ജീവിതകാലം മുഴുവന്‍ മതപരമായ വിശ്വാസങ്ങളോ ആചാരങ്ങളോ കൂടാതെ ജനസേവനങ്ങളില്‍ മുഴുകിക്കഴിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുഴിമാടത്തിനു വിലപേശുകയാണിന്നു കേരളത്തിലെ കത്തോലിക്കാപുരോഹിതര്‍ .കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്താന്‍ സഭ ഒരുങ്ങുകയാണെന്ന ഭീഷണിയും ഈ പാതിരിമാര്‍ മുഴക്കുകയുണ്ടായി. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസത്തിന് കൂദാശ നല്‍കിയത് കത്തോലിക്കാസഭയാണുപോലും!.
യൂറോപ്പില്‍ കത്തോലിക്കാമതത്തിന്റെ `അന്ത്യകൂദാശ` കഴിഞ്ഞ കാര്യം ഈ കൂപാന്തരവാസികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. യൂറോപ്യന്‍ നഗരങ്ങളില്‍ പള്ളികളധികവും ലേലത്തിനും വില്‍പ്പനക്കും വെച്ചിരിക്കുകയാണ്. സ്കാന്ഡിനേവിയന് രാജ്യങ്ങളിലാകട്ടെ മതത്തിന്റെ ശവമടക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെയാണ് പുതിയ രക്ഷകനായി മതം കാണുന്നത്.
ഇവിടെ ക്രിസ്തുവിനെ വിറ്റു കാശാക്കുന്നവര്‍ തെരുവില്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ്. മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്കരിച്ചത് സഭയെ അപമാനിക്കലാണെന്നും പറഞ്ഞ് തെരഞ്ഞെടുപ്പു പ്രചരണം നടത്തിയവര്‍ ഇപ്പോള്‍ പറയുന്നത് അബോധാവസ്ഥയില്‍ `രോഗീലേപനം`നല്‍കിയിട്ടേയുള്ളൂ എന്നാണ്.
മതവും കൂദാശയും വേണ്ടെന്നു വെച്ചവരുടെ പിന്നാലെ കൂദാശലേപനവുമായി നടക്കുന്നവര്‍ സ്വന്തം വിശ്വാസത്തോടു പോലും സത്യസന്ധതയില്ലാത്ത കപടന്മാരല്ലേ? സാധാരണക്കാരായ വിശ്വാസികളാരെങ്കിലും സഭാനിയമങ്ങള്‍ ലംഘിച്ചാല്‍ , അവരുടെ കുടുംബങ്ങള്‍ ഈ പാതിരിമാരുടെ കാലുപിടിച്ചു കേണാല്‍ പോലും കൂദാശകള്‍ ചെയ്തുകൊടുക്കാതെ ബലം പിടിക്കുന്നവര്‍ തന്നെയാണ് അറിയപ്പെടുന്ന ആളുകളെ കുഞ്ഞാടിന് കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കാണിക്കാനായി ഇത്തരം തറവേലകള്‍ ഒപ്പിക്കുന്നത്. ജീവിതാന്ത്യം വരെ സഭക്കും മതത്തിനുമെതിരെ തൂലിക ചലിപ്പിച്ച പൊങ്കുന്നം വര്‍ക്കിയെപ്പോലും മരണക്കിടക്കയില്‍ചെന്നു വലവീശിപ്പിടിക്കാനുള്ള നീചശ്രമം നടത്തിയവരാണു കേരളത്തിലെ പുരോഹിതവര്‍ഗ്ഗം.
തെരുവില്‍ പച്ചക്കള്ളം വിളിച്ചു പറയുകയും വൃത്തികെട്ട രാഷ്ട്രീയനാടകങ്ങള്‍ക്കു തന്ത്രം മെനയുകയും ചെയ്യുന്ന ഇക്കൂട്ടരെ നികൃഷ്ടരെന്നു വിളിച്ചതില്‍ ഒരു തെറ്റുമില്ല!
കേരളത്തിലെ പോലീസ് രേഖ പ്രകാരം അറുപതോളം ക്രിസ്ത്യന്‍പുരോഹിതരുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന വസ്തുതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
Wednesday, October 17, 2007
Monday, October 8, 2007
ഗാന്ധിജിയെ മാതൃകയാക്കാന്‍ പാടില്ല!
കാശ്മീര്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് മഹാത്മാഗാന്ധിയെ മാതൃകയാക്കണം എന്നു പ്രസ്താവിച്ചതിനെതിരെ ഒരു കാശ്മീരി ഇമാം ഫത് വ ഇറക്കിയത്രേ! മുസ്ലിംങ്ങള്‍ ഗന്ധിജിയെയല്ല മുഹമ്മദ്നബിയെയാണു മാതൃകയാക്കേണ്ടത് പോലും! ഗുലാം നബി പ്രസ്താവന പിന് വലിച്ച് ക്ഷമപറയണമെന്നാണു മതവിധി.
കാശ്മീരിലുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തും ഭീകരവാദികള്‍ അറവുശാലതീര്‍ക്കുമ്പോഴൊന്നും ഒരു മൊല്ലാക്കയും ഫത്വ പുറപ്പെടുവിച്ചതായി കേട്ടിട്ടില്ല. അവരൊക്കെ മുഹമ്മദ്നബിയുടെ ഉത്തമ മാതൃക പിന്തുടരുന്നതുകൊണ്ടായിരിക്കും!!

Monday, October 1, 2007
ഇഫ്താര്‍ സൌഹൃദം !
റംസാന് കാലമായാല്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള്‍ അതു വാറ്ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള്‍ ഇത്തരം വാറ്ത്തകള് മതസൌഹാറ്ദ്ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില്‍ ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന്‍ പോയാല്‍ ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില്‍ നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില്‍ ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില്‍ കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്‍ത്തു നോക്കുക.
ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര്‍ അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില്‍ ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന്‍ തോതില്‍ പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല്‍ അവളെയും,കുടുംബം സഹകരിച്ചാല്‍ കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.
ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില്‍ കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.
സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള്‍ വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!

Subscribe to:
Posts (Atom)
ഒരു ബഹുമതസമൂഹത്തില് വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.