Tuesday, September 18, 2007

നോമ്പിന്റെ ശാസ്ത്രീയത.

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും.നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്ത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയക്ര്ത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമ്ര്ദ്ധമായ ` അമ്ര് ദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാക്ര്തകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

24 comments:

k. r. r a n j i t h said...

മത നിയമങ്ങള്‍ക്കും കഥകള്‍ക്കും ശാസ്‌ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത്‌ ഒരു ട്രെന്റ്‌ ആയിരിക്കുന്നു. താവോ ഫിസിക്‌സ്‌ തുടങ്ങിയ പുസ്‌തകങ്ങളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട്‌ തുടങ്ങിവെച്ച ഒരു പുതിയ മതപ്രബോധനവഴിയാണിത്‌. വിശ്വാസത്തിന്‌ വിശ്വാസത്തിന്റെ അടിസ്ഥാനം മാത്രം പോര പുതിയ കാലത്തിനനുസരിച്ച്‌ ശാസ്‌ത്രീയ അടിത്തറ കൂടി ഉണ്ടായിരിക്കുന്നത്‌ നല്ലതായിരിക്കും എന്ന ഒരു അന്ധവിശ്വാസവും ഇതിന്‌ പിന്നിലുണ്ട്‌. പ്രകടമായ അന്ധവിശ്വാസങ്ങള്‍ പലതും ഇന്ന്‌ ശാസ്‌ത്രീയ മേലങ്കി അണിഞ്ഞ്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്നത്‌ ഖേദകരം തന്നെ. പുത്രകാമേഷ്ടി മുതല്‍ മഴപെയ്യാനുള്ള യാഗങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥിച്ച്‌ പനി മാറ്റുന്ന ധ്യാനകേന്ദ്രങ്ങള്‍ വരെ.
പുതിയ കാലത്തിന്‌ വേണ്ടി ആചാരങ്ങളെ ഒരുക്കുക എന്നതിന്‌ പകരം ചില ശാസ്‌ത്രീയമായ തത്വങ്ങളും കണ്ടെത്തലുകളും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്ന്‌ വീമ്പടിച്ച്‌്‌ അന്ധവിശ്വാസങ്ങള്‍ക്കും അര്‍ത്ഥ ശാസ്‌ത്രീയ വാദങ്ങള്‍ക്കും ആളെക്കൂട്ടുന്ന പണിയാണ്‌ എല്ലാവരും നടത്തിവരുന്നത്‌. വ്യവസ്ഥാപിത മതങ്ങളെല്ലാം ചെയ്‌തുവരുന്ന ഒന്നാണിത്‌.
നോമ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. മതങ്ങളെ പരമാവധി പ്രീണിപ്പിച്ചുനിര്‍ത്തുകയും അവര്‍ക്ക്‌ തെല്ലും അലോസരം ഉണ്ടാക്കാതെ നോക്കുകയും ചെയ്യുക എന്നതാണ്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിട്ട. അത്‌ അടിസ്ഥാനപരമായ ഇത്തരം പല ചര്‍ച്ചകള്‍ക്കും ഇടം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്‌.
ഭക്ഷണ നിയന്ത്രണം ശരീരഘടനയനുസരിച്ച്‌ ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ചിട്ടകള്‍ ആവശ്യപ്പെടുന്ന ഒന്നാണ്‌. സാര്‍വ്വത്രികമായ ചില അടിസ്ഥാന തത്വങ്ങള്‍ പിന്‍പറ്റാമെന്നുമാത്രം. പകല്‍ മുഴുവന്‍ ഭക്ഷിക്കാതിരിക്കുകയും വൈകീട്ടും പുലര്‍ച്ചെയും മൂക്കുമുട്ടെ- മട്ടനും ചിക്കനും പഴങ്ങളും പഴച്ചാറുകളും തൈരും മോരും ബിരിയാണിയും നെയ്യും വറുത്ത പലഹാരങ്ങളും എല്ലാം ഒരുമിച്ച്‌- കഴിക്കുന്നത്‌ ശാരീരികമായ എന്തെങ്കിലും ഗുണം ചെയ്യുമെന്ന്‌ കരുതാന്‍ വയ്യ. മാത്രമല്ല ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നോമ്പിന്റെ പരമ്പരാഗത രീതികള്‍ എവിടെവെച്ചോ മാറിപ്പോയതായിരിക്കാനാണ്‌ സാധ്യത. മാത്രവുമല്ല, അറേബിയന്‍ സാഹചര്യത്തിലും കാലാവസ്ഥയിലും ആചരിക്കുന്ന നോമ്പ്‌ വ്യത്യസ്‌ത രാജ്യങ്ങളുടെ കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ അതേ പടി സ്വീകരിക്കുന്നതിലെ ഔചിത്യവും ശാസ്‌ത്രീയമായി പരിശോധിക്കേണ്ടതാണ്‌.

