Tuesday, January 6, 2009
ഇഹലോകത്ത് തല്ലും പരലോകത്ത് തിയ്യും!
“അബൂസ ഈദുല്‍ ഖുദ് രി പറയുന്നു: ഒരിക്കല്‍ തിരുമേനി പെരുന്നാള്‍ ദിവസം നമസ്കാര മൈതാനത്ത് സ്ത്രീകളുടെ അടുത്തേക്കു വന്നു. അവിടെ വെച്ച് അരുളി: സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികപേരും സ്തീകളായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്. “തിരുമേനീ , എന്താണങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു. തിരുമേനി അരുളി: അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചുകൊണ്ടും ശകാരിച്ചുകൊണ്ടുമിരിക്കും. മാത്രമല്ല, ഭര്ത്താക്കന്മാരോടു നന്ദികേടു കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളെക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു: “തിരുമേനീ, ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണു കുറവ്?” തിരുമേനി അരുളി: സ്ത്രീയുടെ സാക്ഷ്യത്തിനു അര പുരുഷന്റെ സാക്ഷ്യത്തിന്റെ മൂല്യമല്ലേ ദൈവം കല്പ്പിക്കുന്നുള്ളു. .. അവര്‍ക്കു ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണമാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീകള്‍ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ക്ക് ദീന് കുറവായതിന്റെ ലക്ഷണമാണത്.”
[ബുഖാരി 203- സി എന്‍ പരിഭാഷ]
ഇബ് നു അബ്ബാസ് നിവേദനം ചെയ്ത സൂര്യഗ്രഹണ സമയത്തെ നമസ്കാരം സംബന്ധിച്ച ഹദീസില്‍നിന്ന്: “ദൈവദൂതരേ അങ്ങ് നമസ്കാരവേളയില് എന്തോ നീട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നപോലെ കൈകള്‍ നീട്ടുന്നതും പിന്നെ പുറകോട്ടു മാറുന്നതും ഞങ്ങള്‍ കണ്ടല്ലോ എന്ന് അനുചരന്മാര് ചോദിച്ചു. തിരുമേനി അരുളി: “ഞാന്‍ ആ നില്പ്പില് സ്വര്‍ഗ്ഗം കണ്ടു. സ്വര്‍ഗ്ഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാന്‍ കൈ നീട്ടി. ഞാനതു കരസ്ഥമാക്കി കൊണ്ടു വന്നിരുന്നെങ്കില്‍ ലോകം നിലനില്‍ക്കുന്ന കാലമത്രയും നിങ്ങള്ക്കതില്നിന്നും ഭക്ഷിക്കുവാന്‍ കഴിയുമായിരുന്നു. ഞാന്‍ നരകത്തെയും കണ്ടു. ഞാന്‍ കണ്ട പോലുള്ള ഭയാനകമായ ഒരു കാഴ്ച്ച ഇതിനു മുമ്പ് കണ്ടിട്ടില്ല. നരകവാസികള്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. “ദൈവദൂതരേ എന്താണതിനു കാരണം” എന്നു അനുചരന്മാര് ചോദിച്ചു. തിരുമേനി അരുളി: “കാരണം സ്ത്രീകളുടെ നിഷേധ സ്വഭാവം തന്നെ. “സ്ത്രീകള്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ?” തിരുമേനി അരുളി: “ഭര്ത്താക്കന്മാരോടും അവര്‍ ചെയ്തുകൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകള്‍ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീയോട് ഔദാര്യം കാണിച്ചു . എന്നിട്ട് ഒരിക്കല്‍ അവള് ഇഷ്ടപ്പെടാത്തത് നിന്നില്‍നിന്നു സംഭവിച്ചു. എങ്കില്‍ ‘നിങ്ങളില്‍നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്കു ലഭിച്ചിട്ടേയില്ല’ എന്ന് അവള് പറയും.” [ബുഖാരി-545, ]
സ്ത്രീകള്‍ ദുശ്ശകുനമാണെന്നും, സ്ത്രീകളില്‍ സത്സ്വഭാവികള്‍ തീരെയില്ലെന്നും അവരെ ഭരണമേല്‍പ്പിച്ചാല്‍ നാടു മുടിയുമെന്നുമൊക്കെ തിരുമേനി പല സന്ദര്‍ഭങ്ങളിലായി അരുളിയിട്ടുണ്ട്.!
ഭര്ത്താക്കന്മാരോടുള്ള അനുസരണക്കേടു കാരണം ഇഹലോകത്തെ തല്ലിനു പുറമെ പരലോകത്തെ നരകവും സ്ത്രീകള്‍ക്കുറപ്പാണ്. കൂടാതെ ബുദ്ധിയും ദീനും കുറവായതിനാലുള്ള ശിക്ഷയും ! ബുദ്ധി കുറവായതു സ്ത്രീയുടെ കുറ്റം കൊണ്ടല്ലെങ്കിലും അതിനും അവള് ശിക്ഷ അനുഭവിക്കണം. ദീന് [മതപരമായ പുണ്യങ്ങള്‍] കുറവായത് ആര്‍ത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാലാണ്. അതും അവളുടെ കുറ്റം തന്നെ!
സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നും അവരുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യതന്റെ പകുതി മൂല്യമേയുള്ളുവെന്നും നിശ്ചയിച്ചത് ആരാണ്? ദൈവമോ ദൂതനോ? ആരായാലും അതൊരു ബുദ്ധിശൂന്യതയായിപ്പോയില്ലേ എന്നാണെന്റെ സംശയം!
ബുദ്ധിയും പ്രാപ്തിയുമുള്ളവര്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ട്. മന്ദബുദ്ധികളും ഇരു കൂട്ടരിലുമുണ്ട്. സ്ത്രീകളൊക്കെ ബുദ്ധിശൂന്യരാണെന്ന സാമാന്യവല്ക്കരണം മുഹമ്മദിന്റെ മുന്‍ വിധിയോ തെറ്റിദ്ധാരണയോ മൂലം ഉണ്ടായതായിരിക്കാം. മുഹമ്മദ് ചിന്തിക്കുന്നതൊക്കെ ശരി വെക്കാനല്ലേ അദ്ദേഹത്തിന്റെ ദൈവത്തിനും കഴിയൂ!
ഒരു ദൈവവും ദൂതനും ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോള്‍ അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധവും വിവേകവും കാണിക്കേണ്ടതായിരുന്നു.! കാരണം ഇത്തരം നിലപാടുകള്‍ മൂലമാണ് ഈ സമുദായം ഇങ്ങനെയൊക്കെയായിത്തീര്‍ന്നത്. കോടിക്കണക്കിനു മനുഷ്യസ്ത്രീകള്‍ക്കു സാമൂഹ്യജീവിതത്തിന്റെ പുറം ലോകം നിഷേധിക്കപ്പെട്ടത്!!
Subscribe to:
Post Comments (Atom)
ഒരു ബഹുമതസമൂഹത്തില് വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.
48 comments:
പെണ്‍ബുദ്ധി=ആണ്ബുദ്ധിയുടെ പകുതി
തെളിവുകളും ദൃഷ്ടാന്തങ്ങളുമായി ഇസ്ലാം വിചാരക്കാര്‍ വരാതിരിക്കില്ല.
കുഞ്ഞുങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും വളരേണ്ട ചിത്രങ്ങളും സംസ്കാരവും! Nothing more to say.
അടിമത്തം ഇസ്ലാമില്‍
പുതിയ പോസ്റ്റ്
ഹദീസുകള്‍ അപ്പടി വിഴുങ്ങുന്നതാണ് സമുദായം നേരിടുന്ന പ്രധാന വിഷയം...
പെണ്ണിന്റെ സാക്ഷ്യം ആണിന്റെ പകുതിയെന്നും, പെണ്ണിനു സ്വത്തവകാശം ആണിന്റെ പകുതിയെന്നും വിശദീകരിക്കുന്നത് ഹദീസല്ല; ഖുര്‍ ആന്‍ തന്നെയാണ്. ഖുര്‍ ആനും ഹദീസുമില്ലെങ്കില് പിന്നെ ഇസ്ലാമില്ല. . മതം വിഴുങ്ങുന്നതാണു പ്രശ്നം!
Now Jabbar mash jumped into somebody's statement. Now he started to critisizing without seeing the context. He never take the context on what situation this all sayings come out but rather he applies on all situation. This all because of system's malfunctioning ! what to do !
Let us clap
തെറ്റുധരിപ്പിക്കപെട്ടുകൊണ്ടിരിക്കുന്ന മതമാണ് ഇസ്ലാം മറ്റൊരു മതവും ഇത്രയേറെ തെറ്റ് ധാരണകള്‍ ഏറ്റു വാങ്ങിയിട്ടില്ല ,പല ഹധീസുകളിലും കൃത്രിമങ്ങള്‍ നടന്നിട്ടുന്ടെന്ന് പറയുന്നു (എന്റെ കയ്യില്‍ തെളിവില്ല).ഇസ്ലാമിന്റെ ഭരണഘടന ഖുര്‍ആന്‍ ആണ് ,ഖുറാനില്‍ സ്ത്രീ പുരുഷ സ്ഥാനം ഒരു പോലെയാണ് അത്കൊണ്ടാണ് പുരുഷനെ കുറിച്ച് പരാമര്‍ശിച്ച പോലെ തന്നെ സ്ത്രീയെ കുറിച്ചും പറഞ്ഞതും.ഇസ്ലാം അടിമത്തം ഇഷ്ടപെടുന്നില്ല പക്ഷെ ലഭിച്ച സൌകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ശിക്ഷ ലഭിക്കും തീര്‍ച്ച.......
