Wednesday, October 8, 2008

ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും!

പര്‍ദ്ദയുടെ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്ത ‘ ഇസ്ലാംവിചാര’ക്കാര്‍ സൌദിയില്‍ നിന്ന് ഇറാനിലേക്കു വണ്ടി കയറുന്നതു കണ്ടപ്പോള്‍ “ഇറാനിലേക്കില്ല” എന്നു ഞാന്‍ പ്രതികരിച്ചിരുന്നു. അതിന്റെ പൊരുള്‍ മനസ്സിലാക്കാതെ എന്നെ പരിഹസിച്ചുകൊണ്ടുള്ള കുറെ കമന്റുകളും കുറിപ്പുകളും വായിക്കാനിടയായി. പര്‍ദ്ദയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ എന്റെ വീക്ഷണങ്ങള്‍ ഞാന്‍ സമഗ്രമായിത്തന്നെ അവതരിപ്പിച്ചതാണ്. ആ കുറിപ്പിലെ പ്രധാന പോയിന്റുകള്‍ വീണ്ടും കമന്റ് രൂപത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒന്നിനോടും പ്രതികര്‍ക്കാതെ പിന്നെയും “പര്‍ദ്ദ ധരിച്ച പെണ്ണുങ്ങള്‍ക്ക് ഒന്നിനും തടസ്സമില്ല” എന്നു പറഞ്ഞു കൊണ്ടിരിക്കുകയാണു നമ്മുടെ ഇസ്ലാം സുഹൃത്തുക്കള്‍ .

പെണ്ണുങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നതും അവര്‍ക്കു സൌകര്യപ്രദവുമായ ഒരു വസ്ത്രമാണു പര്‍ദ്ദയെങ്കില്‍ അങ്ങനെ കരുതുന്നവര്‍ക്ക് അതു ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ല. ഇവിടെ പ്രശ്നം അതല്ല. ഒരു രാഷ്ട്രം എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രത്യേക വസ്ത്രധാരണം നിയമപരമായി അടിച്ചേല്‍‍പ്പിക്കുകയും , പോലിസിനെയും പട്ടാളത്തെയും വെച്ച് അതു കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനം തന്നെയാണ്. വ്യക്തികളുടെ സ്വകാര്യതകളില്‍ ഭരണകൂടങ്ങള്‍ അമിതമായി ഇടപെടുകയും മനുഷ്യ സഹജമായ അഭിരുചികളെയും താല്‍പ്പര്യങ്ങളെയും വെറും അന്ധവിശ്വാസത്തിന്റെ പ്രേരണയാല്‍ ചങ്ങലക്കിട്ടു നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ഇക്കാര്യമാണു ചര്‍ച്ചയില്‍ ഞങ്ങളൊക്കെ ഉന്നയിക്കുന്നത്.

പര്‍ദയിട്ടു പന്തു കളിക്കുന്നില്ലേ?; അതു ധരിച്ചു വിമാനം പറത്തുന്നില്ലേ ; ഒളിമ്പിക്സില്‍ പര്‍ദ്ദയിട്ടു നീന്തിക്കൂടേ?;പര്‍ദ്ദയിട്ടു ബീച്ചു വോളിബോള്‍ കളിക്കാമല്ലോ?; ടെന്നീസ് കളിക്കാന്‍ പര്‍ദ്ദ അഴിച്ചു വെക്കുന്നതെന്തിനാ? ....എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അതിനുള്ള മറുപടിയല്ല.

പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?
സൌദിയിലെ കുറെ സ്ത്രീകള്‍ ചന്തയില്‍ പോകുന്നതിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്ടു തീരുന്നതാണോ അടിസ്ഥാനപരമായ ഈ മനുഷ്യാവകാശപ്രശ്നം?

“സൌദിയിലെ സ്ത്രീകള്‍ക്കൊരു പ്രശ്നവുമില്ല ; അവര്‍ക്കു ഡ്രൈവിങ്ങ് ലൈസന്‍സു കൊടുക്കുന്നില്ല എന്നതൊഴിച്ചാല്‍ ...” ഒരു സുഹൃത്തിന്റെ കമന്റാണിത്.

അതൊരു പ്രശ്നമല്ലെ? ഒരു സ്ത്രീക്കു വാഹനം ഓടിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു യാത്ര ചെയ്യാനിഷ്ടമാണ്. പക്ഷെ നിയമം അതിനു യുക്തിരഹിതമായ നിയന്ത്രണങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നു.
ഒരു പെണ്‍കുട്ടിക്കു വിദേശത്തു പോയി പഠിക്കണമെന്നുണ്ട്. നിയമം അതനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു അന്യരാജ്യക്കാരനായ ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിയമം അതിനും തടസ്സം. .
. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഇസ്ലാമികരാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്നു..
സൌദിയില്‍ ഈ അടുത്ത കാലത്ത് ഒരു പ്രത്യേകതരം തല്‍ക്കാലക്കല്യാണം ഉടലെടുത്തതായി ‘മാധ്യമം’ പത്രത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. വിദേശത്തു പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍ കുട്ടികള്‍ നിയമപരമായ തടസ്സം മറി കടക്കാനായി പഠനകാലത്തേക്കു മാത്രം സഹപാഠിയായ ഒരാളുമായി ‘മുത് അ‘ വിവാഹത്തിലേര്‍പ്പെടുകയും പഠനം പൂര്‍ത്തിയാക്കി ബന്ധം പിരിയുകയും ചെയ്യുന്നുവത്രേ . ഇതു സൌദിയില്‍ വ്യാപകമാവുന്നു എന്നാണു വായിച്ച വാര്‍ത്തയിലുള്ളത്.[ മുത് അ എന്നല്ല മര്റ്റൊരു പേരാണ്.] പ്രാകൃതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളില്‍ മതയാഥാസ്ഥിതികര്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ ഫലമാണിതൊക്കെ.

ഇറാനിലെ പെണ്ണുങ്ങളുടെ സ്വാതന്ത്രയത്തെ കുറിച്ച് വാചാലമാകുന്നുണ്ട് മറ്റൊരു സുഹൃത്ത്. ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ.

ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല. അതി പുരാതനമായ നാഗരിഗത നിലനിന്ന ഭൂപ്രദേശങ്ങളാണ് ഇറാന്‍, ഇറാഖ്, ഈജിപ്ത് മുതലായവ . ഇസ്ലാമിന്റെ ക്രൂരമായ അധിനിവേശം മൂലം ആ സംസ്കൃതികളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ ആ പ്രദേശങ്ങളില്‍ നിലനിന്നു. കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കഴിഞ്ഞതിന്റെ മുന്‍പിലത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഖാതമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെച്ച ഒരു വാഗ്ദാനം , സ്ത്രീകള്‍ക്കും പുരുഷനു തുല്യം സ്വത്തവകാശം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തും എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 80% ഇറാന്‍ കാരും ഖാതമിക്കാണു വോട്ടു നല്‍കിയത്. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും? ഖുര്‍ ആനിലെ നിയമത്തെയാണവിടെ ഈ വിധം ജനം തള്ളിക്കളഞ്ഞതെന്നോര്‍ക്കുക. നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.


ഇറാന്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ പര്‍ദ്ദയിട്ട് അഭിനയിക്കുന്നത് കണ്ട് ഊറ്റം കൊള്ളുന്നുണ്ട് നമ്മുടെ ചില ബ്ലോഗ് സുഹൃത്തുക്കള്‍.

.ആ പെണ്ണുങ്ങള്‍ അഭിനയിക്കുക മാത്രമല്ല ഒന്നാംതരം സിനിമകള്‍ സംവിധാനം ചെയ്യുകയും അതു വഴി ആവുന്നത്ര തങ്ങളുടെ ആത്മ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്.


മലപ്പുറത്ത് അടുത്ത കാലത്തു നടന്ന ഒരു ഇറാന്‍ ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ എന്റെ സുഹൃത്തുക്കളായ ഏതാനും സോളിഡാരിറ്റിക്കാരും വന്നിരുന്നു. ഓപന്‍ ഫോറം ചര്‍ച്ചയില്‍ എല്ലാവരും സിനിമകളിലെ ഇതിവൃത്തത്തെകുറിച്ചും സാങ്കേതികമികവുകളെകുറിച്ചുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ സോളിഡാരിറ്റിക്കാര്‍ ആകെ ശ്രദ്ധിച്ചത് സിനിമയിലെ പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളവും വീതിയുമൊക്കെയായിരുന്നു. അതു പറഞ്ഞ് ഇസ്ലാമിന്റെ പേരില്‍ അവരും ഊറ്റം കൊണ്ടു.

അന്നു പ്രദര്‍ശിപ്പിച്ച ഒരു സിനിമയുടെ ആശയം ചുരുക്കിപ്പറയാം. ഇസ്ലാമും ഇറാന്‍ സിനിമയും തമ്മിലുള്ള ബന്ധം മനസ്സിലാക്കന്‍ അതു സഹായകമാകും.

കഴിഞ്ഞ ഒരു ലോക കപ്പ് ഫുട്ബോളില്‍ ഇറാന്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. ഇറാനില്‍ ഫുട്ബോള്‍ ജ്വരം ഇരമ്പി മറിയുകയാണ്. ടെഹ് റാനില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മത്സരം നടക്കുന്നു. പുരുഷാരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. കൂട്ടത്തില്‍ മത്സരം കാണാന്‍ ആര്ത്തി പൂണ്ട ഒരു പെണ്‍ കുട്ടി ആണ്‍ വേഷം ധരിച്ച് സംഘാടകരെ കബളിപ്പിച്ച് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെത്തുന്നു. [പെണ്ണുങ്ങള്‍ക്കു ഫിട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നിഷിദ്ധമാണ്.] ഗ്യാലറിയില്‍ വെച്ച് അവള്‍ പിടിക്കപ്പെടുന്നു. പോലിസ് അവളെ ഒരു മതില്‍ക്കെട്ടിനകത്തു തടഞ്ഞു വെക്കുന്നു. കളി കാണാന്‍ കഴിയാതെ വിഷമിക്കുന്ന ആ പെണ്‍ കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ മനോഹരമായി സിനിമ വരച്ചു കാട്ടുന്നു. ഒരു പഴുതിലൂടെ ഒരു നോട്ടമെങ്കിലും കാണാനായി അവള്‍ പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. ടോയ്ലെറ്റില്‍ പോകണ മെന്നാവശ്യപ്പെടുമ്പോള്‍ പോലിസുകാര്‍ വല്ലാതെ കുഴയുന്നു. അവിടെ പെണ്ണുങ്ങള്‍ക്കുള്ള ടോയ്ലെറ്റില്ല. അവസാനം പോലിസ് കാവലില്‍ ആണുങ്ങളുടെ ടോയ്ലെറ്റില്‍ കൊണ്ടു പോകുന്നു അവിടെനിന്നും രക്ഷപ്പെട്ടു കളികാണാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ഒടുവില്‍ കളി കഴിഞ്ഞു വിട്ടയക്കപ്പെടുന്ന പെണ്‍ കുട്ടി വിജയാഹ്ലാദത്തിന്റെ ഘോഷയാത്രയില്‍ എല്ല്ലാം മറന്നു ലയിച്ചു ചേരുന്നു. അവളെ അറസ്റ്റു ചെയ്യാന്‍ വന്ന പോലിസുകാരും പരി‍സരം മറന്ന് അവളോടൊപ്പം ആഘോഷത്തില്‍ പങ്കു ചേരുന്നു.....!


ഈ സിനിമ കണ്ടിറങ്ങിയ ശേഷമാണ് “ കണ്ടില്ലേ ഇസ്ലാമികവേഷം ധരിച്ചും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു!” എന്നു നമ്മുടെ സോളിഡാരിറ്റിക്കാരന്‍ ആവേശം കൊള്ളുന്നത്.!!

അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ പോയ ശേഷം പുറത്തു വന്ന ചില സിനിമകളും കാണുകയുണ്ടായി. അതിലൊന്നാണ് ‘ഒസാമ’. ഈ സിനിമയില്‍ കളി കാണാനല്ല, വിദ്യാഭ്യാസം നേടാനാണു പെണ്‍കുട്ടി ആണ്‍ വേഷമണിഞ്ഞ് ആള്‍മാറാട്ടം നടത്തുന്നത്. ! താലിബാന്‍ ഭരണകാലത്ത് പെണ്‍ കുട്ടികള്‍ക്കു പഠനം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ !


ജീവിതം മനുഷ്യനുള്ളതാണ്. അതാസ്വദിക്കാന്‍ ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും അവകാശമുണ്ട്. ആസ്വാദനത്തിന്റെ പാരമ്യ മുഹൂര്‍ത്തങ്ങളിലും അതുപോലുള്ള സന്നിഗ്ധ സന്ദര്‍ഭങ്ങളിലുമൊക്കെ മനുഷ്യര്‍ തന്റെ വിശ്വാസങ്ങളെയും ബാലിശമായ പ്രത്യയശാസ്ത്രശാഠ്യങ്ങളെയുമെല്ലാം അറിയാതെ കൈ വെടിയും.

കാലത്തിന്റെ കുത്തൊഴുക്കില്‍ മതം അലിഞ്ഞില്ലാതെയാകുന്നതിന്റെ മറ്റനേകം ഉദാഹരണങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും കാണാവുന്നതാണ്. എന്റെയൊക്കെ കുട്ടിക്കാലത്ത് മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി.

ഖുര്‍ ആന്‍ നിയമപ്രകാരം പെണ്‍ മക്കള്‍ക്കുള്ള അനന്തരാവകാശം ആണുങ്ങളുടെ പകുതിയാണ്. പെണ്‍ മക്കള്‍ മാത്രം അവകാശികളായി ഉള്ളപ്പോള്‍ അവര്‍ക്കു മുഴുവന്‍ സ്വത്തുക്കളും കിട്ടാതെ പോകും. ഒരു മകള്‍ മാത്രമുള്ള പിതാവു മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ മകള്‍ക്കു കിട്ടൂ. ഒന്നിലധികം പെണ്‍ മക്കള്‍ മാത്രമെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം കിട്ടും ബാക്കി സ്വത്ത് അകന്ന ബന്ധുക്കള്‍ക്കു പോകും. ഇതൊക്കെ അല്ലാഹുവിന്റെ നിയമങ്ങളാണ്. പക്ഷേ എത്ര വലിയ ദീനി ഭക്തനാണെങ്കിലും ആണ്‍ മക്കളില്ലെങ്കില്‍ മരിക്കുന്നതിനു മുമ്പേ സ്വത്തുക്കള്‍ മക്കളുടെ പേരില്‍ ഇഷ്ടദാനമായും വില്‍പ്പനയായുമൊക്കെ കൈമാറുന്നതാണു കണ്ടു വരുന്നത്. ജമാ അത്തിന്റെയും മുജാഹിദിന്റെയുമൊക്കെ ഉന്നത നേതാക്കള്‍ തന്നെ ഇപ്രകാരം അല്ലാഹുവിനെ പറ്റിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ എനിക്കു നേരിട്ടറിയാം . എന്റെ കുടുംബത്തില്‍ തന്നെയുണ്ട്.

മക്കളോടുള്ള സ്നേഹത്തിനു മുമ്പില്‍ അള്ളാഹുവിന്റെ മതവും നിയമവും ഒലിച്ചു പോകുന്നു!

ഖുര്‍ ആന്‍ അനുസരിച്ച് സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷ സാക്ഷ്യത്തിന്റെ പകുതിയാണു മൂല്യം. ഇവിടെ നൂറു കോടി ജനങ്ങളുടെ ന്യായാന്യായങ്ങളില്‍ അന്തിമ വിധി നല്‍കാന്‍ യോഗ്യത നേടി സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് ഫാതിമാബീവിയും ഇസ്ലാമിന്റെ രാജ്യങ്ങളില്‍ തന്നെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായി ഭരിച്ച ബേനസീറും കാലിദയുമൊക്കെ ഒരു കോടതിയില്‍ സാക്ഷി പറയാന്‍ പോലും യോഗ്യതയില്ലെന്ന് അല്ലാഹു വിലക്കിയ സ്ത്രീകളാണെന്നു നാം ഓര്‍ക്കണം.
ഇപ്പോള്‍ വീണതു വിദ്യയാക്കി ഇതൊക്കെ ഇസ്ലാമിന്റെ സ്ത്രീസ്വാതന്ത്ര്യത്തിനു ദൃഷ്ടാന്തമാക്കി അവതരിപ്പിക്കുകയാണു നമ്മുടെ മുസ്ലിം ബു ജി കള്‍.!

കാലത്തിന്റെ ഒഴുക്കില്‍ കാലഹരണപ്പെട്ട മതശാസനകള്‍ അലിഞ്ഞു പോവുക സ്വാഭാവികം മാത്രം.

പഴഞ്ചന്‍ വിശ്വാസങ്ങളുടെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ ഓക്സിജന്‍ ട്യൂബുമായി പരക്കം പായുകയാണു മതനേതാക്കള്‍ .
കാലത്തിനും മനുഷ്യനും വേണ്ടാത്ത ഈ പഴം ചരക്കുകള്‍ക്കു യൂത്തനേഷ്യ [ദയാവധം] കൊടുക്കണമെന്നാണു യുക്തിവാദികള്‍ പറയുന്നത്.

158 comments:

Anonymous said...

ജബ്ബാര്‍ മാഷേ, താങ്കള്‍ എഴുതിയതിന് താഴെ എന്റെ ഒരു ഒപ്പ് കൂടി. ഇറാനെ സൌദിയുമായി താരതമ്യപ്പെടുത്തുന്ന ഈ കപടത, വഹാബികള്‍/ മൌദൂദികള്‍ ഈ അടുത്ത കാലത്ത് തുടങിയ ഒരു പരിപാടിയാണ്. ടെഹ്രാന്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ: ട്രോട്സ്കിയുടെ പുസ്തകങള്‍ വരെ വില്പനയ്ക്ക് വയ്ക്കാന്‍ അനുമതി നല്‍കിയ ഖാതമിയുടെ ഇറാന്‍ എവിടെ,ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം ആഴ്ചപതിപ്പ് പോലും, അനവധി പേജുകള്‍ കീറി മാറ്റി സെന്‍സര്‍ഷിപ്പിന് ശേഷം വായിക്കാന്‍ കിട്ടുന്ന സൌദി എവിടെ. ക്രിസ്ത്മസ്സിനും, ന്യൂ ഇയറിനും, ഇസ്ലാമിക് റിപ്പബ്ല്ലിക്ക് ഓഫ് ഇറാനില്‍ അച്ചടിച്ചത് എന്ന രേഖപ്പെടുത്തിയിട്ടുള്ള ആശംസാ കാര്‍ഡുകള്‍ കിട്ടിയിട്ടുള്ള എനിക്ക്, പക്ഷെ സൌദിയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്, ക്രിസ്ത്മസ്സ്, ന്യൂ ഇയര്‍ കാര്‍ഡുകള്‍ വില്പന്യ്ക്ക് വച്ചിട്ടുള്ള കടകള്‍ റെയ്ഡ് ചെയുന്ന “മുത്തവകളെ ()” ആണ്. അങിനെ അങിനെ ഒരു പാട്...

അല്ലാ, എന്നു മുതലാണ് ഈ വഹാബികളും, മൌദൂദിസ്റ്റുകളും, ഷിയാ ഇസ്ലാം റിപ്പബ്ലിക്ക് ആയ ഇറാനെ അംഗീകരിച്ച് തുടങിയത്? എന്നു മുതലാണ് ഇവര്‍ സിനിമ എന്ന “ശിര്‍ക്ക്”കലാ രൂപത്തെ അംഗീകരിച്ച് തുടങിയത്? ഇനി സിനിമയെ പറ്റി പറയുകയാണെങ്കില്‍ തന്നെ , വഹാബി/മൌദൂദിസ്റ്റ് പുണ്യ ഭൂമിയായ സൌദിയില്‍ സിനിമയുണ്ടോ? എന്തിന് അരാംകോ കോമ്പൌന്‍ഡിന് അകത്തല്ലാതെ ഒരു സിനിമാ പ്രദര്‍ശന ശാല ഉണ്ടോ?

അനില്‍@ബ്ലോഗ് said...

കാര്യമാത്രപ്രസക്തമായ ലേഖനം.

മതങ്ങളും വ്യക്തിസ്വാതന്ത്രവും കാര്യമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാ‍ണ്

ആശംസകള്‍.

കൊട്ടുകാരന്‍ said...

ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമില്ലാത്തതു ധരിക്കാതിരിക്കാനുമൊക്കെ വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്നതാണു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ പൊതു സങ്കല്‍പ്പം . പൊതു ധാര്‍മ്മികസങ്കല്‍പ്പത്തിനു വിരുദ്ധമാകരുത് എന്നൊരു ഉപാധിമാത്രമാകാം. എന്നാല്‍ മതഭ്രാന്തു മാത്രം തലക്കു പിടിച്ച ഒരു കൂട്ടര്‍ക്ക് ഇതൊന്നും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല. അവരുടെ ഭ്രാന്തിനു തുര്‍ക്കിയില്‍ നടപ്പാക്കിയ പോലുള്ള ‘ഇരുമ്പുചങ്ങല’ തന്നെ വേണം!
സൌദിയില്‍ ഇസ്ലാം നടപ്പിലാക്കുമ്പോലെ ഇന്ത്യയില്‍ ഹിന്ദുത്വം നടപ്പിലാക്കാന്‍ തൊഗാടിയാ താക്കറെ സ്റ്റൈല്‍ താലിബാങ്കാര്‍ ഭര്ണമേല്‍ക്കുന്നു എന്നു വെറുതെ സങ്കല്‍പ്പിക്കുക. [അങ്ങനെ സംഭവിക്കാതിരിക്കട്ടെ] ആര്‍ഷഭാരത സംസ്കാരം താലിബാന്‍ സ്റ്റൈലില്‍ നടപ്പിലാക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ഇന്ത്യയിലുള്ള എല്ലാവരും ഒരു കാവി കൌപീനം മാത്രം ധരിക്കണം. അതല്ലാത്ത വേഷം ധരിച്ചാല്‍ ചാട്ടവാറടിയും ജയില്‍ ശിക്ഷയും. സ്ത്രീകള്‍ മാറു മറക്കാന്‍ പാടില്ല. മുസ്ലിം ക്രിസ്ത്യന്‍ വിശ്വാസികള്‍ അവരുടെ ആചാരങ്ങളും വേഷവിധാനങ്ങള്‍മൊക്കെ ഉപേക്ഷിച്ച് കൌപീനം മാത്രം ധരിക്കണം. തൊപ്പിയും താടിയും പാടില്ല. തട്ടവും പര്‍ദ്ദയും കണ്ടാല്‍ ഉടനെ വെടി വെച്ചു കൊല്ലണം. ..... അങ്ങനെയൊക്കെയാണു നിയമങ്ങള്‍ !
‘മുതവ’ പോലിസിനെ നാടാകെ വിന്യസിച്ച് ഇതൊക്കെയങ്ങു നടപ്പിലാക്കിത്തുടങ്ങി എന്നു സങ്കല്‍പ്പിക്കുക. നമ്മുടെ ജമാ അത്തുകാരും ഇസ്ലാമിസ്റ്റികളും യുക്തിവാദികളുമൊക്കെ സ്വാഭാവികമായും വസ്ത്രം ധരിക്കാനുള്ള മൌലികാവകാശം സംരക്ഷിക്കാനായി തെരുവിലിറങ്ങും.
അപ്പോള്‍ നമ്മുടെ ഹിന്ദു താലിബാനുകള്‍ പ്രതിരോധവുമായി രംഗത്തു വരുന്നു. അവരുടെ വാദഗതികള്‍ ഇങ്ങനെ പോകുന്നു:-
“കൌപീനം മാത്രം ധരിച്ചുകൊണ്ട് മനുഷ്യര്‍ക്കു ചെയ്യാന്‍ പറ്റാത്ത എന്തു ജോലിയാണുള്ളത്? വിമാനം പറത്തിക്കൂടേ? ഫുട്ബാള്‍ കളിച്ചു കൂടേ? ബി ബി സി അഭിമുഖത്തില്‍ ഒരുപാടു കൌപീനക്കാര്‍ “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല ”എന്നു പറഞ്ഞിട്ടുണ്ടല്ലോ! ഗാന്ധിജി കുപ്പായമില്ലാതെയല്ലേ സ്വാതന്ത്ര്യസമരം നടത്തിയത്?
പണ്ടത്തെ ഋഷിമാരൊന്നും കൌപീനം പോലുമില്ലാതെയല്ലേ മഹാചിന്തകന്മാരായി ജീവിച്ചത്? പിന്നെന്തിനാ യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും എതിര്‍ക്കുന്നത്? നിങ്ങള്‍ ആന്തമാന്‍ ദ്വീപിലൊന്നു പോയി നോക്കൂ. അവിടെ നൂലു പോലുമില്ലാതെ ആളുകള്‍ ജീവിക്കുന്നു. അവരുടെ അഭിമുഖം ബി ബി സി യില്‍ കണ്ടില്ലേ? വസ്ത്രമില്ലാഞ്ഞിട്ടും അവര്‍ക്കൊരു പ്രശ്നവുമില്ലല്ലോ? .... ”
ഭരണകൂടങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലും അടിസ്ഥാനസ്വാതന്ത്ര്യത്തിലുമൊക്കെ കടന്നു കയറി ഇടപെടുന്നതിന്റെ പ്രശ്നമാണു ഇസ്ലാം രാജ്യങ്ങളിലെ ഡ്രസ് കോഡ്. തലമുടി മൂടിപ്പൊതിഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടാത്ത അന്യരാജ്യക്കാരും അന്യ മതക്കാരും വരേ നിര്‍ബന്ധമായും ഏതു കൊടും ചൂടിലും ആവരണമണിഞ്ഞു മാത്രമേ നടക്കാവൂ. ഇതു മനുഷ്യാവകാശലംഘനമാണെന്ന കാര്യത്തില്‍ ആര്‍ക്കാണു തര്‍ക്കമുള്ളത്?

ea jabbar said...

ആത്മാവ് എന്ന മിഥ്യ

Harish said...

ജബ്ബാർ മാഷ്‌ പിന്നെയും കലക്കി.

കൊട്ടുകാരന്റെ ഉദാഹരണം അതിലും ഗംഭീരം

Anonymous said...

സൗദിയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം സൗദിയിലേക്ക്‌ പോയാല്‍ മതിയല്ലോ? മറ്റു രാജ്യക്കാരെ നിര്‍ബന്ധപൂര്‍വം സൗദിയില്‍ കൊണ്ടുവന്ന്‌ അവിടുത്തെ നിയമം അടിച്ചേല്‍പിച്ചതായി ഇതുവരെ കേട്ടിട്ടില്ല. അറിയാതെ സൗദിയില്‍ വന്ന്‌ കുടുങ്ങിയവര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ കൂടുതല്‍ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലേക്ക്‌ ചേേേക്കറുകയോ സ്വദേശങ്ങളിലേക്ക്‌ തിരിച്ചുപോവുകയോ ചെയ്യുന്നതിനും തടസ്സമില്ല. സൗദിയിലെ നിയമം അപരിഷ്‌കൃതവും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നതുമാണെങ്കില്‍ അതിനെതിരെ ശബ്‌്‌ദിക്കേണ്ടത്‌ ആദ്യമായി അന്നാട്ടുകാരാണ്‌. ജന താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി ഒരു സര്‍ക്കാറിനും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. സ്‌ത്രീകള്‍ കൂടി അടങ്ങിയതാണ്‌ പൊതുജനം.
ഏതൊരു സമൂഹത്തിനും അതിന്റേതായ കുറവുകളും ഗുണങ്ങളുമുണ്ടാകും. പൊതുവെ മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും വിദേശികളോട്‌ ഏറ്റവും അനുകമ്പയോടെയും കരുണയോടെയും സഹിഷ്‌ണുതയോടെയും പെരുമാറുന്നവരാണ്‌ സൗദി ഭരണാധികാരികളും അവിടുത്തെ നിയമവും. നിയമ ലംഘനം നടത്തുന്നവരോടു മാത്രമല്ല, കുറ്റകൃത്യങ്ങള്‍ നടത്തി ശിക്ഷിക്കപ്പെടുന്നവര്‍ക്കും മാപ്പ്‌ നല്‍കിയതിന്റെ എത്രയോ വാര്‍ത്തകള്‍ സൗദിയില്‍നിന്ന്‌ കേള്‍ക്കാറുണ്ട്‌. ഇന്ത്യയില്‍ വന്ന്‌ നിയമ ലംഘനം നടത്തുന്ന വിദേശികളോട്‌ നാം കൈക്കൊള്ളുന്ന സമീപനം ഇതോടു ചേര്‍ത്തു വായിക്കുക.
ഒസാമ എന്ന സിനിമയില്‍ പഠിക്കാന്‍ വേണ്ടിയല്ല, മറിച്ച്‌ ജോലി ചെയ്യാന്‍ വേണ്ടിയാണ്‌ പെണ്‍കുട്ടി ആണ്‍വേഷം ധരിച്ചത്‌. ജോലി സ്ഥലത്തുനിന്ന്‌ നായക കഥാപാത്രത്തെ പിടിച്ചുകൊണ്ടുപോയി മദ്രസയിലാക്കുകയായിരുന്നു. തീവ്രവാദികള്‍ എല്ലാ സമൂഹങ്ങളിലുമുണ്ട്‌. അവര്‍ യഥാര്‍ഥ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു.
കാര്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ എല്ലാവരേയും ദൈവം തുണക്കട്ടേ.

പാര്‍ത്ഥന്‍ said...

സൗദിയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം സൗദിയിലേക്ക്‌ പോയാല്‍ മതിയല്ലോ?

അതാണതിന്റെ ഒരു യുക്തി. മുസ്ലീം രാജ്യങ്ങളിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലെന്നും പറഞ്ഞ് എന്തിനാ ഈ മദാമ്മമാർ ഉടലിൽ തലയില്ലാതാക്കാൻ നടക്കുന്നതെന്ന്‌ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവർ ജനിക്കുകയോ മരിക്കുകയോ ചെയ്തോട്ടെ. എല്ലാവരും നമ്മളെപോലുള്ള മന്സന്മാരാണെന്ന്‌ എന്തിനാ വെറുതെ കള്ളം പറയുന്നത്‌.

ഇസ് ലാം വിചാരം said...

ea jabbar said...

"ഇവിടെ പ്രശ്നം അതല്ല. ഒരു രാഷ്ട്രം എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രത്യേക വസ്ത്രധാരണം നിയമപരമായി അടിച്ചേല്‍‍പ്പിക്കുകയും , പോലിസിനെയും പട്ടാളത്തെയും വെച്ച് അതു കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനം തന്നെയാണ്. വ്യക്തികളുടെ സ്വകാര്യതകളില്‍ ഭരണകൂടങ്ങള്‍ അമിതമായി ഇടപെടുകയും മനുഷ്യ സഹജമായ അഭിരുചികളെയും താല്‍പ്പര്യങ്ങളെയും വെറും അന്ധവിശ്വാസത്തിന്റെ പ്രേരണയാല്‍ ചങ്ങലക്കിട്ടു നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ഇക്കാര്യമാണു ചര്‍ച്ചയില്‍ ഞങ്ങളൊക്കെ ഉന്നയിക്കുന്നത്".

മാഷെ...മാഷ് ഇനിയിതൊന്ന് വായിച്ചേ...ഒരു ചിന്ന വാര്‍ത്ത...'മുസ്ലിം താലിബാനികളു'ടെ നാടല്ലാത്ത ഫ്രാന്‍സില്‍ നിന്ന്..

The Islamic headscarf has become one of the most hotly disputed items of clothing in Europe. The French ban on headscarves in state schools comes into effect on 2 September, and politicians in Germany and Belgium want similar laws.
ഫ്രാന്‍സില്‍ നിരോധിച്ചു കഴിഞ്ഞു മുസ്ലിം സ്ത്രീകളുടെ ഹിജാബ്/parda/scarf.യൂറോപ്യന്‍ രാജ്യങ്ങളിലെ വലിയ 'പുരോഗമനവാദി'കളൊക്കെ അവിടങ്ങളിലും സ്കാര്‍ഫ് (തട്ടം) വരെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതെന്താ മാഷെ... സൗദി പോലുള്ള 'കാടന്‍' രാജ്യമാണോ ഫ്രാന്‍സും ജര്‍മ്മനിയുമൊക്കെ? മാഷിന്റെ ആ നെടു നീളന്‍ വാക്യമൊന്നു കടമെടുത്തോട്ടെ..'വ്യക്തികളുടെ സ്വകാര്യതകളില്‍ ഭരണകൂടങ്ങള്‍ അമിതമായി ഇടപെടുകയും മനുഷ്യ സഹജമായ അഭിരുചികളെയും താല്‍പ്പര്യങ്ങളെയും വെറും അന്ധവിശ്വാസത്തിന്റെ പ്രേരണയാല്‍ ചങ്ങലക്കിട്ടു നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് മാഷിനെപ്പോലെ വലിയ പുരോഗമനവാദികളൊക്കെ അടങ്ങിയ ഒരു പരിഷ്കൃതസമൂഹത്തിന്' അംഗീകരിക്കാനാവുമോ? ഒരു സംശയം അടിയനു തോന്നിപ്പോവുകയാ...അല്ല മാഷെ...ഈ ഫ്രാന്‍സൊക്കെ ഇങ്ങിനെ താലിബാനിസം കാണിച്ചാലെങ്ങിനെയാ..? അതൊക്കെ ആ സൗദിയിലെ 'ബാര്‍ബേറിയന്‍ അപരിഷ്ക്ര്യത ഭീകരവാദി മുസ്ലിങ്ങളുടെ ഏര്‍പ്പാടല്ലേ? വന്നു വന്ന് കാലത്തിന്റെ ഒരു പോക്ക്!സംഗതി എന്തായാലും,'ഒരപരിഷ്ക്ര്യത'മുസ്ലിമാണടിയനെങ്കിലും ഒരു കാര്യം അടിയനുറപ്പാ..നാഴികക്ക് നാല്പ്പത് വട്ടം സൗദിയെ അപരിഷ്ക്ര്യത ഭീകര നാടാക്കി യുക്തിശൂന്യമായി,സത്യവിരുദ്ധമായി ചാപ്പ കുത്തുന്ന മാഷിനെന്തായാലും ഫ്രാന്‍സിനെ അങ്ങിനെയങ്ങ് 'അപരിഷ്ക്ര്യത'മാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാകും...ഫ്രാന്‍സൊക്കെ വലിയ പരിഷ്ക്ര്യത രാജ്യമല്ലേ..? അവിടെയൊക്കെ വനിതകളുടെയൊക്കെ വസ്ത്രം നോക്കിയാല്‍ തന്നെ അറിയാമല്ലോ ...എന്താ ഒരു പരിഷ്കാരം..ഇത്തിരിയാണേലും അവരും ധരിക്കുന്നത് മാന്യ വസ്ത്രമൊക്കെ തന്നെയല്ലേ.. അവിടെയുള്ള മുസ്ലിങ്ങളെയൊക്കെ ഇങ്ങിനെ തട്ടം വരെ നിരോധിച്ച് അടിച്ചമര്‍ത്തുന്നത് മതമോ മതേതരഭീകരതയാ അല്ല മറ്റെന്തെങ്കിലും താലിബാനിസമോ ?എന്തായാലും സൗദിയെക്കുറിച്ച് വലിയ പിടിപാടൂള്ള മാഷ്, സൗദിവനിതകള്‍ക്കറിയാത്തത് പോലും അവരെക്കുറിച്ചറിയാവുന്ന മാഷ് ഫ്രാന്‍സിലെ ഈ മനുഷ്യാവകാശ നിഷേധത്തെക്കുറിച്ച് വലിയ ലേഖനവും പോസ്റ്റുമൊന്നും എഴുതിയത് കണ്ടിട്ടില്ല. ഒരു കമന്റെങ്കിലും ഇട്ടു കൂടെ? എഴുതിത്തുടങ്ങൂ..അത് ഇസ്ലാമിക ഭീകരതയെ ഭയന്നാണു നിരോധിച്ചത്. അപ്പോ മാഷെ ഈ തട്ടത്തിനിടയിലൂടെയാണോ ഭീകരതയുടെ വരവുണ്ടാകുക? തലയില്‍ ബോംബ് പൊതിഞ്ഞു വെക്കുന്നത് ഭയന്നാണു മഹത്തായ ഫ്രാന്‍സ് അങ്ങിനെ ചെയ്തതെന്നെങ്കിലും ഒന്ന് കമന്റൂ മാഷെ..എന്നാലും .എന്നാലും മാഷെ..ഈ ഫ്രാന്‍സിനെന്ത് പറ്റിപ്പോയി

ഇസ് ലാം വിചാരം said...

e.a .jabbar said..
പര്‍ദ്ദയുടെ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്ത ‘ ഇസ്ലാംവിചാര’ക്കാര്‍ സൌദിയില്‍ നിന്ന് ഇറാനിലേക്കു വണ്ടി കയറുന്നതു കണ്ടപ്പോള്‍ “ഇറാനിലേക്കില്ല” എന്നു ഞാന്‍ പ്രതികരിച്ചിരുന്നു.

ഇറാനിലേക്കില്ലത്രെ! ഇറാനിലേക്ക് ഇല്ലെന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായിരുന്നു. കള്ളി വെളിച്ചത്താകും. അത് തന്നെ. ഇറാന്‍ ഇപ്പോള്‍ ജബ്ബാര്‍ മാഷ് എഴുതി നോക്കുമ്പോള്‍ നല്ല ഒന്നാന്തരം ഒരു രാഷ്ട്രം! അമേരിക്ക കേള്‍ക്കേണ്ട മാഷെ.. മാഷിനെപ്പോലും മാപ്പിളമുദ്ര കുത്തിക്കളയും അവര്‍ ഇങ്ങിനെ ഇറാനെന്ന കാടന്‍ മുസ്ലിം രാഷ്ട്രത്തെ കഴുകി വെളുപ്പിച്ചാല്‍..ആ വി.കെ.ജോസഫ് വരുത്തിവെക്കുന്ന ഓരോ വിനകളേയ്! ഖാതമിയെപ്പോലും ന്യായീകരിക്കേണ്ട ഗതികേട് വന്നത് ആ ഒരൊറ്റ ദേശാഭിമാനി ലേഖനം കൊണ്ടല്ലേ..ആ പര്‍ദയിട്ട സിനിമാ സം വിധായകരെയൊക്കെ പറ്റി എഴുതിയതാണു പണി പറ്റിച്ചത്. നമ്മളിവിടെ 'പര്‍ദ അടുക്കളയുടെ കരിയില്‍ സ്ത്രീയെ പതിച്ചു വെക്കുന്നു എന്നൊക്കെ വലിയ വായില്‍ ബ്ലോഗുമ്പോള്‍ പര്‍ദയിട്ട് പെണ്ണുങ്ങള്‍ ഇറാനില്‍ കേരളത്തില്‍ പോലും ഇല്ലാത്ത കരുത്ത് നേടുന്നു എന്നൊക്കെ ജോസഫ് എഴുതിയത് ഒത്തിരി കടന്ന കൈയ്യായിപ്പോയി.ആ ദേശാഭിമാനിക്കാരും വിചാരിച്ചിട്ടൂണ്ടാകില്ല ഇങ്ങിനെയൊരു പുലിവാല്‍ പിടിക്കുന്ന കാര്യം! ഇനിയാര്‍ക്കും ഇറാനിലേക്ക് വിസ കൊടുക്കരുതെന്നൊരു നിവേദനം കൊടുക്കാം സര്‍ക്കാറിലേക്ക് യുക്തിവാദസംഘത്തിനു. കഷ്ടം! വീണുകയും ഉരുളുകയും ചെയ്യുന്നതു സ്വാഭാവികം. അമളി പറ്റിയാല്‍ അതും ഒരു അമിട്ടാക്കുന്ന വിദ്യ ഇപ്പോള്‍ കാണുകയാണു മാഷെ..

ഇസ് ലാം വിചാരം said...

അതൊക്കെ പോട്ടെ മാഷെ ..മാഷ് എഴുതിയ മറ്റൊരു കാര്യം നോക്കിയേ..

"ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ.."

ഇനി ഇറാന്‍ പോയിക്കണ്ട വി.കെ.ജോസഫിന്റെ ലേഖനത്തിന്റെ ലേഖന ഭാഗം നോക്കിയേ..ഇതാ താഴെ..
..അതിലൊന്ന് ഇസ്ലാമിക ഭരണകൂടം സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രതിലോമകരമായ നിലപാടുകളിലായിരിക്കും സാധാരണഗതിയില്‍ സ്വീകരിച്ചിട്ടൂണ്ടാവുക എന്നുള്ളതായിരുന്നു. പക്ഷേ തെഹ് റാന്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ധാരണകളുരുകാന്‍ തുടങ്ങി..

അപ്പോ മാഷിനോടൊരു ഇമ്മിണി വല്യ കുഞ്ഞു ചോദ്യം..ഈ ഇറാനിലെ ഇസ്ലാമിക ഭരണകൂടം വലിയ കുഴപ്പമില്ല അല്ലേ..അവിടെ സൗദിയിലെ ഇസ്ലാം അല്ലെന്നാണല്ലോ മാഷിന്റെ വാദം. ഇറാനിലെ ഇസ്ലാം മാഷിനു സ്വീകാര്യമാണോ? അത് പുരോഗമനപരമാണെന്ന് ശരിക്കും മാഷിനഭിപ്രായമുണ്ടോ? ബ്ലോഗി ബ്ലോഗി യുക്തിവാദി സംഘത്തില്‍ നിന്നു പുറത്താകാതെ നോക്കണേ..അമേരിക്ക ഇമ്മാതിരി വാദമൊക്കെ കേട്ടാല്‍ ഗ്വാണ്ടനാമോയിലേക്കൊക്കെയാണു കൊണ്ടു പോവുക.അതും സൂക്ഷിക്കണം.കാരണം ഇറാനിലെ ഇസ്ലാമാണു പ്രതിലോമ ഇസ്ലാമെന്നാണു അമേരിക്കന്‍ വാദം. ബുഷിന്റെ അഭിപ്രായത്തില്‍ ലോകത്തെ തീവ്രവാദത്തിനൊക്കെ അടിവേരായ ഇറാനെയും അതിനു നേത്ര്യത്വം നല്‍കുന്ന ഇറാനിലെ 'പ്രതിലോമ ഇസ്ലാമി'നെയുമാണോ മാഷ് പിന്തുണക്കുന്നത്? കുറച്ച് മുസ്ലിം കുട്ടികള്‍ ബ്ലോഗ് തുടങ്ങിയെന്ന് വെച്ച് ഇരുമ്പുലക്ക പോലുള്ള പഴയ നിലപാടൊന്നും മാറ്റല്ലേ മാഷെ...നാണക്കേടാണു നാലാളറിഞ്ഞാല്‍!
നമ്മുടെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ പതിപ്പിച്ചിട്ടുള്ള ആശയം ഇറാന്‍ ഒരു ഇസ്ലാം തീവ്രവാദ രാജ്യവും ലോകം ഭയക്കേണ്ട ഒരു സംസ്ക്ര്യതി രൂപം കൊള്ളൂന്ന സ്ഥലവുമാണെന്നാണല്ലോ....

നിത്യസാക്ഷി said...

ea jabbar said...
"ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല".

അയ്യോ..അല്ലേ അല്ല.. അതംഗീകരിച്ചു കൊടുക്കരുതൊരിക്കലും . നമ്മുടെ ഭീകരവാദ ചാപ്പ കുത്തലിന്റെ അടിവേരു പിഴുതു പോകുന്ന വാദമൊന്നും അംഗീകരിക്കല്ലേ...ഇസ്ലാം ഒരു നാടിനെ നന്നാക്കുകയോ...അങ്ങിനെ ഉണ്ടെങ്കില്‍ തന്നെ 'താലിബാനി ജിഹാദികള്‍ക്ക്' അതംഗീകരിച്ചു കൊടുക്കരുത്..

നിത്യസാക്ഷി said...

മാഷ് ഇവ്വിധം ബ്ലോഗി...
"ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ."

മാഷെ ഇസ്ലാമിനെക്കുറിച്ച് നമുക്ക് മറ്റൊരിടത്താകാം ചര്‍ച്ച. പര്‍ദയായിരുന്നു 'ഇസ്ലാം വിചാരത്തിന്റെ പോസ്റ്റിലെ വിഷയം'.

'അപരിഷ്ക്ര്യത'മുസ്ലിങ്ങളുടെ ചോദ്യം നമ്പര്‍ 1. ഇറാനിലെ പര്‍ദയും സൗദിയിലെ പര്‍ദയും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ?
ചോദ്യം നമ്പര്‍ 2. സൗദിയില്‍ നിര്‍ബന്ധമായി മറ്റു മതസ്ഥരും പര്‍ദ ധരിക്കുവാന്‍ നിര്‍ബന്ധിക്കുന്നു എന്നാണു മാഷിന്റെ ഇമ്മിണി വല്യ പരാതി. മാഷ് വാഴ്ത്തുന്ന , വ്യത്യാസമുണ്ടെന്ന് പറയുന്ന ഇറാന്റെ സ്ഥിതിയെന്ത്? ഇറാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പര്‍ദയിലേക്ക് മാറാതെ ഏതെങ്കിലും അമുസ്ലിം സ്ത്രീക്ക് ഇറാനില്‍ കാലു കുത്താന്‍ കഴിയുമോ?
3. സൗദിയിലെ 'സഹിഷ്ണുതയില്ലാത്ത കാടത്തം'തന്നെയാണു ഇറാനും പിന്തുടരുന്നതെങ്കില്‍ പിന്നെ മാഷ് പറയുന്ന ഈ വലിയ വ്യത്യാസമെന്താണാവോ?

നിത്യസാക്ഷി said...

മാഷിന്റെ രസികന്‍ മലക്കം മറിയല്‍ പ്രിയ വായനക്കാര്‍ ശ്രദ്ധിക്കുക.
"ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല. അതി പുരാതനമായ നാഗരിഗത നിലനിന്ന ഭൂപ്രദേശങ്ങളാണ് ഇറാന്‍, ഇറാഖ്, ഈജിപ്ത് മുതലായവ . ഇസ്ലാമിന്റെ ക്രൂരമായ അധിനിവേശം മൂലം ആ സംസ്കൃതികളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ ആ പ്രദേശങ്ങളില്‍ നിലനിന്നു. കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു"

ചോദ്യം നമ്പര്‍ 1. ഈ പുരാതന നാഗരികത എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഈ സൗദിയിലെ കാടന്‍ മതത്തിന്റെ പിറവിയും അതിന്റെ വ്യാപനവും ആ സംസ്കാരവുമൊക്കെ അതില്‍ പെടുമോ മാഷെ?
ചോദ്യം നമ്പര്‍ 2. ഈ ഇറാനിലും ഇറാഖിലുമൊക്കെ ഉണ്ടായ നാഗരികത എന്നു പറയുന്നത് യുക്തിവാദത്തിലധിഷ്ഠിതമോ കമ്മ്യൂണിസ്റ്റ് ദര്‍ശനമോ മറ്റോ ഉണ്ടാക്കിയതോ ആണോ? അതോ ഇസ്ലാം എന്ന ഈ 'അപരിഷ്ക്ര്യതത്വത്തിനു' അതില്‍ വല്ല സ്വാധീനവുമുണ്ടോ? മാഷിനു ചരിത്രബോധം വളരെ കമ്മിയാണല്ലേ?
ചോദ്യം നമ്പര്‍ 3. ഈ പാശ്ചാത്യവല്‍ക്കരണം അമിതമായി സ്വാധീനമുണ്ടാക്കിയ നാടാണീ ഇറാനെന്ന് ഏതു പുസ്തകത്തില്‍ വായിച്ചതാണാവോ? പാശ്ചാത്യന്‍ പാവ സര്‍ക്കാറിനെതിരെ സമ്പൂര്‍ണ്ണ ഇസ്ലാമിക വിപ്ലവം നടന്ന രാജ്യമാണു മാഷെ ഇറാന്‍. 'ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ പരിവര്‍ത്തനം' വന്നതു കൊണ്ടാണോ മാഷെ ജോസഫ് പോയാലും മാഷി പോയാലൊമൊക്കെ ഇറാനില്‍ ഇസ്ലാമിക വേഷം ധരിക്കാതെ ഒരൊറ്റ സ്ത്രീയെ കാണാന്‍ പറ്റാത്തത്?
ചിരിപ്പിക്കല്ലേ മാഷെ...

നിത്യസാക്ഷി said...

ea jabbar said...

"പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?
സൌദിയിലെ കുറെ സ്ത്രീകള്‍ ചന്തയില്‍ പോകുന്നതിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്ടു തീരുന്നതാണോ അടിസ്ഥാനപരമായ ഈ മനുഷ്യാവകാശപ്രശ്നം?"

ഏതു 'മനുഷ്യാവകാശപ്രശ്നം മാഷെ? മാഷല്ലേ മുമ്പ് എഴുതി വെച്ചത്..""പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്... സ്ത്രീകള്‍ വീടുകളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നും അവര്‍ പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നും ശഠിക്കുന്ന പ്രാകൃത പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ തന്നെയാണു പര്‍ദ്ദയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നത്".എന്നൊക്കെ! ഇപ്പോള്‍ മാഷ് തന്നെ ചോദിക്കുന്നു ചന്തക്ക് പോകാം. ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ? എന്ന്!

ചോദ്യം നമ്പര്‍ 1. കരി പിടിച്ച അടുക്കളയുടെ അകത്തളങ്ങളില്‍ ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകമായ പര്‍ദയില്‍ കെട്ടിപ്പൊതിഞ്ഞ്'കാടന്‍' ഇസ്ലാമിന്റെ അറബി ഭര്‍ത്താക്കന്മാര്‍ കെട്ടിയിട്ട വനിതകളെങ്ങിനെ ചന്തയിലെത്തുന്നു ?

ചോദ്യം നമ്പര്‍ 2.
"സ്ത്രീകള്‍ വീടുകളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നും അവര്‍ പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നും ശഠിക്കുന്ന പ്രാകൃത പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ തന്നെയാണു പര്‍ദ്ദയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നത്". പിന്നെ അവരുടെ ഭാര്യമാരെങ്ങിനെ പര്‍ദയുമിട്ട് ചന്തക്ക് പോകും?
വിമാനത്താവളത്തില്‍ ജോലിക്ക് പോകും? ആയിരക്കണക്കിനു ഓഫീസുകളില്‍ ജോലി ചെയ്യും?നൂറു കണക്കിനു തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടും? അതോ സൗദിയിലൊക്കെ ചന്തയും വിമാനത്താവളവുമൊക്കെ അടുക്കളയില്‍ തന്നെയായിരിക്കുമോ?

ചോദ്യം നമ്പര്‍ 3.
അറബി വനിതകള്‍ "ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ? -ഇതൊരു ഒന്നൊന്നര ചോദ്യം തന്നെ! അവര്‍ക്കൊരു പ്രശ്നവുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ പിന്നെ മാഷിനാണോ പ്രശ്നം? അല്ലെങ്കില്‍ം മാഷിനു തന്നെയാണല്ലോ ഈ പ്രശ്നങ്ങളൊക്കെ! ഗള്‍ഫ് മേഖലയിലെ ഒരൊറ്റ അറബിപ്പെണ്ണിനില്ലാത്ത സ്വാതന്ത്യ നിഷേധത്തിന്റെ ഊതി വീര്‍പ്പിച്ച കഥകളാണല്ലോ മാഷിനു മലയാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ കയ്യില്‍ സ്റ്റോക്കുള്ളത്?

നിത്യസാക്ഷി said...

e.a.jabbar said..
"തീരുന്നതാണോ അടിസ്ഥാനപരമായ ഈ മനുഷ്യാവകാശപ്രശ്നം?""

മാഷെ...മാഷ്/യുക്തിവാദസംഘം ഇന്നേ വരെ ഈ മാപ്പിള/മത പ്രശ്നങ്ങളിലല്ലാതെ മറ്റേതെങ്കിലും ഒരു മനുഷ്യാവകാശ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടോ?
ഏതെങ്കിലും ഒരു ധര്‍മ്മിക വിഷയത്തില്‍? അതാണല്ലോ ഇവിടെ വസ്ത്രം കൂടിപ്പോയാലല്ലാതെ ആരു വസ്ത്രം വെട്ടിക്കുറച്ചാലും യുക്തിവാദസംഘം ഒരു ചെറുവിരലനക്കാത്തത്! വസ്ത്രം കൂടിയാലല്ലാതെ വസ്ത്രം കുറഞ്ഞിട്ട് ഇവിടെ മാഷ് ഒരു പോസ്റ്റ് ഇട്ടത് ഇതേ വരെ കണ്ടിട്ടില്ല.പണ്ട് ആ കാബറെ ഡാന്‍സും സൗന്ദര്യമല്‍സരവുമൊക്കെ വന്നപ്പോ കാടന്‍ ഇസ്ലാമിസ്റ്റുകളല്ലാതെ യുക്തിവാദസംഘം ഇവിടെ വല്ല 'പ്രശ്ന'വുമുണ്ടാക്കിയോ? പിന്നെ പര്‍ദ ധരിച്ചാല്‍ യുക്തിവാദസംഘത്തിനു പ്രതിഷേധിക്കാതിരിക്കാന്‍ കഴിയില്ല.കാരണം സ്ത്രീ മൂടിപ്പുതച്ചു നടക്കുന്നതൊക്കെ വലിയ അപരിഷ്ക്ര്യത കാര്യമല്ലേ? ഇവിടെ കൊച്ചിയില്‍ മഴ ന്ര്യത്തം വന്നാല്‍ നമുക്കെന്ത് ? ടൂറിസമെന്ന ഉമ്മാക്കിയുടെ പേരില്‍ പെണ്‍കുട്ടികളെ വെള്ളക്കാര്‍ക്ക് വാണിഭം നടത്തിയാല്‍ നമ്മുടെ യുക്തിവാദത്തിനെന്ത് ? 'പരിഷ്ക്ര്യത നാടൂകളെ'പ്പോലെ നൈറ്റ് ഹബ്ബും ബിയര്‍ ക്ലബ്ബും തന്നെ വന്നാലും ദൈവം ഇല്ലെന്ന് പറയല്‍ മാത്രമാണു നമ്മുടെ പണി. ധാര്‍മ്മികത! അത് പോയി തുലയട്ടെന്നേയ്!അതൊക്കെ ആ മതങ്ങള്‍ തന്നെ നോക്കണം. ബസ് സ്റ്റാന്റിലൊക്കെ കോണ്ടം മെഷീനുകള്‍ സ്ഥാപിച്ചു ഇവിടെ. യുക്തിവാദ സംഘം ഒരു പിക്കറ്റിംഗ് നടത്തുന്നത് പോയിട്ട് ഒരു ബ്ലോഗ് പോലും അതിനെതിരെ തുടങ്ങിയില്ല.ഫാഷന്‍ ഷോ എന്ന പേരില്‍ പര്‍ദയല്ല ബിക്കിനിയിട്ട് നടത്തുന്ന ആഭാസങ്ങള്‍ പതിവു ചടങ്ങാണിപ്പോള്‍ നഗരങ്ങളില്‍.നാടായ നാട്ടിലൊക്കെ ക്രൈമും ഫയറും തൂങ്ങുന്ന ന്യൂസ് സ്റ്റാന്റുകള്‍. ചുമരിലൊക്കെ ഒട്ടിച്ചു വെക്കുന്നത് നമ്മുടെ എയും ബിയും.അതൊക്കെ പിന്നെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളല്ലേ.. പക്ഷേ പര്‍ദ...അമ്പോ..അതിനെ എതിര്‍ത്തു തോല്പ്പിക്കണം.അതൊരു വല്ലാത്ത ഭീകരവാദം തന്നെ. കാടന്‍ സൗദിയുടെ കാടന്‍ വേഷം.. പര്‍ദ ഇവിടെയെങ്ങാന്‍ വ്യാപകമായാല്‍ നമുക്കാകെയുള്ള ഒരേയൊരു സര്‍ഗ്ഗാത്മകതയായ ഈ മതദ്വേഷപ്രചാരണത്തിനു സ്കോപ്പ് കൂടൂമെന്നല്ലാതെ മറ്റൊരു ദുരന്തവും സംഭവിക്കാനില്ലെന്ന് നന്നായറിയാം.എന്നാലും നാലു കയ്യടി കിട്ടുന്ന ജോലി വേറെ എന്തറിയാം ഭാഗ്യത്തിനു അറബിപ്പേരു കിട്ടിയ(അത് കൊണ്ടാണല്ലോ സ്കോപ്പ്! ) മാഷിനെപ്പോലുള്ള യുക്തിവാദി സുഹ്ര്യത്തുക്കള്‍ക്ക്?

നിത്യസാക്ഷി said...

e.a.jabbar said...
"പര്‍ദയിട്ടു പന്തു കളിക്കുന്നില്ലേ?; അതു ധരിച്ചു വിമാനം പറത്തുന്നില്ലേ ; ഒളിമ്പിക്സില്‍ പര്‍ദ്ദയിട്ടു നീന്തിക്കൂടേ?;പര്‍ദ്ദയിട്ടു ബീച്ചു വോളിബോള്‍ കളിക്കാമല്ലോ?; ടെന്നീസ് കളിക്കാന്‍ പര്‍ദ്ദ അഴിച്ചു വെക്കുന്നതെന്തിനാ? ....എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അതിനുള്ള മറുപടിയല്ല"..

ഏതിനുള്ള മറുപടിയല്ലെന്ന്!??
മാഷ് എഴുതിപ്പിടിപ്പിക്കാറീല്ലേ..?"പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്..." എന്നൊക്കെ..? ഈ കണ്ണടച്ചിരുട്ടാക്കലിനുള്ള മറുപടിയല്ലേ ഒളിമ്പിക്സും ടെന്നീസും നീന്തലുമൊക്കെ? ഇതൊക്കെയല്ലെങ്കില്‍ പിന്നെ ഏതു പുറം ലോകത്തെക്കുറിച്ചാണാവോ മാഷിന്റെ ഈ പരിദേവനം? ആണ്‍കോയ്മ പര്‍ദയില്‍ കെട്ടിയിട്ടു.പെണ്ണ് അതേ പര്‍ദയിട്ട് ഒളിമ്പിക്സിലെത്തി. പിന്നെ ഈ ആണ്‍കോയ്മ പര്‍ദയില്‍ കെട്ടിയിട്ടന്തെന്തിനു മാഷെ ? പര്‍ദയില്‍ ഒരാണ്‍കോയ്മക്കും പെണ്ണിനെ കെട്ടിയിടാനാകില്ല. പുരുഷാധിപത്യ മനസ്സാണു പ്രശ്നം. പര്‍ദയല്ല. പര്‍ദയല്ല.പര്‍ദയല്ല...

നിത്യസാക്ഷി said...

ഇ.എ.ജബ്ബാര്‍ മാസ്റ്റര്‍ എഴുതുന്നത് നോക്കുക..
"ഒരു സ്ത്രീക്കു വാഹനം ഓടിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു യാത്ര ചെയ്യാനിഷ്ടമാണ്. പക്ഷെ നിയമം അതിനു യുക്തിരഹിതമായ നിയന്ത്രണങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നു. "
മാഷെ അങ്ങ് എന്താണു പറയാനാഗ്രഹിക്കുന്നത്? ഇതിലെവിടെയാണു മതം.? ഇതു സൗദിയിലെ മാത്രം പ്രശ്നമാണു മാഷെ. അത് തന്നെ അവര്‍ പുനരാലോചിക്കുന്നുണ്ട്. മതം വിലക്കിയത് കൊണ്ടോ/മതവുമായി എന്തെങ്കിലും ഇതിനു ബന്ധമുള്ളത് കൊണ്ടോ അല്ല ഇത്.അങ്ങിനെയെങ്കില്‍..ഇത് ഇസ്ലാമിന്റെ കുഴപ്പമെങ്കില്‍ മറ്ററബ് രാജ്യങ്ങളിലും ഈ നിയമം നടപ്പിലാകില്ലേ? അല്ലെങ്കില്‍ മാഷിനു ഒത്തിരി ഇഷ്ടമുള്ള ഇറാനിലെങ്കിലും പെണ്ണുങ്ങള്‍ വാഹനമോടിക്കുന്നത് വിലക്കില്ലേ? കണ്ണ് തുറന്ന് നോക്കിയാല്‍ മാഷിന്റെ മലപ്പുറത്ത് പോലും മുസ്ലിം സ്ത്രീകള്‍ വാഹനമോടീക്കുന്നുവെന്നിരിക്കെ ഇസ്ലാമിനെ തല്ലാന്‍ ഇതും ഒരു വടിയാക്കുന്നതില്‍ ഒരു അര ഔണ്‍സ് യുക്തിയെങ്കിലുമുണ്ടോ?

