Tuesday, March 31, 2009

പി.ഡി.പി. മതേതരമോ?

ഹമീദ്‌ ചേന്നമംഗലൂര്‍

കേ രളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത്‌ പി.ഡി.പി.യാണ്‌. അബ്ദുനാസര്‍ മഅദനിയെ മൈനസ്‌ ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. കൊല്ലൂര്‍ വിള മഅദനല്‍ ഉലൂം അറബികോളേജില്‍ മതപഠനം നടത്തിയ അബ്ദുന്നാസര്‍ എണ്‍പതുകളുടെ രണ്ടാംപാതിയില്‍ ഇസ്‌ലാം മതപ്രഭാഷകനായാണ്‌ രംഗപ്രവേശം ചെയ്‌തത്‌.
സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധ നേടുന്നത്‌ തൊണ്ണൂറുകളുടെ ആദ്യത്തിലാണ്‌. 1991-ല്‍ മഅദനിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേവാ സംഘം (ഐ.എസ്‌.എസ്‌.) നിലവില്‍ വന്നു. ആര്‍.എസ്‌.എസ്സിന്റെ മാതൃകയില്‍ രൂപകല്‌പന ചെയ്യപ്പെട്ട രണോത്സുകസംഘമായിരന്നു ഐ.എസ്‌.എസ്‌.
ആര്‍.എസ്‌.എസ്സിന്‌ ഗോള്‍വാള്‍ക്കറുടെ 'വിചാരധാര' ഉള്‍പ്പെടെയുള്ള പ്രത്യയശാസ്‌ത്ര രേഖകളുണ്ടായിരുന്നു. ഐ.എസ്‌.എസ്സിന്‌ ലിഖിത രേഖകള്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. തീഷ്‌ണമായ മതതീവ്രവാദത്തിന്റെയും നഗ്‌നനമായ വര്‍ഗീയതയുടെയും ഭഷയില്‍ മഅദനി നടത്തിയ പ്രഭാഷണങ്ങളും അവയുടെ കാസറ്റുകളുമായിരുന്നു ഐ.എസ്‌.എസ്സിന്റെ പ്രത്യയശാസ്‌ത്ര മൂലധനം. പലസ്‌തീനും ബോസ്‌നിയയും അഫ്‌ഗാനിസ്‌താനുമുള്‍പ്പെടെയുള്ള സാര്‍വദേശീയ വിഷയങ്ങളും ബാബറി മസ്‌ജിദ്‌, മുസ്‌ലിം സ്വത്വം, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദേശീയ വിഷയങ്ങളും ഐ.എസ്‌.എസ്സ്‌. മേധാവിയുടെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. മുസ്‌ലിങ്ങളുടെ മതവികാരവും സമുദായഗര്‍വും ആളിക്കത്തിക്കുക എന്നതായിരുന്നു ഓരോ പ്രഭാഷണത്തിന്റെയും ഉദ്ദേശ്യം.
ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്നപോലെ ഇന്ത്യയിലും 'ഇസ്‌ലാമിക സമൂഹം' ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന്‌ ശക്തമായി പ്രചരിപ്പിക്കാനാണ്‌ ഐ.എസ്‌.എസ്‌. തലവന്‍ അഹോരാത്രം ശ്രമിച്ചത്‌. 'മനുഷ്യസമൂഹം' എന്ന ചിന്ത അദ്ദേഹത്തിന്റെ വിചാരവികാരങ്ങളില്‍ ഒരിക്കലും കടന്നുചെന്നില്ല. ഒരു തികഞ്ഞ വര്‍ഗീയവാദിക്ക്‌ മാത്രം ചേരുന്നതുപോലെ, സമൂഹത്തെ മുസ്‌ലിം/അമുസ്‌ലിം എന്നിങ്ങനെയാണ്‌ മഅദനി വര്‍ഗീകരിച്ചത്‌. നാം (മുസ്‌ലിങ്ങള്‍)/അവര്‍ (അമുസ്‌ലിങ്ങള്‍), ഞങ്ങള്‍ (മുസ്‌ലിങ്ങള്‍)/നിങ്ങള്‍ (അമുസ്‌ലിങ്ങള്‍) എന്നീ ദ്വന്ദ്വങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നത്‌ കാണാം. ഓരോ മുസ്‌ലിമും 22 കാരറ്റ്‌ മുസ്‌ലിമാകണമെന്നും മുസ്‌ലിമാണെന്നു പറയുന്നതില്‍ അവര്‍ക്ക്‌ അഭിമാനം തോന്നണമെന്നും മഅദനി പലപ്പോഴും ഉണര്‍ത്തിയിട്ടുണ്ട്‌.
