Monday, October 8, 2007

ഗാന്ധിജിയെ മാതൃകയാക്കാന്‍ പാടില്ല!

കാശ്മീര്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് മഹാത്മാഗാന്ധിയെ മാതൃകയാക്കണം എന്നു പ്രസ്താവിച്ചതിനെതിരെ ഒരു കാശ്മീരി ഇമാം ഫത് വ ഇറക്കിയത്രേ! മുസ്ലിംങ്ങള്‍ ഗന്ധിജിയെയല്ല മുഹമ്മദ്നബിയെയാണു മാതൃകയാക്കേണ്ടത് പോലും! ഗുലാം നബി പ്രസ്താവന പിന്‍ വലിച്ച് ക്ഷമപറയണമെന്നാണു മതവിധി.
കാശ്മീരിലുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തും ഭീകരവാദികള്‍ അറവുശാലതീര്‍ക്കുമ്പോഴൊന്നും ഒരു മൊല്ലാക്കയും ഫത്വ പുറപ്പെടുവിച്ചതായി കേട്ടിട്ടില്ല. അവരൊക്കെ മുഹമ്മദ്നബിയുടെ ഉത്തമ മാതൃക പിന്തുടരുന്നതുകൊണ്ടായിരിക്കും!!

20 comments:

chithrakaran ചിത്രകാരന്‍ said...

കറക്റ്റ് !!!
ഒരു തീവ്രവാദിക്കു നേരേയും ഇതുവരെ ഒരു ഫത്വ കണ്ടിട്ടില്ല.
അവര്‍ മുഹമ്മദു നബിയെ അനുകരിക്കുന്നതുകൊണ്ടായിരിക്കുമോ?

താരാപഥം said...

ചിത്രകാരന്‍, കൊട്‌ കൈ.
താങ്കളുടെ അഭിപ്രായം കൊള്ളാം. എനിക്കൊന്നേ പറയാനുള്ളൂ, മനുഷ്യനെ പടച്ച പൊന്നുതമ്പുരാനേ നീ ഇനിയെങ്കിലും മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ നന്മ മനസ്സിലാക്കാനുള്ള കുറച്ചു ബുദ്ധികൂടി കൊടുക്കണേ.

Anonymous said...

you said it.
:-)

Ajith Pantheeradi said...

വളരെ ശരി.

ജബ്ബാറിന്റെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്. ഖുറാനെപറ്റി വലിയ വിവരമില്ലാത്തതുകൊണ്ട് ഇതു വരെ കമന്റിയിട്ടില്ല. വളരെ വിജ്ഞാന പ്രദവും കാലിക പ്രാധാന്യമുള്ളതുമായ പോസ്റ്റുകള്‍, നന്ദി.

Meenakshi said...

ഇന്ന്‌ നട്ക്കുന്ന എല്ലാ ഭീകരവാദങ്ങള്‍ക്കും എതിരെയുള്ള മതപുരോഹിതന്‍മാരുടെ അര്‍തഥഗര്‍ഭമായ മൌനം എന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ട്‌. ജബ്ബാറിനെ പോലെ ശക്തമായി പ്രതികരിക്കുന്നവരാണ്‌ ഒോരൊ സമൂഹത്തിണ്റ്റെയും അമൂല്യമായ സമ്പത്ത്‌.

Anonymous said...

മുസ്ലിം നാമമുള്ള ആരു തെറ്റു ചെയ്താലും
സമുദായം മൊത്തം പ്രതികരിക്കണമെന്നു പറയുന്നതില്‍ അര്‍ഥമില്ല.

Unknown said...

ശരി സമുദായം മൊത്തം പ്രതികരിക്കേണ്ട . അപ്പോള്‍ തീവ്രവാദികള്‍ക്കെതിരെ ഫത്‌വ വേണ്ട അല്ലേ ? തീവ്രവാദികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഫത്‌വ ആവാം എന്നും അര്‍ത്ഥം ! ഭേഷായിട്ടുണ്ട് !!

വിചാരം said...

പ്രിയ ജബാര്‍ക്ക
ഞാന്‍ താങ്കളുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു. ചിന്താഗതിക്ക് സാമ്യതയുണ്ടായതിനാല്‍ എതിര്‍പ്പിന്റെ ആവശ്യകത ഒട്ടും ഇല്ല. ഈ ബൂലോകത്ത് മതാതീതമായി ചിന്തിക്കുന്നവരേക്കാളധികം മതപരമായി ചിന്തിക്കുന്നവരാണ് , ചിലര്‍ എല്ലാം ഉള്‍കൊള്ളാനാവുന്ന മതവിശ്വാസികള്‍ മറ്റു ചിലര്‍ ഒട്ടും സഹിഷ്ണത ഇല്ലാത്ത സങ്കുചിതരും. ഉള്‍കൊള്ളാ‍നാവുന്നവര്‍ അവനവന്റെ സ്വന്തം പേരില്‍ അഭിപ്രായം ധീരതയോടെ പറയും അല്ലാത്തവര്‍ അനോണി വേഷത്തില്‍ വന്ന് തന്റെ സംസ്ക്കാരം വിളമ്പും. ഈ പാതയില്‍ പൂക്കളേക്കാളധികം മുള്ളുകളായിരിക്കും കൂടുതല്‍ ഒന്നിലും മനസ്സ് പതറാതെ മുന്നോട്ട് നീങ്ങുക.

പോസ്റ്റുകള്‍ക്കുള്ള കമന്റല്ല ഞാനിവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്, എങ്കിലും സ്വാഭാവികമായി താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ വരും.. എന്റെ വീക്ഷണങ്ങള്‍. എന്റെ വീക്ഷണങ്ങളോട് എതിര്‍പ്പുള്ളവരായിരിക്കും അനുകൂലിക്കുന്നവരേക്കാള്‍ അധികം. അങ്ങനെയുള്ളവര്‍ സ്വന്തം മുഖത്തോട് മാത്രം ദയവ് ചെയ്ത് എന്നോട് സംവദിക്കുക .

