പാക് പള്ളിയില്‍ ചാവേറാക്രമണം: 50 മരണം
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ അഫ്ഗാനിസ്താന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര് മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാന് അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ ഗോത്രവര്‍ഗ മേഖലയായ ഖൈബറിലെ ജംറുദ് പട്ടണത്തില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും സ്ഥാപിച്ച താത്കാലിക പള്ളിയിലാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്താനിലെ വിദേശ സൈനികര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന പ്രധാന പാതയിലുള്ള ഈ പള്ളി ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.
യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പുതിയ അഫ്ഗാന് നയം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന തുടങ്ങിയ ഉടനെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടന സമയത്ത് മുന്നൂറോളം പേര് പള്ളിയിലുണ്ടായിരുന്നു. പോലീസും അര്‍ധസൈനികരും സര്‍ക്കാറുദ്യോഗസ്ഥരും ഇവരിലുള്‍പ്പെടുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര് കുടുങ്ങിക്കിടക്കുന്നുണ്ട്.
2008 സപ്തംബറില്‍ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിനു നേരെയുണ്ടായ ചാവേറാക്രമണത്തിനുശേഷം പാകിസ്താനില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അന്ന് 60 പേരാണ് മരിച്ചത്. താലിബാനും മറ്റു ഭീകര സംഘടനകള്‍ക്കും നേരേ നടത്തുന്ന സൈനികാക്രമണത്തിനുള്ള തിരിച്ചടിയാണ് വെള്ളിയാഴ്ചത്തെ സ്ഫോടനമെന്ന് സംശയിക്കുന്നതായി പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പള്ളിക്കടുത്തുള്ള പോലീസ് താവളം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തദ്ദേശവാസികള്‍ അറിയിച്ചു. ഗോത്രവര്‍ഗ സേനകള്‍ തമ്മില്‍ തര്‍ക്കം പതിവായ പ്രദേശമാണ് വടക്കുപടിഞ്ഞാറന്‍ പാകിസ്താന്.
[മാതൃഭൂമി]
28-3-2009
-----------------------------------------------------------------------
മകളുടെ കാര്യം നോക്കിക്കൊള്ളാമെന്ന് സൂഫിയ മഅദനി വാക്ക് നല്കി-ജബ്ബാര്‍
മംഗലാപുരം: മകളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് സൂഫിയ മഅദനി വാക്ക് നല്‍കിയിരുന്നതായി അബ്ദുള്‍ജബ്ബാര്‍ കര്‍ണ്ണാടകയിലെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്കി.
തീവ്രവാദ പരിശീലനത്തിന് കശ്മീരിലേക്ക് പോയ കേരള സംഘത്തെ നയിച്ച ആളാണ് അബ്ദുള്‍ ജബ്ബാര്‍. പിന്നീട് ഹൈദരബാദില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ആന്ധ്ര പോലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന ജബ്ബാറിനെ പിടികൂടിയത്.
ബാംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ നിര്‍ണ്ണായക പങ്ക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകയുടെ പ്രത്യേക പോലീസ് സംഘം ജബ്ബാറിനെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത്.
സ്വന്തം സാമ്പത്തിക പരാധീനത വിവരിക്കുന്നതിനിടയിലാണ് ജബ്ബാര്‍ മകളുടെ കാര്യം പരാമര്‍ശിച്ചത്. സാമ്പത്തിക വിഷമം കാരണം മകളെ അനാഥാലയത്തിലാക്കാന്‍ തീരുമാനിച്ചതാണെന്നും ഇക്കാര്യം സൂഫിയ മഅദനിയെ അറിയിച്ചപ്പോള്‍ അവര്‍ അതിന് അനുവദിച്ചില്ലെന്നുമാണ് ജബ്ബാര്‍ പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മകളെ അനാഥാലയത്തില്‍ ആക്കേണ്ടതില്ലെന്നും അവളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് അവര്‍ വാക്ക് നല്‍കിയെന്നും ജബ്ബാര്‍ തന്റെ മൊഴിയില്‍ പറയുന്നുണ്ട്.
