ഇന്ന് ബലി പെരുന്നാള്‍ !
മക്കയില്‍ ഇന്ന് പത്തു ലക്ഷത്തില്‍ പരം മൃഗങ്ങളുടെ കഴുത്തറുക്കുന്നു.
ഈശ്വരാരാധനയുടെ പേരില്‍ ലോകത്ത് ഇക്കാലത്തു നടക്കുന്ന ഏറ്റവും ഭീകരമായ അത്യാചാരം!
പരിഷ്കൃത മനുഷ്യനു ചേരാത്ത ; മനുഷ്യത്ത്വത്തിനു നിരക്കാത്ത അനാചാരം!!
സ്വന്തം സൃഷ്ടിയായ ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തില്‍ കത്തി വെക്കുകയും തന്റെ പേരു വിളിച്ച് ആര്‍ത്തു വിളിക്കുകയും ചെയ്യുമ്പോള്‍ അതു കണ്ട് പുളകം കൊള്ളുന്ന ഒരു ദൈവം പ്രാകൃത മനുഷ്യന്റെ ഭാവനയില്‍ ജന്മമെടുത്ത വികൃത സങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?
ഇത്തരം ആചാരങ്ങളൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞില്ലേ?
ലോകമെമ്പാടും മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഹീനാചാരങ്ങളെ ഇന്നും സങ്കോചമില്ലാതെ തുടരുന്നവര്‍ തന്നെയാണ് തങ്ങളുടെ മതം ഏറ്റവും ശാസ്ത്രീയമെന്നും ആധുനികമെന്നും പ്രചരിപ്പിക്കുന്നതും!!!
21 comments:
എല്ലാ മതത്തിലും ഉണ്ടല്ലോ മാഷെ ഈ ബലി. കാടന്മാരുടെ കാലത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഇപ്പോഴും ദൈവ പ്രീതിക്കു വേണ്ടി തുടരുന്നു. ഇവരാരും ചിന്തിക്കാന്‍ തയ്യാറല്ല. ആരോടു പറയാനാ മാഷെ.
പകരം നമുക്കു് മനുഷ്യരുടെ കഴുത്തറക്കാം, അല്ലേ സഖാവേ ?
ഇന്നു് മാത്രമല്ല, എല്ലാ ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മൃഗങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
മനുഷ്യന് സസ്യഭുക്കായി മാറിയിട്ടു് പോരേ ഈ ഹിംസ നിറുത്തുന്നതിനെപ്പറ്റി വാചാലനാകാന്‍ ?
ജീവന്റെ സോഫ്റ്റു്വെയറുള്ളതു് ജന്തുക്കള്‍ക്കു് മാത്രമല്ല, സസ്യങ്ങള്ക്കുമുണ്ടു്.
മതത്തിന്റെ ജീര്ണ്ണതയ്ക്കെതിരെയാണു് പോരാട്ടമെന്നാണു് വാദം .
ഞാന്‍ കാണുന്നതു് പ്രോഗ്രാം പ്രോഗ്രാമറുടെ ലോജിക് അളക്കാന്‍ ശ്രമിക്കുന്ന പാഴ്വേലയായാണു്.
ഒരു ശരാശരി സോഫ്റ്റുവെയറുണ്ടാക്കാന് പാടുപെടുന്ന ഞങ്ങളെപ്പോലുള്ളവര്ക്കു് മനുഷ്യന്റെ സോഫ്റ്റു്വെയറിനു് ഒരു സ്രഷ്ടാവില്ലെന്നു് ചിന്തിക്കാന്‍ യുക്തി അനുവദിക്കുന്നില്ല, സര്. അല്ലെങ്കില്‍ ഞാനും കൂടിയേനേ ബലേഭേഷ് കൂട്ടത്തില്‍ !
പ്രീയ ജബ്ബാര്‍,
ഞാന്‍ ഹിന്ദു ആയതുകൊണ്ട് ഇതില്‍ ഇടപെടാമോ എന്തോ, എന്നാലും ഇത് ക്രൂരത തന്നെ യാണ്.
