ശൈശവകാലത്തേ മതപടനം താങ്കള്‍ക്ക് വേണ്ടപോലെ ലഭിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങനെ എഴുതാന്‍ കഴിയില്ല അന്യമതസ്ഥരേ സ്നേഹിക്കാനാണു ഇസ്ലാം പടിപ്പിക്കുന്നത്
മതപടനത്തില്‍ അല്‍പ്പജ്ഞനിയായ താങ്കളും തസ്ലീമയും നിരീശ്വരവദികളും മറ്റും ശരിക്കുള്ളത് കിട്ടാതെ അങ്ങാടിയില്‍ നിന്നുകേട്ട ഇസ്ലാമിനെക്കുറിച്ചുള്ള അറിവുമായി മുസ്ലിമിന്റെ പേരു വച്ചു നടക്കുന്നതാണു അപകടം ശരിക്കുമതപടനം നടത്തിയ ഒരാള്‍ക്ക് ഒരുതീവ്വ്ര വാദിയാകാന്‍ കഴിയില്ല
സങ്കരവര്‍ഗ്ഗമാവാതെ ഏതെങ്കിലുമൊന്നായി ഇനിയെങ്കിലും വിഡ്ഡിത്തരങ്ങളെഴുന്നള്ളിച്ച് ആളുകളുടെ സമയം കൊല്ലാതിരുന്നുകൂടെ നിങ്ങക്ക് ധൈര്യമുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ നിങ്ങ്ല്ക്ക് അനുകൂലമായത് മാത്രം സെന്‍സര്‍ ചെയ്ത് പബ്ലിഷ്ചെയ്യാതെ
മറ്റുള്ളവര്‍ പറയുന്നാത് നേരിട്ടു പറയാനുള്ളത് പറയാനനുവദിച്ചുകൂടെ ഈീഴുത്തു ചിലപ്പോള്‍ വെളിച്ചംകാണില്ലെന്നറിയാം ഒരു കാഴ്ചക്കാരന്‍
13.9.07
പ്രിയ ജബ്ബാര്‍മാഷെ,
കാലിക പ്രാധാന്യമുള്ളതിനാല്‍ ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ റംസാന്‍ നോമ്പ് തുടങ്ങിയതിനാല്‍ പതിവിലും സങ്കുചിതവും,നേര്‍ത്തതുമാകുന്ന മുസ്ലീങ്ങളുടെ സ്വാശീകരണ ശേഷിയിലേക്ക് ഈ പോസ്റ്റ് ഇപ്പോള്‍ വിഷയമാകുമെന്ന് തോന്നുന്നില്ല. മുസ്ലീം മതവിഭാഗത്തില്പെട്ട ജനത്തിന്റെ മാനസ്സിക വികാസം ഉദ്ദേശിച്ച് താങ്കള്‍ നടത്തുന്ന ഈ മഹനീയ ദൌത്യം ഒരിക്കലും പാഴായിപ്പോകില്ലെന്ന് ചിത്രകാരന് ഉറപ്പുണ്ട്. നോംബിനു ശേഷം ഈ പൊസ്റ്റ് കൂടുതല്‍ മുസ്ലീം മത വിശ്വാസികള്‍ വായിച്ച് ചര്‍ച്ചചെയ്യുമെന്ന് ആശിക്കുന്നു.
ചിത്രകാരന്‍ എല്ലാ മുസ്ലീം സഹോദരങ്ങള്‍ക്കും നോമ്പാശംസകള്‍ നേരുന്നു.
ജബ്ബാര്‍ മാഷ് ... കമന്റ് എഴുതാനുള്ള പോപ്പപ്പ് വിന്‍ഡൊയും , ഇതിലെ വേഡ് വെരിഫിക്കേഷനും എടുത്തുകളയുക.കമന്റ് എഴുതാന്‍ വളരെ ഡിലെ ഉണ്ടാക്കുന്നതാണ് രണ്ടു സാധനവും. സെറ്റിങ്സില്‍ കമന്റ് സെറ്റപ്പില്‍ വച്ച് അവ അണേബിള്‍ ചെയ്യാനാകും.
സ്നേഹാഭിവാദ്യങ്ങളോടെ....