നിത്യസാക്ഷി said...

ജബ്ബാര്‍ മാസ്റ്ററുടെ ഓരോ തമാശകള്‍!
മാഷ് എഴുതി "ഒരു പെണ്‍കുട്ടിക്കു വിദേശത്തു പോയി പഠിക്കണമെന്നുണ്ട്. നിയമം അതനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു അന്യരാജ്യക്കാരനായ ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിയമം അതിനും തടസ്സം. .
. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഇസ്ലാമികരാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്നു.."
ഇതാണു മാഷിനും/മാഷിനെപ്പോലുള്ള സ്റ്റീരിയോ ടൈപ്പ് മുന്‍ വിധി മത വിരോധികളുടെയും ഒരു വലിയ കുഴപ്പം. 'ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീ'യുടെ പ്രശ്നമല്ല ഇതൊന്നും. ഇതൊക്കെ ഓരോ നാട്ടിലെ നിയമങ്ങളാണു മാഷെ. അത് പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഇതൊരു ഇസ്ലാമിക നിയമമല്ലെന്നറീയാന്‍ ഇടമുറുകിന്റെ പുസ്തകമൊന്നും വായിക്കേണ്ടതില്ല.പ്രവാചകന്മാര്‍ വരെ അന്യനാടുകളില്‍ നിന്ന് വിവാഹം കഴിച്ചിട്ടുണ്ട്. സൗദിയിലുള്ള വനിതകളെ ദുബായിയിലുള്ള ഒരു പുരുഷന്‍ കല്യാണം കഴിക്കുന്നതിനു ഒരു വിലക്കുമില്ല. അതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല എന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് അല്പത്തമല്ലാതെ മറ്റൊന്നുമല്ല. ഗള്‍ഫ് മേഖല പരിചയമില്ലാത്ത, ഇസ്ലാമിനെ ദൂരെ നിന്ന് മാത്രം നോക്കിക്കണ്ട ഒരാള്‍ക്ക് ഒരുപക്ഷേ സത്യമാണെന്നൊക്കെ തോന്നിയേക്കാം മാഷിന്റെ ലേഖനം വായിച്ചാല്‍. പക്ഷേ എല്ലാവരെയും പറ്റിക്കാനാകില്ല.ഈ വാദത്തിന്റെയൊക്കെ അര്‍ത്ഥശൂന്യത മനസ്സിലാകാന്‍ ഒരു വട്ടം ഇസ്ലാമിക ചരിത്രം വായിച്ചാല്‍ മതി. നിങ്ങള്‍ ചൈനയില്‍ പോയെങ്കിലും പഠിക്കണമെന്ന് പ്രവാചകന്‍ പറഞ്ഞത് പുരുഷന്മാരോട് മാത്രമല്ല. അച്ചടക്കവും ചിട്ടയുമുണ്ടെങ്കില്‍ പെണ്ണിനും ദൂരെപ്പോയി പഠിക്കാം. മലപ്പുറത്തൊക്കെ എത്ര മുസ്ലിം പെണ്‍കുട്ടികള്‍ ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കുന്നു? ഇസ്ലാം ഇത് വിലക്കിയെങ്കില്‍ അങ്ങിനെ സംഭവിക്കുമോ? നൂറു കണക്കിനു അറബ് വനിതകളാണു യൂറോപ്പിലും അമേരിക്കയിലുമൊക്കെ പഠിക്കുന്നത്. ഇസ്ലാമിക വേഷം ധരിച്ചവരും ധാരാളമായി അതിലുണ്ട്.ഇന്ത്യയില്പ്പോലും അറബ് മുസ്ലിം വനിതകള്‍ ധാരാളമായി വരാറുണ്ട്. മാഷിന്റെ ടിപ്പിക്കല്‍ വാചകമെടുത്ത് പറഞ്ഞാല്‍ "അടുക്കളയുടെ കരിപിടിച്ച..." പര്‍ദയണിഞ്ഞു കൊണ്ട് ചികില്‍സക്കും മറ്റുമായി കേരളത്തിലെ എയര്‍പ്പോര്‍ട്ടൂകളില്‍ വന്നിറങ്ങുന്ന സ്ത്രീകളെ കാണാം.

Anonymous said...

എല്ലാം മതവുമായി കൂട്ടിക്കെട്ടുന്ന രീതി ശരിയല്ല മാഷെ...എല്ലാം ഇസ്ലാമുമായി കൂട്ടിക്കെട്ടൂന്നത് മാഷിന്റെ മാത്രം രീതിയല്ല. അമേരിക്കയും പരിവാറൂമൊക്കെ അങ്ങിനെ തന്നെ.ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലാതെ എന്തു പറയാന്‍? ..മാഷൊരു വ്യക്തിപരമായ തിന്മ ചെയ്താല്‍ അതിനു യുക്തിവാദ സിദ്ധാന്തത്തെയും ഡാര്‍ വിന്റെ പരിണാമ സിദ്ധാന്തത്തെയുമൊന്നും ആരും തിന്മയുടെ ചാപ്പ കുത്താറില്ല. മാഷിനെപ്പോലുള്ള ടിപ്പിക്കല്‍ ഇസ്ലാം വിരുദ്ധര്‍ക്ക് സത്യത്തോടുള്ള കടപ്പാടൊന്നുമില്ലല്ലോ. അതു കൊണ്ട് എല്ലാം ഇസ്ലാമിലും ഖുറാനിലും വെച്ഛുകെട്ടും. ഈ ശൈലി അമേരിക്കക്കും പരിവാരത്തിനും മാഷിനുമൊക്കെ ചേരും. ശരിയായ ദിശയില്‍ ചിന്തിക്കുന്നവര്‍ മനസ്സിലാക്കട്ടെ. മതത്തിനു മേലുള്ള ഈ ചാപ്പ കുത്തലിനെത്ര ഉദാഹരണങ്ങള്‍?എത്രയെത്ര വൈരുദ്ധ്യങ്ങള്‍ ?ഉദാഹരണത്തിനു നാട്ടില്‍ പൂച്ചക്കല്യാണവും പട്ടിക്കല്യാണവും വരെ നടന്നാലും അതൊക്കെ സാമൂഹ്യപ്രശ്നങ്ങളാണു നിങ്ങള്‍ക്ക്. അതിനൊന്നും ജാതിയും മതവും നോക്കുന്ന ഏര്‍പ്പാടില്ല.കോവളത്തും മറ്റും നാടു കാണാന്‍ വരുന്നവര്‍ക്ക് ഇത്തിരിപ്പോന്ന ബാലികമാരെപ്പോലും സമ്മാനിക്കുന്ന പിമ്പുകളും വ്യഭിചാരത്തിനായി ഊരു ചുറ്റുന്ന എസ്കോര്‍ട്ട് ഗൈമൊക്കെ നാട്ടില്‍ നിറയുന്നത് ഒരു ലേഖനത്തിനു പോലും യുക്തിവാദത്തിനിവിടെ വിഷയമായിട്ടില്ല . വെള്ളക്കാരന്‍ അറുപത് കഴിഞ്ഞാലും ബാലികമാരെ തേടി വരുന്നതൊക്കെ 'പരിഷ്ക്ര്യത' നാട്ടില്‍ നിന്നുമല്ലേ! അതൊക്കെ മനുഷ്യന്റെ തിന്മകളാണെന്നേയ്! അല്ലെങ്കില്‍ സാമൂഹികതിന്മകള്‍! അറബിക്കല്യാണമാവുമ്പോള്‍ അത് പിന്നെ 'ഇസ്ലാം തിന്മയും' 'ഇസ്ലാമിക തിന്മയും' തന്നെ.ഹിന്ദുമതവും ഹിന്ദുമതവേദഗ്രന്ഥങ്ങളുമായി കലാപങ്ങള്‍ക്കും വര്‍ഗ്ഗിയവാദത്തിനും ഒരു ബന്ധവുമില്ലെന്ന് എനിക്ക് നന്നായറിയാം. പക്ഷേ ഒരു മതത്തെ/ ഒരു രാജ്യത്തെ/ കോടാനുകോടി ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ദര്‍ശനത്തെ ഭീകരവാദ ചാപ്പയടിക്കുന്ന മാഷിനോട് യുക്തിഹീനമായ ഈ ചോദ്യം ചോദിക്കേണ്ടതുണ്ട്. ഒറീസയിലെ,ഗുജറാത്തിലെ ഭീകരതയുടെ പേരില്‍ ഹിന്ദുമതത്ത്തിനെതിരെ, ഹിന്ദു മതവേദഗന്ഥങ്ങള്‍ക്കെതിരെ, മാഷ് ഒരു ചെറൂവിരലുയര്‍ത്തുമോ, ഒരു വരിയെഴുതുമോ? അതൊക്കെ ഗീതയുടെയും ഉപനിഷത്തിന്റെയും കുറ്റമാണെന്ന് പറയുമോ? ബാബരി മസ്ജിദ് പൊളിക്കുന്നതിനു നേത്ര്യത്വം നല്‍കിയത് സ്വാമിമാരാണു. നൂറു കണക്കിനു ഉന്നത സന്യാസിമാരാണു സമ്മേളിച്ച് തീരുമാനിച്ചതും പൊളിച്ചതും വി.എച്ച്.പിയുടേ നേത്ര്യത്വത്തില്‍. എന്നിട്ട് മാഷു പറഞ്ഞോ ഹിന്ദു മത പുരോഹിതര്‍ അക്രമം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന്? ഇസ്ലാമിന്റെ കാര്യത്തിലാകുമ്പോള്‍ കാടടച്ച് വെടിവെക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ട്? അക്രമത്തിന്റെ ശിലാന്യാസം നടക്കുമ്പോള്‍, പള്ളി പൊളിച്ച് അമ്പലം പണിയുമ്പോള്‍ ഒരു പാട് കാഷായ വേഷ ധാരികളായ്യ ഹിന്ദുമത പുരോഹിതര്‍ വര്‍ഗ്ഗീയതക്ക് കൂട്ടിനുണ്ടായിരുന്നു. എന്നിട്ട് മാഷും കൂട്ടരും അതിനു മതത്തെ കുറ്റം പറഞ്ഞോ? ഹിന്ദുമതം അക്രമത്തിനു പ്രോല്‍സാഹനം നല്‍കുന്നെന്ന് പറഞ്ഞോ? പക്ഷേ മതത്തില്‍ ബലാല്‍ക്കാരമില്ലെന്നും അന്യന്റെ മതവിശ്വാസത്തെ ഹനിക്കരുതെന്നും അന്യദൈവങ്ങളെ ചീത്ത വിളിക്കരുതെന്നും പഠിപ്പികുന്ന വിശുദ്ധ ഖുറാനെപ്പറ്റി മാഷെന്തൊക്കെ എഴുതിപ്പിടീപ്പിച്ചു? ഇവിടെ എത്ര ആളുകളാണു ഇസ്ലാം മൊത്തവും അസമാധാനമാണെന്നു തിയറി വിളമ്പുന്നത്? മുസ്ലിം പുരോഹിതന്മാരും മദ്രസകളും വിശ്വാസികളും തന്നെയും ഭീകരതക്ക് പിന്തുണ കൊടുക്കുന്നുവെന്ന് അപാരമായ തൊലിക്കട്ടിയോടെ എഴുതിപ്പിടിപ്പിക്കുന്നത്? ഒരാളെഴുതി.. പര്‍ദ ചോരയൊലിപ്പിക്കുന്ന പെണ്ണിന്റെ മുഖം മറക്കുന്നുവത്രെ. ചോര പോയിട്ട് കണ്ണീരു പോലുമില്ല പര്‍ദയിട്ട ലക്ഷക്കണക്കിനു സ്ത്രീകള്‍ക്ക് പര്‍ദയുടെ പേരില്‍ ഒഴുക്കാന്‍! പര്‍ദ കാണുമ്പോഴേക്ക് ഹാലിളകുന്നത് ഒരു രോഗം മാത്രമാണു. അതിനു ഇസ്ലാം ഫോബിയ എന്നു പറയും. കന്യാസ്ത്രീകള്‍ക്ക് ജീവിതം നഷ്ടപ്പെടൂന്നതിനെപ്പറ്റി, അവരുടെ മനുഷ്യാവകാശത്തെപ്പറ്റി മാഷ് ഒന്നും പറയാത്തതെന്തേ? അവര്‍ക്ക് ദാമ്പത്യം നിഷേധിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ-പര്‍ദാ രോദനക്കാര്‍ക്ക് ഒന്നും പറയാനില്ലേ? മറ്റേതു മതക്കാരന്‍ തിന്മ ചെയ്താലും അത് മനുഷ്യന്റെ അക്രമവാസനയാണെന്നേയ്!അറബിപ്പേരുള്ളവന്റെതാവുമ്പോള്‍ അത് ഖുറാന്റെ,ഇസ്ലാമിന്റെ സംഭാവന തന്നെ!ഒറീസയിലെ, ഗുജറാത്തിലെ കലാപങ്ങളില്‍ അക്രമം നടത്തുന്നത് ഹിന്ദു അക്രമികളാണെന്നത് വ്യക്തമല്ലേ മാഷിനു? അത് ഭഗവദ് ഗീതയുടെ കുഴപ്പമാണോ? അതോ മാഷ് മുമ്പെഴുതിയത് പോലെ, പെണ്‍കുട്ടികളെ നേരത്തെ പ്രായമെത്തുന്നതിനു മുമ്പ് കെട്ടിച്ചു വിടുന്നത് കൊണ്ട് മുസ്ലിം വീട്ടില്‍ ക്രൈം പടര്‍ന്ന് പന്തലിക്കുന്നത് പോലെ ഹിന്ദുവീടുകളിലെ വളര്‍ത്തുദോഷം കൊണ്ടോ മറ്റോ ആണോ? ഹിന്ദു കുഴപ്പം ചെയ്യുമ്പോള്‍ അത് മതഭീകരതയൊന്നുമല്ല. ക്രൈസ്തവ ഭരണാധികാരി ഹിരോഷിമയില്‍ ആയിരങ്ങളെ കൊന്നൊടുക്കിയത് അമേരിക്കന്‍ ഭീകരതയല്ലാതെ ക്രിസ്ത്യന്‍ ഭീകരതയല്ല! ഹിന്ദു/ക്രിസ്ത്യന്‍ തിന്മകള്‍ വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതല്ല. പക്ഷേ അറബിപ്പേരുള്ളവന്‍ തെമ്മാടിത്തം ചെയ്താല്‍ അത് ഖുറാന്റെ കുഴപ്പം തന്നെ.ഇസ്ലാമിന്റെ വാള്‍/ഇസ്ലാമിന്റെ അസഹിഷ്ണുത എന്നൊക്കെ പറയാന്‍ എന്തു രസമാണെന്നോ? എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മുസ്ലിം തീവ്രവാദി ഭീകരതയും ഇസ്ലാമിക ഭീകരതയുമൊക്കെ തന്നെ! വിധവകള്‍ തീയില്‍ ചാടി മരിക്കുന്ന സതി എന്ന ഏര്‍പ്പാട് ഇതാ ഇന്നലെയും ഉത്തരേന്ത്യയില്‍ നടന്നു. അതും ഹിന്ദുമതവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വിവരമുള്ള ഒരു മുസ്ലിമും പറയില്ല. പക്ഷേ മുസ്ലിം പേരുള്ളവന്‍ എവിടെയെങ്കിലും ഒരു ബലാല്‍സംഗക്കേസില്‍ പെട്ടാല്‍ മാഷിനത് മുസ്ലിം ബലാല്‍സംഗവും ഇസ്ലാമിക തിന്മയുമൊക്കെയാണു താനും. എന്തൊക്കെ അനാചാരങ്ങള്‍ നാട്ടില്‍ നടക്കുന്നു ? ആദിവാസികളെ കേരളത്തിലെ ഒരമ്പലത്തില്‍ വര്‍ഷങ്ങളായി കയറ്റാറില്ല. ഈ ഓണത്തിനവര്‍ കൂട്ടത്തോടെ എത്തി. ദര്‍ശനം നടത്തി. അതൊക്കെ ഹിന്ദുമതഗ്രന്ഥങ്ങളുടെ കുഴപ്പമാണെന്നു പറഞ്ഞാല്‍ അത് യുക്തിഹീനം തന്നെ.പക്ഷേ അറബിപ്പേരുള്ളവന്‍ കള്ളു കുടിച്ചാല്‍ അത് അടക്കിപ്പിടിച്ച മുസ്ലിം സദാചാരത്തിന്റെ പ്രശ്നമെന്നൊക്കെ പറഞ്ഞ് ഒരു നാലു പേജ് ഉപന്യാസം റെഡി. മതവുമായി ഒരു ബന്ധവുമില്ലെങ്കിലും ഒരു അറബിപ്പേരുള്ള പെണ്ണ് അപഥസഞ്ചാരത്തിനു പിടിയിലായാല്‍ കണ്ടില്ലേ.. മുസ്ലിംസ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക ദാരിദ്യം എന്നു പോലും എഴുതാനുള്ള തൊലിക്കട്ടി!

ഇത് കാപട്യമല്ലാതെ മറ്റെന്ത്? പക്ഷേ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയുന്ന ബഹുസ്വരസമൂഹത്തില്‍ ഒരു കൂട്ടരെ മുഴുവന്‍ കാടന്മാരും അപരിഷ്ക്ര്യതരും ജിഹാദികളും ബോംബ് വാഹകരുമായി മുദ്ര കുത്തുന്നത് സാമൂഹികാന്തരീക്ഷം കലുഷമാക്കാനേ സഹായിക്കൂ എന്നെങ്കിലും ഓര്‍ക്കുക ജബ്ബാര്‍ മാസ്റ്റര്‍..

Anonymous said...

ഇ.എ.ജബ്ബാര്‍ മാസ്റ്റര്‍ എഴുതി.
"പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്."

പര്‍ദയുടെ മതില്‍ക്കെട്ട്!!ഇറാന്‍ ജനത തള്ളിക്കളഞ്ഞ ഇസ്ലാമിന്റെ പല മേഖലകളേതാണാവോ.?പിന്നെ ജബ്ബാര്‍ മാസ്റ്ററിനെപ്പോലെ എല്ലാം തള്ളിക്കളയുന്ന ഒരു കൂട്ടം എപ്പോഴും ഏതു സമൂഹത്തിലുമുണ്ടാകും.

Anonymous said...

നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.

Anonymous said...

മാഷൊരിടത്തെഴുതി..
"പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്."

മറ്റൊരിടത്തെഴുതുന്നു..
"ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്" എന്ന്.


ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല എങ്കില്‍ പിന്നെ മതില്‍ കെട്ടിനുള്ളിലെങ്ങിനെയാണു വീര്‍പ്പുമുട്ടലുകളുണ്ടാവുക മാഷെ?

മാഷിതിനൊക്കെ മറുപടി തരുമോ?

Anonymous said...

മാഷ് വീണ്ടും..

"എന്റെയൊക്കെ കുട്ടിക്കാലത്ത് മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി. "

എന്നിട്ടാരോ പറയുന്നത് കേട്ടൂ മുസ്ലിങ്ങള്‍ ഇപ്പോള്‍ മോശമായി വരികയാണെന്നും മറ്റും.. ആ ആര്യാടന്‍ ഷൗക്കത്തൊക്കെ പിന്നെ എന്തു കണ്ടിട്ടാ മുസ്ലിം പെണ്‍കുട്ടീകളെ പഠിപ്പിക്കാനയക്കാതെ കെട്ടിച്ചുകളയുന്നു എന്നൊക്കെ 'പാഠം ഒന്ന്' വിലപിച്ചത്? മാഷ് തന്നെ പലപ്പോഴും എഴുതാറൂണ്ട് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നില്ല എന്ന്.. ഇതിപ്പോ എപ്പോഴാ മുസ്ലിങ്ങളുടെ നില മാറിയത്? പക്ഷേ പണ്ടൊന്നും ദൈവനിഷേധികള്‍ ദൈവത്തിന്റെ പേരുമിട്ട് നടക്കാറില്ല. അബ്ദുല്‍ ജബ്ബാര്‍ എന്നാല്‍ ജബ്ബാറായവന്റെ അടിമ..ദൈവത്തിന്റെ അടീമ എന്ന്.! വെറുക്കുന്ന ആ 'അള്ളാഹു'ഇല്ലേ? ആ അള്ളാഹുവിന്റെ പേരു പണ്ട് പൂണൂലൊക്കെ ആളുകള്‍ വലിച്ചെറിഞ്ഞതു പോലെ വലിച്ചെറിഞ്ഞു കാണാന്‍ ഒരു ആഗ്രഹം. എന്തിനാ മാഷെ ഈ ഭാരം പേറൂന്നത്? ജീവന്‍ എന്നോ മറ്റോ പേരിട്ടു കൂടെ? മതമില്ലാത്ത ജീവന്‍?

നിത്യസാക്ഷി said...

"മക്കളോടുള്ള സ്നേഹത്തിനു മുമ്പില്‍ അള്ളാഹുവിന്റെ മതവും നിയമവും ഒലിച്ചു പോകുന്നു!"!!

ജനകോടികള്‍ ആരാധിക്കുന്ന
ദൈവത്തെ ഇങ്ങിനെ പരിഹസിക്കുന്ന താങ്കള്‍ക്ക് താങ്കളെ പരിഹസിക്കുന്നതില്‍ വലിയ വിഷമം തോന്നേണ്ട കാര്യമുണ്ടോ ? (പരിഹാസം വന്നു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.കാരണം ഞാന്‍ ഒരു മതവിശ്വാസിയാണു.എനിക്കൊരു മൂല്യവിചാരം പഠിപ്പിച്ചുതന്നിട്ടുണ്ട് മതം. യുക്തിവാദം പോലെ ഒരു അരാജക ദര്‍ശ്നമല്ല മതം.

അനംഗാരി said...

One of my friends sent me this interesting mail. Read it..
Interesting Demographics:

o World Jewish Population. 14 million
o Distribution: 7m in America
5m in Asia
2m in Europe
100 thousand in Africa

o World Muslim Population : 1.5 billion
o Distribution: I billion in Asia/Mid-East
400 M in Africa
44 M in Europe
6 M in the Americas

o Every fifth human being is a Muslim.
o For every single Hindu there are two Muslims
o For every Buddhist there are two Muslims
o For every Jew there are 107 Muslims
o Yet the 14 million Jews are more powerful than the entire 1.5 billion Muslims

Why?

Here are some of the reasons.

Movers of Current History
o Albert Einstein Jewish
o Sigmund Freud Jewish
o Karl Marx Jewish
o Paul Samuelson Jewish
o Milton Friedman

Medical Milestones
o Vaccinating Needle: Benjamin Ruben Jewish
o Polio Vaccine Jonas Salk Jewish
o Leukaemia Drug Gertrude Elion Jewish
o Hepatitis B Baruch Blumberg Jewish
o Syphilis Drug Paul Ehrlich Jewish
o Neuro muscular Elie Metchnikoff Jewish
o Endocrinology Andrew Schally Jewish
o Cognitive therapy. Aaron Beck Jewish
o Contraceptive Pill Gregory Pincus Jewish
o Understanding of Human Eye. G. Wald Jewish
o Embryology. Stanley Cohen Jewish
o Kidney Dialysis Willem Kloffcame Jewish

Nobel Prize Winners
o In the past 105 years, 14 million Jews have won 180 Nobel prizes whilst 1.5 billion Muslims have contributed only 3 Nobel winners

Inventions that changed History
o Micro- Processing Chip. Stanley Mezor Jewish
o Nuclear Chain Reactor Leo Sziland Jewish
o Optical Fibre Cable Peter Schultz Jewish
o Traffic Lights Charles Adler Jewish
o Stainless Steel Benno Strauss Jewish
o Sound Movies Isador Kisee Jewish
o Telephone Microphone Emile Berliner Jewish
o Video Tape Recorder Charles Ginsburg Jewish

Influential Global Business
o Polo Ralph Lauren Jewish
o Coca Cola Jewish
o Levi's Jeans Levi Strauss Jewish
o Sawbuck's Howard Schultz Jewish
o Google Sergey Brin Jewish
o Dell Computers Michael Dell Jewish
o Oracle Larry Ellison Jewish
o DKNY Donna Karan Jewish
o Baskin & Robbins Irv Robbins Jewish
o Dunkin Donuts Bill Rosenberg Jewish

Influential Intellectuals/Politicians
o Henry Kissinger , US Sec of State Jewish
o Richard Levin, President Yale University Jewish
o Alan Greenspan , US Federal Reserve Jewish
o Joseph Lieberman Jewish
o Madeleine Albright , US Sec of State Jewish
o Casper Weinberger , US Sec of Defence Jewish
o Maxim Litvinov , USSR Foreign Minister Jewish
o David Marshal , Singapore Chief Minister Jewish
o Isaacs Isaacs, Gov-Gen Australia Jewish
o Benjamin Disraeli, British Statesman Jewish
o Yevgeny Primakov, Russian PM Jewish
o Barry Goldwater , US Politician Jewish
o Jorge Sampaio, President Portugal Jewish
o Herb Gray, Canadian Deputy - PM Jewish
o Pierre Mendes, French PM Jewish
o Michael Howard, British Home Sec. Jewish
o Bruno Kriesky, Austrian Chancellor Jewish
o Robert Rubin , US Sec of Treasury Jewish

Global Media Influential
o Wolf Blitzer, CNN Jewish
o Barbara Walters ABC News Jewish
o Eugene Meyer , Washington Post Jewish
o Henry Grunwald, Time Magazine Jewish
o Katherine Graham , Washington Post Jewish
o Joseph Lelyeld, New York Times Jewish
o Max Frankel, New York Times Jewish

Global Philanthropists
o George Soros Jewish
o Walter Annenberg Jewish


Why are they powerful?

So why are Muslims powerless? Here's another reason. We have lost the capacity to produce knowledge..

o In the entire Muslim World (57 Muslim Countries) there are only 500 universities.
o In USA alone, 5,758 universities
o In India alone, 8,407 universities
o Not one university in the entire Islamic World features in the Top 500 Ranking Universities of the World
o Literacy in the Christian World 90%
o Literacy in the Muslim World 40%
o 15 Christian majority-countries, literacy rate 100%
o Muslim majority - countries , None
o 98% in Christian countries completed primary
o Only 50% in Muslim countries completed primary.
o 40% in Christian countries attended university
o In Muslim countries a dismal 2% attended.
o Muslim majority countries have 230 scientists per one million Muslims
o The USA has 5000 per million
o The Christian world 1000 technicians per million.
o Entire Arab World only 50 technicians per million.
o Muslim World spends on research/development 0.2% of GDP
o Christian World spends 5 % of GDP

Conclusion.
o The Muslim World lacks the capacity to produce knowledge .

Another way of testing the degree of knowledge is the degree of diffusing knowledge.

o Pakistan 23 daily newspapers per 1000 citizens
o Singapore 460 per 1000 citizens.
o In UK book titles per million is 2000
o In Egypt book titles per million is only 17

Conclusion.
o Muslim World is failing to diffuse knowledge

Applying Knowledge is another such test.
o Exports of high tech products from Pakistan is 0.9% of its exports.
o In Saudi Arabia is 0.2%
o Kuwait, Morocco and Algeria 0.3%
o Singapore alone is 68%

Conclusion.
o Muslim World is failing to apply knowledge.

What do you conclude?
no need to tell
the figures are speaking themselves very loudly we are unable to listen.
Please pray for all Muslims and try to help eachother, instead of blaming!!
Allah Bless you all >>>!!!

അനംഗാരി said...

comment tracking

ഇസ് ലാം വിചാരം said...

Anonymous said...
ഇനി സിനിമയെ പറ്റി പറയുകയാണെങ്കില്‍ തന്നെ , വഹാബി/മൌദൂദിസ്റ്റ് പുണ്യ ഭൂമിയായ സൌദിയില്‍ സിനിമയുണ്ടോ?

ഈ താഴെ കൊടുത്തിട്ടുള്ള സിനിമകളൊക്കെ മതിയോ അനോണീ..

Saudi films

Cinema 500 km
Dhilal al Sammt (Shadow of Silence; )
Keif al-Hal?
Women without Shadows (Nisaa Bil Thil;)
Architecture of Mud

Films shot in Saudi Arabia
The Kingdom

Exile Family Movie (Austrian; )
Le Grand Voyage (French; ) - partly filmed in Mecca
Malcolm X (American; )
- the first non-documentary to be given permission to film in Mecca
Le Schiave Esistono Ancora (Italian; )

Saudi directors
Abdullah Al-Eyaf
Haifaa al-Mansour
Abdullah Al-Muheisen
Saudi actors
Hind Mohammed
Hisham Abdulrahman

Keif al-Hal?, billed as Saudi Arabia's first film, was shot in the United Arab Emirates and the lead female was Jordanian. The film has produced much debate in the country with regard to the country's position on cinemas and films. The documentary short film Cinema 500 km directed by Abdullah Al-Eyaf discussed the issue of banning cinema theaters in the country, the film forced the media to highlight the issue on all media levels.

ഇസ് ലാം വിചാരം said...

പ്രിയ കൊട്ടുകാരാ..

ബെസ്റ്റ് ഉദാഹരണം തന്നെ! കൗപീനവും പര്‍ദയും..!

"വാദഗതികള്‍ ഇങ്ങനെ പോകുന്നു:- “കൌപീനം മാത്രം ധരിച്ചുകൊണ്ട് മനുഷ്യര്‍ക്കു ചെയ്യാന്‍ പറ്റാത്ത എന്തു ജോലിയാണുള്ളത്? വിമാനം പറത്തിക്കൂടേ? ഫുട്ബാള്‍ കളിച്ചു കൂടേ? ബി ബി സി അഭിമുഖത്തില്‍ ഒരുപാടു കൌപീനക്കാര്‍ “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല ”എന്നു പറഞ്ഞിട്ടുണ്ടല്ലോ! "

ആരുടെ വാദഗതി? ചോദിക്കട്ടെ..?

“കൌപീനം മാത്രം ധരിച്ചുകൊണ്ട് മനുഷ്യര്‍ക്കു ചെയ്യാന്‍ പറ്റുന്ന എന്തു ജോലിയാണുള്ളത്? വിമാനം പറത്താന്‍ പറ്റുമോ? ഫുട്ബോള്‍ കളിക്കാന്‍ പറ്റുമോ? ബി.ബി.സി. അഭിമുഖത്തില്‍ ഒരു പാടു കൗപീനക്കാര്‍ക്ക് "ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല" എന്നു പറയാന്‍ പറ്റുമോ?

യൂറോപ്പിലെവിടെയും ജൂത ഹോളോകാസ്റ്റിനെക്കുറിച്ച് മിണ്ടിയാല്‍ കഠിനശിക്ഷയാണെന്ന് കേള്‍ക്കുന്നു. കൊട്ടുകാരന്‍ പറയുന്നത് പോലുള്ള ഒരു 'പരിഷ്ക്ര്യത ജനാധിപത്യ സമൂഹമാ'ണല്ലോ യൂറോപ്പിലെത്? ജൂത ഹോളോകാസ്റ്റിനെ നിഷേധിക്കാന്‍ നിഷേധികള്‍ക്ക് അവസരം നല്‍കാത്തതെന്താണീ 'പരിഷ്ക്ര്യത സമൂഹം'?

ഇസ് ലാം വിചാരം said...

കൊട്ടുകാരന്‍ said...
"ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമില്ലാത്തതു ധരിക്കാതിരിക്കാനുമൊക്കെ വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്നതാണു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ പൊതു സങ്കല്‍പ്പം . പൊതു ധാര്‍മ്മികസങ്കല്‍പ്പത്തിനു വിരുദ്ധമാകരുത് എന്നൊരു ഉപാധിമാത്രമാകാം."

കാര്യം ഇത്ര ലളിതമാണെങ്കില്‍ എന്തു പ്രശ്നം ? ഈ ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ല. ന്നെയെന്തിനാണാവോ ജബ്ബാര്‍ മാഷിങ്ങിനെ 'പര്‍ദയില്‍ പൊതിയുന്ന പ്രത്യയശാസ്ത്രം' എന്ന മാസ്റ്റര്‍ പീസ് ലേഖനമൊക്കെയെഴുതുന്നത്?

ആഴ്ചക്ക് നാലു കവര്‍ സ്റ്റോറിയും രണ്ട് ലേഖനവും 'പര്‍ദ ഭീകരത'ക്കെതിരെ എഴുതിയില്ലെങ്കില്‍ ഈ 'മാഷന്മാര്‍ക്ക്' ഉറക്കം പോലും കിട്ടില്ല.

പര്‍ദ ധരിക്കുന്നവരൊക്കെ ധരിച്ചു കൊള്ളട്ടെ എന്നു വിചാരിച്ചാല്‍ പോരെ നിങ്ങള്‍ക്കൊക്കെ?
പര്‍ദ അപരിഷ്ക്ര്യതം എന്നൊക്കെ പറയണോ? ഇനി അതല്ല , പര്‍ദ 'പൊതു ധാര്‍മ്മികതാ ഉപാധി'യെങ്ങാനും ലംഘിക്കുന്നുണ്ടോ കൊട്ടുകാരന്റെ അഭിപ്രായത്തില്‍ ?

ചിന്തകൻ said...

“പര്‍ദ്ദയുടെ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്ത ‘ ഇസ്ലാംവിചാര’ക്കാര്‍ സൌദിയില്‍ നിന്ന് ഇറാനിലേക്കു വണ്ടി കയറുന്നതു..


ചർച്ച തുടങ്ങിയത് പർദ്ദയെ കുറിച്ച് തന്നെയാണ്. പിന്നെയെന്തിനാ ഈ കരണം മറിച്ചിൽ. താങ്കൾ മുന്നെയിട്ട പോസ്റ്റ് താങ്കൾ തന്നെ ഒന്ന് വായിച്ച് പഠിക്കൂ ആദ്യം.

മറ്റുള്ളവർക്ക് ആത്മ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് നടന്നാൽ അത് സ്വയം നേടാനുവുമെങ്കിൽ നടക്കട്ടെ.

പ്രത്യയശാസ്ത്രം പർദ്ദകൊണ്ട് പൊതിഞ്ഞിട്ടതാണ് പോലും! എന്തൊരു യുക്തി ‘വാതം‘

Joker said...

കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു"

മാഷിന്റെ ഇസ്ലാം വിരോധം പ്രസക്തം തന്നെ.പക്ഷെ പാശ്ചാത്യ സംസകാരത്തോടുള്ള ഈ മുഹബ്ബത്ത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

“മകന്‍ മരിച്ചിട്ടെങ്കിലും മരുമകള്‍ ഒന്നു കരഞ്ഞൂ കാണണമെന്ന് “ അമ്മായിഅമ്മയുടെ ആഗ്രഹം എന്ന് ഫലിതം ഓര്‍മ വരുന്നു.

സംഘ് പരിവാറിനെ പോലെ , തീവ്ര മുസ്ലിം ഗളെപ്പോലെ യുക്തിവാദവും ഒരു മതമായി മാറുകയാണോ മാഷെ. ഈ അസഹിഷ്ണുത നിറഞ്ഞുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നു.

“ യുക്തിവാദം , ഒട്ടും യുക്തിയില്ലാത്ത വാദമായി മാറാതിരിക്കട്ടെ “

Arun said...

"A Muslim country",..it has mean by not only Saudi Arabia, Iran or Afganisthan...There is more another contries...such as Turkey...What is their stand about Parda ,Women freedom and Secularism..Liberality...

.Hei dirty Fanatic.. fundamentalists...must read this...


.തുര്‍ക്കി ഒരു മുസ്‌ലിം രാജ്യമാണെങ്കിലും സ്‌ത്രീകള്‍ പര്‍ദ്ദയണിയുന്നതിനു മാത്രമല്ല തലമറയ്‌ക്കുന്നതിനു പോലും അവിടെ നിയന്ത്രണമുണ്ട്‌. ശിരോവസ്‌ത്രം (ഹിജാബ്‌) അണിയുന്നവര്‍ക്കു സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ലമെന്‍റിലും വിദ്യാലയങ്ങളിലും പ്രവേശനമില്ല. എട്ടുവര്‍ഷം മുമ്പ്‌ ഹിജാബ്‌ ധരിച്ചുവന്ന ഒരു പാര്‍ലമെന്‍റ്‌ അംഗത്തെ സഭയില്‍ നിന്നു പുറത്താക്കിയിരുന്നു. അത്രയും കര്‍ശനമാണ്‌ തുര്‍ക്കിയിലെ മതേതരത്വം.

READ FULL STORY

http://209.85.175.104/search?q=cache:JpXj4oD8-GkJ:www.malayalamanorama.com/advt/Obeidulla/Page88.htm+%E0%B4%A4%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF&hl=ml&ct=clnk&cd=20&gl=in

They have wisdom..i.e they hav always doing such things and making such rules and decisions..They know country will get Advancement only through Liberality...

What are your openion about this country....Reply reply reply...


also u can use this link.

http://www.malayalamanorama.com/advt/Obeidulla/Page88.htm


I thing the Extreme Fundamentalism..and male chauvinism are not a problem of Islam...Actually it mainly seems in particular human race..
We all hav know Tukey,Indonesia,malaysia.etc are Muslim majority countries..In these countries.Yet there have problems like all of our's, Extreme Fundamentalism is much much less than middle east countries.......why.?

Because Turkey is Europe..the gene is different..If whole Europe has been Islam ,culture stood have as preseant...If middle East people became Christialn, just happend same.Christian terrorism will Grow..

Anonymous said...

View some photos: Check the difference...

.

ISTANBUL - TURKEY

http://www.trekearth.com/gallery/Middle_East/Turkey/Marmara/Istanbul/Istanbul/photo958514.htm

http://www.trekearth.com/gallery/Middle_East/Turkey/Marmara/Istanbul/Istanbul/photo953512.htm

http://www.trekearth.com/gallery/Middle_East/Turkey/Marmara/Istanbul/Istanbul/photo919129.htm

http://www.trekearth.com/gallery/Middle_East/Turkey/Marmara/Istanbul/Istanbul/photo896426.htm

BEIRUT - LEBENON(ISLAM/CHRISTIAN-55/45 %)

http://homepage.mac.com/drysdale/Images/Beirut/Beirut_corniche2.jpg

http://images.newstatesman.com/articles/2007/960/960_p64.jpg

http://www.habeeb.com/images/lebanon.photos/beirut/beirut.night.life.5455454.jpg


KL-MALAYSIA

http://www.travel-images.com/mal154.jpg

http://satkuru.com/blog/wp-content/uploads/2008/01/img_4495.jpg


RIYAD-KSA

http://www.trekearth.com/gallery/Middle_East/Saudi_Arabia/East/Ar_Riyad/Riyadh/photo543935.htm


http://www.world66.com/asia/middleeast/saudiarabia/riyadh/lib/gallery/showimage?pic=asia/middleeast/saudiarabia/riyadh/the_court


KABUL-AFGAN

there is no more photos of women life..How pathetic

Anonymous said...

അനംഗാരിയുടെ കണക്കുകള്‍‍ക്കു് മറുപടി ഒന്നും കാണുന്നില്ലല്ലോ? അനംഗാരി ഇസ്രായേലിന്റെ ചാരനായതുകൊണ്ടു് കള്ളക്കണക്കു് ഉണ്ടാക്കിയതാണെന്നെങ്കിലും ആരെങ്കിലും പറയിനെടേ! ഇസ്ലാം വികാരവും കള്ളസാക്ഷിയും ചന്തികളും ജോക്കറുമാമയും കാളമൂത്രം പോലെ എഴുതിക്കൂട്ടിയ ചവറു് വായിച്ചതിന്റെ കരണ്ടുകാശെങ്കിലും മുതലാവണ്ടെ?

Anonymous said...

എടോ മണ്ടന്‍ അനാംഗരി.. താങ്കള്‍ എഴുതിയ ലിസ്റ്റിലെ മുക്കാല്‍ ഭാഗം പേരും നിരീശ്വര വാദികളാണ്. ജൂതന്മാരായ മാതപിതാക്കള്‍ക്ക് ജനിച്ചു എന്നല്ലാതെ ..അവരാരും ജൂതന്മാരായിരുന്നില്ല..

അങ്ങനെ ആണേല്‍ ഈ ജബ്ബാര്‍ മാഷ് മുസ്ലിം അല്ലെ??

ഐസക് ന്യൂട്ടണും കാറല്‍ മാര്‍ക്സും ജൂത മത വിശ്വാസികളാണെത്രെ ?? ഹ ഹ ഹ

കോപ്പ്.

അജ്ഞാതന്‍ said...

ജബ്ബാര്‍ മാഷിന്റെ "യുക്തി“ഭദ്രമായ മറുപടികള്‍ക്കായി കാത്തിരിക്കുന്നു....

deepdowne said...

സഊദി അറബിയയിലെ ഇസ്ലാമികഭരണകൂടം അനുവദിച്ചിട്ടുള്ള ആ മുത്‌'അ പോലെയുള്ള വിവാഹരീതിയുടെ പേര്‌ misyar എന്നാണ്‌.
അനേകലേഖനങ്ങളിൽ ഒന്ന് ഇവിടെ വായിക്കാം

Anonymous said...

ജബ്ബാര്‍ മാഷിന്റെ "യുക്തി“ഭദ്രമായ മറുപടികള്‍ കേട്ടിട്ടുവേണം എനിക്കു് എന്റെ അടുത്ത ഒഴിച്ചില്‍ പോലെ അളിഞ്ഞ ചോദ്യങ്ങള്‍ ചോദിക്കാന്‍!

-അജ്ഞാത‍

അനംഗാരി said...

എടോ എരണം കെട്ട അനോണീ‍...ഞാനൊരിടത്തും ജൂതമതവിശ്വാസികളാണിവരൊക്കെയെന്ന് പറഞ്ഞിട്ടില്ല.എഴുതാപുറം വായിക്കല്ലെ കുട്ടാ..ജൂതമതത്തിൽ ജനിച്ചവരുടെ വിവരങ്ങളായി കൂട്ടിയാൽ മതി.
കുഞ്ഞാടെ,നിന്നെപോലുള്ളവരാണ് ഈ മതത്തിന്റെ ശാ‍പം.

ബുദ്ധിമാന്‍ said...

സ്ത്രീകളുടെ സ്വത്തവകാശം, സാക്ഷം എന്നിവയെ കുറിച്ച് മാഷ് പറഞ്ഞതൊക്കെ നേരാണോ?
അല്ലാഹു പറഞ്ഞിട്ടുണ്ടോ?

സൌദിയിലെ നിയമങ്ങളും ഇസ്ലാമും തമ്മിൽ പുലബന്ധം പോലും ഇല്ലെന്ന് ഈ കമന്റുകൾ വായിച്ചപ്പോൾ മാത്രമാണ് മനസ്സിലായത്..

ബുദ്ധിമാന്‍ said...

“ബസ് സ്റ്റാന്റിലൊക്കെ കോണ്ടം മെഷീനുകള്‍ സ്ഥാപിച്ചു ഇവിടെ. യുക്തിവാദ സംഘം ഒരു പിക്കറ്റിംഗ് നടത്തുന്നത് പോയിട്ട് ഒരു ബ്ലോഗ് പോലും അതിനെതിരെ തുടങ്ങിയില്ല“

കഷ്ടം

Anonymous said...

എടോ പുത്തിമാനേ,
താ‍ന്‍ വിശ്വാസി ആയാലും യുക്തിവാദി ആയാലും നപുംസകം ആയാലും എഴുതുന്നതിനു്‌ കാലും കയ്യും ഉണ്ടോന്നു് നോക്കീട്ടു് ഇറക്കിനിര്‍ത്തു് ചന്തേലേക്കു്!

ബുദ്ധിമാന്‍ said...

“ഒരു പ്രധാന മതത്തെ ആളുകള്‍ക്കിടയില്‍ കരിവാരിത്തേച്ചിട്ട്, അവരുടെ ദൈവത്തെയും പ്രവാചകനെയും യാതൊരു തത്വദീക്ഷയുമില്ലാതെ തെറി വിളിച്ചിട്ട് എന്തു നേടാനാണിനി? മനുഷ്യര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പെരുപ്പിക്കുകയും തൊട്ടടുത്ത് താമസിക്കുന്ന അന്യമതവിശ്വാസിയായ സഹോദരനെ ഒരു'അപരിഷ്ക്ര്യതനും' 'കാടന്‍ ദര്‍ശനത്തിന്റെ ആളും' 'സ്ത്രീവിരുദ്ധനും' 'ഭീകരനു'മൊക്കെ ആക്കി ചിത്രീകരിച്ചിട്ട് നന്മയെന്തെങ്കിലും ഉണ്ടാവുമോ?“

ഇത് ഇസ്ലാം വിചാരത്തിന്റെ second last post .
last പോസ്റ്റിലാണെങ്കിൽ
തൊട്ടടുത്ത് താമസിക്കുന്ന അന്യമതവിശ്വാസിയായ സഹോദരന്റെ ബഹുദൈവ വിശ്വാസത്തേയും വിഗ്രഹാരാധനയേയും ഉഷ കരിവാരി തേക്കുന്നതും.
താങ്കളും ജബ്ബാർ മാഷും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ :)

Anonymous said...

o Albert Einstein Jewish

jewish എന്ന് പറഞ്ഞാല്‍ ‘ഹിന്ദു’ എന്നാണോടോ പൊട്ടന്‍ കുണാപ്പന്‍ എരണം കെട്ട അനാംഗരീ...

അനാംഗരി എന്ന ഒരു അനോണിമസ് നെയിം മാത്രമല്ലെ തനിക്കും ഉള്ളൂ.. അപ്പോ താനും ഒരു എരണം കെട്ട അനോണി തന്നെയാണ്..
ഒന്നു പോടോ കോപ്പെ..

Anonymous said...

പന്ന അനോണികുനോണിമണികളേ പണ്ടാറത്തിന്റെ മാനം കളയാനായിട്ട് ഇമ്മാതിരി വിറ്റു കമന്റുകള്‍ അലക്കല്ലേ. ജബ്ബാറ് മാഷ്ടെ ബ്ലോഗ് ഈ നിലയ്ക്കു പോയാല്‍ സഗീറിനെ കടത്തി വെട്ടും.

റഫീക്ക് കിഴാറ്റൂര്‍ said...

ഹെന്‍റമോ....ഇവിടെയെന്താ
അനോണികളുടെ സംസ്ഥാന സമ്മേളനമോ?

അനംഗാരി said...

മോനെ കുട്ടപ്പാ..അനോണിയായി വന്ന് എന്തും ചെയ്തു കളയാമെന്ന് വ്യാമോഹിക്കരുത്.അനംഗാരി എന്ന ഐ.ഡിയിലാണ് ഞാനെഴുതുന്നത്.നിങ്ങൾ അനോനിയായും.അനംഗാരിയാരാണെന്ന് ബൂലോഗർക്കൊക്കെ അറിയാം.അത്ര വലിയമൂപ്പിലാനാണെങ്കിൽ സ്വന്തം ആയി ഒരു ഐ.ഡിയുണ്ടാക്ക്.അല്ലെങ്കിൽ സ്വന്തമായുള്ള ഐ.ഡിയിൽ വന്ന് സംസാരിക്ക്.
നിങ്ങൾക്കായി ചിലവാക്കാൻ എനിക്ക് സമയമില്ല.

Aakash said...

കുറച്ചു താമസിച്ചു പോയല്ലോ. മെയിന്‍ അടി കഴിഞ്ഞെന്നു തോന്നുന്നു. പര്‍ദയെ കുറിച്ചു അഭിപ്രായം ഇല്ല. 'നിത്യസാക്ഷി' യുടെ ഒരു ചോദ്യത്തെക്കുറിച്ച് മാത്രം.

ചോദ്യം നമ്പര്‍ 1. ഈ പുരാതന നാഗരികത എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഈ സൗദിയിലെ കാടന്‍ മതത്തിന്റെ പിറവിയും അതിന്റെ വ്യാപനവും ആ സംസ്കാരവുമൊക്കെ അതില്‍ പെടുമോ മാഷേ?

താങ്കള്‍ ഉദ്ദേശിക്കുന്നത് ഇറാനിലെ പുരാതന നാഗരികത ഇസ്ലാം മതത്തിന്റെ സംഭാവനയാണോ എന്ന ചോദ്യമാണെന്നു തോന്നുന്നു. എങ്കില്‍ അതിനുള്ള ഉത്തരം "അല്ല" എന്നാണ്. A D 640 ലാണ് ഇസ്ലാമിക അധിനിവേശം നടക്കുന്നത്. അന്നത്തെ പേര്‍ഷ്യയിലെ പ്രധാന മതം Zoroastrianism ആയിരുന്നു. ഇസ്ലാം conquest നു ശേഷം ഒന്നാം ലോകമഹായുദ്ധം വരെയുള്ള കാലം അനേകം യുദ്ധങ്ങളും cultural invasions ഉം ലോകമെമ്പാടും നടന്നു. പേര്‍ഷ്യന്‍ renaissance കാലം തുടങ്ങിയത് സഫാവിദ് ഷാ മാരുടെ ഭരണത്തിലാണ്. islam മതത്തില്‍ നില്കെതന്നെ പേര്‍ഷ്യ ശാസ്ത്രീയ, സാമൂഹിക, കലാ സാംസ്‌കാരിക മേഖലകളില്‍ വളരെ പ്രശസ്തി നേടിയ ഒരു കാലമായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം സംഭവിക്കുമ്പോള്‍ ഇറാനില്‍ വ്യക്തി/സാംസ്‌കാരിക സ്വാതന്ത്രത്തിനു യാതൊരു വിലക്കുകളും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് കാരണം Shah Pahlavi യുടെ അധികമായ വിദേശിക ആഭിമുഖ്യം ആണെന്കിലും ഇറാനിയന്‍ ജനത വിപ്ലവത്തെ പിന്താങ്ങി എന്നതാണ് അഗീകരിക്കേണ്ട വസ്തുത.

ഇവിടെയാണ് സൌദിയിലെ ഇസ്ലാമിക ചരിത്രവുമായി താരതമ്യപ്പെടുതെണ്ടത്. ഇറാനിലെത് പോലെ ശക്തമായ ഒരു സാംസ്‌കാരിക പൈതൃകം ഉള്ള രാജ്യമല്ല അത്. അറേബ്യന്‍ ഗോത്രങ്ങള്‍ മരുഭൂമിയില്‍ യാത്ര ചെയ്തു കഴിയുന്ന ഒരു വിഭാഗമായിരുന്നു. എകീകരിക്കപ്പെട്ട ഒരു ഭരണ മാതൃകയില്‍ ഒന്നിക്കുന്നത് ഇസ്ലാമിന്റെ വരവോടു കൂടിയാണ്. അതാവട്ടെ, പുറത്തേയ്ക്കുള്ള വാതിലുകള്‍ എല്ലാം അടച്ചു സ്വയം വാര്‍ത്തെടുത്ത ഒരു utopia യില്‍ ഒതുങ്ങിക്കൂടി. ഇറാനില്‍ ഒരു ജനത സ്വാതന്ത്രത്തെ (in others view) സ്വയം വലിച്ചെറിഞ്ഞു അവര്‍ക്കിഷ്ടമുള്ള ജീവിത രീതി തിരഞ്ഞെടുത്തു. സൌദിയില്‍ വലിച്ചെറിയാന്‍ ഒന്നുമുണ്ടായിരുന്നില്ല.
ഇവിടെ ശ്രദ്ധിക്കേണ്ടത് മതവും സംസ്കാരവും തമ്മിലുള്ള വ്യത്യാസം തന്നെ. ഇറാനില്‍ മതത്തിന് അതീതമായ ഒരു ഒരു പൊതു സംസ്കാരം നിലവിലുണ്ടായിരുന്നു. നവരോസ് പോലെയുള്ള ചടങ്ങുകള്‍ ഇന്നും നിലനില്കുന്നത്‌ അതിന്റെ നന്മയുടെ ഭാഗം. സൌദിയില്‍ മതവും സംസ്കാരവും രണ്ടല്ല. അതുകൊണ്ട് ഇസ്ലാം മതത്തില്‍ നിലനിന്നു കൊണ്ടാണെങ്കിലും ഇറാന്റെ സാംസ്‌കാരിക വളര്‍ച്ചക്ക്‌ ഇസ്ലാം എന്ന മതം പ്രത്യക്ഷമായി എന്തെങ്കിലും സംഭാവന ചെയ്തതായി കരുതുന്നില്ല. ഇപ്പോള്‍ അതിന്റെ കടക്കല്‍ കത്തി വൈക്കാന്‍ ആവതു ശ്രമിക്കുന്നുണ്ട് താനും.

ഇന്നു സംസ്കാരത്തിന് അപ്പുറം മതം മേല്‍കോയ്മ നേടുന്നു എന്നതാണ് പല സമകാലിക സംഭവങ്ങളും നമുക്കു കാട്ടിത്തരുന്നത്. പര്‍ദ്ദ കേരളത്തില്‍ ഒരു ചര്‍ച്ചാവിഷയം ആകുന്നതും അതുകൊണ്ട് തന്നെ.

ഒരു തമാശക്ക് :
ഈ പേജും പിന്നെ ഈ പേജും തമ്മിലൊരു താരതമ്യം നടത്തിനോക്കൂ..

നിത്യസാക്ഷി said...

പ്രിയ ആകാശ്,

താങ്കള്‍ വിചാരിക്കുമ്പോലെ ഇറാന്‍ ഒരു സാംസ്കാരിക ഇസ്ലാമിന്റെ മണ്ണും
സൗദി ഒരു കാടന്‍ ഇസ്ലാമിന്റെ മണ്ണുമല്ല. കാരണം ഇസ്ലാം ഒന്നല്ലേ ഉള്ളൂ..അതാണെങ്കില്‍ വ്യക്തമായി നിര്‍ വചിക്കപ്പെട്ടിട്ടുള്ള മതമാണു താനും.
എല്ലായിടത്തും ഒരേ ഇസ്ലാം തന്നെ.
പിന്നെ കലയോടുള്ള സമീപനമാണുദ്ദേശിക്കുന്നതെങ്കില്‍ ഇസ്ലാമിനു കലയോടുള്ള സമീപനം വ്യക്തമാക്കപ്പെട്ടത് ഇപ്പോഴല്ല; നൂറ്റാണ്ടുകളൊരുപാട് മുമ്പാണെന്നത്
ചരിത്ര സത്യം.അതിനെ ശരിയായ അര്‍ത്ഥത്തില്‍ വായിക്കുകയും തെറ്റായി വായിക്കുകയും ചെയ്തവരുണ്ട്.
തെറ്റായി വായിക്കാന്‍ പ്രേരണയായത് കലയുടെ അപഥസന്‍‍ചാരം കൊണ്ടായിരുന്നു.
മദ്യവും മദിരാക്ഷിയുമില്ലാതെ സിനിമയില്ലാതാകുമ്പോള്‍, സ്ത്രീ നഗ്നത കലയുടെ അലങ്കാരമാകുമ്പോള്‍,
വിശ്വാസി മാറീ നിന്നിട്ടൂണ്ടെങ്കില്‍ അതിനു സൗദിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആധുനിക കലക്ക് വഴിതെറ്റീയിരിക്കുന്നത്.കല കലക്ക് വേണ്ടി എന്നതിനെ ഇസ്ലാം ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ആസ്വാദനത്തിനതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് തെറ്റാണെന്ന് വാദിക്കാം. പക്ഷേ വിശ്വാസിക്ക് അത് ശരിയാണെന്നേ വാദിക്കാന്‍
കഴിയുകയുള്ളൂ. തീര്‍ച്ചയായും മനുഷ്യന്‍ അതിര്‍ വരമ്പുകളെ മാനിക്കേണ്ടതുണ്ട്.
കലയിലെ അസാന്മാര്‍ഗ്ഗികതകളോട് കലഹിക്കുന്നത് കാടന്‍ ഇസ്ലാമല്ല. ഇസ്ലാമിന്റെ നന്മയാണത്.
സൗദിയില്‍ സിനിമ ഇല്ല; കല ഇല്ല എന്നൊക്കെ ചിന്തിക്കുന്നത് ശരിയല്ല.
അവിടെ കൊമേഴ്സ്യല്‍ മസാലകള്‍ക്കും ആഭാസകലകള്‍ക്കും സ്ഥാനമില്ല എന്നത് മാത്രമാണു ശരി.
നല്ല സീരിയലുകളൂം നല്ല സിനിമകളും (അങ്ങിനെയൊന്നുണ്ടെങ്കില്‍) സൗദിയിലും സ്വീകാര്യമാണെന്നതിനു തെളിവുകള്‍ ധാരാളമുണ്ട്.
ഇസ്ലാം തിന്മയുടെ എല്ലാ പഴുതുമടക്കുവാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടാണത്.
ഏറ്റക്കുറച്ചിലോടെ എല്ലാവരും ഇതു ചെയ്യുന്നുണ്ട്. മതം ഇറാനെ ചീത്തയാക്കുന്നു/സൗദിയെ ഉട്ടോപ്യയാക്കുന്നു എന്നൊക്കെ പറയുന്ന
ആകാശിനെ പാരീസിലേക്ക്കും യൂറോപ്പിലേക്കും ഞാന്‍ ക്ഷണിക്കുന്നു.
തിന്മയോട് ഭരണകൂടം കുറ്റകരമായ നിസ്സംഗത കാണിക്കുന്നതിന്റെ/മതം പള്ളിമൂലയിലൊതുങ്ങുകയും അധികാരം മത/മൂല്യങ്ങളില്‍ നിന്ന്
വിമുക്തമാവുകയും ചെയ്തതിന്റെ ഉദാഹരണമാണവിടങ്ങളിലെ അതിരു വിട്ട അധാര്‍മ്മികതകള്‍.
പരസ്യമായി കൂട്ട വ്യഭിചാരം നടക്കുന്ന പ്ലേഗ്രൗണ്ടുകള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവിടെക്കണ്ടിട്ടുണ്ട്.
സെക്സ് ഷോപ്പുകള്‍, നൂറു കണക്കിനു നൈറ്റ് ഹബ്ബുകള്‍..നേരമിരുട്ടിയാല്‍ ആകെ പ്രവര്‍ത്തിക്കുന്നത് ഇതൊക്കെയാണു.
സ്കൂള്‍ കുട്ടീകള്‍ പരസ്പരം വെടീ വെച്ചു കൊല്ലുന്ന, ആളുകള്‍ തോക്കുകള്‍ കൊണ്ട് പരസ്പരം സംസാരിക്കുന്ന, മിനുട്ടില്‍ ഏഴു തവണ ബലാല്‍ സംഗം നടക്കുന്ന റേപ്പിംഗിന്റെയും ഡേറ്റീങ്ങിന്റെയും സ്വവര്‍ഗ്ഗ രതിക്ലബ്ബുകളുടെയും നഗരങ്ങള്‍ക്ക് കലയും 'സംസ്കാരവും വേണ്ടൂ
വോളമുണ്ടല്ലോ...
ആകാശ്, എന്താണു സംസ്കാരം എന്നു തന്നെ പുനര്‍ നിര്‍ വചിക്കേണ്ടതുണ്ട്. സംസ്കാരം എന്നാല്‍ മൂല്യവിചാരമില്ലാത്ത
കലയുടെയും കൂത്താട്ടത്തിന്റെയും പേരാണോ? നാഗരികത മദ്യക്കോപ്പയില്‍ മാത്രമേ ഉരുത്തിരിയൂ എന്നുണ്ടോ?
വി.കെ.ജോസഫിന്റെ ലേഖനം വായിച്ചോ? അവിടെ ഇറാനില്‍ നാഗരികത തന്നെയാണു കണ്ടതെന്ന് ജോസഫ് പറയുന്നുണ്ട്.
സകറിയ കണ്ട സൗദിയെപ്പറ്റീ സകറീയയും എഴുതിയിരുന്നു. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന 'ഇസ്ലാം ഉള്ളിടത്ത് സംസ്കാരമില്ല, നാഗരികത ഇല്ല എന്ന' സങ്കല്പ്പം വെറുതെ നമ്മള്‍ ഒന്നുമറിയാതെ പാടീ നടക്കണോ?
ചരിത്രം ചികയണ്ട. ചികഞ്ഞാല്‍ ഈ ചര്‍ച്ച ഇവിടെ തീരില്ല. യൂറോപ്പിനു സംസ്കാരം പഠിപ്പിച്ചു കൊടുത്തത് അറേബ്യയിലെ
ഇസ്ലാമാണെന്ന ചാച്ചാജി എഴുതിയത് ആകാശ് വായിച്ചിട്ടുണ്ടോ? പുസ്തകശാലകളും അറിവും വികാസവും നിറഞ്ഞതായിരുന്നു
ഇസ്ലാമിക സാമ്രാജ്യങ്ങള്‍.ഇബ്നു ഖല്‍ദൂനും ഇബ്നുസീനയും അല്‍ബിറൂനിയും ഒക്കെ മതത്തിന്റെ പ്രതിനിധികള്‍ തന്നെയായിരുന്നു.
കാടന്‍ സംസ്കാരത്തിലായിരുന്നു അറബികള്‍ പണ്ട് ജീവിച്ചത്. അവിടെ സംസ്കാരം കൊണ്ടു വന്നത് ഇസ്ലാമാണെന്ന് എല്ലാവര്‍ക്കും
അറിയാം. നാഗരികത കൊണ്ടുവന്നതും ഇസ്ലാം തന്നെ. പിന്നെ ഇറാനില്‍ ഇസ്ലാമിന്റെ സ്വാധീനമില്ല എന്നു പറഞ്ഞാല്‍ എങ്ങിനെ
ശരിയാകും ആകാശ്? ഇറാന്‍ ഇസ്ലാമിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന നാടൂ തന്നെ. അത് മനസ്സിലാകാന്‍ ഇറാനില്‍ തന്നെ
പോകേണ്ടി വരും ആകാശ്. പിന്നെ സൗദിയെക്കുറീച്ചുള്ള ഈ മിഥ്യാസങ്കല്പ്പങ്ങള്‍ തീരാന്‍ സൗദി സന്ദര്‍ശിക്കേണ്ടതും അത്യാവശ്യം
തന്നെ. അല്ലെങ്കില്‍ സാഹിത്യകാരന്‍ സകറിയയെ വിളീച്ചു ചോദിക്കൂ. സൗദിയില്‍ നാഗരികതക്ക് ഇസ്ലാം എവിടെയാണു
തടസ്സം നിന്നതെന്ന്? സൗദിയില്‍ എല്ലാ മതവിശ്വാസികളും ഇസ്ലാമിനെ അനുസരിക്കണമെന്നൊന്നും നിയമമില്ല. ഏതു മതം ആചരിക്കാനും
അവിടെ സ്വാതന്ത്ര്യമുണ്ട്. പിന്നെ പര്‍ദ..അതൊരു കോമണ്‍ ഡ്രസ്കോഡാക്കിയതിന്റെ പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
ഒരു വിഭാഗം പര്‍ദയിട്ട് നടക്കുകയും ഒരു വിഭാഗം മിനി സ്കര്‍ട്ട് ഇട്ട് നടക്കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം കൊണ്ടാണത്.
എല്ലാവരും തൊപ്പിയിടണമെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും അറബി വേഷം ധരിക്കണമെന്നും പറഞ്ഞിട്ടില്ല.
അമ്പലങ്ങളും ക്രിസ്ത്യന്‍പള്ളികളും ഗള്‍ഫ് മേഖലയില്‍ ധാരാളമുണ്ട്. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒന്നും ഒരു കുഴപ്പ
വുമില്ല.പ്രവാസികളായ ഹിന്ദു/ക്രിസ്ത്യന്‍ സഹോദരന്മാരോട് ചോദിക്കൂ. അവരൊക്കെ അവിടെ മുസ്ലിം പള്ളിയില്‍ പോയി
പ്രാര്‍ത്ഥിക്കാറുണ്ടോ?അങ്ങിനെ അവിടെ നിയമമുണ്ടോ? ഇവരൊക്കെ പ്രചരിപ്പിക്കുന്നത് കേട്ടാല്‍ തോന്നുക സൗദിയില്‍ എല്ലാവരെയും
പിടീച്ച് മുസ്ലിമാക്കുന്നുണ്ട് എന്നതാണു. ഏറ്റവും കുറവ് കുറ്റക്ര്യത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണു സൗദി അറേബ്യ.
അതു തന്നെയാണു സാംസ്കാരിക വികാസം.പിന്നെ തെരുവില്‍ നഗ്ന സിനിമാ പോസ്റ്ററൊട്ടിക്കാത്തതു കൊണ്ടൂം, വേശ്യാലയങ്ങള്‍ ഇല്ലഥ്റ്റത്
കൊണ്ടൂം,ബാറൂകള്‍ അനുവദിക്കാത്തത് കൊണ്ടൂം, ആഭാസകൊമേഴ്സ്യല്‍ മസാലകള്‍ ഇല്ലാത്തത് കൊണ്ട് സൗദിക്ക് സംസ്കാരം/നാഗരികത ഇല്ല എന്നൊക്കെ പറഞ്ഞാല്‍ അത് നാഗരികതയെക്കൂറിച്ചും സംസ്കാരത്തെക്കുറിച്ചും ഒക്കെ നിര്‍ വചനം മനസ്സിലാക്കിയിടത്തുള്ള പിഴവാണെന്നത് തീര്‍ച്ച.