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു ജബ്ബാര്‍ മാഷെ.
താങ്കളുടെ സ്നേഹ സംവാദത്തിന് ചിത്രകാരന്റെ ആശംസകള്‍.
നോമ്പിന്റെ ആശാസ്ത്രിയതയോ, ശാരീരിക ദോഷഫലങ്ങളൊ ഒന്നുംതന്നെ വിശ്വസിയെ ബാധിക്കുന്നില്ല.
വിശ്വാസിക്ക് ഇതെല്ലാം കാലത്തിന്റെ കുത്തോഴുക്കിന് അനുകൂലമായ ഉത്സവങ്ങളാണെന്നുമാത്രമേ അറിയു.
നമ്മേക്കാള്‍ വലിയവരോക്കെ ആഘോഷിക്കുന്ന ഈ വാര്‍ഷികോത്സവങ്ങള്‍ അത്ര മോശമാണെങ്കില്‍ നമ്മേക്കാള്‍ മുന്തിയവര്‍ ആഘോഷിക്കുമോ എന്ന ഒരു അടിമ ബോധം മാത്രമാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെ അടിത്തറ. അതിനാല്‍ ആ അടിത്തറ സഹിതം പുഴക്കി മാറ്റുന്ന മാറ്റങ്ങള്‍ക്കു മാത്രമേ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകു എന്നാണ് ചിത്രകാരന്‍ കരുതുന്നത്. അല്ലാതെയുള്ളതെല്ലാം നമ്മുടെ മനസ്സുഖത്തിനുള്ള ആശയവിനിമയം മാത്രമായോ,നമ്മുടെ സഹോദരങ്ങളായ വിശ്വാസിയോടുള്ള പാഴായിപ്പോകുന്ന നമ്മുടെ സ്നേഹപ്രകടനം മാത്രമൊ ആയിപ്പോകുന്നില്ലേ എന്ന് ചിത്രകാരന്‍ സന്ദേഹിക്കുന്നു.
ഇയ്യാം പാറ്റയുടെ കൂട്ടം മണ്ണെണ്ണ വിളക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അതിന്റെ ജന്മവാസനയാണ് .
വെളിച്ചത്തിന്റെ കടലായ ആകാശത്തിലേക്കുള്ള വഴിയായാണ് മണ്ണെണ്ണ വിളക്കിലെ പ്രകാശത്തെ ഇയ്യാമ്പാറ്റകള്‍ തെറ്റിദ്ധരിക്കുന്നത്.
മണ്ണെണ്ണവിളക്കുകള്‍ വരുന്നതിനുമുന്‍പ് രൂപപ്പെട്ട ആകാശത്തെക്കുറിച്ചും പ്രകാശത്തെക്കുറിച്ചുമുള്ള ജീനുകളില്‍ ശേഖരിക്കപ്പെട്ട അറിവുകളായിരിക്കണം ഇയ്യാം പാറ്റകളെ മണ്ണണ്ണ വിളക്കിലേക്ക് ആകര്‍ഷിക്കുന്നത്.

ജബ്ബാര്‍ മാഷെ , ചിതകാരന്‍ ഇങ്ങനെയാണ് ചക്കെന്നുപറയുംബോള്‍ കൊക്കെന്നു ചിന്തിക്കുന്നവന്‍. ക്ഷമിക്കുക.
സസ്നേഹം ... :)

Anonymous said...

This post has ultimate important in this Ramadan time.

keep posting these kind of articles as an eyeopener to the throng who are blindly following the traditions.

Have a nice day

Areekkodan | അരീക്കോടന്‍ said...