മൂന്ന് ഭാര്യമാരുള്ള അബ്ദുള്‍ജബ്ബാറിന്റെ ഹൈദരബാദിലുള്ള മൂന്നാം ഭാര്യയുടെ മകളെ ദത്ത് നിര്‍ത്താമെന്നാണ് സൂഫിയ മഅദനി വാക്ക് നല്‍കിയത്. രാജ്യത്തെ ഭീകര പ്രവര്‍ത്തകരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള സൈനുദ്ദീനും അബ്ദുള്‍ ജബ്ബാറും ഹൈദരബാദില്‍ സഹോദരിമാരെയാണ് വിവാഹം ചെയ്തിട്ടുള്ളത്. ഇതില്‍ ജ്യേഷു സഹോദരിയില്‍ സൈനുദ്ദീന്ഉണ്ടായ മകള്‍ ഫസീല ബീഗത്തെ പഠിപ്പിക്കുന്നത് സൂഫിയ മഅദനി ആണെന്ന വിവരം നേരത്തെ തന്നെ പുറത്ത്വന്നിട്ടുള്ളതാണ്. അതുമായി ചേര്‍ന്നുപോകുന്നതാണ് അബ്ദുള്‍ ജബ്ബാറിന് സൂഫിയ മഅദനി നല്‍കിയതായി പറയുന്ന പുതിയ വാഗ്ദാനം.
കശ്മീരില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ പാര്‍ക്കുന്ന കാലത്ത് അബ്ദുള്‍ ജബ്ബാര്‍ സൂക്ഷിച്ച ചില വസ്തുക്കള്‍ കേരള പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ജബ്ബാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വടക്കെ കണ്ണന്തറ സദ്ദാം റോഡിലെ നൂറുല്‍ ഹുദ പള്ളിയുടെ കോണിപ്പടിയുടെ ചുവട്ടില്‍ നിന്നാണ് പോലീസ്സംഘം ഇവ കണ്ടെടുത്തത്.
മുണ്ട്, ഷര്‍ട്ട്, ടൂത്ത്ബ്രഷ്, പേസ്റ്റ്, 2008 ഒക്ടോബര്‍ 26ന്റെ പത്രങ്ങളുടെ കോപ്പി എന്നിവയ്ക്കൊപ്പം ഹൈദരബാദ് സിറ്റി കോര്‍പ്പറേഷനില്‍ നിന്നുള്ള മകളുടെ ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.
കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ കോപ്പിയും അവശ്യവസ്തുക്കളും ഒളിവില്‍ പാര്‍ക്കുന്ന വ്യക്തി കൊണ്ടുനടക്കുന്നതിന്റെ പൊരുള്‍ പോലീസിന് വ്യക്തമായിരുന്നെങ്കിലും മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ജബ്ബാര്‍ കൂടെ കൊണ്ടുനടക്കുന്നതെന്തിനെന്ന് അറിയാമായിരുന്നില്ല. എന്നാല്‍ ജബ്ബാറിന്റെ കര്‍ണ്ണാടകയിലെ വെളിപ്പെടുത്തലോടെ ഇത് വ്യക്തമായിക്കഴിഞ്ഞു. മകളെ എറണാകുളത്ത് സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു ജബ്ബാറിന്റെ ഉദ്ദേശ്യം.
മാതൃഭൂമി
28-3-09
നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത് സൈനുദ്ദീന്‍
മംഗലാപുരം: നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതി മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് കുളങ്ങരവീട്ടില്‍ അബ്ദുള്‍ഹമീദിനെയും ഭാര്യയേയും ഒളിവില്‍പാര്‍പ്പിച്ചത് തീവ്രവാദക്കേസില്‍ അറസ്റ്റിലായ സൈനുദ്ദീന്റെ ഹൈദരാബാദിലെ വീട്ടില്‍ ആയിരുന്നെന്ന് തലശ്ശേരി സി.ജെ.എം. കോടതിയില്‍ സാക്ഷിമൊഴി. ഹൈദരാബാദ് ചന്ദ്രാന്‍ഗുട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനായ അബ്ദുള്‍ഖാദര്‍ എന്ന അബ്ദു ഉസ്താദിന്റെ മൊഴിയിലാണ് ഈ കാര്യം പറയുന്നത്.