തമാശക്ക് : കേരളനാട്ടില്‍ സ്കൂളിലാകെയും സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു. സിനിമാറ്റിക് ഡാന്‍സിലെന്താണൊരു തെറ്റ്?
സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നവര്‍ കളിക്കട്ടെ എന്നു വെച്ചാല്‍ പോരെ? കോടിയേരി സൗദിയിലെ താലിബാനിസ്റ്റുകളെക്കാള്‍ മോശമോ?
ഭാരതീയനു പൊതുസ്ഥലത്ത് പുകവലിക്കാന്‍ വിലക്ക്...പൊതുസ്ഥലത്ത് പുകവലിക്കേണ്ടവനു വലിക്കുവാനും വലി ഇഷ്ടപ്പെടാ
ത്തവനു പുകവലിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യമല്ലേ 'ജനാധിപത്യസഹിഷ്ണുതാമൂല്യം'?! എന്തിനാണീ താലിബാന്‍/സൗദി സ്റ്റൈല്‍
കാടന്‍ നിയമങ്ങള്‍?
കേന്ദ്രമന്ത്രി പറഞ്ഞത് അടുത്ത് തന്നെ മദ്യം പരിപൂര്‍ണ്ണമായി ഇന്ത്യയില്‍ നിരോധിക്കും എന്നാണു.
ഇതൊക്കെ മതേതരഭീകരതയാണോ? കാടന്‍ നിയമങ്ങളാണോ? മദ്യപിക്കുന്നവനു മദ്യപിക്കാന്‍ സ്വാതന്ത്ര്യം നല്‍കലല്ലേ യഥാര്‍ത്ഥമായ
'സഹിഷ്ണുത'? കഞ്ചാവു വലിക്കുന്നവന്‍ അതു ചെയ്യട്ടെ..വ്യഭിചാരം ചെയ്യുന്നവന്‍ അത് പരസ്യമായി തന്നെ ചെയ്യട്ടെ..
കണ്ടില്ലേ ആധുനിയ യൂറോപ്പ്! എന്തൊരു സാംസ്കാരിക വികാസം. ? നമ്മുടെ കോടിയേരിക്കും അന്‍പുമണിക്കുമൊക്കെ
എന്തു പറ്റിപ്പോയി?

നോട്ട് : സൗദി സര്‍ക്കാര്‍ അര്‍ദ്ധനഗ്നകളായി നടക്കുന്നതിനു തടയിട്ടു. മാന്യമായി വേഷം ധരിക്കണമെന്നു പറഞ്ഞു. ബാറുകള്‍ പാടീല്ലെന്ന് പറഞ്ഞു.അത് ആ ഇസ്ലാമിന്റെ കാടത്തം തന്നെ!

Anonymous said...

സുഹൃത്തുക്കളേ
പര്‍ദ്ദ ധരിക്കണം എന്നൊക്കെയെഴുതി വെച്ചിരിക്കുന്നത് സ്ത്രീകളെ അടച്ച് പൂട്ടാനല്ല. വിത്തുകാളകളെപ്പോലെ നടക്കുന്ന ചില ആണ്‍വിശ്വാസികളില്‍ നിന്ന് രക്ഷിക്കാനാണെന്നാണ് തോന്നുന്നത്.
ഒരു പെണ്ണ് ഫുട്ബോള്‍ മാച്ച് കണ്ടാല്‍ സദാചാരം ഇടിയും.?
ഒരു പെണ്ണിന്റെ മുഖം കണ്ടാല്‍ ആണുങ്ങള്‍ക്ക് ശുക്ലം സ്ഖലിക്കും?
ഒരു പെണ്ണ് ജീന്‍സോ, സ്കേര്‍ട്ടോ ഇട്ടു നടന്നാല്‍, റ്റി വിയില്‍ പാടിയാല്‍, മുലയല്‍‌പ്പം തള്ളി നിന്നാല്‍ ആണുങ്ങള്‍ക്ക് ഒലിച്ചു പോകും , ഓടി ചെന്ന് ബലാത്സംഗം ചെയ്യും?
കുഴപ്പം ആണിനോ പെണ്ണിനോ? ഇത് ആണുങ്ങള്‍ക്ക് മൂക്കുകയര്‍ ഇടുന്ന പരിപാടിയാണ്. തൈക്കിളവന്‍ അറബികള്‍ കൊച്ചു പെണ്ണുങ്ങളെ വന്ന് കല്യാണം കഴിച്ച് പോകുന്നത് കണ്ടിട്ടില്ലേ? കുഴിയിലോട്ട് കാല് നീട്ടിയാലും ഇതൊക്കെ തന്നെ വിചാരം. തീറ്റ, കുടി, ഭോഗം പിന്നെ നിസ്കാരം. കൈയ്യില്‍ ഇഷ്ടം പോലെ പണം, വിവരം പത്ത് പൈസക്കില്ല..മൃഗതുല്യം ജീവിതം. പിന്നെ പെണ്ണുങ്ങളെ സം‌രക്ഷിക്കാന്‍ ഇങ്ങനെയെഴുതി വയ്കാതെ എന്തു ചെയ്യും?

നാണമുള്ള ആണുങ്ങളാണെങ്കില്‍ അല്പം കണ്ട്റോള്‍ കാണിക്കണം, അത് സ്ത്രീകളെ അടച്ച് പൂട്ടി, മൂടി വെച്ചിട്ടല്ല, മാന്യമായി സമൂഹത്തില്‍ ആണുങ്ങളെ പോലെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിച്ചു കൊണ്ടു വേണം. അവരെ റെസ്പെക്റ്റ് ചെയുതു കൊണ്ടു വേണം. തടയേണ്ടത് വിത്തുകാളകളെയാണ്, സ്വന്തം മനസ്സിന്റേയും, മറ്റു ആണുങ്ങളുടേയും.

mayavi said...

സ്കൂള്‍ കുട്ടീകള്‍ പരസ്പരം വെടീ വെച്ചു കൊല്ലുന്ന, ആളുകള്‍ തോക്കുകള്‍ കൊണ്ട് പരസ്പരം സംസാരിക്കുന്ന, മിനുട്ടില്‍ ഏഴു തവണ ബലാല്‍ സംഗം നടക്കുന്ന റേപ്പിംഗിന്റെയും ഡേറ്റീങ്ങിന്റെയും സ്വവര്‍ഗ്ഗ രതിക്ലബ്ബുകളുടെയും നഗരങ്ങള്‍ക്ക് കലയും 'സംസ്കാരവും വേണ്ടൂ
വോളമുണ്ടല്ലോ...

hope you wrote about saudis.
വി.കെ.ജോസഫിന്റെ ലേഖനം വായിച്ചോ? അവിടെ ഇറാനില്‍ നാഗരികത തന്നെയാണു കണ്ടതെന്ന് ജോസഫ് പറയുന്നുണ്ട്.
സകറിയ കണ്ട സൗദിയെപ്പറ്റീ സകറീയയും എഴുതിയിരുന്നു.
what he find in ew days in damam, f...g. യൂറോപ്പിനു സംസ്കാരം പഠിപ്പിച്ചു കൊടുത്തത് അറേബ്യയിലെ
ഇസ്ലാമാണെന്ന ചാച്ചാജി എഴുതിയത് ആകാശ് വായിച്ചിട്ടുണ്ടോ?
is chachaji a big idiot?പുസ്തകശാലകളും അറിവും വികാസവും നിറഞ്ഞതായിരുന്നു
ഇസ്ലാമിക സാമ്രാജ്യങ്ങള്‍.
but i did'nt find any library.
അല്ലെങ്കില്‍ സാഹിത്യകാരന്‍ സകറിയയെ വിളീച്ചു ചോദിക്കൂ. why,? i have much experience than zakaria.. he spent only few days in between some richmen in damam.
സൗദിയില്‍ എല്ലാ മതവിശ്വാസികളും ഇസ്ലാമിനെ അനുസരിക്കണമെന്നൊന്നും നിയമമില്ല. ഏതു മതം ആചരിക്കാനും
അവിടെ സ്വാതന്ത്ര്യമുണ്ട്.
hoo ha haha ...in which part of saudi? പിന്നെ പര്‍ദ..അതൊരു കോമണ്‍ ഡ്രസ്കോഡാക്കിയതിന്റെ പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
ഒരു വിഭാഗം പര്‍ദയിട്ട് നടക്കുകയും ഒരു വിഭാഗം മിനി സ്കര്‍ട്ട് ഇട്ട് നടക്കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം കൊണ്ടാണത്.
then what about mens wear?...why are saudis compelling house drivers not to wear their homeland dress?why not allowed to shave their face? and try to compell to shave their heads?
എല്ലാവരും തൊപ്പിയിടണമെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും അറബി വേഷം ധരിക്കണമെന്നും പറഞ്ഞിട്ടില്ല.
ഏറ്റവും കുറവ് കുറ്റക്ര്യത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണു സൗദി അറേബ്യ
(please laugh as you heared a joke).
പിന്നെ തെരുവില്‍ നഗ്ന സിനിമാ പോസ്റ്ററൊട്ടിക്കാത്തതു കൊണ്ടൂം, വേശ്യാലയങ്ങള്‍ ഇല്ലഥ്റ്റത്
കൊണ്ടൂം,ബാറൂകള്‍ അനുവദിക്കാത്തത് കൊണ്ടൂം, ആഭാസകൊമേഴ്സ്യല്‍ മസാലകള്‍ ഇല്ലാത്തത് കൊണ്ട് പറഞ്ഞാല്‍ അത് സൗദി യെക്കൂറിച്ചും സംസ്കാരത്തെക്കുറിച്ചും ഒക്കെ നിര്‍ വചനം മനസ്സിലാക്കിയിടത്തുള്ള പിഴവാണെന്നത് തീര്‍ച്ച.
EVERything is available ...ഖദാമ(വീട്ട് വേലക്കാരി) വിസയില്‍ സൌദികളെന്തിനേ ചേട്ടാ ചൊങ്കുള്ള, പെങ്കുട്ട്യോളെത്തന്നെ കൊണ്ടൂ വരുന്നത്, അല്ലെങ്കില്‍ ശഠിക്കുന്നത്? ശമ്പളം കൊടുക്കാതെ ലോകത്തിലേക്കും ആളുകളെ അടിമയെപ്പോലെ പണിയെടുപ്പിക്കുന്നത് യൂറൊപ്പിലോ, അമേരിക്കയിലൊ അല്ലല്ലൊ? ഇപ്പൊ മലയാള പത്രങ്ങളും പ്രവര്ത്തകരുമുള്ളതിനാല്‍ പുറത്തറിയുന്നുണ്ട്..സ്വര്ഗീയ രാജ്യത്തിലെ അവസ്ഥ..കണ്ണടച്ചിരുട്ടാക്കരുത്.. ഇതൊക്കെ അവനവന്റെ നേരെവരുമ്പോ പഠിച്ചോളും, അപ്പൊ സൌദിക്ക് സിന്ദാബാദ് വിളിനിര്ത്തും. ഇന്നും വിദേശി എന്നു പറഞ്ഞാല്‍ സൌദികള്ക്ക് അടിമതന്നെയാണ്..ആരൊക്കെ എന്തൊക്കെ ന്യായീകരിച്ച്കാലും..ഇനി പതിനാറു കൊല്ലം ഇതെല്ലാം അറിഞ്ഞനുഭവിച്ച ഞാന്‍ പറച്ചിലുനിര്ത്തണം പകരം കേട്ടറിവു മാത്രമുള്ള, ഇസ്ലംവിചാരകനും മറ്റും പറയട്ടെ എന്നാണെങ്കില്‍ അങ്ങനെ തന്നെയാവട്ടെ.ജബ്ബാര്‍ മാഷേ, താങ്കള്‍ എഴുതിയതിന് താഴെ എന്റെ ഒരു ഒപ്പ് കൂടി.

ഇസ് ലാം വിചാരം said...
This comment has been removed by the author.
Anonymous said...

അനോണിച്ചേട്ടന്‍ പ്രസ്താവിച്ചു...
"തൈക്കിളവന്‍ അറബികള്‍ കൊച്ചു പെണ്ണുങ്ങളെ വന്ന് കല്യാണം കഴിച്ച് പോകുന്നത് കണ്ടിട്ടില്ലേ? കുഴിയിലോട്ട് കാല് നീട്ടിയാലും ഇതൊക്കെ തന്നെ വിചാരം. തീറ്റ, കുടി, ഭോഗം പിന്നെ നിസ്കാരം. കൈയ്യില്‍ ഇഷ്ടം പോലെ പണം, വിവരം പത്ത് പൈസക്കില്ല..മൃഗതുല്യം ജീവിതം. പിന്നെ പെണ്ണുങ്ങളെ സം‌രക്ഷിക്കാന്‍ ഇങ്ങനെയെഴുതി വയ്കാതെ എന്തു ചെയ്യും?"

തികച്ചും ശരിയാണു ചേട്ടാ.അറബികളിലും തെമ്മാടികളുണ്ട്. ധാരാളമുണ്ട്. പക്ഷേ നമ്മളാരു മാലാഖ ചമയാന്‍? ബസ്സില്‍ കയറി പെണ്‍കുട്ടികളെ തോണ്ടുന്നത് അറേബ്യയിലെ തൈക്കിളവന്മാരല്ല..ഒന്നാം നമ്പര്‍ മലയാളി തന്നെ. അതില്‍ ഒരു യുക്തിയുമില്ലാത്തവനും യുക്തിവാദം മൂത്തവനുമൊക്കെ കാണും.
തീറ്റ, കുടി, ഭോഗം ഇതൊക്കെ അറബികളുടെ മാത്രം സ്വഭാവമാണോ ചേട്ടാ..? അമേരിക്കയില്‍ പോയി വന്നിട്ട് അഭിവന്ദ്യനായ മുന്‍ മുഖ്യമന്ത്രി പറഞ്ഞതെന്താ...അവിടെ ചായ കുടിക്കുന്നത് പോലെയാ ബലാല്‍സംഗം എന്ന്! അമേരിക്ക അറബി നാടാണോ? അവിടെ ഇസ്ലാമാണോ ? പര്‍ദയാണോ കുഴപ്പം അവിടെ ചേട്ടാ...? കുഴപ്പം ഇത് മാത്രമാണു ചേട്ടാ..ഞാന്‍ പറഞ്ഞു തരാം..കുഴിയിലോട്ട് കാല് നീട്ടിയാലും യുക്തിവാദിക്കും അരാജകവാദിക്കും മതദ്വേഷം തന്നെ വിചാരം. തീറ്റ, കുടി, മദ്യം, അരാജകവാദം, മൂല്യനിരാസം, പിന്നെ ഇസ്ലാം വിദ്വേഷവും. കൈയ്യില്‍ ഇഷ്ടം പോലെ സമയം, കമന്റാകട്ടെ പത്ത് പൈസക്കില്ല..സ്വര്‍ഗ്ഗതുല്യം ജീവിതം. പിന്നെ മതത്തോടുള്ള കലിപ്പ് തീര്‍ക്കാന്‍ ഇങ്ങനെയെഴുതി വയ്കാതെ എന്തു ചെയ്യും?"

Anonymous said...

പിന്നെ പെണ്ണ്...അത് പിന്നെ യുക്തിവാദികള്‍ക്ക് അലര്‍ജിയാണല്ലോ..കേട്ടാല്‍ തോന്നും അറബികള്‍ മാത്രമാണു വ്യഭിചരിക്കുന്നതെന്ന്!!ഇവിടുത്തെ ഏത് യുക്തിവാദി/ദൈവ വിരുദ്ധനാണു വ്യഭിചാരത്തെ തിന്മയായി കാണുന്നത്? മദ്യത്തില്‍ മുങ്ങിക്കുളിക്കാത്ത ഏതു ദൈവ വിരുദ്ധനാണുള്ളത്? മതങ്ങളെയും മൂല്യങ്ങളെയും വെല്ലുവിളിച്ചവരൊക്കെയും എത്തിപ്പെട്ടത് മദ്യക്കോപ്പയിലാണിവിടെ.കുറെ അറബികളും അവിടെ എത്തിയിട്ടുണ്ടാകും.ഇതൊന്നും ഇസ്ലാമിനെ കല്ലെറിയാന്‍ ഉപയോഗിക്കേണ്ട പോയിന്റല്ല ചേട്ടാ.. ഗള്‍ഫ് മേഖലയില്‍ ഒരു തുള്ളീ മദ്യം കഴിക്കാത്ത, ഒരു പെണ്ണിനെയും വ്യഭിചരിക്കാത്ത പതിനായിരങ്ങളുണ്ട്. അതില്‍ നാലോ അഞ്ചോ തൈക്കിളവന്മാര്‍ കേരളത്തില്‍ വന്ന് അറബിക്കല്യാണം നടത്തി എന്നു പറഞ്ഞ് ഒരു മതത്തെയും സംസ്കാരത്തെയും ഇകഴ്ത്തിക്കാട്ടുന്ന അനോണിച്ചേട്ടനോട് ചോദിക്കട്ടെ...ഇവിടേ ആരാണിത്ര വലിയ വിശുദ്ധന്മാര്‍ ?ഒരു മൂല്യവിചാരവുമില്ലാത്ത അരാജകവാദികള്‍ക്ക് വ്യഭിചരിച്ചാലെന്ത്? കുടിച്ച് കൂത്താടീയാലെന്ത്? നമ്മള്‍ കണ്ടതല്ലേ ഇവിടെ ഈ കേരളക്കരയില്‍ മദ്യത്തില്‍ ജീവിച്ചു മരിച്ച കലാ/സാഹിത്യ പ്രതിഭകളെയൊക്കെ!!...പരസ്യമായി കുടിച്ച് ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴോട്ട് മൂത്രമൊഴിച്ച സാഹിത്യ പ്രതിഭ മതവിശ്വാസിയായിരുന്നില്ല ചേട്ടാ...വീട്ടില്‍ കയറി വന്ന അതിഥിയോട് പൂര്‍ണ നഗ്നരായി ഒരു പെണ്ണിനോടൊപ്പം വാതില്‍ തുറന്നിട്ട്,"ഞങ്ങള്‍ ഭോഗിക്കുകയാണിപ്പോള്‍..കുറച്ച് സമയം കഴിഞ്ഞ് വരൂ എന്നു മദ്യത്തില്‍ കുഴഞ്ഞ് മൊഴിഞ്ഞതും അറബി തൈക്കിളവനോ, ഇസ്ലാം കാടനോ ആയിരുന്നില്ല. അത് നല്ല ഒന്നാന്തരം മതവിരുദ്ധന്‍/നിരീശ്വരന്‍..വ്യഭിചാരശാലകളില്‍ നിന്ന് വ്യഭിചാരശാലകളിലേക്കും നാടന്‍ ചാരായത്തില്‍ നിന്ന് വിദേശ മദ്യത്തിലേക്കുമുള്ള യാത്രക്കാണു മാഷെ ചുരുക്കത്തില്‍ മതവിരുദ്ധ/യുക്തിവാദ/അരാജകത്വം എന്നു പറയുന്നത്.. മതത്തെ പുലഭ്യം പറയുന്നതിനു മുമ്പ് ഇതൊക്കെ ഒന്നു പഠിച്ചു വാ... ഷെല്ലി മുതല്‍ കീറ്റ്സ് വരെ..അരിസ്റ്റോട്ടി മുതല്‍ ഐന്‍സ്റ്റീന്‍ വരെ... മതേതര വിഗ്രഹങ്ങളൊക്കെ മതവിശ്വാസികളുടെ ഏഴയലത്ത് വെക്കാന്‍ പറ്റാത്ത സ്വാകാര്യ ജീവിതം നയിച്ചവരായിരുന്നു ചേട്ടാ.. ഒരു പാട് മതവിരുദ്ധ വിഗ്രഹങ്ങള്‍ ഉടഞ്ഞതും ഉടച്ചതും കണ്ടവരാണു വിശ്വാസികള്‍..പലര്‍ക്കും ഭാര്യ ഒന്നും വെപ്പാട്ടി പന്ത്രണ്ടുമായിരുന്നു.വ്യഭിചാരശാലകളില്‍ വേച്ച് വേച്ച് നടന്നവരാണു പലരും. മദ്യം കഴിച്ചില്ലെങ്കില്‍ ഒരു വരി എഴുതാന്‍ കഴിയാത്തവര്‍.. ഇവരെയൊന്നും ഇസ്ലാമോ മറ്റേതെങ്കിലും മതമോ പിഴപ്പിച്ചതല്ല.. ദൈവത്തെ വെല്ലുവിളിച്ച്, മൂല്യങ്ങളെ ചളി വാരിയെറിഞ്ഞ്, അരാജകത്വത്തിനു കൊടീ പിടിച്ച് അവസാനം ഏതെങ്കിലും ബസ് സ്റ്റാന്റിലോ തെരുവിലോ ഒടുങ്ങിയ ജീവിതങ്ങള്‍. അല്ലെങ്കില്‍ ഒരു പിടി കയറില്‍....

മതത്തെ സദാചാരം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു.. ത്ഫൂ...

Abdul Haleem said...

അനോണിയുടെ ഒരു സൂപ്പര്‍ ഡയലോഗ്...

"നാണമുള്ള ആണുങ്ങളാണെങ്കില്‍ അല്പം കണ്ട്റോള്‍ കാണിക്കണം, അത് സ്ത്രീകളെ അടച്ച് പൂട്ടി, മൂടി വെച്ചിട്ടല്ല, മാന്യമായി സമൂഹത്തില്‍ ആണുങ്ങളെ പോലെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിച്ചു കൊണ്ടു വേണം. അവരെ റെസ്പെക്റ്റ് ചെയുതു കൊണ്ടു വേണം. തടയേണ്ടത് വിത്തുകാളകളെയാണ്, സ്വന്തം മനസ്സിന്റേയും, മറ്റു ആണുങ്ങളുടേയും"

അനോണി മാഷ് വനിതാ മാഗസിനുകളൊന്നും വായിക്കാറീല്ലെന്ന് തോന്നുന്നു. .ഇടക്ക് ആ ഗ്ര്യഹലക്ഷ്മിയും വനിതയുമൊക്കെ ഒന്നു നോക്കണം മാഷെ...അതിലൊക്ക് സ്ത്രീകള്‍ വസ്ത്രം സെക്സിയായി ധരിക്കരുതെന്ന് ക്ലാസെടുത്തു കൊണ്ടിരിക്കുകയാ...ജസ്റ്റിസ് ശ്രീദേവി മുതലങ്ങോട്ടെല്ലാവരും പറയുന്നതങ്ങിനെ തന്നെ. സാറാ ജോസഫ് ഒക്കെ പറയുന്നത് സ്ത്രീ ഒരു ശരീരമായി സ്വയം പ്രദര്‍ശിപ്പിച്ച് അടയാളപ്പെടുത്തരുതെന്നാണു മാഷെ..അടച്ചു പൂട്ടി വെക്കേണ്ടതൊക്കെ തുറന്നിട്ടതാണു പടിഞ്ഞാറ് പലയിടങ്ങളിലും കാണുന്നത്..പര്‍ദ ധരിക്കണമെന്നൊന്നും ഇസ്ലാം പറഞ്ഞിട്ടില്ല. മാന്യമായി വസ്ത്രം ധരിക്കണമെന്നാണു പറഞ്ഞത്. അത് പര്‍ദയാണെങ്കില്‍ പര്‍ദ.. അതിനെന്താണാവോ ഇത്ര വിരോധം? സ്ത്രീകളെ അടച്ചു പൂട്ടൂന്നുവത്രെ..!! ഇവിടുത്തെ ഏതു പുരോഗമനവാദിയാണാവോ സ്വന്തം ഭാര്യയോ പെങ്ങളോ സെക്സി വേഷം ധരിക്കുന്നത് ഇഷ്ടപ്പെടൂന്നത്? ആര്‍ക്കും അതിഷ്ടപ്പെടീല്ല.നിയമം ഒന്നയച്ചിട്ട് കൊടുത്താല്‍ ഇത്തിരിപ്പോന്ന ബിക്കിനിയുമിട്ട് നടക്കാന്‍ തുടങ്ങും മനുഷ്യര്‍.. കാണണമെന്നുണ്ടെങ്കില്‍ പടിഞ്ഞാറന്‍ തെരുവുകളിലേക്ക് നോക്കൂ. തടയേണ്ടത് സ്വന്തം മനസിനെത്തന്നെ..അതോടൊപ്പം സ്ത്രീ ശരീരം മുഴുവന്‍ മറച്ച് വസ്ത്രം ധരിക്കുന്നതിനു മാഷിനെന്താണാവോ ഇത്ര കലി? അണിയുന്ന പെണ്ണുങ്ങള്‍ക്കില്ലാത്ത വിഷമം അനോണി മാഷിനു വേണ്ടതുണ്ടോ? അന്നേരം പറയും പര്‍ദക്കുള്ളില്‍ ചോരയൊലിക്കുന്ന , കരച്ചിലടക്കുന്ന മനസ്സാണെന്ന്...വല്ലാത്ത മുന്‍ വിധി തന്നെ...ഇസ്ലാം വിദ്വേഷം ഇങ്ങിനെയും തരം താഴുമോ?

dont said...

അനോണിവീരന്‍ പറഞ്ഞത് കേള്‍ക്കൂ..

"കുഴിയിലോട്ട് കാല് നീട്ടിയാലും ഇതൊക്കെ തന്നെ വിചാരം. തീറ്റ, കുടി, ഭോഗം പിന്നെ നിസ്കാരം. കൈയ്യില്‍ ഇഷ്ടം പോലെ പണം, വിവരം ?പത്ത് പൈസക്കില്ല..മൃഗതുല്യം ജീവിതം. പിന്നെ പെണ്ണുങ്ങളെ സം‌രക്ഷിക്കാന്‍ ഇങ്ങനെയെഴുതി വയ്കാതെ എന്തു ചെയ്യും"?

ഇതിങ്ങിനെയും പരാവര്‍ത്തനം ചെയ്യാം..

"കുഴിയിലോട്ട് കാല് നീട്ടിയാലും ഇസ്ലാം/മതദ്വേഷം തന്നെ വിചാരം. തീറ്റ, കുടി,(ഭോഗം ഇല്ല..യുക്തിവാദികള്‍ക്ക് വ്യഭിചാരം അലര്‍ജിയാണു..അത് ലോകത്താകെക്കൂടി ചെയ്യുന്നത് അറബികളും മാപ്പിളമാരും മാത്രം!) പിന്നെ വായിക്കാന്‍ ഇടമുറുകിന്റെയും എത്തിക്കല്‍ വീരന്മാരുടെയും പുസ്തകം. കൈയ്യില്‍ ഇഷ്ടം പോലെ സമയം (പണ്ട് ഗള്‍ഫില്‍ പോയി 'കാടന്മാരും', 'സംസ്കാരശൂന്യരും'ആയ അറബികളെ പറ്റിച്ച് സമ്പാദിച്ചതു കൊണ്ട്‌) ബ്ലോഗിലിടൂന്ന കമന്റുകളാകട്ടെ പത്ത് പൈസക്കില്ല..കുടിച്ചും മദിച്ചും സ്വര്‍ഗ്ഗതുല്യം ജീവിതം. പിന്നെ സദാചാരവും മൂല്യവും പ്രസംഗിക്കുന്ന ഇസ്ലാമിനെയും മറ്റു മതങ്ങളെയും കുറിച്ച് തെറി എഴുതി വയ്കാതെ എന്തു ചെയ്യും"?

dont said...

സുഹൃത്തുക്കളേ..മാഷിന്റെ ബ്ലോഗിനെഴുതുന്ന കമന്റായത് കൊണ്ട് അനോണിക്ക് നല്ല സ്റ്റാന്‍ഡേര്‍ഡ് കാണുന്നുണ്ട്.
എഴുതി വെച്ചിരിക്കുന്ന സാഹിത്യം കണ്ടില്ലേ? ഞാന്‍ ആ വാക്കുകള്‍ റെപ്പീറ്റ് ചെയ്യുന്നില്ല...
അനോണിയണ്ണന്‍ എഴുതി.. പര്‍ദ്ദ ധരിക്കണം എന്നൊക്കെയെഴുതി വെച്ചിരിക്കുന്നത് സ്ത്രീകളെ അടച്ച് പൂട്ടാനല്ല. വിത്തുകാളകളെപ്പോലെ നടക്കുന്ന ചില ആണ്‍വിശ്വാസികളില്‍ നിന്ന് രക്ഷിക്കാനാണെന്നാണ് തോന്നുന്നത്.
ഒരു പെണ്ണ് ഫുട്ബോള്‍ മാച്ച് കണ്ടാല്‍ സദാചാരം ഇടിയും.?
ഒരു പെണ്ണിന്റെ മുഖം കണ്ടാല്‍ ആണുങ്ങള്‍ക്ക് ......?
ഒരു പെണ്ണ് ജീന്‍സോ, സ്കേര്‍ട്ടോ ഇട്ടു നടന്നാല്‍, റ്റി വിയില്‍ പാടിയാല്‍, ....യല്‍‌പ്പം ...നിന്നാല്‍ ആണുങ്ങള്‍ക്ക് ....? ഓടി ചെന്ന് ബലാത്സംഗം ചെയ്യും?കുഴപ്പം ആണിനോ പെണ്ണിനോ? ഇത് ആണുങ്ങള്‍ക്ക് മൂക്കുകയര്‍ ഇടുന്ന പരിപാടിയാണ്.

അനോണിച്ചേട്ടോ...ഒന്നു പറഞ്ഞു തരുമോ കയ്യിലൂള്ള 'യുക്തി' കൊണ്ട്..?
കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു..
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി സിനിമാറ്റിക് ഡാന്‍സ് കണ്ടാല്‍ സദാചാരം ഇടിയും?
ഒരു 'സിനിമാറ്റിക്' മുഖം കണ്ടാല്‍ പ്രശ്ന്മാകും?
ഒരു പെണ്ണ് ജീന്‍സോ, സ്കേര്‍ട്ടോ ഇട്ടു സിനിമാറ്റിക് ഡാന്‍സാടീയാല്‍, പാടിയാല്‍, ഓടി ചെന്ന് ബലാത്സംഗം ചെയ്യും?
കുഴപ്പം ആര്‍ക്കാണു ചേട്ടാ? ഇത് ആര്‍ക്ക് മൂക്കു കയര്‍ ഇടുന്ന പരിപാടിയാണു ചേട്ടാ?
കേരളത്തില്‍ താലിബാനിസം പറ്റില്ലെന്ന് പറഞ്ഞ് ഒരു ധര്‍ണ്ണ സംഘടീപ്പിച്ചു കൂടെ ചേട്ടാ ?
ഈ 'കാടന്‍ താലിബാന്‍'നിയമത്തിനെതിരെ...?ഈ സിനിമാറ്റിക് ഡാന്‍സിലെന്താണു ചേട്ടാ അശ്ലീലം?
പ്രത്യേകിച്ച് നമുക്ക് മതവിരുദ്ധര്‍ക്കും യുക്തിവാദികള്‍ക്കുമൊക്കെ ഒരശ്ലീലവും ഈ സുകുമാരകലയില്‍ ദര്‍ശിക്കാന്‍ കഴിയില്ല.
എന്നിട്ടൂം ഈ സൗദി സ്റ്റൈല്‍ ഇടപെടലെന്തിനാണെന്നു പിടീകിട്ടുന്നില്ലണ്ണാ..
എല്ലാവരും സിനിമാറ്റിക് ഡാന്‍സു കണ്ട് സ്വയമങ്ങും നിയന്ത്രിച്ചാല്‍ പോരായോ? അതല്ലേ അനോണിച്ചേട്ടന്റെ ഫിലോസഫി?
ഒന്നു പറയണ്ണാ..ഈ കേരളത്തിലും സൗദി കാടന്മാരാണോ ഭരിക്കുന്നത്?
ഈ പുകവലിയൊക്കെ വ്യക്തി സ്വാതന്ത്ര്യമല്ലേ അനോണിയണ്ണാ..ഇതിലൊക്കെ എന്തിനാണീ ഭരിക്കുന്നവന്മാര്‍ കയറി ഇടപെടൂന്നതണ്ണാ..?
ആര്‍ക്കെന്ത് തകരാര്‍ വന്നാലെന്താണണ്ണാ... സിനിമാറ്റീക് കളീക്കുന്നവര്‍ അത് കളിക്കട്ടെ.. പുകവലിക്കുന്നവര്‍ പൊതുസ്ഥലത്തോ എവിടെയാണെങ്കിലും നാലു പുകയൂതുന്നതിനീ കാടന്‍ താലിബാന്‍ ടൈപ്പ് നിരോധനമെന്തിനണ്ണാ...
ഒന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം...

Anonymous said...

പർദ്ദയെപറ്റി പറഞ്ഞ് പറഞ്ഞ് തെറിവിളിയും കൂക്ക് വിളിയുമായി കമന്റ്കൾ കത്തി കയറണല്ല് തള്ളെ,
പലരും ജബ്ബാർ മാഷ് പറഞ്ഞതിനതിലും കൂടുതൽ അർത്ഥം നൽകി വിവരിക്കുന്നു, പടിഞ്ഞാറോട്ട് നോക്ക് അവിടെ ഉടുതുണി ഇല്ലാതാണ് തള്ളെ കാര്യങ്ങള്.., എന്തര് ഉദാഹരണങ്ങള്....., യൂറോപ്പും സൌദിയുമായി അല്ലെങ്കിൽ ഇറാനുമായി എന്തിന് ബന്ധിപ്പിക്കുന്നു. വിഷയം പർദ്ദ് അല്ലയോ, ജബ്ബാർ മാഷ് എവിടെയും പറഞ്ഞില്ലെ അമേരിക്കക്കാരന്റെ വസ്ത്രമാണ് അല്ലങ്കിൽ യൂറോപ്യന്റെ വസ്ത്രമാ‍ണ് ശ്രേഷ്ടമെന്ന്, പിന്നെ എന്തിനാണ് പാവം മതാമ്മ മാരെ കള്ളിമുണ്ട് ഉടുപ്പിക്കുന്നത്. അവരെ അവരുടെ വഴിക്ക് വിട്, ഇനിക്ക് ഇതിൽ തോന്നിയ ഒരുകാര്യം ജബ്ബാർ മാഷ് തന്നെ പറയുന്നുണ്ട് പർദ്ദ ഇടാൻ ആഗ്രഹിക്കുന്നവരെ അത് ഇടാൻ അനുവദിക്കുക, അല്ലാതെ അതിനെ അടിച്ചെൽ‌പ്പിക്കുന്നത് ശരിയാണോ....?പരാതിക്കാരൻ നാളെ വരാം, പിന്നെ ജബ്ബാർ മാഷിനോട്, ഇവിടെ വന്ന് ഇസ്ലാംവിചാരികൾ, അനോണികൾ അങ്ങനെ വലിയ ഒരു പ്രതിരോധ നിര ഇവിടെ വന്നു അവർക്കെതിരെ സഭ്യതയുടെ അതിർ വരമ്പ് ഭേദിക്കാതെ മറുപടി പറയാനുള്ള ബാധ്യത മാഷിനുണ്ട്, അല്ലങ്കിൽ ഇവരുടെ കമന്റ് മൊഡറേറ്റ് ചെയ്യണമായിരുന്നു, ഇവരുടെ അവകാശ വാദങ്ങളെ തെറ്റാന്ന് തെളിയിക്കാൻ മാഷിന് കഴിയും എന്ന് വിശ്വസിക്കുന്നു, ഇല്ല്ങ്കിൽ ഞാൻ വന്ന് കമന്റും, ഇത് പരാതിക്കാരൻ ആണേപുതുസാ... നാൻ ഒന്നു സൊന്ന നൂറ് വാട്ടി സൊന്ന മാതിരി, ഏത്.....

നിത്യസാക്ഷി said...

പരാതിക്കാരനു സ്വാഗതം. തെറി ഉപയോഗിക്കാതെ മാന്യമായി സം വദിക്കാന്‍...

"എന്തിനാണ് പാവം മതാമ്മ മാരെ കള്ളിമുണ്ട് ഉടുപ്പിക്കുന്നത്. അവരെ അവരുടെ വഴിക്ക് വിട്"

അത് തന്നെയാണു പരാതിക്കാരാ...ഞങ്ങള്‍ക്കും മാഷിനോടൂം (അനോണിപ്പിള്ളേരോടും) പറയാനുള്ളത്..
എന്തിനാണു പാവം മുസ്ലിം പെണ്ണുങ്ങളെ ഫാഷനുടുപ്പിക്കുന്നത്? അവരെ അവരുടെ വഴിക്ക് വിട് "

ജബ്ബാര്‍ മാഷ് വരുമെന്ന് തോന്നുന്നില്ല.എന്തെങ്കിലുമൊക്കെ പോസ്റ്റിടണമെന്നല്ലാതെ ചോദ്യങ്ങള്‍ക്ക് മറൂപടീ പറയുന്ന ശീലം അദ്ദേഹത്തിനില്ലല്ലോ.
തല്‍ക്കാലം പരാതിക്കാരന്‍ തന്നെ ഒരു കൈ നോക്ക്.ഒരു തവണയായാലും ആയിരം തവണയായാലും ശൊണ്ണുന്നതിനു സത്യത്തോട് പ്രതിബദ്ധത വേണമെന്നു മാത്രം..പിന്നെ ഒരുത്തന്‍ മേലെ എഴുതി വെച്ചിട്ടൂള്ളത് പോലെ" നിസ്കാരം....ഭോഗം" എന്നൊന്നും തെറി എഴുതി വെക്കരുതെന്നും എളിയ അപേക്ഷയുണ്ട്.

നിത്യസാക്ഷി said...

ഇനിക്ക് ഇതി തോന്നിയ ഒരുകാര്യം ജബ്ബാര്‍ മാഷ് തന്നെ പറയുന്നുണ്ട് പർദ്ദ ഇടാന്‍ ആഗ്രഹിക്കുന്നവരെ അത് ഇടാന്‍ അനുവദിക്കുക, അല്ലാതെ അതിനെ അടിച്ചെൽ‌പ്പിക്കുന്നത് ശരിയാണോ....?

ആരടിച്ചേല്പ്പിക്കുന്നു പരാതിക്കാരാ..പരാതിക്കാരനങ്ങിനെ വല്ല പരാതിയുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു താ.. മുസ്ലിം സമുദായത്തില്‍ തന്നെ പിറന്ന നൂറൂകണക്കിനു സ്ത്രീകള്‍ ലോകത്ത് പര്‍ദ ധരിക്കുന്നില്ല. ഷക്കീല പേരു കൊണ്ട് കാനേഷുമാരിയില്‍ അറബിപ്പേരുള്ള ഒരു സ്ത്രീയാണല്ലോ. അവരെ ആരെങ്കിലും പര്‍ദയുടുപ്പിച്ചോ ഇവിടെ? സാനിയ മിര്‍സ കളിക്കുന്നത് പര്‍ദയണിഞ്ഞു കൊണ്ടാണോ? ഗള്‍ഫ് രാജ്യങ്ങളായ ബഹ് റൈന്‍,കുവൈത്ത്, ഒമാന്‍, ദുബായ്,ഖത്തര്‍ എന്നിവിടങ്ങളിലൊക്കെ നൂറു കണക്കിനു സ്ത്രീകള്‍ ചുരിദാറും സല്‍വാറൂമൊക്കെ ഇട്ട് തെരുവുകളില്‍ സഞ്ചരിക്കുന്നത് കാണാം. ലണ്ടനിലും അമേരിക്കയിലുമൊന്നും മുസ്ലിങ്ങള്‍ ആരെയും പര്‍ദ ചുറ്റിപ്പിച്ചിട്ടില്ല.പിന്നെ സൗദിയിലും ഇറാനിലും പര്‍ദ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് ആ രാജ്യങ്ങളിലെ നിയമങ്ങളാണു മാഷെ...അതിനിവിടെ സൗദി/ഇറാന്‍ എന്നു പറഞ്ഞ് വിലപിക്കേണ്ട വല്ല കാര്യവുമുണ്ടോ? അങ്ങിനെ ഏതു രാജ്യമാണു നിയമങ്ങള്‍ നടപ്പിലാക്കാത്തത്? കമ്മ്യൂണിസ്റ്റ് പുരോഗമനവാദികള്‍ ഭരിച്ചിരുന്ന നാടൂകളിലെന്തൊക്കെയായിരുന്നു നിരോധിക്കാന്‍ ബാക്കിയുണ്ടായിരുന്നത്? യൂറോപ്പില്‍ നിയമം മൂലം നിരോധിച്ച എന്തൊക്കെ സംഗതികളുണ്ട്? ഹോളോകാസ്റ്റിനെക്കുറിച്ച് സംസാരിച്ചാലെന്താണു കുഴപ്പം? അതാവിഷ്കാര സ്വാതന്ത്ര്യമല്ലേ? എന്നാല്‍ യൂറോപ്പില്‍ ഹോളോകാസ്റ്റിനെ നിഷേധിച്ചാല്‍
ജയില്‍ വാസം ഉറപ്പ്.സൗദി ഈ പ്രചരിപ്പിക്കുന്നത് പോലെ ഒരു മോശം രാഷ്ട്രമൊന്നുമല്ല.അവിടെ ആരെയും പിടിച്ച് മതം മാറ്റുന്നില്ല. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലം. അവിടെ പോയി വരുന്നവരെല്ലാം മതം മാറിയാണോ വരുന്നത്? എല്ലാ വിശ്വാസവും ആചരിക്കാന്‍ സ്വാതന്ത്ര്യം ഉള്ള നാട്. മദ്യശാലകളും ബാറൂകളും നിരോധിച്ചു.അതിലെന്താണൊരു കുഴപ്പമുള്ളത് മനുഷ്യസമൂഹത്തിനു പരാതിക്കാരാ? ബിക്കിനികളുടെയും നഗ്ന/അര്‍ദ്ധ നഗ്ന ഫാഷന്‍ ഷോകളുടെയും സാധ്യതകള്‍ അടിവേരില്‍ നിന്നു തന്നെ മുറിച്ച് മനുഷ്യ സ്ത്രീ ശരീരം മാത്രമല്ലെന്നും അവള്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ളത് ധിഷണയുടെ കരുത്താണെന്നും പൊലിപ്പിച്ച ഉടലല്ലെന്നും കാമക്കണ്ണിനും ക്യാമറക്കണ്ണീനും മുന്നില്‍ ഉശിരോടെ പറയുന്ന ഒരു അയഞ്ഞ വസ്ത്രം (സ്ത്രൈണതയുടെ എല്ലാ സാധ്യതകളെയും ചൂഷണം ചെയ്ത് പുരുഷന്‍ ഇന്നോളം സ്ത്രീക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള,ഡിസൈന്‍ ചെയ്തിട്ടൂള്ള ശരീരവടിവിന്റെ വേഷവിധാനങ്ങളോട് കലഹിക്കുന്ന ഒരു വസ്ത്രസംസ്കാരം പ്രോല്‍സാഹിപ്പിച്ചു. ഇതൊക്കെ കാടന്‍ താലിബാനിസമാണെങ്കില്‍ ഇതൊക്കെ ഉപേക്ഷിച്ച് വിശ്വാസിയെ ക്ഷണിക്കുന്നത് എവിടേക്കാണു പരാതിക്കാരാ..ഉടുത്തോ എന്ന് അടുത്ത് പോയി നോക്കിയാലും മനസ്സിലാകാത്ത ബാറുകളിലും നൈറ്റ് ഹബ്ബുകളീലും നുരഞ്ഞു പൊന്തുന്ന , മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ മൂല്യവിചാരമില്ലാത്ത കപട സാംസ്കാരിക ജനാധിപത്യ സഹിഷ്ണുതാ ലോകത്തേക്കോ? പരാതിക്കാരന്‍ പറഞ്ഞ പോലെ..ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്...പ്ലീസ്..

നിത്യസാക്ഷി said...

ഇനിക്ക് ഇതി തോന്നിയ ഒരുകാര്യം ജബ്ബാര്‍ മാഷ് തന്നെ പറയുന്നുണ്ട് പർദ്ദ ഇടാന്‍ ആഗ്രഹിക്കുന്നവരെ അത് ഇടാന്‍ അനുവദിക്കുക, അല്ലാതെ അതിനെ അടിച്ചെൽ‌പ്പിക്കുന്നത് ശരിയാണോ....?

ആരടിച്ചേല്പ്പിക്കുന്നു പരാതിക്കാരാ..പരാതിക്കാരനങ്ങിനെ വല്ല പരാതിയുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു താ.. മുസ്ലിം സമുദായത്തില്‍ തന്നെ പിറന്ന നൂറൂകണക്കിനു സ്ത്രീകള്‍ ലോകത്ത് പര്‍ദ ധരിക്കുന്നില്ല. ഷക്കീല പേരു കൊണ്ട് കാനേഷുമാരിയില്‍ അറബിപ്പേരുള്ള ഒരു സ്ത്രീയാണല്ലോ. അവരെ ആരെങ്കിലും പര്‍ദയുടുപ്പിച്ചോ ഇവിടെ? സാനിയ മിര്‍സ കളിക്കുന്നത് പര്‍ദയണിഞ്ഞു കൊണ്ടാണോ? ഗള്‍ഫ് രാജ്യങ്ങളായ ബഹ് റൈന്‍,കുവൈത്ത്, ഒമാന്‍, ദുബായ്,ഖത്തര്‍ എന്നിവിടങ്ങളിലൊക്കെ നൂറു കണക്കിനു സ്ത്രീകള്‍ ചുരിദാറും സല്‍വാറൂമൊക്കെ ഇട്ട് തെരുവുകളില്‍ സഞ്ചരിക്കുന്നത് കാണാം. ലണ്ടനിലും അമേരിക്കയിലുമൊന്നും മുസ്ലിങ്ങള്‍ ആരെയും പര്‍ദ ചുറ്റിപ്പിച്ചിട്ടില്ല.പിന്നെ സൗദിയിലും ഇറാനിലും പര്‍ദ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് ആ രാജ്യങ്ങളിലെ നിയമങ്ങളാണു മാഷെ...അതിനിവിടെ സൗദി/ഇറാന്‍ എന്നു പറഞ്ഞ് വിലപിക്കേണ്ട വല്ല കാര്യവുമുണ്ടോ? അങ്ങിനെ ഏതു രാജ്യമാണു നിയമങ്ങള്‍ നടപ്പിലാക്കാത്തത്? കമ്മ്യൂണിസ്റ്റ് പുരോഗമനവാദികള്‍ ഭരിച്ചിരുന്ന നാടൂകളിലെന്തൊക്കെയായിരുന്നു നിരോധിക്കാന്‍ ബാക്കിയുണ്ടായിരുന്നത്? യൂറോപ്പില്‍ നിയമം മൂലം നിരോധിച്ച എന്തൊക്കെ സംഗതികളുണ്ട്? ഹോളോകാസ്റ്റിനെക്കുറിച്ച് സംസാരിച്ചാലെന്താണു കുഴപ്പം? അതാവിഷ്കാര സ്വാതന്ത്ര്യമല്ലേ? എന്നാല്‍ യൂറോപ്പില്‍ ഹോളോകാസ്റ്റിനെ നിഷേധിച്ചാല്‍
ജയില്‍ വാസം ഉറപ്പ്.സൗദി ഈ പ്രചരിപ്പിക്കുന്നത് പോലെ ഒരു മോശം രാഷ്ട്രമൊന്നുമല്ല.അവിടെ ആരെയും പിടിച്ച് മതം മാറ്റുന്നില്ല. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലം. അവിടെ പോയി വരുന്നവരെല്ലാം മതം മാറിയാണോ വരുന്നത്? എല്ലാ വിശ്വാസവും ആചരിക്കാന്‍ സ്വാതന്ത്ര്യം ഉള്ള നാട്. മദ്യശാലകളും ബാറൂകളും നിരോധിച്ചു.അതിലെന്താണൊരു കുഴപ്പമുള്ളത് മനുഷ്യസമൂഹത്തിനു പരാതിക്കാരാ? ബിക്കിനികളുടെയും നഗ്ന/അര്‍ദ്ധ നഗ്ന ഫാഷന്‍ ഷോകളുടെയും സാധ്യതകള്‍ അടിവേരില്‍ നിന്നു തന്നെ മുറിച്ച് മനുഷ്യ സ്ത്രീ ശരീരം മാത്രമല്ലെന്നും അവള്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ളത് ധിഷണയുടെ കരുത്താണെന്നും പൊലിപ്പിച്ച ഉടലല്ലെന്നും കാമക്കണ്ണിനും ക്യാമറക്കണ്ണീനും മുന്നില്‍ ഉശിരോടെ പറയുന്ന ഒരു അയഞ്ഞ വസ്ത്രം (സ്ത്രൈണതയുടെ എല്ലാ സാധ്യതകളെയും ചൂഷണം ചെയ്ത് പുരുഷന്‍ ഇന്നോളം സ്ത്രീക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള,ഡിസൈന്‍ ചെയ്തിട്ടൂള്ള ശരീരവടിവിന്റെ വേഷവിധാനങ്ങളോട് കലഹിക്കുന്ന ഒരു വസ്ത്രസംസ്കാരം പ്രോല്‍സാഹിപ്പിച്ചു. ഇതൊക്കെ കാടന്‍ താലിബാനിസമാണെങ്കില്‍ ഇതൊക്കെ ഉപേക്ഷിച്ച് വിശ്വാസിയെ ക്ഷണിക്കുന്നത് എവിടേക്കാണു പരാതിക്കാരാ..ഉടുത്തോ എന്ന് അടുത്ത് പോയി നോക്കിയാലും മനസ്സിലാകാത്ത ബാറുകളിലും നൈറ്റ് ഹബ്ബുകളീലും നുരഞ്ഞു പൊന്തുന്ന , മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ മൂല്യവിചാരമില്ലാത്ത കപട സാംസ്കാരിക ജനാധിപത്യ സഹിഷ്ണുതാ ലോകത്തേക്കോ? പരാതിക്കാരന്‍ പറഞ്ഞ പോലെ..ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്...പ്ലീസ്..

നിത്യസാക്ഷി said...

സൗദി/പര്‍ദ എന്ന് നാഴികക്ക് നാല്പത് വട്ടം പേനയുന്തല്‍ അവസാനിപ്പിച്ചാല്‍ തന്നെ പ്രശ്നം തീര്‍ന്നു. സൗദിയുടെ കാര്യം പറഞ്ഞ് കോടികള്‍ വിശ്വസിക്കുന്ന ഒരു ദര്‍ശനത്തെ ചീത്ത പറയുന്ന ഏര്‍പ്പാടിനൊരു യുക്തിയുമില്ല എന്നേ ഞങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുള്ളൂ. തിന്മയും നന്മയുമൊക്കെ ഏതു സമൂഹത്തിലുമുണ്ടാകും. അടിച്ചേല്പ്പിക്കലിന്റെ പ്രശ്നമൊന്നും ഇവിടെയില്ല. ആരെയും ഇവിടെ ആരും പര്‍ദയുടുപ്പിക്കുന്നില്ല.ധരിക്കുന്നവര്‍ ധരിക്കട്ടെ...അതൊക്കെ മഹാ ക്രൈമാക്കി ചിത്രീകരിക്കുന്ന സഹിഷ്ണുതാഗൗളികള്‍ വിലാപം നിര്‍ത്തട്ടെ..ഇതു തന്നെയാണമേരിക്കയും ചെയ്തു കൊണ്ടീരിക്കുന്നത്.വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് വിലാപം.സമാധാനത്തെക്കുറിച്ച് ചര്‍ച്ച.എന്നിട്ട് പോര്‍ വിമാനങ്ങളില്‍ നിന്ന് രാവും പകലും ബോംബേറ്..വായെടുത്താല്‍ സഹിഷ്ണുതയെക്കുറിച്ച് പറയുന്നവര്‍ പര്‍ദയിടുന്നവര്‍ ഇടട്ടെ എന്നു കരുതിയാല്‍ പോരെ പരാതിക്കാരാ..ഇവിടെ പൊട്ടു കുത്തുന്നതിനെയൊന്നും ആരും വിമര്‍ശിക്കുന്നില്ലല്ലോ.പൊട്ടു കുത്തുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത് ഇന്നു വരെ ഒരു വിശ്വാസി ലേഖനമെഴുതിയിട്ടില്ല.കവര്‍ സ്റ്റോറി ചമച്ചിട്ടില്ല.ഇവിടെ ഒരു വിശ്വാസിയും ളോഹയെക്കുറിച്ച്/ക്യപാണത്തെക്കുറിച്ച്/ആചാരങ്ങളെക്കുറിച്ച് വിലപിക്കുന്നില്ല. എല്ലാവരും അവരവരുടെ ആചാരങ്ങളനുഷ്ഠിച്ച് കഴിയുന്നു. യുക്തിവാദികളുടെ വേഷവിധാനത്തെക്കുറിച്ച് ഇവിടെ ഏതെങ്കിലും വിശ്വാസികള്‍ ലേഖനമെഴുതുന്നുണ്ടോ? ഇതൊന്നും ഈ ജബ്ബാര്‍ മാഷിനും അനോണിപിള്ളേര്‍ക്കും അറിയാഞ്ഞിട്ടാണോ? പര്‍ദയല്ലാതെ/ഇസ്ലാം വിദ്വേഷമല്ലാതെ മറ്റൊരു തൊഴിലും ഏര്‍പ്പാടൂം ഇല്ലെന്ന് വന്നാല്‍ ഇങ്ങിനെയിരിക്കും.

നിത്യസാക്ഷി said...

പരാതിക്കാരന്‍ കമന്റി..
"ഇവരുടെ അവകാശ വാദങ്ങളെ തെറ്റാന്ന് തെളിയിക്കാൻ മാഷിന് കഴിയും എന്ന് വിശ്വസിക്കുന്നു, ഇല്ല്ങ്കിൽ ഞാൻ വന്ന് കമന്റും, ഇത് പരാതിക്കാരൻ ആണേപുതുസാ... നാൻ ഒന്നു സൊന്ന നൂറ് വാട്ടി സൊന്ന മാതിരി, ഏത്...

ഒരു നുണ നൂറു തവണയല്ല ,ആയിരം തവണ സൊണ്ണിയാലും സെരിയാവില്ലെന്ന ബോധ്യത്തോടെ വരുന്നെങ്കില്‍ സ്വാഗതം..പരാതിക്കാരനും സന്ദേഹവാദിക്കും യുക്തിവാദിക്കുമൊക്കെയായി സം വാദത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടീരിക്കുന്നു ..സ്വാഗതം.പുളിച്ചു നാറിയ മതദ്വേഷമല്ലാതെ എന്തെങ്കിലും ക്രിയാത്മക വിമര്‍ശനമുണ്ടെങ്കില്‍ ഹ്ര്യദയം നിറഞ്ഞ സ്വാഗതം....

Anonymous said...

മാഷൊരിടത്തെഴുതി..
"പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്."

മറ്റൊരിടത്തെഴുതുന്നു..
"ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്" എന്ന്.

