യുക്തിവാദികളും ഇസ്ലാമും എന്ന, ഒ അബ്ദുറഹിമാന്റെ പുസ്തകം യുക്തിവാദത്തിന്റെ മുനയൊടിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടി മുഹമ്മദ് എഴുതിയ ലേഖനത്തോടു പ്രതികരിച്ചുകൊണ്ട് തിരൂരില്‍ നിന്നും ഒരു സുഹൃത്ത് വീക്ലിയിലെഴുതിയ കുറിപ്പാണു ചുവടെ കൊടുക്കുന്നത്.
സത്യത്തില്‍ ആ പുസ്തകമിറങ്ങിയതില്‍പ്പിന്നെയാന് മുസ്ലിം മേഖലയില്‍ യുക്തിവാദിപ്രസ്ഥാനത്തിന് ഒരു ഉണര്‍വ്വും ആത്മവിശ്വാസവും കൈവന്നത്. അബ്ദുറഹിമാന്റെ ആ പുസ്തകം വായിച്ച് യുക്തിവാദികളായിത്തീര്‍ന്ന നിരവധിയാളുകളെ എനിക്കു നേരിട്ടറിയാം!
ജമാ അത്തിന്റെ ഞാണിന്മേല്ക്കളി
കുറച്ചു മുന്‍മ്പാണ് . ‘ഹിറാനഗറില്‍ ’ ജമാ അത്തിന്റെ സമ്മേളനം നടക്കുന്നു. സഹപാഠികളായ ഹിസ്റ്ററി പ്രൊഫസറും ഫിസിക്സ് പ്രൊഫസറും ബുക്ഫെയറില് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. ഒ അബ്ദുറഹിമാന്റെ ‘യുക്തിവാദികളും ഇസ്ലാമും’ എന്ന പുസ്തകം കയ്യിലെടുത്ത് ഫിസിക്സ് പ്രൊഫസര്‍ പറഞ്ഞു. “ചരിത്രം കുറിച്ച പുസ്തകമാണിത്. യുക്തിവാദത്തിന്റെ അടിത്തറ തകര്‍ത്ത പുസ്തകം.”
“അതേയോ?” ചരിത്രപ്രൊഫസര്‍ക്ക് ജിജ്ഞാസ അടക്കാനായില്ല. “നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലേ?”
“ഇല്ല” ഫിസിക്സ് പ്രൊഫസറുടെ ശബ്ദം താണു.
മൌദൂദിയുടെ മുഖച്ഛായയുള്ള രണ്ടു പ്രൊഫസ്സര്‍മാരും പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി ബാഗില്‍ വെച്ചു.
ഈ പുസ്തകത്തിന്റെ പോരിശ പറയുന്ന നിരവധി ജമാ അത്ത്-എസ് ഐ ഒ-സോളിഡാരിറ്റി ബദ്ധിജീവികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ പോലും ആ പുസ്തകം വായിച്ചിട്ടില്ല.
ഇടമറുകിന്റെ പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ട അടിമത്തം, സ്ത്രീകളുടെ സാക്ഷ്യം, അനന്തരാവകാശനിഷേധം, ഏഴ് ആകാശം, അടിമസ്ത്രീകളുമായി വിവാഹം കഴിക്കാതെ ബന്ധപ്പെടാനുള്ള യജമാനന്റെ അധികാരം, മതം വിട്ടു പോകുന്നവരെ വധിക്കല്‍, സ്ത്രീകളുടെ സുന്നത്ത്, ബഹുഭാര്യത്വം, പരന്ന ഭൂമി തുടങ്ങിയ പ്രശ്നങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ മറുപടി പറയാന്‍ കോപ്പില്ലാത്തതിനാല്‍ ഇരുട്ടില്‍ തപ്പിയും ഞാണിന്മേല് കളിച്ചും സ്വയം പരിഹാസ്യനാവുകയാണ് അബ്ദുറഹിമാന് ഈ പുസ്തകത്തിലുടനീളം.
‘പ്രബോധനം’വാരികയില്‍ ഇദ്ദേഹം വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ചോദ്യോത്തര പംക്തി വായിക്കുന്ന ഏതൊരാള്‍ക്കും ആടിനെ പട്ടിയാക്കാനുള്ള അബ്ദുറഹിമാന്റെ വൈഭവത്തില്‍ വിസ്മയം തോന്നും. യഥാര്‍ത്ഥ ചോദ്യത്തില്‍നിന്നു വഴുതി മാറി സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി പറയുന്നതില്‍ സാക്ഷാല്‍ ഇ എം എസ്സിനെപ്പോലും പിന്നിലാക്കും ഈ ബുദ്ധിജീവി.
മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ ജനതാദള്‍ സ്വന്തം പാര്‍ട്ടിയില്‍ ജാതി സംവരനം നടപ്പാക്കട്ടെ എന്ന് അഭിപ്രായപ്പെട്ട എല്‍ കെ അദ്വാനിയെ അതിശക്തമായ ഭാഷയിലാണ് ജമാ അത്ത് ബുദ്ധിജീവികള്‍ വിമര്‍ശിച്ചത്. വനിതാ സംവരണത്തിന്റെ കാര്യം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ് കാരോട് അത് സ്വന്തം പാര്‍ട്ടിയില്‍ നടപ്പാക്കാനാണ് ഈ ബുദ്ധിജീവി ആവശ്യപ്പെട്ടത്. !
ഭൂട്ടോയെ തൂക്കിലേറ്റിയത് ആഘോഷിക്കാന്‍ ജമാ അത്തുകാര്‍ പടക്കം പൊട്ടിച്ചത് വിവാദമായപ്പോള്‍ ഓ അബ്ദുറഹിമാന് ചോദിച്ചത് ഭൂട്ടോയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ എന്തേ അദ്ദേഹത്തോട്ഒപ്പം തൂക്കിലേറ്റിയവരെക്കണ്ടില്ല എന്നാണ്. സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടപ്പോള്‍ ദുഖവും രോഷവും പ്രതിഷേധവുമൊക്കെ പ്രകടിപ്പിച്ച ഈ സൈദ്ധാന്തികന്‍ സദ്ദാമിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ക്കുവേണ്ടി ഒരു തുള്ളി കണ്ണുനീര് പോലും പൊഴിച്ചില്ല. !
7 comments:
ഒ.അബ്ദുറഹിമാനെ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റായും,സോളിഡാരിറ്റിയെ യുക്തിവാദി സംഘത്തിന്റെ യുവജന വിഭാഗമായും വേഷം മാറി കാണേണ്ടിവരുമോ എന്നാണ് ചിത്രകാരന്റെ ഭയം.
ശത്രുവിന്റെ കുപ്പായത്തിനുള്ളില്‍ സുഹൃത്തായി നുഴഞ്ഞുകയറുക എന്നതാണ് വിദേശപണത്തിന്റെ എച്ചിലുണ്ടു നടക്കുന്ന ഈ തീവ്രവാദി സംഘടനകളുടെ ഇപ്പോഴത്തെ യുദ്ധ തന്ത്രം.അല്ലെങ്കില്‍ സോലിഡാരിറ്റി എന്ന പേരൊന്നും ഈ തറ മുസ്ലീംവര്‍ഗ്ഗീയ സംഘടന തങ്ങളുടെ നെറ്റിയിലൊട്ടിച്ച് വെള്ളപ്രാവുകളായി പറക്കുമായിരുന്നില്ലല്ലോ!!!
പിശാചിന്റെ മതപ്രചരണ തന്ത്രത്തിന്റെ മാര്‍ക്കെറ്റിങ്ങ് എക്സിക്ക്യുട്ടീവുകള് മാത്രമാണിവര്‍.
ആട്ടിന്‍ തോല് അണിയുന്ന ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് ഒരു ലേഖനം ഉടന്‍ പ്രതീക്ഷിക്കാം!
ഇല്ല ചിത്രകാരാ,ഒരു ജമാ അത്ത്കാരെനെയും,സോളിഡാരിറ്റിക്കാരനെയും ഒരിക്കലുമൊരു യുക്തിവാദിയൊ വര്ഗീയവാാദിയൊ ആയി കാണാന്‍ കഴിയില്ല.എനിക്കു നേരിട്ടറിയുന്ന ഒരു പാട് ചെറുപ്പക്കാര്‍ ഉണ്ട് സോളിഡാരിറ്റിയില്‍,അവാരാരും വര്‍ഗീയത പറയില്ല,ചെയ്യില്ല.പിന്നെ വിദേശപണം കിട്ടുമെങ്കില്‍ ഒരിക്കലും പള്ളിയിലെ ഉസ്താദിനു പണം കൊടുക്കാന്‍ പാട്ടപിരിവു നടത്തേണ ആവശ്യം വരില്ലല്ലോ,
ജമാ അത്തെ ഇസ്ലാമി.. തീവ്രവാദി, അവസരവാദി സംഘടന തന്നെ.. അത് അവരുടെ ഭരണ ഘടന വായിച്ചാല്‍ മനസ്സിലാവും
ഒ. അബ് ദുറഹ്മാന്‍ എന്ന വിവരം കെട്ട പേനയുന്തി. ശരിയായ യുക്തിവാദിയാണ.. ഈ ജബ്ബാര്‍ എന്ന പടുവിഡ്ഡി യുക്തി വാദിയേക്കാള്‍ പിഴച്ചവന്..
