Wednesday, October 17, 2007

വിശുദ്ധ കള്ളന്മാര്‍!

ജീവിതകാലം മുഴുവന്‍ മതപരമായ വിശ്വാസങ്ങളോ ആചാരങ്ങളോ കൂടാതെ ജനസേവനങ്ങളില്‍ മുഴുകിക്കഴിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുഴിമാടത്തിനു വിലപേശുകയാണിന്നു കേരളത്തിലെ കത്തോലിക്കാപുരോഹിതര്‍ .കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്താന്‍ സഭ ഒരുങ്ങുകയാണെന്ന ഭീഷണിയും ഈ പാതിരിമാര്‍ മുഴക്കുകയുണ്ടായി. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസത്തിന് കൂദാശ നല്‍കിയത് കത്തോലിക്കാസഭയാണുപോലും!.

യൂറോപ്പില്‍ കത്തോലിക്കാമതത്തിന്റെ `അന്ത്യകൂദാശ` കഴിഞ്ഞ കാര്യം ഈ കൂപാന്തരവാസികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. യൂറോപ്യന്‍ നഗരങ്ങളില്‍ പള്ളികളധികവും ലേലത്തിനും വില്‍പ്പനക്കും വെച്ചിരിക്കുകയാണ്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാകട്ടെ മതത്തിന്റെ ശവമടക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെയാണ് പുതിയ രക്ഷകനായി മതം കാണുന്നത്.

ഇവിടെ ക്രിസ്തുവിനെ വിറ്റു കാശാക്കുന്നവര്‍ തെരുവില്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ്. മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്കരിച്ചത് സഭയെ അപമാനിക്കലാണെന്നും പറഞ്ഞ് തെരഞ്ഞെടുപ്പു പ്രചരണം നടത്തിയവര്‍‍ ഇപ്പോള്‍ പറയുന്നത് അബോധാവസ്ഥയില്‍ `രോഗീലേപനം`നല്‍കിയിട്ടേയുള്ളൂ എന്നാണ്.

മതവും കൂദാശയും വേണ്ടെന്നു വെച്ചവരുടെ പിന്നാലെ കൂദാശലേപനവുമായി നടക്കുന്നവര്‍ സ്വന്തം വിശ്വാസത്തോടു പോലും സത്യസന്ധതയില്ലാത്ത കപടന്മാരല്ലേ? സാധാരണക്കാരായ വിശ്വാസികളാരെങ്കിലും സഭാനിയമങ്ങള്‍ ലംഘിച്ചാല്‍ , അവരുടെ കുടുംബങ്ങള്‍ ഈ പാതിരിമാരുടെ ‍കാലുപിടിച്ചു കേണാല്‍ പോലും കൂദാശകള്‍ ചെയ്തുകൊടുക്കാതെ ബലം പിടിക്കുന്നവര്‍ തന്നെയാണ് അറിയപ്പെടുന്ന ആളുകളെ കുഞ്ഞാടിന്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കാണിക്കാനായി ഇത്തരം തറവേലകള്‍ ഒപ്പിക്കുന്നത്. ജീവിതാന്ത്യം വരെ സഭക്കും മതത്തിനുമെതിരെ തൂലിക ചലിപ്പിച്ച പൊങ്കുന്നം വര്‍ക്കിയെപ്പോലും മരണക്കിടക്കയില്‍ചെന്നു വലവീശിപ്പിടിക്കാനുള്ള നീചശ്രമം നടത്തിയവരാണു കേരളത്തിലെ പുരോഹിതവര്‍ഗ്ഗം.

തെരുവില്‍ പച്ചക്കള്ളം വിളിച്ചു പറയുകയും വൃത്തികെട്ട രാഷ്ട്രീയനാടകങ്ങള്‍ക്കു തന്ത്രം മെനയുകയും ചെയ്യുന്ന ഇക്കൂട്ടരെ നികൃഷ്ടരെന്നു വിളിച്ചതില്‍ ഒരു തെറ്റുമില്ല!
കേരളത്തിലെ പോലീസ് രേഖ പ്രകാരം അറുപതോളം ക്രിസ്ത്യന്‍പുരോഹിതരുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന വസ്തുതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

10 comments:

സനാതനന്‍ said...

സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതവും സ്ഥാപന വല്‍ക്കരിക്കപ്പെട്ട തത്വശാസ്ത്രങ്ങളും ഒരേ തൊഴുത്തിലെ വളര്‍ത്തുമൃഗങ്ങളാണ്.ഈ തൊഴുത്തില്‍ കുത്ത് കാണുമ്പോള്‍ ചിരിവരും.അത്രമാത്രം.