“മാന്യമായ വസ്ത്രം എന്നാൽ പർദ്ദ ആണ് അല്ലാതെ പിന്നെ ബിക്കിനിയും ബ്രായും ആണോ എന്ന ചോദ്യത്തിന്റെ ബാലിശകത് തന്നെ ആണ് ഈ അനോണി അണ്ണന്റെ ചോദ്യത്തിലും കാണുന്നത്, ചിന്തയ്ക്ക് വികാസം പ്രാപിക്കാത്ത ഇത്തരക്കാരോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്, കമഴ്ത്തിവച്ച കുടത്തിന്റെ മുകളിൽ വെള്ളമ്ം ഊറ്റി നിറയ്ക്കുന്ന പോലെ... കഷ്ടം,

Anonymous said...

ഇസ്ലാം വിചാരമേ, ഫ്രാൻസിൽ പർദ്ദയും തട്ടവും ഒക്കെ നിരോദിച്ചേങ്കിൽ അതിന് ഒരുകാരണം ഇസ്ലാം നാമധാരികളായ ഭീകരർ തന്നെ, പർദ്ദ ഇട്ട പെണ്ണീന്റെ പർദ്ദ പൊക്കിനോക്കുക എന്നത് സെക്യൂരിറ്റിക്കായാൽ പോലും അത്ര ശാസ്യമല്ല ( മതപരമായാലും അല്ലെങ്കിലും) പിന്നെ സ്കാർഫ്, തട്ടം ഇത്യാതി മതത്തിന്റെ സിംബൽ ആയതിനാൽ ആണ് അല്ലാ‍തെ ഇസ്ലാം വിരോധമോ, മനുഷ്യാവകാശ ലംഖനത്തിനോ അല്ല., അതുപോലെ ഇന്ത്യയിലെ ജനാധിപത്യത്തെ മുന്നിർത്തി മറ്റ് രാജ്യങ്ങളെ വീക്ഷിക്കുന്നതുകൊണ്ടാണ് കൂട്ടക്കുഴപ്പം ഉണ്ടാകുന്നത്. തുർക്കിയിൽ ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം തന്നെ അതിൽ ഇസ്ലാംവിചാരത്തിന് സംശയമുണ്ടോ ? അവിടെ ഫ്രാൻസിലേതിനും കടുത്ത നിയമങ്ങൾ ഉണ്ട്, കൂടുതൽ അറിയാൻ മുകളിലുള്ള കമന്റുകളിലൂടെ ഒന്നു പോകുക....

Anonymous said...

ഇറാന്‍ ഇപ്പോള്‍ ജബ്ബാര്‍ മാഷ് എഴുതി നോക്കുമ്പോള്‍ നല്ല ഒന്നാന്തരം ഒരു രാഷ്ട്രം!
“ ഏത് വരിയിൽ ആണ് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്‌

നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.

ഈ പ്രസ്ഥാവനകൊണ്ട് മനസ്സിലാക്കരുതോ താങ്കൾ ലേഖനമേ വായിച്ചില്ല, ഇസ്ലാം എന്ന് എവിടെ ടൈപ്പിയോ അതിൽ പിടിച്ച്, ചർദ്ദിച്ചതാണ് താങ്കളുടെ കമന്റെന്ന്....
ശരിക്കും ഇസ്ലാം ഭായി താനൊക്കെ ചെയ്യുന്നത്, ഇസ്ലാം മതത്തെ മറ്റ് മതസ്തരുടെ മുൻപിൽ അപഹാസ്യമാക്കുകയാണ്, ദയവായി വാരിവലിച്ചെഴുതാതെ കാര്യകാരണങ്ങൾ വ്യക്തമാക്കുന്നതല്ലെ അതിന്റ് ശരി. പിന്നെ കോപ്പി പേസ്റ്റ് ആണ് പരിപാടി എങ്കിൽ അതിന് ചെരുന്ന വാക്കുകൾ പേസ്റ്റ്

വി.കെ.ജോസഫ് കണ്ട ഇറാൻ വിമാനത്താവളവും അതിന്റെ ചുറ്റുവട്ടവും ,അല്ലങ്കിൽ അദ്ദേഹം സഞ്ചരിച്ച വഴികളുമാവും, അത് അദ്ദേഹത്തിന്റെ വീക്ഷണം അത് ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യം പോലുമില്ല. ഇവിടെ ജബ്ബാർ മാഷ് അദ്ദേഹത്തിന്റെ അറിവും കാഴ്ച്ചപ്പടുമാണ് വിശദ മാക്കിയത്, അതിനെ എതിർക്കുകയോ അകൂലിക്കുകയോ ചെയ്യാം നിങ്ങളുടെ അറിവും നിങ്ങളുടെ വീക്ഷണവും വെച്ച്. അതല്ലെ അതിന്റെ ശരി...

ഖാതമിയെപ്പോലും ന്യായീകരിക്കേണ്ട ഗതികേട് വന്നത് ആ ഒരൊറ്റ ദേശാഭിമാനി ലേഖനം കൊണ്ടല്ലേ..

വാർത്തകളെ തമസ്കരിക്കേണ്ട കാര്യമില്ല, ഇവിടെ നിങ്ങൾക്കായി ഒന്നു കൂടെ ആവരികൾ പേസ്റ്റാം.... “5. കഴിഞ്ഞതിന്റെ മുന്‍പിലത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഖാതമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെച്ച ഒരു വാഗ്ദാനം , സ്ത്രീകള്‍ക്കും പുരുഷനു തുല്യം സ്വത്തവകാശം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തും എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 80% ഇറാന്‍ കാരും ഖാതമിക്കാണു വോട്ടു നല്‍കിയത്. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും?

ഇതിൽ രണ്ട് കാര്യമാണ് മാഷ് ഉന്നയിച്ചത്
1. ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്.
2. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും

ഈ ചോദ്യങ്ങൾ കാണാതെ ജോസഫ് പറഞ്ഞു മേരി പറഞ്ഞു എന്ന് കാണിച്ച ഒഴിഞ്ഞു മാറുന്നത് ശരിയാണോ ?

Anonymous said...

ഇറാനിലെ ഇസ്ലാം മാഷിനു സ്വീകാര്യമാണോ? അത് പുരോഗമനപരമാണെന്ന് ശരിക്കും മാഷിനഭിപ്രായമുണ്ടോ?
ഇനി ഇസ്ലാം ഭായിയുടെ ഈ ബാലിശമായ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടതില്ല എന്ന് തോന്നിയെങ്കിലും ചരിത്രപരമായ് അകാര്യങ്ങൾ മനസ്സിലാക്കാത്തെ എന്ത് നല്ലകാര്യം കണ്ടാലും അത് ഞങ്ങളുടെ കിത്താബിലെ ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ഈ ബൂലോകത്ത് കറങ്ങി നടപ്പുണ്ട്. ഇതെകുറിച്ച് മുകളിൽ ഒരു ബ്ലോഗർ പോസ്റ്റിയത് ഒന്നു കൂടെ കോപ്പി പെസ്റ്റ് ചെയ്യുന്നു
“A D 640 ലാണ് ഇസ്ലാമിക അധിനിവേശം നടക്കുന്നത്. അന്നത്തെ പേര്‍ഷ്യയിലെ പ്രധാന മതം Zoroastrianism ആയിരുന്നു. ഇസ്ലാം conquest നു ശേഷം ഒന്നാം ലോകമഹായുദ്ധം വരെയുള്ള കാലം അനേകം യുദ്ധങ്ങളും cultural invasions ഉം ലോകമെമ്പാടും നടന്നു. പേര്‍ഷ്യന്‍ renaissance കാലം തുടങ്ങിയത് സഫാവിദ് ഷാ മാരുടെ ഭരണത്തിലാണ്. islam മതത്തില്‍ നില്കെതന്നെ പേര്‍ഷ്യ ശാസ്ത്രീയ, സാമൂഹിക, കലാ സാംസ്‌കാരിക മേഖലകളില്‍ വളരെ പ്രശസ്തി നേടിയ ഒരു കാലമായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം സംഭവിക്കുമ്പോള്‍ ഇറാനില്‍ വ്യക്തി/സാംസ്‌കാരിക സ്വാതന്ത്രത്തിനു യാതൊരു വിലക്കുകളും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് കാരണം Shah Pahlavi യുടെ അധികമായ വിദേശിക ആഭിമുഖ്യം ആണെന്കിലും ഇറാനിയന്‍ ജനത വിപ്ലവത്തെ പിന്താങ്ങി എന്നതാണ് അഗീകരിക്കേണ്ട വസ്തുത.“
ഇത് ഇന്നും തുടർന്നു പോരുന്നു എന്നതുമാണ് നഗ്നസത്യം, പിന്നെ സൌദിയിലെ ഇസ്ലാമല്ലല്ലോ ഇറാനിലെ ഇസ്ലാം, എന്റെ അറിവിൽ ഇറാനിൽ ഷിയാ വിഭാഗക്കാർ ആണ് കൂടുതൽ, സൌദിയിലാകട്ടെ സുന്നികളും
ഇനി ഇവർ തമ്മിൽ വെത്യാസം ഇല്ല എന്നാണ് ഇസ്ലാം വിചാരത്തിന്റെ വിവക്ഷ് എങ്കിൽ അത് ലോകസമാധനത്തിലേയ്ക്കുള്ള ആദ്യ കാലവെയ്പ്പായി ഞാൻ കാണുന്നു. ഏറ്റവും കുറഞ്ഞത് ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചാവേറുകൾ സൃഷ്ടിക്കപ്പെടാതിരിക്കുമെല്ലോ
എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറയുകയുണ്ടായി, ഒരു അമുസ്ലീമിനോട് ഞങ്ങൾ ക്ഷമിക്കും പക്ഷെ ഒരു ഷിയായോട് ഒരിക്കലും ക്ഷമിക്കില്ല..... ഇത് ശരിയാണ് എന്ന് തോന്നും വിധമായിരുന്നു പാക്കിസ്ഥാനിലേയും മറ്റും ഷിയ പൾലികൾക്ക് നേരെ ഉള്ള ആക്രമണം.... ആർക്കുവേണ്ടി,..? ഇന്നും ഇത് മനസ്സിലാകുന്നില്ല....അപരിഷ്കൃതർ അല്ലങ്കിൽ ആരാണ് ഇവർ ? (അള്ളാഹുവിൽ വിശ്വസിച്ച് ജീവിക്കുന്നവർ ആണ് ഇത്തരം പ്രവർത്തിക്ക് പിന്നിൽ എന്ന് ഞാൻ കരുതുന്നില്ല, ഇസ്ലാം നാമധാരികളായ ഇവർ ആണ് യഥാർത്ഥ കാഫീറുകൾ ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഇസ്ലാമിനെ രക്ഷിക്കു, പർദ്ദ കച്ചവടത്തിന്റെ വക്താക്കൾ ഒരു പക്ഷെ ഈ ഗണത്തിൽ പെടാം)

നിത്യസാക്ഷി said...

'ഫ്രാന്‍സില്‍ തട്ടവും പര്‍ദയുമൊക്കെ നിരോധിച്ചെങ്കില്‍ അതിനു കാരണം ഭീകരയാണത്രെ'! നല്ല കാരണം. പര്‍ദയും മഫ്തയുമാണോ ഭീകരത അനോണി?തട്ടം വഴിയാണോ ബോംബ് വരുന്നത് ? എന്നാല്‍ പിന്നെ ഷര്‍ട്ടൂം പേന്റ്സുമൊക്കെ നിരോധിക്കേണ്ടി വരും. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതു തട്ടമിട്ടായിരുന്നല്ലോ. വിയറ്റ്നാമില്‍, ബോസ്നിയയില്‍...അവിടെയൊക്കെ ഭീകരാക്രമണം നടത്തിയ സാമ്രാജ്യത്വത്തിന്റെ കോട്ടും സ്യൂട്ടും നിരോധിക്കാമെന്നാണോ പറയുന്നത് ? മതചിഹ്നങ്ങള്‍ നിരോധിച്ച് ഭീകരത തടയുന്നത് വലിയൊരു കണ്ടു പിടുത്തം തന്നെ!

ഫ്രാന്‍സിന്റെ കാര്യം വരുമ്പോള്‍ എന്തൊരു ന്യായം?! ലോകത്തിലെ ബാര്‍ബേറിയന്‍സ് അറബികളും സാംസ്കാരിക സമൂഹം അറബേതര രാഷ്ട്രങ്ങളുമെന്ന മുന്‍ ധാരണയില്‍ അഭിരമിക്കുന്നവര്‍ക്ക് ഇങ്ങിനെയുള്ള ഏതു ന്യായീകരണവും വഴങ്ങും.

നിത്യസാക്ഷി said...

മറ്റൊരു 'വലിയ' കാരണം കൂടി പറഞ്ഞിരിക്കുന്നു അനോണി... "പര്‍ദ്ദ ഇട്ട പെണ്ണീന്റെ പര്‍ദ്ദ പൊക്കിനോക്കുക എന്നത് സെക്യൂരിറ്റിക്കായാല്‍ പോലും അത്ര ശാസ്യമല്ല ( മതപരമായാലും അല്ലെങ്കിലും) പിന്നെ സ്കാര്‍ഫ്, തട്ടം ഇത്യാദി മതത്തിന്റെ സിംബല്‍ ആയതിനാല്‍ ആണ് അല്ലാ‍തെ ഇസ്ലാം വിരോധമോ, മനുഷ്യാവകാശ ലംഖനത്തിനോ അല്ലത്രെ"മനുഷ്യാവകാശ ലംഘനമാവുന്നത് സൗദിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നു തോന്നുന്നു .അല്ലേ അനോണീ? കാരണം ഈ മനുഷ്യാവകാശം എന്നു പറയുന്ന സംതി ഇങ്ങിനെ രാഷ്ട്രം മാറുമ്പോള്‍ മാനദണ്ഠം മാറുന്ന ഒന്നാണോ ? ഫ്രാന്‍സ് ഒരു മത രാഷ്ട്രം പോലുമല്ല. എന്നിട്ടും അവര്‍ ഒരു കോമണ്‍ ഡ്രസ് കോഡെന്ന പേരില്‍ 'മനുഷ്യാവകാശ'ങ്ങളില്‍ കൈ കടത്തുന്നതെങ്ങിനെ എന്ന ചോദ്യത്തിനു 'ഭീകരതാ ബന്ധ' തിയറിയും സെക്യൂരിറ്റി റീസണ്‍സ്/മതചിഹ്ന ഒഴിവുകഴിവും ഉത്തരമാകുന്നതെങ്ങിനെ? സൗദിയിലാകുമ്പോള്‍ കാടത്തമാവുന്ന സംഗതി ഫ്രാന്‍സിലെത്തുമ്പോള്‍ അത് 'പൊക്കി നോക്കാന്‍ ' പറ്റാത്തത് കൊണ്ടാണെന്നു പറയലാണോ ശരി? . അനോണിയോട് ഞാന്‍ ഒരു ഇമ്മിണി ചെറിയ ചോദ്യം ചോദിച്ചിരുന്നു. നമ്മുടെ കേരള നാട്ടില്‍ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചതെന്തിനെന്ന് ...?

അനോണി പറഞ്ഞു തരേണ്ട കാര്യം ...1)സിനിമാറ്റിക് ഡാന്‍സില്‍ എന്താണൊരശ്ലീലതയുള്ളത്? 2)ആളുകളുടെ സ്വാതന്ത്ര്യത്തില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്നത് ശരിയോ? 3) സിനിമാറ്റിക് ഡാന്‍സ് എത്ര മോശമായാലും അത് കാണുന്നവര്‍ സ്വയം നിയന്ത്രിക്കുകയല്ലേ വേണ്ടത് ? 4) ഇത് സൗദി കാടത്തം പോലെ മറ്റൊരു കാടത്തമല്ലേ?

ഉത്തരങ്ങള്‍ പ്രതീക്ഷിക്കട്ടെ....?

ബുദ്ധിമാന്‍ said...

കൊച്ചുകുട്ടികൾ ഡാ‍ൻസ് ചെയ്യുമ്പോൽ അതിന്റെ താളവും വേഗവും ആസ്വദിക്കുന്നതിന് പകരം, അവരുടെ വേഷത്തിലും ആട്ടത്തിലും അശ്ലീലത കാണുന്നു.
ഏതെങ്കിലും ഒരു പെണ്ണിന്റെ കയ്യോ മുഖമോ, എന്തിന് മുടിയോ കാണുമ്പോഴേക്കും control നഷ്ടപ്പെടുന്നു.
അങ്ങിനെ കണ്ട്രോൾ പോയി പെണ്ണുങ്ങളുടെ സുരക്ഷക്ക് കോട്ടം തട്ടാതിരിക്കാൻ നിയമം കൊണ്ട് അവരെ പൊതിഞ്ഞു വെക്കണമത്രേ...
ആണുങ്ങളുടെ മാനം കളയുന്ന ഇവന്മാരെയൊക്കെ പടച്ചോൻ വേണ്ടത് പോലെ ശിക്ഷിക്കുമായിരിക്കും.

നിത്യസാക്ഷി said...

ബുദ്ധിമാന്‍ said...

കൊച്ചുകുട്ടികള്‍ ഡാ‍ന്‍സ് ചെയ്യുമ്പോള്‍ അതിന്റെ താളവും വേഗവും ആസ്വദിക്കുന്നതിന് പകരം, അവരുടെ വേഷത്തിലും ആട്ടത്തിലും അശ്ലീലത കാണുന്നു!!

ആരു കാണുന്നു പ്രിയ സഹോദരാ...സൗദിയിലെ മതമൗലികവാദികളല്ലല്ലോ കേരളം ഭരിക്കുന്നത്? ജബ്ബാര്‍ മാഷിന്റെ ഭാഷയില്‍ 'കാടന്‍'ദര്‍ശനമല്ലല്ലോ കേരളം ഭരിക്കുന്നവരെ ഭരിക്കുന്നത്! എന്നിട്ടുമെന്തേ ഇങ്ങിനെ എന്നാണു ചോദീച്ചത്.. കേരളത്തിലിരുന്ന് സൗദിയില്‍ അങ്ങിനെ ചെയ്യുന്നു ഇങ്ങിനെ ചെയ്യുന്നു എന്ന് പറഞ്ഞ് ഇസ്ലാമിന്റെ മേല്‍ അസഹിഷ്ണുതയുടെയും കാടത്തത്തിന്റെയും ലേബലൊട്ടിക്കുവാന്‍
പാടുപെടുന്നവരോട് വിനീതമായി വീണ്ടും ചോദിക്കട്ടെ...? 1)സിനിമാറ്റിക് ഡാന്‍സില്‍ അശ്ലീലത കാണുന്നതെന്തിനു ഭരണകൂടം? 2)കേരളത്തില്‍ പോലും സര്‍ക്കാര്‍ ജനാധിപത്യസഹിഷ്ണുതാമൂല്യങ്ങളുടെ മേല്‍ സൗദി ഭരണകൂടത്തെപ്പോലെ കുതിര കയറുന്നു എന്നാണോ ഇതിനെ വ്യാഖ്യാനിക്കേണ്ടത്? 3)കാഴ്ചക്കാര്‍ സ്വയം നിയന്ത്രിച്ചാല്‍ മതി എന്ന സിദ്ധാന്തം കൊച്ചുകുട്ടികളുടെ ശുദ്ധ 'സിനിമാറ്റിക് ഡാന്‍സിന്റെ' കാര്യത്തില്‍ പോലും എന്തു കൊണ്ടുപയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല.?!!

നിത്യസാക്ഷി said...

അശ്ലീലതയെയും അധാര്‍മ്മികതയെയും ചെറൂക്കാനും നിയന്ത്രിക്കാനുമാണു സര്‍ക്കാര്‍.. അല്ലാതെ തെരുവിലെന്ത് നടന്നാലും നമുക്കതിലെന്തു കാര്യം എന്ന് ലൈസന്‍സ് നല്‍കാനല്ല. ആളുകള്‍ സ്വയം 'നിയന്ത്രിക്കുന്ന തിയറി' വികസിപ്പിച്ചാണിപ്പോള്‍ സ്വവര്‍ഗ്ഗരതി പോലും ചിലയിടങ്ങളില്‍ നിയമവിധേയമാകുന്നത്. കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്കൂളിനടുത്ത് പാന്‍ പരാഗ് വിറ്റാല്‍ ,അത് വില്‍ക്കുന്നവനു നേരെ കയര്‍ക്കാന്‍ കഴിയുന്നതാണു നന്മ. അല്ലാതെ വില്‍ക്കുന്നവനു വില്‍ക്കാനും മറ്റുള്ളവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റില്ലേ ? കുട്ടികള്‍ വാങ്ങാതിരുന്നാല്‍ പോരെ? എന്നു
തിയറിയുണ്ടാക്കലല്ല. ഭരണകൂടങ്ങളില്‍ നിന്ന് മതവും (അതേത് മതമായാലും) മൂല്യങ്ങളും മാറി നിന്നതിന്റെ ഭവിഷ്യത്ത് തന്നെയാണെല്ലായിടത്തും കാണുന്നത്. അപ്പോള്‍ വലിയ ചോദ്യം ചോദിക്കുമായിരിക്കും പാന്‍പരാഗും പര്‍ദയും ഒരു പോലാണോ എന്ന്.മനുഷ്യനും പ്രത്യയശാസ്ത്രങ്ങളും തിന്മയോടെടുക്കുന്ന നിലപാടീല്‍ ആപേക്ഷികതയുണ്ടാകും. ദയവ് ചെയ്ത് മനസ്സിലാക്കൂ. ഇസ്ലാം തിന്മയുടെ വേരു തന്നെയറുത്തു മാറ്റാന്‍ ശ്രമിക്കുന്ന ഒരു മതമാണു. ഒരാള്‍ പലിശ വാങ്ങുന്നതു മാത്രമല്ല ഒരാള്‍ പലിശ കൊടുക്കുന്നതും നിരോധിച്ച ഒരു മതമാണിസ്ലാം. നിങ്ങള്‍ക്കീ സമീപനത്തെ തിരസ്കരിക്കാം. പക്ഷേ നന്മയെ വളര്‍ത്താന്‍ തിന്മയെ തളര്‍ത്താന്‍ ഒരു മതം ശ്രമിക്കുന്നത് എന്തിനു കാടത്തവും അപരിഷ്ക്യതത്വ വുമായി ചിത്രീകരിക്കുന്നു? പ്രവാചകന്‍ പറഞ്ഞു വെച്ചത് പലിശ വാങ്ങരുതെന്നല്ല. പലിശ കൊടുക്കരുത്..പലിശ വാങ്ങരുത്..പലിശയുടെ കണക്കെഴുതരുത്...എന്നിങ്ങിനെ പലിശയുമായി ബന്ധപ്പെട്ട എല്ലാം നിരോധിച്ചിട്ടുണ്ട്. കള്ളു ചെത്തരുതെ,വില്‍ക്കരുത് കുടിക്കരുതെന്ന് ഗാന്ധി പറഞ്ഞതും ചേര്‍ത്തു വായിക്കണം. മദ്യം കുടിക്കാതിരുന്നാല്‍ മാത്രം മതിയെന്നു ചിന്തിക്കുന്ന ധാര്‍മ്മികതയും മദ്യം ഒരാള്‍ക്ക് വാങ്ങിക്കൊടുക്കരുതെന്ന് ചിന്തിക്കുന്ന ധാര്‍മ്മികതയും തമ്മില്‍ ഒരേറ്റക്കുറച്ചിലുണ്ട്. നന്മയുടെ കാര്യത്തില്‍ ആത്യന്തികമായി ചിന്തിക്കുന്നതിനെ കാടത്തമായി ചിത്രീകരിക്കേണ്ടതില്ല.

നിത്യസാക്ഷി said...

അപ്പോള്‍ സാരി തിന്മയാണോ ? പര്‍ദയല്ലാത്തതെല്ലാം തിന്മയാണോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമുണ്ട്. പ്രിയ സുഹ്ര്യത്തേ മനസ്സിലാക്കുക...പര്‍ദ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ഒരു വസ്ത്രമല്ല. പര്‍ദ ധരിക്കല്‍ എല്ലാ മുസ്ലിങ്ങള്‍ക്കും നിര്‍ബന്ധമാണെന്നൊരു നിയമം നിലവിലില്ല.. അങ്ങിനെയെങ്കില്‍ നമ്മുടെ നാട്ടിലൊക്കെ എത്ര പേര്‍ പര്‍ദ ധരിക്കാതിരിക്കുന്നു ? മാന്യമായ വേഷം എന്നാണു മതനിയമം. അപ്പോള്‍ എന്താണു മാന്യത? മാന്യമായ വേഷം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടീല്‍ വ്യത്യസ്ത വീക്ഷണമുണ്ടാകാം. പക്ഷേ സ്ത്രീ വസ്ത്രം മുഴുവനായും ധരിക്കണമെന്ന് ഒരു മതം അതിന്റെ അനുയായികളോട് അനുശാസിക്കുന്നതിനെച്ചൊല്ലി ആ മതത്തിന്റെ പേരില്‍ കാടത്തത്തിന്റെ ചാപ്പ കുത്തേണ്ടതുണ്ടോ?സാരിയും ചുരിദാറുമൊന്നും തിന്മയല്ല. തിന്മ സമൂഹത്തിലെ കാമാതുരതയാണു. അതിനു തടയിടാന്‍ ഒരു സമൂഹം എടുത്തിരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടായിക്കൂടെ? അതിലൊരു കാഴ്ചപ്പാടിനെ തിരസ്കരിക്കാമെന്നല്ലാതെ കാടത്തമെന്നൊക്കെ വിളിക്കേണ്ടതുണ്ടോ ? അതെച്ചൊല്ലി മതത്തെ തന്നെ വികലം എന്നു വിളിക്കേണ്ടതുണ്ടോ?

നിത്യസാക്ഷി said...

പ്രിയ സുഹ്ര്യത്തേ, മതം പറയുന്നതാണെന്നതു കൊണ്ട് മാത്രം ഒരു കാഴ്ചപ്പാട് അപരിഷ്ക്ര്യതമാകുമോ? ഇവിടെ എന്തെല്ലാം തരം കാഴ്ചപ്പാടൂകളുണ്ട്? സ്ത്രീ പ്രശ്നങ്ങളെ വിലയിരുത്തുന്നതില്‍ ഫെമിനിസ്റ്റുകള്‍ക്ക് വരെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒരു കാഴ്ചപ്പാട് മതവും മുന്നോട്ട് വെക്കുന്നെന്നല്ലേയുള്ളൂ. അതിനു നേരെ ഇങ്ങിനെ മതവികാരങ്ങളെ മുഴുവന്‍ വ്രണപ്പെടുത്തി വില്ലുകുലക്കാന്‍ മാത്രമായി ഒരു വിലപ്പെട്ട മനുഷ്യായുസ്സ് മുഴുവന്‍ നീക്കിവെക്കേണ്ടതുണ്ടോ? മതത്തിന്റെ കാഴ്ചപ്പാട് ഈ വിഷയത്തില്‍ അത്ര അപരിഷ്ക്ര്യതമാണെന്നതിനു മുന്‍ വിധികളല്ലാതെ മറ്റെന്തെങ്കിലും ന്യായമുണ്ടോ ? മതം പറയുന്നതിലും ശരിയില്ലേ? സ്തീകളെ സംബന്ധിച്ചിടത്തോളം മേനി നിറയെ പൊന്നു ചൂടി വര്‍ണ്ണക്കടലാസു പോലെ മിന്നിത്തിളങ്ങുന്ന പുരുഷാധിഷ്ഠിത കാഴ്ചാ സങ്കല്പ്പങ്ങള്‍ക്ക് വേണ്ടീ പുരുഷന്‍ തന്നെ ഡിസൈന്‍ ചെയ്തെടുത്ത വസ്ത്രങ്ങളില്‍ സ്വയം ഒരു ശരീരമായി അടയാളപ്പെടുത്തി ജീവിക്കുകയെന്നതല്ല മാന്യത.. താന്‍ ഒരു ശരീരം അല്ല എന്നും മജ്ജയും മാംസവും മാത്രമല്ല ധിഷണയും കരുത്തുമുള്ള ഒരു സ്ത്രീയാണെന്നും വനിത സ്വയം ബോധ്യപ്പെടുത്തേണ്ടത് ഞൊറിയുടുത്ത്, ഒരു ചില്ലുകൂട്ടില്‍ വെച്ച പോലെ തെരുവില്‍ ഒരു കൗതുകമുള്ള പ്രതിമയായി സ്വയം മാറിയിട്ടല്ല. ശരീരത്തിനൊരു പ്രാധാന്യമുണ്ട്. അതില്‍ക്കവിഞ്ഞ് മോടി പിടിപ്പിച്ചും അലങ്കരിച്ചും കൊണ്ടിരിക്കേണ്ട ഒരു അലങ്കാരച്ചെടിയല്ല സ്ത്രീ. സ്ത്രീകളുടെ ചില വസ്ത്രങ്ങളുടെ ആവിഷ്കാരം തന്നെ നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ ബോധ്യമാകുന്നത് ഇതൊക്കെ തന്നെ. പണ്ട് ഫെമിനിസ്റ്റുകള്‍ ബ്രാ കത്തിച്ചതൊക്കെ തിരിച്ചറിവുള്ളത് കൊണ്ടായിരുന്നു.എല്ലാവരും പര്‍ദ ധരിക്കണമെന്നൊന്നുമില്ല സുഹ്ര്യത്തെ..ഇവിടെ ആരും അങ്ങിനെ വാദിച്ചിട്ടില്ല. മതം പറഞ്ഞതിത്രയുമായിരുന്നു. ഇറുകിയ വസ്ത്രം ധരിക്കരുത്.ശരീരത്തിന്റെ നിംനോന്നതികള്‍ അടയാളപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രസങ്കല്പ്പം പാടില്ല.ശരീരഭാഗങ്ങള്‍ അത്യാവശ്യമില്ലാത്തത് പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. അതിനു പറ്റീയ വേഷം ഏതും വിശ്വാസിക്ക് തിരഞ്ഞെടുക്കാം. പര്‍ദ വന്നപ്പോള്‍ അത് ഈ മാനദണ്ഠങ്ങള്‍ക്ക് യോജിക്കുന്നതായി ചിലര്‍ കണ്ടു.അത് പ്രചരിച്ചു.ഇത്രയേയുള്ളൂ. ഈ നിയന്ത്രണങ്ങള്‍ തന്നെ തെരുവിലും റോഡിലുമൊക്കെയാണു താനും.ഇസ്ലാം മതത്തില്‍ വിശ്വസിക്കാത്ത സഹോദരങ്ങളോട് ഇസ്ലാമിനെ ആചരിക്കാനൊന്നും മതം പഠിപ്പിച്ചിട്ടില്ല. സൗദിയിലെന്നല്ല ഇസ്ലാം അല്പം മനസിലായ ആളുകളൊന്നും എവിടെയും അങ്ങിനെ ചെയ്യുന്നുമില്ല. ഇതര വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മുസ്ലിം നാടൂകളില്‍ ഇതര മതവിശ്വാസികള്‍ക്ക് ഇസ്ലാം വിലക്കുകള്‍ കല്പ്പിച്ചിട്ടില്ല. പിന്നെ പര്‍ദയുടെ പ്രശ്നമാണെങ്കില്‍ അത് ആ രാജ്യത്തിന്റെ ഒരു കോമണ്‍ ഡ്രസ് കോഡ് എന്ന നിലയിലാണത് നടപ്പില്‍ വന്നത്. ബഹുഭൂരിപക്ഷവും മുസ്ലിംകളുള്ള ഒരു രാജ്യത്ത് ഭൂരിഭാഗം വിശ്വസിക്കുന്നു അന്യസ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടാസ്വദിക്കല്‍ തെറ്റാണെന്ന്. അങ്ങിനെ വിശ്വസിക്കാന്‍ ഒരു മതത്തിനവകാശമില്ലേ? തീര്‍ച്ചയായും ഉണ്ട്. എങ്കില്‍ അങ്ങിനെ വിശ്വസിക്കുന്ന 99% ആളുകളുടെ മതവിശ്വാസസംരക്ഷണത്തിനു വേണ്ടി ഒരു ഡ്രസ് കോഡ് നടപ്പിലാക്കുന്നത് വലിയ കാടത്തം തന്നെയോ? അറബികള്‍ കാടന്മാരായത് കൊണ്ടാണോ, ഇസ്ലാം കാടത്തമായതു കൊണ്ടാണോ ഈ നിയമം? അങ്ങിനെ കുറ്റപ്പെടുത്തുന്നതിലെന്ന്താണു ശരിയുള്ളത് ?

നിത്യസാക്ഷി said...

പര്‍ദക്കും അശ്ലീലവസ്ത്രധാരണത്തിനുമിടയില്‍ മധ്യമ നിലപാടൂ സ്വീകരിക്കാനാണു പര്‍ദ ധരിക്കുന്നവരെ താങ്കള്‍ ഉപദേശിക്കുന്നതെങ്കില്‍,ഉദാര വസ്ത്ര സങ്കല്പങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരോടൂം മധ്യമനിലപാടൂ സ്വീകരിക്കുന്നവരോടൂം തിന്മ വ്യാപകമായ ഈ ആസുരകാലത്ത് കാമാതുരതയുടെ പഴുതുകളെപ്പോലും,സാധ്യതകളെപ്പോലും നിരാകരിക്കുന്ന ഒരു വസ്ത്രസങ്കല്പ്പം സ്വീകരിക്കാന്‍ ഞങ്ങള്‍ക്കും ഉപദേശിച്ചുകൂടെ? പര്‍ദ ധരിക്കാനും ധരിക്കാതിരിക്കാനും ഇവിടെയെവിടെയും സ്വാതന്ത്ര്യമുണ്ട്. സൗദി സൗദി എന്നു വിലപിക്കുന്നതു കൊണ്ടാണു യൂറോപ്പും പടിഞ്ഞാറുമൊക്കെ ചൂണ്ടിക്കാണിക്കേണ്ടീ വരുന്നത്.

ദര്‍ശനവും ഒരു പോലെയല്ല കാര്യങ്ങളെ കാണുന്നത്. ചിലര്‍ക്ക് മദ്യം കുടിക്കുന്നത് മാത്രമാണു തിന്മ. മദ്യം വില്‍ക്കുന്നത് തിന്മയല്ല. പുകവലിക്കാതിരിക്കുന്നവന്‍ തന്നെ തന്റെ കച്ചവടസ്ഥാപനത്തില്‍ സിഗരറ്റു കച്ചവടം ചെയ്യുന്നത് കാണാം. മറ്റു ചിലര്‍ മദ്യം കുടിക്കുകയില്ല എന്ന് മാത്രമല്ല മദ്യം വിളമ്പുമെന്നു തോന്നുന്ന കല്യാണസദ്യക്ക് പോലും പങ്കെടുക്കില്ല. സ്ത്രീധനം വാങ്ങാത്തവരുണ്ട്. ചിലര്‍ സ്ത്രീധനം വാങ്ങി നടത്തുന്ന വിവാഹത്തില്‍ പോലും പങ്കെടൂക്കില്ല എന്ന് ശഠിക്കുന്നു. ഒരു പാര്‍ട്ടിയോട് വിയോജിപ്പുള്ളവര്‍ അവരുടെ വേദികള്‍ പങ്കിടുന്നതു പോലും സ്വയം നിരോധിക്കുന്നു. ഇത് തിന്മയെ തടയുന്ന കാര്യത്തില്‍ എടുക്കുന്ന സമീപനത്തിന്റെ ഏറ്റക്കുറച്ചിലായി കണ്ടൂകൂടെ? നമ്മുടെ ഈ ഭാരതനാട്ടീല്‍ സൗദിയെ നോക്കൂ. .എന്നു ചൂണ്ടൂന്നതെന്തിനു? ഇസ്ലാം ചുറ്റുവട്ടത്ത് തന്നെയുള്ളപ്പോള്‍ സൗദി തേടീപ്പോകണോ? എന്തിനാണൊരു മതത്തെ പിന്നാലെ കൂടി വേട്ടയാടൂന്നത്? പര്‍ദ ധരിക്കുന്നവര്‍ ധരിക്കട്ടെ. ധരിക്കാത്തവര്‍ ധരിക്കാതിരിക്കട്ടെ എന്നു വെച്ചാല്‍ പോരെ? യുക്തിവാദികളുടെ വേഷവിധാനം തീരുമാനിക്കുന്നത് അവര്‍ തന്നെയല്ലേ? ഇവിടെ ഒരു വിശ്വാസിയും അതിലിടപെടുന്നില്ലല്ലോ സുഹ്ര്യത്തേ...

Anonymous said...

പ്രീയ നിത്യ സാക്ഷിക്ക് നമസ്കാരം.
ഇത് വേറെ ഒരു അനോണി, അതായത് ഇതിൽ എന്റെ ചിലകമന്റുകൾക്ക് നിങ്ങൾ തന്ന മറുപടി വായിച്ചു., ഓരോ കമന്റിനുമുള്ള മറുപടി അതായിരിക്കുമല്ലോ അതിന്റെ സുഖം പിന്നെ താങ്കളുടെ ചില വീക്ഷണങ്ങൾ അർത്ഥമുള്ളതുതന്നെ പിന്നെ അതിന്റെ കൂടെ ഉള്ളത് നിലവാരമില്ലാത്തത്.
പൊതുവായി പറഞ്ഞാൽ താങ്കൾ, മതപരമായ ഒരു അടിച്ചേൽ‌പ്പിക്കൽ പർദ്ദ എന്ന വസ്ത്രവുമായി ഇല്ല എന്ന് വിശ്വസിക്കുകയും, അങ്ങനെ മതപരമായി (കേരളത്തിൽ) ഇതിനെ ഒരുതരത്തിലും ഉയർത്തിക്കാട്ടിയിട്ടില്ല എന്നും സ്ഥാപിക്കുന്നതാണ് താങ്കളുടെ കമന്റിലെ അന്തസത്ത. ഒരു ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശങ്ങൾക്ക് ( മതം നോക്കാതെ ) കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവാനാണെന്ന് വിശ്വസിക്കുന്നു. ( ഇവിടെ എടുത്തുപറയേണ്ട ആവശ്യം മനുഷ്യാവകാശം ആർക്ക് അവകാശപ്പെട്ടത് എന്നാണ്, ഇതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം.

Anonymous said...

നില വാരമില്ല എന്ന് ഞാൻ പറഞ്ഞത് താങ്കളുടെ ന്യായികരണങ്ങൾക്കും, ഉന്നയിക്കുന്ന വാദഗതികളും ആണ്. ഒരു ഉദാഹരണം താഴെ തന്നിരിക്കുന്നത്,
ഏത് ചോദ്യവും, ഇസ്ലാമിലെ അല്ലങ്കിൽ പിന്നെ യൂറോപ്പിലെ ആണോ എന്ന ബാലിശമായ ചോദ്യം, ഇത് എന്ത് സംവാദം…. ആശയപരമായി പൊരുത്തപ്പെടുന്ന ഉദാഹരണങ്ങൾ വേണം അവലംബിക്കാൻ.
ഭീകരാക്രമണം നടത്തിയ സാമ്രാജ്യത്വത്തിന്റെ കോട്ടും സ്യൂട്ടും നിരോധിക്കാമെന്നാണോ പറയുന്നത് ?
മതചിഹ്നങ്ങള്‍ നിരോധിച്ച് ഭീകരത തടയുന്നത് വലിയൊരു കണ്ടു പിടുത്തം തന്നെ!

സുഹൃത്തെ താങ്കൾ (ഇസ്ലാം വിചാരക്കാർ) ഇടയ്ക്കിടയ്ക്ക് പറയാറുണ്ടല്ലോ അശ്ലീലതയുടെ എല്ലാ പഴുതുകളും അടയ്ക്കാൻ ഖുറാൻ പറയുന്നു എന്ന്, പഴുതുകൾ അടയ്ക്കുക എന്നത് അശ്ലീലതയക്ക് മാത്രമല്ല, സുരക്ഷിതത്വത്തിനും കൂടെ ബാധകമാണ്, പർദ്ദ എങ്ങനെ ഇസ്ലാമിക തീവൃവാദികൾ ഉപയോഗിക്കുന്നു എന്ന്, ലോകത്തിലുള്ള എല്ല മനുഷ്യർക്കും അറിയാം അതിന് ഒരു ഉപന്യാസമെഴുതി വിസ്ഥരിക്കെണ്ട ആവശ്യമില്ല, ഇസ്ലാമിക തീവൃവാതം എന്നത് പ്രാദേശികമായ ഒന്നല്ല അത് ലോകം മുഴുവൻ ബാധിച്ച ക്യാൻസർ ആണ്, ഒരു നിരപരാധിയെ കൊല്ലുക എന്നാൽ ഒരുസമൂഹത്തെ മുഴുവൻ കൊല്ലുന്നതുപോലെ പാപമാണ് എന്ന് ഉദ്‌ഖോഷിക്കുന്ന ഒരുമതിത്തിൽ വിശ്വസിക്കുന്നവർ തന്നെ (ഇസ്ലാം നാമധരികൾ അങ്ങനെ പറയുന്നതാവും നല്ലത്, അല്ലങ്കിൽ ഇസ്ലാമികൾ മുഴുവൻ ഭീകരർ ആണ് എന്ന് ഈ അനോണി പറഞ്ഞെന്ന് പറയും) ഇതാണ് പർദ്ദയെ ഫ്രാനസിൽ നിന്നും അകറ്റി നിർത്താൻ അവരെ (ലോകത്തെ) പ്രേരിപ്പിക്കുന്നത്, കുറച്ചുകൂടെ ലളിതമാറ്റി പറഞ്ഞാൽ., ഒരു പരിഷ്കൃത സമൂഹത്തിൽ, മതാടിസ്ഥിത ഡ്രെസ്സ് കോടുകൾ ഇല്ലാതിരിക്കുന്നതാണ് ഉത്തമം ( ഇത് എന്റെ അഭിപ്രായം)

അമേരിക്ക വീയത്നാമിലും, നാഗസാക്കിയിലും, ഹിരോഷിമയിലും ഒക്കെ ചെയ്ത ഹൈടെക്ക് ഭീകരാക്രമണത്തെ (യുദ്ധത്തിന്റെ ഭാഗമാണെങ്കിലും) ഒരു മനുഷ്യസ്നെഹികളും ന്യായികരിക്കില്ല. അതുകൊണ്ട് താങ്കളുടെ ഇതുമായി ലിങ്ക് ചെയ്യാനുള്ള ശ്രമത്തെ തള്ളിക്കളയുന്നു.

പിന്നെ താങ്കളുടെ അകുഞ്ഞിത്തലയിൽ ഇനിയും സ്ഥലമുണ്ടെങ്കിൽ ഓർത്തുവയ്ക്കുക., പാശ്ചാത്യരുടെ കാലാവസ്ഥയ്ക്ക് അനുസൃതമായി നിർമ്മിക്കപ്പെട്ട വസ്ത്രമാണ് കോട്ടും സ്യൂട്ടും., അത് ഒരു മത ചിഹ്നമല്ല. കാരണം ലോകത്തിലുള്ള ആളുകൾ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു വസ്ത്രം സാമ്രാജ്യത്വശക്തിയായ അമേരിക്കയുടെ ആക്രമണത്തിന്റെ ചൂടും,തീയും അനുഭവിച്ച രാജ്യമാണ് ജപ്പാൻ, വല്ലപ്പോഴും, ഫാഷൻ ടീ.വി യിൽ നിന്ന് മാറി ന്യൂസ് ചാനൽ കൂടെ കാണു അതിലെ ജാപ്പനീസ് എക്സിക്വൂട്ടിവുകൾ ഏത് തരം വസ്ത്രമാണ് ധരിക്കുന്നത് എന്ന് കണ്ണുതുറന്ന് നോക്കുക

ഫ്രാൻസ് വരെ പോയ താങ്കളുടെ ചിന്ത ഇനീ തുർക്കിയിലൂടെ ഒന്നു കടന്നു പോകട്ടേ മുകളിൽ ഒരു അണ്ണൻ ഇട്ടതാ അത് ഇവിടേ ഒന്നൂടെ പേസ്റ്റുന്നു

“തുര്‍ക്കി ഒരു മുസ്‌ലിം രാജ്യമാണെങ്കിലും സ്‌ത്രീകള്‍ പര്‍ദ്ദയണിയുന്നതിനു മാത്രമല്ല തലമറയ്‌ക്കുന്നതിനു പോലും അവിടെ നിയന്ത്രണമുണ്ട്‌. ശിരോവസ്‌ത്രം (ഹിജാബ്‌) അണിയുന്നവര്‍ക്കു സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ലമെന്‍റിലും വിദ്യാലയങ്ങളിലും പ്രവേശനമില്ല. എട്ടുവര്‍ഷം മുമ്പ്‌ ഹിജാബ്‌ ധരിച്ചുവന്ന ഒരു പാര്‍ലമെന്‍റ്‌ അംഗത്തെ സഭയില്‍ നിന്നു പുറത്താക്കിയിരുന്നു. അത്രയും കര്‍ശനമാണ്‌ തുര്‍ക്കിയിലെ മതേതരത്വം.“
ഇവിടെ അവർ മാതൃക കാട്ടിയത് മതേതരത്തിനാണ്……. എല്ലാവരും ആദത്തിന്റെ മക്കളെങ്കിൽ പിന്നെ നിനക്കെന്തിനാണ് തിരിച്ചറിയൽ കോഡ്…..? ഇത് മലപ്പുറത്തെ ഇക്കാമാരുടെ തലയിൽ കേറില്ല!!!! പടച്ചവൻ കാക്കട്ടെ


പിന്നെ താങ്കൾ ഈ പറയുന്ന അറബ് സംസ്കാരത്തിന്റെ അളവ് കോലൊന്നും എടുക്കെണ്ട, ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഖനം നടക്കുന്ന രാജ്യങ്ങൾ അറബ് രാജ്യങ്ങൾ ആണ്. നിങ്ങൾ സ്വർഗ്ഗമാണ് എന്ന് കരുതുന്ന ഇവിടുത്തെ ജിവിത് യാഥാർത്യങ്ങൾ മനസ്സിലാക്കാൻ, ഈ രാജ്യങ്ങളിൽ ജോലിക്കെത്തിയിട്ടുള്ള ഇസ്ലാം നാമധാരികൾ അയിട്ടുള്ള കാദി, കത്താമ വിസക്കാരോട് ചോദിക്കുക. അവിടെ നിങ്ങൾക്ക് കാണാം ഖദീജയും, ഫാത്തിമയും, നസൃത്തുമൊക്കെ കണ്ണിർ ഒലിപ്പിച്ച് ജീവിച്ച കഥ…, ഈ കഥകളെ വിശ്വാസങ്ങളുടെ പർദ്ദയ്ക്ക് പിന്നിൽ നിന്നും കാണാതെ അത് ഉയർത്തി നോക്ക്……. എന്നിട്ടും നിങ്ങൾക്ക് ഒന്നും കാണാൻ പറ്റുന്നില്ലങ്കിൽ, എനിക്കൊന്നും പറയാനില്ല സഹോദരാ……

Anonymous said...

നുഷ്യാവകാശ ലംഘനമാവുന്നത് സൗദിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നു തോന്നുന്നു .അല്ലേ അനോണീ?
അല്ലല്ലോ, ലോകം എന്നാൽ സൌദി മാത്രമാണ് എന്ന് ധരിച്ചവരല്ലല്ലോ എല്ലാവരും,
പിന്നെ ദൌദിയിൽ ജോലിചെയ്ത ആളുകൾ തങ്ങളുടെ അനുഭവം വളരെ വിശധമായി, ഇസ്ലാംവിചാരത്തിന്റെ ബ്ലോഗിൽ പറഞ്ഞിട്ടുണ്ട്, താങ്കൾ അത് കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

മനുഷയവകാശം എന്നുകൊണ്ട് വിവക്ഷിക്കുന്നത്, താങ്കൾക്ക് ഇഷ്ട്മുള്ളത് തിരഞ്ഞെടുക്കുക എന്നതല്ല, താങ്കളുടെ മനുഷ്യാവകാശം കൊണ്ട് മറ്റ് മനുഷ്യർക്ക് ദോഷം ഉണ്ടാകുന്നു എങ്കിൽ താങ്കൾ അവകാശപ്പെടുന്ന പ്രവർത്തി മനുഷ്യാവകാശം ആവുന്നതെങ്ങിനെ ? സൌദിയിൽ നിന്നും തുർക്കിക്ക് പോയാലും, തുർക്കിയിൽ നിന്ന് ഫ്രാൻസിലേയ്ക്ക് പോയാലും ഈ തിയറിയിൽ മാറ്റമില്ല.
ഇതിലും മഹത്തരമാണ് ഇസ്ലാം വിരോധം എന്നാണ് ഇതിന്റെ ഉത്തരമെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചിന്തിക്കാം വിശ്വസിക്കാം പക്ഷെ അത് പൊതുജനം (ഇസ്ലാം നാമധാരികൾ ഒഴികെ ഉള്ളവർ) അംഗീകരിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ് ? പർദ്ദയെ ഭീഅകര പ്രവർത്തന മറയായി ഉപയോഗിക്കില്ല എന്ന് നിങ്ങൾക്ക് പറയാൻ പറ്റില്ല കാരണം ഇത് വിജയകരമായി തെളിയിക്കപ്പെട്ടതാണ്.


സിമാറ്റിക് ഡാൻസിനെ പറ്റി അത് കമന്റിയവർ പറഞ്ഞുതരും……..

നിത്യസാക്ഷി said...

പ്രിയ അനോണിമസ് കൂട്ടുകാരാ..താങ്കളുടെ മറുപടിക്ക് നന്ദി. നിലവാര മാപിനിയൊന്നും വേണ്ട. ഇവിടെ ആശയസം വാദമാണു നടക്കുന്നത്. പരസ്പരം നിലവാരമളക്കാന്‍ നോക്കുന്ന നേരം കൂടി നമുക്ക് ആശയങ്ങള്‍ കൈമാറ്റം ചെയ്യാം. അതോടൊപ്പം പരമാവധി നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്യാം. താങ്കള്‍ പറയുന്നു.. ഇസ്ലാമിലെ അല്ലങ്കില്‍ പിന്നെ യൂറോപ്പിലെ ആണോ എന്നത് ബാലിശമായ ചോദ്യമാണെന്ന്! യൂറോപ്പിനെക്കുറിച്ചല്ലായിരുന്നു ഇവിടുത്തെ ചര്‍ച്ച. പര്‍ദയുടുത്തതിന്റെ പേരില്‍ അറേബ്യയെ മുഴുവന്‍ കാടന്‍ രാഷ്ട്രമാക്കി ചിത്രീകരിക്കുന്നവര്‍ക്ക്, വസ്ത്രമെങ്ങിനെ വെട്ടിക്കുറക്കാമെന്ന് ഗവേഷണം നടക്കുന്ന നാടുകളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതെന്തു കൊണ്ടാണെന്നായിരുന്നു എന്റെ ചോദ്യത്തിന്റെ മര്‍മ്മം. അതിനിതുവരെ ഉത്തരം കിട്ടിയില്ല. ഉദാഹരണത്തിനു വ്യക്തമാക്കി പറയാം. അനോണിമസ് കൂട്ടുകാരന്റെ മുമ്പില്‍ കൂടി ഒരു പര്‍ദയിട്ട സ്ത്രീ നടന്നു പോയാല്‍ ചേട്ടന്‍ ചിന്തിക്കും... ഇത് എന്ത് വസ്ത്രം!! ഛെ..കാടന്‍ വേഷം..അടിച്ചമര്‍ത്തല്‍..മതത്തിന്റെ അധികാരപ്രയോഗം..മനുഷ്യാവകാശ ലംഘനം!!….ഒ.കെ. അങ്ങിനെ ചിന്തിക്കാന്‍ ചേട്ടനും പര്‍ദയുടുത്തു നടക്കാന്‍ ഫാത്തിമക്കും അവകാശമുണ്ട്. പക്ഷേ അതേ ചേട്ടന്റെ മുമ്പില്‍ക്കൂടെ ഒരു സ്ത്രീ ഒരു അര്‍ദ്ധനഗ്ന വേഷത്തില്‍ നടന്നാല്‍ ഒരു കമന്റും മനസുല്പാദിപ്പിക്കുകയില്ല. ഇതെന്തു കൊണ്ടാണെന്ന് ചോദിക്കുമ്പോഴാണു അറബ് നാടിനോട് പറയുന്നത് യൂറോപ്പിനോട് പറയാത്തതെന്ത് എന്നു ചോദിക്കേണ്ടി വരുന്നത്.. ഇവിടെ അശ്ലീലതയുടെ കൂത്തരങ്ങുകള്‍ നടക്കുന്നു. ഇതിനെതിരെ ഒരു പോസ്റ്റ് ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ വന്നോ? പോട്ടെ ഒരു കമന്റ് കാണാന്‍ പറ്റുമോ? ഇത് മാഷിന്റെ മാത്രം കാര്യമല്ല. യുക്തിവാദിസംഘത്തിനും സകല മതവിരുദ്ധര്‍ക്കും ഉള്ള തകരാറാണിത്. ആകെക്കൂടി പറയാനുള്ളത് പര്‍ദ/ഇസ്ലാം/സൗദി..അല്ലാതെ ഇവിടുത്തെ സെക്സ് ടൂറിസത്തിനും അരാജക ലൈംഗികതക്കും എതിരെ ഈ പര്‍ദക്കു നേരെ ഉപയോഗിക്കുന്നതിന്റെ പകുതി ഊര്‍ജ്ജമെങ്കിലും ഉപയോഗിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊക്കെ വിചാരിക്കാമായിരുന്നു ഇതൊരു സന്തുലിത വീക്ഷണമാണെന്ന്. ഇത് ആത്യന്തിക മതദ്വേഷവും അതു വഴി ഉല്പാദിപ്പിക്കപ്പെടുന്ന മതചിഹ്നങ്ങളോടുള്ള ദ്വേഷവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഈ ചെറിയ കുഞ്ഞിത്തല തന്നെ ധാരാളം. സത്യത്തില്‍ ഈ നാഴികക്ക് നാല്പ്പത് വട്ടം ഉന്നയിക്കപ്പെടുന്ന പര്‍ദാ വിരോധം സ്ത്രീകളോടുള്ള, അവരുടെ പ്രശ്നങ്ങളോടുള്ള അശേഷം പ്രതിബദ്ധതയല്ല എന്നും ഇത് മതം എന്തു പറഞ്ഞാലും അപരിഷ്ക്ര്യതമെന്ന് മുദ്ര കുത്തുന്ന ധൈഷണികപൊങ്ങച്ചം മാത്രമാണെന്ന് മനസ്സിലാക്കാനുളള ബുദ്ധിയൊന്നും ഈ 'മലപ്പുറം ഇക്കാക്ക'മാര്‍ക്കില്ലെന്നു ധരിച്ചു വെക്കുന്നതിനു തന്നെയാണു മലയാളത്തില്‍ മുന്‍ വിധി എന്ന വാക്ക് കൊണ്ടു വിവക്ഷിക്കുന്നത്.

നിത്യസാക്ഷി said...

ഭീകരതക്ക് മതവുമായി ബന്ധമില്ലെന്നും മതം നിരപരാധിയാണെന്നും ഭീകരര്‍ മതത്തെ തെറ്റായി വായിക്കുന്നവരാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതം അപരാധിയാകുകയില്ലെന്നും ഏതു മതവും അങ്ങിനെ കുറ്റപ്പെടുത്തപ്പെടാന്‍ പാടില്ലെന്നും ഗുജറാത്തിന്റെയും ഒറീസയുടെയും ബാബരിയുടെയും സതിയുടെയും പേരില്‍ ഹിന്ദുമതവും ദര്‍ശനവും ആക്ഷേപിക്കപ്പെടേണ്ടതില്ലെന്നും, ഹിരോഷിമയുടെയും സാമ്രാജ്യത്വഭീമന്റെയും ഇറാഖ് അധിനിവേശത്തിന്റെയും പേരില്‍ ക്രിസ്തുമതദര്‍ശനം കുറ്റപ്പെടുത്തപ്പെടേണ്ടതില്ലെന്നും, ഇസ്ലാമിനെയും ഒരക്രമത്തിന്റെയും പേരില്‍ ഭീകര ചാപ്പ കുത്തുന്നത് ശരിയല്ലെന്നും 'മലപ്പുറം ഇക്കാക്കമാര്‍' കരളു പറിച്ചു കാണിക്കുമ്പോള്‍ "അല്ല അല്ല നിങ്ങള്‍ക്ക് കരളില്ല. . അതെത്ര ചുവന്നാലും അത് ചെമ്പരത്തിപ്പൂവാണു.. നിങ്ങളുടെ മതമാണിതിനുത്തരവാദി.. നിങ്ങളുടെ ദര്‍ശനം തന്നെ ഭീകരതയാണെന്ന് ശഠിക്കുന്നത്"

വ്ര്യത്തികെട്ട മുന്‍ വിധിയും ധിക്കാരപൂര്‍ണ്ണമായ മതവിരോധവും അല്ലാതെ മറ്റെന്ത് എന്നു ചോദിക്കുവാനുള്ള ബുദ്ധിയൊക്കെ 'ഇക്കാക്ക' മലപ്പുറത്തായത് കൊണ്ടു മാത്രം ഇല്ലാതായിപ്പോകില്ലല്ലോ അനോണിമസ് കൂട്ടുകാരാ..

ചിന്തകൻ said...

പ്രിയ അനോണിയുടെ കമന്റിൽ നിന്ന് എനിക്ക് മനസ്സിലായത്.

പർദ്ദ ഒരു മതചിഹ്നമായി ഉപയോഗിക്കാൻ പാടില്ല. പർദ്ദ ഉപയോഗിച്ചാണ് മുസ്ലീം തീവ്രവാദികൾ ആക്രമണം നടത്തുന്നത്.

വസ്ത്ര ധാരണത്തെ സൌദിയുമായി താരതമ്യം ചെയ്യുമ്പോൾ നല്ല നിലവാരമാണ്. എന്നാൽ ഫ്രാൻസിലും തുർക്കിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ശിരോ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ അതിൽ നിന്ന് വിലക്കുന്നത് സ്ത്രീ സ്വാതന്ത്ര്യവും മതേതരത്വവുമാണ്. അതിനെ ആരെങ്കിലും എതിർത്താൽ അത് നിലവാര തകർച്ചയാണ്!


ഇതിന്റെയൊരു യുക്തിയെന്താണ്


സത്യത്തിൽ പ്രശനം എന്താണ് പ്രിയ അനോണീ. ഇസ് ലാമിക വസ്ത്ര ധാരണമാ‍ണോ? അതോ ഇസ് ലാമാണോ. അതോ പർദ്ദയിട്ടാൽ സ്ത്രീക്ക് സ്വതന്ത്രിമുണ്ടാവില്ലെന്നാണ്. അല്ലെങ്കിൽ സൌദിയിലെയും ഇറാനിലെയും വസ്ത്രധാരണ നിയമമാണോ. ആകെ കൂടി ഒരു കൺഫ്യൂഷൻ. താങ്കൾ വ്യക്തമാക്കുമെന്ന് കരുതുന്നു.

അനോണികൾ ഒരു പാടുണ്ട്. ഒരു ചർച്ചയാണെങ്കിൽ ഏതെങ്കിലും ഒരു ഐഡിയിൽ വന്നാൽ നന്നായിരുന്നു. ഏത് അനോണിയോടാണ് ചർച്ചിക്കുന്നതെങ്കിലും മനസ്സിലാക്കാമല്ലോ.

നിത്യസാക്ഷി said...

അനോണി സഹോദരന്‍ മുമ്പെഴുതി.. സ്കാര്‍ഫ്/തട്ടം ഫ്രാന്‍സില്‍ നിരോധിച്ചിരിക്കുന്നത് ഭീകരത ഭയന്നാണെന്ന്. ഞാന്‍ ചോദിച്ചു... ഭീകര പ്രവര്‍ത്തകരുടെ മതം നോക്കി അവരുടെ മതചിഹ്നങ്ങള്‍ നോക്കി അത് ധരിക്കുന്നവരെയൊക്കെ ഭീകരരാക്കിയാല്‍ അതെന്തൊരു ലോജിക്ക് ചേട്ടാ എന്നു എന്റെ മറുചോദ്യം. അനോണി സുഹ്ര്യത്ത് ഇപ്പോള്‍ വിശദീകരിക്കുന്നത് ഇങ്ങിനെ: "ലോകത്തിലുള്ള എല്ല മനുഷ്യർക്കും അറിയാം അതിന് ഒരു ഉപന്യാസമെഴുതി വിസ്ഥരിക്കെണ്ട ആവശ്യമില്ല, ഇസ്ലാമിക തീവൃവാതം എന്നത് പ്രാദേശികമായ ഒന്നല്ല അത് ലോകം മുഴുവന്‍ ബാധിച്ച ക്യാന്‍സര്‍ ആണ്, ഒരു നിരപരാധിയെ കൊല്ലുക ......ഇതാണു പര്‍ദ്ദയെ ഫ്രാനസില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവരെ (ലോകത്തെ) പ്രേരിപ്പിക്കുന്നത്..പര്‍ദ്ദയെ ഭീഅകര പ്രവർത്തന മറയായി ഉപയോഗിക്കില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റില്ല കാരണം ഇത് വിജയകരമായി തെളിയിക്കപ്പെട്ടതാണ്"....

