Tuesday, May 13, 2008

ആട്ടിന്‍ തോലണിയുന്ന ഭീകരവാദം! അഥവാ സോളിഡാരിറ്റി !

ജമാ അത്തെ ഇസ്ലാമിയുടെ കപടനാട്യങ്ങള്‍ തുറന്നു കാട്ടുന്ന ‘മതരാഷ്ട്രവാദം’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖനം മൂന്നു ഭാഗങ്ങളായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.


1941ല്‍ അബുല്‍ അ അലാ മൌദൂദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ലോകത്തെല്ലായിടത്തുമുള്ള ദൈവികേതര(താഗൂത്തി) ഭരണകൂടങ്ങളെ സായുധ ജിഹാദിലൂടെ അട്ടിമറിച്ച് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യമാണുള്ളത്. ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യവും അതുതന്നെ.

ദൈവികേതര ഭരണവ്യവസ്ഥക്കു കീഴിലും , ഇസ്ലാമിക നിയമങ്ങള്‍ മാത്രം പാലിച്ചും രാഷ്ട്രനിയമങ്ങളെ അവഗണിച്ചും ജീവിക്കാനാണ് മൌദൂദിസ്റ്റുകളുടെ ഭരണഘടന അനുയായികളെ ഉപദേശിക്കുന്നത്.

"ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക....
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍നിന്നും കഴിയും വേഗം ഒഴിവാകുക...
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക...” (ജമാ അത്തെ ഇസ്ലാമി ഭരണഘടന, 1986. പേജ് 19-20
)

ജനാധിപത്യവും മതേതരത്വവും തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നു പരസ്യമായി പ്രഖ്യാപിക്കാനും ജമാ അത്തുകാര്‍ മടി കാണിച്ചിരുന്നില്ല.
“ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്.” (പ്രബോധനം 1952, ലക്കം5)

മതേതരത്വം, ദേശീയത , ജനാധിപത്യം എന്നീ മൂല്യങ്ങള്‍ തനി റൌഡിസമാണ് എന്നത്രേ ജമാ അത്ത് ആചാര്യന്റെ മതം!


“മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാര്‍മ്മിക തത്വങ്ങളില്‍നിന്നു വിമുക്തരുമാക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത , തനി സ്വേച്ഛാപൂജകരായിക്കഴിഞ്ഞു. അനന്തരം ദേശീയ വാദം അവരെ ജനകീയ സ്വാര്‍ത്ഥത്തിന്റേയും അന്ധമായ ദേശീയ പക്ഷപാതിത്വത്തിന്റേയും മുഴുത്ത അഹങ്കാരത്തിന്റേയും മദ്യം കുടിപ്പിച്ചു മത്തരാക്കി. ഇപ്പോഴിതാ ജനാധിപത്യം അതേ ജനങ്ങളുടെ ലഗാനില്ലാത്തതും മത്തു പിടിച്ചവരും താന്തോന്നിത്തപൂജകരുമായ സാമൂഹ്യാഭിലാഷങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിനുള്ള പൂര്‍ണ്ണാധികാരം സമ്മാനിച്ചിരിക്കുന്നു. ..
ഇങ്ങനെ സ്വേച്ഛാധികാരവും അധീശാധിപത്യവും നല്‍കപ്പെട്ടിട്ടുള്ള ഒരു ജനതയുടെ സ്ഥിതിയും ശക്തനും തോന്നിവാസിയുമായ ഒരു റൌഡിയുടെ സ്ഥിതിയും തമ്മില്‍ വ്യത്യാസപ്പെടുന്നത് എന്തൊന്നിലായിരിക്കും? ശക്തനും തോന്നിവാസിയുമായ റൌഡി പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടായിസങ്ങളും തെമ്മാടിത്തങ്ങളും തന്നെയല്ലേ കൂടുതല്‍ വിപുലമായ തോതില്‍ ആ ജനതയും പ്രവര്‍ത്തിക്കുക?” (മതേതരത്വം, ദേശീയത, ജനാധിപത്യം , ഒരു താത്വിക വിശകലനം 1991.പേ.22)