'ഗര്‍വ്‌ സെ ബോലോ ഹം ഹിന്ദുഹെ' (ഞങ്ങള്‍ ഹിന്ദുക്കളാണെന്ന്‌ അഭിമാനത്തോടെ പറയുക) എന്നതാണ്‌ ആര്‍.എസ്‌.എസ്സ്‌. ശാഖകളില്‍ മുഴങ്ങിപ്പോന്ന മുദ്രാവാക്യമെങ്കില്‍, 'ഞങ്ങള്‍ മുസ്‌ലിങ്ങളാണെന്ന്‌ അഭിമാനത്തോടെ പറയുക' എന്നതത്രേ ഐ.എസ്‌.എസ്‌. സാരഥി മുഴക്കിയ മുദ്രാവാക്യം. മുസ്‌ലിം സദസ്സിനെ സാക്ഷിനിര്‍ത്തി ''ഞാനും നിങ്ങളും മുസ്‌ലിങ്ങളാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം'' എന്നു പറയാനും അദ്ദേഹം മടിച്ചില്ല. ('ഡിസംബര്‍ ആറിന്‌ ആര്‌ മറുപടിപറയും?' എന്ന ഓഡിയോ കാസറ്റ്‌ ശ്രദ്ധിക്കുക.)
'ഞാനും നിങ്ങളും മനുഷ്യരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ 'ഞാനും നിങ്ങളും ഇന്ത്യക്കാരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ പറഞ്ഞുശീലിച്ചിട്ടില്ലാത്ത അബ്ദുന്നാസര്‍ മഅദനിയുടെ ഐ.എസ്‌.എസ്‌. മറ്റുചില വര്‍ഗീയ-തീവ്രവാദ സംഘടനകളോടൊപ്പം, 1992 ഡിസംബറില്‍ നിരോധിക്കപ്പെട്ടു. ആ സാഹചര്യത്തിലാണ്‌ 1993-ല്‍ പി.ഡി.പി. ഉദയം ചെയ്യുന്നത്‌. ഐ.എസ്‌.എസ്സിന്റെ എന്നപോലെ പി.ഡി.പി.യുടെയും പരമാചാര്യന്‍ മഅദനി തന്നെയായിരുന്നു. മുന്‍ സംഘടന നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ പാര്‍ട്ടിയുടെ മുഖം അല്‌പം മിനുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു. 'മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമന'മാണ്‌ പി.ഡി.പി.യുടെ ലക്ഷ്യം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ മുഖം മിനുക്കല്‍. 'അവര്‍ണര്‍ക്ക്‌ അധികാരം, പീഡിതര്‍ക്ക്‌ മോചനം' എന്ന മുദ്രാവാക്യവും പുതിയ സംഘടന ഉയര്‍ത്തി.
പക്ഷേ, കുപ്പി മാറിയെങ്കിലും വീഞ്ഞ്‌ പഴയതുതന്നെയായിരുന്നു. തകര്‍ക്കപ്പെട്ട ബാബറി മസ്‌ജിദ്‌ പൂര്‍വസ്ഥാനത്ത്‌ പൂര്‍വരൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നതുവരെ അടങ്ങിയിരിക്കാന്‍ മുസ്‌ലിങ്ങള്‍ക്കാവില്ലെന്നും ആ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍വരെ അവര്‍ തയ്യാറാകണമെന്നുമുള്ള ആഹ്വാനം യുദ്ധോത്സുക ശൈലിയില്‍ മഅദനി മുഴക്കിക്കൊണ്ടിരുന്നു.
മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയ പി.ഡി.പി. നേതൃത്വം മുസ്‌ലിം വൈകാരിക പ്രശ്‌നങ്ങള്‍ക്കപ്പുറം പോയില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടണം. ദളിത്‌-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ചിലരെ പി.ഡി.പി.യില്‍ അംഗങ്ങളാക്കി എന്നത്‌ ശരിയാണ്‌. പക്ഷേ, അവരുടെ 'ഉന്നമന'ത്തിന്‌ മഅദനി കണ്ടെത്തിയ മാര്‍ഗം മതപരിവര്‍ത്തനമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. പി.ഡി.പി.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.പി. കക്കാടിന്റെ വെളിപ്പെടുത്തല്‍ അതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
മഅദനി പലരെയും മതംമാറ്റിയിട്ടുണ്ടെന്നും മാറുന്നവര്‍ക്ക്‌ ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നെന്നും കക്കാട്‌ പറയുന്നു. പട്ടികജാതിക്കാരനായ തന്നെപ്പോലുള്ളവരെ മതംമാറ്റി തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു മഅദനിയുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്ന മുന്‍ സെക്രട്ടറി പി.ഡി.പി. ചെയര്‍മാന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കി പലരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായും വെളിപ്പെടുത്തുന്നുണ്ട്‌. കോയമ്പത്തൂര്‍ ജയിലിലായിരിക്കെപോലും മഅദനിയുടെ മുഖ്യപ്രവര്‍ത്തനം മതം മാറ്റലായിരുന്നു എന്നതിന്റെ തെളിവത്രേ ജയിലില്‍ കഴിഞ്ഞിരുന്ന മണിയുടെ മതപരിവര്‍ത്തനം. മണിയെ മഅദനി യൂസുഫാക്കി.
മതേതരമായി ചിന്തിക്കുന്ന ആരും ആളുകളെ മതംമാറ്റാന്‍ പോവില്ല. സ്വമതഗര്‍വും പരമതപുച്ഛവുമുള്ളവരും തന്റെ മതസമുദായം ബലപ്പെടുകയും അപരസമുദായം ക്ഷയിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുമാണ്‌ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നത്‌. ഇത്തരം ഒരാളും അയാള്‍ നയിക്കുന്ന പാര്‍ട്ടിയും മതനിരപേക്ഷമാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷക്കാര്‍ തീരെ പറയില്ല. സി.പി.എം. തന്നെയാണ്‌ ഏറ്റവുംമികച്ച ഉദാഹരണം. 2002-ല്‍ ആ പാര്‍ട്ടിയുടെ മുഖപത്രം മഅദനിയെ 'മതഭീകരതയുടെ കോ-ഓര്‍ഡിനേറ്റര്‍' എന്നു വിലയിരുത്തുകയുണ്ടായി. (2002 ജനവരി 13 തൊട്ട്‌ 16 വരെയുള്ള തിയ്യതികളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച 'മതഭീകരതയുടെ കേരളീയം' എന്ന പരമ്പര നോക്കുക.)