കഷ്ടം!

സംശയം ഇപ്പോഴും ബാക്കി... 1) ഗുജറാത്തില്‍ വംശഹത്യക്ക് ദ്രംഷ്ട്രയുയര്‍ത്തിയവന്റെ നെറ്റിത്തടം അനോണിസഹോദരന്‍ ശ്രദ്ധിച്ചിരുന്നോ? രണ്ടിഞ്ചു വീതിയിലായിരുന്നു പൊട്ട്. നീളത്തിലൊരു വര. ബാബരിപ്പള്ളി പൊളിക്കാന്‍ സമ്മേളനം കൂടീയ 'വിശ്വപരിഷത്തിന്റെ' സന്യാസിപ്രമുഖരുടെ പടയെ നോക്കിയിരുന്നോ? കാഷായമായിരുന്നു വേഷം. ഇതൊക്കെ കണ്ടിട്ട് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ പൊട്ടും കാഷായവുമൊക്കെ ഭീഅകര പ്രവർത്തന മറയായി ഉപയോഗിക്കില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റില്ല എന്നൊക്കെ!! വിവരമില്ലാത്ത, അപരിഷ്ക്ര്യതനായ 'മലപ്പുറം ഇക്കാക്ക' പോലും പറയില്ല അത്തരമൊരു വിവരദോഷം. (കാരണം ഈ പരിവാരക്കാര്‍ ഭഗവദ് ഗീത പോലും നേരെ ചൊവ്വെ വായിച്ചിട്ടില്ലെന്നും ഹിന്ദുമതദര്‍ശനത്തെ ഇവരാരും ഉള്‍ക്കൊള്ളുന്നില്ലെന്നും ഹിന്ദുമത ദര്‍ശനം അന്യനെ ആക്രമിക്കണമെന്ന് പഠിപ്പിക്കുന്നില്ലെന്നും മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സൊക്കെ മുസ്ലിമായിപ്പിറന്നാലും മലപ്പുറത്ത് ജനിച്ചാലുമൊക്കെയുണ്ടാകും..) പക്ഷേ ചേട്ടന്‍ എഴുതുന്നതൊക്കെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. പര്ദയെക്കുറിച്ചോര്‍ത്തല്ല.. ചേട്ടനെപ്പോലുള്ളവരുടെ മുന്‍ വിധികളെക്കുറിച്ചോര്‍ത്ത്..!മതവിരോധം കൊണ്ട് കണ്ണു കാണാതാവുക സാധാണം. ജബ്ബാര്‍ മാഷിനൊക്കെ പറ്റിയത് അതാണല്ലോ. അനോണിസഹോദരനു ബധിരതയും ബാധിച്ചോ എന്നൊരു സംശയം ഇതൊക്കെ വായിക്കുമ്പോള്‍. പര്‍ദ ബോംബാണത്രെ..സിംഗാള്‍ പോലും പറയാത്തത്...!!

നിത്യസാക്ഷി said...

അനോണി സഹോദരന്‍ പറഞ്ഞു...

"കുറച്ചുകൂടെ ലളിതമാറ്റി പറഞ്ഞാല്‍., ഒരു പരിഷ്കൃത സമൂഹത്തില്‍, മതാടിസ്ഥിത ഡ്രെസ്സ് കോടുകള്‍ ഇല്ലാതിരിക്കുന്നതാണ് ഉത്തമം ( ഇത് എന്റെ അഭിപ്രായം) "

ബലേ ഭേഷ്!! എല്ലാവരും മതാടിസ്ഥാന ചിഹ്നങ്ങള്‍ ഉപേക്ഷിച്ചാല്‍ പ്രശ്നം തീര്‍ന്നു. അല്ലേ? ഭീകരതയെ നിയന്ത്രിക്കാന്‍ ഇത്ര ലളിതമായ പരിഹാരമോ? സുഹ്ര്യത്തെ, മനസ്സിലാക്കൂ..പൊട്ടും ളോഹയും പര്‍ദയും തട്ടവുമൊന്നുമല്ല ഇവിടുത്തെ വിഷയം.. മനുഷ്യന്റെ ബോധതലവും ധിഷണയുമൊക്കെ എങ്ങിനെയിരിക്കുന്നു എന്നതാണു പ്രശ്നം. അല്ലാതെ പര്‍ദക്കുള്ളിലേ ബോംബൊളിപ്പിക്കാനാകൂ എന്നൊക്കെ പറയുന്നത് ബാലിശമല്ലേ? കണ്ണൂരൊക്കെ ബോംബു നാടായിക്കഴിഞ്ഞു. അതും ഒരു ഭീകരത തന്നെ. അവിടെയൊക്കെ പര്‍ദയിട്ടാണോ ആളുകള്‍ ബോംബെറിയുനന്ത്? മതാടിസ്ഥാനമുള്‍ളത് കൊണ്ടാണിവിടെ അല്പമെങ്കിലും മൂല്യവിചാരം വസ്ത്രസങ്കല്പങ്ങളിലൊക്കെ നിലനില്‍ക്കുന്നത്. ഇക്കണക്കിനു പോയാല്‍ ആളുകള്‍ ഓണവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നത് പോലും 'മത'പരിപാടിയെന്ന നിലക്ക് ഉപേക്ഷിക്കാന്‍ ഉപദേശിക്കേണ്ടീ വരും. രണ്ടു കമ്മ്യൂണിസ്റ്റുകാര്‍ ബോംബെറിഞ്ഞ് നാലു പേരെ കൊന്നു. ഇനി മുതല്‍ ആരും അതു കൊണ്ട് ചെങ്കൊടി ഉപയോഗിക്കരുതെന്ന് പറഞ്ഞാല്‍ , ചെങ്കൊടി ചോരയാണെന്നും ചോരക്കളറാണെന്നും മാര്‍ക്സ് ഭീകരനാണെന്നും ദസ് കാപിറ്റല്‍ ഭീകരഗ്രന്ഥമാണെന്നും ഒക്കെ ആരെങ്കിലും പറഞ്ഞാല്‍ അതും അംഗീകരിച്ചു കൊടുക്കേണ്ടീ വരും. എന്താണാവോ ഈ പരിഷ്ക്ര്യത സമൂഹം...?മതമില്ലാത്ത, മത ചിഹ്നമില്ലാത്ത സമൂഹമാണോ? മതമുള്ളത് കൊണ്ടാണീ സമൂഹം അല്പമെങ്കിലും പരിഷ്ക്ര്യതമായത് തന്നെ. ആപ്പിളിന്റെ രസതന്ത്രം പഠിപ്പിച്ചത് ഭൗതികത. അന്യന്റെ ആപ്പിള്‍ മോഷ്ടിക്കരുതെന്ന് പഠിപ്പിച്ചത് ഇവിടുത്തെ മതങ്ങളായിരുന്നു. അതേതു മതമായാലും നന്മയേ പഠിപ്പിച്ചിട്ടുള്ളൂ.. അനുയായികള്‍ വഴി തെറ്റിയതിനു മതവേഷം ധരിക്കരുതെന്ന് പറഞ്ഞാല്‍ ഖാദിയൊക്കെ പണ്ടേ തോട്ടിലേക്കെറിയേണ്ട സമയം കഴിഞ്ഞു. കാരണം യഥാര്‍ത്ഥ ഗാന്ധിസം അനുഷ്ഠിക്കുന്നവരാണോ ഈ ഖാദിയുടുക്കുന്നവരില്‍ പലരും? കന്യാസ്ത്രീകള്‍ ഏതു വേഷം ധരിക്കണമെന്നാണാവോ? എല്ലാവരും ജീന്‍സും ടോപ്പുമണിഞ്ഞാല്‍ , കോട്ടും സ്യൂട്ടുമണിഞ്ഞാല്‍ ഭീകരത മാറുമെങ്കില്‍, പിന്നെ അമേരിക്കക്കൊക്കെ ബോംബിനു പകരം ആകാശത്ത് നിന്ന് ഈ മഹാവസ്ത്രങ്ങള്‍ വര്‍ഷിച്ചാല്‍ പോരായിരുന്നോ ഇറാഖിലൊക്കെ?

നിത്യസാക്ഷി said...

anoni said
"ധാരണമായി ഉപയോഗിക്കുന്ന ഒരു വസ്ത്രം സാമ്രാജ്യത്വശക്തിയായ അമേരിക്കയുടെ ആക്രമണത്തിന്റെ ചൂടും,തീയും അനുഭവിച്ച രാജ്യമാണ് ജപ്പാൻ, വല്ലപ്പോഴും, ഫാഷൻ ടീ.വി യിൽ നിന്ന് മാറി ന്യൂസ് ചാനൽ കൂടെ കാണു അതിലെ ജാപ്പനീസ് എക്സിക്വൂട്ടിവുകൾ ഏത് തരം വസ്ത്രമാണ് ധരിക്കുന്നത് എന്ന് കണ്ണുതുറന്ന് നോക്കുക"

അത് കൊണ്ടു തന്നെയാണു അനോണി മാഷെ പറഞ്ഞത്... കോട്ടും സ്യൂട്ടൂം പര്‍ദയും പൊട്ടും ളോഹയുമൊന്നുമല്ല ഇവിടുത്തെ വിഷയമെന്ന്..ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള വേഷം ധരിക്കട്ടെ.. പര്‍ദ അണിയുന്നവരെ ഭീകരരാക്കി ചിത്രീകരിക്കുന്ന ആ മനസു മാത്രം മാറ്റിയാല്‍ മതി. അത് മാറ്റിയാല്‍ തന്നെ ഈ അസഹിഷ്ണുത അവസാനിക്കും.

നിത്യസാക്ഷി said...

“തുര്‍ക്കി ഒരു മുസ്‌ലിം രാജ്യമാണെങ്കിലും സ്‌ത്രീകള്‍ പര്‍ദ്ദയണിയുന്നതിനു മാത്രമല്ല തലമറയ്‌ക്കുന്നതിനു പോലും അവിടെ നിയന്ത്രണമുണ്ട്‌. ശിരോവസ്‌ത്രം (ഹിജാബ്‌) അണിയുന്നവര്‍ക്കു സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ലമെന്‍റിലും വിദ്യാലയങ്ങളിലും പ്രവേശനമില്ല. എട്ടുവര്‍ഷം മുമ്പ്‌ ഹിജാബ്‌ ധരിച്ചുവന്ന ഒരു പാര്‍ലമെന്‍റ്‌ അംഗത്തെ സഭയില്‍ നിന്നു പുറത്താക്കിയിരുന്നു. അത്രയും കര്‍ശനമാണ്‌ തുര്‍ക്കിയിലെ മതേതരത്വം.“
ഇവിടെ അവർ മാതൃക കാട്ടിയത് മതേതരത്തിനാണ്……. എല്ലാവരും ആദത്തിന്റെ മക്കളെങ്കിൽ പിന്നെ നിനക്കെന്തിനാണ് തിരിച്ചറിയൽ കോഡ്…..? ഇത് മലപ്പുറത്തെ ഇക്കാമാരുടെ തലയിൽ കേറില്ല!!!! പടച്ചവൻ കാക്കട്ടെ!!തുര്‍ക്കിയെ അനുകരിക്കുന്നതിലും നല്ലത് ജബ്ബാര്‍ മാഷിനെ അനുകരിക്കലാണെന്ന് തിരിച്ചറിവുള്ളവര്‍ തന്നെ മലപ്പുറം ഇക്കാക്കമാര്‍. എല്ലാ മതങ്ങളെയും ഒരു പോലെ കാണണമെന്നു ശഠിക്കുന്ന ഇന്ത്യന്‍ മതേതരത്വമല്ല തുര്‍ക്കിയിലെ മതേതരസങ്കല്പ്പം എന്ന് തിരിച്ചറിയുവാന്‍ തുര്‍ക്കി വരെ പോകണമെന്നൊന്നുമില്ല . അവിടുത്തെ മതേതരത്വം എന്നാല്‍ മതങ്ങളെ പടിയടച്ച് പിണ്ഠം വെക്കുന്ന കര്‍ക്കശ മതവിരുദ്ധതയാണു അനോണി സഹോദരാ...അതനുകരിക്കുന്നതിലും നല്ലത് മതവിശ്വാസമുപേക്ഷിച്ച് വാദിസംഘത്തില്‍ ചേര്‍ന്ന് ദൈവമല്ല മനുഷ്യനെ സ്ര്യഷ്ടിച്ചത്.. ഏതാണ്ടാരോ ആണെന്ന് വാദിക്കലാണു സുഹ്ര്യത്തെ.. പക്ഷേ തുര്‍ക്കി ഭരണകൂടം പോലെയല്ല തുര്‍ക്കിയിലെ ജനങ്ങള്‍. മുസ്തഫ അത്താതുര്‍ക്കിന്റെ തുര്‍ക്കിയല്ല ഇപ്പോഴത്തെ തുര്‍ക്കി. അവിടെ ഒത്തിരി മാറ്റങ്ങളൊക്കെ നടക്കുന്നുണ്ട് ചേട്ടാ.. കഴിഞ്ഞ തുര്‍ക്കി തെരഞ്ഞെടുപ്പൊക്ക് ശ്രദ്ധിച്ചിരുന്നോ? ലോകകാഴ്ചകള്‍ ഇടക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് പ്രിയ സഹോദരന്‍.

അഗ്നി said...

CkvemanI \nbaa\pkcn¨v GXhkc¯nepw kv{Xo¡v Hcp hn[ km¼¯nI _m[yXIfpanÃ. AhImi§tfbpÅq. FÃm _m[yXIfpw GXp kmlNcy¯nepw ]pcpj\p am{XamWv. hnhmlthfbn hctâbpw h[phnsâbpw hkv{X§fpÄs¸sS FÃm hn[ sNehpIfpw hlnt¡WvSXv ]pcpj\mWv. AtXmsSm¸w h[phn\v \nÀ_Ôambpw alvÀ \ÂIpIbpw thWw. XpSÀ¶v kv{XobpsSbpw Ip«nIfpsSbpw kwc£tWm¯chmZnXzw ]qÀWambpw ]pcpj¶mWv. cWvSpt]cpw Htct]mse hcpam\apÅ tUmIvSÀamtcm A[ym]Itcm Bcmbncp¶mepw icn, kv{Xo Xm³ DÄs¸sS BcpsSbpw km¼¯nI sNehpIÄ hlnt¡WvSXnÃ. DtZymKØbmb `mcybpsS t]mepw `£Whpw hkv{Xhpw NnInÕbpapÄs¸sSbpÅ sNehpIsfms¡ \nÀhlnt¡WvSXv `À¯mhmWv. AYhm `À¯mhv acWs¸«m AbmÄ¡v kz¯nsæn AbmfpsS A\mY¡p«nIsf kwc£nt¡WvSXv ]nXmhv, ktlmZc·mÀ, ktlmZca¡Ä, ]nXrhyÀ XpS§n acn¨bmÄ¡v a¡fnsæn AbmfpsS kz¯nsâ injvSmhIminIfmIm\nSbpÅhcmWv. kv{Xo hnhmlnXbmsW¦n `À¯mhpw AhnhmlnXsb¦n ]nXmhpw ]nXmhnsæn ktlmZc·mcpamWv Ahsf kwc£nt¡WvSXv. amXmhnsâ kwc£W¨paXe a¡Ä¡mWv.

AXn\m GXhØbnepw \nba]cambn kv{Xo¡v Hcphn[ km¼¯nI _m[yXbpanÃ. ]ckv]c _Ô¯nsâbpw kvt\l¯nsâbpw t]cn sNehgn¡p¶psh¦n AXv asämcp ImcyamWv. F¶n«pw Ckvemw kv{Xo¡v kz¯hImia\phZn¨Xpw alvÀ \nÀ_Ôam¡nbXpw AhcpsS A´Êpw kpc£nXXzhpw Dd¸phcp¯m\mWv. kz´w kz¯v kq£n¡m\pw kwc£n¡m\pw hÀ[n¸n¡m\pw kv{Xo¡v kzmX{´yhpw AhImihpapWvSv. amXmhv, aIÄ, `mcy, ktlmZcn t]mepÅ GXhØbnepw kwc£Ww ]qÀWambpw Dd¸phcp¯s¸« tijhpw `uXnI am\ZÞa\pkcn¨v kz¯v BhiyanÃmXncp¶n«pw Ckvemw AXv A\phZn¨Xv kv{XoXz¯nsâ al¯z¯n\pw BZchn\pw Hcphn[ t]mdepta¡mXncn¡m\mWv.

നിത്യസാക്ഷി said...

അനോണി എഴുതി...
സത്യങ്ങൾ മനസ്സിലാക്കാന്‍, ഈ രാജ്യങ്ങളിൽ ജോലിക്കെത്തിയിട്ടുള്ള ഇസ്ലാം നാമധാരികള്‍‍ അയിട്ടുള്ള കാദി, കത്താമ വിസക്കാരോട് ചോദിക്കുക. അവിടെ നിങ്ങൾക്ക് കാണാം ഖദീജയും, ഫാത്തിമയും, നസൃത്തുമൊക്കെ കണ്ണിർ ഒലിപ്പിച്ച് ജീവിച്ച കഥ…, ഈ കഥകളെ വിശ്വാസങ്ങളുടെ പർദ്ദയ്ക്ക് പിന്നില്‍ നിന്നും കാണാതെ അത് ഉയർത്തി നോക്ക്……. എന്നിട്ടും നിങ്ങൾക്ക് ഒന്നും കാണാൻ പറ്റുന്നില്ലങ്കിൽ, എനിക്കൊന്നും പറയാനില്ല"സഹോദരാ…… എന്താണീ പറയുന്നതൊക്കെ? പതിനായിരക്കണക്കിനു വീട്ടു ജോലിക്കാര്‍ ജോലി ചെയ്യുന്നുണ്ട് സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ..ചോദ്യം നമ്പര്‍ 1. ഇവരൊക്കെയും ഒരു പോലെ പീഢനമനുഭവിക്കുന്നുവോ? 2)അവരെ പീഢിപ്പിക്കുന്നത് ഇസ്ലാം എന്നാണെന്നാണോ താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്? 3)ഇത് അന്ധമായ/യുക്തിഹീനമായ സാമാന്യവല്‍ക്കരണമല്ലാതെ മറ്റെന്താണു സഹോദരാ? 4) ഇതും പര്‍ദയുമായി എന്തു ബന്ധം? 5) മുസ്ലിം നാമധാരികള്‍ ക്രൈംസ് ചെയ്യുമ്പോള്‍ അത് സംസ്കാരത്തിന്റെ/സമൂഹത്തിന്റെ/നാട്ടിന്റെ/വേഷത്തിന്റെ/പ്രവാചകന്റെ/വേദഗ്രന്ഥത്തിന്റെ ക്രൈം!!! യൂറോപ്പില്‍ ഒരു വീട്ടുവേലക്കാരി പീഢിപ്പിക്കപ്പെട്ടാല്‍ അതെന്തിന്റെ കുഴപ്പമായിരിക്കും? അറബ് നാട്ടിലല്ലാതെ എവിടെയും ഖദീജയും, ഫാത്തിമയും, നസൃത്തുമൊക്കെ കണ്ണീര്‍ ഒലിപ്പിച്ച് ജീവിച്ച കഥയില്ല എന്ന് വാദമുണ്ടോ? നമ്മുടെ നാട്ടിലൊക്കെ സ്ത്രീകള്‍ക്ക് പീഢന്മുള്ളതിനു ഏത് ദര്‍ശനത്തെയാണു താങ്കള്‍ കുറ്റം പറയുക?

ഇതെന്തിനാണു സുഹ്ര്യത്തെ, പര്‍ദയുടെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ വീട്ടുജോലിക്കാരുടെ കഥ പറയുന്നത്? മനസ്സിലാകുന്നില്ല. വീട്ടിനകത്ത് ആരും പര്‍ദയിടാറില്ല. ഇനി പര്‍ദയിട്ടായിരിക്കുമോ അറബികള്‍ പീഢിപ്പിക്കുന്നുണ്ടാവുക? എന്താണു താങ്കളുടെ വാദം? ലോകത്തെ ഏക സ്ത്രീപീഢന കേന്ദ്രമാണോ സൗദി?!

അഗ്നി said...

ഇസ്ലാമിക നിയമമനുസരിച്ച് ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല.അവകാശങ്ങളേയുള്ളു.എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. വിവാഹ വേളയിൽ വരന്റേയും വധുവിന്റേയും വസ്ത്രങ്ങളുൾപെടെയുള്ള എല്ല വിധ ചിലവുകളും വഹിക്കേണ്ടത് പുരുഷനാ‍ണ്.അതോടൊപ്പം വധുവിനു നിർബന്ധമായും മഹ് ർ നൽകുകയും വേണം.
രണ്ടു പേരും ഒരു പോലെ വരുമാനമുള്ളവരായിരുന്നാലും ശരി.സ്ത്രീ താനുൾപ്പെടെ ആരുടെയും ചിലവുകൾ വഹിക്കേണ്ടതില്ല.സ്ത്രീയുടേയും കുട്ടികളുടേയും സംരക്ഷണോത്തരവാധിത്തം പൂർണ്ണമായും പുരുഷനാണ്.ഭർത്താവ് മരണപ്പെട്ടാൽ അയാൾക്ക് സ്വത്തില്ലെങ്കിൽ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത്
പിതാവു സഹോദരന്മാർ സഹോദര മക്കൾ പിതൃവ്യർ തുടങ്ങിയവരാണ്.സ്ത്രീ വിവാഹിതയാണെങ്കിൽ ഭർത്താവും അവിവാഹിതയാണെങ്കിൽ പിതാവും പിതാവില്ലെങ്കിൽ സഹോദരന്മാരുമാണ് സരക്ഷിക്കേണ്ടത്.മാതാവിന്റെ ചുമതല മക്കൾക്കാണ്.
ഒരു വിധത്തിലും സ്ത്രീക്ക് നിയമപരമായി സാമ്പത്തിക ബാധ്യത്യയില്ല..പരസ്പര ബന്ധത്തിന്റെ പേരിൽ ചിലവാക്കുന്നത് വേറെ കാര്യം.എന്നിട്ടും ഇസ് ലാം സ്ത്രീക്ക് സ്വത്തവകാശമനുവധിച്ചതും മഹർ നിർബന്ധമാക്കിയതും അവരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പു വരുത്താനാണ്.സ്വന്തം സ്വത്ത് സൂക്ഷിക്കാനും സരക്ഷിക്കാനും വർദ്ധിപ്പിക്കാനും സ്ത്രീക്കു അവകാശമുണ്ട്. മാതാവ് മകൾ ഭാര്യ ഏതവസ്ഥയിലും സരക്ഷണം ഉറപ്പാക്കിയിട്ടും സ്വത്തവകാശം അനുവധീച്ചത് അവളുടെ ആദരവിനും മഹത്വതിനും പോറലേൽക്കാതിരിക്കാനാണ്.

നിത്യസാക്ഷി said...

"മനുഷയവകാശം എന്നുകൊണ്ട് വിവക്ഷിക്കുന്നത്, താങ്കൾക്ക് ഇഷ്ട്മുള്ളത് തിരഞ്ഞെടുക്കുക എന്നതല്ല, താങ്കളുടെ മനുഷ്യാവകാശം കൊണ്ട് മറ്റ് മനുഷ്യർക്ക് ദോഷം ഉണ്ടാകുന്നു എങ്കിൽ താങ്കൾ അവകാശപ്പെടുന്ന പ്രവർത്തി മനുഷ്യാവകാശം ആവുന്നതെങ്ങിനെ ? സൌദിയിൽ നിന്നും തുർക്കിക്ക് പോയാലും, തുർക്കിയിൽ നിന്ന് ഫ്രാൻസിലേയ്ക്ക് പോയാലും ഈ തിയറിയിൽ മാറ്റമില്ല"അനോണീ ഒന്നെനിക്ക് തെളിയിച്ചു താ.. സൗദിയില്‍ അമുസ്ലിമായിട്ട് ഒരു പൗരനുണ്ടോ? ഒരു പൗരന്‍ പോലുമില്ല. സൗദിയില്‍ ഒരൊറ്റ അമുസ്ലിം പൗരനില്ല. അവിടെയുള്ള മറ്റു മതസ്ഥര്‍ ജോലിയാവശ്യാര്‍ത്ഥം വന്ന വിദേശികള്‍ മാത്രമാണവിടെ. മുസ്ലിങ്ങളുള്‍പ്പെടെ വിദേശികളായ ആരുക്കും അവിടെ പൗരന്മാരുടെ അവകാശങ്ങളില്ല. ഉദാഹരണത്തിനു അവിടെ ഒരൊറ്റ വിദേശി മുസ്ലിമിനും പള്ളീ നിര്‍മ്മിക്കാന്‍ കഴിയില്ല. ഒരു രാജ്യം അവിടുത്തെ 100% പൗരന്മാര്‍ക്ക് വേണ്ടിയാണു നിയമങ്ങള്‍..ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യാവകാശം എന്നു പറഞ്ഞ് കാടുകയറുന്നതെന്തിനു സുഹ്ര്യത്തേ...

നിത്യസാക്ഷി said...

അനോണിയേട്ടന്‍ എഴുതി..
വകാശ ലംഘനമാവുന്നത് സൗദിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നു തോന്നുന്നു .അല്ലേ അനോണീ?
അല്ലല്ലോ, ലോകം എന്നാൽ സൌദി മാത്രമാണ് എന്ന് ധരിച്ചവരല്ലല്ലോ എല്ലാവരും,
പിന്നെ ദൌദിയിൽ ജോലിചെയ്ത ആളുകൾ തങ്ങളുടെ അനുഭവം വളരെ വിശധമായി, ഇസ്ലാംവിചാരത്തിന്റെ ബ്ലോഗിൽ പറഞ്ഞിട്ടുണ്ട്, താങ്കൾ അത് കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.


പ്രിയ സഹോദരാ...അമുസ്ലിം സഹോദരന്മാരെ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയാത്ത ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ന്നിട്ടൂം മനുഷ്യാവകാശങ്ങള്‍ പുലരുന്നുവെന്ന് മുസ്ലിങ്ങളെ വെറുക്കുന്നതില്‍ പതിനായിരം അനോണിമാരുടെ കരുത്തു കാട്ടിയ ചരിത്രമുള്ള പരിവാരത്തിന്റെ മുഖപത്രം കേസരി എഴുതുന്നതൊന്നു വായിച്ചേ പ്രിയ സഹോദരന്‍.. ഇതാ....

"ശൈഖ് അവര്‍ക്ക് വേണ്ടൂന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനെ ശ്രദ്ധിച്ചു പോന്നു. ഹിന്ദുക്കളുടെ ക്ഷേത്രവും ഇഷ്ടദേവന്മാരെ വെച്ചു പൂജിക്കാനുമുള്ള അനുവാദവും അതു പോലെ ഉല്‍സവാദികള്‍ കൊണ്ടാടാനുള്ള അംഗീകാരവും നല്‍കിപ്പോന്നു. ഹിന്ദുക്കള്‍ക്ക് ശവസംസ്കാരം ചെയ്യാനുള്ള പ്രത്യേക ശ്മശാനത്തിനുള്ള അനുവാദവും സ്ഥലവും നല്‍കുകയുണ്ടായി" (കേസരി. 5-1-1986)ഹിന്ദുക്കള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പ്രത്യേക പരിഗണനകള്‍ കൊടുത്തു പോന്നു.. (6-4-1986)

കേസരിക്കു പോലും മനസിലാകാത്ത മനുഷ്യാവകാശലംഘനമോ അനോണീ....? കഷ്ടം!!

ഇടമുറുകിന്റെ പുസ്തകം മാത്രം വായിക്കുകയും ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനു കീഴെ മാത്രം ഒപ്പ് കൊടുക്കുകയും ചെയ്താല്‍ ഇതാ..ഇങ്ങിനെയിരിക്കും..അനോണിയെപ്പോലെ...'മലപ്പുറം ഇക്കാക്ക'മാരുടെ ബ്ലോഗിലും ഇടക്ക് കയറിയിറങ്ങിയാല്‍ കുറെയൊക്കെ തെറ്റീദ്ധാരണ മാറും.. ഞങ്ങളും മനുഷ്യത്വവും സ്നേഹവും മജ്ജയും മാംസവുമൊക്കെയുള്ളവര്‍ തന്നെ. അറബികള്‍ കാടന്മാര്‍.. മുസ്ലിങ്ങള്‍ അശുദ്ധന്മാര്‍ എന്ന തിയറിയില്‍ ഹിറ്റ്ലറെയാണു മണക്കുന്നത്.. ..ഞങ്ങള്‍ക്കറിയാം ഖുറാനെ തെറി പറയുന്നവരൊന്നും അതൊരിക്കല്‍ ഒരു മലയാള പരിഭാഷ വാങ്ങി വായിച്ചുനോക്കാറില്ല! പഠനവും തെളിഞ്ഞ ചിന്തയും കൊണ്ട് കാര്യങ്ങള്‍ വിലയിരുത്തൂ സഹോദരാ...മുന്‍ വിധികള്‍ ഉപേക്ഷിക്കൂ.;.

നിത്യസാക്ഷി said...

ചിന്തകന്‍ said...

അനോണികള്‍ ഒരു പാടുണ്ട്. ഒരു ചര്‍ച്ചയാണെങ്കിള്‍ ഏതെങ്കിലും ഒരു ഐഡിയില്‍ വന്നാല്‍ നന്നായിരുന്നു. ഏത് അനോണിയോടാണ് ചർച്ചിക്കുന്നതെങ്കിലും മനസ്സിലാക്കാമല്ലോ.ചിന്തകാ... ഇതിലേത് അനോണിയാണു ജബ്ബാര്‍ മാഷ്...?

ചര്‍ച്ച തുടങ്ങിയതു മുതല്‍ ഇത് വരെ കാണാനില്ലാത്തത് കൊണ്ട് ഒരു സംശയം.

മാഷൊന്നു വന്നെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു.

അതിനു മാഷൊന്നിനും മറുപടി പറയില്ലല്ലോ.

നിത്യസാക്ഷി said...

കല്പനാ ശര്‍മ്മ ചോദിച്ചത് ..."വിദ്യയഭ്യസിക്കാനും ജോലി ചെയ്യുവാനും ദാമ്പത്യബന്ധം പൊറുപ്പിക്കാനാകാതെ വരുമ്പോള്‍ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയില്‍ പോകുവാനും അവകാശമുള്ള ഇറാനി സ്ത്രീകള്‍ക്കെതിരെ വിധി പറയുവാന്‍ നാം ശക്തരാണോ? പര്‍ദയണിയുന്ന ഇറാനിലെ സഹോദരിമാരെക്കാള്‍ എന്തു സ്വാതന്ത്ര്യമാണു നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ളത്?"

ചിന്തകൻ said...

നിത്യസാക്ഷിയെ.

അനോണൊകളിൽ ചിലതിന് ജബ്ബാർ മാഷിന്റ്റെ മണമുണ്ട്. സ്നേഹ സംവാദത്തിന് തുടക്കമിട്ട്
എന്തായാലു ആളെ നേരിൽ കാണാനില്ലല്ലോ.

സാധാരണ ഇങ്ങനെയല്ലല്ലോ മാഷ്.

വരുമായിരിക്കും. മാഷ് വരാതിരിക്കില്ല.

Anonymous said...

പ്രീയ മിത്രം നിത്യസാക്ഷി,
ഇത് ഒരു സംവാദ മേഖലയായി എനിക്ക് തോന്നിയില്ല, കാരണം സംവാദം ജബ്ബാർ മാഷിന്റെ ലേഖനത്തെ അധികരിച്ചായിരുന്നു നടക്കേണ്ടത്, പരിതാപകരമായ കാര്യം ഇവിടെ കമന്റുകളെ അധികരിച്ച് ചർച്ച നീളുന്നു, അതും സഭ്യേതര ഭാഷയിൽ. ഇതിൽ നിന്നും മാറി അദ്ദേഹത്തിന്റെ ലേഖനത്തെ ബയ്സ് ചെയ്ത് മുൻപോട്ട് പകണം എങ്കിലെ ഈ ചർച്ചകൊണ്ട് എന്തെങ്കിലും ഭലം കാണു. അതല്ല നേരെ മറിച്ച് ജബ്ബാർ മാഷിനെ തെറിവിളിക്കാൻ ആണ് ഇസ്ലാംവിചാരക്കാർക്ക് താത്പര്യ്മെങ്കിൽ അങ്ങനെ., അത് സ്വയം പരിഹാസ്യമാകുന്നതോടൊപ്പം ഒരു മഹത് ദർശനത്തെ ഓടയിലേക്ക് എറിയുന്നതിന് തുല്ല്യമായിരിക്കും….

ഇത് എന്ത് വസ്ത്രം!! ഛെ..കാടന്‍ വേഷം..അടിച്ചമര്‍ത്തല്‍..മതത്തിന്റെ അധികാരപ്രയോഗം..മനുഷ്യാവകാശ ലംഘനം!

നിത്യസാക്ഷി, താങ്കളുടെ ഒരു കമന്റിൽ നിന്നും പേസ്റ്റിയതാണ് മുകളിലത്തെ ഭാഗം, തൽക്കാലം താങ്കളുടെ കമന്റിനുള്ള മറുപടി അതിന് ശേഷം നമുക്ക് ജബ്ബാർ മാഷിന്റെ ലേഖനത്തെ അധികരിച്ച് സംസാരിക്കാം
താങ്കൾ പറഞ്ഞ രണ്ടു തരത്തിലുള്ള ആളുകളുമായി വളരെ അടുത്ത് ഇടപെട്ടിട്ടുള്ള വെക്തിയാണ്, പക്ഷെ എനിക്ക് (, തമിഴ്നാട്ടുകാരി പെൺകുട്ടി അതിന്റെ വസ്ത്രം മിക്കവാറും പർദ്ദ ആയിരുന്നു , ഇപ്പോൾ വിവാഹം കഴിഞ്ഞ് സിംഗപ്പൂരിൽ താമസിക്കുന്നു, രണ്ടാമത്തെ ആൾ ഒരു ലെബനോനി പെൺകുട്ടിയും ) അന്നും ഇന്നും പർദ്ദയെ മാന്യമായ വേഷങ്ങളിൽ ഒന്നായേ കാണൻ കഴിയുന്നുള്ളു, അതായത് പർദ്ദ മാത്രമല്ല നഗ്നത മറയ്ക്കാൻ പര്യാപ്തമായ വസ്ത്രങ്ങൾ എല്ലാം തന്നെ മാന്യമാണ്, അങ്ങനെ അല്ല എന്ന ഒരു ദ്വനി, ഇവിടുത്തെ ഇസ്ലാം വിചാരക്കാരിൽ നിന്നും ഉയർന്നു വരുന്നു അതാണ് പർദ്ദയിൽ പിടിച്ച് ഈ ചർച്ച അസുഖരമായ മേച്ചില്പുറങ്ങളിലേയ്ക്ക് പോയത്.
------------------------------------------------------------------------------------------------------------
ഇത് ആത്യന്തിക മതദ്വേഷവും അതു വഴി ഉല്പാദിപ്പിക്കപ്പെടുന്ന മതചിഹ്നങ്ങളോടുള്ള ദ്വേഷവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഈ ചെറിയ കുഞ്ഞിത്തല തന്നെ ധാരാളം.

പർദ്ദയെ ചോദ്യം ചെയ്യപ്പടുന്ന സാഹചര്യം അത് ഒരു മതചിഹ്നമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലിൽ നിന്നുമാണ്, പർദ്ദ ധരിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാവാം, അവരെ മതത്തിന്റെ ആചാരത്തിന്റെ പേരിൽ പീഠിപ്പിക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നുമാണ് ഈ പ്രശ്നം മനുഷ്യാവകാശ പ്രശ്നമായി ഉരുത്തിരിഞ്ഞത്., അത് അങ്ങനെ അല്ല ഇസ്ലാം വിരോധം കൊണ്ട് പറയുന്നത് അല്ലങ്കിൽ മാനുപ്പുലേറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അതിന് മറുപടി ഇല്ല. ഇത് വേറും തോന്നലല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന ചില ബ്ലോഗുകൾ ( വാർത്തകൾ) കാണാനിടയായി ഇസ്‌ലാം വിചാരത്തിന്റെ ബ്ലോഗ് കാണുക. ഇതിലും നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഇസ്ലാം നാമധാരികൾ ആയിട്ടുള്ള സ്ത്രീകൾ ആണ് രംഗത്ത് വന്നത്, ഇത് പോപ്പുലാരിറ്റിക്കാണ് എന്ന് വിചാരിക്കുക വയ്യ, ജ്ബ്ബാർ മാഷിന്റെ ലേഖനത്തിൽ നിന്നും എടുത്തതാണ് ഈ വരികൾ “പണ്ട് വീ ടി യും ഇ എം എസും മറ്റും നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍നിന്ന് അരംഗത്തെത്തിക്കാന്‍ ‘മറയ്ക്കുട’കള്‍ തല്ലിപ്പൊളിക്കുകയുണ്ടായി. നമ്പൂതിരി യുവാക്കള്‍ കുടുമ വെട്ടുകയും പൂണൂല്‍ കത്തിക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു. സ്ത്രീകള്‍ക്കു വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി നടക്കാനുള്ള ഒരു ഉപകരണം എന്ന മട്ടില്‍ അന്നാരും മറക്കുടയ്ക്കു ന്യായീകരണം നിരത്തിയിരുന്നില്ല. കുടുമ ഒരു ഹെയര്‍ സ്റ്റൈലിന്റെ പ്രശ്നമായി ആരും അവതരിപ്പിച്ചതായും കേട്ടിട്ടില്ല.
അവിടെ ദുർബലരായ സ്ത്രീജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേൽ പുരുഷന്മർ മതാനുഷ്ടാനങ്ങളുടെ പേരിൽ ചാർത്തിക്കൊടുത്ത പർദ്ദ ആയിരുന്നു മറക്കുട., അന്തർജനങ്ങൾക്ക് ആപേരിന് തുല്ല്യമായ സാഹചര്യം ആണ് മതം ഇണക്കിക്കൊടുത്തത്. കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ ജീർണ്ണിച്ച ചിന്തകൾ വഴിമാറി അത് കാലഘട്ടത്തിന്റെ അനിവാരിതയായിരുന്നു. ഇന്ന് മറക്കുടയുടെ റോൾ ആണ് പർദ്ദ വഹിക്കുന്നതെങ്കിൽ അതും മറ്ക്കുടയുടെ വഴിയിൽ മണ്മറയും, അതിന് ഇസ്ലാം വിരോധികളുടെ കൈകടത്തിലിന്റെ ആവശ്യമില്ല. അങ്ങനെ ഉണ്ടാകുകയുമില്ല.
അതിനായി ഏതെങ്കിലും ഇസ്ലാംവിചാരക്കാർ ഉണ്ടായിക്കൊള്ളും.,
ഇങ്ങനെ പറയാൻ കാരണം അനിസ്ലാമികമയ പല കാര്യങ്ങളും ഇന്ന് ഇസ്ലാമികമായി എന്നതുതന്നെ, കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാതെ ഒരു മതവും, ഒരു തത്വശാസ്ത്രവും, ഒരു പ്രത്യയശാസ്ത്രവും നിലനിന്നിട്ടില്ല, മാഷ് സൂചിപ്പിച്ച ഈ ഉദാഹരണം നോക്കു
“മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി. “ സിനിമ എന്ന പക്കാ അനിസ്ലാമികമായ കലയിൽ പോലും ഇന്ന് മുസ്ലീം സാന്നിദ്ധ്യം ശക്തമാണ്,
പർദ്ദ ധരിക്കുന്നവർ ധരിക്കട്ടെ അത് അടിച്ചേൽ‌പ്പിക്കാൻ പാടില്ല എന്നാണ് പരാതിക്കരന്റെ അഭിപ്രായം.....

**** സെക്സ് ടൂറിസത്തിനും അരാജക ലൈംഗികതക്കും എതിരെ ഈ പര്‍ദക്കു നേരെ ഉപയോഗിക്കുന്നതിന്റെ പകുതി ഊര്‍ജ്ജമെങ്കിലും ഉപയോഗിച്ചിരുന്നെങ്കില്‍....
ഈ വാക്കുകളിൽ പരാതിക്കാരൻ പിന്തുണ പ്രഖ്യാപിക്കുന്നു
NB: പക്ഷെ പിടിക്കപ്പെടുന്നത് ഇസ്ലാം നാമധാരി ആണെങ്കിൽ? ഐസ്ക്രീം കേസ് പോലെ, 13 വയസ്സുകരിയെ വാണിഭം നടത്തിയ “ഉമ്മ “ അറസ്റ്റിൽ... ഇന്നത്തെ ന്യൂസ്സാണേ!!!? ( ഇതൊന്നും ഇസ്ലാം മതത്തിന്റെ കുറ്റമല്ല ഒരു മതത്തിന്റേയും കുറ്റമല്ല, ഒരുമ്മയ്ക്ക് നൽകാൻ കഴിയാത്ത സുരക്ഷ പർദ്ദയ്ക്ക് നൽകാൻ കഴിയുമോ ?
മാറേണ്ടത് മതമോ വസ്ത്രമോ അല്ല മനുഷ്യന്റെ മനസ്സാണ്, അച്ഛനിൽ നിന്നും കിട്ടാത്ത സുരക്ഷിതത്വം എങ്ങനെ സമൂഹത്തിൽ നിന്നും കിട്ടും കൂട്ടുകാരാ, ദർശനങ്ങൾ മാർഗ്ഗദർശനം മാത്രമാണ്, അത് പറയാനും പ്രാർത്ഥിക്കാനും മാത്രം ഉള്ളതല്ല.........

Anonymous said...

ബാക്കി നാളെ പറയാമേ.... ഇന്നല്പം തിരക്കാണ്

നിത്യസാക്ഷി said...

പ്രീയ കൂട്ടുകാരന്‍ പരാതിക്കാരന്‍,

എനിക്ക് പരാതിക്കാരനോടൊരു പരാതിയുമില്ല. നമുക്ക് ചര്‍ച്ച ചെയ്തു നോക്കാം. സത്യം ആരുടെ ഭാഗത്തായാലും മനസ്സിലാക്കാന്‍ ശ്രമിക്കാം.
ജബ്ബാര്‍ മാഷിന്റെ ലേഖനത്തെച്ചൊല്ലി തന്നെയാണിവിടുത്തെ ചര്‍ച്ച.ആ ലേഖനം ഇസ്ലാം വിചാരം എന്ന ബ്ലോഗില്‍ വന്ന പര്‍ദ-ഇറാന്‍-സൗദി ചര്‍ച്ചകളുടെ ബാക്കിയായിരുന്നു. സൗദിയിലെ പര്‍ദയുടെ കാര്യം സ്ഥിരമായി പറയാറുള്ള ആളാണൂ മാഷ്. ഒരു ഇതര മതവിശ്വാസിയായ സഹോദരന്‍ പോലും പൗരനായി ഇല്ലാത്ത സൗദിയില്‍ പര്‍ദ നിര്‍ബന്ധമാക്കിയെന്ന് പറഞ്ഞ് മാഷും കൂട്ടരും ഉയര്‍ത്തിക്കൊണ്ടു വരാറുള്ള കെട്ടിച്ചമച്ച മനുഷ്യാവകാശപ്രശ്നത്തെ മാന്യമായിത്തന്നെയാണു ഇസ്ലാം വിചാരം എന്ന ബ്ലോഗില്‍ നേരിട്ടിട്ടുള്ളത്. ബി.ബി.സി ചാനലിനോട് സൗദി വനിതകള്‍ നേരിട്ട് ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങള്‍ ആ ചിത്രത്തില്‍ കാണാമായിരുന്നു..
പ്രിയ സഹോദരാ.. ആ ചിത്രത്തോട് മാഷ് ഇങ്ങിനെ പ്രതികരിച്ചു...ഇതാ ഇങ്ങിനെ...

"പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?"

ഈ വാദം വായിച്ചിട്ട് പരാതിക്കാരനെന്തു തോന്നുന്നു? ഒരു പരാതിയും തോന്നുന്നില്ലേ? എന്നാല്‍ നിത്യസാക്ഷിക്ക് പരാതിയുണ്ട്. ഈ വാദത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറീച്ച്..സൗദി സ്ത്രികള്‍ ..അതിലൊരാള്‍ പറയുന്നു..ഞാന്‍ സ്വന്തമായി ഒരു പബ്ലിഷിങ്ങ് ഹൗസ് നടത്തുന്നു എന്ന്.! മറക്കുടയെയും പര്‍ദയയും ഒരു പോലെ കാണുന്ന പരാതിക്കാരാ,പറയൂ മറക്കുടക്ക് സമമായ മാഷീ പറയുന്ന 'അടുക്കളയുടെ കരി പിടിച്ച മൂലയില്‍ സ്ത്രീയെ ഒതുക്കുന്ന പുരുഷാധിപത്യത്തിന്റെ വേഷമായ പര്‍ദയിട്ട് എങ്ങിനെയാണു സ്വന്തമായി പബ്ലിംഗ് ഹൗസ് നടത്തുക? ഇത് അസ്സല്‍ വൈരുദ്ധ്യമല്ലാതെ മറ്റെന്താണു പരാതിക്കാരാ... ഇങ്ങിനെ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയായ ഒരു ലേഖനത്തില്‍ എന്താണിത്ര ചര്‍ച്ച ചെയ്യാനുള്ളത് ? ഒന്നുമില്ല. ഒരു മൂല്യവുമില്ല. മതദ്വേഷമല്ലാതെ മറ്റൊന്നുമില്ല മാഷിന്റെ ബ്ലോഗുകളിലെ ലേഖന ഫാക്ടറികള്‍ കണ്ടാലറിയാം ഊരിലെ ആശയപ്പഞ്ഞം.
ആശയദാരിദ്ര്യം. അതിനൊന്നാം നമ്പര്‍ തെളിവാണിത്.. ഒന്നു കൂടി വായിച്ചു നോക്കൂ.. മാഷിന്റെ ലേഖനത്തിലെ സൂപ്പര്‍ ഡയലോഗ്..

"പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?"( പിന്നെ പരാതിക്കാരാ.. സൗദിയിലെ പെണ്ണുങ്ങള്‍ക്കില്ലാത്ത 'പ്രശ്നം' പിന്നെ മാഷിനാണോ പ്രശ്നം? അവര്‍ “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ എന്നൊക്കെ ചോദിക്കുന്നത് ഒരു 'ഗമണ്ടന്‍ യുക്തിപൂര്‍ണ ചോദ്യം' തന്നെ!കഷ്ടം!

നിത്യസാക്ഷി said...

പിന്നെ ഇസ്ലാം വിചാരക്കാരന്‍ ഇറാന്‍ കണ്ടു വന്ന് വി.കെ.ജോസഫ് എഴുതിയ ഒരു ലേഖനം പോസ്റ്റ് ചെയ്തു. ജോസഫ് ആദ്യമേ ആ ലേഖനത്തില്‍ പറയുന്നുണ്ട്.."നമ്മുടെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ പതിപ്പിച്ചിട്ടുള്ള ആശയം ഇറാന്‍ ഒരു ഇസ്ലാം തീവ്രവാദ രാജ്യവും ലോകം ഭയക്കേണ്ട ഒരു സംസ്ക്ര്യതി രൂപം കൊള്ളൂന്ന സ്ഥലവുമാണെന്നാണല്ലോ" എന്ന്! എന്നു വെച്ചാല്‍ ജബ്ബാര്‍ മാഷടക്കമുള്ള ഈ ഇസ്ലാം വിരുദ്ധരും അതില്‍ പെടൂം. എന്നിട്ട് ജോസഫ് താന്‍ നേരില്‍ കണ്ട മറ്റൊരു മുഖമുള്ള ഇറാനെ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായിക്കണ്ടതിനെ നന്നായി അവതരിപ്പിച്ചു. അന്നേരം മുതല്‍ മാഷ് വാക്ക് മാറ്റി.
പിന്നെ പറഞ്ഞത് ഇതായിരുന്നു.
"സൗദിയെക്കൂറിച്ചാണു ചര്‍ച്ച! ഇറാനിലേക്കില്ല"!!
ഇറാനിലേക്ക് വരാന്‍ പേടീയായിരുന്നു. ശരിക്കും. കാരണം ഇസ്ലാം മതമൗലികവാദി പിന്തിരിപ്പന്‍ മനുഷ്യാവകാശലംഘകരുടെ മതമാണെന്ന കള്ള പ്രചാരണം ഇറാനില്‍ വന്നാല്‍ പൊളീയുമെന്നുറപ്പായിരുന്നു. പിന്നെ ഉപന്യാസം ചമച്ചത് സൗദിയിലെ പര്‍ദയും ഇറാനിലെ പര്‍ദയും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്നായിരുന്നു. ഇറാനിലും സൗദിയിലും കേരളത്തിലും ഒക്കെ പര്‍ദ ഒന്നു തന്നെ. പര്‍ദയെപ്പറ്റിയായിരുന്നു ചര്‍ച്ചയും.പിന്നെ പര്‍ദയിലെ എംബ്രോയ്ഡറീയിലൊക്കെ വ്യത്യാസം കാണുമായിരിക്കും!!
അല്ലാതെന്തു വ്യത്യാസം പരാതിക്കാരാ.. ഇറാനില്‍ പെണ്ണ് പര്‍ദയിട്ട് സിനിമ പിടീക്കുന്നു.പട്ടാളത്തില്‍ ജോലി ചെയ്യുന്നു. എല്ലാ മേഖലയിലും നിറയുന്നു. എന്നിട്ട് ഇതെങ്ങിനെ മാഷെ പര്‍ദയിട്ട് സാധിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ""സൗദിയെക്കൂറിച്ചാണു ചര്‍ച്ച! ഇറാനിലേക്കില്ല"!!എന്നത് ഒരുത്തരമാണോ? അപ്പോള്‍ പിന്നെ ഇറാനിലെ ഇസ്ലാം മാഷിനു സ്വീകാര്യമാണോ ? മാഷ് ഒളിച്ചിരിക്കാതെ പറഞ്ഞു തരണ്ടേ ഇത്?

നിത്യസാക്ഷി said...

അദ്ദേഹത്തിന്റെ ലേഖനത്തെ ബയ്സ് ചെയ്ത് മുൻപോട്ട് പകണം എന്നാഗ്രഹമുണ്ട്. പക്ഷേ അതിലെന്തെങ്കിലും കഴമ്പ് വേണ്ടേ ?

ചിന്തകൻ said...


ഇത് ഒരു സംവാദ മേഖലയായി എനിക്ക് തോന്നിയില്ല, കാരണം സംവാദം ജബ്ബാർ മാഷിന്റെ ലേഖനത്തെ

അധികരിച്ചായിരുന്നു നടക്കേണ്ടത്, പരിതാപകരമായ കാര്യം ഇവിടെ കമന്റുകളെ അധികരിച്ച് ചർച്ച നീളുന്നു


പ്രിയ പരാതിക്കാരാ‍ ഇസ് ലാം വിചാരത്തിന്റെയും നിത്യസാക്ഷിയുടെയും തുടക്കത്തിലുള്ള പോസ്റ്റുമായി ബന്ധപ്പെട്ട

കമന്റുകളൊന്നും താങ്കള്‍ കാണാഞ്ഞിട്ടാണോ കണ്ടിട്ടും വായിക്കാത്തതാണോ? അല്ലെങ്കില്‍ വായിച്ചിട്ടും

മനസ്സിലാവത്തതാണോ?

പരാതിക്കാരാ പര്‍ദ്ദയാണല്ലോ ഇവിടെ വിഷയം.


പർദ്ദയെ ചോദ്യം ചെയ്യപ്പടുന്ന സാഹചര്യം അത് ഒരു മതചിഹ്നമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലിൽ

നിന്നുമാണ്, പർദ്ദ ധരിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാവാം, അവരെ മതത്തിന്റെ ആചാരത്തിന്റെ പേരിൽ

പീഠിപ്പിക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നുമാണ് ഈ പ്രശ്നം മനുഷ്യാവകാശ പ്രശ്നമായി ഉരുത്തിരിഞ്ഞത്., അത്

അങ്ങനെ അല്ല ഇസ്ലാം വിരോധം കൊണ്ട് പറയുന്നത് അല്ലങ്കിൽ മാനുപ്പുലേറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അതിന്

മറുപടി ഇല്ല

പര്‍ദ്ദ ധരിക്കാന്‍ ഒരു സ്ത്രീയെയും എവിടെയും ഇസ് ലാം നിര്‍ബന്ധിക്കുന്നില്ല.ഒരാള്‍ മുസ്ലീം ആയിരിക്കണമെങ്കില്‍

അതിന് ചില വ്യവസ്ഥകള്‍ അംഗീകരിക്കണം. അതംഗീകരിക്കാത്തവര്‍ ഓട്ടോമാറ്റിക്കായി തന്നെ ഇസ്ലാമിന് പുറത്താണ്.

ഇവിടെയെവിടെയാണ് പീഡനം പ്രിയ പരാതിക്കാരന്‍. താങ്കള്‍ /അല്ലെങ്കില്‍ മാഷ് തന്നെ പറയുന്നു ഇത് ഒരു തോന്നലാണെന്ന്. ആര്‍ക്കാണീ തോന്നല്‍? ഇസ്ലാം ആരെയെങ്കിലും പര്‍ദ്ദ ധരിച്ചിക്കാഞ്ഞാല്‍ അത് നിര്‍ബന്ധിപ്പിച്ച് ധരിക്കപ്പിക്കണം എന്നെവിടെയെങ്കിലും പറഞ്ഞതായി വല്ലതെളിവുമുണ്ടോ താങ്കളുടെയോ ശ്രീ ജബ്ബാര്‍ മാഷിന്റെയോ കയ്യില്‍?


ജനാധിപത്യത്തെ കുറിച്ച് വലിയവായില്‍ പ്രസംഗിക്കുന്നവരാണ് നാമെല്ലവരും.സൌദിയിലെ മഹാ ഭൂരിപഷം ആളുകളും

അംഗീ‍കരിക്കുന്ന ഒരു നിയമത്തെ നാമെന്തിനെതിര്‍ക്കണം?

സൌദിയിലെയും ഇറാനിലെയും പര്‍ദ്ദാധാരണം ഒരു മനുഷ്യാവകാശ പ്രശ്നമായോ സ്ത്രീ സ്വതന്ത്രിയത്തിന്റെ പ്രശ്നമായോ അവിടെയുള്ളവര്‍ ഉന്നയിച്ചിട്ടുണ്ടോ? അതേ സമയം ഫ്രാന്‍സിലും തുര്‍ക്കിയിലുമെല്ലാം ഞങ്ങളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകള്‍ നടത്തിയ റാലികള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടതാണ്.

ഇത്രയും പുരോഗമന മതേതര രാജ്യങ്ങളിലുള്ള സ്ത്രീകള്‍ പൊലും ശിരോവസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ പിന്നെ ഇതില്‍ എവിടെയാണ് പീഡനം എന്റെ പ്രിയ സഹോദരാ.


“മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി. “


ഈ പറഞ്ഞതിനര്‍ത്ഥം എന്താണ്? ഇസ് ലാം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നോ? ജബ്ബാര്‍ മാഷിനെ പോലുള്ള ചില പുരോഗമന യുക്തിവാദികള്‍ വന്നതിന് ശേഷമാണോ മുസ് ലീങ്ങള്‍ പെണ്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ തുടങ്ങിയത് എന്നാണോ? സ്ത്രീകള്‍ വോട്ടു ചെയ്യുന്നതില്‍ നിന്നോ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും മത വിരുദ്ധമായിരുന്നോ? സന്താന നിയന്ത്രണം കടുത്ത പാപമാണെന്ന് ഇസ് ലാം പറയുന്നുണ്ടോ?

എന്റെ ചോദ്യങ്ങള്‍ വ്യക്തമായി വായിച്ചതിന് ശേഷം, ആലോചിച്ചൊരുത്തരം പറഞ്ഞാല്‍ മതി പ്രിയ പരാതിക്കാരന്‍.

നിത്യസാക്ഷി said...

paraathikkaran said:

നേരെ മറിച്ച് ജബ്ബാർ മാഷിനെ തെറിവിളിക്കാൻ ആണ് ഇസ്ലാംവിചാരക്കാർക്ക് താത്പര്യ്മെങ്കിൽ അങ്ങനെ., അത് സ്വയം പരിഹാസ്യമാകുന്നതോടൊപ്പം ഒരു മഹത് ദർശനത്തെ ഓടയിലേക്ക് എറിയുന്നതിന് തുല്ല്യമായിരിക്കും….

ജബ്ബാര്‍ മാഷിനെ ആരാണിവിടെ തെറി വിളിച്ചത് ...നിത്യസാക്ഷി വിളിച്ചിട്ടില്ല. ആശയസമരമാണു മാഷിനു വേണ്ടത്.അല്ലേ? മതവികാരം വ്രണപ്പെടൂക എന്ന ഒരു പ്രയോഗമുണ്ട് മലയാളത്തില്‍. അതിനു തയ്യാറാകുമ്പോള്‍ മുന്നോട്ട് വരുകയല്ലേ വേണ്ടത്? ഞങ്ങള്‍ തെറി വിളിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവരായത് കൊണ്ട് തെറി ഒരിക്കലും ഞങ്ങളുടെ കമന്റുകളില്‍ ഉണ്ടാവുകയില്ല.ബ്ലോഗില്‍ തെറി പറയുന്നവരോട് ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു. യുക്തിവാദം തലക്ക് പിടിച്ച് തെറിപ്പൂരം എഴുതിവെച്ചത് കാണണമെങ്കില്‍ ഇസ്ലാം വിചാരത്തിന്റെ ബ്ലോഗിലെ കമന്റ് സെക്ഷനില്‍ ചെന്നു നോക്കുക. ആരാണിവിടെ ബ്ലോഗില്‍ തെറി ഉപയോഗിക്കുന്നതെന്ന് അന്നേരം മനസ്സിലാകും.മാഷിനെ തെറി പറഞ്ഞവരൊക്കെയുണ്ട്. അതവരുടെ വിവരദോഷം. തെറി കൊണ്ട് ഏതു ആശയകൈമാറ്റമാണു നടക്കുക? എന്തായാലും ഞങ്ങള്‍ അത്തരം മൂഢന്മാരല്ല. പിന്നെ ജബ്ബാര്‍ മാഷ് ഒരു മാന്യമായ സം വേദന രീതിയാണു ബ്ലോഗില്‍ അവലംബിക്കുന്നത് എന്നഭിപ്രായമില്ല. എത്രയെത്ര പ്രാവശ്യമാണു കോടാനുകോടി വിശ്വാസികളുടെ ദൈവത്തെയും പ്രവാചകനെയും ഖുറാനെയുമൊക്കെ മാഷ് ബ്ലോഗില്‍ക്കൂടി അപഹാസ്യമാക്കി ചിത്രീകരിക്കുന്നത്? എന്തൊക്കെ പോസ്റ്റൂകള്‍? ആ പോസ്റ്റൂകളുടെ തലക്കെട്ടൂകള്‍ക്കു പോലും ഔചിത്യബോധം കാണിച്ചിട്ടില്ല. ഒരു തലക്കെട്ട് ഇങ്ങിനെ : 'ലിംഗവും യോനിയും ദൈവത്തിനു'!! പരിശുദ്ധമായിക്കരുതുന്ന ഈശ്വരസങ്കല്പ്പത്തെപ്പോലും ഇങ്ങിനെ വക്രീകരിച്ച് ചിത്രീകരിക്കുന്ന ജബ്ബാര്‍ മാഷാണോ ബ്ലോഗിലെ സഹിഷ്ണു?മറ്റൂ തലക്കെട്ടൂകള്‍ നോക്കുക.. 'പ്രവാചകന്റെ പരിചാരകനോ പ്രപഞ്ചത്തിന്റെ പരിപാലകനോ'.. ദൈവത്തെക്കുറിച്ചാണു പരിഹാസം!! മുസ്ലിം സമുദായത്തെയോ അവരുടെ ആചാര വിശ്വാസങ്ങളെയോ പരിഹസിക്കുന്നതില്‍ യാതൊരു ഔചിത്യബോധവും ഒരിക്കലും മാഷ് കാണിച്ചിട്ടില്ലെന്ന് മാഷിന്റെ മൂന്ന് ബ്ലോഗുകളും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറീയാം. മലയാള ബൂലോഗത്ത് ഇങ്ങിനെ മറ്റു മതങ്ങളെ നിരന്തരം അപഹസിക്കുന്ന ബ്ലോഗുകള്‍ തന്നെ വേറെയില്ല. ഇതൊക്കെയാണെങ്കിലും എഴുതുവാനും പഠിക്കുവാനും മാന്യമായി വിമര്‍ശിക്കുവാനുമൊക്കെ യുക്തിവാദികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇനി വ്രണപ്പെടാന്‍ ഞങ്ങള്‍ക്കൊന്നും ബാക്കിയില്ലാത്തതു കൊണ്ട് , ഭീകരതയുടെ ചാപ്പ പേറുന്ന ഈ സമുദായം ഒറ്റക്കെട്ടായി മാഷിനോട് പറയുന്നു...താങ്കളെഴുതുക. പക്ഷേ പോസ്റ്റിടല്‍ മാത്രമായിരിക്കരുത്. ആരെങ്കിലും പോസ്റ്റൂ സംബന്ധമായി ചര്‍ച്ചക്ക് വന്നാല്‍ അതിനു മറുപടീ പറയാനും മാഷ് തയ്യാറാകണം. ഈ അനോണികളൊന്നും മാഷിനു പകരമാവില്ലല്ലോ. മാന്യമായി സം വദിക്കാന്‍ ഞങ്ങള്‍ എപ്പോഴും തയാറാണെന്നറീയിക്കുന്നു. ബ്ലോഗില്‍ വന്നത് ഒളിച്ചോടാനല്ല. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും. നമുക്ക് എപ്പോഴും സ്നേഹത്തോടെ ചര്‍ച്ച ചെയ്യാം. നമ്മളൊക്കെ ഒരേ രക്തമുള്ള മനുഷ്യരല്ലേ? നിങ്ങള്‍ക്ക് യോജിപ്പുണ്‍ടാകുമോ എന്നറീയില്ല.ഞങ്ങള്‍ പറയാറുണ്ട്. ഒരേ ദൈവത്തിന്റെ സ്ര്യഷ്ടികള്‍ എന്ന്.