"ഇസ്ലാമികേതരവ്യവസ്ഥയ്ക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നത് മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പൊലും കഴിയാത്തത്ര നീചമായ അവസ്ഥയാണ്.”(പ്രബോധനം.1951 ഡിസംബര്‍ 15)എന്ന ജമാ അത്തിന്റെ ആദ്യകാലനിലപാട് മൂലം ഉദ്യോഗം ലഭിച്ച മുസ്ലിം ചെറുപ്പക്കാര്‍ പലരും അതുപേക്ഷിച്ചു പോയി. വിദ്യാ സമ്പന്നരായ നിരവധി പേര്‍ സര്‍ക്കാര്‍ ജോലിയോട് വിമുഖത കാട്ടി മാറി നിന്നു. ഇസ്ലാമികേതരവ്യവസ്ഥയോടു സഹകരിക്കുന്നത് ശിര്‍ക്കും കുഫ്രുമാണെന്ന മൌദൂദിയന്‍ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ഈ അടുത്ത കാലം വരെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു പോലും ചെയ്യാതെ വിട്ടു നില്‍ക്കുകയായിരുന്നു ജമാ അത്തുകാര്‍ .

[മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ ജോലിയിലും അധികാരസ്ഥാനങ്ങളിലും ലഭിച്ചിട്ടില്ല; അതിനാല്‍ പ്രത്യേക റിക്രൂട്മെന്റ് വേണം എന്നു പറഞ്ഞുകൊണ്ട് ,നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടും പൊക്കിപ്പിടിച്ച് ഈയിടെ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതും ഇതേ ജമാ അത്തിന്റെ കുട്ടിപ്പടയായിരുന്നു എന്നതും അവരുടെ ഭരണഘടനയില്‍ 1986 നുശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതും കൌതുകകരമായ ഒരു കെട്ടുകാഴ്ച്ച തന്നെ!]

ഭീകരവാദത്തിന്റെ താഴ് വേര്.


മാനവസമൂഹത്തിന്റെ സ്വൈരജീവിത്തിനും നിലനില്‍പ്പിനും ഭീഷണിയായി ലോകമാകെ ഇന്നു ശക്തി പ്രാപിച്ചു വരുന്ന മതഭീകരവാദത്തിന്റെ അടിവേരുകള്‍ പ്രധാനമായും കിളിര്‍ത്തു വന്നത് മൌദൂദിയന്‍ ദര്‍ശനങ്ങളില്‍നിന്നാണെന്ന കാര്യം അധികപേരും മനസ്സിലാക്കിയിട്ടില്ല. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് ഏറ്റവും ജനാധിപത്യവിരുദ്ധവും മനുഷ്യത്ത്വവിരുദ്ധവുമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ മൌദൂദിയോളം കടന്നു ചിന്തിച്ച പണ്ഡിതന്മാര്‍ മതചരിത്രത്തില്‍ വിരളമാണ്. മതത്തിന്റെ കര്‍മ്മ പദ്ധതിയില്‍ മുഖ്യ ഇനമായി ജിഹാദിനെ പ്രതിഷ്ടിക്കുക മാത്രമല്ല മൌദൂതി ചെയ്തത്. ഒരു കയ്യില്‍ ഖുര്‍ ആനും മറുകയ്യില്‍ വാളുമേന്തി ഇസ്ലാമികേതരരോട് യുദ്ധം ചെയ്യലാണു ജിഹാദ് എന്നും പടക്കളത്തില്‍നിന്നും മാറി നില്‍ക്കുന്നവര്‍ക്കു മതത്തില്‍ സ്ഥാനമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നമസ്കാരവും വ്രതാനുഷ്ഠാനവുമെല്ലാം ജിഹാദീ സൈനികര്‍ക്കുള്ള കായിക പരിശീലനമാണെന്നും ബാങ്കു വിളി അന്യമതക്കാരെ പ്രകോപിപ്പിക്കാനുള്ള കൊലവിളിയാണെന്നും വരെ മൌദൂദി വ്യാഖ്യാനിച്ചു കളഞ്ഞു! മതം ഉപേക്ഷിക്കുന്നവരെ (മുര്‍ത്തദ്ദ്) വധിക്കണമെന്ന കാര്യത്തില്‍ മൌദൂദിക്കു യാതൊരു സംശയവുമില്ല. മത കര്‍മ്മശാസ്ത്രവിധികളില്‍നിന്നുള്ള നേരിയ വ്യതിചലനം പോലും മതപരിത്യാഗമായി വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും ഒരാള്‍ പിന്‍മാറി പുറത്തു പോയാല്‍ അയാളും മൌദൂദിയുടെ ദൃഷ്ടിയില്‍ വധാര്‍ഹനായ മുര്‍ത്തദ്ദു തന്നെ!