എന്നാലിപ്പോള്‍ സി.പി.എം. നേതൃത്വം പറയുന്നത്‌ മഅദനി മതനിരപേക്ഷ വാദിയും പി.ഡി.പി. മതനിരപേക്ഷ പാര്‍ട്ടിയുമാണെന്നാണ്‌. തെളിവായി മഅദനിയുടെ സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ വിരുദ്ധതയും അവര്‍ നിരത്തുന്നു. ഇപ്പറഞ്ഞ രണ്ടും പുതിയ കാര്യങ്ങളല്ല. ഐ.എസ്‌.എസ്സിന്റെ കാലംതൊട്ടേ മഅദനി പലസ്‌തീന്‍ പ്രശ്‌നവും മറ്റും മുന്‍നിര്‍ത്തി കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ സ്വീകരിച്ചുപോന്നിട്ടുണ്ട്‌. ഭൂരിപക്ഷ വര്‍ഗീയതയുടെ നിശിത വിമര്‍ശകന്‍ എന്ന നിലയ്‌ക്കുള്ള 'വര്‍ഗീയ വിരുദ്ധത'യും പണ്ടേ മഅദനിക്കുണ്ട്‌.
ആ അര്‍ഥത്തില്‍ സാമ്രാജ്യത്വവിരുദ്ധതയും വര്‍ഗീയ വിരുദ്ധതയുമുള്ള മറ്റൊരു പ്രസ്ഥാനമാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ (എന്‍.ഡി.എഫ്‌.). അവരും ഭൂരിപത്ഥഗീയതയെയും സാമ്രാജ്യത്വത്തെയും കഠിനമായി എതിര്‍ക്കുന്നു. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. കാണുന്നത്‌ മതനിരപേക്ഷ പ്രസ്ഥാനമായിട്ടല്ല, മതതീവ്രവാദ പ്രസ്ഥാനമായിട്ടാണ്‌. പി.ഡി.പി. ചില നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ മുന്നില്‍വെച്ച്‌ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്നു എന്നതൊഴിച്ചാല്‍, ആ സംഘടനയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നതാണ്‌ വസ്‌തുത.
ജയില്‍ മോചിതനായശേഷം മഅദനി എന്‍.ഡി.എഫിന്റെ 'തേജസി'ന്‌ നല്‍കിയ അഭിമുഖം തന്നെയാണ്‌ അതിനുള്ള തെളിവ്‌. എന്‍.ഡി.എഫിനും പി.ഡി.പി.ക്കും യോജിക്കാവുന്ന പല മേഖലകളുമുണ്ടെന്നും അക്കാര്യത്തില്‍ ഐക്യത്തോടെ താന്‍ രംഗത്ത്‌ വരുമെന്നും മഅദനി പ്രസ്‌തുത അഭിമുഖത്തില്‍ വ്യക്തമാക്കിയത്‌ കാണാം. 'മുസ്‌ലിം ഐക്യം അനിവാര്യമായ ഘട്ടത്തിലാണ്‌ നാമുള്ളതെ'ന്നും പി.ഡി.പി. നേതാവ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ജനങ്ങളുടെ മതേതരമായ ഐക്യത്തെക്കുറിച്ചല്ല, മുസ്‌ലിങ്ങളുടെ ഐക്യത്തെക്കുറിച്ചാണ്‌ ഇവിടെ മഅദനി സംസാരിക്കുന്നത്‌. ഹിന്ദു ഐക്യത്തെക്കുറിച്ച്‌ വാചാലരാകുന്ന പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയും വി.എച്ച്‌.പി. പോലുള്ള സംഘടനകളെയും തീര്‍ത്തും ശരിയായി, വര്‍ഗീയ ഗണത്തില്‍പ്പെടുത്തുന്നവരാണ്‌ സി.പി.എമ്മുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ മതേതരവാദികളും. എങ്കില്‍ ഇപ്പോഴും മുസ്‌ലിം ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്ന മഅദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഏത്‌ കള്ളിയിലാണ്‌ നമുക്ക്‌ ചേര്‍ക്കാനാവുക-വര്‍ഗീയക്കള്ളിയിലല്ലാതെ?