Anonymous said...

പ്രീയ മിത്രം നിത്യ സാക്ഷി,
താങ്കളുടെ പ്രതികരണം കണ്ടു, അതിൽ അലോചിക്കേണ്ട ചിലകാര്യങ്ങൾ കാര്യങ്ങൾ താങ്കൾ പ്രതിപാതിച്ചിട്ടുണ്ട്. അതിന് മുൻപായി എന്റെ പോസ്റ്റിൽ ഇട്ട ചില കാര്യങ്ങളുടെ മറുപടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു തൽക്കാലം ഞാൻ അത് അക്കമിട്ട് നിരത്തി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു അതിന് ശേഷം നമുക്ക് മുൻപോട്ട് പോകാം സമ്മതമാണല്ലോ….
1. അന്നും ഇന്നും പർദ്ദയെ മാന്യമായ വേഷങ്ങളിൽ ഒന്നായേ കാണൻ കഴിയുന്നുള്ളു, അതായത് പർദ്ദ മാത്രമല്ല നഗ്നത മറയ്ക്കാൻ പര്യാപ്തമായ വസ്ത്രങ്ങൾ എല്ലാം തന്നെ മാന്യമാണ്, അങ്ങനെ അല്ല എന്ന ഒരു ദ്വനി, ഇവിടുത്തെ ഇസ്ലാം വിചാരക്കാരിൽ നിന്നും ഉയർന്നു വരുന്നു അതാണ് പർദ്ദയിൽ പിടിച്ച് ഈ ചർച്ച അസുഖരമായ മേച്ചില്പുറങ്ങളിലേയ്ക്ക് പോയത്.
2. പർദ്ദയെ ചോദ്യം ചെയ്യപ്പടുന്ന സാഹചര്യം അത് ഒരു മതചിഹ്നമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലിൽ നിന്നുമാണ്,……………….. ഇതിലും നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഇസ്ലാം നാമധാരികൾ ആയിട്ടുള്ള സ്ത്രീകൾ ആണ് രംഗത്ത് വന്നത്, ( ഈ പാരഗ്രാഫിനെ നിങ്ങൾ എങ്ങനെ കാണുന്നു, ഇതല്ല ശരി എങ്കിൽ ശരി ഏത്, തൽക്കാലം കേരളത്തിലെ സാമൂഹ്യ് ചുറ്റുപാടിൽ നിന്നും മറുപടി മതി , കാരണം ഇസ്ലാമിക രാജ്യങ്ങളിൽ പർദ്ദ അത് പിന്നീടൊരിക്കൽ ആകാം മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ഗൾഫ് വാർ റിപ്പോർട്ട് ചെയ്ത്പോലിരിക്കും അതാണ് ഇസ്ലാം വിചാരത്തിന്റെ പോസ്റ്റിൽ കാണാൻ കഴിഞ്ഞത് )
3. പർദ്ദ ധരിക്കുന്നവർ ധരിക്കട്ടെ അത് അടിച്ചേൽ‌പ്പിക്കാൻ പാടില്ല എന്നാണ് പരാതിക്കരന്റെ അഭിപ്രായം.....

Anonymous said...

ലോകം എന്നാൽ സൌദി മാത്രമാണ് എന്ന് ധരിച്ചവരല്ലല്ലോ എല്ലാവരും,
പിന്നെ ദൌദിയിൽ ജോലിചെയ്ത ആളുകൾ തങ്ങളുടെ അനുഭവം വളരെ വിശധമായി, ഇസ്ലാംവിചാരത്തിന്റെ ബ്ലോഗിൽ പറഞ്ഞിട്ടുണ്ട്, താങ്കൾ അത് കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.......

കേസരിക്കു പോലും മനസിലാകാത്ത മനുഷ്യാവകാശലംഘനമോ അനോണീ....? കഷ്ടം!!
നിത്യസാക്ഷി, ഇവിടെ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുമാണ് അല്ലാതെ ഒരു പ്രഫഷണൽ പത്ര പ്രവർത്തകന്റെ തൂലികയിൽ നിന്നുമല്ല. താങ്കൾക്ക് വിശ്വസിക്കനാവുന്നില്ലങ്കിൽ വേണ്ട.. താങ്കൾക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാം

Anonymous said...

ചിന്തകൻ said...
പ്രിയ അനോണിയുടെ കമന്റിൽ നിന്ന് എനിക്ക് മനസ്സിലായത്.
പർദ്ദ ഒരു മതചിഹ്നമായി ഉപയോഗിക്കാൻ പാടില്ല. പർദ്ദ ഉപയോഗിച്ചാണ് മുസ്ലീം തീവ്രവാദികൾ ആക്രമണം നടത്തുന്നത്.
വസ്ത്ര ധാരണത്തെ സൌദിയുമായി താരതമ്യം ചെയ്യുമ്പോൾ നല്ല നിലവാരമാണ്. എന്നാൽ ഫ്രാൻസിലും തുർക്കിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ശിരോ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ അതിൽ നിന്ന് വിലക്കുന്നത് സ്ത്രീ സ്വാതന്ത്ര്യവും മതേതരത്വവുമാണ്. അതിനെ ആരെങ്കിലും എതിർത്താൽ അത് നിലവാര തകർച്ചയാണ്!
ചിന്തകന്റെ ചിന്തയിൽ കയറാൻ മടിച്ചുനിന്ന കാര്യങ്ങൾ ഒന്നുകൂടെ പറയാൻ ശ്രമിക്കാം, ഇസ്ലാംവിരോധത്താൽ കണ്ണുകാണാൻ വയ്യാതെ എഴുതിയതാണ് എന്ന് കരുതേണ്ട, മതത്തിനെ അതിന്റെ വഴിക്ക് വിടുക., പ്രശ്നം വസ്ത്രധാരണവുമായി ബന്ധപ്പെട്ടതാണല്ലോ....
1. പർദ്ദ എന്ന വസ്ത്രം ശരീരം മറ്യ്ക്കുന്ന ഒരു മാന്യവസ്ത്രം എന്നതിനപ്പുറത്ത് അത് ഒരു മത ചിഹ്നമായി അടിച്ചേൽ‌പ്പിക്കുന്നത് ശരിയല്ല ( എന്റെ അഭിപ്രായം) ഒരു മതേതര സമൂഹത്തിൽ ഒരു ഡ്രസ്സ് കോടിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുള്ളതൈനാൽ ആണ് വസ്ത്രം നോക്കി ആളെ തിരിച്ചറിയുന്ന ഒരു സ്ഥിതിവിശേഷം ഒരു മതെതര സമൂഹത്തിന് ഒഴിവാക്കമെങ്കിൽ നല്ലത്., ഇതിന്റെ ദോഷം വർഗ്ഗീയ കലപം ഉണ്ടാകുമ്പോൾ ലക്ഷ്യങ്ങൾ പിഴ്ക്കാതിരിക്കും..... (1947 മുതൽ ഇങ്ങോട്ട് പരിശോദിക്കുക)
2. പർദ്ദൌപ്യോഗിച്ചാണ് ഇവിടെ തീവൃവാതികൾ ആക്രമണം നടത്തുന്നത് എന്ന പ്രസ്ഥാവന ആടിനെ പട്ടിയാക്കുന്ന തരത്തിൽ ആയിപോയി, കാരണം താങ്കളുടെ ഈ കമന്റിന് ആധരം മുകളിലെ ഒരനോണിയുടെ കമന്റ് ആണല്ലോ അതെങ്ങനെ ആയിരുന്നു എന്ന് നോക്കാം “പഴുതുകൾ അടയ്ക്കുക എന്നത് അശ്ലീലതയക്ക് മാത്രമല്ല, സുരക്ഷിതത്വത്തിനും കൂടെ ബാധകമാണ്, പർദ്ദ എങ്ങനെ ഇസ്ലാമിക തീവൃവാദികൾ ഉപയോഗിക്കുന്നു എന്ന്, ലോകത്തിലുള്ള എല്ല മനുഷ്യർക്കും അറിയാം അതിന് ഒരു ഉപന്യാസമെഴുതി വിസ്ഥരിക്കെണ്ട ആവശ്യമില്ല,“ ഈ വരികളിൽ എവിടെ ആണ് പർദ്ദ ഇട്ടാണ് തീവൃവാദികൾ എല്ലാം ആക്രമണം നടത്തുന്നത് എന്ന് പറഞ്ഞത്, തർക്കിക്കാനായി ചിന്തിക്കരുത്, ഒപ്പം അല്പം ചിന്തിച്ച് ഉത്തരമെഴുതാൻ ശീലിക്കു ചിന്തക.
3. ശിരോവസ്ത്രം ധരിക്കാൻ തയ്യാറാകുന്ന സ്ത്രീകളെ അതിൽ നിന്നും വിലക്കുന്നത്, സ്ത്രീ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനല്ല, ഒന്നാമത്തെ ഖണ്ഡിക വായിക്കുക. ഒപ്പം മതേതരത്വത്തിന്റെ പൂർണ്ണത ഉറപ്പ് വരുത്തുവാൻ കൂടി ആണ്, സൌദിയിൽ, നിർബന്ധമാക്കിയ പോലെ തെന്നെ. മേല്പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാതെ അതിനെ എതിർത്താൽ മതവിശ്വാസത്തിൽ കുറുകിപ്പോയ കാഴ്ച്ച എന്ന് നിർവചിക്കുക അല്ലാതെ എന്തുചെയ്യാം ചിന്തക,
4. സത്യത്തിൽ പ്രശനം എന്താണ് പ്രിയ അനോണീ. ഇസ് ലാമിക വസ്ത്ര ധാരണമാ‍ണോ? അതോ ഇസ് ലാമാണോ. ? ഇതു നല്ല തമാശ പർദ്ദ വരുന്നതിന് മുൻപ് ഇസ്ലാംസ്ത്രീകൾ വസ്ത്രം ധരിക്കത്തില്ലായിരുന്നോ ഇക്ക, എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്, അന്നൊന്നും വസ്ത്രത്തെക്കുറിച്ച് സിമ്പോസിയം ഒന്നും ഉണ്ടായില്ലല്ലോ , ഇതിന് ഉത്തരം നൽകുന്നില്ല അല്പം വായിച്ച് മനസ്സിലാക്ക്. ഈ ലേഖനം ഒരിക്കൽ കൂടി വായിക്ക് എന്നിട്ടും മനസ്സിലായില്ലങ്കിൽ അത് വിധി ആണ് എന്ന് സങ്കൽ‌പ്പിച്ച് സമാധാനിക്ക്, ഈ അനോണി പോത്തിന്റെ മുന്നിൽ അമരകോശം വായിക്കുന്നത് നിർത്തുന്നു, വഴിതെറ്റി പോലും ഇത്തരം ചർച്ചയി വരാതിരിക്കാൻ നോക്കാം ബൈ....

Anonymous said...

നിത്യസാക്ഷി.... പൌരാവകാശവും , മനുഷ്യാവകാശവും രണ്ടും രണ്ടാണ്, മനുഷ്യാവകാശം പലതും പൌരാവകാശവുമാണ്., അടിമത്വത്തിൽ ജീവിച്ച്, മരിക്കാൻ ഇഷ്ടപ്പെടുന്നവന് എന്ത് മനുഷ്യാവകാശം....
അത് താങ്കൾക്ക് മനസ്സിലാകണമെങ്കിൽ, ഒരു കുറ്റവാളിആയി മുദ്രകുത്തി അമേരിക്കൻ (അധിനിവേശ ശക്തികളുടെ കൈകളിൽ എത്തപ്പെട്ടാൽ അങ്ങനെ ഉണ്ടാവാതിരിക്കട്ടെ നിങ്ങൾക്ക് മനസ്സിലാകും ഇത് എന്താണന്ന്)

Anonymous said...

നിത്യസാക്ഷി said...
ഭീകര പ്രവര്‍ത്തകരുടെ മതം നോക്കി അവരുടെ മതചിഹ്നങ്ങള്‍ നോക്കി അത് ധരിക്കുന്നവരെയൊക്കെ ഭീകരരാക്കിയാല്‍ അതെന്തൊരു ലോജിക്ക് ചേട്ടാ എന്നു എന്റെ മറുചോദ്യം...
ഉത്തരം :
ഇത്തരം നടപടി അംഗീകരിക്കുന്നില്ല. അങ്ങനെ ചിത്രീകരിക്കപ്പെടുമ്പോൾ അങ്ങനെ അല്ല എന്ന് വാദിക്കാനുള്ള ആത്മാർത്ഥത കാണിക്കണ്ടെ... അത് പലപ്പോഴും കാണാറില്ല ( കുരിശ് ചുമക്കുന്നവനും, പൊട്ട് കൊത്തിയവനും കൊന്നാൽ അത് ഭീകരപ്രവർത്തന മല്ലെങ്കിൽ പിന്നെ തൊപ്പി വച്ചവൻ പത്ത് പടക്കം പൊട്ടിച്ചാൽ അതെങ്ങനെ ഭീകരപ്രവർത്തനമാകും ) കടപ്പാട് ഇസ്ലാം വിചാരം

ഇസ് ലാം വിചാരം said...

പരാതിക്കാരാ, താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്‍ക്ക് മറുപടി ഇതാ..

1.പര്‍ദ മാത്രമല്ല നഗ്നത മറക്കാന്‍ പര്യാപ്തമായ വേഷങ്ങള്‍.....അതായത് പർദ്ദ മാത്രമല്ല നഗ്നത മറയ്ക്കാൻ പര്യാപ്തമായ വസ്ത്രങ്ങൾ എല്ലാം തന്നെ മാന്യമാണ്, അങ്ങനെ അല്ല എന്ന ഒരു ദ്വനി, ഇവിടുത്തെ ഇസ്ലാം വിചാരക്കാരിൽ നിന്നും ഉയർന്നു വരുന്നു അതാണ് പർദ്ദയിൽ പിടിച്ച് ഈ ചർച്ച അസുഖരമായ മേച്ചില്പുറങ്ങളിലേയ്ക്ക് പോയത്.....


പര്‍ദ മാത്രമല്ല നഗ്നത മറക്കാന്‍ പര്യാപ്തമായ വേഷങ്ങള്‍ എന്ന
താങ്കളുടെ അഭിപ്രായം വളരെ ശരിയാണു. പക്ഷേ താങ്കള്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന വസ്തുതയുണ്ട്. ഇസ്ലാമിന്റെ വേഷസങ്കല്പ്പം നഗ്നത മറക്കുക എന്ന ഒരേ ഒരു ധര്‍മ്മം മാത്രം നിര്‍ വഹിക്കാന്‍ വേണ്ടിയല്ല ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. പച്ചിലകള്‍ കൊണ്ടും മനുഷ്യന്‍ പണ്ട് നഗ്നത മറച്ചിരുന്നു. എന്താണു നഗ്നത എന്നത് തന്നെ ആപേക്ഷികമാണെന്നത് വേറെ കാര്യം. നഗ്നതയെ നിര്‍ വചിക്കുന്നിടത്ത് ആളുകള്‍ക്ക് വ്യത്യസ്ത വീക്ഷണമുണ്ടാകാം. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരു നടിമാരോട് അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ട് അതെക്കുറിച്ച്... അവര്‍ക്ക് അതിനു അവരുടെതായ ന്യായീകരണമുണ്ട്. അവരും പറയുന്നത് പരാതിക്കാരന്റ് വാദം തന്നെ.. "നഗ്നത മറയ്ക്കാന്‍ പര്യാപ്തമായ വസ്ത്രങ്ങള്‍ എല്ലാം തന്നെ മാന്യമാണ്"..പിന്നെ അല്പ്പം ഗ്ലാമറസ് ആകുന്നതില്‍ എന്താണു കുഴപ്പം എന്നവര്‍ ചോദിക്കും? അതിനെന്താണൊരുത്തരം?
ഇസ്ലാമിന്റെ മൂല്യവിചാരം ദൈവികമാര്‍ഗ്ഗദര്‍ശനത്താല്‍ പ്രചോദിതമാണു. അത് വര്‍‍ഷാവര്‍ഷങ്ങളില്‍ മാറി മറിയുന്ന ഒന്നല്ല. ആപേക്ഷികമായ മൂല്യവിചാരം ഇസ്ലാം അംഗീകരിക്കൂന്നില്ല. ഇവിടെത്തന്നെ മുമ്പെഴുതിയിട്ടുള്ളത് പോലെ, ഇസ്ലാം തിന്മയെ തടയുക മാത്രമല്ല. തിന്മയിലേക്ക് തുറക്കുന്ന മാര്‍ഗ്ഗങ്ങളിലെല്ലാം കാരമുള്ളു വിതറുന്നുണ്ട്. അവിടങ്ങളില്‍ മനുഷ്യപ്രവേശം സാധ്യമാകാതിരിക്കുവാന്‍. പലിശ നിരോധിച്ചു മാറി നിന്നില്ല. പലിശയുടെ കണക്കെഴുതല്‍/പലിശ സ്ഥാപനത്തില്‍ ജോലി ചെയ്യല്‍/പലിശ കൊടുക്കല്‍ എല്ലാം നിരോധിച്ചു. ഒപ്പം പലിശാധിഷ്ഠിതമല്ലാത്ത ഒരു സാമ്പത്തികക്രമം തന്നെ പരിചയപ്പെടുത്തി/അതിനെ പ്രോല്‍സാഹിപ്പിച്ചു. മദ്യം കുടിക്കല്‍ മാത്രമല്ല..മദ്യം വഹിക്കല്‍/മദ്യം ഒഴിച്ചു കൊടുക്കല്‍/മദ്യത്തിന്റെ വരുമാനം പറ്റല്‍..അങ്ങിനെയെല്ലാം. ഇത് ഒരു ദര്‍ശനം ഒരു നന്മയോടെടുക്കുന്ന സമീപനത്തിലെ വ്യതിരിക്തയാണെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. എന്താണു നഗ്നത സഹോദരാ..? ഇത് രണ്ടു പേര്‍ക്ക് രണ്ടു തരത്തില്‍ നിര്‍വചിക്കാന്‍ കഴിയാത്ത കാര്യമാണോ?സ്ത്രീകളുടെ വേഷവിധാനത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ ഒരു വീട്ടില്‍ തന്നെ വ്യത്യസ്ത നിര്‍ വചനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഒരു സാധാരണ മലയാളി സ്ത്രീ ഒരു പാശ്ചാത്യവനിതയുടെ വേഷം കണ്ടാല്‍ പകച്ചു പോകുന്നതും അമ്പരക്കുന്നതും അത് കൊണ്ടാണു. വേഷസങ്കല്പ്പങ്ങള്‍ മതരഹിതനും മതവിശ്വാസിക്കും ഒക്കെ വ്യത്യസ്തമായി വെച്ചു പുലര്‍ത്താവുന്നതേയുള്ളൂ.നഗ്നതയെ നിര്‍ വചിക്കുന്നിടത്തും ഈ വ്യത്യസ്തതയുണ്ടാകും. മറയ്ക്കാന്‍ പര്യാപ്തമായ വസ്ത്രങ്ങള്‍ എല്ലാം തന്നെ മാന്യമാണ്, അങ്ങനെ അല്ല എന്ന ഒരു ദ്വനി, ഇവിടുത്തെ ഇസ്ലാം വിചാരക്കാരില്‍ നിന്നും ഉയര്‍ന്നു വരുന്നു എന്നത് ശരിയായ അഭിപ്രായമാണു. ഇന്ന് വിപണിയെ അധിനിവേശം ചെയ്തു കൊണ്ടിരിക്കുന്ന വേഷനിര്‍മ്മിതികളെല്ലാം മാന്യമാണെന്ന് അഭിപ്രായമില്ല. "മറയ്ക്കാന്‍ പര്യാപ്തമായ വസ്ത്രങ്ങള്‍ എല്ലാം തന്നെ മാന്യമാണ്" എന്നാണെങ്കില്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ വനിതകള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നതും പഠിപ്പിക്കുന്നതും ഇവിടെ 'ഇസ്ലാം വിചാരക്കാര്‍' മാത്രമല്ലല്ലോ. തീവ്ര ഫെമിനിസ്റ്റുകള്‍ വരെ, വസ്ത്രാലങ്കാരങ്ങളില്‍ വാരിപ്പൊതിയുന്ന, വിപണിയിലും പരസ്യപ്പലകയിലും ഒരുല്പ്പന്നമായി സ്വയം മാറുവാന്‍ സഹായിക്കുന്ന വേഷനിര്‍മ്മിതികളെ തള്ളിപ്പറയുന്നുണ്ട്. അപ്പോള്‍ ഇതെങ്ങിനെ സംഭവിക്കുന്നു? "മറയ്ക്കാന്‍ പര്യാപ്തമായ വസ്ത്രങ്ങള്‍ എല്ലാം തന്നെ മാന്യമാണ്" എന്ന തിയറി അവര്‍ക്കൊന്നുമറിയില്ലേ? ഹൈലി ഫാഷനബിള്‍ ആയ, സെക്സി വേഷങ്ങള്‍ ധരിക്കുന്നവര്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നു എന്നത്/സ്ത്രീ വസ്ത്രങ്ങള്‍ പ്രകോപനപരമാകരുത് എന്നത് എല്ലാവരുടെയും (വനിതാ മാഗസിനുകളുടെ പോലും) അഭിപ്രായമാണല്ലോ. അങ്ങിനെയെങ്കില്‍, എന്താണു വള്‍ഗാരിറ്റി? ആരാണിത് ക്ര്യത്യമായി നിര്‍ വചിച്ചത്? ആര്‍ക്കെങ്കിലും ഇത് നിര്‍ വചിക്കാന്‍ അധികാരമുണ്ടോ? സ്വ വര്‍ഗ്ഗ രതി പാപമാണെന്നും/പ്രക്ര്യതി വിരുദ്ധമാണെന്നും അഭീപ്രായമൂള്ളവര്‍ ആയിരങ്ങളാണു നമ്മുടെ നാട്ടില്‍. മതവിശ്വാസികള്‍ മാത്രമല്ല..മതരഹിതരും അങ്ങിനെ വാദിക്കുന്നു. പക്ഷേ മറ്റൊരിടത്ത് അവര്‍ ഇത് മനുഷ്യാവകാശമാണെന്ന് വാദിക്കുന്നു. ചിലയിടങ്ങളില്‍ സമൂഹം അവരെ അംഗീകരിക്കുന്നു. നിയമവിധേയമാകുന്നു. ഉദാഹരണത്തിനു പരാതിക്കാരനു മുന്നിലൂടെ ഒരു 'വള്‍ഗര്‍' ആയ വേഷത്തോടെ ഒരു വനിത നടന്നു പോകുന്നു. അവര്‍ സ്വീകരിച്ചിരിക്കുന്ന വസ്ത്ര രീതി വള്‍ഗര്‍ ആണെന്ന് പരാതിക്കാരനും എനിക്കും തോന്നി. പക്ഷേ അവരെങ്ങിനെ അത് സമ്മതിക്കും? "മറയ്ക്കാന്‍ പര്യാപ്തമായ വസ്ത്രങ്ങള്‍ എല്ലാം തന്നെ മാന്യമാണ്" എന്ന തിയറി ഉപയോഗിച്ച് പരാതിക്കാരനോട് അവരും ഇതിനെ ന്യായീകരിക്കില്ലേ? ഇനി അതല്ല അവരാരും 'ഒന്നും മറക്കുന്നില്ലെന്ന്' പരാതിക്കാരനു അഭിപ്രായമുണ്ടോ? ലോകത്ത് അത്യന്തം മോഡേണ്‍ ആയ വേഷം സ്വീകരിക്കുന്ന ഒരു വനിതക്ക് പോലും അത് വള്‍ഗര്‍ ആണെന്ന് അഭിപ്രായമുണ്ടാകില്ല. ആപേക്ഷികമായ മൂല്യവിചാരം കൈക്കൊള്ളൂന്നവര്‍ക്ക് അതിനെ വിമര്‍ശിക്കാന്‍ എന്താണു അര്‍ഹത? 'ഇതാണെന്റെ മാന്യത' എന്ന് ഒരു വനിത വാദിച്ചാല്‍ എന്താണു പരാതിക്കാരന്റെ മറുവാദം? അപ്പോള്‍ എന്താണു നഗ്നത? എവിടെ വരെയാണു മനുഷ്യന്‍ ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും വേഷക്രമം തീരുമാനിക്കുന്നത്? എന്താണു മറക്കേണ്ടത്? ആരാണിതൊക്കെ തീരുമാനിച്ചത്? മനസ്സാക്ഷിയാണോ? മനസ്സാക്ഷികള്‍ പലതെന്നിരിക്കെ, പല മനസ്സാക്ഷികള്‍ക്ക് പല മാനദണ്ഠങ്ങളായിക്കൂടെ ?എന്താണിതിനു ക്ര്യതമായ അളവുകോല്‍ ? മാനദണ്ഠം? ശ്ലീലവും അശ്ലീലവും അതിന്റെ അതിര്‍ വരമ്പും... ഇതൊക്കെ തീരുമാനിക്കാന്‍ മനുഷ്യര്‍ക്കെന്താണധികാരം? ഒരു ഗ്രാമത്തില്‍ പോലും മനുഷ്യര്‍ നൂറു തരത്തില്‍ ഇതിനെ നിര്‍ വചിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നുവെന്നിരിക്കെ, എവിടെയാണിതിന്റെ അതിര്‍ വരമ്പ്? ഒരുദാഹരണം പറയാം. സൈബര്‍ സെക്സിനെല്ലാവരും എതിരാണു. മൂല്യബോധമുള്ള യുക്തിവാദിയും/മതവിശ്വാസിയും രക്ഷിതാക്കളുമെല്ലാം. ഇത് സംബന്ധിച്ച് എന്റെ പഠനകാലത്ത് നടന്ന ക്ലാസില്‍ വെച്ച് നടന്ന ഒരു ചര്‍ച്ചയില്‍ ഒരു വിദ്യാര്‍ത്ഥിനി ചോദിച്ചു.

"ഒരു മനുഷ്യന്‍ പോര്‍ണോഗ്രാഫി കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ. മറ്റുള്ളവര്‍ക്കിതിലെന്ത് കാര്യം? ഇത് താങ്കളുടെ തെറ്റാകാം. എന്റെ ശരിയായിക്കൂടെ? ഞാന്‍ പറയുന്നു കമ്പ്യൂട്ടറില്‍ സെക്സ് ചിത്രങ്ങള്‍ കാണുന്നതില്‍ ഒരു തെറ്റുമില്ലെന്ന്. ഇത് ശരിയല്ലെന്ന് വാദിക്കാന്‍ താങ്കള്‍ക്കെന്തധികാരം ?"

ഈ പെണ്‍കുട്ടിയുടെ ചോദ്യം മനുഷ്യന്റെ 'മനസ്സാക്ഷി' തോന്നുമ്പോലെ നിര്‍ വചിക്കുന്ന മൂല്യസങ്കല്പ്പങ്ങളൂടെ മുഖത്തേക്കെറിയുന്ന മൂര്‍ച്ചയുള്ള ഒരു ശരം തന്നെ. അപ്പോള്‍ മനുഷ്യന്‍ ശ്ലീലങ്ങളെയും അശ്ലീലങ്ങളെയും നഗ്നതയെയും മാന്യതയെയും നിര്‍ വചിക്കുമ്പോള്‍ വല്ലാതെ ഉത്തരം മുട്ടും. ഉറപ്പാണത്. കാരണം ഓരോ മനസ്സാക്ഷിയും കാര്യങ്ങളെ കാണുന്നത് ആപേക്ഷികമായിട്ടാണെന്നത് തന്നെ. ഇവിടെ മതം ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയാണവലംബിക്കുന്നത്. ഇന്നൊരു വിശ്വാസി എഴുന്നേറ്റ് നിന്ന് 'ഇതെന്റെ ശരിയാണു/ശരിയായിക്കൂടെ?' എന്ന് ചോദിക്കുവാന്‍ പഴുതില്ലാത്ത വിധം മനുഷ്യന്റെ ആപേക്ഷിക വിചാരങ്ങള്‍ക്ക് മേല്‍ യുക്തിപൂര്‍ ണ്ണവും നീതിപൂര്‍ വ്വകവും സദാചാര ബന്ധിതവുമായ ഒരു മൂല്യക്രമവും ജീവിതവീക്ഷണവും മതം ക്ര്യത്യമായി അനുശാസിക്കുന്നു. ഇത് കൊണ്ട് നന്മയുടെ പൂക്കളല്ലാതെ തിന്മയുടെ കാരമുള്ളൂകള്‍ എവിടെയും വിതറിയിട്ടില്ല മതം. ഒരു പാട് മതവേഷധാരികള്‍ തിന്മയുടെ ലോകത്ത് അഭിരമിക്കുന്നുണ്ടാകാം. അത് നോക്കിയല്ല മതത്തെ വിലയിരുത്തേണ്ടത്. ഏതെങ്കിലും ഒരു ഷക്കീല അപഥസഞ്ചാരം നടത്തുന്നത് നോക്കിയല്ല ഒരു ദര്‍ശനത്തെ വിലയിരുത്തേണ്ടത്. സത്യസന്ധമാണു അന്വേഷണമെങ്കില്‍ ഇങ്ങോട്ട് നോക്കൂ...മതം മൂല്യം പഠിപ്പിച്ചത് കൊണ്ട് മാത്രം ഒരു തുള്ളീ മദ്യപാനം ചെയ്യാത്ത ലക്ഷങ്ങള്‍... മതം വിലക്കിയത് കൊണ്ടു മാത്രം കര്‍ശനമായ മൂല്യവിചാരം കാത്തു സൂക്ഷിക്കുന്നവര്‍... നന്മയുടെ ലോകത്ത് മതരഹിതരുമുണ്ട് ധാരാളം. പക്ഷേ തിന്മയോട് ക്ര്യത്യവും കര്‍ശനവുമായ ഒരു നിലപാട് തറയില്ലാതെ, ആപേക്ഷികമായ മൂല്യവിചാരം അവരെ പലയിടങ്ങളിലും വ്യത്യസ്തരാക്കുന്നു. ഉദാഹരണത്തിനു മദ്യപിക്കാത്തവനു പലിശക്കെതിരെ ഒരു നിലപാടില്ല. ബ്ലേഡ് കമ്പനിയെ എതിര്‍ക്കുന്നവനു തന്നെ പലിശാധിഷ്ഠിത സം രംഭങ്ങളോട് യോജിക്കാന്‍ മടിയില്ല. പുകവലിക്കാത്തവന്‍ തന്നെ നടത്തുന്നു കടയില്‍ സിഗരറ്റ് കച്ചവടം.. ഈ ലോകത്ത് പലിശയുടെ പങ്കു പറ്റാത്തവര്‍ വിശ്വാസികളില്‍ ലക്ഷങ്ങളുണ്ട്. ദൈവവിരുദ്ധരില്‍ എത്ര പേര്‍? കുറച്ചെങ്കിലും മൂല്യവിചാരം കാണിച്ചിട്ടുള്ള കമ്മ്യൂണിസത്തിനു പലിശയോടുള്ള സമീപനമെന്ത്? എത്ര സദാചാരക്കാരാണിവിടെ ചിട്ടിക്കമ്പനി നടത്തുന്നത്? പോട്ടെ..ദയ, കാരുണ്യം, ജീവകാരുണ്യം...ഒരു മദര്‍ തെരേസ ഈ ദൈവവിരുദ്ധരുടെ കൂട്ടത്തില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ടോ? അനാഥ മക്കള്‍ക്ക് വിരുന്നു നല്‍കുന്നവര്‍ ആരാണിവിടെ? ചേരികളില്‍ എവിടെ ഒരു 'മതേതര/മതവിരുദ്ധ' ഗാന്ധി? കാരുണ്യത്തിന്റെ നിറകുടമായി എവിടെ ഒരു ദൈവ വിരുദ്ധ/മതവിരുദ്ധന്‍? പകരം പ്രസിദ്ധ വ്യക്തികളില്‍ ദൈവവിരുദ്ധരും മതവിരുദ്ധരുമായിരുന്നവരുടെ ജീവിതം പരിശോധിക്കുമ്പോള്‍ താളപ്പിഴകളുടെ ഘോഷയാത്രകള്‍ കാണുന്നു. പ്രതിഭയുടെ കനലാട്ടം.. സ്വകാര്യ ജീവിതത്തില്‍ തിന്മയുടെ മിന്നലാട്ടം. ഇവിടെയാണു നബി..ഗാന്ധി..യേശു..ബുദ്ധന്‍...ശ്രീരാമചന്ദ്രന്‍..ഇവരൊക്കെ പ്രസക്തരാകുന്നത്. ഉള്ളൂം പുറവും ധവളിമ.. വിശുദ്ധി. ഒരു പുഴുക്കുത്തു പോലുമില്ല. ജീര്‍ണ്ണതയോട് സന്ധിയില്ലാ പോരാട്ടം. കര്‍ശനത വേണ്ടിടത്ത് സോഫ്റ്റ് ആകുന്നതാണു തിന്മ. തിന്മക്കെതിരെ അല്പ്പമൊന്ന് കര്‍ശനമായിപ്പോയാല്‍ എന്താണൊരു കുഴപ്പം ? അതിനെക്കൊണ്ട് സമൂഹത്തിനു നന്മയല്ലാതെ വരുമോ? ഇപ്പോഴെങ്കിലും തിന്മക്കെതിരെ ഈര്‍ക്കിലിയല്ല, ചാട്ടുളി പ്രയോഗിക്കുന്ന ഒരു ദര്‍ശനം...തിന്മയിലേക്ക് വഴി തുറക്കുന്ന എല്ലാ പാലങ്ങളുടെയും കവാടം അടച്ചു പൂട്ടുകയല്ല.. പാലം തന്നെ തകര്ത്തു കളയുന്ന ഒരു ദര്‍ശനം വ്യതിരിക്തമായ ഒരു വേഷസങ്കല്പ്പം സ്വീകരിച്ചതിന്റെ പൊരുള്‍ പരാതിക്കാരനു മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ദര്‍ശനങ്ങള്‍ കാര്യങ്ങളെ നോക്കിക്കാണുന്ന വീക്ഷണകോണുകള്‍ പലതാകാം. ഇഷ്ടമുള്ളത് സ്വീകരിക്കാം. തിന്മയുടെ നേരെയെടുക്കുന്ന ഒരാത്യന്തിക സമീപനം വേണ്ടതില്ല എന്നഭിപ്രായമുള്ളവര്‍ക്ക് അത് സ്വീകരിക്കാതിരിക്കാം. സ്വീകരിക്കാം. തിരസ്കരിക്കാം. പക്ഷേ കാടത്തമാണെന്ന് ചിത്രീകരിക്കുന്നത് അനീതിയല്ലേ?

Anonymous said...

http://paraathikkaaran.blogspot.com/2008/10/blog-post_15.html
ഇനി നിറ്റ്യസാക്ഷി ഇങ്ങോട്ട് പോര്... ഒച്ചവയ്ക്കാതെ സംസാരിക്കാം, ചിന്തകനു, മറ്റ് വിചാരക്കാരും പോര് പക്ഷെ തെറിയുടെ ചാക്ക്കെട്ട് ഇവിടെ ഇട്ടേച്ച് പോരുക, കാരണം ഈ ബ്ലോഗ് ഒരു ഇന്ത്യൻ റെയിൽ പാതയല്ല....ഏത്.... അത്!

ഇസ് ലാം വിചാരം said...

2. പർദ്ദയെ ചോദ്യം ചെയ്യപ്പടുന്ന സാഹചര്യം അത് ഒരു മതചിഹ്നമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലിൽ നിന്നുമാണ്,……………….. ഇതിലും നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഇസ്ലാം നാമധാരികൾ ആയിട്ടുള്ള സ്ത്രീകൾ ആണ് രംഗത്ത് വന്നത്, ( ഈ പാരഗ്രാഫിനെ നിങ്ങൾ എങ്ങനെ കാണുന്നു, ഇതല്ല ശരി എങ്കിൽ ശരി ഏത്, തൽക്കാലം കേരളത്തിലെ സാമൂഹ്യ് ചുറ്റുപാടിൽ നിന്നും മറുപടി മതി , കാരണം ഇസ്ലാമിക രാജ്യങ്ങളിൽ പർദ്ദ അത് പിന്നീടൊരിക്കൽ ആകാം മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ഗൾഫ് വാർ റിപ്പോർട്ട് ചെയ്ത്പോലിരിക്കും അതാണ് ഇസ്ലാം വിചാരത്തിന്റെ പോസ്റ്റിൽ കാണാൻ കഴിഞ്ഞത് )

ഈ ചോദ്യം മനസ്സിലായില്ല. ഏത് ഇസ്ലാം നാമധാരികള്‍ ആയിട്ടുള്ള സ്ത്രീകള്‍ ആണ് ഉദ്ദേശിക്കുന്നത്? ബി.ബി.സി.ചിത്രത്തിലെയാണോ? വ്യക്തമാക്കിയാല്‍ ഉത്തരം പറയാന്‍ ശ്രമിക്കാം. കേരളത്തിലെ സാമൂഹ്യ് ചുറ്റുപാടിൽ നിന്നും മറുപടി മതിയെങ്കില്‍ ഒരു പ്രശ്നവുമില്ലല്ലോ പരാതിക്കാരന്‍... ഇഷ്ടമുള്ളവര്‍/ പര്‍ദ ശരിയാണെന്ന് തോന്നുന്നവര്‍ ധരിക്കട്ടെ.. അല്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ... സൗദിയിലേക്ക് കാടു കയറുന്നതും വിമാനം കയറുന്നതും ആരാണു ജബ്ബാര്‍ മാഷല്ലാതെ? സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടുത്തെ വലിയ 'മനുഷ്യാവ കാശലംഘനത്തെക്കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ മറുപടി പറഞ്ഞു..അത്രേയുള്ളൂ. "മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ഗൾഫ് വാർ റിപ്പോർട്ട് ചെയ്ത്പോലിരിക്കും " എന്നതൊക്കെ. ഞങ്ങളൊക്കെ ഗള്‍ഫില്‍ ജീവിക്കച്ചിരുന്നവരും/സൗദി കണ്ടവരും ഒക്കെയാണെന്നറിയുക.. 'സ്വാനുഭവം' എന്നത് ചിലര്‍ക്ക് മാത്രമാണുള്ളതെന്നു വിചാരിക്കരുത്.. അത് എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണല്ലോ. ഞങ്ങളൊന്നും ഈ 'സ്വാനുഭവ'ക്കാര്‍ പറയുന്നത് പോലുള്ളതൊന്നും കേട്ടിട്ടില്ല. തിന്മ സൗദിയിലും ലോകത്തെല്ലായിടത്തും ഉണ്ട്. 'സ്വാനുഭവക്കാര്‍' ക്രൂരമായ സാമാന്യവല്‍ക്കരണമാണു നടത്തുന്നതെന്നറിയാന്‍ ഒരിക്കലെങ്കിലും ഗള്‍ഫ് മേഖല സന്ദര്‍ശിച്ചവര്‍ക്കറിയാം. 'സ്വാനുഭവക്കാര്‍' സാധാരണ പറയാറുള്ളത് അവിടെ വീട്ടു വേലക്കാരെ പീഢിപ്പിക്കുന്നു.. അറബികള്‍ വനിതകളെ നോക്കിക്കളയുന്നു എന്നൊക്കെയാണല്ലോ... ഇതൊക്കെ എന്തെങ്കിലും അര്‍ത്ഥമുള്ള വാദഗതിയാണോ? 'സ്വാനുഭവക്കാര്‍' ഗള്‍ഫില്‍ ജോലി തേടിപ്പോയിക്കാണും.അന്നേരം വിസ കിട്ടീയത് ഏതെങ്കിലും ഒരറബി പീഢകന്റെ കീഴിലാകും. അയാള്‍ക്ക് ഇസ്ലാമുമായി എന്തു ബന്ധമെന്നൊന്നും ചിന്തിക്കാതെ അയാളുടെ തിന്മയെല്ലാം മതത്തിനു മേല്‍ വെച്ചു കെട്ടുകയോ? "ഖുറാനോതിയിട്ട് ഇവരെന്തേ നന്നാകാത്തത്"? എന്നൊക്കെയാണു 'വലിയ' ചോദ്യം ചോദിക്കുന്നത്..!! ഇതിനൊക്കെയാണോ 'യുക്തിവാദം' എന്നു പറയുക????

ഇസ് ലാം വിചാരം said...

3. പര്‍ദ്ദ ധരിക്കുന്നവര്‍ ധരിക്കട്ടെ അത് അടിച്ചേല്‍‌പ്പിക്കാന്‍ പാടില്ല എന്നാണ് പരാതിക്കരന്റെ അഭിപ്രായം.....

പരാതിക്കാരനു താഴെ എന്റെ ഒപ്പ്!! ലോകമുസ്ലിങ്ങളുടെ മൊത്തം ഒപ്പ് !! ഞങ്ങള്‍ക്കും അത് തന്നെ അഭിപ്രായം!!

1. ലോകത്തില്‍ ഏത് മുസ്ലിമാണു പര്‍ദ അമുസ്ലിങ്ങളെയും ധരിപ്പിക്കുന്നത്?ധരിക്കണമെന്ന് വാദിക്കുന്നത്?

2. അപ്പോള്‍ പറയും സൗദി എന്ന്... പറയൂ.. സൗദിയില്‍ അമുസ്ലിം പൗരന്മാരുടെ എണ്ണമെത്ര? ഒരാള്‍ ഒരമുസ്ലിം പൗരന്‍? 100% പൗരന്മാര്‍ മുസ്ലിങ്ങളായ ഒരിടത്ത് അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമം ജോലി തേടി വരുന്ന വിദേശികള്‍ക്ക് ബാധകമാകുന്നത് 'മനുഷ്യാവകാശ' ലംഘനം????! എങ്കില്‍ നാം ഭാരതീയര്‍ ഇന്ത്യയില്‍ വരുന്ന വിദേശികള്‍ക്കൊക്കെ പ്രത്യേക നിയമുണ്ടാക്കേണ്‍ടി വരില്ലേ?..

3. സൗദിയിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഇറാനിലോ ‍ 'പര്‍ദ'ക്കെതിരെ ഏതെങ്കിലും 'വീര്‍പ്പുമുട്ടുന്ന' ഒരു അറബി വനിത എഴുതിയ ഒരു പുസ്തകം/കവിത/കഥ/ലേഖനം/സിനിമ? പേരു പറയണേ...(ജബ്ബാര്‍ മാഷിന്റെ ലേഖനത്തിന്റെ പേരു പോര.. അനുഭവിക്കുന്ന ആളുകള്‍ എഴുതിയത്...അത് പര്‍ദയെക്കുറിച്ചായിരിക്കുകയും വേണം. പര്‍ദ'യാണിവിടുത്തെ ചര്‍ച്ച.)

4. ജനാധിപത്യത്തെ കുറിച്ച് വലിയവായില്‍ പ്രസംഗിക്കുന്നവരാണ് നാമെല്ലവരും.സൌദിയിലെ മഹാ ഭൂരിപഷം ആളുകളും
അംഗീ‍കരിക്കുന്ന ഒരു നിയമത്തെ നാമെന്തിനെതിര്‍ക്കണം? സൌദിയിലെയും ഇറാനിലെയും 'പര്‍ദ്ദാധാരണം' ഒരു മനുഷ്യാവകാശ പ്രശ്നമായോ സ്ത്രീ സ്വതന്ത്രിയത്തിന്റെ പ്രശ്നമായോ അവിടെയുള്ളവര്‍ ഉന്നയിച്ചിട്ടുണ്ടോ?

5. കത്തെല്ലാവരും പര്‍ദ ധരിക്കണമെന്ന് മുസ്ലിങ്ങള്‍ക്ക്/ഇസ്ലാമിനു വാദമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുമോ? പ്രബോധനമല്ലാതെ ബലാല്‍ക്കാരം പര്‍ദ ധരിപ്പിക്കുന്നത് ആര്‍? എവിടെ?

ഇപ്പോള്‍ പരാതിക്കാരന്റെ മൂന്ന് ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ ഉത്തരം പറഞ്ഞു..ഇനി പരാതിക്കാരന്‍ പറയൂ..

ഇസ് ലാം വിചാരം said...

സോറി.. ഒരക്ഷരം മാഞ്ഞു പോയി.

5.ലോ കത്തെല്ലാവരും പര്‍ദ ധരിക്കണമെന്ന് മുസ്ലിങ്ങള്‍ക്ക്/ഇസ്ലാമിനു വാദമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുമോ? പ്രബോധനമല്ലാതെ ബലാല്‍ക്കാരം പര്‍ദ ധരിപ്പിക്കുന്നത് ആര്‍? എവിടെ?

ഇസ് ലാം വിചാരം said...

നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം” എങ്കില്‍ ആ വ്യവസ്ഥിതി നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ആ മഹത്വപരമായ,സഹിഷ്ണപരമായ താത്വീക ദര്‍ശനം പ്രതിഫലീക്കുന്നില്ലല്ലോ.ഏതൊരു മതത്തിനും സ്വാതന്ത്രം നല്‍കുക എന്നത് തന്നെയല്ലേ, ആ ദര്‍ശനത്തിന്റെ പൊരുള്‍ ?. ഈ ചോദ്യത്തിന് ഇസ്ലാം ഭായി അവിടെ ഉത്തരം നൽകി എന്ന് പറയുക വയ്യ, അദ്ദേഹം എന്തൊക്കയോ പറയാൻ ആഗ്രഹിച്ചു എന്നത് സത്യമാണ്. കുറച്ചൂടെ ചുരുക്കി പറഞ്ഞാൽ

“ പ്രിയ പരാതിക്കാരാ..ഒരു പാട് നന്ദിയുണ്ട്... താങ്കളുടെ സ്നേഹപൂര്‍ണ്ണമായ അന്വേഷണങ്ങളോട്...നമുക്ക് ചര്‍ച്ച ചെയ്ത് നോക്കാം..

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്കെന്റെ മതം. ഇത് പ്രവാചകന്റെ വചനം. ഖുറാനിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. ഇതനുസരിച്ചു തന്നെയാണിസ്ലാം മുന്നോട്ട് പോകുന്നത്. ഇതിനെതിരെ എന്തെങ്കിലും എവിടെയെങ്കിലും നടക്കുന്നെങ്കില്‍ അത് ഇസ്ലാമിക വിരുദ്ധമാണെന്നത് തീര്‍ച്ച. പ്രവാചകന്റെ പള്ളീയില്‍ ഒരിക്കല്‍ നജ്റാനില്‍ നിന്നു വന്ന ക്രിസ്ത്യന്‍ പാതിരി സംഘം വന്നു. അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമായി. അപ്പോള്‍ പ്രവാചകന്‍ ആ പള്ളീയില്‍ തന്നെ പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. ഇതാണിസ്ലാം. ഒരു പാടു ഉദാഹരണങ്ങളുണ്ട് പറയാന്‍ ..ചരിത്രത്തില്‍ നിന്നു. പക്ഷേ.. എല്ലാം പറയുന്നില്ല. ഏതൊരു മതത്തിനും സ്വാതന്ത്രം നല്‍കുക എന്നത് തന്നെയാണു, ഇസ്ലാം എന്ന ദര്‍ശനത്തിന്റെ പൊരുള്‍. വ്യവസ്ഥിതി നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ആ മഹത്വപരമായ,സഹിഷ്ണപരമായ താത്വീക ദര്‍ശനം പ്രതിഫലീക്കുന്നില്ലല്ലോ എന്നാണെങ്കില്‍ തെളിവ് എവിടെ? ഒരു തെളിവ് പറയൂ എന്നിട്ടാകാം ഇനി ബാക്കി. ഏത് രാജ്യത്ത് ഏതസഹിഷ്ണുത? ഇസ്ലാമിക രാജ്യത്ത് നടന്നതാണു പ്രവാചകന്റെ മുന്‍ ചൊന്ന സംഭവം. യഥാര്‍ത്ഥ ഇസ്ലാമിക രാജ്യം ആദ്യം പിറന്നത് പ്രവാചകന്റെ കാലത്തായിരുന്നു. മദീനയില്‍. പിന്നെ അത് വളര്‍ന്നു പന്തലിച്ചു. ആ ഇസ്ലാമിക രാജ്യത്ത് പൗരന്മാരായി ജൂതന്മാരുണ്ടായിരുന്നു. പിന്നെ ക്രിസ്ത്യാനികള്‍. അവാരും പര്‍ദ/ഇസ്ലാമിക വേഷമണിഞ്ഞില്ല. ഒരു ഇസ്ലാമിക രാജ്യത്ത് അമുസ്ലിം പൗരന്മാര്‍ക്ക് എന്തൊക്കെ സ്വാതന്ത്യങ്ങള്‍ നല്‍കണമെന്ന് കിറുക്ര്യത്യമായി നിര്‍ വചിച്ച മതമാണിസ്ലാം. അവര്‍ക്ക് അവരുടെ മതം. മുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളുടെ മതം. വിശ്വാസവും എല്ലാ ആചാരങ്ങളും സം രക്ഷിക്കപ്പെടും. ചരിത്രത്തില്‍ നിന്ന് തെളിവുകളും പിന്നെ പൗരന്മാരോടെടുക്കുന്ന സമീപനത്തെച്ചൊല്ലി പ്രവാചകന്റെ അനുശാസനകളും ഒരു പാടുണ്ട്. പിന്നെയാകാം. പിന്നെ സൗദിയിലെ പര്‍ദയുടെ കാര്യമാണെങ്കില്‍ അതിനു ഞാന്‍ ഉത്തരം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

1. സൗദിയില്‍ ഒരൊറ്റ അമുസ്ലിം പൗരനില്ല. വിമര്‍ശകര്‍ പറയട്ടെ... സൗദിയില്‍ അമുസ്ലിം പൗരന്മാരുടെ എണ്ണമെത്ര? ഒരമുസ്ലിം പൗരന്‍? 100% പൗരന്മാര്‍ മുസ്ലിങ്ങളായ ഒരിടത്ത് അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമം ജോലി തേടി വരുന്ന വിദേശികള്‍ക്ക് ബാധകമാകുന്നത് 'മനുഷ്യാവകാശ' ലംഘനം????! എങ്കില്‍ നാം ഭാരതീയര്‍ ഇന്ത്യയില്‍ വരുന്ന വിദേശികള്‍ക്കൊക്കെ പ്രത്യേക നിയമുണ്ടാക്കേണ്‍ടി വരില്ലേ?..

2. വിമര്‍ശകര്‍ പറയട്ടെ...സൗദിയിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഇറാനിലോ ‍ 'പര്‍ദ'ക്കെതിരെ ഏതെങ്കിലും 'വീര്‍പ്പുമുട്ടുന്ന' ഒരു അറബി വനിത എഴുതിയ ഒരു പുസ്തകം/കവിത/കഥ/ലേഖനം/സിനിമ?

3. ജനാധിപത്യത്തെ കുറിച്ച് വലിയവായില്‍ പ്രസംഗിക്കുന്നവരാണ് നാമെല്ലവരും.സൌദിയിലെ മഹാ ഭൂരിപഷം ആളുകളും
അംഗീ‍കരിക്കുന്ന ഒരു നിയമത്തെ നാമെന്തിനെതിര്‍ക്കണം? സൌദിയിലെയും ഇറാനിലെയും 'പര്‍ദ്ദാധാരണം' ഒരു മനുഷ്യാവകാശ പ്രശ്നമായോ സ്ത്രീ സ്വതന്ത്രിയത്തിന്റെ പ്രശ്നമായോ അവിടെയുള്ളവര്‍ ഉന്നയിച്ചിട്ടുണ്ടോ?

എല്ലാ മനുഷ്യരും ഈശ്വര സൃഷ്ടി ആണെന്നും, അന്യമതസ്ഥരെ ബഹുമാനിക്കുകയും അവരുടെ ആചാര അനുഷ്ടാനങ്ങളെ എതിർക്കുകയോ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്നും, ഏതൊരു മനുഷ്യനും അവന്റെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിച്ച് ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതൊന്നും ഇസ്ലാം അനുശാസിക്കുന്നില്ല എന്നും, ഒപ്പം നീ നിന്റെ ദീൻപ്രകാരം ജീവിക്കാൻ നിർബന്ധിതനുമാണ് “
ഇങ്ങനെ ഒരു ദർശനമാണോ ഖുറാൻ നൽകുന്നത്…….?

അതെ പരാതിക്കാരാ...ഇത് തന്നെ ..ഇത് മാത്രമാണു ഖുറാന്‍ അനുശാസിക്കുന്നത്.. എന്റെ ഒപ്പ്. ഒന്നല്ല.. ഒരായിരം...

ഇസ് ലാം വിചാരം said...

ഒ.കെ. അങ്ങോട്ട് വന്നേക്കാം..

http://paraathikkaaran.blogspot.com/2008/10/blog-post_15.html

പുതിയ ബ്ലോഗിനെല്ലാ ആശംസകളും.

സ്നേഹാദരവുകളോടെ ഇസ്ലാം വിചാരം.

Anonymous said...

ഇത് ഒരു മതാതിഷ്ടിത ചർച്ചയിലേയ്ക്ക് വഴിതിരിച്ച് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല പിന്നെ നിങ്ങളുടെ വാദഗതികൾക്ക് ഒരു പിൻബലത്തിന് നിങ്ങൾക്ക് നിങ്ങളുടെ, വിശ്വാസപ്രമാണങ്ങളെ ഉദ്ധരിക്കാവുന്നതാണ്.
1 പര്‍ദ മാത്രമല്ല നഗ്നത മറക്കാന്‍ പര്യാപ്തമായ വേഷങ്ങള്‍ എന്ന
താങ്കളുടെ അഭിപ്രായം വളരെ ശരിയാണു.
2 ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരു നടിമാരോട് അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ട് അതെക്കുറിച്ച്... അവര്‍ക്ക് അതിനു അവരുടെതായ ന്യായീകരണമുണ്ട്. അവരും പറയുന്നത് പരാതിക്കാരന്റ് വാദം തന്നെ..
ഇവിടെ ഇതിൽ നിന്നും മനസ്സിലാകുന്നത്, ഞാൻ പറഞ്ഞ കാര്യങ്ങൾ വസ്ത്രത്തെക്കുറിച്ചുള്ളത് തെറ്റാണ്, അല്ല്ങ്കിൽ ഒരു ഗ്ലാമറസ്സ് നടിയുടെ അഭിപ്രായത്തിന് തുല്ല്യമാണ് എന്നാണ് ശരിയല്ലെ....? എന്റെ ശരി തെറ്റാണ് എന്ന് നിങ്ങൾ പറഞ്ഞതിൽ നിന്നും ഞാൻ വിവക്ഷിച്ചത് പാട്ട് രംഗങ്ങളിൽ മസാല നടികൾ ഉടുക്കുന്ന വേഷമാണ് എന്ന ഒരു അർത്ഥം താങ്കൾ ക്ൽ‌പ്പിക്കുന്നു. ഇത് ശരിയായ ഒരു ചിന്ത ആണോ ? ( ഇവിടെ ഇപ്പോൾ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത് കേരളവുമായി ബന്ധപ്പെട്ട് മാത്രമാണ് കരാണം എനിക്ക് എന്റെ നിഗമനങ്ങൾക്ക് ഉദാഹരണം കാണിക്കാൻ യുറോപ്പിലേയ്ക്കോ, സൌദിയിലേയ്ക്കോ പോകാൻ താത്പര്യമില്ല ഒപ്പം കേരളത്തിൽ പർദ്ദയുടെ പ്രാധാന്യം എന്ന കാഴ്ച്ചപ്പടിൽ മുന്നോട്ട് പോകാം) കേരളത്തിലെ സ്ത്രീകൾ വസ്ത്രം ഉടുക്കാൻ തുടങ്ങിയതിന്റെ ചരിത്രത്തിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നില്ല., പക്ഷെ വസ്ത്രങ്ങൾ ഏതെങ്കിലും മതത്തിന്റെ സൃഷ്ടി അല്ല എന്ന് ദൃഡമായി വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. കാരണം (കാക്കത്തൊള്ളായിരം വർഷങ്ങൾക്ക് മുൻപ്) ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വസ്ത്രത്തോടെ ആയിരുന്നില്ലല്ലോ, പിന്നെ കാലക്രമത്തിൽ അതിന്റെ ആവശ്യകത മനസ്സിലാക്കി മനുഷ്യൻ വസ്ത്രം അവന്റെ ആവശ്യത്തിനും സൌകര്യത്തിലും ഉണ്ടാക്കി എടുത്തു സിമ്പിൾ ആയി പറഞ്ഞാൽ വസ്ത്രത്തിന്റെ ഉല്പത്തി ഇങ്ങനെ ആവാം. കാലഘട്ടത്തിനും, ദേശത്തിനും, കാലാവസ്ഥയ്ക്കും അനുസൃതമായി പലരൂപത്തിലും ഭാവത്തിലും വസ്ത്രം പ്രത്യക്ഷപ്പെട്ടു. മതങ്ങൾ തങ്ങൾക്ക് സ്വീകര്യമായ് രീതിയിൽ വസ്ത്രം ധരിക്കാ‍ൻ വിശ്വാസികളെ പ്രേരിപ്പിച്ചു, ഒപ്പം അവരുടെ പുരോഹിതരുടെ വസ്ത്രം അവർ നിർകർഷിച്ച രീതിയിൽ രൂപപ്പെട്ടു . പർദ്ദ എന്ന വസ്ത്രം അങ്ങനെ മതത്തിന് വേണ്ടി രൂപം കൊണ്ട ഒരു വേഷമായിരുന്നില്ല. മരുഭൂമിയിലെ ജീവിത ചുറ്റുപാടിൽ സ്വയം രൂപം കൊണ്ട ഒരു വസ്ത്രമായിരുന്നു ഇത്. ഇസ്‌ലാം മതം രൂപം കൊള്ളുന്നതിന് മുൻപ് തന്നെ പർദ്ദ ആളുകൾ ഉപയോഗിച്ചിരുന്നു. കാലക്രമത്തിൽ ഇസ്ലാം മതം അതിനെ ദത്തെടുത്തു, അതാണ് സംഭവിച്ചത്......ഇതിൽ എന്തെങ്കിലും അപാകത ഉള്ളതായി തോന്നിയിരുന്നില്ല., ഇസ്ലാം മതം മാർക്കറ്റ് ചെയ്തപ്പോൾ (പ്രചരിച്ചപ്പോൾ) പർദ്ദ കൂടെ പ്രചരിക്കതിരുന്നതിന്റെ കാരണവും അത് ഒരു വസ്ത്രം എന്നതിനപ്പുറത്ത് ഒരു ഡ്രസ്സ് കോഡായി വ്യാഖ്യാനിക്ക പ്പെടാതിരുന്നതിനാൽ ആണ്, അല്ലെങ്കിൽ ഏറ്റവും കൂടുതൽ മുസ്ലീംഗൾ ഉള്ള മലപ്പുറം പർദ്ദ ഇല്ലാത്ത ഒരു മുസ്ലീസ്ത്രീയേയും കാണാൻ കഴിയുമായിരുന്നില്ല.