ഒരു ഭാരതീയന് ആചാരങ്ങളെ കണ്ണുമടച്ച് വിശ്വസിക്കണമെന്നോ, കണ്ണുമടച്ച് ജീവിതത്തില്‍ പകര്ത്തികൊള്ളണമെന്നോ ആരും നിര്‍ദ്ദേശ്ശം നല്‍കിയിട്ടില്ല. നേരേമറിച്ച് ഇപ്രകാരം വിശകലനം ചെയ്യണമെന്നാണ് നമ്മുടെ വേദങ്ങള്‍ നിര്ദ്ദേശിക്കുന്നത്ഃ
ഒന്നാമത് ശാസ്ത്രം പ്രമാണംഃ സയന്‍സ്സാണ് ഏതൊന്നിന്റേയും ആധാരശിലയായിരിക്കേണ്ടത്. Science should be the base of all conclusions. ശാസ്ത്രീയമായി ചില കാര്യങ്ങള്‍ക്ക് വിശദീകരണം നല്കാന് സാധിച്ചെന്നു വരില്ല. അപ്പോള്ഃ
പ്രത്യക്ഷം പ്രമാണംഃ ആ ചിന്താധാരയുടെ ഇഫക്റ്റ് നിങ്ങള്‍ക്ക് പ്രത്യക്ഷമായി കാണാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ അതു സ്വീകരിക്കാം. ഇല്ലെങ്കില്ഃ
ആപ്തവാക്ക്യം പ്രമാണംഃ ശ്രേഷ്ഠന്മാര് ഇതേക്കുറിച്ച് എന്തു പറയുന്നു. അറിവുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു. അതും സ്വീകാര്യമല്ലെങ്കില്ഃ
അനുമാനം പ്രമാണംഃ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വിശദമായി വിശകലനം ചെയ്ത് അനുമാനത്തിലെത്തുക.
ചുരുക്കത്തില്‍, ഏത് ആചാരങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടെങ്കിലും, അതിന്റെ പ്രയോജനം scientific ആയി analyse ചെയ്യാന്‍ സാധിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ പ്രത്യക്ഷമായി കാണാന്‍ സാധിക്കണം. അതല്ലെങ്കില്‍ നല്ല scholars ഇതിനെ സംബന്ധിച്ച് നടത്തിയ അഭിപ്രായം ആരായണം. അതൊന്നുമില്ലെങ്കില്‍ നിങ്ങള്‍ അനുശാസിക്കുന്ന ആ പാന്ഥാവിന്റെ നന്മകള് presume ചെയ്ത് അനുമാനത്തിലെത്താന്‍ സാധിക്കണം.
അച്ഛന് കുഴിച്ച കിണറില്‍ ഉപ്പ്വെള്ളമാണെങ്കില്, ആ വെള്ളം മകന് കുടിച്ചുകൊള്ളണമെന്ന് ഭാരത്തില്‍ പ്രമാണമില്ല.
എന്തെങ്കിലും "ആഹരിച്ചാലേ" ജീവജാലങ്ങള്‍ക്കു് നിലനില്ക്കാനാവൂ എന്നതിനാല്‍ സസ്യാഹാരമോ മാംസാഹാരമോ കഴിക്കാതിരിക്കാന്‍ മനുഷ്യനും കഴിയില്ല. മനുഷ്യമാംസമെന്നോ മൃഗമാംസമെന്നോ ഉള്ള വ്യത്യാസം മാംസഭുക്കുകളായ വന്യജീവികള്ക്കില്ല. ജീവജാലങ്ങള്‍ തമ്മിലുള്ള "സമതുലിതാവസ്ഥയ്ക്കു്" ഈ "തിന്നലും തിന്നപ്പെടലും" ആവശ്യവുമാണു്. മനുഷ്യനു് വേണമെങ്കില്‍ ശാസ്ത്രസഹായത്തോടെ തങ്ങള്‍ അമിതമായി പെരുകുന്നതു് തടയാനാവും. മറ്റുജീവികള്ക്കു് അതാവില്ല.
തന്റെ കുഞ്ഞിനായാണു് പശു പാല് ചുരത്തുന്നതു്, വംശവര്‍ദ്ധനവിനായി സസ്യങ്ങളില്‍ വിത്തു് വിരിയുന്നതു്, മത്സ്യങ്ങള്‍ മുട്ടയിടുന്നതു് - പലപ്പോഴും ആവശ്യത്തിലേറെ! അവയിലൊരംശം ഉപയോഗിച്ചേ നമുക്കു് ജീവിക്കാനാവൂ. അതില്‍ തെറ്റു് കാണുന്നതു് നമ്മുടെ നിലനില്‍പ്പിനെ നശിപ്പിക്കുന്നതു് നീതീകരിക്കുന്നതിനു് തുല്യമായിരിക്കും.
മനുഷ്യനു് ഈവിധ കാര്യങ്ങളില്‍ മൃഗങ്ങള്‍ക്കില്ലാത്ത കുറ്റബോധം തോന്നുന്നു! ആത്മബോധമാണു് അതിനു് കാരണം. കഴുത്തു് അറക്കുമ്പോള്‍ ദൈവനാമം ചൊല്ലുന്നതുവഴി ഈ കുറ്റബോധത്തില്‍നിന്നും മോചനം നേടാന്‍ അവന് ശ്രമിക്കുന്നു. മനഃശാസ്ത്രപരം മാത്രമായ ഒരുതരം ആശ്വാസം തേടല്‍! ദൈവനാമം ജപിച്ചാലും, കൊല്ലാന്‍ നിറുത്തിയ കൊമ്പന്കാളയെ വേണ്ടവിധം മുന്‍പേ ബന്ധിച്ചില്ലെങ്കില്‍ കാള തന്റെ കശാപ്പുകാരനെ കൊമ്പില്‍ കോര്‍ത്തു് കൊന്നെന്നു് വരാം. ദൈവം അപ്പോള്‍ സഹായത്തിനുണ്ടാവില്ല.