“...ഞങ്ങള്‍ അത്തരക്കാരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണു ആഗ്രഹിക്കുന്നത്. അവര്‍ പലവിധത്തിലുള്ള രോഗങ്ങള്‍ക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശ പോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്തു കയറാനാഗ്രഹിക്കുന്നവരോട് നാം ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടെയോ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പില്‍ ഇതില്‍ പ്രവേശിക്കാന്‍ അവര്‍ക്കു സാധിക്കയുള്ളു.”(മുര്‍ത്തദ്ദ് കീ ശസായേം ഇസ്ലാമീ ഖാനൂന്‍ മേം പേ.51)

ഒരു രാജ്യത്ത് ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതോടെ ഇസ്ലാമിക വിപ്ലവകാരികളുടെ ദൌത്യം പൂര്‍ത്തിയാകുന്നില്ല. അയല്‍ രാജ്യങ്ങളെ ശക്തിയുപയോഗിച്ച് കീഴ്പ്പെടുത്തി അവിടെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം. അപ്രകാരം ലോകം മുഴുവന്‍ ഒരു ജമാ അത്ത് അമീറിന്റെ ഭരണത്തിനു കീഴില്‍ ആകും വരെ വാള്‍ ഉറയിലിട്ടു കൂടാ. !

പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെ പിന്നിലും ജമാ അത്തെ ഇസ്ലാമിയുടെ കറുത്ത കരങ്ങളാണുള്ളത്. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും മൌദൂദിയന്‍ ചിന്തയില്‍നിന്നൂര്‍ജ്ജമാവാഹിച്ച മതഭ്രാന്തന്മാര്‍ തന്നെ.

ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കിയ മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ക്കു പോലും അറിയാവുന്ന വസ്തുതകളാണിതെല്ലാം. എന്നാല്‍ ഇസ്ലാമികവൃത്തത്തിനു പുറത്തുള്ള കേരളത്തിലെ ശുദ്ധാത്മാക്കളായ ബുദ്ധിജീവികള്‍ക്കോ സാംസ്കാരികപ്രവര്‍ത്തകര്‍ക്കോ ജമാ അത്തിന്റെ തനിനിറം ശരിയായി മനസ്സിലായിട്ടില്ല. അതിനു കാരണം കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടായി ഇവര്‍ പുരോഗമനത്തിന്റെ ആട്ടിന്‍ തോല്‍‍ അണിഞ്ഞുകൊണ്ട് ഇവിടെ നടത്തിവരുന്ന ‘സാംസ്കാരിക’പ്രവര്‍ത്തനങ്ങളെ ഉപരിപ്ലവമായി മാത്രം വീക്ഷിക്കുന്ന ഈ കൂട്ടരൊന്നും തന്നെ ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമെന്തെന്നോ അവരുടെ മുഖ്യ അജണ്ടയിലെ കര്‍മ്മ പദ്ധതികളെന്തെന്നോ പരിശോധിക്കാന്‍ ഇന്നു വരെ ശ്രമിച്ചിട്ടില്ല എന്നതാണ്. കപടനാട്യങ്ങളും പൊയ്‌വേഷങ്ങളും മുഖമുദ്രയാക്കിയ ഒരു ഗൂഢസംഘമാണു യഥാര്‍ത്ഥത്തില്‍ ജമാ അത്തെ ഇസ്ലാമി എന്ന കാര്യം കഥയറിയാതെ ആട്ടം കാണുന്ന നമ്മുടെ മതേതരബുദ്ധിജീവികള്‍ക്കും വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
മൌദൂദിയുടെ ഖുതുബകളിലും ഫത് വകളിലും അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍ ജനാധിപത്യപ്രബുദ്ധതയുള്ള ഒരു സമൂഹത്തിനു മുമ്പില്‍ പറയാന്‍ കൊള്ളാത്ത അശ്ലീലതയാണെന്ന് മറ്റാരെക്കാളും നന്നായി ഇന്നു ജമാ അത്തുകാര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മൌദൂദിസം അട്ടത്തു കെട്ടിവെച്ച് കൊക്കക്കോലയും പ്ലാച്ചിമടയുമൊക്കെ പൊക്കിക്കാട്ടി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.