ദൈവം എന്നത് തികച്ചും സാങ്കല്‍‌പികമയൊരു മിത്താണ്. ഈ മിത്തിനെ താത്വീകാചാര്യന്‍‌മാര്‍ തന്റെ ജനപക്ഷത്തെ ഉദ്ദരിക്കാന്‍ സൃഷ്ടിച്ചെടുത്ത മതത്തിന് ഒരു ബലമേകാന്‍ ദൈവത്തെ (ആത്മീയതയെ) കൂട്ടുപ്പിടിച്ചു, ഈ താത്വീകാചാര്യന്മാര്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ ഇതേ ആശയങ്ങള്‍ നിലനിന്നിരുന്നു. എന്നാലതിനൊരു വ്യക്തമായ ക്രോഡീകരണമുണ്ടായിരുന്നില്ല,ഉള്ളതിനോ അത്ര ബലവും ഉണ്ടായിരുന്നില്ല. പല ആശയങ്ങളില്‍ നിന്നും ശ്വാംസീകരിച്ചെടുത്ത ബലമുള്ള ആശയങ്ങള്‍ കൂടിചേര്‍ത്ത് വ്യവസ്ഥാപിതമായ മതങ്ങള്‍ സൃഷ്ടിച്ചെടുത്തു. സാമാന്യ ജനതയ്ക്ക് സ്വീകാര്യമായ കാലാതീതമായി നിലകൊണ്ടു എന്നാല്‍ ഈ ആശയങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളോളം തല ഉയര്‍ത്തി നില്‍കാനായെങ്കിലും, ശാസ്ത്രത്തിന്റെ വളര്‍ച്ച ഈ ഇസങ്ങളെ ചോദ്യം ചെയ്തു പക്ഷെ സാമൂഹികമായ വളര്‍ച്ച പ്രാപിച്ച ഈ ഇസങ്ങള്‍ക്ക് നേരെ ആരെങ്കിലും മുഖം തിരിച്ചു നിന്നാല്‍ അവരെ ഉന്മൂലനം ചെയ്യാനുള്ള രൌദ്രശക്തി ഇവയ്ക്ക് കൈവന്നു, (ആശയങ്ങള്‍ക്കല്ല ആശയം ഉള്‍കൊള്ളുനവര്‍ക്ക്) ആയതിനാല്‍ തന്നെ ശാസ്ത്രീയ സത്യം യഥാര്‍ത്ഥ സത്യമാണെങ്കിലും ഇസങ്ങളെ ഇലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശാസ്ത്രീയ സത്യം ഇസങ്ങളെ ഇല്ലാതാക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പുരോഹിത മേലാധികാരികള്‍ മറ്റൊരു തന്ത്രത്തിലൂടെ അവരുടെ ഇസങ്ങളെ നവീകരിക്കാന്‍ തുടങ്ങി. കാളപെറ്റാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇവര്‍ മത്സരിച്ചു.. എന്നാല്‍ മഹാവിഢിത്വം വിളമ്പിയ മതഗ്രന്ഥങ്ങളിലെ വാക്കുകളുടെ വിവക്ഷ പോലും നല്‍കാതെ കണ്ണടച്ചു.

താങ്കളുടെ പോസ്റ്റുകളില്‍ ആധികാരികമായി എഴുതിയിട്ടുള്ളത് ഇസ്ലാം എന്ന ഇസത്തെ കുറിച്ചായതു കൊണ്ട് അതിനെ കുറിച്ചാവാം.ജാതി കോളങ്ങളില്‍ ഇസ്ലാം എന്നെഴുതുന്നവര്‍ക്കധികം പേര്‍ക്കമറിയില്ല അതൊരു ജാതി നാമമല്ലാന്ന്, മറിച്ചതൊരു ജീവിത വ്യവസ്ഥയാണന്ന്. ഇവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇസ്ലാം സമ്പൂര്‍ണ്ണമാണന്ന്. എന്നാല്‍ വല്ല ചോദ്യവും ചോദിച്ചാല്‍ അങ്ങനെ ചോദിക്കാന്‍ പാടില്ല അത് ദൈവ നിന്ദയാണന്ന്. സമ്പൂര്‍ണ്ണമായതില്‍ എല്ലാം ഇല്ലേ ? പിന്നെന്തുകൊണ്ട് ഉത്തരം ബാക്കിയാവുന്നു. എന്റെ വീക്ഷണത്തില്‍ ഇസ്ലാം കേവലമൊരു പ്രവാചക മതമാണ്, അതില്‍ ദൈവത്തിന് യാതൊരു സ്ഥാനവുമില്ല കാരണം അവര്‍ക്ക് ദൈവീക സങ്കപല്പം ഇല്ല. മാത്രമല്ല അവരുടെ ഗ്രന്ഥമായ ഖുര്‍‌ആണ്‍ തികച്ചും മനുഷ്യ സൃഷ്ടി മാത്രമാണന്ന് ഒരുവട്ടം നിക്ഷപക്ഷമായി വായിച്ചാല്‍ മനസ്സിലാകും. ആ മതം സൃഷ്ടിച്ച വ്യക്തിക്ക് അതില്‍ ഒത്തിരി സ്വാര്‍ത്ഥ താല്‍‌പര്യങ്ങളുണ്ടന്ന് വളരെ വ്യക്തമാണ്, ഒത്തിരി മതങ്ങളുടെ (ജൂത,ക്രിസ്ത്യന്‍,ബഹാമീസ്, മറ്റു നിയമ വ്യവസ്ഥകള്‍) സങ്കലിത രൂപമായതു കൊണ്ട് ഇസ്ലാം മതത്തില്‍ കാലോചിതമായ ചില ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