സ്വയം അവിശ്വസിക്കുന്നതാണു് മനുഷ്യന് ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ കാരണമെന്നു് തോന്നുന്നു.സ്വയം നയിക്കാന്‍ കഴിവില്ലാത്ത മനുഷ്യര്‍ ദൈവത്തെ അവരുടെ നായകനാക്കുന്നു. അതു് അതില്‍ത്തന്നെ തെറ്റാവണമെന്നുമില്ല. അവരെ "യഥാര്‍ത്ഥത്തില്‍" നയിക്കുന്നതു് ദൈവമല്ല, മറ്റുചിലരാണെന്നതാണു് സകല പ്രശ്നങ്ങളുടെയും കാരണം.
എല്ലാ ചോദ്യങ്ങള്‍ക്കും മതങ്ങള്‍ നല്കുന്ന "ദൈവം" എന്ന മറുപടി ആശ്വാസദായകമാവാം. അന്വേഷിയെ തൃപ്തിപ്പെടുത്താന്‍ മാത്രമേ ആ മറുപടിക്കു് കഴിയാതുള്ളു. തന്റെ അറിവിന്റെ പരിമിതി ദൈവത്തിന്റെ "സര്‍വ്വജ്ഞാനം" കൊണ്ടു് compensate ചെയ്യുന്നതു് വിശ്വാസിയുടെ ഭാഗ്യം! അതുകൊണ്ടു് തൃപ്തിപ്പെടാതെ ചെറിയ ചെറിയ ചുവടുകളിലൂടെ മുന്നോട്ടു് പോകുന്നതു് അന്വേഷിയുടെ ഭാഗ്യം. അന്വേഷിയുടെ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണു്. പക്ഷേ അവന് ആ വഴി തെരഞ്ഞെടുക്കാതിരുന്നെങ്കില് ഇന്നു് എന്റെ കമ്പ്യൂട്ടറിനു് മുന്നിലിരുന്നു് ഇതുപോലൊരു കമന്റ് എഴുതാന്‍ എനിക്കു് കഴിയുമായിരുന്നില്ല.
കുറെ എയര്‍ബസുകള്‍ നിര്‍മ്മിക്കാന്‍ ദൈവത്തിനു് കഴിഞ്ഞിരുന്നെങ്കില്‍, യഹൂദരെ ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തെത്തിക്കാന് മോശെക്കു് നാല്പതു് വര്‍ഷം വേണ്ടിവരുമായിരുന്നില്ല.
വിശ്വാസമല്ല, അന്വേഷണമാണു് മനുഷ്യനെ വളരാന്‍ സഹായിക്കുന്നതു്.
Ralminov റാല്‍മിനോവ് said...
പകരം നമുക്കു് മനുഷ്യരുടെ കഴുത്തറക്കാം, അല്ലേ സഖാവേ ?
പ്രകൃതിക്ക് വിവേകമില്ല; തിരിച്ചറിവില്ല; നീതിബോധവുമില്ല. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ കാണുന്നതെല്ലാം നീതിയാണെന്നു പറയാനാവില്ല. മനുഷ്യന് സാമൂഹ്യജീവിയായതുകൊണ്ടും ചിന്തിക്കുന്ന ജീവിയായതുകൊണ്ടും അവനു നീതിബോധത്തോടെ പെരുമാറാന്‍ ശ്രമിക്കുന്നു. നിലനില്‍പ്പിനു ഒഴിച്ചു കൂടാത്ത സാഹചര്യത്തിലൊഴികെ മറ്റൊരു ജീവിയെയും ഹിംസിച്ചു കൂടാ എന്നു തന്നെയാണ് മനുഷ്യത്ത്വത്തിന്റെ മതം. മുഹമ്മദ് നബി ജനിക്കുന്നതിനും 1200 വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ജീവിച്ച ബുദ്ധന് മൃഗബലി പോലുള്ള അനാചാരങ്ങളില്‍ മനം മടുത്താണ് അഹിംസയുടെ മതവുമായി രംഗത്തു വന്നത്. സ്വതന്ത്ര ചിന്തകരായതിനു ശേഷം മാംസാഹാരം ഉപേക്ഷിച്ച പല മഹാന്മാരും ഉണ്ട്. അറബി കവികളായിരുന്ന അബുല്‍ അലാ അല്‍ മ അര്രി, അബൂ നുവാസ് എന്നീ യുക്തിവാദികള്‍ ഇക്കൂട്ടത്തില്‍ പെടും.