മാഷേ.....നോമ്പിനെപ്പറ്റി താങ്കള്‍ എഴുതിയത്‌ താങ്കളുടെ പ്രദേശത്തെ അവലോകനം ചെയ്തുകൊണ്ടാണെന്ന് സംശയിക്കുന്നു.വ്രതം അതിന്റേതായ നിലയില്‍ എടുത്താല്‍ ശരീരത്തിന്‌ നല്ലതാണെന്ന് മറ്റാരും പറഞ്ഞു തരേണ്ടതില്ല.സ്വയം നോമ്പ്‌ എടുത്തുനോക്കിയാല്‍ മതി.പ്രാകൃതമായ ആചാരം എന്നെല്ലാം പറഞ്ഞ്‌ തള്ളിക്കളയാവുന്നതല്ല വ്രതം.മുഹമ്മെദ്‌ നബി (സ.അ) അല്‍പം റൊട്ടിയും കാരക്കയും ഉപയോഗിച്ചായിരുന്നു നോമ്പ്‌ എടുത്തിരുന്നത്‌.എന്നാല്‍ ഇന്ന് മൂക്കറ്റം തിന്ന് എടുക്കുന്ന നോമ്പു കാരണം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌.അത്‌ യഥാര്‍ത്ഥ നോമ്പുമായി കൂട്ടിക്കുഴക്കരുത്‌.

Unknown said...

മാഷേ .. വളരെ അവസരോചിതമായി ഈ ലേഖനം .. നോമ്പ് , വൃതം എന്നിവയ്ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. പക്ഷെ , എല്ലാ മതങ്ങളിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ദൃശ്യമാധ്യമങ്ങളും പത്രങ്ങളും വളരെ പ്രചാരം നല്‍കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. സയന്‍സ് ഇന്ന് ആര്‍ക്കും വേണ്ടാത്ത ഒരു വിഷയമായിട്ടുണ്ട് . സ്വന്തം ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പോലും മനസ്സിലാക്കാന്‍ ആര്‍ക്കും താല്പര്യമില്ല . കുട്ടികളെ വളരെ കാശ് മുടക്കി പഠിപ്പിക്കുന്നുണ്ടെങ്കിലും അത് പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങണം എന്ന ഉദ്ധേശമല്ലാതെ വിഷയങ്ങള്‍ ഗ്രഹിച്ച് പഠിക്കണം എന്ന് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമില്ല. വളരെ അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് നാട് നീങ്ങുന്നത് . വര്‍ഗ്ഗീയ വാദികള്‍ക്ക് വളരെ ശോഭനമായ ഭാവിയാണ് കാണുന്നത് . എന്തിനേറെ പറയുന്നു ; കൈരളി ചാനല്‍ പോലും കൂടുതലും സമയം പ്രക്ഷേപണം ചെയ്യുന്നത് മതപരമായ അനാചാരങ്ങള്‍ ആണെന്ന് പറയുമ്പോള്‍ എന്ത് ചെയ്യും ?

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...

Anonymous said...

ശ്രീമാന്‍ ജബ്ബാര്‍,

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചുരുങ്ങിയത് ആരോടെങ്കിലും ചോദിച്ചറിയുന്നത്, അബദ്ധങ്ങള്‍ എഴുതാതിരിക്കാന്‍ കാരണമാകും. മുസ്ലിംകളുടെ വൃതം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പട്ടിണി സഹനമാണെന്ന് ധരിച്ചു വശായിട്ടുള്ള താങ്കളും അതിനനുസൃതമായി അഭിപ്രായം പറഞ്ഞിട്ടുള്ളവരും ഒരേതൂവല്‍ പക്ഷികള്‍ മാത്രമാണ്.

പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ, നോമ്പനുഷ്ഠിക്കുകയെന്നുള്ളത് ആത്യന്തികമായി വിശ്വാ‍സപരമായ കാര്യങ്ങളാണ്. അതിനെ ശാസ്ത്രം എങ്ങനെ നോക്കിക്കാണുന്നു എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഒരു പ്രശ്നമല്ല. ആരൊക്കെ അത് നിര്‍വഹിക്കണം, എങ്ങനെ നിര്‍വഹിക്കണം എന്നൊക്കെ വ്യക്തമായി പ്രതിപാതിച്ചിട്ടുള്ള സംഗതിയാണ്. കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, യാത്രക്കാര്‍...തുടങ്ങി അത് നിര്‍ബന്ധമില്ലാത്ത പലരുമുണ്ട് മാഷേ. ഒരു വിഷയമവതരിപ്പിക്കുമ്പോള്‍ എല്ലാ വശവും പ്രതിപാതിക്കുന്നത് അത് വായിക്കുന്നവര്‍ക്ക് അവരവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും താങ്കളുടെ എഴുത്തിന് വിശ്വാസ്യതയുണ്ടാവാനും കാരണമാവും.