അബ്ദുള്‍നാസര്‍ മദനിയുടെ അംഗരക്ഷകനായിരുന്നു അബ്ദുള്‍ഹമീദ്. 1998ല്‍ മദനിയെ മുഖ്യമന്ത്രി ഇ.കെ. നായനാറിന്റെ സര്‍ക്കാര്‍ അറസ്റ്റ്ചെയ്ത് തമിഴ്നാട് പോലീസിന് കൈമാറിയതാണ് ഹമീദ് ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.
സൈനുദ്ദീന്‍, തടിയന്റവിട നസീര്‍, അബ്ദുള്‍ഹമീദ്, അയൂബ് എന്ന സാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറേപേര്‍ കണ്ണൂരില്‍ രഹസ്യയോഗംചേര്‍ന്ന് അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന നായനാരെ വധിക്കാന്‍ പദ്ധതിതയ്യാറാക്കി.
എറണാകുളത്തുനിന്ന് മറ്റ് രണ്ട് ചെറുപ്പക്കാരെ കൂടി കൂട്ടിയാണ് അബ്ദുള്‍ഹമീദ് കണ്ണൂരില്‍ വന്നത്. ബോംബ് ഇസൈ്മല്‍ എന്നപേരില്‍ പിന്നീട് അറിയപ്പെട്ട ഇസൈ്മലും താജുദ്ദീനും ആയിരുന്നു ഈ പുതുമുഖങ്ങള്‍. അമീര്‍ അലി എന്ന പേര് സ്വീകരിച്ചാണ് അബ്ദുള്‍ഹമീദ് എത്തിയത്.
കണ്ണൂരില്‍ പള്ളിക്കുന്നില്‍ അമീര്‍ അലിയുടെ പേരില്‍ വീട് വാടകയ്ക്ക് എടുത്ത് ആയിരുന്നു പദ്ധതി ആസൂത്രണം. വീടുകള്‍തോറും ക്ലോക്ക്വില്പന നടത്തുന്ന ആളുകള്‍ ആണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്. ഇതിനായി സൈനുദ്ദീനും നസീറും ബാംഗ്ലൂരില്‍ചെന്ന് മൊത്തമായി ക്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്നിരുന്നു.
മുഖ്യമന്ത്രിയെ കൊലചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഇസൈ്മല്‍ പോലീസ് കേസില്‍ പെട്ടു. സാധനംവാങ്ങാന്‍ കടയില്‍ പോയതായിരുന്നു ഇസൈ്മല്‍. ഇസൈ്മല്‍ നല്‍കിയത് 100 രൂപയുടെ കള്ളനോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞതാണ് പ്രശ്നമായത്. നോട്ട് അസ്സല് ആണെന്ന ധാരണയില്‍ ഇസൈ്മല്‍ കടയുടമയോടും നാട്ടുകാരോടും പോരിന് നിന്നതോടെയാണ് പ്രശ്നം പോലീസില്‍ എത്തിയത്. എറണാകുളത്തുനിന്നുള്ള പയ്യന് കണ്ണൂരില്‍ വന്ന് കള്ളനോട്ട് വിതരണംചെയ്തതില്‍ സംശയംതോന്നിയ സി.ഐ. ഉണ്ണികൃഷ്ണന് നടത്തിയ അന്വേഷണമാണ് നായനാര്‍വധവുമായി ബന്ധപെപട്ട ഗൂഢാലോചന പുറത്ത് കൊണ്ടുവന്നത്. ഇസൈ്മല്‍ പോലീസിന്റെ പിടിയില്‍ ആയെന്ന് അറിഞ്ഞതോടെ സംഘത്തിലുള്ളവര്‍ ബാംഗ്ലൂരിലേക്ക് മുങ്ങി. അബ്ദുള്‍ഹമീദ് എന്ന അമീര്‍ അലി ഹൈദരാബാദിലേക്കും കടന്നു. അവിടെ സൈനുദ്ദീന്‍ ഒപ്പമായിരുന്നു താമസം. ഇതിനിടെ ഹമീദ് വീണ്ടും പേര് മാറ്റി യൂസഫ് എന്നാക്കി. സൈനുദ്ദീനുമൊത്ത് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ വില്പനശീലിച്ച യൂസഫ് 2000ല്‍ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റി.