അനിവാര്യമായ ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ നിലനില്പ്പിനപകടകാരികളായ ചില ജീവികളെ നമുക്ക് നശിപ്പിക്കേണ്ടി വരുന്നു . അതു നമ്മുടെ കുറ്റം കൊണ്ടല്ല. രോഗാണുക്കള്‍ കൊതുകുകള്‍ മുതലായവ ഉദാഹരണം. എന്നാല്‍ വെറും വിനോദത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും അന്യജീവികളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും തെറ്റു തന്നെയാണ്. ആഹാരത്തിനായി നമുക്കു ജന്തുക്കളെയും സസ്യങ്ങളെയും നശിപ്പിക്കേണ്ടി വരുന്നു എന്നത് നാം ചെയ്യുന്ന അനാവശ്യ ഹിംസയ്ക്കു ന്യായീകരണമല്ല.
മക്കയില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന ലക്ഷക്കണക്കിനു മൃഗങ്ങളുടെ മൃതശരീരം മരുഭൂമിയില്‍ വലിച്ചെറിഞ്ഞു നശിപ്പിക്കുകയാണു ചെയ്യുന്നത്. അല്‍പ്പ ഭാഗം മാത്രമാണ് ഭക്ഷ്യ് യോഗ്യമാക്കി സംസ്കരിക്കുന്നത് എന്നാണറിയാന്‍ കഴിഞ്ഞത്. അതും അടുത്തകാലത്താണു തുടങ്ങിയത്.
ജന്തുക്കളെ ക്രൂരമായി കൂട്ടക്കൊല ചെയ്യുന്ന അനാചാരം ഒഴിവാക്കി പകരം ആ പണത്തിനു വല്ല ഭക്ഷ്യധാന്യവും സമാഹരിച്ച് ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് നല്കിയിരുന്നെങ്കില് അതെത്ര നന്നായിരുന്നു!
മനുഷ്യന് ഈ പ്രകൃതിയിലെ ഒരു ജീവി മാത്രമാണ്. മറ്റു ജീവികള്‍ക്കും ഇവിടെ ജീവിക്കാനും നിലനില്ക്കാനും അര്‍ഹതയും അവകാശവുമുണ്ട്. അതുകൊണ്ട് കഴിയുന്നത്ര ഇതരജീവികളെയും പ്രകൃതിയെയും ഉപദ്രവിക്കാതെ നോക്കേണ്ടത് സംസ്കാരസമ്പന്നരായ മനുഷ്യന്റെ കടമയാണ് എന്നു തന്നെയാണ് എന്റെ വനീതമായ അഭിപ്രായം. പക്ഷെ പ്രാകൃത യുഗത്തിലെ മൂഡവിശ്വാസങ്ങളില് മുങ്ങിത്തപ്പുന്നവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം!
താങ്കളുടെ പ്രതികരണത്തിനു് നന്ദി. അറവുമാടിന്റെ മാംസം മരുഭൂമിയില്‍ വലിച്ചെറിയാന്‍ ഇസ്ലാം ഉദ്ഘോഷിച്ചതായി അറിവില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കുന്നതില്‍ കാര്യമുണ്ടു്. മതത്തില്‍ പറയാത്ത കാര്യങ്ങള്‍ മതത്തിന്റെ പേരില്‍ ചെയ്യുന്നുണ്ടെങ്കില്‍ മതത്തെ എങ്ങനെ കുറ്റപ്പെടുത്താനാകും ?
മാംസാഹാരിയായ എനിക്കു് ഏതായാലും മൃഗബലിയെ എതിര്‍ക്കാനാവില്ല. അല്ലാത്തവര്‍ എതിര്‍ത്തോട്ടെ.
ഇനി പാല് കുടിക്കാത്തവര്ക്കു് പറയാം ,"നിര്‍ത്തരുതോ ഈ പാലു കുടി ? അതു് അതിന്റെ കുഞ്ഞുങ്ങള്ക്കു് അവകാശപ്പെട്ടതല്ലേ !"
അറവുമാംസം വളരെ ശാസ്ത്രീയമായി സംസ്കരിച്ചു് ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കു് അയക്കുന്നുണ്ടെന്നാണു് എന്റെ പരിമിതമായ വിവരം.
ഒരു പില്ഗ്രിമേജു് ചെയ്തു് നോക്കൂ. പ്രശസ്ത എഴുത്തുകാരന് പൌലോ കൊയ്ലോയ്ക്കു് ആല്‍ക്കെമിസ്റ്റ് എന്ന മാസ്റ്റര്‍പീസ് രചിക്കാന്‍ അതുപകാരപ്പെട്ടു.
എന്തു് ചെയ്യുന്നു എന്നതിനേക്കാള്‍ ഞാന്‍ പ്രാധാന്യം നല്കുന്നതു് എന്തിനു് ചെയ്യുന്നു എന്നതിനാണു്. അതാകട്ടെ അവനവനാണു് കൂടുതല്‍ അറിയാന്‍ സാധിക്കുക. താങ്കളും സദുദ്ദേശ്യത്തിലാണു് പ്രവര്‍ത്തിക്കുന്നതു് എന്നു് കരുതാനാണു് എനിക്കിഷ്ടം. പ്രോഗ്രാം പ്രോഗ്രാമറെ വിലയിരുത്തുന്ന യുക്തി എനിക്കു് അന്യമായതു്കൊണ്ടാണു് വിയോജിപ്പു്.