സൂര്യോദയം said...

താങ്കളുടെ വീക്ഷണത്തോട്‌ നൂറുശതമാനം യോജിക്കുന്നു.

Anonymous said...

i agree with ur points hundred percentage.
one should come to oppose these fellows.these people only created'vimohana samaram' tht was against a very good education bill by joseph mundashery.that time also they created blunders like this.

റഫീക്ക് കിഴാറ്റൂര്‍ said...

പിണറായി വിജയന്‍ നടത്തിയ....പരാമര്‍ശനത്തിന്‍ പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനം
ശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?

mayavi said...

gunanസാധാരണക്കാരായ വിശ്വാസികളാരെങ്കിലും സഭാനിയമങ്ങള്‍ ലംഘിച്ചാല്‍ , അവരുടെ കുടുംബങ്ങള്‍ ഈ പാതിരിമാരുടെ ‍കാലുപിടിച്ചു കേണാല്‍ പോലും കൂദാശകള്‍ ചെയ്തുകൊടുക്കാതെ ബലം പിടിക്കുന്നവര്‍ തന്നെയാണ് അറിയപ്പെടുന്ന ആളുകളെ കുഞ്ഞാടിന്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കാണിക്കാനായി ഇത്തരം തറവേലകള്‍ ഒപ്പിക്കുന്നത്.

mayavi said...

റഫീക്കെ....സമരവും..ബന്ദും മോശം തന്നെ. പക്ഷെ ഒന്നു പറഞ്ഞോട്ടെ താങ്കള്ക് ഉള്ക്കൊള്ളാനവില്ലെന്നറിഞ് കൊന്ട് തന്നെ....ഈ സമരവും മറ്റും ആര്‍ നടത്തിയാലും തെറ്റ് തന്നെ, അങ്ങനെ സമരം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും ഇടത് സംഘടനകള്ക്ക് ആരാണധികാരം കൊടുത്തത്..ഓ..മസില്‍ പവറാണല്ലൊ ഇടത് പ്രത്യയശാസ്ത്രവും ഇസ്ലാമും വളര്ത്താനുള്ള രീതി.

ചിത്രകാരന്‍chithrakaran said...

ഏതു മതത്തിന്റേതായാലും പുരോഹിതര്‍ നികൃഷ്ടജീവികള്‍ തന്നെയാണ്.

ആ പാവം ക്രിസ്തുവിനെ തുണിയഴിച്ച് തൊലിയുരിച്ച് പട്ടികമേല്‍ ആണിയടിച്ചു തൂക്കി ഓരോ മനുഷ്യന്റെമുന്നിലും പ്രദര്‍ശിപ്പിച്ച് ,സഹതാപവും മനുഷ്യന്റെ നന്മയും റബ്ബറുപാലൂപോലെ ഊറ്റിയെടുത്തും,ഭിക്ഷയെടുപ്പിച്ചും...ആ പണം കൊണ്ട് സുഖഭോഗങ്ങളില്‍ മുഴുകി പെണ്ണുപിടിച്ചും,വര്‍ഗ്ഗീയം കളിച്ചും,രാഷ്ട്രീയ ഉപചാപങ്ങളില്‍ കൂട്ടിക്കൊടുപ്പു നടത്തിയും,വിദ്യാഭ്യാസ കച്ചവടം നടത്തിയും സമൂഹത്തിലെ ഇത്തിക്കണ്ണികളായി ജീവിക്കുന്ന അരമനയില്‍ വാഴുന്ന പരാന്നജീവികളെ നികൃഷ്ടജീവികളെന്നു വിളിക്കുന്നത് ഒരു സൌജന്യമാണ്.

mayavi said...