തുടരും....!

16 comments:

Unknown said...

അഭിവാദനങ്ങള്‍ ജബ്ബാര്‍ മാഷേ ...തുടരുക !
സത്യം എക്കാലത്തും അട്ടത്ത് കെട്ടിവെക്കാന്‍ പറ്റില്ല തന്നെ !!

പാമരന്‍ said...

വായിച്ചു.. ജമാഅത്തുകാരുടെ വിശദീകരണം കാത്തിരിക്കുന്നു..

nariman said...
This comment has been removed by the author.
nariman said...

ഇസ്ലാം സത്യത്തിന്റെ ദര്‍ശനമാണെന്നു പറയുന്നു. എന്നാല്‍ ജമാ അത്തെ ഇസ്ലാമിക്കാരപ്പോലെ പച്ചക്കള്ളം പറഞ്ഞ് ആളുകളെ പറ്റിക്കുന്ന മുസ്ലിംകള്‍ വേറെയില്ല.ലോകത്തിന്റെ സര്‍വാധിപത്യമാണ് ഓരോ ജമാ അത്തെ ഇസ്ലാമിക്കാരന്റെയും ഗൂഢ ലക്ഷ്യം.ജമാ അത്തെ ഇസ്ലാമിക്കാരല്ലാത്തവരെയെല്ലാം കൊന്നുകളയണമെന്നും ലോകത്തില്‍ അവരല്ലാതെ മറ്റാരും പാടില്ലെന്നും ഇസ്ലാമല്ലാത്ത മറ്റൊരാശയവും ഭൂമിയില്‍ പാടില്ലെന്നുമാണ് ഓരോ ജമാ അത്തെ ഇസ്ലാമിക്കാരന്റെയും രഹസ്യമായ ഉള്ളിലിരിപ്പ്.ഇക്കാ‍ര്യം ഇന്നത്തെ അവസ്ഥയില്‍ പുറത്തു പറയാനാകില്ല. തരം കിട്ടുന്നിടത്തൊക്കെ ഇവര്‍ തനിനിറം കാട്ടുകയും ചെയ്യും. ഇക്കൂട്ടരെ തുറന്നുകാട്ടാനുള്ള ഒരവസരവും പാഴാക്കരുത്

Anonymous said...

ഇപ്പോള്‍ വായിച്ചു, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ജനങ്ങള്‍ റ്റി വി കാണുന്നത് നിരോധിച്ചിരിക്കുന്നുവത്രേ!
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ശരിയാണെങ്കില്‍, ജമാഅത് ഇസ്ലാമികള്‍ ഇത്ര മണ്ടന്മാരോ എന്ന് തോന്നുന്നു! ലോകം പിടിച്ചടക്കണമത്രേ! ജെയിംസ് ബോണ്ട് പടങ്ങളിലെ വില്ലന്മാരെ പോലെയാണല്ലോ ഇത്!
ഭയങ്കര കഷ്ടം തന്നെ ഇവന്മാരെ സഹിക്കേണ്ടി വരുന്ന അഫ്ഗാനിലേയും, ഇറാക്കിലേയും ആള്‍ക്കാരുടെ സ്ഥിതി. ഫെ‌രാരിയോടിച്ച്, ലണ്ടനില്‍ ഹൈ ക്ലാസ്സ് പബ്ബുകളില്‍ കൂത്താടി, കാമപ്പേക്കൂത്തും നടത്തുന്ന കൈയ്യില്‍ കാശുള്ള അറബികളെ ഇവന്മര്‍ തൊടില്ല. പട്ടിണിപ്പാവങ്ങള്‍, ഇറാനിലേയോ അഫ്ഗാനിലേയോ അരപ്പട്ടിണിക്കാരന്‍ ഒരുത്തന്‍ ഒന്നു റ്റി വി വെച്ചാല്‍ അപ്പോള്‍ കല്ലെറിഞ്ഞു കൊല്ലും! അതാണ് അവരുടെ മതം!
ഇനി ഈ ഭ്രാന്തന്മാര്‍ പറയുന്നതാണ് ശരിയെന്നു തോന്നുന്നെങ്കില്‍‍ ഉറപ്പ്, ചെകുത്താന്‍ ദൈവത്തെ തോല്പ്പിച്ചു കഴിഞ്ഞിരിക്കുന്നു. ചെകുത്താന്‍ ദൈവമായി വേഷം മാറി ഇവരുടെ മനസ്സില്‍ കയറിയാണ് ഇത്തരം വെറുപ്പു നിറഞ്ഞ, മനുഷ്യരെ പീഢിപ്പിക്കുന്ന തീവ്രവാദങ്ങളെ മതമായി തെറ്റിദ്ധരിപ്പിക്കുന്നത്!
ബ്ലഡി ഫൂള്‍സ്.