"""തെറ്റുധരിപ്പിക്കപെട്ടുകൊണ്ടിരിക്കുന്ന മതമാണ് ഇസ്ലാം മറ്റൊരു മതവും ഇത്രയേറെ തെറ്റ് ധാരണകള്‍ ഏറ്റു വാങ്ങിയിട്ടില്ല"""
ശരഫുധീന്‍
മറ്റു മതങ്ങളില്‍ തെറ്റി ധാരണക്ക് സ്കോപ് ഇല്ലാന്ജീട്ടല്ല. മതത്തിന് ജീവിതവുമായി ബന്ധപെടെണ്ട നിയമങ്ങള്‍ അതില്‍ ഇല്ലാത്തതു കൊണ്ടാണ്. ആചാരങ്ങള്‍ മാത്രമാണ് അതില്‍ മതം എന്ന് പറഞ്ഞാല്‍. ആചാരങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും മിത്തുകളും അത് പോലെയുള്ള വിശ്വാസങ്ങളും, പിന്നെ പൌരോഹിത്യ ക്രിയകളും, അതിലൊന്നും ജനങ്ങള്‍ക്കോ, അവരുടെ വിവേകതിനോ സ്ഥാനമില്ല. ഇനി അതിനെയൊക്കെ വിമര്‍ശിക്കാന്‍ ഉള്ള സ്വതന്ത്ര ചിന്താകതി വിശ്വാസികള്‍ക്ക് ഉണ്ടെന്നു വരികില്‍, അതിന് മാത്രമെ സമയം കാണൂ.
ഇസ്ലാം അത്തരം ഒരു ആചാരമോ, മത സങ്കല്‍പ്പമോ അല്ല.
എല്ലാവര്ക്കും അതില്‍ ഇടപെടാം, ആ സ്വാതന്ത്ര്യം തന്നെയാണ് ഈ ചര്‍ച്ചക്ക് തന്നെ ആധാരം. മാഷും മാഷ്ടെ ബുദ്ധി വെച്ചു സംവധിക്കുന്നതും ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്.
ഒരു പണ്ടിതനല്ലെന്കിലും ഈ കാര്യങ്ങളില്‍ അഭിപ്രായം പറയുവാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ആ സ്വാതന്ത്ര്യവും, വിവേകവും ഇസ്ലാം അനുവധിച്ചതിന്റെ തെളിവാണ്.
തലമുറകള്‍ മാറുമ്പോള്‍, അവരുടെ വിജ്ഞാനവും, ഉള്‍കാഴ്ചയും വികസിക്കുന്നു, അതിനനുസരിച്ച് ഇസ്ലാം കൂടുതല്‍ വ്യക്തമാകുന്നു. പഠനം പുരോഗമിക്കുന്നു.
അതുകൊണ്ടാണ് വിദ്യാസമ്പന്നര്‍ ഇസ്ലാമിനെ പഠിക്കുന്നതും, ഒരു ഐടിയോളജി എന്ന നിലയില്‍ ജീവിതത്തില്‍ സീകര്യമാകുന്നതും.
മാഷ് ഒരു മുന്‍ തലമുറയുടെ പ്ലാറ്റ് ഫോമില്‍ നിന്നു അവരെ വിമര്‍ശിക്കുന്നതാണ് ഈ പോസ്റ്റുകള്‍ക്ക് ആധാരം.
വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മതമാണ് ഇസ്ലാം! ഈ പ്രസ്താവന തികച്ചും സത്യമാണ്. ഞാന്‍ ഒരു മതവിശ്വാസിയായിരുന്ന കാലത്ത്[17 വയസ്സു വരെ] ഈ മതത്തെ കുറിച്ചും പ്രവാചകനെ കുറിച്ചുമൊക്കെ എന്റെ മനസ്സില്‍ വരക്കപ്പെട്ടിരുന്ന ചിത്രം എത്ര മനോഹരമായിരുന്നു.! മുഹമ്മദ് നബി എനിക്കു ദൈവസമാനനായിരുന്നു. അദ്ദേഹത്തിന്റെ പേരു കേല്ക്കുംബോള് അറിയാതെ മനസ്സു മന്ത്രിക്കുമായിരുന്നു “സല്ലല്ലാഹു അലൈഹി വസല്ലം”.
പിന്നീട് ഞാന്‍ ഖുര്‍ ആന്‍ വായിച്ചു; അല്ലാഹു എന്ന ബിംബം എന്റെ മനസ്സില്‍ തകര്‍ന്നു വീണു. ഹദീസും നബിയുടെ ചരിത്രവും വായിച്ചു; പ്രാചകബിംബവും മൂക്കു കുത്തി വീണു! പിന്നീടു ഞാന്‍ ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളോരോന്നും അരിച്ചു പെറുക്കി വായിച്ചു. ഇസ്ലാം എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മതവും സിദ്ധാന്തവുമാണെന്ന് എനിക്കിപ്പോള്‍ നല്ല ബോധ്യമുണ്ട്. നമ്മുടെ മുസ്ലിം വിശ്വാസി സമൂഹത്തില്‍ അവര്‍ ദൈവീകമെന്നു വിശ്വസിക്കുന്ന ഖുര്‍ ആന്‍ പോലും മനസ്സിരുത്തി ഒരു തവണയെങ്കിലും വായിച്ചവര്‍ എത്ര പേരുണ്ടാകും?
അതു വായിച്ചു മനസ്സിലാക്കിയവരില്‍ അതു വിശ്വസിക്കുന്നവര്‍ എത്ര ശതമാനമുണ്ടാകും?
യുക്തിവാദത്തെ രക്ഷിക്കാന്‍ യുക്തിവാദികള്‍ കിടന്നുരുണ്ട് മറിഞ്ഞു
കിടന്നു പെടുന്ന ഒരു പാടെ?യഥാര്‍ഥ യുക്തിവാദികള്‍ കണ്ടാല്‍ ജബ്ബാറിനെ മടലെടുത്തടിക്കും.
ജസ്റ്റിസ് ഫാതിമാബീവിയുടെയും പ്രതിഭാപാടീലിന്റെയും ഷൈഖ് ഹസീനയുടെയും സാക്ഷ്യത്തിന് നാജിന്റെ സാക്ഷ്യത്തിന്റെ പകുതി മൂല്യം! ഹാ ഹാ!!
17 വയസ്സു വരെ ഇതിയാന് മതവാദിയായിരുന്നെന്നൊ?ചെ ചെ എന്തൊരു നാണക്കേട് യുക്തിവാദികളുടെ മാനം പോയി.
17 തികഞ്ഞപ്പൊ പിന്നെ എന്തൊണ്ടായി മാഷെ തട്ടിപ്പോയ ഏതെങ്കിലും യുക്തിവാദിയുടെ പ്രേതം കൂടിയൊ?
അയ്യൊ സൊറി
നിങ്ങള്‍ യുക്തിവാദികള്‍ക്ക് ആത്മാവ് ഇല്ലല്ലൊ? അല്ലെ?
അതെ മാഷെ,
പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യ വിഭാഗം,മാത്രം അല്ലെ നിങ്ങള്‍ യുക്തിവാദികള്‍ അങ്ങനെ യാണെങ്കിലേ കുറച്ചു നാള് കഴിയുമ്പോള്‍ നിങ്ങള്‍ തിരിച്ചു പരിണമിക്കുവോ?
അതായത് മാഷെ മനുഷ്യരായി പരിണമിച്ച കുരങ്ങന്മാരേ തിരിച്ച്
കുരങ്ങാവോ???
My Friends,
Do not interfere with nonsense.
Let Jabbar Mash to comment to mine.
ATleast you read my comment. Do not abuse with words and avoid anger comment.
Thanks
Naj
here again
"""വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മതമാണ് ഇസ്ലാം! ഈ പ്രസ്താവന തികച്ചും സത്യമാണ്. ഞാന്‍ ഒരു മതവിശ്വാസിയായിരുന്ന കാലത്ത്[17 വയസ്സു വരെ] ഈ മതത്തെ കുറിച്ചും പ്രവാചകനെ കുറിച്ചുമൊക്കെ എന്റെ മനസ്സില്‍ വരക്കപ്പെട്ടിരുന്ന ചിത്രം എത്ര മനോഹരമായിരുന്നു.! മുഹമ്മദ് നബി എനിക്കു ദൈവസമാനനായിരുന്നു. അദ്ദേഹത്തിന്റെ പേരു കേല്ക്കുംബോള് അറിയാതെ മനസ്സു മന്ത്രിക്കുമായിരുന്നു “സല്ലല്ലാഹു അലൈഹി വസല്ലം”.
പിന്നീട് ഞാന്‍ ഖുര്‍ ആന്‍ വായിച്ചു; അല്ലാഹു എന്ന ബിംബം എന്റെ മനസ്സില്‍ തകര്‍ന്നു വീണു. ഹദീസും നബിയുടെ ചരിത്രവും വായിച്ചു; പ്രാചകബിംബവും മൂക്കു കുത്തി വീണു! പിന്നീടു ഞാന്‍ ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളോരോന്നും അരിച്ചു പെറുക്കി വായിച്ചു. ഇസ്ലാം എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മതവും സിദ്ധാന്തവുമാണെന്ന് എനിക്കിപ്പോള്‍ നല്ല ബോധ്യമുണ്ട്. """""
ജബ്ബാര്‍ മാഷ്,
കുര് ആന്‍ ദൈവികമാനെന്നു വാദിച്ചു സ്ഥാപിക്കേണ്ട ആവശ്യം ഒരിക്കലും ഒരു മുസ്ലീമിനെ സമ്പന്ധിച്ച് ആവശ്യമായി വരുന്നില്ല.
