റംസാന് കാലമായാല്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള്‍ അതു വാറ്ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള്‍ ഇത്തരം വാറ്ത്തകള് മതസൌഹാറ്ദ്ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില്‍ ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന്‍ പോയാല്‍ ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില്‍ നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില്‍ ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില്‍ കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്‍ത്തു നോക്കുക.
ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര്‍ അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില്‍ ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന്‍ തോതില്‍ പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല്‍ അവളെയും,കുടുംബം സഹകരിച്ചാല്‍ കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.
ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില്‍ കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.
സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള്‍ വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!
24 comments:
ജബ്ബാറിക്ക പണ്ട് ഏതോ മുസ്ലിം പയ്യന് കഥകളിയോ മറ്റോ പഠിച്ചെന്ന് പറഞ്ഞ് അവ്ന്റെ കുടുംബത്തെ ഊരുവിലക്കിയ വാര്‍ത്ത ഓര്‍ത്തു പോകുന്നു. പയ്യന് രാധേയനെന്നോ രാമയ്യനെന്നോ ഒരു പേര് തൂലിക നാമം സ്വീകരിച്ചതാണ് പ്രശ്നമായത്. സമൂഹം പയ്യന്റെ അഛന്റെ കട്യില് നിന്ന് സാധനം വാങ്ങാതായി.
സന്തോഷം മാഷെ,
ഇത്തരം കുറിപ്പുകള്കൊണ്ടൊന്നും കാര്യമില്ല. ഇങ്ങനെയുള്ള മതസൗഹാര്ദ്ദങ്ങളും ഞമ്മടെ മുസ്ലീംങ്ങള്‍ക്കിടയില്‍ വേരോടിയിട്ടുള്ള ദൈവവിശ്വാസത്തിന്റെ ഭാഗമാണ്.
മതഗ്രന്ഥത്തില്‍ പറഞ്ഞത് മാത്രമെ ചെയ്യാന്‍ പാടുള്ളു. (ഇതിനെല്ലാം അപവാദമായി കുറച്ചുപേര്‍ ഉണ്ട്, അത് കണ്ടില്ലെന്നു നടിക്കുന്നില്ല.)
നമ്മുടെ നാട്ടിലെ കല്യാണങ്ങള്‍ കണ്ടാല്‍ മനസ്സിലാവില്ലെ "മഹറ്" കൊടുത്തിട്ടാണ് ഞങ്ങള്‍ പെണ്ണിനെ കൊണ്ടുപോരുന്നതെന്ന്.
അടുത്തിടെ ഈജിപ്തിലെ കുറച്ചു ക്രിസ്ത്യന്‍ യുവാക്കള്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നു. അവരുടെ മാറ്റം സര്‍ക്കാര്‍ അംഗീകരിക്കാത്തതുകൊണ്ട് അവര്‍ തിരിച്ച് ക്രിസ്തുമതത്തിലേക്ക് പോയി. അതിനെപ്പറ്റി ഒരു മതപണ്ഡിതന് പറഞ്ഞത് വായിച്ചു. " മതം മാറാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇസ്ലാമില്‍ നിന്ന് ഒരാള്‍ മതം മാറിയാല്‍, മരിച്ചുചെല്ലുമ്പോള്‍ പടച്ചോന് ചോദിക്കും, അതിനുള്ള ശിക്ഷയും കിട്ടും."
തീവ്രമായ ഇത്തരം എതിര്‍വാദങ്ങള്‍ ഉയര്‍ത്തുന്ന താങ്കളെപ്പോലെ ഒരു മനുഷ്യസ്നേഹി ഈ മതത്തിന്റെ മതിലുകള്ക്കകത്ത് മുളച്ചുവളര്‍ന്നു എന്നത് ആശാവഹമാണ്.ഉയരട്ടെ മാറ്റത്തിനുവേണ്ടിയുള്ള ശബ്ദഘോഷം.അത് ഒരിക്കലും മതത്തിനു പുറത്തുനിന്നാവരുതെന്നു ഞാനാഗ്രഹിച്ചുപോകുന്നു.തീര്‍ച്ചയായും അതുണ്ടാക്കുന്നത് വിപരീത ഫലങ്ങളാകും.താങ്കളുടേത് ഒറ്റപ്പെട്ട ശബ്ദം അല്ലെന്നുമറിയാം.പക്ഷേ യുക്തിവാദം പോലുള്ള കടുകട്ടി ആശയങ്ങളുമായിപോയാല് സാമാന്യ ജനതയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയുകയില്ല.തീര്‍ച്ചയായും “ഖുറാന് സംവാദം“ കൊണ്ട് താങ്കള്‍ പുരോഗതി എന്നു വിശേഷിപ്പിക്കാവുന്ന ഒരു മാറ്റവും ഉണ്ടാക്കിയില്ല.ആരെയെങ്കിലും വാദപ്രതിവാദത്തില്‍ തോല്പ്പിച്ചിട്ടുണ്ടാകും.പക്ഷേ അത് നിരര്‍ത്ഥകമാണ്.താങ്കള്‍ സാമാന്യ ജനതയെ ഉന്നം വയ്ക്കൂ.ബുദ്ധിജീവികളുടെ പിന്തുണ ഒരു സമൂഹത്തേയും മാറ്റിമറിക്കാന്‍ സഹായിക്കുക.അതിനു വേണ്ടത് നിരക്ഷരന്റെയും പാവപ്പെട്ടവന്റേയും പിന്തുണയാണ്.അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യൂന്നു എന്ന തോന്നല്‍ ഗുണം ചെയ്യുകയില്ല.
പ്രതീക്ഷയോടെ..
നമുക്കു കാത്തിരിക്കാം
mashe....
parngathokke sharithanne
സ്ത്രീധനം എന്ന ഏര്‍പ്പാട് ഇസ്ലാമില്‍ ഇല്ല . വിവാഹം കഴിക്കുമ്പോള്‍ സ്ത്രീക്ക് അങോട്ടാണ് ധനം (മഹര്‍)കൊടുക്കേണ്ടത്. ( അത് തെറ്റിക്കുന്നവ്ര് ഉണ്ടാകം , പക്ഷെ അവര്‍ ഇസ്ലാമിന്റെ പാതയില്‍ അല്ല).
സമ്പന്നന് പാവപ്പെട്ടവര്‍ക്ക് ധാനം ചെയ്യണം (സക്കാത്ത്) അത് പറ്റുമെങ്കില്‍ നേരിട്ട് തന്നെ എത്തിക്കണം. അത് സ്വര്‍ണ്ണമായാലും, പണമായാലും, എന്ത് സ്വത്തായലും ധാനം ചെയ്യണം. അത് റമളാനില്‍ മാത്രം ഉള്ള ഏര്‍പ്പാട് അല്ല. സക്കാത്ത് കാല്കുലേറ്റ് ചെയ്യാന്‍ ഈ സൈറ്റ് ഉപയോഗപ്പെടുത്താം.
http://zakat.al-islam.com/
എല്ലാവരും ഇങനെ ചെയ്യുകയാണെങ്കില്‍ ഈ ലോകത്ത് പട്ടിണിമരണമോ കടക്കെണി ആത്മഹ്ത്യയോ ഉണ്ടാവില്ല.
ഇസ്ലാമിനെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്.
