Saturday, December 8, 2007

ളോഹയ്ക്കുള്ളിലെ വര്‍ഗ്ഗീയത!

ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”
ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ .

പി എസ് സി നിയമനം കിട്ടി വരുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളുമായിരിക്കും; അതിനാല്‍ അവരെയൊന്നും സഭയുടെ സ്കൂളുകളില്‍ കയറ്റാന്‍ പറ്റില്ല.”
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

നവോത്ഥാനത്തിന്റെ കൊടുംകാറ്റു വീശിയടിക്കുകയും ജാതിമതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മാനവികതയുടെ നവ സംസ്കാരത്തിനു മണ്ണൊരുക്കുകയും ചെയ്ത കേരളത്തില്‍ ഇപ്പോഴും കിരാതത്വത്തിന്റെ പ്രേതങ്ങള്‍ നീളങ്കുപ്പായമിട്ടലഞ്ഞു നടക്കുന്നു. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ;ഈ നാടിന്റെ മഹത്തായ സംസ്കാരം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന; മുഴുവന്‍ മനുഷ്യസ്നേഹികളും പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.
കേരളം ഭ്രാന്താലയമാക്കാന്‍ അനുവദിച്ചുകൂടാ..!

19 comments:

സാജന്‍| SAJAN said...

“ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”
ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ .
തികച്ചും അപലപിക്കേണ്ട ഒരു സ്റ്റേറ്റ്മെന്റാണത്,

“പി എസ് സി നിയമനം കിട്ടി വരുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളുമായിരിക്കും; അതിനാല്‍ അവരെയൊന്നും സഭയുടെ സ്കൂളുകളില്‍ കയറ്റാന്‍ പറ്റില്ല.”
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .


പഠിപ്പിക്കുന്ന അധ്യാപകരുടെ ശമ്പളം കത്തോലിക്ക സഭ തന്നെ കൊടുക്കുന്നുവെങ്കില്‍ തികച്ചും വാസ്തവം

സാജന്‍| SAJAN said...

ഒരു സംശയം താങ്കളുടെ ഫോട്ടോ ബ്ലോഗില്‍ വയ്ക്കണോ?

അനംഗാരി said...

കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള പങ്കിനോളം വരും, മുസ്ലീം സമുദായത്തിന്റേയും, ക്രിസ്ത്യന്‍ സമുദായത്തിന്റേയും അപ്പോസ്തലന്മാര്‍ എന്ന് മേനി നടിക്കുന്നവര്‍ ചെയ്ത് കൂട്ടിയിട്ടുള്ളതും ചെയ്ത് കൊണ്ടിരിക്കുന്നതും.ഒരു മുണ്ടശ്ശേരിയെയും, ആ മന്ത്രിസഭയേയും ഇവര്‍ക്ക് അട്ടിമറിക്കാന്‍ കഴിഞ്ഞതിന്റെ അഹങ്കാരമാണ് ഇന്നും ഇവരേ നയിക്കുന്നത്!
പ്രിയപ്പെട്ട കുഞ്ഞാടുകളെ,പ്രിയപ്പെട്ട ജനാബുകളെ,
നിങ്ങള്‍ ഇവരെ കാണുന്നില്ലെ?
എന്നാണ് നാ‍മിവരെ ഈ തെരുവില്‍ നിന്ന് ആട്ടിയോടിക്കുക?

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ളോഹയ്ക്കുള്ളിലും വര്‍ഗ്ഗീയ വിഷം തന്നെയാണ്. ഞാന്‍ എന്റെ മതം എന്റെ ജാതി. അതിനപ്പുറം ഒന്നുമില്ല. മനുഷ്യതവും സ്നേഹവും ഒക്കെ ചുമ്മ പ്രസം‌ഗിക്കാന്‍ മാത്രം.

സാജന്റെ കമന്റ് തന്നെയാ എനിക്കും പറയാനുള്ളത്.