പർദ്ദ ഒരു ഇസ്ലാമികവേഷം ആണെന്നും അത് ഇടാത്തവർ വിശ്വാസികൾ ആയിരിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്നും, അത് അനുഷ്ടിക്കേണ്ട ദീനുകളിൽ ഒന്നാണ് എന്ന ഉദ്ബോധനവും ഒക്കെ ആണ് ജബ്ബാർ മാഷിനെ പോലുള്ളവർ എതിർക്കുന്നത്. ദീൻ പ്രകാരം ജീവിക്കാൻ ഒരു മുസ്ലീം പ്രതിഞ്ഞാബദ്ധനാണ് അപ്പോൾ ഈ വസ്ത്രം ധരിക്കാൻ താത്പര്യ മില്ലാത്തവർക്ക് അത് ഒരു അടിച്ചമർത്തൽ അന്തരീക്ഷം സൃഷ്ടിക്കുന്നു ഈ അടിച്ചമർത്തലിനെതിരെ ആണ് പ്രതികരിക്കുന്നത്….

കേരളത്തിലെ സ്ത്രീകൾ ജതിമത ഭേദമന്യേ ഉൾക്കൊണ്ട ഒരു വസ്ത്രമായിരുന്നു ചുരിദാർ എന്ന വസ്ത്രം, (ഇന്ന് കേരളത്തിലുള്ള പർദ്ദ ദാരിണികൾ മിക്കവാറും എല്ലാവരും തന്നെ പർദ്ദയ്ക്ക് താഴെ ചുരിദാർ അണിയുന്നു ഒരു മേൽ വസ്ത്രം എന്ന നിലയിൽ ആണ് പർദ്ദ ഉപയോഗിക്കപ്പെടുന്നത്) ഇനീ ഇസ്ലാം ഭായിയുടെ ഒരു വരി പേസ്റ്റിയ്ട്ട് ബാക്കി പറയാം
“ഇസ്ലാമിന്റെ വേഷസങ്കല്പ്പം നഗ്നത മറക്കുക എന്ന ഒരേ ഒരു ധര്‍മ്മം മാത്രം നിര്‍ വഹിക്കാന്‍ വേണ്ടിയല്ല ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.“
ഇനീ ഇസ്ലാം ഭായി ഇത് നിർവചിച്ചു തരുക, ഇസ്ലാമിന് എന്താണ് പ്രത്യേഗ വേഷ സങ്കല്പം ? ഇസ്ലാം പിറന്നത് സൌദിയിൽ ആയതിനാൽ അവിടെ ഒന്നു നോക്കാം മുകളിൽ ഞാൻ പറഞ്ഞിരുന്നു സൌദി വസ്ത്രങ്ങളെകുറിച്ച് പ്രതിപാദിക്കാൻ താത്പര്യമില്ലന്ന് എങ്കിലും ഈ പ്രശ്നത്തിൽ അവിടെ ഒന്നു എത്തിനോക്കാതെ പറ്റില്ലാത്ത ഒരു അവസ്ഥ സംജാതമായിരിക്കുന്നു. എന്തായിരുന്നു പ്രവാചന്റേയും, പത്നി മാരുടേയും വേഷം ? നീളൻ കുപ്പായം അത്, നബിതിരുമേനി ജനിക്കുന്നതിന് മുൻപേ ഉണ്ടായിരുന്ന വസ്ത്രം ആണ് പഴയ സങ്ക്ല്പത്തെ അതിലെ ശരിയും സുരക്ഷയും മനസ്സിലാക്കി ഉൾക്കൊണ്ടു എന്നല്ലാതെ എന്താണ് എന്ന് ഒന്നു വെക്താമാക്കമോ ? പിന്നെ താങ്കൾ പറയുന്ന വസ്ത്രം നിർവ്വഹിക്കേണ്ട മറ്റ് ധർമ്മം ഏതാണ് ? മതപരമായ ഒരു തിരിച്ചറിയൽ ആണോ....? അതോ പുരുഷന്റെ കാമാർത്തമായ കണ്ണുകളിൽ നിന്നും സ്ത്രീയുടെ നഗ്നത മറച്ച് വയ്ക്കണം എന്നാണോ ? താങ്കളുടെ പലപോസ്റ്റിലും കമന്റിലും താങ്കൾ പറഞ്ഞിട്ടുള്ളത് ഇവിടെ പേസ്റ്റാം
“അങ്ങിനെ എല്ലാ അശ്ലീലതയും നിരോധിക്കുന്ന ഒരു രാജ്യം മറ്റൂള്ള മതവിശ്വാസികള്‍ക്ക് അതൊക്കെ അനുവദിക്കുമോ? അപ്പോള്‍ ചോദിക്കും സാരിയുടുത്താല്‍ അശ്ലീലതയാണോ എന്ന് ? മുഖവും കയ്യുമൊഴിച്ച ഭാഗങ്ങള്‍ മറക്കാതെയാകുമ്പോള്‍ അത് തടയുന്നത് തെറ്റാണോ? “
അപ്പോൾ ഇസ്ലാം വിചാരം , ദൈവത്തിന്റെ മൂല്ല്യവിചാരം സ്ത്രീയുടെ മുഖവും കയ്യുമൊഴിച്ച ഭാഗങ്ങള്‍ നഗ്നത എന്ന നിർവചനത്തിൽ പെടും, അതുകൊണ്ട് ഇനീ ആപേക്ഷികം എന്ന വാക്കിന് വിരാമം, കാരണം നമുക്ക് ഇപ്പോൾ ഒരു റേഞ്ച് വയ്ക്കാൻ പറ്റുന്നു. കേരളത്തിൽ, മുകളി ഞാൻ പറഞ്ഞു ചുരിദാർ വളരെ പോപ്പുലർ ആയ വസ്ത്രമാണെന്ന് പിന്നെ താങ്കൾ പറഞ്ഞപോലെ ഇവിടെയും ആപേക്ഷികമായ കാരണങ്ങളാൽ ചിലർ കഴുത്ത് ഇറക്കിവെട്ടുന്നു, ചിലർ കൈക്ക് ഇറക്കം കുറയ്ക്കുന്നു തുടങ്ങിയ പ്രവണതകൾ കാണുന്നുണ്ട്, പിന്നെ വസ്ത്രത്തിന്റെ സുതാര്യതയും താങ്കൾക്ക് പറയാം . ചുരിദാർ എന്ന വസ്ത്രവും പർദ്ദ ചെയ്യുന്ന എല്ലാ പണികളും ചെയ്യുന്നു, പിന്നെ ചുരിദാറിൽ ചെയ്യുന്ന വികൃതികളൊക്കെ പർദ്ദ ആയാലും ചെയ്യാം, ഇവിടെ ബാധകമായത് നഗ്നത എന്നതിന്റെ ആപേക്ഷികതയിൽ അധിഷ്ടിതമായ നിർവ്വചനമാണ്. അതുകൊണ്ട് മാന്യമായ വസ്ത്രം എന്നതിന് ഒരു നിർവ്വചനം ആയി . ഇപ്പോൾ ഒരുകാര്യം വ്യക്തമാണ്, പർദ്ദയില്ലങ്കിലും മറ്റ് വസ്ത്രങ്ങൾ ധരിച്ചാലും അവിടെ “ഇസ്ലാമിന്റെ മൂല്യവിചാരം ദൈവികമാര്‍ഗ്ഗദര്‍ശനത്താല്‍ പ്രചോദിതമാണു“ എന്ന ഉദ്ധരിണിക്ക് മൂല്ല്യശോഷണം സംഭവിക്കുന്നില്ല എന്ന്. ശരിയല്ലെ ? അപ്പോൾ പർദ്ദ നിർബന്ധമാക്കിയില്ലങ്കിലും, ഇസ്ലാമിന്റെ സദാചര ബോധത്തിന് ( അങ്ങനെ ഉള്ളവർക്ക്) മൂല്ല്യശോഷണം ഒന്നും സംഭവിക്കുകയില്ല. പിന്നെന്താണ് മാഷെ പർദ്ദയെ ഇത്ര മഹത്വവൽക്കരിക്കുന്നത് ? പിന്നെ മാന്യമായി പറഞ്ഞാൽ പോരെ പർദ്ദ ഇന്നുമുതൽ ഞങ്ങൾ മുസ്ലീം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രമാണെന്ന്, ആര് തടയാൻ വരും ? അങ്ങനെ ആരെങ്കിലും തടഞ്ഞാൽ അത് നിങ്ങൾ തന്നെ ആയിരിക്കും. ഒരു മുസ്ലീം സ്ത്രീ ഇതിന്റെ പെരിൽ സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചാൽ ഇന്ത്യൻ ജനാധിപത്യവും, മനുഷ്യാവകാശ പ്രവർത്തകരും അവർക്കൊപ്പം നിൽക്കും, അത് ഇസ്ലാം വിരോധം കൊണ്ടല്ല, മറിച്ച് ഇസ്ലാമിനുള്ള മൂല്ല്യവിചാരം, മനുഷ്യാവകാശങ്ങൾക്കും ബാധകമായതിനാൽ.

-*- എന്താണു നഗ്നത സഹോദരാ..? ഇത് രണ്ടു പേര്‍ക്ക് രണ്ടു തരത്തില്‍ നിര്‍വചിക്കാന്‍ കഴിയാത്ത കാര്യമാണോ?സ്ത്രീകളുടെ വേഷവിധാനത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ ഒരു വീട്ടില്‍ തന്നെ വ്യത്യസ്ത നിര്‍ വചനങ്ങള്‍ സ്വീകരിക്കുന്നുണ്ട്.
മുകളിൽ നമ്മൾ ഒരു തീരുമാനത്തിൽ എത്തി നഗ്നതയെ നിർവചിച്ചു. എന്റെ അറിവിൽ ഈ നിർവചനം തന്നെയാണ് കേരളത്തിൽ നിലനിൽക്കുന്നത്
( മാന്യമായി ജീവിക്കുന്നവർ അങ്ങനെ തന്നെ ആണ് ജീവിക്കുന്നത് ) ഒരു ജനാധിപത്യ രാജ്യത്തിൽ ഇതിൽ കൂടുതൽ പ്രദീക്ഷിക്കാമോ ? കേരളത്തിൽ ഇന്നുവരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ, മതമോ അല്ലങ്കിൽ ഏതെങ്കിലും സംഘടനയോ സ്ത്രീകൾക്ക് ചേർന്നത് അല്പവസ്ത്രമാണ് എന്ന് പറഞ്ഞിട്ടില്ല, മാന്യമയ വസ്ത്രം ധരിക്കണം എന്നെ ( ഈ മാന്യത എന്ന ആപേക്ഷികത മുകളിൽ പറഞ്ഞിട്ടുണ്ട്) പറ്ഞ്ഞിട്ടുള്ളു. താങ്കളെ പോലുള്ളവരുടെ ഭയം കാണുമ്പോൾ ബിക്കിനി സംസ്കാരം നമ്മളെ കീഴ്പ്പെടുത്തി എന്നു തോന്നും,

മേനിപരച്ചിലിൽ അല്ല കാര്യം ഇനീ താങ്കളുടെ സാക്ഷ്യപ്പെടുത്തലുകളിലൂടെ പോകാം

-*- മതം മൂല്യം പഠിപ്പിച്ചത് കൊണ്ട് മാത്രം ഒരു തുള്ളീ മദ്യപാനം ചെയ്യാത്ത ലക്ഷങ്ങള്‍... മതം വിലക്കിയത് കൊണ്ടു മാത്രം കര്‍ശനമായ മൂല്യവിചാരം കാത്തു സൂക്ഷിക്കുന്നവര്‍...
ഇസ്ലാം ഭായിയുടെ വണ്ടി ട്രാക്ക് മാറി ഓടാൻ തുടങ്ങിയതിനാൽ ഇവിടെ നിർത്തുന്നു.

sanju said...

ആരോടും തര്‍ക്കത്തിനല്ല ഒരു സംശയം മത്രമാണ്. ചോദിക്കാന്‍ അവസരം ഇവിടെകിട്ടിയതു കൊണ്ടുമാത്രം ചോദിക്കുകയാണ്. മാന്യമായ വസ്ത്രം ധരിക്കണമെന്നു പറയുന്നതു നല്ലതുതന്നെ പക്ഷെ മുഖവും കൈവിരലുകള്‍ പോലും മറയ്ക്കത്തക്കരീതിയില്‍ വസ്ത്രം ധരിക്കണമെന്നു പറയുന്നത് (അത് പര്‍ദ്ദയോ മറ്റെന്തൊ അകട്ടെ)ശരിയോ. വിരലുകള്‍ എന്ത് പ്രലോഭനമാണ് ഉണ്ടാക്കുക.അധവാ ഉണ്ടാ‍ക്കുന്നെങ്കില്‍ തന്നെ അത് ചില മാനസികരോഗികള്‍ക്കായിരിക്കും. വളരെകുറച്ച് മാനസികരോഗികള്‍ക്ക് വേണ്ടി നമ്മുടെ അമ്മ പെങ്ങന്‍മാര്‍ കൊടും ചൂടത്തു വിയര്‍ത്തൊലിക്കണോ.

ഇസ് ലാം വിചാരം said...

"ഇത് ഒരു മതാതിഷ്ടിത ചർച്ചയിലേയ്ക്ക് വഴിതിരിച്ച് വിടാന്‍ പരാതിക്കാരന്‍ ആഗ്രഹിക്കുന്നില്ല"..ശരി..സമ്മതം.1 "പര്‍ദ മാത്രമല്ല നഗ്നത മറക്കാന്‍ പര്യാപ്തമായ വേഷങ്ങള്‍ എന്ന
താങ്കളുടെ അഭിപ്രായം വളരെ ശരിയാണു. "ശരി തന്നെ.ശരിയായതു കൊണ്ടാണു ശരി വെച്ചത്. ശരി പരാതിക്കാരന്‍ പറഞ്ഞാലും ഇസ്ലാം വിചാരം പറഞ്ഞാലും ശരി തന്നെയാണെപ്പോഴും.


2 "ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരു നടിമാരോട് അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ട് അതെക്കുറിച്ച്... അവര്‍ക്ക് അതിനു അവരുടെതായ ന്യായീകരണമുണ്ട്. അവരും പറയുന്നത് പരാതിക്കാരന്റ് വാദം തന്നെ..
ഇവിടെ ഇതിൽ നിന്നും മനസ്സിലാകുന്നത്, ഞാൻ പറഞ്ഞ കാര്യങ്ങൾ വസ്ത്രത്തെക്കുറിച്ചുള്ളത് തെറ്റാണ്, അല്ല്ങ്കിൽ ഒരു ഗ്ലാമറസ്സ് നടിയുടെ അഭിപ്രായത്തിന് തുല്ല്യമാണ് എന്നാണ് ശരിയല്ലെ....? "എന്നൊന്നുമില്ല. പരാതിക്കാരന്‍ പറയുന്നത് പരാതിക്കാരന്റെ ശരി. ഗ്ലാമറസ് നടിയുടെത് അവരുടെ ശരി. നഗ്നതയുടെ മധ്യമ നിലപാടും വേഷത്തിന്റെ അതിര്‍ വരമ്പും മനുഷ്യന്‍ നിര്‍ണ്ണയിക്കുമ്പോള്‍ ഇങ്ങിനെ ആപേക്ഷികത വരുന്നത് സ്വാഭാവികം എന്നേ പറഞ്ഞുള്ളൂ. പരാതിക്കാരനെയും ഗ്ലാമറസ് ഗേളിനെയും തുല്യപ്പെടുത്തിയതൊന്നുമല്ല. അഭിപ്രായങ്ങളെയും തുല്യപ്പെടുത്തിയില്ല. ഗ്ലാമറസ് വേഷം ധരിക്കണമെന്ന് പരാതിക്കാരന്‍ കരുതുന്നു എന്നും പറഞ്ഞില്ല. എല്ലാവര്‍ക്കും അവരവരുടെ ശരിയല്ലേ എന്നു മാത്രമമാണു ചോദിച്ചത്. അത് വായിച്ച് സമപ്പെടുത്തി പറഞ്ഞു എന്നൊന്നും തെറ്റിദ്ധരിക്കല്ലേ പ്രിയ സഹോദരന്‍....."എന്റെ ശരി തെറ്റാണ് എന്ന് നിങ്ങൾ പറഞ്ഞതിൽ നിന്നും ഞാൻ വിവക്ഷിച്ചത് പാട്ട് രംഗങ്ങളിൽ മസാല നടികൾ ഉടുക്കുന്ന വേഷമാണ് എന്ന ഒരു അർത്ഥം താങ്കൾ ക്ൽ‌പ്പിക്കുന്നു. ഇത് ശരിയായ ഒരു ചിന്ത ആണോ ? "ഞാനങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ഛത് മുകളിലെഴുതിയല്ലോ.."( ഇവിടെ ഇപ്പോൾ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത് കേരളവുമായി ബന്ധപ്പെട്ട് മാത്രമാണ് കരാണം എനിക്ക് എന്റെ നിഗമനങ്ങൾക്ക് ഉദാഹരണം കാണിക്കാൻ യുറോപ്പിലേയ്ക്കോ, സൌദിയിലേയ്ക്കോ പോകാൻ താത്പര്യമില്ല ഒപ്പം കേരളത്തിൽ പർദ്ദയുടെ പ്രാധാന്യം എന്ന കാഴ്ച്ചപ്പടിൽ മുന്നോട്ട് പോകാം)"ഇതൊരു ശരിയായ കാഴ്ചപ്പാടു തന്നെ. കേരളത്തിലെ പര്‍ദക്ക് പിന്നില്‍ ഒരു മനുഷ്യാവകാശ ലംഘനവും കാണാതെ നിരാശരായാണു ചിലരൊക്കെ സൗദിക്ക് പറന്നത്. പരാതിക്കാരന്‍ കേരളത്തില്‍ തന്നെ ഒതുങ്ങി നിന്ന് ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ വളറെ നല്ല കാര്യം."കേരളത്തിലെ സ്ത്രീകൾ വസ്ത്രം ഉടുക്കാൻ തുടങ്ങിയതിന്റെ ചരിത്രത്തിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നില്ല., പക്ഷെ വസ്ത്രങ്ങൾ ഏതെങ്കിലും മതത്തിന്റെ സൃഷ്ടി അല്ല എന്ന് ദൃഡമായി വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. കാരണം (കാക്കത്തൊള്ളായിരം വർഷങ്ങൾക്ക് മുൻപ്) ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വസ്ത്രത്തോടെ ആയിരുന്നില്ലല്ലോ, പിന്നെ കാലക്രമത്തിൽ അതിന്റെ ആവശ്യകത മനസ്സിലാക്കി മനുഷ്യൻ വസ്ത്രം അവന്റെ ആവശ്യത്തിനും സൌകര്യത്തിലും ഉണ്ടാക്കി എടുത്തു സിമ്പിൾ ആയി പറഞ്ഞാൽ വസ്ത്രത്തിന്റെ ഉല്പത്തി ഇങ്ങനെ ആവാം. കാലഘട്ടത്തിനും, ദേശത്തിനും, കാലാവസ്ഥയ്ക്കും അനുസൃതമായി പലരൂപത്തിലും ഭാവത്തിലും വസ്ത്രം പ്രത്യക്ഷപ്പെട്ടു. മതങ്ങൾ തങ്ങൾക്ക് സ്വീകര്യമായ് രീതിയിൽ വസ്ത്രം ധരിക്കാ‍ൻ വിശ്വാസികളെ പ്രേരിപ്പിച്ചു, ഒപ്പം അവരുടെ പുരോഹിതരുടെ വസ്ത്രം അവർ നിർകർഷിച്ച രീതിയിൽ രൂപപ്പെട്ടു .ശരി... ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കുറെയൊക്കെ പരാതിക്കാരനോട് യോജിക്കുന്നു.പർദ്ദ എന്ന വസ്ത്രം അങ്ങനെ മതത്തിന് വേണ്ടി രൂപം കൊണ്ട ഒരു വേഷമായിരുന്നില്ല. മരുഭൂമിയിലെ ജീവിത ചുറ്റുപാടിൽ സ്വയം രൂപം കൊണ്ട ഒരു വസ്ത്രമായിരുന്നു ഇത്. ഇസ്‌ലാം മതം രൂപം കൊള്ളുന്നതിന് മുൻപ് തന്നെ പർദ്ദ ആളുകൾ ഉപയോഗിച്ചിരുന്നു. കാലക്രമത്തിൽ ഇസ്ലാം മതം അതിനെ ദത്തെടുത്തു, അതാണ് സംഭവിച്ചത്......മനസിലാക്കുക സഹോദരാ.. ഇസ്ലാം ആദ്യമേ പറഞ്ഞുവെച്ചിട്ടുണ്ട്. പര്‍ദയെക്കുറിച്ചല്ല. ഇസ്ലാമിന്റെ വസ്ത്ര സങ്കല്പ്പത്തെക്കുറിച്ച്. നോക്കുക. ഖുര്‍ ആനിലെ അധ്യായങ്ങള്‍. പതിനാലു നൂറ്റാണ്ടു മുമ്പ്..അത് ഏതാണ്ട് പര്‍ദ തന്നെ അല്ലെങ്കില്‍ പര്‍ദയുടെ രൂപം തന്നെ. മുന്‍ കൈയും മുഖവുമൊഴിച്ച് മറക്കണം. പിന്നെ ഇറുകിയ വസ്ത്രം ധരിക്കരുത്. ആകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുതെ. മുഖപടം മാറിലേക്ക് താഴ്ത്തിയിടണം. ഇത് തന്നെയാണു പര്‍ദയെങ്കില്‍ പര്‍ദ സ്വീകരിച്ചു കാണും. പര്‍ദയല്ലാതെ മറ്റെന്തെങ്കിലും വസ്ത്രത്തിനിത് യോജിക്കുമെങ്കില്‍ അതും സ്വീകരിക്കാം. ഉദാഹരണത്തിനു കേരളത്തില്‍ ചുരിദാറും മഫ്തയും ധരിക്കുന്നു. അയഞ്ഞതും ഈ രൂപത്തിലുമാണെങ്കില്‍ അതും പര്‍ദ പോലെ തന്നെ."ഇതിൽ എന്തെങ്കിലും അപാകത ഉള്ളതായി തോന്നിയിരുന്നില്ല., ഇസ്ലാം മതം മാർക്കറ്റ് ചെയ്തപ്പോൾ (പ്രചരിച്ചപ്പോൾ) പർദ്ദ കൂടെ പ്രചരിക്കതിരുന്നതിന്റെ കാരണവും അത് ഒരു വസ്ത്രം എന്നതിനപ്പുറത്ത് ഒരു ഡ്രസ്സ് കോഡായി വ്യാഖ്യാനിക്ക പ്പെടാതിരുന്നതിനാൽ ആണ്, അല്ലെങ്കിൽ ഏറ്റവും കൂടുതൽ മുസ്ലീംഗൾ ഉള്ള മലപ്പുറം പർദ്ദ ഇല്ലാത്ത ഒരു മുസ്ലീസ്ത്രീയേയും കാണാൻ കഴിയുമായിരുന്നില്ല."അതെ.. പര്‍ദയല്ല ഇസ്ലാമിന്റെ ഡ്രസ് കോഡ്. അങ്ങിനെ എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ മരുഭൂമിയില്‍ രൂപം കൊണ്ട വേഷം നമുക്ക് ധരിച്ചു കൂട എന്നൊന്നും എവിടെയും അലിഖിത/ലിഖിത നിയമമില്ല. കേരളത്തില്‍ പര്‍ദ ധരിച്ചിട്ട് ഒരസൗകര്യവും സ്ത്രീകള്‍ക്കുള്ളതായി കേട്ടിട്ടില്ല. പര്‍ദ ധരിക്കാനിഷ്ടമില്ലാത്തവരുണ്ടാകാം. അത് വേറെ കാര്യം. ഇസ്ലാമിനെത്തന്നെ ഇഷ്ടമില്ലാത്ത ജബ്ബാര്‍ മാഷിനെപ്പോലുള്ളര്‍ അറബിപ്പേരില്‍ ഇല്ലേ? ഖദീജ മുംതാസിനൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ജബ്ബാര്‍ മാഷിനുമുണ്ട്. പക്ഷേ എന്റെ വീട് ഉദാഹരിച്ചു ഞാന്‍ പറയ്ട്ടെ.. പര്‍ദ ധരിക്കുമ്പോള്‍ അത് മരുഭൂമിക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വേഷമാണെന്നൊന്നൊന്നും എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് തോന്നിയിട്ടില്ല. അവര്‍ ഒരസൗകര്യവും ഇത് വരെ സൂചിപ്പിച്ചിട്ടൂമില്ല. പിന്നെ സൗകര്യങ്ങള്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്. 1) ആഭരണഭ്രമത്തിനെ നിരാകരിക്കുന്നു. (പര്‍ദയും മഫ്തയും ധരിക്കുന്ന ഒരു സ്ത്രീക്ക് ആഭരണങ്ങളുടെ ആവശ്യമേയില്ല. ) 2. എളുപ്പത്തില്‍ ധരിക്കാനും അഴിക്കാനുമുള്ള സൗകര്യം. അങ്ങിനെയൊക്കെ അവര്‍ തന്നെ പറയുന്നതായി കേട്ടിട്ടുണ്ട്. അല്ലാതെ മരുഭൂമിയിലെ വസ്ത്രം എന്ന നിലയില്‍ ഒരസൗകര്യവും പര്‍ദക്കില്ല. അങ്ങിനെ ഒരു വേഷവുമില്ല. ഇതൊക്കെ വെറുതെ പറയുന്നതല്ലേ? ദുബായിയിലും ബഹ്റൈനിലുമൊക്കെ മലയാളി സ്ത്രീകള്‍ ധാരാളമായി സാരി ഉപയോഗിക്കുന്നു. ചുരിദാറും. അത് പോലെ മദാമ്മമാര്‍ അവരുടെ വേഷത്തില്‍ നടക്കുന്നു. മരുക്കാറ്റും പൊടിക്കാറ്റുമൊക്കെ അവര്ക്കും പ്രതിരോധിക്കണ്ടേ? അവരൊന്നും പര്‍ദയിലേക്ക് മാറുന്നില്ലല്ലോ കാലാവസ്ഥാ പ്രതിരോധത്തിനു വേണ്ടി? അങ്ങിനെ ഒരു വസ്ത്രവും പ്രത്യേക സാഹചര്യത്തെയൊന്നും കുറിക്കുന്നീല്ല. അല്ലെങ്കില്‍ അറബി സ്ത്രീകള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ പര്‍ദ മാറ്റി ചുരിദാര്‍ ധരിക്കുന്നതൊന്നും കാണുന്നില്ലല്ലോ. കേരളത്തില്‍ മരുക്കാറ്റില്ലല്ലോ. മരുഭൂമിയുമല്ല. അപ്പോള്‍ പിന്നെ കാലാവസ്ഥാ ഗവേഷണമൊക്കെ വെറുതെ? അങ്ങിനെയെങ്കില്‍ ചുരിദാറൊക്കെ കേരളത്തില്‍ എത്തിയത് എങ്ങിനെയാണു? ഏത് നാട്ടീലെ വേഷമാണു നമ്മള്‍ സ്വീകരിക്കാത്തത്? മനുഷ്യനു സൗകര്യമുള്ളതൊക്കെ മനുഷ്യന്‍ ധരിക്കുന്നു എന്നാണു കാണേണ്ടത്.. അങ്ങിനെയല്ലേ ശരി? പര്‍ദയുടെ കാര്യത്തില്‍ മാത്രം മരുക്കാറ്റും മരുഭൂമിയുമൊക്കെ വേണോ?"പർദ്ദ ഒരു ഇസ്ലാമികവേഷം ആണെന്നും അത് ഇടാത്തവർ വിശ്വാസികൾ ആയിരിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്നും, അത് അനുഷ്ടിക്കേണ്ട ദീനുകളിൽ ഒന്നാണ് എന്ന ഉദ്ബോധനവും ഒക്കെ ആണ് ജബ്ബാർ മാഷിനെ പോലുള്ളവർ എതിർക്കുന്നത്. ദീൻ പ്രകാരം ജീവിക്കാൻ ഒരു മുസ്ലീം പ്രതിഞ്ഞാബദ്ധനാണ് അപ്പോൾ ഈ വസ്ത്രം ധരിക്കാൻ താത്പര്യ മില്ലാത്തവർക്ക് അത് ഒരു അടിച്ചമർത്തൽ അന്തരീക്ഷം സൃഷ്ടിക്കുന്നു ഈ അടിച്ചമർത്തലിനെതിരെ ആണ് പ്രതികരിക്കുന്നത്…".


അതിന്റെ ലോജിക്ക് ആണു പിടീകിട്ടാത്തത്? പര്‍ദ ഒരു ഇസ്ലാമിക വേഷം ആണെന്ന് വിശ്വാസി പറയുന്നു. അല്ലെന്ന് തെളിയിക്കാന്‍ ജബ്ബാര്‍ മാഷിനവകാശമുണ്ടാകുമായിരുന്നു. പക്ഷേ മാഷിന്റെ ഭാഗ്യത്തിനും നമ്മുടെ ദൗര്‍ഭാഗ്യത്തിനും മാഷ് ഒരു വിശ്വാസിയല്ല. ദൈവനിഷേധിയാണെന്ന് മാഷ് തന്നെ പറയുന്നു. തെളിയിക്കുന്നു. അതിനു വേണ്ടി ബ്ലോഗുന്നു. പ്രസംഗിക്കുന്നു. അങ്ങിനെയുള്ള ഒരാള്‍ക്ക് പര്‍ദ ഇസ്ലാമിക വേഷമോ/അല്ലയോ എന്ന് തെളിയിക്കാന്‍ കഴിയുമോ? കാരണം മാഷ് ഖുറാനെ അംഗീകരിക്കുന്നില്ല. അത് മുഴുവന്‍ ചവറാണെന്നാണു വാദം. പ്രവാചകവചനനങ്ങളൊന്നും അംഗീകരിക്കുന്നില്ല. പ്രവാചകനെത്തന്നെയും അംഗീകരിക്കുന്നില്ല. ഇസ്ലാം തന്നെ പഴഞ്ചനും അപ്രസക്തവുമാണെന്ന് വാദിക്കുന്നു. അങ്ങിനെയുള്ള ഒരാള്‍ ഒരു മതത്തിന്റെ ഒരു പ്രമാണത്തെയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങിനെയാണു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരു വേഷം ഇസ്ലാമികമാണോ അല്ലയോ എന്നു പറയുക?നോക്കൂ. പരാതിക്കാരാ.. ഇസ്ലാമിക ലോകത്ത് ഒരു പാട് അഭിപ്രായ വ്യത്യാസങ്ങള്‍ കാണും.പക്ഷേ അതുന്നയിക്കുന്നവര്‍ പ്രമാണങ്ങളെ അംഗീകരിക്കുന്നവരും സ്വയം മുസ്ലിം എന്നു വാദിക്കുന്നവരുമാണു. പിന്നെ തെറ്റിദ്ധരിക്കല്ലേ... പര്‍ദയെ മാത്രമല്ല ഇസ്ലാമിലെ എന്തിനെയും ഏതിനെയും‍ എതിര്‍ക്കാന്‍ മതത്തിനു പുറത്തുള്ളവര്‍ക്കും അവകാശമുണ്ട്. അത് ജബ്ബാര്‍ മാഷിനുമൂണ്ട്. പക്ഷെ പരാതിക്കാരന്‍ വിചാരിക്കുന്നത് പോലെ, "പർദ്ദ ഒരു ഇസ്ലാമികവേഷം ആണെന്നും അത് ഇടാത്തവർ വിശ്വാസികൾ ആയിരിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്നും, അത് അനുഷ്ടിക്കേണ്ട ദീനുകളിൽ ഒന്നാണ് എന്ന ഉദ്ബോധനവും ഒക്കെ" എതിര്‍ക്കണമെങ്കില്‍ ഒരു വിശ്വാസി ആയിരിക്കല്‍ അത്യാവശ്യമാണു. ഉദാഹരണത്തിനു പൊട്ടുകുത്തല്‍/അമ്പലത്തില്‍ പോകല്‍/പൂജ ഹൈന്ദവാചാരമല്ല/വിശ്വാസമല്ല എന്ന് ആര്‍ക്കും വേണമെങ്കില്‍ വാദിക്കാം. പക്ഷേ ഒരു ഹൈന്ദവ പണ്ഠിതന്‍/വിശ്വാസി പ്രമാണങ്ങളുദ്ധരിച്ച് അത് ചോദ്യം ചെയ്യുമ്പോള്‍ ആ പ്രമാണം തന്നെ ചവറാണെന്ന്/വിഡ്ഡിത്തമാണെന്ന് പറയുന്ന ഒരാളോട് ആരെങ്കിലും സം വദിക്കുമോ ഇക്കാര്യം? ഉദാഹരണത്തിനു ഹിന്ദുക്കളുടെ പുണ്യവേദഗ്രന്ഥമായ ഭഗവദ് ഗീത കൊണ്ടു വന്നു. അന്നേരം ഗീത വിഡ്ഡിത്തമാണെന്ന് പറഞ്ഞാല്‍, ശ്രീരാമചന്ദ്രന്‍ മിത്താണെന്ന് പറഞ്ഞാല്‍ പിന്നെ ഹിന്ദു സഹോദരനു അയാള്‍ ഉന്നയിച്ച മതപരമായ ആരോപണം തെറ്റാണെന്ന് എങ്ങിനെ തെളിയിച്ചു കൊടുക്കാന്‍ കഴിയും? ദസ് കാപിറ്റല്‍ അംഗീകരിക്കാത്ത, മാര്‍ക്സിനെത്തന്നെ അംഗീകരിക്കാത്ത മാര്‍ക്സിസ്റ്റ് നിരൂപണമോ?!!!"കേരളത്തിലെ സ്ത്രീകൾ ജതിമത ഭേദമന്യേ ഉൾക്കൊണ്ട ഒരു വസ്ത്രമായിരുന്നു ചുരിദാർ എന്ന വസ്ത്രം, (ഇന്ന് കേരളത്തിലുള്ള പർദ്ദ ദാരിണികൾ മിക്കവാറും എല്ലാവരും തന്നെ പർദ്ദയ്ക്ക് താഴെ ചുരിദാർ അണിയുന്നു ഒരു മേൽ വസ്ത്രം എന്ന നിലയിൽ ആണ് പർദ്ദ ഉപയോഗിക്കപ്പെടുന്നത്)"ചുരിദാര്‍ അണിഞ്ഞാലും മുസ്ലിമാകും. നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം. പര്‍ദ ധരിച്ചാലും മുസ്ലിമാകും. പര്‍ദ ധരിച്ചു കൂട- അത് മരുഭൂമിയുടെതാണു/ചുരിദാറേ ധരിക്കാന്‍ പാടുള്ളൂ- അത് കേരളത്തിന്റെതാണു എന്നൊക്കെ വാദിക്കുന്നതാണു പ്രശ്നം. മറ്റാരും ഇസ്ലാമിക വേഷം ധരിക്കണമെന്നു വാദമില്ലല്ലോ. വിശ്വാസികളുടെ വേഷവിധാനം തീരുമാനിക്കുന്നത് മതമാണു. യുക്തിവാദി സംഘമല്ല. കമ്മ്യൂണിസ്റ്റുകള്‍ എങ്ങിനെ ജീവിക്കണമെന്ന് പാര്‍ട്ടി പറയും. അതങ്ങിനെയല്ല എന്ന് തെളിയിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളും പ്രമാണങ്ങളും അടിസ്ഥാനമായി അംഗീകരിക്കേണ്ടി വരും. അതൊന്നും സ്വീകാര്യമല്ലെങ്കില്‍ പിന്നെ വിശ്വാസികളെയോ/കമ്മ്യൂണിസ്റ്റുകളെയോ മതം/കമമ്യൂണിസം പഠിപ്പിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? യുക്തിവാദി സംഘത്തിനൊരു പോളിസിയുണ്ട്/നയമുണ്ട്. അതങ്ങിനെയല്ല എന്ന് വാദിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകാം. പക്ഷേ ദൈവം ഉണ്ടെന്ന് വിശ്വസിക്കലാണു യുക്തിവാദം എന്നൊരാള്‍ വാദിച്ചാല്‍ അത് അയാള്‍ അതു യുക്തിവാദപ്രമാണങ്ങളില്‍ നിന്നു വേണം തെളിയിക്കാന്‍. ഇടമുറുകിനെ അംഗീകരിക്കില്ല. ജബ്ബാര്‍ മാഷിനെയും അംഗീകരിക്കില്ല. പവനന്‍ വ്യാജനാണു. യുക്തിവാദം വിഡ്ഡിത്തമാണു യുക്തിവാദി സംഘം കള്ള പ്രസ്ഥാനമാണു..എന്നൊക്കെ പറയുന്ന ഒരാള്‍ക്ക് യുക്തിവാദിയുമായി എന്തു പ്രമാണബന്ധിതമായ സം വാദമാണു സാധ്യമാകുക സുഹ്ര്യത്തേ..ഇനീ ഇസ്ലാം ഭായിയുടെ ഒരു വരി പേസ്റ്റിയ്ട്ട് ബാക്കി പറയാം
“ഇസ്ലാമിന്റെ വേഷസങ്കല്പ്പം നഗ്നത മറക്കുക എന്ന ഒരേ ഒരു ധര്‍മ്മം മാത്രം നിര്‍ വഹിക്കാന്‍ വേണ്ടിയല്ല ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.“
ഇനീ ഇസ്ലാം ഭായി ഇത് നിർവചിച്ചു തരുക, ഇസ്ലാമിന് എന്താണ് പ്രത്യേഗ വേഷ സങ്കല്പം ?ഇസ്ലാമിന്റെ വേഷസങ്കല്പ്പം ഇതാണു. വസ്ത്രധാരണം മാന്യമായിരിക്കണം. ഔറത്ത് എന്നു പറയും അറബിയില്‍. അതായത് നഗ്നതയുടെ അതിര്‍ വരമ്പ്. അത് മതം നിര്‍ വചിച്ചു വെച്ചിട്ടുണ്ട്. കിറുക്ര്യത്യമായി. ജബ്ബാര്‍ മാഷിനത് മനസ്സിലാകില്ല. കാരണം ഖുറാന്‍ തന്നെ വായിച്ചത് അതിലെ തെറ്റു കണ്ടു പിടിക്കാനാണല്ലോ. ഹദീസുകളെല്ലാം കള്ളമാണെന്ന് വാദിക്കുന്നയാള്‍ക്ക് പ്രവാചകന്‍ ഒരു വിവരദോഷിയാണെന്ന് വാദിക്കുന്നയാള്‍ക്ക്ക് ഇസ്ലാമിന്റെ വസ്ത്ര സങ്കല്പ്പം പ്രമാണങ്ങളില്‍ നിന്നെങ്ങിനെ മനസ്സിലാകും? പരാതിക്കാരനെങ്കിലും പഠിക്കുക. അന്വേഷണം സത്യസന്ധമാണെങ്കില്‍..ഔറത്തെന്നാല്‍ നഗ്നതയില്‍ പാലിക്കേണ്ട അതിര്‍ത്തികള്‍. അത് സ്ത്രീക്ക് മുഖവും കൈകളും ഒഴിച്ചാണെന്ന് മതം പറയുന്നു. വിശ്വാസികള്‍ മാത്രം പാലിച്ചാല്‍ മതിയാകും ഈ നിയമം. യുക്തിവാദികളും മതരഹിതരും മതവിരുദ്ധരുമൊന്നും അംഗീകരിക്കണമെന്നോ അനുസരിക്കണമെന്നോ മതം പറയുന്നില്ല സഹോദരാ... ഇസ്ലാമിക രാജ്യത്ത് പോലും അംഗീകരിപ്പിച്ച ചരിത്രമില്ല. ഇസ്ലാമിക സാമ്രാജ്യം വളര്‍ന്ന് പന്തലിച്ചപ്പോഴൊന്നും സ്പെയിന്‍ വരെ നീണ്ട ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തില്‍ ഒരിടത്തും അമുസ്ലിം പൗരന്മാര്‍ ഇസ്ലാമിക വേഷവിധാനം അണിഞ്ഞിട്ടില്ല. പിന്നെ മുസ്ലിം സ്ത്രീകള്‍ അവര്‍ വിശ്വസിക്കുന്ന ദര്‍ശനമനുസരിച്ച് വസ്ത്രം അണിയരുതെന്ന് പറയുമ്പോള്‍ അതല്ലേ യഥാര്ത്ഥ മനുഷ്യാവകാശ ലംഘനം? സിക്കുകാര്‍ ക്ര്യപാണം ധരിക്കേണ്ടതില്ല എന്ന് പറയുമ്പോള്‍ അത് ഗുരുനാനാക്കിന്റെ വചനമുദ്ധരിച്ചോ/അവരുടെ വേദഗ്രന്ഥത്തിന്റെ പിന്‍ബലത്തിലോ നമുക്ക് പറയാം. അല്ലാതെ അവര്‍ക്കത് ബുദ്ധിമുട്ടാണു/ തലപ്പാവ് ഇന്ത്യന്‍ സാഹചര്യത്തിനു പറ്റിയതല്ല എന്നൊക്കെ പറഞ്ഞാല്‍ മന്മോഹന്‍ സിങ്ങ് മുതല്‍ മില്‍ഖാ സിംഗ് വരെ കേള്‍ക്കുമെന്ന് തോന്നുന്നില്ല. ഹിന്ദു സഹോദരന്മാര്‍ പൊട്ട് ധരിക്കേണ്ടതില്ലെന്നും അതിലൊരു യുക്തിയുമില്ലെന്നുമൊക്കെ വാദിച്ചാല്‍ ഇവിടെ വിശ്വാസികളാരും അതംഗീകരിക്കുമെന്ന് തോന്നുന്നില്ല.

Anonymous said...

ഇസ്ലാംവിചാരം said...-2

-*- ഞാൻ ചോദിച്ച രണ്ടാമത്തെ ചോദ്യത്തിനും നിങ്ങൾ ഉത്തരം നൽകി, താങ്കളുടെ വിലയേറിയ സമയം ഇതിനായി ചിലവഴിച്ചതിന് നന്ദി.
“കേരളത്തിലെ സാമൂഹ്യ് ചുറ്റുപാടിൽ നിന്നും മറുപടി മതിയെങ്കില്‍ ഒരു പ്രശ്നവുമില്ലല്ലോ പരാതിക്കാരന്‍... ഇഷ്ടമുള്ളവര്‍/ പര്‍ദ ശരിയാണെന്ന് തോന്നുന്നവര്‍ ധരിക്കട്ടെ.. അല്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ...“
താങ്കളുടെ ഈ അഭിപ്രായം കെരളത്തിലെ മൊത്തം മുസ്‌ലീങ്ങളുടെ ആണെന്ന് വിശ്വസിക്കാമോ അതോ സ്വന്തം അഭിപ്രായം മാത്രമാണോ, ? ഒരു വ്യക്തിപര അഭിപ്രായമല്ലെങ്കിൽ ഇത് മാനിച്ച് ജബ്ബാർ മാഷ് പർദ്ദ നിർബന്ധമാക്കാൻ ശ്രമിക്കുന്നു എന്ന പ്രസ്ഥാവന നിലനിൽക്കുന്നില്ല.

-*- ഞങ്ങളൊക്കെ ഗള്‍ഫില്‍ ജീവിക്കച്ചിരുന്നവരും/സൗദി കണ്ടവരും ഒക്കെയാണെന്നറിയുക.....
തീർച്ചയായും അറിയാം, ഇസ്‌ലാം വിചാരം, ബഹറിനിൽ നിന്നും, സലഹുദ്ദീൻ, കുവൈറ്റിൽ നിന്നും, അജ്ഞാതൻ സൌദി ആവാം അല്ലെങ്കിൽ മെറ്റേതെങ്കിലും ഗൾഫ് രാജ്യം, നിത്യസാക്ഷി കേളത്തിൽ നിന്നുതന്നെ എന്ന് തോന്നുന്നു.
എല്ലാം തെളുവുണ്ടെങ്കിൽ മാത്രം വിശ്വസിക്കുന്നവർ ആണെല്ലോ നിങ്ങൾ എല്ലെങ്കിൽ വെളിപാടായിരിക്കണം, തെളിവ് ഇല്ലാത്തതും വെളിപാടല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിൽ സംഭവിക്കുന്നുണ്ട് അത്തരം സംഭവങ്ങൾ ആണ് താങ്കൾ പുച്ഛിച്ച് തള്ളുന്ന ഈ സ്വാനുഭവങ്ങൾ, മുസ്ലീം നാമധാരികൾ എന്ന് എടുത്ത് പറഞ്ഞതിന്റെ കാരണം ഇങ്ങനെ പീഠിപ്പിക്കപ്പെട്ടവർ ഒന്നോ ഒൻപതോ അല്ല ആയിരങ്ങൾ ആണ്, ഇവർ മതം നോക്കി ആയിരുന്നില്ല പീഠിപ്പിക്കപ്പെട്ടത്, ഖുറാന്റെ ദർശനം മോശമായതിനാൽ അല്ല പീഠിപ്പിക്കപ്പെട്ടത് ? പിന്നെ എവിടെ ആണ് പ്രശ്നം ? ഈ പ്രശ്നത്തിന്റെ ഉത്തരം താങ്കൾ പറഞ്ഞതുതന്നെ “ഞങ്ങളൊന്നും ഈ 'സ്വാനുഭവ'ക്കാര്‍ പറയുന്നത് പോലുള്ളതൊന്നും കേട്ടിട്ടില്ല.“
ഇന്ത്യൻ എംബസ്സിയുടെ കർണ്ണപുടങ്ങളിൽ ഈ വിശ്വാസിയുടെ കരച്ചിൽ എത്തില്ല, താങ്കളെ പോലുള്ളവർ സഹരിക്കുന്നത്, ലേബർക്യാമ്പ്ലെ ആളുകളുമായോ, വീട്ടുവേലക്കാരായ സാദ ബഷീറുമാരുമൊത്തോ ആയിരിക്കില്ല, ഐടി പ്രഫഷണത്സ്, മറ്റ് മേൽത്തരം ജോലിചെയ്യുന്നവരുമായി ആയിരിക്കും. ദയവായി മേൽ‌പ്പറഞ്ഞ സംഭവങ്ങൾ ഒന്നും ഗൾഫിൽ നടക്കുന്നില്ല എന്ന് പറയരുത്, അങ്ങനെ ഞങ്ങളൂടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നു പറഞ്ഞോളു.... ഇതൊരപേക്ഷയാണ്.

-*- ഒരറബി പീഢകന്റെ കീഴിലാകും. അയാള്‍ക്ക് ഇസ്ലാമുമായി എന്തു ബന്ധമെന്നൊന്നും ചിന്തിക്കാതെ അയാളുടെ തിന്മയെല്ലാം മതത്തിനു മേല്‍ വെച്ചു കെട്ടുകയോ? "ഖുറാനോതിയിട്ട് ഇവരെന്തേ നന്നാകാത്തത്"? എന്നൊക്കെയാണു 'വലിയ' ചോദ്യം ചോദിക്കുന്നത്..!! ഇതിനൊക്കെയാണോ 'യുക്തിവാദം' എന്നു പറയുക????

ശരിക്കും താങ്കൾ മേൽ‌പ്പറഞ്ഞ തിന്മയെ പരോക്ഷമായി സപ്പോർട്ട് ചെയ്യുന്നു. അറേബ്യൻ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഖനം നടക്കുന്നതിന് ജാതിമത ഭേദമന്യേ നിരവധി ജീവിക്കുന്ന തെളിവുകൾ ഉണ്ട്.തെളിവ് ചോദിച്ചാൽ “ കെ.ടി. കുഞ്ഞുമുഹമ്മദിന്റെ പ്രവാസലോകം എന്ന പരിപടി കാണുക, പിന്നെ ഏഷ്യാനെറ്റിലെ ഗൾഫ് റൌണ്ട്പ്പ് എന്ന പ്രോഗ്രാം കാണുക “ ഇതിലും തൃപ്തിവരുന്നില്ലങ്കിൽ സ്വയം ഒരു അന്വേഷ്ണം നടത്തുക.., ഒരു ചെറിയ വിഭാഗം അറബികൾ ആണ് പീഠകരെങ്കിൽ ആ സമൂഹമോ ഭരണാധികാരികളോ എന്തുകൊണ്ട് ഇത്തരം നീക്കങ്ങളെ തടയുന്നില്ല ? ഇതൊരു സാമാന്യ സംഭവം എന്ന അവസ്ഥ ഉള്ളതുകൊണ്ടാണ് ഇന്നും ഇത് തുടരുന്നത്. ഹ്റ്റാങ്കൾ ചെറിയ ചോദ്യം അല്ലങ്കിൽ ചോദ്യമേ അല്ല എന്ന് കരുതുന്ന ചോദ്യന്റെ കാമ്പ് മനസ്സിലാക്ക് "ഖുറാനോതിയിട്ട് ഇവരെന്തേ നന്നാകാത്തത്"???
പർദ്ദ ധരിക്കാതെ പൊതുവഴിയിൽ കാണുന്ന സ്ത്രീകളെ മെരുക്കുന്ന ശുഷ്ക്കാന്തി ഇസ്ലാമിന്റെ ദർശനത്തെ കളങ്കപ്പെടുത്താൻ നടത്തുന്ന ഇത്തരം കൊടും ക്രുരതകളെ മെരുക്കാൻ കാട്ടാത്തത് എന്തുകൊണ്ട് ?
ഇനീ താഴെ താങ്കൾ പറയുന്ന കാര്യങ്ങൾ ഗാർഹിക പീഠനങ്ങളിൽ ഇരയാകുന്നവർക്ക് ബാധകമല്ലെ ?

“1. ഇസ്ലാം തിന്മയെ തടയുക മാത്രമല്ല. തിന്മയിലേക്ക് തുറക്കുന്ന മാര്‍ഗ്ഗങ്ങളിലെല്ലാം കാരമുള്ളു വിതറുന്നുണ്ട്. അവിടങ്ങളില്‍ മനുഷ്യപ്രവേശം സാധ്യമാകാതിരിക്കുവാന്‍.
2. ആപേക്ഷികമായ മൂല്യവിചാരം ഇസ്ലാം അംഗീകരിക്കൂന്നില്ല......
3. ഇവിടെ മതം ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയാണവലംബിക്കുന്നത്. ഇന്നൊരു വിശ്വാസി എഴുന്നേറ്റ് നിന്ന് 'ഇതെന്റെ ശരിയാണു/ശരിയായിക്കൂടെ?' എന്ന് ചോദിക്കുവാന്‍ പഴുതില്ലാത്ത വിധം മനുഷ്യന്റെ ആപേക്ഷിക വിചാരങ്ങള്‍ക്ക് മേല്‍ യുക്തിപൂര്‍ ണ്ണവും നീതിപൂര്‍ വ്വകവും സദാചാര ബന്ധിതവുമായ ഒരു മൂല്യക്രമവും ജീവിതവീക്ഷണവും മതം ക്ര്യത്യമായി അനുശാസിക്കുന്നു.
കത്താമ്മയുടെ മടിക്കുത്തഴിക്കുന്ന അറബിക്ക് മേൽപ്പറഞ്ഞ മൂല്ല്യക്രമങ്ങൾ ബാധകമല്ലെ ? എല്ലാ മത വിശ്വാസികളും ചെയ്യുന്നത് തന്നെ ഇസ്ലാമും ചെയ്യുന്നു, മതങ്ങളി നിന്നും തനിക്ക് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുന്നു, അല്ലാത്തത് തള്ളിക്കളയുന്നു. “ മതത്തിന്റെ ദർശനം ഒരുവഴിക്കും വിശ്വാസികൾ പലവഴിക്കും “ പോകുമ്പോൾ എവിടെയാണ് സഹോദരാ മതമൂല്ല്യം കാത്ത് സൂക്ഷിക്കപ്പെടുന്നത് ?

പരാതിക്കരന് ഒരു പരാതി ഉണ്ട് താങ്കൾ വല്ല്യ ചോദ്യം ആണോ എന്ന് സംശയിക്കുന്ന ആ ചോദ്യം ഒരു വല്ല്യ ചോദ്യം തന്നെയാണ്., ചൂണ്ട് പലക എന്നാൽ ശരിയായി ദിശ പ്രഖ്യാപിക്കുന്നതായിരിക്കണം …………
( ഇസ്ലാം മതം മനുഷ്യരെ തെറ്റായ വഴിയിലൂടെ നടത്തുന്നു എന്ന് പറയിക്കാതിരിക്കേണ്ടത്., ഇസ്ലാം മത വിശ്വാസികൾ തന്നെയാണ്, അതിൽ ഇസ്ലാംനാമധാരികൾക്ക് മാറിനിൽക്കാനാവില്ല ) ഇത് പരാതിക്കാരന്റെ കാഴ്ച്ചപ്പാട്

Anonymous said...

ഇസ്ലാംവിചാരം said...-2
പരാതിക്കാരന് ഇനീ പരാതി ഒന്നുമില്ല ഇവിടെ എല്ലാം ശാന്തം, പിന്നാരെ ഇവിടെ കിടന്ന് ഒച്ചയും ബഹളവുമൊക്കെ വച്ചത് ?

3. പര്‍ദ്ദ ധരിക്കുന്നവര്‍ ധരിക്കട്ടെ അത് അടിച്ചേല്‍‌പ്പിക്കാന്‍ പാടില്ല എന്നാണ് പരാതിക്കരന്റെ അഭിപ്രായം..... ഇതു കഴിഞ്ഞ് വരുന്നത് ജബ്ബാർ മഷിന്റെ അഭിപ്രായം
പെണ്ണുങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നതും അവര്‍ക്കു സൌകര്യപ്രദവുമായ ഒരു വസ്ത്രമാണു പര്‍ദ്ദയെങ്കില്‍ അങ്ങനെ കരുതുന്നവര്‍ക്ക് അതു ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ല.......അത് ഒരു യുക്തിവാദിയും ചോദ്യം ചെയ്യില്ല, മുസ്ലീമായാലും അമുസ്ലീം ആയാലും. ഇത് പരാതിക്കാരന്റെ ഉറപ്പ്.

പരാതിക്കാരനു താഴെ എന്റെ ഒപ്പ്!! ലോകമുസ്ലിങ്ങളുടെ മൊത്തം ഒപ്പ് !! ഞങ്ങള്‍ക്കും അത് തന്നെ അഭിപ്രായം!!
നോക്കു ഇസ്‌ലാം വിചാരം എത്ര മാന്യമായി ജബ്ബാർ മാഷിന്റെ അഭിപ്രായത്തോട്
യോജിച്ചു എന്ന്.,
1ന്റെ ഉത്തരം 2 ആണെന്നിരിക്കെ, രണ്ടിന്റെ ഉള്ളിലേയ്ക്കിറങ്ങാം അവിടെ എന്തോ ഒന്ന് ചീഞ്ഞ് നാറുന്നു . മുകളിലേയ്ക്ക് കയറുന്നതിന് മുൻപ് താഴെ എന്തൊ ഒന്നു കണ്ടു, അതായത്
“എങ്കില്‍ നാം ഭാരതീയര്‍ ഇന്ത്യയില്‍ വരുന്ന വിദേശികള്‍ക്കൊക്കെ പ്രത്യേക നിയമുണ്ടാക്കേണ്‍ടി വരില്ലേ?..“
ഇതിൽ എന്താണ് ഭായി ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ഒരു ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ ആർക്കും ഏത് വസ്ത്രവും ധരിച്ച് എത്താനുള്ള സ്വാതന്ത്ര്യം നമ്മൾ നൽകുന്നു അതുകൊണ്ട് തന്നെ അറബി വന്നാലും, ട്രൌസർകാരൻ സായ്പ്പ് വന്നാലും നിയമാനുസൃതം തന്നെ. നഗ്നത ( ഇവിടെ താങ്കളുടെ നഗ്നത എന്ന നിർവ്വചനമല്ല കേട്ടോ) പ്രദർശനം നടത്തുന്നത് . ഭരണഘടനാപരമായി, ശിക്ഷാർഹമാണ്. മനുഷ്യാവകാശ നിഷേധത്തിന്റെ കയ്പ്പ് നീർ കുടിച്ചവർ ആയിരുന്നു ഇന്ത്യൻ നിയമത്തിന്റെ ശിൽപ്പികൾ അതുകൊണ്ട് തന്നെ വളരെ മനുഷ്യത്വപരമായി തന്നെ ഈ വിഷയം നമ്മൾ ഉൾക്കൊണ്ടു. ഇനീ ഇസ്ലാം ഭായി ആയിട്ട് അത് തിരുത്താൻ ഒന്നും പോകേണ്ട… ഓക്കെ. അതോ ഇനി ശരിയത്ത് നിയമം ഇന്ത്യയിലും ആക്കണം എന്ന് വല്ല ആഗ്രഹവും ഉണ്ടോ ? ചതിക്കല്ലെ മക്കളെ.