മാഷിന്റെ അധികം പോസ്റ്റുകളും ഈ പോരായ്മയുള്ളതാണെന്ന് ഖേദത്തോടേ ഓര്‍മ്മപ്പെടുത്തട്ടേ. ഒരു പക്ഷെ, വിവാദ വിഷങ്ങള്‍ ആയതിനാലായിരിക്കാം. എന്നിരുന്നാലും ഗൃഹപാഠം ചെയ്യത്തയെഴുത്ത് അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. മാത്രവുമല്ല, മാഷുദ്ദേശിച്ച രീതിയിലുള്ള ചര്‍ച്ച നടക്കണമെങ്കില്‍ നിഷ്പക്ഷമായ നിരീക്ഷണം എന്ന പ്രതീതിയെങ്കിലും ഉണ്ടാകണം. എങ്കില്‍ മാത്രമേ, ആരെയാണോ ഉദ്ദേശിച്ചത്, അവര്‍ ഇത്തരം ചര്‍ച്ചകളീ‍ല്‍ പങ്കെടുക്കുകയുള്ളൂ.
മതവിശ്വാസികളായിയെന്നതിന്റെ പേരില്‍ അവര്‍ ചെയ്യുന്നതെല്ലാം അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ആയിരിക്കണമെന്നില്ലല്ലോ!

ഇക്കാലത്തെ വൃതാനുഷ്ഠാനം സായാഹ്നങ്ങളിലെ തീറ്റ മത്സരമായിത്തീരാണ്ട് എന്ന നിരീക്ഷണത്തോട് യോജിക്കുന്നു

അനീസ് സൂരജ്
ഗോവിന്ദപുരം, കോഴിക്കോട്

Unknown said...

ജബ്ബാര്‍ മാഷേ,

വിഷയസംബന്ധിയല്ലാത്ത ഒരു കാര്യം.

“ഋ“ എന്ന അക്ഷരം ടൈപ്പു ചെയ്യുന്നതില്‍ മാഷിന് പരിചയക്കുറവുണ്ടെന്നു തോന്നുന്നു. "r" എന്ന അക്ഷരത്തിനു ശേഷം "u"-വിനു പകരം "^" എന്ന special character (മിക്കവാറും കീ ബോര്‍ഡുകളില്‍ അത്‌ Shift + 6 എന്ന position ആയിരിക്കണം) ടൈപ്പു ചെയ്യുന്നതു വഴിയാണ് “ഋ“ കിട്ടുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

rushi = രുഷി
Rushi = റുഷി
r^shi = ഋഷി

ഈ പോസ്റ്റില്‍ കടന്നു കൂടിയ അക്ഷരത്തെറ്റുകള്‍ തിരുത്തേണ്ടുന്ന വിധം താഴെ.

kr^thyatha = കൃത്യത
vibhavasa_mr^ddham = വിഭവസ‌മൃദ്ധം
amr^thEthth~ = അമൃതേത്ത്‌.
praakr^tham = പ്രാകൃതം.

ശ്രദ്ധിക്കുമല്ലോ.

qw_er_ty

ea jabbar said...

കാണാപ്പുറത്തിനു ഒരുപാടു നന്ദി. എനിക്കതറിയില്ലായിരുന്നു.
കീമാന്‍.മൊഴി യാണുപയോഗിക്കുന്നത്. അതില്‍ ചില്ലക്ഷരങ്ങള്‍ കിട്ടാന്‍ എന്താ വഴി?

Unknown said...

ജബ്ബാര്‍ മാഷേ
താങ്കള്‍ , താങ്കളെക്കുറിച്ച് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയ വാക്കുകള്‍ താങ്കളുടെ മഹത്വം വെളിവാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.