അതിനെ കുറിച്ചു കുര് അന്റെ വചനമെടുത്തു തന്നെ പറയട്ടെ.
ഓരോ മനുഷ്യനും ജഡ്ജ് ചെയ്യപ്പെടുക അവരുടെ മനസ്സിനെയും, അവര്‍ക്കു നല്കപെട്ട ബുദ്ധിയുടെ അളവ് കോല് വെചീട്ടാണ്. ബുദ്ധിക്ക് വൈകല്യമുള്ളവരെ ബുധിയുള്ളവരെ പോലെ നമ്മള് പോലും തുല്യ രീതിയില്‍ ജഡ്ജ് ചെയ്യുകില്ല. അവരോട് നമ്മള് നമ്മളുടെ സാഹിത്യ ശാസ്ത്ര ഭാഷ വെച്ചു സംസാരിക്കാറില്ല.
അവര്‍ക്കു മനസ്സിലാകുന്ന രീതിയിലെ നമ്മള് സംസാരിക്കൂ. എല്ലാവരുടെയും ബുദ്ധി മാഷേ പോലെയോ എന്നെ പോലെയോ അല്ല എന്ന് മനസ്സിലാക്കിയാല്‍ കുര് ആനെ കുറിച്ചും, ഹദീസുകളെ കുറിച്ചും എഴുതിവെച്ച ഭാഷാന്തരങ്ങള്‍ ക്ക് സംഭവിച്ച ന്യൂനതകള്‍ ഉള്‍കൊള്ളാന്‍ കഴിയും.
അതല്ലാതെ ഞാന്‍ മനസ്സിലാക്കിയത് മാത്രമാണ് ഇസ്ലാമും, കുര് ആനും എന്ന് കരുതി വിമര്‍ശിക്കുന്നത് തന്റെ അറിവിനെ കുറിച്ചു ഒരു നാര്‍സിസ്റ്റ് സമീപനം അല്ലാതെ മറ്റൊന്നുമല്ല.
ദൈവമില്ല എന്ന് വിശ്വസിക്കാനും പറയാനും ഒരു ബുദ്ധിമുട്ടുമില്ല. പറഞ്ഞു നടക്കാന്‍ വളരെ സിമ്പിള്‍. അതിന് മത ഗ്രന്ഥങ്ങള്‍ നോക്കി അങ്ങിനെയുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
കുര് ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമോ, ദൈവത്തിന്റെ അല്ബുതങ്ങള് വിളമ്പുന്ന അവതാര വീര സാഹസിക കഥയോ അല്ല.
കുര് ആന്‍ സംസാരിക്കുന്നത് മനുഷ്യന് നല്കപെട്ട യുക്തിയോടാണ്. പ്രപന്ച്ച സൃഷ്ടിപിനെ കുറിച്ചു മനുഷ്യനോടു ചിന്തിയ്ക്കാന്‍ ആവശ്യപെടുകയും, മനുഷ്യന്റെ ചിന്തയെ ഉപയോഗപെടുത്തി സൃഷ്ടാവിന്റെ മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യത്തെ കുറിച്ചു ഗൌരവമായി എടുക്കാന്‍ ആവശ്യപെടുകയുമാണ് കുര് ആന്‍ ചെയ്യുന്നത്.
വെറുതെ വിശ്വസിച്ചു പൂജ ചെയ്തോ, വഴിപാടുകളും, ചിത്രങ്ങളും , വെച്ചുവാഴ്ത്തിയിരിക്കുന്ന ഒരു പൌരോഹിത്യ പൂജാ വിശ്വാസ സന്കല്പ്പങ്ങലോ അല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. മത സങ്കല്പങ്ങള് ഉള്ള ഒരു സമൂഹത്തില്‍ താന്കള് ആ അളവ് കോല് വെച്ചു ഇസ്ലാമിനെയും കാണുന്നതും, ചിന്തിക്കുന്നതും ആണ് ഈ "മത" വിരോധത്തിനും, താങ്കള്‍ക്ക് സൃഷ്ടാവിനെ കുറിച്ചു താന്കള് രൂപപെടുതിയിട്ടുള്ള വികല ധാരനക്കും കാരണം. അതില്‍ നിന്നും പുറത്തു കടന്നു സ്വന്തം ചിന്തയെ ശരിയായ വീക്ഷണ കോണില്‍ വെച്ചു ഖുര്‍ ആനെ സമീപിക്കണം. ഒരു കാലഘട്ടത്തില്‍ അത് ഏത് സമൂഹത്തില്‍ ആണ് പരിവര്‍ത്തനം സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കണം, എപ്രകാരം ആ സമൂഹത്തില്‍ ഒരു നീതിയുടെ ഖിലാഫത്തിന് തുടക്കമിട്ടു എന്ന് മനസ്സിലാക്കണം, ഇസ്ലാമിനെ കുറിച്ചു യഥാ വിധി മനസ്സിലാക്കിയ സമൂഹം ഒരു വേള സാഹിത്യത്തിന്റെയും, കണ്ടുപിടുതങ്ങളുടെയും, ഗ്രന്ഥ ശേഖരങ്ങളുടെയും ആധിപത്യം ലോകത്തിനു മുമ്പില്‍ തുറന്നിട്ടു കൊടുത്തതിനു പ്രേരകം എന്താണെന്ന് അറിയണം, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഫിതാവെന്നു അറിയപെടുന്ന
ഇബ്ന് സിന്നയും, ഇബ്ന് രാസീയും, ഇബ്ന് ഹയ്തമും, അല്‍ ഖവാരിസ്മിയും, അല്‍ കെമിയും, ജെബരും
ഒമര്‍ ഖയാമും, തുടങ്ങീ ഇന്നും അറബ് രാഷ്ട്രങ്ങളില്‍ ഹോസ്പിടലുകളുടെയും, സ്കൂള്‍, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രധാന പെട്ട വീധികളുടെ
നാമങ്ങളിലൂടെ സ്മരിക്കപെടുന്ന ശാസ്ത്രത്തിനു തുടക്കമിട്ടു വലിയ സംഭാവനകള്‍ നല്കിയ അവര്‍ ,എന്തായാലും നമ്മള് മനസ്സിലാക്കിയതിനേക്കാള്‍ ഉപരിയായി ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ട്. അതൊന്നും കാണാതെ ഈ നൂറ്റാണ്ടില്‍ പ്രസങ്ങിച്ചും, വിവാദങ്ങള്‍ ഉണ്ടാക്കിയും നടക്കുന്ന അഭിനവ പണ്ഡിത വര്‍ഗം പറയുന്നതും, എഴുതുന്നതും വെച്ചു ഇസ്ലാമിനെ വിമര്‍ശിക്കുന്നത് അവരെക്കാള്‍ വലിയ ബുദ്ധിശൂന്യത ആണ്.
ഞാന്‍ മാഷോട് മുമ്പു പല കമന്റ്സിലും ഇതേ പറ്റി എഴുതീയീട്ടുണ്ട്.
പക്ഷെ എന്നീട്ടും മാഷ്ക്ക് മനസ്സിലാകുന്നില്ല.
മാഷ് പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു.
ഇങ്ങനെ യുള്ള ഒരാളോട് സംവധിക്കുന്നതില്‍ എന്തര്‍ത്ഥം !
അന്ഗീകരിക്കനമെന്നില്ല, എങ്കിലും യുക്തിയില്‍ ഒരു ചെറിയ മാറ്റം എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പോയി.
കാര്യങ്ങളൊക്കെ ഏറെ കുറെ എല്ലാവര്ക്കും ബോധ്യപ്പെട്ടു കഴിഞു..മതവാദികള്‍ പറയുന്നത് ഐസുകട്ടയില്‍ പെയിന്റ് അടി പോലെ മാത്രമാകുന്നു..യദാര്ഥ വസ്തുതകളും മറ്റും വിഴുങുന്ന്നു..എല്ലാവ്ര്കും അറിയാവുന്ന ചില നിസാര കാര്യങള് വലിയ സംഭവമാക്കി പറഞ് അറിവില്ലാത്തവരെ കുപ്പിയിലിറക്കുന്ന വിദ്യയാണ് എല്ലാ മതവാതികളുടെയും പോലെ ഇസ്ലാം വാദികളും ചെയ്യുന്നത്...
Blinn,
Do not comment without understanding.
Read sincerely and comment.
and Tell me where u disagree.
Naj said
"ദൈവമില്ല എന്ന് വിശ്വസിക്കാനും പറയാനും ഒരു ബുദ്ധിമുട്ടുമില്ല. പറഞ്ഞു നടക്കാന്‍ വളരെ സിമ്പിള്‍. അതിന് മത ഗ്രന്ഥങ്ങള്‍ നോക്കി അങ്ങിനെയുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല."