2മത്തെ പാരയാണ് പ്രശ്നങ്ങൾക്ക് മൊത്തം കാരണം അവിടെയാണ് മനുഷ്യാവകാശവും, മതനിയമങ്ങളും ഒക്കെ വന്നത്., ഇതിന്റെ സത്യം ഉൾക്കൊള്ളാൻ ഇസ്ലാംഭായി വിസമ്മതിച്ചിടത്തുനിന്നും പ്രശ്നങ്ങൾ ആരംഭിച്ചു, അതായത് ഓർകുന്നുണ്ടോ ഒരു വിചാരം വന്ന് കമന്റിയത്
“നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം എങ്കില്‍ ആ വ്യവസ്ഥിതി നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ആ മഹത്വപരമായ,സഹിഷ്ണപരമായ താത്വീക ദര്‍ശനം പ്രതിഫലീക്കുന്നില്ലല്ലോ.ഏതൊരു മതത്തിനും സ്വാതന്ത്രം നല്‍കുക എന്നത് തന്നെയല്ലേ, ആ ദര്‍ശനത്തിന്റെ പൊരുള്‍ ? “
ഇസ്ലാമിന് മറ്റ് മതക്കാരോട്, സഹിഷ്ണുതാപരമായ സമീപനം അല്ല എന്നാണ് അനുഭവത്തിലൂടെ അയാൾ പറയാൻ ശ്രമിച്ചത് ? താങ്കൾ പറയുന്ന സൌദിയിലെ സിവിൾ, കൃമിനൽ നിയമം നടപ്പാക്കുമ്പോൾ അത് തന്നെ അല്ലെ അവിടെ സംഭവിക്കുന്നത്, മേല്പറഞ്ഞ വാചകം ഒരു മാർക്കറ്റിംഗ് തന്ത്രമല്ലെങ്കിൽ അവിടെ അയാളുടെ മതവിശ്വാസങ്ങൾക്കനുസൃതമായി അയാൾക്ക് ജീവിക്കാൻ കഴിയണം അങ്ങനെ ഒരു സാഹചര്യം അടുത്ത കലത്തൊന്നും സൌദിയിൽ ഉണ്ടാകില്ല. പക്ഷെ അവിടെ താങ്കൾ ഈ സത്യം സമ്മതിക്കുന്നതിന് പകരം “100% പൗരന്മാര്‍ മുസ്ലിങ്ങളായ ഒരിടത്ത് അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമം ജോലി തേടി വരുന്ന വിദേശികള്‍ക്ക് ബാധകമാകുന്നത് 'മനുഷ്യാവകാശ' ലംഘനം????! :“ എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്താൻ ആണ് ശ്രമിച്ചത്…… ഇവിടെ ജോലിക്കു വന്നോ വിസിറ്റിംഗിന് വന്നോ എന്നത് പ്രശ്നമാണോ ? “നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം “ എന്നാൽ വെളിയിൽ കേൾക്കാതെ ബൈബിൾ വായിക്കരുതോ ? ആരും കാണാതെ രാമായണം വായിക്കരുതോ, നോയമ്പ് മാസത്തിൽ ആരും കാണാതെ വെള്ളം കുടിക്കരുതോ ഇതൊക്കെ ആണോ മാഷെ ? ഇവിടെ യുകതി വാദികൾ ചൂണ്ടിക്കാണിച്ചത് ഇത്തരം മനുഷ്യാവകാശ ലംഖനങ്ങളെ കുറിച്ചാണ്, മറ്റൊരു രാജ്യത്ത് ജോലിക്ക് പോകുന്ന നിങ്ങൾക്ക് അവിടെ ഇസ്ലാം മതപ്രകാരമുള്ള ജീവിതത്തിന് പരസ്യമായി അനുമതി നിഷേധിക്കുകയും, താങ്കളുടെ ഭാര്യയെ പർദ്ദ അടക്കമുള്ള മതചിഹ്നങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ താങ്കൾ ആ അവസ്ഥയെ എങ്ങനെ വിശേഷിപ്പിക്കും ? സമത്വ സുന്ദരമായ, മഹത്വപരമായ,സഹിഷ്ണപരമായ താത്വീക ദര്‍ശനം എന്നായിരിക്കുമോ അതോ പ്രാർത്ഥിക്കാനും, സഞ്ചരിക്കാനും, വസ്ത്രം ധരിക്കാനും ഉള്ള നിങ്ങളുടെ മനുഷ്യാവകാശത്തെ ഹനിക്കുന്ന ദർശനമായിട്ടായിരിക്കുമോ വിലയിരുത്തുന്നത് ? ഇത് തന്നെ മറ്റൊരു ആങ്കിളിൽ സൌദിയിൽ സംഭവിക്കുന്നത്. സത്യത്തിന് നേർക്ക് കണ്ണടച്ചിട്ടെന്തുകാര്യം ? ഒരു ജനതെയെ നേർവഴിക്ക് നടത്താൻ ഒരു കാലഘട്ടത്തിൽ ഇതൊക്കെ ആവശ്യമായിരുന്നിരിക്കാം, എന്നിട്ടും അവരിൽ ഏറെപേരും നേർവഴി ആയില്ല എന്നത് വിരോധാഭാസം ( ഇത് മതത്തിന്റേയോ, ദർശനത്തിന്റേയോ ശിക്ഷയുടേയോ കുറവ് കൊണ്ടല്ല, മനുഷ്യനെ മാറ്റാൻ ദർശനത്തിനായില്ല അല്ലെങ്കിൽ അതിന്റെ ആഖ്യാതകർക്കായില്ല )

ഇനീ 3മത്തെ കാര്യം :-
http://paraathikkaaran.blogspot.com/2008/10/blog-post_15.html ഇവിടെ എഴുതിത്തുടങ്ങിയിട്ടുണ്ട്…
ഇനീ 4മത്തേത് ഉത്തരം 2ൽ പറഞ്ഞിട്ടുണ്ട്
ഇനീ 5മത്തേത് :- മൽപ്പുറത്തും സൌദി അറേബ്യയിലും പിന്നെ ഒരുകാലത്ത് അഫ്ഗാനിലും ( ഇന്നും നിലനിൽക്കുന്നു എന്ന് കരുതുന്നു, ഒപ്പം ബംഗ്ലദേശ്, പിലിപ്പീൻസ്, പാക്കിസ്ഥാൻ, സുഡാൻ, ലിബിയ, നൈജീരിയ….ചുണക്കുട്ടന്മാരായ ഇസ്ലാം നാമധാരികൾ ഇതിനായി ധാരാളം ഉണ്ട് ഉള്ള കാലം മുഴുവൻ സ്ത്രീയുടെ നഗ്നതയെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൾ ലോകത്തിന് വേണ്ടി ചെയ്യ് ഇസ്ലാമിന്റെ മറ്റ് മതങ്ങളോടുള്ള പുരാണ കാഴ്ച്ചപ്പടിന്റെ ബാക്കിപത്രങ്ങൾ ആണ് അഫ്ഗാൻ മലമടക്കുകളിലെ ബുദ്ധപ്രതിമകൾ എത് എന്നും നിലനിൽക്കും “

Anonymous said...

എല്ലാ ഇസ്ലാം മതവിശ്വാസികൾക്കും അവിശ്വാസികൾക്കും യുക്തിവാദികൾക്കും സ്വാഗതം

Anonymous said...

പരാതിക്കാരന്റെ മനന്റിനുള്ള പ്രതികരണം അവിടെ ഇടും എന്ന് കരുതുന്നു, കാരണം എനിക്ക് അത് കൂടുതൽ എളുപ്പമാവും

ea jabbar said...

(:

ea jabbar said...

utane varum...
alpam thirakkilaayippoyi!

Anonymous said...

If God gave water to Prophet Ismail, that was a great and merciful God. But that God cant leave the problems of all human things........that means there is no God

നിത്യസാക്ഷി said...

പൊതുവേദികളില്‍ പുരുഷനു ശ്രദ്ധയുടെ വ്യതിചലനമുണ്ടാവാതിരിക്കാന്‍ പര്‍ദ സഹായിക്കും. സ്ത്രീകള്‍ അല്പവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടൂമ്പോള്‍ പുരുഷന്മാരുടെ ശ്രദ്ധ മാറുകയും മാനസിക നിലയില്‍ അവരുടെ ചിന്തയെ ബാധിക്കുകയും ചെയ്യും (ബാലചന്ദ്രന്‍ ചുള്ളീക്കാട്- സുറയ്യയുടെ പര്‍ദ,ശബാബ് വാരിക 2005 മെയ്)

സ്ത്രീ ലാവണ്യത്തിന്റെ വശ്യമായ കാഴ്ചകള്‍ ആവോളം ആസ്വദിക്കാന്‍ സാരിയെക്കാള്‍ ലാസ്യഭംഗിയുള്ള വേറൊരു വസ്ത്രവും കണ്ടെത്താനാകില്ല. ലോകത്തിലെ ഏറ്റവും സെക്സി(ലൈംഗികോദ്ദീപന) വസ്ത്രം സാരിയായിരിക്കും-പിന്‍ കഴുത്തും പുറവും ഇടുപ്പും വയറൂം എല്ലാം സമ്യ് ദ്ധമായി തുറന്നു കാട്ടൂന്ന സാരിക്കും ബ്ലൗസിനും യാഥാസ്തികരും സനാതന വിശ്വാസികളൂം മറ്റൂം നല്‍കുന്ന മതപരമായ പവിത്രതക്ക് ഇപ്പോഴും മാറ്റമില്ലെന്നത് അല്‍ഭുതകരമായിരിക്കുന്നു. (ഡി. പ്രദീപ് കുമാര്‍, മാത്ര്യഭൂമി ഓണപ്പതിപ്പ് ഒന്നാം ഭാഗം 2002)

ഇത്രയധികം തുണി ശരീരത്തില്‍ വാരി വലിച്ചു ചുറ്റിയിട്ടൂം സ്ത്രീ ശരീരത്തിലെ നഗ്നതയും വടിവുകളും ഏറ്റവുമധികം എടുത്തു കാണിക്കുന്നതാണു കുലീനമെന്ന് പറയപ്പെടൂന്ന ഈ വേഷം..(സി.ആര്‍.നീല കണ്ഠന്‍ , മാത്ര്യഭൂമി ഓണപ്പതിപ്പ്)

സ്ത്രീയുടെ മുഖ്യവസ്ത്രമായ സാരി, നൈറ്റി, ഉടുപ്പ് തുടങ്ങിയവ യാതൊരു വിധ വിലക്കുകളുമില്ലാതെ തനെന്‍ അവളുടെ ലൈംഗികതയിലേക്ക് നേരിട്ടൊരു കടന്നുകയറ്റത്തിനു വഴിയൊരുക്കുന്ന വിധത്തിലാണുള്ളത്. വസ്ത്രത്തോട് കൂടിത്തനെന്‍ അവളുടെ ശരീരഭാഗങ്ങള്‍ വിവസ്ത്രമായി പുരുഷനു കണ്ടാസ്വദിക്കുന്നഇനും, അവളുടെ ചലനശേഷി കുറക്കുന്നതിനും ഉതകത്തക്ക വസ്ത്രങ്ങളാണവയൊക്കെ (വിനയ മാടാക്കര)ലോകത്തിലെ ഏറ്റവും വ്ര്യത്തികെട്ട വേഷമാണു കേരളീയരുടെ പരമ്പരാഗത വസ്ത്രമായ സാരി. ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ എക്സ്പോസ് ചെയ്ത് കാണിക്കുന്നതാണു ഈ വസ്ത്രം. (കെ.പി.ജോഷി, മലയാള മനോരമ 9.2.2004)

നോ കമന്റ്സ്..

Anonymous said...

(പാര-1/18.10.2008)
പ്രീയ മിത്രം ഇസ്ലാം ഭായി,
എന്റെ കമന്റും അതിന് താങ്കൾ നൽകിയ കമന്റെഉം വിശദീകരണങ്ങളും, ന്യായീകരണങ്ങളും എല്ലാം നമ്മൾ പരിശോധിച്ചു, അങ്ങനെ പർദ്ദ എന്നത് ഒരു പ്രശ്നമല എന്ന നിഗമനത്തിൽ ആണ് എത്തിച്ചേരാൻ കഴിഞ്ഞത്. ഇവിടെ ജബ്ബാർ മാഷിന്റെ അഭിപ്രായം പർദ്ദ എന്ന വസ്ത്രത്തെക്കുറിച്ച് അത് വെത്യസ്ഥമായിരുന്നില്ല. ചർച്ചയിൽ ഒരു സുഖമല്ലാത്ത അന്തരീക്ഷം ഇവിടെ സൃഷ്ടിക്കുന്നത് ഇസ്ലാം ഭായി ആണ് അങ്ങനെ അല്ല എന്നു പറയാൻ നിർവ്വാഹമില്ല, താങ്കളുടെ പ്രസ്ഥാവനകളെ നിരീക്ഷിച്ച ശേഷമാണ് ഞാൻ ഇവിടെ മറുപടി ഇടുന്നത്, ചില അവസരങ്ങളിൽ താങ്കൾ 2+2=4 എന്ന് അംഗീകരിക്കുകയും, പിന്നെ അത് അഞ്ച്പോലാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതും കാണാം ഒരുകമന്റിൽ താങ്കൾ ഉയർത്തുന്ന കുറച്ച് വാദമുഖങ്ങൾ നോക്കാം ( അടുത്ത കമന്റിൽ താങ്കൾക്ക് മനസ്സിലാകാത്ത ലോജിക്കിലൂടെ നമുക്ക് ഒന്ന് കറങ്ങാം അതിന് മുൻപ് ഇതിൽ ഒരു തീരുമാനം ആകട്ടെ പിന്നെ ഇതിനെ കുറിച്ച് പ്രതികരിക്കുമ്പോൾ അല്ലങ്കിൽ താങ്കളുടെ അഭിപ്രായം എഴുതുമ്പോൾ (പാര-1/18.10.2008) ഉള്ള മറുപടി അല്ലങ്കിൽ കമന്റ് എന്ന് തലക്കെട്ടിൽ എഴുതുക, കാരണം ഞാൻ ഇപ്പോൾ താങ്കളുടെ കമന്റിനെ പഠിക്കുകയാണ് ഇതിന് ഒറ്റ കമന്റായി ഉത്തരിച്ചാൽ അത് ശരിയാകില്ല അതുകൊണ്ട് ഈ കമന്റ്താങ്കളുടെ കമന്റിന്റെ ഒരു ഭാഗം വിശകലനം ചെയ്യുന്നുള്ളു, അടുത്തത് പാര 2 ആയി പോസ്റ്റാം ഓക്കെ, മുഴുവൻ വായിച്ച് മനസ്സിലാക്കിയ ശേഷം മറുപടി മതി.

1. പക്ഷേ മരുഭൂമിയില്‍ രൂപം കൊണ്ട വേഷം നമുക്ക് ധരിച്ചു കൂട എന്നൊന്നും എവിടെയും അലിഖിത/ലിഖിത നിയമമില്ല.
2. പര്‍ദ ധരിക്കാനിഷ്ടമില്ലാത്തവരുണ്ടാകാം. അത് വേറെ കാര്യം. ഇസ്ലാമിനെത്തന്നെ ഇഷ്ടമില്ലാത്ത ജബ്ബാര്‍ മാഷിനെപ്പോലുള്ളര്‍ അറബിപ്പേരില്‍ ഇല്ലേ? ഖദീജ മുംതാസിനൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്
3. അങ്ങിനെ ഒരു വസ്ത്രവും പ്രത്യേക സാഹചര്യത്തെയൊന്നും കുറിക്കുന്നീല്ല. അല്ലെങ്കില്‍ അറബി സ്ത്രീകള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ പര്‍ദ മാറ്റി ചുരിദാര്‍ ധരിക്കുന്നതൊന്നും കാണുന്നില്ലല്ലോ. കേരളത്തില്‍ മരുക്കാറ്റില്ലല്ലോ. മരുഭൂമിയുമല്ല. അപ്പോള്‍ പിന്നെ കാലാവസ്ഥാ ഗവേഷണമൊക്കെ വെറുതെ?
4. മനുഷ്യനു സൗകര്യമുള്ളതൊക്കെ മനുഷ്യന്‍ ധരിക്കുന്നു എന്നാണു കാണേണ്ടത്.. അങ്ങിനെയല്ലേ ശരി? പര്‍ദയുടെ കാര്യത്തില്‍ മാത്രം മരുക്കാറ്റും മരുഭൂമിയുമൊക്കെ വേണോ?

ക1.വിശ:-
ഇവിടെ പർദ്ദ എന്ന വേഷം മരുഭൂമിയിലെ അല്ല ഇനീ സിറ്റിയിലെ ആണെന്ന് പറഞ്ഞാലും അത് ധരിക്കുന്നത് ആരും വിലക്ക് കല്പിച്ചിട്ടില്ല. (കേരളത്തിൽ) പിന്നെ ഇവിടെ ലിഖിത അലിഖിത നിയമത്തിന്റെ അല്ലങ്കിൽ അങ്ങനെ ഒരു പ്രയോഗത്തിന്റെ ആവശ്യകത ഇല്ല. നേരെ മറിച്ച് പർദ്ദ മുസ്ലീസ്ത്രീ സമൂഹം തീർച്ചയായും ധരിക്കണം എന്ന ഒരു അലിഖിതനിയമം സൃഷ്ടിക്കപ്പെടുന്നു എന്നതിനെ ആണ് ഇവിടുത്തെ യുക്തിവാദി, മനുഷ്യാവകാശ സംഘടനകൾ എതിർക്കുന്നത്, സ്വമനസ്സാൽ മാന്യമായ ഏത് വസ്ത്രവും ധരിക്കാനുമുള്ള മനുഷ്യന്റെ അവകാശത്തിനുമേൽ കത്തിവയ്ക്കുന്നതിനെ ആണ് എതിർക്കുന്നത്, അത് അന്യന്റെ ഭാര്യയുടെ അല്ലങ്കിൽ പെങ്ങളുടെ, അല്ലങ്കിൽ അമ്മയുടെ സൌന്ദര്യം ആസ്വദിക്കാനാണ് എന്ന കണ്ടെത്തെലനിയാണ് ചോദ്യം ചെയ്യുന്നത് അല്ലാതെ ഇസ്ലാം മതമൂല്ല്യത്തെ അല്ല. ഇസ്ലാം മതത്തിൽ അതിന്റെ നിർവ്വചനത്തിൽ പറയുന്ന പോലെ ശ്രദ്ധാ‍ാകർഷിക്കുന്ന വസ്ത്രം ( അല്പവസ്ത്രം), ധരിക്കരുതെന്നും, നഗ്നതമറയ്ക്കാൻ ഉതകുന്ന വസ്ത്രം , ഒപ്പം അത് സ്ത്രീയുടെ ആകാരവടിവ് വെളിവാക്കുന്നതരത്തിൽ നിർമ്മിക്കപ്പെട്ടത് ആവരുത് എന്നുമത്രം ആണ് വിവക്ഷിക്കുന്നത്. കേരള സമൂഹത്തിൽ ജാതിമത ഭേദമന്യേ ആളുകൾ (മാന്യമായി ജീവിക്കുന്നവർ) ഇത്തരം വസ്ത്രധാരണം ആണ് പിന്തുടർന്ന് പോരുന്നത്. ( മാന്യത എന്നതും ആപേക്ഷികമായതിനാൽ അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല, താങ്കൾക്കെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അതിന് ശേഷം)

ക2.വിശ:-
പര്‍ദ ധരിക്കാനിഷ്ടമില്ലാത്തവരുണ്ടാകാം. അത് വേറെ കാര്യം, ഈ വേറേ കാര്യമാണ് ജബ്ബാർ മാഷ് തന്റ്റെ ലേഖനത്തിൽ ബോൾഡാക്കി കാട്ടുന്നത്, പർദ്ദ ധരിക്കാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്ന് നിങ്ങൾ സമ്മതിക്കുന്നു, അതിന് അവർക്ക് ആരുടേതായ ന്യായികരണങ്ങൾ കാണും., അതിനെ നമുക്ക് അവരുടെ വഴിക്ക് വിടാം. ഇതിന് താഴെ ഒരു വിശധീകരണത്തിന്റെ ആവശ്യമില്ല. ഈ ഭാഗം നമ്മൾ കുറച്ച് മുൻപ് അവസാനിപ്പിച്ചതാണ്

ക3.വിശ:-
അങ്ങിനെ ഒരു വസ്ത്രവും പ്രത്യേക സാഹചര്യത്തെയൊന്നും കുറിക്കുന്നീല്ല. അല്ലെങ്കില്‍ അറബി സ്ത്രീകള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ പര്‍ദ മാറ്റി ചുരിദാര്‍ ധരിക്കുന്നതൊന്നും കാണുന്നില്ലല്ലോ. കേരളത്തില്‍ മരുക്കാറ്റില്ലല്ലോ. മരുഭൂമിയുമല്ല. അപ്പോള്‍ പിന്നെ കാലാവസ്ഥാ ഗവേഷണമൊക്കെ വെറുതെ?
താങ്കളുടെ ഈ വദഗതിയാണ് ചോദ്യം ചെയ്യുന്നത്.? താങ്കൾ പർദ്ദ എന്നത് കാലവസ്ഥയ്ക്ക് അനുസൃതമായി രൂപം കൊണ്ടതല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, അറിയാതെ മറ്റൊരുകാര്യം അംഗീകരിക്കുകയാണ്, താങ്കൾ ജോലിചെയ്യുന്ന ബഹറിൻ കമ്പനിയിൽ വരുന്ന അറബികൾ ഇടുന്ന വസ്ത്രം അത് അവർ ഇന്ത്യയിൽ വന്നാലും അതുതന്നെ ആണ് ധരിക്കുന്നത് എന്തുകൊണ്ട് ? ( സ്മാർട്ട് സിറ്റി കരാർ ഒപ്പിടുന്നതിന്റെ വീഡിയോ ഉണ്ടെങ്കിൽ അതിലൂടെ ഒന്ന് കണ്ണോടിക്കുക) ഇവിടെ പൊടിക്കാറ്റില്ലല്ലോ അവർക്ക് കള്ളിമുണ്ടും ബനിയനും ഇട്ടാൽ പോരെ എന്ന് എന്താണ് മാഷ് ചോദിക്കാതിരുന്നത് ? യുക്തിവാദികളോ, മനുഷ്യാവകാശ പ്രവർത്തകരോ ഇങ്ങനെ ചോദിക്കില്ല അതാണ് നിങ്ങളും അവരും തമ്മിലുള്ള വെത്യാസം, മരുഭൂമിയിലെ വസ്ത്രം അല്ല ആ നീളൻ കുപ്പായമെങ്കിൽ എന്തുകൊണ്ട് താങ്കൾ അത് ഉപയോഗിക്കുന്നില്ല. അത് ഉപയോഗിക്കുന്ന അറബിയോട് ചോദിച്ചാൽ 3പേജിൽ കുറയാതെ ആവസ്ത്രത്തിന്റെ ഗുണങ്ങളെ പറ്റി പറയും. അതിട്ടാൽ അരയിൽ ബെൽറ്റ് ഇടെണ്ടാ, സ്വർണ്ണമാലയോ മറ്റ് ആഭരണങ്ങളോ ഇടെണ്ടാ, അത്യാവശ്യമെങ്കിൽ ഒരു ബനിയൻ ഇട്ടാൽ മതി അങ്ങനെ നൂറ് ക്വാളിറ്റികൾ നമുക്ക് കേൾക്കാം. പിന്നെ അറേബ്യൻ പുരുഷന്മാരുടെ മേൽവസ്ത്രം ഇവിടെ ധരിക്കുന്നതിന് കാലവസ്ഥയോ, പ്രകൃതിയോ ഒന്നും ഒരു കാര്യമാക്കേണ്ട സഹോദരാ….. നാളെ മലപ്പുറത്ത് ഇത് പ്രതീക്ഷിക്കാമോ ? എന്തുകൊണ്ട് കേരളത്തിലെ മുസ്ലീം പുരുഷ്ന്മാർ യൂറോപ്യന്റെ പാന്റും, അവന്റ് ടീഷർട്ടും യൂസുന്നു ? ഒരു കാര്യം മനസ്സിലാക്കുക സഹോദരാ താങ്കൾ വാദിച്ച് ജയൈക്കാൻ ശ്രമിക്കുന്ന സബ്ജക്റ്റിന്റെ ( വസ്ത്രം രൂപം കൊള്ളുന്നത് പാരിസ്തിക, സാമൂഹിക, ചുറ്റുപാടിൽ നിന്നുമല്ല എന്ന വീക്ഷണം) നിജ സ്ഥിതി അറിവുള്ളവരിൽ നിന്നും മനസ്സിലാക്കുക. ഇസ്ലാമിൽ ഇല്ലങ്കിൽ അനിസ്ലാമിൽനിന്നും….. പർദ്ദ എന്ന വിഷയം ഒരു വസ്ത്രമെന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ഒരു കാര്യം കൂടെ ഇതിൽ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. അറബി സ്ത്രീകൾ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യൻ വസ്ത്രം അണിയുന്നതായി കാണുന്നില്ല. ഉത്തരം സിമ്പിൾ അവർ അത് ജീവിതത്തിന്റെ ഒരു ഭാഗമായികാണുന്നു കേവലം വസ്ത്രം എന്ന നിലയ്ക്കല്ല എന്ന് അർത്ഥം, ഈ വികാരം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല അനേകം നൂറ്റാണ്ടുകൾ ആയി തുടർന്ന് പോരുന്ന വസ്ത്രധാരണം അത് മതത്തിന്റെ പേരിൽ അവർ സ്വയം അണിയുന്നു ( നിത്യ തൊഴിൽ അഭ്യാസം എന്നു കേട്ടിട്ടില്ലെ അതുതന്നെ)

ക4.വിശ:-
പ്രീയ സുഹൃത്തെ, മരുഭൂമി ഉണ്ടെങ്കിലെ പർദ്ദ ധരിക്കാവു, എന്ന വീക്ഷണം ഒന്നും ആർക്കുമില്ല, ഇവിടെ ആരും ആ അവകാശവാദം ഉന്നയിക്കുന്നുമില്ല., വസ്ത്രത്തിന്റെ കാര്യകരണങ്ങളിലേയ്ക്ക് പോയപ്പോൾ അതിന്റെ ഉത്ഭവത്തെക്കുറിച്ചും, സാഹചര്യത്തെക്കുറിച്ചും പറഞ്ഞെന്നുമാത്രം. ഗൾഫിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കൾ ഇന്നത്തെ അറേബ്യൻ രാജ്യങ്ങളിലെ ഭൌദിക ചുറ്റുപാടും, മരുഭൂമിയും അതിന്റെ ഇമ്പാക്റ്റും. പ്രവാചകന്റെ കാലത്തെ ജീവിതവും, മരുഭൂമിയും പരിസ്തിതിയും ഒന്നു വിലയിരുത്തുക, അതിന്റെ ചോദ്യവും ഉത്തരവുമൊക്കെ താങ്കൾ തന്നെ വിലിയിരുത്തുക, അപ്പോൾ താങ്കൾക്ക് മനസ്സിലാകും വിദേശികൾ ഈ ലോപിച്ചുപോയ മണലാരണ്യത്തിന്റെ, മണൽക്കാറ്റിനെ പ്രതിരോധിക്കാൻ എന്തുകൊണ്ട് വസ്ത്രത്തിലൂടെ ശ്രമിക്കുന്നില്ല എന്ന്. ഇന്ന് അറേബ്യൻ നാടുകളിൽ കുവൈറ്റ്, യു.എ.ഇ , ബഹറൈൻ തുടങിയനാടുകളിൽ നിന്നും പർദ്ദയുടെ സാന്നിദ്ധ്യം കുറഞ്ഞുവരുന്നു എന്നത് കാണാൻ കഴിയും, അതുകൊണ്ട് ഈ രാജ്യങ്ങളിലുള്ളവ കേവലം ഇസ്ലാം നാമധാരികൾ ആണ് എന്നൊന്നും പറയല്ലെ……!

ചിന്തകൻ said...

<
നേരെ മറിച്ച് പർദ്ദ മുസ്ലീസ്ത്രീ സമൂഹം തീർച്ചയായും ധരിക്കണം എന്ന ഒരു അലിഖിതനിയമം സൃഷ്ടിക്കപ്പെടുന്നു എന്നതിനെ ആണ് ഇവിടുത്തെ യുക്തിവാദി, മനുഷ്യാവകാശ സംഘടനകൾ എതിർക്കുന്നത്


എന്റെ പ്രിയ പരാതിക്കാരാ.
താങ്കളുടെ ഭിപ്രായത്തില്‍ പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് പ്രശ്നമില്ല. മറിച്ച് അത് നിര്‍ബന്ധ പൂര്‍വ്വം
ധരിപ്പിക്കുന്നതിനെയാണ് എതിര്‍ക്കപെടേണ്ടത് എന്ന് ഞാന്‍ മനസ്സിലാക്കട്ടെ.

ഞങ്ങള്‍ എല്ലാവരും വ്യക്തമാക്കിയതും വ്യക്തമാക്കാന്‍ ശ്രമിച്ചതും അത് തന്നെയാണ്.

ഒന്ന് കൂടിവ്യക്തമാക്കാം

പര്‍ദ്ദ എന്ന പദം പോലും അറബിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതൊരു ഉര്‍ദു പദമാണ്.

ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം മുഖവും മുങ്കയും ഒഴിച്ചുള്ള ഭാഗങ്ങള്‍ അന്യ പുരുഷന്മാര്‍ കാണ്‍കെ ഒരു സ്ത്രീ മറച്ചിരിക്കണമെന്നത് പുരുഷന്റെ നിര്‍ബന്ധമല്ല. മറിച്ച് അതവളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊരു നിര്‍ബന്ധവുമില്ല. മുകളില്‍ പറഞ്ഞ വിശ്വാസത്തിന്റെ ഭാഗമായംഗീകരിച്ച ഏത് തരം വസ്ത്രവും അവളുടെ വിശ്വാസത്തിനെതിരല്ല. അത് പര്‍ദ്ദയാവാം, ചുരിദാറാവാം, അല്ലെങ്കില്‍ അത് പോലെ അനുയോജ്യമായ മറ്റെന്തുമാവാം.


പിന്നെ സൌദിയിലെ നിയമം ആരാജ്യത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. അവിടത്തെ ആളുകള്‍ക്ക് അതിനെ കുറിച്ച് പ്രശ്നമില്ലെങ്കില്‍ പിന്നെ നാം അത് ചര്‍ച്ച ചെയ്ത് സമയം കളയേണ്ടതില്ല എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. അവിടേക്ക് ജോലിയാവശ്യാര്‍ത്ഥം പോകുന്നവര്‍ അവിടത്തെ നിയമം അഗീകരിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് ആ ഉദ്യമത്തില്‍ പിന്തിരിയുന്നതിന് ഒരു വിലക്കും ഇല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.


എന്നാല്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഈ ചര്‍ച്ച തുടങ്ങുന്നത് 'പര്‍ദ്ദയില്‍ പൊതിഞ്ഞ പ്രത്യയ ശാസ്ത്രം’ എന്ന പേരിലാണ്. ജബ്ബാര്‍ മാഷെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പ്രിയ പരാതിക്കാരന് ഈ ഒരു തലക്കെട്ടിനെ കുറിച്ച് എന്താണ്
പറയാനുള്ളത്. ഇവിടെ പര്‍ദ്ദയില്‍ പൊതിഞ്ഞ പ്രത്യയ ശാസ്ത്രം ഏതാണ്? ഇവിടെ പ്രശനം എന്താണ് ; പര്‍ദ്ദയാണോ? പ്രത്യയ ശാസ്ത്രമാണോ?


"പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച
അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്... സ്ത്രീകള്‍ വീടുകളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നും അവര്‍ പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നും ശഠിക്കുന്ന പ്രാകൃത പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ തന്നെയാണു പര്‍ദ്ദയ്ക്കു
വേണ്ടി മുറവിളി കൂട്ടുന്നത്".


ജബ്ബാര്‍ മാഷ് പര്‍ദ്ദയെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന് മുകളില്‍ അദ്ദേഹം പറഞ്ഞ ഈ വരികളുടെ അടിസ്ഥാനത്തിലാണ്. അതിനാലാണ് ഇസ് ലാം വിചാരത്തിന് ഉദാഹരണ സഹിതം, വ്യക്തമായ ഒരു മറുപടി അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇടേണ്ടി
വന്നത്. പരാതിക്കാരന്റെ അഭിപ്രായത്തില്‍ പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത് മാഷ് പറഞ്ഞതിന്റെ
അടിസ്ഥാനത്തിലാണെന്ന് തോന്നുണ്ടോ?

ഇസ് ലാമിന്റെ വസ്ത്രധാരണ കാഴ്ച്ചപാടും സൌദിയെ കുറിച്ചുള്ള എന്റെ കാഴ്ചപാടും ഞാന്‍ ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ.


ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം മുഖവും മുങ്കയും ഒഴിച്ചുള്ള ഭാഗങ്ങള്‍ അന്യ പുരുഷന്മാര്‍ കാണ്‍കെ ഒരു സ്ത്രീ മറച്ചിരിക്കണമെന്നത് പുരുഷന്റെ നിര്‍ബന്ധമല്ല. മറിച്ച് അതവളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊരു നിര്‍ബന്ധവുമില്ല. മുകളില്‍ പറഞ്ഞ വിശ്വാസത്തിന്റെ ഭാഗമായംഗീകരിച്ച ഏത് തരം വസ്ത്രവും അവളുടെ വിശ്വാസത്തിനെതിരല്ല. അത് പര്‍ദ്ദയാവാം, ചുരിദാറാവാം, അല്ലെങ്കില്‍ അത് പോലെ അനുയോജ്യമായ മറ്റെന്തുമാവാം.


പിന്നെ സൌദിയിലെ നിയമം ആരാജ്യത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. അവിടത്തെ ആളുകള്‍ക്ക് അതിനെ കുറിച്ച് പ്രശ്നമില്ലെങ്കില്‍ പിന്നെ നാം അത് ചര്‍ച്ച ചെയ്ത് സമയം കളയേണ്ടതില്ല എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. അവിടേക്ക് ജോലിയാവശ്യാര്‍ത്ഥം പോകുന്നവര്‍ അവിടത്തെ നിയമം അഗീകരിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് ആ ഉദ്യമത്തില്‍ പിന്തിരിയുന്നതിന് ഒരു വിലക്കും ഇല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

Anonymous said...

എന്റെ പൊന്നുചിന്തക, സംഗതി ഞാൻ ഒരു വഴിആകുന്ന ലക്ഷണമാണല്ലോടെ...., നിത്യ സാക്ഷിക്ക് മറുപടി കൊടുക്കുമ്പോൾ, ചിന്തകൻ ചോദിക്കും, ചിന്തകന് മറുപടി കൊടുക്കുമ്പോൾ ഇസ്ലാംഭായി ചോദിക്കും, ടൈപ്പ് ചെയ്ത് പേസ്റ്റാതെ കാര്യങ്ങൾ പറയാനാവില്ലല്ലോ., പിന്നെ നിങ്ങൾ വച്ചിരിക്കുന്ന പോലെ സ്റ്റോക്ക് കൈയ്യിൽ ഇല്ലതാനും., ചിന്തകന്റെ കമന്റ് കണ്ടു, അതിനും മറുപടി തരാം ഞാൻ ജബ്ബാർ എന്ന വ്യക്തിയെ അനുകൂലിക്കാൻ ശ്രമിച്ചിട്ടില്ല , അദ്ദേഹം ഉയർത്തിക്കാട്ടുന്ന ചില കാര്യങ്ങൾ അതിൽ കഴമ്പ് ഉണ്ടെന്ന് തോന്നിയതിനാൽ ആണ് ഈ ചർച്ചയിൽ പങ്കെടുത്ത്ത് ഇവിടെ ഞാൻ എഴുതുന്നതും ചിന്തിക്കുന്നതും എന്റെ കാഴ്ച്ചപ്പാടാണ് അത് ശരിയാവാം തെറ്റാവും അത് വായനക്കാരന്റെ യുക്തിക്ക് വിടുന്നു, അറിയിക്കാനും അറിയാനും ആവണം സംവാദം അല്ലാതെ ജയിക്കാനും, തെറിവിളിക്കാനും ആവരുത്, ചിന്തകന് എന്റെ ബ്ലൊഗിൽ മറുപടി ഇടാം.., അവിടെ ഇതിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്.,

Anonymous said...

(പാര-2/19.10.2008)
പ്രീയ മിത്രം ഇസ്ലാം ഭായി, ഇനി താങ്കൾക്ക് മനസ്സിലാകാതിരുന്ന ലോജിക്കിലൂടെ നമുക്ക് ഒന്നുപോകാം, സമയമുണ്ടോ ? ഏതായാലും വാ ഇവിടെ വരെ വന്നതല്ലെ!
അതിന്റെ ലോജിക്ക് ആണു പിടീകിട്ടാത്തത്?.... എന്നുതുടങ്ങുന്ന പാര-1, ഇസ്ലാമിക ലോകത്ത് ഒരു പാട് അഭിപ്രായ വ്യത്യാസങ്ങള്‍ കാണും.......പാര-2, ചുരിദാര്‍ അണിഞ്ഞാലും മുസ്ലിമാകും ....പാര-3 എന്നീ പാരകളിലൂടെ ഒന്നു പോകാം പാര രണ്ടിൽ കണ്ട ഒരു വരിയിൽ അൽ‌പ്പം പറഞ്ഞിട്ട് നമുക്ക് തുടങ്ങാം അല്ലങ്കിൽ ഞാൻ തുടങ്ങാം.
“ഇസ്ലാമിലെ എന്തിനെയും ഏതിനെയും‍ എതിര്‍ക്കാന്‍ മതത്തിനു പുറത്തുള്ളവര്‍ക്കും അവകാശമുണ്ട്.“
തീർച്ചയായും അത് ഇന്ത്യയിൽ മാത്രമേ ഉള്ളു എന്ന് ഒരു അടിക്കുറിപ്പുകൂടെ എഴുതുക. ഏതെങ്കിലും അറേബ്യൻ നാട്ടിൽ പോയി താങ്കൾ ഈ പറയുന്ന സംഭവം ഒന്നു നടത്തിനോക്ക് ? പിന്നെ താങ്കൾ പറയുന്ന ഈ ഔദാര്യം ഇസ്ലാമിന്റെ അല്ല, ഇന്ത്യൻ ഭരണസംവിധാനം ഒരുക്കിത്തരുന്നതാണ്, സൌദിയിൽ ചെന്ന് പർദ്ദ ഇടുനതിനെ എതിർത്താൽ, ഒരു മുസ്ലീം മതവിശ്വാസിയുടെ വിശ്വാസങ്ങൾക്ക് കോട്ടംവരുന്ന രീതിയിൽ പ്രവർത്തിച്ചാൽ, പറഞ്ഞാൽ അവന്റെ കാര്യം എന്താകുമെന്ന് എല്ലാവർക്കും അറിയാം പിന്നെ ഇങ്ങനെ ഒരു “ ക്വട്ടേഷന്റെ “ ആവശ്യമുണ്ടോ... ഇത് കേവലം ഇന്ത്യ എന്ന മഹാരാജ്യത്ത് മാത്രം നടക്കും, ചിലപ്പോൾ യൂറോപ്പിലും. അതുകൊണ്ടുതന്നെ താങ്കൾ ഈ പറയുന്ന അവകാശവാദം പൊള്ളയാണ്. പിന്നെ ഒരു ഭംഗിക്കായി പറയാം ഞങ്ങൾ വിമർശനത്തെ സ്വാഗതം ചെയ്യുന്നു എന്നൊക്കെ........, പരാതിക്കാരന്റെ പക്ഷം എന്താണെന്ന് ചോദിച്ചാൽ , ഒരുമതത്തിന്റേയും അന്തസത്ത ചോദ്യം ചെയ്യപ്പെടേണ്ടതല്ല! കാരണം അത് നൂറ്റാണ്ടുകളായി, നിലനിൽക്കുന്നതും ഏവർക്കും ബോധ്യമുള്ളതുമാണ്., ചോദ്യം ചെയ്യപ്പെടേണ്ടത്, അനാചാരങ്ങളും, വിഴുപ്പലക്കുകളും, മതത്തിന്റെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങളുമാണ്, അത് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും, എത്ര എതിർത്താലും അതിന് മാറ്റമുണ്ടാ‍കില്ല, കാലഹരണപ്പെട്ട വാദമുഖങ്ങൾ കാലത്തിന്റെ അനിവാരിതയിൽ തന്നെ മാറ്റപ്പെടും, മാറ്റത്തിന്റെ പാതയിൽ വഴിമുടക്കി നിൽക്കുന്ന മത മൌലിക വാദികൾ അത് ഏത് മതത്തിലെ ആയിരുന്നാലും വശമൊതുങ്ങിപോകും അത് കാലം തളിയിച്ചതാണ്., മതം ഏറ്റവും കൂടുതൽ ചൂഷണം ചെയ്തത് സ്ത്രീയെ ആയിരുന്നു, ഹൈന്ദവ സ്ത്രീകൾ ഏൽക്കേണ്ടിവന്ന ക്രൂരതകൾ എണ്ണിയാൽ ഒടുങ്ങാത്തവയാണ്, സതി മുതൽ ശൈശവവിവാഹം വരെ അത് നീണ്ടുപോകുന്നു.... അതൊക്കെ മാറ്റപ്പെട്ടു.

ക1.വിശ:-
ജബ്ബാർ മാഷ് ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതും, പർദ്ദ ഇസ്ലാമാണോ അനിസ്ലാമാണോ എന്നതും തമ്മിൽ എന്താണ് ബന്ധം, പിന്നെ താങ്കൾ പറയുന്നത്, അത് മാഷ് എങ്ങനെ സ്ഥാപിക്കും എന്നതാണ്. ഇവിടെ സംസാരിച്ചവർ എല്ലാം പറഞ്ഞത് പർദ്ദയെ ഒരു ഉത്തമ വിശ്വാസിയും മാന്യയുമായ ഒരു മുസ്ലീം സ്ത്രീയുടെ വസ്ത്രമാണെന്നു, അത് ധരിക്കാൻ അവൾ (മുസ്ലീം സ്ത്രി) നിർബന്ധൈതയും ആണെന്ന പ്രബോധനത്തെ അല്ലങ്കിൽ അടിച്ചേൽ‌പ്പിക്കൽ നയത്തിനെതിരെ ആണ്., ഒരു വേഷം, അല്ലങ്കിൽ വസ്ത്രം എന്നതിനപ്പുറത്ത് അതിനെ കാണേണ്ടതില്ല എന്ന വ്യാഖ്യാനമായിരുന്നു. എന്റെ കമന്റിലും ഞാൻ അത് പറഞ്ഞിരുന്നു. വി.ഖുറാൻ മുഴുവൻ പരതിയാലും പർദ്ദ എന്നത് ഒരു വേഷം എന്നതിനപ്പുറം ഒരു നിർവചനവും കിട്ടില്ല അത് താങ്കൾക്കും നല്ലവണ്ണമറിയാവുന്ന സ്ത്യമല്ലെ ? ഈ പാര തികച്ചും ആവശ്യമില്ലത്ത ഒന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്, കാരണം ഇതിലൂടെ താങ്കൾ ഈ സബ്ജക്ടുമായി ബന്ധമുള്ള ഒന്നും പറഞ്ഞില്ല എന്നതുതന്നെ.!!!!

ക2.വിശ:-
ഈ പാരയിൽ ഇസ്ലാം ഭായി ഇങ്ങനെ പറയുന്നു “ഇസ്ലാമിലെ എന്തിനെയും ഏതിനെയും‍ എതിര്‍ക്കാന്‍ മതത്തിനു പുറത്തുള്ളവര്‍ക്കും അവകാശമുണ്ട്.“ അല്പം പറഞ്ഞ ശേഷം തന്നെ അദ്ദേഹം ഇങ്ങനെയും പറയുന്നു “....എതിര്‍ക്കണമെങ്കില്‍ ഒരു വിശ്വാസി ആയിരിക്കല്‍ അത്യാവശ്യമാണു.“ ഇങ്ങനൊക്കെ പറഞ്ഞാൽ എന്താണ് മറുപടിപറയുക, ആർക്കും (വിശ്വാസിക്കും, അവിശ്വാസിക്കും) എതിർക്കാം പക്ഷേ അയാൾ ഒരുവിശ്വാസി (ഇസ്ലാം) ആയിരിക്കണം....!!! വൈരൂധ്യങ്ങൾ കൊണ്ട് മനുഷ്യനെ കറക്കിക്കളയല്ലെ ഭായി !
ഇവിടെ ഭായി പൊട്ടുകുത്തുന്നതിനെകുറിച്ചും, മറ്റുമൊക്കെ പറഞ്ഞു. ഹൈന്ദവ ആചാരങ്ങളും, അനുഷ്ടാനങ്ങളും, തെളിനീരായിരുന്നില്ല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവോളം ഉണ്ടായിരുന്നു, അവയൊക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, അതിന്റെ ഫലവും ആ സമൂഹം ഇന്ന് അനുഭവിക്കുന്നു., മതം ആഹ്വാനംചെയ്യാത്ത അല്ലങ്കിൽ മതത്തിന്റെ പേരിൽ അടിച്ചേൽ‌പ്പിക്കപ്പെട്ട നിരവധി അനാചാരങ്ങൾ ലോകത്തിലെ എല്ലാ മതത്തിലും കാണാൻ കഴിയും, അതിനെ മനുഷ്യാവകാശ പ്രവർത്തകരും, സാമൂഹ്യപരിഷ്കർത്താക്കളും, ചോദ്യം ചെയ്തിട്ടുമുണ്ട്, അത് തുടരുകയും ചെയ്യും. അതിന് താങ്കൾ പറയുന്നപോലെ അതെ മതത്തിൽ വിശ്വസിക്കുന്നവനെ അത് ചോദ്യം ചെയ്യാൻ അവകാശം ഉള്ളു എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല.! ഏതെങ്കിലും ഒരുവിശ്വാസി അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടുണ്ടോ? ഇതൊക്കെ ഒരു യുക്തിയില്ലാത്ത ചോദ്യമല്ലെ ഭായി, വിശ്വാസത്തെ ചോദ്യചെയ്യുന്നത് അതിൽ വിസ്വാസമില്ലാത്തവനാണ്, അവിടെ ആണ് സംവാദത്തിന്റെ ആവശ്യം ( ഒരു മുസ്ലീമിനെ മറ്റൊരു മുസ്ലീമിനെ ചോദ്യം ചെയ്യാൻ പറ്റു എന്നാണെങ്കിൽ .......!  ഇതൊക്കെ വേണോ) ശ്രീരാമനെ അംഗീകരിച്ചാൽ പിന്നെ വിമർശിക്കാൻ എന്താണ് ബാക്കി ? അംഗീകരിക്കാത്തതിന്റെ കാരണം ആണ് അവിടെ വിമർശനം എന്ന വാക്കിൽ പ്രതിനിധാനം ചെയ്യുന്നത്, അതുപോലെ., കാറൽ മാർക്സിനെ വിമർശിക്കാൻ അദ്ദേഹത്തെ അംഗീകരിക്കെണ്ട കാര്യമില്ല പക്ഷെ അയാൾ എന്താണ് പറഞ്ഞത് എന്ന് അറിഞ്ഞിരിക്കണം അല്ലാതെ വിമർശിക്കാൻ സാധ്യമല്ല . അല്ലങ്കിൽ അതിനെ വിമർശനം എന്നല്ല പറയുന്നത്. പ്രവാചകനായ നബിതിരുമേനി എന്തെന്ന് അറിയാതെ അല്ലങ്കിൽ ആ മഹത്വം മനസ്സിലാക്കാതെ ആണ് ജബ്ബാർ മാഷ് തന്റെ ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ., അത് വിവരദോഷമായെ കാണാൻ പറ്റു, പക്ഷേ അദ്ദേഹം ഖുറാനിലെ കഥയും, സാഹചര്യവും സാക്ഷ്യപ്പെടുത്തിയാണ് ആരോപണം ഉന്നയിക്കുന്നത്......!? ഇതിന് മറുപടി പറയേണ്ട ബാധ്യത വിശ്വാസികൾക്കുള്ളതാണ്.
ഇവിടെ ജബ്ബാർ മാഷ് ഉയത്തിക്കാട്ടുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ നിങ്ങൾക്കാകുന്നില്ല , മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജബ്ബാർ മാഷിന്റെ ആരോപണങ്ങളെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നത്. ഒരാൾ ഒരുകര്യം ശരിയല്ല എന്ന് പറയുമ്പോൾ, അത് ഇന്ന ഇന്നകാരണങ്ങളാൽ ആണ് ശരിയല്ല എന്ന് താൻ പ്രസ്ഥാവിച്ചത് എന്ന് സ്ഥാപിക്കുമ്പോൾ, അതല്ല അതിന്റെ ശരി എന്ന് സ്ഥാപിക്കൽ അവണം താങ്കളുടെ പക്ഷത്തുനിന്നും ഉണ്ടാകേണ്ടത്, അത് കാണുന്നില്ല ...

ക3.വിശ:-
ചുരിദാറേ ധരിക്കാന്‍ പാടുള്ളൂ- അത് കേരളത്തിന്റെതാണു എന്നൊക്കെ വാദിക്കുന്നതാണു പ്രശ്നം.!!!!?
ഇത് തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായ ചിന്തയാണ്, ഇവിടെ ഏതെങ്കിലും മത സംഘടനയോ, അല്ലങ്കിൽ ഏതെങ്കിലും സാമൂഹ്യ സംഘടനയോ ( ചില ഇസ്ലാമിക സംഘടനകൾ അങ്ങനെ ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്നു ) ആഹ്വാനം ചെയ്യുന്നതായി അറിവില്ല, അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നുമില്ല കാരണം ഇത് ഒരു ജനാധിപത്യരാജ്യമായതിനാൽ ആണ്, ഒരു ജനാധിപത്യ രാജ്യത്ത് അത് പൂർണ്ണ അർത്ഥത്തിൽ നിലനിൽക്കാൻ സാമൂഹ്യ സംഘടനകളുടെ (മനുഷ്യാവകാശ പ്രവർത്തകർ പോലുള്ള സംഘടനകൾ ) ഇടപെടൽ അത്യാവശ്യമാണ് ഇത് തള്ളിക്കളയാ‍വുന്ന ഒന്നല്ല. പിന്നെ മാഷിന്റെ അവസന പാരയുടെ അവസാനഭാഗത്തൂടെ നടന്ന് ഇത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇവിടുത്തെ ഇസ്ലാം വിചാരക്കാർ എടുത്തുപറയുന്നകാര്യം
“മുസ്ലിം സ്ത്രീകള്‍ അവര്‍ വിശ്വസിക്കുന്ന ദര്‍ശനമനുസരിച്ച് വസ്ത്രം അണിയരുതെന്ന് പറയുമ്പോള്‍ അതല്ലേ യഥാര്ത്ഥ മനുഷ്യാവകാശ ലംഘനം? “
ഈ മുകളിൽ പറഞ്ഞ പ്രസ്ഥാവന വെറും ഭംഗിവാക്ക് എന്നല്ലാതെ അതിൽ എന്തെങ്കിലും അർത്ഥം ഉള്ളതായി തോന്നുന്നില്ല . ഈ വരികളിലൂടെ താങ്കൾ ചെയ്യുന്നത് കേരളത്തിലെ മനുഷ്യാവകശ പ്രവർത്തകരെ മുഴുവൻ, ഇസ്ലാം വിരുദ്ധരും, മനുഷ്യാവകാശ ലംഘകരുമാക്കുകയാണ്. ഇത്രയും വേണോ ഇസ്ലാം ഭായി, ഇപ്പോൾ വാദി പ്രതി ആയല്ലോ ?
ഇന്ത്യൻ പൌരന് എല്ലാ സ്വാതന്ത്ര്യവും ഭരണഘടന നൽകുന്നുണ്ട്, വിശ്വസിക്കാനും, അവിശ്വസിക്കാനും എല്ലാം.
നമ്മൾ മുകളിൽ സംസാരിച്ച് അവസാനിപ്പിച്ച വിഷയം പിന്നെയും ആവശ്യമില്ലാതെ താങ്കൾ ഇവിടെ പുനർ അവതരിപ്പിച്ചു. ആ ചർച്ചയും കേരളത്തിൽ മുസ്ലീം സ്ത്രീകൾ പർദ്ദ ധരിക്കണം, ധരിച്ചേപറ്റു എന്ന തരത്തിലുള്ള യാതൊരു സമ്മർദ്ധവും മുസ്ലീം മത വക്താക്കളിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് നിങ്ങൾ അവകാശപ്പെടുന്നു. സത്യം എന്തായാലും കേരളത്തിലെ മുസ്ലീംവിഭാഗത്തിൽ പെട്ടസ്ത്രികൾക്ക് അറിയാം അവർക്കിഷ്ടമുള്ള വസ്ത്രം അവർ ധരിക്കട്ടെ….. മനുഷ്യാവകാശം ലംഘിക്കപ്പെടാതിരിക്കട്ടെ.
കേരളത്തിൽ ഇതിന്റെ പേരിൽ മനുഷ്യാവകാശലംഘനം നടക്കുന്നു എന്നതിന് തെളിവ് ജബ്ബാർ മാഷ് നിർത്തിയാൽ അതിനുള്ള മറുപടി ഇവിടുത്തെ ഇസ്ലാം വിചാരക്കാർ തരും സഭ്യമായ ഭാഷയിൽ, പർദ്ദ എന്ന വസ്ത്രത്തെക്കുറിച്ചുള്ള ഉപരിപ്ലമായ വർത്തമാനം ഇവിടെ അവസാനിക്കട്ടെ കാരണം ഇതിൽ കൂടുതൽ ഒന്നും ഇതിനെ കുറിച്ച് പറയാനില്ല എന്നാണെനിക്ക് തോന്നുന്നത്.
പർദ്ദ ഇഷ്ടമുള്ളവർ ധരിക്കട്ടെ ! ധരിപ്പിക്കപ്പെടാതിരിക്കട്ടെ !!

ഇസ് ലാം വിചാരം said...

പരാതിക്കാരന്‍ ഞാന്‍ എഴുതിയത് വായിച്ചിട്ടില്ലെന്ന് തോന്നുന്നു. വായിക്കാതെ വിമര്‍ശിച്ചിട്ടെന്ത് സഹോദരാ...

വിമര്‍ശിക്കണമെങ്കില്‍ മാഷ് വിശ്വാസിയാകണം എന്നല്ല ഞാന്‍ പറഞ്ഞത്.. പര്‍ദ ഒരു 'ഇസ്ലാമിക വേഷമാണോ' 'ഇസ്ലാമിക വേഷമല്ലയോ' എന്ന് തെളിയിക്കാന്‍/പ്രമാണബന്ധിതമായി ബോധ്യപ്പെടുത്താന്‍, പ്രമാണങ്ങള്‍ അംഗീകരിക്കുന്ന ഒരു വിശ്വാസിക്കേ കഴിയൂ എന്നാണു.

ഒന്നു കൂടി പേസ്റ്റാം.. എഴുതാപ്പുറം വായിക്കാതിരിക്കാന്‍..

"പര്‍ദ ഒരു ഇസ്ലാമിക വേഷം ആണെന്ന് വിശ്വാസി പറയുന്നു. അല്ലെന്ന് തെളിയിക്കാന്‍ ജബ്ബാര്‍ മാഷിനവകാശമുണ്ടാകുമായിരുന്നു. പക്ഷേ മാഷിന്റെ ഭാഗ്യത്തിനും നമ്മുടെ ദൗര്‍ഭാഗ്യത്തിനും മാഷ് ഒരു വിശ്വാസിയല്ല. ദൈവനിഷേധിയാണെന്ന് മാഷ് തന്നെ പറയുന്നു. തെളിയിക്കുന്നു. അതിനു വേണ്ടി ബ്ലോഗുന്നു. പ്രസംഗിക്കുന്നു. അങ്ങിനെയുള്ള ഒരാള്‍ക്ക് പര്‍ദ ഇസ്ലാമിക വേഷമോ/അല്ലയോ എന്ന് തെളിയിക്കാന്‍ കഴിയുമോ? കാരണം മാഷ് ഖുറാനെ അംഗീകരിക്കുന്നില്ല. അത് മുഴുവന്‍ ചവറാണെന്നാണു വാദം. പ്രവാചകവചനനങ്ങളൊന്നും അംഗീകരിക്കുന്നില്ല. പ്രവാചകനെത്തന്നെയും അംഗീകരിക്കുന്നില്ല. ഇസ്ലാം തന്നെ പഴഞ്ചനും അപ്രസക്തവുമാണെന്ന് വാദിക്കുന്നു. അങ്ങിനെയുള്ള ഒരാള്‍ ഒരു മതത്തിന്റെ ഒരു പ്രമാണത്തെയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങിനെയാണു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരു വേഷം ഇസ്ലാമികമാണോ അല്ലയോ എന്നു പറയുക?"

നോക്കൂ. പരാതിക്കാരാ.. ഇസ്ലാമിക ലോകത്ത് ഒരു പാട് അഭിപ്രായ വ്യത്യാസങ്ങള്‍ കാണും.പക്ഷേ അതുന്നയിക്കുന്നവര്‍ പ്രമാണങ്ങളെ അംഗീകരിക്കുന്നവരും സ്വയം മുസ്ലിം എന്നു വാദിക്കുന്നവരുമാണു. പിന്നെ തെറ്റിദ്ധരിക്കല്ലേ... പര്‍ദയെ മാത്രമല്ല ഇസ്ലാമിലെ എന്തിനെയും ഏതിനെയും‍ എതിര്‍ക്കാന്‍ മതത്തിനു പുറത്തുള്ളവര്‍ക്കും അവകാശമുണ്ട്. അത് ജബ്ബാര്‍ മാഷിനുമൂണ്ട്. പക്ഷെ പരാതിക്കാരന്‍ വിചാരിക്കുന്നത് പോലെ, "പർദ്ദ ഒരു ഇസ്ലാമികവേഷം ആണെന്നും അത് ഇടാത്തവർ വിശ്വാസികൾ ആയിരിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്നും, അത് അനുഷ്ടിക്കേണ്ട ദീനുകളിൽ ഒന്നാണ് എന്ന ഉദ്ബോധനവും ഒക്കെ" എതിര്‍ക്കണമെങ്കില്‍ ഒരു വിശ്വാസി ആയിരിക്കല്‍ അത്യാവശ്യമാണു. ഉദാഹരണത്തിനു പൊട്ടുകുത്തല്‍/അമ്പലത്തില്‍ പോകല്‍/പൂജ ഹൈന്ദവാചാരമല്ല/വിശ്വാസമല്ല എന്ന് ആര്‍ക്കും വേണമെങ്കില്‍ വാദിക്കാം. പക്ഷേ ഒരു ഹൈന്ദവ പണ്ഠിതന്‍/വിശ്വാസി പ്രമാണങ്ങളുദ്ധരിച്ച് അത് ചോദ്യം ചെയ്യുമ്പോള്‍ ആ പ്രമാണം തന്നെ ചവറാണെന്ന്/വിഡ്ഡിത്തമാണെന്ന് പറയുന്ന ഒരാളോട് ആരെങ്കിലും സം വദിക്കുമോ ഇക്കാര്യം? ഉദാഹരണത്തിനു ഹിന്ദുക്കളുടെ പുണ്യവേദഗ്രന്ഥമായ ഭഗവദ് ഗീത കൊണ്ടു വന്നു. അന്നേരം ഗീത വിഡ്ഡിത്തമാണെന്ന് പറഞ്ഞാല്‍, ശ്രീരാമചന്ദ്രന്‍ മിത്താണെന്ന് പറഞ്ഞാല്‍ പിന്നെ ഹിന്ദു സഹോദരനു അയാള്‍ ഉന്നയിച്ച മതപരമായ ആരോപണം തെറ്റാണെന്ന് എങ്ങിനെ തെളിയിച്ചു കൊടുക്കാന്‍ കഴിയും? ദസ് കാപിറ്റല്‍ അംഗീകരിക്കാത്ത, മാര്‍ക്സിനെത്തന്നെ അംഗീകരിക്കാത്ത മാര്‍ക്സിസ്റ്റ് നിരൂപണമോ?!!!

ഇനി പറയൂ..

ഞാന്‍ പറഞ്ഞ കാര്യമാണോ പരാതിക്കാരന്‍ മനസ്സിലാക്കിയത്? അതിനാണോ മറുപടി പറഞ്ഞത്?

ഇസ് ലാം വിചാരം said...

പൊതുവേദികളില്‍ പുരുഷനു ശ്രദ്ധയുടെ വ്യതിചലനമുണ്ടാവാതിരിക്കാന്‍ പര്‍ദ സഹായിക്കും. സ്ത്രീകള്‍ അല്പവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടൂമ്പോള്‍ പുരുഷന്മാരുടെ ശ്രദ്ധ മാറുകയും മാനസിക നിലയില്‍ അവരുടെ ചിന്തയെ ബാധിക്കുകയും ചെയ്യും (ബാലചന്ദ്രന്‍ ചുള്ളീക്കാട്- സുറയ്യയുടെ പര്‍ദ,ശബാബ് വാരിക 2005 മെയ്)

സ്ത്രീ ലാവണ്യത്തിന്റെ വശ്യമായ കാഴ്ചകള്‍ ആവോളം ആസ്വദിക്കാന്‍ സാരിയെക്കാള്‍ ലാസ്യഭംഗിയുള്ള വേറൊരു വസ്ത്രവും കണ്ടെത്താനാകില്ല. ലോകത്തിലെ ഏറ്റവും സെക്സി(ലൈംഗികോദ്ദീപന) വസ്ത്രം സാരിയായിരിക്കും-പിന്‍ കഴുത്തും പുറവും ഇടുപ്പും വയറൂം എല്ലാം സമ്യ് ദ്ധമായി തുറന്നു കാട്ടൂന്ന സാരിക്കും ബ്ലൗസിനും യാഥാസ്തികരും സനാതന വിശ്വാസികളൂം മറ്റൂം നല്‍കുന്ന മതപരമായ പവിത്രതക്ക് ഇപ്പോഴും മാറ്റമില്ലെന്നത് അല്‍ഭുതകരമായിരിക്കുന്നു. (ഡി. പ്രദീപ് കുമാര്‍, മാത്ര്യഭൂമി ഓണപ്പതിപ്പ് ഒന്നാം ഭാഗം 2002)

ഇത്രയധികം തുണി ശരീരത്തില്‍ വാരി വലിച്ചു ചുറ്റിയിട്ടൂം സ്ത്രീ ശരീരത്തിലെ നഗ്നതയും വടിവുകളും ഏറ്റവുമധികം എടുത്തു കാണിക്കുന്നതാണു കുലീനമെന്ന് പറയപ്പെടൂന്ന ഈ വേഷം..(സി.ആര്‍.നീല കണ്ഠന്‍ , മാത്ര്യഭൂമി ഓണപ്പതിപ്പ്)