മനുഷ്യന്‍ ഇവിടെ അനാഥനും നിസ്സാരനും നിസ്സഹായനും ആണെന്നതാണ് യാഥാര്‍ത്ഥ്യം . അത്കൊണ്ട് അയാള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു . തന്റെയും മറ്റ് മനുഷ്യരുടെയും നിജസ്തിതി അയാള്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍ അയാള്‍ സമൂഹവുമായി കൂടുതല്‍ താദാത്മ്യപ്പെടുമായിരുന്നു.

അമ്പലങ്ങളിലും ,പള്ളികളിലും , ചര്‍ച്ചുകളിലും ഒരു വലിയ ജനസമൂഹത്തെ നാം കാണുന്നുണ്ട് . തങ്ങളുടെ രക്ഷ ഉറപ്പ് വരുത്താനാണ് അവര്‍ അവിടെ എത്തുന്നത് . അവര്‍ അരോഗദൃഢഗാത്രരാണ് . അവര്‍ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് അവിടെ നിന്ന് പിരിയുന്നു. എന്നാല്‍ അങ്ങിനെയുള്ള ആരാധാനാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അനേകം അവശന്മാരും നിരാലംബരുമുണ്ട് . അവര്‍ക്ക് രക്ഷ ആര്‍ നല്‍കും. ഇന്ന് രക്ഷ ഉറപ്പാക്കിപ്പോയവര്‍ക്കും ആ രക്ഷ ശാശ്വതമെന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പരലോകത്തെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയും . മനുഷ്യന് മരണത്തെ ഭയമാണ് . അത് കൊണ്ടാണ് പരലോകവിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് . നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , എനിക്ക് എന്റെ വിശ്വാസമാണ് വലുത് എന്ന ധാരണയുടെ മന:ശാസ്ത്ര പരമായ അടിസ്ഥാനം പരീക്ഷണവിധേയമാക്കേണ്ടതാണ് .

സത്യത്തില്‍ ഈ ഭൂമിയില്‍ അധിവസിക്കുന്ന ജീവികള്‍ തുല്യരാണ് . ഒരു ജീവിയ്ക്കും പ്രത്യേക അവകാശമോ , അധികാരമോ , പ്രാമാണ്യമോ പ്രാധാന്യമോ ഇല്ല തന്നെ . കഴിവുകള്‍ വ്യത്യസ്തമായിരിക്കും , കുതിരയെപ്പോലെ മനുഷ്യന് ഓടാന്‍ കഴിയില്ല ,എന്തിന് ഒരു ചിലന്തിയെപ്പോലെ വല നെയ്യാനും കഴിയില്ല . അങ്ങിനെ ഓരോ ജീവിയ്ക്കും വ്യത്യസ്ത കഴിവുകളാണുള്ളത് . എല്ലാ ജീവികളും, ജനനവും ജീവിതവും മരണവുമെന്ന യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നു. ബുദ്ധിശക്തി കൂടുതലുള്ള മനുഷ്യന്‍ ഒരു സമാന്തര പ്രകൃതി സൃഷ്ടിച്ച് കൂടുതല്‍ സുഖസൌകര്യങ്ങളോടെ മരണം വരെ ജീവിയ്ക്കുന്നു എന്ന് മാത്രം . ഈ പ്രകൃതിയുടെ അവിഭാജ്യഭാഗമാണ് ഓരോ ജീവിയും ,ഓരോ മണ്‍‌തരിയും . ഇതില്‍ ,തന്നെ മാത്രം രക്ഷിക്കാന്‍ ഒരു സര്‍വ്വശക്തന്‍ ഉണ്ടെന്ന വിശ്വാസം ഒരു സോദ്ധേശചിന്ത (wishful thinking)മാത്രമാണെന്നേ പറയാന്‍ കഴിയൂ.

എല്ലാ ജീവികളും പരസ്പരബന്ധത്തിലും പരസ്പാരാശ്രിതത്വത്തിലുമാണ് കഴിഞ്ഞ്കൂടുന്നത് എന്ന വസ്തുത നിലനില്‍ക്കേ , മനുഷ്യരുടെയിടയിലുള്ള വിഭാഗീയതയും വിഭജനവും എന്ത് മാത്രം ക്രൂരവും അപലപനീയവുമാണ്, അതും ഒരു ദൈവത്തിന്റെ പേരില്‍ ! ശരി , ദൈവത്തിന്റെ പേരിലാണെങ്കില്‍ അങ്ങിനെയെങ്കിലും മനുഷ്യന് ഐക്യപ്പെട്ടുകൂടേ ?