പ്രിയപ്പെട്ട റല്‍മിനോവ്,
പാല് കുടിയും ഇറച്ചിതീറ്റയുമല്ല ഇവിടെ വിഷയം.
ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തറുക്കുമ്പോള്‍ സന്തോഷിക്കുന്നവനോ നമ്മുടെ ‘പ്രോഗ്രാമര്‍’ എന്നതാണു വിഷയം. എന്തേ അങ്ങനെ?
എന്റെ നിഗമനം ഇതാണ്: മനുഷ്യന് തന്റെ ‘പ്രോഗ്രാമറെ‘ ഡിസൈന്‍ ചെയ്തപ്പോള്‍ അത് അവന്റെ നിലവാരത്തിലായിപ്പോയതാണ്.
മനുഷ്യനു് ഒരു ജീവിയുടെ കഴുത്തറക്കുമ്പോള്‍ സന്തോഷമാകുമെന്നു് എനിക്കിപ്പഴാണു് മനസ്സിലായതു്. അതാണല്ലേ മനുഷ്യസ്വഭാവം ?
അറിഞ്ഞിടത്തോളം ഈ ബലിയെന്നൊക്കെ പറയുന്നതു് ത്യാഗസന്നദ്ധതയും മറ്റും പ്രതിഫലിക്കുന്നതാണു്.
പ്രോഗ്രാമുകള്‍ തന്നെത്താനുണ്ടായി എന്നു് വിശ്വസിക്കുന്ന പ്രോഗ്രാമുകളെ തിരുത്താന്‍ പ്രോഗ്രാമര്‍ ശ്രമിച്ചാല്‍ അതിനെ കുട്ടിപ്രോഗ്രാം എന്നൊക്കെ ആക്ഷേപിക്കാമോ.
ആടും മാടും ബലിയൊന്നുമല്ല വിഷയം എന്നെനിക്കു് തോന്നിയിരുന്നു.
എങ്കിലും ജീവനെടുക്കുമ്പോള്‍ സന്തോഷിക്കുന്നവനാണു് മനുഷ്യന് എന്നു് മനസ്സിലാക്കിത്തന്നതില്‍ അങ്ങേയ്ക്കു് നല്ല നമസ്കാരം !
ഏത് ഹിംസക്കും സാധുത വേണോ , അത് മതത്തിന്റെ പേരില്‍ ചെയ്യൂ
ഏത് നന്മയും കുറ്റം ആവണോ , അത് യുക്തിയുടെ പേരില്‍ നടപ്പിലാക്കൂ ...
പോത്താമ്പി
ഏത് ഹിംസക്കും സാധുത വേണോ , അത് മതത്തിന്റെ പേരില്‍ ചെയ്യൂ
ഏത് നന്മയും കുറ്റം ആവണോ , അത് യുക്തിയുടെ പേരില്‍ നടപ്പിലാക്കൂ ...
പോത്താമ്പി
ദൈവത്തിനു എന്തായാലും കഴുത്തറുക്കുന്നത് ഇഷ്ടമായതുകൊണ്ടാണല്ലോ മൃഗബലി നടത്താന്‍ അങ്ങേര് പറഞ്ഞേല്പ്പിച്ചത്. അതോ ഇനി റാല്‍മിനോവ് സാറിനെപ്പോലെ അങ്ങേരും 'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന ആശയക്കാരനാണോ എന്തോ.. :)
മാംസാഹാരം എന്തായാലും മാംസാഹാരികള്‍ക്ക് പ്രിയപ്പെട്ടത് തന്നെ. അപ്പോള്‍ അവരുടെ സങ്കല്പത്തിലെ ദൈവത്തിനെ പ്രീതിപ്പെടുത്താന്‍ പച്ചക്കറികളേക്കാള് നല്ലത് മാടുകള്‍ തന്നെയെന്നു കരുതിക്കാണും. ഇതു ഇസ്ലാമിനു മുന്‍പേ തന്നെ ഉള്ള ആചാരമാണെന്നു നമുക്കെല്ലാമറിയാവുന്നതും ആണ് (ഉദാഹരണം ദ്രാവിഡ ദൈവങ്ങള്‍..).
പണ്ടൊക്കെ പങ്കെടുക്കുന്നവര്‍ക്കു കഴിക്കാവുന്നത്ര മാടുകളെയേ അറുക്കാറുള്ളായിരുന്നു. ഇന്നിപ്പോ എത്ര കൂടുതല്‍ അറുക്കാം എന്നല്ലേ നോക്കുന്നത്. അതുകൊണ്ടാണല്ലോ മരുഭൂമിയില്‍ കൊണ്ടുപോയി കളയുകയും ആഫ്രിക്കയിലേക്കു കയറ്റിഅയക്കുകയുമൊക്കെ വേണ്ടിവരുന്നത്..
how many bacteria's life are being killed by mr EA Jabbar in one breath.
how many ANT'S Life are destroying by MR. EA Jabbars Legs..
there is also life for plants, why r u pplz cutting down the trees..
kothukukal kku life ille?? why are u killing them..
so u are a big killer..
u are killing all these life,,
so u have no right to write this..