ഇസ്ലാം എന്ന ജീവിതവ്യവസ്ഥക്ക് ഒത്തിരി സൌന്ദര്യമുണ്ടന്നുള്ളത് സത്യമാണ്, വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അടിസഥാന ആവശ്യങ്ങള്‍ക്കുതങ്ങുന്ന സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ഇസ്ലാം വ്യവസ്ഥയ്ക്കായിട്ടുണ്ട്, സാമൂഹിക ഉന്നമന ലക്ഷ്യത്തിന് പലിശ രഹിത സമ്പ്രദാ‍യം ഉദാഹരണമായി എടുക്കാം, ഞാന്‍ ഇഷ്ടപ്പെടുന്ന ഇസ്ലാമിലെ (ഖുര്‍‌ആനിലെ) വളരെ പ്രധാനപ്പെട്ടൊരു കാര്യം മുലകുടി ബന്ധം സാഹോദര്യ ബന്ധമായി കണക്കാക്കുന്ന മൂല്യവത്തായ തീരുമാനം ( ഞാന്‍ എന്റെ ചങ്ങാതിയുടെ ഉമ്മയുടെ മുലപാല്‍ ചെറുപ്പത്തില്‍ കുടിച്ചാല്‍ അവനെന്റെ ചങ്ങാതിയേക്കാള്‍ ഉപരി സഹോദരനായിരിക്കും മാത്രമല്ല അവന്റെ സഹോദരിയെ എനിക്ക് വിവാഹം ചെയ്യാനും ആവില്ല കാരണം അവളെന്റെ സ്വന്തം സഹോദരിക്ക് തുല്യമാണ്) ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് ഇസ്ലാമത വിശ്വാസിയായ ഒരു വ്യക്തിയുടെ അമ്മാവന്റെ മകളെ, പിതൃസഹോദരി പുത്രിയെ,എന്തിനേറെ പറയുന്നു മതൃസഹോദരി പുത്രിയെ പോലും വിവാഹം ചെയ്യാന്‍ അനുവധിക്കുന്ന ഇടത്താണ് മുലകുടി ബന്ധത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നത്, ഇതിലൂടെ മുലപാലിലാത്ത സ്ത്രീകളുടെ കുട്ടികളെ മറ്റു സ്ത്രീകള്‍ മുലപാല്‍ നല്‍കാന്‍ പ്രോത്സാഹനം ചെയ്യുന്നുമുണ്ട്.
എന്റെ യുക്തിക്ക് അംഗീകരിക്കാനാവാത്ത പല കാര്യങ്ങളും ഇസ്ലാ മതത്തിലുണ്ട്, അതില്‍ പ്രധാനം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്തതിന് ശേഷം തെറ്റിധാരണകള്‍ മാറിയാല്‍ അവരെ തന്നെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്യണം പിന്നീട് അയാള്‍ വിവാഹ മോചിതയാക്കിയതിന് ശേഷമേ ആദ്യ ഭര്‍‌ത്താവിനവരെ സ്വീകരിക്കാനാവൂ ഇതിന് വിവക്ഷ കണ്ടെത്തുന്നവര്‍ ന്യായീകരിക്കുന്നത് വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനണന്ന് ഇങ്ങനെയുള്ളവരോട് മറ്റൊരു ചോദ്യം മുഹമദ് നബിയുടെ വളര്‍ത്തു പുത്രന്‍ സൈദു ബിന്‍ ഹാരിഥ: യുടെ ഭാര്യയെ ചില പ്രശ്നങ്ങളാല്‍ വിവാഹ മോചിതയാക്കി (അക്കാലത്ത് ഒത്തിരി വിമര്‍ശങ്ങള്‍ ഉണ്ടാക്കിയ സംഭവമാണിത്) ഇദ്ദ: കാലത്തിന് ശേഷം മുഹമ്മദ് നബി വിവാഹം ചെയ്തു. ഇവിടെ സ്വന്തം വളര്‍ത്തു പുത്രന്റെ ഈ പ്രവര്‍ത്തിയെ സാധൂകരിക്കുന്ന പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്, ഇനി സൈദു ബിന്‍ ഹാരിഥ: യ്ക്ക് തെറ്റിധാരണകള്‍ നീക്കി വീണ്ടും സൈനബിനെ ഭര്യയാക്കാനാവില്ലായിരുന്നു കാരണം പ്രവാചക പത്നിമാരെ പരിശുദ്ധ മാതാക്കളായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്.