ഇതില്‍ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ ദൈവത്തിനേ ആര്‍ക്കും വേണ്ട എന്നതാണത് . ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. (അതാണ് സത്യം എന്നത് വേറെ കാര്യം ) ആരും ഉപദ്രവിക്കാന്‍ വരില്ല . എന്നാല്‍ പ്രവാചകന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ പറ്റി പറഞ്ഞു നോക്കൂ . അതാത് വിശ്വാസികള്‍ കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി കൊല ചെയ്യാന്‍ വരും . ഇങ്ങിനെ കൊല ചെയ്യാന്‍ വിശ്വാസികള്‍ക്ക് എങ്ങിനെ തോന്നുന്നു , അതിന്റെ ചേതോവികാരം എന്ത്, എന്ത് കൊണ്ട് അവര്‍ക്ക് സഹിഷ്ണുത ഉണ്ടാവുന്നില്ല എന്നതും മന:ശാസ്ത്രപരീക്ഷണവിഷയമാണ് . മനുഷ്യനെ കൊല്ലുന്നത് ഇന്ന് മതങ്ങളുടെ ഒരു ഫാഷനായിട്ടുണ്ട്. കൊല്ലുക എന്നത് ഒന്നിനും ഒരു പോംവഴിയല്ല എന്ന് എന്തേ ഇവര്‍ തിരിച്ചറിയുന്നില്ല . കണ്ടില്ലേ , രാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞതിന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തല അറുക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഒരു എക്സ്. ബി.ജെ.പി MP . ചോദിച്ചപ്പോള്‍ പറയുന്നു , ഞാന്‍ ഭാഗവതത്തില്‍ ഉള്ളത് പറഞ്ഞതാണെന്ന് . ഇങ്ങിനെ ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കിയാല്‍ ഇക്കുട്ടരുടെ ദൈവവും പ്രവാചകന്മാരും രക്ഷപ്പെടുമോ ? ഞാന്‍ പറഞ്ഞു വന്നത് ദൈവത്തേക്കാളും പ്രാധന്യം അവതാരങ്ങള്‍ക്കും പ്രവാചകാന്മാര്‍ക്കും കൊടുക്കാനും അവര്‍ക്ക് വേണ്ടി ചാവാനും കൊല്ലാനും ഈ വിശ്വാസികള്‍ എന്ത്കൊണ്ട് തയാറാവുന്നു എന്നാണ് . ഓ, വിശ്വാസത്തില്‍ ചോദ്യമില്ല അല്ലേ ? ഒന്ന് വിശ്വസിക്കണം പിന്നെ അത് മുറുകെപ്പിടിക്കണം അത്ര തന്നെ !

മാഷേ , കുറേ എഴുതിപ്പോയി . ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണെന്നും ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ എന്നും താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ പറയാന്‍ വന്നതാണ് .

ea jabbar said...

എല്ലാ മനുഷ്യര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം
സൃഷ്ടിക്കുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ ചിലതു ചെയ്യുന്നു.നല്ല മനസ്സുകളുടെ സഹകരണം അതിനു പ്രചോദനമാവുന്നു....!

ea jabbar said...

`യുക്തിവാദം` ബ്ലോഗില്‍ ദൈവാസ്തിത്വം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നു.
എല്ലാവര്‍ക്കും സ്വാഗതം!

Ajith Polakulath said...

ജബ്ബാര്‍ മാഷെ,

മാഷ് ഇവിടെ പ്രതിപാദിച്ച ശാസ്ത്രവശങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാനും, പക്ഷെ ഈ വൃതാനുഷ്ടാനം പണ്ടേ ഉള്ളതല്ലേ?
ഒരു വിശ്വാസമല്ലേ? ത്യാഗമല്ലേ?

പിന്നെ ഒരു സംശയം ഉള്ളത് ഉമിനീരില്‍ അടങ്ങിയിരിക്കുന്ന സലൈവറി അമൈലേസ് എന്ന എന്‍സൈമിന് മറ്റ് ഔഷധഗുണങ്ങളും ഉണ്ട് എന്ന് പറയപ്പെടുന്നു അത് ശരിയാണോ?

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

ea jabbar said...