നാജിന്റെ ഈ അഭിപ്രായത്തോട് എതിര്‍പ്പുണ്ട്. ദൈവമുണ്ട് എന്ന് പറയുവാനും വിശ്വസിക്കാനുമാണ് ഏറ്റവും എളുപ്പം. ദൈവവിശ്വാസം എന്തെല്ലാം സൌകര്യങ്ങളാണ് വിശ്വാസിക്ക് നല്‍കുന്നത്. അറിവില്ലാത്ത കാര്യങ്ങളെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളാണന്നു പറഞ്ഞു പരിക്ഷണ നിരീക്ഷണങ്ങള്‍ നടത്താതിരിക്കാം. പുസ്തകങ്ങളും മറ്റും വായിച്ച് പുതിയ അറിവ് നേടേണ്ട ആവശ്യമേയില്ല. എല്ലാ അറിവുകളും ശാസ്ത്ര സത്യങ്ങളും ദൈവം പണ്ടെ ഇറക്കി കൊടുത്തിട്ടുണ്ടല്ലോ. മറ്റു ദൈവവങ്ങളില് വിശ്വസിക്കുന്നവരെയും, യുക്തിവാദികളെയും സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വാസികള്‍ക്ക് ഒരു മനോവേദനയും ഇല്ല. കാരണം ഇങ്ങനെയുള്ള പാപികളെ തട്ടിക്കളയാന്‍ ദൈവം ആഹ്വാനം നല്കിയിട്ടുണ്ടല്ലോ. ചെറിയ കൈമടക്കു കൊടുത്താല്‍ തന്റെ ആവശ്യങ്ങള്‍ സാധിപ്പിച്ചു തരാന്‍ ഒരാളുണ്ടന്നുള്ള വിശ്വാസം അവന് എത്ര ആശ്വാസം നല്കുന്നു. മരണഭയത്തിന്റെ ആവശ്യമേയില്ല. സുവര്‍ക്ക പൂന്തോപ്പില്‍ ലഭിക്കാന്‍ പോകുന്ന കള്ളും പെണ്ണും രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളും മതിയല്ലോ വിശ്വാസിക്ക് സന്തോഷിക്കാന്‍.
ഇങ്ങനെയുള്ള ഒരു ആശ്വാസത്തിനും യുക്തിവദിക്ക് അവസരമില്ല. യുക്തിവാദിക്കു എന്തെല്ലാം പ്രതിസന്ധികളെ നേരിടണം. ആദ്യ എതിര്‍പ്പ് വീട്ടില്‍നിന്നു തന്നെ തുടങ്ങും. പിന്നെ സമൂഹത്തില്‍ നിന്നും. അവന് പുതിയ അറിവുകള്‍ നേടിക്കൊണ്ടേയിരിക്കണം. കാരണം അറിവില്ലാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാനുള്ള ആര്‍ജ്ജവം അവനുണ്ട്. അത് അറിയാനുള്ള ജിജ്ഞാസയും. മരണ ശേഷം ഒരു ജീവിതമില്ല എന്നവനറിയാം. അതിനാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തെ ചെയ്തു തീര്‍ക്കണം. ഒരു പുരോഹിതനായി ജനങ്ങളെ പറ്റിച്ചു ജീവിക്കാന്‍ അവന് സാധ്യമല്ല. എന്തെങ്കിലും ജോലി ചെയ്തേ ഒക്കൂ.
ഒരു വിശ്വാസിയാകാന്‍ ഏത് മണ്ടനും സാധിക്കും. പക്ഷെ ഒരു യുക്തിവാദിയാകണമെങ്കില്‍ ഉറപ്പുള്ള ഒരു നട്ടെല്ലും പ്രവത്തിക്കുന്ന ഒരു തലച്ചോറും അത്യവശ്യമാണ്.
നാജിന്റെ ഈ അഭിപ്രായത്തോട് എതിര്‍പ്പുണ്ട്. ""ദൈവമുണ്ട് എന്ന് പറയുവാനും വിശ്വസിക്കാനുമാണ് ഏറ്റവും എളുപ്പം.""
..ഞാന്‍ പറയുന്നതു വിശ്വാസത്തെ പാരമ്പര്യമായി കൊണ്ടു നടക്കുന്നവരുടെ കാര്യമല്ല.
അവര്‍ ഉണ്ട് എന്ന് പറഞ്ഞാലും, ഇല്ല എന്ന് പറഞ്ഞാലും തുല്യ ഇഫക്ട് ആണ്. അവര്‍ ആണ് മതത്തെ "മദ" മായി കൊണ്ടു നടക്കുന്നത്. (അതിന് ദര്‍ശനം ഉത്തരവാദിയല്ല) ..
വിശ്വാസം യുക്തിയുടെ അടിസ്ഥാനത്തില്‍, കാര്യകാരണ ങ്ങളുടെ, പിന് ബലത്തില്‍ വിശ്വസിക്കുന്നവര്‍, അവരെ കുറിച്ചാണ് ഞാന്‍ വിശ്വാസി എന്ന് പറയുന്നതു .
""""ദൈവവിശ്വാസം എന്തെല്ലാം സൌകര്യങ്ങളാണ് വിശ്വാസിക്ക് നല്‍കുന്നത്. അറിവില്ലാത്ത കാര്യങ്ങളെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളാണന്നു പറഞ്ഞു പരിക്ഷണ നിരീക്ഷണങ്ങള്‍ നടത്താതിരിക്കാം.""
"""" പുസ്തകങ്ങളും മറ്റും വായിച്ച് പുതിയ അറിവ് നേടേണ്ട ആവശ്യമേയില്ല. എല്ലാ അറിവുകളും ശാസ്ത്ര സത്യങ്ങളും ദൈവം പണ്ടെ ഇറക്കി കൊടുത്തിട്ടുണ്ടല്ലോ. """
സുഹൃത്തേ, ഞാന്‍ ഒരു "വിശ്വാസിയാണ്." (മുകളില്‍ എഴുതിയതു വായിക്കുക)
പകേഷ് താങ്കള്‍ പറഞ്ഞതു ഒരു പുതിയ അറിവാണ്. കാരണം "വിജ്ഞാനം അന്ന്വേഷിച്ചു ചൈന വരെ പോകണമെങ്കില്‍ അവിടെ ചെന്നു അത് നേടണം" എന്ന് പ്രവാചകന്. വിജ്ഞാനം "വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണ് എന്നും, അത് എവിടെ നിന്നാണോ കിട്ടുന്നത് അവിടെ നിന്നും എടുക്കണമെന്നും" പറയുന്ന ഇസ്ലാം.
അപ്പൊ സഹോദരന് ബാലന്. താങ്കള്‍ ആരെ കുറിച്ചാണ് പറയുന്നതു "" (എന്റെ മുമ്പത്തെ കമന്റ് മനസ്സിരുത്തി വായിക്കുക. )
""" കാരണം ഇങ്ങനെയുള്ള പാപികളെ തട്ടിക്കളയാന്‍ ദൈവം ആഹ്വാനം നല്കിയിട്ടുണ്ടല്ലോ. ചെറിയ കൈമടക്കു കൊടുത്താല്‍ തന്റെ ആവശ്യങ്ങള്‍ സാധിപ്പിച്ചു തരാന്‍ ഒരാളുണ്ടന്നുള്ള വിശ്വാസം അവന് എത്ര ആശ്വാസം നല്കുന്നു."""
""" മരണഭയത്തിന്റെ ആവശ്യമേയില്ല. സുവര്‍ക്ക പൂന്തോപ്പില്‍ ലഭിക്കാന്‍ പോകുന്ന കള്ളും പെണ്ണും രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളും മതിയല്ലോ വിശ്വാസിക്ക് സന്തോഷിക്കാന്‍."""
താങ്കളുടെ സംസാരത്തില്‍ തന്നെ ഒരു മണം വരുന്നുണ്ട് അതിങ്ങനെ """""""മറ്റു ദൈവവങ്ങളില് വിശ്വസിക്കുന്നവരെയും, യുക്തിവാദികളെയും സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വാസികള്‍ക്ക് ഒരു മനോവേദനയും ഇല്ല."""
അപ്പൊ അതാണ് കാര്യം, ഒകെ ( അത് കൊണ്ടാണ് ഗള്‍ഫില്‍ ഒരിസ്സയിലും, ഗുജറാത്തിലും, മാലെങാവിലും കൊല്ലുന്ന പോലെ "കൊല്ലുന്ന അറബികളെ" തേടി വിസ യില്‍ വന്നു ചത്തു കൊണ്ടിരിക്കുന്നത് . ഞാന്‍ എന്താണ് താങ്കളോട് പറയേണ്ടത്, സുഹൃത്തേ ! അവിടെ യാണല്ലോ ഇതിന്റെ ഒക്കെ ഈറ്റില്ലം. താന്കള് കണ്ണാടി നോക്കാറുണ്ടോ എന്നറിയില്ല !
""".......മരണ ശേഷം ഒരു ജീവിതമില്ല എന്നവനറിയാം. അതിനാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തെ ചെയ്തു തീര്‍ക്കണം. ഒരു പുരോഹിതനായി ജനങ്ങളെ പറ്റിച്ചു ജീവിക്കാന്‍ അവന് സാധ്യമല്ല. എന്തെങ്കിലും ജോലി ചെയ്തേ ഒക്കൂ. >>>>
മുസ്ലീങ്ങള്‍ പുരോ ഹിതര്‍ ആയി കോവില്‍ കെട്ടി, ബിംബവും വെച്ചു വഴിപാടും വാങ്ങി പറ്റിച്ചു കൊണ്ടിരിക്കുകയാണ്. (അടിസ്ഥാന പരമായി താങ്കള്‍ക്ക് ഒരു "ചുക്കും അറിയില്ല"
ഇസ്ലാമിനെ കുറിച്ചു ! പാവപെട്ടവനു വരുമാനത്തിന്റെ ഒരു അവകാശം കൊടുക്കണമെന്ന് പറയുന്ന വിശ്വാസം, നല്ല പറ്റിക്കല്‍" ആണ്. കുറെ എഴുതേണ്ടതുണ്ട് സമയമില്ല.