ഹലോ ചിത്രകാരോ(?), താങ്കളുടെ കമന്റ് വായിച്ചു ചിരിച്ചു കാരണം താങ്കള്‍ സപ്പോര്ട് ചെയ്യുന്ന പിണരായി വിജയന്‍ ഇന്നൊളം ഒരു ജൊലിയും ചൈതില്ല(പാര പണിയും ഗുണ്ടായിസവുമല്ലതെ)എന്ന് എല്ലാ പിണരായിക്കര്‍ക്കുമറിയാം. ആ പാര്ട്ടിയിലുള്ളവരെയൂം പിണ രായിയെയും കാള്‍ എത്രയൊ നല്ല കാര്യ്ങ്ങള്‍ അച്ചന്മാര്‍ ചെയ്യുന്നുണ്ട് എന്നും അറിയുന്നവറ്ക്കറിയാം(തലച്ചോര്‍ പണയപ്പെടുത്തിയിട്ടില്ലാത്തവറ്ക്ക്) ചെറുപ്പക്കാരെ പണിയെടുക്കാന്‍ സമ്മതിക്കാതെ അവനവന്റെ ആവശ്യങ്ങള്ക്ക്, അധികാരത്തിന്‍ വെണ്ടി തല്ലാനും കൊല്ലാനും അയക്കലല്ലെ താങ്കളുടെ നേതാക്കളുടെ പണീ. ഇനി അച്ച്ന്മാര്‍ സുഖിക്കുന്നെങ്കില്‍ തന്നെ നാട് നശിപ്പിച്ചിട്ടൊന്നുമല്ലാല്ലോ. ഈ പിണ റായിയും സഖാക്കളും സുഖിക്കുന്നിലേ നാടും നശിപ്പിച്ചിട്ട് അതിനെതിരെ എന്താ താങ്കള്ക്ക് പ്രതികരണമില്ലാത്തത്. ഏറ്റവും നികൃഷ്ട് ജന്തു പിണരായി, കോടിയെരി ബാലന്‍ തുടങ്ങിയ് സാധനങ്ങ്ളാണെന്ന് എന്ന് കേരള്‍ ജനതക്ക് തിരിച്ച്റിവിണ്ടാകുന്നു അന്നെ കേരളം രക്ഷപ്പെടൂ.

കാവലാന്‍ said...

ദെയ്വങ്ങളും മതങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മനുഷ്യ സമൂഹത്തിന്റെ നിലനില്പിനെ സഹായിച്ചു വോ,ഇല്ലയോ?.
വിശപ്പ്,കാമം,ആയുധം,മരണം ഇവയാണോ യുക്തി പരമായ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍?.
പ്രത്യക്ഷത്തില്‍ ദുര്‍ബ്ബലനായ മനുഷ്ന്റെ ഏകബലം സാമൂഹികനിലനിലപാണെന്നിരിക്കെ അതിന്റെ വേരുകളറുത്തുകളയുന്നതു ശരിയാണോ?. ഭക്തിയെക്കുറിച്ചാധികാരികമായിപ്പറയാന്‍ യുക്തിക്കെങ്ങനെകഴിയും?.

Mannunni said...

സൂപ്പര്‍ ലേഖനം!

ഇതൊന്നും ആരുമങ്ങനെ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കാറില്ല. വിശ്വാസികളുടെ ചോരയൂറ്റിക്കുടിച്ച് തഴച്ചുവളരുന്ന ഈ പാരസൈറ്റുകള്‍ തങ്ങള്‍ നിയമത്തിന് അധീതരാണെന്ന് ധരിച്ചു വശായിട്ടുണ്ട്. ളോഹയിട്ട ഈ മൂട്ടകളെ സഖാവ്‌ അങ്ങനെ വിളിച്ചതില്‍ ഒരു തെറ്റുമില്ല.


മായാവീ!

ആ പാര്ട്ടിയിലുള്ളവരെയൂം പിണ രായിയെയും കാള്‍ എത്രയൊ നല്ല കാര്യ്ങ്ങള്‍ അച്ചന്മാര്‍ ചെയ്യുന്നുണ്ട് എന്നും അറിയുന്നവറ്ക്കറിയാം

തന്നെ തന്നെ! ഇവിടെ അമേരിക്കയിലും മറ്റും പിഞ്ചു ആണ്‍ കുഞ്ഞുങ്ങളെ ഈ പള്ളീലച്ചായന്മാര്‍ എന്തു ചെയ്യുന്നെന്ന് അറിയുന്നവര്‍ക്കറിയാം! ഇവിടങ്ങളിലെ ഓരോ പള്ളികളും ഓരോ ‘Brokeback Mountain’ കളാണെന്ന്‌ തമാശയായി പറയാറുണ്ട്‌. കത്തോലിക്കാ സഭയ്ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത് ഒരു പക്ഷേ അവരുടെ പാതിരിമാര്‍ ചവച്ചു തുപ്പിയ ആണ്‍കുട്ടികള്‍ക്ക് നഷ്ട പരിഹാരം കൊടുത്താകണം. 'പ്രിഡേറ്റര്‍ പ്രീസ്റ്റ്‌സ്' എന്നാണ് ഈ പള്ളീലച്ചായന്മാര്‍ക്ക് ഇവിടുത്തെ പത്രങ്ങള്‍ കൊടുത്തിരിക്കുന്ന ചെല്ലപ്പേര്!

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.