രണ്ട് കൂട്ടരും ഒരു നാണയത്തിന്റെ ഇരു വശങ്ങള്..
ഒ.അബ്ദുറഹിമാനാണു ചിത്രകാരാ മാധ്യമം പത്രത്തിന്റെ പത്രാധിപര്‍.താങ്കളുടെ ബ്ലൊഗ്ഗില്‍
ആ പത്രത്തില്‍ വന്ന ഒരു ലേഖനം കണ്ടു.
പിന്നെ അടിസ്ഥാനമില്ലാത്ത കാര്യങള് പറയരുതു.
ജബ്ബാര്‍ മാഷ്ക്കു എന്തും പറയാം.
ജനങള് ഗൌരവമായെടുക്കില്ല.
ലേഖനങള്‍ക്കും ആ നിലവാരമേയുള്ളൂ.
താങ്കളും അങിനെയാവല്ലെ
ഒരു സംഘടന എന്ന നിലയില്‍ ജമായത്തെ ഇസ്ലാമി അടുത്ത കാലത്തൊന്നും വര്‍ഗീയതയോ ഭീകരതയോ പരത്തുന്നതായി തോന്നിയിട്ടില്ല.അവരുടെ പഴയ കല സാഹിത്യങ്ങളും പ്രമേയങ്ങളും നിങ്ങള്‍ പറയുന്നത് പോലെ ഭീകരമാനെന്കിലും . മനുഷ്യനെ ചൂഷണം ചെയ്യാതെ കഷ്ടപ്പെടുത്താതെ അല്പം നല്ല കാര്യങള് ചെയ്യുന്നുന്ടെന്കില് അവരെ ചീത്ത പറയേണ്ടത് നിങ്ങളുടെ പണി തന്നെയാണ്. ഒരു യുക്തി വാദിക്ക് എന്തുമാവാം ,അങ്ങനെയേ ആകാവൂ , ഒരു ബഹുമത സമൂഹത്തില്‍ ഒരു പ്രസ്ഥാനത്തിന്റെ പുസ്തകങ്ങളല്ല പ്രവര്‍ത്തനങ്ങളും ചിന്ത ഗതികളുമാണ് വിലയിരുതപ്പെടെണ്ടാത്. ആര് എസ് എസിന്റെ ആശയങ്ങള്‍ എത്ര സുന്ദരങളാണ് ,പക്ഷെ ഗുജറാത്തിലൂടെ നിങ്ങളത് കണ്ടില്ലേ. നിങ്ങളെ ആവശ്യമുള്ളവര്‍ ധാരാളമുണ്ട് .
ഒരു യുക്തി വാദി ചിന്തിക്കുക നമ്മുടെ എത്ര പണമാണ് നാം പ്രധിരോധ ആവശ്യങള്‍ക്ക് ബോംബുണ്ട്ടക്കാന് പീരന്കി വാങ്ങാന്‍ നീക്കി വെക്കുന്നത് ? അതും ഇന്ത്യ പോലെയുള്ള ഒരു രാജ്യം .... ഇതിന്റെ യുക്തി എന്താണ് .....കൊല്ലാന്‍ തന്നെയല്ലേ ....ആര് ആരെയാണ് കൊല്ലുന്നത് ,,,,,,ഭൂമിയിലെ എല്ലാവരും മനുഷ്യരല്ലേ...എന്ത് കൊണ്ടു എല്ലാ രാജ്യക്കാരും ബോംബുമായി കാത്തിരിക്കുന്നു..............ഇത്രയേ ഉള്ളു ലോകത്തിലെ യുക്തി ....
യുക്തി ചിന്തിക്കാന്‍ എല്ലാവരും ജബ്ബാറിനെ പോലെ ജനിക്കണം .അതിന് ക്ലോണിങ്ങ് തന്നെ ശരണം .ജബ്ബാറിന്റെ മക്കളെങ്ങിലും അങനെ ആയെന്കില് എന്ന് യുക്തിയില്ലാതെ ചിന്തിക്കുന്നു. നാന് ജമയതിനെ അന്ഗീകരിക്കുകയല്ല . പക്ഷെ ജബരിലെ പോലെ യല്ലാതെ പലരുമുണ്ട് എന്ന് അറിയിക്കുക മാത്രം
എത്ര ദയനീയ കാഴ്ച ആണ്ജാബ്ബാര് മാഷേ ഇതു, വെറുതെ നിങ്ങളുടെ സമയം നുങ്ങള്ക്കും നാടിനും ഉപയോഗമില്ലാതെ അആക്കല്ലേയ്, --- വായിക്കൂ നിന്നെ സൃഷ്ടിച്ച നടന്റെ നാമത്തില്‍
സാജിദ്
Post a Comment