സുഹൃത്തേ; ആ വിഷയത്തില് കൂടുതല്‍ അറിവുള്ളവരോട് ചോദിക്കുന്നതായിരിക്കും നല്ലത്.

Kaithamullu said...

മാഷെ,
-കൂടുതല്‍ പേര്‍ ഇതിന്റെ ശാസ്ത്രീയ വശങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കാം.
സുമനസ്സുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കും.
സംവാദം തുടരുക

Suraj said...

മറ്റൊരു നോയ്മ്പിന്റെ പുണ്യരാവുകളിൽ...ചാകാൻ പോകുന്ന ആയിരക്കണക്കിനു ആട്,കോഴി,പോത്ത്,പശു എന്നിവയ്ക്ക് സ്തുതിയും സ്തോത്രവും !

ജീവ്യം said...
This comment has been removed by the author.
ജീവ്യം said...

കേരളത്തിലെ മുസ്ലിങ്ങള്‍ വൃതകാലം ഒരു തീറ്റമഹോത്സവമായാണ് ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു . നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധ്മായ`അമൃദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്.
ശാസ്ത്രീയമായ പ്രകൃതിജീവന ഉപവാസത്തെക്കുറിച്ച്
നാം ബോധവാന്മാരാവുക.

Joker said...

എന്റെ നാട്ടില്‍ നോമ്പാവുന്നതോടെ എല്ലാ ദിവസവും പോത്തിനെ അറുക്കും ഒരു കിലോ ഇറച്ചി വ്വിതം എന്നും വാങ്ങും.ചുരുക്കത്തില്‍ നോമ്പ് 30 ആവുന്നതോടെ ഒരു ചെറിയ മൂരിക്കുട്ടന്‍ അകത്താവും എന്ന് ചുരുക്കം .ഹ ഹ ഹ.
പോത്തിനെയും കോഴിയെയുമെല്ലാം കൊല്ലുന്നത് തിന്നാനാണെന്ന് സമാധാനിക്കാം.പല സ്ഥലത്തും ആളുകള്‍ മനുഷ്യരെ കൊല്ലൂന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

anzar thevalakkara said...

മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?

ea jabbar said...
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്

പരമമായ സത്യം ...പക്ഷെ ആര് സജീകരിച്ചു.....?

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
aadil.anzar@gmail.com
http://anzar-thevalakkara.blogspot.com

anzar thevalakkara said...

സൂരജ് :: suraj said...
മറ്റൊരു നോയ്മ്പിന്റെ പുണ്യരാവുകളിൽ...ചാകാൻ പോകുന്ന ആയിരക്കണക്കിനു ആട്,കോഴി,പോത്ത്,പശു എന്നിവയ്ക്ക് സ്തുതിയും സ്തോത്രവും !




നാളെ പിറക്കാന്‍ പൊകുന്നപിഞ്ചു കുഞ്ഞുങ്ങള്‍,...........

അവരാകട്ടെ ഭാവിയിലെ മത വിശ്വാസികളും,യുക്തിവാദികളും.........

അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി ലബോരടരിയില്‍ പരീക്ഷണത്തിന് ഇടെ മരിക്കാന്‍ പോകുന്ന തവളകള്‍ക്കും,പന്നികള്‍ക്കും,മുയലുകള്‍ക്കും സ്തുതിയും സ്തോത്രവും !അവര്‍ കാരണം നശിക്കാന്‍ പോകുന്ന പല രോഗങ്ങള്‍ക്കും കാരണമാകുന്ന വൈരസുകള്‍ക്കും ബാക്ക്ടീരിയ കല്കും സ്തുതിയും സ്തോത്രവും !അവരുടെ ഭക്ഷണത്തിനു വേണ്ടി നശിപിക്കപെടാന്‍ പോകുന്ന സസ്യ ജാലങ്ങള്‍ക്കും പക്ഷി മ്രിഗാതികള്‍ക്കും സ്തോത്രവും സ്തുതിയും ,അവരുടെ വാഹനങ്ങള്‍ കയറി മരിക്കാന്‍ പോകുന്ന പുഴുക്കള്‍ക്കും .പ്രാണികള്‍ക്കും സ്തോത്രവും സ്തുതിയും ,അവര്‍ കീടനാശിനി ഉപയോഗിച്ചു കൊല്ലാന്‍ പോകുന്ന കീടങ്ങള്‍ക്കും ,മൂട്ട കള്‍ക്കും.പാറ്റകള്‍ക്കും സ്തുതിയും സ്തോത്രവും .......