കിരണ്‍ തൊമസിനെ പ്പോലുള്ള കലക്ക വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നവര്‍ ശ്രദ്ദിക്കുക. താങ്കളുടെ ദൈവവും മുഹമ്മദിന്റെ ദൈവവും ഒന്നാണ്. താങ്കളുടെ മതത്തെ തള്ളിപ്പറഞ്ഞവര്‍ തന്നെയാണ് ഇക്കൂട്ടര്‍.
വിമര്‍ശിക്കുന്നത് ഇസ്ലാമിനെയാണെല്ലോ , ആപ്പോള്‍ ഞാനും കൂടാം എന്ന തെന്റെ പരിപാടി എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.
അങ്ങനെ എനിക്ക് കൊട്ടേഷന്‍ കിട്ടി. ഇതാണ് പ്രശ്നം ഒരു സ്ഥലത്ത് അഭിപ്രായം പറഞ്ഞാല്‍ അത് പുലിവാലാകും. പ്രത്യേകിച്ച് ഇസ്ലാമിനേ. എന്തിനാണ്് സുഹ്ര്ത്തെ ഇതിനെ അസഹിഷ്ണുതറ്യോടെ കാണുന്നത്. ഉണ്ടായ സംഭവമല്ലേ ഞാന്‍ പറഞ്ഞള്ളൂ. മാത്രവുമല്ല ഇത് ഇസ്ലാമിക വിഷയത്തില്‍ ഉള്ള ഒരു പോസ്റ്റുമല്ല. തികച്ചും സാമൂഹികം അതുമല്ലെങ്കില്‍ സാമുദായികം. എന്റെ സമുദായം ( മതം അല്ല) നടത്തുന്ന കൊള്ളരുതായ്മകളേ ഞാന്‍ എന്റെ ബ്ലോഗില്ത്തനെ വിമര്‍ശിക്കാറുണ്ട്. ഊരുവിലക്ക് ഒരിക്കലൌം നന്നാല്ല. പിന്നെ ഒരു യുക്തിവാദി ബ്ലോഗെഴുതിയാല്‍ തീരുന്നതൊന്നുമല്ല ദൈവം. ജബ്ബാറിക്കയെ പുള്ളി നോക്കിക്കോളം. നമ്മള് വെറുതെ നമ്മള് നിന്ന് കൊടുത്താല്‍ മതി. നമ്മള് ദൈവത്തെ സംരക്ഷിച്ച് നിര്‍ത്തേണ്ട് കാര്യമില്ല. അത്രക്ക് ചെറിയവനല്ല ദൈവം.
പ്രിയപ്പെട്ട ജബ്ബാര്‍ മാഷ്,
മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും ഒരാള്‍ക്ക് ദൈവവിശ്വാസം ആവശ്യമില്ലെങ്കില്‍ അയാള്‍ കേമന്‍ തന്നെ. പക്ഷെ, ഭൂരിപക്ഷം ശരാശരി മനുഷ്യരെയും സ്വര്‍ഗം കാണിച്ചു മയക്കിയും നരകം കാണിച്ചു പേടിപ്പിച്ചുമേ വരുതിക്കു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.ആ രീതിയില്‍ ചിന്തിച്ചാല്‍ മതവിശ്വാസം അപകടകരമല്ല.
പക്ഷേ, പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുന്നവന് തന്നെ കേമന്‍ എന്നു മനസ്സിലാക്കുവാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.
ചര്ച്ഛയില് പങ്കെടുക്കുന്ന വിശ്വാസികളോടൊരു കാര്യം. മതസഹിഷ്ണുത എന്നത് ഹിന്ദുവിന് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും (എല്ലാവര്ക്കും നേരെ തിരിച്ചും) എന്നത്, അവിശാസികളോടും കൂടി വേണം. കാരണം അവര്‍ അവിശ്വാസികളായത് മനുഷ്യനന്മയില് അമിതമായ വിശ്വാസമുള്ളതു കൊണ്ടാണ്.
ചര്‍ച്ചകള്‍ നടക്കട്ടെ.
ആശിഖേ സ്വര്‍ഗ്ഗവും നരകവും കാട്ടിയാണോ മതങ്ങള്‍ മനുഷ്യനെ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. അതോ അതിലെ മഹത്തരമായ ആശയങ്ങളുടേ ബലത്തിലോ? ഇസ്ലാമിലെ സ്വര്ഗ്ഗത്തേക്കുറിച്ച് പറയുന്ന ഭാഗങ്ങളിലെ നിറം പിടിപ്പിച്ച് കഥകളുടേ ( ഹൂറിമാരും മറ്റുമുള്ള) ബലത്തിലാണോ മനുഷ്യന് നന്മ ചെയ്യേണ്ടത് അതോ ഭീകരമായ നരക ചിന്തയുടേ അടിസ്ഥാനത്തിലോ?
ഇനി ക്രൈസ്തവനും ഹിന്ദുവും മുസല്‍മാനും അടങ്ങുന്ന ഈ ലോകത്ത് വിശ്വാസികളുടേയും അവിശ്വാസികളുടേയും പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രകടമായ വ്യത്യാസമുണ്ടോ? അതുമല്ലങ്കില്‍ ഇന്ന് കൊല്ലും കൊലയും മോഷണവും ബലാല്‍സംഘവും പോലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഭൂരിഭാഗവും മത വിശ്വാസികളല്ലേ? അതോ അവരാരും മതം ഇല്ലാത്തവരും എന്നാല്‍ യുക്തിവാദികളെപ്പോലെ മതം ഇല്ലാതെയും നന്മ ചെയ്യാന്‍ കഴിവില്ലാത്തവരും ആണോ?
ഇനി ഇന്ന് മതവിശ്വാസികളില്‍ എത്രപേര്‍ ആ മതത്തിന്റെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. മതത്തില്‍ ഉണ്ട് എന്ന് പറയുന്ന നന്മ വിശ്വാസികളില്‍ പ്രകടമല്ലാത്ത്തുകൊണ്ടും എന്നാല്‍ മതത്തില്‍ ഇല്ലാ എന്ന് പറയുന്ന തിന്മ വിശ്വാസികളില്‍ കൂടുതല്‍ ഉള്ളതുകൊണ്ടുമാണ് ജബ്ബാറിക്കയേപ്പോലെയുള്ളവര് നമുക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. നമ്മള് നമ്മുടേ മതത്തിന്റെ ഇംപ്ലിമെണ്ടേഷന് കൊണ്ട് വേണം ഇവര്‍ക്ക് മറുപടി നല്കാന്. നമ്മുടേ മതങ്ങള്‍ പ്രയോഗത്തില്‍ ഉള്ള രാജ്യങ്ങക്കുടേ അല്ലെങ്കില്‍ സമൂഹങ്ങളുടെ പ്രവൃത്തികളേ ആധാരമാക്കി വേണം ഇവര്‍ക്ക് മറുപടി നല്കാന്. അതിന് നമുക്ക് കഴിയുന്നത് വരെ ഇവരുടെ വിമര്‍ശനങ്ങളേ സഹിഷ്ണുതയോടെ കാണാം.