ഒരു വിശ്വാസിയാകാന്‍ ഏത് മണ്ടനും സാധിക്കും.
പക്ഷെ ഒരു യുക്തിവാദിയാകണമെങ്കില്‍ ഉറപ്പുള്ള ഒരു നട്ടെല്ലും പ്രവത്തിക്കുന്ന ഒരു തലച്ചോറും അത്യവശ്യമാണ്.
തലച്ചോറ് ഞാന്‍ കണ്ടു, എന്റെ മുമ്പ് എഴുതിയ എല്ലാ കമന്റുകള്‍ വായിക്കു. എന്നീത്റ്റ്
തലച്ചോറിന്റെ യും, എല്ലിന്റെയും തൂക്കം നോക്കാം.
നിറുത്തുന്നതിന് മുമ്പ്
ഒരു യുക്തി വാധിക്കെ യഥാര്‍ത്ഥ വിശ്വാസിയാകാന്‍ കഴിയൂ, യുക്തിയില്‍ നിന്നാണ് സൃഷ്ടാവിനെ അറിയേണ്ടതും, വിശ്വസിക്കെണ്ടതും.
അല്ലാതെ കണ്ണടച്ച് കൊണ്ടു "ഉണ്ട് എന്ന് പറയുന്നതല്ല വിശ്വാസം" അങ്ങിനെയുള്ള "മതങ്ങള്‍" ഉണ്ട്, ദൈവ സന്കല്പ്പവും !
അല്ലാത്തവര്‍ പാരമ്പര്യം, ഒരു ഐടന്റിടി അതിലപ്പുറം ഒന്നുമല്ല,
അവര്‍ അവരുടെ ജീവിതവും ആയി മുന്നോട്ടു പോകുന്നു, ഏത് മതക്കാരയാലും.
അവര്‍ വിശ്വസിക്കുന്നതും, വിശ്വസിക്കാത്തതും തുല്ല്യം. അതില്‍ തന്നെ ചികഞ്ഞാല്‍ ഭൂരിഭാഗവും പ്രായോഗിക ജീവിതത്തില്‍ ഒരു സൃഷ്ടാവ് ഉണ്ട് എന്ന് നിഷേടിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്. അവരാണ് മതത്തിലെ കുഴപ്പക്കാര്‍, അവരാണ് യഥാര്‍ത്ഥ നിരീശ്വര വാദികള്‍.
യുക്തിയുടെ അടിസ്ഥാനത്തില്‍ പഠിക്കുകയും, കാര്യാ കാരണങ്ങളെ മനസ്സിലാക്കി ഇതൊന്നും വെറുതെ സംഭവിച്ചതല്ല, സംഭവിക്കുന്നതല്ല എന്ന് ആ ബുദ്ധിപരമായ പ്രകൃതി സിസ്റ്റ്തിന്റെ അല്ബുതങ്ങളിലേക്ക് മനുഷ്യന്റെ ചിന്തയെ (ചിന്തിപ്പിക്കാനുള്ള ടെക്നോളജി തന്ന) നയിക്കുന്ന ആ മഹാ സൃഷ്ടാവിനെ അവഗണിച്ച് ജീവിക്കാന്‍ ബുദ്ധിയുള്ള ഒരു സാമൂഹ്യ ജീവിക്ക് കഴിയില്ല.
അത് കൊണ്ടാണ് ഞാന്യുക്തിവാധിയായ ഒരു വിശ്വാസി ആയതു
ജബ്ബാര്‍ മാഷ്
വാദ പ്രതിവാദമല്ല എന്റെ ഉദ്ദേശം, ജയിക്കുക എന്നതുമല്ല, എല്ലാവരും മനുഷ്യരാണ്.
ചിന്താഗതിയിലും, വിവരത്തിലും വിത്യാസമുണ്ടാകും.
നമ്മളില്‍ രണ്ടു പേരില്‍ ഒരു ശരിയുണ്ട്. അത് യുക്തിയാണ്. രണ്ടും തെറ്റാകാന്‍ ന്യായമില്ല.
അതിനൊരു സ്ഥാനവുമില്ല.
നമ്മുടെ സംവാദം ഒരു ചിന്തക്ക് പ്രേരകമാക്കുക എന്നത് മാത്രമെ
ഞാന്‍ ലക്ഷ്യമാക്കുന്നുള്ളൂ.
നമ്മുടെ സുഹൃത്തുക്കള്‍ക്കും അത് സഹായകമാകും.
ഏത് മത വിശ്വാസി ആയാലും, വിമര്‍ശിക്കുന്നതിനു പകരം താങ്കളുടെ ബ്ലോഗിന്റെ പേരിനെ
അന്ന്വര്തമാക്കുന്ന രീതിയില്‍ "ഒരു സ്നേഹ സംവാദം തന്നെ ആകണം ഇവിടെ.
അത് കൊണ്ടു മാത്രാമാണ് ഞാന്‍ ഇവിടെ സംവദിക്കുന്നത്.
എന്റെ ഭാഷയില്‍ നാടന്‍ ശൈലി ചില സമയങ്ങളില്‍ കടന്നു വരുന്നതു ആരെയും പരിഹസിക്കുന്നതിനല്ല.
അങ്ങിനെ തോന്നുന്നുവെന്കില്‍ ക്ഷമിക്കുക
ചൈനയില്‍ പോയി അറിവുനേടുക, പാവങ്ങള്‍ക്ക് ദാനം ചെയ്യുക എന്നീക്കാര്യങ്ങള്‍ പ്രവാചകന്റെ വരവിന് മുന്‍പേ നിലനിന്ന കാര്യങ്ങളാണ് സുഹൃത്തേ. ഇസ്ലാം മതം (കൃസ്തുമതവും പിന്നിലല്ല) മനുഷ്യന്റെ വിജ്ഞാന ദാഹത്തെ തല്ലിക്കെടുത്താനാണ് ശ്രമിച്ചത്. ഭാരതത്തിലെയും, പേര്‍ഷ്യയിലേയും നശിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ കണെക്കെടുത്താല്‍ മതി ഇസ്ലാമിന്റെ വിജ്ഞാന വിരോധം മാനസിലാക്കാന്‍ . ഇസ്ലാം മതം മനുഷ്യന്റെ ഭാവനാ സൃഷ്ടികള്‍ക്ക് നേരെ നടത്തിയ ക്രുരതകള്‍ കാണണമെങ്കില്‍ ഡല്‍ഹിയിലെ മുഗള്‍ കാലത്തെ ചരിത്രാവശിഷ്ടങ്ങള്‍ നോക്കിയാല്‍ മതി. കല്ലില്‍ കൊത്തിയെടുത്ത മനോഹരങ്ങളായ പഴയ ശില്പങ്ങളേ വികൃതമാക്കിയാണ് ഇവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ബാമിയാന്‍ ബുദ്ധപ്രതിമകള്‍ നശിപ്പിക്കപ്പെട്ടതു അടുത്തകാലത്താണ്. എഴുത്തുകാരായ സാല്മാന് റഷ്ദി, തസ്ലിമ നസ്രിന് തുടങ്ങിയവരോടുള്ള ഇസ്ലാമിന്റെ നിലപാടില്‍ നിന്നും മതത്തിന്റെ പിന്തിരിപ്പന് സ്വഭാവം അറിയാം. കുറച്ചു കാര്‍ടൂണുകളുടെ പേരില്‍ നടന്ന അക്രമങ്ങള്‍ മറക്കാറായിട്ടില്ല. നാജ് ഇസ്ലാമിനെ അത്തറു പൂശി സുന്ദരമാക്കാന്‍ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണ്.
ഗള്‍ഫിലും മറ്റും മറ്റു മതവിശ്വാസികള്‍ പോയി ജോലിചെയ്യുന്നത് ഇസ്ലാമിന്റെ വിശാല മനസ്കത കൊണ്ടല്ല. അവിടെയുള്ളവര്‍ കുറാന് വാക്യങ്ങള്‍ക്കു അത്ര പ്രാധാന്യമേ നല്‍കുന്നുള്ളൂ എന്നതുകൊണ്ടാണ്.
ബാലന്,പറഞ്ഞു
"""ബാമിയാന്‍ ബുദ്ധപ്രതിമകള്‍ നശിപ്പിക്കപ്പെട്ടതു അടുത്തകാലത്താണ്. എഴുത്തുകാരായ സാല്മാന് റഷ്ദി, തസ്ലിമ നസ്രിന് തുടങ്ങിയവരോടുള്ള ഇസ്ലാമിന്റെ നിലപാടില്‍ നിന്നും മതത്തിന്റെ പിന്തിരിപ്പന് സ്വഭാവം അറിയാം. കുറച്ചു കാര്‍ടൂണുകളുടെ പേരില്‍ നടന്ന അക്രമങ്ങള്‍ മറക്കാറായിട്ടില്ല. നാജ് ഇസ്ലാമിനെ അത്തറു പൂശി സുന്ദരമാക്കാന്‍ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണ്."""
അപ്പൊ ഇതൊക്കെ യാണ് താങ്കള്‍ പറഞ്ഞ വിജ്ഞാനങ്ങള്‍ !