ചോരകുടിക്കുന്ന ഒരു പ്രാകൃത ദൈവം.
അത്തരം ദൈവങ്ങളെ പിശാചെന്നു വിളിക്കാത്തതെന്ത്? വിശപ്പടക്കാന്‍ കൊല്ലുന്നതും,മനസ്സിലെ ദുഷ്ടത ആഘോഷിക്കാന്‍ കൊന്നുകൂട്ടുന്നതും തുല്യമാണെന്നു പറയാമോ?
ഹിന്ദു-ബ്രഹ്മണ ദൈവങ്ങളില്‍
നരഭോജിയായ ഒരു ചെറ്റ ദൈവമുണ്ട്.
നരസിംഹം എന്നാണ് ആ ശവത്തിന്റെ പേര്.
മഹാവിഷ്ണുവിന്റെ(-അതെ നമ്മുടെ ഗുരുവായൂരപ്പന്റെ )മറ്റൊരു അവതാരം.
ഇത്തരം പ്രാകൃത ദൈവങ്ങളെ ആരാധിക്കാന്‍ വേണ്ടി മനുഷ്യന്റെ ബുദ്ധി നശിപ്പിക്കപ്പെട്ടിരിക്കുന്നു.
കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന ആശയം എനിക്കുള്ളതായി എനിക്കിപ്പഴാണു് മനസ്സിലായതു്. അതു് മനസ്സിലാക്കിത്തന്നെ പാമരനു് നന്ദി. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ല് പറഞ്ഞിട്ടുണ്ടെന്നതു് ശരിയാണു്.
കൊലപാതകത്തില്‍ സന്തോഷിക്കുന്ന പ്രകൃതമല്ല മനുഷ്യന് പൊതുവെ എന്നാണു് ഞാന്‍ മനസ്സിലാക്കിവെച്ചിട്ടുള്ളതു്. അതൊരു കൊതുകിനെയായാല് പോലും.
എന്നാല്‍ മനുഷ്യന് സസ്യഭുക്കല്ല എന്നാണു് സയന്‍സ് റ്റീച്ചര്‍ എന്നെ പഠിപ്പിച്ചുള്ളതു്. അതുകൊണ്ടുതന്നെ മാംസം കഴിക്കുന്ന മനുഷ്യരൊക്കെ മൃഗങ്ങളാണെന്നും എനിക്കഭിപ്രായമില്ല.
ആശയങ്ങള്‍ക്കു് ദാരിദ്ര്യം അനുഭവപ്പെടുമ്പോഴാണു് പ്രകോപനകരമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതു്.
അതൊന്നുമില്ലാതെയും സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം, ഉദ്ദേശ്യശുദ്ധിയാണു് പ്രധാനം.
മനുഷ്യനേയും സോഫ്റ്റുവെയറേയും താരതമ്യം ചെയ്യുന്ന ഒരു ലഘുകുറിപ്പ് എന്റെ ബ്ലോഗിലിട്ടിട്ടുണ്ടു്. ആ യുക്തിയാണു് എന്റെ നിലപാടു്തറ.
http://ralminov-mal.blogspot.com/2007/10/blog-post_28.html
u so cruel man
കാടാമ്പുഴയില്‍ `മുട്ട്` തീര്‍ക്കാന്‍ നാളികേരം എറിഞ്ഞുടയ്ക്കാറുണ്ട്. കൊട്ടിയൂരില്‍ ഇളനീര് വെട്ടി പുഴയിലൊഴുക്കും. ശബരിമലയില്‍ ടണ്‍ കണക്കിനു നെയ്യ് കത്തിച്ചു കളയുന്നു. ഇതിന്റെയൊക്കെ യുക്തിയെന്ത് എന്നു ചോദിക്കുമ്പോള്‍ , യുക്തിവാദികള്‍ തേങ്ങാപ്പൂള് തിന്നാറില്ലേ?; ഇളനീരു കുടിക്കാറില്ലേ?; നെയ്യു കൂട്ടാറില്ലേ? എന്നൊക്കെ മറു ചോദ്യം ചോദിച്ചാല്‍ , ഉത്തരം മുട്ടുകയല്ലാതെ നിവൃത്തിയില്ല.!
"ഹിന്ദു-ബ്രഹ്മണ ദൈവങ്ങളില്‍
നരഭോജിയായ ഒരു ചെറ്റ ദൈവമുണ്ട്.
നരസിംഹം എന്നാണ് ആ ശവത്തിന്റെ പേര്.
മഹാവിഷ്ണുവിന്റെ(-അതെ നമ്മുടെ ഗുരുവായൂരപ്പന്റെ )മറ്റൊരു അവതാരം."