ശ്രീ കിരണ്‍,
മതങ്ങളും തത്വങ്ങളും പ്രയോഗത്തിലുണ്ടോ എന്ന് പരിശോധിക്കേണത് രാജ്യത്തെയും സമൂഹത്തെയും കണക്കിലെടുത്തല്ല. വ്യക്തിയെ പരിഗണിച്ചാണ്. മിസ്റ്റര്‍ മോഡി ഹിന്ദുവായതിനാല്‍ എല്ലാ ഹിന്ദുക്കളും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നുവെന്നു കരുതാനൊക്കുമോ? ഗുജറാത്തില്‍ ഒരു നരഹത്യ നടന്നുവെന്നതിനാല്‍ എല്ലാ ഗുജറാത്തികളും അത്തരക്കാരാണെന്ന് നിങ്ങള്‍ വിലയിരുത്തുമോ? ശ്രീമാന്‍ ബുഷും ടോണിയും കൃസ്ത്യാനികളായതിനാല്‍ എല്ലാ കൃസ്ത്യാനികളും നരാധമന് മാരാണെന്നു പറഞ്ഞാല്‍ താങ്കള്‍ അംഗീകരിക്കുമോ? ഗാന്ധിജി ഇന്ത്യക്കാരനായതിനാല്‍ എല്ലാ ഇന്ത്യക്കാരും അങ്ങനെയാണെന്നു പറഞ്ഞാല്‍ അത് സത്യമാകുമോ?
പിന്നെ സഹിഷ്ണുത, വിമര്‍ശനം, ആവിഷ്ക്കാര സ്വാതത്ര്യം എന്നതൊക്കെ ആപേഷികമല്ലെ?. സ്വന്തം ഭാര്യയുടെയും സഹോദരിയുടെയുമൊക്കെ പേരില്‍ അയല്പക്കക്കാര് അപവാദം പ്രചരിപ്പിച്ചാല്‍ താങ്കള്‍ പ്രതികരിക്കുമോ? അതോ ആവിഷ്ക്കാര സ്വാതത്ര്യത്തിന്റ് പേരില്‍, സഹിഷ്ണുതയുടെ പേരില്‍, വിമര്‍ശിക്കാനുള്ള അവകാശത്തിന്റെ പേരില്‍ എല്ലാം അനുവദിച്ചു കൊടുക്കുമോ? ഇല്ലെന്നു വേണം കരുതാന്‍!
വിമര്‍ശനം ക്രിയാത്മകമാവണം. നന്മ ഉദ്ദേശിച്ചാവണം, വിമര്‍ശനം ഒരിക്കലും പരിഹാസമാകരുത്. വിമര്‍ശം ഏതു തരത്തിലുമാവാമെന്നതും എന്നാല്‍ വിമര്‍ശനങ്ങള്‍ ഖണ്ടിക്കുമ്പോള്‍ മാത്രം ഇപ്പറഞ്ഞതൊക്കെ ബാധകമാവുന്നത് എവിടുത്തെ നീതിയാണപ്പാ!
വ്യക്തികള്‍ അടങ്ങുന്നതാണ് സമൂഹം. ഒരു സമുദായത്തിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അത് തിരുത്താനുള്ള ബാധ്യത ആ സമൂഹത്തില്‍ ഉള്ളവര്‍ക്കുണ്ട്. ആ സമുദായത്തില്‍ നിന്ന് തന്നെയാണ് വിമര്‍ശങ്ങള്‍ ഉയര്‍ന്നു വരേണ്ടത്. ഒരു ഉദാഹരണം പറഞ്ഞ് വ്യക്തമാക്കാം
ഇന്ന് കത്തോലിക്കാ സഭ നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പലതും തെറ്റിദ്ധാരണ പരത്തിക്കൊണ്ടാണ്. എന്നാല്‍ അത് സമുദായത്തില്‍ നിന്ന് തന്നെ ചോദ്യം ചെയ്യാപ്പെടാതെ പോകുന്നതിനാല്‍ ഇത്തരം സമരങ്ങള്‍ അക്രമണാസക്തമാകുന്നതും അതിന്റെ ഉത്തരവാദിത്തവും ആ സമുദായത്തിന് വന്നു ചേരുന്നു. അതു പോലെ യാക്കോബയ ഓര്‍ത്തഡോക്സ് സംഘര്‍ഷം ആ സമുദായത്തില്‍ ഉള്ളവര്‍ എതിര്‍ക്കാത്തതിനാല്‍ തെരുവില്‍ എത്തി നില്ക്കുന്നു.
ഈ രണ്ടു പ്രവണതകളോടും ഈ സഭകളിലെ ഭൂരിപക്ഷത്തിനും മതിപ്പില്ല. മാത്രവുമല്ല ദൈവശാസ്ത്രപരമായ ഒരു അടിസ്ഥാനവും ഇതിനില്ല. എന്നാല്‍ വികാരപരമായി ഇറങ്ങിപ്പുറപ്പെടുന്നവരെ തടയാന്‍ ഈ ഭൂരിപക്ഷം ആള്‍ക്കാരും തയ്യാറാകുന്നുമില്ല. അപ്പോള്‍ സഭകളുടെ ഇത്തരം നീക്കങ്ങളേ മൊത്തം സമുദായത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെടുകയും വിമര്ശിക്കപ്പെറ്റുകയും ചെയ്യുന്നു.
നിലവിലുള്ള പ്രമുഖമതങ്ങളില് ഇസ്ലാമിനോളം സങ്കുചിതവും,അസഹിഷ്ണുത പുലര്‍ത്തുന്നതുമായ മതം വേറെയുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, വിശ്വാസിയെ പേടിപ്പിച്ചും,മോഹിപ്പിച്ചും അടിമകളായ അണികള്‍ മാത്രമാക്കുന്ന ഇസ്ലാം അന്ധമായ യജമാനഭക്തിയുടെ മതമായാണ് ചിത്രകാരനു തോന്നിയിട്ടുള്ളത്. ഒരു കാട്ടുതീയ്യിന്റെ ഹിംസാത്മകതയുള്ള ഈ മതത്തില്‍ ആത്മീയത എന്നത് പൂജ്യത്തിലും താഴെ... നെഗറ്റിവായതിനാല്‍ ഇതിലെ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ മാനവിക തലങ്ങളിലേക്ക് ഉയരാന്‍ മറ്റു മതക്കാര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ അശേഷം ലഭിക്കുന്നില്ലെന്നുതന്നെ പറയാം. ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ എങ്ങിനെയാണ് ഈ മതത്തിന്റെ അകത്തോട്ടുമാത്രം തുറക്കുന്ന വാതിലിലൂടെ പുറത്തുവന്നത് എന്ന് അതിശയത്തോടെയാണ് ചിത്രകാരന് അന്വേഷിക്കുന്നത്.
ഈ മതത്തിന്റെ കെട്ടുപാടില്ലെങ്കില് നമ്മുടെ മുസ്ലീങ്ങളോളം വികസന സാധ്യതയുള്ള മനുഷ്യര്‍ മറ്റു മതങ്ങളില്‍ കുറവാണെന്നു ചിത്രകാരനു തോന്നുന്നു. ഒരു ഹിന്ദുവിന്റെ ആകെയുള്ള വിലങ്ങുതടി അവന്റെ മതമല്ല;അവന്റെ പാരംബര്യവും ദുരഭിമാനങ്ങളുമാണ്.