യമുനാവിഹാറില്‍ താമസംതുടങ്ങിയ ഹമീദ് പേരില്‍ പിന്നെയും ചെറിയമാറ്റം വരുത്തി. മുഹമ്മദ് യൂസഫ് എന്നായിരുന്നു അത്. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട സംഘം ഒരാഴ്ചയിലേറെ ഹൈദരാബാദില്‍ ആയിരുന്നു. ഇവര്‍ക്ക് വേണ്ട കാര്യങ്ങളുടെ ചുമതലക്കാരനായി അബ്ദുള്‍ഹമീദ് എന്ന മുഹമ്മദ് യൂസഫ് സക്രിയനായിരുന്നു. പിന്നീട് അറസ്റ്റിലായ മുഹമ്മദ് യൂസഫ് തീവ്രവാദബന്ധം നിഷേധിക്കാന്‍ ശ്രമംനടത്തിയെങ്കിലും ഫലിച്ചില്ല. കശ്മീരിലേക്കുപോയ സംഘത്തിന് നേതൃത്വംനല്‍കിയ സാബിര്‍ എന്ന അയൂബും ഭാര്യയും നേരത്തെ ഡല്‍ഹിയില്‍ തന്റെവീട്ടില്‍ താമസിച്ചകാര്യം മുഹമ്മദ്യൂസഫിന് പോലീസിനോട് സമ്മതിക്കുകയും വേണ്ടിവന്നു.
March 23 2009
----------------------------------------------------------
സമാധനത്തിനുള്ള അടുത്ത നോബല്‍ സമ്മാനത്തിനു നമുക്കു അബ്ദുല്‍ നാസര്‍ മ അദനിയുടെ പേര് നിര്‍ദ്ദേശിക്കാം!
ജീവകാരുണ്യത്തിനുള്ള സമ്മാനം സൂഫിയാ മദനിക്കും !!
10 comments:
ഒരു കാര്യം പറയാന്‍ വിട്ടുപോയി.
ഈ പറഞ്ഞ കൂട്ടര്‍ക്കൊന്നും ഇസ്ലാമുമായി ഒരു ബന്ധവുമില്ല കേട്ടോ! അവരൊക്കെ യുക്തിവാദികളാ!!
അടുത്ത ഇലക്ഷനിൽ ജയിക്കുന്നതു അദ്വാനിയാണെങ്കിൽ ജബ്ബാറിനു പദ്മശ്രീയെങ്കിലും തരാമെന്നു കരാറുണ്ടോ? ഇനി അതു നിഷേധിക്കാൻ ഒരു മൈൽഡ് ബീജേപ്പി ക്രിട്ടിസിസം അടുത്ത പോസ്റ്റിലുണ്ടാവും എന്നുകൂടി പ്രതീക്ഷിക്കട്ടെ!
ബി ജെ പി യെ വിമര്‍ശിക്കാന്‍ ഇവിടെ കാക്കത്തൊള്ളായിരം നേതാക്കളും സംഘങ്ങളുമുണ്ടല്ലോ.
പിന്നെ മാഷെന്തിന് അതിനു മുതിരണം?
ഇസ്ലാമിലെ സദാചാരം ജബ്ബാര്മാഷിന്റെ പ്രഭാഷണം
maudani yute karyam ee blog l mindillenna vicharichath. :P
എന്താണീ വര്‍ഗീയത?