അനം‌ഗാരിയോട് ഒരു വാക്ക, കേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് മന്ത്രി സഭകള്‍ കാലോചിതമായി ചെയ്തത് കൊണ്ട് മാത്രമാണ് കേരളം കേരളമായത്. പക്ഷെ ഇന്ന് ഇടതുകാര് ചെയ്യുന്നതിനെ ഞാന്‍ സ്പ്പോര്‍റ്റ് ചെയ്യുന്നില്ല.

കേരളത്തില്‍ വര്‍ഗ്ഗീയ വാദികള്‍ കൂടുന്നു. അതു ളോഹയിട്ടവരായിട്ടും, തലപ്പാവു കെട്ടിയവരായിട്ടും, പൂണൂലിട്ടവരായിട്ടും ഒക്കെ.

ഡി .പ്രദീപ് കുമാർ said...

നമ്മള് ഒരേ ദിവസ്സം ഒരേ വിഷയത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.എന്റെ ദൃഷ്ടിദോഷം ബ്ലോഗിലെ ഇത് മതവല്കരണത്തിന്റെ സൃഷ്ടി എന്ന പോസ്റ്റ് കാണുക.അത്യന്തം പ്രതിലോമകരമായ ഈ പ്രസ്താവനയെക്കുറിച്ച് ഇതുവരെ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളോ, സാംസ്കാരികനായകരോ വേണ്ടവണ്ണം പ്രതികരിക്കാത്തത് സംഘടിതമതങ്ങളെ പേടിയുള്ളതു കൊണ്ടാണ്.

Kaithamullu said...

എന്ത് വിവരക്കേടാ വിളിച്ച് പറയുന്നതെന്ന് ഇവര്‍ക്കറിയാം, ദൈവമേ...അതുകൊണ്ട് ഇവര്‍ മാ‍പ്പര്‍ഹിക്കുന്നില്ല തന്നെ!

കാവലാന്‍ said...

കേരളമെന്നുകേട്ടാല്‍ ചോരതിളക്കണം നമുക്കു ഞരമ്പുകളില്‍-
ആ തിള്യ്ക്കുന്ന ചോരയില്‍ ഇജ്ജാതി രാഷ്ട്രീയ,
(ദിവാകരന്റെ പ്രസ്ഥാവന എന്നെ അത്രയേറെ വേദനിപ്പിക്കുന്നു)
മത അട്ടകളെ പുഴുങ്ങിയെടുക്കണം.
മനുഷ്യരക്തംകുടിച്ചുജീര്‍ണ്ണിച്ച,ശവംതിന്ന്അസ്ഥാനങ്ങളില്‍
‍കൊഴുപ്പടിഞ്ഞു മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട്-
ചിന്തകളില്‍ പോലും മനുഷ്യത്വം നഷ്ടപ്പെട്ട,
പിശാചെന്ന നാമത്തിനു അര്‍ത്ഥപൂര്‍ണ്ണത നല്‍കിയ ഈ നരാധമരെ ശിക്ഷിക്കാന്‍ തക്ക നരകം!!!!!
അതു നമുക്കൊരുമിച്ചുപണിയാം. ഇനിയും മനനം നഷ്ടപ്പെടാത്ത മാനവരാരുമീ ഭൂലോകത്തില്ലേ?????

താരാപഥം said...

ലജ്ജാകരം, (ഇത്‌ രാഷ്ട്രീയക്കാരന്റെയോ, സാമൂഹിക പരിഷ്കര്‍ത്താക്കളുടെയോ ഭാഷയാണ്‌, എങ്കിലും പറഞ്ഞെന്നുമാത്രം.)
ഈ അഹങ്കാര ഭാഷയ്ക്കു കാരണം, സാമുദായികമായ അനുപാതത്തെക്കാളും കൂടുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ കൈയ്യില്‍ ഉള്ളതുകൊണ്ടാണ്‌. മറ്റുള്ള സമുദായക്കാര്‍ക്ക്‌ ഇതിനനുസരിച്ച്‌ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ കൊടുക്കട്ടെ. അപ്പോള്‍ കൃസ്ത്യാനികളുടെ സ്ഥാപനത്തില്‍ അറ്റുള്ളവര്‍ക്കും പോകാതിരിക്കാമല്ലോ. അപ്പോള്‍ ഇവരുടെ ലേഖനത്തിന്‌ ബലമില്ലാതെയാവും.