അതുകൊണ്ടുതന്നെ എന്തുമാത്രം അവസരങ്ങളുണ്ടായാലും അതൊക്കെ നിഷിദ്ധമാണെന്നു കരുതി സസന്തോഷം ജീവിതം മുഴുവനുമിരുന്ന് മാലകെട്ടുന്ന ഒരു ഹിന്ദു അതു നിര്‍ത്തി ,മുസ്ലീമിനെപ്പോലെ ഒരു ദിവസം മത്തിവില്ക്കാനും,അടുത്തദിവസം സ്വര്‍ണം വില്‍ക്കാനും, അതിനടുത്ത ദിവസം ആവശ്യമെങ്കില്‍ മറ്റൊരുജോലി സാഭിമാനം ചെയ്യാനും മുതിരുകയില്ല.
നമ്മുടെ മുസ്ലീം ജനവിഭാഗം ഇസ്ലാം മതത്തിന്റെ ഇരുട്ടറയില്‍നിന്നും കുറച്ചെങ്കിലും പുറത്തുവന്നാല്‍ ... മറ്റേതു ജന വിഭാഗത്തില്‍നിന്നും ഉണ്ടാകുന്നതില്‍ കൂടുതല്‍ എ.പി.ജെ. അബ്ദുള്‍ കലാം മാരോ അതിലും മികച്ച പ്രതിഭകളോ നമ്മുടെ മുസ്ലീങ്ങള്‍ക്കിടയില്‍നിന്നും ജനിച്ചുവരുമെന്നകാര്യത്തില് സംശയമില്ല. മുസ്ലീങ്ങള്‍ നേരിടുന്ന പരിമിതി ... ഇസ്ലാം എന്ന മതം മാത്രമാണ്. എന്നാല്‍ ഹിന്ദുവും,ചെറിയതോതില്‍ ക്രിസ്ത്യാനികളും തണ്ഗളുടെ പാരംബര്യത്തിന്റേയും,ദുരഭിമാനത്തിന്റേയും,ജാതിയുടേയും ഭാരിച്ച നുകം മഹത്തായ ഭാഗ്യമാണെന്ന തോന്നലില്‍ സ്വയം ചുമക്കുന്നതിനാല്‍ സ്വയം വന്ധ്യംങ്കരിക്കപ്പെട്ട അവസ്ഥയൈലാണ്. തീര്‍ച്ചയായും അപവാദങ്ങളുണ്ടാകും. ചിത്രകാരന്റെ അവലോകനം മൊത്തത്തിലുള്ളതാണ്.
മോങ്ങിക്കോണ്ടിരിക്കുന്ന ഹിന്ദു മത്തിവില്ക്കാനുള്ള ബോധമാര്ജ്ജിക്കുംബോള് മാത്രമേ രക്ഷപ്പെടു.
ജബ്ബാര്‍ മാഷെ ചിത്രകാരന്റെ കാടുകയറ്റം പൊറുക്കുക.
മതങ്ങളുടെ പേരില്‍ ഇവിടെ ഒരു വഴക്ക് ഇവിടെ അനാവശ്യമല്ലേ സുഹ്രുത്തുക്കളെ?അവനവന് അവനവന്റെ മതത്തില്‍ വിശ്വസിക്കട്ടെ!
ചിത്രകാരന്റെ മുകളിലത്തെ അഭിപ്രായത്തോട് യോജിക്കുന്നു. ഹിന്ദുക്കളുടെ പാരമ്പര്യത്തിന്റെയും, ദുരഭിമാനത്തിന്റെയും, ദുരാചാരങ്ങളുടെയും കെട്ട് പൊട്ടിക്കാന്‍ കഴിഞ്ഞാല്‍ അവരും രക്ഷപ്പെട്ടെന്നിരിക്കും. ശ്രീനാരായണഗുരു അതിനു വേണ്ടി കുറെ ശ്രമിച്ചതാണ്, പക്ഷെ അത്ര തന്റേടമുള്ള ഒരു യുക്തിവാദിയെ അതിന്റെ പിന്‍ഗാമിയായി കിട്ടിയില്ല.
പ്രിയ ജബാര്‍ക്ക
ഞാന്‍ താങ്കളുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു. ചിന്താഗതിക്ക് സാമ്യതയുണ്ടായതിനാല്‍ എതിര്‍പ്പിന്റെ ആവശ്യകത ഒട്ടും ഇല്ല. ഈ ബൂലോകത്ത് മതാതീതമായി ചിന്തിക്കുന്നവരേക്കാളധികം മതപരമായി ചിന്തിക്കുന്നവരാണ് , ചിലര്‍ എല്ലാം ഉള്‍കൊള്ളാനാവുന്ന മതവിശ്വാസികള്‍ മറ്റു ചിലര്‍ ഒട്ടും സഹിഷ്ണത ഇല്ലാത്ത സങ്കുചിതരും. ഉള്‍കൊള്ളാനാവുന്നവര്‍ അവനവന്റെ സ്വന്തം പേരില്‍ അഭിപ്രായം ധീരതയോടെ പറയും അല്ലാത്തവര്‍ അനോണി വേഷത്തില്‍ വന്ന് തന്റെ സംസ്ക്കാരം വിളമ്പും. ഈ പാതയില്‍ പൂക്കളേക്കാളധികം മുള്ളുകളായിരിക്കും കൂടുതല്‍ ഒന്നിലും മനസ്സ് പതറാതെ മുന്നോട്ട് നീങ്ങുക.
പോസ്റ്റുകള്‍ക്കുള്ള കമന്റല്ല ഞാനിവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്, എങ്കിലും സ്വാഭാവികമായി താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ വരും.. എന്റെ വീക്ഷണങ്ങള്‍. എന്റെ വീക്ഷണങ്ങളോട് എതിര്‍പ്പുള്ളവരായിരിക്കും അനുകൂലിക്കുന്നവരേക്കാള്‍ അധികം. അങ്ങനെയുള്ളവര്‍ സ്വന്തം മുഖത്തോട് മാത്രം ദയവ് ചെയ്ത് എന്നോട് സംവദിക്കുക .