എം.എന്‍. കാരശ്ശേരി
ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാപ്രമേയമായിക്കൊണ്ടിരിക്കുകയാണ് വര്‍ഗീയത. ഏതു കക്ഷിക്കാണ് വര്‍ഗീയതയുള്ളത്, ഏതു മുന്നണിക്കാണ് വര്‍ഗീയവാദികളുമായി ബന്ധമുള്ളത് എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗീയത ചീത്തയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും എതി
രില്ല!
സാധാരണ കേള്‍ക്കാറുള്ള ചോദ്യം:
അവനവന്റെ നാട്ടുകാരെയോ ജാതിക്കാരെയോ ഭാഷക്കാരെയോ സ്നേഹിക്കുന്നത് തെറ്റാണോ? അവരെ സേവിക്കുന്നത് കുറ്റമാണോ?
അല്ല. ഒറ്റയേ്ക്കാ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്നേഹികള്‍ എന്നാണ് വിളിക്കാറ്; വര്‍ഗീയവാദികള്‍ എന്നല്ല.
വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹിക പരിഷ്കരണം തുടങ്ങി പല രംഗങ്ങളിലും പിന്നാക്കം നി'ുന്ന സമുദായങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രസേവനം തന്നെയാണ്. ശ്രീനാരായണഗുരു, സനാ ഉല്ലാ മക്തിത്തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് മുതലായ പരിഷ്കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍ത്തുനോക്കുക. അത്തരം സാമുദായിക മുന്നേറ്റങ്ങളിലൂടെയാണ് രാഷ്ട്രം പുരോഗമിക്കുന്നത്.
ഏതെങ്കിലും ഒരു വിഭാഗത്തിനോടുള്ള ഈ പരിഗണന അധികാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്റെ രാഷ്ട്രീയവത്കരണമാണ് അപ്പോള്‍ നടക്കുന്നത്. സമുദായ സ്നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്. അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹിക ജീവിതത്തിന്റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
ഇവിടെ വരാനിടയുള്ള എതിര്‍വാദം:
ജനാധിപത്യവ്യവസ്ഥയില്‍ ഏതു വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്കു കിട്ടണം. വംശം, ഭാഷ, വര്‍ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്. ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ഡല്‍ഹിയില്‍ സിഖുകാരും ഗുജറാത്തില്‍ മുസ്ലിങ്ങളും ഒറീസ്സയില്‍ ക്രിസ്ത്യാനികളും കൊലകള്‍ക്ക് ഇരയായ അനുഭവം ഉദാഹരണം.
മറുപടി: ഇത്തരം അനീതികള്‍ അവയ്ക്ക് വിധേയരാവുന്ന വിഭാഗത്തിന്റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്റെ പൊതുപ്രശ്നമാണ്. അതിനു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ വിഷമങ്ങള്‍ ആ വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ ന്യൂനപക്ഷമാണ് എന്നതുതന്നെ കാരണം.
സാമുദായികവാദം കൊണ്ട് ചില പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതു പ്രാപ്തമാവുകയില്ല.
സ്വന്തം വിഭാഗത്തോടുള്ള സ്നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിനു പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോടു വെറുപ്പ് പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗീയം എന്നു കുറ്റപ്പെടുത്താനാവില്ല.
അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്ക്ക് പുറത്ത് പുലരാനിടയാവുന്നതുകൊണ്ടാണ് സാമുദായികവാദം ഉരുവം കൊള്ളുന്നത്. അത്തരം അനീതികള്‍ ഇല്ലായ്മ ചെയ്യാന്‍ ജനാധിപത്യം പ്രാപ്തി നേടുമ്പോള്‍ സാമുദായികവാദം അപ്രസക്തമായിത്തീരും.
സാമുദായികവാദത്തിനു വികാരതീവ്രത തീ കൊടുക്കുമ്പോഴാണ് അതു വര്‍ഗീയവാദമായി ചുട്ടുപഴുക്കുന്നത്.
വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്റെ വാതകം ആക്കി തീ കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ് ബാല്‍താക്കറെ പ്രാദേശികതയെയും ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരന് ഭാഷയെയും ആണ് കത്തിക്കു
ന്നത്.
