Monday, September 3, 2007

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ധാര്‍മികമായും ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍കമ്മീഷനുമെല്ലാം മുസ്ലിംങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആധികാരികമായിത്തന്നെ വിവരം നല്‍കുന്നുണ്ട്. എന്താണിതിനു കാരണമെന്നു കണ്ടെത്താനുള്ള വസ്തുനിഷ്ഠമായ പഠനം നടത്താന്‍ ഇതു വരെ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്നറിയില്ല. മുസ്ലിം സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു പഠനം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. സ്വന്തം സമുദായത്തിന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും മറ്റുള്ളവരാണു കാരണക്കാരെന്ന അയുക്തിക നിലപാടാണ് മുസ്ലിംങ്ങള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബംഗാളിലെ മുസ്ലിംകള്‍ പിന്നാക്കമായത് ജ്യോതിബാസു അവരെ അവഗണിച്ചതുകൊണ്ടാണ്! ഇന്ത്യയിലാകെയുള്ള പിന്നാക്കാവസ്ഥക്കു കാരണക്കാര്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ്.ലോകമുസ്ലിംകളെ പിന്നിലാക്കുന്നത് പാശ്ചാത്യരാണ്.എന്നിങ്ങ്നെ പോകുന്നു ആരോപണങ്ങള്‍ !
പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ പിന്നാക്കം പോയത് ഇടതുപക്ഷഭരണം മൂലമാണെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ഭാഗം വാങ്ങിപ്പോയ കിഴക്കന്‍ ബംഗാളില്‍ ആരാണു മുസ്ലിംകളെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിലാക്കിയത്? സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി വേലി ചാടിക്കടന്ന് ആസാമിലെയും മേഘാലയയിലേയും വയലുകളിലും തോട്ടങ്ങളിലും 20രൂപ കൂലിക്ക് അടിമപ്പണി ചെയ്യുന്ന പതിനായിരക്കണക്കിനു ബംഗ്ലാദേശുകാര്‍ ആ നാടിന്റെ `പുരോഗതി` വിളിച്ചറിയിക്കുന്ന ദ്ര്ഷ്ടാന്തങ്ങളിലൊന്നു മാത്രം! മുസ്ലിംകളുടെ പുരോഗതിക്കു വിഘാതം നില്‍ക്കുന്നത് മറ്റാരുമല്ല. അവരുടെ മതവും അന്ധവിസ്വാസങ്ങളും തന്നെയാണു പ്രധാന കാരണം. മാത്ര്ഭാഷ പഠിക്കുന്നതു പോലും ഹറാമാണെന്നു വിശ്വസിച്ച് മക്കളെ പള്ളിക്കൂടത്തിലയക്കാ‍ന്‍ വിസമ്മതിച്ച ഒരു തലമുറയാണു നമുക്കു തൊട്ടു മുന്‍പേ കേരളത്തില്‍ പോലും ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അവര്‍ക്കു നരകത്തിലെ ഭാഷയായിരുന്നു! സച്ചാര്‍ റിപ്പോര്‍ട് പ്രകാരം‍ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ബാങ്കിങ് നെഴ്സിങ് തുടങ്ങിയ മേഖലകളിലാണെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. നേഴ്സിങ്ങും ബാങ്കിങ്ങും ഹറാമാണെന്ന് ഇന്നും മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമികമല്ലാത്ത ഭരണവ്യവസ്ഥക്കു കീഴില്‍ സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതുതന്നെ നിഷിദ്ധമാണെന്ന് ജമാ‍ അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ വ്യക്തമായിപ്പറയുന്നുണ്ട്.സോളിഡാരിറ്റിക്കാര്‍ നരേന്ദ്രന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് തെരുവില്‍ നാടകം കളിക്കുന്നത് മറ്റുള്ളവരെ വിഡ്ഡികളാക്കാനാണ്.
പശ്ചിമബംഗാളില്‍ മുസ്ലിം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോള്‍ മദ്രസകള്‍ക്കു ഗ്രാന്റ്റ് നല്‍കി അക്ഷരം പഠിപ്പിക്കനും ശ്രമം നടത്തി. അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!

12 comments:

chithrakaran ചിത്രകാരന്‍ said...