ഗള്‍ഫിലുള്ള അറബികള്‍ക്ക് അറബി കുര് ആന്‍ അറിയില്ല
അവര്‍ വില കല്പിക്കുന്നില്ല
സുഹൃത്ത് പറഞ്ഞതോന്നുമാല്ലല്ലോ അവിടെ,
ഒന്നുമറിയാത്ത താങ്കളെ പഠിപ്പിക്കുവാന്‍ നേരമില്ല
ബൈ
മുസ്ലീങ്ങള്‍ പുരോ ഹിതര്‍ ആയി കോവില്‍ കെട്ടി, ബിംബവും വെച്ചു വഴിപാടും വാങ്ങി പറ്റിച്ചു കൊണ്ടിരിക്കുകയാണ്. (അടിസ്ഥാന പരമായി താങ്കള്‍ക്ക് ഒരു "ചുക്കും അറിയില്ല"
ഇസ്ലാമിനെ കുറിച്ചു
പൌരോഹിത്യം വിമര്‍ശനവിധേയമാകുന്നത് പ്രധാനമായും ദൈവത്തിന്റെ പേരില്‍ ചിലര്‍ മതപണ്ഡിതരായും ആത്മീയനേതാക്കളെന്ന പേരിലും മതത്തിന്റെ രക്ഷാധികാരികളായി മുതലെടുപ്പ് നടത്തുന്നതു കൊണ്ടാണ് അല്ലാതെ പൂജ നടത്തുന്നതു കൊണ്ടല്ല.അങ്ങനെ നോക്കിയാല്‍ ഫത്വകള് ഇറങ്ങുന്ന ഇസ്ലാമിലാണ് പൌരോഹിത്യം ഏറ്റവും ഭീകരമായ് ഇന്ന് നില നില്‍ക്കുന്നത്
പാവം മിക്കി മൌസിനെ പോലും വെറുതെ വിട്ടില്ല.സാത്താന്റെ പട്ടാളക്കാരനായ മിക്കിയെ കൊല്ലണം പോലും.ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനെതിരെ പോലും മതത്തിന്റെ പേരില്‍ വധഭീഷണി നടത്തുന്ന പുരോഹിതരുള്ള മതത്തില്‍ പൌരോഹിത്യമേ ഇല്ല.നാജ് ആ ‘വിവരം കെട്ട ‘ മത പണ്ഡിതനെക്കാള്‍ തമാശക്കാരനാണല്ലോ.
Maybe Islamic cleric Muhammad Al-Munajid is just more of a Bugs Bunny sort of guy? In an interview with Al-Majd Television the sheikh, a former diplomat who once served in the Saudi embassy in Washington, condemned cartoons that endear rodents to their viewers.
Islamic law, he said, sees the mouse as "a repulsive, corrupting creature" while children today see mice as loveable and "awesome" because of animated shows like Tom and Jerry, and Disney staple Mickey Mouse.
"Mickey Mouse has become an awesome character, even though according to Islamic law, Mickey Mouse should be killed in all cases," Al-Munajid tells the interviewer.
http://www.express.co.uk/posts/view/61629/Mickey-Mouse-facing-fatwa
http://www.whatswrongwiththeworld.net/2008/09/a_fatwa_against_mickey_mouse.html
http://www.asianews.it/index.php?l=en&art=13291&size=A
Anonimous,
Your comment does not deserve to be commented as you do not know what is "priest hood" and what is scholarly opinion.
The priest hood means without them no access to God. for example, Poojari especially Brahmins (An upper cast !) is chosen as Priest as to do such poojas (Dalits no way) or say in christianity, without F"Father" no access, they do certain actions and give "blood and flesh" in order to access to God, through them only the confession takes place and so on.
Islam free from all such and not only that all are made to equal as any one can do prayer wherever they like whoever is ready.
What you said is an opinion which we reject or access depends how far it is logical to accept. We donot care nonsense which we keep aside like a news.
This is a simple thing which even you do not know !
forget,
One request, pls. do not comment unless you know well about on what topic you take.
Do not take things to retaliate.
പുരോഹിതനെന്നാല്‍ ദൈവത്തിന്റെ ഇടനിലക്കാരന് എന്നാണ് ഞാന്‍ ധരിച്ചുവച്ചിരിക്കുന്നത്. പ്രവാചകനും ഈ പണിയാണല്ലോ ചെയ്തത്. ജുമാമസ്ജിദിലെ ഖാസിയും പുരോഹിതനല്ലെ നാജെ. പള്ളിയില്‍ കുതബ പ്രസംഗം നടത്തുന്നവരും പുരോഹിതനല്ലെ. എന്റെ ഒരു അറിവുകേടേ. ഇതിനെയൊക്കെ വ്യാഖ്യാനിച്ച് നേരെയാക്കാന്‍ ഇനി എത്ര സമയം ചെലവാക്കണം.
പൂജാരിയായാലും പള്ളീലച്ചനായാലും പൂജ നടത്തുന്നതായാലും പ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കുന്നതായാലും ഇത്ര പറയാനെന്തിരിക്കുന്നു?പ്രാര്ഥിക്കുന്നതിനേക്കാള് വലിയ അസംബന്ധം ഒന്നുമല്ലഇടനിലക്കാരനാകുന്നതും.പൌരോഹിത്യം
എതിര്‍ക്കപ്പെടേണ്ടതാകുന്നത് അത് വിശ്വാസത്തെ ചൂഷണം ചെയ്ത് പൊതുസമൂഹത്തിനു അസ്വീകാര്യമായ സ്ഥിതിവിശേഷം ഉണ്ടാക്കുമ്പോഴാണ്.അത്തരം ആള്ക്കാര് ഇന്നേതു മതത്തിലാണ് കൂടുതല്‍ എന്ന് ചിന്തിച്ചു നോക്കു.
Rajan, Anonimous,
Read my comment above once again.
I made it clear what is priesthood and what is scholar.
Don't say something to align with your belief and custom.
If you don't understand, do not debate.
ജബ്ബാര്‍ മാഷ് പറയുന്നത് ശരി തന്നെ. മതങ്ങള്‍ വല്ലാത്ത ദുര്ഭൂതങ്ങള് തന്നെ. ഇസ്ലാമിന്റെ കാര്യം ഇങ്ങിനെ. ഹിന്ദുമതത്തിന്റെ കാര്യം പറയാതിരിക്കുകയാണു ഭേദം. ശുദ്ധ തെമ്മാടിത്തരങ്ങളല്ലേ പുരാണങ്ങളില്‍ നിറയെ എഴുതി വെച്ചിരിക്കുന്നത്? വിമാനം പോലും കണ്ടു പിടി
ച്ചിട്ടില്ലാത്ത കാലത്ത് പുഷ്പകവിമാനം. അങ്ങിനെ എത്രയെത്ര വിഡ്ഡിത്തങ്ങള്!! ശ്രീക്ര്യഷ്ണനൊക്കെ എന്തു സദാചാരമാണുള്ളതെന്നാലോചിച്ചാല്
ഈ മതങ്ങളോടെല്ലാവരോടും യുദ്ധം ചെയ്യണമെന്ന് തോന്നും നമുക്ക്. ഇതൊക്കെ എങ്ങിനെ ദൈവമാകും? എത്രയാണു ഗോപികമാര്‍?
വസ്ത്രങ്ങള്‍ എത്രയാണു കട്ടുവെച്ചത് ഗോപികമാരുടെ? ഭാര്യമാര്‍ തന്നെ പതിനായിരമെങ്ങാണ്ടാണത്രെ..ഏറ്റവും കൂടുതല്‍ അനാചാരങ്ങള്‍
ഹിന്ദുമതത്തില്‍ തന്നെയാണെന്ന് തോന്നുന്നു. അല്ലേ ജബ്ബാര്‍ മാഷെ? ക്രൂരതയും കൂടുതലാണു ഹിന്ദുമതക്കാര്‍ക്ക്. ഒറീസയിലൊക്കെ എത്ര മാത്രം
തോന്നിവാസങ്ങളാണു ഈ മതക്കാര്‍ കാണിച്ചു വെച്ചത്? ഓരോ പുരാണവും ഉപനിഷത്തുമൊക്കെ പരിശോധിച്ചാല്‍ ഒരു ശാസ്ത്രീയതയുമില്ലാത്ത
എത്രമാത്രം കെട്ടുകഥകള്‍? ഹിന്ദുമതക്കാര്‍ക്ക് അസഹിഷ്ണുതയും കൂടുതലാണെന്ന് തോന്നുന്നു. ക്രിസ്തുമതത്തിന്റെ കാര്യം പിന്നെ പറയണ്ട. ജബ്ബാര്‍ മാഷിനായിരം അഭിവാദ്യങ്ങള്‍.
Anonimous and others,
when I comment with logic, your ego over powerring you for not accepting the truth.
And you continue with argument without logic and sense.
what to do
Anonimous and others
All what I have commented above in all the post is not mine but rather it is taken from the serious study based on Quran. It is only source which made my sense active to give right reply to your question.
dear sir.
i am frm jeddah
i would like to forward these to you. muslims are only producing childrens.
IInteresting Demographics:
World Jewish Population. 14 million
Distribution: 7m in America
5m in Asia
2m in Europe
100 thousand in Africa
World Muslim Population: 1.5 billion
Distribution: I billion in
Asia/Mid-East
400 M in Africa
44 M in Europe
6 M in the Americas
Every fifth human being is a Muslim.
For every single Hindu there are two
Muslims
For every Buddhist there are two
Muslims
For every Jew there are 107 Muslims
Yet the 14 million Jews are more
powerful than the entire 1.5 billion Muslims
Why?
Here are some of the reasons.