എന്താണ് വര്‍ഗീയവാദം?
സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്?
സ്വന്തക്കാരോടുള്ള സ്നേഹമാണ് സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ് വര്‍ഗീയവാദം.
ഒരു വിഭാഗത്തിന് ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ് സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ് വര്‍ഗീയവാദം.
സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക് ആശയമാണ് ആയുധം. രണ്ടാമത്തെ കൂട്ടര്‍ക്ക് ആയുധമാണ് ആശയം.
ജനാധിപത്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയവാദത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് വര്‍ഗീയവാദികള്‍ പാര്‍ലമെന്റ്മന്ദിരം ആക്രമിക്കുന്നത്.
സംവാദം സാമുദായികവാദത്തിനു പറ്റും; വര്‍ഗീയവാദത്തിനു പറ്റില്ല. ഫ്രനാവടക്കൂ' എന്നതാണ് അതിന്റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും.
സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ് വര്‍ഗീയവാദം. ഹിറ്റ്ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ് ആര്യവംശാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മുസ്ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്ലിംവര്‍ഗീയതയും മുന്നേറുന്നു.
ആര്യവംശാധിപത്യം എന്നു പറയുമ്പോലെത്തന്നെ ഫാസിസ്റ്റ് ആശയമാണ് ഹിന്ദുരാഷ്ട്രം, ഇസ്ലാമികരാഷ്ട്രം എന്നീ സങ്കല്പങ്ങള്. ഫ്രരാഷ്ട്രമതം' എന്നത് ആ മതത്തില്‍ പ്പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി തരം കെടുത്തി ഒരു മതവിഭാഗത്തിന്റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്നമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന വിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിനു ബന്ധമില്ല.
അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിനു പ്രത്യയശാസ്ത്രങ്ങളൊന്നുമില്ല. പ്രശ്നങ്ങള്‍ക്കു പരിഹാരമായാല്‍ ആ വാദം തീര്‍ന്നു. വര്‍ഗീയവാദം ഒരു പ്രത്യയശാസ്ത്രമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണത്. സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
ഫ്രദൈവത്തിന്റെ ഭരണം' എന്ന പേരില്‍ പുരോഹിതര്‍ നാടുഭരിക്കുക എന്നതാണ് വര്‍ഗീയവാദികളുടെ മതരാഷ്ട്ര സങ്കല്പത്തിന്റെ ഉള്ളടക്കം. അത് ജനാധിപത്യവിരുദ്ധമാണ് എന്നു വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പേരില്‍, ജനാധിപത്യവ്യവസ്ഥയ്ക്കകത്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ് ആര്യാധിപത്യത്തിന്റെ അവതാരപുരുഷനായ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയത്!
എന്തിന്റെ പേരില്‍ പുലരുന്ന വര്‍ഗീയവാദവും ഹിംസയില്‍ അധിഷ്ഠിതമാണ്. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ് അതിന്റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്. കൊന്നാല്‍ ഇഹലോകത്തും മരിച്ചാല്‍ പരലോകത്തും ഫ്രവീരസ്വര്‍ഗം' എന്നതാണ് അതിന്റെ പ്രലോഭനം. പ്രതിരോധത്തിന്റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ് അതിന്റെ നീതിശാസ്ത്രം.
കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്, സമാധാനലംഘനം എങ്ങനെയാണ് ജനസേവനമാകുന്നത് എന്ന് വര്‍ഗീയവാദത്തോട് ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.
നമ്മള് ഓര്‍ത്തിരിക്കണം:
ഏതു തരം വര്‍ഗീയവാദവും ജനവിരുദ്ധമാണ്. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുന്നു- ജനാധിപത്യത്തിന്റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട് എന്നതാണ്.
