Friday, August 31, 2007

മുസ്ലിം പിന്നാക്കാവസ്ഥയും മതപഠനവും.

മതപഠനം മുസ്ലിം സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥക്കു കാരണമാണോ?

11 comments:

chithrakaran ചിത്രകാരന്‍ said...

എല്ലാ വികസന സാദ്ധ്യതകളും ഉണ്ടായിട്ടും... മുസ്ലീം പിന്നോക്കമായി തുടരുന്നതിന്റെ പ്രധാന കാരണം മത പഠനം തന്നെയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. മത പഠനം വേണ്ടന്നല്ല... പ്രാധാന്യം ചുരുക്കണം.
ശാസ്ത്രത്തെ ഉപയോഗിച്ചാല്‍ മാത്രം പോര... ശാസ്ത്രത്തെ പഠിക്കുകതന്നെ വേണം.ശാസ്ത്രവും, സാഹിത്യവും,ചരിത്രവും.

ഒരു വാചകം മാത്രമുള്ളതാണെങ്കിലും, പ്രസക്തമായ പൊസ്റ്റ്.
ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് മുസ്ലീം സമുദായത്തെ സാമ്പത്തികമായി മാത്രമല്ല, വിദ്ധ്യാഭ്യാസപരമായും പുരോഗതിയിലേക്കു നയിക്കാന്‍ പ്രചോദനം നല്‍കും.

ചിത്രകാരന്റെ ആശംസകള്‍...!!!

Nachiketh said...

എല്ലാ മതപഠനങ്ങളും തീര്‍ത്തും വ്യക്തിപരമാക്കിയാല്‍ മാത്രം മതി, ഏതൊരു മതത്തിന്റെയും പിന്നോക്കവസ്ഥമാറ്റാന്‍....

SHAN ALPY said...

മത പഠനം മതം പഠിക്കല്
മാത്രമല്ല,
മനുഷ്യനെ പഠിക്കല്
കൂടിയാണ്

ബയാന്‍ said...

മുസ്ലിംകള്‍ മതം പഠിക്കുന്നതല്ല; പഠിക്കുന്ന രീതിയും ; എന്തൊക്കെ പഠിപ്പിക്കുന്നു എന്നുള്ളതും പിന്നോക്കാവസ്ഥയ്ക്കു കാരാണമാണ്.

രാവിലെ 7.30 നു ഒഴിഞ്ഞ വയറ്റില്‍ മദ്രസ്സ എത്തണം.

9.30 നു സ്കൂളില്‍ ഒരു തയ്യാറെടുപ്പിന് സമയമില്ലാതെ പോകണം.

സ്കൂള്‍ വീട്ടിനടുത്തല്ലെങ്കില്‍ ഉച്ചഭക്ഷണം സ്കിപ്ഡ്.

വൈകുന്നേരത്തെ കളി ധിറുതിയില്‍ അവസാനിപ്പിക്കണം.

വീണ്ടും രണ്ടാം ഷിഫ്റ്റ് മദ്രസ്സ യില്‍.

9.30 നു രാത്രി വൈകി വീട്ടില്‍ - നൊ ഹോം വര്‍ക്ക് - ക്ഷീണം - ഉറക്കം.

ഓ:ടോ: 1. മദ്രസയില്‍ അറബി-മലയാളം ലിപി എന്ന ‘വരമൊഴി’ പോലോത്ത ഒരു സങ്കര ലിപി പഠിപ്പിക്കുന്നു, അതിനു പകരം മലയാളം ലിപി ഉപയോഗിച്ചാല്‍ തന്നെ മുസ്ലിംകള്‍ക്കിടയില്‍ ഒരു വിഞ്ജാന വിപ്ലവം ഉണ്ടാകും.

ഓ;റ്റോ: 2. മലയാളം ഭാഷ പഠിക്കുന്നതിനെ തടയുന്ന അറബിക് എന്ന വിഷയം സ്കൂളില്‍ നിന്ന് ഏടുത്തു മാറ്റിയാല്‍ മുസ്ലിംകള്‍ പിന്നോക്കാവസ്ഥ കേരളത്തില്‍ ഇല്ലാതാവും.