ഇസ്ലാം ആവിര്‍ഭാവത്തിന് മുന്‍പ് ഏറ്റവും നീചമായ ഒരു ആചാരമായിരുന്നു ശൈശവ വിവാഹം, അന്നത്തെ കാലത്തെ അനാചാരങ്ങളെ ഇല്ലാതാക്കാ‍നാണ് ഇസ്ലാം സൃഷ്ടിക്കപ്പെട്ടത് എങ്കിലും ഇസ്ലാമതത്തിലും അന്നത്തെ ആചാരങ്ങളുടെ തുരര്‍ കഥകള്‍ തുടര്‍ന്നു അതിലൊന്നു ശൈശവ വിവാഹമായിരുന്നു, ഇന്ത്യയിലേയും മറ്റു ഇതര രാജ്യങ്ങളുടേയും ശൈശവ വിവാഹ സമ്പ്രദായം ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും ചെറുപ്പ കാലത്തുള്ള വിവാഹമായിരുന്നു എന്നാല്‍ അറേബ്യന്‍ സമ്പ്രദായം തികച്ചും നീചമായ പ്രവര്‍ത്തിയായിരുന്നു (പണ്ട് ബ്രഹ്മണ സമുദായത്തിലുണ്ടായിരുന്നത് പോലെ ) വളരെ ചെറിയ കുഞ്ഞുങ്ങളെ വൃദ്ധരായവര്‍ വിവാഹം കഴിക്കുന്ന രീതി, മുഹമദ് നബിയും ആ ആചാരം തുടര്‍ന്നു അദ്ദേഹം തന്റെ ജീവിതത്തിലത് മാതൃകയാക്കി, മുഹമ്മദ് നബി ആയിഷയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 50 ഉം ആയിഷയ്ക്ക് പ്രായം 6 വയസ്സുമായിരുന്നു വിവാഹ ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മധുവിധു, അപ്പോള്‍ അദ്ദേഹത്തിന് പ്രായം 53, ആയിഷയ്ക്ക് 9ഉം , ഈ മാതൃക ഇന്നും അറബി നാട്ടില്‍ പ്രത്യേകിച്ച് സൌദിയില്‍ നടമാടുന്നുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലും ഈ സ്ഥിതി അത്ര ചെറുപ്പ മല്ലെങ്കിലും നടമാടുന്നുണ്ട് .. അറുപതുക്കാരന്‍ 18 കാരിയായ പാവപ്പെട്ട പെണ്‍‌കുട്ടിയെ വിവാഹം ചെയ്യുക എന്നത്.
ഇസ്ലാം അടിമ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അടിമ സമ്പ്രദായത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല, ഇതിന്റെ അനുരണങ്ങളാണ് സൌദിയിലേയും , കുവൈത്തിലേയും മുല്ലമാര്‍ തന്റെ വേലക്കാരെ അടിമയ്ക് തുല്യമായി കണക്കാക്കുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട് , അന്ന് യുദ്ധത്തില്‍ പരാജയപ്പെടുന്ന സൈന്യത്തിലെ പുരുഷനമാരുടെ ഭാര്യമാരേയും, യുദ്ധത്തില്‍ മരിച്ച യോക്താക്കളുടെ ഭാര്യമാരേയും അവരുടെ മക്കളേയും യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന മുതലായി കണക്കാക്കി വീതം വെയ്ക്കുക, ഇങ്ങനെ ലഭിയ്ക്കുന്ന സ്ത്രീകളുമായി വിവാഹ ബന്ധം നടത്താതെ വെപ്പാട്ടിയായി വെയ്ക്കാം, ഇത് ഇസ്ലാം മതം വരുന്നതിന് മുന്‍പുള്ള ഒരു അനാചാരമായിരുന്നു എന്നാല്‍ നവോത്ഥാന നായകനെന്നും, നവോത്ഥാന മതമെന്നും വിശേഷിപ്പിക്കുന്ന ഇസ്ലാമതം പോലും ആ നീച വ്യവസ്ഥിതി തുടര്‍ന്നു. മുഹമദ് നബി തന്റെ വളര്‍ത്തു പുത്രന്റെ ഭാര്യയെ സ്വന്തമാക്കിയതില്‍ ഒത്തിരി വിമര്‍ശങ്ങള്‍ നേരിട്ടപ്പോള്‍, അദ്ദേഹത്തിന് അരുളീപാ‍ടുണ്ടായത്രേ ഇനിമേല്‍ നിനക്ക് ഭാര്യമാരുണ്ടാവില്ല നിന്റെ അടിമ സ്ത്രീകള്‍ ഒഴിച്ച് എന്നൊരു അരുളിപ്പാട് , ഇവിടേയും ദൈവം മാറയ്ക്കാതെ അറീയീച്ചു വിവാഹം കഴിക്കാനെ പാടില്ലാത്തതൊളൂ .. അടിമകളെ എത്ര വേണമെങ്കിലും വേഴ്ക്കാം.

ഞാനിവിടെ ഇത്രയും എഴുതിയത് ഖുര്‍‌ആനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക വിമര്‍ശന്മാണ് , എന്നാല്‍ ഇന്നത്തെ ഇസ്ലാമിനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം, ഇന്ന് ബിന്‍‌ലാദനും, സവാഹരിയുമെല്ലാമാണ് ഇസ്ലാമിന്റെ നേതാക്കള്‍, അങ്ങനെയുള്ള ആളെ കൊല്ലികളുടെ മതത്തിന് കീഴില്‍ ആയിരം ചേകന്നൂല്‍ മൌലവിമാര്‍ ഇനിയും കൊല്ലപ്പെട്ടേക്കാം , അറബി ഭാഷ മാത്രമാണ് ദൈവ ഭാഷയെന്നും അതല്ലാതെ മറ്റൊന്നും പഠിക്കരുതെന്ന് ശഠിക്കുന്ന മൂഢമാരായ (എല്ലാവരും ഇല്ല ) ഇസ്ലാം പണ്ഡിതമാര്‍ ഉള്ളിടം കാലം എക്കാലവും മുസ്ലിംങ്ങള്‍ പിന്നോക്കം തന്നെ പോയി കൊണ്ടിരിക്കും മാത്രമല്ല കാലോചിതമായി മാറ്റത്തിന് ഉള്‍കൊള്ളാത്ത ഏതൊരു തത്വ സംഹിദയും വേറും കടലാസ് രേഖ മാത്രമായിരിക്കും.

ഇനിയും ഒത്തിരി എഴുതണമെന്നുണ്ട് ഇപ്പോള്‍ തന്നെ പോസ്റ്റിനേക്കാള്‍ വലിയ കമന്റായിട്ടുണ്ടാവാം . ജബ്ബാര്‍ മാഷ് ക്ഷമിക്കുമല്ലോ

Anonymous said...