ദൈവം എന്നത് തികച്ചും സാങ്കല്‍പികമയൊരു മിത്താണ്. ഈ മിത്തിനെ താത്വീകാചാര്യന്മാര് തന്റെ ജനപക്ഷത്തെ ഉദ്ദരിക്കാന്‍ സൃഷ്ടിച്ചെടുത്ത മതത്തിന് ഒരു ബലമേകാന്‍ ദൈവത്തെ (ആത്മീയതയെ) കൂട്ടുപ്പിടിച്ചു, ഈ താത്വീകാചാര്യന്മാര് ആവിര്‍ഭവിക്കുന്നതിന് മുന്‍പേ ഇതേ ആശയങ്ങള്‍ നിലനിന്നിരുന്നു. എന്നാലതിനൊരു വ്യക്തമായ ക്രോഡീകരണമുണ്ടായിരുന്നില്ല,ഉള്ളതിനോ അത്ര ബലവും ഉണ്ടായിരുന്നില്ല. പല ആശയങ്ങളില്‍ നിന്നും ശ്വാംസീകരിച്ചെടുത്ത ബലമുള്ള ആശയങ്ങള്‍ കൂടിചേര്‍ത്ത് വ്യവസ്ഥാപിതമായ മതങ്ങള്‍ സൃഷ്ടിച്ചെടുത്തു. സാമാന്യ ജനതയ്ക്ക് സ്വീകാര്യമായ കാലാതീതമായി നിലകൊണ്ടു എന്നാല്‍ ഈ ആശയങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളോളം തല ഉയര്‍ത്തി നില്‍കാനായെങ്കിലും, ശാസ്ത്രത്തിന്റെ വളര്‍ച്ച ഈ ഇസങ്ങളെ ചോദ്യം ചെയ്തു പക്ഷെ സാമൂഹികമായ വളര്‍ച്ച പ്രാപിച്ച ഈ ഇസങ്ങള്‍ക്ക് നേരെ ആരെങ്കിലും മുഖം തിരിച്ചു നിന്നാല്‍ അവരെ ഉന്മൂലനം ചെയ്യാനുള്ള രൌദ്രശക്തി ഇവയ്ക്ക് കൈവന്നു, (ആശയങ്ങള്‍ക്കല്ല ആശയം ഉള്‍കൊള്ളുനവര്‍ക്ക്) ആയതിനാല്‍ തന്നെ ശാസ്ത്രീയ സത്യം യഥാര്‍ത്ഥ സത്യമാണെങ്കിലും ഇസങ്ങളെ ഇലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശാസ്ത്രീയ സത്യം ഇസങ്ങളെ ഇല്ലാതാക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പുരോഹിത മേലാധികാരികള്‍ മറ്റൊരു തന്ത്രത്തിലൂടെ അവരുടെ ഇസങ്ങളെ നവീകരിക്കാന്‍ തുടങ്ങി. കാളപെറ്റാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇവര്‍ മത്സരിച്ചു.. എന്നാല്‍ മഹാവിഢിത്വം വിളമ്പിയ മതഗ്രന്ഥങ്ങളിലെ വാക്കുകളുടെ വിവക്ഷ പോലും നല്‍കാതെ കണ്ണടച്ചു.
താങ്കളുടെ പോസ്റ്റുകളില്‍ ആധികാരികമായി എഴുതിയിട്ടുള്ളത് ഇസ്ലാം എന്ന ഇസത്തെ കുറിച്ചായതു കൊണ്ട് അതിനെ കുറിച്ചാവാം.ജാതി കോളങ്ങളില്‍ ഇസ്ലാം എന്നെഴുതുന്നവര്‍ക്കധികം പേര്‍ക്കമറിയില്ല അതൊരു ജാതി നാമമല്ലാന്ന്, മറിച്ചതൊരു ജീവിത വ്യവസ്ഥയാണന്ന്. ഇവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇസ്ലാം സമ്പൂര്‍ണ്ണമാണന്ന്. എന്നാല്‍ വല്ല ചോദ്യവും ചോദിച്ചാല്‍ അങ്ങനെ ചോദിക്കാന്‍ പാടില്ല അത് ദൈവ നിന്ദയാണന്ന്. സമ്പൂര്‍ണ്ണമായതില്‍ എല്ലാം ഇല്ലേ ? പിന്നെന്തുകൊണ്ട് ഉത്തരം ബാക്കിയാവുന്നു. എന്റെ വീക്ഷണത്തില്‍ ഇസ്ലാം കേവലമൊരു പ്രവാചക മതമാണ്, അതില്‍ ദൈവത്തിന് യാതൊരു സ്ഥാനവുമില്ല കാരണം അവര്‍ക്ക് ദൈവീക സങ്കപല്പം ഇല്ല. മാത്രമല്ല അവരുടെ ഗ്രന്ഥമായ ഖുര്ആണ് തികച്ചും മനുഷ്യ സൃഷ്ടി മാത്രമാണന്ന് ഒരുവട്ടം നിക്ഷപക്ഷമായി വായിച്ചാല്‍ മനസ്സിലാകും. ആ മതം സൃഷ്ടിച്ച വ്യക്തിക്ക് അതില്‍ ഒത്തിരി സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടന്ന് വളരെ വ്യക്തമാണ്, ഒത്തിരി മതങ്ങളുടെ (ജൂത,ക്രിസ്ത്യന്‍,ബഹാമീസ്, മറ്റു നിയമ വ്യവസ്ഥകള്‍) സങ്കലിത രൂപമായതു കൊണ്ട് ഇസ്ലാം മതത്തില്‍ കാലോചിതമായ ചില ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
ഇസ്ലാം എന്ന ജീവിതവ്യവസ്ഥക്ക് ഒത്തിരി സൌന്ദര്യമുണ്ടന്നുള്ളത് സത്യമാണ്, വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അടിസഥാന ആവശ്യങ്ങള്‍ക്കുതങ്ങുന്ന സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ഇസ്ലാം വ്യവസ്ഥയ്ക്കായിട്ടുണ്ട്, സാമൂഹിക ഉന്നമന ലക്ഷ്യത്തിന് പലിശ രഹിത സമ്പ്രദായം ഉദാഹരണമായി എടുക്കാം, ഞാന്‍ ഇഷ്ടപ്പെടുന്ന ഇസ്ലാമിലെ (ഖുര്‍ആനിലെ) വളരെ പ്രധാനപ്പെട്ടൊരു കാര്യം മുലകുടി ബന്ധം സാഹോദര്യ ബന്ധമായി കണക്കാക്കുന്ന മൂല്യവത്തായ തീരുമാനം ( ഞാന്‍ എന്റെ ചങ്ങാതിയുടെ ഉമ്മയുടെ മുലപാല് ചെറുപ്പത്തില്‍ കുടിച്ചാല്‍ അവനെന്റെ ചങ്ങാതിയേക്കാള്‍ ഉപരി സഹോദരനായിരിക്കും മാത്രമല്ല അവന്റെ സഹോദരിയെ എനിക്ക് വിവാഹം ചെയ്യാനും ആവില്ല കാരണം അവളെന്റെ സ്വന്തം സഹോദരിക്ക് തുല്യമാണ്) ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് ഇസ്ലാമത വിശ്വാസിയായ ഒരു വ്യക്തിയുടെ അമ്മാവന്റെ മകളെ, പിതൃസഹോദരി പുത്രിയെ,എന്തിനേറെ പറയുന്നു മതൃസഹോദരി പുത്രിയെ പോലും വിവാഹം ചെയ്യാന്‍ അനുവധിക്കുന്ന ഇടത്താണ് മുലകുടി ബന്ധത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നത്, ഇതിലൂടെ മുലപാലിലാത്ത സ്ത്രീകളുടെ കുട്ടികളെ മറ്റു സ്ത്രീകള്‍ മുലപാല് നല്കാന് പ്രോത്സാഹനം ചെയ്യുന്നുമുണ്ട്.