ഈഎ.ജബ്ബാര്‍ പറയുന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വാക്കുകളാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്.
ജബ്ബാര്‍ നല്‍കിയിരിക്കുന്ന തലക്കെട്ടുതന്നെ വളരെ പോസിറ്റീവ് ആണ്. മുസ്ലീങ്ങള്‍ക്കിടയില്‍നിന്നും ധാരാളം ജബ്ബാറിനെപ്പോലെ ചിന്തിക്കുന്ന സ്വതന്ത്ര ചിന്തകരുണ്ടായാല്‍ മാത്രമേ മുസ്ലീങ്ങള്‍ സാംസ്കാരികമായും,വിദ്യാഭ്യാസപരമായും രക്ഷപ്പെടുകയുള്ളു.
മലയാളി മുസ്ലീമിനെ സംബന്ധിച്ച് അന്യ ഭാഷയായ അറബിയെക്കാളും മലയാളവും, ലോക ഭാഷയായ ഇംഗ്ലീഷും പഠിക്കുന്നതിലൂടെ മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് അറിവുള്ള മുസ്ലീം സഹോധരന്മാര്‍ ജനത്തെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

നന്മ നിറഞ്ഞ പൊസ്റ്റ്.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

തറവാടി said...

ജബ്ബാര്‍,

സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാര്‍ക്കും‌ അറിയുന്നതുതന്നെ!

പാരഗ്രാഫ് തിരിച്ചെഴുതിയാല്‍‌ വായിക്കാന്‍‌ എളുപ്പമാകുമായിരുന്നു.

:)

ദില്‍ബാസുരന്‍ said...

സംഭവം സത്യമാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ ജബ്ബാറിക്ക കളത്തില്‍ ഇറങ്ങിയിരിക്കുന്നു.യുക്തിവാദികളുടെ സാനിധ്യമില്ലാത്തത് ബ്ലോഗില്‍ ചില വിടവ് സ്രിഷ്ടിച്ചിരുന്നു. യുക്തിയേക്കുറിച്ച് പറയാന്‍ ധൈര്യപ്പെട്ടത് സുകുമാരേട്ടനേപ്പോലെയുള്ള ചുരുക്കം ചിലരാണ്.ജബ്ബാറിന്റെ സാനിധ്യം ബ്ലോഗില്‍ പുതിയ സംവാദങ്ങള്‍ക്ക് വഴിതെളിക്കട്ടേയെന്നാശംസിക്കുന്നു. പക്ഷെ ഒരു സംശയമുണ് നമ്മുടെ ബ്ലോഗ് അഗ്രീഗേറ്ററുകള്‍ ജബ്ബാറിനെ ഉപരോധിക്കാനുള്ള സാഹചര്യം ഉണാകുമോ എന്ന സംശയം

ബയാന്‍ said...

വികലമായ മതാധ്യാപന സമ്പ്രദായം മുസ്ലിം കുഞ്ഞുങ്ങളെ പിന്നോട്ടു വലിക്കുന്നു എന്നതു നേര്; പക്ഷെ അവസാനത്തെ പേരയില്‍ പൂച്ച പുറത്തു ചാടി. കാടടച്ചു വെടിവെക്കാതെ തലക്കെട്ടിനോടു നീതി പുലര്‍ത്തിയേങ്കില്‍.

Melethil said...

ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിങ്ങള്‍ ദേശീയ രാഷ്ട്രീയതില്‍ ഉയര്‍ത്തിയ പ്രശ്നങ്ങളൊക്കെ തികചും വികാരപരമായിരുന്നെന്നുള്ള ഒരഭിപ്രായം എനിക്കുണ്ടു. ബാബരി, ഷബാനു, അലിഗഡ് പ്രശ്നം തുടങ്ങിയവ ഉദാഹരണം. ഇവയൊക്കെ ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയപരമായി മാത്രം നേരിടുവാന്‍ കഴിയുന്നവയാണെന്നു ഞാന്‍ വിചാരിക്കുന്നു.

കാണാപ്പുറം said...

ഏതൊക്കെ സ്ഥലങ്ങളിലാണോ മുസ്ലീങ്ങള്‍ സാക്ഷരതയുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ (മറ്റിടങ്ങളെ അപേക്ഷിച്ച്‌)ശ്രദ്ധ കൊടുത്തിട്ടുള്ളത്‌ - അവിടെയൊക്കെ അവര്‍ക്ക്‌ താരതമ്യേന ഉയര്‍ന്നജീവിതനിലവാരവുമുണ്ട്‌. കേരളവും ഗുജറാത്തും ഒക്കെ ഉദാഹരണം.