ശ്രീ വിചാരം,

ചക്കയേക്കാള്‍ വലിയ കുരു നന്നായിരിക്കുന്നു. ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അടിസ്ഥാനപരമായ അറിവുണ്ടായിരിക്കുക എന്നത് ഒരു സാമാന്യ മര്യാതയാണ്. മുഹമ്മദ് റസൂല്‍ (സ) ഇസ്ലാം മത സ്ഥാപകനല്ല എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പ്രവാചകന്റെ വിവാഹങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കാന്‍ അറിവില്ലാത്തതിനാല്‍ അതേപറ്റി അഭിപ്രായം പറയുന്നില്ല. പക്ഷെ, വിചാരം, ഒരു കാര്യം ചോദിച്ചോട്ടെ. പ്രവാചകന്റെ (സ) ആദ്യ വിവാഹത്തെപ്പറ്റി എന്താണ് നിങ്ങള്‍ മൌനം പാലിച്ചത്? പ്രവാചകനേക്കാള്‍ (സ)പതിനഞ്ച് വയസ്സ് അധികമുള്ള ഒരു മഹതിയെയാണല്ലോ അദ്ദേഹം വിവാഹം കഴിച്ചത്! ഇതില്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?

ഇസ്ലാമെന്ന ജീവിത രീതിയെക്കുറിച്ച് താങ്കളുടെ ക്ണ്ടെത്തലുകളും കാഴ്ചപ്പടുകളും രസകരമാണ്. അത് സമ്പൂര്‍ണമല്ലെന്നും പ്രവാചക മതമാണെന്നും വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ലാദനെയും സവാഹിരിയെയും ഇസ്ലാ‍മിന്റെ വക്താക്കളാക്കി ചിത്രീകരിക്കുന്നത്, ഒരല്‍പ്പം കടന്നുപോയി. അങ്ങനെയെങ്കില്‍, ബിഷിനെയും ടോണി ബ്ലയറെയും ക്രൈസ്തവരുടെ വക്താക്കളുമാക്കാം. മുസ്ലിംകളില്‍ ചിലര്‍ അതി തീവ്ര നിലപാടുകള്‍ സ്വീകരിക്കുകയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നുമുള്ള വസ്തുത മറച്ചുവെക്കുന്നില്ല. പക്ഷെ, ഏതൊരു മുസ്ലിം നാമമുള്ള ഭരണാധികാരിയാണ് മറ്റൊരു രാജ്യത്തെ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം കൊന്നൊടുക്കാന്‍ തന്റെ രാഷ്ടീയമോ, അധികാരമോ, മതമോ ഉപയോഗിച്ചിട്ടുള്ളത്?

എല്ലാ കാര്യങ്ങളും എല്ലാ മനുഷ്യരുടെയും യുക്തിക്ക് നിരക്കുന്നതായിരിക്കണമെന്നില്ല. യുക്തിക്ക് നിരക്കാത്തത് ഉണ്ടെന്ന് കരുതുന്നതിനെ വിശ്വാസമെന്നു പറയാമല്ലോ? താങ്കള്‍ക്ക് വിശ്വാസ യോഗ്യമല്ലാത്തത് താങ്കള്‍ വിശ്വസിക്കേണ്ടതില്ല. അത് പ്രചരിപ്പിക്കുകയുമാവാം.

ഇന്നത്തെ മുസ്ലിംകളെക്കുറിച്ച് പറയുമ്പോള്‍, എന്തുകൊണ്ടു നുങ്ങള്‍ തുര്‍ക്കിയിലേയും യൂറോപ്യന്‍ രാജ്യങ്ങളിലെയും മുസ്ലിംകളെക്കുറിച്ചു പറയുന്നില്ല? നിങ്ങളുടെ കണ്ണില്‍ ബിന്‍ ലാദനും സവാഹിരിയും മാത്രമേയുള്ളൂ? എന്തു കൊണ്ട് ഇവരെമാത്രം ഇസ്ലാമിറ്റ്നെ സിംബലായി അവതരിപ്പിക്കുന്നു? നിങ്ങളുദ്ദേശിക്കുന്നത് സ്ഥാപിക്കാന്‍ ഇത്തരക്കാരെ ഉദ്ധരിക്കുന്നതാണ് നല്ലതെന്ന ധാരണയല്ലെ ഇതിനു പിന്നിലുള്ളത്? വിമര്‍ശനമാകാം. പക്ഷെ അത് ക്രിയാത്മകമായിരിക്കണം. ആരോഗ്യപരവും!!

ea jabbar said...

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കുക.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ആദ്യം ജബ്ബാര്‍ മാഷോട്...
1. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മന്‍ഷ്യസ്നേഹി. ഇത് താങ്കളുടെ പ്രൊഫൈലില്‍ കണ്ടതാണ്.

ഏറ്റവും കൂടുതല്‍ മനുഷ്യന്‍ കൊല്ലപ്പെട്ടിള്ളത് ദൈവത്തിന് വേണ്ടിയാണോ അതോ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണൊ. റഷ്യന്‍ വിപ്ലവമടക്കം ലോകത്ത് വന്‍ വിപ്ലവങ്ങള്‍ ഏത് മതത്തിനും ദൈവത്തിനും വേണ്ടിയായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളോ. ഇന്നും ലോകത്ത് നടക്കുന്ന കൂട്ടകുരുതികളോ..