ഈ ചര്‍ച്ച കൊണ്ടു വല്ല കാര്യവുമുണ്ടെങ്കില്‍ കുറെ സ്വായനുഭവനങ്ങള്‍ പറഞ്ഞു തരാം.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഇസ്ലാമിന്റെ മൊത്തക്കച്ചവടം ലാദനെ ഏല്‍പ്പിച്ചോ എന്നു ചോദിച്ചവനോട്‌ ഇസ്ലാമിനെക്കുറിച്ച്‌ ഒന്നുമറിയാത്ത താങ്കളെയാരാണു ഇസ്ലാമിനെക്കുറിച്ച്‌ ചര്‍ച്ചസംഘഡിപ്പിക്കാന്‍ ക്ഷണിച്ചത്‌ ഫലസ്തീനിലും അഫ്ഘാനിസ്താനിലും ഇറാക്കിലും മെല്ലാം ദിവസേനെ എത്രമാത്രം മുസ്ലിം സഹോദരണ്‍ഗളെയാണുകൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്‌

ലാദന്റെ എല്ലാചെയ്തികളെയും ന്യായീകരിക്കുകയല്ല ഇറാക്കെന്ന വീട്ടില്‍ കയറികുടുമ്പനാധനെ കൊന്നു ആ കുടുമ്പംചിന്നഭിന്നമാക്കിയത്‌ താങ്കള്‍ കാണുന്നില്ലേ അങ്ങിനെ ലോകമ്മുഴുവന്‍ വെട്ടിപ്പിടിച്ച്‌ താണ്ടവന്ര്ത്തമാടുന്നവനോട്‌ ഇനിയെങ്കിലും ഒന്നുനിര്‍ത്തൂ എന്നുപറഞ്ഞതാണോ താങ്കള്‍ തെറ്റായിക്കാണുന്നത്‌
ഇതിനെതിരെ നിങ്ങളുടെ തൂലിക ചലിക്കാത്തതെന്തെ ഏതെങ്കിലുമൊരു ഇസ്ലാമിനെ ക്കുറിച്ചറിയാത്ത ഒരുവനെന്തെങ്കിലും അനീതി കാട്ടിയെന്നു പറഞ്ഞു ഒരുസമൂഹത്തെ മുഴുവനായി കരിവാരിത്തേക്കുവാന്‍ ഒരുമ്പെടുകയാണോ വേണ്ടത്‌

പെരുന്നാള്‍ദിവസം തനിക്ക്ഭക്ഷിക്കാനുള്ളത്‌ കഴിച്ച്ബാക്കിവരുന്ന ഭക്ഷണം അടുത്തവേട്ടുകാരന്‍ മുസ്ലിമോ മുസ്ലിമല്ലാത്തവനോായാല്‍പ്പോലും അവനു നല്‍കേണമെന്നു നിര്‍ബ്ബന്ധിക്കുന്നമതമാണോ
അന്യനെ
അകാരണമായി ഉപദ്രവിക്കരുത്‌ അന്യന്റെ മുതല്‍ അപഹരിക്കാന്‍ പാടില്ല അന്യമതസ്തരെ ബഹുമാനിക്കണം റ്റെറ്റായ കാര്യങ്ങളില്‍നിന്നുമാറി നാല്ലൂരു സമൂഹം വാര്‍ത്തെടുക്കണം ഇതെല്ലാമാണു മദ്രസ്സയില്‍ മതപടനമായി പടിപ്പിക്കുന്നത്‌
സ്വന്തം പള്ളിയുടെ ഒരുഭാഗം മറ്റുമതസ്തര്‍ക്കു പ്രാര്‍ത്തിക്കാന്‍ വേണ്ടി ഒഴിഞ്ഞുകൊടുത്ത നബി തിരുമേനിയുടെ മാത്ര്കയാണോ താങ്കള്‍ക്കും യുക്തിവദികള്‍ക്കും അപഹാസ്യമായി ത്തോന്നുന്നത്‌ താങ്കള്‍പരിഹസിക്കുന്ന ശൈശവകാലത്തേ മതപടനം താങ്കള്‍ക്ക്‌ വേണ്ടപോലെ ലഭിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഇങ്ങനെ എഴുതാന്‍ കഴിയില്ല അന്യമതസ്ഥരേ സ്നേഹിക്കാനാണു ഇസ്ലാം പടിപ്പിക്കുന്നത്‌
മതപടനത്തില്‍ അല്‍പ്പജ്ഞനിയായ താങ്കളും തസ്ലീമയും നിരീശ്വരവദികളും മറ്റും ശരിക്കുള്ളത്‌ കിട്ടാതെ അങ്ങാടിയില്‍ നിന്നുകേട്ട ഇസ്ലാമിനെക്കുറിച്ചുള്ള അറിവുമായി മുസ്ലിമിന്റെ പേരു വച്ചു നടക്കുന്നതാണു അപകടം ശരിക്കുമതപടനം നടത്തിയ ഒരാള്‍ക്ക്‌ ഒരുതീവ്വ്ര വാദിയാകാന്‍ കഴിയില്ല
സങ്കരവര്‍ഗ്ഗമാവാതെ ഏതെങ്കിലുമൊന്നായി ഇനിയെങ്കിലും വിഡ്ഡിത്തരങ്ങളെഴുന്നള്ളിച്ച്‌ ആളുകളുടെ സമയം കൊല്ലാതിരുന്നുകൂടെ നിങ്ങക്ക്‌ ധൈര്യമുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ നിങ്ങ്ല്ക്ക്‌ അനുകൂലമായത്‌ മാത്രം സെന്‍സര്‍ ചെയ്ത്‌ പബ്ലിഷ്ചെയ്യാതെ
മറ്റുള്ളവര്‍ പറയുന്നാത്‌ നേരിട്ടു പറയാനുള്ളത്‌ പറയാനനുവദിച്ചുകൂടെ ഈീഴുത്തു ചിലപ്പോള്‍ വെളിച്ചംകാണില്ലെന്നറിയാം ഒരു കാഴ്ചക്കാരന്‍