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

Anonymous said...

മനുഷ്യജീവിതം മുന്കാങ്ങളേക്കാള് കൂടുതല് എളുപ്പമാക്കിത്തീര്ക്കാന് പര്യാപ്തമാണ് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും വികാസം. മാനവരാശിയുടെ ഇതുവരെയുള്ള അദ്ധ്വാനത്തിന്റെ ആകെത്തുകയാണ് ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വികാസത്തിന്റെ ഏറ്റവും പുതിയഘട്ടം. എന്നാല് എല്ലാ നേട്ടങ്ങളുടേയും ഉടമസ്ഥാവകാശം മൂലധനത്തിന് കീഴ്പ്പെട്ടുനില്ക്കുന്ന സ്ഥിതിയില് എളുപ്പങ്ങള്ക്കുപകരം സംഘര്ഷങ്ങളാണ് ഏറെയും സൃഷ്ടിക്കപ്പെടുന്നത്. അതിനിടയിലാണ് എരിതീയില് എണ്ണയൊഴിക്കുന്നരീതിയില് കൂടുതല് കഷടതകളും കുഴപ്പങ്ങളും മതത്തിന്റെ സംഭാവനയായി നിലനില്ക്കുന്നതും. കഷ്ടപ്പെട്ടു പണിയെടുക്കുന്നവന് കിട്ടുന്ന വേതനം കൊണ്ട് ആഹാരമോ വെള്ളമോ പോലും അവന്റെ ഇഷ്ടത്തിന് കഴിക്കാന് അനുവദിക്കാത്ത പുണ്യമാണ് നോന്പുകാലത്ത് ഇസ്ലാം ചെയ്തുകൊടുക്കുന്നത്. കഷ്ടപ്പെടുന്നവനെ കൂടുതല് കഷ്ടപ്പെടുത്തുക എന്നതില്ക്കവിഞ്ഞ് ഒന്നും ഇതില് കാണാനാവുന്നില്ലല്ലോ കാരുണ്യവാനായ ദൈവമേ.

സത്യാന്വേഷണം said...

അന്‍സാറ് തേവലക്കര,
നോമ്പ് എടുക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ടിയല്ലെന്നും സ്ര്ഷ്ടാവ് പറഞ്ഞിട്ടാണെന്നും അന്‍സാറ്പറഞ്ഞു ;ശരിയാണ് സ്ര്ഷ്ടാവ്പറഞ്ഞതി
നാല്‍ ‘മറ്റൊന്നും നോക്കേണ്ട‘നോമ്പെടുത്താല്‍ മതി എന്നുള്ളവറ്ക്ക് നോമ്പെടുക്കാം
,
പക്ഷേ നാട്നീളെ നോമ്പിന്റെ പ്രചാരണ-പ്രഭാഷണത്തൊ
ഴിലാളികള്‍ അവകാശപ്പെടുന്നത് ,നോമ്പ് ഒത്തിരിഗുണം ചെയ്യുന്നതാണെന്ന് ശസ്ത്രം
കണ്ടെത്തിയിട്ടുണ്ടെന്നാണ് ,ജബ്ബാര്‍ മാഷ് ചോ
ദ്യം ചൈതത് അതാണ്

shayibeevi said...

വ്രതം ഇല്ലാത്ത ഒരു സമൂഹത്തെ കുറിച്ച് ഈ മാഷ് ഒന്ന് പറഞ്ഞു തരാമോ? മൃഗങ്ങള്‍ പോലും ഒരു പ്രത്യേക കാലത്ത് ഭക്ഷണം ഉപ്ക്ഷികാറുണ്ട്. അതൊന്നും ഒര്കാതെ അല്ലെങ്കില്‍ മനപൂര്‍വം എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്കുക്ക എന്നാ ശീലം ഒഴിവക്കപെടെണ്ടാതാണ്. മതത്തിലെ പല അനാചാരതെയും എത്ര്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ദഹിക്കാത്ത പലതും ചോദ്യം ചെയ്യപെടരും ഉണ്ട്. എന്ന് കരുതി എന്ത് വിഡ്ഢിത്തവും വായിക്കണം എന്ന് നിര്‍ബദവും ഇല്ല.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.