മാതൃഭൂമി 31-3-09

14 comments:

ea jabbar said...

വരുണ്‍ ഗാന്ധിയുടെ ഒരു പ്രസംഗം , പത്തു ദിവസത്തെ ജയില്‍ ശിക്ഷ അര്‍ഹിക്കുന്നുവെങ്കില്‍ മ അദനിയുടെ പ്രസംഗങ്ങള്‍ 10000 കൊല്ലത്തെ ജയില്‍ ശിക്ഷ അര്‍ഹിക്കുന്നവയാണ് !
കേരളത്തില്‍ ഇത്രത്തോളം വര്‍ഗ്ഗീയ വിഷം ചീറ്റിയ മറ്റൊരാളും ഇല്ല തന്നെ!!

Anonymous said...

ഇപ്പോള്‍ ചീറ്റുന്നുണ്ടോ എന്ന പ്രസക്തമായ ചോദ്യം ഉപേക്ഷിച്ച് പണ്ട് ചീറ്റിയിരുന്നതും, ഒരു പക്ഷെ നാളെ ചീറ്റിയേക്കാം എന്നതും വിഷയമാകുന്നതെന്തേ? ചീറ്റിയ സമയത്ത് ഏറ്റവും എതിര്‍ത്തിരുന്നത് സി.പി.എം എന്നത് എന്തേ ലേഖനത്തില്‍ വരുന്നില്ല. 'മതഭീകരതയുടെ കേരളീയം' എന്നലേഖനം അതിനു തെളിവാണെങ്കിലും അതിനെപ്പറ്റി പരാമര്‍ശിക്കുന്നത് സി.പി.എമ്മിനെ വിമര്‍ശിക്കുന്ന തരത്തിലല്ലേ? മതേതരത്വത്തോട് പരസ്യമായിത്തന്നെ കൂറ് പ്രഖ്യാപിച്ചത് എന്തേ വിലയ്ക്കെടുക്കപ്പെടുന്നില്ല. എ.പി.കക്കാടിന്റെ വാക്കുകള്‍ക്ക് നല്‍കുന്ന വിലയെങ്കിലും മദനിയുടെ വാക്കുകള്‍ക്ക് നല്‍കിക്കൂടെ?

(ചോദ്യങ്ങള്‍ ലേഖനകര്‍ത്താവിനോട്. ജബ്ബാര്‍ മാഷിനോടല്ല കേട്ടോ)

നിത്യസാക്ഷി said...

അറിയിപ്പ്. എല്ലാവരും താന്താങ്ങള്‍ക്ക് കിട്ടിയ മതേതരത്വ സര്‍ട്ടിഫിക്കറ്റുകളില്‍ ഹമീദ് ചേന്ദമംഗലൂരിന്റെയും ജബ്ബാര്‍ മാഷിന്റെയും ഒപ്പുകള്‍ ഉണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തേണ്ടതാകുന്നു.

എന്ന് മാപ്ലയായി പിറന്ന് ചേപ്രയായിപ്പോയ, ബ്ലോഗിലും മാത്ര്യഭൂമിക്കോളത്തിലും ഒതുങ്ങിപ്പോയ പാവം രണ്ട് മാഷന്മാര്‍ ഒപ്പ്.

നിത്യസാക്ഷി said...

പി.ഡി.പി.'മതേതര'മല്ല. ഈ മാപ്ലാര്‍ക്കൊന്നും തന്നെ 'മതേതരത്വമില്ല'.

ഈ വ്ര്യത്തി കെട്ട മതം തന്നെ 'മതേതര'മല്ല.

പിന്നെയോ!?

ഈ 'മതേതരം' 'മതേതരം' എന്നു പറയുന്ന മഹാ സംഗതി ഞമ്മളാകുന്നു.

ഞമ്മള്‍ 22 കാരറ്റ് മതേതരന്മാരാകുന്നു! മുസ്ലിം പേരു മാത്രമേയുള്ളൂ മാലോകരെ.അത് ഞമ്മക്ക് ജമ്മനാ കിട്ടീതാ..

അത് മറന്നേക്കൂ. ഞങ്ങള്‍ (ഹമീദ് മാഷും പിന്നെ ഞാനും) മതേതര മാഷന്മാരാണു. 100%.

ആര്‍ക്കും സംശയം വേണ്ട. ഞമ്മളുടെത് മതേതരത്വവും ബാക്കിയെല്ലാം താലിബാനുമാകുന്നു.

ബാക്കി മാപ്ലാരൊക്കെ താലിബാനാണെന്ന് എല്ലാവരും അംഗീകരിച്ചാലേ

ഞമ്മന്‍ മതേതരനാകൂ..

അതാണു ഞങ്ങളീ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നതിന്റെയൊരു ഗുട്ടന്‍സ്.

Anonymous said...