കടവന്‍ said...

പ്രിയ അനോണീ, ഇസ്ലാം പഠിപ്പിക്കുന്ന സ്നേഹം, അന്യമതക്കാരനോടുള്ള ആദരവ് ഇവ കാണാന്‍ സൌദിയില്‍ വരിക. നോണ്‍മുസ്ലിങ്ങളെ ആദരിക്കുന്നത് ബ്രൌണ്‍ നിറത്തില്‍ വേറിട്ട ഇക്കാമ()നല്കിയാണ്, പിന്നെ ആ ഇക്കാമ പലയിടത്തും കാട്ടുന്പോളുള്ള ആ സ്നേഹപ്രകടനം ഒന്ന് കാണേണ്ടത് തന്നെ, കാറിത്തുപ്പുക വലിച്ചെറിയുക തുടങ്ങി...ആഹഹഹ എന്ത് സ്നേഹമുള്ളവര്, ആ സ്നേഹം അനുഭവിച്ചവര്‍ ഉടന്‍ മുസ്ലീമായിക്കളയുമ്, എന്റെ അനോണീ ഏട്ടിലെ പശു പുല്ലു തിന്നില്ല. താങ്കളുടെ അതേ വാദം നടത്താറുള്ള ഒരു സുഹ്ര്ത്തിനോട് എന്നിട്ടെന്താ പാകിസ്താനില്‍ നിത്യവും തമ്മിലടിയും ബോംബ് പൊട്ടലുമാണെന്ന് ചോദിച്ചപ്പൊള്‍ പരയുകാ അതൊക്കെ അമേരിക്കയാണ്‍ ചെയ്യുന്നതെന്ന്..എന്ത് നല്ല ഫലിതം. 1428കൊല്ലമായി സൌദികള്‍ അന്യമതസ്ഥരെപ്പൊലും അനുവദിക്കാത്ത് സൌദിയിലെ കുട്ടികളുടെ സ്വഭാവമോ.. ആഹഹ വിദേശികളെ കല്ലെറിയുക, തുപ്പുക ചീത്ത വിളിക്കുക പിന്നെ റംസാനില്‍ കുഞു പടക്കങ്ങാള്‍ കത്തിച് വിദേശികളുടെ മേലെയെറിയുക ഇത്ത്രയൊക്കെയെയുള്ളൂ ചെറിയ വിനോദങ്ങള്, വലിയവ പിക്ക് ഉപ് എടുത്റ്റ് റോഡരികില്‍ നടന്ന് പോവുന്നവണെ തലയിലിടുന്ന കയറ്വെച്ച് കീച്ചുക(ഒരെണ്ണം അനോണീക്ക് കിട്ടിയാ സ്വര്ഗം ഭൂമിയില്‍ കാണും, സ്കൂടറിലൊ സൈക്കിളിലോ പോകുന്നവനെ ഇടിച്ച് വീഴ്ത്തുക..എഴുതാന്‍ ഒരുപാടുണ്ട്..സുഹ്ര്^ത്തേ നമ്മുടെ നാട്ടില്‍ ഇത്രയും ഹറാംപിറന്നവരുണ്ടാവില്ല, ഇവരാദ്യം ഇവരെ നന്നാക്കട്ടെ എന്നിട്ട് മതി ഇന്ത്യക്കരെ മര്യാദ പടിപ്പിക്കുന്നത്.

Unknown said...

kadavan pranchathu kalakki
evide varoo evarude sneham thirichariyu.....
Rafeeq kizhattur
jeddah.

Anonymous said...