Movers of Current History
Albert Einstein Jewish
Sigmund Freud Jewish
Karl Marx Jewish
Paul Samuelson Jewish
Milton Friedman
Medical Milestones
Vaccinating Needle: Benjamin Ruben
Jewish
Polio Vaccine Jonas Salk
Jewish
Leukaemia Drug Gertrude Elion
Jewish
Hepatitis B Baruch
Blumberg Jewish
Syphilis Drug Paul Ehrlich
Jewish
Neuro muscular Elie Metchnikoff
Jewish
Endocrinology Andrew Schally
Jewish
Cognitive therapy. Aaron Beck
Jewish
Contraceptive Pill Gregory Pincus
Jewish
Understanding of Human Eye. G. Wald
Jewish
Embryology. Stanley Cohen
Jewish
Kidney Dialysis Willem Kloffcame
Jewish
Nobel Prize Winners
In the past 105 years, 14 million Jews
have won 180 Nobel prizes whilst 1.5 billion Muslims have
contributed only 3 Nobel winners
Inventions that changed History
Micro- Processing Chip. Stanley Mezor
Jewish
Nuclear Chain Reactor Leo Sziland
Jewish
Optical Fibre Cable Peter
Schultz Jewish
Traffic Lights Charles
Adler Jewish
Stainless Steel Benno Strauss
Jewish
Sound Movies Isador Kisee
Jewish
Telephone Microphone Emile Berliner
Jewish
Video Tape Recorder Charles Ginsburg
Jewish
Influential Global Business
Polo Ralph Lauren
Jewish
Coca Cola
Jewish
Levi's Jeans Levi Strauss
Jewish
Sawbuck's Howard Schultz
Jewish
Google Sergey Brin
Jewish
Dell Computers Michael Dell
Jewish
Oracle Larry Ellison
Jewish
DKNY Donna Karan
Jewish
Baskin & Robbins Irv Robbins
Jewish
Dunkin Donuts Bill Rosenberg
Jewish
Influential Intellectuals/ Politicians
Henry Kissinger , US Sec of State
Jewish
Richard Levin, President Yale
University Jewish
Alan Greenspan , US Federal Reserve
Jewish
Joseph Lieberman
Jewish
Madeleine Albright , US Sec of State
Jewish
Casper Weinberger , US Sec of Defence
Jewish
Maxim Litvinov , USSR Foreign Minister
Jewish
David Marshal , Singapore Chief
Minister Jewish
Isaacs Isaacs, Gov-Gen Australia
Jewish
Benjamin Disraeli, British Statesman
Jewish
Yevgeny Primakov, Russian PM
Jewish
Barry Goldwater , US Politician
Jewish
Jorge Sampaio, President Portugal
Jewish
Herb Gray, Canadian Deputy - PM
Jewish
Pierre Mendes, French PM
Jewish
Michael Howard, British Home Sec.
Jewish
Bruno Kriesky, Austrian Chancellor
Jewish
Robert Rubin , US Sec of Treasury
Jewish
Global Media Influential
Wolf Blitzer, CNN
Jewish
Barbara Walters ABC News
Jewish
Eugene Meyer , Washington Post
Jewish
Henry Grunwald, Time Magazine
Jewish
Katherine Graham , Washington Post
Jewish
Joseph Lelyeld, New York Times
Jewish
Max Frankel, New York Times
Jewish
Global Philanthropists
George Soros
Jewish
Walter Annenberg
Jewish
Why are they powerful?
So why are Muslims powerless? Here's
another reason. We have lost the capacity to produce
knowledge..
In the entire Muslim World (57 Muslim
Countries) there are only 500 universities.
In USA alone, 5,758 universities
In India alone, 8,407 universities
Not one university in the entire
Islamic World features in the Top 500 Ranking Universities
of the World
Literacy in the Christian World 90%
Literacy in the Muslim World 40%
15 Christian majority-countries,
literacy rate 100%
Muslim majority - countries ,
None
98% in Christian countries completed
primary
Only 50% in Muslim countries completed
primary.
40% in Christian countries attended
university
In Muslim countries a dismal 2%
attended.
Muslim majority countries have 230
scientists per one million Muslims
The USA has 5000 per million
The Christian world 1000 technicians
per million.
Entire Arab World only 50 technicians
per million.
Muslim World spends on
research/developmen t 0.2% of GDP
Christian World spends 5 % of GDP
Conclusion.
The Muslim World lacks the capacity to
produce knowledge.
Another way of testing the degree of
knowledge is the degree of diffusing knowledge.
Pakistan 23 daily newspapers per 1000
citizens
Singapore 460 per 1000 citizens.
In UK book titles per million is 2000
In Egypt book titles per million is
only 17
Conclusion.
Muslim World is failing to diffuse
knowledge
Applying Knowledge is another such test.
Exports of high tech products from
Pakistan is 0.9% of its exports.
In Saudi Arabia is 0.2%
Kuwait, Morocco and Algeria 0.3%
Singapore alone is 68%
Conclusion.
Muslim World is failing to apply
knowledge.
Anonimous,
You are spitting with something.
This is not e-mail. what you are posting is what is spreading through e-mail.
we are discussing something but you are throwing something.
Any sense !
Anyhow a simple question.
I think you are a human, ok now,
What you have invented ?
don't bring other names, look at yourself and ask yourself ?
@Jabbar,
Your posts are not worth discussing, because you are using highly selective narrations that suit your propose, from the vast Hadith collection. If people who are unaware of the history of early Arabia or about the historicity of the Haith collection read your post, they may think the women during the time of Islam was worse than animal and that they didn’t have any dignity.
But that is not true and no credible author has maintained such a position. In fact when we read history of the women in the Islamic Arabia, we don’t get the picture of a brutalized and oppressed women, as you try to depict here. They were active in society, giving knowledge to others and even in participating battles. There are a number of narrations reported from women that shows that they were active in gaining and spreading knowledge and men have approached those women for advice and religious doubts. In fact Aisha is one of tegh major Hadith narrator and in many of her reports we we can see her giving religious opinion (Fatwa) for specific issue raised by others, mostly men. She has even fought a battle, though that is an unfortunate event in the Islamic history. But notice that other Muslims did not accuse her for taking a political stand simply because she is a woman. There were women who objected Kalifa, there were wives who put condition for marriage.
So in short your posts don’t show any thing but the hatred that you have against a group of people. In this way, by picking up selective verses out of context and interpreting in his own way - one can slander any thing they want. But that only reflect the hostile mentality of the person and not any about the ideology that they criticize.
This is not to say that the status of Muslim women is strictly in according to what you think as modern secular morality. No it is not. There are a lot of thing that you can honestly object – but what what you are doing now is not a decent or academic way criticism.
The isolated reports that you quoted here, should be understood in the light of the general trend of the society there. So when we say “context’ we not only mean the textual context, but the intra textual and the historical context. And this is not some thing i appeal only for Hadiths, but any document should be read and under this.
Now coming to the Hadiths that you quoted, it doesn’t say those women are in hell because they were born as women. It only mentioned a fact, and it cautioned women to to take care not fall in sin.
For example, when I joined in college my lecturer told me that most of the who fail are hostellers. He said that based on his experience, but that doesn’t mean all hostellers will fail, or they are failing because they are hostellers. It only means hostellers are more prone to become careless and ignore to study.
Coming to intelligence difference between man and women, well there are studies (even published recently that stress that men and women are entirely different as far as emotions and intelligence are concerned. In general women are more emotional than men and men are more intelligent than women( though there are exceptions),. I’m not saying these studies are 100% authentic, but if at all they are true it only shows a fact, not making women superior or inferior.
http://en.wikipedia.org/wiki/Sex_and_intelligence
http://www.newsweek.com/id/101079
http://www.livescience.com/health/060908_brainy_men.html
http://www.livescience.com/health/050120_brain_sex.html
So what prophet told could very well be a fact or it can also his own observation, either way there is nothing in it that make women inferior or men superior.
About the instruction that wives must obey the husband, yes, they do have to. What is your problem is in that, and I think it is essential for the success of any institution to obey its head, and family is the basic institution of the society.
But I don’t understand how an atheist can find fault in it. Family is part of the social establishment that Islam propose, an atheist can even argue that family restricts the freedom of human, or marriage is not required for people to live together, or blood relationship is not a barrier for human to copulate. So before entering into a debate a of the merit and demerits of Islamic family structure, I want you to give me clear of the morality that you represent. Tell me where you are, what is your stand of issues like family, marriage, homosexuality, polygamy, incest etc. It is easy to criticize other, especially if you don’t have any view on those issues, and atheists often tthink they are immune to criticism simply because they don’t propose any moral standard. So before proceeding further I want you to outline the moral standard that you want others to follow, or atlesst you follow and the logical reason for the same.
I have no problem against Jews or any other people inclusing atheists. I love and respect prophetic Judaism and Christianity, but to say all the Muslims in the history were cruel and backward and Jews were good is nothing but racism.
Ofcourse there were/are bad Muslims and people has used it as a tool their own vested political interests. Similarity there are bad Jews, and bad Christinins especially when prophetic Judaism is misinterpreted as a race for political purpose.
Coming to the question of science and knowledge. It is true that, there are not many Nobel prize winners among Muslims but that doesn’t mean they were never interested in science. It only means Muslims become backward in science in modern age. Nobel prize started in 20th century. But it was Arab scientists and Muslim scholars who laid the foundation of many of branches of the science. It is them who translated many of the work great works from Greek and Sankrit, and never ever in Islamic history there was a clash between science and religion. No inquisition court, no witch hunt, no burn at stake etc.
And you compare the Islamic golden era with Christian west during the same time. Those who wrote the euro centric history called it as Dark Age. But remember that it was dark only for Europe, while the Arab world was flourishing in science and knowledge. Unfortunately after that era Muslims become backward in most of the area, for many reasons including crusades and colonialism. But it would be wrong to blame the religion for this – otherwise they would not have succeeded in science in the first place.