നേരത്തെ പോസ്റ്റിയ അനോണി,
ഒരു തീവ്രവാദി ഏതു നേരവും പ്രകോപനമായ രീതിയില്‍ സംസാരിക്കണമെന്നൊന്നുമില്ല കോടതിക്കു മുന്നില്‍ വന്ന സാക്ഷിമൊഴികളും മൊബൈലില്‍ സംസാരിച്ചതു പോലുള്ള വളരെയെളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ പറ്റുന്ന വ്യക്തമായ തെളിവുകളും ഉണ്ടായിട്ടു പോലും ഇത്തരം ആളുകള്‍ക്കെതിരെ അന്വേഷണം വരുന്നില്ല..പക്ഷേ ഇത്തരം ആരോപണങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും കാര്യമായെടുക്കുന്നില്ല.മതേതരത്വത്തെക്കുറിച്ച് പരഞ്ഞു നടന്നിരുന്ന ഇടതുപക്ഷം അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി.നായനാര്‍ വധശ്രമക്കേസ് ഇടതു സര്‍ക്കാരിന്റെ കള്ളക്കേസായിരുന്നിരിക്കണം ,അല്ല സത്യമാണെങ്കില്‍ പി ഡി പി ക്ക് തീവ്രവാദസ്വഭാവം ഉണ്ടെന്നതിന്റെ തെളിവല്ലേ അത്?അതു ചോദിക്കാന്‍ പറ്റാത്ത രീതിയില്‍ സി പി എം അണികള്‍ അധ:പതിച്ചു പോയോ

..naj said...

"""എന്നാലിപ്പോള്‍ സി.പി.എം. നേതൃത്വം പറയുന്നത്‌ മഅദനി മതനിരപേക്ഷ വാദിയും പി.ഡി.പി. മതനിരപേക്ഷ പാര്‍ട്ടിയുമാണെന്നാണ്‌. തെളിവായി മഅദനിയുടെ സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ വിരുദ്ധതയും അവര്‍ നിരത്തുന്നു. ഇപ്പറഞ്ഞ രണ്ടും പുതിയ കാര്യങ്ങളല്ല. ഐ.എസ്‌.എസ്സിന്റെ കാലംതൊട്ടേ മഅദനി പലസ്‌തീന്‍ പ്രശ്‌നവും മറ്റും മുന്‍നിര്‍ത്തി കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ സ്വീകരിച്ചുപോന്നിട്ടുണ്ട്‌."""

So nobody will let anyone to change from their mistake.

must keep the title what they carry in the past, no change allowed.

even they change, we will let not !

Ha Ha Ha

Saint is saint, fanatics remain fanatics, foolish remain foolish,
fundamentalists remain to be fundamentalist.

No change even they annonce publicly,

We will let not !

This is the politics

..naj said...

'
Jabbar mash Said,

""വരുണ്‍ ഗാന്ധിയുടെ ഒരു പ്രസംഗം , പത്തു ദിവസത്തെ ജയില്‍ ശിക്ഷ അര്‍ഹിക്കുന്നുവെങ്കില്‍ മ അദനിയുടെ പ്രസംഗങ്ങള്‍ 10000 കൊല്ലത്തെ ജയില്‍ ശിക്ഷ അര്‍ഹിക്കുന്നവയാണ് !
കേരളത്തില്‍ ഇത്രത്തോളം വര്‍ഗ്ഗീയ വിഷം ചീറ്റിയ മറ്റൊരാളും ഇല്ല തന്നെ!!

Then Jabbar mash will be happpppppy by detaining him forever !

If Madani did mistake, then he should be punished by Court of Law. not by Jabbar Mash's personal law.

Jabbar Mash have the same stand for Sena's leaders, and other fanatic leaders,

I don't know, i think he must have as because he takes things without bias.

So then, he is right, unless otherwise

Stanly said...

Thanks for the write-up. I have always enjoyed reading the articles of Chendamangallore. In this post also, I dont dispute his description about the Islamic Seva Sangh and Madani's politics in 1980s and 90s. Who says Madani was a saint secular soldier during those years?
I think we should look into the larger picture. Penetrating into the Muslim community and break the traditional hold of the Muslim League are the proclaimed agenda of the CPM. Madani and the PDP, after the jail release, are holding out an altogether different political manifesto. In the post, Chennamangallore has quoted an interview Madani gave after his release. He has made PDP's politics clear in a massive press conference, held last week. So engaging PDP, despite it being a religion-based political outfit, itself is not wrong in my very personal opinion. Rather, such an engagement would help the Marxist party address the identity-based issues and movements in the future in a more eefective way.