എന്റെ യുക്തിക്ക് അംഗീകരിക്കാനാവാത്ത പല കാര്യങ്ങളും ഇസ്ലാ മതത്തിലുണ്ട്, അതില്‍ പ്രധാനം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്തതിന് ശേഷം തെറ്റിധാരണകള്‍ മാറിയാല്‍ അവരെ തന്നെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്യണം പിന്നീട് അയാള്‍ വിവാഹ മോചിതയാക്കിയതിന് ശേഷമേ ആദ്യ ഭര്‍ത്താവിനവരെ സ്വീകരിക്കാനാവൂ ഇതിന് വിവക്ഷ കണ്ടെത്തുന്നവര്‍ ന്യായീകരിക്കുന്നത് വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനണന്ന് ഇങ്ങനെയുള്ളവരോട് മറ്റൊരു ചോദ്യം മുഹമദ് നബിയുടെ വളര്‍ത്തു പുത്രന് സൈദു ബിന്‍ ഹാരിഥ: യുടെ ഭാര്യയെ ചില പ്രശ്നങ്ങളാല്‍ വിവാഹ മോചിതയാക്കി (അക്കാലത്ത് ഒത്തിരി വിമര്‍ശങ്ങള്‍ ഉണ്ടാക്കിയ സംഭവമാണിത്) ഇദ്ദ: കാലത്തിന് ശേഷം മുഹമ്മദ് നബി വിവാഹം ചെയ്തു. ഇവിടെ സ്വന്തം വളര്‍ത്തു പുത്രന്റെ ഈ പ്രവര്‍ത്തിയെ സാധൂകരിക്കുന്ന പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്, ഇനി സൈദു ബിന്‍ ഹാരിഥ: യ്ക്ക് തെറ്റിധാരണകള്‍ നീക്കി വീണ്ടും സൈനബിനെ ഭര്യയാക്കാനാവില്ലായിരുന്നു കാരണം പ്രവാചക പത്നിമാരെ പരിശുദ്ധ മാതാക്കളായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്.
ഇസ്ലാം ആവിര്‍ഭാവത്തിന് മുന്‍പ് ഏറ്റവും നീചമായ ഒരു ആചാരമായിരുന്നു ശൈശവ വിവാഹം, അന്നത്തെ കാലത്തെ അനാചാരങ്ങളെ ഇല്ലാതാക്കാനാണ് ഇസ്ലാം സൃഷ്ടിക്കപ്പെട്ടത് എങ്കിലും ഇസ്ലാമതത്തിലും അന്നത്തെ ആചാരങ്ങളുടെ തുരര്‍ കഥകള്‍ തുടര്‍ന്നു അതിലൊന്നു ശൈശവ വിവാഹമായിരുന്നു, ഇന്ത്യയിലേയും മറ്റു ഇതര രാജ്യങ്ങളുടേയും ശൈശവ വിവാഹ സമ്പ്രദായം ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചെറുപ്പ കാലത്തുള്ള വിവാഹമായിരുന്നു എന്നാല്‍ അറേബ്യന്‍ സമ്പ്രദായം തികച്ചും നീചമായ പ്രവര്‍ത്തിയായിരുന്നു (പണ്ട് ബ്രഹ്മണ സമുദായത്തിലുണ്ടായിരുന്നത് പോലെ ) വളരെ ചെറിയ കുഞ്ഞുങ്ങളെ വൃദ്ധരായവര്‍ വിവാഹം കഴിക്കുന്ന രീതി, മുഹമദ് നബിയും ആ ആചാരം തുടര്‍ന്നു അദ്ദേഹം തന്റെ ജീവിതത്തിലത് മാതൃകയാക്കി, മുഹമ്മദ് നബി ആയിഷയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 50 ഉം ആയിഷയ്ക്ക് പ്രായം 6 വയസ്സുമായിരുന്നു വിവാഹ ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മധുവിധു, അപ്പോള്‍ അദ്ദേഹത്തിന് പ്രായം 53, ആയിഷയ്ക്ക് 9ഉം , ഈ മാതൃക ഇന്നും അറബി നാട്ടില്‍ പ്രത്യേകിച്ച് സൌദിയില്‍ നടമാടുന്നുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലും ഈ സ്ഥിതി അത്ര ചെറുപ്പ മല്ലെങ്കിലും നടമാടുന്നുണ്ട് .. അറുപതുക്കാരന്‍ 18 കാരിയായ പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുക എന്നത്.
ഇസ്ലാം അടിമ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അടിമ സമ്പ്രദായത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല, ഇതിന്റെ അനുരണങ്ങളാണ് സൌദിയിലേയും , കുവൈത്തിലേയും മുല്ലമാര്‍ തന്റെ വേലക്കാരെ അടിമയ്ക് തുല്യമായി കണക്കാക്കുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട് , അന്ന് യുദ്ധത്തില്‍ പരാജയപ്പെടുന്ന സൈന്യത്തിലെ പുരുഷനമാരുടെ ഭാര്യമാരേയും, യുദ്ധത്തില്‍ മരിച്ച യോക്താക്കളുടെ ഭാര്യമാരേയും അവരുടെ മക്കളേയും യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന മുതലായി കണക്കാക്കി വീതം വെയ്ക്കുക, ഇങ്ങനെ ലഭിയ്ക്കുന്ന സ്ത്രീകളുമായി വിവാഹ ബന്ധം നടത്താതെ വെപ്പാട്ടിയായി വെയ്ക്കാം, ഇത് ഇസ്ലാം മതം വരുന്നതിന് മുന്‍പുള്ള ഒരു അനാചാരമായിരുന്നു എന്നാല്‍ നവോത്ഥാന നായകനെന്നും, നവോത്ഥാന മതമെന്നും വിശേഷിപ്പിക്കുന്ന ഇസ്ലാമതം പോലും ആ നീച വ്യവസ്ഥിതി തുടര്‍ന്നു. മുഹമദ് നബി തന്റെ വളര്‍ത്തു പുത്രന്റെ ഭാര്യയെ സ്വന്തമാക്കിയതില്‍ ഒത്തിരി വിമര്‍ശങ്ങള്‍ നേരിട്ടപ്പോള്‍, അദ്ദേഹത്തിന് അരുളീപാടുണ്ടായത്രേ ഇനിമേല്‍ നിനക്ക് ഭാര്യമാരുണ്ടാവില്ല നിന്റെ അടിമ സ്ത്രീകള്‍ ഒഴിച്ച് എന്നൊരു അരുളിപ്പാട് , ഇവിടേയും ദൈവം മാറയ്ക്കാതെ അറീയീച്ചു വിവാഹം കഴിക്കാനെ പാടില്ലാത്തതൊളൂ .. അടിമകളെ എത്ര വേണമെങ്കിലും വേഴ്ക്കാം.
ഞാനിവിടെ ഇത്രയും എഴുതിയത് ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക വിമര്‍ശന്മാണ് , എന്നാല്‍ ഇന്നത്തെ ഇസ്ലാമിനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം, ഇന്ന് ബിന്‍ലാദനും, സവാഹരിയുമെല്ലാമാണ് ഇസ്ലാമിന്റെ നേതാക്കള്‍, അങ്ങനെയുള്ള ആളെ കൊല്ലികളുടെ മതത്തിന് കീഴില്‍ ആയിരം ചേകന്നൂല്‍ മൌലവിമാര്‍ ഇനിയും കൊല്ലപ്പെട്ടേക്കാം , അറബി ഭാഷ മാത്രമാണ് ദൈവ ഭാഷയെന്നും അതല്ലാതെ മറ്റൊന്നും പഠിക്കരുതെന്ന് ശഠിക്കുന്ന മൂഢമാരായ (എല്ലാവരും ഇല്ല ) ഇസ്ലാം പണ്ഡിതമാര്‍ ഉള്ളിടം കാലം എക്കാലവും മുസ്ലിംങ്ങള്‍ പിന്നോക്കം തന്നെ പോയി കൊണ്ടിരിക്കും മാത്രമല്ല കാലോചിതമായി മാറ്റത്തിന് ഉള്‍കൊള്ളാത്ത ഏതൊരു തത്വ സംഹിദയും വേറും കടലാസ് രേഖ മാത്രമായിരിക്കും.