മാതൃഭൂമി [30-3-09]
തെറ്റ് ചെയ്യാത്തവർ ഭൂമിയിൽ ആരാണ് ഉള്ളത് ? മഅദനി തെറ്റിൽ നിന്നും വഴിപിരിയുന്നു എന്നാണ് കമ്മ്യൂണിസം തിരുത്തി എഴുതിയ പിണറായി പറയുന്നത്, നന്നാവാൻ ഒരവസരം കൊടുക്കുന്നതിൽ തെറ്റില്ല. C.P.M എന്നാൽ ചരിത്ര പരമായ മണ്ടത്തരം എന്ന് വിവക്ഷിക്കാൻ ഇടനൽകരുത് എന്ന് ഇവിടുത്തെ പാർട്ടിതമ്പുരാക്കന്മാരോട് അഭ്യർത്ഥിക്കുന്നു,മഅദനിയെ, വെള്ളാട ചാർത്തിക്കണമായിരുന്നോ ?
“ഏതെങ്കിലും കാക്ക കുളിച്ച് കൊക്കായിട്ടുണ്ടോ “
കാക്ക കാക്ക തന്നെ ആയിരിക്കും
എന്താണ് ധാര്‍മികത ? എന്താണ് അധാര്‍മികത ? ഇതൊന്നു വിശദീകരിച്ചു തരുവാന്‍ യുക്തിവാതികള്ക് കഴിയുമോ? എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കാര്യം ധര്‍മമെന്നും അധര്‍മമെന്നും അവര്‍ തീരുമാനിക്കുന്നത്?
എവിടെ വര്‍ഗീയതയെപ്പറ്റി സംസാരിക്കുമ്പോഴും കാരശ്ശേരി ജമാടെഇസ്ലാമിയെ
പറയാതെ വിടില്ല.
പലയവസരങ്ങളിലായി അവക്കെല്ലാം ഉചിതമായ മറുപടി കിട്ടിയിട്ടും പുള്ളിക്കാരന്
ജ ഇ യെക്കുറിച്ച് രണ്ടു
വാക്ക് പറയാതെ ഉറക്കം വരില്ല. കപട മതെതരന്മാരുടെ കയ്യടിക്ക്
വേണ്ടിയാനിതോക്കെ ചെയ്യുന്നതെന്ന്
ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിത്തുടങ്ങി. ജമാഅത്തെ ഇസ്ലാമി മുഹമ്മദു
നബിയുടെ ഭരണം
വരണമേന്നല്ലേ പറയുന്നത്. ഉമറിന്റെ ഭരണമാണ് ആഗ്രഹിക്കുന്നതെന്ന്
മഹാത്മജിയും പറഞ്തിരുന്നല്ലോ.
മുഹമ്മദു നബിയുടെ ഭരണത്തില്‍ അന്നീതിയുണ്ടയിരുന്നുവെന്നും അമുസ്ലിംകല്ക്
കഷ്ടകാലമായിരുന്നുവെന്നും
കാരസ്സെരിക്ക് അഭിപ്രായമുണ്ടോ? നബിയുടെ തിരഞ്ഞെടുത്ത ഹദീസുകള്‍
പ്രസിദ്ധീകരിച്ച അദ്ധേഹത്തിനു
രോയള്ടിക്ക് വേണ്ടി മതത്തെ ഉപയോഗപ്പെടുത്താം ! ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം !
ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും ചോര തെന്നെ കൊതുകിനു കൌതുകം !!!
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ലക്കം മുപ്പത്തിനാല്) വായിക്കുക..
സോളിടാരിട്ടിയുടെ മേല്‍ കുതിര കയറിയതിനു കാരശ്ശെരിക്ക് അമുസ്ലിമായ എ എസ്
രതീഷ് കുമാരില്‍ നിന്നും നല്ലൊരു കൊട്ട് കിട്ടിയിരിക്കുന്ന്നു.
ഇനിയെങ്കിലും ഈ കപട മതെതരത്വമൊക്കെ നിര്‍ത്തി മലയാള ഭാഷക്ക് എന്തെങ്കിലും
സംഭാവന ചെയ്യാന്‍ നോക്കൂ മാഷെ ? jabbar maash also in the same boat !!
Post a Comment