മണ്ടത്തരം പറയാതിരിക്കൂ മാഷേ. ചരിത്രത്തോട് നീതി പുലര്‍ത്തുകയെങ്കിലും ചെയ്യുക. അല്ലെങ്കില്‍ പറയാതിരിക്കുക.
താങ്കള്‍ തന്നെ വ്യക്തിജീവിതത്തില്‍ മതത്തിന്റെ ആശയങ്ങള്‍ കൊണ്ട് നടക്കുന്നവനാണെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ... ഒരു വിരല്‍ ഒരാളുടെ നേരെ ചൂണ്ടുമ്പോള്‍ മുന്ന് വിരല്‍ തനിക്ക് നേരെത്തന്നെ എന്ന് നമ്മുടെ മഞ്ചേരിയില്‍ ഒരു ചൊല്ലുണ്ട്.


മഹാത്മാ ഗാന്ധിയെ ഒരു സാധാരണക്കാരന് മാതൃകയാക്കാവുന്ന ഏകകാര്യം കറകളഞ്ഞ അദ്ദേഹത്തിന്റെ സത്യസന്ധത മാത്രമാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ മാതൃകയാക്കണം എന്ന് പറയാന്‍ ഏത് ഗാന്ധിയനും ഒന്ന് മടിക്കും. വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോഗത്ത് ഗാന്ധി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.) പിന്നെ തീവ്രവാദത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത് കേള്‍ക്കാത്തത് താങ്കളുടെ ദോഷം മാത്രമാണ്. മിനിമം ദിനേന പത്രവായാനയെങ്കിലും നടത്തിയാല്‍ ആ പ്രശ്നം തീരും. പിന്നെ ഫലസ്ത്തീനില്‍ നടക്കുന്ന സമരത്തെ മുസ്ലിം പണ്ഡിതന്മാര്‍ ന്യായീകരിച്ചിട്ടുണ്ട് എന്നത് സത്യം. ഫലസ്തീനികള്‍ ചെയ്യുന്നത് തീവ്രവാദമാണൊ എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്ന്.

ചിത്രകാരനും സുകുമരന്‍ അഞ്ചരക്കണ്ടിയും പറഞ്ഞതിനുള്ള മറുപടിയും മുകളിലുണ്ട്... കിണറ്റിലെ തവളകള്‍ ആവാതിരിക്കുക.

ഇനി വിചാരത്തോട് :
താങ്കളുടെ യുക്തിക്ക് നിരക്കാത്ത ഇസ്ലാമിലെ തലാഖിനെ കുറിച്ച്.
ഇസ്ലാം വിവാഹമോചനം അനുവദിച്ചു. ചില നിബന്ധനകളൊടെ. അതില്‍ ഒരര്‍ത്ഥത്തിലും ഒന്നിച്ച് കഴിയാന്‍ സാദ്ധ്യമല്ലാത്ത ദമ്പതികള്‍ക്ക് വിവാഹമോചനം ആവാം. ആദ്യ രണ്ട് പ്രാവശ്യവും അവര്‍ക്ക് വീണ്ടും യോജിച്ച് പോവാന്‍ താല്പര്യമുണെങ്കില്‍‍ വീണ്ടും ഒന്നിച്ച് ജീവിക്കാം... അതിന് പുനര്‍ വിവാഹ ചടങ്ങിന്റെ പോലും ആവശ്യമില്ല. ഇനി മൂന്നാം പ്രാവശ്യവും വിവാഹമോചനം ആവര്‍ത്തിക്കപ്പെട്ടാല്‍ ആ സ്ത്രീയെ പുനര്‍ വിവാ‍ഹം ചെയ്യണമെങ്കില്‍ ഉള്ള നിബന്ധനയാണ് മറ്റൊരു പുരുഷന്‍ വിവാഹം ചെയ്ത ശേഷം അവര്‍ പിരിഞ്ഞാല്‍ ആദ്യ ഭര്‍ത്താവിന് വിവാഹം ചെയ്യാം (ഇത് സ്വാഭാവികമായിരിക്കണം... നിര്‍ബന്ധമോ ‘എടക്കെട്ട്’ എന്ന നാടകമോ അനുവദനീയം അല്ല എന്ന് ഖണ്ഡിതമായി ഇസ്ലാം പറയുന്നുണ്ട്.) ഇതില്‍ ആദ്യത്തെ രണ്ട് അവസരവും പാഴാക്കിയവര്‍ക്കുള്ളതാണ് മൂന്നമത് പറഞ്ഞ നിയമങ്ങള്‍. വിചാരം ഈ നിയമം മുഴുവന്‍ അറിയാത്തത് കോണ്ടാണൊ അതോ വിമര്‍ഷിക്കാന്‍ വേണ്ടി മാത്രം വേണ്ടിയാണൊ ഒരു ഭാഗം മാത്രം ഇവിടെ പറഞ്ഞത്.