എവിടെ നിന്നാണിദ്ധേഹം അറിവു സമ്പാതിക്കുന്നതെന്നറിയാന് കൊതിയാവുന്നു.
ഇദ്ധേഹത്തിന്റെ മറ്റേ കെട്ടുപൊട്ടിയ പട്ടത്തിന്റെ കഥയാണോര്‍മ്മ വരുന്നത്.
കുങ് ഫു പടിച്ചാല് വായുവില്‍ അഞ്ചുമിനിറ്റു
പറന്നുനടന്നടിക്കാമെന്നു ദിവാസ്വപ്നം ഞാന്‍ കണ്ടിരുന്നു പണ്ട്. പിന്നെ മനസ്സിലായി
ന്യട്ടണ് കണ്ടു പിടിച്ച ആ കൊണവതിയാരമുള്ളിടത്തോളം അതു നടപ്പില്ലെന്ന്. ഇദ്ധേഹത്തിന്റെ ആ
കൊണവതിയാരം പോയെന്നാണുതോന്നുന്നത്. അഭ്യാസപ്രകടനം കണ്ടിട്ട്.
പ്രിയ ജബ്ബാര്‍ മാഷെ
മക്കയില്‍ ഹജ്ജിന്റെ സമയത്ത് അറുക്കുന്ന മാസമെല്ലാം മരുഭൂമിയില്‍ കളയലാണെന്നതിന് എന്തെങ്കിലും തെളിവ് താങ്കളുടെ കയ്യിലുണ്ടോ?
മാംസ ഭക്ഷണം എന്നത് ലോകത്ത് മനുഷ്യനെ സംബന്ധിച്ചെടൊത്തോളം എക്കാലത്തും രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ്. നമ്മുടെ നാട്ടില്‍ വിശേഷ ദിവസങ്ങളില്‍ മാത്രമാണ് മാസ ഭക്ഷണം അതികപേരും കഴിക്കുന്നത്. കാരണം അത് സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം അല്പം ചിലവേറിയതാണ്
ഇവിടെ സയന് സൊന്നും ഇവര്‍ക്കാര്‍ക്കും ബാധകമല്ല.
ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യുക്തി വണ്‍ സൈഡഡ് മാത്രമാണ്.
ബലിയുടെ രക്തവും മാസവും ഒരിക്കലും ദൈവത്തിലെത്തുന്നില്ല. ദൈവത്തിന് അതിന്റെ ആവശ്യവുമില്ല. ഖുര്‍ ആന്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കിയതാണ്.
ബലിയറുക്കുക എന്നത് ചിലവേറിയ ഒരു സംഗതിയാണ്. ത്യാഗ സന്നദ്ധതയും ദാനവുമാണ് ഇവിടെ ഇസ് ലാം ഉദ്ധേശിക്കുന്ന ഗുണങ്ങള്‍. ഒരു ദിവസമെങ്കിലും ഒരു പാവപ്പെട്ടവനും മാസഹാരം കഴിക്കാനുള്ള അവസരവുമുണ്ടാവുന്നതാണെന്നും ഇവര്‍ മനസ്സിലാക്കില്ല. ഇല്ലാത്ത ഒരു മൃഗ സ്നേഹം പെട്ടെന്ന് ഉണ്ടാവാന്‍ കാരണം വിദ്വേഷമല്ലാതെ മറ്റൊന്നുമല്ല.
അനാവശ്യമായി ഒരുറുന്മ്പിനെ പോലും കൊല്ലാന്‍ പാടില്ലെന്ന് പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്.
മക്കയില്‍ ഹജ്ജിന്റെ സമയത്ത് അറുക്കുന്ന് മുഴുവന്‍ ശീതികരിച്ച് ദരിദ്ര രാജ്യങ്ങളിലേക്ക് അയക്കുന്നതിനുള്ള അതി വിപുലമായ സംവിധാനമുണ്ട് അവിടെ.
ശീതി കരണ സംവിധാനമില്ലാത്ത കാലത്ത് മാസം ഉണക്കിയാണ് സൂക്ഷിച്ചിരുന്നതും അതിന്റെ അവകാശൈകള്ക്ക് എത്തിച്ചു കൊടുത്തിരുന്നതും.
‘അയ്യാമു തശ് രീഖ്‘ അരബിയറിയാവുന്ന മാഷക്കറിയാതിരിക്കാന് തരമില്ല.
This is an interesting thread. Here I think the problem is whether it advisable in a civilized society to conduct slaughter in the name of god.
മൃഗബലിയെക്കുറിച്ച് വിശ്വാസികളുടെ (മുസ്ലിം) ഭാഗത്തുനിന്നു നോക്കിയാല്‍ അത് അനിവാര്യമാണ്. ചെയ്തില്ലെങ്കില്‍ അത് ദൈവ നിന്ദയാണ്. ഇബ്രാഹിമിനുണ്ടായ സ്വപ്നസാക്ഷാല്ക്കാരത്തെ, തുടര്‍ന്നു വരുന്ന അള്ളാഹുവില്‍ വിശ്വസിക്കുന്ന എല്ലാവരും അനുഷ്ടിക്കണം എന്നു എവിടെയും പറയുന്നില്ലല്ലോ? ആ കഥ തന്നെയല്ലെ ഈ ബലിക്കാധാരം. പിന്നെന്തിനാണ് വെറുതെയുള്ള കൂട്ടബലി.