ഈ പഴയ പോസ്റ്റ്‌ നേരിട്ട് വിഷയസംബന്ധിയല്ലെങ്കിലും ഒരു തുടര്‍വായനക്ക്‌ ഉപകരിക്കും എന്നു കരുതുന്നു

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ജബ്ബാര്‍ ,
നമുക്ക് ഈ സംവാദം മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട് . എല്ലാ മതങ്ങളും , സംഘടനകളും, പാര്‍ട്ടികളും അതുപോലെയുള്ള എസ്റ്റാബ്ലിഷ്മെന്റുകളും സ്വന്തം വിശ്വാസികളെയും അനുയായികളെയും മാനസീകമായി ചൂഷണം ചെയ്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. ഈ സത്യം ഉറക്കെ വിളിച്ചു പറയാന്‍ നമുക്ക് മനുഷ്യസ്നേഹികളുടെ ഒരു കൂട്ടായ്മക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. വിശ്വാസം ഇന്ന് ഒരു ഭ്രാന്തായി വളര്‍ന്ന് ഇത:പര്യന്തമുള്ള മനുഷ്യ സംസ്കൃതിയെ കൊഞ്ഞനം കുത്തുകയാണ് . വിശ്വാസം ഒരു മാരകമായ വിഷമാണ് . അത് മനസ്സിലേക്ക് കുത്തിവെക്കപ്പെട്ടാല്‍ പിന്നെ , അതിന്റെ പിടിയില്‍ നിന്ന് മോചിതനാവുക സാധാരണ മനുഷ്യര്‍ക്ക് സധ്യമല്ലാതെ വരുന്നു.

ea jabbar said...
This comment has been removed by the author.
Sameer Thikkodi said...

പ്രിയപ്പെട്ട ജബ്ബാര്‍ക്ക,

ഞാന്‍ താങ്കളുടെ ഒട്ടു മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്, അതില്‍ ചിലതിനൊക്കെ കമന്റാറുമുണ്ട്. അവയൊക്കെ ചവറ്റുകുട്ടയിലാണൊ ചെന്നു വീഴുന്നത് എന്നു സംശയിക്കുന്നു.

മുസ്ലീം വിശ്വാസികളുടെ പിന്നോക്കത്തിന് ഇസ്ലാം മതം ആണ് തടസ്സം എന്നു എഴുതിക്കണ്ടു. മുസ്ലിംകള്‍ ഇസ്ലാം മതം ഉപേക്ഷിച്ചാല്‍ അവര്‍ക്ക് ലഭ്യമാവുന്ന മുന്നോക്കാവസ്ഥ (പുരോഗതി) ഒന്നു വിശദീകരിക്കാന്‍ അപേക്ഷിക്കുന്നു. മാത്രമല്ല അവര്‍ മതം ഉപേക്ഷിച്ചാല്‍ മുസ്ലിംകള്‍ എന്ന ലേബല്‍ തന്നെ നഷ്ടമാവുന്നില്ലേ? അപ്പോള്‍ പിന്നെ ഒരൊറ്റ പിന്നോക്ക ക്കാരനും ഇസ്ലാമായി (മുസ്ലിമായി) നിലനില്‍ക്കില്ല. ഗംഭീരം, അതി ഭയങ്കരം, കണ്ടു പിടുത്തം.

ഈ ജീവിതം ഒരു പരീക്ഷണം തന്നെ. സംശയമില്ല, പരലോകത്ത് സ്വര്‍ഗ്ഗം ഉറപ്പിക്കാന്‍ ഈ ലോകത്ത് മനുഷ്യനായി ജീവിക്കണം. അതിനുള്ള അല്ലെങ്കില്‍ അതിലേക്കുള്ള ആവശ്യങ്ങളൈല്‍ ചിലതാണ് ദൈവ ഭയം. നമ്മെ സൃഷ്ഠിച്ച സൃഷ്ഠാവിനോടുള്ള കടപ്പാടുകല്‍, ബാധ്യതകള്‍, ഇവയെല്ലാം മത ജീവിതത്തിന്റെ ഭാഗം തന്നെ.

ഇനി ഈ ദിക്രും ദുആയും നിര്‍ത്തല്‍ ചെയ്തെന്നു വെക്കട്ടെ.മത ചിന്തകള്‍(ഇസ്ലാം) അനാവശ്യമാണെന്നു തന്നെ കരുതുക; അതിന്റെ പരിണിത ഫലം എന്താവും? നിലവിലുള്ള ധാര്‍മിക മൂല്യങ്ങള്‍ മനുഷ്യരില്‍ (മുസ്ലിംകളില്‍) വര്‍ധിക്കുമോ ഇല്ലയോ? പിന്നോക്കാവസ്ഥ അതിനാല്‍ മാറുമൊ? എങ്കില്‍ പിന്നെ ഈ കാണുന്ന കേരള മുസ്ലിംകളുടെ പുരോഗതിയെ അവരുടെ മതവിസ്വാസത്തില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ സാധിക്കുമോ? ബംഗാളിലെയും, മറ്റു സംസ്ഥാനങ്ങളിലെയും മുസ്ലിംകളുടെ മത ബോധം താരതമ്യം ചെയ്യുക - പിന്നോക്കാവസ്ഥയുടെ കാരണം മനസ്സിലാവും.