ഇനിയും ഒത്തിരി എഴുതണമെന്നുണ്ട് ഇപ്പോള്‍ തന്നെ പോസ്റ്റിനേക്കാള്‍ വലിയ കമന്റായിട്ടുണ്ടാവാം . ജബ്ബാര്‍ മാഷ് ക്ഷമിക്കുമല്ലോ .
യുക്തിവാദി സംഘത്തിന്റെ വലിയ നേതാവായ ജബ്ബാര്‍ മാഷ് നാളെ ജമാഅത്തെ ഇസ്ലാമിയുടെ യോഗത്തില്‍ കയറിയിരുന്നാല്‍ യുക്തിവാദികളുടെ സംസ്ഥാന കമ്മറ്റി സൗഹാര്‍ദ്ദത്തിന്റെ അടയാളമായിക്കണ്ട് ഇരുതോണിയിലും കാലു വെഛിരിക്കാന് സമ്മതിക്കുമോ? അതോ പുറത്താക്കുമോ മാഷേ? ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങള്‍ എങ്ങിനെയാണു മാഷേ ശബരിമലയില്‍ പോയി പൂജിക്കുക? അങ്ങിനെ പൂജിച്ചാല്‍ അതും സൗഹാര്‍ദ്ദമായി കാണമെന്ന് മാഷ് ദയവായി ശഠിക്കരുത്.പോട്ടെ...മാഷുടെ യുക്തിവാദ പുരോഗസംഘം നാളെ മാഷ് തന്നെ ശബരിമല സന്ദര്‍ശിക്കാന്‍ പോയാല്‍ മാഷെ ചവിട്ടിപ്പുറത്താക്കില്ലേ? തങ്ങള്‍ക്കില്ലാത്ത സഹിഷ്ണുത മറ്റുള്ളവര്ക്കുണ്ടാകണമെന്ന് മാഷെ, എന്തിനാണങ്ങെഴുതുന്നത്? മാഷും ഒരു മാഷല്ലേ?
യുക്തിവാദി സംഘത്തിന്റെ വലിയ നേതാവായ ജബ്ബാര്‍ മാഷ് നാളെ ജമാഅത്തെ ഇസ്ലാമിയുടെ യോഗത്തില്‍ കയറിയിരുന്നാല്‍ യുക്തിവാദികളുടെ സംസ്ഥാന കമ്മറ്റി സൗഹാര്‍ദ്ദത്തിന്റെ അടയാളമായിക്കണ്ട് ഇരുതോണിയിലും കാലു വെഛിരിക്കാന് സമ്മതിക്കുമോ? അതോ പുറത്താക്കുമോ മാഷേ? ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങള്‍ എങ്ങിനെയാണു മാഷേ ശബരിമലയില്‍ പോയി പൂജിക്കുക? അങ്ങിനെ പൂജിച്ചാല്‍ അതും സൗഹാര്‍ദ്ദമായി കാണമെന്ന് മാഷ് ദയവായി ശഠിക്കരുത്.പോട്ടെ...മാഷുടെ യുക്തിവാദ പുരോഗസംഘം നാളെ മാഷ് തന്നെ ശബരിമല സന്ദര്‍ശിക്കാന്‍ പോയാല്‍ മാഷെ ചവിട്ടിപ്പുറത്താക്കില്ലേ? തങ്ങള്‍ക്കില്ലാത്ത സഹിഷ്ണുത മറ്റുള്ളവര്ക്കുണ്ടാകണമെന്ന് മാഷെ, എന്തിനാണങ്ങെഴുതുന്നത്? മാഷും ഒരു മാഷല്ലേ?
മനുഷ്യന്റെ അല്പബുദ്ധിയുടെ സൃഷ്ടിയായ ദൈവങ്ങള്‍ അവനുതന്നെ ബദ്ധ്യതയായി മാറിയിരിക്കുന്ന ഈ കാലത്ത് താങ്കളുടെ നിരീക്ഷണങ്ങള്‍
വളരെ പ്രസക്തമാണു. ഭാവുകങ്ങങള്‍.
കൊട്ടിഘോഷിക്കപ്പെടുന്ന സാമൂദായിക സൌഹ്രുതം ഏറ്റവും വല്യ കാപട്യം ആണു. എത്രയോ നല്ല സ്നേഹ ബന്ധങ്ങള്‍ ഈ നശിച്ച വ്യവസ്ഥിയില്‍ ഇല്ലാതകുന്നു.
കണ്ണടച്ചിരുട്ടാക്കരുത് മാഷെ..
ഇസ്ലാം മത വിശ്വാസികള്‍ സഹോദര സമുദായാംഗങ്ങളെ ഇഫ്താറിനു വിളിക്കുന്ന ക്ഷീരത്തിലും മാഷ് കാണുന്നത്
ചോര തന്നെ. കഷ്ടം!
ശബരിമലയില്‍ പോകുന്നതും ഹജ്ജിനു പോകുന്നതുമൊക്കെ വിശ്വാസ കാര്യമാണു മാഷെ...അതും ഇഫ്താറും ഒരു പോലെയാകുന്നതെങ്ങിനെ?
മാഷിനോട് ഒരു കുഞ്ഞു ചോദ്യം..മാഷും മാഷിന്റെ യുക്തിവാദ പ്രസ്ഥാനവും ശബരിമലക്ക് പോകുന്ന ഒരു യുക്തി വാദ പ്രവര്‍ത്തകനോട്
എടുക്കുന്ന സമീപനമെന്തായിരിക്കും? അറിയാന്‍ കൗതുകമുണ്ട്.
ഉദാഹരണത്തിനു മാഷ് തന്നെ. .. മാഷ് വെറുത ഒരു ദിവസം ഹജ്ജ് ചെയ്യാന്‍ വേണ്ടി അങ്ങോട്ട് പുറപ്പെട്ടു. ഒരു നേരമ്പോക്കിനു..വിമാനത്തില്‍ കയറാനും സ്ഥലം കാണാനുമൊക്കെ വേണ്ടി.
തിരിച്ച് വരുമ്പോള്‍ ഈ യുക്തിവാദി സംഘത്തില്‍ മാഷിനു സ്വീകരണം തരുമോ? അതോ സ്ഥാനക്കയറ്റം തരുമോ?-
സ്ഥാനം പടിക്ക് പുറത്താകും എന്ന് ആരും പറയാതെ തന്നെ അറിയാം.ഇതു പോലെ തന്നെയാണു മാഷെ, ഒരു ഹിന്ദു മത വിശ്വാസി ഹജ്ജിനു പോകുന്നതും ഒരു മുസ്ലിം മത വിശ്വാസി ശബരിമലക്ക് പോകുന്നതും.
കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്ന കമ്മ്യൂണിസ്റ്റുകാരനെ പാര്‍ട്ടി ശാസിച്ചെന്നിരിക്കും.ഇത് പുരോഗമനാത്മകത ഇല്ലാത്തത് കൊണ്ടാണോ?
എന്നു വെച്ച് ഒരു സര് വകക്ഷി യോഗത്തില്‍ ഇരു പാര്‍ട്ടിക്കാരും ഒന്നിച്ചിരിക്കില്ലെന്നുണ്ടോ? അതോ ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്ന് പറഞ്ഞ പോലെ മതക്കാര്‍ എന്ത് ചെയ്താലും തെറ്റും 'ഞമ്മന്റെ' ആളുകള്‍ ചെയ്താല്‍ ശരിയുമാണോ?