മുസ്ലിം സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥക്കു പ്രധാന കാരണം മത പഠനം തന്നെയാണെന്ന് പക്ഷേ ഇതു മാറ്റിയെടുക്കാന്‍ കഴിയുമായിരുന്നു ആ വിഭാഗം ജനതയെ ചൂഷണം ചെയ്ത രാഷ്ട്രീയപ്രസ്ഥാനമാണ്‌ മുസ്ലീം ലീഗ് അവരുടെ വലിയ സ്ഥാനത്ത് ആത്മീയനേതാവ് എന്ന് പറയപ്പെടുന്ന ആളെ നിര്‍ത്തികൊണ്ടാണ്‌ മുസ്ലീംലീഗ് ഇത്തരം ജനതയുടെ പാര്‍ട്ടിയായിമാറിയതും മലബറില്‍ പ്രത്യാകിച്ച് മലപ്പുറത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന പ്രാകൃതമായ ഊരുവിലക്കും മറ്റു അനാചാരങ്ങളും നടക്കുമ്പോള്‍ ഇതിനെ എതിര്‍ക്കാതെ അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ലീഗ്ന്റെ നേതാക്കള്‍ ഇതില്‍ പങ്കാളികളാണെന്നതും കാണാം ഇത്തരം ജനതയുടെ പിന്നോക്ക അവസ്ഥയ്ക്കു കാരണം മതപഠനം പോലെതന്നെ ഈ വര്‍ഗീയ പ്രസ്ഥാനത്തിന്റെയും പങ്ക് വലുതാണ്‌ ...മുജീബ്പാലപ്പെട്ടി

Anonymous said...

മതപഠനം ആണ് പിന്നോക്കാവസ്ഥക്ക് കാരണം എന്ന് വിലയിരുത്തുവാന്‍ കഴിയില്ലാ.. എന്നാല്‍ മത പഠനം മാത്രം ആയാല്‍ ഈ ചോദ്യത്തിന് പ്രസ്സക്തി ഒണ്ടു. മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്ക് മുഖ്യ കാരണങ്ങള്‍ പലതാണ് എന്നാണു എന്റെ നിരീക്ഷണം..
സാധാരണ ഒരു മുസ്ലിം തന്റെ കുട്ടിയെ അധികം പഠിപ്പിക്കാന്‍ തുനിയുന്നില്ല..
കുട്ടികള്‍ സ്കൂള്‍ പഠനം കഴിഞ്ഞാല്‍ ഒടനെ പണം സമ്പാദിക്കാന്‍ താല്പര്യപ്പെടുന്നു..., കുറെ മാതാപിതാക്കളും..
മുസ്ലിം പെണ്‍കുട്ടികളെ സ്കൂള്‍ കഴിയുംബോളെ കെട്ടിച്ചു വിടാന്‍ മാതാപിതാക്കള്‍ തുനിയുന്നു..
ഇവ ചിലത് മാത്രം..

ചാർ‌വാകൻ‌ said...

മുസ്ളീം പിന്നോക്കാവസ്ഥയുടെ കാരണം മതപഠമല്ലാ..മറിച്ച് പലകാരണങ്ങളിലൊന്നായി പരിഗണിക്കാം .നൂറ്റാണ്ടുകള്‍ മുഗള്‍ ഭരണം നിലനിന്ന ഒരുരാജ്യത്ത് ആമതം ​ന്യൂനപക്ഷവും ,ആജനത പിന്നോക്കവുമാകാനുള്ളകാരണം വേറേ ചര്‍ച്ചചെയേണ്ടതാണ്.
തിരുവിതാം കൂറിലെ എല്ലാക്രിസ്ത്യന്‍ പള്ളികളിലും സണ്‍ഡേസ്കൂള്‍ എന്ന മതപഠനം നടക്കുന്നു.ആ ഒരുകാരണത്താല്‍ സുറിയാനിക്രിസ്ത്യാനികള്‍ സാമൂഹ്യമായോ,സാമ്പത്തികമായോ പിന്‍തള്ളപെട്ടില്ലന്നു മാത്രമല്ല ബഹുദൂരം മുന്നേറുകയുമുണ്ടായി.എന്നാല്‍ അവശക്രൈസ്തവര്‍ക്കിതു കഴിഞ്ഞുമില്ല.
മാഷേ,മത/ജാതി/സമുദായങ്ങളുടെ നിര്‍മ്മിതിയും ,സ്ഥാപന/പുന:സ്ഥാപനങ്ങള്‍
വ്യക്തമായ സാമൂഹ്യ-രാഷ്ട്രീയ് വിഷയമാണ്,മറ്റൊരു ചര്‍ച്ചക്കുള്ളവിഷയം .

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.