Anonymous said...

http://www.jihkerala.com/
plz check the site.

ജമാ‍ാത്തു വിരുദ്ധ്രുടെ കൂട്ടായമ ഉണ്ടാക്കുന്നതില്‍ ജബ്ബാര്‍ മാഷ് വിജയിക്കുന്നുണ്ടു.പലവട്ടം ആവര്‍ത്തിച്ച നുണകള്‍ വീണ്ടും ആവര്‍ത്തിക്കുമ്പൊള്‍ സത്യമാവുമോ?
അനുഭവത്തില്‍ നിന്നും മനസ്സിലായതു മതവിശ്വസികളേക്കാള്‍ സമൂഹത്തില്‍ അപകടകാരികളാണു യുക്തികവാദികള്‍ എന്നാണു.
എല്ലാവിധ വ്രുത്തികേടുകളും ഒളിപ്പിച്ചു വെക്കാന്‍ യുക്തിവാധം മറയായി ഉപയോഗിക്കുന്നവരാണു അധികവും.
ജബ്ബാര്‍ മാഷ് യഞജം തുടരുക.
ബഹുജന യുക്തിവാധ് പ്രസ്ഥാനത്തിന്റെ അവസാനത്തെ കണ്ണി കരഞ്ഞു തീര്‍ക്കുന്നതു ആസ്വദിക്കുവാന്‍ കഴിയുന്നു.
ഇനിയും വരട്ടെ
പരദൂഷണങള്‍

Anonymous said...

പ്രിയ സുഹൃത്തുക്കളെ
ജമാ‍ അത്തെ ഇസ്സാമിയും അവരുടെ ഉള്ളിലിരിപ്പും എന്തെന്ന് കൃത്യമായി അറിയാ‍ന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Anonymous said...

ഏതായാലും ടി മുഹമ്മത് മാതൃഭൂമിയിലെഴുതിയ ലേഖനം യുക്തിവാദികളെ പൊള്ളിച്ചു എന്നത് ശരിക്കും ഒരു സത്യമായി ഇപ്പോള്‍ തോന്നുന്നു!!!
അതിന്റെയാ ഈ കലിപ്പ്. അത് തെറി വിളിച്ചെങ്കിലും തീര്‍ക്കട്ടെ നമ്മുടെ ജബ്ബാര്‍ മഷും പരിവാരങ്ങളും..!!! നല്ല സുഖം ആസ്വദിക്കാന്‍!!

ea jabbar said...

ദൈവ വിശ്വാസത്തെ കുറിച്ച് ഐന്‍സ്റ്റൈന്‍ പറഞ്ഞത് ഇങ്ങനെ

Rajeeve Chelanat said...

അനോണികളായി വന്നും കലിപ്പുകള്‍ തീര്‍ക്കാന്‍ കഴിയുമല്ലേ അനോണികളേ? ടി.മുഹമ്മദിന്റെ ലേഖനം ഒരു ലേഖനമെന്ന നിലക്കുപോലും പാരായണയോഗ്യമായിരുന്നില്ല.