ഇഫ്താര്‍ ശബരിമല യാത്ര പോലെയല്ല, ഹജ്ജിനു പോകുന്ന പോലെയുമല്ല... ഓണ മല്‍സരങ്ങളിലും ആഘോഷ പരിപാടികളിലും മുസ്ലിങ്ങളുടെ പങ്കാളിത്തവുമുണ്ടാകാറുണ്ട്.
പിന്നെ മോഹിനിയാട്ടത്തിന്റെ കാര്യം... ഏതോ വിവരദോഷികളായ ആളുകള്‍ ചെയ്യുന്നതൊക്കെ ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കല്ലേ മാഷെ..
ഇസ്ലാമിന്റെ കല കാണണമെങ്കില്‍ ഏതെങ്കിലും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള വരുമ്പോള്‍,'മത മൗലിക പിന്തിരിപ്പന് മൂരാച്ചി ഇസ്ലാം' നാടായ ഇറാനില്‍ നിന്നു നല്ല 'പെണ്ണുങ്ങള്' നിര്‍മ്മിച്ച സിനിമകളൊക്കെ ഒന്നു കണ്ടു നോക്ക്..
മമ്മൂട്ടിയും ഷാരൂഖ് ഖാനുമൊക്കെ അഭിനയിക്കാന്‍ കഴിയാതെ അഭിനയം നിര്ത്തിപ്പോയിട്ടൊന്നുമില്ലല്ലോ ഊരു വിലക്ക് പേടിച്ച്...
അങ്ങിനെയെങ്കില്‍ മാഷിനെയൊക്കെ ഊരു വിലക്കി മാഷിനൊക്കെ ഒരു ഊരും ഇല്ലാതായിപ്പോകേണ്ടതല്ലേ?
ഈ മതവിരുദ്ധ മോഹിനിയാട്ടം എത്ര കാലമായി മാഷ് തുടരുന്നു? ഇന്നു വരെ ഒരു 'ഭീകര'വാദിയും മാഷിനെ ഊരു വിലക്കിയിട്ടില്ലല്ലോ.
അത് കൊണ്ട് ദയവു ചെയ്ത് ഇനിയെങ്കിലും ഈ ഭീകരതയും ഊരു വിലക്കും പൊലിപ്പിച്ച് പറയണോ നമ്മള്?
ക്ഷീരമുള്ളോരകിട്ടീന് ചുവട്ടിലും,
ചോര തന്നെ യുക്തിവാദസംഘത്തിനു കൗതുകം!
muslikalku sahishnutha undayathu kondanu Jabbar mashe poleyullavar eppozhum Malappuram Jilllayil Jeevichu pokunnath
To all my friends above,
People ignorant about Islam are always bashing Islam and keep it on fire line. Observing the people, I find that Atheism emerges in a circumstances where people applies logics and reason behind the belief that their family inherits or follows. This can be mainly seen in a religion which have many Gods and Goddesses and the fairy tales about their Gods. This will ofcourse lead any human with sense to a theory of rejecting the faith in God/s. The stories behind the God/s and their shapes is nothing but ideocracies which make some people as Athiest. So what is the truth then. Is it wise to deny the power behind the creation of the universe. Or can we just conclude blindly that saying no one behind the creation. Then there is no difference in between Athiesm and aforementioned belief.
People who believes in stories and images of God and people who denying the God are same as both group just believing so as it makes no sense for them. But rather they just inherits the belief. These both are comfortably live with their affairs where they find no difficulty in their routine life. It makes no difference whether they denying God or just believing in religion keeping the blind belief that they inherited from their parents.
Then what is the truth. Here is the creator intervenes in the affairs of his creation. He is the all knowing and seeing. Exploitation takes place in a society where people are ignorant. Political exploitation and religious exploitation are lively in human society. Both religious or political leaders who find the possibility to abuse/exploit people in the name of their instiution. People could be easily fooled and exploited by the man made ideology. Who got power and money can do anything as per their wish if none out there for accountability. Any such leader can easily trap innocents with their power. Anyone could be betrayed. So then what a human can really rely on for the injustice done to them. What about the poor people who are treated like slaves and whose needs ignored by the authority. Is it justifiable that they run their life in miserable condition where they face many sufferings. Then this world is full of injustice as we could see rich people enjoys in one side and poor suffering throughout their life. Some enjoyes and some going through hardships. Then what is the matter of humanity if no accountability. What is the meaning trust. Why should people bother about such technical words. Anyone can easily say lie and cheat others. Anyone can create any problem which they find for their interest.
But, we cannot call it justice. Our man made system is filled with bias notions and interest. Ultimate justice cannot be taken place. By political and money influence anyone can do harm to people, women abuse, child abuse and killings, gang war, Mafia etc. Lacking of evidence or by destroying evidence can easily let culprits escape. Then where is the final justice.
Here is the logic of the creator. And ofcourse our universe establishes the truth. As the Quran says it clear. It rejects all man made Gods, and faith where priests and leaders exploits people for their wealth. So it strictly forbids such belief. And it says that “ Do you think that you are created for nothing that you can enjoy life the way you want. Do you think that will you not be accountable for your wrong deed ? Everything you do in your life will be brought for final judgement and you will be dwell forever to enjoy what you earned in hell fire.
What mistake you have all is you view Islam is like other religion. That is the first great mistake. Islam is from the beginning of human creation. Islam does not represent any name of person or any group. Rather it is the name of a quality that is acquired by the right action. Islam means, submitting the will to the almighty there by acquiring the peace. By God fearing only one can acquire peace. Then only everyone will be conscious about their acts for the sake of God. If none outthere, then what makes human to holdback from doing wrong and injustice. You must study from that point. Without bias, Without anger, without negation, without pre-conceived notion, all you study Islam. Then you will see the logic, and will see the justice. Islam makes equality where all are same irrespective of rich, poor, king or people, Arabs or non-arabs, black or white all are same. This is the only religion which practically show the equality where no casts and creed. In all the Ebada (worship not the right word but no alternative). All good things belongs to Islam, All bad things against Islam. This is the Islam can be interpreted.
All whatever goodness you carry is from the practices of Islam or religion around. Aethism itself cannot teach morals and good. Whatever derived and acquired from parents, family and circumstances where religion taught morals and good things.
About Scientific inventions, Knowledgeable person can find that almost of all the inventions were made after prophet time. Islam has such high influence on people's mind who made great inventions which we enjoy now. Just search web, will get details. Modern medicine by Ibn Sinna (Avicenna), Aljibra (Ali Jibran), Logartithm by Ali Gorth, Chimistry, by Ali Chemi, Mathematics by Ibn Hythem, Ibn Razi-phisics, Astronomy, there are many, time and space not permit me to go for all. But people who have sense can find the truth. All the knowledge you people acquire from their base and not your own. Islam makes human with sense not let people to go behind idols and priests.
So do not blindly stone Islam and use the wisdom to learn it. Don’t look at black sheeps who malign Islam with inhuman acts.
I hope this will give you some enlightenemetn, my typing may have error in sentece
islam ennuparanjal kaadan marude oru koottam ennanu athinte sathyam
Post a Comment