സത്യത്തെ സത്യമായും ശരികേടിനെ, തെറ്റിനെ അത്തരത്തിലും മനസ്സിലാക്കി വര്‍ത്തമാനത്തില്‍ ജീവിച്ച് ഭാവിയെ ഭാസുരമാക്കാന്‍, പരലോകം സമാധാനമാക്കാന്‍ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

താങ്കളുടെ അനുജ സുഹൃത്ത്.

സമീര്‍ തിക്കോടി
sameerhikkodi@gmail.com

ഹാരിസ്‌ said...

മുസ്ലിംകള്‍ മാത്രമാണോ പിന്നോക്കം?ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ദലിതര്‍ പിന്നോക്കമല്ലെ?(കാരണം മദ്രസ്സയില്‍ പോകുന്നതാണോ?).താങ്കള്‍ പറഞ്ഞ പ്രദേശങ്ങളിലൊക്കെ തന്നെ പലരും മുസ്ലിം നാമധാരികള്‍ മാത്രമാണു(ജബ്ബാര്‍മാഷെ പോലെ).മതപരമായും പിന്നോക്കം തന്നെയാണു.കാലാകാലങ്ങളില്‍ മാറിവരുന്ന ഭരണകൂടങ്ങളും സവര്‍ണ്ണമേല്‍ക്കോയ്മയും വലിയൊരു കാരണമാവുന്നു.കേവലം വോട്ടുബാങ്കായി മാറ്റുക എന്നതില്‍ ഉപരി മറ്റൊന്നും, ചെയ്യാത്തവരാണല്ലൊ?
മുസ്ലിം പിന്നോക്കാവസ്ഥ ഒഴിച്ചു നിര്‍ത്തിയാല്‍ പശ്ചിമബംഗാള്‍ സ്വര്‍ഗമാണല്ലോ?(ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വേശ്യാതെരുവു കല്‍ക്കത്തിയിലെ സോനോഗച്ചിയാണെന്ന അറിവു മാഷിനുണ്ടോ?ആവോ?)
കേരള മുസ്ലിംകള്‍ക്കിടയിലെ മതബോധം തന്നെയാണു അവരെ ഇത്രയെങ്കിലും വിദ്യഭ്യാസപരമായി
മുന്നോക്കം കൊണ്ടുവന്നതു.അതിനിപ്പറഞ്ഞ സംഘടനകളുറ്റെയൊക്കെ പ്രവര്‍ത്തനം വലിയമാറ്റങ്ങള്‍ തന്നെയാണു ഉണ്ടാക്കിയതു.
കമ്മ്യൂണിസം മതമായ കേരളത്തിലെ മലബാര്‍ മേഘലകളിലെ ഈഴവരുടെ വിദ്യഭ്യാസ പുരോഗതി
കൂടി ചേര്‍ത്തു വായിക്കാനുള്ള സന്മനസ്സു മാഷു കാണിക്കണം

താരാപഥം said...

പ്രത്യേകിച്ചൊന്നുമില്ല. ടി.വി. യില്‍ കണ്ട ഒരു ന്യൂസിനെപ്പറ്റിയാണ്‌. വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം. അവിടെ മുസ്ലീങ്ങള്‍ മാത്രമെ ഉള്ളൂ. അവിടത്തെ മദ്രസ്സയിലെ ഇമാം പറഞ്ഞത്‌, പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ട കാര്യമില്ല എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നാണ്‌. അവിടെ പെണ്‍കുട്ടികള്‍ മദ്രസ്സയില്‍ പോകുന്നില്ല. ആ ഇമാം പറയുന്നു, ഈ ഗ്രാമത്തില്‍ ഒരു സ്ഥലത്തും ടി.വി. ഇല്ലാ എന്ന്. അത്‌ ഖുര്‍ ആനിന്‌ വിരുദ്ധമാണത്രെ. പണ്ട്‌ ഒരു സിനിമയില്‍ ബഹദൂര്‍ പറയുന്നപോലെ, "അതിന്‌ള്ള മസ്സാല ഇതില്‌ണ്ട്‌". എന്തിനും മസ്സാല ആ കിത്താബില്‍ നിന്ന് കിട്ടും.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.