അങ്കിള്‍ said...

വിദ്യാലയങ്ങള്‍ക്ക്‌ ന്യൂനപക്ഷ പദവി ചോദിച്ച്‌ മേടിച്ചിട്ട്‌ ന്യൂന പക്ഷത്തില്‍ പെട്ട കുട്ടികല്‍ ഇല്ലാണ്ടായാലോ. പദവിയെ അന്വര്‍ത്ഥമാക്കണമെങ്കില്‍ ന്യൂനപക്ഷക്കാര്‍ക്ക്‌ വേണ്ടി ന്യൂനപക്ഷക്കാര്‍ നടത്തുന്ന സ്കൂളാകണ്ടേ. ആര്‍ച്ച് ബിഷപ്പ്‌ ഈ ഉദ്ദേശം സാധിച്ചുകിട്ടാന്‍ വേണ്ടി പറഞ്ഞതായിരിക്കണം.

ea jabbar said...

സാജന്‍, ഞാന്‍ തലയില്‍ മുണ്ടിട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളുടെ ആശങ്കയ്ക്കു നന്ദി.

സാജന്‍| SAJAN said...

എനിക്കെന്താണ് സര്‍ താങ്കളെ പറ്റി ആശങ്ക?
ബ്ലോഗിലെ ചില വെല്ലുവിളികള്‍ വായിച്ചിട്ട് പറഞ്ഞതാണ്, ഒരു പരിധിവരെ അത്തരം അനാവശ്യങ്ങള്‍ കുറയുമെന്ന് കരുതി ദാറ്റ്സ് ഓള്‍!!!
പോകട്ടെ , വണ്ടി ഇങ്ങനെ തന്നെ പോകട്ടെ:)

മിടുക്കന്‍ said...

ജബ്ബാറുമാഷേ,
ഈ പോസ്റ്റില്‍ ഒരു കമന്റിട്ട് പ്രതിക്ഷേധിച്ചാല്‍ മതിയോ.?
...
അതോ, ഒരു കവലപ്രസംഗം നടത്തിയാല്‍ മതിയോ..?, ഒരു മനുഷ്യചങ്ങല തീര്‍ത്താല്‍ മതിയോ..?
അതോ പള്ളിയില്‍ കേറി അച്ചനെ തെറി പറഞ്ഞാല്‍ മതിയോ..?

എങ്കില്‍ നാളെ മുതല്‍ അച്ചന്മാര്‍ ഇടയലേഖനം നിര്‍ത്തുമോ.?
...
ഇടയലേഖനം എന്ന പേരില്‍ ടി അച്ചന്‍ വായിച്ചത്, മതേതരത്തിന് എതിരല്ലായിരുന്നോ..? ഭരണഘടനാനുസൃതം ആയിരുന്നോ..?
അച്ചനെ അറസ്റ്റ് ചെയ്യാന്‍ ഇവിടെ പോലീസും പട്ടാളവും ഇല്ലെങ്കില്‍ ഒരു കേസു കോടുക്കാനെങ്കിലും ആരുമില്ലാതെ പോയല്ലോ..?
..
ആരും കേസ് കൊടുത്തില്ലേല്‍, സ്വയം കേസെടുക്കുന്ന കോടതി ഒന്നും മിണ്ടി കണ്ടില്ലല്ലോ..?
..
പ്രതിക്ഷേധിച്ചിട്ട് ഒരു കാര്യവുമില്ല..
ഒരു ചെവിയിലൂടെ കേട്ടിട്ട് മറ്റേ ചെവിയിലൂടെ ഇറക്കി കളയുന്ന ഒരു ടെക്നിക്ക് ഉണ്ട്.. അത് ചെയ്യുക.
അല്ലാതെ ഇത് പൊക്കി പിടിച്ചോണ്ട് പോയാല്‍ കുറച്ച് വര്‍ഗ്ഗീയവദികളെ ഇളക്കാമെന്നലാതെ എന്ത്..?

chithrakaran ചിത്രകാരന്‍ said...

