ഉത്സവങ്ങളുടെ പേരില്‍ ആനകളെയും മറ്റു ജീവികളെയും പീഡിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതുമൊക്കെ പരിഷ്കൃത മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എങ്കിലും പാരമ്പര്യത്തിന്റെയും മറ്റും കാര്യം പറഞ്ഞ് ഗജപീഡനത്തെ ന്യായീകരിക്കുകയാണു പലരും. മനുഷ്യന്‍ തന്റെ വിനോദത്തിനും പൊങ്ങച്ചപ്രകടനത്തിനും വേണ്ടി അന്യ ജീവികളെ ശല്യപ്പെടുത്തുന്നത് നിരോധിക്കുകതന്നെ വേണം. ഈയിടെയായി ഉത്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ട് മനുഷ്യരെ കൊല്ലുന്നത് പതിവായിരിക്കുകയാണല്ലോ. വിയര്‍പ്പുഗ്രന്ധിയില്ലാത്ത ജന്തുവാണ് ആന. കാട്ടില്‍ മണ്ണു വാരിയിട്ടും വെള്ളം ഒഴിച്ചും ശരീരോഷ്മാവ് കുറയ്ക്കാനും ചൂടു കുറഞ്ഞ ഭാഗത്തേക്കു മാറി സഞ്ചരിക്കാനും അതിനു കഴിയും. എന്നാല്‍ മനുഷ്യന്റെ നിയന്ത്രണത്തിലാകുമ്പോള്‍ അതിനു ചൂടു സഹിക്കുകയല്ലാതെ നിവൃത്തിയില്ല. ഉത്സവപ്പറമ്പുകളില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം ഒരേ നില്‍പ്പും കൂടാതെ ‘ആരാധകരുടെ’ സ്നേഹപ്രകടനവുമെല്ലാം അസഹ്യമാകുന്നതോടെ ആ ജീവി നിലവിട്ടു പെരുമാറാന്‍ നിര്‍ബ്ബന്ധിതമാവുകയാണു ചെയ്യുന്നത്.
ആനകളെ മാത്രമല്ല കാള, പോത്ത് തുടങ്ങിയ ജീവികളെയും മനുഷ്യര്‍ വിനോദത്തിനായി പീഡിപ്പിക്കാറുണ്ട്. മൃഗങ്ങളെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കാറുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ആ രംഗങ്ങളില്‍നിന്നെല്ലാം മൃഗങ്ങളെ മാറ്റി പകരം കൂടുതല്‍ ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. തടി പിടിക്കുന്നതിന് ഇന്നു ക്രെയിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. അതിനാല്‍ വന്യമൃഗങ്ങളെ പിടിച്ചു മെരുക്കുന്ന ഏറ്പ്പാടു തന്നെ നിരോധിക്കുകയായിരിക്കും ഉചിതം.
ഉത്സവങ്ങളുടെ പേരില്‍ തെരുവുകളും ഹയ്‌വേകളുമൊക്കെ ഉപരോധിച്ച് യാത്രക്കാരെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയണം.
രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും രോഡുപരോധിച്ചു നടത്തുന്ന റാലികളും മേളകളുമെല്ലാം മനുഷ്യര്‍ക്കുപദ്രവമില്ലാത്ത രീതിയില്‍ പുന ക്രമീകരിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കേടതുണ്ട് എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. പാരമ്പര്യ ശീലങ്ങളില്‍ കാലോചിതവും മനുഷ്യത്വപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ നാം സ്വതന്ത്രമായി ചിന്തിക്കുകയും ഉറച്ച നടപടികള്‍ കൈക്കൊള്ളുകയും വേണം.