ഇനി പ്രാവാചകന്റ് ആദ്യ വിവാഹം നടന്നത് ഇരുപത്തി അഞ്ചാം വയസ്സിലായിരുന്നു അന്ന് ഭാര്യയായ ഖദീജക്ക് പ്രായം നല്പത്തി അഞ്ച്, രണ്ടാം വിവഹം നടന്നത് ഖദീജയുടെ മരണശേഷം അബ്സീനിയയില്‍ വെച്ച് മരണപ്പെട്ട ഒരു പ്രവാചക അനുയായിയുടെ വൃദ്ധയായ പത്നിയായിരുന്നു. മറ്റു വിവങ്ങളെല്ലാം വിധവകള്‍ ആയിരുന്നു. ആയിശയുടെ വിവഹം സിദ്ധീഖിന്റെ ആവശ്യമായിരുന്നു. ഇനി അക്കാലത്ത് വ്യക്തികളുടെ പ്രായത്തേക്കാളും മാനസിക അടുപ്പത്തിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഇനി സൈദ് എന്ന വളര്‍ത്തു പുത്രന്റെ ഭാര്യ വിവാഹ മോചനം ചെയ്യപ്പെട്ടപ്പോള്‍ സൈനബിനെ വിവാഹം ചെയ്യാന്‍ ഖുര്‍‌ആന്‍ പ്രവാചകനോട് കല്‍പ്പിക്കുകയായിരുന്നു. ഖുര്‍‌ആന്‍ പഠിച്ചാല്‍ വ്യക്തമാവും ഈക്കാര്യം. അതിന് കാരണം ദത്തുപുത്രനും യഥാര്‍ത്ഥമകനും ഒന്നല്ല എന്ന ദൈവീക നിയമം (ഖു‌ര്‍‌ആന്‍ ദൈവീക ഗ്രന്ഥം എന്ന് വിശ്വസിക്കുന്നവര്‍ക്ക്) പ്രാവര്‍ത്തികമാക്കാന്‍ തന്നെയായിരുന്നു സൈനബ് എന്ന ആ വൃദ്ധയെ പ്രവാചകരെ കൊണ്ട് ഖു‌ര്‍‌ആന്‍ വിവാഹം കഴിപ്പിച്ചത്.

ഇനി ഉസാമയെ ഇസ്‌ലാമക്കുന്ന പാശ്ചാത്ത്യരെ അത് പോലെ അനുകരിക്കുന്ന താങ്കളോട് എന്ത് പറയാന്‍...

വിമര്‍ഷിക്കുന്നവര്‍ കഴിയുന്നതും ആ വിഷയത്തെക്കുറിച്ച് വിവരം ഉണ്ടായാല്‍ വളരേ നല്ലത്.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഏതെല്ലാം കാര്യത്തില്‍ ആരെയെല്ലാം മതൃകയാക്കണം എന്നു കൂടി പ്രസ്താവിച്ചാല്‍ നന്നായിരുന്നു. എല്ലാ കാര്യത്തിലും എല്ലാവരും ഗാന്ധിയെ മാതൃകയാക്കണമെന്നാണോ പറയുന്നത്? എങ്കില്‍ ജബ്ബാര്‍ മാഷോടൊരു ചോദ്യം. വിശ്വാസത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയെ മാതൃകയാക്കുമോ? എല്ലാ യ്ക്തിവാദികളും വിശ്വാസപരമായ കാര്യത്തില്‍ രാഷട്രപിതാവായ മഹാത്മാഗാന്ധിയെ മാതൃകയാക്കണം എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആഹ്വാനം ചെയ്താല്‍ യുക്തിവാദികള്‍ അക്ഷരം പ്രതി അതനുസരിക്കുമോ? അതോ യോഗം ചേര്‍ന്ന് അതിനെതിരെ ഫത് വ പുറപ്പെടുവിക്കുമോ? പറയുന്നത് മൊല്ലാക്കമാരായതുകൊണ്ടുമാത്രം അതി കഴ്മ്പില്ലാതിരിക്കുമോ? ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഗാന്ധിയുടെ പല രീതികളും വീക്ഷണങ്ങളും അനുകരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

ജബ്ബാര്‍മാഷിന്റെ എല്ലാ പോസ്റ്റുകളും ഒരു പ്രത്യേക കോണീല്‍നിന്നുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉന്നം വെച്ചുകൊണ്ടുള്ളതാണെന്ന് അറിയുന്നതിനാലായിരിക്കണം, നിഷ്പക്ഷമതികളായവര്‍പോലും ഒരു ചര്‍ച്ചയിലും സജീവമായി ഇടപെടാത്തത്. അതിനാല്‍ തന്നെ, ചര്‍ച്ചകള്‍ അതുദ്ദേശിച്ച ഫലം കാണാതെ അകാല ചരമമടയുന്നു.

Anonymous said...

താങ്കള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത കമന്റുകള്‍ ഡലീറ്റുന്നത് ഹോബിയാണോ... ഇതാണോ ചര്‍ച്ച ?

Anonymous said...
This comment has been removed by a blog administrator.
Anonymous said...

പ്രിയ ജബാര്‍ക്ക

ഇസ്ലാമിനെ കുറിച്ച് നിങ്ങള്‍ എഴുതിയതില്‍ ഒത്തിരി അപാകതകള്‍ ഉണ്ട്. നിങ്ങള്‍ ആദ്യം പോയി ശരിക്കു പഠിച്ച് വരൂ. ഒരു സ്കൂള്‍ കുട്ടിക്ക് പോലും ഇത്രക്ക് ബുദ്ധിയില്ലായ്മ ഉണ്ടാവില്ല. ഒത്തിരി അബദ്ധങ്ങള്‍ ഉള്ള ഒരു പോസ്റ്റാണ് നിങ്ങളുടേത്.

പിന്നെ ഞാന്‍ ഇസ്ലാമിനെ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം വയറ്റീപിഴപ്പാണ്. എനിക്ക് ചോറ് തരുന്നത് അമേരിക്കന്‍ പട്ടാള കമ്പനി ആണ്. അതു കൊണ്ട് വിമര്‍ശിക്കുകയേ തരമുള്ളൂ. ഒത്തിരി എഴുതണം എന്നുണ്ട് പക്ഷെ സമയമില്ല ജബ്ബാര്‍ക്ക.

വിചാരം said...