See this link:
www.en.wikipedia.org/wiki/Islamic_Golden_Age
[I dont consider wikipedia as a pinnnacle of truth, but it is sometime useful for getting indisputed information ]
Now it is true that, the present time the Christian west is very advanced in science and technology. But it is equally true that, they have turned away from their religion in every aspects of their life. What we see in west is an adjustment of and materialism religion. One will not interfer in the affairs of other. May be there are people are believing in god, or occasionally going to church but essentially they are following an atheistic morality. Religion has nothing much to with their morality, public (or even private life), or in science. And that is why the science and the modern world become so inhuman ,horrible and cruel. Science is creating more inequalities, more pollution and more problems to the humanity than ever before. You know that it in the scientifically adavanced countries that more people are committing suicide, or suffering from depression. I hope Someone will to come to save the humanity from the modern 'atheistic science 'and materialsm.
My comments that says"Yea this the right place for you. A good place for alll the racist, fanatics and hatemongers.." was reply the anonymous person who posted the following comment.
dear sir.
i am frm jeddah
i would like to forward these to you. muslims are only producing childrens.
സനു ദിലീപിന് പരാതിക്കാരൻ നൽകുന്ന മറുപടി
Subair said,
"""And you compare the Islamic golden era with Christian west during the same time. Those who wrote the euro centric history called it as Dark Age. But remember that it was dark only for Europe, while the Arab world was flourishing in science and knowledge. Unfortunately after that era Muslims become backward in most of the area, for many reasons including crusades and colonialism. But it would be wrong to blame the religion for this – otherwise they would not have succeeded in science in the first place. """
Absolutely right.
If anyone without bias, could agree with.
Not an opinion but truth.
For all, especially for Jabbar mash
ഇനി "മാഷ്ടെ" post ഹദീസ് എടുക്കാം,
ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്,
"മാഷ്" ഹദീസും, കുര് ആണും വായിക്കുന്നത് എങ്ങിനെയാണെന്ന് "മാഷ്ടെ ഹദീസ്" സാക്ഷി പറയുന്നു.
നോക്കുക..
""“അബൂസ ഈദുല്‍ ഖുദ് രി പറയുന്നു: ഒരിക്കല്‍ തിരുമേനി പെരുന്നാള്‍ ദിവസം നമസ്കാര മൈതാനത്ത് സ്ത്രീകളുടെ അടുത്തേക്കു വന്നു.
""""അവിടെ വെച്ച് അരുളി: സ്ത്രീ സമൂഹമേ, ""നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍"" ചെയ്യുക."""" നരകവാസികളില്‍ അധികപേരും സ്തീകളായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്. “തിരുമേനീ , എന്താണങ്ങനെ സംഭവിക്കാന്‍ കാരണം?”
ആ സ്ത്രീകള്‍ ചോദിച്ചു. തിരുമേനി അരുളി:
അവര്‍ മറ്റുള്ളവരെ """കൂടുതല്‍ ശപിച്ചുകൊണ്ടും ശകാരിച്ചുകൊണ്ടുമിരിക്കും"". മാത്രമല്ല, ഭര്ത്താക്കന്മാരോടു നന്ദികേടു കാണിക്കുകയും ചെയ്യും.""
>>>>
വായിക്കേണ്ടതും, മനസ്സിലാക്കേണ്ടതും ..
സ്ത്രീ സമൂഹമേ നിങ്ങള്‍ ദാനധര്മ്മങ്ങള്ചെയ്യുക..
(""ആര്‍ക്കു"" അതിന് അര്‍ഹരായ പവപെട്ടവര്‍ക്ക് )
ചെയ്യണ്ട എന്നല്ല സ്ത്രീകളെ പ്രേരിപ്പിച്ചത്. (ഒരു പ്രേരണ, അതിന് പറഞ്ഞതു, നിങ്ങള്‍ നരക ശിക്ഷയെ പേടിക്കുക, പാവപെട്ടവരെ സഹായിച്ചു കൊണ്ടു !)
പൊട്ടന്മാര്ക്ക് വരെ മനസ്സിലാകും, എന്തിന് വേണ്ടിയാണ് പ്രവാചകന് അത് പറയുന്നതെന്ന്.
നിങ്ങള്‍ നരകത്തിലെ പോകൂ എന്നല്ല" പറഞ്ഞതു.
അങ്ങിനെ ആകാതിരിക്കുവാന്‍ നന്മ ചെയ്യുക
തിന്മകള് വെടിയുക
അതാണ് മനസ്സിലാക്കേണ്ടത്.
എന്റെ മാഷേ,
പൊട്ട തരങ്ങള്‍, കുറെ ഉണ്ട്, അതിനൊക്കെ പറയാന്‍ നിന്നാല്‍ !
മാഷ് എന്നാണ് ഒരു "മാഷ്" ആകുക.
സത്യത്തില്‍ പലവട്ടം, ഞാന്‍ ഈ ബ്ലോഗില്‍ നിന്നും പോകാന്‍ ഒരുങ്ങിയതാണ്.
ഒകെ ബൈ
ഈയിടെ ഒരിസ്ലാമിക മാസികയിലൊരാള് ചോദിച്ചു"സ്ത്രീക്ക് പകുതിയല്ലെ സ്വത്തവകാശമുള്ളു എന്ന്..അതിന് മാസികയിലെ പണ്ഡിതന്(ഹ് ഹ)ന്റെ മറുപടി, "ഒരിക്കലുമങ്ങനെയല്ല.. പുരുഷന് സ്ത്രീയുടെ ഇരട്ടിയാണ് സ്വത്തവകാശമെന്നാണു മാത്രമേ ഖുറാന് പറഞ്ഞിട്ടുള്ളൂ എന്ന്" എങ്ങനെയുണ്ട് മറുപടി
അടിമ മോചനം ഇസ്ലാമില്‍
For all, especially for Jabbar mash
ഇനി "മാഷ്ടെ" post ഹദീസ് എടുക്കാം,
ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്,
"മാഷ്" ഹദീസും, കുര് ആണും വായിക്കുന്നത് എങ്ങിനെയാണെന്ന് "മാഷ്ടെ ഹദീസ്" സാക്ഷി പറയുന്നു.
നോക്കുക..
""“അബൂസ ഈദുല്‍ ഖുദ് രി പറയുന്നു: ഒരിക്കല്‍ തിരുമേനി പെരുന്നാള്‍ ദിവസം നമസ്കാര മൈതാനത്ത് സ്ത്രീകളുടെ അടുത്തേക്കു വന്നു.
""""അവിടെ വെച്ച് അരുളി: സ്ത്രീ സമൂഹമേ, ""നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍"" ചെയ്യുക."""" നരകവാസികളില്‍ അധികപേരും സ്തീകളായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്. “തിരുമേനീ , എന്താണങ്ങനെ സംഭവിക്കാന്‍ കാരണം?”
ആ സ്ത്രീകള്‍ ചോദിച്ചു. തിരുമേനി അരുളി:
അവര്‍ മറ്റുള്ളവരെ """കൂടുതല്‍ ശപിച്ചുകൊണ്ടും ശകാരിച്ചുകൊണ്ടുമിരിക്കും"". മാത്രമല്ല, ഭര്ത്താക്കന്മാരോടു നന്ദികേടു കാണിക്കുകയും ചെയ്യും.""
>>>>
വായിക്കേണ്ടതും, മനസ്സിലാക്കേണ്ടതും ..
സ്ത്രീ സമൂഹമേ നിങ്ങള്‍ ദാനധര്മ്മങ്ങള്ചെയ്യുക..
(""ആര്‍ക്കു"" അതിന് അര്‍ഹരായ പവപെട്ടവര്‍ക്ക് )
ചെയ്യണ്ട എന്നല്ല സ്ത്രീകളെ പ്രേരിപ്പിച്ചത്. (ഒരു പ്രേരണ, അതിന് പറഞ്ഞതു, നിങ്ങള്‍ നരക ശിക്ഷയെ പേടിക്കുക, പാവപെട്ടവരെ സഹായിച്ചു കൊണ്ടു !)
പൊട്ടന്മാര്ക്ക് വരെ മനസ്സിലാകും, എന്തിന് വേണ്ടിയാണ് പ്രവാചകന് അത് പറയുന്നതെന്ന്.
നിങ്ങള്‍ നരകത്തിലെ പോകൂ എന്നല്ല" പറഞ്ഞതു.
അങ്ങിനെ ആകാതിരിക്കുവാന്‍ നന്മ ചെയ്യുക
തിന്മകള് വെടിയുക
അതാണ് മനസ്സിലാക്കേണ്ടത്.
എന്റെ മാഷേ,
പൊട്ട തരങ്ങള്‍, കുറെ ഉണ്ട്, അതിനൊക്കെ പറയാന്‍ നിന്നാല്‍ !
മാഷ് എന്നാണ് ഒരു "മാഷ്" ആകുക.
സത്യത്തില്‍ പലവട്ടം, ഞാന്‍ ഈ ബ്ലോഗില്‍ നിന്നും പോകാന്‍ ഒരുങ്ങിയതാണ്.
ഒകെ ബൈ
You havent commented any thing about what I said.
Waiting you see your response.
Jabbar Mash,
You did not comment about your hadeeth that you taken to criticise.
Did you understand how you perceive things from right to wrong.
Jabbar Mash,
You must more open to understand and be more sincere as to get some enlightenment.
No wonder as it has explained about people with a charactertic that you carry that "they will not hear as they are dead"
What to do !
Naj, there is nothing to comment about it. Andhan anaye kanda poleya ivar texts manassilakkunnath - thats it.
Post a Comment