മേല്‍ വിലാസമില്ലാതെ പ്രതികരിച്ച സുഹ്ര്ത്തിനും നന്ദി.ഇസ്ലാമിനെക്കുറിച്ച് എല്ലാം അറിയുമായിരുന്നെങ്കില്‍ ഈ ചര്‍ച്ചയുടെ ആവശ്യമില്ലല്ലോ.കൂടുതല്‍ അറിയാന്‍ വേണ്ടി തന്നെയാണു ചര്‍ച്ച.ഇസ്ലാം സമാധാനവും സാഹോദര്യവുമൊക്കെയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതൊക്കെ മുസ്ലിം ജനത അവരുടെ ജീവിതത്തില്‍ പ്രയോഗിച്ചു കാണിക്കുകയല്ലേ വേണ്ടത്?അമേരിക്കയ്ക്കു ഇറാക്കില്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിക്കൊടുത്തതും ഗള്‍ഫില്‍ സുരക്ഷിത താവളം ഉണ്ടാക്കാന്‍ പരവതാനി വിരിച്ചു കൊടുത്തതും ഇസ്ലാമിന്റെ ഈറ്റില്ലങ്ങളായ അറബ് രാജ്യങ്ങള്‍ തന്നെയല്ലേ? ലാദനെയും സദ്ദാമിനെയും പാലു കൊടുത്തു വളര്‍ത്തിയതും ഈ അമേരിക്കതന്നെയാണല്ലോ.അവര്‍ മറ്റു രാജ്യങ്ങളില്‍ അതിക്രമിച്ചു കയറി മനുഷ്യരെ കൊല്ലാന്‍ തുടങ്ങിയിട്ടു കാലമെത്രയായെന്നറിയാമോ? വിയറ്റ്നാമിലും കംബോഡിയയിലും ലാറ്റിന്‍ രാജ്യങ്ങളിലുമൊക്കെ അമേരിക്ക മ്നുഷ്യക്കുരുതി നടത്തിയിരുന്ന കാലത്തും സാമ്രാജ്യത്വത്തിനെതിരെ തെരുവില്‍ അലറി വിളിച്ചവരാണു ഞങ്ങളൊക്കെ. അന്നൊന്നും ഇസ്ലാമിന്റെ ആള്‍ക്കാരെ എവിടെയും കണ്ടിരുന്നില്ല.സ്വന്തം മതക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം പതഞ്ഞു വരുന്ന ഈ സാമ്രാജ്യ ത്വവിരോധത്തിനു വര്‍ഗീയത എന്നല്ലേ പേര്?.ഇന്ന് അമേരിക്കക്കെതിരെ തെരുവില്‍ ഒച്ച വെക്കുന്നവര്‍ എന്തേ അവര്‍ക്കു വിടുപണി ചെയ്യുന്ന സൌദി യുള്‍പ്പെടെയുള്ള അരബ് രാജ്യങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്തേ? ഇറാക്കില്‍ യുദ്ധം നടക്കുമ്പോള്‍ ബുഷിന്റെ ന്യൂയോര്‍ക്കിലും,ടോണി യുടെ ലണ്ടനിലും ഇസ്രയേല്‍ തലസ്ഥാനത്തും മറ്റനേകം യൂറോപ്യന്‍ നഗരങ്ങളിലും യുദ്ധത്തിനെതിരെ ദശലക്ഷക്കണക്കിനു മന്‍ഷ്യര്‍ പങ്കെടുത്ത പ്രതിഷേധറാലികള്‍ നമ്മള്‍ കണ്ടു.ഏതെങ്കിലും ഇസ്ലാം രാജ്യത്ത് പത്താള്‍ കൊടിപിടിച്ചു പോകുന്നതാരെങ്കിലും കണ്ടോ? എന്തേ അങ്ങനെ? ലോകത്തെന്തു നടക്കുന്നുവെന്നറിയാതെ മാടുകളെപ്പോലെ കഴിഞ്ഞു കൂടുന്ന ആ ജനത ജനാധിപത്യത്തെക്കുറിച്ചു കേട്ടുകേള്‍വി പോലുമില്ലാത്ത രാജ്യങ്ങളില്‍ എങ്ങനെ പ്രതികരിക്കാന്‍!
ജബ്ബാര്‍ മാഷേ,
മാന്യമായ മറുപടി.
ഫോട്ടോയും കണ്ടു.
സന്തോഷം.
എല്ലാം ആയ സ്ഥിതിക്ക് , അനോണിമസ് കമന്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്നതിനാല്‍ .... ഇനി കമന്റ് മോഡറേഷങ്കൂടി ഒഴിവാക്കിക്കൂടെ മാഷേ?
കുറച്ചു തെറിവിളി വരാനുള്ള സാദ്ധ്യതയുണ്ടെങ്കിലും ചര്‍ച്ച സജീവമാകാനും, പൊസ്റ്റ് കൂടുതല്‍ ആളുകള്‍ കാണാനും, മാഷ് ആഗ്രഹിക്കുന്ന ആശയപരമായ പ്രചാരത്തിനും, കമന്റ് മോഡറേഷന്‍ ഒഴിവാക്കുന്നത് ഗുണം ചെയ്യും.
സസ്നേഹം ... ചിത്രകാരന്‍.
ഒരു വ്യക്തിക്ക് മുസ്ലിം പേരുള്ളത് കൊണ്ട് അയാള്‍ ഇസ് ലാം മത വിശ്വസിയാകണമെന്നില്ല എന്ന basic കാര്യം ഓര്മിപ്പിക്കുന്നു.ജീവിത ശൈലിയെ അധാരമാക്കുക.
ഭീകരതയും പ്രതിഭീകരതയും എതിര്‍ക്കപ്പെടേന്‍ണ്ടതു തന്നെ.ലാദനെ ഒരു മുസ്ലിം നേതാക്കളും അനുകൂലിക്കും എന്നു തോന്നുന്നില്ല.ബുഷിന്റെ ക്രൂരതകളെ ആരെങ്കിലും ക്രിസ്ത്യന്‍ ഭീകരതയായി കാണുന്നുണ്ടോ?മുസ്ലിം എന്ന നാമം കൊണ്ടല്ല മുസ്ലിം ആവുക.കര്‍മ്മം കൊണ്ടാണു.അതേ പൊലെ തന്നെ പതിനായിരക്കണക്കിനു ജനങ്ങളെ വളരെ ക്രൂരമായി ക്കൊന്ന സ്റ്റാലിന്‍ കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്നു.ചരിത്ര ബോധവും ആനുകാലിക വായനയും ജബ്ബാര്‍ മാഷിനും നല്ലതാണു.അന്ധമായ വിരോധം ഒന്നിനും പരിഹാരമല്ല.
m.r haris
u got mistake osama is affilted to saudi vakhafe board,u find one bush
only.u dont know sadham,mulla umer,nejhad,anwar sada,....so many
osama talks wahabism
m.m.akbar talks wahabism
mulla umer talks wahabism
d.r.zakir nayak talks wahabism
1)here who knows more quran?
2)which is corect wahabi?
jabbareee.in India all the mUslims and Christians are previously originally Hindus... we dont need a religion called Islam.. there might be good people.. but no body is going to disturbing them.. If you are an atheist what is the meaning of saying you are an Islam.. ???
Post a Comment