പ്രിയ അനോണി ..
അനോണിയോട് ഞാന്‍ സംവദിക്കാനില്ല .. താങ്കളുടെ എല്ലാ പോയിന്റും എനിക്ക് ഖണ്ഡിക്കാനാവും കാരണം ഞാന്‍ എഴുതിയത് ഖുര്‍‌ആണ്‍ അടിസ്ഥാനമാക്കിയാണ്. താങ്കള്‍ എത്ര നനായിയാണ് സംവദിച്ചിരിക്കുന്നത് എന്നിട്ടുമെന്താ താങ്കള്‍ മറഞ്ഞിരിന്നു.. എന്തേ താങ്കളുടെ വിശ്വാസത്തില്‍ താങ്കള്‍ക്ക് തന്നെ വിശ്വാസമില്ലേ.. എനിക്കങ്ങനെ അനുഭവപ്പെട്ടു. ആദ്യം സധൈര്യം തന്റെ വിശ്വാസം ശരിയെന്ന് ലോകരുടെ മുന്‍പില്‍ വന്നു പറയുക .. താങ്കള്‍ ഇസ്ലാമത വിശ്വാസിയാണന്നത് തെറ്റായി ആരും കണക്കാക്കില്ല.. തുറന്നഭിപ്രായം പറയുന്നത്, താങ്കളുടെ വിശ്വാസത്തില്‍ താങ്കള്‍ക്കുള്ള വിശ്വാസം ഏറുകയേ ഒള്ളൂ... ഞാന്‍ താങ്കളുടെ കമന്റിന് മറുപടി എഴുതാത്തത്. താങ്കള്‍ക്ക് ഇഷ്ടമിലാത്തത് ഞാന്‍ എഴുതിയാല്‍ താങ്കള്‍ക്ക് പുലഭ്യം പറയാന്‍ എളുപ്പമാണ്. ഞാനൊരിക്കലും അനോണിയായി വരാറില്ല .. എന്റെ അഭിപ്രായം അതാരുടെ മുന്‍പിലും തുറന്നു പറയും .. എനിക്ക് സൌഹൃദം നഷ്ടപ്പെടുമെന്നോ.. മറ്റൊ യാതൊരു ഭയവുമില്ല . പിന്നെ ഭീഷണി അതൊട്ടും വിലക്കെടുക്കുന്നില്ല ഇതലാം ചെറുപ്പം തൊട്ടേ... കേള്‍ക്കുന്നു.
എന്റെ വേഷത്തില്‍ വന്ന് ജബ്ബാര്‍ക്കാനെ എതിര്‍ക്കുന്ന ഭീരുക്കളോട് ഞാനെന്തു പറയും. ഇതിന് മുന്‍പുള്ള വിചാരമെന്ന കമന്റ് ജബ്ബാര്‍ക്കാന്റെ മെയിലില്‍ എന്റെ മെയില്‍ വിലാസത്തില്‍ ഒന്നയക്കൂ .. എന്റെ വേഷത്തില്‍ വന്ന ചങ്ങാതി. അഭിപ്രായങ്ങള്‍ തുറന്നെഴുതുക അതിലൊരു അന്തസ്സുണ്ട് .. ജബ്ബാര്‍ക്ക ഇസ്ലാമിനെ കുറിച്ചെഴുതിയത് ഒരു അപാകതയും ഞാന്‍ കാണുന്നില്ല, ഖുര്‍‌ആനിലെഴുതിയതേ അപാകതകളൊള്ളൂ അതു പഠിച്ചാലേ ജീവിതം തന്നെ കോഞ്ഞാട്ടയാവും അല്ലെങ്കില്‍ ഒരു സവാഹിരിയോ. ഉസാമയോ, എന്‍.ഡി.എഫ് നേതാക്കന്മാരൊ മറ്റോ ആയി തീരും അല്ലെങ്കില്‍ ഒരു ഐസ്ക്രീം കുഞ്ഞാലി ആവും , അമേരിക്കന്‍സ് എല്ലാം ഇസ്ലാമിനെ എതിര്‍ക്കുന്നവരാണന്ന ധാരണ താങ്കളുടെ മനസ്സിലുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ലാദന്റെ ആരാധകനായിരിക്കും. അമേരിക്കയില്‍ കണ്ണി കണ്ട പെണ്ണുങ്ങളോടൊത്ത് അന്തിയുറങ്ങിയ ബിന്‍ലാദനെ ഇസ്ലാമിന്റെ രക്ഷകരായി കാണുന്ന ഇന്നത്തെ തലമുറയെ എന്തു വിളിക്കും .. ആദ്യം ഫത്‌വ പുറപ്പെടുവിക്കേണ്ടത് ലാദനായിരിക്കേ അത് കണ്ടില്ലെന്ന് നടിക്കുന്ന അഭിനവ ഇസ്ലാം മതവാദികളുടെ നേതാവ് ലാദന്‍ തന്നെ എന്ന് ഞങ്ങളെ പോലുള്ളവര്‍ വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ് ?

Anonymous said...

വിചാരമേ താങ്കള്‍ക്ക് അതില്‍ ഒരു പോയിന്റും ഖണ്ഡിക്കാനാവില്ല. അത് വ്യക്തമായ ഖുറാന്റെ പിന്‍ബലത്തോടെ തന്നെയാ എഴുതിയത്. സ്വന്തമായി ബ്ലോഗ് ഉള്ള ആരെങ്കിലും ചോദിച്ചാലേ താങ്കള്‍ മറുപടി പറയൂ എന്നുണ്ടോ?

ചാപ്പൂണ്ണി said...

ജബ്ബാറിക്കയൊട് കമന്‍റുംബോള്‍ എതിറ്വ്വാദികള്‍ക്കുവരുന്ന മിതസ്വരം ദറ്ശനത്തിന്റെ ദൌര്‍ബാല്യം ശ്ശരിക്കും വെളിവാക്കുന്നുണ്ട്.രജാവ് നഗ്നനാണെന്നു പറയാന്‍ ആരെങ്കിലും വ്വേണമല്ലോ.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.