We are living in a fast-changing society. It's not 1987 when the party sacked MVR for introducing badal rekha. Since it's a mass movement, or a party of the masses, CPM has to take a more open stand towards religions, without giving up a Communist party's rationalisation agenda. A strategy of "agressive engagement" with religions is needed. The PDP affair could be seen as a strategy. Instead, it's being overblown in the state.

സുശീല്‍ കുമാര്‍ said...

പി ഡി പി അവരുടെ വര്‍ഗ്ഗീയ സ്വഭാവം ഉപേക്ഷിച്ചുവെങ്കില്‍ നല്ലതുതന്നെയാണ്‌; എന്നാല്‍ തങ്ങള്‍ മുമ്പ്‌ വര്‍ഗ്ഗീയവാദികളായിരുന്നു എന്ന് മഅദനി എവിടെയും പറഞ്ഞതായി കാണുന്നില്ല. അവര്‍ അവരുടെ ഭൂതകാലത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. മതത്തെ രാഷ്ട്രീയലാഭത്തിന്‌ ഉപയോഗിക്കുന്നവര്‍ ആരായാലും അത്‌ ഇടതുപക്ഷമായാലും കടുത്ത പാതകം തന്നെയാണു ചെയ്യുന്നത്. "മാപ്ലാര്‍ക്ക്" മാത്രമല്ല മതബോധമുള്ളത്, കാലാകാലങ്ങളായി മതേതരത്വത്തിലും മതസഹിഷ്ണുതയിലും വിശ്വസിക്കുന്ന ഇടതുപക്ഷവിശ്വാസികളായ ഭൂരിപക്ഷ സമുദായക്കാരുടെയും ഉള്ളില്‍ മതബോധമുണ്ട്. കുറെക്കാലമായി ബി ജെ പിക്കാര്‍ മെനക്കെട്ടിട്ടും അതിനെ അധികമൊന്നും ഊതിക്കത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു പണിയും ചെയ്യാതെത്തന്നെ അവര്‍ക്ക്‌ വോട്ടുണ്ടാക്കിക്കൊടുക്കുന്ന പണി ഇടതുപക്ഷക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന്‌ തോന്നുന്നു.

..naj said...

Good Comment and sensible, Suseel Kumar

Anonymous said...

ഹംസാ‍ക്കയുടെ കമ്യൂണിസം

SMASH said...

ഹംസാക്കേടെ അഭിമുഖം ഇന്നലെ മനോരമ ന്യൊസില്‍ ഉണ്ടായിരുന്നു..ഹമീദ് ചേന്നമംഗലൂര്‍ പാറഞത് എത്ര ശരി, ഇസ്ലാം സമുദായത്തിന്റെ വര്‍ഗീയ വികാരം മുതലെടുത്തു തന്നെയാണ്‌ ഇടതു മുന്നണി അവിടെ വോട്ടു പിടിക്കുന്നത് എന്ന് ശരിക്കും ബോധ്യമായി, താനൊരു മുസ്ല്യാര്‍ ആകേണ്ടയാളായിരുന്നു എന്നാണ്‌ ലങ്ങോര്‌ അഭിമുഖത്തില്‍ പറഞത്. സി പി എമ്മിന്റെ അമേരിക്കന്‍ വിരുദ്ധത അമേരിക്കയുടെ ഇസ്ലാം വിരുധത മൂലം ഉണ്ടായതാണെന്നു മുസ്ലീംങ്ങളെ വിശ്വസിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്‌ ഹംസാക്ക..

.............................വോട്ടിനു മീതെ പ്രത്യയശാസ്ത്രവും പറക്കില്ല...........

സി.കെ.എസ്, said...
This comment has been removed by the author.
സി.കെ.എസ്, said...

പി.ഡി.പി.യോടുള്ള സമീപനം

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.