ആര്‍ച്ച് ഭിഷപ്പ് മാര്‍ പവ്വത്തില്‍ എന്ന ഞാഞ്ഞൂല്‍ സര്‍പ്പത്തിന്റെ മനസ്സിലിരിപ്പ് പുറത്തുവന്നതില്‍ സന്തോഷം.
ഇവന്റെയൊക്കെ മനസ്സിലിരിപ്പ് യേശുവല്ലെന്നും,പിശാചാണെന്നും ജനത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത്.
സാമൂഹ്യ മനസ്സാക്ഷി പിണറായിയുടെ പോക്കറ്റിനുള്ളില്‍ ഉറങ്ങിക്കിടക്കുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതുകൊണാണ് ഈ ഞാഞ്ഞൂലുകള്‍ പത്തി വിടര്‍ത്തി ആടുന്നത്.

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...
This comment has been removed by the author.
sajan jcb said...

ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”
ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ .


പ്രബുദ്ധരായ വായനക്കാരേ,

ഞാന്‍ ഈ പ്രസ്താവന തിരിച്ചും മറിച്ചും നോക്കി; എനിക്കു ഗൗരവകരമായ ഒരു കുറ്റം കണ്ടു പിടിക്കാന്‍ സാധിച്ചില്ല. help me to find it out.

1. ഇതോരു കല്പനയായല്ല എനിക്കു തോന്നിയതു്; ഒരു നിര്‍ദ്ദേശം മാത്രമായിട്ടാണ്. കാരണം "നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിപ്പികരുതു്" എന്നല്ല പറഞ്ഞതു്. തിരിച്ചാണ്.

2. മറ്റു മതസ്ഥരോട് ക്രിസ്തവ സ്ഥാപനങ്ങളില്‍ പഠിക്കതുത് എന്നും വിലക്കിയിട്ടില്ല.

പിന്നെയെങ്ങിനെയാണ് ഈ പ്രസ്താവന കൊടുംപാതകമായിട്ടുള്ളതു്? ഇതില്‍ എവിടെയാണ് ളോഹക്കുള്ളിലെ വര്‍ഗ്ഗീയത കണ്ടതു്?

(ജബ്ബാര്‍ മാഷേ, എന്നത്തേയും പോലെ ഞാന്‍ കുറച്ചു താമസ്സിച്ചു ഈ ബ്ലോഗിലെത്താന്‍; സമയം കമ്മി അതു തന്നെ കാരണം :-(

sajan jcb said...

read this link too

അങ്കിള്‍ said...

സാജനോട്‌ ഞാനും യോജിക്കുന്നു. ന്യൂനപക്ഷ പദവിക്ക്‌ വേണ്ടി പാടുപെടുന്നു. കോടിക്കണക്കിനു രൂപ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നേറ്റിയെടുക്കുന്നു. അപ്പോഴെല്ലാം ഞാനും വിജാരിച്ചിട്ടുണ്ട്‌, ഈ വീറും വാശിയും ന്യൂനപക്ഷങ്ങളെ ഉദ്ധരിക്കാന്‍ കാണിക്കുന്നില്ലല്ലോയെന്ന്‌. ഇപ്പോഴത്തെ ആഹ്വാനം ആ വഴിക്കുള്ള കാല്‍‌വയ്പ്പായി കണ്ടുകൂടെ. നേരത്തേ ഞാനൊരു കമന്റിട്ടപ്പോഴും ഇതായിരുന്നു എന്റെ ചിന്ത.

സാജന്‍ പറഞ്ഞതുപോലെ, നുനപക്ഷങ്ങള്‍ അവരുടെ സ്കൂളുകളില്‍ മാത്രമേ പഠിക്കാവു എന്നോ, മറ്റുള്ളവരെ അവരുടെ സ്കൂളുകളില്‍ വേണ്ടായെന്നോ പറഞ്ഞില്ലല്ലോ.

ജബ്ബാറിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. മിക്കവാറും എല്ലാത്തിനോടും യോജിപ്പും ഉണ്ട്‌.

Unknown said...

കേരളം വീണ്ടും ഭ്രാന്താലയമായി മാറ്റിക്കൊണ്ടിരിക്കുന്നു!!!

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.