ജമാ അത്തൈ ഇസ്ലാമികളും സംഘപരിവാരങ്ങളുമൊക്കെ ചെയ്യുന്നത്, മനുഷ്യനെ തമ്മില്‍തമ്മില്‍ അകറ്റുകയും, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മനുഷ്യമനസ്സുകളില്‍ പാവുകയുമാണ്. അടിസ്ഥാനപരമായ ജനാധിപത്യ-സെക്കുലറിസ്റ്റ് ചിന്തകള്‍ സമൂഹത്തിലുള്ളതുകൊണ്ട്, പുതിയ കാലഘട്ടത്തില്‍ ആ പഴയ അജണ്ടകളൊന്നും തുറന്നു പറയാനും സാധിക്കില്ല.അതുകൊണ്ട്, അവര്‍ സാ‍മ്രാജ്യത്വവിരോധത്തിന്റെയും,പ്രതിരോധത്തിന്റെയും വേഷമണിയുന്നു എന്നു മാത്രം.

പക്ഷേ, ഒരു കാര്യമുള്ളത്, സോളിഡാരിറ്റി പോലുള്ള സംഘടനകളില്‍ ജനാധിപത്യ-സെക്കുലര്‍ ചിന്താഗതികളുള്ള ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ്. ചെറുപ്പക്കാരും മതവിശ്വാസികളല്ലാത്തവരുമായവര്‍. അവരെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ഇടതുപക്ഷങ്ങള്‍ക്ക് അതില്‍ താത്പര്യമില്ല. പകരം, ആ ആളുകളെ അവിടെതന്നെ നിര്‍ത്തി, അവരുമായുള്ള കക്ഷി രാഷ്ട്രീയബാന്ധവങ്ങള്‍ ദൃഢമാക്കാനാണ് ഇടതുപക്ഷങ്ങള്‍ ശ്രമിക്കുന്നത്.

ബഹുജന യുക്തിവാദ പ്രസ്ഥാനത്തിന്റെ അവസാനത്തെ കണ്ണിയാക്കി ജബ്ബാറിനെ കാണുമ്പോള്‍ അനോണിക്കെന്തൊരു സുഖം. ജബ്ബാറിന്റെ കാലം/ജീവിതം കൂടി കഴിഞ്ഞാല്‍, മൌ‍ദൂദിയുടെ കാലം വരപ്പോകിറത്, അല്ലേ? കാത്തിരുന്നോളൂ..ജീവിക്കാന്‍ എന്തെങ്കിലുമൊരു പ്രതീക്ഷയും കാരണവുമൊക്കെ വേണ്ടേ, ആയിക്കോളൂ.

ജബ്ബാര്‍, തുടരുക.

Rajeeve Chelanat said...

ഒന്നുകൂടി. യുക്തിവാദത്തിനോടുള്ള ആഭിമുഖ്യം കാരണം, രാജന്‍ ഗുരുക്കളുടെ ലേഖനത്തിന്റെ ഉള്ളടക്കത്തിനോട് യോജിക്കുമ്പോള്‍തന്നെ, ആ ലേഖനവും, പ്രമേയപരമായി പുതിയതൊന്നും അവതരിപ്പിക്കാത്ത, ഭാവനാദരിദ്രമായ ഒന്നായിരുന്നുവെന്നും അഭിപ്രായമുണ്ട്.

അഭിവാദ്യങ്ങളോടെ

ഇസ് ലാം വിചാരം said...

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തെറ്റീദ്ധാരണകള്‍ പരത്തുകയെന്നത്

ജബ്ബാര്‍ മാസ്റ്ററായിട്ട് തുടങ്ങി വെച്ച കാര്യമൊന്നുമല്ല.

ഇസ്ലാമിനോട് തന്നെ വിരോധമുള്ളവര്‍ക്ക്

ജമാഅത്തെ ഇസ്ലാമിയോട് പ്രത്യേകിച്ച് ഒരു സ്നേഹവും തോന്നാന്‍ വഴിയില്ല.