ഹിന്ദുമതത്തില്‍ മൃഗബലി ഉണ്ടായിരുന്നു എന്നിവിടെ കണ്ടു. അത് നിര്‍ബന്ധമായും എല്ലാവരും ചെയ്യണം എന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല. വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ നടന്നുവന്നിരുന്ന ജന്തുബലി ഇന്ന് സംസ്കാരമുള്ളവരുടെയിടയില് ഒരു ആചാരമായി അനുഷ്ഠിക്കുന്നില്ല.
പിന്നെ "കൊന്നാല്‍ പാപം തിന്നാല്‍ തീരും" എന്നുള്ള വരിമാത്രം വയിച്ച്, കൊന്നു തിന്ന് തൃപ്തിയടയുന്നവരുണ്ട്. അതിനടുത്ത വരി "എന്നു നിനച്ചു ചില മൂഠന്മാര്" എന്ന ഭാഗം ആരും കാണാറില്ല.
ശ്രീബുദ്ധന് ഹിംസക്കെതിരായിരുന്നെങ്കിലും, ഭിക്ഷാംദേഹികളായ സന്ന്യാസിമാര്‍ക്ക് ചിലപ്പോള്‍ മാംസാഹാരം ഭിക്ഷയായി കിട്ടുമ്പോള്‍ അത് കഴിക്കുന്നതില്‍ പാപമില്ല എന്നും പറയുന്നുണ്ട്. പക്ഷെ ആഹാരത്തിനുവേണ്ടി കൊല്ലാന്‍ പാടില്ല എന്ന് അനുശാസിക്കുന്നുണ്ട്.
പിന്നൊരുകാര്യം : ദൈവത്തിന്റെ പേരില്‍ (ബിസ്മി ചൊല്ലി) അറുത്തലും, കൊല്ലുന്നത് പാപമാണെങ്കില്‍ ആ പാപം ഇല്ലാതാകുന്നില്ല. അതുപോലെത്തന്നെയാണ് പാപികളെ രക്ഷിക്കുവാന്‍ വന്ന യേശുവില്‍ വിശ്വസിച്ചാല്‍ പാപമെല്ലാം ഒഴിഞ്ഞുപോയി എന്ന് ചിലര്‍ വിചാരിക്കുമ്പോഴും, ചെയ്ത പാപം ചെയ്യാതിരുന്നിട്ടില്ല എന്ന് അര്‍ഥം വരാത്തതും.
ഈ കര്‍മ്മത്തിന്റെ പേരില്‍ ഒരു ന്യായവിധി നടത്തുന്നത് സ്വാഭാവികമാണ്. ഇവിടെ ന്യായാധിപന് പുറത്തല്ല, നമ്മുടെ മനസാക്ഷി തന്നെയാണ്. കര്‍ത്താവും ന്യായാധിപനും ഒരാള്‍ തന്നെയാവുമ്പോള്‍ മാനസിക സംഘര്‍ഷവും അതുമൂലം അസ്വസ്ഥതയും ഉണ്ടാകുന്നു. (ഈ ന്യായം സജ്ജനങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്, മറ്റുള്ളവര്‍ ഇത് ശ്രദ്ധിക്കണമെന്നില്ല.)
ഒരു കമിതാവ് ഒരു ചുവന്ന പൂവ് തന്റെ കാമുകിക്കു കൊടുക്കുമ്പോള്‍ അത് സ്വന്തം ഹൃദയം കൈമാറുന്നു എന്നതിന്റെ പ്രതീകമാണ്. (ഇന്നതെ കമിതാക്കള്‍-ക്കു ഇതു വല്ലതും അറിയോ ആവോ). അപ്പോള്‍ നമ്മള് പറയും "ചുമ്മാ ഒരു പൂവ് എന്തിനാട പൊട്ടിച്ചത്. ചെടിയില്‍ നില്ക്കുമ്പോള് എന്തു ഭംഗിയായിരുന്നു" എന്നു്.
അത്രയേയുള്ളൂ ഇതും.
ഒരു മൃഗത്തെ ബലിയര്‍പ്പിക്കുമ്പോള്‍ അത് തന്നെ തന്നെ സമര്‍പ്പിക്കുന്നു എന്നതിന്റെ പ്രതീകമാണ് എന്നതാണ് എനിക്കു മനസ്സില്ലായിട്ടുള്ളത്. എല്ലാം എല്ലാവരും മനസ്സിലക്കിയിട്ടാണു ചെയ്യുന്നത് എങ്കില്‍ എത്ര നന്നയിരുന്നു!!
Post a Comment