യുക്തിവാദസംഘം കുയുക്തിവാദസംഘമാണെന്നതിനു ഒന്നാം നമ്പര്‍ തെളിവാണു-

ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള മാഷിന്റെ കുതിര കയറ്റം.

ഇസ്ലാം സമുദായത്തില്‍ പിറന്ന് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍-

കിട്ടൂന്ന ഒരു പ്രത്യേക കയ്യടീയുണ്ട്. ആ കയ്യടീയുടെ സുഖം ഒന്നു വേറെ തന്നെയാണെന്ന്

മാഷിനറിയാം. അതു കൊണ്ടാണു വെറും വെറൂതെ ഒരു നല്ല സംഘടനയെ

ഇങ്ങിനെ കരിവാരിത്തേക്കുന്നത്.

കണ്ണുള്ളവര്‍ക്ക് കാണാന്‍ ,

ഹ്ര്യദയമുള്ളവര്‍ക്ക് കേള്‍ക്കാന്‍ ,

വിസിറ്റ് ചെയ്യുക: www.jihkerala.org
www.prabodhanam.com
www.solidarityym.org

Anonymous said...

if u can't do what jamat isalami is doing just keep quiet.don't try to miss under stand the poeple

ഒരു നുറുങ്ങ് said...

മാഷെ..
സംഗതി’ആട് തിന്ന പോലായല്ലോ’..തിന്നതു കടുവയാ,
അല്ല കഴുകനാന്ന എന്‍റെ സംശയം!
അനോനിമസ് മേലെ ചേര്‍ത്ത ലിങ്കു വഴി”ജമാഅത്തെ
ഇസ്ലാമി”സൈറ്റില്‍ എത്തിയതു,എന്‍റെ യോഗം!
ആറ് പതിറ്റാണ്ടായി ഈ‘പ്രസ്ഥാനം,അതിന്‍റെ ദൌത്യം
തികച്ചും സമാധാനപ്രമായി നിര്‍വഹിക്കുന്നു എന്നറിഞ്ഞത്
ഏറെ സംത്രുപ്തിയോടെ സൈറ്റില്‍ വായിച്ചറിഞ്ഞു!
മാഷെ,അവര്‍ തീയില്‍ തളിര്‍ത്തോരാ!നിങ്ങടെ ഈ
ഓലപ്പാമ്പൊക്കെ അവര്‍ക്കൊരു ചുക്കുമല്ല!
ആകയാല്‍,കാര്യങ്ങള്‍ ഇനിയെങ്കിലും ‘യുക്തി’യുടെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ ശ്രമിക്കുമല്ലൊ!

Anonymous said...

"1941ല്‍ അബുല്‍ അ അലാ മൌദൂദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ലോകത്തെല്ലായിടത്തുമുള്ള ദൈവികേതര(താഗൂത്തി) ഭരണകൂടങ്ങളെ സായുധ ജിഹാദിലൂടെ അട്ടിമറിച്ച് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യമാണുള്ളത്. ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യവും അതുതന്നെ."

പച്ച നുണകള്‍ കെട്ടി ചമക്കുന്പോള്‍ അല്‍പം വിശ്വസനീയത കൂടി വരുത്താന്‍ സാധിക്കണമായിരുന്നു.


ദൈവത്തിന്റെ ഭൂമി ദൈവിക നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്നേ വരെ ആയുധമെടുത്തതായി കണ്ണുകള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്ന ആരെന്കിലും കണ്ടിട്ടുണ്ടോ?
ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ഗണനകള്‍ ഇപ്രകാരമാണ്..
‌- പ്രബോധനം
- പലായനം
- സായുധ പോരാട്ടം

പിറവി കൊണ്ട് ഇന്നേ വരെ സമാധാന പരമായ പ്രബോധന മാര്‍ഗത്തില്‍ തുടരുന്ന ജമാഅത്തെ ഇസ്ലാമി മാതൃ രാജ്യത്ത് നിലനില്‍പ്പ് പൂര്‍ണമായും അസാധ്യമാകുന്ന സന്ദര്‍ഭത്തിലേ തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് കടക്കൂ.....

shameem ahammed said...

sayudha jihad ennu jamaathinte bharanagadanayil evideya jabbar mashu kandathu enikkumonnu kanana

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.